110 സീറ്റ് നേടി 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലമെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് 140ല്‍ 110 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടു‍ഡേ സര്‍വേ ഫലമെന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സർവ്വേ മാത്രം നോക്കി ഇരുന്നാൽ നമ്മുടെ വിജയം സർവ്വേയിൽ ആയി പോകും അത് കൊണ്ട് തന്നെ നല്ല പോലെ പണി എടുക്കുക ഓരോ നേതാക്കളും പ്രവർത്തകർ നല്ല പോലെ പണി എടുക്കുന്നുണ്ട്.. നേതാക്കൾ ആണ് ഉറങ്ങി ഇരിക്കുന്നത് അതിനാൽ തുനിഞ്ഞ് ഇറങ്ങുക അന്തിമ വിജയം നമുക്ക് തന്നെ ആകും…മലയാളികൾക്ക് ശരാശരി […]

Continue Reading

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍‍ഡിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പിയത് തടഞ്ഞ പോലീസ് നടപടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥലത്ത് സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന ഭക്ഷണം പരിശോധനയ്ക്ക് മാത്രമെ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ നല്‍കുകയുള്ളു. വൈറ്റ് ഗാര്‍ഡ് സമാന്തരമായി നടത്തുന്ന ഭക്ഷണ സര്‍വീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം […]

Continue Reading

കലാമണ്ഡലത്തില്‍ പന്നി ഇറച്ചി വിളമ്പി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരള കലാമണ്ഡലത്തിലെ ഭക്ഷണം സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെജിറ്റേറിയന്‍ കാലത്തിന് അവസാനം.. കലാമണ്ഡലത്തില്‍ ആദ്യമായി പന്നി ഫ്രൈ വിളമ്പി.. എന്നതാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള കലാമണ്ഡലത്തില്‍ പന്നി ഇറച്ചി ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം. വസ്‌തുത ഇതാണ് ആദ്യം തന്നെ കലാമണ്ഡലം, […]

Continue Reading

നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് സിപിഎം നേതാവാണോ.. വസ്തുത അറിയാം..

വിവരണം നടുറോഡില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി എവിടെ പോയി സഖാക്കളേ നിങ്ങളുടെ ദളിത് സംരക്ഷകർ   എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സനല്‍കുമാര്‍ എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് കാണാം- എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരമായ തര്‍ക്കമാണോ വീഡിയോയിലെ സംഘര്‍ഷത്തിന് കാരണം? എന്താണ് പ്രചരണത്തിന് […]

Continue Reading

കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോള്‍ ഒപ്പം കുടുംബത്തെ കൊണ്ടുപോകുന്നതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ വിമര്‍ശിച്ചതിന് പിന്നാലെ കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു എന്ന തരത്തില്‍ അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വേൾഡ് ടൂർ ആവുമ്പോൾ […]

Continue Reading

പ്രവര്‍ത്തകരോട് മനസാക്ഷിക്ക് വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടെ അഹ്വാനം എന്ന് ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലീം ലീഗിന്‍റെ പതാക ഒഴിവാക്കിയുള്ള റോഡ് ഷോകളും പ്രചരണങ്ങളും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി തെറ്റ്ദ്ധരിപ്പിച്ച് കൊണ്ട് ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുമെന്ന് ഭയന്നാണ് മുസ്‌ലിം ലീഗ് പതാക ഒഴിവാക്കിയതെന്ന ആക്ഷേപങ്ങള്‍ സിപിഎമ്മും ഇടത് മുന്നണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്ന […]

Continue Reading

നവകേരള ബസ് സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം “രാജാവ് സഞ്ചരിച്ച ബസ്..! 1.15 കോടി ഡിപ്പോയിൽ തുരുമ്പെടുത്ത് നശിക്കുന്നു…!തള്ളി മറിച്ചവർ എവിടെ..?” എന്ന തലക്കെട്ട് നല്‍കി നവേകരള സദസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബസിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് നടത്തിയ പ്രശ്നപരിഹാര വേദിയായിരുന്നു നവകേരള സദസ്. ജില്ലകളില്‍ പര്യടനം നടത്തുന്നതിനായി ഭാരത് ബെന്‍സിന്‍റെ പ്രത്യേകം സജ്ജീകരിച്ച ബസ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും ചര്‍ച്ചകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബസ് […]

Continue Reading

എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ.എം.ആരിഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തല്ലിയോടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാരകമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 5 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴയില്‍ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.. എന്ന തലക്കെട്ട് നല്‍കി രാധാകൃഷ്ണന്‍ ഉത്തൃട്ടാതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ […]

Continue Reading

മാലയിട്ട സ്വാമിയെ കരിങ്കൊടി കാണിക്കാന്‍ വന്നു എന്ന പേരില്‍ പിടികൂടിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മന്ത്രി മുഹമ്മദ് റിയാസിന് മുന്നില്‍ നിന്നും കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളെ പോലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു പോതുപരിപാടിയില്‍ സ്റ്റേജിലേക്ക് നടന്ന് വരുന്ന റിയാസിന് മുന്നിലേക്ക് ഒരാള്‍ നടന്ന് അടുക്കുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിം കൊടി ആണെന്ന് കരുതി _മാലയിട്ട സ്വാമിയെ_ പിടിച്ചോണ്ടു പോകുന്നു.. എന്ന തലക്കെട്ട് […]

Continue Reading

നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ നവ കേരള സദസ് 14 ജില്ലകളിലെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. എന്നാല്‍ നവകേരള സദസുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ച് സിപിഎം പ്രവര്‍ത്തകനായ മകന്‍.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരിലാണ് ഇത്തരത്തിലൊരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പൊളിറ്റിക്‌സ് കേരള എന്ന ഗ്രൂപ്പില്‍ അഷ്ഫാക് അഹമ്മത് മുക്കംതൊടി […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ […]

Continue Reading

ഓറിയോ ബിസ്ക്കറ്റ് മുസ്ലീങ്ങള്‍ക്ക് നിഷദ്ധമാണെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാരണം അവ പന്നി ഇറച്ചി പന്നി പാല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുകളെ ഷെയര്‍ ചെയ്ത് അറിയിക്കുക.. എന്ന പേരില്‍ ഓറിയോ ബിസ്ക്കറ്റിന്‍റെ കവര്‍ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ സന്ദേശം വൈറലായിരിക്കുകയാണ്. വാട്‌സാപ്പിലൂടെയാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇതാണ്- ഫാക്‌ട് ചെക്ക് ചെയ്യുന്നതിനായി ഫാക്‌ട് ക്രെസെന്‍ഡോ ഫാക്‌ട് ലൈന്‍ നമ്പറിലേക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്- […]

Continue Reading

രാമക്ഷേത്ര ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്‍റെ ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ്‌ ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവ്യാക്യം വിളിച്ച് പ്രതിഷേധം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുപരിവാര്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 74ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിയുന്ന ഈ വീഡിയോയ്ക്ക് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പോര്‍ച്ചുഗള്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇസ്രയേലീ ചാനൽ മൈക്ക് പറിച്ചെറിഞ്ഞ് റൊണാൾഡോ എന്ന തലക്കെട്ട് നല്‍കി ക്രിസ്റ്റ്യാനോ ഒരു ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് സമീപമുള്ള ജലാശയത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ. കെസി ഫൈസല്‍ കുറ്റ്യാടി എന്ന വ്യക്തിയുടെ പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 101ല്‍ അധികം റിയാക്ഷനുകളും 124ല്‍ […]

Continue Reading

3 ലക്ഷം രൂപ ചിലവിട്ട് കെ.ടി.ജലീല്‍ എംഎല്‍എ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തവനൂര്‍ എംഎല്‍എ കെ.ടി.ജലീല്‍ തന്‍റെ പ്രദേശീക ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്ത 3 പേര്‍ക്ക് തികച്ചും നില്‍ക്കാന്‍ സാധിക്കാത്ത കിത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ ചിലവായെന്ന ബോര്‍ഡാണ് ചിത്രം പ്രചരിക്കാനുള്ള കാരണം. 3 ലക്ഷത്തിന്‍റെ ആട്ടിന്‍ കൂട് എന്ന തലക്കെട്ട് നല്‍കി ചിങ്ക്‌സ് ചിങ്ക്സ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി […]

Continue Reading

നിപയുടെ ഉറവിടം അടയ്ക്കയില്‍ നിന്നുമാണെന്ന് കണ്ടെത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ വിഭാഗവുമെല്ലാം പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ വൈറസ് വ്യാപനത്തിന് സാധ്യതയില്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രിതകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നിപയുടെ ഉറവിടം കണ്ടെത്തിയെന്നും ഇത് അടക്കയില്‍ നിന്നുമാണെന്ന് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശം ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 27ല്‍ അധികം […]

Continue Reading

ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

കെ.സുധാകരന്‍ ചാണ്ടി ഉമ്മനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ തോറ്റാല്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം വരെ ചാണ്ടി ഉമ്മനെ കൈവിട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുരളീധകരന്‍ രാജേഷ് എന്ന വ്യക്തിയുടെ പ്രൊഫൈിലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട്- Facebook Post  Archived Screenshot  കമ്മ്യൂണിസ്റ്റുകാര്‍ എന്ന ഗ്രൂപ്പില്‍ അന്‍വര്‍ മതിലകത്ത് എന്ന വ്യക്തിയും ഇതെ […]

Continue Reading

ആര്‍എസ്‌എസ് വേഷത്തിലും പാട്ടിലും ജെയിക്കിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയോ? വീഡിയോക്ക് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പാടിയ പാട്ടിനെയും വേഷത്തെയും കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രധാന ചര്‍ച്ച. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തലയില്‍ ആര്‍എസ്എസ് കൊടിയില്‍ നാവില്‍ ആര്‍എസ്എസ് താളവുമായി ജയിക്കിന് വോട്ട് ചോദിച്ച് ഡിവൈഎഫ്ഐ എന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വീഡിയോയും അതിന്‍റെ തലക്കെട്ടുമാണ് പ്രചരണത്തിന് ആധാരം. ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തില്‍ ജയിക്കിന് വേണ്ടി പാട്ടുപാടി […]

Continue Reading

വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നരേന്ദ്ര മോദിയെ പരിഗണിക്കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സമാധാനത്തിന് നൊബേല്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷനാണ് ഇത് സംന്ധിച്ച് വിവരം പുറത്ത് വിട്ടതെന്ന തരത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ പികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിന്‍റെ നൊബേല്‍ […]

Continue Reading

സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഈ മൂന്ന് എംഎല്‍എമാരാണോ? വസ്‌തുത അറിയാം..

വിവരണം സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ ഇറങ്ങി ഏറ്റുമുട്ടിയ സംഭവമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ചു എന്ന ആരോപണത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്ത്രീ സുരക്ഷ സംബന്ധിച്ച ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അതെസമയം സ്ത്രീപീഡന ആരോപണം നേരിട്ട യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച […]

Continue Reading

കുരിശിന് മുന്നില്‍ കൈ കൂപ്പി തൊഴുത് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇപ്പോ എങ്ങനെ ഇരിക്കുന്നു… ഗുരുദേവനും, ഗുരുവായൂരപ്പനും, അയ്യപ്പനുമൊക്കെ മാത്രമേ മൂപ്പർക്ക് പ്രശ്നമുള്ളൂ… മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി വീണ ജോര്‍ജിനൊപ്പം കുരിശിന് മുന്നില്‍ തൊഴുത് നില്‍ക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കണ്ണൂര്‍ എസ്എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി ഗുരുസ്തുത ചൊല്ലിയപ്പോള്‍ വേദിയില്‍ നിന്നും എഴുനേറ്റില്ലെന്ന വിവാദമാണ് ഇപ്പോള്‍ ചിത്രം പ്രചരിക്കാന്‍ ഇടയാക്കിയ കാരണം. ഹിന്ദു ആരാധന രീതിയോട് മാത്രമെ മുഖ്യമന്ത്രിക്ക് വിരോധമുള്ളു എന്നും കുരിശിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ […]

Continue Reading

ധീരജ് രക്തസാക്ഷി ഫണ്ട് സമാഹരണം; സിപിഎം ധീരജിന്‍റെ കുടുംബത്തിന് കൈമാറിയ തുക എത്രയാണ്? വസ്‌തുത അറിയാം..

വിവരണം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിന്‍റെ കുടുംബത്തിന് കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ധനസഹായം കൈമാറിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ചതെന്നും ഇതില്‍ നിന്നും 35 ലക്ഷം രൂപ മാത്രമാണ് ധീരജിന്‍റെ കുടുംബത്തിന് നല്‍കിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഈ പ്രചരണം. മിധു മിധു എന്ന പ്രൊഫൈലില്‍ […]

Continue Reading

കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി […]

Continue Reading

മുസ്‌ലിം മത വിശ്വാസ പ്രകാരമുള്ള വേഷം ധരിച്ചാണോ വൈറല്‍ ചിത്രത്തിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം മതപരമായ വസ്ത്രം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ജോലി ചെയ്യാമോ എന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൊപ്പി വെച്ച് നീണ്ട താടി വളര്‍ത്തി ഒറ്റനോട്ടത്തില്‍ വെള്ള നിറത്തിലെ ഫുള്‍സ്ലീവ് ഷര്‍ട്ടും മുണ്ടും ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ഡ്രൈവര്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുസ്‌ലിം വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിച്ച് യൂണിഫോമില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിക്കാനുള്ള അനുവാദം ആരാണ് കേരളത്തില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും തുടങ്ങിയുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇത്‌ കേരളം തന്നെയാണോ […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

FACT CHECK – കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതെന്ന് ധനകാര്യമന്ത്രി പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ദ്ധനവും സംസ്ഥാനത്തിന്‍റെ നികുത്തി കുറയ്ക്കലും സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി സമരങ്ങള്‍ നടത്തി വരുകയാണ്. ഇതിനിടയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ […]

Continue Reading

ചെത്ത് കള്ളും നിപാ പരത്തുന്ന വവ്വാലും.. പ്രചരണം സത്യമോ?

നിപ്പ വൈറസിന്‍റെ മൂന്നാം വരവില്‍ പരിഭ്രച്ചിരിക്കുകയാണ് ഏതാനം ദിവസങ്ങളായി മലയാളികള്‍. എന്നാല്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ ടെസ്റ്റ് ചെയ്തവര്‍ നെഗറ്റീവായതോടെ ശുഭ പ്രതീക്ഷയിലാണ് സംസ്ഥാനം. ഇതിനിടയില്‍ നിപ്പ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ഫ്രൂട്ട് ബാറ്റ് ഇനത്തില്‍ പെടുന്ന വാവ്വാലുകളുമായി ബന്ധപ്പെടുത്തി പലതരം കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയമാണ് ചെത്തുകള്ളും വവ്വാലും. ചെത്ത് കള്ള് ഒഴുകി വരുന്ന മാട്ടുപ്പാനി അഥവാ കള്ള് കുടത്തിലേക്ക് ഊറി വരുന്ന ഭാഗത്ത് വവ്വാല്‍ ഇത് കുടിക്കാന്‍ എത്തുമെന്നും ഇത്തരത്തില്‍ […]

Continue Reading

FACT CHECK – മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജിനെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയെന്ന പേരിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രം സഹിതം സംഘ സാരഥി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി […]

Continue Reading

FACT CHECK – ചാണകവും ഗോമൂത്രവും ചേര്‍ന്ന പഞ്ചഗവ്യഘൃതം വിപണിയില്‍ അവതരിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണോ? വസ്‌തുത അറിയാം..

വിവരണം ഓര്‍മ്മ ശക്തിക്കും ഏകാഗ്രതയ്ക്കും ഗോമൂത്രവും ചാണകവും.. പുതിയ മരുന്നുമായി പിണറായി സര്‍ക്കാര്‍..എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ വെബ്‌സൈറ്റിലെ പഞ്ചഗവ്യ ഘൃതം എന്ന മരുന്നിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാവിപ്പട എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് കമന്‍റും ചെയ്തിരിക്കുന്നത്. Instagram Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പുതുതായി പുറത്തിറക്കിയ ആയുര്‍വേദ മരുന്നാണോ പഞ്ചഗവ്യ ഘൃതം? ഔഷധിയാണോ […]

Continue Reading

FACT CHECK – മന്ത്രി വി.ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റുകള്‍ വ്യാജം.. വസ്‌തുത അറിയാം..

സ്കൂളിന്‍റെ പടി കാണാത്ത ആളാണ് വിദ്യാഭ്യാസ മന്ത്രി വി.സിവന്‍കുട്ടി… എന്ന പേരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തികളുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ നേരെ വിവരങ്ങള്‍ ലഭ്യമല്ല എന്ന് എഴുതിയ ഒരു പട്ടികയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സന്ദീപ് വാര്യര്‍ ഫാന്‍സ് ക്ലബ്ബ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അനീഷ് കണ്ണന്‍ നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 567ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK – ബംഗാളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാണോ? വസ്‌തുത അറിയാം..

വിവരണം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി..ബിജെപി മഹിളാ മോർച്ച പ്രവർത്തക.ബിജെപിയിൽ പ്രവർത്തിച്ചതിനും ബിജെപിക്ക് വോട്ട് ചെയ്തത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനും ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് ഭീകരർ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി..ശതകോടി പ്രണാമങ്ങൾ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ചിത്രവും സഹിതം വ്യാപകമായ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ത‍ൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമണം അഴിച്ചു വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തൃണമൂല്‍ […]

Continue Reading