പാകിസ്ഥാനില്‍ ഹിന്ദു എംപി ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി തൊഴുത് അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍… വീഡിയോയുടെ വാസ്തവമിങ്ങനെ…

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അവഗണന അനുഭവിക്കുകയാണെന്നും പാര്‍ലമെന്‍റില്‍ ഹിന്ദു എംപി അവകാശങ്ങള്‍ക്കായി കേണപേക്ഷിക്കുകയാനെന്നും അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയില്‍ പാര്‍ലമെന്‍റില്‍ ജനപ്രതിനിധി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ എംപി ഹൈന്ദവ വിഭാഗങ്ങളോടും ഹിന്ദു പെണ്‍കുട്ടികളോടും കരുണ കാണിക്കണമെന്നാണ് പ്രസംഗത്തില്‍ അപേക്ഷാ രൂപേണ പറയുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*പാകിസ്ഥാൻ പാർലമെന്റിൽ ഒരു പാകിസ്ഥാൻ ഹിന്ദു എംപി എങ്ങനെയാണ് കരുണയ്ക്കായി കേഴുന്നത്, ദയവായി ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളുടെ പെൺമക്കളെ ഒഴിവാക്കുകയും ചെയ്യൂ…ഈ […]

Continue Reading

പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം 

പുതിയ വഖ്ഫ് നിയമം സ്വാഗതം ചെയ്ത് നാഗ്പൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് മുസ്‌ലിങ്ങളും ഹിന്ദുക്കളും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. വീഡിയോയെ […]

Continue Reading

മുസ്ലിം യുവാവ് ഇഫ്താറിൽ പങ്കെടുക്കുന്ന ഒരു ഹിന്ദു പണ്ഡിതനെ മർദിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രാങ്ക് വീഡിയോ ദൃശ്യങ്ങൾ

ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയ ഒരു ഹിന്ദു പണ്ഡിതനെ മര്‍ദ്ദിക്കുന്ന മുസ്ലിം യുവാവിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ഇഫ്താർ പാർട്ടിയിൽ വന്ന ഹിന്ദു പണ്ഡിതനെ ഒരു മുസ്ലിം യുവാവ് മർദിക്കുന്നത് […]

Continue Reading

ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

ബംഗ്ലാദേശിൽ മുസ്ലിങ്ങൾ ഒരു ഹൈന്ദവ ക്ഷേത്രം അടിച്ചു തകർക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് പ്രചരണം വീഡിയോയിൽ മുസ്ലിം വേഷം ധരിച്ച യുവാക്കൾ ആയുധങ്ങൾ കൊണ്ട് ഒരു മണ്ഡപം അടിച്ചു തകർക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇത് ബംഗ്ലാദേശിലെ ഹൈന്ദവ ക്ഷേത്രമാണെന്നും മുസ്ലീങ്ങൾ തകർക്കുകയാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ബംഗ്ലാദേശിലെ ഒരു അമ്പലം പൊളിക്കൽ ചടങ്ങാണ്. കേരളത്തിലടക്കം ഇന്ത്യയിൽ ജോലി ചെയ്യുന്ന പല ബംഗ്ലാദേശികളുടെയും അവരുടെ നാട്ടിലെ തനി സ്വഭാവമാണിത്. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല […]

Continue Reading

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന കലാപത്തിൽ ഉറ്റവരെ നഷ്ടപെട്ട കുഞ്ഞിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 4 കൊല്ലം പഴയ ചിത്രം            

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ജിഹാദികൾ നടത്തിയ കലാപത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുഞ്ഞിന് ഭക്ഷണം നൽകുന്ന ഇസ്‌കോൺ സന്നദ്ധ പ്രവർത്തകൻ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ […]

Continue Reading

ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ഹിന്ദു യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…  

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്ത ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു യുവതി ദയനീയമായി കരഞ്ഞു യാചിക്കുന്നതും ഒരുകൂട്ടം ആളുകൾ അവളക്ക് ചുറ്റും നിന്ന് വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത ശേഷമുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലോക മനസാക്ഷി നടുങ്ങുന്ന കാഴ്ച്ച  ബംഗ്ലാദേശിൽ ക്രൂരപീഡനത്തിന് ഇരയാകുന്ന ഹിന്ദു യുവതി.ബംഗ്ലാദേശിലെ നാരായണ്ഗഞ്ചിലുള്ള അരയ്ഹസാറിൽ നിന്ന് ഒരു ഹിന്ദു […]

Continue Reading

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ നടക്കുന്ന ക്രൂരതകൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വീഡിയോകൾ 

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കുനേരെ ഉണ്ടാവുന്ന ക്രൂരത കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വിഡിയോകൾ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പല വീഡിയോകൾ കാണാം. ഈ വീഡിയോകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ തെരെഞ്ഞെടുപ്പ് പ്രസംഗം നമുക്ക് കേൾക്കാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനോട് ക്രൂരത എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 കൊല്ലം മുൻപ് വെനിസ്വേലയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ 

ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവിന്‍റെ നാവും കൈകളും വെട്ടി എടുത്തു എന്ന തരത്തിൽ വിചലിതമാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഭവം ബംഗ്ലാദേശിലെതല്ല  എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Twitter Archived  മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വിചിലതമാക്കുന്ന വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിലെ ഹിന്ദു ദൈവ നാമം ജപിക്കാൻ നിനക്ക് […]

Continue Reading

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കുന്ന തുളസി ഗബ്ബാര്‍ഡിന്‍റെ വീഡിയോ പഴയതാണ്

അമേരിക്കയുടെ മുന്‍ കോണ്‍ഗ്രസ്‌വുമന്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലാദേശില്‍ നിലവില്‍ ഹിന്ദുക്കളുടെ അവസ്ഥയെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ വീഡിയോ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ മുന്‍ കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് വുമന്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെ പറയുന്നതായി കാണാം. തുളസി […]

Continue Reading

ബംഗ്ലാദേശില്‍ മതമൌലികവാദികള്‍ ഒരു ദര്‍ഗ പൊളിക്കുന്ന ദൃശ്യങ്ങള്‍ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു

ബംഗ്ലാദേശില്‍ മുന്‍ ഇസ്കോണ്‍ പുരോഹിതന്‍ ചിന്‍മയ്‌ കൃഷ്ണ ദാസിന്‍റെ അറസ്റ്റിന് ശേഷം ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം നടക്കുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകള്‍ ദേശിയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനിടെ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുന്ന വീഡിയോയല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading

ബംഗ്ലാദേശില്‍ കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു

ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഹിന്ദുക്കളെ ക്രൂരമായി മര്‍ദിക്കുന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്‍റെതാണ്. എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ നമുക്ക് കലാപം കാണാം. ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വംശഹത്യയുടെതാണ് എന്ന് ആരോപിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “*ബംഗ്ലാദേശിൽ, ഐഡി പ്രൂഫ് നോക്കി […]

Continue Reading

“സംസ്കാരം കൊണ്ട് ഞാന്‍ മുസ്ലിമാണ്” എന്ന് പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുണ്ടോ? സത്യം ഇതാണ്…

സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്‌റുവിന്‍റെ പേരില്‍ ഒരു പ്രസ്താവന പ്രചരിപ്പിക്കുന്നുണ്ട്. “ഞാൻ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷുകാരൻ, ദർശനത്തിൽ ആഗോളവാദി, സംസ്കാരത്തിൽ മുസ്ലീം, ജനനത്തില്‍ യാദൃച്ഛികത മൂലം ഹിന്ദു.” എന്നാണ് പണ്ഡിറ്റ്‌ നെഹ്രുവിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രസ്താവന. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റു ബ്രിട്ടീഷ്‌ […]

Continue Reading

ഒഡീഷയീല്‍ വിദ്യാര്‍ത്ഥികള്‍ ദീപാവലി ആഘോഷിക്കുന്ന പഴയ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു… 

ഒഡീഷയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് തുടക്കമിട്ട മുസ്ലിങ്ങളെ ഹിന്ദുക്കള്‍ നേരിടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹെല്‍മറ്റ് ധരിച്ച് മൊബൈല്‍ ഗയിം മോഡലില്‍ തോക്കില്‍ നിന്നും തീതുപ്പുന്ന വെടിയുതിര്‍ത്തു കൊണ്ട് ഒരാള്‍ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങള്‍, ദീപാവലി ആഘോഷിച്ച ഹിന്ദുക്കളെ ഒരുകൂട്ടം മുസ്ലിങ്ങള്‍ ആക്രമിച്ചുവെന്നും ഇതിന് തിരിച്ചടിയായി ഹിന്ദുക്കള്‍ ‘ടെര്‍മിനേറ്റര്‍’ മാതൃകയില്‍ പ്രത്യാക്രമണം നടത്തിയെന്നും ആരോപിച്ച് പ്രചരിപ്പിക്കുന്നുണ്ട്.  ഇത് സൂചിപ്പിച്ച് ഒപ്പമുള്ള  അടിക്കുറിപ്പ്  ഇങ്ങനെ: “ഒഡീഷയിൽ സംഭവിച്ചത്, ദീപാവലി ആഘോഷിക്കുന്ന ഹിന്ദുക്കളെ മുസ്ലീങ്ങൾ […]

Continue Reading

ലൂപ്പോ കേക്കിനുള്ളില്‍ ജിഹാദികള്‍ ഹിന്ദു കുട്ടികളെ തളര്‍ത്തനായി മാരക വിഷ ഗുളിക ഒളിപ്പിച്ചിരിക്കുന്നു എന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം… 

ലോകത്ത്  ഏതൊരു കാര്യത്തിനൊപ്പവും ഇപ്പോള്‍ പതിവായി ആരോപിക്കപ്പെടുന്ന വാക്കാണ് ജിഹാദ്. ഭക്ഷണം, പ്രണയം, സാമൂഹ്യ വ്യവസ്ഥിതികള്‍ തുടങ്ങി എല്ലാത്തിനൊപ്പവും വര്‍ഗീയത കലര്‍ത്തിയ പ്രചരണങ്ങള്‍ക്കായി ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പല പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് ഫാക്റ്റ് ചെക്കുകള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷജിഹാദിന്‍റെ കേക്കിനുള്ളില്‍ മാരകമായ വിഷഗുളിക ഒളിപ്പിച്ച് വിപണിയിലെത്തിക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ലൂപ്പോ എന്ന പേരുള്ള കവറില്‍ ലഭിക്കുന്ന ചെറിയ കേക്ക് മുറിച്ചു നോക്കുമ്പോള്‍ ബിസ്കറ്റിനുള്ളിലും കേക്കിനുള്ളിലും പച്ച, […]

Continue Reading

പാക്കിസ്ഥാനിലെ ഒരു മൗലാനയുടെ പ്രസംഗം ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു.  

ഹൈദരാബാദിലെ ഒവൈസിയുടെ മകൻ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു എന്ന തരത്തിൽ ഒരു പ്രസംഗത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഒവൈസിയുടെ മകനല്ല എന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  https://vimeo.com/1020990669?share=copy#t=0 Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മൗലാന പ്രസംഗിക്കുന്നത് കേൾക്കാം. ഹിന്ദിയിൽ ഈ മൗലാന പറയുന്നത് ഇങ്ങനെയാണ്:  “ഞാൻ ഇന്നലെ ഗാസിപ്പൂരിലും ഈ കാര്യം പറഞ്ഞിരുന്നു. ഹിന്ദുക്കളെ, പണ്ഡിതന്മാരെ ഈ […]

Continue Reading

ഇന്ത്യയിൽ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി സുനിൽ കപൂറിന്‍റെ ഉടമസ്ഥയിലുള്ള അൽ അറേബ്യൻ എക്സ്പോർട്ട്സാണ് എന്ന പ്രചരണം വ്യാജം. 

സമൂഹ മാധ്യമങ്ങളിൽ സുനിൽ കപ്പൂർ എന്ന ഹിന്ദു ഉടമസ്ഥനായ അൽ അറേബ്യൻ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇന്ത്യയിൽ ബീഫ് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനി എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന […]

Continue Reading

രാംപൂരില്‍ ട്രെയിന്‍ അട്ടിമറി ഗൂഡാലോചനയുടെ ഭാഗമായി ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

റെയിൽവേ ട്രാക്കില്‍ എന്തെങ്കിലും വസ്തുക്കള്‍ നിക്ഷേപിച്ച് ട്രെയില്‍ പാളംതെറ്റിച്ച് അപകടങ്ങളുണ്ടാക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും ഏതാനും ആഴ്ചകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ട്രെയിൻ പാളം തെറ്റി അപകടമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മുസ്ലീം സമുദായത്തിൽപ്പെട്ടവര്‍ റെയിൽവേ ട്രാക്കിൽ ഒരു ഇരുമ്പ് ദണ്ഡ് കുറുകെ ഇട്ടിരിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രചരണം റെയില്‍വേ ട്രാക്കിന് കുറുകെ നീളത്തിലുള്ള ഇരുമ്പ് ദണ്ഡ് കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ട്രെയിന്‍ അട്ടിമറി ശ്രമത്തിന്‍റെ ഭാഗമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

ബംഗ്ലാദേശില്‍ കഴുത്തില്‍ നിന്നും തവീസ് നീക്കം ചെയ്യുന്ന കുട്ടി ഹിന്ദുവല്ല, ഇസ്ലാമാണ്, ദൃശ്യങ്ങളുടെ വസ്തുത അറിയൂ…  

ബംഗ്ലാദേശില്‍ അടുത്തിടെ ഉണ്ടായ കലാപത്തിന് ശേഷം അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ മഴക്കെടുതിയും പ്രളയവും കൊണ്ടുള്ള പ്രശ്നങ്ങള്‍ നേരിടുകയാണ്. പലയിടത്തും ജനജീവിതം സ്തംഭിച്ചു. ദുരിതത്തിലായവര്‍ക്ക് പലയിടത്തും സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വീഡിയോകള്‍ വരുന്നുണ്ട്.  ഇത്തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയിൽ, ദുരിതാശ്വാസ സാമഗികള്‍ വാങ്ങാനെത്തിയ ചെറിയ ആണ്‍കുട്ടിയുടെ കഴുത്തിൽ നിന്ന് ഒരു മുസ്ലീം സമുദായത്തില്‍ നിന്നുളയാള്‍ പല്ല് ഉപയോഗിച്ച്  മാല അഴിക്കുന്നത് കാണാം. കുട്ടി ഹിന്ദു മതത്തില്‍പ്പെട്ടയാളാണെന്നും കുട്ടിയുടെ കഴുത്തിലെ […]

Continue Reading

ചിത്രത്തില്‍ മരത്തില്‍ കെട്ടിയ നിലയില്‍ കാണുന്ന വനിത ബംഗ്ലാദേശിലെ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയല്ല… 

ബംഗ്ലാദേശില്‍ ഒരു ഹിന്ദു വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഗീതാഞ്ജലി ബറുവയെ മരത്തില്‍ കെട്ടി രാജി വെക്കാന്‍ നിര്‍ബന്ധിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തില്‍ മരത്തില്‍ കെട്ടിയതായി കാണുന്ന വനിതാ ഗീതാഞ്ജലി ബറുവയല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് കാണാം. വാര്‍ത്ത‍യില്‍ […]

Continue Reading

ബംഗ്ലാദേശില്‍ കോളേജ് പ്രിന്‍സിപ്പളിനെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ വര്‍ഗീയ പ്രചരണം…

ബംഗ്ലാദേശില്‍ ഹിന്ദു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വനിതാ അധികാരിയെ നിര്‍ബന്ധിച്ച് രാജി വെപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ, മുസ്ലീം […]

Continue Reading

വിഡിയോയിൽ റിലൈൻസ്  ജിയോ, പതഞ്‌ജലി ഉത്പ്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം  ചെയ്യുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല…

ഹിമാലയ കമ്പനിയുടെ ഉടമ റിലൈൻസ് ജിയോ, പതഞ്‌ജലി ആയുർവേദ് എന്നി കമ്പനികളുടെ ഉത്പ്പന്നങ്ങൾ മുസ്ലിംകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം  ചെയ്യുന്നു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിൽ പ്രസംഗിക്കുന്നത് ഹിമാലയ കമ്പനിയുടെ ഉടമയല്ല എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ഈ വ്യക്തി ആരാണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രസംഗത്തിന്റെ വീഡിയോ കാണാം. പ്രസംഗിക്കുന്ന വ്യക്തായി പറയുന്നത്, […]

Continue Reading

ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു പൗരന്മാരുടെ റാലിയുടേതല്ല.…

ബംഗ്ലാദേശിൽ ഭരണമാറ്റത്തിനെ തുടർന്ന് ആക്രമണത്തിനിരയായ ഹിന്ദു സമുദായം ധാക്കയുടെ തെരുവുകളിൽ കാവി വസ്ത്രം ധരിച്ച് വാൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു എന്ന അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കാവി വസ്ത്രം അണിഞ്ഞ ജനങ്ങളുടെ വലിയൊരു റാലിയുടെ വീഡിയോ നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് […]

Continue Reading

ബംഗ്ലാദേശില്‍ ഒരു കുടുംബത്തിന്‍റെ ആത്മഹത്യയുടെ സംഭവം ഹിന്ദു പീഡനം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശില്‍ ഹിന്ദു സ്ത്രീകളുടെ പീഡനം എന്ന് അവകാശിച്ച് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ, ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ദൃശ്യങ്ങള്‍ ഹിന്ദുക്കളെതിരെയുള്ള ബംഗ്ലാദേശില്‍ നടക്കുന്ന അക്രമത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിലുള്ള പോസ്റ്റില്‍ നമുക്ക് ഒരു കുടുംബത്തിന്‍റെ വീഡിയോ കാണാം. ഈ ലേഖനത്തിൽ വീഡിയോയുടെ പൂർണ്ണമായ പതിപ്പ് ഉൾപ്പെടുത്തിയിട്ടില്ല. വീഡിയോയിൽ ഉള്ളടക്കം ഗൂഢവും ഗൗരവമേറിയതുമാണ്, അതിനാൽ അത് […]

Continue Reading

ബംഗ്ലാദേശില്‍ ഛാത്ര ലീഗിന്‍റെ നേതാവിനെ പ്രതിഷേധകര്‍ തള്ളുന്നത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വ്യാജമായ പ്രചരണം….

ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഹിന്ദു പെണ്‍കുട്ടികളുടെ പീഡനത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ റീല്‍ ഹിന്ദു പെണ്‍കുട്ടികളെ ബംഗ്ലാദേശില്‍ പീഡിപ്പിക്കുന്നത്തിന്‍റെ ദൃശ്യങ്ങലാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതാണ്. വീഡിയോയുടെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ബംഗ്ലാദേശില്‍ ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നു.” എന്നാല്‍ […]

Continue Reading

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബനാഥനെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…  

ബംഗ്ലാദേശില്‍ നടക്കുന്ന സംഘര്‍ഷത്തിന്‍റെയും ആക്രമണങ്ങളുടെയും വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വര്‍ഗീയ സ്പര്‍ദ്ധ ഉണ്ടാക്കുന്നതരം കോണുകളിലും പലരും പല പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ഹിന്ദുക്കളെ മുസ്ലിങ്ങള്‍ ഉപദ്രവിച്ചു എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ  ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  വെള്ളം നിറഞ്ഞ തടാകത്തില്‍ ഒരാള്‍ നീന്തുന്നതും കരയില്‍ നില്‍ക്കുന്ന ജനക്കൂട്ടം അയാളുടെ നേര്‍ക്ക് കല്ലുകള്‍ എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിലെ ഗൃഹനാഥന്‍റെ ദുരവസ്ഥ ആണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ബംഗ്ലാദേശിൽ മൗലവിബസാർ […]

Continue Reading

ബംഗ്ലാദേശില്‍ രഥയാത്രയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു പീഡനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരത എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ ചില ശരീരങ്ങള്‍ റോഡില്‍ കിടക്കുന്നതായി നമുക്ക് കാണാം. ഈ ശരീരങ്ങളുടെ ചുറ്റുവട്ടമിരുന്ന് ബന്ധുകള്‍ കരയുന്ന രംഗവും നമുക്ക് കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഒരു അപകടത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. […]

Continue Reading

ബിഹാറില്‍ 2022ല്‍ നടന്ന മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ബംഗ്ലാദേശിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…  

ബംഗ്ലാദേശില്‍ സംവരണ ബില്ലിനെതിരെ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം വലിയ കലാപത്തിലെത്തുകയും രാഷ്ട്രപതി ആയിരുന്ന ഷേഖ് ഹസീനക്ക് സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് എതിരെ ഈ പശ്ചാത്തലത്തില്‍ വലിയ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച് പല വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളും പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അവയില്‍ പലതിനുംകലാപവുമായി യാതൊരു ബന്ധവുമില്ലെന്ന് വസ്തുത പരിശോധനയില്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടുകൊല്ലം പഴക്കമുള്ള ഒരു വീഡിയോ ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  […]

Continue Reading

2016ല്‍ പശ്ചിമബംഗാളില്‍ ISCKON ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ പരിപാടിയുടെ ചിത്രം ബംഗ്ലാദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

2016ല്‍ ഇഫ്താര്‍ പരിപാടി ഒരുക്കി കൊടുത്ത ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രം അവിടെ പങ്കെടുത്ത മുസ്ലിംകള്‍ തന്നെ തീയിട്ട് കത്തിച്ചു എന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു പൂജാരി മുസ്ലിംകള്‍ക്ക് ഭക്ഷണം […]

Continue Reading

ബംഗ്ലാദേശിലെ ഒരു ഹോട്ടല്‍ കത്തുന്ന വീഡിയോ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശില്‍ ഭരണമാറ്റത്തിനെ തുടര്‍ന്ന് ആക്രമങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങി. ഈ ആക്രമങ്ങള്‍  ബംഗ്ലാദേശ്  ഭരിച്ചിരുന്ന ആവാമി ലീഗിന്‍റെ അംഗങ്ങളോടൊപ്പം കേന്ദ്രികരിക്കുന്നത് ബംഗ്ലാദേശിലെ ന്യുനപക്ഷങ്ങളെയുമാണ്‌. ബംഗ്ലാദേശിലെ ഹിന്ദുകള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളുടെ  റിപ്പോര്‍ട്ടുകള്‍ നാം വായിച്ച് കാണും. ഇതിനിടെ ബംഗ്ലാദേശില്‍ ഒരു ക്ഷേത്രം കത്തിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് ഹിന്ദു ക്ഷേത്രമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് […]

Continue Reading

ബംഗ്ലാദേശിലെ പ്രതിഷേധത്തിന്‍റെ വീഡിയോ വെച്ച് തെറ്റായ വര്‍ഗീയ പ്രചരണം

ഒരു ബില്‍ഡിംഗില്‍ നിന്ന് പൈപ്പ് ഉപയോഗിച്ച് താഴെ ഇറങ്ങി ആക്രമികളോട് രക്ഷപെടാന്‍ ശ്രമിക്കുന്ന വ്യക്തികളുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചിലര്‍ അവകാശപ്പെടുന്നത് ഈ വീഡിയോയില്‍ കാണുന്നത് ബലാൽത്സംഗം ചെയ്യുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്ന ഹിന്ദു പെൺകുട്ടികളാണ് എന്നാണ്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

ബംഗ്ലാദേശില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായ നാടകത്തിന്‍റെ വീഡിയോ ഹിന്ദു വനിതക്കെതിരെ ക്രൂരത എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇപ്പോള്‍ ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുത്തു. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രിലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ  ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ്‌ താരം മഷറഫെ മൊര്‍ത്തസയുടെ വീട് കത്തിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ ഹിന്ദു ക്രിക്കറ്റ് താരം ലിറ്റന്‍ ദാസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇനി ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുത്തു. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രിലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ  ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു വനിതകൾക്കെതിരെ നടക്കുന്ന ക്രൂരതയുടെതല്ല; ഇതാണ് സത്യം…

ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇനി ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുക്കും. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രി ലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ  ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ […]

Continue Reading

‘പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സഹോദരിയെ ശരിയ നിയമമനുസരിച്ചു കൊല്ലുന്ന കാഴ്ച’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പോലീസ് സാന്നിധ്യത്തില്‍ ഒരു സ്ത്രീയെ ആൾക്കൂട്ടംമൃഗീയമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീയെ ഒരു കൂട്ടം ആളുകള്‍ പോലിസ് സാന്നിധ്യത്തില്‍ അതിക്രൂരമായി വടികൊണ്ടും കൈകൊണ്ടും മര്‍ദ്ദിക്കുക്കത്ത് കാണാം. സ്ത്രീ പോലീസ് ജീപ്പില്‍ ചാരി നില്‍ക്കുകയാണ്.  ആക്രമണത്തിനിടെ ജീപ്പിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഹിന്ദു യുവതിയെ മുസ്ലിങ്ങള്‍ ആക്രമിക്കുന്ന ദൃശ്യങ്ങളാണിത് എന്നാരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പശ്ചിമ ബംഗാളിലെ ഒരു ഹിന്ദു സഹോദരിയെ ശരിയാ നിയമമനുസരിച്ചു കൊല്ലുന്ന മതേതര കാഴ്ച പോലീസിനെയും […]

Continue Reading

അമേരിക്കയിലെ മരുഭൂമിയില്‍ പൌരാണിക കാലത്തെ ശ്രീയന്ത്രത്തിന്‍റെ രൂപഘടന കണ്ടെത്തിയെന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…  

ത്രിപുര സുന്ദരിയുടെ ശ്രീ യന്ത്രം അല്ലെങ്കിൽ ശ്രീ ചക്രത്തിന് ഹൈന്ദവ ആരാധനയില്‍ വലിയ പ്രാധാന്യമുണ്ട്. ഒരു കേന്ദ്രബിന്ദുവിന് ചുറ്റും ഒമ്പത് ത്രികോണങ്ങള്‍ പല വലിപ്പത്തില്‍ വരച്ചെടുത്താണ് ശ്രീ ചക്രത്തിന്‍റെ നിര്‍മ്മിതി.  ഈ ത്രികോണങ്ങളിൽ നാലെണ്ണം ശിവനെയും അഞ്ച് ത്രികോണങ്ങൾ ആദിപരാശക്തിയെ പ്രതിനിധീകരിക്കുന്നു.  ശ്രീചക്രം വേദവിധിപ്രകാരം പൂജിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. ശ്രീയന്ത്രത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രൂപഘടന അമേരിക്കയില്‍ കാണപ്പെട്ടുവെന്ന് അവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “അമേരിക്കയിലെ ഒരു തടാകം വറ്റിയപ്പോൾ കണ്ടെത്തിയ ഭീമാകാരമായ […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല…

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ പ്രചരണം ചെയ്യുമ്പോള്‍ ഹിന്ദു വേഷം ധരിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധി നെറ്റിയില്‍ ചന്ദനം തേച്ച് കഴുത്തില്‍ മാലയും കാവി ഷോളും ധരിച്ച് നില്‍കുന്നതായി […]

Continue Reading

ബംഗ്ലാദേശിലെ വീഡിയോ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി മുഴക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…  

ഹിന്ദുക്കള്‍ മുസ്ലിമായില്ലെങ്കില്‍ അവരെ ഞങ്ങള്‍ കൊല്ലും എന്ന് പറയുന്ന ഒരു മൌലാനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ഇന്ത്യയിലെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഹിന്ദിയില്‍ പറയുന്നത് ഇങ്ങനെയാണ്: “ഹിന്ദുക്കളെ, ഇപ്പോഴും സമയമുണ്ട്. അള്ളാഹുവിന്‍റെ രസൂലിനോട് ക്ഷമ യാചിച്ചോളൂ. […]

Continue Reading

കോണ്‍ഗ്രസ്‌ ഹിന്ദുകളുടെ സ്വത്ത്‌ ഏറ്റെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന് സമ്മതിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ ഹിന്ദുകളുടെ സ്വത്ത്‌ മുസ്ലിങ്ങളില്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സമ്മതിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഖര്‍ഗെയുടെ പ്രസംഗം ക്ലിപ്പ് ചെയ്ത് തെറ്റായ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നത് എന്ന് കണ്ടെത്തി. എന്താണ് ഖര്‍ഗെ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിക്കുന്നതായി […]

Continue Reading

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെ‌എസ്‌ഇ‌ബി വിവേചനം കാട്ടുന്നുവെന്ന പ്രചരണം വ്യാജം… സത്യമിങ്ങനെ…

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 2023 നവംബർ മാസത്തിലായിരുന്നു യൂണിറ്റിന് ഏകദേശം 20 പൈസയാണ് വർദ്ധനവ് ഉണ്ടായത് 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു പ്രതിമാസം 100 രൂപ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 20 രൂപയാണ് അധികമായി നൽകേണ്ടത്. വ്യത്യസ്ത മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നത് എന്ന് ആരോപിച്ച് ചില പ്രചരണങ്ങൾ കാലാകാലങ്ങളായി നടക്കുന്നുണ്ട്.  ഇത്തരത്തിൽ ഒരു […]

Continue Reading

ഹിന്ദു വിഗ്രഹത്തോട് പൊതുവേദിയില്‍ രാഹുല്‍ ഗാന്ധി അവഗണന കാട്ടിയെന്ന് വ്യാജ പ്രചരണം…

ഹിന്ദു ആരാധനാ മൂര്‍ത്തിയുടെ വിഗ്രഹം സമ്മാനമായി നൽകിയ സമയത്ത് പൊതുവേദിയിൽ  രാഹുൽ ഗാന്ധി പരസ്യമായി വിഗ്രഹത്തോട് അവഗണന കാട്ടുന്നു അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ നാസിക്കില്‍  സംഘടിപ്പിച്ച കിസാൻ മഹാ പഞ്ചായത്തിൽ നിന്നുമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. സമ്മാനമായി ഒരാൾ വിത്തൽ പ്രഭുവിന്‍റെ വിഗ്രഹം രാഹുൽ ഗാന്ധിയുടെ കൈകളിൽ നൽകാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി അത് ശ്രദ്ധിക്കാതെ അവഗണന കാട്ടുന്നു എന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് […]

Continue Reading

കടലിന്നടിയിലെ ദ്വാരകയെന്ന് പ്രചരിപ്പിക്കുന്ന ചിത്രം AI ഉപയോഗിച്ച് നിര്‍മിച്ചതാണ്…

പുരാണങ്ങളില്‍ പറയുന്ന ശ്രി കൃഷ്ണന്‍റെ ദ്വാരക നഗരം വര്‍ഷങ്ങളായി കൌതുക വിഷയമാണ്. ഇന്ത്യയുടെ അറ്റ്‌ലാന്‍റ്റിസ് എന്ന പേരില്‍ അറിയപെടുന്ന ദ്വാരക വാര്‍ത്തകളില്‍ ചര്‍ച്ച  വിഷയമായിര്‍ക്കുകയാണ്. പ്രധാനമന്ത്രി മോദി ഈയിടെ കടലില്‍ ഇറങ്ങി ദ്വാരക സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ മുങ്ങിയ ദ്വാരകയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം യഥാര്‍ത്ഥ ദ്വാരകയുടെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived […]

Continue Reading

പര്‍ദ്ദയിടാത്തവര്‍ ബസില്‍ കയറേണ്ടെന്ന് വീഡിയോയിലെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടോ… ? സത്യമിങ്ങനെ…

സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയിൽ ഒരു കൂട്ടം പർദ്ദയിട്ട പെൺകുട്ടികളും സ്ത്രീയും തമ്മിൽ നടക്കുന്ന തർക്കത്തിന്‍റെ വീഡിയോ വർഗീയ മാനങ്ങളോട് പ്രചരിക്കുന്നുണ്ട്.   പ്രചരണം ബസിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ച മുതിര്‍ന്ന സ്ത്രീയുടെ നേരെ ആക്രോശിക്കുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കറുപ്പ് ചാക്കിൽ അല്ലാത്തവരൊന്നും ബസ്സിൽ കയറേണ്ടെന്ന്…. മതേതര ഹിന്ദുക്കൾ കാണുന്നുണ്ടല്ലോ? അല്ലേ?! FB post archived link അതായത് മുസ്ലിം അല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീയെ […]

Continue Reading

സംഘപരിവാര്‍ ഇന്ത്യയുടെ പഴയ ഭരണഘടന മാറ്റി പുതിയത് പ്രാബല്യത്തിലാക്കുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ലോകത്തിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന എന്ന് നാം പഠിച്ചിട്ടുണ്ട്. അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്‍റ്  സംവിധാനത്തിന്‍റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, മൗലികാവകാശങ്ങൾ, ഭരണത്തിനുള്ള നിർദേശ-തത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. 1950 ഇന്ത്യ റിപ്പബ്ലിക് ആയ ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഭരണഘടന പ്രകാരമാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനങ്ങളും അതുപോലെ കേന്ദ്രവും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയ ഭരണഘടന കേന്ദ്രസർക്കാർ ഉപേക്ഷിക്കുകയാണെന്നും പുതിയ ഭരണഘടനയ്ക്ക് രൂപം നൽകി എന്നും […]

Continue Reading

പാകിസ്താനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് പാക് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന ഈ എം.പി. ഹിന്ദുവല്ല…

പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഒരു ഹിന്ദു എം.പി. വികാരഭരിതനായി പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയില്‍ പ്രസംഗിക്കുന്ന പാക് എം.പി. ഹിന്ദുവല്ല. ആരാണ് ഇദ്ദേഹം എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പാര്‍ലമെന്‍റ് പ്രസംഗം കാണാം. പ്രസംഗത്തില്‍ ഒരു എം.പി. പാകിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി […]

Continue Reading

പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്കുള്ള വര്‍ഗീയ ആക്രമണ ദൃശ്യങ്ങള്‍: യാഥാര്‍ഥ്യം ഇങ്ങനെ…

പാകിസ്താനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമായ മുസ്ലിങ്ങളുടെ അടുത്തു നിന്നും പലയിടത്തും അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ച് ഇടയ്ക്കു വാര്‍ത്തകള്‍ വരാറുണ്ട്. സമാന അവകാശവാദവുമായി ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഒരാള്‍ സ്ത്രീയെ തലമുടിയിലും വസ്ത്രത്തിലും കൂട്ടിപിടിച്ചു വഴിയിലൂടെ വലിച്ചിഴയ്ക്കുന്നത് കാണാം. പിന്നീട് ചിലര്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതും കാണാം. പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്ക് നടത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  FB […]

Continue Reading

ക്ഷേത്ര പൂജാരിയെ മുസ്ലിം ദമ്പതികള്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍- യാഥാര്‍ത്ഥ്യം ഇതാണ്…

മതമൈത്രി എന്നും സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതുപോലെ തന്നെ സഹജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇവ രണ്ടും ഒത്തുചേരുന്ന സന്ദേശമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ക്ഷേത്ര പൂജാരിയുടെ വേഷം ധരിച്ച ഒരാൾ കൈക്കുഞ്ഞുമായി ഇടവഴിയിലൂടെ നടക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം, അയാൾ പെട്ടെന്ന് കുട്ടിയെ നിലത്ത് കിടത്തി, അപസ്മാരം ബാധിച്ചതുപോലെ വിറയ്ക്കാൻ തുടങ്ങുന്നു. അൽപ്പസമയത്തിനുശേഷം, മോട്ടോർ സൈക്കിളിൽ കടന്നുപോകുന്ന ഒരു മുസ്ലീം […]

Continue Reading

1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള ഈ നാണയം സത്യമോ?

1818ല്‍ ഇറക്കിയ ശ്രീരാമന്‍റെ പടമുള്ള നാണയം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ നാണയം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം ന്യൂസ്‌ 18 ചാനലിലെ ആങ്കര്‍ അമിഷ് ദേവ്ഗന്‍ ട്വിറ്റരില്‍ ശ്രിരാമന്‍റെ പടമുള്ള നാണയത്തിന്‍റെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. ദേവ്ഗന്‍ ട്വീറ്റില്‍ എഴുതിയത് ഇങ്ങനെയാണ്: “1818ലെ 2 അണയുടെ നാണയം രാം ദര്‍ബാറിനോപ്പം #OurRoots.” Archived Link ഇതേ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് […]

Continue Reading

പാകിസ്ഥാനിലെ പ്രേതോച്ഛാടനത്തിന്‍റെ ദൃശ്യങ്ങള്‍ ഹിന്ദു കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

പാകിസ്ഥാനില്‍ ഹിന്ദു കുട്ടികളെ പീഡിപ്പിച്ച് നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെ മതപരിവര്‍ത്തനത്തിന്‍റെതല്ല പകരം പ്രേതോച്ഛാടനത്തിന്‍റെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ കുട്ടികളെ പീഡിപ്പിക്കുന്നത് നമുക്ക് കാണാം. വീഡിയോയെ കുറിച്ച് അടികുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “പാകിസ്ഥാനിലെ പെഷവാറിലെ ഹിന്ദുക്കളെയും ചെറിയ ഹിന്ദു കുട്ടികളെയും ഇലക്ട്രിക് […]

Continue Reading

ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം.  ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും […]

Continue Reading

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ എഡിറ്റ്‌ ചെയ്ത് വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വത്സന്‍ തില്ലങ്കേരി മൌലവിമാരെയും ലീഗ് പ്രവര്‍ത്തകരെയും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപെടുത്തി എന്ന് പരസ്യമായി സമ്മതിക്കുന്നു എന്ന തരത്തിലാണ് ഈ വീഡിയോ ഉപയോഗിച്ച് സ്ഥാപിക്കാന്‍ നോക്കുന്നത്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് വത്സന്‍ തില്ലങ്കേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വത്സന്‍ തില്ലങ്കേരി പ്രസംഗിക്കുന്നതായി കാണാം. […]

Continue Reading

FACT CHECK: അസാദുദ്ദിന്‍ ഒവൈസി ഹിന്ദുക്കള്‍ക്കെതിരെ പ്രസംഗിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശിലെ കാന്‍പ്പുറില്‍ നടത്തിയ പ്രസംഗത്തില്‍ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം. തലപ്പന്‍ അസാദുദ്ദിന്‍ ഒവൈസി ഹിന്ദുകളെ ഭീഷണിപെടുത്തി എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഒവൈസി പ്രസംഗത്തില്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ ഒവൈസി ഉര്‍ദുയില്‍ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നത്, “എന്‍റെ […]

Continue Reading

FACT CHECK: യു.പിയില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

Image Credit: Amar Ujala ഉത്തര്‍പ്രദേശില്‍ 34 മുസ്ലിം കുടുംബങ്ങള്‍ ഹിന്ദു മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിന്‍റെ സത്യാവസ്ഥ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ ഇങ്ങനെ യാതൊരു സംഭവം ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്നിട്ടില്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഹിന്ദു സന്യാസി മുസ്ലിങ്ങളുടെ ഇടയില്‍ നിന്ന് അവരോടൊപ്പം […]

Continue Reading

FACT CHECK: ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശിലെതാണ്…

പശ്ചിമ ബംഗാളില്‍ ഒരു ഹിന്ദു സ്ത്രിയുടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇന്ത്യയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ വീഡിയോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെതുമല്ല. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രിയെ ബന്ധിച്ച് ശേഷം ഇസ്ലാമിക ആചാരങ്ങള്‍ നടത്തുന്നതായി കാണാം. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ […]

Continue Reading

FACT CHECK: ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ മധുരയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന്‍ മധുരയിലെ ഈദ്ഗാഹ് പള്ളിയുടെ ചുറ്റുവട്ടത്തില്‍ 6 ഡിസംബറിന് വലിയ സുരക്ഷ പ്രബന്ധങ്ങള്‍ എരുപെടുത്തിയിരുന്നു. മധുരയിലെ പള്ളി പൊളിച്ച് ശ്രി കൃഷ്ണന്‍റെ ക്ഷേത്രം നിര്‍മിക്കും എന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഹിന്ദു സംഘടനകള്‍ മധുരയില്‍ പള്ളിയെ ആക്രമിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ മധുരയിലെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് വീഡിയോയുടെ സത്യാവസ്ഥയെന്നു നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: ഇന്ത്യയില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്ക് പാകിസ്ഥാന്‍ മീഡിയ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയോ?

പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ  നേര്‍ക്കുള്ള വിവേചനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു കുടാതെ ഹിന്ദുകളുടെ ഈ അവസ്ഥക്ക് കാരണം കോണ്‍ഗ്രസാണ് എന്ന് വിലയിര്‍ത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെ മാധ്യമ ചാനലിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് ഒന്ന് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് രണ്ട് വ്യക്തികള്‍ തമ്മില്‍ നടക്കുന്ന ഒരു […]

Continue Reading

FACT CHECK: 2050-ല്‍ ഇന്ത്യ മുസ്ലിം ഭുരിപക്ഷ രാജ്യമാകും എന്ന പ്രചരണം വ്യാജമാണ്; സത്യാവസ്ഥ അറിയൂ….

കൊല്ലം 2050 വരുന്നതോടെ ഇന്ത്യയില്‍ ഹിന്ദുകള്‍ ന്യുനപക്ഷമായി മാറും അതെ പോലെ മുസ്ലിങ്ങള്‍ ഭുരിപക്ഷവുമായി മാറും എന്ന് വാദിക്കുന്ന ഭാരത്‌ ലൈവ് എന്ന ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച വീഡിയോ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വീഡിയോയില്‍ വാദിക്കുന്നത് സത്യമാണോ? യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ 2050ല്‍ ഹിന്ദുകള്‍ ന്യുനപക്ഷമാകുമോ? ഇല്ല! ഞങ്ങള്‍ വീഡിയോ പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണ് എന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ നടത്തിയ ആക്രമം ബംഗാളിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പശ്ചിമ ബംഗാളില്‍ ഹിന്ദുകളുടെ വീടുകള്‍ക്കുനേരെ ജിഹാദികളുടെ ആക്രമങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബംഗാളിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയെ വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സംഘം ഒരു വൃദ്ധയെ മര്‍ദിക്കുന്നത്തും അവരുടെ വീട് തകര്‍ക്കുന്നതുമായി കാണാം. ഈ സംഘത്തിന്‍റെ മുന്നില്‍ […]

Continue Reading

FACT CHECK: കേരളത്തില്‍ 1957-2007ന്‍റെ ഇടയില്‍ ഹിന്ദുകളുടെ ജനസംഖ്യ 27% കുറഞ്ഞു എന്ന തെറ്റായ പ്രചരണം…

കേരളത്തില്‍ ഹിന്ദുകളുടെ ജനസംഖ്യ ഏറെ അപകടപരമായി കുറയുന്നു കുടാതെ അടുത്ത ചില കൊല്ലങ്ങളില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ല എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. കേരളത്തില്‍ ഹിന്ദുക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാകും എന്ന് പ്രവചിക്കുന്ന ഈ പോസ്റ്റില്‍ കേരളത്തില്‍ 1957 മുതല്‍ ഹിന്ദു ജനസംഖ്യയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിട്ടുണ്ട്. ഞങ്ങള്‍ ഈ കണക്കുകള്‍ പരിശോധിച്ചു. എന്താണ് പരിശോധനയുടെ ഫലം […]

Continue Reading

FACT CHECK: നിതാ അംബാനി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസറായി നിയമിക്കുന്നു എന്ന് വ്യാജ പ്രചരണം

പ്രചരണം റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിതാ അംബാനിയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില വാർത്താ മാധ്യമങ്ങളിലും ഒരു വാർത്ത ഇപ്പോൾ പ്രചരിച്ചു വരുന്നുണ്ട്. അതായത് കാശിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറായി നിത അംബാനിയെ തെരഞ്ഞെടുത്തു എന്നാണത്. archived link FB post ഇക്കാര്യം പ്രമുഖ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. നിതാ അംബാനിക്ക് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠന വകുപ്പ് ഇതുസംബന്ധിച്ച് നിതാ അംബാനിക്ക് കത്ത് നൽകി എന്നാണ് വാർത്തയിലെ പ്രചരണം. മറ്റു പ്രമുഖ വ്യവസായി മാരുടെ […]

Continue Reading

FACT CHECK: ഈ ചിത്രം പ്രധാനമന്ത്രി മോദി പാകിസ്ഥാനില്‍ നിന്ന് വന്ന ഹിന്ദു അഭയാര്‍ത്ഥികളുമായി രാജസ്ഥാനില്‍ കൂടികാഴ്ച നടത്തുന്നത്തിന്‍റെതല്ല…

Image Credit: NarendraModi.in പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലെ ബാര്‍മെറില്‍ അഭയം തേടി വന്ന പാകിസ്ഥാനി ഹിന്ദുക്കളുമായി സംസാരിക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവം നമുക്ക് അറിയാന്‍ ശ്രമിക്കാം. പ്രചരണം Screenshot: Facebook post claiming viral image is of pm Modi visiting […]

Continue Reading

FACT CHECK: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

വിവരണം  സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഹിന്ദു സമുദായത്തെ പുകഴ്ത്തി പറഞ്ഞു എന്ന വിവരണത്തോടെ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ലോകത്ത് എല്ലാ രാജ്യങ്ങളിലും ഹിന്ദു സമൂഹം ജീവിക്കുന്നുണ്ട്. എന്നാൽ അവർ ഏതെങ്കിലും രാജ്യത്ത് കലാപമുണ്ടാക്കുകയോ മതത്തിന്റെ പേരിൽ ചാവേറാക്രമണം നടത്തി എന്നോ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ  കേൾക്കില്ല അവർ ഏത് രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തിന്‍റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നു. സൗദി രാജകുമാരന്‍ “ ഇതിനു മുമ്പ് […]

Continue Reading

FACT CHECK: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

Representative image; credit: Google. ഇന്ത്യന്‍ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 30A പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭഗവദ് ഗീത, രാമായണം അടക്കമുള്ള ഹിന്ദു ഗ്രന്ഥങ്ങള്‍ പഠിപ്പിക്കാന്‍ വിലക്കുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കൂടാതെ ഈ നിയമം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എതിര്‍ത്തിരുന്നു അതിനാല്‍ അദ്ദേഹം അന്തരിച്ചതിന്  ശേഷമാണ് ഈ നിയമം പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു നടപ്പിലാക്കിയത് എന്നും ഈ പോസ്റ്റില്‍ പറയുന്നത്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ […]

Continue Reading