ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് വ്യാജ പ്രചരണം…

കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഭാഗവദ്ഗീതയെ വിമര്‍ശിച്ചു എന്നുള്ള വിവാദങ്ങളും ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ അദ്ദേഹം മതംമാറി എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  മാതൃഭൂമിയുടെ ന്യൂസ്കാര്‍ഡില്‍ ആലങ്കോട് ലീലാകൃഷ്ണന്‍റെ ചിത്രം ഉള്‍പ്പെടുത്തി കൊടുത്തിട്ടുള്ള വാര്‍ത്ത ഇങ്ങനെ: “കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ ഇസ്ലാം മതം സ്വീകരിച്ചു . ഭഗവത്ഗീത പരാജയം, രാമനും കൃഷ്‌ണനും വെറും കഥാപാത്രങ്ങൾ മാത്രം, ഖുർആൻ പരിഭാഷകൾ വായിച്ചപ്പോഴാണ് മനസ്സിലായത് ഖുർആൻ കണ്ണ് പൊട്ടിക്കുന്ന ഗ്രന്ഥമല്ല കണ്ണ് തുറപ്പിക്കുന്ന […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

പുതുപ്പള്ളിയില്‍ ഭീമന്‍ രഘു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം ഉപതെരഞ്ഞെടുന്‍റെ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാകുകയാണ്. യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന സൂചനകള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാരാണ് എന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ വന്നിരുന്നില്ലാ. എന്നാല്‍ ഇപ്പോള്‍ പുതുപ്പള്ളിയില്‍ നടന്‍ ഭീമന്‍ രഘു ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തിലുള്ള മാതൃഭൂമി ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി വിട്ട് നടന്‍ […]

Continue Reading

അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന ടൈറ്റിലില്‍ ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത ഇതാണ്..

വിവരണം അന്തര്‍വാഹിനിയില്‍ കടലിന്‍റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവിശിഷ്ടങ്ങള്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളുടെ സംഘം അന്തര്‍വാഹനി പൊട്ടിത്തെറിച്ച് മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ടൈറ്റന്‍ എന്ന പേടകത്തില്‍ അടിത്തട്ടിലേക്ക് സഞ്ചരിച്ച 5 പേരാണ് മരണപ്പെട്ടത്. ഇതെ കുറിച്ച് മലയാളം മാധ്യമങ്ങളിലും വിദഗ്‌ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മാതൃഭൂമി ന്യൂസ് ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന പേരില്‍ പങ്കെടുത്തത് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് എന്ന പേരില്‍ മാതൃഭൂമി […]

Continue Reading

ഏകീകൃത സിവില്‍ കോഡ് ‘ഇന്ത്യയുടെ പുതു ചരിത്രം’ എന്ന് തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഏകീകൃത സിവില്‍ കോഡ് നിയമത്തില്‍ മതസംഘടനകളോടും പൊതുജനങ്ങളോടും അഭിപ്രായം തേടാന്‍ നിയമ കമ്മീഷന്‍ ഉത്തരവിറക്കിയ വാര്‍ത്തയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളും മലയാളത്തിലെ മാധ്യമങ്ങളും ജൂണ്‍ 14ന് വന്ന ഉത്തരവിന് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അതെ സമയം ഇന്ത്യയുടെ പുതിയ ചരിത്രമാണ് ഏകീകൃത സിവില്‍ കോഡ് എന്ന് തരത്തില്‍ മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സ്വസ്തം ശാന്തം എന്ന പ്രൊഫൈലില്‍ നിന്നും ഇന്ത്യാ ചരിത്രം […]

Continue Reading

ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി […]

Continue Reading

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പേരില്‍ മാത‍ൃഭൂമി ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2026ല്‍ നടക്കേണ്ട കേരള നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തയാണ് മാതൃഭൂമി നല്‍കിയതെന്നാണ് അവകാശവാദം. മാര്‍ക്‌സിസ്റ്റ് കേരള എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്- Instagram Post  Archived Screenshot  എന്നാല്‍ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് […]

Continue Reading

വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെ-റെയില്‍ വിരുദ്ധ സമരവും സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന സംഭവങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും എല്ലാ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പോലീസും ഒരു വീഡിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ അതിക്രമം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അറിയിപ്പ്….. 👇👆 വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഭയപ്പെടേണ്ട, അത് കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല […]

Continue Reading

യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രയിന്‍ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ലോക രാജ്യങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയാണ് യുക്രെയിന്‍ എന്നും വാര്‍ത്ത പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങല്‍ പ്രകാരം യുക്രെയിന്‍ നഗരമായി കെയ്‌വില്‍ റഷ്യന്‍ സൈന്യം എത്തിക്കഴിഞ്ഞു എന്നാണ് വിവരങ്ങള്‍. ഇതിനിടയില്‍ യുദ്ധത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ മലയാളം മാധ്യമങ്ങള്‍ നിരവധി വീഡിയോകളും അവരുടെ ചാനലുകളിലൂടെയും നവമാധ്യമ പ്രൊഫൈലുകള്‍ വഴിയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

മാതൃഭൂമിയുടെ വ്യാജ സ്ക്രീന്‍ഷോട്ട് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണി എന്ന തരത്തിൽ വാർത്തകൾ വരികയും പിന്നീട് വീട് മുത്തുകോയ തങ്ങൾ തന്നെ ഇത് തെറ്റായ പ്രചരണമാണ്  എന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു.  വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. നിയമനങ്ങൾ പിഎസ്സിക്കു വിടുന്ന നടപടിയോട്  മുസ്ലിംലീഗിന് യോജിപ്പില്ല എന്നാണ് വാര്‍ത്തകളില്‍ നിന്ന്  മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിൽ മുസ്ലീം ലീഗ് […]

Continue Reading

FACT CHECK – മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജിനെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയെന്ന പേരിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രം സഹിതം സംഘ സാരഥി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി […]

Continue Reading

FACT CHECK: മാതൃഭുമി പത്രം ബഹിഷ്ക്കരിക്കാന്‍ എന്‍.എസ്.എസ്. നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്ത രണ്ടു കൊല്ലം പഴയതാണ്…

നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്തു നിന്നും മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്: മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എൻഎസ്എസ് ഓഗസ്റ്റ് ഒന്നു മുതൽ പത്രം ഇടുന്നത് നിർത്തണം  അതു കലക്കി ഓഗസ്റ്റ് ഒന്നു മുതൽ അതായത് ഇന്ന് മുതൽ മുതൽ മാതൃഭൂമി പത്രം  ബഹിഷ്കരിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്തു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.  archived […]

Continue Reading

ഒരാളുടെ ചിത്രം ഉപയോഗിച്ച് രണ്ട് ചരമ വാര്‍ത്തകള്‍; യഥാര്‍ത്ഥത്തില്‍ തെറ്റ് പറ്റിയത് ആര്‍ക്കാണ്?

വിവരണം മലയാളത്തിലെ രണ്ട് പ്രമുഖ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്ത എന്ന പേരില്‍ രണ്ട് ദിനപത്രങ്ങളിലെ വാര്‍ത്ത കട്ടിങ്ങുകള്‍ സഹിതമുള്ള ഫെയ്‌സ്ബുക്ക് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാള മനോരമയും മാതൃഭൂമിയും ഒരു വ്യക്തിയുടെ മരണവാര്‍ത്ത രണ്ടു തരത്തില്‍ രണ്ട് പേര് നല്‍കി പ്രസിദ്ധീകരിച്ചു എന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും കാരണം. ഐസിയു എന്ന ട്രോള്‍ മലയാളത്തിലെ അറിയപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജിന്‍റെ ഗ്രൂപ്പില്‍ ആരോ പങ്കുവെച്ച ഒരു മീം ആണ് വ്യാകമായി പല പേജുകളിലും അപ്‌ലോഡ് ചെയ്ത് […]

Continue Reading

കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച ശേഷമാണോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ഭീഷണി ഉയര്‍ത്തി പോസ്റ്റ് പങ്കുവെച്ചത്?

വിരവണം കേരളവര്‍മ്മ കോളേജിലെ അതിക്രൂര ആക്രമത്തിന് പിന്നാലെ എസ്എഫ്‌ഐ ഭീഷണി തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അക്രമത്തിന് പിന്നാലെ ഭീഷണിയുമായി എസ്എഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ കോളേജിന്റെ പടി ചവിട്ടില്ലെന്ന് എസ്എഫ്‌ഐയുടെ ഭീഷണി. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാല്‍ നടത്തിയതിനാണ് കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ ഭീഷണി. #mathrubhuminews മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ […]

Continue Reading

മാതൃഭൂമി ബഹിഷ്‌ക്കരിക്കുന്ന ഓരോ കുടുംബത്തിനും പറവൂർ കിഴക്കേപ്രം കരയോഗം 500 രൂപ ഇനാം പ്രഖ്യാപിച്ചോ..?

വിവരണം  Boycott ANTI HINDU – Mathrubhumi എന്ന  പേജിൽനിന്നും 2018 ഓഗസ്റ്റ് 5 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് 3500 റോളം ഷെയറുകളുമായി ഇപ്പോഴും വൈറലാണ്. “ഹിന്ദു വിരുദ്ധ പത്രമായ മാതൃഭൂമിയെ കേരള മണ്ണിൽ നിന്നും തുടച്ചു നീക്കാൻ ഉറച്ച് ഹിന്ദുക്കൾ…!! ഹിന്ദു സംഘടനകൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്….!! ഹിന്ദു വിരുദ്ധ ശക്തികൾക്കു വേണ്ടി അച്ചു നിരത്തുന്ന മാതൃഭൂമിക്കെതിരെയുള്ള ജനരോക്ഷം ഇരമ്പുന്നു….!!” എന്ന അടിക്കുറിപ്പുമായി പ്രചരിക്കുന്ന പോസ്റ്റിൽ ഒരു ഫേസ്‌ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീൻഷോട്ടാനുള്ളത്. ഹിന്ദു വിരുദ്ധ പത്രമായ […]

Continue Reading