ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത് കൂട് അലങ്കരിക്കുന്ന പക്ഷികള്‍… വീഡിയോ എഐ നിര്‍മ്മിതം…

സ്വര്‍ണ്ണാഭരണങ്ങള്‍ കൊരുത്ത് അലങ്കരിച്ച കിളിക്കൂട്ടില്‍ വിശ്രമിക്കുന്ന കിളികളുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ബാംഗ്ലൂരിലെ ഹൈക്കോടതി റോഡിലുള്ള മൂന്ന് ജ്വല്ലറികളിൽ നിന്ന് പക്ഷികൾ ഒരു കിലോഗ്രാമിലധികം സ്വർണം മോഷ്ടിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ കിളിക്കൂട്ടില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ തൂക്കി അലങ്കരിച്ചു വച്ചിരിക്കുന്നത് കാണാം. ജ്വല്ലറി ഉടമകൾ കൂട് കണ്ടെത്തി, കുഞ്ഞു പക്ഷികൾ വിരിഞ്ഞതിനുശേഷം മാത്രമേ സ്വർണ്ണം വീണ്ടെടുക്കുകയുള്ളു എന്നൊക്കെയുള്ള കൌതുകകരമായ വിവരണത്തോടെയാണ് വീഡിയോ കൊടുത്തിട്ടുള്ളത്. “സ്വർണ്ണം കൊണ്ട് കൂട് ഒരുക്കി കിളികൾ കിളികൾക്ക് അറിയില്ലല്ലോ സ്വർണ്ണത്തിന് 65000ത്തിനു […]

Continue Reading

താജ് മഹല്‍ നിര്‍മ്മാണ വീഡിയോ… ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയൂ…

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി നിർമ്മിച്ച വെളുത്ത മാർബിൾ ശവകുടീരമാണ് താജ് മഹൽ. ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകാത്ഭുതങ്ങളിൽ ഒന്നായും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും കണക്കാക്കപ്പെടുന്നു. താജ് മഹലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ എന്ന അവകാശപ്പെട്ടു ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വരെ 20 വർഷം കാലം കൊണ്ടാണ് താജ് മഹലിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത് സമയത്ത് ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളും അക്കാലത്തെ തൊഴിലാളികളുടെ വസ്ത്രധാരണ […]

Continue Reading

‘തലശ്ശേരിയില്‍ സ്ത്രീയുടെ ചെവിക്കുള്ളില്‍ വിഷപ്പാമ്പ്…? വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ നിന്നും വിഷ പാമ്പിനെ പിടികൂടി എന്ന അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയുടെ ചെവിക്കുള്ളിൽ പുറത്തേയ്ക്ക് തല നീട്ടി പാമ്പ് ഇരിക്കുന്നതും ഫോർ സെപ്സ് ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  തലശ്ശേരിയിൽ നടന്ന സംഭവമാണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള വിവരണം ഇങ്ങനെ: “തലശ്ശേരി : കോപേർട്ടി ഹോസ്പിറ്റലിൽ സമീപം അമ്പാടി വീട്ടിൽ ലിബിന യുടെ ചെവിയിൽ ഉറങ്ങി കിടക്കുന്ന സമയത്തു ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടി ഇന്ന് 18/2/2025ന് […]

Continue Reading

1921 ലെ അമേരിക്കന്‍ ഡോളര്‍ നാണയം എന്നു പ്രചരിപ്പിക്കുന്നത് ആര്‍ട്ട് ക്രിയേഷന്‍ വീഡിയോ ആണ്

1921 ലെ അമേരിക്കൻ ഡോളർ നാണയം എന്ന തരത്തിൽ പ്രത്യേകതകൾ ഉള്ള ഒരു നാണയത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട് പ്രചരണം 1921-ലെ അമേരിക്കന്‍ ഡോളറാണ് വീഡിയോയിലേതെന്നും നാണയത്തിന്‍റെ താഴെ ഒരു ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വാള്‍ നാണയത്തില്‍ തന്നെയുള്ള ചെറിയ അറ തുറക്കാനുള്ള താക്കോല്‍ ആണെന്നും പറയുന്നു. നാണയത്തിന്‍റെ അടിയില്‍ 1921 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നാണയവും ചിത്രപ്പണികളും മനോഹരമാണ്. “ഈ 1921 യുഎസ് ഒരു ഡോളർ നാണയത്തിന് ഒരു ചെറിയ വാളുണ്ട്, ഇത് മറഞ്ഞിരിക്കുന്ന ഒരു […]

Continue Reading

‘മല്‍സരത്തിനിടെ കളിക്കാരി റഫറിയെ ബാസ്ക്കറ്റിലേക്ക് ഇടുന്ന ദൃശ്യങ്ങള്‍ സിനിമയിലെതാണ്, യഥാര്‍ത്ഥമല്ല…

ഒളിമ്പിക്സ്  2024 പാരീസില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മനു ഭക്കറിന് ഷൂട്ടിംഗില്‍ രണ്ട് വെങ്കല മെഡല്‍ ലഭിച്ചു. ഒളിമ്പിക് മല്‍സരങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും സ്പോര്‍ട്ട്സ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഫ്രാൻസും റഷ്യയും തമ്മിലുള്ള ബാസ്ക്കറ്റ് ബോള്‍ മത്സരമാണ് എന്നവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  വനിതകളുടെ ബാസ്‌ക്കറ്റ്ബോൾ മത്സരത്തിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ചുവന്ന ഷർട്ടിട്ട ഉയരമുള്ള ഒരു കളിക്കാരി നിയമലംഘനങ്ങൾ  ചോദ്യം ചെയ്ത റഫറിയെ ബാസ്ക്കറ്റിലേക്ക് എറിയുന്നത് കാണാം. റഫറി കുട്ടയിൽ നിന്ന് ഇറങ്ങാൻ […]

Continue Reading

കടല്‍ത്തീരത്ത് എത്തിയ കടല്‍ പശു… പ്രചരിക്കുന്നത് AI നിര്‍മ്മിത ദൃശ്യങ്ങള്‍… 

കടല്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകമാണ്. കരയിലുള്ള പല ജീവജാലങ്ങളുടെയും പേരില്‍ കടലിലും ജീവികളുണ്ട്. ഉദാഹരണത്തിന് കടല്‍ കുതിര, കടല്‍ ചെന്നായ, കടലാമ, കടല്‍ പാമ്പ്, നീര്‍നായ തുടങ്ങിയവ നമുക്ക് പരിചിതമാണ്. എന്നാല്‍ കരയിലെ സമാന പേരുള്ള ജീവികളുമായി ഇവയ്ക്ക് യാതൊരു സാമ്യവും ഉണ്ടാകാറില്ല. കടല്‍ പശു എന്നൊരു ജീവിയെ കുറിച്ച് നാം അപൂര്‍വായി മാത്രമേ കേട്ടിട്ടുള്ളൂ. കടല്‍ പശുവും കുട്ടിയും എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ കടല്‍ത്തീരത്ത് പശുവിന്‍റെ മുഖവും […]

Continue Reading

“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി..?” വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

രണ്ടു വനിതകൾ ഗോദയിൽ ഗുസ്തി മത്സരം നടത്തുന്ന വീഡിയോ പല പല വിവരണത്തോടെ കലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയിൽ നമുക്ക് രണ്ട് വനിതകൾ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങൾ കാണാം. റിങ്ങിൽ നിൽക്കുന്ന വനിത ആദ്യം പ്രേക്ഷകരെ നോക്കിയാണ്  വെല്ലുവിളിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് കാവി നിറത്തിലെ ചുരിദാർ ധരിച്ച മറ്റൊരു വനിത റിങ്ങിലേക്ക് വരികയും ഇവർ തമ്മിൽ ആദ്യം വാദപ്രതിവാദവും പിന്നീട് ഗുസ്തി മല്‍സരവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.   ഗോദയിൽ നിൽക്കുന്ന കറുത്ത നിറത്തിലെ […]

Continue Reading

കടലിന്നടിയിലെ ദ്വാരകയെന്ന് പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണ്…

പുരാണങ്ങളില്‍ പറയുന്ന ശ്രി കൃഷ്ണന്‍റെ ദ്വാരക നഗരം വര്‍ഷങ്ങളായി കൌതുക വിഷയമാണ്. ഇന്ത്യയുടെ അറ്റ്‌ലാന്‍റ്റിസ് എന്ന പേരില്‍ അറിയപെടുന്ന ദ്വാരക വാര്‍ത്തകളില്‍ ചര്‍ച്ച  വിഷയമായിര്‍ക്കുകയാണ്. പ്രധാനമന്ത്രി മോദി ഈയിടെ കടലില്‍ ഇറങ്ങി ദ്വാരക സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ മുങ്ങിയ ദ്വാരകയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ദ്വാരകയുടെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived […]

Continue Reading

ഭണ്ഡാരപ്പെട്ടിയില്‍ നിറഞ്ഞ കാണിക്കപ്പണം എണ്ണുന്ന ദൃശ്യങ്ങള്‍ അയോധ്യയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

അയോധ്യയിലെ ശ്രീരാമ ക്ഷേത്രം പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. ഭക്തരുടെ അഭൂത പൂർവ്വമായ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ രാമക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയായി ലഭിച്ച കോടിക്കണക്കിന് പണം എണ്ണുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം കറൻസി നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കാണിക്കയായി ലഭിച്ച പണം ഏതാനും വ്യക്തികള്‍ ചേര്‍ന്ന് ഭണ്ഡാരപ്പെട്ടിയില്‍  നിന്നും എണ്ണിത്തിട്ടപ്പെടുത്താനായി എടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ദർശനത്തിനായി തുറന്നുകൊടുത്ത ഉടൻ തന്നെ അയോധ്യയിലെ ശ്രീരാമ […]

Continue Reading

പതിവായി തീറ്റ കൊടുത്തിരുന്ന വ്യക്തി ആശുപത്രിയിലായപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ പ്രാവ്- പ്രചരിക്കുന്നത് വെറും കെട്ടുകഥ…

മനുഷ്യരും പക്ഷി-മൃഗാദികളും തമ്മിലുള്ള അപൂര്‍വ സൌഹൃദങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ പല സൌഹൃദ കഥകളും അവിശ്വസനീയമായി തന്നെ നമുക്ക് തോന്നിയേക്കാം. പാര്‍ക്കില്‍ പതിവായി തീറ്റ കൊടുത്തിരുന്നയാള്‍ ആശുപത്രി കിടക്കിയിലായപ്പോള്‍ കാണാനെത്തിയ പ്രാവ് എന്നവകാശപ്പെട്ട് സൌഹൃദത്തിന്‍റെ കഥയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ആശുപത്രി കിടക്കയില്‍ ഒരു വ്യക്തി രോഗബാധിതനായി കിടക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ ഒരു പ്രാവ് വന്നിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പതിവായി തീറ്റ നല്‍കിയിരുന്ന വ്യക്തി ആശുപത്രിയിലായപ്പോള്‍ സ്നേഹവും നന്ദിയുമുള്ള പ്രാവ് തേടിയെത്തിയതാണ് […]

Continue Reading

ആളില്ലാ ലെവല്‍ക്രോസ് നിയന്ത്രിക്കാന്‍ മുതുകില്‍ കമ്പുമായി ഒരാള്‍ സ്വയം ‘റെയില്‍വേ ഗേറ്റ്’ ആകുന്ന വിചിത്ര ദൃശ്യങ്ങള്‍… വീഡിയോ ഇന്ത്യയിലെതല്ല, സത്യമിങ്ങനെ…

ഇന്ത്യയിൽ ഏതാണ്ട് 10000 നു മുകളിൽ ആളില്ല ലെവൽ ക്രോസുകൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലെവൽ ക്രോസുകളിൽ അശ്രദ്ധ മൂലം ജീവന്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടായ വാർത്തകൾ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ കാണാറുണ്ട്. ആളില്ലാ ലെവൽ ക്രോസ് കടക്കുന്നതിൽ അശ്രദ്ധ കാണിച്ചാൽ ഇന്ത്യൻ റെയിൽവേ ആക്ട് 1989 ലെ സെക്ഷൻ 160 പ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ആളില്ലാ ലെവൽക്രോസില്‍ ഒരു വ്യക്തി മുതുകില്‍ നീളത്തിലുള്ള കമ്പ് വരിഞ്ഞു കെട്ടി സ്വയം ലെവൽ […]

Continue Reading

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റില്‍ മീനുകള്‍ ഒഴുകുന്നു… പ്രചരിക്കുന്ന വീഡിയോ ജോര്‍ജിയയിലെതാണ്… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം ചെന്നൈ നഗരം അര നൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. മഴമൂലമുള്ള വെള്ളക്കെട്ടിന് പുറമെ ജലസംഭരണികള്‍ തുറന്നു വിട്ടതോടെ റോഡുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം കുതിച്ചൊഴുകുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ചെന്നൈ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നില്‍ തറയില്‍ മീനുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഇടനാഴികളിലെ തറയില്‍ വെള്ളത്തീല്‍ നിറയെ മീനുകള്‍ ഒഴുകി നടക്കുന്നതും ജീവനക്കാര്‍ […]

Continue Reading

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചുവോ? വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്…

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 തെളിയിച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ പരിശോധിച്ചപ്പോള്‍ തമാശക്കായി സൃഷ്ടിച്ച ഈ പോസ്റ്റ്‌ പിന്നിട് വൈറലായി എന്നാണ് കണ്ടെത്തിയത്. ഇസ്ലാം മതത്തിനെ പരിഹസിച്ച് ഉണ്ടാക്കിയ ഈ പോസ്റ്റ്‌ പലരും സത്യമാണെന്ന്‌ വിശ്വസിച്ച് പ്രചരിപ്പിക്കുകയാണ്. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ എഴുതിയത് […]

Continue Reading

“ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പുഷ്പാലംകൃത റെയിൽവേ സ്റ്റേഷനും ട്രെയിനും” – ചിത്രം AI- ജനറേറ്റഡാണ്

പഴമയുടെ പ്രൌഡി അവകാശപ്പെടാനില്ലെങ്കിലും ഓണം ഇപ്പൊഴും മലയാളികള്‍ക്ക് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. വള്ളംകളി, അത്തപ്പൂക്കള മത്സരങ്ങൾ, ഘോഷയാത്രകള്‍ വിവിധ വിനോദപരിപാടികള്‍, ഓണസദ്യ എന്നിങ്ങനെ ആഘോഷം സംസ്ഥാനമൊട്ടാകെ പൊടിപൊടിക്കുന്നു. അത്തപ്പൂക്കളമില്ലാതെ ഓണമില്ല മലയാളിക്ക്. പൂക്കളാല്‍ അലംകൃതമാക്കി കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഓണത്തെ വരവേൽക്കാൻ കേരളത്തിൽ പ്രത്യേകം അലങ്കരിച്ച റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഓണാഘോഷത്തിനായി ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂചെടികളുടെ ഇടയിലൂടെ പുഷ്പങ്ങളുടെ […]

Continue Reading

ചൈനയിലെ ചായതോട്ടത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മലകളുടെ മുകളില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ബൈക്ക് ഓടിക്കുന്ന അരുണാചല്‍ പ്രദേശിലെ പെൺകുട്ടികൾ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അരുണാചല്‍ പ്രദേശിലെതല്ല പകരം ചൈനയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില പെണ്‍കുട്ടികള്‍ മലകളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സഹാസികമായ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

കൂറ്റന്‍ ആരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ദൃശ്യങ്ങള്‍ കായംകുളത്ത് നിന്നുള്ളതല്ല, വസ്തുത അറിയൂ…

കായംകുളത്ത് നിന്നും ഒരു വലിയ മല്‍സ്യത്തെ പിടികൂടുന്ന കൌതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മുളയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ ചൂണ്ടളോല്‍ ഉപയോഗിച്ച് കൂറ്റന്‍ മല്‍സ്യത്തെ പ്രായം ചെന്ന ഒരാള്‍ അതിസാഹസികമായി പിടിച്ചെടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ മല്‍സ്യത്തെ പിടികൂടിയത് കായംകുളത്ത് നിന്നാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*21/04/23* *കായംകുളം പത്തിയൂർ* മുണ്ട്പാലത്തിന് സമീപം തോട്ടിൽ നിന്നും പത്തിയൂർക്കാല ചരൂർ വടക്കതിൽ കൃഷ്ണൻകുട്ടിയുടെ ചില്ലി ചൂണ്ടയിൽ പിടിച്ച 42 കിലോ തൂക്കമുള്ള അരോണ മത്സ്യം. […]

Continue Reading

‘ഗിന്നസ് ബുക്കിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ’-പ്രചരിക്കുന്നത് സിനിമയിലെ ദൃശ്യങ്ങള്‍…

കാടുകളുടെ ഉള്ളില്‍ ചിത്രീകരിച്ച മനോഹരങ്ങളായ വീഡിയോ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഒരു കരടി കുഞ്ഞ് അതിസാഹസികമായി സിംഹത്തിന്‍റെ പിടിയില്‍ നിന്നും  രക്ഷപ്പെടുന്നതിന്‍റെ  വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു കരടികുഞ്ഞിനെ പിടിക്കാന്‍ സിംഹം തക്കംപാര്‍ത്ത് ഇരിക്കുന്നതും അപകടം മനസ്സിലാക്കിയ കരടികുഞ്ഞ് രക്ഷപ്പെടാന്‍ സാഹസികമായി ശ്രമിക്കുന്നതിനൊടുവില്‍  മറ്റൊരു കരടി വന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഈ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

ചമയവിളക്ക് ഉല്‍സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍: പ്രചരിക്കുന്നത് ട്രാന്‍സ് വനിതയുടെ ചിത്രം

കൊല്ലം കൊറ്റംകുളങ്ങര  ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിൽ പങ്കെടുക്കുന്ന  സാരി ഉടുത്ത പുരുഷന്‍റെ, സ്ത്രീകളെ വെല്ലുന്ന സൌന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  പ്രചരണം  കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചമയവിളക്ക് ഉത്സവത്തിൽ സ്ത്രീവേഷം കെട്ടി ഒന്നാം സമ്മാനം നേടിയ ആളാണ് വൈറലായ ഫോട്ടോയിൽ കാണുന്നത് എന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നത്.  ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കാണാം. ഒരു ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം. മലയാളത്തിലെ അടിക്കുറിപ്പ് ഇങ്ങനെ, “മനോഹരി എന്ന […]

Continue Reading

‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

ഹിമാലയം പല വിസ്മയങ്ങളുടെയും സങ്കേതമാണ്. പലതരം അപൂർവ്വ ഔഷധ ചെടികളും പുഷ്പഫലങ്ങളും ഹിമാലയത്തില്‍ മാത്രം കണ്ടു വരാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.  400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂവ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ നിങ്ങളില്‍ പലർക്കും ഇതിനോടകം ലഭിച്ചു കാണും  പ്രചരണം  മഹാമേരു അല്ലെങ്കിൽ പഗോഡ, 400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ മാത്രം വിരിയുന്നത് എന്നിങ്ങനെയുള്ള വിശേഷണത്തോടെ പ്രചരിക്കുന്ന നാലാമത്തെ പുഷ്പമാണിത് എന്നതാണ് കൗതുകകരം.  വിവരണം പഴയതു തന്നെയാണെങ്കിലും നൽകിയിരിക്കുന്ന പുഷ്പം പുതിയതാണ് എന്നത് […]

Continue Reading

പുതിയ സാങ്കേതികത പേപ്പര്‍ ഫോണ്‍- ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്…

ഡിസ്പോസിബിൾ പേപ്പർ ഫോൺ വിപണിയിലെത്തുന്നു എന്ന അറിയിപ്പോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പേപ്പറിൽ നിർമ്മിച്ച പുതിയ തരം സെൽഫോൺ കണ്ടുപിടിച്ചുവെന്ന വിചിത്രമായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ് മറ്റ് രണ്ട് ഉപഭോക്താക്കൾക്ക് പേപ്പര്‍ ഫോൺ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍.  തുടർന്ന് പേപ്പർ ഫോണിൽ നിന്ന് ഒരു കോൾ എങ്ങനെയാണ് വിളിക്കുന്നതെന്നും വിശദമാക്കുന്നു.  “ഇനി തേപ്പ് പലകപോലെ ഫോൺ കൊണ്ടു നടക്കേണ്ട പുതിയ ടെക്നോളജി പേപ്പർ ഫോൺ…. ഇനി എന്തെല്ലാം കാണണം 😂” […]

Continue Reading

വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ് അയോധ്യയിൽ നേപ്പാളിലെ സാളഗ്രാമത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ശിലകൾ ഉപയോഗിച്ചാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹം നിർമ്മിക്കുകയെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ അയോധ്യയിൽ ഒരു വാനരൻ ദിവസവും ദർശനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാമായണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ശ്രീരാമനെ സഹായിച്ചത് വാനരന്മാരാണെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുള്ളതിനാല്‍ ഈ വീഡിയോയ്ക്ക് വളരെ പ്രചാരമാണ് ലഭിക്കുന്നത്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ഒരു വാനരൻ ക്ഷേത്രത്തിലേക്ക് വരുന്നതും വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നതും […]

Continue Reading

സ്വയം തീറ്റ തേടാനാകാത്ത വയസ്സായ പക്ഷിക്ക് ആഹാരം പകര്‍ന്നു നല്‍കുന്ന കുഞ്ഞിക്കിളി- ദൃശ്യങ്ങളുടെ സത്യമിതാണ്…

ആരോഗ്യപരമായി അത്ര നല്ല സ്ഥിതിയിലല്ല എന്ന് തോന്നിപ്പിക്കുന്ന കിളിക്ക് ഒരു ചെറുകിളി ആഹാരം ചുണ്ടിലേക്ക് പകർന്നു കൊടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കാഴ്ചയിൽ പുള്ളിക്കുയിൽ പോലെ തോന്നിപ്പിക്കുന്ന ഒരു പക്ഷിക്കാണ് ചെറുകിളി ആഹാരം പകർന്നു നൽകുന്നത്. കുഞ്ഞിക്കിളിയെക്കാൾ വലുതാണ് ഭക്ഷണം സ്വീകരിക്കുന്ന പക്ഷി. വാ തുറക്കാൻ പ്രയാസമുള്ളതുപോലെയാണ് കിളി പെരുമാറുന്നത്. പ്രായമായ കിളിക്ക് ചെറുകിളി ഭക്ഷണം നൽകുന്നു എന്നാണ് സൂചന. ഈ സഹായമനസ്കത ഇനിയും മനുഷ്യർ കിളികളിൽ നിന്നും പഠിക്കേണ്ടതാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം […]

Continue Reading

നാടോടി പെണ്‍കുട്ടി കൌതുകത്തോടെ നൃത്തം വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ നിന്നുള്ളതല്ല…

മഴവിൽ വർണ്ണങ്ങളും അതിലേറെ വിവാദങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവവേദിയിൽ ഹെയര്‍ ബാന്‍റ് വിൽക്കാനെത്തിയ പെൺകുട്ടി വേദിയിലെ നൃത്തം വീക്ഷിക്കുന്ന  ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്. പ്രചരണം  ഉത്സവകാലങ്ങളിൽ കേരളത്തിൽ കച്ചവടത്തിനായി എത്തുന്ന അന്യദേശക്കാരിയായ ചെറിയപെൺകുട്ടി വിൽക്കാനുള്ള ഹെയര്‍ ബാന്‍റുകള്‍ നെഞ്ചോടടുക്കി പിടിച്ച് വേദിയിൽ നടക്കുന്ന ഗ്രൂപ്പ് ഡാൻസ് കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  തനിക്ക് അങ്ങനെ കളിക്കാനുള്ള  ആഗ്രഹം ഉള്ളിലൊതുക്കി അവൾ കലോത്സവ വേദിയിൽ […]

Continue Reading

പെൺ കടന്നൽ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച –യാഥാര്‍ഥ്യം ഇതാണ്…

ഒരു പെൺ കടന്നൽ തന്‍റെ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു.  പ്രചരണം  ഒരു കടന്നല്‍ കുഴി ഉണ്ടാക്കുന്നതും ഇടയി വരുന്ന വലിയ കല്ലുകൾ പോലും പാടുപെട്ട്  നീക്കം ചെയ്യുന്നതും പിന്നീട് പറന്നുപോയി മറ്റൊരു ജീവിയെ ചേർത്തു പിടിച്ചു പറന്നു വരുന്നതും അതിനെ കുഴിയിലേക്ക് വച്ച് മൂടുന്നതുമായ  ദൃശ്യങ്ങളാണ് കാണുന്നത്. ഒരു പെണ്‍ കടന്നൽ തന്നെ പങ്കാളിയുടെ മൃതദേഹം മറവു ചെയ്യുകയാണ് എന്ന് അവകാശപ്പെട്ട് […]

Continue Reading

ബീച്ചിനരികില്‍ കൂറ്റന്‍ തിമിംഗലം ഉയര്‍ന്നു വരുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്…

കടൽത്തീരത്ത് ബീച്ചിന് സമീപത്തായി ഒരു വലിയ തിമിംഗലം ഉയർന്നു വരുന്നതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ബീച്ചിന് അരികിലായി ഒരു വലിയ തിമിംഗലം ഉയര്‍ന്ന് വരുന്ന ദൃശ്യങ്ങൾ കാണാം. ഇതുമൂലം വലിയ തിരമാലകൾ ഉണ്ടായി തീരത്തേക്ക് അടിച്ചു കയറുന്നതും ആളുകൾ പിന്നിലേക്ക് ഓടി അകലുന്നതും ദൃശ്യങ്ങളിൽ കാണാം. archived link FB post യഥാർത്ഥ സംഭവമാണ് എന്നുള്ള മട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.  എന്നാൽ ഇത് എഡിറ്റ് വീഡിയോ ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി  […]

Continue Reading

സ്വർണ്ണ നാഗത്തിന്‍റെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്

പാമ്പുകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടെ നാഗങ്ങള്‍ക്കായി പേരുകേട്ട ക്ഷേത്രങ്ങളുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വൈറല്‍ പ്രചരണം നടക്കുന്നുണ്ട്. പ്രചരണം  ഒരു സ്വർണ്ണ നിറത്തിലുള്ള പാമ്പിനെയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത്.  ഇത് യഥാർത്ഥ സ്വർണ്ണ പാമ്പാണെന്നാണ് അവകാശപ്പെട്ട് ഒപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കുംഭമാസത്തിലെ ആയില്യം: അപൂര്‍വമായി കാണപെടുന്ന സ്വർണ്ണ […]

Continue Reading

ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുകയെന്ന് തെറ്റായ പ്രചരണം…

അപൂർവങ്ങളായ ചെടികളെക്കുറിച്ചും പൂക്കളെ കുറിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ കൌതുകത്തിന്‍റെ പേരില്‍  വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായ പൂവിനെ കുറിച്ച് നമുക്ക് അറിയാം.    പ്രചരണം പന്തിന്‍റെ ആകൃതിയിൽ നിറയെ കേസരപുടങ്ങളുള്ള വെളുത്ത മനോഹരമായ പൂവിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ത്രിശങ്കു പുഷ്പം 50 വർഷത്തിലൊരിക്കൽ മാത്രംപൂക്കുന്ന പുഷ്പം.  ഷെയർ ചെയ്യൂ കാണാത്തവർക്കായി…  50 വർഷം കൂടുമ്പോൾ മാത്രം വിടരുന്ന ത്രിശങ്കു പുഷ്പം. ഇതിന്റെ Botanical name അറിയുന്നവർ പറയണം.” FB post archived […]

Continue Reading

‘ഡ്യൂട്ടി കഴിഞ്ഞു പോകുന്ന രണ്ടു കാലും ഇല്ലാത്ത പാവം യാചകന്‍റെ’ സത്യമിതാണ്…

തെരുവിലെ കാപട്യക്കാരനായ യാചകന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത് എന്ന മട്ടില്‍ ഒരു വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  കാലുകള്‍ തളര്‍ന്നതുമൂലം നടക്കാൻ കഴിയാത്ത യാചകന്‍ മുട്ടിലിഴഞ്ഞ് വരുന്നതും ഒരു ഗേറ്റിനു ഉള്ളിലേക്ക് കടന്നു കഴിഞ്ഞു അയാൾ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറ്റി പാൻസും ഷർട്ടും ധരിക്കുന്നതും അപ്പോഴേക്കും അവിടെ എത്തിയ മറ്റൊരാളുടെ ബൈക്കിൽ കയറി സ്ഥലം വിടുന്നതുമായ ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്.  ഇയാള്‍ യഥാര്‍ത്ഥ  യാചകനല്ലെന്നും ദരിദ്രനല്ലെന്നും  ‘വയറ്റില്‍പ്പിഴപ്പിന്’ ഭിക്ഷാടനം സ്വീകരിച്ചിരിക്കുകയാണ് എന്നും വ്യക്തമാക്കി വീഡിയോയ്ക്ക് ഒപ്പം […]

Continue Reading

വിദേശി റോഡിലെ വെള്ളക്കെട്ടില്‍ നീന്തുന്ന ദൃശ്യങ്ങള്‍ 2014 ലേതാണ്…

കാലവർഷമെന്നോ തുലാവർഷമെന്നോ ഭേദമില്ലാതെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്‍റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കാറുണ്ട്. മഴയത്ത് റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വിദേശ പൗരൻ നീന്തി നടക്കുന്ന കൗതുകകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ്സുകളും ഓട്ടോറിക്ഷകളും ഓടിച്ചു പോകുന്നതും അതിനിടയിലൂടെ ഒരു വിദേശ പൗരൻ നീന്തി രസിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. കേരളത്തിൽ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇനി എന്തെല്ലാം കാണാൻ […]

Continue Reading

പോളണ്ടിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുകയുള്ളോ…? വസ്തുത അറിയൂ…

പോളണ്ടിൽ പെൺകുട്ടികൾ മാത്രം മാത്രം ജനിക്കുന്ന ഒരു സ്ഥലം ഉണ്ടത്രേ അവിടെ ആൺകുട്ടികൾ ആരും ജനിക്കില്ല എന്നാണ് പറയപ്പെടുന്നത്. ഈ വാർത്തയുമായി ഒരു ലേഖനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി എന്ന ഗ്രാമത്തിൽ പെൺകുട്ടികൾ മാത്രമാണ് ജനിക്കുന്നതെന്നും ഇത് ഇപ്പോഴും നിഗൂഢതയാണെന്നും ഒരു പതിറ്റാണ്ടിലേറെയായി ഒരാൺകുട്ടിയും ഇവിടെ  ജനിച്ചിട്ടില്ല എന്നുമാണ് ലേഖനത്തിൽ വിവരിക്കുന്നത്. ഈ പ്രതിഭാസത്തിന്‍റെ  രഹസ്യം എന്താണെന്ന് ശാസ്ത്രജ്ഞന്മാര്‍ അമ്പരന്നു നിൽക്കുകയാണെന്നും എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും […]

Continue Reading

പൈപ്പ് പൊട്ടി റോഡില്‍ ജലധാര രൂപപ്പെട്ട ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

പൈപ്പ് ലൈനുകൾ പൊട്ടി റോഡ് മുഴുവൻ വെള്ളം നിറയുന്ന കാഴ്ചകൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മിച്ച ശേഷം ഉടൻതന്നെ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി അതേ റോഡ് വെട്ടിപൊളിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളുടെ പ്രാദേശിക പേജുകളിൽ എന്നുമുണ്ടാകും. പൈപ്പ് പൊട്ടി വെള്ളം മനോഹരമായ ഒരു ജലധാര പോലെ മുകളിലേക്കുയരുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്  പ്രചരണം ഗതാഗതം നടക്കുന്ന റോഡില്‍ പൈപ്പ് പൊട്ടി ജലധാര പോലെ വെള്ളം മുകളിലേക്കുയരുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. […]

Continue Reading

ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ- പ്രചരണത്തിന്‍റെ സത്യാവസ്ഥ…

ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം സവിശേഷമായ ചില പ്രത്യേകതകളുണ്ട്.  ചില ജീവജാലങ്ങളുടെ രീതികളെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് അത്ഭുതവും വിസ്മയവും തോന്നാറുണ്ട്. വെള്ളം കുടിക്കാത്ത ഒരു പക്ഷിയെ കുറിച്ച് ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.  പ്രചരണം  ജാക്കോബിൻ കുക്കൂ അഥവാ കൊമ്പൻ കുയിൽ എന്ന പക്ഷി വെള്ളം കുടിക്കാറില്ല എന്നാണ് ലേഖനത്തിൽ അവകാശപ്പെടുന്നത്. ഈ ചെറു പക്ഷി എത്ര ദാഹിച്ചാലും വെള്ളം കുടിക്കില്ലെന്നും മഴ പെയ്യുമ്പോൾ മഴ വെള്ളം മാത്രമേ കുടിക്കൂ എന്നുമാണ് പറയുന്നത്.  ഇത് സൂചിപ്പിച്ച് […]

Continue Reading

ഈ ചിത്രം നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

നേപ്പാളിലെ കൈലാസനാഥ ക്ഷേത്രത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രം നേപ്പാളിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ഈ ചിത്രം യഥാര്‍ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മലയുടെ മനോഹരമായ ചിത്രം നമുക്ക് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “നേപ്പാളിലെ കൈലാസനാഥ ക്ഷേത്രം ഓം നമഃശിവായ 😍😍😍🙏🙏🙏” എന്നാല്‍ ശരിക്കും […]

Continue Reading

ചൈനയുണ്ടാക്കിയ റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ചൈന ഉണ്ടാക്കിയ മനുഷ്യരെ പോലെയുള്ള രണ്ട് റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന നര്‍ത്തകര്‍ മനുഷ്യരാണ് ചൈന നിര്‍മിച്ച റോബോട്ടുകളല്ല എന്ന് കണ്ടെത്തി. ആരാണ് വീഡിയോയില്‍ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ദമ്പതി നൃത്തം അവതരിപ്പിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഇവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ചീറ്റപ്പുലികളും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സൌഹൃദത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല…

വന്യമൃഗങ്ങൾ മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്ന അവിശ്വസനീയമായ സംഭവങ്ങൾ ചിലപ്പോൾ വാര്‍ത്തയാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം കഥകൾ തൽക്ഷണം വൈറലാകാറുമുണ്ട്. ഇങ്ങനെയുള്ള കഥകളിൽ ചിലത് യഥാർത്ഥമാണെങ്കിലും ചിലതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഏതാനും ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇന്ത്യയിലെ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ക്ഷേത്ര പുരോഹിതനോടൊപ്പം ചീറ്റകുടുംബം രാത്രി സ്നേഹത്തോടെ ഉറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രാത്രി രണ്ടു ചീറ്റകള്‍ എഴുന്നേറ്റ്  പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ […]

Continue Reading

ഈ വീഡിയോ ഹിമാലയിലെ 200 വയസായ സന്യാസിയുടെതല്ല; സത്യാവസ്ഥ അറിയൂ…

ഹിമാലയിലെ ശിവ ഭക്തനായ 200 വയസിലധികം പ്രായമുള്ള സന്യാസിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ സാമുഹ മാധ്യമങ്ങളില്‍ വ്യാപമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയില്‍ കാണുന്ന സന്യാസിക്ക് 200 വയസ് പ്രായമില്ല കുടാതെ ഈ സന്യാസി ഹിമാലയിലെ ഒരു ശിവ ഭക്തനുമല്ല. സത്യാവസ്ഥ എന്താണെന്ന്  നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരുപ്പാട് പ്രായമുള്ള ഒരു സന്യാസിയെ നമുക്ക് ഒരു കൊച്ച് പെണ്‍കുട്ടിയോടൊപ്പം കാണാം. ഈ കാവി […]

Continue Reading

ഹിമാലയത്തിലെ സൂര്യോദയം എന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

വളരെയേറെ മിത്തുകളും ആളും അതിലേറെ വിസ്മയകരമായ യാഥാർത്ഥ്യങ്ങളുമായി ഹിമാലയം എപ്പോഴും യാത്രികരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ അപൂര്‍വ സൂര്യോദയത്തിന്‍റെ ദൃശ്യങ്ങൾ എന്നവകാശപ്പെട്ടുകൊണ്ട്  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.   പ്രചരണം  മഴവില്ലുപോലെ മനോഹരമായ നിറങ്ങളുടെ വലയം ദൃശ്യമാകുന്ന സൂര്യോദയമാണ്  കെട്ടിടങ്ങൾക്ക് മുകളിലൂടെ കാണാൻ സാധിക്കുന്നത്. ഒപ്പം നൽകിയ വിവരണം ഇങ്ങനെയാണ്: “പുലർച്ചെ 3.30ന് ഹിമാലയത്തിൽ നടക്കുന്ന മണിദർശൻ എന്ന പ്രത്യേക സൂര്യോദയമാണിത്. ഇത് മൂന്ന് സ്പന്ദനങ്ങളും (ഇഡ, പിംഗള, സുഷമ) ചന്ദ്രക്കലയും പ്രദർശിപ്പിക്കുന്നു. ശിവ വിശ്വരൂപ ദർശനം എന്നും […]

Continue Reading

ഡ്രൈവര്‍ അതിസാഹസികമായി മലമ്പാതയില്‍ കാര്‍ യു-റ്റേണ്‍ എടുക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം…

കിഴക്കാംതൂക്കായ മലഞ്ചെരിവിൽ ഇടുങ്ങിയ ഒരു റോഡിൽ അതിസാഹസികമായി ഒരു ഡ്രൈവർ കാർ വളച്ച് എടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിന് താഴെ കുത്തനെ കൊക്കയുള്ള  ഒരു പർവതപ്രദേശത്ത് ഡ്രൈവർ യു-ടേൺ എടുക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടുത്തിയ ലേഖനമാണ്  പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ ഡ്രൈവര്‍ ഇടുങ്ങിയ റോഡില്‍ ഡ്രൈവര്‍ സമര്‍ത്ഥമായും സാഹസികമായും കാര്‍ വളച്ചെടുക്കുന്നത് ശ്വാസമടക്കിപിടിച്ചാണ് വീക്ഷിക്കാനാവുക.  archived link FB post പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അവകാശവാദത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. തെറ്റിദ്ധാരണ […]

Continue Reading

പാചകത്തിനായി തിളയ്ക്കുന്ന വെള്ളത്തിലിട്ട ഞണ്ട് ചോളം കഴിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

വെള്ളത്തില്‍ വേവിക്കുന്ന ഒരു ഞണ്ട് അടുത്തിരിക്കുന്ന ചോളം ഭക്ഷിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ കുറച്ച് മാസങ്ങളായി വൈറല്‍ ആയി പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക്  തിളയ്ക്കുന്ന വെള്ളത്തില്‍ വേവുന്ന ഒരു ഞണ്ട് പത്രതിലിരിക്കുന്ന ചോളം തിന്നുന്നതായി കാണാം. ഈ വീഡിയോയില്‍ ഇമോഷണല്‍ മ്യൂസിക്കും ചേര്‍ത്തിയിട്ടുണ്ട്. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മറ്റുള്ളവർക്ക് ആഹാരമാകാൻ വേണ്ടി […]

Continue Reading

FACT CHECK: പാലങ്ങള്‍ക്ക് അടിയിലൂടെ പറക്കുന്ന വിമാനം ഡിജിറ്റല്‍ ആര്‍ട്ടാണ്…യഥാര്‍ത്ഥമല്ല…

ഒരു എയ്റോപ്ലെയിൻ അതിസാഹസികമായി രണ്ടു പാലങ്ങള്‍ക്കടിയിലൂടെ പറക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാവും  പ്രചരണം  ഒരു എയ്റോപ്ലെയിൻ വെള്ളത്തില്‍ സ്പര്‍ശിച്ച് ഓളമുണ്ടാക്കിയ ശേഷം പറന്നു വന്ന് രണ്ടു പാലങ്ങള്‍ക്കടിയിലൂടെ മുകള്‍ ഭാഗത്തോ പില്ലറുകളിലോ ഒന്നും സ്പർശിക്കാതെ അതിസാഹസികമായി പുറത്തേക്ക് അ ഇറങ്ങിവന്ന് വീണ്ടും പറന്നുയരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന  വിവരണം ഇങ്ങനെയാണ്: ഒരേ സമയം രണ്ടു പാലത്തിന്റെ അടിയിലൂടെ ഒരു വിമാനയാത്ര… archived link FB post ഈ വീഡിയോ […]

Continue Reading

FACT CHECK:ദൃശ്യങ്ങളിലുള്ളത് ഗോഡ്സില്ലയല്ല, മറൈന്‍ ഇഗ്വാന അഥവാ കടല്‍ ഓന്താണ്….

ജപ്പാനിൽ ചലച്ചിത്രത്തിലൂടെ പിറവിയെടുത്തതാണെങ്കിലും ഗോഡ്സില്ലയെ ലോകം മുഴുവൻ ഉള്ളവർക്ക് അറിയാം. ഗോഡ്സില്ലയുടെ  സിനിമകള്‍ക്ക് വളരെ സ്വീകാര്യതയാണ് ലോകമെമ്പാടും ലഭിച്ചത്. ഇപ്പോൾ ഗോഡ്സില്ല എന്ന ജീവിയെ കുറിച്ച് ഒരു വീഡിയോ  സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം  കടലിന്നടിയിൽ നിന്നും ഒരു ഗോഡ്സില്ലയെ കണ്ടെത്തി എന്നാണ് പ്രചരണം.  ഓന്തിന്‍റെ രൂപത്തിലുള്ള ഒരു വലിയ ജീവി കടലിൽ നീന്തി  നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “കഴിഞ്ഞ ദിവസം കടലിൽ നിന്ന് കണ്ടെത്തിയ ഗോഡ്സില്ല 🙄ഞെട്ടി വിറചിരിച്ചിരിക്കുവാന് ശാസ്ത്രലോകം 🔥#നൻപൻബാബർഷ…” […]

Continue Reading

FACT CHECK: ഈ ‘പൂച്ചമല’ യഥാര്‍ത്ഥമല്ല, സമ്മാനാര്‍ഹമായ ഒരു ആര്‍ട്ട് ഡിസൈനാണ്…

പ്രകൃതി നിറയെ വിസ്മയിപ്പിക്കുന്ന  അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്നു. നയാഗ്രാ വെള്ളച്ചാട്ടം, അഗ്നി പർവതം, സമുദ്രത്തിനു നടുവിൽ കാണപ്പെടുന്ന മനോഹരമായ ദ്വീപുകൾ ഇവയെല്ലാം പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ തന്നെയാണ്. പ്രകൃതി വിസ്മയത്തിന് ഒരു ഉദാഹരണം എന്ന രീതിയില്‍ പൂച്ചയുടെ രൂപസാദൃശമുള്ള മലയുടെ ചിത്രം ഇപ്പോൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോസ്റ്റില്‍ നല്‍കിയ മലയുടെ ചിത്രം കണ്ടാൽ ഒരു പൂച്ച ഉറങ്ങി കിടക്കുന്ന അതേ രൂപമാണ്.  archived link FB post ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു ലേഖനത്തിന്റെ ലിങ്കും നല്‍കിയിട്ടുണ്ട്. […]

Continue Reading

FACT CHECK: ഇത് കടലില്‍ നിന്ന് കിട്ടിയ അപൂര്‍വ ജീവിയല്ല, ആര്‍ക്കിട്ടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച കലാരൂപമാണ്‌…

കടൽ എപ്പോഴും വിസ്മയങ്ങളുടെ  ഒരു വലിയ ശേഖരമാണ്. കൗതുകകരമായ നിരവധി വാർത്തകൾ ഇടയ്ക്കിടെ കടലിനെ ചുറ്റിപ്പറ്റി വരാറുണ്ട്. ലോകമെമ്പാടും ആളുകൾ അത്ഭുതത്തോടെ കടല്‍ കഥകള്‍ ശ്രദ്ധിക്കാറുമുണ്ട്.  പ്രചരണം  ഇപ്പോൾ പകുതി മനുഷ്യന്‍റെ രൂപമുള്ള ഒരു അപൂർവ ജീവിയെ കടലിൽനിന്നും  കണ്ടെത്തിയതായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്  ചിത്രത്തിൽകൈകളും ഏകദേശം മനുഷ്യശരീരത്തിന് രൂപഘടനയും തോന്നുന്ന ഒരു ജീവിയെ  ജീവനില്ലാത്ത നിലയിൽ കാണാം. ഫേസ്ബുക്ക് പോസ്റ്റിൽ ഈ ചിത്രവും ഈ ചിത്രം ഉൾപ്പെടുന്ന ലേഖനത്തിന് തലക്കെട്ടും ആണ് നൽകിയിട്ടുള്ളത്.  കടലിൽ നിന്നും […]

Continue Reading

FACT CHECK: മുന്നിലും പിന്നിലും മുഖങ്ങളുള്ള എഡ്വേർഡ് മോർഡ്രെക്ക് എന്ന മനുഷ്യന്‍ വെറും കെട്ടുകഥ മാത്രമാണ്…

അഞ്ചിനു പകരം ആറ് വിരലുകളുമായി ജനിച്ചവർ, ഉടലുകള്‍ ഒട്ടിപ്പിടിച്ച സയാമീസ് ഇരട്ടകള്‍, രണ്ടു തലയുള്ള പശുക്കിടാവ്‌, അഞ്ചു കാലുള്ള പൂച്ച ഇതുപോലെയുള്ള  അപൂര്‍വമായ പ്രപഞ്ച സൃഷ്ടികളെ കുറിച്ച് ഇടയ്ക്ക് മാധ്യമങ്ങളിൽ വാര്‍ത്ത വരാറുണ്ട്. മുന്നിലും പിന്നിലുമായി രണ്ടു  മുഖമുള്ള ഒരു വ്യക്തിയെ കുറിച്ച് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്.  പ്രചരണം  പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന (Edward Mordrake) എഡ്വേർഡ് മോർഡ്രെക്ക് എന്ന വ്യക്തിയാണ് ഈ അപൂർവ സ്ഥിതിവിശേഷവുമായി ജനിച്ചത്. ഇംഗ്ലീഷ് പ്രഭു കുടുംബത്തിൽ […]

Continue Reading

FACT CHECK: ആന്ധ്രപ്രദേശിലെ വീരഭദ്ര ക്ഷേത്രത്തിലെ മുഴുവന്‍ 70 തൂണുകളും നിലത്ത് മുട്ടില്ലേ…? സത്യാവസ്ഥ അറിയൂ…

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ലേപക്ഷി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വീരഭാദ്ര ക്ഷേത്രത്തിലെ 70 തൂണുകളും നിലം സ്പര്‍ശിക്കാതെ  നില്‍ക്കുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ലേപക്ഷിയിലെ ഈ ക്ഷേത്രത്തിലെ അത്ഭുത തൂണിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ഒരു ക്ഷേത്രത്തില്‍ തൂണിന്‍റെ അടിയില്‍ ചിലര്‍ തുണി […]

Continue Reading

FACT CHECK: അയോധ്യയിലേക്ക് ദര്‍ശനത്തിന് പോകുന്ന വിശ്വാസികള്‍ക്കൊപ്പം കൂടിയ ഒരു മാനിന്‍റെ വീഡിയോയാണോ ഇത്…? സത്യാവസ്ഥ അറിയൂ…

അയോധ്യയിലെക്ക് പോകുന്ന ഒരു കൂട്ടം വിശ്വാസികള്‍ക്കൊപ്പം കൂടിയ ഒരു മാന്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെ ആണെങ്കിലും വീഡിയോയില്‍ കാണുന്ന സംഘം അയോധ്യയിലേക്കല്ല പോകുന്നത് എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന വിശ്വാസികളുടെ സംഘം എവിടെയാണ് പോകുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കീര്‍ത്തനം ചെയ്ത് ദര്‍ശനത്തിനു പോകുന്ന ഭകതരുടെ ഒരു സംഘത്തെ കാണാം. […]

Continue Reading

FACT CHECK: മുത്തശ്ശിയുടെയും അവരോട് സ്നേഹപ്രകടനം നടത്തുന്ന കുരങ്ങന്‍റെയും കഥയുടെ യാഥാർഥ്യമിതാണ്…

പ്രചരണം  മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മില്‍ ആഴത്തിലുള്ള സ്നേഹബന്ധത്തിന്‍റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ പലരും അവരുടെ വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധത്തിന്‍റെ കഥകൾ പങ്കുവയ്ക്കാറുണ്ട്. അപൂർവമായി വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ഒരു കുരങ്ങനും ഒരു മുത്തശ്ശിയുമാണ് കഥാപാത്രങ്ങൾ. കുരങ്ങ് കിടക്കയില്‍ മുത്തശ്ശിയുടെ മുകളിൽ കയറിയിരുന്ന് സ്നേഹപ്രകടനങ്ങൾ നടത്തുന്ന ദൃശ്യങ്ങള്‍ ആരുടേയും  മനസ്സ് കുളിർപ്പിക്കും. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ് . “ഈ […]

Continue Reading

FACT CHECK: മരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്ന് പ്രചരിപ്പിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിന്‍റെ ചിത്രം എഡിറ്റഡാണ്…

മരങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ ഭൂപടത്തിന്‍റെ ‘ദേശിയ അവാര്‍ഡ്’ ലഭിച്ച ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇടതിങ്ങി മരങ്ങള്‍ നില്‍ക്കുന്നതിന് നടുവിലൂടെ പോകുന്ന റോഡ്‌ കാണാം. റോഡിന്‍റെ ചുറ്റുവത്തിലുള്ള മരങ്ങള്‍ ഇന്ത്യയുടെ ഭുപടത്തിന്‍റെ രൂപത്തില്‍ നില്‍ക്കുന്നതായി കാണാം. ചിത്രത്തിനോടൊപ്പം […]

Continue Reading

FACT CHECK: ധ്രുവ പ്രദേശത്ത് വലിയ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു എന്നുള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  ഒരു വലിയ വലിയ താഴ്വാരം പോലുള്ള പ്രദേശത്ത് വളരെ വലിപ്പമുള്ള ഉള്ള ചന്ദ്രൻ ഭ്രമണം ചെയ്തു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം നിങ്ങൾ കണ്ടുകാണും. സാമൂഹികമാധ്യമങ്ങളിൽ ഇത് ഏതാനും ദിവസങ്ങളായി വൈറലാണ്.  വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വിവരണം ഇങ്ങനെയാണ്: ചന്ദ്രൻ വളരെ വലുപ്പത്തിൽ പ്രത്യക്ഷപ്പെടുകയും വെറും 30 സെക്കന്റ നു ള്ളിൽ കാഴ്ചയിൽ നിന്നും മറയുകയും ചെയ്യുന്ന പ്രകൃതിയുടെ ഒരു അൽഭുത പ്രതിഭാസമാണിത്. ഭീമാകാരമായ ചന്ദ്രബിബം ക്ഷണികമായ സൂര്യ ഗ്രഹണം കൂടി സൃഷ്ടിച്ച് […]

Continue Reading

FACT CHECK: ഇസ്രായേലി പോലീസിനെ കണ്ടപ്പോള്‍ ‘മൃതദേഹം’ ഉപേക്ഷിച്ച് ഓടുന്ന പലസ്തിനികളുടെ നാടകം എന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമറിയൂ…

പ്രചരണം  കോവിഡ് ദുരന്ത വാര്‍ത്തകള്‍ക്ക് ഇടയില്‍ ഇസ്രയേല്‍-പാലസ്തിന്‍ അഭ്യന്തര കലാപത്തെ കുറിച്ചുള്ള ചില വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പുറത്തു വരുന്നുണ്ട്. പാലസ്തിന്‍ ആണ് കൂടുതല്‍ ആക്രമണം നടത്തുന്നതെന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറംലോകം അറിയാതെ പോവുകയാണെന്നും വാദിച്ച് ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ മുകളിലാണ് നമ്മള്‍ അന്വേഷണം നടത്തുന്നത്. ഏതാനും പേര്‍ ഒരു ശവമഞ്ചം ചുമന്നുകൊണ്ട് റോഡിലൂടെ പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പോലീസ് വാഹനത്തിന്‍റെ സൈറന്‍ കേട്ടപ്പോള്‍ ശവമച്ചം നടുറോഡില്‍ […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളില്‍ വാക്സിനെ ഭയന്ന് നിലവിളിക്കുന്നത് തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രിയല്ല… വസ്തുതയറിയൂ…

വിവരണം  ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന കോവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യമായതും ലോകമെമ്പാടും വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചതുമായ വിവരങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ലോകത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള പല പ്രമുഖ വ്യക്തികളും വാക്സിന്‍ സ്വീകരിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നമ്മള്‍ വാര്‍ത്താ- സാമൂഹ്യ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിരുന്നു. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. തായ്ലാന്‍ഡ്‌ ആരോഗ്യ മന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ ആണുള്ളത്. കൈയ്യുടെ ഉരത്തില്‍  […]

Continue Reading

FACT CHECK: ഇത് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് പകര്‍ത്തിയ ദക്ഷിണേന്ത്യയുടെയുംശ്രീലങ്കയുടെയും ദൃശ്യമല്ല…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ദക്ഷിണ ഭാരതത്തിന്‍റെയും ശ്രിലങ്കയുടെയും ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ഈ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook claiming above image was taken from ISS. Facebook Archived Link അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് എടുത്ത […]

Continue Reading

ഇന്‍ജെക്ഷന്‍ കണ്ട് പേടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ പഴയ വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…

ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയുടെ കൈയ്യില്‍  ഇന്‍ജെക്ഷന്‍ എടുക്കുന്നതിന്‍റെ പഴയ വീഡിയോ കോവിഡ്‌-19 വാക്സിന്‍ വിതരണത്തിന്‍റെ സന്ദര്‍ഭത്തില്‍ സാമുഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പക്ഷെ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് കൂടാതെ നിലവില്‍ കോവിഡ്‌ പ്രതിരോധത്തിന് ആരംഭിച്ച വാക്സിനേഷന്‍ പരിപാടിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.    പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒരു മലയാളി ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇന്‍ജെക്ഷന്‍ എടുക്കാന്‍ സഹപ്രവര്‍ത്തകര്‍ പെടുന്ന പാട് നമുക്ക് വീഡിയോയില്‍ […]

Continue Reading

കളിമണ്ണില്‍ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല; സത്യാവസ്ഥ ഇങ്ങനെ…

Image Courtesy: Sadanand Mallick’s Facebook Post. കളിമണ്ണില്‍ സ്വന്തം പ്രതിമയുണ്ടാക്കിയ ഒരു ബാലന്‍ എന്ന തരത്തില്‍ ഒരു ബാലനും, ആ ബാലന്‍റെ മണ്ണില്‍ നിര്‍മിച്ച ഒരു പ്രതിമയുടെയും ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തില്‍  ഇത്ര മനോഹരമായി സ്വന്തം പ്രതിമയുണ്ടാക്കി എടുത്ത ഈ ബാലനെ പലരും അഭിനന്ദിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രതിമയുണ്ടാക്കിയത് ഈ ബാലനല്ല എന്ന് കണ്ടെത്തി. ആരാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രതിമയുണ്ടാക്കിയത് നമുക്ക് […]

Continue Reading

FACT CHECK: 2021 ഫെബ്രുവരി മാസത്തില്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള ആഴ്ചകള്‍ നാല് തവണ വീതം ആവര്‍ത്തിച്ച് വരുന്ന പ്രതിഭാസം 823 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന പ്രചാരണത്തിന്‍റെ വസ്തുത…

വിവരണം  ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 2021 ഫെബ്രുവരി മാസവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം നിങ്ങള്‍ എല്ലാവരും ഇതിനോടകം കണ്ടുകാണും. സന്ദേശത്തിലെ വാചകങ്ങള്‍ ഇതാണ്: “ഈ വരുന്ന ഫെബ്രുവരി നിങ്ങളുടെ ജീവിതത്തില്‍ ഇനി വരില്ല. കാരണം ഈ വര്‍ഷം ഫെബ്രുവരിയില്‍ 4 ഞായര്‍, 4 തിങ്കള്‍, 4 ചൊവ്വ, 4 ബുധന്‍, 4 വ്യാഴം, 4 വെള്ളി, 4 ശനിയാഴ്ച്ച്ചകളുണ്ട്. 823 വര്‍ഷത്തിലൊരിക്കല്‍ ഇത് സംഭവിക്കുന്നു. ഫെബ്രുവരി 2021” അതായത് 2021 ഫെബ്രുവരി മാസത്തില്‍ […]

Continue Reading

FACT CHECK: മലപ്പുറത്തുള്ള ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരേയൊരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്…

വിവരണം  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായി മാറിയ സ്ഥാനാര്‍ഥികളെ പറ്റിയുള്ള രസകരമായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പേരുകള്‍ കൊണ്ടും മറ്റു ചിലര്‍ പ്രചരണത്തിനിടയിലെ അബദ്ധങ്ങളും അമളികള്‍ കൊണ്ടും വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലപ്പുറം വണ്ടൂര്‍ പഞ്ചായത്ത് ഇമങ്ങാട് വാര്‍ഡിലെ  ബിജെപിയുടെ സ്ഥാനാര്‍ഥി സുല്‍ഫത്ത് ശ്രദ്ധേയയായത് ‘മോദി ഭക്തി’യുടെ പേരിലായിരുന്നു. മാധ്യമങ്ങള്‍ വഴി ഇക്കാര്യം സുല്‍ഫത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ഫത്തിന്‍റെ പേരില്‍ മറ്റൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

RAPID FACT CHECK: കടലില്‍ ചാടിയയാളെ ഉടന്‍തന്നെ സ്രാവ് ഭക്ഷിക്കുന്ന ഈ ദൃശ്യം സിനിമയിലെതാണ്…

വിവരണം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈരലായ ഒരു ദൃശ്യമാണിത്. ഒപമുള്ളവരോട് എന്തോ പറഞ്ഞ ശേഷം  ഒരാള്‍ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് എടുത്തു ചാടുന്നതും അടുത്ത നിമിഷം ഒരു സ്രാവ് വെള്ളത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന് അയാളെ മുഴുവനായി വിഴുങ്ങുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്ലാം മത പ്രാര്‍ഥനയും വീഡിയോയുടെ അകമ്പടിയായി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം നല്‍കിയ വാചകങ്ങള്‍ ഇങ്ങനെയാണ്: “മരണ സമയം, സ്ഥലം എന്നിവയെല്ലാം അല്ലാഹു അവന്റെ സൃഷ്ടിക്ക് മുമ്പായി തന്നെ നിർണ്ണയിച്ചിട്ടുണ്ട്. തീർച്ചയായും തന്റെ […]

Continue Reading

FACT CHECK: GTA 5 വീഡിയോ ഗെയിമിലെ ദൃശങ്ങള്‍ തുര്‍ക്കിയിലേത് എന്ന പേരില്‍ പ്രചരിക്കുന്നു…

വിവരണം  തുര്‍ക്കി എന്ന രാജ്യം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഫ്രാന്‍സിനെതിരെയുള്ള പ്രതിഷേധം, ഭൂകമ്പം, സുനാമി, തുര്‍ക്കി-സിറിയ അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിങ്ങനെ അനേകം പ്രതിസന്ധികള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ തുര്‍ക്കി. ഈ കഴിഞ്ഞ ദിവസം മുതല്‍ തുര്‍ക്കിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.  ഒരു വിമാനം ലാണ്ടിങ്ങിനായി റണ്‍വേയിലേക്കിറങ്ങുന്നതും അതേസമയം തന്നെ ഒരു ഓയില്‍ ടാങ്കര്‍ അതിവേഗം എത്തി റണ്‍വേയില്‍ വിമാനത്തിന്‍റെ പാതയ്ക്ക് കുറുകെ കൊണ്ടുവന്ന് നിര്‍ത്തുന്നതും ഉടന്‍ പൈലറ്റ്‌ വിമാനം ടേക്ക് ഓഫ് […]

Continue Reading

ശിവ നാഗ വേരുകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്…?

കുറച്ച് ദിവസങ്ങളായി ശിവ നാഗമരത്തിന്‍റെ വേരുകള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വേരിന്‍റെ പോലെയുള്ള ഒരു സാധനം അനങ്ങുന്നതായി നമുക്ക് കാണാം. ഈ വേരുകള്‍ ശിവനാഗ മരം എന്നൊരു മരത്തിന്‍റെ വേരുകളാന്നെന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പക്ഷെ ഇതില്‍ ഇത്രത്തോളം സത്യമാണുള്ളത്? ഞങ്ങളുടെ പല വായനക്കാര്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ പരിശോധനക്കായി വാട്സപ്പിലൂടെ അയച്ചിരുന്നു. ഫെസ്ബൂക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെസ്ബൂക്കില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ […]

Continue Reading

ബ്രെഡ് മോഷ്ടിച്ച 15വയസുകാരനെ അമേരിക്കന്‍ ജഡ്ജ് വെറുതെവിട്ടശേഷം കടക്കാരനെ ശിക്ഷിച്ചു എന്ന പ്രചരണം വെറുമൊരു കെട്ടുകഥയാണ്….

സാമുഹ്യ മാധ്യമങ്ങളില്‍ ഒരു കഥ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഥ അമേരിക്കയില്‍ വിശപ്പടക്കാന്‍ ബ്രെഡും ബട്ടറും മോഷ്ടിച്ച ഒരു 15വയസുകാരനെ കോടതി വെറുതെ വിട്ടുവെന്നും പോലീസ് കടക്കാരന്‍റെ മുകളില്‍ പിഴ ചുമത്തി എന്നുമാണത്.  പ്രചാരണത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെയാണ്. പ്രചരണം Facebook Archived Link “നമ്മുടെ കോടതികൾ എങ്ങോട്ട്!!! അമേരിക്കയിലെ ഒരു കോടതിപതിനഞ്ചു വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടയിലെ ഒരു അലമാരയും തകർന്നു. ജഡ്ജി കുറ്റം […]

Continue Reading

സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

നൈസര്‍ഗിക സൌന്ദര്യത്തിന്‍റെ വിസ്മയങ്ങളാണ് വെള്ളച്ചാട്ടങ്ങള്‍. കേരളത്തിലും പല വെള്ളചാട്ടങ്ങളുണ്ട്. ഇതില്‍ ഒന്നാണ് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം. ആയിര കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ മഴകാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യത്തിന്‍റെ മനോഹരമായ കാഴ്ച എന്ന തരത്തിലാണ് ഈ വീഡിയോ വൈറല്‍ ആവുന്നത്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെതല്ല എന്ന് കണ്ടെത്തി. പകരം ഈ വീഡിയോ ഇന്ത്യയിലെ […]

Continue Reading

മലമ്പുഴ ഡാമിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ്; സത്യാവസ്ഥ അറിയൂ…

കേരളത്തില്‍ ഈ അടുത്ത കാലത്തില്‍ പയുത കന്നത്ത മഴയെ തുടര്‍ന്ന്‍ കേരളത്തിലെ വിവിധ ഡാമുകളുടെ വാട്ടര്‍ ലെവലില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഡാമാണ് മലമ്പുഴ ഡാം. ഈ ഡാമും ഡാമിന്‍റെ ചുറ്റുവട്ടത്തിലുള്ള ഗാര്‍ഡനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു കേന്ദ്രമാണ്. ഈ ഡാമിന്‍റെ പല വീഡിയോകളും ചിത്രങ്ങളും നമുക്ക് സാമുഹ്യ മാധ്യമങ്ങളില്‍ കാണാം. പക്ഷെ ഈ ഡാമിന്‍റെ പേരില്‍ വൈറലായ ഒരു വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആ വീഡിയോ മലമ്പുഴയുടെതല്ല പകരം കര്‍ണാടകയിലെ ഒരു ഡാമിന്‍റെതാണ് […]

Continue Reading

‘ബലിപെരുന്നാളിന് വെട്ടാനായി പട്ടാമ്പിയില്‍ കൊണ്ടുവന്ന പോത്ത്’ എന്ന വിവരണം തെറ്റാണ്…

വിവരണം  കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ഇടയിലും ലോകം മുഴുവൻ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾ ഏതൊരു ആഘോഷത്തെയും വരവേല്‍ക്കുന്നത് വിഭവ സമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയാണ്. ആഘോഷങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിഭവമാണ് ഇറച്ചി. ബലിപെരുന്നാളിന് പ്രത്യേകിച്ചും  ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണിത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റു ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  ബലിപെരുന്നാളിന് തലവെട്ടാൻ വിധിച്ച 3500 കിലോ തൂക്കമുള്ള ആന പോത്ത് പട്ടാമ്പിയിൽ എന്ന വിവരണത്തോടെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.  ഈ വീഡിയോയുടെ വസ്തുത […]

Continue Reading

നായ്ക്കളും ചീറ്റയുടെ ഓട്ടത്തിന്‍റെ ഈ ചിത്രം യഥാര്‍ത്ഥ്യമാണോ?

‘നമ്മുടെ കഴിവ് കാണിക്കേണ്ടിടത്ത്  മാത്രമേ  കാണിക്കാവൂ എപ്പോഴും നമ്മുടെ കഴിവ് തെളിയിക്കേണ്ടതിന്‍റെ ആവശ്യമില്ല’ എന്നൊരു പാഠത്തിനോടൊപ്പം നായ്ക്കളുടെ ഓട്ടത്തിന്‍റെ ഒരു ചിത്രം കൊല്ലങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ഈ ചിത്രത്തില്‍ ഓട്ടത്തില്‍ മത്സരിക്കുന്ന നായ്‌ക്കളുടെ മത്സരിക്കാന്‍ താല്‍പര്യം കാണിക്കാത്ത ഒരു ചീറ്റയെ നമുക്ക് കാണാം. ഈ ചിത്രം പലരും ഒരു ജീവിതത്തിലെ ഒരു പാഠം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥ്യം ആണോ? ഞങ്ങള്‍ ഈ കാര്യം അറിയാന്‍ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തി. […]

Continue Reading

ജര്‍മ്മനിയില്‍ ജനിച്ച മൂന്ന്‍ കണ്ണുള്ള കുഞ്ഞിന്‍റെ വൈറല്‍ വീഡിയോ വ്യാജമാണ്…

സാമുഹ്യ മാധ്യമങ്ങളില്‍ ജര്‍മ്മനിയില്‍ ജനിച്ച ഒരു അത്ഭുത കുഞ്ഞ് എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ പ്രത്യേകത എന്ന് പറഞ്ഞാല്‍ കുട്ടിക്ക് മുന്ന്‍ കണ്ണുകലുണ്ട്. ഈ വീഡിയോ ഞങ്ങളുടെ വായനക്കാര്‍ ഞങ്ങള്‍ക്ക് അന്വേഷിക്കാനായി ആയിച്ചു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോ എഡിറ്റഡ ആണെന്ന് വ്യക്തമായി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ വീഡിയോയെ കുറിച്ചുള്ള പ്രചാരണവും വീഡിയോയുടെ സത്യാവസ്ഥ എന്താണെന്നും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്: […]

Continue Reading

രാമസേതുവിന്‍റെ ഈ ചിത്രം നാസ പകര്‍ത്തിയതല്ല; സത്യാവസ്ഥ അറിയൂ…

ഇന്ത്യയെയും ശ്രിലങ്കയെയും ബന്ധിപ്പിച്ചുകൊണ്ട് ചെറിയ കല്ലുകളാല്‍ നിര്‍മിച്ച ഒരു പാലമാണ് രാമസേതു. രാമായണ കാലത്ത് ശ്രിരാമന്‍ സമുദ്രത്തില്‍ ഈ പാലം നിര്‍മിച്ച് ലങ്കയില്‍ പോയി രാവണനെ വധിച്ച് തന്‍റെ ഭാര്യ സീതാദേവിയെ തിരിച്ച് കൊണ്ട് വന്നത് എന്ന് ഹിന്ദുകളുടെ പവിത്രമായ ഗ്രന്ഥം രാമായണം പറയുന്നു. ഹിന്ദുക്കളോടൊപ്പം ചില മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഈ പാലത്തിനെ മാനിക്കുന്നു. അവരുടെ വിശ്വാസപ്രകാരം ഈ പാലം നിര്‍മിച്ചത് ഭുമിയിലെ ആദ്യത്തെ മനുഷ്യനായ ആദമാണ്. അതിനാല്‍ ഈ പാലത്തിനെ ആദമിന്‍റെ പാലം എന്നും വിളിക്കും. […]

Continue Reading

‘സര്‍’ എന്ന പദത്തിന്‍റെ നിര്‍വചനമായി പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വിവരം തെറ്റാണ്…

വിവരണം  വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എല്ലാ നാട്ടിലും ബഹുമാനം നൽകേണ്ട വ്യക്തികളെ സംബോധന നാം സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സർ. സര്‍‘ന്‍റെ’ അർത്ഥം അന്വേഷിക്കാതെ ബഹുമാനിക്കാൻ വേണ്ടി നാം ഈ പദം പരക്കെ ഉപയോഗിക്കുന്നു. സ്കൂളിലെ അധ്യാപകനെയും മേൽ ഉദ്യോഗസ്ഥനെയും അപരിചിതരായ മുതിർന്നവരെയും എല്ലാം ബഹുമാനപൂർവ്വം സർ എന്ന് നാമെല്ലാം അഭിസംബോധന ചെയ്യും.  ഇക്കഴിഞ്ഞ ദിവസം മുതൽ  വാട്സ്ആപ്പിൽ സര്‍‘ന്‍റെ’ നിർവചനം പ്രചരിക്കുന്നുണ്ട്.  ഇംഗ്ലീഷിൽ ഉള്ള ചെറിയ നിർവചനത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്:  സ്ക്രീൻഷോട്ട് പരിഭാഷ […]

Continue Reading

2020ല്‍ കോവിഡ്‌ മഹാമാരിയും, ഇടുക്കി ഡാമിന്‍റെ തകര്‍ച്ചയും നോസ്ത്രാദാമസ് പ്രവചിച്ചിരുന്നുവോ…? സത്യം അറിയൂ…

പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലുണ്ടായ പ്രസിദ്ധ പ്രവാചകന്‍ മൈക്കല്‍ നോസ്ത്രാദാമസിനെ കുറിച്ചും അദേഹത്തിന്‍റെ പ്രവചനങ്ങളെ കുറിച്ചും നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ടാകും. ലോക മഹായുദ്ധങ്ങളും, 1666ല്‍ ലണ്ടനിലുണ്ടായ തീ പിടിത്തത്തിനെ കുറിച്ച് ശരിയായി പ്രവചിച്ചതാണ് നോസ്ത്രാദാമസ് എന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ ഇദേഹത്തിന്‍റെ പ്രസിദ്ധിയെ ഉപയോഗിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ നോസ്ത്രാദാമസിന്‍റെ പേരില്‍ വ്യാജ പ്രവചനങ്ങള്‍ പ്രചരിക്കാറുണ്ട്. പരിഹാസത്തിനായി പ്രചരിപ്പിച്ച ചില പ്രവചനങ്ങളും ആളുകള്‍ നോസ്ത്രാദാമസിന്‍റെതായി തെറ്റിധരിച്ചിട്ടുമുണ്ട്. ഫെസ്ബൂക്കിലും യുട്യൂബിലും നോസ്ത്രാദാമസിന്‍റെ പ്രവചനങ്ങള്‍ പ്രചരിപ്പിക്കുന്ന പല ചാനലുകളും പേജുകളുമുണ്ട്. പക്ഷെ […]

Continue Reading

400 കൊല്ലത്തിലൊരിക്കല്‍ പുക്കുന്ന മഹാമേരു പുഷ്പത്തിന്‍റെ ചിത്രമാണോ ഇത്…?

സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ പുഷ്പ്പങ്ങളുടെ പല ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. മനോഹരമായ ഈ പുഷ്പങ്ങളെ കുറിച്ച് വിവിധ വാദങ്ങളും ഈ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കാറുണ്ട്. ഇതില്‍ പലതും ശരിയാണെങ്കിലും പല വ്യാജമായ പ്രചാരണങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ അപൂര്‍വ്വ പുഷ്പ്പങ്ങളുടെ പേരില്‍ നടക്കുന്നുണ്ട്. സാധാരണ പുഷ്പങ്ങളുടെ ചിത്രങ്ങളെ ഹിമാലയില്‍ കണ്ടുപിടിച്ച അപൂര്‍വ്വ പുഷ്പം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന പല പോസ്റ്റുകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പുഷ്പങ്ങള്‍ നൂറോ അധികമോ കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഒരക്കില്‍ പൂക്കുന്നത് എന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ […]

Continue Reading

ഇത് അമ്പത് വര്‍ഷത്തില്‍ ഒരിക്കല്‍ വിരിയുന്ന ശംഖുപുഷ്പത്തിന്‍റെ ചിത്രമാണോ…?

മൈസൂര്‍ കൊട്ടാരത്തിലുള്ള ഒരു പുഷ്പം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ കാണുന്ന പുഷ്പത്തിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഈ പുഷ്പം അമ്പത് കൊല്ലത്തില്‍ ഒരിക്കല്‍ വിരിയുന്ന പുഷ്പമാണ്‌. ശംഖ് ആകൃതിയിലുള്ള ശംഖുപുഷ്പം എന്നാണ് അതിന്‍റെ പേരെന്ന് പോസ്റ്റില്‍ പറയുന്നു. കാഴ്ച്ചയിൽ കൌതുകം തോന്നുന്ന ഈ പുഷ്പതിനെ കുറിച്ച് ചിലര്‍ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ ഇങ്ങനെയൊരു പുഷ്പമില്ല, ഇത് ‘fake’ ആണ് എന്ന് തരത്തിലും അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ അറിയിച്ചു. അതിനാല്‍ ഈ […]

Continue Reading

RAPID FC: ഗുജറാത്തില്‍ ഒരു പാര്‍സി സ്ത്രി ഒരേ സമയത്ത് പ്രസവിച്ച 11-കുഞ്ഞുങ്ങളുടെ ചിത്രമാണോ ഇത്…?

വിവരണം വാട്ട്സാപ്പില്‍ ഈയിടെയായി ഒരു ചിത്രം ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ ഒപ്പം ഒരു ശബ്ദ സന്ദേശവുമുണ്ട്. ശബ്ദ സന്ദേശം താഴെ നല്‍കിയിട്ടുണ്ട്. മുകളില്‍ നല്‍കിയ ഓഡിയോ ക്ലിപ്പില്‍ വാദിക്കുന്നത് ഈ കുട്ടികള്‍ ഗുജറാത്തിലെ സൂറത്തില്‍ ഒരു പാര്‍സി സ്ത്രീക്ക് ഒരേ സമയത്ത് ജനിച്ച 11 കുഞ്ഞുകളുടെ ചിത്രമാണ് ഇത്. എന്നാല്‍ ഈ അല്ഭുതതിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ വ്യജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുതയെന്ന് നമുക്ക് അറിയാം. വസ്തുത അന്വേഷണം  ചിത്രത്തിനെ കുറിച്ച് […]

Continue Reading

ഈ ചിത്രം ശിവലിംഗ പുഷ്പത്തിന്‍റെതല്ല പകരം ഒരു കോണ്‍ വര്‍ഗത്തിലെ ഒരു സസ്യത്തിന്‍റെതാണ്.

വിവരണം സാമുഹിക മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ പ്രച്ചരിക്കുകെയാണ്. ഈ ചിത്രതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്- “ശിവലിംഗ് പുഷ്പം 99 വർഷത്തിലെരിക്കൽ ഹിമാലയത്തിൽ വിരിയുന്ന അൽഭുത പൂക്കൾ.” വാട്സാപ്പില്‍ ഞങ്ങള്‍ക്ക് ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. ഇതിനെ കുറിച്ച്  അന്വേഷിച്ചപ്പോള്‍ ഫെസ്ബൂക്കിലും, ഹെലോയിലും ഇതേ ചിത്രം ഇതേ വിവരണത്തോടെ പ്രച്ചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ ചില പോസ്റ്റുകള്‍ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link ഹെല്ലോയിലും […]

Continue Reading

ഒരു നൂറ്റാണ്ടിനുശേഷം മാത്രമേ 2019 ലെ കലണ്ടർ വീണ്ടും ദൃശ്യമാകൂമോ…?

വിവരണം “ഇതാ കണ്ടോളൂ 124 വർഷം മുമ്പുള്ള കലണ്ടർ. പ്രത്യേകത എന്തെന്ന് വെച്ചാൽ ഇക്കൊല്ലവും ഇത് ഉപയോഗിക്കാം. ഇനിയും ഇങ്ങനെ ഒത്ത് വരണമെങ്കിൽ ഒരു ശതാബ്ദിക്ക് ശേഷം.” എന്ന ചില പോസ്റ്റുകള്‍ മാസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ കൊല്ലം 1895 ന്‍റെ ഒരു കലണ്ടറിന്‍റെ ചിത്രം നല്‍കിട്ടുണ്ട്. 2019ന്‍റെ കലണ്ടരും 1895 ന്‍റെ കലണ്ടരും ഒന്നാന്നെണ് പോസ്റ്റില്‍ വാദിക്കുന്നു. ഇങ്ങനെയൊരു സംഭവം ഇനി ശതാബ്ദികള്‍ക്ക് ശേഷം മാത്രം സംഭവിക്കുകയുള്ളൂ എന്നും പോസ്റ്റില്‍ അവകാശപെടുന്നുണ്ട്. പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് […]

Continue Reading

വിശാലമായ മഹാദേവന്‍റെ ശില്പത്തിന്‍റെ ഈ ചിത്രം വ്യാജമാണ്…

വിവരണം “വലിയ ഒരു പാറയില്‍ തീര്‍ത്ത മഹാദേവന്‍റെ ശില്പം” എന്ന് തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലും വരെ പല ഹാഷകലില്‍ പല സാമുഹ മാധ്യമങ്ങളില്‍ ഈ ചിത്രം മഹാദേവന്‍റെ ഒരു മനോഹരമായ ശില്പമാണ് എന്ന് വാദിച്ചിട്ടാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചില പോസ്റ്റുകളുടെ സ്ക്രീന്ശോട്ടുകളും ലിങ്കുകലും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link Facebook Archived Link എന്നാല്‍ ഈ ശില്പം എവിടുത്തേതാണ് എന്ന് പോസ്റ്റുകളില്‍ വിവരം നല്കിട്ടില്ല. കൊല്ലങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന […]

Continue Reading

പൊന്നാനി ബീച്ചിന്‍റെ വീഡിയോ രാമ സേതുവിന്‍റെ പേരില്‍ പ്രചരിക്കുന്നു…

വിവരണം രാമ സേതുവിന്‍റെ വീഡിയോയുടെ പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ ഫെസ്ബൂക്കില്‍ പല ഭാഷകളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ കടലിന്‍റെ  നടുവില്‍ നിന്ന് നടന്നു  പോകുന്ന ജനങ്ങളെ നമുക്ക് കാണാം. സമുദ്രത്തിന്‍റെ നടുവിലുള്ള മണലിന്‍റെ ഈ പാലം രാമ സേതുവാന്നെണ് വാദിക്കുന്ന പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. രാമ സേതുവിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് ഈ വീഡിയോ പങ്ക് വെക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. ഈ വീഡിയോ രാമ […]

Continue Reading

ഇസ്രയേല്‍ നിര്‍മിച്ച റോബോട്ട് സൈനികന്‍റെ വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്….

വിവരണം “ഇസ്രയേലിന്‍റെ പുതിയ സൈനിക റോബർട്ട്.. പരിശീലനത്തിൽ..” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 31, 2019 മുതല്‍ ഒരു വീഡിയോ Ajith Krishnan Kutty എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിക്കുകയാണ്. വീഡിയോയില്‍ ഒരു റോബോട്ട് സൈനികന്‍ തിവ്രവാദികളെ കൈകാര്യം ചെയ്യുന്നതായി കാണാം. യഥാര്‍ത്ഥ സൈനികരുടെ  പോലെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന്‍റെ വീഡിയോ അത്ഭുതകരമാണ്. ഈ റോബോട്ട് സാങ്കേതികവിദ്യയില്‍ ഉന്നതരായ ഇസ്രേലാണ് വികസിപ്പിച്ചത് എനിട്ട്‌ ഈ വീഡിയോ റോബോട്ടിന്‍റെ പരിശീലനത്തിന്‍റെ വീഡിയോയാണ് എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ […]

Continue Reading

2000 കൊല്ലം മുമ്പ് നിര്‍മിച്ച ക്ഷേത്രത്തിന്‍റെ ചുമരുകളില്‍ 200 കൊല്ലം മുമ്പേ ആവിഷ്കരിച്ച സൈക്കിള്‍ എങ്ങനെ…?

വിവരണം “1817 ല്‍ ആണ് bicycle കണ്ടുപിടിച്ചത് ..പക്ഷെ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോള രാജാക്കന്മാരാല്‍ നിര്‍മിതമായ ശ്രീ പഞ്ചവർണേശ്വര ക്ഷേത്രത്തിലെ തൂണുകളിലൊന്നിൽ കൊത്തി വെച്ചിരിക്കുന്നത് എന്താണ് ,,,,? ഇതിനുത്തരം ആരു നൽകും,,,,??☺നമ്മൾ ഇതൊന്നും പഠിച്ചില്ല, നമ്മളെയാരും പഠിപ്പിച്ചുമില്ല?” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ഒക്ടോബര്‍ 7, 2019 മുതല്‍ Anil Kumar എന്ന പ്രൊഫൈലില്‍ നിന്ന് പ്രച്ചരിക്കുകയാണ്. ചിത്രത്തില്‍ ഒരു ചുമരില്‍ കൊത്തിയ സൈക്കിള്‍ ഓടിച്ചു പോകുന്ന ഒരു വ്യക്തിയുടെ രൂപമുണ്ട്. ഈ ക്ഷേത്രം തമിഴ് […]

Continue Reading

പുള്ളിപ്പുലിയുടെയും മുള്ളന്‍പന്നിയുടെയും ഈ വീഡിയോ എവിടുത്തേതാണ്…?

വിവരണം Facebook Archived Link “അതിരപ്പിള്ളി റോഡിൽ നിന്നും…..സാധാരണ കാണാൻ കഴിയാത്ത ഒരു അടിപൊളി വീഡിയോ” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 20, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. പല പേജുകളിലും പ്രൊഫൈലുകള്‍ നിന്നും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇങ്ങനത്തെ ചില പേജുകളും പ്രൊഫൈലുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം. അടിക്കുറിപ്പില്‍ പറയുന്ന പ്രകാരം മനസിലാക്കാന്‍ കഴിയുന്നത് ഈ വീഡിയോ അതിരപ്പിള്ളിയില്‍ ഒരു റോഡില്‍ എടുത്ത വീഡിയോയാണ് എന്നാണ്. വീഡിയോയില്‍ പുള്ളിപുലി മുള്ളന്‍പന്നിയെ പിടിക്കാന്‍ ശ്രമിക്കുന്നതായി […]

Continue Reading

വയനാട്ടിലെ ‘പ്രേതത്തിന്‍റെ’ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്….?

വിവരണം “വയനാട്ടിൽ ചെങ്കല്ല്മായി പയ്യാവൂരിൽ നിന്ന് പോയ വണ്ടിക്കാരുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞ സ്ത്രീ രൂപം.” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രോഫൈലുകളില്‍ നിന്നും  പേജുകളില്‍ നിന്നും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വണ്ടിക്കാരുടെ ക്യാമറയില്‍ പതിഞ്ഞ യഥാര്‍ത്ഥ പ്രേതത്തിന്‍റെ ദ്രിശ്യങ്ങളാണ് കാണുന്നത് എന്ന തരത്തിലാണ് പ്രചരണം. ഈ പോസ്റ്റ്‌ പ്രചരിപ്പിക്കുന്ന ഏറെ പ്രോഫൈലുകളും പേജുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം. വീഡിയോയില്‍ ഒരു കാട്ടിലൂടെ പോകുന്ന വണ്ടിയിലുള്ള […]

Continue Reading

മാനും ചീറ്റയുടെ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…

വിവരണം Facebook Archived Link “അമ്മ എന്ന മഹത്ത്വം” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു ചിത്രം Vayalar Ratheesh എന്ന ഫെസ്ബൂക്ക് പ്രൊഫൈളിളുടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പേടി കൊണ്ട് സ്ഥംഭിച്ച ഒരു മാനിനെ രണ്ട് ചീറ്റകള്‍ ആക്രമിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ് : “ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫോട്ടോയ്ക്കുള്ള world Award നേടിയ ഫോട്ടോ. ചീറ്റകളാല്‍ വെട്ടയാടപ്പെടുന്ന ഒരു അമ്മ മാനും രണ്ട് കുട്ടികളും. ചീറ്റകളില്‍ […]

Continue Reading

ചിത്രത്തില്‍ കാണുന്ന 101 വയസായ മുത്തശ്ശി പ്രസവിച്ച പെണ്‍കുഞ്ഞിന്‍റെ ഫോട്ടോയാണോ ഇത്…?

ചിത്രം കടപ്പാട്: രേടിറ്റ് വിവരണം Facebook Archived Link “ലോക ചരിത്രത്തിലാദ്യമായി 101 മത്തെ വയസ്സിൽ ഈ മുത്തശ്ശി ഒരു പെൺകുഞ്ഞിനു ജന്മം നൽകി.ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ അമ്മക്കും മോൾക്കും ഒരു വിഷ് പറയൂ..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ ഒരു ചിത്രം Cinema Darbaar എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ വയസായ മുത്തശ്ശിയുടെ കയ്യില്‍ ഒരു പിഞ്ചുകുഞ്ഞിനെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ചിത്രത്തില്‍ കാണുന്ന […]

Continue Reading

ഈ വീഡിയോ മൂഴിയാർ ശബരിഗിരിയില്‍ അറ്റകുറ്റപ്പണികള്‍ക്ക് പോയ KSEB സ്റ്റാഫ്‌ നേരിട്ട് കണ്ട കാഴ്ച്ചയുടെതാണോ…?

വിവരണം Facebook  Archived Link “മൂഴിയാർ ശബരിഗിരി kochupampa to pallom ലൈനിന്റെ മെയിന്റനൻസ്ന് kseb സ്റ്റാഫ്‌ പോയപ്പോൾ നേരിട്ട് കണ്ട കാഴ്ച്ച ആണിത്” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ 31 ജൂലൈ, 2019 മുതല്‍ Key Hole എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 7000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു പെരുമ്പാമ്പും  ഒരു പുലിയുമായുള്ള ഏറ്റുമുട്ടലാണ് നാം കാണുന്നത്. പെരുമ്പാമ്പിനെ കണ്ടു പേടിച്ച് പുലി പിന്മാറുന്നതായി വീഡിയോയില്‍ നാം […]

Continue Reading

ഭൂമിയുടെ ആഴങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭീകര ശബ്ദങ്ങളുടെയും കാഴ്ചകളുടെയും കഥ സത്യമോ…?

വിവരണം Facebook Archived Link “ഭൂമിയെ എത്ര ആഴം വരെ കുഴിക്കാം.. ആഴങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഭീകര ശബ്ദങ്ങളും കാഴ്ചകളും..” എന്ന അടിക്കുറിപ്പോടെ ജൂലൈ 1, 2019 മുതല്‍ Thrissur Pooram തൃശ്ശൂർ പൂരം എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ റഷ്യയിലെ കൊല പെനിന്‍സുലയില്‍ സോവിയറ്റ് കാലത്ത് കൊല ബോര്‍ഹോള്‍ എന്ന മനുഷ്യന്‍ നിര്‍മിച്ച ലോകത്തെ ഏറ്റവും ആഴമുള്ള കുഴിയെ  കുറിച്ചാണ് പറയുന്നത്. വീഡിയോ പ്രകാരം മെയ്‌ 24, 1970ന് അന്ന് […]

Continue Reading

ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കിംഗ്‌ കോബ്ര പാമ്പ്‌ ചുറ്റിയ ദേവിയുടെ പ്രതിമ കണ്ടെത്തിയോ…?

വിവരണം Facebook Archived Link “ഖനനം നടത്തിയപ്പോൾ സൗദി അറേബ്യയിൽ കണ്ടെത്തിയ ദേവിയുടെ പ്രതിമ. ഒരു കിംഗ് കോബ്ര കാവൽ നിൽക്കുന്നതായി കണ്ടെത്തി. നമ്മുടെ സംസ്കാരം ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ Subhash Bhaskaran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു ജെസിബി മെഷീന്‍ ഖനനം ചെയന്നോട്ത് ഒരു പാമ്പ് ഇരിക്കുന്നതായി കാണുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദു ദൈവത്തിന്‍റെ പ്രതിമ കാണാന്‍ സാധിക്കുന്നു. ഈ […]

Continue Reading

വീഡിയോയിലുള്ള ചുവന്ന പുറംതൊലിയുള്ള ചക്ക യഥാര്‍ത്ഥമാണോ…?

വിവരണം  Interesting videos  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന്  ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലെ പുറംതൊലിയുള്ള ചക്കകൾ ഉണ്ടായി കിടക്കുന്ന ഒരു പ്ലാവിന്‍റെ ദൃശ്യങ്ങളുള്ള വീഡിയോയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പ്ലാവിന്‍റെ ഇലകൾ കാഴ്ചയിൽ സാധാരണ പ്ലാവിന്‍റെ ഇലകൾ പോലെ തന്നെയാണുള്ളത്.  archived link Fb post ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ  ആണ്. ചക്കയുടെ ഗുണങ്ങൾ […]

Continue Reading

ഇത് ഗുജറാത്തിലെ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോഴത്തെ വീഡിയോയാണോ…?

വിവരണം Facebook Archived Link “ഗുജറാത്തിൽ അംറേലി ജില്ലയിൽ വായു ചുഴലിക്കാറ്റ് അടിച്ചപ്പോൾ” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 14, മുതല്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ചുഴലിക്കാറ്റില്‍ വെള്ളത്തിന്‍റെ ടാങ്കുകളും പിക്ക് അപ്പ് ട്രക്കും പറക്കുന്നതായി കാണുന്നു. കഴിഞ മാസം ഗുജറാത്തില്‍ വന്ന വായു ചുഴലിക്കാറ്റ് അടിച്ചതിനെ തുടര്ന്ന് ഒരുപാട് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ച വീഡിയോ ഇതേ വായു ചുഴലിക്കാറ്റിന്‍റെ ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ഉണ്ടായ തിവ്ര പ്രഭാവം കാണിക്കുകയാണ്. ഈ ചുഴലിക്കാറ്റില്‍ […]

Continue Reading

ചിത്രത്തിലെ സുഡാനി പെൺകുട്ടിയെ ഏറ്റവും സുന്ദരിയായ സ്ത്രീയായും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുത്തോ…?

വിവരണം  B4blaze  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ആഫ്രിക്കൻ വംശജയായ ഒരു പെൺകുട്ടിയുടെ ചിത്രവും ഒപ്പം ഇംഗ്ളീഷിൽ  ഒരു വിവരണവുമാണ് പോസ്റ്റിലുള്ളത്. വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : തെക്കൻ സുഡാനിൽ നിന്നുമുള്ള ഒരു പെൺകുട്ടി ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായും ഏറ്റവും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ഫോട്ടോഗ്രാഫിയിൽ മണിക്കൂറിന് 15000 ഡോളറാണ് ഇവൾ ഇപ്പോൾ ഈടാക്കുന്നത്. വംശീയത പ്രചരിപ്പിക്കുന്നവരും നിറത്തിന്‍റെ പേരിൽ […]

Continue Reading

അറബ് രാജ്യങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന, മനുഷ്യരെപ്പോലെ കരയുന്ന ജീവിയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook  Archived Link “മനുഷ്യർ കരയുന്നതു പോലെ കരയുന്ന, അറബ് രാജ്യങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ജീവി.” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 13, മുതല്‍ Jolly Media എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ മനുഷ്യന്‍ കരയുന്ന പോലെ ശബ്ദം ഉണ്ടാക്കുന്ന ഒരു വിചിത്ര ജിവിയെ നാം കാണുന്നു. മനുഷ്യന്‍ കരയുന്ന പോലെ ശബ്ദം ഉണ്ടാക്കുന്ന ഈ വിചിത്ര ജിവി അറബ് രാജ്യങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്നതാണെന്ന്  ഒരു ജീവിയാന്നെണ് പോസ്റ്റില്‍ പറയുന്നു. […]

Continue Reading

ഇത് കണ്ണൂരിലെ ഇരിട്ടി പാലത്തിന്‍റെ ചിത്രമാണ്

വിവരണം  Atv Nathan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2015 നവംബർ 12 മുതൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 2500 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ നല്കിയിരിക്കുന്നത് ഒരു പാലത്തിന്‍റെ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമാണ്. “അത്യപൂർവ്വ ചിത്രമായ ഫറോക്ക് പാലം ഉദ്ഘാടന ചടങ്ങ്…1800 ൽ എടുത്ത ഫോട്ടൊ.” എന്ന അടിക്കുറിപ്പ് ചിത്രത്തിനോടൊപ്പം നൽകിയിട്ടുണ്ട്. അതായത് കോഴിക്കോട് ഫാറൂഖിലെ പാലം ഉദ്ഘാടനം ചെയ്ത വേളയിൽ എടുത്ത ചിത്രമാണിത് എന്നാണ് പോസ്റ്റിലെ വാദഗതി. ചിത്രത്തിൽ […]

Continue Reading

ഈ “മൽസ്യത്തോട്ടം” ആലപ്പുഴയിലെ ചെത്തി കടപ്പുറത്തു നിന്നുമുള്ളതാണോ..?

വിവരണം  Mollywood Connect എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ്  പ്രചരിപ്പിച്ചു വരുന്നുണ്ട്. ” ആലപ്പുഴ[..ചെത്തി…]..കടപ്പുറം???” എന്ന അടിക്കുറിപ്പോടെ കടൽത്തീരത്ത് ആകർഷകമായി മണ്ണിൽ കുത്തി  നിരത്തി വച്ചിരിക്കുന്ന മീനുകളുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. 2019 ജൂൺ 9  മുതൽ ജൂലൈ 31 വരെ നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് ഈ ചിത്രം പൊതുവെ മൽസ്യപ്രീയരായ മലയാളികളെ  ഏറെ ആകർഷിക്കും.  archived link FB post ആലപ്പുഴ ചെത്തി കടപ്പുറം മൽസ്യത്തിനും മൽസ്യബന്ധനവുമായി […]

Continue Reading

ആന സിംഹകുട്ടിയെ തു മ്പിക്കയ്യില്‍ എടുത്ത് കൊണ്ട്പോകുന്ന ഈ ഫോട്ടോ ഏപ്രില്‍ ഫൂല്‍ പ്രാങ്ക് ആണ്!!

വിവരണം Facebook Archived Link സിംഹകുട്ടിയെ ആന തുമ്പികൈയില്‍ എടുത്തു നടക്കുന്നു ഒപ്പം പെൺസിംഹവും നടക്കുന്ന ഒരു വിസ്മയപെടുത്തുന്ന ചിത്രം King Fisher Online എന്ന ഫെസ്ബൂക്ക് പേജ് 2019 ജനുവരി 23, മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രഫി എന്ന് കണക്കാക്കപ്പെടുന്ന ചിത്രമാണിത്. ആഫ്രിക്കന്‍ സാവന്നയില്‍ കൊടും ചുടില്‍ നടക്കാന്‍ വയ്യാതായ ഒരു സിംഹകുട്ടിയെ തു മ്പിക്കൈയില്‍ എടുത്ത് അടുത്തുള്ള ചെരു കുളത്തിനരികിലെക്ക് നടക്കുന്ന […]

Continue Reading

16 കുട്ടികളുള്ള ഈ ദമ്പതി സ്വിറ്റ്സര്‍ലൻഡിലെതാണോ…?

വിവരണം Facebook Archived Link “ഒരു #small ഫാമിലി” എന്ന അടിക്കുറിപ്പോടെ 2019 ജൂണ്‍ 18  മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ പടം നല്‍കിട്ടുണ്ട്, കുടാതെ ഒരു വാചകവും ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരം: “സ്വിറ്റ്സര്‍ലന്‍ഡിലെ ക്രോഅറ്റോസ് കത്തോലിക്കാ കുടുംബം…30 വര്‍ഷത്തെ ദാമ്പത്യ ജിവിതത്തില്‍ 16 കുട്ടികള്‍… 4 മുതല്‍ 29 വയസ് വരെ പ്രായമുള്ള മക്കളോടൊപ്പം മാതാപിതാക്കള്‍…” ദമ്പതിയുടെ പേര് പോസ്റ്റില്‍ നല്കിട്ടില്ല. ദമ്പതി സ്വിറ്റ്സര്‍ലന്‍ഡിലെതാണ് എന്നാണ് പോസ്റ്റ്‌  പറയുന്നത്. […]

Continue Reading

ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചപ്പോൾ പാമ്പാണെന്നു കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഒടിച്ചു എന്ന വാര്‍ത്ത‍ സത്യമോ…?

വിവരണം Archived Link “ഭാര്യ പാമ്പിന്റെ പടമുള്ള പാന്റ് ധരിച്ചുകൊണ്ട് രാത്രി കിടന്നുറങ്ങി… രാത്രിയിൽ കാലിൽ നിന്ന് പുതപ്പ് മാറിയപ്പോൾ പാമ്പ് ആണെന്ന് കരുതി ഭർത്താവ് ഭാര്യയുടെ കാലു തല്ലി ഓടിച്ചു….. ??????” എന്ന അടിക്കുറിപ്പോടെ , 2019 ജനുവരി 3മുതല്‍ Smart Vision Media എന്ന ഫേസ്ബൂക്ക് പേജ് രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു ചിത്രം പാമ്പിന്‍റെ പടമുള്ള പാന്റ് ധരിച്ചു കിടക്കുന്ന ഒരു സ്ത്രിയുടെതാണ്. മറ്റേ ചിത്രം ആശുപത്രിയില്‍ കാല്‍ കെട്ടി ഇരിക്കുന്ന ഒരു […]

Continue Reading

ഈ കുട്ടിയെ ദളപതി വിജയ്‌ ദത്തെടുത്തതാണോ…?

വിവരണം Archived Link “ഹോസ്പിറ്റൽ വരാന്തയിൽ ഉപേക്ഷിച്ചു പോയ കൈകുഞ്ഞിനെ എടുത്ത് വളർത്താൻ കാണിച്ച ആ മനസിന് മുന്നിൽ ബിഗ് സല്യൂട്ട് ഇളയദളപതി വിജയ് ഇഷ്ട്ടം.. #ചങ്കാണ്_മച്ചാനെ_ദളപതി ?????? ലൈക് ഉണ്ടോ…?” എന്ന വാചകത്തോടൊപ്പം 2019 മെയ് 4ന് പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1100 കാളധികം ഷെയറുകളാണ്. ഈ പോസ്റ്റിന്റെ ഒപ്പം ദളപതി വിജയ് ഭാര്യ സംഗീതയോടൊപ്പം  ഒരു കുഞ്ഞിനെ കയ്യിൽ പിടിച്ചു നില്കുന ചിത്രവും പങ്കു വെച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ പ്രശസ്ത […]

Continue Reading

ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

വിവരണം Archived Link “ഇതാണ് ടിപ്പു സുൽത്താന്റെ യഥാർത്ഥ  ഫോട്ടോ. ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.” എന്ന വാചകത്തോടൊപ്പം  2019ഏപ്രിൽ 25 നാണ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം ടിപ്പു സുൽത്താന്റെതാണെന്ന അവകാശവാദം ഈ പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുണ്ട്.. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുനത് 550നേക്കാളധികം  ഷെയറുകളാണ്. മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ചിത്രം തനെയാണോ ഇത്? അതോ ചിത്രത്തിൽ കാണുന്ന വ്യക്തി വേറെ ആരെങ്കിലുമാണോ ? എന്താണ് ഈ ചിത്രത്തിന്റെ യാഥാർഥ്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. […]

Continue Reading

സൌദിയില്‍ കണ്ടെത്തിയ അത്ഭുത കുഴിയുടെ രഹസ്യം എന്താണ്…?

വിവരണം സൗദി അറേബ്യയിൽ  എത്ര നിറയ്ക്കാൻ   ശ്രമിച്ചാലും നിറയാത്ത  ഒരു അത്ഭുത കുഴിയുണ്ട്. ഈ കുഴിയിൽ എന്തിട്ടാലും അത് തിരിച്ചു പുറത്തേയ്ക്ക് എറിയും, എന്ന വിവരണവുമായി quran wa sunna ഖുർ ആനും സുന്നത്തും القرآن و السنة എന്ന ഫെസ്ബൂക്ക് പേജ് പങ്കുവെച്ച വീഡിയോയ്ക്ക് ഇതുവരെ  4300 നേക്കാളധികം ഷെയറുകൾ  ലഭിച്ചിരിക്കുന്നു. “പ്രകൃതിയുടെ പ്രതിഭാസം സൗദി അറേബ്യയിലെ അൽ ജൗഫ് എന്ന പ്രവിശ്യയിൽ ഭൂമിയിൽ ഒരു കുഴിയുണ്ട്. അതിൽ എന്ത് തന്നെ നിറക്കാൻ ശ്രമിച്ചാലും അത് […]

Continue Reading