മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.. ശക്തമായി എതിര്‍ക്കുന്നുണ്ട്.. പക്ഷെ അവര്‍ കള്ളങ്ങളൊന്നും പടച്ചുവിടുന്നുണ്ടെന്ന് തോന്നുന്നില്ലാ.. ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.. എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിക്കുന്ന 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പി.സി.പുലാമന്തോള്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിച്ച് നടത്തിയ പ്രസ്താവനയാണോ […]

Continue Reading

തീയിന്‍മുന്‍റെ  മുകളിൽ കിടക്കുന്ന സന്യാസിയുടെ ബിബിസി പ്രേക്ഷിപ്പിച്ച ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…

തീയുടെ മുകളിൽ കിടന്ന് അഗ്നിസ്നാനം ചെയ്യുന്ന ഹരിദ്വാറിലെ ഒരു സന്യാസിയുടെ ബിബിസി പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ആരാണ് ഈ സന്യാസി? എന്താണ് ഈ ആചാരത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. […]

Continue Reading

കമ്മ്യൂണിസ്റ്റ് പാർട്ടി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന ദൃശ്യങ്ങളുടെ യാഥാർഥ്യം ഇങ്ങനെയാണ്..

കമ്മ്യൂണിസ്റ്റ് പാർട്ടി യുഡിഎഫ് സ്ഥാനാർത്ഥിക്കായി പാലക്കാട് വോട്ട് അഭ്യർത്ഥന നടത്തുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചുവന്ന പതാക പിടിച്ച് ഒരു കൂട്ടം ജനങ്ങൾ പാലക്കാട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് […]

Continue Reading

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍‍ഡിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പിയത് തടഞ്ഞ പോലീസ് നടപടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥലത്ത് സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന ഭക്ഷണം പരിശോധനയ്ക്ക് മാത്രമെ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ നല്‍കുകയുള്ളു. വൈറ്റ് ഗാര്‍ഡ് സമാന്തരമായി നടത്തുന്ന ഭക്ഷണ സര്‍വീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം […]

Continue Reading

ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം എസ്‌ഡിപിഐ ഇത്തവണ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇതാ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) യുഡിഎഫിനെ പിന്തുണയ്ക്കുന്ന വടകരയിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു എന്നുമാണ് പ്രചരണം. 24 ന്യൂസ് ലോഗോ സഹിതം ട്രെന്‍ഡ് ഇന്‍ കേരള […]

Continue Reading

ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന എന്ന ഈ പ്രചരണം വ്യാജം; പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ യുഡിഎഫിന് വോട്ട് ചെയ്യാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും യു‍ഡിഎഫ് മുന്നണിക്കുമെതിരെ നടക്കുകയും ചെയ്തു. ദേശീയ തലത്തില്‍ എസ്‌ഡിപിഐ പിന്തുണയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും മുന്നോട്ട് വന്നു. അതെ സമയം എസ്‌ഡിപിഐ പിന്തുണ വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എസ്‌ഡിപിഐ പിന്തുണയെ ചൊല്ലി വലിയ തര്‍ക്കങ്ങളും വിവാദങ്ങളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. യു‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥി […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മനോരമ ന്യൂസ് – വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ […]

Continue Reading

ക്രിസ്ത്യന്‍ പള്ളിയില്‍ ബിജെപി രാഷ്ട്രീയ യോഗം ചേരുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ പള്ളിയില്‍ രാഷ്ട്രീയ യോഗം വിളിച്ചു എന്ന പേരിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപമായി പ്രചരിക്കുന്നുണ്ട്. മുന്നറിയിപ്പ്.. അപകട വാര്‍ത്ത.. എംഎം ചര്‍ച്ച് ബിജെപി ഓഫീസ് ആയി മാറ്റിയിരിക്കുന്നു.. എന്ന തലക്കെട്ട് നല്‍കിയാണ് പള്ളിയുടെ ഹാളില്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്ന വീഡിയോ പ്രചരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചും തന്‍റെ കാഴ്ച്ചപ്പാടുകളും വീഡിയോയില്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്നതായും കാണാന്‍ സാധിക്കും. MM ചർച്ചിനുള്ളിൽ BJP രാഷ്ട്രീയ യോഗം എന്ന തലക്കെട്ടില്‍ എ‍ഡവ മുഹമ്മദ് […]

Continue Reading

എ.എം.ആരിഫിനെ ജനങ്ങള്‍ കയ്യേറ്റം ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എ.എം.ആരിഫിനെ മണ്ഡലത്തിലെ ജനങ്ങള്‍ തല്ലിയോടിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാരകമായി പ്രചരിക്കുകയാണ്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 5 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞു നോക്കാതെ വോട്ട് ചോദിച്ചു ആലപ്പുഴയില്‍ എത്തിയ ആരിഫ് എം പി യെ പൊതുജനം ചെരുപ്പും ചൂലും എടുത്ത് തല്ലി ഓടിച്ചു.. എന്ന തലക്കെട്ട് നല്‍കി രാധാകൃഷ്ണന്‍ ഉത്തൃട്ടാതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ […]

Continue Reading

ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യു‌ഡിഎഫിന് പിന്തുണ നല്‍കുമെന്ന് കാന്തപുരം പറഞ്ഞതായി വ്യാജ പ്രചരണം…

പൊതു തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ മത സ്ഥാപനങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും പല രാഷ്ട്രീയ പാർട്ടികളും തേടാറുണ്ട്.  കേരളത്തിൽ കോൺഗ്രസ്സും എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരേപോലെ മത്സരിക്കുമ്പോൾ സാമുദായിക വോട്ടുകൾ നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുസ്ലിം സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളിലൊന്നായ കാന്തപുരം വിഭാഗത്തിന്റെ നേതാവും മുതിര്‍ന്ന ആചാര്യനുമായ കാന്തപുരം അബൂബക്കർ മുസ്ലിയാർ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പ്രസ്താവന നടത്തിയതായി ചില പ്രചരണങ്ങൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം അദ്ദേഹത്തിൻറെ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. […]

Continue Reading

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികകളും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ കൊല്ലം എംപിയും യുഡിഎഫ് മുന്നണിയിലെ ആര്‍എസ്‌പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് യുഡിഎഫ്-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായി എന്‍.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു എന്ന പേരിലാണ് പ്രചരണം. T21(ടി2)1 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ […]

Continue Reading

കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ […]

Continue Reading

വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വി.ഡി.സതീശന്‍ സ്വപ്നയുടെ കയ്യില്‍ പിടിച്ച് ഹാരം അണിയിച്ച് നില്‍ക്കുന്നതാണ് ചിത്രം. കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം. എന്ന തലക്കെട്ട് നല്‍കി സിറാജുദ്ദീന്‍ എം.എ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 48ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി […]

Continue Reading

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത? അറിയാം..

വിവരണം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ വീഡിയോ ചിത്രീകരിച്ച മൂന്നാമത്തെ പ്രതിയെ കുറിച്ച് മാതൃഭൂമി ന്യൂസ്  നല്‍കിയ വാര്‍ത്ത എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധം.. മൂന്നാം […]

Continue Reading

കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആ‍ര്‍എസ്‌പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്‌ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ […]

Continue Reading

കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര-ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.. കഞ്ഞിക്ക് വകയില്ലാത്ത സഖാവാണ് കൊടുക്കണം.. കൊടുക്കുന്നവന് ഉളുപ്പില്ലെങ്കിലും വാങ്ങുന്നവന് വേണ്ടേ.. എന്ന പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൈജു അരീപ്പറമ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ട്വന്‍റി-20 സ്ഥാനാര്‍ത്ഥിയായി കോതമംഗലത്ത് മത്സരിച്ച ഡോ. ജോ ജോസഫ് തന്നെയാണോ ഇപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയം. മരണപ്പെട്ട മുന്‍ എംഎല്‍എയായ പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ‍ഡോക്‌ടറായ ജോ ജോസഫാണ് സിപിഎമ്മിന്‍റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചില പ്രചരണങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിപിഎം പ്രഖ്യാപിച്ച ഡോ. ജോ ജോസഫ് 2021 നിയമസഭ […]

Continue Reading

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം..

വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനിരുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് എഐസിസിയാണ് വിലക്കിയത്. അതിനാല്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണെന്ന പേരില്‍ […]

Continue Reading

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

വിവരണം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇതിന് മുന്നോടിയായി ഇന്ധന വില വര്‍ദ്ധന താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ ദിവസവും 75 മുതല്‍ 88 പൈസ വരെ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു രൂപ പോലും വര്‍ദ്ധിക്കില്ലെന്നും ഈ പ്രചരണം വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുന്നതിന് മുന്‍പ് പ്രസ്താവന നടത്തിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു […]

Continue Reading

ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

FACT CHECK: എല്‍ഡിഎഫിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നിലപാടെടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ശശി തരൂർ എംപി സ്വന്തം മുന്നണിയെ തള്ളി പറഞ്ഞുവെന്നും  സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും ചില പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്   പ്രചരണം ശശി തരൂരിന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: എൽഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയം ശശി തരൂർ എംപി” archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ചില നിലപാടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്  മറ്റൊരു തരത്തിലാക്കി […]

Continue Reading

FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ […]

Continue Reading

FACT CHECK – ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ കഴിഞ്ഞ 29 വര്‍ഷമായി ആശപുപത്രി സമിതി പ്രസിഡന്‍റായിരുന്നു. എന്നാല്‍ കെപിസിസി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നലിപാട് ദിവാകരന്‍ സ്വീകരിച്ചതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മമ്പറം ദിവകാരന്‍റെ വിമത പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഔദ്യോഗിക പാനല്‍ ഭരണം പിടിച്ചെടുക്കയും ചെയ്തു. ഇതെ […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം..

വിവരണം മലയാളം ചലച്ചിത്രം ചുരുളിയുടെ ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ തെറിയുടെ അതിപ്രസരമാണെന്ന പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചുരുളിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് താനാണെന്ന് പ്രചാരണം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.. എന്ന ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജിജീഷ് എകെ എന്ന […]

Continue Reading

FACT CHECK – കയ്യില്‍ തൂക്കുകയര്‍ പിടിച്ച് നില്‍ക്കുന്ന രമേശ് ചെന്നത്തല.. ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൂക്ക് കയറിന്‍റെ മാതൃക അദ്ദേഹം കയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ചിത്രം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് സഖാവ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും ‘സമനില തെറ്റിയതാ’ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് 77ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഏതോ സമരപരിപാടിയിലുള്ള ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സമനില തെറ്റിയതാണെന്നുമൊക്കെയുള്ള […]

Continue Reading

FACT CHECK – ഉറപ്പാണ് എല്‍ഡിഎഫ് ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ചായിരുന്നോ നിരത്തില്‍ ഇറക്കിയത്? വസ്‌തുത അറിയാം..

വിവരണം ഇ ബുള്‍ജെറ്റ് എ‌ന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബ് വ്ളോഗേഴ്‌സ് ആയ സഹോദരങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കേസെടുത്തതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. വാന്‍ ലൈഫ് ആസ്പദമാക്കി വ്ളോഗുകള്‍ ചെയ്യുന്ന ഇവര്‍ നിയമ വിരുദ്ധമായി ട്രാവലര്‍ വാഹനം മോഡിഫൈ ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതും പിന്നീട് അറസ്റ്റിലും റിമാന്‍ഡ‍ിലും കലാശിച്ചത്.  ഈ സാഹചര്യത്തില്‍  മോഡിഫിക്കേഷനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി […]

Continue Reading

FACT CHECK – കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..

വിവരണം നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived […]

Continue Reading

FACT CHECK: കഴിഞ്ഞ കൊല്ലം lightsoffkerala ക്യാംപെയിന്‍റെ ഭാഗമായി രമേശ്‌ ചെന്നിത്തല മെഴുകുതിരി കത്തിച്ച ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 99 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിച്ചതിന്‍റെ സന്തോഷ സൂചകമായി കഴിഞ്ഞ ഏഴാം തിയതി സന്ധ്യയ്ക്ക് മെഴുകുതിരികള്‍ തെളിയിച്ച് വിജയദിനം ആഘോഷിക്കാന്‍ എല്‍ ഡി എഫ് അനുയായികള്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ ആഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും മെഴുകുതിരി കത്തിച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മെഴുകുതിരി തെളിയിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന്  നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന കെപിഎ മജീദ് പറഞ്ഞതായി മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..

വികാരപരിതനായി കെ.പി.എ.മജീദ്.. ഇനിയും എന്ന തോല്‍പ്പിച്ചാല്‍ മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന് തുറന്നടിച്ചു.. എന്ന തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷക്കീര്‍ പുത്തന്‍പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 85ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിട്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

അവകാശവാദം എല്‍ഡിഎഫ് വിട്ടത് ജീവതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പോരാളി ഷാജി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 6,800 ല്‍ അധികം റിയാക്ഷനുകളും 1,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കൊല്ലം എംപിയും യുഡിഎഫ് ഖടകകക്ഷിയായ ആര്‍എസ്‌പി പ്രതിനിധിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

FACT CHECK: UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല; സത്യാവസ്ഥ വായിക്കൂ…

UDF അധികാരത്തില്‍ വന്നാല്‍ പൌരത്വ നിയമം എത്രയും വേഗം നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ഈ പ്രചരണത്തില്‍ ഉപയോഗിച്ച ഉമ്മന്‍ചാണ്ടിയുടെ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രസ്താവനകള്‍ തമ്മിലുള്ള താരതമ്യമാണ്‌ അവതരിപ്പിക്കുന്നത്. […]

Continue Reading

FACT CHECK – ഭരണമാറ്റം അനിവാര്യമെന്ന് നടന്‍ ജയസൂര്യ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട്.. എല്ലാവരെയും ശരിയാക്കുകയാണ് ചെയ്തത് ഭരണ മാറ്റം അനിവാര്യം.. ജയസൂര്യ.. എന്ന പേരില്‍ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 368ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link  Archived Link എന്നാല്‍ നടന്‍ ജയസൂര്യ ഇത്തരത്തിലൊരു പ്രസ്താവന എല്‍ഡിഎഫിനെതിരെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]

Continue Reading

കെ.മുരളീധരന്‍ എംപി രമേശ് ചെന്നിത്തലയ്ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

രമേശ് ചെന്നിത്തലയ്ക്ക് വെളിവ് നഷ്ടമായോ.. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലും വിളിച്ച് പറയുമ്പോഴാണ് പിന്നീട് മാപ്പ് പറയേണ്ടി വരുന്നത്.. പ്രതിപക്ഷ നേതാവിന്‍റെ മാപ്പ് കേട്ട മുരളീധരന്‍റെ പ്രതികരണം.. കൂടെയുള്ളവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങിയിരിക്കുന്നു.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഒരു പോസ്റ്റ്  സെപ്റ്റംബര്‍ 9ന് പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് തന്‍റെ പരാമര്‍ശം പിന്‍വലിച്ചു കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കോണ്‍ഗ്രസ് എംപിയായ കെ.മുരളീധരന്‍റെ പ്രതികരണം […]

Continue Reading

കേരള സര്‍ക്കാരും യു‌ഡി‌എഫും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന പ്രചാരണത്തിന് പിന്നിലെ വസ്തുത ഇതാണ്…

വിവരണം  വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച് നിരവധി അറിയിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ പ്രചരണങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കും. ചിലപ്പോള്‍ കാലാവധി അവസാനിച്ചവ, ചിലപ്പോള്‍ നിര്‍ത്തലാക്കിയവ, മറ്റു ചിലപ്പോള്‍ സ്കോളര്‍ഷിപ്പുമായി ബന്ധമില്ലാത്ത ചില തട്ടിപ്പു വെബ്സൈറ്റുകളിലേയ്ക്ക് നയിക്കുന്നവ ഇങ്ങനെയാണ് പലപ്പോഴും കണ്ടുവരുന്നത്.  സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങളുടെ ഫാക്റ്റ് ചെക്കിങ് ടീം അന്വേഷണം നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പെട്ട ചില റിപ്പോര്‍ട്ടുകള്‍ താഴെ […]

Continue Reading

മുസ്‌ലിം ലീഗ് നേതാക്കളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്ന പ്രചരണം വ്യാജം..

വിവരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് തീരുമാനം. അസ്വാഭികത തോന്നിയാൽ റിസോർട്ടിൽ പൂട്ടിയിടാനും ഉള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ അതി രൂക്ഷമയ ഭാഷയിൽ തുറന്നടിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രസിഡന്റ്ന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു 👇 കൊണ്ഗ്രെസ്സ് മലർന്ന് കിടന്ന് തുപ്പരുത്, ആദ്യം സ്വന്തം നേതാക്കളെ നിരീക്ഷിച്ചാൽ മതി, പല്ലിൽ കുത്തി സ്വയം മണപ്പിക്കരുത് എന്നും ഹൈദരലി തങ്ങൾ ആഞ്ഞടിച്ചു.  എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന […]

Continue Reading

‘തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുത്ത് യുഡിഎഫ്’ എന്ന് ദുഷ്പ്രചരണം…

വിവരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.  കോവിഡും അതേതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം മുതല്‍ ചില വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.  തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർക്കും എന്ന് ലീഗ് നിലപാട് എടുത്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്ന വാര്‍ത്ത.  തീവ്രവാദികളുമായി ചേർന്ന് മത്സരിക്കാൻ തയ്യാറെടുപ്പ് യുഡിഎഫ് എന്ന തലക്കെട്ടിൽ […]

Continue Reading

പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല എന്ന വാർത്ത തെറ്റാണ്…

വിവരണം  “പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല. 2015 സെപ്‌തംബറിൽ തൃശ്ശൂരിലെ എആർ ക്യാമ്പിൽനിന്ന്‌ സീൽ ചെയ്‌ത പാക്കറ്റിൽ 200 വെടിയുണ്ടകൾ കാണാതെ പോയതായി ചെന്നിത്തല വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. സിഎജി റിപ്പോർട്ടിൽ യുഡിഎഫ്‌ സർക്കാരിന്‍റെ തെറ്റുകൾ ഒന്നും ഇല്ല എന്ന്‌ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ സംഭവിച്ച തെറ്റ്‌ പറഞ്ഞത്‌. ഈ സംഭവത്തിൽ അന്വേഷണ സംഘത്തെ ഏർപ്പെടുത്തി എന്ന്‌ പറഞ്ഞ ചെന്നിത്തല 2016 ൽ എൽഡിഎഫ്‌ […]

Continue Reading

വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി ശശി തരൂര്‍ പ്രസ്താവന നടത്തിയോ?

Image credit: The Hindu വിവരണം വട്ടിയൂർക്കാവ് എന്റെ മണ്ഡലത്തിൽ ആണെങ്കിലും മേയർ പ്രശാന്ത് ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചാൽ തെറ്റൊന്നുമില്ലശശി തരൂർ.? എന്ന പേരില്‍ ചില പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന് അനുകൂലമായി ശശി തരൂര്‍ എംപി പ്രസ്താവന നടത്തിയെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. സഖാവ് അദീന എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 272 ലൈക്കുകളും 65 ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]

Continue Reading

യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്ന ദിവസം ആര്‍ക്കും ഭക്ഷണം കടം നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രസ്‌താവനയിലൂടെ അറിയിപ്പ് നല്‍കിയോ?

വിവരണം ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ഒരു ലെറ്റര്‍പാഡില്‍ എഴുതിയ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 25-07-19 തീയതിയില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്നതിനാല്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ കൂട്ടത്തല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നേദിവസം തിരുവനന്തപുരം കോര്‍പ്പൊറേഷന്‍ പരിധിയിലെ ഭക്ഷണശാലകളില്‍ നിന്നും ആര്‍ക്കും തന്നെ ഭക്ഷണം കടമായി നല്‍കില്ലെന്ന അറിയിപ്പാണ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയുടെ ഉള്ളടക്കം. DYFI പള്ളത്ത് യൂണിറ്റ് എന്ന പേരിലുള്ള […]

Continue Reading

ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം ശരി തന്നയോ?

വിവരണം എല്ലാ പ്രമുഖ മാധ്യമങ്ങളും വോട്ട് എണ്ണലിനു മുന്നോടിയായി തന്നെ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തരത്തില്‍ ജനം ടിവിയില്‍ വന്ന സര്‍വേ ഫലമെന്ന പേരില്‍ Sanjeevani എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ എന്‍ഡിഎ 18 മുതല്‍ 19 വരെ സീറ്റ് നേടി വിജയിക്കുമെന്നാണ് സ്ക്രീന്‍ഷോട്ടില്‍ വ്യക്തമാക്കുന്നത്. സഞ്ചീവിനിയുടെ പേജില്‍ പ്രചരിക്കുന്ന പോസ്റ്റ് ഇതാണ്- Archived Link മെയ് 20ന് (2019) അപ്‌ലോഡ് ചെയ്‌ത പോസ്റ്റിന് […]

Continue Reading

ആം ആദ്‌മി കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോ….

വിവരണം Dr zakir naik malayalam എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 17 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റ് ആം ആദ്മിയുമായി ബന്ധപ്പെട്ടതാണ്. പോസ്റ്റിന് 3500 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വാദഗതി ഇതാണ്, വയനാട്ടിൽ ആം ആദ്മി പാർട്ടി രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. തൃശ്ശൂർ, പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പരസ്യ പ്രചാരണവുമായി ആം ആദ്‌മി. നിയമ നിർമാണം നടത്തി ഒരു വ്യാഴവട്ടം പൂർത്തിയായിട്ടും ജൻ ലോക്‌പാൽ  ബിൽ നടപ്പിലാക്കാത്തതിനെതിരെ പൊതു […]

Continue Reading

തിരുവനന്തപുരത്ത് എന്‍എസ്എസ് പിന്തുണ ശശി തരൂരിനോ?

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) പിന്തുണ ചൊല്ലിയുള്ള അപവാദങ്ങളും തര്‍ക്കങ്ങളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ചൂടോടെ പ്രചരിക്കുന്നുണ്ട്. ഒടുവിലത്തെയാണ് തിരവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത. ഡെക്കാന്‍ ക്രോണിക്കലാണ് എന്‍എസ്എസ് തിരുവനന്തുരം താലൂക്ക് യൂണിയന്‍ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഫെയ്‌സ്ബുക്കിലും സംഭവം വൈറാലായി […]

Continue Reading