അപകടത്തിന് തൊട്ട് മുൻപ് നടത്തിയ ഫേസ്‌ബുക്ക് ലൈവ് വീഡിയോ അഹമ്മദാബാദിൽ അപകടപ്പെട്ട എയർ ഇന്ത്യ 171 വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രിയുടെതല്ല  

അഹമ്മദാബാദിൽ ലണ്ടനിലക്ക് പോകുന്നത്തിനിടെ അപകടപ്പെട്ട  എയർ ഇന്ത്യ വിമാനം AI 171ൽ സഞ്ചരിച്ചിരുന്ന ഒരു യാത്രിയുടെ അവസാനത്തെ ഫെസ്ബൂക് ലൈവ് എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ അഹമ്മദാബാദിൽ നടന്ന വിമാന  അപകടത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ […]

Continue Reading

സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മഹാത്മ ഗാന്ധി – ശ്രീനാരയണ ഗുരു സംഗമത്തിന്‍റെ നൂറാം വാര്‍ഷികമായ ഇന്നലെ (മാര്‍ച്ച് 12) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) സംഘടിപ്പിച്ച സെമിനാറില്‍ മുതിര്‍ന്ന സിപിഎം നേതാവായ ജി.സുധാകരന്‍ പങ്കെടുത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ നമ്മൾക്ക്?? അങ്ങനെ ഒരു കാലം വന്നാൽ പിന്നെ നമ്മൾ ചിന്തിക്കുന്നതിന്റെ അപ്പുറം […]

Continue Reading

പിണറായിയിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തില്‍ പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാ? വസ്‌തുത അറിയാം..

വിവരണം ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണൂരില്‍ പിണറായിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പിടിയിലായ വിപിന്‍ രാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നയാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. Rmachandran Kunnaru Paruthikkad എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സിപിഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് […]

Continue Reading

കെഎസ്ഇബി ഓഫിസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാല്‍ വൈദ്യുതി ബില്ലില്‍ അടുത്ത മാസം മുതല്‍ വര്‍ദ്ധനവുണ്ടാകുമോ? വസ്‌തുത അറിയാം..

വിവരണം കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും ഫോണുകളില്‍ ശബ്ദം റിക്കോര്‍ഡ് ചെയ്യുമെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതെസമയം അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഉയരുമെന്നുമാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.. വസ്‌തുത ഇതാണ് കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി എന്ന […]

Continue Reading

നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജതീയ പരാമര്‍ശം നടത്തി വിവാദത്തിലായ പ്രമുഖ നര്‍ത്തക സത്യാഭാമ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുകയാണ്. ജീവിതമാര്‍ഗം പൂര്‍ണ്ണമായും നഷ്ടമായെന്നും നൃത്തം പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ആരും തന്‍റെ അരികില്‍ വരുന്നില്ലായെന്നും സത്യഭാമ പറഞ്ഞു എന്നതാണ് പ്രചരണം. ധനീഷ മഠത്തില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 55ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഫ് ഏറ്റവും അധികം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ബീഫ് നിരോധനം നടപ്പിലാക്കുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. പള്ളിപ്പുറം സതീശ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് […]

Continue Reading

200 മില്യണ്‍ മുസ്ലീങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ച രീതിയെ പ്രശംസിച്ച് ധ്രൂവ് റാഠി ഇത്തരമൊരു എക്‌സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി മുസ്ലീം ജനതയെ കുറിച്ച് എക്‌സില്‍ പങ്കുവെച്ച വാചകങ്ങള്‍ എന്ന പേരില്‍ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. Dhruv Rathee 200 മില്ല്യൻ വരുന്ന മുസ്ലിംങ്ങൾ ഇന്നലെ പെരുന്നാൾ ആഘോഷിച്ചു, അവർ പാവപെട്ടവർക്കും ആവശ്യക്കാർക്കും ഭക്ഷണവും ഇറച്ചിയും എത്തിച്ചൂ നൽകി, കുടുംബ ബന്ധങ്ങൾ ഇണക്കിചേർത്തു, ആസ്വാദ്യമായി ഭക്ഷണം പങ്ക് വെച്ചു, കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചു, അവരാരും മദ്യപിച്ചു ബഹളം വെക്കുകയോ, മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് […]

Continue Reading

വീട്ടുമുറ്റത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യമെന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ അ‍ജ്ഞാതന്‍ തട്ടൊക്കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സിസിടിവി ദൃശ്യമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വീട്ട് മുറ്റത്തിരുന്ന് കളിക്കുന്ന കുഞ്ഞിനെ തുറന്ന് കിടന്ന ഗേറ്റിലൂടെ എത്തുന്ന അജ്ഞാതന്‍ എടുക്കുകുയും കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഭയമല്ല ജാഗ്രതയാണ് ആവശ്യം. എത്ര തിരക്കിൽ ആണെങ്കിലും ഏത് ആഘോഷവേളയിലാണേലും കുട്ടികളെ ശ്രദ്ധിക്കുക. മുറ്റത്ത് ആണെങ്കിലും വീടിന്‍റെ അകത്ത് ആണെങ്കിലും ഒരു നിമിഷം മതി ആറ്റുനോറ്റ് കിട്ടിയ […]

Continue Reading

ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് നടത്തിയ പരാമര്‍ശം എന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്- കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി പോയി. ഞാന്‍ അത് പലതവണ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഉണ്ടാക്കിയ എന്നോട് പോലും […]

Continue Reading

വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

ജയിക്ക് സി തോമസിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഓര്‍ത്തൊടോക്‌സ് സഭ ആസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ജയിക് സി തോമസിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ജയിക്കിന്‍റെ ചിത്രം പങ്കുവെച്ച് ശിവന്‍ കുട്ടി ഇങ്ങനെ എഴുതിയെന്നാണ് സ്ക്രീന്‍ഷോട്ട്- കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.. എന്നാണ് ശിവന്‍കുട്ടി ജയികിനെതിരെ ഇട്ട പോസ്റ്റെന്നാണ് പ്രചരണം. ജിഷ്ണു പിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

മണിപ്പൂരില്‍ കൂട്ടബത്സംഗ കേസില്‍ പിടിയിലായത് മുസ്ലിം യുവാവാണോ? വസ്‌തുത അറിയാം..

വിവരണം മണിപ്പൂർ മുഖ്യപ്രതി.. തൂക്കിയിട്ടുണ്ട് ഒരുവനെ.!! പേര്  ഷെറാബാസ് നുഴഞ്ഞ് കയറിയ റോഹിംഗ്യൻകാരൻ.! പ്രതി സംഘപരിവാർ എന്ന് കഥ മെനയുന്ന കമ്മികൾക്ക് സ്ഥിരം നമോവാകം! ഇവരെ ഇന്ത്യ പുനരധിവസിപ്പിക്കണം എന്ന് നിലവിളിച്ചവർ ഒക്കെ എവിടെ പോയോ ആവോ.!! എന്ന പേരില്‍ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സ്ത്രീകളെ വിവസ്ത്രയാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഈ തലക്കെട്ടോടെ പ്രചരിക്കുന്നത്. പ്രതി മുസ്‌ലിമാണെന്നും റോഹിംഗ്യന്‍ കുടിയേറ്റക്കാരനാണെന്നുമാണ് ഇപ്പോഴുള്ള പ്രചരണം. റനീഷ് ടി ഉദ്യത […]

Continue Reading

കമിതാക്കളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം ഒരു പെണ്‍കുട്ടി യുവാവിന്‍റെ കയ്യില്‍ പിടിച്ച് കൊണ്ട് നടന്ന് രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടയിലെ നടവഴിയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണില്‍ ഇവര്‍ പെടുകയും അയാള്‍ അവരെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്ന ഈ വീഡിയോ. കൊല്ലത്ത് പട്ടാപകൽ സുടാപ്പി മജീദിനേ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി.. കൊല്ലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണിതെന്ന പേരിലാണ് […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശനം അവാര്‍ഡ് പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന പേരിലൊരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സിപിഐ എം സൈബര്‍ കോംറേ‍ഡ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്,, എങ്ങനെ സഹിക്കും അവർ,, എന്ന തലക്കെട്ട് നല്‍കി സജി എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2023ല്‍ ഇത്തരത്തിലൊരു അവാര്‍‍ഡ് […]

Continue Reading

ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് റിവേഴ്‌സ് എടുത്ത് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട് പോയ കെഎസ്ആര്‍ടിസി ബസ് മെയിന്‍ റോഡില്‍ റീവേഴ്‌സ് എടുത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന അപൂര്‍വ്വ കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വിഷന്‍ കൊട്ടാരക്കര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക്  ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 340ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Video  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട്ട് പോയ കെഎസ്ആര്‍ടിസി റിവേഴ്സ് […]

Continue Reading

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ സന്ദേശം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്- കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ എല്ലാ വിധ ക്യാന്‍സര്‍ രോഗമുള്ളവര്‍ക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡ‍ിയേഷനും നല്‍കുന്നു. പത്മശ്രീ ഡോ.പി.കെ.വാര്യര്‍ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നു. ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ് 0483 2806639 കിഡ്നി മാറ്റിവെച്ച ആളുകള്‍ കഴിക്കുന്ന Azoran 50mg, Tafka .05mg ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ […]

Continue Reading

അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കര്‍മ്മ സേന. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നതാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലന്യങ്ങള്‍ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാക്ക് ഒന്നിന് 50 എന്ന നിരക്കിലാണ് ഈ സേവനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഈടാക്കുന്നത്. എന്നാല്‍ 50 രൂപ വാങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ക്ക് […]

Continue Reading

മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

വിവരണം ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടെന്ന വാര്‍ത്തയാണ് ഇപ്പോഴും പ്രധാന ചര്‍ച്ച വിഷയമായി മുന്നിലുള്ളത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമായത് ആരാധകരെയും ഏറെ ആവശത്തിലാക്കിയിരിക്കുകയാണ്. അര്‍ജന്‍റീന ടീം അംഗങ്ങള്‍ക്ക് ജന്മനാട് അവിശ്വസനീയമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇപ്പോള്‍ ഇതാ മെസ്സിക്ക് മറ്റൊരു അംഗീകാരം കൂടി അര്‍ജന്‍റീന നല്‍കാന്‍ ഒരുങ്ങുന്ന എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മെസ്സിയുടെ ചിത്രമുള്ള 1000 അര്‍ജെന്‍റീന്‍ പെസോ കറന്‍സി അര്‍ജെന്‍റീന പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രചരണം. 1000 പെസോ നോട്ടിന്‍റെ […]

Continue Reading

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തി‍യുടെ ജീവിത കഥ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കഥയുടെ പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും എഴുത്തുകാരിയുമായ സുധ മൂര്‍ത്തിയെ (ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ ഭാര്യ) കുറിച്ചുള്ള ഒരു കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വൈറാലാകുകയാണ് ഈ സന്ദേശം. ഫിറോസ് മുഹമ്മദ് അലി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 92ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം- ജീവനുള്ള ഒരു കഥ ! മുംബൈയിൽ […]

Continue Reading

50 വയസുള്ള സ്ത്രീകള്‍ യുവതികളാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം 50 വയസ് വരെയുള്ള സ്ത്രീകള്‍ യുവതികള്‍ എന്ന് സുപ്രീം കോടതി.. യുവതികളെ കിളവി എന്ന് വിളിക്കുന്നവര്‍ക്ക് തടവും പിഴയും.. എന്ന പേരില്‍ ബ്രേക്കിങ് ന്യൂസ് എന്ന തലക്കെട്ട് നല്‍കി ഒരു സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗൗരി സിജി മാത്യൂസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 447ല്‍ അധികം റിയാക്ഷനുകളും 12ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി […]

Continue Reading

അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം കര്‍ണാടകയിലെ പരുത്തി തോട്ടത്തിലെ അപകടകാരിയായ പുഴുവിനെ കുറിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാട്‌സാപ്പിലാണ് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ സഹിതം പുഴുവിനെ കുറിച്ചുള്ള സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിന്‍റെ ചിത്രം. കടി കിട്ടിയാല്‍ അഞ്ച് മിനിറ്റിനുള്ളല്‍ മരണം ഉറപ്പാണ്. ഇവ പാമ്പിനേക്കാള്‍ വിഷമുള്ളവയാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് ഷെയര്‍ ചെയ്യുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.  രണ്ട് പേര്‍ ഒരു തോട്ടത്തില്‍ മരിച്ച് കിടക്കുന്ന ചിത്രവും ഇതോടൊപ്പം പുഴുവില്‍ നിന്നും വിഷമേറ്റ് […]

Continue Reading

അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം മോബൈല്‍ ഗെയിമുകളോടുള്ള കുട്ടികളുടെ ആസക്തിയും ഇതെ തുടര്‍ന്നുണ്ടാകുന്ന ദൂക്ഷ്യവശങ്ങളെ കുറിച്ച് പല ബോധവല്‍ക്കരണങ്ങളും ക്ലാസുകളും സ്കൂള്‍തലത്തില്‍ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി രക്ഷകര്‍ത്താക്കള്‍ വാങ്ങി നല്‍കിയ ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് മൂലം പഠനത്തില്‍ നിന്നും കുട്ടികള്‍ പിന്നോട്ട് പോകുന്ന എന്ന സാഹചര്യവും ഉണ്ടായി. ഇതെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന്‍റെ ദൂഷ്യഫലമായി ഒരു 12 വയസുകാരന്‍ അവന്‍റെ […]

Continue Reading

തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

വിവരണം തെരവുനായക്കളുടെ കടിയേല്‍ക്കുന്നതും അവയുടെ അക്രമങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ തെരുവുനായക്കളെ കൊല്ലാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു എന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മീഡിയ വണ്‍ ചാനലിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അനില്‍ കുമാര്‍ ചിറ്റാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 136ല്‍ അധികം റിയാക്ഷനുകളും 574ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുപ്രീം കോടതി […]

Continue Reading

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജും പേര് മാറ്റിയോ? വസ്‌തുത ഇതാണ്..

വിവരണം ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായിരുന്ന ദിഗംബര്‍ കമ്മത്ത് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഇനി മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗോവയിലുള്ളത്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജിന്‍റെ പേര് വരെ മാറ്റി അതും ബിജെപി സ്വന്തമാക്കി എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. Indian National Congress – Goa changed […]

Continue Reading

വൃദ്ധസദനത്തില്‍ മുത്തശ്ശിയെ കണ്ട് പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥിനിയുടെ വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രവും അടിക്കുറിപ്പുമാണ് ഇത്- സ്കൂളില്‍ നിന്നും ഒരു വൃദ്ധസദനം സന്ദര്‍ശിക്കാന്‍ അധ്യാപികര്‍ വിദ്യാര്‍ത്ഥികളുമായി പോയപ്പോള്‍ അവിടെ വെച്ച് അതില്‍ ഒരു കുട്ടിയുടെ മുത്തശ്ശിയെ കാണുന്നു. ഇരുവര്‍ക്കും അടക്കാന്‍ കഴിയാത്ത തേങ്ങലാണുണ്ടായത്. മുത്തശ്ശിയെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരു ബന്ധുവീട്ടിലാണെന്നാണ് മാതാപിതാക്കള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. ഇങ്ങനെയൊരു തലമുറയെയാണ് സമൂഹവും ചില മാതാപിതാക്കളും ഇവിടെ വാര്‍ത്തെടുക്കുന്നത്.. എന്ന പേരിലുള്ള ഒരു ചിത്രം സഹിതമുള്ള സന്ദേശം ഇതിനോടകം പലര്‍ക്കും ലഭിച്ചിട്ടുണ്ടാവും. യേശുദാസ് എന്ന […]

Continue Reading

നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ടള്ളി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ബിബിസിയുടെ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന മാര്‍ക്ക് ടുള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ ഭരണത്തെയും പുകഴ്ത്തി എഴുതിയ ലേഖനം എന്ന പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. ഇതാണ് പ്രചരിക്കുന്ന സന്ദേശം- *ബിജെപി തുടർന്നാൽ ഒരു ദിവസം ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയരും.*.  എന്നാൽ കോൺഗ്രസ് എവിടെയെങ്കിലും വന്നാൽ, കൊടിയിൽ ചന്ദ്രനുണ്ടാകും, ഇത് എപ്പോഴും ഓർക്കുക!  ഇന്ത്യയ്ക്ക് നമസ്കാരം  *രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി പുറത്തിറക്കിയത്* […]

Continue Reading

മതിയായ ഇന്ധനമില്ലാ എന്ന കാരണത്താലാണോ പോലീസ് ഇരുചക്രവാഹന യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം റോഡ് നിയമ ലംഘനത്തിന് പോലീസ് ഒരു ബൈക്ക് യാത്രികനില്‍ നിന്നും ഈടാക്കിയ പിഴയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എറണാകുളം പൂക്കാട്ടുപടിയില്‍ ഇരുചക്രവാഹനം ഒടിച്ചയാളില്‍ നിന്നും മതിയായ ഇന്ധനം വാഹനത്തിനില്ല എന്ന കാരണം ചെല്ലാനില്‍ രേഖപ്പെടുത്തി പോലീസ് 250 പിഴ ഈടാക്കി എന്നതാണ് പ്രചരണം. പിഴ ഈടാക്കിയ ശേഷം പോലീസ് നല്‍കിയ ഇ-ചെല്ലാന്‍റെ പകര്‍പ്പ് സഹിതമാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും ഇതെ കുറിച്ച് വാര്‍ത്ത നല്‍കി. ഒരു ബൈക്ക് യാത്രികന്‍ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ […]

Continue Reading

ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു എന്നും ഇതിനായി ചുവടെ കൊടുത്ത ലിങ്കില്‍ രജിസ്ടര്‍ ചെയ്യണമെന്ന പേരില്‍ ഒരു സന്ദേശം വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. നിരവധി പേരാണ് ഇത് സത്യമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ 9049053770 യിലേക്ക് ഈ സന്ദേശം അയച്ചു നല്‍കുന്നത്. പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇതാണ്- ഫെയ്‌സ്ബുക്കിലും ഇതെ സന്ദേശം ചിലര്‍ പങ്കവെയ്ക്കുന്നുണ്ട്- Facebook […]

Continue Reading

ബിന്ദു അമ്മിണിയുടെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വ്യാജമാണ്

ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച നിയമ അധ്യാപികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയുടെ പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.   പ്രചരണം  ബിന്ദു അമ്മിണി തന്‍റെ ഫേസ്ബുക്കിൽ നൽകിയ ഒരു കുറിപ്പാണ് പ്രചരിക്കുന്നത്. “ശബരിമല സമയത്ത് പാർട്ടിക്ക് എൻറെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ പാർട്ടി കോൺഗ്രസ് നടന്നപ്പോൾ എൻറെ ആവശ്യമില്ല. ഞാൻ പാർട്ടി കോൺഗ്രസ് ശബരിമല വിഷയത്തിൽ നമ്മൾ ഒത്തുകളിച്ചത് ആണ് എന്ന് ജനം തിരിച്ചറിയും അത്ര രാത്രികാലങ്ങളിൽ പഞ്ചാര വർത്താനം പറയാൻ എത്തുന്ന സഖാക്കൾക്ക് ബിന്ദു […]

Continue Reading

ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രി‍ഡ്‌ജ് പദ്ധതി സംരംഭകര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ‍്‌ജ് നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളാണ് കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് സാഹസിക വിനോദ സഞ്ചാരത്തിനായി ഫ്ലോട്ടിങ് ബ്രിഡ്‌ജ് എന്ന പുതിയ സംരഭത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കടല്‍ തീരത്ത് നിന്നും കടലിലേക്ക് നീളുന്ന പൊങ്ങി കിടക്കുകയും തിരയോടൊപ്പം ആടുകയും ചെയ്യുന്നതാണ് ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കുകള്‍ നിരത്തി ഘടിപ്പിച്ചുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജ്. ഇതിന് ആവശ്യമായ […]

Continue Reading

ചൈന കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചോ? എന്താണ് വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ശാസ്ത്രാ സാങ്കേതിക വിദ്യ അനുദിനം വികസച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകം നടത്തുന്ന പരീക്ഷണങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും നമ്മേ ഞെട്ടിക്കാറുമുണ്ട്. മനുഷ്യന് പകരം തൊഴില്‍ മേഖലകളില്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നൂതന രീതികള്‍ ഇപ്പോള്‍ വിവധ രാജ്യങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മനുഷ്യന്‍ തന്‍റെ ഊര്‍ജ്ജം ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ അതിലും മികച്ചതായി ചെയ്യുന്നു എന്നതാണ് പല വ്യവസായങ്ങള്‍ക്കും ഇപ്പോള്‍ റോബോട്ടിക് സംവാധാനങ്ങള്‍ ഉപയോഗിക്കാന്‍ കാരണം. ഇതിനിടയിലാണ് ചൈന മനുഷ്യന്‍റെ അതെ ഗുണഗണങ്ങളോടുകൂടിയ കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചു എന്ന പ്രചരണം […]

Continue Reading

2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ത്? പരിശോധിക്കാം..

വിവരണം ഇന്ത്യന്‍ ജനത ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നോട്ട് നിരോധനം. പഴയ 1000, 500 നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകള്‍ ആര്‍ബിഐ പിന്നീട് പുറത്തിറക്കുകയും ചെയ്തു. 100, 200, 500, 2000 നോട്ടുകളാണ് പുതുതായി പുറത്തിറങ്ങിയത്. ഇവയാണ് നാം ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ 2000ന്‍റെ നോട്ട് ഉടന്‍ പിന്‍വലിക്കുമെന്ന ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയുടെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മാര്‍ച്ച് 31ന് മുന്‍പ് നോട്ട് പിന്‍വലിച്ചേക്കുമെന്നും ഇതിന് മുന്നോടിയായിട്ടാണ് എസ്ബിഐ […]

Continue Reading

പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ഒരാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജോയ് മാത്യുവിന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപങ്ങളും പലപ്പോഴും വിവാദമാകുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങളെ പുച്ഛിച്ച് ജോയ് മാത്യു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തിയും ജോലി ചെയ്ത് ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാര്‍ക്‌സിസ്റ്റ്കാരന്‍ ആക്കുന്നത് എന്ന് ജോയ് മാത്യു പറഞ്ഞു […]

Continue Reading

എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടന്നു എന്ന് കെഎസ്ഇബി ചെയര്‍മാന്‍ വെളിപ്പെടുത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത?

വിവരണം കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകും സിഐടിയു നേതൃത്വം നല്‍കുന്ന സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബോര്‍ഡ് ചെയര്‍മാന്‍ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നു എന്നും ആരോപിച്ച് സിഐടിയു നേതൃത്വം അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കാമായത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടത് യൂണിയനുകളാണ് അധികാരം ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് മറുപടി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇതിനിടയിലാണ് മുന്‍ […]

Continue Reading

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മേജര്‍ രവിയെ നാട്ടുകാര്‍ രക്ഷിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം.. 

വിവരണം പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍ ട്രെക്കിങ്ങിനിടയില്‍ പാറക്കെട്ടില്‍ അകപ്പെട്ട ബാബു എന്ന ചെറുപ്പക്കാരനെ കരസേനയുടെ നേതൃത്വത്തില്‍ ഇന്നലെ രക്ഷപെടുത്തയതാണ് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടിയില്‍ കുടുങ്ങി കിടന്ന ബാബുവിനെ നീണ്ട 44 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആദ്യം തന്നെ കരസേനയുടെ സഹായം തേടിയിരുന്നു എങ്കില്‍ ഇത്രയും ബുദ്ധിമുട്ടാതെ യുവാവിനെ രക്ഷിക്കാമായിരുന്നു എന്നും കേരളത്തില്‍ ഭരണാധാരികളുടെ അറിവില്ലായിമയാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നും ആരോപിച്ചു സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നിരുന്നു. […]

Continue Reading

വാര്‍‍ഡിലേക്ക് മാറ്റിയ ശേഷമുള്ള വാവ സുരേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വാവ സുരേഷിന് പാമ്പ് കടിയേറ്റു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാ വി‌ഷയമായ വാര്‍ത്ത. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഇതെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും അദ്ദേഹത്തെ മാറ്റി പ്രവേശിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു സുരേഷെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്‍റെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തിന്‍റെ നില മെച്ചപ്പെടുകയും വെന്‍റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ […]

Continue Reading

മാരക രാസവസ്‌തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്‌തുത അറിയാം..

വിവരണം കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശര്‍ക്കരയില്‍ (വെല്ലം) വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശര്‍ക്കര വിപണനം നിരോധിച്ചു എന്ന ഒരു പത്രവാര്‍ത്ത കട്ടിങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന ശര്‍ക്കരയില്‍ അതിമാരകമായ രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപപ്പ് അസി. കമ്മീഷണര്‍ സി.എ.ജനാര്‍ദ്ദനന്‍ നിരോധനത്തിന് ഉത്തരവിട്ടു എന്നതാണ് പത്രവാര്‍ത്തയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ പത്രവാര്‍ത്ത വ്യാപകമായി ഷെയര്‍ […]

Continue Reading

എസ്ബിഐ വഴി പണം അയക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം ആവശ്യമാണോ? ഈ ‘വിചിത്ര നിയമങ്ങള്‍’ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് മുഖേന പണം അയക്കുന്നതിനുള്ള വിചിത്രമായ മാനദണ്ഡം സംബന്ധിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാളിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കുക- 1-പണം അടയ്ക്കുന്ന സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ്, 2- അക്കൗണ്ട് ഉടമയുടെ സമ്മതപത്രം, 3- അടയ്ക്കുന്ന ആള്‍ക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടായിരിക്കുക. എന്നതാണ് എസ്ബിഐയുടെ ബ്രാഞ്ചില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പട്ടിക. സമ്മതപത്രം വാങ്ങാന്‍ പോകുമ്പോള്‍ പണം നേരിട്ട് […]

Continue Reading

ഇസ്ലാമിനെ അവഹേളിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ഇപ്പോള്‍ ഇത്തരമൊരു മാസിക പുറത്തിറക്കിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ധീരജ് (21) കൊല്ലപ്പെട്ട വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെഎസ്‌യുവും എസ്എഫ്ഐയും കോണ്‍ഗ്രസും സിപിഎമ്മും ഇതെ തുടര്‍ന്ന് പല വിധത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പുറത്തിറക്കിയ ഒരു മാസിക സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നത്. ഇസ്ലാം അവഹേളനവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്എഫ്ഐ മാഗസിന്‍.. പ്രതികരിക്കുക.. പ്രതിഷേധിക്കുക.. എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. മൂടുപടം […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് ചാടിയും നീന്തിയും ആഘോഷിക്കുന്നവര്‍; വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല.. വസ്‌തുത ഇതാണ്..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ പ്രദേശങ്ങളില്‍ ചിലര്‍ പ്രളയത്തെ ആഘോഷമാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വെള്ളം […]

Continue Reading

FACT CHECK – ബിജെപി ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചാല്‍ അവഗണിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ ബിജെപി നേതാവ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തതിനെ കുറിച്ചുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‍ 2021ല്‍ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന് മറുപടിയായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി എന്ന പേരിലാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്. ബിജെപിയുടെ സ്വാഗതം ചെയ്യല്‍ അവഗണിക്കുന്നില്ല.. എന്‍ഡിഎ […]

Continue Reading

FACT CEHCK – ‘തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ’; മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയത് ഈ പക്ഷിയെ കുറിച്ചാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇസ്ലാമിക് അറബ് പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് വീഡിയോ അയച്ചു നല്‍കിയത്.  പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു, ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി, 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു.. എന്ന തലക്കെട്ട് […]

Continue Reading

FACT CHECK – പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ നടന്ന കയ്യേറ്റത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പോലീസ് വാഹന പരിശോധനയ്ക്ക് ഇടിയില്‍ നടന്ന പല സംഭവങ്ങളും നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഹെല്‍മെറ്റ് വെച്ചില്ല എന്ന കാരണത്താല്‍ പോലീസ് അസഭ്യ പറഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും തുടങ്ങിയ പല വീഡിയോകളും ആരോപണങ്ങളും വാര്‍ത്തകളായും സമൂഹമാധ്യമങ്ങളിലൂടെയും എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മല്ലു ഫ്രഷ് വ്ളോഗ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തിലൊരു പോലീസ് വാഹന പരിശോധനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മിറ്റില്ലാതെ ബൈക്കില്‍ എത്തിയ രണ്ടു […]

Continue Reading

FACT CHECK: കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

ഹലാൽ ഭക്ഷണത്തെ ചൊല്ലിയുള്ള ചൂടുപിടിച്ച ചർച്ച ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹലാലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് എഡിറ്റ് ചെയ്ത് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം   നികൃഷ്ടമായ ആചാരങ്ങൾ പരിഷ്കൃതമായ സമൂഹത്തിൽ അനങ്ങുന്നില്ല എന്ന് എന്ന ചോദ്യത്തോടെ കെ സുരേന്ദ്രൻ ഇട്ട ഒരു പോസ്റ്റ് ആണ് പ്രചരിക്കുന്നത് പണ്ടൊക്കെ  യുക്തിവാദികൾ എന്നൊരു കൂട്ടരേ എങ്കിലും അവിടെയുമിവിടെയും കാണാമായിരുന്നു ഒന്നു കവർസ്റ്റോറി കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്ത എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ […]

Continue Reading

FACT CHECK – ഗൂഗിള്‍ പേ അംഗീകൃത പെയ്‌മെന്‍റ് സംവിധാനമല്ലെന്ന് ആര്‍ബിഐ പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ‍ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് എങ്ങും ഇപ്പോള്‍ യുപിഐ (യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റര്‍ഫെയ്‌സ്) ഉപയോഗിച്ചാണ് ബഹുഭൂരിപക്ഷവും ഷോപ്പിങ് നടത്തുന്നത്. നിരവധി യുപിഐ ആപ്പുകളുണ്ടെങ്കിലും ഒട്ടുമിക്കവരും അധികവും ഉപയോഗിക്കുന്നത് ഗൂഗിളിന്‍റ ജി പേ ആപ്പ് ആണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സമൂഹമാധ്യമങ്ങളില്‍ ഗൂഗിള്‍ പേയ്ക്ക് എതിരായി ഒരു പ്രചരണം വ്യാപകമാകുകയാണ്. ഗൂഗിള്‍ പേ പണം ഇടപാടിന് വേണ്ടിയുള്ള സംവിധാനമല്ല എന്ന് ആര്‍ബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു എന്നാണ് ഈ പ്രചരണം. കൂടാതെ ഗൂഗിള്‍ പേ പണം ഇടാപാടില്‍ […]

Continue Reading

FACT CHECK – കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK – നെഹ്‌റു ട്രോഫി വള്ളം കളിയുടെ തീയതി പ്രഖ്യാപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണ് ആലപ്പുഴ ജില്ല. ആല്ലുഴയിലെ നെഹ്‌റു ട്രോഫി ജലോത്സവവും ലോക പ്രശസ്തമാണ്. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രതിസന്ധിക്കള്‍ക്കൊപ്പം തന്നെ നെഹ്‌റു ട്രോഫി ജലോത്സവവും നടത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ സംഘാടകര്‍. കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടി എത്തി നില്‍ക്കുമ്പോഴും രാജ്യം അണ്‍ലോക്കാകുന്ന ഈ സാഹചര്യത്തില്‍ ഈ […]

Continue Reading

FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ […]

Continue Reading

FACT CHECK – കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോവിഡ് 19 പിടിപെട്ട് ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായം പ്രഖ്യാപിച്ചു എന്ന പേരില്‍ ഒരു സന്ദേശവും ഇതിന് അര്‍ഹരായവര്‍ അപേക്ഷ നല്‍കാനുള്ള ഫോം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കോവിഡ് വന്ന ശേഷം മറ്റെന്തെങ്കിലും രോഗം വന്ന് മരണപ്പെട്ടാലും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ തുക ലഭിക്കുമെന്നുമാണ് പ്രചരണത്തിന്‍റെ ഉള്ളടക്കം. പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്- […]

Continue Reading

FACT CHECK – പ്രവാചക നിന്ദ നടത്തിയ സ്വീഡിഷ് ചിത്രകാരന്‍ അപകടത്തില്‍പ്പെട്ട് വെന്ത് മരിക്കുന്ന വീഡിയോയാണോ ഇത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് ചിത്രകാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലോകം മുഴുവനുള്ള മാധ്യമമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007ല്‍ പ്രവാചകനെ നായയുടെ രൂപത്തില്‍ വരച്ച ലാര്‍സ് വില്‍ക്‌സ് എന്ന ചിത്രകാരനെതിരെ ലോകത്തെ മുസ്‌ലിം വിശ്വാസികള്‍ വലിയ പ്രതിഷേധങ്ങളും ഭീഷണികളുമാണ് ഉയര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ലാര്‍സിന്‍റെ മരണ ശേഷവും പ്രവാചക നിന്ദ നടത്തിയ ചിത്രകാരന്‍റെ മരണം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്‍റെ […]

Continue Reading

FACT CHECK – 1940ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് അല്ല.. വസ്‌തുത ഇതാണ്..

വിവരണം ബൈക്ക് ആരാധകര്‍ക്ക് വലിയ സ്വാധീനമുള്ളതും ഏറെ പ്രിയപ്പെടതുമായ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിന്‍റെ ആദ്യകാല മോഡല്‍ വാഹനം എന്ന പേരില്‍ ഒരു വാഹനം ഒരു വിദേശി സ്റ്റാര്‍ട്ട് ചെയ്യുകയും അതിന്‍റെ ഹെഡ്‌ലൈറ്റും പുറകിലെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും തുറന്ന ശേഷം തീ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുന്നത് പോലെ കത്തിച്ച് തെളിയിക്കുകയും പിന്നീട് ആ വണ്ടി അയാള്‍ ഓടിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചടയമംഗലം ന്യൂസ് എന്ന പേജില്‍ നിന്നും 1940ലെ […]

Continue Reading

FACT CHECK – പോലീസ് സേന റിക്രൂട്ട്മെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് സെലക്ഷന്‍ ക്യാംപ് ഉടന്‍ നടക്കുന്നുവെന്നും ഇതിനായി ഇപ്പോള്‍ രജിസ്ടര്‍ ചെയ്യാമെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ള യുവതി യുവാക്കള്‍ക്ക് രജിസ്ടര്‍ ചെയ്യാമെന്നും ആകര്‍ഷകമായ ശമ്പളം ലഭിക്കുമെന്നുമാണ് അവകാശവാദം. വോയിസ് ഓഫ് ഒറ്റപ്പാലം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും ഇതെ പോസ്റ്റ് ഞങ്ങള്‍ക്ക് കണ്ടെത്താനായി. പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെയാണ്- 2021-2022 അധ്യയന വർഷത്തെ  പോലീസ് സേനകളിലേക്കുള്ള pre- recruitment സെലെക്ഷൻ […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

FACT CHECK – മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജിനെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയെന്ന പേരിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രം സഹിതം സംഘ സാരഥി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading

FACT CHECK – പോലീസ് ജീപ്പ് തടഞ്ഞ് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിക്കുന്ന യുവാവിന്‍റെ വൈറല്‍ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒരു യുവാവ് പോലീസ് ജീപ്പിന് ബൈക്ക് കുറുകെ നിര്‍ത്തി പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിടിഎസ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വേലി തന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടുണ്ടോ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന 56 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ 1.2 മില്യണ്‍ ജനങ്ങളാണ് കണ്ടിട്ടുള്ളത്. 44,000ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

FACT CHECK – വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

വിവരണം ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാടന് വേണ്ടി നാടന്‍ അടി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുനന്നത്. ഒരു നീര്‍ചാലിന് അരികില്‍ ഒരു സംഘം ചെറുപ്പക്കാര്‍ വ്യാജ വാറ്റ് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും അവിടെ ക്യാമറയുമായി മറ്റൊരു സംഘം എത്തി ഇവരോട് തങ്ങളുടെ സംഘത്തിന് സൗജന്യമായി വാറ്റ് തരണമെന്നും അല്ലാത്ത പക്ഷം പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

FACT CHECK – കാനഡയില്‍ ചുഴലിക്കാറ്റ് അടിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..

വിവരണം കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റ്അടിച്ചപ്പോള്‍… എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിതീവ്രമായ ചുഴലിക്കാറ്റിനിടയില്‍ അത് ഷൂട്ട് ചെയ്യുന്ന ഒരു സംഘത്തിന്‍റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. രാജ്മോഹന്‍ എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 55ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രചരിക്കുന്ന വീഡിയോ- Facebook Post Archived Link എന്നാല്‍ ഇതില്‍ കാണുന്നത് കാനഡ‍യില്‍ വീശിയ ചുഴലിക്കാറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണോ? […]

Continue Reading

FACT CHECK – ഗൗരിയമ്മ മരിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം..ഏറ്റവും പുതിയ വിവരങ്ങളിതാണ്..

മുതിര്‍ന്ന രാഷ്ട്രീയ നേതാവായ കെ.ആര്‍.ഗൗരിയമ്മ അന്തരിച്ചു.. എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വി.സിവന്‍കുട്ടിയെ പോലെയുള്ള സിപിഎം നേതാക്കള്‍ പോലും സമൂഹമാധ്യമങ്ങളിലൂടെ ഈ പ്രചരണം പങ്കുവെച്ചു. പത്തിയൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ നിരവധി പേരാണാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. നിമിഷനേരം കൊണ്ട് പ്രചരണം വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും തുടങ്ങിയ എല്ലാ സൈബര്‍ ഇടങ്ങളിലും വൈറലായി മാറി. Facebook Post Archived Link വി.സിവന്‍കുട്ടി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ […]

Continue Reading

FACT CHECK – ഇടുക്കിയില്‍ സിംഹം ഇറങ്ങിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇടുക്കിയിലുള്ളവർ സൂക്ഷിക്കുക.. ഇടുക്കിയിലെ മാരുതി ഷോറൂമിൽ വാഹനം ബുക്ക്‌ ചെയ്യാൻ വന്ന കസ്റ്റമർ…. സെക്യൂരിറ്റിക്കാരൻ കാബിനിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് ഭാഗ്യം എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അതായത് ഒരു നഗരപ്രദേശത്തെ ഏതോ ഒരു സ്ഥാപനത്തിന്‍റെ മതില്‍ ചാടി എത്തുന്ന പെണ്‍ സിംഹത്തിന്‍റെ വീഡിയോയാണിത്. സ്ഥാപനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണിത്. ഇടുക്കിയിലെ മരുതി ഷോറൂമില്‍ എത്തിയ കസ്റ്റമര്‍ എന്ന ഹാസ്യരൂപേണയാണ് പ്രചരണം. പെണ്‍സിംഹത്തെയാണ് കസ്റ്റമര്‍ […]

Continue Reading

FACT CHECK – നരേന്ദ്ര മോദി യോഗ ചെയ്യുന്ന അപൂര്‍വ്വ ബ്ലാക്ക് ആന്‍ഡ് വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..

വിവരണം നരേന്ദ്ര മോദി…. യോഗ ചെയ്യുന്ന ഒരു അപൂർവ്വ വീഡിയോ. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയില്‍ നരേന്ദ്ര മോദിയുടെ സാദൃശ്യമുള്ള ഒരാള്‍ യോഗ ചെയ്യുന്നതാണ് ഉള്ളടക്കം. നന്ദനത്തില്‍ വേണു എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 213ല്‍ അധികം റിയാക്ഷനുകളും 116ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദി യോഗ ചെയ്യുന്ന […]

Continue Reading

FACT CHECK – പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആകുമെന്ന നിയമം നവംബര്‍ നാലിന് പ്രാബല്യത്തില്‍ വരുമെന്ന പ്രചരണം വ്യാജം..

വിവരണം പെണ്‍കുട്ടികളുടെ വിവാഹപ്രായം 21.. നിയമം നവംബര്‍ 4ന് പ്രാബല്യത്തില്‍ വരും കേന്ദ്ര നിയമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും നിരനധി പേര്‍ ഈ സന്ദേശം പങ്കുവെക്കുന്നുണ്ട്. അത്തരത്തില്‍ ആര്‍.സുകുമാരന്‍ നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്  ചുവടെ- Facebook Post  Archived Link  എന്നാല്‍ നവംബര്‍ നാലിന് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയിട്ടുള്ള കേന്ദ്ര നിയമം […]

Continue Reading

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പരാതി നല്‍കാനുള്ള കേരള പോലീസിന്‍റെ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയുമാണോ ഇത്?

വിവരണം നിങ്ങളുടെ അനുവാദം കൂടാതെ മറ്റൊരാള്‍ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ചതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.. നിങ്ങളുടെ വാളില്‍ മോശമായ ഫോട്ടകള്‍ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ.. ഫേക്ക് ഐഡിയില്‍ നിന്നും നിങ്ങളെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടോ.. ഓണ്‍ലൈന്‍ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടോ.. ഉണ്ടെങ്കില്‍ ഉടന്‍ കംപ്ലെയിന്‍റ് ചെയ്യുക ഫോണ്‍ – 0471 2449090, 2556179, [email protected] എന്ന ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ടും ചില പോസ്റ്റുകളും ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരള പോലീസിന്‍റെ സൈബര്‍ വിഭാഗത്തില്‍ […]

Continue Reading

ബിനീഷ് കോടിയേരിയുടെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

വിവരണം  സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് വാര്‍ത്ത പ്രചരിക്കുന്ന സമ്പ്രദായം സാമൂഹ്യ മാധ്യമ ങ്ങളില്‍ ഏറെ നാള്‍ മുമ്പ് മുതല്‍ തന്നെയുണ്ട്. പത്രക്കട്ടിങ്ങുകളുടെയും ചാനല്‍ വാര്‍ത്തകളുടെയും പലരുടെ ഫേസ്ബുക്ക് പേജുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ ഇത്തരത്തില്‍ പ്രചരിക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച നിരവധി പോസ്റ്റുകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വെബ് സൈറ്റില്‍  തിരഞ്ഞാല്‍ ഇവ ലഭിക്കും.   ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സ്ക്രീന്‍ ഷോട്ട് വീണ്ടും  പ്രചരിക്കുന്നുണ്ട്. “മാപ്പിള സഖാക്കള്‍ എന്ത് പറയുന്നു..? പാര്‍ട്ടി […]

Continue Reading

ഈ കോഡ് കമന്‍റ് ചെയ്താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയുമോ?

വിവരണം നമ്മുടെ എഫ്ബി ഹാക്ക്ഡ് ആണോ എന്ന് അറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ..? കമന്‍റ് ബോക്‌സില്‍ @[4:0] എന്ന് അടിച്ച് നോക്ക് Mark Zuckerberg എന്ന് വന്നാല്‍ ഓക്കെ.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചളിയന്‍ ട്രോള്‍സ് എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 181ല്‍ അധികം ലൈക്കുകളും 21ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ @[4:0] എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്ക് […]

Continue Reading

ഇന്ത്യന്‍ പതാകയ്ക്ക് പകരം ഈജിപ്റ്റിന്‍റെ പതാക; അജിത് ഡോവലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റാണോ ഇത്?

വിവരണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്വാതന്ത്ര്യ ദിനം ആശംസിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പതാക മാറിപ്പോയി എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. HAPPY INDEPENDENCE DAY TO ALL OF US!! എന്ന സന്ദേശത്തോടൊപ്പം അജിത് ഡോവല്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലെ വൈറല്‍ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത് ഈജിപ്റ്റിന്‍റെ പതാകയാണെന്നതാണ് ആക്ഷേപം. അജിത് ഡോവലിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 130ല്‍ […]

Continue Reading

ഫെയ്‌സ്ബുക്ക് അല്‍ഗോരിതം അപ്ഡേറ്റ് പോസ്റ്റുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

വിരവണം പുതിയ ഫേസ്ബുക്ക് അല്‍ഗോരിതം… ( പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ) എല്ലാം കച്ചവട തന്ത്രം പുതിയ ഫേസ്ബുക്ക് നിയമങ്ങൾ കാരണം എന്റെ സുഹൃത്തുക്കളെയും, സഹോദരങ്ങളുടെയും നഷ്ടപ്പെടുന്നു… പലരും എന്നോട് ഇപ്പൊ പോസ്റ്റ് ഒന്നും കാണുന്നില്ലലോ എന്ന് പറയുമ്പോ ഞാൻ അത് അത്ര കാര്യം ആക്കിയിരുന്നില്ല… തുടക്കത്തിൽ ഞാൻ വിചാരിച്ചു ചിലർ എന്നെ ബ്ലോക്ക്‌ ചെയ്തതായിരിക്കും എന്ന്…. എന്റെ സുഹൃത്തുക്കൾ പോസ്റ്റുചെയ്യുന്ന എല്ലാ പോസ്റ്റുകളും ഞാൻ കാണുന്നുണ്ട് എന്ന് കരുതി .. എന്നാൽ ഞാൻ പല […]

Continue Reading

ഫേസ്ബുക്കിലൂടെയുള്ള വംശീയമായ പരാമർശങ്ങൾക്കെതിരെ കെ ആർ ഇന്ദിരയ്ക്കെതിരെ കേസ് എടുത്തിട്ടില്ലേ ..?

വിവരണം  ഖലാസി-Khalasi എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 3  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 400  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “#അന്തർധാര_സജീവമാണ്?” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : വർഗീയത ഛർദ്ദിച്ച കെആർ ഇന്ദിരയ്‌ക്കെതിരെ കേസില്ല. കുട്ടി സഖാക്കളുടെ മാർച്ചില്ല. വത്തയ്ക്ക പരാമർശത്തിൽ കാണിച്ച ശുഷ്‌കാന്തി സംഘികൾക്കെതിരെ കാണാത്തത് എന്തുകൊണ്ടാണ് സഖാവേ…?” എന്ന വാചകങ്ങളും കെആർ ഇന്ദിരയുടെ ചിത്രവുമാണ് പോസ്റ്റിലുള്ളത്. archived link FB post കഴിഞ്ഞ രണ്ടു ദിവസമായി […]

Continue Reading

ഗ്രാറ്റുല എന്ന വാക്ക് ഫെയ്‌സ്ബുക്ക് സുരക്ഷയുമായി ബന്ധപ്പെട്ടതോ?

വിവരണം നിങ്ങളുടെ fb അക്കൗണ്ട് safe ആണോ എന്നറിയാൻ GRATULA എന്ന് Type ചെയ്തു നോക്കുക. ?? എന്ന തലക്കെട്ട് നല്‍കി മാര്‍ക്ക് സൂക്കര്‍ബെര്‍ഗിന്‍റെ പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്രാറ്റുല (Gratula) എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ചുവന്ന നിറത്തില്‍ ആ വാക്ക് മാറിയില്ലെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ പാസ്‌വേര്‍ഡ് മാറണമെന്നുമാണ് ഇതിന്‍റെ അര്‍ഥമെന്നും പോസ്റ്റില്‍ പറയുന്നു. നമ്പര്‍ വണ്‍ മീഡിയ (No 1 Media) എന്ന പേരുള്ള പേജില്‍ […]

Continue Reading

XOXOഎന്ന് ടൈപ്പ് ചെയ്‌താല്‍ ഫോണ്‍ ഒറിജിനലാണെന്ന് അറിയാന്‍ കഴിയുമോ?

വിവരണം നിങ്ങളുടെ ഫോണ്‍ ഒറിജിനലാണോ എന്ന് അറിയാന്‍ കമന്‍റ് ബോക്‌സില്‍ XOXO എന്ന് ടൈപ്പ് ചെയ്യുക. അക്ഷരങ്ങള്‍ ചുവന്ന നിറമാകുന്നുണ്ടെങ്കില്‍ ഫോണ്‍ ഒറിജിനലാണ് എന്ന തരത്തിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.  AROOR 24×7 എന്ന പേജില്‍ ജൂലൈ 10ന് ബ്രിജൈ പ്രമോദ് എന്ന വ്യക്തി ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 120ല്‍ അധികം ലൈക്കുകളും 39ല്‍ അധികം ഷെയറുകളും ഉള്ള പോസ്റ്റിന് 200ല്‍ അധികം പേരാണ് XOXO എന്ന കമന്‍റ് ചെയ്‌തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

BFF എന്ന് ടൈപ്പ് ചെയ്‌താല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ കഴിയുമോ?

വിവരണം കമന്‍റ് ബോക്‌സില്‍ ബിഎഫ്എഫ് എന്ന് ടൈപ്പ് ചെയ്യു.. പച്ച നിറം വന്നാല്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണ്.. ഇത്തരം ഒരു പ്രചരണം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്‍റെ ചിത്രം സഹിതമാണ് ഇത്തരമൊരു പോസ്റ്റ് ചങ്ങാതിക്കൂട്ടം എന്ന പേരിലുള്ള ഒരു പേജില്‍ ജൂണ്‍ 24ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 173ല്‍ അധികം ലൈക്കുകളും, 1,400ല്‍ അധികം കമന്‍റുകളും, 12ല്‍ അധികം ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ ബിഎഫ്എഫ് എന്ന് […]

Continue Reading

ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചോ …?

വിവരണം  Vijayanvr Evoor എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1200 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ല – സുപ്രീം കോടതി ” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.  Facebook Archived Link സാമൂഹിക മാധ്യമങ്ങൾ വാർത്ത മാധ്യമങ്ങളുടെ അടിത്തറയിലല്ല പ്രവർത്തിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിലപാടുകൾ തുറന്നു കാണിക്കുന്നതിനും അവിടെ വിലക്കുകളില്ല. എന്നാൽ ആർക്കും ആരെയും […]

Continue Reading

അടുത്ത മൂന്ന് ദിവസത്തേക്ക് വാട്‌സാപ്പില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ലെന്ന സന്ദേശം സത്യമാണോ?

വിവരണം Watsaap warning ഇന്നുമുതൽ മൂന്ന് ദിവസത്തേക്കു വാട്സാപ്പ് ഇന്ത്യയിൽ  താത്കാലികമായി നിർത്തി വെക്കുന്നു.       വാട്സാപ്പ് സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ള സംശയം ഉള്ളതായി വാട്സാപ് അഡ്മിനിസ്റ്റർ mr. Albertine henry  അറിയിച്ചു.  പേഴ്സണൽ ഡാറ്റാസ്‌ ഒന്നും തന്നെ 3 ദിവസത്തേക്ക് പരസ്പരം കൈമാറാൻ പാടുള്ളതല്ല.   Please Share your friends ജൂലൈ മൂന്നിന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയകോടെ നിരവധി പ്രചരണങ്ങളാണ് ഇതെ കുറിച്ച് പ്രചരിച്ചത്. അത്തരത്തിലൊന്നാണ് മുകളില്‍ […]

Continue Reading

ഇത് ഫിറോസ് കുന്നംപറമ്പിലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തന്നെയാണോ?

വിവരണം സമൂഹമാധ്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രമുഖനായ ഫിറോസ് കുന്നംപറമ്പലിന്‍റെ പേരില്‍ ഒരു രോഗിയുടെ ചികിത്സാസഹായ അഭ്യര്‍ത്ഥനയും പേ ടിഎം ക്യൂ ആര്‍ കോഡും കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍  പ്രചരിക്കുന്നുണ്ട്. പേ ടിഎം വഴി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാനാണ് പോസ്റ്റിലെ അഭ്യര്‍ത്ഥന.  Firos kunnamparambil palakkad എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും ജൂണ്‍ 24നാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍- തലച്ചോറിൽ ഗുരുതര ക്യാൻസർ ബാധിതനായ ഇദ്ദേഹത്തെ ദയവായി നിങ്ങളാൽ ആകും വിധം […]

Continue Reading

ഫോട്ടോയില്‍ കാണുന്ന കുട്ടിയെ കണ്ടെത്തിയതാണ്!

വിവരണം ചേര്‍ത്തല ഭാഗത്ത് നിന്നും ഒരു കുട്ടിയെ കാണാതായെന്ന് ജൂണ്‍ 18 മുതല്‍ പാതിരാമണലിന്റെ തീരത്ത് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം സഹിതം ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 319ല്‍ അധികം ഷെയറുകളും 21ല്‍ അധികം ലൈക്കുകളും ലഭിത്തിച്ചുണ്ട്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ- പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ- Facebook Archived Link 18ന് രാത്രി 11ന് ശേഷമാണ് പേജില്‍ കുട്ടിയെ കാണാതായതായി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റില്‍ പറയുന്നത് പോലെ അഭിജിത്ത് എന്ന പേരില്‍ ഒരു […]

Continue Reading

ബിനീഷ് കോടിയേരിയുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സത്യമോ?

വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയെ കുറിച്ചുള്ള ചര്‍ച്ചകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ധാരാളം പ്രചരിക്കുന്നുണ്ട്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി പോലീസ് പരാതി രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് രണ്ടാമത്തെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പേരില്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് (19/06/2019) പ്രചരിപ്പിക്കപ്പെടുന്നത്. കൊണ്ടോട്ടി സഖാക്കൾ എന്ന പേരിലുള്ള പേജിലാണ് ബിനീഷ് കോടിയേരി തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചതെന്ന് തോന്നിക്കും വിധമുള്ള പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading