രഹസ്യമായി കുംഭമേളയ്ക്ക് എത്തിയ രമേശ് ചന്നിത്തലയുടെ ചിത്രമാണോ ഇത്? വസ്തുത അറിയാം..

വിവരണം ആരുമറിയാതെ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് എത്തി ത്രിവേണി പുണ്യസ്നാനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രമേശ് ചെന്നിത്തല കാവി വസ്‌ത്രവും തലപ്പാവും അണി‍ഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുക്കപ്പുഴ നന്ദകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ത്രവേണി പുണ്യസ്നാനത്തിന് പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് […]

Continue Reading

കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രം എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. Dan E എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived […]

Continue Reading

മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

ഈ ചിത്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇഎംഎസ് സ്റ്റേഡിയത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഉദ്ഘാടനത്തിന് ഒരുങ്ങി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം.. കായിക പ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമം കുറിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റേഡിയത്തിന്‍റെ ആകാശചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ ബീറ്റ്സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിത്രത്തിലുള്ളത് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത ഇതാണ് എന്നാല്‍ ആദ്യം തന്നെ പ്രചരിക്കുന്ന […]

Continue Reading

ഈ വൈറല്‍ ചിത്രം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി എത്തിയപ്പോഴുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം പ്രിയങ്ക ഗാന്ധി വയനാട് യുഡിഎഫ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം വലിയ റോഡ് ഷോയായിട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്ക എത്തിയത്. തേയില തോട്ടങ്ങളും തോട്ടങ്ങളിലെ തൊഴിലാളികളും ധാരാളമുള്ള പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തില്‍ അവരില്‍ ഒരാളായി പ്രിയങ്ക ഗാന്ധി തേയില നുള്ളുന്നു എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിമനൊഹരം വയനാട് എന്ന തലക്കെട്ട് നല്‍കി പ്രയിങ്ക ഗാന്ധി തോട്ടം തൊഴിലാളിക്കൊപ്പം തേയില കൊട്ടയേന്തി അവരോട് […]

Continue Reading

ആ വൈറല്‍ ചിത്രത്തിലെ കുട്ടിയുടെ ഇപ്പോഴത്തെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തെരുവില്‍ വസ്ത്രം പോലുമില്ലാതെ നില്‍ക്കുന്ന ഒരു പിഞ്ചു കുഞ്ഞിന് ദാഹജലം പകര്‍ന്ന് നല്‍കുന്ന ഒരു വിദേശ വനിതയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നുമുള്ള ഈ ചിത്രം ഇപ്പോഴും ഇന്‍റര്‍നെറ്റ് ലോകത്തിന് സുപരിചതമാണ്. ആ കുഞ്ഞ് ഇപ്പോള്‍ വളര്‍ന്ന് വലുതായി ആരോഗ്യവാനായി അതെ വനിതക്കൊപ്പം നില്‍ക്കുന്ന ചിത്രം എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ഒരു ചിത്രം വൈറലായി പ്രചരിക്കുകയാണ്. ലോകം കൈയ്യടിച്ച ആ ഫോട്ടോ അന്നും ഇന്നും എന്ന തലക്കെട്ട് നല്‍കിയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. […]

Continue Reading

തമിഴ്‌നാട്ടില്‍ നടന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വിജയദശമിയോട് അനുബന്ധിച്ച് ആര്‍എസ്എസ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പദസഞ്ചലന (റൂട്ട് മാര്‍ച്ച്) റാലികള്‍ നടത്തി വരുകയാണ്. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച റൂട്ട് മാര്‍ച്ച് എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പ്രചിക്കുകയാണ്. ആര്‍എസ്എസ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു തമിഴ്നാടൻ കാഴ്ച ഇന്ന് തമിഴ്നാട്ടിൽ നടന്ന RSS റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്. അശോകന്‍ പട്ടാലി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം – […]

Continue Reading

മനോഹരമായ ഈ മലയോര എലിവേറ്റഡ് ഹൈവെയുടെ ചിത്രം കേരളത്തിലെ അല്ലാ.. വസ്‌തുത അറിയാം..

വിവരണം കേരളം………തളർത്താൻ നോക്കുമ്പോഴും കുതിച്ചു മുന്നേറുന്ന കേരളം. എന്ന തലക്കെട്ട് നല്‍കി മനോഹരമായ ഒരു എലിവേറ്റ‍ഡ് ഹൈവേയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു മലയോര മേഖലയിലൂടെ ഉയര്‍ന്ന പില്ലറുകളിലൂടെ കടന്ന് പോകുന്ന ഈ പാത കേരളത്തിലെ എന്നതാണ് അവകാശവാദം. ഏണെസ്റ്റോ ചെ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിനും ചിത്രത്തിനും 570ല്‍ അധികം റിയാക്ഷനുകളും 73ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വൈറല്‍ ചിത്രം […]

Continue Reading

യോഗി ആദിത്യനാഥ് മുസ്‌ലീം സമൂഹത്തിനൊപ്പം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായി യോഗി ആദിത്യനാഥ് മുസ്ലിം സമൂഹത്തിനൊപ്പം ആലിംഗനം ചെയ്ത് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ ആരും വീഴരുത് ഈ സ്നേഹം ജൂണ്‍ 4 വരെ മാത്രം എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്. റുബീന റുബി എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 187ല്‍ അധികം റിയാക്ഷനുകളും 82ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ യോഗി […]

Continue Reading

ഹരിഹരനൊപ്പം എന്ന പേരില്‍ സമൃതി പരുത്തിക്കാടിന്‍റെ ഈ ചിത്രം വ്യാജമായി നിര്‍മ്മിച്ചത്.. വസ്‌തുത അറിയാം..

വിവരണം കെ.കെ.ഷൈലജ ടീച്ചര്‍ക്കും നടി മഞ്ചുവാര്യര്‍ക്കുമെതിരെ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ ലൈംഗിക ചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ ഖേദപ്രകടനവുമായി ഇയാള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സമൃതി പരുത്തിക്കാട് ഞാന്‍ ഹരിഹരനൊപ്പം എന്ന് എഴുതിയ പേപ്പര്‍ ഉയര്‍ത്തി നിന്ന് ഐഖ്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ എറവ് ബ്രാഞ്ച് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

കേരളത്തെ നടുക്കിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ പൂയപ്പള്ളിയില്‍ ആറ് വയസുകാരിയായ അബിഗേല്‍ എന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി എന്നത്. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ നീണ്ട 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സമ്മര്‍ദ്ദം രൂക്ഷമായതോടെ ഭയപ്പെട്ട ക്രിമിനല്‍ സംഘം തന്നെ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു എന്നാണ് നിലിവില്‍ പോലീസിന്‍റെ നിഗമനം. അതെസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ […]

Continue Reading

നടി സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് സിനിമകളില്‍ നായികവേഷത്തില്‍ എത്തിയ താരം സായ് പല്ലവി വിവഹിതയായി എന്ന പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ സായ് പല്ലവി പ്രധാന വേഷത്തില്‍ അഭിമയിച്ചിട്ടുണ്ട്. സായ് പല്ലവി ഫാന്‍ഡം (Sai Pallavi Fandom) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 283K റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  […]

Continue Reading

ശബരിമല ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്ന ക്ഷേത്രമാണ് ശബരിമല. പത്തനംതിട്ടയുടെ വനമേഖലയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ കടുവയും ആനയും ഉള്‍പ്പടെ പ്രദേശത്ത് വിഹരിക്കാറുണ്ട്. പ്രത്യേകിച്ച് മണ്ഡലകാലം കഴിഞ്ഞാല്‍ നട അടയ്ക്കുന്ന ശബരിമലയുടെ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ശബരിമല ശ്രീകോവിലിനുള്ളില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഖില അയ്യപ്പാ സേവ സംഘം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ചിത്രത്തിന് 551ല്‍ […]

Continue Reading

മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ചതിന് പിടിയിലായവരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ എന്ന അവകാശവാദം ഉന്നയിച്ച് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുകയാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീവെച്ച ബംഗ്ലാദേശ് കേന്ദ്രമായ മുസ്‌ലിം ഭീകരരുടെ ചിത്രമെന്നതാണ് തലക്കെട്ട്. നാല് പേരെ പോലീസിന്‍റെയും സേനയുടെ സാന്നിദ്ധ്യത്തില്‍ ഹാജരാക്കിയിരിക്കുന്ന ചിത്രമാണിത്. സുഡാപ്പികളുടെയും , കമ്മികളുടെയും സന്തോഷം കണ്ടപ്പോഴെ തോന്നി എന്തോ വലുത് വരുന്നുണ്ടെന്ന്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചത് ബംഗ്ലാദേശ് കേന്ദ്രമായ മുസ്ലീം ഭീകര സംഘടന. ഇതിന്റെ നിയന്ത്രണവും , ഫണ്ടിംഗും ദുബായിൽ നിന്ന്. […]

Continue Reading

ഈ ചിത്രം പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടേതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പ്രളയാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പുനര്‍ജനി. എന്നാല്‍ പുനര്‍ജനിയുടെ പേരില്‍ വി.ഡി.സതീശന്‍ വിദേശത്ത് നിന്നും ഫണ്ട് പിരിവ് നടത്തിയെന്നും ഇതുവരെ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചില്ലായെന്നുമുള്ള പരാതി ഉയര്‍ന്നു. തുടര്‍ന്ന് ഇഡി പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ ചിത്രം പുറത്ത് വിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് […]

Continue Reading

രാജ്യസുരക്ഷയ്ക്ക് വേണ്ടി അതിര്‍ത്തിയില്‍ ചെറുനാരങ്ങയും പച്ചമുളകും തൂക്കുന്ന പ്രതിരോധ മന്ത്രിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാജ്യസുരക്ഷാ മന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങും കെട്ടിതൂക്കി രാജ്യസുരക്ഷ ഉറപ്പ് വരുത്തുന്നു.. കോമാളികളെ തെരഞ്ഞെടുത്താന്‍ ഇതുപോലെയുള്ള കോമഡ‍ിയെ കാണാന്‍ ഒക്കു ദേശ്‌വാസിയോം..  എന്ന തലക്കെട്ട് നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിര്‍ത്തയിലെ വേലിയില്‍ നാരങ്ങയും പച്ചമുളകും തൂക്കുന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുനില്‍ മൂലാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 37ല്‍ അധികം റിയാക്ഷനുകളും 40ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴയത്ത് ചോര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. രണ്ട് കോച്ചുകളിലെ എസി ഗ്രില്ലുകളുടെ വിടവിലൂടെ ചോര്‍ന്നൊലിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനില്‍ ചോര്‍ച്ച കാരണം ലോക്കോ പൈലറ്റ് ക്യാബിനിനുള്ളില്‍ കുട പിടിച്ചാണ് ട്രെയിന്‍ ഓടിച്ചതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. കേരളത്തിലാദ്യമായി ഓടുന്ന വാട്ടർ തീം പാർക്ക് കേന്ദ്ര സർക്കാർ […]

Continue Reading

കേരളത്തില്‍ ആദ്യ സര്‍വീസ് കഴിഞ്ഞപ്പോള്‍ തന്നെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ മലിനമാക്കിയോ? പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് അറിയാം..

വിവരണം കേരളത്തില്‍ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കഴിഞ്ഞ ദിവസമാണ് സര്‍വീസ് ആരംഭിച്ചത്. വലിയ സ്വീകരണങ്ങളും ആഘോഷങ്ങളുമായിരുന്നു ട്രെയിന്‍ വന്നതിനോട് അനുബന്ധിച്ച് നടന്നത്. എന്നാല്‍ ആദ്യ സര്‍വീസിന് ശേഷം തന്നെ യാത്രക്കാര്‍ പ്ലാസ്ടിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ട്രെയിന്‍ വൃത്തികേടാക്കി എന്ന തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രെയിനിലെ ശുചീകരണ തൊഴിലാളി യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ വലിച്ചെറിഞ്ഞ പ്ലാസിടിക് മാലിന്യങ്ങള്‍ തൂത്ത് വൃത്തിയാക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ജാത്യലുള്ളത് തൂത്താൽ പോകില്ല…!! പ്രബുദ്ധ മലയാളി… ഒരു […]

Continue Reading

ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി വലിയ ജനപങ്കാളിത്തത്തോടെ മോദിക്ക് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി കൊച്ചിയില്‍ കാല്‍നടയായി നടത്തിയ റോഡ്ഷോയും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനിടിയിലാണ് മോദിയ കാണാന്‍ കൊച്ചിയിലെത്തിയ ജനസാഗരം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെട്രോ പില്ലാറിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ ജനത്തിരക്കിലൂടെ ഒരു കാര്‍ കടന്നു വരുന്ന ചിത്രം […]

Continue Reading

കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..

വിവരണം കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് […]

Continue Reading

ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചിത്രമാണോ പ്രചരിക്കുന്നത്? വസ്തുത അറിയാം..

വിവരണം ലഹരിക്കെതിരായ വാര്‍ത്ത പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സംരക്ഷേണം ചെയ്തു എന്ന ആരോപണമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. നിരവധി വ്യാജ പ്രചരണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ ഈ പ്രചരണങ്ങളെ കുറിച്ച് ഫാക്‌ട് ചെക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതെ സമയം വ്യാജ വാര്‍ത്ത വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരിക സിന്ധു സൂര്യകുമാറിനെ പോലീസ് ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നെഞ്ച് വേദനയാണെന്ന് […]

Continue Reading

ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴും സംസ്ഥാനങ്ങള്‍ താണ്ടി പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനുവരി 30ന് കശ്മീരില്‍ കാല്‍നടയാത്രയായ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ജാഥ നയിക്കുന്നത്. അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള […]

Continue Reading

അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ജാഥ എത്തിച്ചേര്‍ന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലൂടെ പുരോഗമിക്കുന്ന കാല്‍ നട ജാഥയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ കലാ-സാംസ്കാരിക, കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അണിചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഭാരത് ജോഡോ യാത്ര എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രം എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ […]

Continue Reading

ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി […]

Continue Reading

FACT CHECK: കെടുകാര്യസ്ഥതയുടെ പ്രതീകമായി നല്‍കിയിരിക്കുന്ന ഈ ചിത്രങ്ങള്‍ ഏറെ പഴയതാണ്… സത്യമറിയൂ…

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ വീണ്ടും മഴക്കെടുതികൾ രൂക്ഷമാവുകയാണ്. മഴക്കെടുതി കളുടെ ചിത്രങ്ങളും വാര്‍ത്തകളും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാവുകയാണ്.  പഴയ രണ്ടു ചിത്രങ്ങൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജലവിഭവ വകുപ്പ് ഓഫീസ് പകുതിയോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചിത്രവും കൃഷിവകുപ്പിന്‍റെ ഒരു ജീപ്പ് വള്ളിച്ചെടികൾ പടർന്നു കയറി ഉപയോഗശൂന്യമായി കിടക്കുന്ന മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്.  ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിൽ […]

Continue Reading

FACT CHECK: മന്ത്രി ശിവന്‍കുട്ടി പുസ്തകം തലതിരിച്ചു പിടിച്ചു വായിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്തതാണ്

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പലരും പരിഹാസരൂപേണ പല പ്രചാരണങ്ങളും നടത്തുന്നുണ്ട്. മനുഷ്യ സഹജമായ നാവുപിഴകള്‍ ആഘോഷമാക്കി സന്തോഷിക്കുന്നവര്‍   അങ്ങനെ സന്തോഷിച്ചോട്ടെ എന്ന് മന്ത്രി ഇതിനെതിരെ കഴിഞ്ഞദിവസം  പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ മന്ത്രിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  വിദ്യാഭ്യാസ മന്ത്രി ഒരു പുസ്തകം തല തിരിച്ചുപിടിച്ച് വായിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  നാക്ക് പിഴ മനസ്സിലാക്കാം ഫോട്ടോ സെഷൻ കഴിഞ്ഞാൽ പറയണേ എന്ന് ചിത്രത്തിന്‍റെ മുകളിൽ എഴുതിയിട്ടുണ്ട്  archived link […]

Continue Reading

FACT CHECK: മന്ത്രി വി.ശിവന്‍കുട്ടി മോന്‍സൺ മാവുങ്കലിനോപ്പം നില്‍ക്കുന്ന ചിത്രം എഡിറ്റഡാണ്…

അപൂർവങ്ങളായ പുരാവസ്തുക്കൾ കൈവശമുണ്ടെന്ന് കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മോന്‍സൺ മാവുങ്കൽ എന്ന വ്യക്തിയും അയാളുടെ പുരാവസ്തു ശേഖരവുമാണ് ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. സാമൂഹ്യ മാധ്യമങ്ങൾ നിറയെ സംഭവത്തെ കുറിച്ചുള്ള  ട്രോളുകളാണ്.  ഭരണരംഗത്തെ ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട് എന്ന് ആരോപണം ഉന്നയിച്ച് പലരും പ്രമുഖരുമായുള്ള ഇയാളുടെ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്  പ്രചരണം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മോൺസന്‍റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK – കയ്യില്‍ തൂക്കുകയര്‍ പിടിച്ച് നില്‍ക്കുന്ന രമേശ് ചെന്നത്തല.. ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൂക്ക് കയറിന്‍റെ മാതൃക അദ്ദേഹം കയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ചിത്രം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് സഖാവ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും ‘സമനില തെറ്റിയതാ’ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് 77ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഏതോ സമരപരിപാടിയിലുള്ള ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സമനില തെറ്റിയതാണെന്നുമൊക്കെയുള്ള […]

Continue Reading

RAPID FC: ഈ ചിത്രം കാബൂളിലേതല്ല, ഗ്രീസില്‍ നിന്നുള്ള പഴയ ചിത്രമാണ്…

അഫ്ഗാനിസ്ഥാൻ ഭരണം ഏകദേശം പൂർണമായും താലിബാൻ പിടിച്ചെടുത്ത വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അഫ്‌ഗാനിസ്ഥാൻ ജനതയെ മോചിപ്പിക്കണമെന്ന്അപേക്ഷിച്ചുകൊണ്ട് അവിടെനിന്നും അതിദാരുണമായ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ  ഷെയർ ചെയ്യപ്പെടുന്നുണ്ട്   പ്രചരണം  ഇവിടെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിൽ കാര്‍ഡ്ബോര്‍ഡ്  പെട്ടിക്കുള്ളില്‍  ചെറിയ കുഞ്ഞ് ഇരിക്കുന്നത് കാണാം. സമീപത്ത് കുഞ്ഞിനെ അമ്മ ഇരുന്ന് ആരോ നൽകിയ ഭക്ഷണം കഴിക്കുന്നുണ്ട്.  വീടിനുള്ളിൽ തൊട്ടിലില്‍ ഉറങ്ങേണ്ടുന്ന പ്രായത്തില്‍ മഞ്ഞും മഴയുമേറ്റ് തെരുവോരത്ത്  പെട്ടിക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം ആരുടെയും കരളലിയിക്കും. FB post […]

Continue Reading

FACT CHECK: സനുഫിന്‍റെ ഇരു കൈകളിലും പരിക്ക് കാണുന്നത് മിറര്‍ ഇമേജ് ഇഫക്റ്റ് കാരണമാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം രമ്യഹരിദാസ് എം.പിയും മുൻ എംഎൽഎ എൽ എ വി ടി ബൽറാം അടങ്ങുന്ന എന്ന് കോൺഗ്രസ് നേതാക്കൾ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കുന്നു എന്നൊരു ആരോപണം വന്നിരുന്നു പ്രോട്ടോകോൾ അനുസരിച്ച് ഹോട്ടലിൽ ഇരുന്ന് ആഹാരം കഴിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. പാഴ്‌സല്‍ മാത്രമേ പാടുള്ളൂ.  കോൺഗ്രസ് നേതാക്കൾ കാട്ടിയത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണെന്ന്  സാമൂഹ്യ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടു. ഈ വാര്‍ത്ത പുറത്തുവന്നത് ഒരു യുവാവ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലൂടെയാണ്. […]

Continue Reading

FACT CHECK: ക്യൂബയില്‍ നിന്നുള്ള ഈ പഴയ ചിത്രത്തിന് നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

പ്രചരണം  ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി എന്ന് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു  രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുകയാണ്. ഇതിനൊപ്പമാണ് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. പ്രസിഡന്റിന്‍റെ രാജി പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.  ഇതേതുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ജനങ്ങൾ സമരം ചെയ്യുന്നതിനൊപ്പം ക്യൂബയുടെ പ്രബലനായ മുന്‍ഭരണാധികാരി ഫിഡൽ കാസ്ട്രോയുടെ ചിത്രം റോഡരികിലെ കുപ്പത്തൊട്ടിയിൽ കളഞ്ഞിരിക്കുന്നുഒന്നു വ്യക്തമാക്കുന്ന ഈ ചിത്രം ഇപ്പോഴത്തെ പക്ഷേ പ്രക്ഷോഭത്തെത്തുടർന്ന് കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ച […]

Continue Reading

FACT CHECK – മര്‍ദ്ദേനമേറ്റ് സന്ദീപ് വാര്യര്‍ ആശുപത്രിയില്‍ കഴിയുകയാണോ. വസ്‌തുത അറിയാം..

വിവരണം സന്ദീപ് വാര്യര്‍ പരുക്കുകളോടെ ആശുപത്രി കിടക്കയില്‍ കഴിയുന്ന ഒരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാടുകാരനായ ബിജെപി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് അത് സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവിനാണ് മര്‍ദ്ദനമേറ്റതെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള തരത്തില്‍ ചിത്രവും വ്യാപകമായി പ്രചരിച്ചു തുടങ്ങി. അത്തരത്തില്‍ അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000 റിയാക്ഷനുകളും 702ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദി നിതാ അംബാനിയെ കുമ്പിട്ട് നമസ്കരിക്കുന്ന ഈ ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണ്… വസ്തുത അറിയൂ…

പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ നമസ്ക്കരിക്കുന്ന ചിത്രങ്ങൾ  വാർത്താ മാധ്യമങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലും നിരവധി നാം കണ്ടിട്ടുണ്ട്. സ്ത്രീപുരുഷഭേദമന്യേ ആണ് അദ്ദേഹം വ്യക്തികളെ പ്രണമിക്കുന്നത്. ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും സാമൂഹ്യ മാധ്യമ ചർച്ചകളില്‍ ഇടം നേടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹം റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനിയെ നമസ്ക്കരിക്കുന്ന ഒരു ചിത്രം വളരെ വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന നിതാ അംബാനിയെ അദ്ദേഹം ചിരിച്ചുകൊണ്ട് നമസ്കരിക്കുന്ന ചിത്രമാണിത്. നരേന്ദ്രമോദിയുടെ പിന്നിൽ കാഴ്ചക്കാരായി നിൽക്കുന്ന ചിലരെയും ചിത്രത്തിൽ കാണാം.   ചിത്രത്തിന്‍റെ […]

Continue Reading

FACT CHECK: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ ആളുകൾ തള്ളിക്കയറുന്ന ഈ ചിത്രം 2020 മാർച്ചിലേതാണ്…

പ്രചരണം  കോവിഡ് രണ്ടാംഘട്ട വ്യാപനം  രാജ്യത്ത് രൂക്ഷമാവുകയാണ്.  സംസ്ഥാനത്തെ സ്ഥിതിയും വിഭിന്നമല്ല. ആദ്യഘട്ടത്തിനേക്കാൾ അതിവേഗത്തിലാണ് രണ്ടാംഘട്ടത്തിൽ കോവിഡിന്‍റെ വ്യാപനം. ലോക്ക്ഡൗൺ പോലുള്ള കടുത്ത മുൻകരുതലുകളിലേയ്ക്ക് രാജ്യം ഉടന്‍ നീങ്ങില്ല എന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  ഇന്നലെ അറിയിച്ചിരുന്നു.   സുരക്ഷാ മുന്‍കരുതലുകൾ ദുര്‍ബലമായാല്‍ കോവിഡ് മരണനിരക്കും വ്യാപന നിരക്കും കുതിച്ചുയർന്നേക്കാം എന്നാണ് ആരോഗ്യവിദഗ്ധർ  അറിയിക്കുന്നത്. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി വലിയ ജനക്കൂട്ടം ഉണ്ടാവാൻ സാധ്യതയുള്ള തൃശ്ശൂർ പൂരം പോലെയുള്ള ആഘോഷങ്ങൾ നാമമാത്ര ചടങ്ങുകളിലേക്ക് സർക്കാർ ചുരുക്കുകയുണ്ടായി. അതുപോലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, […]

Continue Reading

FACT CHECK: ബംഗാളിൽ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എന്നപേരിൽ പ്രചരിക്കുന്നത് തെലുങ്കാനയിൽ നിന്നുമുള്ള രണ്ടു കൊല്ലം പഴയ ചിത്രമാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത കള്ള പണവുമായി ഏതാനും പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തുന്ന ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ബംഗാളിൽ തിരഞ്ഞെടുപ്പിന് വിതരണം ചെയ്യാൻ അട്ടിവച്ചിരുന്ന പണം ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. രാജ്യം വിറ്റ ബ്രോക്കർ ഫീസാണിത്. മറുവശത്ത് , ഓക്സിജൻ സിലിണ്ടറില്ലാതെ ആശുപത്രിക്കിടക്കകളില്ലാതെ ചികത്സ കിട്ടാതെ മരുന്നുകിട്ടാതെ പാവപ്പെട്ട രോഗികൾ പുഴുക്കളെ പോലെ പിടഞ്ഞു […]

Continue Reading

FACT CHECK: 2013ലെ കുംഭമേളയില്‍ നിന്നുള്ള ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം പ്രസിദ്ധമായ കുംഭമേളയ്ക്ക് ഹരിദ്വാറിൽ തുടക്കമായി. ലക്ഷക്കണക്കിന് ഭക്തര്‍ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്ന കുംഭമേള ഏപ്രിൽ 30 വരെ തുടരും. പാലാഴിമഥനവുമായായി ബന്ധപ്പെട്ടാണ് കുംഭമേള ആഘോഷിക്കുന്നത്. പാലാഴി മഥനത്തിൽ ലഭിച്ച അമൃത കുംഭം ഗരുഡൻ വഹിച്ചു കൊണ്ടുപോകുമ്പോൾ  അതിൽ നിന്നും പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ ഓരോ തുള്ളി അമൃത് തുളുമ്പി വീണു എന്നാണ് പുരാണത്തില്‍ പ്രതിപാദിക്കുന്നത്.  ഹരിദ്വാറിലും പ്രയാഗ് രാജിലും ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയാണ് നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ […]

Continue Reading

FACT CHECK: മിയ ഖലിഫയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തതാണ്…

വിവരണം  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി മിയ ഖലിഫ എന്ന പോണ്‍ നടി രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു മിയയുടെ ട്വീറ്റ്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  ചിത്രത്തില്‍ ലവ് യു മിയ എന്നെഴുതിയ കേക്ക് കാണാം. ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രത്തിലെ മിയ ഖലിഫയുടെ വായിലേക്ക്  കേക്ക് കഷണം പകരുന്ന ദൃശ്യമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: മുൻ ബാർ ജീവനക്കാരി നേതാവായ പാർട്ടിയിൽ […]

Continue Reading

FACT CHECK – ബിജെപിയുടെ ചുവരെഴുത്തില്‍ ഇങ്ങനെയൊരു തെറ്റ്പറ്റിയോ? വസ്‌തുത ഇതാണ്..

വിവരണം ബിജെപിയുടെ ഒരു തെറഞ്ഞെടുപ്പ് പ്രചരണം ചുവരെഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പിതിനൊന്നാം വാര്‍‍ഡ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി പ്രചരണത്തിന്‍റെ ഭാഗമായി മാറ്റം വേണം ബിജെപി വരണം എന്ന എഴുതുന്നതിന് പകരം നാറ്റം വേണം ബിജെപി വരണം എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. എടക്കഴിയൂര്‍ സഖാക്കള്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 90ല്‍ അധികം ഷെയറുകളും 160ല്‍ അധികം റിയാക്ഷനുളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവരെഴുത്തില്‍ അക്ഷരതെറ്റ് സംഭവിച്ചതാണോ ചിത്രത്തില്‍ […]

Continue Reading

രാമസേതുവിന്‍റെ ഈ ചിത്രം നാസ പകര്‍ത്തിയതല്ല; സത്യാവസ്ഥ അറിയൂ…

ഇന്ത്യയെയും ശ്രിലങ്കയെയും ബന്ധിപ്പിച്ചുകൊണ്ട് ചെറിയ കല്ലുകളാല്‍ നിര്‍മിച്ച ഒരു പാലമാണ് രാമസേതു. രാമായണ കാലത്ത് ശ്രിരാമന്‍ സമുദ്രത്തില്‍ ഈ പാലം നിര്‍മിച്ച് ലങ്കയില്‍ പോയി രാവണനെ വധിച്ച് തന്‍റെ ഭാര്യ സീതാദേവിയെ തിരിച്ച് കൊണ്ട് വന്നത് എന്ന് ഹിന്ദുകളുടെ പവിത്രമായ ഗ്രന്ഥം രാമായണം പറയുന്നു. ഹിന്ദുക്കളോടൊപ്പം ചില മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഈ പാലത്തിനെ മാനിക്കുന്നു. അവരുടെ വിശ്വാസപ്രകാരം ഈ പാലം നിര്‍മിച്ചത് ഭുമിയിലെ ആദ്യത്തെ മനുഷ്യനായ ആദമാണ്. അതിനാല്‍ ഈ പാലത്തിനെ ആദമിന്‍റെ പാലം എന്നും വിളിക്കും. […]

Continue Reading

ചൈനയുടെ ഈ പാരാമിലിറ്ററി ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിൽ ഗാൽവന്‍ താഴ്വരയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നീണ്ടുനിൽക്കുന്ന സംഘർഷത്തിൽപ്പെട്ട് ഇരു രാജ്യത്തും സൈനികർക്ക് ജീവഹാനി സംഭവിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.  സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് ലഡാക്കില്‍ എന്നാണ്   മാധ്യമ വാർത്തകൾ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികർക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യവുമായി […]

Continue Reading

ഈ ചിത്രം ടിപ്പു സുല്‍ത്താന്‍റെതല്ല, സത്യാവസ്ഥ അറിയൂ…

ടിപ്പു സുല്‍ത്താന്‍റെ പേരില്‍ പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കുറച്ച് നാളായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങള്‍ ടിപ്പു സുല്‍ത്താന്‍റെതാകാന്‍ വഴിയില്ല.  കാരണം ക്യാമറയുടെ ആവിഷ്കാരത്തിനു മുമ്പേ തന്നെ ടിപ്പു സുല്‍ത്താന്‍ മരിച്ചിരുന്നു. മുന്‍ മൈസൂര്‍ സുല്‍ത്താന്‍റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ ചിത്രം ഞങ്ങള്‍ കഴിഞ്ഞ കൊല്ലം അന്വേഷിച്ചിരുന്നു. ഈ അന്വേഷണ ലേഖനം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….? ഇതേ പോലെയൊരു ചിത്രം വാട്ട്സാപ്പിലൂടെ […]

Continue Reading

മുംബൈയിലെ തെരുവില്‍ കിടക്കുന്നവരുടെ പഴയ ചിത്രം ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

രാജ്യത്ത് കൊറോണവൈറസ്‌ പകര്‍ച്ചവ്യാധിയെ തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണിന്‍റെ പശ്ചാതലത്തില്‍ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കഷ്ടപാടുകള്‍ കാണിക്കുന്ന പല ചിത്രങ്ങളും ദൃശ്യങ്ങളും നാം ദിവസവും മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കാണുകയാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ മൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ പേരില്‍ ചില പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ലോക്ക്ഡൌണുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ഈയിടെയായി നടത്തിയ ചില അന്വേഷണങ്ങളില്‍ നിന്ന് തെളിയിച്ചിട്ടുണ്ട്. ഇതേ പോലെ ഗുജറാത്തിന്‍റെ തെരുവില്‍ […]

Continue Reading

FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

അടുത്ത തിങ്കളാഴ്ച്ച അമേരിക്കയുടെ രാഷ്‌ട്രപതി ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. അമേരിക്കന്‍ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ പ്രധാന ഭാഗമാണ് അഹ്മദാബാദില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് എന്ന പരിപാടി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനമായ അഹമദാബാദിലെ പുതിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനവും ഇതോടെ നിര്‍വഹിക്കാം. ഈ സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കെട്ടുന്ന ‘മതില്‍’ വലിയൊരു വിവാദമായി മാറി. ചേരികളെ ട്രംപ്പില്‍ നിന്ന് ഒളിപ്പിക്കാനായിട്ടാണ് ഈ മതില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് എന്ന് പലരും ആരോപ്പിച്ചു. ഇത്തരം […]

Continue Reading

കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണോ ചിത്രത്തിലുള്ളവര്‍?

വിവരണം കളിയിക്കാവിളയിലെ ഭീകരാക്രമണ പ്രതികൾ….. മരിച്ചത് സബ് ഇൻസ്പെക്ടർ.. എന്ന തലക്കെട്ട് നല്‍കി ഒരു സിസിടിവി ക്യാമറ ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ടുകളും ഒപ്പം രണ്ട് പേരുടെ ചിത്രങ്ങളും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി കടന്നു കളഞ്ഞ തീവ്രവാദികളാണ് ഇവര്‍ എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കമ്മ്യൂണിസം ആന്‍ഡ‍് ഹ്യുമാനിസം ഈസ് ദ് ബെസ്റ്റ് ഇന്‍ ദ് വേള്‍ഡ് എന്ന പേജില്‍ നിന്നും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. […]

Continue Reading

ഈ ചിത്രം കോൺ സൺട്രേഷൻ ക്യാമ്പിന്റെതല്ല. സത്യാവസ്ഥ ഇങ്ങനെ….

വിവരണം സാമുഹ മാധ്യമങ്ങളില്‍ തടങ്കല്‍ പാളയത്തിന്‍റെ എന്ന് വാദിച്ച് പല ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതില്‍ പല ചിത്രങ്ങളും വീഡിയോകളും വ്യജമാന്നെണ് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ ചില അന്വേഷണ റിപ്പോര്‍ട്ടുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. ഈ പിഞ്ചു കുഞ്ഞ് യുപി പോലീസിന്‍റെ മര്‍ദ്ദനമൂലമല്ല പരിക്കേറ്റത്. സത്യാവസ്ഥ ഇങ്ങനെ… FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു. ഇതേ പരമ്പരയില്‍ ഒരു ചിത്രം കൂടി വന്നിട്ടുണ്ട്. ചിത്രത്തില്‍ ഒരു സ്ത്രി തന്‍റെ കുഞ്ഞിനെ ഒരു […]

Continue Reading

ഈ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വാഹന സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ചിത്രമാണോ ഇത്?

വിവരണം 🚩നമസ്തേ 🚩 ബ്രഹ്മസ്വരൂപ മുദയേ മധ്യാഹ്നേതു മഹേശ്വരമ് | സാഹം ധ്യായേത്സദാ വിഷ്ണും ത്രിമൂര്തിംച ദിവാകരമ് || അവസാനം rss വേണ്ടി വന്നു ഗർഭണിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ… കേരളത്തിൽ സംഘം വരണം.. 🕉️🕉️ എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം തീവ്രവാദികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനം കിട്ടാതെ ബുദ്ധമുട്ടിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ബിജെപി പ്രവര്‍ത്തകര്‍.. എന്ന ഉള്ളടക്കം നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. എസ്‌‌ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, […]

Continue Reading

ഈ ചിത്രം ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയെ പോലീസ് തല്ലിച്ചതക്കുന്നതിന്‍റേതാണോ?

വിവരണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വെന്റിലേറ്റർ ഇൽ ആണ്. ഡൽഹിയിൽ ജാമിയ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് എതിരെയുള്ള പോലീസിന്റെ നരനായാട്ട്.. അവർ രാജ്യത്തെ വെട്ടിമുറിക്കാൻ നോക്കുകയാണ്.. ഇനിയും നമ്മൾ പ്രതിഷേധിക്കാതിരുന്നുകൂടാ.. തെരുവുകളിലേക്ക് ഇറങ്ങാൻ സമയമായി.. എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഫൈസല്‍ കെപിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 340ല്‍ അധികം ഷെയറുകളും 100ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ […]

Continue Reading

ഈ ചിത്രം ബാബറി പള്ളിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്….

വിവരണം സാമുഹ മാധ്യമങ്ങളില്‍ ഒരു പള്ളിയുടെ ചിത്രം ബാബറി മസ്ജിദിന്‍റെ പേരില്‍ ഏറെ പ്രചരിക്കുന്നു. 6 ഡിസംബര്‍ 1992ല്‍ അയോധ്യയില്‍ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തിരുന്നു. ഈ സംഭവത്തിന്‌ ശേഷം 27 വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ പശ്ചാത്തലത്തില്‍ ബാബറി മസ്ജിദുമായി ബന്ധമുള്ള പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതേ പോലെയൊരു പോസ്റ്റിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്, “ബാബരി മസ്ജിദ് പള്ളി :അല്ലാഹുവിന്ന് 450 കൊല്ലകാലം സുജൂദ് ചൈത […]

Continue Reading

ചിത്രത്തില്‍ പ്രഭാസിനൊപ്പമുള്ളത് പ്രഭാസിന്‍റെ മകനോ…?

വിവരണം “ബാഹുബലിയെയും മകനെയും ഇഷ്ടമാണോ�….�😘❤️” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 25, 2019 മുതല്‍ Mallu 6 Media എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ബാഹുബലി സിനിമയിലൂടെ ലോകത്തിനു മുന്നില്‍ പ്രശസ്തി നേടിയ പ്രസിദ്ധ തെലുഗു നടന്‍ പ്രഭാസിനോടൊപ്പം ഒരു കുഞ്ഞിനെ നമുക്ക് കാണാം. ഈ കുഞ്ഞ് ‘ബാഹുബലി’ പ്രഭാസിന്‍റെ മകനാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link എന്നാല്‍ പ്രഭാസിനോടൊപ്പം ചിത്രത്തില്‍ […]

Continue Reading

മണ്ണാറശാല ക്ഷേത്രത്തിൽ അഞ്ചു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ടോ …?

വിവരണം  Aneesh Kumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 23 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഇന്ന് രാവിലെ മണ്ണാറശാലയിൽ പ്രത്യക്ഷപ്പെട്ട അഞ്ച് തലയുള്ള അത്ഭുത നാഗം… സാക്ഷാൽ നാഗരാജാവ് ആയില്യം കാണാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട പുണ്യം മുഹൂർത്തം.. ഓം നമഃ കാമരുപിണേ മഹാബലായ നാഗിധിപതയേ നമഃ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം അഞ്ചു തലയുള്ള അപൂർവ നാഗത്തിന്‍റേതാണ്.  archived link FB post പോസ്റ്റിൽ […]

Continue Reading

ചിത്രത്തില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം നില്‍ക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ആണോ…?

വിവരണം Facebook Archived Link “ഭാരതത്തിന്റെ പ്രധാനമന്ത്രി മോദിജിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർദേബും രണ്ട് സ്വയംസേവകർ ഒരു പഴയ ചിത്രം” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 27, 2019 മുതല്‍ Anoop Akkali എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന്‍ ഹൈന്ദവീയം-The True Hindu എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചെറുപ്പക്കാരനോടൊപ്പം നില്കുന്നതായി നാം കാണുന്നു. ഈ പഴയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് […]

Continue Reading

നെഹ്രുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്‍റെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ഒരു പഴയ ചിത്രം സാമുഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ഈ ചിത്രത്തില്‍ പണ്ഡിറ്റ്‌ നെഹ്രുവിന്‍റെ ഒപ്പം മകളും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയുമുണ്ട്. ജനങ്ങളുടെ നടുവില്‍ നിന്ന് ഒരു കന്വേര്‍തിബില്‍ കാറില്‍ നിന്ന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിര ഗാന്ധിയെയും ചിത്രത്തില്‍ നാം കാണുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഈ പ്രകാരം […]

Continue Reading

അമിത് ഷാ മമത ബാനര്‍ജീക്ക് ജയ് ശ്രീ രാം എഴുതിയ കത്ത് കൈമാറിയോ…?

വിവരണം Facebook Archived Link “’ജയ് ശ്രീറാം വിളി കേട്ടാൽ കലി തുള്ളുന്ന ബംഗാളി തള്ളയ്ക്ക് അമിത്ഷാ ജി കൊടുത്ത ഉപഹാരമാണ് ???” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 20, 2019 മുതല്‍ ഒരു ചിത്രം ചൌക്കിദാര്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയും ഉണ്ട്. അമിത് ഷായും മമത ബാനര്‍ജീയും കയ്യില്‍ ഒരു കത്ത് പിടിച്ച് നില്‍ക്കുന്നതായി നാം കാണുന്നു. കത്തിന്‍റെ […]

Continue Reading

സംഘപരിവാര്‍ നടത്തുന്ന ദുരിതാശ്വാസ ക്യാംപിലെ ചിത്രമാണോ ഇത്?

വിവരണം കനത്ത മഴയെ തുടർന്ന് പഴയങ്ങാടി പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നപ്പോൾ. വീട് വിട്ടു ഇറങ്ങേണ്ടി വന്ന മാടായി പാറ നിവാസികൾക്ക് താത്കാലികമായി സംഘം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ഇന്ന് നടന്ന ഉച്ച ഭക്ഷണ വിതരണം.. പൊള്ളയായ കണക്കുകൾ പറയാനല്ല മാനവ സേവയാണ് മാധവ സേവയെന്നു ജനങ്ങളെ ബോധിപ്പിക്കാൻ ആണ് സംഘം ശ്രമിക്കുന്നത് എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിലായി ഒരു ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പില്‍ സശീഷ് […]

Continue Reading

ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്ന പാകിസ്ഥാനികളുടെ ശവങ്ങള്‍ എടുക്കാന്‍ വെള്ള കൊടി കാണിച്ച് വരുന്ന പാകിസ്ഥാനികളുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “നീ പച്ച ആണേലും കൊള്ളാം കുങ്കുമം ആണേലും കൊള്ളാം ശവം വിട്ടുകിട്ടണമെങ്കിൽ വെള്ളക്കൊടി ഉയർത്തണം … കാര്യം മനസ്സിലായവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു ….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 4, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: ഞുഴഞ്ഞുകയറിയപ്പോള്‍ ഇന്ത്യ വെടി വെച്ച് കൊന്ന ശവങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനികൾ വെള്ള കൊടിയുമായി വന്നു… പോസ്റ്റില്‍ സൈന്യം വെള്ള […]

Continue Reading

ഈ ചിത്രത്തില്‍ കാണുന്ന സൈനിക ഉദ്യോഗസ്ഥന്‍റെ പിതാവ് വീര മൃത്യുവരിച്ചത് കാര്‍ഗില്‍ യുദ്ധത്തിലല്ല…

വിവരണം Facebook Archived Link “ഭർത്താവ് കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചിട്ടും തന്റെ ഒരേ ഒരു മകനെ സൈന്യത്തിൽ അയച്ച ധീരയായ അമ്മയ്ക്കും മകനും കൊടുക്കാം ഒരു ബിഗ് സല്യൂട്ട്! ??ജയ് ഹിന്ദ്??” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 26, മുതല്‍ ഒരു ചിത്രം Arcus Mediaz എന്നൊരു ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സൈന്യ ഉദ്യോഗസ്ഥന്‍ അഭിമാനത്തോടെ തന്‍റെ വികാരധീനയായ അമ്മയെ ആശ്വസിപ്പിക്കുന്നതായി കാണുന്നു. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം കാര്‍ഗില്‍ […]

Continue Reading

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഈ അമ്മ മരണപ്പെട്ടോ?

വിവരണം ‘പതിന്നാല് കൊല്ലം ഒരു കുഞ്ഞിനായി കാത്തിരുന്നു. ഒടുവിൽ കുഞ്ഞിനെ കിട്ടിയപ്പോഴോ അമ്മയുടെ ജീവൻ കുത്തിന് കൊടുത്ത് അമ്മ ഈ ലോകത്തോട് വിട പറഞ്ഞു ഡ്യൂട്ടിയിലുള്ള ഡോക്ടർ സങ്കടം സഹിക്കാനാവാതെ പൊട്ടി കരയുന്നു പതിനാല് കൊല്ലം കുഞ്ഞിനെ കൊടുക്കാതിരുന്ന ദൈവത്തെ തോല്‍പിച്ചതാണോ ആ കുഞ്ഞിനോട് ദൈവം ചെയ്ത ക്രൂരതയാണോ എന്നറിയില്ല കണക്ക് കൂട്ടലുകള്‍ക്കപ്പുറം വിധി എന്നൊരു മൃഗം കണ്ണീര് മാത്രം തരാന്‍ കാത്തിരിപ്പുണ്ട്’ എന്ന തലക്കെട്ട് നല്‍കി ഒരു അമ്മയുടെ അരികില്‍ ജനിച്ച ഉടനെ കുഞ്ഞിനെ ചേര്‍ത്ത് […]

Continue Reading

ഇത് കണ്ണൂരിലെ ഇരിട്ടി പാലത്തിന്‍റെ ചിത്രമാണ്

വിവരണം  Atv Nathan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2015 നവംബർ 12 മുതൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 2500 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിൽ നല്കിയിരിക്കുന്നത് ഒരു പാലത്തിന്‍റെ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമാണ്. “അത്യപൂർവ്വ ചിത്രമായ ഫറോക്ക് പാലം ഉദ്ഘാടന ചടങ്ങ്…1800 ൽ എടുത്ത ഫോട്ടൊ.” എന്ന അടിക്കുറിപ്പ് ചിത്രത്തിനോടൊപ്പം നൽകിയിട്ടുണ്ട്. അതായത് കോഴിക്കോട് ഫാറൂഖിലെ പാലം ഉദ്ഘാടനം ചെയ്ത വേളയിൽ എടുത്ത ചിത്രമാണിത് എന്നാണ് പോസ്റ്റിലെ വാദഗതി. ചിത്രത്തിൽ […]

Continue Reading

ചിത്രത്തില്‍ കാണുന്നത് മണ്ണാര്‍ശാലയിലെ അപൂര്‍വ സ്വര്‍ണ്ണ പാമ്പോ?

മണ്ണാറശാലയിൽ കണ്ട സ്വർണ നിറമുള്ള അത്ഭുത പാമ്പ്.12 കൊല്ലം കൂടുമ്പോഴേ ഇത് ഉച്ചനേരത്തു ഒന്ന് പുറത്തിറങ്ങി 15മിനുട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാവുമാത്രേ. ഈ തലക്കെട്ട് നല്‍കി സ്വര്‍ണ്ണ നിറമുള്ള ഒരു പാമ്പ് ക്ഷേത്രത്തിന്‍റെ പരിസരത്ത് പത്തി വിടര്‍ത്തി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആറ്റുകാല്‍ ദേവി  എന്ന പേരിലുള്ള പേജില്‍ ജനുവരി 31ന് (2019) പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്   ഇതുവരെ 18,000ല്‍ അധികം ഷെയറുകളും 2,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണരൂപം- എന്നാല്‍ […]

Continue Reading

ഈ “മൽസ്യത്തോട്ടം” ആലപ്പുഴയിലെ ചെത്തി കടപ്പുറത്തു നിന്നുമുള്ളതാണോ..?

വിവരണം  Mollywood Connect എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ്  പ്രചരിപ്പിച്ചു വരുന്നുണ്ട്. ” ആലപ്പുഴ[..ചെത്തി…]..കടപ്പുറം???” എന്ന അടിക്കുറിപ്പോടെ കടൽത്തീരത്ത് ആകർഷകമായി മണ്ണിൽ കുത്തി  നിരത്തി വച്ചിരിക്കുന്ന മീനുകളുടെ ചിത്രമാണ് നൽകിയിട്ടുള്ളത്. 2019 ജൂൺ 9  മുതൽ ജൂലൈ 31 വരെ നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് ഈ ചിത്രം പൊതുവെ മൽസ്യപ്രീയരായ മലയാളികളെ  ഏറെ ആകർഷിക്കും.  archived link FB post ആലപ്പുഴ ചെത്തി കടപ്പുറം മൽസ്യത്തിനും മൽസ്യബന്ധനവുമായി […]

Continue Reading

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൊതുമധ്യത്തില്‍ യുവതിയെ ചുംബിക്കുന ചിത്രം വ്യാജമാണ്!

വിവരണം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒരു യുവതിയുടെ നെഞ്ചില്‍ ചുംബിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീലച്ചുവ കലര്‍ന്ന തലക്കെട്ട് നല്‍കിയാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. വികെഎസ് അധീഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജൂണ്‍ 14 (2019) ചിത്രം അപ്‌ലോഡ് ചെയ്‌തിരുന്നത്. പോസ്റ്റിന് ഇതുവരെ 385ല്‍ അധികം ഷെയറുകളും 130ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരു യുവതിക്ക് ചുംബനം നല്‍കിയിട്ടുണ്ടോ. പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ […]

Continue Reading