ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം മരണം വിതയ്ക്കുന്ന അതിതീവ്ര വകഭേദമാണോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത ഇതാണ്..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ജനങ്ങളെ അസ്വസ്ഥമാക്കുന്ന ആ വാര്‍ത്ത വീണ്ടും വന്നിരിക്കുകയാണ്. ചൈനയില്‍ കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നത്. ബിഎഫ്.7 എന്ന ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ വ്യാപകമായി പടര്‍ന്നരിക്കുന്നത്. ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ എക്‌സ്ബിബിയും പടരുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തരകും വിധത്തില്‍ എക്‌സിബിബി വകഭേദത്തെ കുറിച്ച് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. ഇതാണ് പ്രചരിക്കുന്ന സന്ദേശം- XBB വേരിയന്‍റ് ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കാം: COVID-Omicron […]

Continue Reading

രണ്ടാം തരങ്ങതില്‍ കോവിഡ്‌ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന നഷ്ടപരിഹാരം ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല….

ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ വന്ന കോവിഡ്‌-19ന്‍റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ മരണങ്ങളാണ് നാം കണ്ടത്. പലര്‍ക്ക് കോവിഡ്‌ മൂലം അവരുടെ ബന്ധുകളെയും സ്നേഹിതരെയും നഷ്ടപ്പെടുത്തെണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കോവിഡ്‌ രോഗികള്‍ക്ക് സര്‍ക്കാര്‍ വക എത്ര നഷ്ടപരിഹാരം ലഭിക്കും എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. സാമുഹ മാധ്യമങ്ങളിലും പ്രത്യേകിച്ച് വാട്സാപ്പില്‍ ഒരു സന്ദേശവും ഒരു ഫോമും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വക 4 ലക്ഷം രൂപ നഷ്ടപരിഹാരം […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശില്‍ പിടിയിലായ എ.എന്‍.എം. നിഹാ ഖാന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഇന്ത്യയിലെതല്ല…

ഉത്തര്‍പ്രദേശില്‍ വാക്സിന്‍ ജനങ്ങള്‍ക്ക്‌ കുത്താതെ വെറുതേ കളഞ്ഞ എ.എന്‍.എം. നിഹാ ഖാനിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ഈ വീഡിയോയില്‍ കാണുന്ന സംഭവം എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “#വാക്സിൻ ജിഹാദ് പരമാവധി ഷെയർ ചെയ്യുക പുതിയത് എത്തി മക്കളെ അതാണ് വാക്സിൻ ജീഹാദ്! […]

Continue Reading

FACT CHECK: ഈ വൈറല്‍ വീഡിയോ മുകേഷ് കെനിയുടെ സംസ്കാരത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

മഹാരാഷ്ട്രയില്‍ 1500 കോടികളുടെ ആസ്തിയുള്ള മുകേഷ് കെനിയുടെ ശവസംസ്കാരത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മുകേഷ് കെനിയുടെ സംസ്കാരത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

FACT CHECK: ‘India is doing it’ എന്ന പേരുള്ള വീഡിയോ ഫയല്‍ നിങ്ങളുടെ ഫോണ്‍ 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യുമോ? സത്യാവസ്ഥ അറിയൂ…

കോവിഡ്‌ എങ്ങനെയാണ് ഇന്ത്യയില്‍ പകരുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ India is doing it എന്ന പേരില്‍ നിങ്ങളുടെ വാട്സപ്പില്‍ വന്നാല്‍ അത് ഡൌണ്‍ലോഡ് ചെയ്യരുത് അലെല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ വെറും 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യപെടും എന്ന് പറഞ്ഞു ഒരു സന്ദേശം വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ സന്ദേശത്തില്‍ പറയുന്നത് തെറ്റാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ വ്യാജ പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാം. പ്രചരണം ഇതേ സന്ദേശം ഫെസ്ബൂക്കിലും […]

Continue Reading

RAPID FACT CHECK: നീരാവി പിടിച്ചാല്‍ കോവിഡ്‌-19 രോഗം മാറില്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗത്തിനെ മാറ്റാന്‍ ആവി വാരം  ആചരിക്കാന്‍ ആവാഹനം ചെയ്യുന്ന പല പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ നല്‍കിയിട്ടുള്ള വിവരം അനുസരിച്ച്  ചൂടുവെള്ളത്തില്‍ നീരാവി പിടിച്ചാല്‍ കോറോണവൈറസിനെ നശിപ്പിക്കാം. കോവിഡ്‌ രോഗം ഇല്ലാതെയാക്കാം എന്നാണ് ഈ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. നീരാവി പിടിക്കുന്നതില്‍ സൈഡ് എഫ്ഫക്റ്റ്‌ ഒന്നും ഇല്ലെങ്കിലും നീരാവി പിടിച്ചാല്‍ മാത്രം ലോകമെമ്പാടും താണ്ടവം നടത്തുന്ന കോവിഡ്‌ രോഗത്തിനെ മാറ്റാന്‍ പറ്റുമോ? ഇല്ല! നീരാവി പിടിച്ചുകൊണ്ട് മാത്രം കോവിഡ്‌-19 രോഗത്തെ പ്രതിരോധിക്കാണോ മാറ്റാനോ […]

Continue Reading

രാജസ്ഥാനിലെ ഒരു പഴയ വീഡിയോ വെച്ച് സ്വകാര്യ ആശുപത്രിയില്‍ കോവിഡിന്‍റെ മറവില്‍ അവയവ മോഷണം നടക്കുന്നുവെന്ന് വ്യാജപ്രചരണം…

പ്രചരണം കോവിഡിന്‍റെ മറവില്‍ സ്വകാര്യ ആശുപത്രിയിലെ ‘മെഡിക്കല്‍ മാഫിയ’ നടത്തുന്ന അവയവ മോഷണം എന്നാരോപിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയും പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും താഴെ കാണാം. Facebook Archived Link വീഡിയോ- പോസ്റ്റിന്‍റെ മുഴുവന്‍ അടികുറിപ്പ് ഇപ്രകാരമാണ്: “#കോവിഡ്_മരണങ്ങൾക്ക്#പിന്നിലെ_മെഡിക്കൽ_മാഫിയ. ഇന്നലെ ബാംഗ്ലൂരിൽ നിന്നും പ്രസിദ്ധീകരിച്ച DEKKAN HERALD ലെ ഒരു വാര്‍ത്തയാണിത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ബാംഗ്ലൂർ നഗരത്തിൽ 350 കോവിഡ് മരണങ്ങൾ നടന്നിട്ടുണ്ട്. അതിൽ 67% മരണങ്ങൾ നടന്നിരിക്കുന്നത്,. അഥവാ 235 […]

Continue Reading

കോവിഡ്‌-19 വാക്സിന്‍ COVISHIELD, 73 ദിവസങ്ങളില്‍ വില്പനക്ക് എത്തില്ല…

ലോകത്തിനെ ഒരു വിധം സ്തംഭിച്ച കോവിഡ്‌-19 മഹാമാരിയില്‍ നിന്ന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്ത‍കളാണ് കോവിഡ്‌-19 വാക്സിനെ കുറിച്ചുള്ളത്. കോവിഡ്‌-19 ആദ്യ വാക്സിന്‍ സ്പുട്നിക് 5 റഷ്യ വികസിപ്പിച്ചു എന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ പ്രഖ്യാപനം ലോകത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വാക്സിനുകള്‍ നമുക്ക് ആശ്വാസമായി വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നതിന് മുമ്പേ അത് വസ്തുതപരമായി എത്രത്തോളം ശരിയാണ് എന്ന് അന്വേഷിക്കുന്നത് ആവശ്യമാണ്. ഓക്സ്ഫോര്‍ഡ് യുണിവെഴ്സിറ്റിയും ആസ്റ്റ്രാസ്നേക്ക എന്ന കമ്പനി ഇന്ത്യയിലെ സീറം ഇന്സിറ്റിട്യുറ്റ് ഓഫ് […]

Continue Reading

കൊറോണ രക്ഷക്ക് എന്ന പരിരക്ഷ പോളിസിയെ കുറിച്ചുള്ള ഈ വൈറല്‍ വീഡിയോയില്‍ എത്ര സത്യാവസ്ഥയുണ്ട് അറിയൂ…

കൊറോണ കാലത്തില്‍ രോഗം മൂലം പലര്‍ക്കും സാമ്പത്തികമായി പല പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. രോഗത്തിന്‍റെ ചികിത്സയുടെ ചിലവിനോടൊപ്പം ജോലിയും പണിയും നഷ്ടപെട്ട കാരണം വരുമാനത്തിന്‍റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ കാലത്തില്‍ കൊറോണ പരിരക്ഷ യോജനകള്‍ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കാനായി പരിരക്ഷ കമ്പനികള്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ പശ്ച്യതലത്തില്‍ ഒരു വീഡിയോ സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വെറും 609 രൂപ പ്രീമിയം അടിച്ചാല്‍ 2.5 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിക്കും എന്ന തരത്തിലാണ് […]

Continue Reading

കോഴിക്കോട് ജില്ല കളക്ടര്‍ കോവിഡിനെ സംബന്ധിച്ച് ഇങ്ങനെയൊരു സന്ദേശം പുറത്ത് വിട്ടിട്ടില്ല…

രാജ്യത്തിലും സംസ്ഥാനത്തിലും ദിവസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോവിഡ്‌  രോഗ വ്യാപനം കൂടുന്നതോടെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങളുടെ എന്നാവും ദിവസം വര്‍ദ്ധിക്കുകയാണ്. സാമുഹ്യ മാധ്യമങ്ങളില്‍ കോഴിക്കോട് ജില്ല കളക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തില്‍ കോവിഡ്‌ വ്യാപനത്തിന്‍റെ ഈ കാലത്തില്‍ പാലിക്കാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങലുണ്ട്. സന്ദേശത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്: “*കോഴിക്കോട് ജില്ലാ കളക്ടർ.* 🛑🛑🛑🛑🛑🛑 *ഭയപെടരുത് ജാഗ്രതാ വേണം കോഴിക്കോട് ജില്ലാ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ് ഏത് നിമിഷവും […]

Continue Reading

കരിഞ്ചീരകം ഇഞ്ചി വെളുത്തുള്ളി മല്ലി നാരങ്ങാ മഞ്ഞൾ പൊടിഇവ ഇട്ടു വെള്ളംതിളപ്പിച്ചു ചെറു ചൂടോടെ കുടിച്ചാല്‍ കോവിഡ്‌ മാറ്റാന്‍ പറ്റില്ല…

രാജ്യമെമ്പാടും കോവിഡ്‌-19 വ്യാപകമായി പകരുന്ന ഈ കാലഘട്ടത്തില്‍ സാമുഹ്യ മാധ്യമങ്ങള്‍ അതും പ്രത്യേകിച്ച് വാട്സാപ്പിലൂടെ കോവിഡിനെ കുറിച്ചുള്ള പല വ്യാജപ്രചാരണങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള പല സന്ദേശങ്ങള്‍ ഞങ്ങളുടെ ഫാക്റ്റ് ലൈന്‍ നമ്പറിലേക്ക് (9049053770) ഞങ്ങളുടെ വായനക്കാര്‍ അയക്കാറുണ്ട്. കോവിഡ്‌ രോഗം വിട്ടില്‍ കിട്ടുന്ന സാധാരണ മസാലകള്‍ ഉപയോഗിച്ച് മാറ്റാം എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റിനെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോക്കുന്നത്. ഫെസ്ബൂക്കിലും വാട്സാപ്പിലും പ്രചരിക്കുന്ന ഈ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്, “എല്ലാവരും കരിഞ്ജീരകം […]

Continue Reading

വീട്ടില്‍ വെക്കാനുള്ള കോവിഡ്‌-19 മെഡിക്കല്‍ കിറ്റ്‌ എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വാട്സാപ്പ് സന്ദേശം ടാറ്റാ ഹെല്‍ത്തിന്‍റേതല്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌ രോഗത്തിനെ കുറിച്ചുള്ള പല കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ മിക്കവാറും കോവിഡ്‌ സംബന്ധിച്ച് എടുക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചാണ്. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ച് തെറ്റായ പല സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശത്തിനെ കുറിച്ചാണ് നാം അറിയാന്‍ പോകുന്നത്. പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് ഹെല്പ്ലൈന്‍ നമ്പര്‍ 9049053770ലേക്ക് ആയിച്ചിരുന്നു. ഞങ്ങള്‍ ഈ സന്ദേശത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സന്ദേശം ടാറ്റാ ഹെല്‍ത്ത് അയച്ച സന്ദേശമല്ല എന്ന് […]

Continue Reading

ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചവര്‍ക്ക് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ യാതൊരു ഓര്‍ഡറും ഇറങ്ങിയിട്ടില്ല…

കോഴിക്കോട് പേരാംബ്ര താലുക്ക് ആശുപത്രിയുടെ പേരില്‍ ഒരു വാട്ട്സാപ്പ് സന്ദേശം വൈറല്‍ ആവുകയാണ്. വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് 16-07-2020ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയ്യവര്‍ 18-07-2020ന് രാവിലെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന്  ഈ സന്ദേശത്തില്‍ പറയുന്നു. കൂടാതെ പാലേരിയിലുള്ള കോവിഡ്‌ രോഗി ഈ സമയത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചിരുന്നു എന്നും സന്ദേശത്തില്‍ വാദിക്കുന്നു. പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം വ്യാജമാണെന്ന്‍ ഞങ്ങള്‍ […]

Continue Reading

അമേരിക്കയില്‍ എഫ്.ബി.ഐ. കൊറോണവൈറസ്‌ വെച്ച് ബയോ അറ്റാക്ക്‌ നടത്തിയതിനായി ഒരു പ്രോഫസറെ അറസ്റ്റ് ചെയ്തു പ്രചരിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്…

കൊറോണവൈറസ്‌ വ്യാപനം ചൈന ആസൂത്രണം ചെയ്ത ഒരു ബയോ അറ്റാക്ക്‌ ആണ് എനിട്ട്‌ ഈ അറ്റാക്ക്‌ നടത്താന്‍ സഹായിച്ച അമേരിക്കയിലെ ബോസ്ട്ടന്‍ സര്‍വകലാശാലയിലെ ഒരു പ്രോഫസറെ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു എന്ന് പ്രചരിപ്പിക്കുന്ന ഒരു വാട്ട്സാപ്പ് സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വൈറല്‍ സന്ദേശം പരിശോധിക്കാനായി ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്ട്സാപ്പ് നമ്പറില്‍ അഭ്യര്‍ഥന ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഈ സന്ദേശത്തില്‍ ഉന്നയിക്കുന്ന വാദങ്ങളെ കുറിച്ച് അന്വേഷിച്ചു. ഈ സന്ദേശത്തില്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ യാതൊരു വസ്തുതയുമില്ല എന്ന് […]

Continue Reading

കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…

വിവരണം സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന്  എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ്  നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര […]

Continue Reading

കോഴിക്കോട് ജില്ലാ കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ കോവിഡിനെ കുറിച്ച് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു…

വാട്ട്സാപ്പില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പേരില്‍ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലുള്ള ശബ്ദം കോഴിക്കോട് കളക്ടറുടെതാണ്.  ആദേഹം കോവിഡ്‌ രോഗത്തിനെ പ്രതിരോധിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരു അനുഭവം പങ്ക് വെക്കുകയാണ് എന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. ശബ്ദസന്ദേശത്തില്‍ മലയാളത്തില്‍ പറയുന്നത് ഇങ്ങനെയാണ്- കൊറോണയെ പ്രതിരോധിക്കാനും മാറ്റാനും ആശുപത്രി പോകുന്നതിനു പകരം വെറും മുന്‍ കാര്യം ചെയ്ത മതി: ആവി പിടിക്കുക, ഉപ്പ് വെള്ളം വെച്ച് കുല്‍ക്കുഴിഞ്ഞു തുപ്പുക എന്നിട്ട്‌ ചുക്ക് കാപ്പി കുടിക്കുക. ദിവസം […]

Continue Reading

ഈ ചിത്രം ലോക്ക് ഡൗൺ മൂലം പലായനം ചെയ്യുന്നതിനിടെ ആത്മഹത്യ ചെയ്ത കുടുംബത്തിന്‍റേതല്ല..

വിവരണം  കോവിഡ് 19 നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ പ്രതിരോധ മാർഗമെന്നോണം ലോക്ക്ഡൗൺ നീട്ടിക്കൊണ്ടു പോവുകയാണ്. ലോക്ക്ഡൗൺ മൂലം ഏറെ കഷ്ടത്തിലായത് അന്യ സംസ്ഥാനങ്ങളിൽ നിന്നും പണിയെടുക്കാനായി മറ്റു സംസ്ഥാനങ്ങളിൽ കുടിയേറിയ തൊഴിലാളികളാണ്. പലരും കുടുംബ സമേതമാണ് ജോലി സ്ഥലങ്ങളില്‍ കഴിഞ്ഞു പോന്നിരുന്നത്. ജോലിയും താമസവും നഷ്ടപ്പെട്ട ഇവർക്ക് സ്വന്തം സ്ഥലത്തേയ്ക്ക് തിരികെ പോകാൻ ഗതാഗത സൗകര്യമില്ലാതെ പലരും കാൽനടയായി കാതങ്ങൾ താണ്ടാൻ തീരുമാനിച്ചു. ഇങ്ങനെ പലായനം ചെയ്യുന്ന തൊഴിലാളികളുടെ കദന കഥകൾ ദിവസവും മാധ്യമ […]

Continue Reading

ഈ സന്ദേശം കേരളാ പോലീസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്…

വിവരണം രാജ്യം യുദ്ധം പോലെയോ മഹാമാരി പോലെയോ ഉള്ള അടിയന്തര ഘട്ടങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും പൊതുജനങ്ങൾക്കായി നൽകാറുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നിയമ-ക്രമസമാധാന പാലകരും ഇക്കൂട്ടത്തില്‍ പെടും.  ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പോലീസ് സേന ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ആധുനിക കാലഘട്ടത്തിൽ അവര്‍ വിവര സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്കായി ഉള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന […]

Continue Reading

ഇന്‍ഡോറില്‍ ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നയാളുടെ പോക്കറ്റില്‍ നിന്ന് വീണ നോട്ടുകളുടെ വീഡിയോ കൊറോണയുമായി ബന്ധപ്പെടുത്തി ഫെസ്ബൂക്കില്‍ വ്യാജപ്രചരണം…

കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. നിലവില്‍ രാജ്യത്തില്‍ കോവിഡ്‌-19 സ്ഥിരികരിച്ചവരുടെ എണ്ണം 28380 ആയിട്ടുണ്ട് കുടാതെ 886 പേരാണ് ഇത് വരെ കോവിഡ്‌-19 ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അധികം രോഗികള്‍ മഹാരാഷ്ട്രയിലാനുള്ളത്. മഹാരാഷ്ട്രയില്‍ ഇത് വരെ 8068 പേര്‍ക്ക് കോവിഡ്‌-19 സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 342 പേരാണ് മരിച്ചിട്ടുള്ളത്. മധ്യപ്രദേശിലും കോവിഡ്‌-19 ബാധിച്ച രോഗികളുടെ എണ്ണം വളരെ വേഗത്തോടെ വര്‍ദ്ധിക്കുകയാണ്. ഇതുവരെ മധ്യപ്രദേശില്‍ കോവിഡ്‌-19 രോഗികളുടെ എണ്ണം 2168 ആണ് അതേസമയം 106 പേരാണ് […]

Continue Reading

ആമിർ ഖാൻ 15000 രൂപ ഒരു കിലോ ആട്ട മാവിൽ ഒളിപ്പിച്ചു വച്ച്‌ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന വാർത്ത വിശ്വാസ യോഗ്യമല്ല…

വിവരണം  കഴിഞ്ഞു രണ്ടു-മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ബോളിവുഡ് നടൻ ആമിർ ഖാൻ കോവിഡ് ദുരിതാശ്വാസമായി ഒരു സർപ്രൈസ് സമ്മാനം നൽകിയെന്നത്. “അമീർ ഖാൻ ഓരോ കിലോ ഗോതമ്പുപൊടി പാവപ്പെട്ടവർക്ക് സൗജന്യമായി കൊടുത്തു.  ഒരു കിലോ ആയ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർ മാത്രം പോയി വാങ്ങി കിട്ടിയവർ വീട്ടിൽവന്ന് കിറ്റ് തുറന്നപ്പോൾ 15,000 രൂപ വെച്ച് ഓരോ കവറിലും സിനിമയെ വെല്ലുന്ന ക്ലൈമാക്സ്👇” എന്ന വിവരണത്തോടെ ഒരു ടിക്ടോക് ആപ്പിൽ […]

Continue Reading

ആദ്യത്തെ കൊറോണരഹിത ഇന്ത്യന്‍ സംസ്ഥാനമായി മണിപ്പൂരിനെ പ്രഖ്യാപിച്ചിട്ടില്ല…

രാജ്യത്തില്‍ കൊവിസ്-19 കേസുകല്‍ ദിവസം വര്‍ധിക്കുന്നുണ്ട്. ഇത് കണ്ടിട്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യ മെമ്പാടുമുള്ള ലോക്ക് ഡൌണ്‍ മെയ്‌ 3 വരെ നീട്ടിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങളെ ഈ കാര്യം അറിയിച്ചത്. ഇതിനിടയില്‍ മണിപ്പൂരിനെ കൊറോണരഹിതമായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപ്പിച്ചു എന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ കൊറോണ ബാധിതവരുടെ എണ്ണം പൊതുവേ കുറവാണ്. എന്നാലും അസ്സാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്‌ എന്നി സംസ്ഥാനങ്ങളില്‍ കോവിഡ്‌-19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]

Continue Reading

പോലീസ് റെയ്ഡില്‍ പിടികൂടിയ ആയുധങ്ങളുടെ ഈ പഴയ ചിത്രത്തിന് ജമാഅത്തുമായി യാതൊരു ബന്ധവുമില്ല…

ഡല്‍ഹിയിലെ മാര്‍ക്കസ് നിസാമുദ്ദിനില്‍ തബ്ലിഗി ജമാഅത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും കൊറോണ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ച് ഐസോലെഷനില്‍ ആക്കിയിട്ടുണ്ട്. ജമാത്തിനോദ് ബന്ധപെട്ട ചിലരെ പിടിക്കാനായി ഒരു പള്ളിയില്‍ കയറിയ പോലീസ് ജാമാഅത്തികളുടെ അടുത്ത് നിന്ന് ആയുധങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം പഴയതാണെന്നും ഈ ചിത്രത്തിന് ജമാഅത്തിനോട് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ […]

Continue Reading

പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…

അതിഥി തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകള്‍ മലയാളികളുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളുടെ ഏറെ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നതിനിടയില്‍ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യാജ പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രചരണതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്ക് ഇന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്. […]

Continue Reading

കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

കോവിഡ്‌-19 മഹാമാരി ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. ഈ ആഗോള ആരോഗ്യ പ്രശ്നതിനെ നേരിടാന്‍ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടും. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. ഓസ്ട്രെലിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങള്‍ ഇന്ത്യയോട് കൊറോണവൈറസിനെ നേരിടാനായിയുണ്ടാക്കിയ കാര്യാനിരവാഹണ സംഘത്തിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്താന്‍ ആവശ്യപെട്ടു. ഇന്ത്യക്ക് ലഭിച്ച ബഹുമാനം എന്ന് കരുതി പലരും ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തു. […]

Continue Reading

FACT CHECK: ക്ഷാര ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കൊറോണവൈറസിനെ പരാജയപെടുത്താന്‍ പറ്റില്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗത്തിനെ നിരോധിക്കാനും ഭേദമാക്കാനുമുള്ള അവകാശിച്ച് പല സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്, പ്രത്യേക്കിച്ച് വാട്ട്സാപ്പിളുടെയാണ് കൂടതല്‍ പ്രചരണം നടക്കുന്നത്. കൊറോണവൈറസിനെ നിരോധിക്കാണോ ഇല്ലതെയാക്കാണോ ഇത് വരെ ഒരു മരുന്ന്‍ കണ്ടെതിട്ടില്ല എന്ന്‍ സമയാസമയങ്ങളില്‍ WHO അടക്കം ലോകത്തിലെ ഉന്നത ആരോഗ്യ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാലും പച്ചമരുന്നും മറ്റേ ഉപചാരങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡ്‌-19 രോഗങ്ങളെ മറ്റും അലെങ്കില്‍ നിരോധിക്കും എന്ന് അവകാഷിച്ച് സ്ഥിരമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഈ […]

Continue Reading

പാകിസ്ഥാനിൽ നിന്നുമുള്ള പഴയ വീഡിയോ തബ്ലിഖി സമ്മേളനത്തിൽ പങ്കെടുത്ത ഹാജിയുടേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നു

വിവരണം  നിസാമുദ്ധീനിൽ നടന്ന  സമ്മേളനത്തിന് ശേഷം അതിൽ പങ്കെടുത്ത നിരവധി ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത നാമെല്ലാം വാർത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് അവരുമായി സമ്പർക്കം പുലർത്തിയവർക്കെല്ലാം നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യം ഉണ്ടായി. തബ്ലിഖി സമ്മേളനത്തെ വിമർശിച്ചും അപലപിച്ചും നിരവധിപ്പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ഇതിനിടയിൽ തഖ്‌ലീബി സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  മുസ്‌ലിം പള്ളി പോലെ തോന്നുന്ന ഒരിടത്ത് നഗ്നനായ ഒരു […]

Continue Reading

മുഖ്യമന്ത്രിയെ വിമർശിച്ച് പി ജയരാജൻ പരാമർശം നടത്തിയിട്ടില്ല…

വിവരണം  മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് പി ജയരാജൻ പറഞ്ഞു എന്ന്  ചില പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.    archived link FB post ഞായറാഴ്ച രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിട്ടു നേരം വൈദ്യുത വിളക്കുകൾ അണച്ച് ദീപങ്ങളോ ടോർച്ച് ലൈറ്റുകളോ തെളിച്ച് കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസ്സിലും വൈദ്യുതി വിളക്കുകൾ അണച്ച് ദീപങ്ങൾ തെളിയിച്ചിരുന്നു. ഇതിനെ വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ […]

Continue Reading

ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്ട്‌ പ്രകാരം കൊറോണവൈറസിനെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടാല്‍ ശിക്ഷയാക്കില്ല; സത്യാവസ്ഥ അറിയൂ…

കൊവിഡ്‌-19 രോഗം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി എടുത്ത കര്‍ശന നടപടികളില്‍ ഒന്നാണ് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍. എന്നാല്‍ ലോക്ക് ഡൌനിന്‍റെ പശ്ച്യതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വ്യാജ വാര്‍ത്ത‍കളുടെ പ്രചരണം നടക്കുകയാണ്. ഇതില്‍ വ്യാജ വാര്‍ത്ത‍കളുടെ ഹോട്ട്സ്പോട്ട് എന്നാല്‍ വാട്ട്സ്സാപ്പ് ആണ്. വാട്ട്സ്സാപ്പിലൂടെ കോവിഡ്‌-19, ലോക്ക് ഡൌണ്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പല തെറ്റായ സന്ദേശങ്ങള്‍  പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് ഡിസാസ്റ്റര്‍ മാനേജ്‌മന്റ്‌ ആക്ട്‌ പ്രകാരം കൊറോണവൈറസിനെ സംബന്ധിച്ച് പോസ്റ്റ്‌ ഇടുന്നവരെ ജയിലിലിടും എന്ന തരത്തിലുള്ള സന്ദേശം. […]

Continue Reading

FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രങ്ങള്‍ ഇന്ത്യയിലെ ലോക്ക്ഡൌനിന്‍റെ പേരില്‍ പ്രചരിക്കുന്നു…

കോവിഡ്‌-19 പകര്‍ച്ചവ്യാധി വളരെ വേഗത്തില്‍ ഏകദേശം എല്ലാ ലോകരാജ്യങ്ങളില്‍ പടരുകെയാണ്. ഇന്ത്യയില്‍ ഇത് വരെ 3600കാലും അധിക കോവിഡ്‌-19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 100ല്‍ അധിക മരണങ്ങളും ഈ രോഗംമൂലം രാജ്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഈ രോഗം ഇന്നിയും പടരാതെയിരിക്കാനായി സാമുഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്. പോലീസും സര്‍ക്കാരും കര്‍ശനമായ നടപടികള്‍ എടുത്തിട്ടാണ് ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പോലീസും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്ത‍കള്‍ നാം മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പല ചിത്രങ്ങളും വീഡിയോകളും […]

Continue Reading

പ്രധാന മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രിയും കുടുംബവും വിളക്ക് തെളിയിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം..

വിവരണം സഖാവേ അഭിനന്ദനങ്ങൾ.. മനസ്സിൽ തൊട്ട് ഒരു റെഡ് സല്യൂട്ട് ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക്… കേരള മുഖ്യമന്ത്രി പിണറായി വിജയൻ.. എന്ന തലക്കെട്ട് നല്‍കി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം ദീപം തെളിയിച്ച് വസതിയില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അഹ്വാനപ്രകാരം ഞായര്‍ രാത്രിയില്‍ 9 മണി മുതല്‍ 9 മിനിറ്റ് പിണറായി വിജയന്‍ ദീപം തെളിയിച്ചു എന്ന അവകാശവാദം ഉയര്‍ത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ജോസഫ് ബി.ജെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

FACT CHECK: കാണ്‍പൂരിലെ രണ്ട് കൊല്ലം പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ COVID-19ന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു…

കോവിഡ്‌-19 രോഗത്തിന്‍റെ സംക്രമണം നമ്മുടെ രാജ്യത്തില്‍ ദിവസ നംപ്രതി വര്‍ദ്ധിക്കുകയാണ്. കോവിഡ്‌-19 ബാധിച്ചവരുടെ എണ്ണം രാജ്യത്തില്‍ ഇതുവരെ 3666 ആയിട്ടുണ്ട്. അതെ പോലെ മരണ സംഖ്യയും 100ല്‍ അധികമായി. (സ്രോതസ്സ്: mohfw.com). ഇത്തരം ഒരു സാഹചര്യത്തില്‍ പോലീസുകാരും സര്‍ക്കാരും കര്‍ശനമായി ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ശനമായ നിയന്ത്രങ്ങളെ തുടര്‍ന്ന്‍ ചില സ്ഥലങ്ങളില്‍ പോലിസിനെതിരെ ആക്രമണങ്ങളുടെ വാര്‍ത്ത‍കള്‍ നാം മാധ്യമങ്ങളില്‍ വായിച്ചു. സാമുഹ്യ മാധ്യമങ്ങളിലും ഇത്തരത്തില്‍ പല ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജമാണ്. ഇത്തരത്തില്‍ […]

Continue Reading

ഇത് അമേരിക്കയിൽ കൊറോണ ബാധിതൻ ആത്മഹത്യ ചെയ്യുന്നതിന്‍റെ വീഡിയോ അല്ല…

വിവരണം  അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇതുവരെ 431376 ആണ്. ഇതിനോടകം 14787 പേര് അവിടെ മരിച്ചു കഴിഞ്ഞു. ചൈന, ഇറാൻ, ഇറ്റലി, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി നാശം വിതച്ചത്. ലോകം മുഴുവൻ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തിയിട്ടും വൈറസിനെ നിയന്ത്രണത്തിലാക്കാനായിട്ടില്ല. രോഗബാധിതർ ഐസൊലേഷൻ പോലുള്ള പ്രതിരോധ മാർഗങ്ങൾക്ക്  വിധേയരാകുന്നത് മൂലം മാനസികമായ ചില ബുദ്ധിമുട്ടുകൾ അവർക്കുണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്.  ഇതിനിടയിലാണ് അമേരിക്കയിൽ കൊറോണ ബാധിതൻ […]

Continue Reading

ചൈനയുടെ റിക്കോര്‍ഡ് മറികടന്ന് വെറും 6 ദിവസം കൊണ്ട് ഗുജറാത്ത് 2,200 കിടക്കകളുള്ള കോവിഡ് ആശുപത്രി നിര്‍മ്മിച്ചോ?

വിവരണം ചൈനയുടെ റിക്കോര്‍‍ഡ് തകര്‍ത്ത് ഇന്ത്യ.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈന പത്ത് ദിവസം കൊണ്ട് 1,000 ബെഡിന്‍റെ ആശുപത്രി പണിതിരുന്നു.. ഗുജറാത്ത് വെറും ആറ് ദിവസം കൊണ്ട് 2,200 ബെഡുള്ള ആശുപത്രി നിര്‍മ്മിച്ചു.. എന്നിട്ടും മാമ മാധ്യമങ്ങള്‍ ഇന്ത്യയെ തരംതാഴ്‌ത്തി കാണിക്കുന്നു.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. ഫോര്‍ ബിജെപി കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,200ല്‍ അധികം ഷെയറുകളും […]

Continue Reading

FACT CHECK: പ്ലേറ്റുകള്‍ നക്കി വൃത്തിയാക്കുന്നതിന്‍റെ ഈ വീഡിയോ ഡല്‍ഹിയിലെ നിസാമുദ്ദിന്‍ മര്‍ക്കസിലെതല്ല; സത്യാവസ്ഥ അറിയൂ…

കൊറോണവൈറസ്‌ ബാധ വ്യാപകമായി രാജ്യത്തില്‍ പല സംസ്ഥാനങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം ഇത് വരെ രാജ്യത്തില്‍ 2301 കോവിഡ്‌19 പോസിറ്റീവ് കേസുകള്‍ കണ്ടെതിട്ടുണ്ട്. ഇതില്‍ നിന്ന് 156 പേരുടെ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട് അതേസമയം 56 പേര്‍ക്ക് ഈ രോഗത്തിന്‍റെ മുന്നില്‍ ജീവന്‍ നഷ്ടപെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മര്‍ക്കസ് നിസാമുദ്ദിന്‍ സംഭവം വെളിയില്‍ വന്നതിന് ശേഷം പല സംസ്ഥാനങ്ങളില്‍ കോവിഡ്‌19 ബാധിച്ചവരുടെ എണ്ണം വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ച്യതലത്തില്‍ സാമുഹ്യ […]

Continue Reading

നക്ഷത്രത്തെ അമ്മയായി സങ്കൽപ്പിച്ചു വിളിക്കുന്ന ഈ കുട്ടികളുടെ അമ്മ ഇറ്റലിയിൽ കൊറോണബാധ മൂലമല്ല മരിച്ചത്.. സത്യം ഇതാണ്..

വിവരണം  രണ്ടു ചെറിയ ആൺകുട്ടികൾ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ അമ്മയെന്ന് സങ്കൽപ്പിച്ച് വിളിക്കുന്നതും കരയുന്നതുമായ ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം വായനക്കാർ കണ്ടുകാണും.   ലോകമെമ്പാടും ഈയിടെ പ്രചരിച്ചുവന്ന ഈ വീഡിയോ നിങ്ങളെപ്പോലെ തന്നെ കണ്ടു കരൾനോവാത്തവരില്ല.  കോവിഡ് 19  വൈറസ് ബാധ ദാരുണമായി ബാധിച്ച ഇറ്റലിയിൽ നിന്നുള്ള വീഡിയോ ആണെന്നുള്ള മട്ടിലാണ് ആളുകൾ ഇത് പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലമാണ് ഈ കുട്ടികളുടെ അമ്മ മരിച്ചു പോയത് എന്നാണ് പോസ്റ്റിലൂടെ കൈമാറുന്ന സന്ദേശം. […]

Continue Reading

ഈ ചിത്രങ്ങൾ ഇറ്റലിയിലേതല്ല, വെനിസ്വേലയിൽ നിന്നുള്ളതാണ്…

വിവരണം  ഇറ്റലിയിലെ തെരുവോരങ്ങളിൽ കറൻസി നോട്ടുകൾ  ചിതറിക്കിടക്കുന്ന ചിത്രവുമായി പ്രചരിക്കുന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “പണം കൊണ്ട് അഹങ്കരിക്കുന്ന അഹങ്കാരികളേ ഇതാ നിങ്ങൾ അഹങ്കരിച്ചിരുന്ന പണം ആർക്കും ഉപകാരമില്ലാതെ കുപ്പതൊട്ടിയിൽ. ഇറ്റലിയിലെ ആളുകൾ അവരുടെ പണം മുഴുവൻ പുറത്തുള്ള റോഡുകളിലേക്ക് വലിച്ചറിഞ്ഞു. മരണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ഈ പണത്തിന് കഴിയില്ലെന്നും, ഉപയോഗശൂന്യമാണെന്നും പറഞ്ഞു . നിങ്ങൾ തിരിച്ചെത്തിച്ചേരുകയാണെങ്കിൽ ഇത് സേവനത്തിനും ദരിദ്രരെ സഹായത്തിനും വേണ്ടി ചെലവഴിക്കുക. മാനവികതയ്ക്കുള്ള പാഠം.” […]

Continue Reading

FACT CHECK: കൊറോണയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമേ പോസ്റ്റ്‌ ചെയ്യാന്‍ പാടുള്ളു എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്ട്സ്സാപ്പ് അറിയിപ്പ് വ്യാജമാണ്…

വിവരണം കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍  സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേയുള്ളൂ അധികാരം, മറ്റാര്‍ക്കും ഇതിനെ കുറിച്ച് പോസ്റ്റ്‌ ചെയ്യാന്‍ അനുവാദമില്ല. കുടാതെ തെറ്റായ വിവരങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ കണ്ടെത്തിയ വാട്ട്സാപ്പ് ഗ്രൂപ്പ്‌ അഡ്മിന്‍ അടക്കം ഗ്രൂപ്പിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്ന തരത്തില്‍ ഒരു സന്ദേശം വാട്ട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാനായി പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് 9049046809 എന്ന വാട്ട്സ്സാപ്പ് നമ്പറിലേക്ക് പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഇതിനെ കുറിച്ച് […]

Continue Reading

ബാങ്കുവിളി സ്പെയിൻ 500 വർഷമായി നിരോധിച്ചിരിക്കുകയായിരുന്നു എന്ന് തെറ്റായ പ്രചരണം

വിവരണം  500 വർഷമായി പള്ളിയിൽ ബാങ്ക് കൊടുക്കൽ നിരോധിച്ച സ്പെയിൻ ഇന്ന് നിരോധനം മാറ്റിയിരിക്കുന്നു. ആരും കാണാതെ പോകരുത് എന്ന  വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വീഡിയോ ദൃശ്യങ്ങളും വിവരണവും ഇസ്‌ലാം മതത്തിന്‍റെയും പ്രവാചകനായ മുഹമ്മദ് നബിയുടെയും മഹത്വങ്ങൾ വിവരിക്കുന്ന ഒന്നാണ്. നൽകിയ വാർത്തയുമായി യഥാർത്ഥത്തിൽ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.  archived link FB post കോവിഡ് 19  […]

Continue Reading

അമേരിക്കൻ പ്രസിഡണ്ട് ട്രംപ് കലിസന്ധാരണ മന്ത്രം എക്സിക്യൂട്ടീവ് ഓർഡറായി നൽകിയെന്ന വാർത്ത തെറ്റാണ്

വിവരണം  കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ അമേരിക്കൻ പ്രസിഡണ്ട്  ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഓർഡർ നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹരേ രാമാ ഹരേ രാമാ ഹരേ കൃഷ്ണ ഹരേകൃഷ്ണ എന്ന നാമജപം എല്ലാവരും ഉരുവിടുക എന്നുള്ള  ഇംഗ്ലീഷിലെ എഴുത്ത് അദ്ദേഹം ഉയർത്തി പിടിക്കുന്ന ചിത്രത്തോടൊപ്പം ഏത് മന്ത്രം,ഏത് നാമജപംരക്ഷിക്കും എന്ന് അമേരിക്കൻ പ്രസിഡന്‍റ് റൊണാൾഡ്‌ ട്രംപ് ജനതയോട് നിർദ്ദേശിക്കുന്നു എന്ന വിവരണം നൽകിയിട്ടുണ്ട്. കൂടാതെ ഈ മന്ത്രജപത്തിന്‍റെ പ്രാധാന്യം വിവരണത്തിൽ നൽകിയിട്ടുണ്ട്.  archived link […]

Continue Reading

ഉലകനായകന്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പ്രചരണം സത്യമോ?

വിവരണം സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ അഘോരി എന്ന പേരിലൊരു ഗ്രൂപ്പില്‍ അനുരാജ് ആദിത്യ അനുരാജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 91 ഷെയറുകളും 536ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.  Facebook Post Archived Link എന്നാല്‍ കോവിഡ് സംശയത്തിന്‍റെ പേരിലോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശയാത്രയുടെ പേരിലോ കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍ കഴിയുകയാണോ? എന്താണ് […]

Continue Reading

ചൂടുള്ള ദ്രാവകങ്ങൾ അൽപാൽപമായി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ നശിപ്പിക്കും എന്നത് തെറ്റായ വിവരമാണ്

വിവരണം  കോവിഡ് 19  പടരുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള മാർഗങ്ങളെ പറ്റി മെഡിക്കൽ രംഗത്തും പുറത്തും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ആയുർവേദം, ഹോമിയോപ്പതി എന്ന പ്രമുഖ മൂന്നു ചികിത്സാരീതിയിലും യഥാർത്ഥത്തിൽ കോവിഡ് 19  നെതിരെ മരുന്ന് ഇതുവരെ ഇല്ല എന്നതാണ് വസ്തുത.  ഇതിനിടയിൽ പ്രചരിച്ചു വരുന്ന ആധികാരികതയില്ലാത്ത ചില അറിവുകളും ചികിത്സാ നുറുങ്ങുകളും  സ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങനെയാണ് […]

Continue Reading

കോവിഡ് പ്രതിരോധ മരുന്നായി ഹൈ‍ഡ്രോക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്ത്?

വിവരണം കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി വാട്‌സാപ്പില്‍ ഒരു ഓഡിയോ സന്ദേശം വൈറലായി പ്രരിക്കുന്നുണ്ട്. ഡോക്‌ടര്‍ പ്രമോദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വ്യക്തി മറ്റുള്ളവര്‍ക്കായി നല്‍കുന്ന സന്ദേശമായിട്ടാണ് പ്രചരിക്കുന്ന ഓഡിയോ. എച്ച്‌സിക്യുഎസ് 400 എന്ന ടാബ്‌ലെറ്റ് അധവ ഹൈ‍‍ഡ്രോക്ലോറോക്വിന്‍ ഗുളിക 10 വയ്‌സിനു മുകളില്‍ പ്രായമുള്ള എല്ലാവരും കഴിക്കുന്നത് നല്ലതാണെന്നും കോവിഡ് പിടിപെട്ടാല്‍ തന്നെ ശ്വാസകോശത്തെയോ ശ്വസകോശസംബന്ധമായ ബുദ്ധിമുട്ടുകളിലേക്കോ പാകാതിരിക്കാന്‍ ഈ ഗുളിക ഫലപ്രദമാണെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഗുളികയുടെ സ്ട്രിപ്പിന്‍റെ ചിത്രവും ഓഡിയോ […]

Continue Reading

പറ്റ്നയിലെ മുസ്‌ലിം പള്ളിയിൽ നിന്നും കണ്ടെത്തിയ ‘ചൈനക്കാർക്ക്’ കോവിഡ് 19 ബാധയില്ല….

വിവരണം  കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പൂർണമായ പ്രതിരോധവും കരുതലും സ്വീകരിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിയാണുള്ളത്. വിദേശത്ത്  നിന്നും വന്നവരിലൂടെയാണ് രോഗം പടർന്നത് എന്ന് സ്ഥിരീകരിച്ചതിനാൽ വിദേശികളെ കർശനമായി പരിശോധിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബീഹാറിലെ പറ്റ്നയിൽ ഒരു മുസ്‌ലിം പള്ളിയിൽ നിന്നും 12  വിദേശികളെ പിടികൂടി എന്ന വാർത്ത പ്രചരിച്ചു തുടങ്ങിയത്. ദേശീയ മാധ്യമങ്ങൾ വാർത്ത മാർച്ച് 23 ന്  പ്രസിദ്ധീകരിച്ചിരുന്നു. പാറ്റ്നയിൽ നിന്ന് പിടികൂടിയവർ ചൈനയിൽ നിന്നുള്ള തീവ്രവാദികളാണ് എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ […]

Continue Reading

അസിം പ്രേംജി കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി 52500 കോടി സംഭാവന ചെയ്തു എന്ന്‍ വ്യാജ പ്രചരണം

വിവരണം  കോവിഡ് 19 എന്ന വിനാശകാരികിയായ വൈറസ് ലോകമെമ്പാടും ഇതുവരെ 28000 ത്തോളം പേരുടെ ജീവനെടുത്തുകഴിഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 599472 പേരാണ് രോഗബാധിതരായി ലോകം മുഴുവൻ ചികിത്സയിൽ കഴിയുന്നത്. കോവിഡ് 19 ന്‍റെ  വ്യാപനത്തിനെതിരെ ലോക്ക് ഡൗൺ പോലുള്ള നിർണ്ണായക മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ ഇന്ത്യയുടെ സമ്പത് വ്യവസ്ഥ വരുന്ന ഏതാനും മാസങ്ങളിൽ തകരാറിലാകും എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.  ഇതിനിടയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയത്. വിപ്രോ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ അസിം […]

Continue Reading

ഇറ്റലിയില്‍ മൃതദേഹം കൂട്ടത്തോടെ സംസ്‌കരിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം..

വിവരണം ഇറ്റലിയിൽ ഇപ്പോൾ മനുഷ്യന്റെ വില എന്താണന്ന് മനസിലാക്ക് ‘ഇനിയെങ്കിലും നന്നായി ല്ലങ്കിൽ വലിയ വില. കൊടുക്കണ്ടി വരും നമ്മൾ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ വലിയ ഒരു ഹാളില്‍ നിരത്തി ഇട്ടിരിക്കുന്നത് പിന്നീട് ജെസിബി പോലെയുള്ള യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നതാണ് വീഡിയോ. അരുണ്‍ മാത്യു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതുവരെ […]

Continue Reading

FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ്‌ ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല…

ലോകത്തില്‍ എല്ലാ ഇടത്തും വ്യാപകമായി പ്രചരിക്കുന്ന COVID19 പകര്‍ച്ചവ്യാധി ഇത് വരെ 24000 ആളുകളുടെ ജീവനമാണ് എടുത്തിരിക്കുന്നത്. ഈ സംഖ്യാ ദിവസം വര്‍ദ്ധിക്കുകയാണ്, അമേരിക്കയില്‍ കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം ഇറ്റലിയെ ക്കാളും അധികമായിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഈ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും  നേഴ്സ്മാര്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ചിലര്‍ രോഗത്തിനെ തുടര്‍ന്ന്‍ മരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു ഡോക്ടര്‍ ഇന്തോനേഷ്യയില്‍ മരിച്ചു എന്ന വാദത്തോടെ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. […]

Continue Reading

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മിറ്റിഗേഷന്‍ എന്ന ആശയം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു

വിവരണം  ലോകത്താകമാനം 23000 ലതികം പേർ കോവിഡ് 19 മൂലം ഇതുവരെ മരണത്തിന്  കീഴടങ്ങി. അഞ്ചു ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് 19  ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ അവസരത്തിൽ രോഗ പ്രതിരോധത്തിനും സാമൂഹിക വ്യാപനം തടയാനുമായി എല്ലാ രാജ്യങ്ങളും പരമാവധി പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുകയാണ്.   കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന നിലയാണ് കാണുന്നത്.  ഇതുവരെ സാമൂഹിക വ്യാപനം എന്ന അപകടകരമായ സ്റ്റേജിലെത്തിലെത്തിയിട്ടില്ല എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വ്യാപനം ഫലപ്രദമായി തടയാനാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചു […]

Continue Reading

FACT CHECK: ചിത്രത്തില്‍ തന്‍റെ കുഞ്ഞിനൊപ്പമുള്ള സ്ത്രീ കൊറോണ ബാധിതയല്ല…

കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഇത് വരെ ലോകത്തില്‍ 4,87,000 ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. അതുപോലെ 22000 ലധികം ആളുകളാണ് ഈ പകര്‍ച്ചവ്യാധി മൂലം മരിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെളിവിളിയായി തുടരുന്ന ഈ പകര്‍ച്ചവ്യാധിയെ നേരിടാനായി ഇന്ത്യ അടക്കം പല ലോക രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിചിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസ്‌ ബാധിച്ചവരുടെ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജ പ്രചരണങ്ങളാണ്. സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഇത്തരത്തിലെ ഒരു ചിത്രമാണ് ഞങ്ങള്‍ […]

Continue Reading

മാതാ അമൃതാനന്ദമയി മഠത്തിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിദേശികളെ ഒളിച്ചുവച്ചു എന്ന് വ്യാജ പ്രചരണം

വിവരണം  കോവിഡ് 19 വൈറസ് ബാധ പടരാതിരിക്കാനായി കഴിയുന്ന എല്ലാ ശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകളും ആരോഗ്യ  പ്രവർത്തകരും കർമ്മ നിരതരായി രംഗത്തുണ്ട്. കോവിഡ്19 പടരാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇവർ മുൻ‌തൂക്കം നൽകുന്നത്. വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയാനായി എല്ലാ പഴുതുകളും കർശനമായി അടയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. അതിൽ ആദ്യത്തെ ഘട്ടമാണ് വിദേശികളുടെയും അയൽ സംസ്ഥാനത്തു നിന്നുള്ള ആളുകളുടെയും സമ്പർക്ക വിവരങ്ങൾ ശേഖരിക്കുക എന്നുള്ളത്. ഇത് പൂർണ്ണമായി വിജയം കൈവരിച്ചു […]

Continue Reading

കൊറോണ ബാധിതര്‍ക്ക് അക്ഷയ്‌കുമാര്‍ 180 കോടി രൂപ ധനസഹായം നല്‍കിയോ?

വിവരണം അക്ഷയ്‌കുമാര്‍ കൊറോണയില്‍ കഷ്‌ടപ്പെടുന്ന മഹാരാഷ്ട്രയിലെ പാവങ്ങള്‍ക്കായി 180 കോടി രൂപ സംഭാവന നല്‍കി.. എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ചിലര്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രതീഷ് ആര്‍ ഈഴവന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 465ല്‍ അധികം ഷെയറുകളും 326ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ അക്ഷയ്‌കുമാര്‍ കൊറോണ ദുരിതത്തില്‍ കഷ്‌ടപ്പെടുന്നവര്‍ക്കായി 180 കോടി രൂപ ധനസഹായം നല്‍കിയോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം സാധാരണയായി ഇത്തരം പോസ്റ്റുകളില്‍ […]

Continue Reading

ലോക്ക് ഡൗണിനെ പറ്റി ഡോ.തോമസ് ഐസക്ക് പ്രസ്താവിച്ചത് വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു

വിവരണം  കൊറോണ വൈറസ് ബാധയുടെ സാമൂഹിക വ്യാപനം എന്ന അടുത്ത ഘട്ടത്തിലേക്ക് സ്ഥിതികൾ നീങ്ങിയേക്കാം എന്ന ആശങ്ക അഭിമുഖീകരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള നിർണ്ണായക ഉപാധിയായി മാർച്ച് 24 അർദ്ധരാത്രി മുതൽ   ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപന ആഹ്വാനം പ്രധാനമന്ത്രി നടത്തിയിരുന്നു. എന്നാൽ ഇതിനു മുമ്പായി സംസ്ഥാനത്ത് മാർച്ച് 31 വരെ സംസ്ഥാന സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19  ദുരന്തത്തിനു ശേഷം ലോകമിനി അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക […]

Continue Reading

FACT CHECK: കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…

ഇറ്റലിയില്‍ കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്‍റെ പ്രസിഡന്‍റിന്‍റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു. FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു… ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന […]

Continue Reading

ഈ ആശുപത്രി കിർഗിസ്ഥാനിൽ അവിടുത്തെ സൈനികർ രണ്ടു വർഷം മുമ്പ് നിർമ്മിച്ചതാണ്

വിവരണം  കോവിഡ് 19 വൈറസ് ബാധ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിലും പടർന്നു കൊണ്ടിരിക്കുന്നു. രോഗപ്രതിരോധത്തിനായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തനമുഖത്തുണ്ട്. സർക്കാർ സേനാ  വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഈ അവസരത്തിൽ കർമ്മ നിരതരായി പ്രവർത്തന രംഗത്തുണ്ട്. ഇതിനിടയിൽ രണ്ടു മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലൊരു പോസ്റ്റിന് 5000 ലധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട് … വെറും രണ്ട് ദിവസങ്ങൾ കൊണ്ട് കോവിഡ് രോഗികൾക്കായി രാജസ്ഥാനിലെ […]

Continue Reading

FACT CHECK: ക്രോയേഷ്യയിലെ ഭുകമ്പത്തിന്‍റെ ചിത്രങ്ങള്‍ ഇറ്റലിയിലെ കൊറോണ ബാധയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇറ്റലിയില്‍ കൊറോണ വൈറസ്‌ മാഹാമാരിയില്‍ ഇത് വരെ ഏകദേശം 7000 പേരാണ് മരിച്ചിരിക്കുന്നത്. അതെ പോലെ 54000 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. വന്‍ നഷ്ടമാണ് കൊറോണ വൈറസ്‌ ബാധയുടെ കാരണം ഇറ്റലിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ക് ഡൌനില്‍ കഴിയുന്നു ഇറ്റലിയിലെ പല ചിത്രങ്ങളും വീഡിയോകളും നാം സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. പക്ഷെ ഇറ്റലിയിലെ നിലവിലുള്ള കൊറോണ വൈറസ്‌ ബാധയുടെ പേരില്‍ പല വ്യാജമായ ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ മഹാമാരി മൂലം […]

Continue Reading

മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വിവരണം രണ്ടായിരത്തോളം വരുന്ന മുസ്ലിംലീഗ് ഹരിത ഭടന്മാർ മുംബൈ എയർപോർട്ടിൽ നിന്നും ഇറ്റലിയിലേക്ക്. 💚😘 KMCC യുടെ സമഗ്ര ഇടപെടലാണ് ഇറ്റാലിയൻ ജനതക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നെതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. അഭിമാനിക്കുന്നു ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ 💚💚💚💚💚💚💚💚💚💚💚💚 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ റിന്‍ഷാദ് കെ.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം ഷെയറുകളും 265ല്‍ അധികം റിയക്ഷാനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്‌ മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ളതല്ല…

വിവരണം  കോവിഡ് 19 എന്ന അപകടകാരിയായ വൈറസ്  പ്രതിരോധ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകം മുഴുവൻ ദിനംപ്രതി പടർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 വാർത്തകളിൽ ലോകം വളരെ ആശങ്കയിലാണ്. ഇതിനിടെ വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ഷെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ വിചിത്രമായ സംഭവങ്ങൾ ലോകത്ത് അരങ്ങേറുന്നു എന്ന മട്ടിൽ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 2020 ൽ രണ്ട് ആനകൾ കടലിലൂടെ  നീന്തി നടക്കുന്നു എന്നൊരു വീഡിയോ നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകാണും. 2018 ൽ ശ്രീലങ്കയിൽ അബദ്ധത്തിൽ കടലിൽ […]

Continue Reading

പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?

വിവരണം കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട്  വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ്  ബോണസായി കൊടുക്കുന്നു    40kg പുഴുങ്ങലരി  10 kg പഞ്ചസാര 3 Li എണ്ണ 500g ചായപ്പൊടി  5 kg ഗോതമ്പ്  10 kg മൈത 10kg പച്ചരി 500g ഡാല്‍ഡ 300 g കടുക് 300 g ഉലുവ 300 g ജീരകം 500 g പുളി  500 g ചെറിയുള്ളി 500 g വെള്ളുള്ളി  […]

Continue Reading

FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ […]

Continue Reading

FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….

സ്വന്തം ജിവിതം പണയം വെച്ച് കൊറോണ വൈറസ്‌ എന്ന മഹാമാറിയെ നേരിടുന്ന വീര ഡോക്ടര്‍മാരുയും നേഴ്സ് മാരുടേയും കഥകള്‍ നമ്മള്‍ സാമുഹ്യ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളിലുടെയും നിരന്തരമായി കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്ത‍യായിരുന്നു കൊറോണ വൈറസ്‌ ബാധിച്ച് ആയിരം കണക്കിന് ആളുകള്‍ മരിച്ച ഇറാനിലെ ഒരു ഡോക്ടറുടെത്. സ്വന്തം ജീവന്‍ പണയം വെച്ച് കൊറോണ ബാധിതവരെ സുശ്രുഷിച്ച ഡോക്ടര്‍ ശിരിന്‍ രുഹാനി കൊറോണ വൈറസ്‌ ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. ഈ വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം നിരവധി […]

Continue Reading

കൊറോണ വൈറസിന്‍റെ ആയുസ് പറ്റി പിടിച്ചിരിക്കുന്ന പ്രതലം അനുസരിച്ച് ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ മാത്രമാണ് എന്ന പ്രചരണം തെറ്റാണ്

വിവരണം  നരേന്ദ്രമോദി മാർച്ച് 22 ന് ജനത കർഫ്യുവിന് ആഹ്വാനം ചെയ്തതിനു പിന്നാലെ ചില  സന്ദേശങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകളെ പിന്തുണയ്ക്കുന്നതിനായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഇന്ത്യ മുഴുവൻ വളരെയധികം പേരിലേയ്ക്ക് വിവിധ ഭാഷകളിൽ എത്തപ്പെട്ട ഒരു സന്ദേശമാണ് താഴെ കൊടുത്തിലുള്ളത്.  “21ന് രാത്രി സുഖമായി ഉറങ്ങുക, എന്ദേന്നാൽ 22ണ് 7 am മുതൽ 24 മണിക്കൂർ എങ്ങും പോകേണ്ട. 12 മണിക്കൂർ മറ്റൊരു മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ നമ്മുടെ റോഡുകളിലും, വീടിനു ചുറ്റും ഉള്ള […]

Continue Reading

FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ…?

ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ്‌ ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ അല്‍ സൌദ്‌ ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ […]

Continue Reading

കൊറോണ രോഗിയായ തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്നും മുങ്ങി എന്ന വാർത്ത വ്യാജമാണ്….

വിവരണം  കൊറോണ രോഗിയെ ആശുപത്രിയിൽ നിന്നും കാണാതായി. ഇന്നലെ വൈകുന്നേരമാണ് തലശ്ശേരി സ്വദേശി ഷിന്‍റോ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ മാർച്ച് 15  മുതൽ പ്രചരിക്കുന്നുണ്ട്. ഒരു യുവാവിന്‍റെ ചിത്രവും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.  archived link FB post മാക്സിമം ഷെയർ ചെയ്യൂ ഇവനെ കണ്ടെത്തുന്നതു വരെ എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്‌ ഇതുവരെ 16000 ത്തിനു മുകളിൽ ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വർഗ്ഗത്തിൽ പെട്ട കോവിഡ് […]

Continue Reading

FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന്‍ കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…

ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്‍റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ്‌ ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി […]

Continue Reading

കൊറോണവൈറസ് എന്ന് ഡെറ്റോൾ കുപ്പിയിൽ എഴുതിയിട്ടുള്ളതിന്‍റെ യാഥാർഥ്യം ഇതാണ്…

വിവരണം  നാമെല്ലാവരും എത്രയോ വർഷങ്ങളായി ഡെറ്റോൾ ഉപയോഗിക്കുന്നു.പക്ഷെ ഡെറ്റോൾ കൊറോണ വൈറസിനെ തടയുന്നു എന്ന ഈ വാചകം നമ്മൾ വായിച്ചിരുന്നില്ല. ഈ വാചകം സൂക്ഷിച്ച് നോക്കുക. എല്ലാവർക്കും ഫോർവേഡ് ചെയ്യുക… എന്ന വിവരണത്തോടെ ഡെറ്റോൾ  കുപ്പിയുടെ പിൻഭാഗത്ത് കൊറോണവൈറസ് എന്നെഴുതിയ ഭാഗം ചുവന്ന വൃത്തത്തിലാക്കി കാണിക്കുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഇതേ വാർത്ത വാട്ട്സ് ആപ്പിലൂടെ നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടാകും. archived link FB post ഡെറ്റോൾ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുമെന്നും ഇക്കാര്യമാരും ശ്രദ്ധിച്ചിരുന്നില്ല എന്നുമാണ് […]

Continue Reading

FACT CHECK: തമിഴ്നാട്ടില്‍ കോഴിഫാമുകളില്‍ കോഴികൾക്ക് പ്രത്യേക രോഗമെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം.

കൊറോണ വൈറസ് ഭീതി മൂലം പോൾട്രി വ്യവസായത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചിക്കനന്‍റെ വില അതി വേഗത്തില്‍ കുറയുന്ന ഒരു സാഹചര്യമാണ് നാം ഇപ്പോൾ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ചിക്കന്‍ തിന്നാല്‍ കൊറോണ വൈറസ്‌ ബാധയുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണങ്ങളും ഈ വില കുറവിന് കാരണമായിരിക്കാം. ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ചിക്കന്‍ ഫാമുകളില്‍ കോഴികളില്‍ പ്രത്യേക രോഗം കണ്ടെത്തി എന്ന തരത്തിലുള്ള പ്രചരണം വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പോസ്റ്റില്‍ രണ്ട് ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തില്‍ […]

Continue Reading

ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….

വിവരണം  ഇറ്റലിയിൽ നിന്നും ഒരു കാഴ്ച നമ്മുടെ ജനങ്ങൾ ഇപ്പോഴും ഒരു തമാശ ആയി എടുത്തിരിക്കുവാ ഇതു ഒരു വിലാപം ആവാതെ സൂക്ഷിക്കുക കരുതിയിരിക്കുവാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😭😭😭എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പള്ളിയുടേത് പോലെ തോന്നുന്ന ഒരു വലിയ ഹാളിൽ  നിരനിരയായി അടുക്കി വച്ചിരിക്കുന്ന ശവപ്പെട്ടികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.  archived link FB post ഈ ശവപ്പെട്ടികളിൽ  ഇറ്റലിയിൽ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടേതാണ്, ഈ അവസ്ഥ […]

Continue Reading

ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്ക് ചികിത്സക്കായി സൌജന്യമാക്കി എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോകമെമ്പാടും കോടി കണക്കിനു ആരാധകരുള്ള പോര്‍ട്ടുഗീസ്‌ ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു വാര്‍ത്ത‍ കുറച്ച് ദിവസമായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ 164 രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19 മാഹാമാരിയില്‍ ഇത് വരെ 6500 കാലും അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ഇറ്റലി, സ്പയിന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കോവിഡ് 19 മൂലം വ്യാപകമായി മരണങ്ങള്‍ സംഭവിക്കുന്നത്. കൊറോണ ബാധിതരയവര്‍ക്ക് വൈറസ്‌ മറ്റുള്ളവരിലേയ്ക്ക് പകരാതെയിരിക്കാനായി ഐസോലെഷനില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ […]

Continue Reading

ചൂട് വെള്ളം കുടിച്ചാലും വെയിലത്ത് നിന്നാലും കൊറോണ വൈറസ് നശിക്കുമോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരിലെ പ്രചരണം വ്യാജം.

വിവരണം കൊറോണ വൈറസ് നമുക്കുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന്‍ കഴിയും? എന്ന പേരില്‍ ഒരു വാട്‌സാപ്പ് വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിയവേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അപര്‍ണ്ണ മള്‍ബറി എന്ന വിദേശ വനിത മലയാളത്തില്‍ ഇത്തരത്തിലുള്ള നാല് മാര്‍ഗ നിര്‍ദേശങ്ങള്‍ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വാ‍ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നത്. 10 സെക്കന്‍ഡ് നേരം ശ്വാസം എടുത്ത് പുറത്തേക്ക് വിടാതെ നോക്കുമ്പോള്‍ ചുമയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ തോന്നുന്നില്ലെങ്കില്‍ […]

Continue Reading

സേവാഭാരതിയുടെ പേരിൽ തെറ്റായ പ്രചരണം

വിവരണം  ആവശ്യപ്പെട്ടത് 1000 മാസ്‌ക്. വെറും 20 മണിക്കൂറിനുള്ളിൽ 3750 മാസ്‌ക് നിർമ്മിച്ചു തൃശൂർ മെഡിക്കൽ കോളേജിന് നൽകി #സേവാഭാരതി #RSS ❤️❤️❤️ എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനു ഇതിനോടകം 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതൽ എന്ന മട്ടിൽ ആളുകൾ മാസ്ക് വാങ്ങി സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ മാസ്കിനു ദൗർലഭ്യം വന്നതിനാൽ സന്നദ്ധ സംഘടനകൾ മാസ്ക് വിതരണം ആരംഭിച്ചിരുന്നു.  സേവാഭാരതി തൃശൂർ മെഡിക്കൽ കോളേജിൽ 20 മണിക്കൂർ കൊണ്ട് 3750  […]

Continue Reading

ചൈനീസ് പത്രത്തില്‍ ഷൈലജ ടീച്ചറിനെ അഭിനന്ദിച്ച് വന്ന വാര്‍ത്ത കട്ടിങ് ആണോ ഇത്?

വിവരണം #ചൈനക്കാരും എഴുതി. ടീച്ചറമ്മയെയും നമ്മുടെ സർക്കാരിനെയുംപറ്റി. ഇതാണ് നമ്മുടെ കേരളം. ഇതാണ് ലോകത്തിന് മാതൃക💪💪🌷🌷🌷🌷 എന്ന തലക്കെട്ട് നല്‍കി ഒരു ചൈനീസ് പത്രത്തില്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം ഉള്‍പ്പടെയുള്ള വാര്‍ത്ത അച്ചടിച്ചു വന്നതായി അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.മുസ്‌തഫ പുലവറ്റത്ത് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 435ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ […]

Continue Reading

ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

വിവരണം  കൊറോണ വൈറസ് രോഗബാധ നാട് മുഴുവൻ വീണ്ടും പരക്കാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഓരോ സ്ഥലത്തും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടെ ആരോഗ്യ മന്ത്രാലയവും സന്നദ്ധ സംഘടനകളും രോഗപ്രതിരോധത്തിനായി നിരവധി മാർഗ നിർദ്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ  മാധ്യമങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ട്സ് ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള […]

Continue Reading

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

വിവരണം  കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. archived link FB post നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത […]

Continue Reading

പശുക്കളെ മാസ്ക് ധരിപ്പിച്ച ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

വിവരണം  ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ചാൽ ചിരി നിർത്താൻ പറ്റില്ല 😂🤣😂 എന്തോന്നടെ ഇത്😂😂😂 എന്ന വിവരണത്തോടെ ഒരു ചിത്രം ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ മുഖം മാസ്ക് കൊണ്ട് മറച്ച ഏതാനും പശുക്കളെ പരിപാലിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കൊറോണ ഭീഷണിയിൽ ലോകമെങ്ങും ജനങ്ങൾ സുരക്ഷയ്ക്കായി മാസ്ക് ധരിക്കുന്നുണ്ട്. പശുക്കൾക്ക് അമിത പ്രാധാന്യം നൽകുന്നു  എന്ന് വിമർശനം നേരിടുന്ന യോഗി ആദിത്യനാഥ്‌ പശുക്കൾക്കും കൊറോണയ്ക്കെതിരെ മാസ്ക് നൽകി എന്നാണ് പോസ്റ്റിലൂടെ നൽകുന്ന […]

Continue Reading

കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന ഈ മാർഗ നിർദേശങ്ങൾ യൂണിസെഫിന്റെത് അല്ല….

വിവരണം  കൊറോണ വൈറസ് ഭീതി ലോകമെമ്പാടും പടരുകയാണ്. ഇന്ത്യയിൽ  ആദ്യം കേരളത്തിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളായിരുന്നു രോഗബാധിതർ. കേരളത്തിൽ നിന്നും കൊറോണ ഭീതി വിട്ടൊഴിഞ്ഞശേഷം ഇന്ത്യയിൽ ഇപ്പോൾ 29  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു  എന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 90,000 ത്തിലധികമാണ്.` 3200 പേർ ഇതിനകം രോഗം പിടിപെട്ട് മരിച്ചു. കൊറോണ വൈറസിന്‍റെ (COVID-19) പ്രഭവകേന്ദ്രമായ വുഹാൻ പൂട്ടിയിട്ട് […]

Continue Reading

ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

വിവരണം  ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കൊറോണ വൈറസ് ബാധിച്ച മനുഷ്യജീവിതത്തെ വൻതോതിൽ ഉന്മൂലനം ചെയ്യാൻ ചൈനീസ് സർക്കാർ ആരംഭിച്ചതായി സാമൂവ്യ മാധ്യമങ്ങളിൽ  പ്രചരണം ആരംഭിച്ചു. ചൈനീസ് സർക്കാർ രോഗബാധിതരെ അവരുടെ വീടുകളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. 2020 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് ചൈനയിൽ 2595 ഓളം പേർ കൊല്ലപ്പെടുകയും 77262 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു. ഇതിനിടയിൽ, കൊറോണ വൈറസ് രോഗികളെ […]

Continue Reading

കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ചൈനയില്‍ മുസ്‌ലിംങ്ങള്‍ നടത്തിയ പ്രത്യേക നമസ്ക്കാരത്തിന്‍റെ വീഡിയോയാണോ ഇത്?

വിവരണം കൊറോണ രോഗത്തിൽ നിന്നും രക്ഷക്കായി ചൈനയിൽ മുസ്ലിം സമുദായം നടത്തുന്ന പ്രത്യേക നമസ്കാരത്തിൽ മറ്റുള്ളവരും പങ്കാളികളാകുന്ന അപൂർവ കാഴ്ച്ച. എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജനക്കൂട്ടം തന്നെ പൊതുനിരത്തില്‍ നിസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍ റൂട്ട് ഹണ്ടര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 23ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ചൈനയില്‍ കൊറോണ […]

Continue Reading

കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…

വിവരണം  മാരകമായ കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്തയുമായി എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച  ലേഖനം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലേഖനം സത്യമാണോ എന്നറിയാൻ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.  ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യം തന്നെ അറിയിക്കട്ടെ . എന്തുകൊണ്ടാണ് വാർത്ത തെറ്റാണെന്നു പറയുന്നത് എന്നു വിശദമാക്കാം. വസ്തുതാ വിശകലനം വെള്ളിയാഴ്ച വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 600 കടന്നുവെന്ന് […]

Continue Reading

RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

വിവരണം പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് […]

Continue Reading

സർജിക്കൽ മാസ്ക് ധരിക്കേണ്ടത് പോസ്റ്റിൽ പറയുന്ന പ്രകാരമല്ല….

വിവരണം  എനിക്കിത് ഇതുവരെ അറിയില്ലായിരുന്നു. മെഡിക്കൽ മാസ്കിന്റെ നിറമുള്ള വശം എല്ലായിപ്പോഴും പുറത്തു കാണെ ധരിക്കണമെന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അത്‌ ശരിയല്ല..! രോഗിയാണെങ്കിൽ മാത്രമാണ് നിറമുള്ള വശം പുറത്ത് കാണെ ധരിക്കേണ്ടത് – രോഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ.. രോഗിയല്ലെങ്കിൽ ഫിൽട്ടറുള്ള വെളുത്ത വശമാണ് പുറത്തേക്ക് ധരിക്കേണ്ടത് – രോഗാണുക്കൾ ഉള്ളിലേക്ക് വരാതിരിക്കാൻ..” എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്ത നിങ്ങളിൽ പലരും കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടാകും.  archived link FB post കൊറോണ […]

Continue Reading

FACT CHECK: ജര്‍മ്മനിയിലെ പഴയ ചിത്രം ചൈനയിലെ കൊറോണ വൈറസ് ബാധിതര്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ചൈനയില്‍ കൊറോണ വൈറസിന്‍റെ മൂലം ഇത് വരെ 250 കാലും അധികം പേരാണ് മരിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ WHO ഒരു ആഗോള മെഡിക്കൽ എമർജൻസിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങള്‍ ഈ വൈറസിന്‍റെ പ്രസരണം തടയാനായി മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ തെരുവില്‍ വീണ് കിടക്കുന്ന ശരീരങ്ങളുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഈ ചിത്രം ചൈനയില്‍ കൊറോണ വൈറസ്‌ ബാധിച്ച ആളുകളാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പലരും […]

Continue Reading

ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

വിവരണം  വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇതിനോടകം നിങ്ങളെല്ലാവരും കണ്ടുകാണും. “വുവാൻ മാർക്കറ്റ്, ചൈന കോറോണ വൈറസിന്റെ ഉൽഭവ സ്ഥാനം……👆👆” എന്ന അടിക്കുറിപ്പിലും സമാന വിവരണത്തിലും പ്രചരിക്കുന്ന ഈ വീഡിയോ  ദൃശ്യങ്ങളിൽ എലി പാമ്പ്, നായ തുടങ്ങിയ ജീവികളെ ഭക്ഷണ രൂപത്തിൽ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നതും നായയുടെ മാംസം വിൽക്കുന്നതും ചത്ത നായ്ക്കളെ പ്രദർശിപ്പിച്ചിരിക്കുന്നതുമായുള്ള മനസ് മടുപ്പിക്കുന്ന തരം രംഗങ്ങളാണുള്ളത്.  Facebook Archived Link ചൈനയിൽ കൊറോണ വൈറസിനെ ഉറവിടം വവ്വാലുകളിൽ നിന്നോ ഒരിനം […]

Continue Reading

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രാജസ്ഥാനിലല്ല സ്ഥിരീകരിച്ചത്.. കേരളത്തിലാണ്…

വിവരണം  ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം എന്ന തലക്കെട്ടിൽ ചന്ദ്രിക എന്ന വാർത്താ മാധ്യമം 2020 ജാനുവരി 27 മുതൽ അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്തയ്ക്ക് 2000  ത്തോളം ഷെയറുകളുണ്ട്.  archived link FB post രാജസ്ഥാനിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് എന്നും ചൈനയിൽ നിന്നുമെത്തിയ ഡോക്ടർമാരാണ് ഇത് സ്ഥിരീകരിച്ചതെന്നും വാർത്തയിൽ പറയുന്നു.  വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.  ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.  […]

Continue Reading

തണുത്ത പാനീയങ്ങള്‍ വഴി കൊറോണ വൈറസ് പടരുമെന്ന മുന്നറിയിപ്പ് സത്യമോ?

വിവരണം കൊറോണ വൈറസ്, വൈറസിന്റെ ഏറ്റവും പുതിയ മാരകമായ രൂപമാണ്, ചൈന രോഗബാധിതമാണ്, ഉടൻ തന്നെ ഇന്ത്യയിലേക്ക് വരാം, ഏത് തരത്തിലുമുള്ള തണുത്ത പാനീയങ്ങൾ, ഐസ്ക്രീം, ഐസ്, മുതലായവ, ഏതെങ്കിലും തരത്തിലുള്ള സംരക്ഷിത ഭക്ഷണം, മിൽക്ക് ഷേക്ക്, പരുക്കൻ ഐസ്, ഐസ് ക്യൂബ്, പാൽ മധുരപലഹാരങ്ങൾ 48 മണിക്കൂർ പഴയക്കമുള്ളത് ഒഴിവാക്കുക കുറഞ്ഞത് 90 ദിവസമെങ്കിലും. ചെറിയ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിക്കുക.. എന്ന ഒരു സന്ദേശവും ഒപ്പം രണ്ട് വീഡിയോകളും ഉള്‍പ്പടെയുള്ള ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. […]

Continue Reading