മുസ്ലിം വയോധിക എച്ച്‌ഐ‌വി പടര്‍ത്തിയേക്കാമെന്ന് വര്‍ഗീയത  പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…    

മുസ്ലിം വേഷം ധരിച്ച ഒരു സ്ത്രീ തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവതിയെ സൂചി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ വൈറലാകുന്നുണ്ട്, പ്രചരണം  മുസ്ലിം വേഷം ധരിച്ച സ്ത്രീ ക്യൂവില്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്ന യുവതിയെ അവള്‍ അറിയാതെ തന്‍റെ കൈയ്യിലുള്ള എന്തോ ഒന്നു കൊണ്ട് തോളില്‍ സ്പര്‍ശിക്കുന്നതും യുവതി ഞെട്ടി തിരിഞ്ഞു നോക്കുന്നതും എന്തോ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. “ഞെട്ടിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഒരു മുസ്ലീം […]

Continue Reading

ഐസിസ് ക്യാമ്പിൽ നിന്ന് ഇന്ത്യൻ സ്ത്രീകളെ രക്ഷപ്പെടുത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നത് യെസീദി സ്ത്രീകളെ രക്ഷപ്പെടുത്തുന്ന പഴയ വീഡിയോ

കേരള സ്റ്റോറി എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി ലൈംഗിക അടിമകളാക്കി പാര്‍പ്പിച്ച ഇന്ത്യന്‍ യുവതികളെ യു‌എസ് സൈന്യം രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് ചങ്ങലയിൽ ബന്ധിച്ച ഏതാനും  സ്ത്രീകളെ സൈനിക ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ലൈംഗിക അടിമകളായി പാർപ്പിച്ച 38 ഇന്ത്യൻ സ്ത്രീകളെ ഐസിസ് ടെന്‍റുകളിൽ നിന്ന് യുഎൻ (യുണൈറ്റഡ് നേഷൻസ്) സൈന്യം രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു എന്ന സംഭവത്തില്‍ ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മകളെ പോലെ കണ്ടാണ് താന്‍ മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും അപമര്യാദ കാണിച്ചതല്ലെന്നും സുരേഷ് ഗോപി ക്ഷമാപണം നടത്തയിരുന്നു. അതെ സമയം ഇതുമായി ബന്ധപ്പെട്ട് ജനം ടിവി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അറുപത് കഴിഞ്ഞാല്‍ […]

Continue Reading

ബ്രസിലിലെ വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയെ കൊലപ്പെടുത്തുന്ന ഭീകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ മണിപ്പൂരില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ മണിപ്പൂരിലെതല്ല പകരം ബ്രസിലില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.  പ്രചരണം ഞങ്ങളുടെ ഫെസ്ബൂക്ക് പേജില്‍ ഒരു സന്ദേശം ലഭിച്ചു. ഈ സന്ദേശത്തില്‍ ഇതേ ഭീകരമായ വീഡിയോയുണ്ടായിരുന്നു. ഒരു സ്ത്രിയെ കൊടുംക്രൂരതയോടെ കൊലപ്പെടുത്തുന്ന ഒരു വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട് ഇതിന്‍റെ സത്യാവസ്ഥ […]

Continue Reading

നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്…

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ  അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി  നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി […]

Continue Reading

കശ്മീരിലെ ചെനാബ് നദിയുടെ മുകളിലൂടെയുള്ള റെയില്‍ പാലം – പ്രചരിപ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള റെയില്‍വേയുടെ ദൃശ്യങ്ങള്‍

ചെങ്കുത്തായ മലനിരകള്‍ ചെത്തിമിനുക്കി ചെറിയ ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന രീതിയിലാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ കുറുകെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട് പ്രചരണം  ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനില്‍ ട്രയൽ റൺ നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു നദിക്ക് കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് നല്കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് […]

Continue Reading

ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല… സത്യമറിയൂ

ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ […]

Continue Reading

രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

രാജസ്ഥാനിൽ ഈയിടെ ഒരിടത്ത് ബസ്സിൽ സീറ്റിനുവേണ്ടി ഉണ്ടായ വിചിത്രമായ തര്‍ക്കം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം അറിവിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു യുവതി ബസ്സിൽ കയറിയപ്പോള്‍ ,  ഡ്രൈവറുടെ സീറ്റിൽ തനിക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു എന്ന മട്ടിലുള്ള  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  ഒരു യുവതി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതും പുറത്തുനിൽക്കുന്ന ഡ്രൈവര്‍ അടക്കമുള്ള മറ്റുള്ളവര്‍ യുവതിയുമായി തർക്കിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, […]

Continue Reading

യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം.  തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച്  യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും […]

Continue Reading

ഇത് യുവതി മരിക്കുന്ന രംഗങ്ങളല്ല, കുറ്റക്കാരിയെന്ന വിധികേട്ട് കോടതി മുറിയില്‍ കുഴഞ്ഞുവീഴുന്നതാണ്…

മരണമാണ് ലോകത്തിലെ ശാശ്വത സത്യം. എല്ലാത്തരം മതങ്ങളും മനുഷ്യരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ അനിഷേധ്യ സത്യത്തെ അറിഞ്ഞു ജീവിതം നയിക്കാനാണ്. മരണത്തെ ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് എം.ടി. വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ എന്ന നോവലില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.  അതുപോലെ ഓര്‍ക്കാപ്പുറത്ത് മരണം കടന്നു വന്നപ്പോള്‍ എന്ന മട്ടില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍,  ഒരു യുവതി കുഴഞ്ഞ് വീണു മരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: Reality of life […]

Continue Reading

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയെ പൊതുവഴിയില്‍ കൂട്ടത്തോടെ ഒരു സംഘം പുരുഷന്മാര്‍ കടന്നു പിടിച്ച് അതിക്രമം കാണിക്കുന്നതാണ് വൈറലായ ആ ഞെട്ടിക്കുന്ന വീഡിയോ. അതെ സമയം ബിജെപിയുടെ വിജയാഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നതെന്നും സ്ത്രീയെ അക്രമിക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തില്‍ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികള്‍.. അബദ്ധത്തില്‍ പോലും […]

Continue Reading

FACT CHECK: സൈനികര്‍ നിരാശ്രയയായ ഗര്‍ഭിണിയെ സഹായിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല, ചിത്രീകരിച്ചതാണ്…

അതിർത്തികളിൽ അതിൽ രാജ്യ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല സൈനികർ ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സൈനികർ സഹായവുമായി മുന്നിട്ടിറങ്ങുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പല ഇന്ത്യൻ ഭാഷകളിലും ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: അഭിമാനം 🙏 ഇന്ത്യൻ മിലിറ്ററി.. ❤ ശരിക്കും മനസ്സിൽ തട്ടിയ […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ […]

Continue Reading

FACT CHECK – വഴിയിലൂടെ പോയ ഭിക്ഷക്കാരി ഗിറ്റാര്‍ വായിച്ച് പാട്ട് പാടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വഴിയോരത്ത് പാട്ട് പാടി ജനങ്ങളെ വിസ്മയിക്കുന്ന നിര്‍ധനരായ ധാരാളം ഗായകര്‍ ലോകം എമ്പാടുമുണ്ട്. ഇത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ ഗിറ്റാറുമായി ഇരിക്കുന്ന രണ്ട് യുവാക്കളുടെ അടുത്ത് ചെന്ന് ഹിന്ദിയില്‍ ഒരു തവണ ഗിറ്റാര്‍ ഒന്നു വായിക്കാന്‍ നല്‍കുമോ എന്ന് ചോദിക്കുന്ന ഭിക്ഷക്കാരിയുടെ വീഡിയോയാണിത്. ഒടുവില്‍ യുവാക്കള്‍ ഗിറ്റാര്‍ കൈമാറുകയും പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗിറ്റാര്‍ സ്ട്രം ചെയ്ത് മനോഹരമായി ഹിന്ദി ഗാനം […]

Continue Reading

FACT CHECK: ചിത്രത്തില്‍ കാണുന്ന സന്ധ്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ പോര്‍ട്ടറല്ല, യാഥാര്‍ഥ്യമറിയൂ…

റെയില്‍വേ സ്റ്റേഷനുകളില്‍ കഠിനമായ ഭാരം ചുമലിലേറ്റി നടന്നു നീങ്ങുന്ന പുരുഷന്മാരായ പോര്‍ട്ടര്‍മാരെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ റെയിൽവേ സ്റ്റേഷനിൽ ചരക്കുകൾ തലയില്‍ ചുമന്ന് കൊണ്ട് പോകുന്ന സന്ധ്യ എന്ന സ്ത്രീയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രചരണം   സന്ധ്യയുടെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണ പ്രകാരം ഇവർ ഇന്ത്യയിലെ ആദ്യത്തെ വനിത പോര്‍ട്ടര്‍ ആണ്. ഇത് സൂചിപ്പിച്ച് നൽകിയിട്ടുള്ള വാചകങ്ങൾ ഇങ്ങനെയാണ് : ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ ആയ കൂലി . തന്റെ ഭർത്താവ് […]

Continue Reading

FACT CHECK: മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല. വസ്തുത അറിയൂ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പോതുജനങ്ങള്‍ക്ക് നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും പാലിക്കാത്തവരുടെ മേല്‍ നടപടികള്‍ സ്വീകരിക്കാനും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു.  മാസ്ക് ധരിക്കാതെ റോഡിലൂടെ നടക്കുന്ന പ്രായമായ ഒരു ഉമ്മയെ കോവിഡ് പ്രോട്ടോകോൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. താൻ മകന്‍റെ വീട്ടിൽ കുളിക്കാൻ പോവുകയാണെന്ന് ഉമ്മ […]

Continue Reading

FACT CHECK: കുംഭമേളയെ വിമർശിച്ച് പ്രസ്താവന നടത്തിയ പ്രാഗ്യ മിശ്രയെ കൊലപ്പെടുത്തി എന്ന പ്രചരണം തെറ്റാണ്… പ്രഗ്യ ജീവനോടെയുണ്ട്…

പ്രചരണം  ഹരിദ്വാറിൽ മേളയ്ക്ക് ലക്ഷക്കണക്കിന് സന്യാസിമാരും ഭക്തജനങ്ങളും ആണ് എത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എന്ന് ഭരണകൂടം പറയുന്നുണ്ടെങ്കിലും കുംഭമേളയില്‍ നിന്നും പ്രതിദിനം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുംഭമേള നടത്തിപ്പിനെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്ന് വരുന്നുണ്ട്. ഏതായാലും ഇതുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളും വീഡിയോകളും വെളിപ്പെടുത്തുന്നത് ജനത്തിരക്ക് ഉണ്ട് എന്ന് തന്നെയാണ്.  നിരവധി പേർക്ക് കോവിഡ്  സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി മേള നേരത്തെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് വാർത്തകൾ അറിയിക്കുന്നു.  കുംഭമേളയുമായി […]

Continue Reading

FACT CHECK: ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ വടി നീട്ടി ആക്രോശിക്കുന്ന ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല…

വിവരണം  കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പഞ്ചാബിലും ഡല്‍ഹി ഹരിയാന എന്നിവിടങ്ങളിലും തുടരുന്ന കര്‍ഷകരുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്  വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈയിടെ കൂടുതലായി പ്രചരിക്കുന്നത്. സമരത്തിനിടയില്‍ ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ നീണ്ട വടി നീട്ടി അടിക്കാനോങ്ങുന്ന ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ജല പീരങ്കി ഉപയോഗിച്ചതിനാല്‍ സ്ത്രീയും അവര്‍ നില്‍ക്കുന്ന സ്ഥലവും നനഞ്ഞു കുതിര്‍ന്നിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍ കാണാം. ഇതിനൊപ്പം മറ്റൊരു ചിത്രവും വൈറല്‍ നല്‍കിയിട്ടുണ്ട്.  archived […]

Continue Reading

FACT CHECK പഞ്ചാബില്‍ പോലീസ് ഉദ്യോഗസ്ഥ മരിച്ചത് റോഡ്‌ അപകടത്തിലാണ്, ബലാല്‍സംഗം ചെയ്ത് കൊന്നതല്ല…

വിവരണം  ഉത്തർപ്രദേശിലെ ഹാത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സമാനമായ ചില വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ബലാല്‍സംഗം ചെയ്യപ്പെട്ട് മരിച്ചു കിടക്കുന്ന യുവതികളുടെ ദാരുണമായ ചിത്രങ്ങള്‍ എന്നാണ് പോസ്റ്റുകളുടെ വിവരണത്തില്‍ നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  FACT CHECK ജാതിയോ പീഡനമോ അല്ല, ആന്തരിക പ്രശ്നങ്ങള്‍ മൂലം യുവാവ് യുവതിയെ കുത്തിക്കൊന്നിട്ട് കത്തിച്ചതാണ്… ഇപ്പോള്‍ മറ്റൊരു […]

Continue Reading

FACT CHECK ജാതിയോ പീഡനമോ അല്ല, ആന്തരിക പ്രശ്നങ്ങള്‍ മൂലം യുവാവ് യുവതിയെ കുത്തിക്കൊന്നിട്ട് കത്തിച്ചതാണ്…

വിവരണം  ഇക്കഴിഞ്ഞ  ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹത്രാസില്‍ ദാരുണമായി മരണപ്പെട്ട പെൺകുട്ടിയെ കുറിച്ച് നിങ്ങളെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ടാകും. സംഭവത്തെ അപലപിച്ചും വിമർശിച്ചും ഇന്ത്യയൊട്ടാകെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന്‌ പോസ്റ്റുകളാണ് നിറഞ്ഞത്. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചു. തുടര്‍ന്നുള്ള ദിവസത്തില്‍ വൈറലായി മാറിയ മറ്റൊരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post മുഖവും തലയും കൈകാലുകളും ഒഴികെ ബാക്കി മുഴുവൻ കത്തികരിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രമാണിത്.   ഇതോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ജുഡീഷ്യറിയും സർക്കാരും സർക്കാർ […]

Continue Reading

പിഞ്ചുകുഞ്ഞിനുമേല്‍ ഒരു സ്ത്രി കാണിക്കുന്ന ക്രൂരത തുറന്നു കാട്ടിയ സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ വീഡിയോയിലുള്ള കുട്ടി മലയാളിയല്ല….

ഒരു പിഞ്ചുകുഞ്ഞിനെ മേഴ്കുതിരി ഉപയിഗിച്ച് ഒരു സ്ത്രി പൊള്ളിക്കുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുകയാണ്. ഈ വീഡിയോ വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വീഡിയോയില്‍ മുന്ന്‍ സ്ത്രികളെ കാണാം. ഇതില്‍ ചുവന്ന മാക്സി ധരിച്ച സ്ത്രി കുഞ്ഞിന്‍റെ കൈ മെഴ്കുതിരി വെച്ച് കത്തിക്കുന്നതായി കാണാം. വീഡിയോ പ്രചരിപ്പിക്കുനവര്‍ കൂടെയൊരു സന്ദേശവും പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നത് “ഈ സ്ത്രി അന്യസംസ്ഥാനത്തിലെതാണ് പക്ഷെ കുഞ്ഞ് മലയാളിയാണ് എന്ന് തോന്നുന്നു.” ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫെസ്ബൂക്കിന്‍റെ അടിക്കുറിപ്പായി അല്ലെങ്കില്‍ വാട്സാപ്പില്‍ […]

Continue Reading

തെലിംഗാനയിലെ അമ്പലത്തിലെ ആചാരത്തിന്‍റെ ചിത്രം ഉത്തരേന്ത്യയിലെ ജാതി പീഡനത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഉത്തരേന്ത്യയില്‍ മേല്‍ജാതികാര്‍ ദളിതരെ പീഡിപ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഫോട്ടോയില്‍ ചില സ്ത്രികള്‍ നിലത്ത് കിടന്ന് വന്ദിക്കുന്നതായി കാണാം. ഇവരുടെ ശരീരത്തിന്‍റെ മുകളില്‍ മരം കൊണ്ട് നിര്‍മിച്ച ഖടാവു എന്ന പാതരക്ഷകങ്ങള്‍ വെച്ചതായി നമുക്ക് കാണാം. ഫോട്ടോയോടൊപ്പം ചേര്‍ത്തിരിക്കുന്ന വാചകം ഇപ്രകാരമാണ്: “അന്ധവിശ്വാസം തലയ്ക്ക് പിടിച്ചാൽ. മേൽജാതിക്കാരന്‍റെ ചെരുപ്പ് ചുമന്ന് കൊണ്ടുള്ള പൂജ..!!! ഉത്തരേന്ത്യയിലാണ്.” ഈ ഫോട്ടോയുടെ വസ്തുത അറിയാന്‍ ചിലര്‍ ഞങ്ങള്‍ക്ക് വാട്സപ്പിലൂടെയും ഈ ഫോട്ടോ അന്വേഷണത്തിനായി അയച്ചിരുന്നു. കൂടാതെ […]

Continue Reading

ആന്ധ്രയില്‍ നിന്നുമുള്ള രേവതി ഐ‌എ‌എസ് അല്ല, എസ്‌ഐ പരീക്ഷയാണ് വിജയിച്ചത്…

വിവരണം കഴിഞ്ഞ ദിവസം സിവിൽ സർവീസസ് പരീക്ഷയുടെ റിസൾട്ട് വന്നിരുന്നു. കേരളത്തിൽ അഞ്ചാം റാങ്കുൾപ്പെടെ ഏഴു റാങ്കുകൾ മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. മുമ്പുള്ളതിൽ നിന്നും വിഭിന്നമായി സാധാരണ കുടുംബങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് ഇപ്പോൾ ഐഎഎസ് ലഭിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.  സിവിൽ സർവീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാർത്തയാണ് നമ്മൾ ഇന്നിവിടെ അന്വേഷിക്കുന്നത്.  archived link FB post ഇടിഞ്ഞു വീഴാറായ ഒരു കുടിലിന്‍റെയും ആ കുടിലിന് മുന്നില്‍ മുതിര്‍ന്ന സ്ത്രീയും പുരുഷനും ഒരു പെണ്‍കുട്ടിയുടെ വായിലേയ്ക്ക് മധുരം […]

Continue Reading

പാലായില്‍ ബസില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പിടിച്ചു കൊണ്ട്പോയ സ്ത്രി കൊറോണ പോസിറ്റീവ് അല്ല; സത്യാവസ്ഥ അറിയൂ…

പാലായില്‍ ബസ്സില്‍ നിന്ന് ഒരു സ്ത്രിയെ ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും പിടിച്ചു ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. വീഡിയോയ്ക്കൊപ്പമുള്ള വിവര പ്രകാരം ഈ സ്ത്രി കൊറോണ പോസിറ്റീവ് സ്ഥിരികരിച്ച ഒരു സ്ത്രിയാണ് എന്നിട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ചെന്നപ്പോള്‍ ഈ സ്ത്രി ഒരു ബസ്സില്‍ കയറി. പിന്നിട് ബസ്സില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും ഇവരെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി. ഈ ശ്രമത്തിന്‍റെ ഇടയില്‍ ഈ സ്ത്രി ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുന്നതും […]

Continue Reading

നമോ ടിവി മാധ്യമ പ്രവർത്തകയെ ആദരിക്കുന്ന ചടങ്ങ് മുൻ ഡിജിപി ഡോ. സെൻകുമാർ ഉൽഘാടനം ചെയ്യും എന്ന പ്രചരണം തെറ്റാണ്…

വിവരണം  നമോ ടിവി എന്ന ഓൺലൈൻ മാധ്യമം സാമൂഹിക മാധ്യമ ഉപയോക്താക്കൾക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ  സുപരിചിതമായിട്ടുണ്ടാകും. നമോ ടിവിയിലെ ഒരു വനിതാ മാധ്യമ പ്രവർത്തക തനിക്കെതിരെയുള്ള  ഉയർന്ന ആരോപണങ്ങൾക്ക്  അതിരൂക്ഷമായ ഭാഷയിൽ ചാനലോലൂടെ മറുപടി നൽകുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു. തുടർന്ന് മാധ്യമ പ്രവർത്തകയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള  നിരവധി ചർച്ചകൾക്ക് സാമൂഹിക മാധ്യമങ്ങൾ വേദിയായി. മാധ്യമ പ്രവർത്തകയ്‌ക്കെതിരെ  പോലീസ് കേസെടുത്തു എന്ന വാർത്തയും ഇതിനിടെ വന്നിരുന്നു. തങ്ങളുടെ ജീവനക്കാരിയെ സംരക്ഷിക്കുന്ന നിലപാടാണ് നമോടിവി സ്വീകരിച്ചിരിക്കുന്നത്.  നമോ ടിവിയിൽ തന്നെ […]

Continue Reading

FACT CHECK: ബംഗാളിലെ വീഡിയോ ഡല്‍ഹിയുടെ പേരില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നു…

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പല വ്യാജ പ്രചാരണങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡല്‍ഹിയുമായോ  ഡല്‍ഹിയില്‍ നടന്ന കലാപവുമായോ യാതൊരു ബന്ധവുമില്ലാത്ത ചില ഫോട്ടോകളും വീഡിയോകളും ഡല്‍ഹി കലാപവുമായി ബന്ധപെടുത്തി തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിക്കുന്നത്. സാമുഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത‍യെ കുറിച്ചുള്ള അന്വേഷണം നടത്തി ഞങ്ങള്‍ പല തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകളുടെ വസ്തുതകള്‍ ഞങ്ങള്‍ മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട്. ഈ പരമ്പരയിലുള്ള ചില റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ താഴെ നല്‍കിട്ടുണ്ട്: FACT CHECK: മധ്യപ്രദേശിലെ പഴയ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെ […]

Continue Reading

FACT CHECK: കൊളംബിയയിലെ പ്രതിഷേധത്തിന്‍റെ ചിത്രം ഇറാനില്‍ വധശിക്ഷ നേരിടുന്ന സ്ത്രീയുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഇറാനില്‍ ശരിയ നിയമ പ്രകാരം ശിക്ഷിക്കപെട്ട ഒരു സ്ത്രീയെ കൊല്ലുന്നതിനു മുമ്പേ ഭുമിയില്‍ തല വരെ കുഴിച്ചിട്ടതിന്‍റെ ചിത്രം എന്ന തരത്തിലാണ് ഫെസ്ബൂക്കില്‍ ചില പോസ്റ്റുകള്‍പ്രചരിപ്പിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലുന്നതിനെ മുന്നേ ഇറാനിലെ ഒരു സ്ത്രിയെ വെള്ളം കുടിപ്പിക്കുന്നു എന്നാണ് ചിത്രത്തില്‍ കാണുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് മരിക്കുന്നതിനെ മുമ്പ് വെറും ഒരു സ്പൂണ്‍ നിറയെ വെള്ളമേ കിട്ടുന്നുള്ളൂ എന്ന അഭിപ്രായം ചിത്രത്തിന്‍റെ താഴെ നല്‍കിയ വാചകത്തില്‍ നിന്ന് അറിയിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം […]

Continue Reading

പരിക്കെട്ടിയ സ്ത്രിയുടെ പഴയെ ചിത്രം ജാമിയ മിലിയഇസ്ലാമിയുടെ പേരില്‍ പ്രചരിക്കുന്നു…

വിവരണം “അടിച്ച് ഒതുക്കാനാണ് തീരുമാനമെങ്കിൽ പൊരുതാൻ തന്നെയാണ് തീരുമാനം. പ്രതിഷേധാഗ്നി ആളിപടരട്ടെ 🔥🔥🔥 #StandwithJMI” എന്ന അടികുരിപ്പോടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ 16 ഡിസംബര്‍ 2019 മുതല്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു സ്ത്രി രഖ്തത്തില്‍ മുങ്ങി കരയുന്നതായി കാണുന്നുണ്ട്. ഈ സ്ത്രി ജാമിയ മിലിയയില്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കെട്ടിയാതാണ് എന്നാണ് ഇത്തരത്തില്‍ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]

Continue Reading

ഈ മുസ്‌ലിം സ്ത്രീ വേഷം ധരിച്ച യുവാവിനെ ജാമിയയിൽ നിന്ന് പോലീസ് പിടികൂടിയോ…?

വിവരണം  Radhakrishnan Ullattil‎‎ എന്ന പ്രൊഫൈലിൽ നിന്നും ഭാരതീയ ജനതാ പാർട്ടി (BJP) പാലക്കാട് എന്ന ഗ്രൂപ്പിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഉമ്മാ..ഞമ്മള് ദീനിന് പുഗ്ഗ്ഗാ.. ഉമ്മ ക..യിച്ചിട്ട് കിടന്നോളീ …” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് മുസ്‌ലിം സ്ത്രീ വേഷം ധരിച്ച ഒരു യുവാവിനെ പോലീസ് പിടികൂടി എന്ന മട്ടിലുള്ള ചിത്രമാണ്. ചിത്രത്തോടൊപ്പം നൽകിയ വാചകങ്ങൾ ഇങ്ങനെ : പോലീസ് പൊക്കിയ ജാമിയയിലെ മുലക്കച്ചയിലും ചാക്കുകെട്ടിലും പൊതിഞ്ഞ ജിഹാദി മുത്തുനബി”. archived link […]

Continue Reading

വൈറല്‍ ചിത്രത്തിലെ യുവതി വാഹനപാകടത്തില്‍ മരണപ്പെട്ടു എന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥയെന്ത്?

വിവരണം സഖാവ് നീലമ LDF ന്റെ പ്രകടനത്തിൽ തലയോലപ്പറമ്പിലൂടെ കൈക്കുഞ്ഞിനെയും ഒക്കത്തെടുത്ത് ഉശിരോടെ അടി വെച്ചു നീങ്ങിയവൾ …! ഗതി തെറ്റിയെത്തിയ ഒരു ലോറിയുടെ രാക്ഷസ പാച്ചിലിൽ ഇന്നലെ സായാഹ്നത്തിൽ പൊലിഞ്ഞു പോയ പ്രീയ ജന്മം …! സഖാവെ, ഈ ചെങ്കൊടി പ്രസ്ഥാനം ചിലപ്പോഴെങ്കിലും ചില വേവുനിലങ്ങളിൽ വെന്തു നീറിയപ്പോൾ ഇതിനെ നെഞ്ചോട് ചേർത്ത് തോൽക്കാൻ വിട്ടു കൊടുക്കാതെ മുന്നോട്ടു നയിച്ചവരിൽ നിങ്ങളുണ്ട് …. പണിയെടുക്കുന്നവന്റെ പടയണി സ്വപ്നമായി ഇതിനെ ഈ മണ്ണിൽ ഇന്നും നിലനിർത്തുന്നതും നിങ്ങളാണ് […]

Continue Reading

ആകർഷകമായി കൃഷ്ണ ഭജൻ ആലപിക്കുന്ന ഗായിക ചൈനക്കാരിയാണോ…?

വിവരണം  Kurishuveetil John Augustine എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 6 മുതൽ “സുപ്രഭാതം….. പാട്ട് കേൾക്കാനുള്ളതാണ്, കാണാനുള്ളതല്ല. എന്നാൽ ഇവിടെയിതാ കാണാനും കേൾക്കാനുമായി ഒരു പാട്ട്. പാടുന്നത് ഒരു ചൈനീസ് യുവതിയാണ്. ഇന്ത്യൻ വേഷം ധരിച്ച്, താളത്തിനൊത്ത് അംഗങ്ങൾ ചലിപ്പിച്ച്, അഭിനയിച്ച് ഒരു അടിപൊളി തമിഴ് ഗാനം….” എന്ന അടിക്കുറിപ്പുമായി ഒരു യുവതി ഭഗവാൻ ശ്രീകൃഷ്ണനെ പറ്റിയുള്ള ഗാനം സീ ടിവിയുടെ തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ ആലപിക്കുന്നതും ജഡ്ജസുൾപ്പെടെയുള്ള ഓഡിയൻസ് അത് […]

Continue Reading

ചിത്രത്തില്‍ കാണുന്ന 101 വയസായ മുത്തശ്ശി പ്രസവിച്ച പെണ്‍കുഞ്ഞിന്‍റെ ഫോട്ടോയാണോ ഇത്…?

ചിത്രം കടപ്പാട്: രേടിറ്റ് വിവരണം Facebook Archived Link “ലോക ചരിത്രത്തിലാദ്യമായി 101 മത്തെ വയസ്സിൽ ഈ മുത്തശ്ശി ഒരു പെൺകുഞ്ഞിനു ജന്മം നൽകി.ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ അമ്മക്കും മോൾക്കും ഒരു വിഷ് പറയൂ..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ ഒരു ചിത്രം Cinema Darbaar എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ വയസായ മുത്തശ്ശിയുടെ കയ്യില്‍ ഒരു പിഞ്ചുകുഞ്ഞിനെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ചിത്രത്തില്‍ കാണുന്ന […]

Continue Reading

ഈ അത്ഭുത പ്രതിമകള്‍ സ്ഥിതി ചെയ്യുന്നത് റഷ്യയിലാണോ?

വിവരണം റഷ്യയിലുള്ള ഒരു എഞ്ചിനിയറുടെ തലയിലുദിച്ച വിസ്മയം, രണ്ട്‌ പ്രതിമകൾ എന്നും വൈകിട്ട്‌ ഏഴുമണി ആകുമ്പോൾ ഒറ്റ പ്രതിമയാകുന്ന അതിമനോഹര ദൃശ്യം !! ഷെയർ ചെയ്യാൻ മറക്കല്ലേ .. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റീല്‍ നിര്‍മ്മിത പ്രതിമയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇൻസൈറ്റ് എന്ന പേരിലുള്ള പേജില്‍ ജൂണ്‍ 6ന് പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക്  ഇതുവരെ 287 ഷെയറുകളും 93 ലൈക്കുകള്‍ ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത് പോലെ തന്നെ ഈ പ്രതിമ […]

Continue Reading

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ് ഹൈദരാബാദിലെ സയേദ സാൽവ ഫാത്തിമയാണോ…?

വിവരണം B4Blaze Archived Link ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിത പൈലറ്റ് എന്ന തലക്കെട്ടുമായി ജൂലൈ 25, 2019 മുതല്‍ B4Blaze എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ലേഖനം ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. ലേഖനത്തിന്‍റെ പ്രകാരം ഹൈദരാബാദ് സ്വദേശിയായ സയേദ സാൽവ ഫാത്തിമ എന്ന സ്ത്രിയാണ് ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്. ഹൈദരാബാദില്‍ സയദ് അഷ്ഫാക് അഹമദ് എന്ന ദിവസ വേതനം വാങ്ങുന്ന ഒരു തൊഴിലാളിയുടെ മകളാണ് സാൽവ. സിയാസത് എന്നൊരു ഉര്‍ദു പത്രത്തിന്‍റെ എഡിറ്റരായ ജാഹിദ് […]

Continue Reading

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

വിവരണം Facebook Archived Link “സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം […]

Continue Reading

ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?

വിവരണം  Vanitha  എന്ന ഫെസ്ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്‍റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും സ്വപ്നം ലക്ഷ്യമായി മാറി. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി ലക്ഷ്യം കൈവരിച്ചു” archived link FB post archived link vanitha ആദ്യത്തെ ദളിത് വനിതാ പൈലറ്റിനെ […]

Continue Reading

ചിത്രത്തിലെ സുഡാനി പെൺകുട്ടിയെ ഏറ്റവും സുന്ദരിയായ സ്ത്രീയായും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുത്തോ…?

വിവരണം  B4blaze  എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ആഫ്രിക്കൻ വംശജയായ ഒരു പെൺകുട്ടിയുടെ ചിത്രവും ഒപ്പം ഇംഗ്ളീഷിൽ  ഒരു വിവരണവുമാണ് പോസ്റ്റിലുള്ളത്. വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : തെക്കൻ സുഡാനിൽ നിന്നുമുള്ള ഒരു പെൺകുട്ടി ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായും ഏറ്റവും വിലപിടിപ്പുള്ള മോഡലായും തെരഞ്ഞെടുക്കപ്പെട്ടു. ഫാഷൻ ഫോട്ടോഗ്രാഫിയിൽ മണിക്കൂറിന് 15000 ഡോളറാണ് ഇവൾ ഇപ്പോൾ ഈടാക്കുന്നത്. വംശീയത പ്രചരിപ്പിക്കുന്നവരും നിറത്തിന്‍റെ പേരിൽ […]

Continue Reading

ചിത്രത്തിലുള്ളത് ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ധീരവനിതയോ?

വിവരണം ❤കേരള കാഴ്ചകൾ – Kerala Views❤ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മെയ് 28 (2019) മുതല്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ചുവടെയുള്ളത്- Archived Link 23 കാരിയായ ഇന്ത്യയെ കാത്തുരക്ഷിക്കുന്ന കൂട്ടത്തിലുള്ള ഒരു ധീര വനിത ഇൗ സഹോദരിക്ക് ഒരു സല്യൂട്ട്… എന്ന തലക്കെട്ട് നല്‍കിയാണ് ജമീഷ ജാസ് എന്ന വ്യക്തി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,900ല്‍ അധികം ലൈക്കുകളും 66ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രത്തിലുള്ളത് […]

Continue Reading

ബീഹാറില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മൂന്നു പേരെ ഷൂട്ട്‌ ചെയ്ത പോലീസ് ഓഫീസറുടെ ചിത്രമാണോ ഇത്…?

വിവരണം Archived Link “Salute Madam??” എന്ന അടിക്കുറിപ്പോടെ ജന്‍ 16 2019 മുതല്‍ Kerala Trending Media എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 300ല്‍ അധികം ഷെയറുകള്‍ ആണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ബീഹാറില്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 3 മനുഷ്യ മൃഗങ്ങളെ ഷൂട്ട്‌ ചെയ്ത് കൊന്ന നെഞ്ചുറപ്പുള്ള പോലീസ്…ബിഗ്‌ സല്യൂട്ട്” ചിത്രം ഒരു വനിതാ ഐ.പി.എസ്. ഓഫീസറുടെതാണ്. എന്നാല്‍ യൂണിഫോം […]

Continue Reading