രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫിക്കുമെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ പൊട്ടിത്തെറികള്‍ കോണ്‍ഗ്രസില്‍ സംഭവിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പി.സരിന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടത് പാളയത്തിലെത്തിയതും രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് പ്രഖ്യാപിക്കുകയും ചെയ്തു.  ഇപ്പോള്‍ ഇതാ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന ഷാഫിയുടെ നോമിനി എന്ന് കെ.സുധാകരന്‍ […]

Continue Reading

‘എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസുകാരാണ്-കെ സുധാകരന്‍’ എന്ന തലക്കെട്ടില്‍ മനോരമ ദിനപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം… 

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് പക്ഷത്തുണ്ടായിരുന്ന ഡോ. കെ. സരിന്‍ സി‌പി‌എമ്മില്‍ ചേരുകയും നീക്കങ്ങള്‍ക്ക് ഒടുവില്‍ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കെ‌പി‌പി‌സി‌സി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.  പ്രചരണം  എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസ് കാരാണ് എന്ന തലക്കെട്ടില്‍ കെ സുധാകരനെ പറ്റി മലയാള മനോരമ ദിനപ്പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതായി അവകാശപ്പെട്ട് വാര്‍ത്തയുടെ പത്ര […]

Continue Reading

താനൂര്‍ ആര്‍‌എസ്‌എസ് ശാഖാ മുഖ്യ ശിക്ഷക് എന്നു പ്രചരിപ്പിക്കുന്നത് തമിഴ്നാട് സ്വദേശിയായ കുട്ടി കായിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍…

ഇരുവശവും കൊളുത്തിയ പന്തവുമായി ഒരു ചെറിയ കുട്ടി കായിക അഭ്യാസങ്ങൾ കാഴ്ചവയ്ക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടി ആർഎസ്എസ് ശാഖയിലെ ശിക്ഷക് ആണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.   പ്രചരണം ഏകദേശം അഞ്ചു വയസ്സു പ്രായം വരുന്ന കുട്ടി ഇരുവശവും തീ കൊളുത്തിയ പന്തം കൈവഴക്കത്തോടെ ചുഴറ്റുന്നതും വെള്ളം നിറഞ്ഞ ഗ്ലാസുകള്‍ ചെറിയ കിറ്റില്‍ തൂക്കിയെടുത്ത് ഒരു തുള്ളി പോലും തുളുമ്പാതെ ചുഴറ്റുന്നതും അതുപോലെതന്നെ നീളമുള്ള വടി ചുഴറ്റി കൈയ്യടക്കത്തോടെ കസര്‍ത്ത് കാണിക്കുന്നതും കാണാം. തലശ്ശേരി പാനൂര്‍ ആര്‍‌എസ്‌എസ് […]

Continue Reading

ദൃശ്യങ്ങളില്‍ സസ്യത്തിന്‍റെ കായ തീപ്പെട്ടിക്കൊള്ളി കത്തിക്കുന്നത് വെറും കണ്‍കെട്ട് വിദ്യ… പാണ്ഡവര ബട്ടി എന്ന സസ്യത്തിന്‍റെ പേരില്‍ വ്യാജ പ്രചരണം… 

പ്രകൃതിയില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന സൃഷ്ടികള്‍ മനുഷ്യ ഗണത്തില്‍ മാത്രമല്ല, സസ്യ-ജന്തുജാലങ്ങളിലുമുണ്ട്. കുഞ്ഞിനെ വയറിന് പുറത്തുള്ള സഞ്ചിയില്‍ ചുമക്കുന്ന കങ്കാരു, ഏതൊരു കലാകാരനും തോറ്റുപോകുന്ന വര്‍ണ്ണ വിസ്മയങ്ങളുള്ള ചിത്രശലഭങ്ങള്‍, ജന്തുക്കളെ ഭക്ഷിക്കുന്ന മാംസഭോജി സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം നാം കണ്ടിട്ടുള്ള പ്രകൃതിയിലെ വിസ്മയങ്ങളാണ്. തീ കത്തിക്കാന്‍ ശേഷിയുള്ള അത്ഭുത സസ്യം എന്നവകാശപ്പെട്ട് ഈയിടെ ഒരു ചെടിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ ഒരു ചെടിയില്‍ അലങ്കാര ബള്‍ബുകള്‍ക്ക് സമാനമായ വെളുത്ത കായകള്‍ കാണാം. ഒരാള്‍ ചെടിയുടെ കായയുടെ […]

Continue Reading

പൂജവയ്പിന് അവധി നല്‍കിയതിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ നടത്തിയ ഒരു പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സനാതന ധര്‍മ്മത്തിന് ശാപമായവന്‍.. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. പുസ്തകം സരസ്വതി ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് അവധി നല്‍കരുതെന്ന് പറയുന്ന ഇയാള്‍ പരനാറി മാത്രമല്ലാ.. പരമ ചെറ്റയുമാണ്.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന […]

Continue Reading

തമിഴ്‌നാട്ടില്‍ നടന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വിജയദശമിയോട് അനുബന്ധിച്ച് ആര്‍എസ്എസ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പദസഞ്ചലന (റൂട്ട് മാര്‍ച്ച്) റാലികള്‍ നടത്തി വരുകയാണ്. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച റൂട്ട് മാര്‍ച്ച് എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പ്രചിക്കുകയാണ്. ആര്‍എസ്എസ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു തമിഴ്നാടൻ കാഴ്ച ഇന്ന് തമിഴ്നാട്ടിൽ നടന്ന RSS റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്. അശോകന്‍ പട്ടാലി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം – […]

Continue Reading

എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് അനുമതി നല്‍കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധന ചുമതലയില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയതിനാണ് നടപടി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് മാത്രമാകും അജിത്ത്കുമാര്‍ തുടരുക. എന്നാല്‍ എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയെന്ന് ടി21 മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പേരിലൊരു ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. പിസി പുലാമന്തോൾ എന്ന […]

Continue Reading

ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ മോഹന്‍ ഭാഗവത്തിനെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെതിരായ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എഡിജിപി ആര്‍എസ്എസിന്‍റെ ഇടനിലക്കാരനാണെന്നും തൃശൂര്‍ പൂരം കലക്കാന്‍ ആര്‍എസഎസുമായി ഗൂഢാലോചന നടത്തിയെന്ന് വരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. പ്രതിപക്ഷം സിപിഎമ്മിനെതിരെയും ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിരല്‍ ചൂണ്ടിയരുന്നു. സിപിഎമ്മിനും പിണറായി വിജയനും വേണ്ടിയാണ് ആര്‍എസ്എസുമായി ഇടനിലക്കാരനായി എഡിജിപി നിന്നതെന്ന ആരോപണമാണ് പ്രതപിക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു […]

Continue Reading

ബംഗ്ലാദേശ് കലാപത്തെ പിന്തുണച്ച് ആഹ്ളാദം നടത്തുന്ന ജിഹാദികള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ബംഗ്ലാദേശിലെ ഭരണ വിരുദ്ധ കലാപത്തെ തുടര്‍ന്ന് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു. പിന്നീട് രാജ്യത്ത് വലിയ ആക്രമണങ്ങളും പ്രതിസന്ധിയുമാണ് നിലനില്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായി അതിക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതെ സമയം ബംഗ്ലാദേശിലെ ഈ സാഹചര്യം ആഘോഷമാക്കി അതിനെ പിന്തുണയ്ക്കുന്ന ഒരു സംഘം കേരളത്തില്‍ ആഹ്ളാദപ്രകടനം നടത്തുന്നു എന്ന തരത്തില്‍ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലശ്ശേരിയിലെ ജിഹാദികൾ ബംഗ്ലാദേശ് ആഘോഷിക്കുന്നു.. എന്ന തലക്കെട്ട് ലീഗ് പതാകയുമായി ആളുകള്‍ ആഹ്ളാദ […]

Continue Reading

കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍  സി‌പി‌എമ്മിനെ പ്രതിരോധത്തിലാക്കി പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം…

കണ്ണൂര്‍ തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി ഇക്കഴിഞ്ഞ ദിവസം 80 വയസുള്ള വേലായുധന്‍ എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കൊല്ലപ്പെട്ട വയോധികന്‍റെ അയല്‍വാസിയായ സീന സി‌പി‌എമ്മിനെ പ്രതിരോധത്തിലാക്കി മാധ്യമങ്ങളോട് ചില വെളിപ്പെടുത്തലുകള്‍ നടത്തി. സ്ഫോടനം നടന്ന പ്രദേശത്ത്  പലയിടത്തും ബോംബ് ശേഖരമുണ്ടെന്നും പല അപകടങ്ങളും പല സമയത്തും നടന്നിട്ടുണ്ടെന്നുമായിരുന്നു സീനയുടെ പ്രതികരണം. തുടര്‍ന്ന് സീന സംഘപരിവാര്‍ അനുഭാവി ആണെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നു. അത്തരത്തിലുള്ള ഒരു പ്രചരണമാണ് താഴെ കൊടുക്കുന്നത്.  പ്രചരണം  ആര്‍‌എസ്‌എസ് […]

Continue Reading

പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി ആയോദ്ധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസീത വീണ്ടും വിവാദ പ്രസ്താവന നടത്തിയെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി..  എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പ്രവീണ്‍ മേനോന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിന്‍റെ പ്രതിമ കത്തിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍…

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്തക്ലോസിനെതിരെ പ്രതിഷേധം നടത്തുന്ന ഒരു വീഡിയോ ക്രിസ്മസ് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ സംഭവം ഇപ്പോഴത്തെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സാന്ത ക്ലോസിന്‍റെ പ്രതിമ കത്തിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് സംഘികൾ..😡😡 സാന്താ ക്ലോസ് സങ്കികളോട് എന്ത് […]

Continue Reading

കെ.സുധാകരന്‍റെ പേരില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

വിവരണം തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കെ.സുധാകരന്‍; എന്ന ജയിപ്പിച്ചതും എന്‍റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഞാന്‍ എന്നും അവരോട് കൂറ് കാണിക്കും. കമ്മൂണിസത്തെ തകര്‍ത്ത് കൊണ്ട്. ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. എന്ന് കെ.സുധാകരന്‍ പറഞ്ഞതായി മലയാള മനോരമയുടെ പഴയകാല പത്ര വാര്‍ത്ത എന്ന തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന […]

Continue Reading

രാമക്ഷേത്ര ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്‍റെ ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ്‌ ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവ്യാക്യം വിളിച്ച് പ്രതിഷേധം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുപരിവാര്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 74ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

ആർഎസ്എസ് സംഘടന കാനഡയിൽ നിരോധിച്ചോ… വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയെ കാനഡയിൽ നിരോധിച്ചതായി ഒരു വ്യക്തി വിവരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രചരണം  ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യം ഒരാള്‍  മാധ്യമങ്ങളോട് പങ്കുവയ്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “ഡബ്ല്യുഎസ്ഒയുമായി ചേർന്ന്, ഞങ്ങൾ ഇന്ന് ആർഎസ്എസ് സംഘടനയെ ഉടൻ നിരോധിക്കണമെന്നും ക്രിമിനൽ പ്രോസിക്യൂഷന് വിധേയമായി കാനഡയിൽ നിന്ന് അതിന്‍റെ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.” ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ തിരയുന്ന […]

Continue Reading

ആര്‍എസ്‌എസ് വേഷത്തിലും പാട്ടിലും ജെയിക്കിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയോ? വീഡിയോക്ക് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പാടിയ പാട്ടിനെയും വേഷത്തെയും കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രധാന ചര്‍ച്ച. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തലയില്‍ ആര്‍എസ്എസ് കൊടിയില്‍ നാവില്‍ ആര്‍എസ്എസ് താളവുമായി ജയിക്കിന് വോട്ട് ചോദിച്ച് ഡിവൈഎഫ്ഐ എന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വീഡിയോയും അതിന്‍റെ തലക്കെട്ടുമാണ് പ്രചരണത്തിന് ആധാരം. ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തില്‍ ജയിക്കിന് വേണ്ടി പാട്ടുപാടി […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

ഈ ചിത്രം 1962ല്‍ ചൈനക്കെതിരെ യുദ്ധം ചെയ്യുന്ന RSS കാരുടെതല്ല…

1962ല്‍ RSS പ്രവര്‍ത്തകര്‍ ചൈനക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം യുദ്ധം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം RSS പ്രവര്‍ത്തകരുടെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “1962ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ സൈന്യത്തെ സഹായിക്കുന്ന സ്വയം സേവകര്‍.” RSS […]

Continue Reading

പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കാണാന്‍ എത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

വിവരണം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബിജെപി-ആര്‍എസ്എസ് സഹയാത്രികനും ചലച്ചിത്ര സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെയെന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ റിലീസ് ചെയ്തു. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ ജനത്തിരക്കാണ് സംസ്ഥാനത്തെ പല തീയറ്ററുകളിലും അനുഭവപ്പെടുന്നതെന്ന അവകാശവാദം ഉന്നയിച്ച് സംവിധായകന്‍ രാമസിംഹന്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. മലബാര്‍ കലാപത്തിന്‍റെ യഥാര്‍ത്ഥ നേര്‍ക്കാഴ്ച്ചയാണ് സിനിമയുടെ ഉള്ളടക്കമെന്നതാണ് രാംമസിംഹന്‍ അവകാശപ്പെടുന്നത്. ഒരു തീയറ്ററില്‍ സിനിമ […]

Continue Reading

പീഡന കേസില്‍ ജീവപര്യന്തം തടവ് ലഭിച്ച ആശാറാമിനോടൊപ്പം പ്രധാനമന്ത്രി മോദി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

പീഡന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാമിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് ആശാറാമല്ല എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. ആരാണ് ഈ ചിത്രത്തില്‍ മോദിയോടോപ്പമുള്ളത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം […]

Continue Reading

സെല്‍ഫിയില്‍ കെ. സുധാകരന്‍റെ ഒപ്പമുള്ളത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്… ആര്‍‌എസ്‌എസുകാരല്ല…

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ആര്‍‌എസ്‌എസ് ശാഖ നടത്താന്‍ മുമ്പ് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്  പ്രചരിപ്പിക്കുകയാണുണ്ടായത്. കെ സുധാകരന്‍ ആര്‍‌എസ്‌എസ് അനുകൂലിയാണെന്ന അഭിപ്രായങ്ങള്‍ പലരും ഇതിന് ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.  അദ്ദേഹം ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി നിറത്തിലെ തുണി കൊണ്ട് തലമറച്ച കുറച്ചു ചെറുപ്പക്കാർക്ക് നടുവിൽ കെ സുധാകരൻ […]

Continue Reading

RSS റൂട്ട് മാര്‍ച്ചിന്‍റെ ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതല്ല… സത്യമിതാണ്….

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആർ എസ് എസ് പദസഞ്ചലനം എല്ലാ കൊല്ലവും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നടക്കാറുണ്ട്.  ഇത്തവണ ഒക്ടോബര്‍ രണ്ടിന് തമിഴ്നാട്ടിൽ പദസഞ്ചലനം നടത്താൻ അനുവദിക്കില്ല എന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.  എന്നാൽ അതിനെ മറികടന്ന് ആർഎസ്എസ് പ്രവർത്തകർ പദസഞ്ചലനം നടത്തിയെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകർ റൂട്ട് മാർച്ച് നടത്തുന്ന ദൃശ്യങ്ങളോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് അറിയിക്കുന്നത് ഇത് തമിഴ്നാട്  നിന്നുള്ളതാണ് എന്നാണ്. മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി  നിഷേധിച്ചെങ്കിലും […]

Continue Reading

വൈറൽ ചിത്രത്തിൽ ആർ.എസ്.എസ് യൂണിഫോം ധരിച്ച് നിൽക്കുന്നത് ഗവർണറല്ല ; സത്യാവസ്ഥ അറിയൂ…

RSS യൂണിഫോം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ ചിത്രം ഗവർണറുടെതല്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് പരിശോധിക്കാം. പ്രചരണം       Facebook  Archived  Link  “”എന്തെല്ലാം,ഏതെല്ലാംസ്വപ്നങ്ങളാണെന്നോ”………” എന്ന അടിക്കുറിപ്പ് വെച്ചാണ് മുകളിൽ കാണുന്ന പോസ്റ്റ് വൈറൽ ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ നമുക്ക് RSS ഒരു പരിപാടിയിൽ അവരുടെ യൂണിഫോറം ധരിച്ച്  […]

Continue Reading

മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ  പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം… സത്യമിതാണ്…

മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ  പങ്കെടുത്തതിന് ചിത്രം എന്ന് വാദിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  എംഎൽഎ സംസാരിക്കുന്ന എന്ന വേദിയുടെ പിന്നിൽ  ദിവംഗതനായ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഭിത്തിയില്‍ പതിച്ചിരിക്കുന്നത്  കാണാം. പോസ്റ്റിൽ ഇത് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.  മഞ്ചേശ്വരം എംഎൽഎ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്ന് വാദിച്ച് ചിത്രത്തിന്‍റെ അടിക്കുറിപ്പ്   ഇങ്ങനെയാണ്: “ആർ എസ്‌ എസ്‌ വേദിയിൽ മഞ്ചേശ്വരം എം എൽ എ എ […]

Continue Reading

കുവൈറ്റില്‍ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ നിലവിലെ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

കുവൈറ്റില്‍ RSS പ്രവര്‍ത്തകന്‍ ഖുറാനില്‍ ചവിട്ടി അപമാനിച്ചതിന് പുറമേ കുവൈറ്റിലെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് ബിജെപി വക്താവ് നടത്തിയതായി പറയപ്പെടുന്ന പ്രവാചകനിന്ദയെ തുടര്‍ന്ന് അറബ് രാജ്യങ്ങളില്‍ നടക്കുന്ന പ്രതിഷേധവുമായി പലരും ഇത് കൂട്ടി ചേര്‍ക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍  ഈ സംഭവം പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. […]

Continue Reading

മുസ്‌ലിം മത വിശ്വാസ പ്രകാരമുള്ള വേഷം ധരിച്ചാണോ വൈറല്‍ ചിത്രത്തിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം മതപരമായ വസ്ത്രം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ജോലി ചെയ്യാമോ എന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൊപ്പി വെച്ച് നീണ്ട താടി വളര്‍ത്തി ഒറ്റനോട്ടത്തില്‍ വെള്ള നിറത്തിലെ ഫുള്‍സ്ലീവ് ഷര്‍ട്ടും മുണ്ടും ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ഡ്രൈവര്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുസ്‌ലിം വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിച്ച് യൂണിഫോമില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിക്കാനുള്ള അനുവാദം ആരാണ് കേരളത്തില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും തുടങ്ങിയുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇത്‌ കേരളം തന്നെയാണോ […]

Continue Reading

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

വിവരണം സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ ഒളുവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ച വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നരുന്നു. അതെസമയം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading

ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രം ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുള്ളതല്ല…

സിപിഎം പാർട്ടി 23 മത് സമ്മേളനം കണ്ണൂരിൽ ഏപ്രില്‍ 6 മുതല്‍ 10 വരെ  നടക്കുകയുണ്ടായി. തിരുവനന്തപുരം എംപി  ശശിതരൂരിന് സെമിനാറിൽ പങ്കെടുക്കാൻ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മൂലം അദ്ദേഹം ക്ഷണം നിരസിച്ചുവെന്ന്  വാർത്തകൾ  വന്നിരുന്നു.  ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഇ ടി മുഹമ്മദ് ബഷീർ എംപി, ബിജെപി ദേശീയ സെക്രട്ടറി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുമായി ശശി തരൂർ എംപി വേദിയിലിരിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. […]

Continue Reading

മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തിയെന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തിന് തന്നെ നാണക്കേടായി മാറുന്ന ഒരു ഭയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയെ പൊതുവഴിയില്‍ കൂട്ടത്തോടെ ഒരു സംഘം പുരുഷന്മാര്‍ കടന്നു പിടിച്ച് അതിക്രമം കാണിക്കുന്നതാണ് വൈറലായ ആ ഞെട്ടിക്കുന്ന വീഡിയോ. അതെ സമയം ബിജെപിയുടെ വിജയാഘോഷത്തിനിടയിലാണ് ഈ സംഭവം നടന്നതെന്നും സ്ത്രീയെ അക്രമിക്കുന്നവര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തില്‍ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികള്‍.. അബദ്ധത്തില്‍ പോലും […]

Continue Reading

ശബരിമലയില്‍ വീണ്ടും ആചാര ലംഘനം എന്ന പ്രചരണം വ്യാജം.. ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ എത്തിയതാര് എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമ താരം ചിരഞ്ജീവിയും സംഘവും ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. ചിരഞ്ജീവിയുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സന്നിധാനത്ത് തൊഴുന്ന ചിത്രം സഹിതാണ് പ്രചരണം. 30 വയസില്‍ താഴെ വരുന്ന ആര്‍ത്തവമുള്ള സ്ത്രീ ശബരിമലയില്‍ പ്രവേശിച്ചു എന്നും എന്നാല്‍ സംഘികള്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കണ്ടേയെന്നും ദളിത് യുവതിയായ ബിന്ദു അമ്മിണി മല ചവട്ടിയപ്പോള്‍ മാത്രമായിരന്നു പ്രതിഷേധമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. പോരാളി […]

Continue Reading

മുടി വെട്ടാന്‍ മാത്രം ബര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്‌ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സമയം ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ എവിടെയും വിലക്കുകള്‍ നലിവില്‍ വന്നിട്ടില്ല. ഇതിനിടയിലാണ് ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം.  മുടി വെട്ടാന്‍ […]

Continue Reading

പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഭരണച്ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്.  ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം ആഭ്യന്തരവകുപ്പ് ആർഎസ്എസിനെ വേണ്ടി പ്രവർത്തിക്കുന്നു പിണറായി വിജയൻ എന്ന വാചകങ്ങള്‍ എഴുതിയ മാധ്യമത്തിന്‍റെ ന്യൂസ് കാർഡാണ്  പ്രചരിക്കുന്നത്. archived link FB post പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴയ ഒരു വാർത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി   വസ്തുത ഇതാണ് […]

Continue Reading

ബീമാപ്പള്ളിക്ക് സമീപത്ത് നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് തെറ്റായ പ്രചരണം… സത്യമിങ്ങനെ….

കഴിഞ്ഞമാസം ആലപ്പുഴയിൽ ആർഎസ്എസ് -എസ് ഡി പി ഐ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുള്ള അക്രമണത്തിൽ ഇരുകൂട്ടരുടെയും ഓരോ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.  സാമൂഹ്യ മാധ്യമങ്ങളിൽ ഇരു സംഘടനകളെയും പറ്റിയുള്ള ചര്‍ച്ചകള്‍  ഇപ്പോഴും തുടരുകയാണ്.  ഈ അവസരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രണ്ടു വീഡിയോകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  തിരുവനന്തപുരത്തെ പ്രശസ്തമായ ബീമാപള്ളിയില്‍ ഉറൂസ് എന്ന ആരാധനാ ആഘോഷം ഇപ്പോള്‍ നടക്കുകയാണ്.  രണ്ട് ആർഎസ്എസ് തീവ്രവാദികള്‍ അക്രമണം ഉണ്ടാക്കാൻ ബീമാപള്ളിയില്‍ എത്തി എന്ന് വാദിച്ചാണ്  വീഡിയോകൾ പ്രചരിക്കുന്നത്.  ഇത് സൂചിപ്പിച്ച് […]

Continue Reading

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ എഡിറ്റ്‌ ചെയ്ത് വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വത്സന്‍ തില്ലങ്കേരി മൌലവിമാരെയും ലീഗ് പ്രവര്‍ത്തകരെയും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപെടുത്തി എന്ന് പരസ്യമായി സമ്മതിക്കുന്നു എന്ന തരത്തിലാണ് ഈ വീഡിയോ ഉപയോഗിച്ച് സ്ഥാപിക്കാന്‍ നോക്കുന്നത്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് വത്സന്‍ തില്ലങ്കേരി യഥാര്‍ത്ഥത്തില്‍ പറഞ്ഞതെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് വത്സന്‍ തില്ലങ്കേരി പ്രസംഗിക്കുന്നതായി കാണാം. […]

Continue Reading

FACT CHECK – എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോഴും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട്ടില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സന്ദര്‍ശനം നടത്തിയെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വീട്ടില്‍ ഒരു ഒരു ഇടതുപക്ഷ നേതാക്കളും എത്തിയില്ല എന്ന ആരോപണമാണ് ബിജെപി-ആര്‍എസ്എസ് സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരത്തില്‍ ലസിത […]

Continue Reading

FACT CHECK – എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം നടുങ്ങിയ ആലപ്പുഴയിലെ രാഷ്ട്രീയ ഇരട്ട കൊലപാതകങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളത്തപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എസ്‍ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ആര്‍എസ്എസ്-ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസ് എന്നിവരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍. ഇതിനിടയില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഒരു പ്രസ്താവന എന്ന പേരുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്‌ഡിപിഐക്കാരനെ കൊന്നത് സിപിഎംകാരാണെന്ന് വി.മുരളീധരന്‍.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. […]

Continue Reading

FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading

FACT CHECK:ദൃശ്യങ്ങള്‍ ത്രിപുരയിലേതല്ല, ബംഗ്ലാദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തീപിടിത്തത്തിന്‍റെതാണ്…

ത്രിപുരയിൽ കഴിഞ്ഞാഴ്ച ആഴ്ച നടന്ന അക്രമ സംഭവങ്ങളുമായി  ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ത്രിപുരയിൽ നടന്ന ഒരു തീപിടുത്തത്തിന്‍റെ വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്   പ്രചരണം പോസ്റ്റിലെ വീഡിയോയിൽ ചേരി പ്രദേശം പോലുള്ള  സ്ഥലത്ത് ചെറിയ കുടിലുകള്‍ കത്തിയമരുന്ന ദൃശ്യങ്ങളാണുള്ളത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്.  “#ത്രിപുര സി.പി.എം തോറ്റപ്പോൾ സന്തോഷിച്ചവരോട്.. എതിർക്കാൻ ത്രാണിയില്ലാത്ത പാവങ്ങളുടെ കുടിലുകൾ RSS തീവ്രവാദികൾ അഗ്നിക്കിരയാക്കിയപ്പോൾ.😡” archived link FB post അതായത് ആർഎസ്എസ് പ്രവർത്തകർ ത്രിപുരയിൽ […]

Continue Reading

FACT CHECK: വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറിയല്ല… പാകിസ്ഥാനിൽ നിന്നുള്ള പ്രഭാഷകനാണ്. യാഥാര്‍ത്ഥ്യം അറിയൂ…

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം വളരെയധികം വ്യാജ ചിത്രങ്ങളും വീഡിയോകളും താലിബാനുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഇപ്പോൾ താലിബാന്‍റെ പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇസ്ലാം പുരോഹിത വേഷത്തിലുള്ള ഒരു വ്യക്തി ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ പ്രബലരാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.   വീഡിയോയിൽ പ്രഭാഷണം നടത്തുന്നത് താലിബാൻ ചീഫ് സെക്രട്ടറി ആണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “RSS ഉം ബിജെപി യും ഇന്ത്യയിൽ അതി ശക്തരാണ് 💪ബിജെപി ഇന്ത്യയിൽ ഉള്ളിടത്തോളം കാലം […]

Continue Reading

FACT CHECK – മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജിനെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയെന്ന പേരിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രം സഹിതം സംഘ സാരഥി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി […]

Continue Reading

FACT CHECK: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…

പ്രചരണം  കേരളത്തിൽ ഈ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന ചര്‍ച്ചകളില്‍ ഒന്നാണ് ഐ എസ് തീവ്രവാദം. ഐ എസിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് നടക്കുന്നുവെന്ന്  പല പോലീസ് ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചിരുന്നു.  മതം മാറി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമ അടക്കമുള്ള ചിലര്‍ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു എന്നുമുള്ള വാർത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇതിനുപിന്നാലെ കേരളത്തിന്‍റെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്‍റെ വിരമിക്കല്‍ വേളയില്‍, കേരളത്തിൽ […]

Continue Reading

RAPID FACT CHECK: കൊല്ലങ്ങളായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രം എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

മലദ്വാരത്തില്‍ കുത്തിനിറച്ചു കൊണ്ടുവന്ന സ്വര്‍ണത്തിന് വേണ്ടി എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ മറ്റൊരു പ്രവര്‍ത്തകനെ കുത്തി എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ കൊല്ലങ്ങളായി പ്രചരിക്കുന്നതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. കുടാതെ ഇതിന് മുമ്പേയും തെറ്റായ വിവരണവുമായി ഈ ചിത്രം പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം screenshot: Post alleging the photo is of an SDPI worker stabbed in the butt […]

Continue Reading

FACT CHECK: ഉത്തരാഖണ്ഡില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്ന സേവാഭാരതി പ്രവര്‍ത്തകരുടെ ഈ ചിത്രം പഴയതാണ്…

കുറച്ച് ദിവസം മുന്‍പ് ഉത്തരാഖണ്ഡില്‍ ഹിമാനികള്‍ ഉരുകിയതിനാലുണ്ടായ ദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന്‍ കണ്ടെത്തി. പ്രചരണം ബിജെപിയുടെ ദേശിയ പ്രവക്താവ് ആര്‍.പി.സിംഗും പ്രശസ്ത ബോളിവുഡ് നടനും ബിജെപി എം.പിയുമായ പരേഷ് റാവലിന്‍റെ ട്വീറ്റ് നമുക്ക് മുകളില്‍ നല്‍കിയ ചിത്രത്തില്‍ കാണാം. ഈ ചിത്രം ഈയിടെയായി സംഭവിച്ച ഉത്തരാഖണ്ഡ് […]

Continue Reading

FACT CHECK: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി എമ്മിന്‍റെ അന്ത്യം കുറിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…

വിവരണം  രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്‌. കാസര്‍ഗോഡ്‌ നിന്നുള്ള എംപിയായ അദ്ദേഹം കെ പി സി സി യുടെ വക്താവുമാണ്. അദ്ദേഹം പറഞ്ഞതായി ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പോസ്റ്റര്‍ രൂപത്തിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി ഐ (എം) ന്‍റെ അന്ത്യം കുറിക്കുമെന്ന് സംഘിത്താന്‍… നന്ദിയുണ്ട്.. കേരളത്തിലെ കോണ്‍ ഗ്രസിന്‍റെ തനിനിറം […]

Continue Reading

FACT CHECK – ശബരിമലയിലെ അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാര്‍ തുക ഉപയോഗിച്ചെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം #സ്വാമി_ശരണം #മോദിസർക്കാരിന്_അഭിനന്ദനങ്ങൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്ന് ശബരിമലയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നു. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം കേന്ദ്ര സർകാർ ഫണ്ടുപയോഗിച്ഛാണ് നിർമിച്ചിരിക്കുന്നത് 24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ ഈ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കാൻ കഴിയുന്നതാണ് ഇത്.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK – ‘ഗോള്‍വാക്കറിന്‍റെ പേര് നല്‍കിയില്ലെങ്കിലും പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാരുതെന്ന്’ കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പേര് നല്‍കിയില്ലെങ്കിലും വേണ്ടില്ല.. പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാതിരിക്കു.. ഗോള്‍വാക്കര്‍ വിഷയത്തില്‍ സുരേന്ദ്രന്‍.. എന്ന തലക്കെട്ട് നല്‍കിയ 24 ന്യൂസ് വെബ്‌ഡെസ്‌ക് എന്ന ബൈലിന്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ 24 ന്യൂസിന്‍റെ വെബ്‌ഡെസ്‌ക് നല്‍കിയ വാര്‍ത്തയാണിതെന്ന പേരിലാണ് പ്രചരണം. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂടേറിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം […]

Continue Reading

FACT CHECK: നാഗ്പ്പൂരിലെ ‘ഗാംബ്ലിംഗ് കിംഗ്‌’ ബാല്യ ബിനെകറുടെ കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

നാഗ്പൂറില്‍ RSS പ്രവര്‍ത്തകര്‍ ഒരു ദളിത്‌ IAS അധികാരിയെ വെട്ടി കൊന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയെ കുറിച്ചുള്ള പ്രചരണം പൂര്‍ണമായി തെറ്റാണെന്ന്  കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോ ഒരു ടിവിയില്‍ നിന്ന് പിടിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ്. വീഡിയോയില്‍ നമുക്ക് ഒരു വ്യക്തിയെ ഒരു സംഘം ക്രൂരമായി മര്‍ദിക്കുന്നതും കോടാലിയും കത്തിയും വെച്ച് വെട്ടുന്നതും കാണാം. […]

Continue Reading

FACT CHECK: ISIS തീവ്രവാദിയുടെ ചിത്രം RSS തീവ്രവാദി എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു…

സാമുഹ്യ മാധ്യമങ്ങളില്‍ RSS തീവ്രവാദി എന്ന തരത്തില്‍ ഐ.എസ്.ഐ.എസ്. ഭിക്രനുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇയാള്‍ RSS പ്രവര്‍ത്തകനാണ്.  മുസ്ലിങ്ങളെ കുറിച്ച് തെറ്റിധാരണ സൃഷ്ടിക്കാനായി ഐ.എസ്. ഭിക്രനുടെ വേഷംകെട്ടി ഇരിക്കുന്നു എന്നാണ്‌ പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റ്‌ പ്രകാരം ഇയാളുടെ പേര് അരുണ്‍ കൂമാര്‍ എന്നാണ് കൂടാതെഇയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണ് എന്നും പോസ്റ്റില്‍ അവകാശപെടുന്നു. പക്ഷെ ഈ വൈറല്‍ പോസ്റ്റില്‍ ഉന്നയിച്ച വാദങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദം പൂര്‍ണമായി തെറ്റാണെന്ന് കണ്ടെത്തി. […]

Continue Reading

പര്‍ദ്ദ ധരിച്ച് സ്പിരിറ്റ്‌ കടത്തുമ്പോള്‍ ആന്ധ്രാപ്രദേശില്‍ പിടിയിലായ പ്രതിയുടെ വീഡിയോ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

പര്‍ദ്ദ ധരിച്ച് മുസ്ലിങ്ങളെ കുറിച്ച് തെറ്റിധാരണ നിര്‍മിക്കാനായി പാക്കിസ്ഥാന്‍ അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിച്ച ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കര്‍ണാടക പോലീസ് പിടികുടിയത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ പര്‍ദ്ദ ധരിച്ച ഒരു വ്യക്തിയെ പോലീസ് പിടികുടിയതിന്‍റെ ദ്രിശ്യങ്ങളാണ് നാം കാണുന്നത്. ഈ വ്യക്തി ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ്.  പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു മുസ്ലിങ്ങള്‍ക്കെതിരെ തെറ്റിധാരണ നിര്‍മിക്കാന്‍ ശ്രമിച്ചു എന്നാണു പോസ്റ്റില്‍ വാദിക്കുന്നത്. പക്ഷെ ഈ വൈറല്‍ വീഡിയോയെ […]

Continue Reading

ബംഗ്ലാദേശിലെ പഴയ ചിത്രം ‘RSS തീവ്രവാദികള്‍’ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്നു…

ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കയ്യില്‍ ആയുധങ്ങള്‍ എടുത്ത് കലാപം സൃഷ്ടിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ചിത്രത്തില്‍ ചില ചെറുപ്പക്കാര്‍ വാളും കോടാലിയുമായി റോഡിലൂടെ നടന്നു പോകുന്നതായി കാണാം. ഈ ചിത്രത്തില്‍ കാണുന്നവര്‍ “RSS തിവ്രവാദികളാണ്” എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചിത്രത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബംഗ്ലാദേശിലെ പഴയ ചിത്രമാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രം വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും […]

Continue Reading

‘കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ആര്‍‌എസ്‌എസ് സഹായം വിതരണം ചെയ്യുന്നു’ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഏറെ പഴയതാണ്

വിവരണം കരിപ്പൂരില്‍ വിമാന അപകടമുണ്ടായ സമയത്ത് പ്രതികൂല കാലാവസ്ഥയും കോവിഡ് പ്രോട്ടോക്കോളും വകവയ്ക്കാതെ സന്നദ്ധ സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. മത-രാഷ്ട്രീയ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു. കരിപ്പൂരില്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അപകടത്തില്‍ പ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു, മാനവസേവ മാധവസേവ… എന്ന വിവരണവുമായി ചിത്രം സഹിതം ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB post എന്നാല്‍ ഇതൊരു പഴയ ചിത്രമാണ്. കരിപ്പൂരുമായി ചിത്രത്തിന് യാതൊരു […]

Continue Reading

ചിത്രത്തില്‍ ജനങ്ങള്‍ പിടികൂടിയ പര്‍ദ്ദ ധരിച്ച വ്യക്തി സി.പി.എം. പ്രവര്‍ത്തകനാണോ അതോ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണോ?

അമ്പലത്തില്‍ പശു ഇറച്ചി കഷണങ്ങള്‍ എറിഞ്ഞു രണ്ട് സമുഹങ്ങളില്‍ തമ്മില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഒരു സി.പി.എം. പ്രവര്‍ത്തകനെ ജനങ്ങള്‍ കയ്യോടെ പിടിച്ചു എന്ന പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. പര്‍ദ്ദ ധരിച്ചിട്ടാണ് ഇയാള്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത് എന്നാണ് വാദം. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പഴയതാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടു. രണ്ട് കൊല്ലമായി ഈ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ചിലര്‍ ഈ വ്യക്തി ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണ് എന്നും ആരോപിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ […]

Continue Reading

മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന യുവതിയാണോ ചിത്രത്തിലുള്ളത്?

കോവിഡ് 19 രാഷ്ട്രീയ നാടകത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് ജസിത പുന്നയ്ക്കല്‍ സിപിഎമ്മിലേക്ക്.. എന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സഖാവ് കണ്ണന്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 289ല്‍ അധികം റിയാക്ഷനും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മഹിളാ കോണ്‍ഗ്രസിന്‍റെ പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണോ ചിത്രത്തിലുള്ള […]

Continue Reading

‘ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു’ എന്ന വാര്‍ത്തയുടെ യാഥാര്‍ഥ്യമറിയൂ…

വിവരണം ഇന്നലെ അതായത് ജൂൺ ഇരുപത്തിരണ്ടാം തീയതി ചേർത്തല അർത്തുങ്കൽ നടന്ന സംഘർഷത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ട വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും  പ്രചരിക്കുന്നുണ്ട്.  ഈ വാർത്ത സത്യമാണോ എന്ന് അന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ ചിലർ സന്ദേശം അയച്ചിരുന്നു.  ഈ വാർത്ത ഫെയ്സ്ബുക്കിലും കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നതായി ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ നൽകുന്നു.  archived link FB post ചേർത്തലയിൽ ആർഎസ്എസ് പ്രവർത്തകർ വൃദ്ധനെ ക്രൂരമായി ചവിട്ടിക്കൊന്നു […]

Continue Reading

മുഖ്യമന്ത്രിക്ക് എതിരെയുള്ള വധഭീഷണിയുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായോ?

വിവരണം മുഖ്യമന്ത്രിക്ക് വധ ഭീഷണി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവിന്‍റെ ചിത്രം സഹിതമുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങില്‍ പ്രചരിക്കുന്നുണ്ട്. ചുവപ്പിന്‍റെ മാലാഖ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 405ല്‍ അധികം ഷെയറുകളും 278ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ മുഖ്യമന്ത്രിക്ക് ലഭിച്ച വധ ഭീഷണിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാരന്‍ പിടിയിലായിട്ടുണ്ടോ? ആരെയെങ്കിലും യഥാര്‍ഥത്തില്‍ കേസുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ടോ? എന്താണ് വസ്‌തുത […]

Continue Reading

എഡിറ്റഡ് ചിത്രം ഉപയോഗിച്ച് ബ്രിട്ടീഷ് രാജ്ഞി ആർഎസ്എസ് പ്രവർത്തകരെ ആദരിക്കുന്നതിന്‍റെ ദൃശ്യം എന്ന് പ്രചരിപ്പിക്കുന്നു

വിവരണം  സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസിന് പങ്കില്ലെന്ന് പറയുന്ന അന്തം കമ്മികൾക്ക് സമർപ്പിക്കുന്നു. ഗാന്ധിജിക്ക് പോലും ലഭിക്കാത്ത പരിഗണന ആർഎസ്എസിന് ബ്രിട്ടീഷുകാർ നൽകിയിരുന്നു എന്നതിന് ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല എന്ന വിവരണവുമായി ഒരു  ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ആർഎസ്എസ് പ്രവർത്തകർ ഔദ്യോഗിക വേഷത്തിൽ നിരനിരയായി നിൽക്കുന്നതും ബ്രിട്ടീഷ് രാജ്ഞി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്നതുമായ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ചിത്രത്തോടൊപ്പം ഇങ്ങനെ നൽകിയിട്ടുണ്ട്: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ […]

Continue Reading

ഈ ദൃശ്യങ്ങൾ RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നതിന്‍റെതല്ല…

വിവരണം  Sakeer Redz Cvd എന്ന പ്രൊഫൈലിൽ നിന്നും ഏകദേശം രണ്ടു മാസം മുമ്പ് പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോ ഇപ്പോഴും ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നു… എന്ന വിവിവരണത്തോടെ ഒരു ഓഫീസിൽ കുറേപ്പേർ ചേർന്ന് സംഘര്‍ഷമുണ്ടാക്കുന്നതിന്‍റെയും കസേരകളും മറ്റും തകർക്കുന്നതിന്‍റെയും ന്യൂസ് 18 ചാനൽ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളുടെ വീഡിയോ ആണ് പോസ്റ്റിലുള്ളത്. archived link FB post ആസ്സാമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഡിസംബർ മാസം നിരവധി പ്രതിഷേധങ്ങളും റാലികളും […]

Continue Reading

പ്രചരിക്കുന്ന ചിത്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ യഥാര്‍ഥത്തില്‍ മംഗലാപുരം ബോംബ് കേസില്‍ പിടിയിലായ പ്രതി?

വിവരണം കർണാടകയിലെ ആർ എസ് എസ് നേതാവും ഭീകരവാധിയുമായ കല്ലട്ക്ക പ്രഭാകര ഭട്ടിനൊപ്പം മംഗലാപുരം എയർപോർട്ടിൽ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദി സോറി മാനസിക രോഗി!! എന്ന തലക്കെട്ട് നല്‍കി ആര്‍എസ്എസ് നേതാവ് കല്ലടയ്ക്ക പ്രഭാകരഭട്ടിനൊപ്പം ഒരു മദ്ധ്യവയസ്കനായ വ്യക്തി ആര്‍എസ്എസിന്‍റെ ഗണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിട്ടുണ്ട്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദിയായ ആര്‍എസ്എസുകാരന്‍റെ ചിത്രമെന്ന പേരിലാണ് പ്രചരണം. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും […]

Continue Reading

ജനം ടിവിയുടെ കൃത്രിമ സ്ക്രീന്ഷോട്ടുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു

വിവരണം  Saiber Khan Ct‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. “കായംകുളം ചേരാവള്ളിയിൽ മസ്ജിദ് അങ്കണത്തിൽ നടന്ന ഹൈന്ദവ വിവാഹത്തിൽ മനംനൊന്ത് മൂന്ന് R S.S പ്രവർത്തകർ ആത്മഹത്യക്ക് ശ്രമിച്ചു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജനം ടിവി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ആണ്. സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്നത് ഇതേ വാർത്തയും ഒപ്പം ഒരു വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമുള്ള കമന്‍റുമാണ്.  rejeev raghven  എന്ന […]

Continue Reading

പർദ്ദ ധരിച്ച് മുസ്‌ലിം പള്ളിയിൽ മാരകായുധങ്ങൾ ഒളിപ്പിക്കാനെത്തിയ ‘സംഘി’ അല്ല ഇയാൾ. സത്യമിതാണ്….

വിവരണം  “പള്ളിയിൽ പർദ്ദയിട്ട് വന്ന് മാരകായുധങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ച സംഘി പിടിയിൽ. ആയുധങ്ങൾ ആരും കാണാത്ത സ്ഥലത്ത് വെച്ച ശേഷം പോലീസിന് ഇൻഫർമേഷൻ കൊടുത്തു റെയ്ഡ് ചെയ്യിക്കാനായിരുന്നു പരിപാടി. ഇങ്ങനെ ചെയ്യാൻ സ്ത്രീകളെയും RSS നിയമിച്ചിട്ടുണ്ട്. പള്ളിയിൽ വരുന്ന അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കുക” എന്ന വിവരണത്തോടെ ഒരു വീഡിയോ 2020  ജനുവരി 8 മുതൽ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രചരിക്കുന്നുണ്ട്. പർദ്ദാ ധാരിയായ ഒരു യുവാവിനെ ഒന്നുരണ്ടു പേർ ചോദ്യം ചെയ്യുന്ന മട്ടിലുള്ള ദൃശ്യങ്ങളാണുള്ളത്. കന്നഡ ഭാഷയാണ് […]

Continue Reading

RAPID FC: ലെബനണിലെ പഴയ ചിത്രം ആര്‍.എസ്.എസ്. ആക്രമണത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു.

മുകളില്‍ നല്‍കിയ ചിത്രം ഫെസ്ബൂക്കില്‍ ആര്‍.എസ്.എസ്. ക്രൂരതയുടെ പേരില്‍ പ്രചരിക്കുന്നുണ്ട്. ചിത്രമുള്ള പോസ്റ്റുകളില്‍ ഒന്നിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ദേശദ്രോഹി സംഘിക്കൂട്ടത്തെ പിടിച്ച് കെട്ടാൻ ഉണരുക ജനാധിപത്യമേ,,,”. ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ജനാധിപത്യത്തെ ചോരയില്‍ മുക്കികൊല്ലുന്ന RSS ഭികര്‍ത.” പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പക്ഷെ ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്… ഈ ചിത്രം ലെബണനിലേതാണ്. ഈ ചിത്രം ഷിയാ മുസ്ലീങ്ങളുടെ ആചാരമായ അഷൂറ ആഘോഷത്തിൽ നിന്നുമുള്ളതാണ്. 2005 ൽ […]

Continue Reading

കാസര്‍ഗോഡ് കുംബ്ലയില്‍ ശബരിമലയ്ക്ക് പോയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ പോലീസ് പിടികൂടിയോ?

വിവരണം കാസര്‍ഗോഡ് കുമ്പളയില്‍ ശബരിമലയില്‍ പോകുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.. എന്ന പേരില്‍ ഡിസംബര്‍ 17 മുതല്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ചെങ്കൊടി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,200ല്‍ അധികം ഷെയറുകളും 516ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കാസര്‍ഗോഡ് കുമ്പളയില്‍ ഇത്തരത്തിലൊരു വിഷയം നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് […]

Continue Reading

വൈറല്‍ ട്രോളുകളിലെ ആ ഓട്ടക്കാരന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഗോപിനാഥ് കൊടുങ്ങല്ലൂര്‍ തന്നെയാണോ?

വിവരണം ഇനിയില്ല ഈ ഓട്ടക്കാരൻ ഇന്ന് ട്രൗസർ ഊരിRSS നോട് വിട പറഞ്ഞു. ഇനി ആ ബൈക്കെങ്കിലും കിട്ടിയാൽ മതിയായിരുന്നു. എന്ന പേരില്‍ മുടി വളര്‍ത്തിയ ഒരു യുവാവ് ഓടുന്ന ചിത്രവും അയാളോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രവും ചേര്‍ത്ത് ഒരു പോസ്റ്റ് കഴിഞ്ഞ ദവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജാഫര്‍ കാലിക്കട്ട് എന്ന വ്യക്തി DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 187ലൈക്കുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ […]

Continue Reading

ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നു രാഹുൽ ഗാന്ധി കോടതിയിൽ മൊഴി നൽകിയത് എപ്പോഴാണ്…?

വിവരണം  Lal Lal എന്ന ഫെസ്ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ഈ ബഹളത്തിനിടെ ആരും അറിഞ്ഞില്ല.ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  കോടതിയിൽ പറഞ്ഞു രാഹുൽ ഘണ്ടി തടിയൂരി”  archived link FB post അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  രാഹുൽ ഗാന്ധി കോടതിയിൽ […]

Continue Reading

ചിത്രത്തിലെ യുവതി സേവാഭാരതിയിൽ ചേർന്നോ..?

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 3 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട്  600  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതിയോടപ്പം ഇനി #സുഹാനാസനയും #മാനവസേവാ #മാധവസേവാ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” സേവാഭാരതിയിലേയ്ക്ക് ജനസാഗരങ്ങൾ…കോഴിക്കോട് തമ്പാനൂർ സ്വദേശിനി സുഹാന സന ബിജെപിയിലേക്ക്. ന്യൂനപക്ഷമോർച്ച താനൂർ പ്രസിഡണ്ട്  സലിം […]

Continue Reading

1555ല്‍ മോദിയെ കുറിച്ച് നോസ്ത്രദാമസ് ഇങ്ങനെ പ്രവചിച്ചിരുന്നോ…?

വിവരണം Facebook Archived Link “സത്യമാകും എന്ന് ഇപ്പോൾ ബോധ്യം ആകുന്നു, സത്യമാകും. ഉറപ്പ്. ജയ്‌ഹിന്ദ്‌. ????” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 23, 2019 മുതല്‍ ബിജെപി മന്‍ട്രോതുരുത്തു എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത് ഏകദേശം 1000 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഫ്രാന്‍സിന്‍റെ പ്രസിദ്ധ പ്രവാചകനായ നോസ്ത്രാദാമസ് 1555ല്‍ ചെയ്ത  ഒരു പ്രവചനത്തിനെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്:  1555ലെ നോസ്ത്രഡാമസിന്‍റെ ആ […]

Continue Reading

കണ്ണൂരില്‍ മുസ്‌ലിം പള്ളി ആക്രമിച്ച കേസില്‍ പിടിയിലായ പ്രതി സിപിഎം പ്രവര്‍ത്തകനാണോ?

വിവരണം #ഉത്തരേന്ത്യയിൽ_RSSന്റെ_പണി#കേരളത്തിൽ_cpm_മലരുകൾ_നടത്തുന്നു കണ്ണൂർ പാനൂർ ചെറുപ്പറമ്പിൽ Cpm അനുപാവിയും കാന്തപുരം സുന്നി പ്രവർത്തകനുമായക ചീളിൽ സമീർ പള്ളി ആക്രമിച്ച് നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രണ ശ്രമം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ വാര്‍ത്ത റിപ്പോര്‍ട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഹരിതഗ്രാമം മുണ്ടത്തോട്  എന്ന പേജില്‍ സെപ്റ്റംബര്‍ 11ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 226 ഷെയറുകളും 52ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത് കര്‍മ്മ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് വാര്‍ത്ത പേജില്‍ […]

Continue Reading

‘ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി’ എന്ന വാർത്ത സത്യമോ…?

വിവരണം  Karshaka Morcha Chunakkara‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India)  എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 6 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “RSS – BJP നേതാക്കളുടെ അപകട മരണങ്ങള്‍ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച ജന നായകന്‍ ശ്രീ.K.സുരേന്ദ്രന്‍ജിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം […]

Continue Reading

നേപ്പാളിൽ ഇന്ന് ആർഎസ്എസ് ശാഖ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു എന്ന വാർത്ത സത്യമോ..?

വിവരണം  Prajesh Vinodini എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിലെ ഒരേ ഒരു ഹിന്ദു രാജ്യമായ നേപ്പാളിൽ ഇന്ന് ആർഎസ്എസ് ശാഖ തുടങ്ങാൻ പോയ എട്ടുപേരെ ജനങ്ങൾ തല്ലിക്കൊന്നു ?” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്.  archived link FB post രണ്ടു വാദങ്ങളാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഒന്ന് നേപ്പാൾ ലോകത്തിലെ ഒരേയൊരു ഹിന്ദു രാഷ്ട്രമാണ്. രണ്ടാമത്തേത് നേപ്പാളിൽ ഇന്ന് അതായത് 2019 സെപ്റ്റംബര്‍ 2 […]

Continue Reading

മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞതിന് അറസ്റ്റിലായയാൾ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ..?

വിവരണം  പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 30  മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഷെയർ ചെയ്യണം..സത്യമറിയിക്കണം.. ……………… മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍… Read more at: https://www.reporter.live/news/2019/08/30/579906.html മലപ്പുറത്തെ ഹിന്ദു ക്ഷേത്രം മറ്റു വിഭാഗക്കാർ ആക്രമിച്ചു,മലമെറിഞ്ഞു അശുദ്ധിയാക്കി, മലപ്പുറം മറ്റൊരു താലിബാൻ ആയി എന്ന മട്ടിൽ കഴിഞ്ഞ 3ദിവസമായി സോഷ്യൽ മീഡിയയിൽ ഹിന്ദുക്കളിൽ […]

Continue Reading

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെ ആക്രമിക്കുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “”**അവർ നോക്കിയില്ല അവൻ സുന്നി ആണോ , സലഫി ആണോ അഹ്‌ലെ ഹദീസ് ആണോ , ജമാഅത് ആണോ എന്ന് **’ഹിന്ദുത്വ തീവ്രവാദികൾ ഒരു പാവം മുസ്‌ലിം വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്നു , സമൂഹമേ ഇ തെമ്മാടി തീവ്രവാദികൾക്കെതിരെ പ്രതിരോധം തീർത്തില്ലെങ്കിൽ നാളെ നിങ്ങളുടെ അവസ്ഥയും ഇതായിരിക്കും ?? വീണ്ടും സംഘ പരിവാറിന്‍റെ ക്രൂരമായ മുസ്‌ലിം വേട്ട ആ സഹോദരൻ മരണപെട്ടു?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 29, 2019 മുതല്‍ Hamzac […]

Continue Reading

രാജസ്ഥാനിലെ ഗംഗാപ്പൂരില്‍ മസ്ജിദ് തകര്‍ക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “രാജസ്ഥാനിലെ ഗംഗാപൂർ എന്ന ഗ്രാമത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് മസ്ജിദ് ആക്രമിക്കാൻ ശ്രമിച്ച ആർഎസ്എസ് ബജരംഗ്ദൾ തീവ്രവാദികളെ പ്രദേശവാസികൾ നേരിടുന്നു” എന്ന അടിക്കുറിപ്പോടെ 26 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു വീഡിയോ ഷഹാര്‍ കൊല്ലം എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ SDPI കേരളം എന്ന ഗ്രൂപ്പില്‍ നിന്ന് പ്രച്ചരിപ്പിക്കുകയാണ്. വീഡിയോയില്‍ കാവി പതാകകളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നു. ഒപ്പം ഒരു മുസ്ലിം പള്ളിയുടെ സമിപത്തു  നിന്ന് ഇവരെ നോക്കുന്ന […]

Continue Reading

കോണ്‍ഗ്രസ് സൈബര്‍ പോരാളി ശ്രീദേവ് സോമന്‍ ആര്‍എസ്എസില്‍ ചേര്‍ന്നോ?

വിവരണം നമസ്തേ..മിത്രങ്ങളെ ഇന്ന് രാവിലെ ഞാൻ പറഞ്ഞിരുന്നല്ലോ കോണ്ഗ്രസ്സ് സൈബർ പോരാളിയെന്നു സ്വയം വിളിക്കുന്ന ഗർജിക്കുന്ന സിംഹം ശ്രീദേവ് ജിയുടെ സംഘ പ്രവേശനം… ഇന്ന് അദ്ദേഹം കുളനട ശാഖയിൽ എത്തിച്ചേർന്നു ഗണ വേഷം ധരിച്ച് ദണ്ഡ നൽകി ബിജെപിയിലേക്ക് ലയിച്ചു…നമോ…? KSU വിൽ നിന്നും ഇനി നിരവധി പേർ ശാഖയിൽ എത്തുമെന്നും അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നു … കൂറ നീലക്കൊടി വലിച്ചെറിഞ്ഞു സംഘ പാതയിലേക്ക് വന്ന സോം ജിക്ക് ശതകോടി…പ്രണാമം..???? ഇന്ന് വൈകുന്നേരം നടക്കുന്ന താലപ്പൊലിയിൽ […]

Continue Reading

കേന്ദ്ര സർക്കാർ ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാൻ തീരുമാനിച്ചോ …?

വിവരണം  Thambhuran Tsy എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും Janam TV Club എന്ന പേജിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.”ഷെയർ മാക്സിമം. ///////////////////////// മുത്തലാഖ്.370 വകുപ്പ്.ചരിത്ര  തീരുമാനങ്ങളുമായി ജന പ്രിയ  മോദി സർക്കാർ. അടുത്ത ചിത്രമായ നീക്കവുമായി  കേന്ദ്ര സർക്കാർ വീണ്ടും  ഇതിഹാസം രചിയ്ക്കാനൊരുങ്ങുന്നു. ഇനി ഇന്ത്യയിൽ ജാതി  സംവരണത്തിന് പകരം സാമ്പത്തിക  സംവരണം നടപ്പിലാക്കാനൊരുങ്ങി  കേന്ദ്ര സർക്കാർ. പിന്നോക്കം നിൽക്കുന്ന മുന്നോക്ക  സമുദായത്തിൽ പ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പാടാക്കുമെന്നത് നരേന്ദ്ര […]

Continue Reading

ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയുമെന്ന് പി ജയരാജൻ പറഞ്ഞോ..?

വിവരണം  Sreekumar Sree‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 18 മുതൽ കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)?എന്ന ഗ്രൂപ്പിലൂടെ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയും. നമ്മളെ കൊണ്ട് അത് ചെയ്യിക്കരുത് – പി ജയരാജൻ എന്ന വാചകങ്ങളോടൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “2019 ലേ ഏറ്റവും വലിയ […]

Continue Reading

ആര്‍എസ്എസ് നേതാവ് അടച്ചിരിക്കുന്ന വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണോ ഇത്…?

വിവരണം Facebook Archived Link “സുഹൃത്തുക്കളെ പകൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം എന്ന പേരും പറഞ്ഞ് വീടുകൾ കണ്ട് വച്ച് രാത്രി കട്ടപ്പാരയുമായി വീടു പൊളിച്ച് കക്കാനിറങ്ങുന്ന സംഘി രാമപുരം ശാഖാ സെക്രട്ടറിയുടെ ഫോട്ടോ CCTV യിൽ കിട്ടിയിട്ടുണ്ട് സംഘികളെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റി നിർത്തുക” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ് ദിവസസമയത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ വീടുകള്‍ കണ്ട് വെച്ച രാത്രി കട്ടപ്പാരയുമായി വീട് പൊളിച്ച് കാക്കാന്‍ […]

Continue Reading

അട്ടപ്പാടിയില്‍ സേവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രം ഇപ്പോഴത്തെതാണോ…?

വിവരണം Facebook Archived Link “ദേ പോകുന്നു പ്രത്യേക ചിഹ്നം ധരിച്ച ചുണകുട്ടികൾ അട്ടപ്പാടിയിലേക്ക്? സേവാ ഭാരതി?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ Abhishek Chand എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രച്ചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ കാക്കി ഷോര്‍ട്ട്സ് ധരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ട് പോക്കുന്നതായി കാണാന്‍ സാധിക്കുന്നു. കേരളത്തില്‍ നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം  ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ അട്ടപാടിയില്‍ ദുരിതാശ്വാസ സഹായവുമായി പോയിക്കൊണ്ടിരിക്കുന്ന സേവ ഭാരതി പ്രവര്‍ത്തകരാണ് ഇവര്‍ […]

Continue Reading

ഈ ചിത്രം കേരളത്തില്‍ ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന സേവ ഭാരതി പ്രവർത്തകരുടേതാണോ…?

വിവരണം Facebook Archived Link “കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസസഹായവുമായി ആർഎസ്എസ് – സേവാഭാരതി പ്രവർത്തകർ ഇറങ്ങിക്കഴിഞ്ഞു.ഡിവൈഎഫ്ഐ എവിടെ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല..കാരണം അവരെയും രക്ഷിക്കേണ്ട ചുമതല ഇപ്പോൾ ഞങ്ങൾക്കായിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 9, 2019 മുതല്‍ സംഘപുത്രന്‍ എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഒരു മുസ്ലിം യുവാവിന് അരി വിതരണം ചെയ്യുന്നതായി നാം കാണുന്നു. പോസ്റ്ററില്‍ ചിത്രത്തിന്‍റെ താഴെ എഴുതിയത് ഇങ്ങനെയാണ്: കമ്മികള്‍ കണ്ട് പഠിക്കട്ടെ… കേരളത്തിലെ […]

Continue Reading

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “അങ്ങനെ പറയരുത് രാമേട്ടാ” ”!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി […]

Continue Reading

ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?

വിവരണം Facebook Archived Link “സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം […]

Continue Reading

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എബിവിപിയുടെ യൂണിറ്റ് തുടങ്ങാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചോ..?

വിവരണം   Newskerala  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 17 മുതൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വാർത്തയ്ക്ക് ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട് 800 റോളം  പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഒരു വിദ്യാർത്ഥിയെ അതെ സംഘടനയിലുള്ളവർ തന്നെ കത്തി ഉപയോഗിച്ച് കുത്തിയ വാർത്തയും അതിന്‍റെ പിന്നാലെയുള്ള വിവാദങ്ങളും തന്നെയാണ് വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്.  ഇതും അതെ വിഭാഗത്തിൽ പെട്ട വാർത്തയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി […]

Continue Reading

ഗുജറാത്തില്‍ സവര്‍ണരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദളിത്‌ യുവാവിനെ തല്ലി കൊന്നുവോ…?

വിവരണം Facebook Archived Link “#ഡിജിറ്റൽ_ഇന്ത്യ ഗുജറാത്തിൽ അഹമ്മദാബാദിൽ ഒരു ദളിതനെ കൂടി സംഘികൾ തല്ലി കൊന്നു #ബ്രേക്കിങ്_ന്യൂസ് ….” എന്ന അടിക്കുറിപ്പോടെ റിയാസ് ഹാഷിര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REBEL THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ജൂലൈ 10, 2019 മുതല്‍  പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് 15 മണിക്കുറുകളില്‍ ലഭിച്ചത്   99 പ്രതികരണങ്ങളും  87 ഷെയറുകളുമാണ്. ഇതേ പ്രൊഫൈലിലൂടെ സമാനമായ പോസ്റ്റ്‌ സഖാവ്-The Real Comrade എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും പ്രസിദ്ധീകരിക്കുകയുണ്ടായി.  പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ […]

Continue Reading

ആര്‍എസ്എസ് ശാഖയില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപിച്ച വാര്‍ത്ത‍ സത്യമോ…?

വിവരണം Facebook Archived Link “കൊച്ചുകുട്ടികളെ ചാണക സംഘികളുടെ കൂടെ ശാഖയിൽ പറഞ്ഞുവിടുന്ന മാതാപിതാക്കൾ ജാഗ്രതൈ….. ??” എന്ന അടിക്കുറിപ്പോടെ ഇമ്രാന്‍ അല്‍ സുടു എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം 2019 ജൂലൈ 2 മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “വിണ്ടും കുലുക്കി സര്‍ബത്ത്…ആലൂരില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍…ഏഴു ആണ്‍കുട്ടികളെ ശാഖയില്‍ കൊണ്ടിട്ട് കട്ടനടിച്ച കുണ്ടന്‍ സംഘി പിടിയില്‍.” വാര്‍ത്ത‍യില്‍ പിടിയിലായ സന്യാസിയുടെ ചിത്രവും നല്‍കിട്ടുണ്ട്. ഈ പോസ്റ്റിന് […]

Continue Reading

ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ചോ…?

വിവരണം Facebook Archived Link “ആർഎസ്എസ് സംഘപരിവാർ ജയ് ശ്രീറാം വിളിപ്പിച്ചു സാധുവായ മനുഷ്യന് തലക്ക് അടിച്ചു പരിക്കേൽപ്പിച്ചു എന്തൊരു കഷ്ടമാണ് മോദിയുടെ ഇന്ത്യ” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 1, മുതല്‍ SDPI കേരളം എന്ന ഫെസ്ബൂക്ക് പേജിലൂടെ ബുര്‍ഹാന്‍ മൊഹമ്മദ്‌ എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ തലയ്ക്ക് കൈവെച്ച് രക്തത്തില്‍ മുങ്ങിയ ഒരു വ്യക്തിയെ കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ ആരോപിക്കുന്ന  പ്രകാരം ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ നിര്‍ബന്ധിച്ച് ജയ്‌ […]

Continue Reading

അമ്പലപ്പുഴയിൽ പീഡനക്കേസിൽ കസ്റ്റഡിയിൽ ആയ വ്യക്തി ആർഎസ്എസുകാരനാണോ ..?

വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 352 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. ആർഎസ്എസുകാരൻ അറസ്റ്റിൽ” എന്നതാണ് പോസ്റ്റിലുള്ള വാർത്ത. ” വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്എസുകാരൻ അറസ‌്റ്റിൽ. പുന്തല മഠത്തിപ്പറമ്പിൽ കണ്ണനെ(25)യാണ് അറസ‌്റ്റ‌് ചെയ‌്തത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ‌്ച പകൽ മൂന്നോടെയാണ് ഇയാളുടെ വീട്ടിൽനിന്ന‌് അറസ‌്റ്റ‌്ചെയ‌്തത്. സജീവ ആർഎസ്എസുകാരനായ കണ്ണൻ സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. […]

Continue Reading

പ്രകൊപനപരമായ മുദ്രാവാക്യവും തെരുവ് പ്രസംഗവും നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവര്‍ ആക്രമിച്ചോ?

വിവരണം ജീവന്‍ വേണോ പ്രാണന്‍ വേണോ പൊക്കോ നിങ്ങള്‍ പാക്കിസ്ഥാനില്‍ എന്ന് തുടങ്ങുന്ന മുദ്രാവാക്യം ഉയര്‍ത്തി ശൂലവുമേന്തി കാവി മുണ്ടും ഉടത്ത് പ്രകടനം നടത്തുന്ന യുവാക്കള്‍ പൊതുസ്ഥലത്ത് നടത്തുന്ന പ്രസംഗവും അതെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഒരു വീഡിയോയിലൂടെ പ്രചരിക്കുന്നത്. ആര്‍എസ്എസ് ആ പറയുന്നേ എന്ന മുദ്രാവാക്യം കൂടിയായപ്പോള്‍ വീഡിയോയില്‍ കാണുന്ന യുവാക്കള്‍ ആര്‍എസ്എസ് ആണെന്ന് ധരിച്ചാണ് പലരും വീഡിയോ പങ്കുവയ്‌ക്കുന്നത്. മനുസ്‌മൃതിയാണ് ഇവിടുത്തെ നിയമം അത് അനുസരിച്ച് ജീവിക്കുന്നവര്‍ ഇവിടെ ജീവിച്ചാല്‍ […]

Continue Reading

മമത ബാനര്‍ജിയുടെ ഓഫീസില്‍ RSS ആക്രമണം നടത്തിയോ…?

വിവരണം Archived Link “മമത ബാനർജിയുടെ ഓഫീസിൽ RSS ആക്രമണം. രോഷാകുലയായി മമത…..” എന്ന അടിക്കുറിപ്പോടെ Ansari Ansari Pa എന്ന പ്രൊഫൈലിലൂടെ   2019 മെയ്‌ 29 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. RSS കാര്‍ ആക്രമിച്ചതിനെ തുടർന്ന് രോഷാകുലയായ മമത ബാനര്‍ജിയുടെ വീഡിയോ ആണ് ഇത് എന്നാണ് പോസ്റ്റ്‌ അവകാശപ്പെടുന്നത്. വളരെ വേഗത്തില്‍ വൈറല്‍ ആകുന്ന ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 900 ക്കാളധികം ഷെയറുകളാണ്. കയ്യില്‍ ഭരണഘടന പിടിച്ച് മമത ബാനര്‍ജീ രോഷം […]

Continue Reading

ചിത്രത്തിൽ കാണുന്ന ഈ വ്യക്തിയെ കൊന്നത് ബജ്‌രംഗ് ദൾ ആണോ?

വിവരണം Archived Link “ബിഹാറിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ RSS ബജ്‌രംഗ്ദൾ തീവ്രവാദികൾ കൊലപ്പെടുത്തി.  അല്ലാഹു ശഹീദിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ…… ആമീൻ… ഊള സംഘികൾ വിചാരിച്ചാൽ നശിപ്പിക്കാൻ കഴിയില്ല ഈ സംഘത്തിനെ…കേരളത്തിൽ തുടങ്ങി ബിഹാർ വരെ എത്തിയിട്ട് ഉണ്ടെങ്കിൽ ഇവിടെ കിട്ടിയത് പോലെയുള്ള മറുപടി അവിടെയും കിട്ടും… ഇപ്പോ ഇളിക്കുന്ന ഒരുത്തനും അന്ന് തീവ്രവാദമാണെന്ന് പറഞ്ഞ് മോങ്ങരുത്….” എന്ന വാചകതോടൊപ്പം 2019 മേയ് 1  മുതൽ മുകളിൽ നല്കിയ വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് Izzath Of Muslims […]

Continue Reading

ആർഎസ്എസ് ക്രൂരത എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ എത്രത്തോളം യാഥാർഥ്യമാണ് …?

വിവരണം Facebook Post Archived Link “കേരളത്തിൽ വരാനിരിക്കുന്ന ആർഎസ്എസ് വിഭാവനം ചെയ്യുന്ന ആചാരങ്ങൾ ..” എന്ന അടികുറിപ്പുമായി  2019 ഏപ്രിൽ 18 ന് ഉല്ലാസ് കൊല്ലം എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചത് 8 ചിത്രങ്ങളാണ്. വ്യത്യസ്തമായ സംഭവങ്ങളുടെ ഈ ചിത്രങ്ങൾ വ്യക്തമാക്കിത്തരുന്നത്  ആർഎസ്എസ് പിന്തുണ യ്ക്കുന്ന ബിജെപി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന ആചാരങ്ങളാണിത് എന്നൊരു സൂചനയായിട്ടാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങളിൽ  പൈശാചികമായ ചില ചെയ്തികൾക്ക് ഇരകളായ നിര്ഭാഗ്യവാന്മാരാണുള്ളത്. ഇവരുടെ ഈ […]

Continue Reading

അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

വിവരണം അയ്യപ്പ ഭക്തനെ ഭൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുപ്പ് വേഷമണിഞ്ഞ് അയ്യപ്പവിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തിക്കടിക്കുമ്പോള്‍ ഭക്തനിത് തടയുന്നതുമാണ് ചിത്രം. കുറച്ച് മാസം മുന്‍പ് ഏറെ ചര്‍ച്ചാവിഷയമായ ഈ ചിത്രം ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അജീഷ് കുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം വീണ്ടും 2019 ഏപ്രില്‍ 15നു  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “മറക്കരുത് “എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 3,200ല്‍ അധികം […]

Continue Reading

ഈ വീഡിയോയിൽ അക്രമണം നടത്തുന്ന സംഘം ആർഎസ്എസ്സുകാരാണോ…?

വിവരണം Archived Link “വീണ്ടും യുവാവിനെതിരെ RSS ആക്രമണം… അവർ കൊണ്ടുവരുന്ന അച്ചാദിൻ ഇതൊക്കെയാണ്…ഈ രംഗം ഹൃദയഭേദകം… ഒന്നേ അഭ്യർത്ഥിക്കാനുള്ളു… ബിജെപിക്ക്‌ കെട്ടിവച്ച കാശ് കിട്ടരുത്.. “ എന്ന വാചകത്തോടൊപ്പം Ilyas Red Vkd എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ 2019 മാർച്ച് 24 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം ഒരു വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ  ഒരു യുവാവിനെ ഒരു സംഘം അതിക്രൂരമായി മർദ്ദിക്കുന്നതു കാണാം. യുവാവിനെ മർദ്ദിക്കുന്ന സംഘം ആർഎസ്എസ് അംഗങ്ങളാണെന്ന് പോസ്റ്റ് വാദിക്കുന്നു. […]

Continue Reading

വോട്ട് തേടിയെത്തിയ എം.സ്വരാജ് എംഎല്‍എയെ ഭക്‌തർ ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിട്ടോ?

വിവരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൃപ്പൂണിത്തുറ എംഎല്‍എ എം.സുര്വജിനെതിരയുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് തെടി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ എത്തിയ സ്വരാജിനെ ഭക്തിര്‍ ഇറക്കി വിട്ടുവെന്നും പടിചവിട്ടരുതെന്ന് താക്കീത് നല്‍കിയെന്നുമൊക്കെയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. ബിജു ചന്ദ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ വിവരച്ച് ഒരു പോസ്റ്ററും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആറായിരത്തിലധികം ഷെയറുകളും അഞ്ചൂറോളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എം.സ്വരാജ് എംഎല്‍എയ്ക്കിതരെ പ്രചരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് പരിശോധിക്കാം. http://archive.is/0XIx2 വസ്‌തുത […]

Continue Reading

പാക്കിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ബോംബ് ഭീഷണി മുഴിക്കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനോ?

വിവരണം ബീച്ചില്‍ ബോംബ് വയ്ക്കും, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യും പാക്കിസ്ഥാന്‍  അനുകൂല മുദ്രാവാക്യം വളിച്ചൊരു യുവാവ് സ്വന്തമായി പ്രചരിപ്പിച്ച വീഡിയോയാണ് ഇത്. YouTube Video കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പ്രചരണവും വൈറല്‍ ആയി തുടങ്ങി. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നും തീവ്ര ഹിന്ദുത്വവാദിയായതിന്‍റെ പേരിലാണ് ഇത്തരമൊരു ഭീഷണി വീഡിയോയെന്നും. ‘ഈ മൗനം അപകടം’ എന്നയൊരു പേജില്‍ വന്ന പോസ്റ്റ് ഇപ്രകാരമാണ് ‘പാക്കിസ്ഥാൻ […]

Continue Reading