ന്യൂസിലാന്‍റില്‍ ഹിന്ദു മതത്തിനെതിരെ പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങളാണോ ഇത്..? സത്യമിങ്ങനെ…

ന്യൂസിലൻഡിൽ ഹിന്ദുമതത്തിനെതിരെ പ്രാദേശിക മാവോറി ഗോത്ര സമുദായത്തിലെ അംഗങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുഖത്ത്  ഗോത്ര രീതിയില്‍ കരി വരച്ച് അപരിഷ്കൃത വേഷം ധരിച്ച ഒരു വലിയ സംഘം ആളുകള്‍ ആക്രോശിച്ചുകൊണ്ട്  ഹിന്ദു എന്നെഴുതിയ കാവി പതാക വലിച്ചു കീറി കുറേ തുണികളുടെ കൂടെ ഇടുന്നത് കാണാം. ഒരാള്‍ ഇവര്‍ക്ക് മുന്നിലായി നിന്ന് കറുത്ത കോട്ട് ധരിച്ച ഒരാൾ മൈക്കില്‍ പ്രസംഗിക്കുന്നുണ്ട്.  ന്യൂസിലാൻഡിൽ ഹിന്ദു മതം പിന്തുടരുന്നവരുടെ എണ്ണം […]

Continue Reading

ദേശീയപതാകയുടെ കുരുക്ക് അഴിച്ച് പറന്ന് പോകുന്ന കാക്കയുടെ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയര്‍ത്തുമ്പോള്‍ ഉയര്‍ത്തുന്ന പതാക കെട്ടഴിയാതെ വന്നപ്പോള്‍ ഒരു കാക്ക പറന്ന് വന്നു കെട്ട് അഴിച്ച് പറന്നു പോയി എന്ന പേരില്‍ ഒരു വീഡിയോ രാജ്യം മുഴുവന്‍ വൈറലായിരിക്കുകയാണ്. കുട്ടികളും അധ്യാപകരും ചേര്‍ന്ന് പതാക ഉയര്‍ത്തുമ്പോള്‍ പുഷ്പം നിറച്ച കെട്ട് അഴിയാതെ വരുന്നു. അതെ സമയം ഒരു കാക്ക ദൂരത്ത് നിന്നും പറന്ന് വന്ന പതാകയുടെ കുരുക്ക് കൊത്തി മാറ്റി പറന്നു പോകുന്നു എന്ന് തോന്നിക്കുംവിധമാണ് വീഡിയോ പ്രചരിക്കുന്നത്. അനീ‌ഷ് ചെമ്പേരി എന്ന വ്യക്തിയുടെ […]

Continue Reading

കോഴിക്കോട്-ബംഗളുരു ദീര്‍ഘദൂര സര്‍വീസിന് എത്തിച്ച നവകേരള ബസിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാണിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പ്രശ്നപരിഹാരത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ നവകേരള ബസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ് പുനക്രമീകരിച്ച് സാധരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിലാണ് മെയ് 5 മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന തലക്കെട്ട് നല്‍കി നവകേരള […]

Continue Reading

കാനഡയില്‍ കഴിഞ്ഞ കൊല്ലം ഖാലിസ്ഥാന്‍ പിന്തുണയുമായി നടത്തിയ പ്രദര്‍ശനത്തിന്‍റെ വീഡിയോ കര്‍ഷക സമരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ സമര പ്രവര്‍ത്തകര്‍ ഭാരതത്തിന്‍റെ ദേശിയ പതാകയെ അപമാനിക്കുന്നതായി കാണാം. ഈ വീഡിയോ ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം […]

Continue Reading

മാലയിട്ട സ്വാമിയെ കരിങ്കൊടി കാണിക്കാന്‍ വന്നു എന്ന പേരില്‍ പിടികൂടിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മന്ത്രി മുഹമ്മദ് റിയാസിന് മുന്നില്‍ നിന്നും കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു പോതുപരിപാടിയില്‍ സ്റ്റേജിലേക്ക് നടന്ന് വരുന്ന റിയാസിന് മുന്നിലേക്ക് ഒരാള്‍ നടന്ന് അടുക്കുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിം കൊടി ആണെന്ന് കരുതി _മാലയിട്ട സ്വാമിയെ_ പിടിച്ചോണ്ടു പോകുന്നു.. എന്ന തലക്കെട്ട് […]

Continue Reading

ഇസ്രയേലിനെതിരെയുള്ള  പ്രതിഷേധത്തില്‍ പതാക കത്തിച്ചപ്പോള്‍  തീ പിടിച്ച ദൃശ്യങ്ങള്‍ പഴയതാണ്, നിലവിലെതല്ല… സത്യമറിയൂ… 

ഇസ്രയേലിനെതിരെ പ്രതിഷേധം ചെയ്യുന്ന ഒരു കൂട്ടര്‍ ഇസ്രയേല്‍ പതാക കത്തിച്ചു പക്ഷെ തീ പടര്‍ന്നു പ്രതിഷേധകരുടെ വസ്ത്രത്തില്‍  തീ പിടിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ പലസ്തീനെ പിന്തുണച്ച് ചിലര്‍ പ്രതിഷേധം നടത്തുന്നത് നമുക്ക് കാണാം. ഒരാള്‍ ഇസ്രയേലിന്‍റെ പതാക […]

Continue Reading

‘മണിപ്പൂരിൽ സ്ത്രീകളുടെ നേർക്ക് നടന്ന അതിക്രമത്തിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് ബിജെപി പതാകകൾ കത്തിക്കുന്നു’ എന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് പഴയ ദൃശ്യങ്ങൾ..

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ പുരുഷന്മാരുടെ ഒരു വലിയ ആൾക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തു വന്ന സമാനതകളില്ലാത്ത ദൃശ്യങ്ങൾ രാജ്യത്തുടനീളം ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണിപ്പൂരിൽ കുക്കി, മെയ്‌തേയ് എന്നീ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച്, രാജ്യത്തെ നിയമ-ക്രമസമാധാന സംവിധാനങ്ങളുടെ നേർക്ക് കൊഞ്ഞനം കാട്ടിക്കൊണ്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന സ്ഥിതിഗതികളുടെ നേർക്കാഴ്ചകൾ രാജ്യത്തെ മുഴുവൻ നിശ്ചലമാക്കാൻ കരുത്തുള്ളതാണ്.  സംഭവം […]

Continue Reading

എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം…

സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്  പ്രചരണം  അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.  FB post archived link കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു […]

Continue Reading

ബി‌ജെ‌പിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബി‌ജെ‌പി കൊടികള്‍ ബി‌ജെ‌പി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബി‌ജെ‌പി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്.  കുട്ടിയുടെ പിതാവ് […]

Continue Reading

“കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ ദൃശ്യങ്ങള്‍”- പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത…

2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളില്‍ വിജയിച്ച് കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കീഴടക്കി ഭരണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് അനുഭാവികളുടെ ആഘോഷങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് ആഘോഷങ്ങളില്‍ നിന്നാണ് എന്നവകാശപ്പെട്ട്  ഒരു വ്യക്തി പാകിസ്ഥാന്‍ പതാക വീശുന്നു എന്ന പേരില്‍ ഒരു  വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കർണാടകയിലെ ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാക ഉയര്‍ത്തിയതായിട്ടാണ്  അവകാശപ്പെടുന്നത്.  നക്ഷത്രവും […]

Continue Reading

2001ല്‍ നാവികസേനയുടെ പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ്. ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല…

കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക വിളംബരം ചെയ്തിരുന്നു. വര്‍ഷങ്ങളായി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‍റെ അടയാളമായി കാണപ്പെടുന്ന സെന്‍റ്.ജോര്‍ജ് കുരിശ് (Saint George’s Cross) പതാകയില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ഈ പതാകയുടെ പ്രത്യേകത പറഞ്ഞ. ഇതിന്‍റെ പശ്ചാതലത്തില്‍ സമുഹ മാധ്യമങ്ങളില്‍ സെന്‍റ്. ജോര്‍ജ് കുരിശ് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഒഴിവാക്കിയത് അധികാരത്തില്‍ തിരിച്ച് എത്തിയതിന് ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി വിണ്ടും പതാകയില്‍ ചേര്‍ത്തു എന്ന പ്രചരണം തുടങ്ങി.  പക്ഷെ […]

Continue Reading

പാകിസ്താനിൽ ബിജെപി പതാകയുമേന്തി പ്രകടനം നടന്നുവെന്ന് പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്… 

ഭാരതീയ ജനതാ പാർട്ടി നിലവിൽ ഇന്ത്യയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ പതാകയുമേന്തി പാകിസ്ഥാനിൽ പ്രകടനം നടന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ  പുരുഷന്മാരും പര്‍ദ്ദ അണിഞ്ഞ സ്ത്രീകളും ബിജെപി പതാകയുമേന്തി ”ഭാരതീയ ജനത പാർട്ടി, മോദീ ജീ, അമിത് ഷാ ജീ,” എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:   “ബിജെപി പതാക പാകിസ്ഥാനിൽ. പാകിസ്താനിലെ ബലൂചിസ്ഥാനിൽ മോദി അധികാരത്തിൽ വന്നു തങ്ങൾക്ക് സ്വാതന്ത്ര്യം നേടി […]

Continue Reading

Hijab Row | പാകിസ്ഥാനിലെ പഴയ വീഡിയോ നിലവിലെ ഹിജാബ് വിവാദവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

ഹിജാബിന് വേണ്ടി പ്രതിഷേധിക്കുന്ന സ്ത്രികള്‍ ഇന്ത്യയുടെ ദേശിയ പതാകയെ തീ കൊളുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സ്ത്രികളും കുട്ടികളും പാകിസ്ഥാന്‍റെ പതാക പിടിച്ച് ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി കാണാം. പിന്നിട് ഇവര്‍ ഇന്ത്യന്‍ […]

Continue Reading

ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading

FACT CHECK: പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരെ നടന്ന റാലിയില്‍ ഇന്ത്യന്‍ ദേശീയപതാക കാണിക്കുന്ന ചിത്രം വ്യാജമാണ്…

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ ഇന്ത്യയുടെ ദേശിയ പതാക കാണിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു. പക്ഷെ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക റാലിയുടെ നടുവില്‍ നമുക്ക് ചിത്രത്തില്‍ കാണാം. ദേശിയ പതാകയെ മഞ്ഞ വട്ടത്തില്‍ അടയാളപെടുത്തിയിട്ടുമുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യൻ #ജെയിംസ് #ബോണ്ടിൻ്റ് പണി പാളിയ ചരിത്ര […]

Continue Reading

പാകിസ്ഥാനിലെ ഒരു പ്രതിഷേധത്തിന്‍റെ പഴയ ചിത്രം സ്വീഡനിലെ അഭയാര്‍ഥികളുടെ പേരില്‍ പ്രചരിപ്പിക്കുന്നു….

സ്വീഡനില്‍ ഇയടെയായിയുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ച് നാം വാര്‍ത്താ മാധ്യമങ്ങളിലൂടെയും സാമുഹ്യ മാധ്യമങ്ങളിലൂടെയും അറിഞ്ഞു കാണും. ഇതിന്‍റെ പശ്ചാത്തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകളും സംഭവത്തിനെ വിമര്‍ശിച്ച് പ്രചരിക്കുകയുണ്ടായി. പക്ഷെ ഇതില്‍ ചില ബന്ധമില്ലാത്ത  ചിത്രങ്ങളും പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മുസ്ലിങ്ങള്‍ ഒരു ധ്വജം കത്തിക്കുന്നതിന്‍റെ ചിത്രം ഞങ്ങള്‍ക്ക് വാട്സപ്പില്‍ പരിശോധനക്കായി ഞങ്ങളുടെ ഒരു വായനക്കാരന്‍ അയച്ചിരുന്നു. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്നിട്ട് നിലവില്‍ സ്വീഡനിലെ മാല്‍മോയില്‍ നടന്ന സംഭവവുമായി ഇതിന് യാതൊരു […]

Continue Reading

കാഷ്മീറിലെ ലാല്‍ ചൌക്കില്‍ ഭാരതത്തിന്‍റെ പതാകയുടെ ഈ ചിത്രം വ്യാജമാണ്…

ഇന്ന് ഇന്ത്യയുടെ 74ആമത്തെ സ്വാതന്ത്രദിനമാണ്. കൂടാതെ ജമ്മു കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഇത് രണ്ടാമത്തെ സ്വാതന്ത്രദിനമാണ്. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ കാശ്മീരില്‍ വന്ന മാറ്റം സുചിപ്പിക്കുന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറല്‍ ആയിരിക്കുന്നു. ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങള്‍ തമ്മില്‍ താരതമ്യമാണ് കാണിക്കുന്നത്. ഒന്ന് കാശ്മീരില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35എ ഉള്ള കാലവും മറ്റേത് ആര്‍ട്ടിക്കിള്‍ 370, 35എ പിന്‍വലിച്ചതിന് ശേഷം കാശ്മീരിലെ അതെ സ്ഥലത്ത് ഭാരതത്തിന്‍റെ ത്രിവര്‍ണ്ണ […]

Continue Reading

എം.ഐ.എം പ്രവര്‍ത്തകര്‍ കാവി കൊടി കത്തിക്കുന്നത് കാണിക്കുന്ന ഈ ചിത്രം വ്യാജമാണ്…

ഹൈദരാബാദ് എം.പി. അസ്സദുദ്ദിന്‍ ഒവൈസിയുടെ  ഓള്‍ ഇന്ത്യ മജ്ലിസ് എ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കാവികൊടി കത്തിക്കുന്നത്തിന്‍റെ ഒരു ചിത്രം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ ഫാക്റ്റ് ചെക്ക്‌ ചെയ്യാന്‍ ആവശ്യപെട്ടു ലഭിച്ചിരുന്നു. ചിത്രത്തില്‍ തൊപ്പിയും താടിയുമുള്ള രണ്ട് എം.ഐ.എം പ്രവര്‍ത്തകര്‍ കൊടികത്തിച്ച് പ്രതിഷേധിക്കുന്നതായി കാണുന്നു. ഒരു നോട്ടത്തില്‍ ഈ ചിത്രം സത്യമാണ് എന്ന് തോന്നും. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് കണ്ടെത്തി. ഈ ചിത്രം […]

Continue Reading

കെഎംസിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുസ്‌ലിം ലീഗ് പതാക ഉയര്‍ത്തിയോ?

വിവരണം കെഎംസിസിക്ക് അഭിനന്ദനം അറിയിച്ച് യുഎന്‍. കെഎംസിസിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎന്‍ ആസ്ഥാനത്ത് മുസ്‌ലിം ലീഗിന്‍റെ പതാക ഉയര്‍ത്തി. ഓരോ മുസ്‌ലിം ലീഗുകാരനും അഭിമാനിക്കുന്ന നിമിഷം. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സലാം കൊണ്ടോട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 418 ഷെയറുകളും 163ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കെഎംസിസിക്ക് ഐക്യരാഷ്ട്ര സഭയുടെ അഭിനന്ദനം […]

Continue Reading

പേരാമ്പ്രയില്‍ പാക്ക് സാദൃശ്യമുള്ള കൊടിയുയര്‍ത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൗരത്വം വരെ നഷ്ടമാകാന്‍ സാധ്യതയുള്ള തീവ്രവാദ വിരുദ്ധ നിയമമാണോ ചുമത്തിയിരിക്കുന്നത്?

വിവരണം കളിമാറുന്നു.. പാക്ക് പതാക വീശിയ പേരാമ്പ്രയിലെ രാജ്യദ്രോഹികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പൗരത്വം വരെ നഷ്ടപ്പെടും. ആധാര്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങി രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമുള്ള എല്ലാ അവകാശവും ഇവര്‍ക്ക് നഷ്ടപ്പെടും. രാജ്യദ്രോഹ നിയമങ്ങള്‍ കേന്ദ്രം കടുപ്പിക്കുന്നു. ഇപ്പോള്‍ കാശ്മീരില്‍ പട്ടാളത്തിനെ കല്ലെറിയുന്ന തീവ്രവാദികള്‍ക്ക് എതിരെയെടുക്കുന്ന ഈ നിയമം ആദ്യമായി ആയിരിക്കും രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്ത് നടപ്പാക്കുന്നത്. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ഒരു […]

Continue Reading

പാക്കിസ്ഥാനിനെതിരെ മുദ്രാവാക്യം വിളിച്ച് പാകിസ്ഥാന്‍ പതാക കത്തിക്കുന്ന മുസ്ലിങ്ങളുടെ വീഡിയോ ഇപ്പോഴത്തെതാണോ…?

വിവരണം Facebook Archived Link “നൂറുകണക്കിന് കാശ്മീരികൾ ഇന്നലെ പാക് അധീന കാശ്മീരിൽ തെരുവിലിറങ്ങി സ്വന്തം നാടിനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിയ്ക്കാൻ. അവരിലൊരാൾ ഈ വീഡിയോ ലോക വ്യാപകമായി പ്രചരിപ്പിയ്ക്കാൻ ആഭ്യർത്ഥിച്ചിരിയ്ക്കുന്നു. ഇത്രയും വലിയ റാലി ഇന്ത്യൻ മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടില്ലായിരുന്നു. അതിനാൽ കഴിയുന്നത്ര ഷെയർ ചെയ്യുക.” എന്ന അടികുരിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ Bjp Vamanapuram Mandal എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു വീഡിയോ പ്രച്ചരിപ്പിക്കുകെയാണ്. ഈ വീഡിയോയില്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനെതിരെ ഹിന്ദിയില്‍ “പാകിസ്ഥാന്‍ […]

Continue Reading

അമിത് ഷാ കാശ്മീരിനെ കേന്ദ്രഭരണ സംസ്ഥാനമാക്കി മാറ്റുന്ന ബില്‍ പാസാക്കിയത് ആഘോഷിക്കുന്ന ഇന്ത്യാക്കാരുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “NaMO-Shah ബില്ല് പാസ്സാക്കിയതിന് ശേഷം ഇന്ത്യയിൽ പുതിയ ആഘോഷങ്ങൾ തുടങ്ങി ?” എന്ന അടിക്കുറിപ്പോടെ Prajeev Prabhakaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഓഗസ്റ്റ്‌ 8, 2019 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഇന്ത്യയുടെ ഒരുപാട് നീളമുള്ള ഒരു കൊടി ചിലര്‍ കൊണ്ടുപോകുന്നതായി കാണാന്‍ സാധിക്കുന്നു. ഓഗസ്റ്റ്‌ 5, 2019ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ജമ്മു കാശ്മീര്‍ പരിഷ്കരണ ബില്‍ അവതരിപ്പിച്ച് ജമ്മു കാശ്മീര്‍ സംസ്ഥാനത്തിനെ ജമ്മു […]

Continue Reading

നാഗാലാ‌‍ന്‍ഡില്‍ പ്രത്യേക ഭരണഘടന, സ്വന്തമായ ധ്വജം, പാസ്പോര്‍ട്ട്‌ ഉണ്ടോ…?

വിവരണം Facebook Archived Link നാഗാലാ‌‍ന്‍ഡിന്‍റെ പറ്റി പല അവകാശങ്ങള്‍ ഉന്നയിക്കുന്ന ഒരു പോസ്റ്റ്‌ ഇപ്പൊഴ് ഫെസ്ബൂക്കില്‍ പ്രത്യക്ഷപെടുകയാണ്. ഈ പോസ്റ്റില്‍ പ്രസിദ്ധ മജിഷ്യനായ ശ്രീ ഗോപിനാഥ് മുതുകാട് അദേഹം നാഗലാണ്ടില്‍ പോയ്യപ്പോള്‍ അദ്ദേഹത്തിനുണ്ടായ അനുഭവം പങ്ക് വെക്കുന്ന ഒരു വീഡിയോയുടെയോപ്പം നല്‍കിയ വിവരണം ഇപ്രകാരമാണ്:  “നാഗാലാൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ. അതിനും ഉണ്ട് ചില പ്രത്യേകതകൾ… ഗോപിനാഥ് മുതുകാട് സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു 1. നാഗാലാൻഡിനു പ്രത്യേക ഭരണഘടന ഉണ്ട്  2. വേറെ ഫ്ലാഗ് ഉണ്ട്  […]

Continue Reading

ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന പാകിസ്ഥാനികളുടെ ശവങ്ങള്‍ എടുക്കാന്‍ വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനികളുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “നീ പച്ച ആണേലും കൊള്ളാം കുങ്കുമം ആണേലും കൊള്ളാം ശവം വിട്ടുകിട്ടണമെങ്കിൽ വെള്ളക്കൊടി ഉയർത്തണം … കാര്യം മനസ്സിലായവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു ….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 4, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ഞുഴഞ്ഞുകയറിയപ്പോള്‍ ഇന്ത്യ വെടി വെച്ച് കൊന്ന ശവങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനികൾ വെള്ള കൊടിയുമായി വന്നു… പോസ്റ്റില്‍ സൈന്യം വെള്ള […]

Continue Reading