സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മഹാത്മ ഗാന്ധി – ശ്രീനാരയണ ഗുരു സംഗമത്തിന്‍റെ നൂറാം വാര്‍ഷികമായ ഇന്നലെ (മാര്‍ച്ച് 12) കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) സംഘടിപ്പിച്ച സെമിനാറില്‍ മുതിര്‍ന്ന സിപിഎം നേതാവായ ജി.സുധാകരന്‍ പങ്കെടുത്ത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. “കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ നമ്മൾക്ക്?? അങ്ങനെ ഒരു കാലം വന്നാൽ പിന്നെ നമ്മൾ ചിന്തിക്കുന്നതിന്റെ അപ്പുറം […]

Continue Reading

മുഖ്യമന്ത്രി യുഡിഎഫിനെ പ്രശംസിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്.. ശക്തമായി എതിര്‍ക്കുന്നുണ്ട്.. പക്ഷെ അവര്‍ കള്ളങ്ങളൊന്നും പടച്ചുവിടുന്നുണ്ടെന്ന് തോന്നുന്നില്ലാ.. ഉള്ളകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.. എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിക്കുന്ന 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പി.സി.പുലാമന്തോള്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രശംസിച്ച് നടത്തിയ പ്രസ്താവനയാണോ […]

Continue Reading

പി.സി.ജോര്‍ജ്ജിന്‍റെ അറസ്റ്റിനെതിരെ കെ.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം മതവിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ ബിജെപി നേതാവ് പി.സി.ജോര്‍ജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ജോര്‍ജിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതാവായ പി.സി.ജോര്‍ജ്ജിന് ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് പ്രചരണം. മതവിദ്വേഷം വളർത്തുന്ന രീതിയിൽ ചാനൽ ചർച്ച യിൽ സംസാരിച്ച തിനാണ് പീസി ജോർജിനെ അറസ്റ്റ് ചെയ്തത്. അതിനെ നിങ്ങൾ പ്രതികാരനടപടിയായി ചിത്രീകരിക്കുന്നതിന്റെ അർഥം ജോർജിന്റെ പ്രവർത്തിയെ നിങ്ങൾ ന്യായീകരിക്കുന്നുവെന്നല്ലേ? അല്ലെങ്കിലും […]

Continue Reading

നിലമ്പൂരില്ലെ രാധ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ വിധിച്ചോ? വസ്‌തുത അറിയാം..

വിവരണം 2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസില്‍ രാധ എന്ന സ്ത്രീയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യടന്‍ മുഹമ്മദിന്‍റെ സ്റ്റാഫ് അംഗമായ ബി.കെ.ബിജു, ഷംസുദ്ദീന്‍ എന്നിവരെ കൊലപാതക കുറ്റം ചുമത്തി പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രതികള്‍ക്ക് ജീവപര്യന്തം ലഭിച്ചു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മനോരമയിലും മാതൃഭൂമിയിലും വാര്‍ത്ത ഉണ്ടായെന്ന് വരില്ലാ.. മനംഭംഗം ചെയ്ത് കൊന്നതാണ്.. കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഓഫിസില്‍ വെച്ചാണ്.. കൊന്നത് കോണ്‍ഗ്രസുകാരാണ്.. എന്ന പേരിലാണ് […]

Continue Reading

110 സീറ്റ് നേടി 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് സര്‍വേ ഫലമെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ യു‍ഡിഎഫ് 140ല്‍ 110 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടു‍ഡേ സര്‍വേ ഫലമെന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സർവ്വേ മാത്രം നോക്കി ഇരുന്നാൽ നമ്മുടെ വിജയം സർവ്വേയിൽ ആയി പോകും അത് കൊണ്ട് തന്നെ നല്ല പോലെ പണി എടുക്കുക ഓരോ നേതാക്കളും പ്രവർത്തകർ നല്ല പോലെ പണി എടുക്കുന്നുണ്ട്.. നേതാക്കൾ ആണ് ഉറങ്ങി ഇരിക്കുന്നത് അതിനാൽ തുനിഞ്ഞ് ഇറങ്ങുക അന്തിമ വിജയം നമുക്ക് തന്നെ ആകും…മലയാളികൾക്ക് ശരാശരി […]

Continue Reading

വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പിണറായി വിജയനില്‍ നന്നും പഠിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പഠിക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിന്‍റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവനയും തരൂര്‍ നടത്തി എന്ന നിലയിലെ പ്രചരണം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജാഫര്‍ ഉത്തക്കാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് […]

Continue Reading

രഹസ്യമായി കുംഭമേളയ്ക്ക് എത്തിയ രമേശ് ചന്നിത്തലയുടെ ചിത്രമാണോ ഇത്? വസ്തുത അറിയാം..

വിവരണം ആരുമറിയാതെ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് എത്തി ത്രിവേണി പുണ്യസ്നാനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രമേശ് ചെന്നിത്തല കാവി വസ്‌ത്രവും തലപ്പാവും അണി‍ഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുക്കപ്പുഴ നന്ദകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ത്രവേണി പുണ്യസ്നാനത്തിന് പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് […]

Continue Reading

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് വക്തവോ? പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് തോറ്റതിന് പിന്നാലെ കോൺഗ്രസ് ദേശീയ വക്താവ് ആഹ‌്ളാദം പ്രകടിപ്പിക്കുയും കയ്യടിയുടെ നടുവിലൂടെ നടന്നു വരുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവടിയാടി വരുന്ന ഈ മഹതിയെ മനസിലായോ….?? സുപ്രിയ ശ്രീനേറ്റ്…… 💃💃💃 ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ ദേശീയ വക്താവ്…..😜😝 ഡൽഹിയിൽ BJPക്ക് ഭൂരിപക്ഷം ഉറപ്പിച്ചു കൊടുത്തതിലെ സന്തോഷം അണപൊട്ടിയതാണ്…😡🤬 എന്ന […]

Continue Reading

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയെ അപമാനിച്ചു എന്ന വ്യാജ പ്രചാരണം  

സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ  വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എഴുനേറ്റ് പോകുമ്പോൾ ഖാർഗെയുടെ കസേര മാറ്റുന്നതായി കാണാം. […]

Continue Reading

ഐലക്കര സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും  കോണ്‍ഗ്രസിൽ  ചേർന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം…

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ഐലക്കരയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസും ഭാരവാഹികളും  കോണ്‍ഗ്രസിൽ  ചേർന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  പഴയ സിപിഐഎം ഓഫീസ് കോൺഗ്രസ്സ് ഓഫീസാക്കി മാറ്റിയെന്നും ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും സിപിഎം പാർട്ടി വിട്ടുമെന്നുമാണ് പ്രചരണം. കോൺഗ്രസ്സ് ചിഹ്നമായ കൈപ്പത്തി അടയാളവും ത്രിവർണ്ണ നിറവും പതിപ്പിച്ച ഓഫീസ് മുറിക്ക് മുന്നില് ഫോട്ടോ എടുക്കാന് നിറന്നിരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചിത്രമാണ് പ്രചരിക്കുന്നത്. “CPIM ബ്രാഞ്ച് ഓഫീസ്ഇന്ദിര പ്രിയദർശിനി സെന്ററാവുന്ന….,മനോഹരമായ കാഴ്ച  “എന്ന അടിക്കുറിപ്പ് […]

Continue Reading

പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി അദ്ദേഹത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് പ്രചരിപ്പിക്കുന്നത് അപൂർണമായ വീഡിയോ…

പ്രധാനമന്ത്രിയായ ഡോ.മൻമോഹൻ സിംഗിനെ അവഗണിച്ച് അദ്ദേഹത്തെ അപമാണിച്ച് സോണിയ ഗാന്ധി എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് ഈ ദൃശ്യങ്ങളിൽ   കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ ക്ലിപ്പ്  കാണാം.ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ കോൺഗ്രസ് നേതാക്കൾ വി.ഡി. സതീശനും എ.കെ. […]

Continue Reading

കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒരു ഹിന്ദി വാര്‍ത്താ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. പ്രചരണം  സീ ഹിന്ദുസ്ഥാന്‍ ചാനലിന്‍റെ വാര്‍ത്താ വീഡിയോ ആണ് പ്രചരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ ഉറുദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം […]

Continue Reading

നീരവ് മോദി കോൺഗ്രസിന് 456 കോടി രൂപ കമ്മീഷൻ നൽകി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം 

‘കോൺഗ്രസ് നേതാക്കൾ 456 കോടി കമ്മീഷൻ വാങ്ങി’ എന്ന് നീരവ് മോദി ലണ്ടനിലെ കോടതിയിൽ പറഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നിരവ് മോദിയുടെ പേരിൽ പ്രചരിപ്പിക്കുന്ന വാചകം പോസ്റ്റിൻ്റെ അടികുറിപ്പിലും പറയുന്നത് ഇങ്ങനെയാണ്: “ “ഞാൻ ഓടിപ്പോയതല്ല, […]

Continue Reading

2026ലും ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് മനോരമ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നോ? വസ്‌തുത അറിയാം..

വിവരണം 2026 ലും തുടർ ഭരണം ഇടതുമുന്നണിക്ക് തന്നെ മനോരമ മനസ്സില്ലാ മനസ്സോടെ പുറത്തു വിട്ട നവകേരള മനസ്സ്  എന്ന തലക്കെട്ട് നല്‍കി ഒരു അഭിപ്രായ സര്‍വേ ഫലം മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ കൊള്ളാം.. സര്‍വേ.. മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന പേരില്‍ മനോരമയുടെ സര്‍വേ ഫലം ഇപ്രകാരമാണ് 33.23% പിണറായി സര്‍ക്കാര്‍ ഭരണം നല്ലതെന്നും, 18.95% വളരെ നല്ലതെന്നും, 29.05% ശരാശരിയെന്നും, 14.28% മോശമെന്നും, 04.49% […]

Continue Reading

പിണറായിയിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണത്തില്‍ പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാ? വസ്‌തുത അറിയാം..

വിവരണം ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണൂരില്‍ പിണറായിയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ പിടിയിലായ വിപിന്‍ രാജ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നയാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. Rmachandran Kunnaru Paruthikkad എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും സിപിഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് […]

Continue Reading

പാലക്കാട് കോണ്‍ഗ്രസ് വ്യാജ വോട്ട് ചേര്‍ത്തു എന്ന വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുന്ന ആരോപണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിപിഎം ഉള്‍പ്പടെ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കളക്‌ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ വോട്ട് ചേര്‍ത്തു എന്ന് സമ്മതിച്ചു എന്ന പേരില്‍ അദ്ദേഹത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാലക്കാട് വ്യാജ വോട്ട് സതീശൻ സമ്മതിക്കുന്നു… സർവ്വത്ര വ്യാജൻ.. എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രസീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ […]

Continue Reading

അയോധ്യയിലെ രാമക്ഷേത്രം തകർക്കും എന്ന തരത്തിലുള്ള പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല…

കോൺഗ്രസ് രാമക്ഷേത്രം തകർത്ത് ബാബറി മസ്ജിദ് പണിയും എന്ന തരത്തിൽ ഒരു പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ തെരെഞ്ഞെടുപ്പ് വിജയിക്കാൻ കോൺഗ്രസ് ഇറക്കിയ വർഗീയ പരസ്യമാണിത് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ ഈ പരസ്യത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വിവാദ പരസ്യം കോൺഗ്രസിന്‍റെ പേരിൽ ഇറക്കിയത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ  കാണാം. […]

Continue Reading

കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ബിജെപിയുമായി നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി-ആര്‍എസ്എസ് നേതാവ് സന്ദീപ് വാര്യര്‍ മുന്‍പ് പൗരത്വഭേദഗതി പ്രക്ഷോഭത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. “പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് ഇതിനോടകം അറെസ്റ്റ് വാറന്‍റ് ഉൾപ്പെടെ പിണറായി സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്. CAA-NRC കണക്കെടുപ്പും തുടങ്ങി എന്നതാണ് യാഥാർത്യം. ബിജെപി അനുകൂലമാണ് പിണറായി വിജയന്‍റെ നയങ്ങൾ, നമുക്ക് മുന്നിൽ തടസ്സമായി നിൽക്കുന്നത് കോൺഗ്രസ് ആണ്, കോൺഗ്രസ് മുക്ത […]

Continue Reading

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാരം ഇസ്ലാമിക ആചാരങ്ങള്‍ പ്രകാരം നടന്നുവെന്ന്  വ്യാജ പ്രചരണം

ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങില്‍ രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, നരസിംഹ റാവു, ഗുലാം നബി ആസാദ് ഇസ്ലാമിക ആചാര പ്രകാരം പ്രാർഥിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും […]

Continue Reading

പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ബിയാന്‍ക എന്നാണോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പോരുകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. പ്രിയങ്ക വാദ്ര “ഗാന്ധി” ചേർത്ത് ജനത്തെ പറ്റിക്കുന്നു. യഥാർത്ഥത്തിൽ പേര് ബിയാൻക ആണെന്ന് എത്ര പേർക്കറിയാം ? എന്നതാണ് പ്രിയങ്കയ്ക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. 🕉️🚩🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facbook Post  Archived Screenshot  എന്നാല്‍ […]

Continue Reading

2019ൽഹൈദരാബാദിൽഒരുമാൾസ്ഥാപിച്ചഹോർഡിങ്തെറ്റായവിവരണത്തോടെപ്രചരിപ്പിക്കുന്നു…

സമൂഹ മാധ്യമങ്ങളിൽ ഒരു ഹോർഡിങിന്‍റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ഹോർഡിങ്‌ പ്രകാരം ഹൈദരാബാദിലെ CMR മാളിൽ മുസ്ലിം യുവാവ് ഹിന്ദു യുവതിയോടൊപ്പം വസ്ത്രം വാങ്ങാൻ വന്ന വലിയ ഡിസ്‌കൗണ്ട് ലഭിക്കും എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു മാളിന്‍റെ പരസ്യം ചെയ്യുന്ന ഹോർഡിങിന്‍റെ ചിത്രം കാണാം. ഈ ഹോർഡിങിനെ […]

Continue Reading

മഹർഷ്‌ട്രയിലെനബിദിനആഘോഷത്തിന്‍റെഭാഗമായിസംഘടിപ്പിച്ചറാലിയുടെവീഡിയോഹരിയാനയിൽകോൺഗ്രസ്തെരെഞ്ഞെടുപ്പ്പ്രചരണംഎന്നതരത്തിൽതെറ്റായിപ്രചരിപ്പിക്കുന്നു

സമൂഹ മാധ്യമങ്ങളിൽ ഒരു ബൈക്ക് റാലിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. ഈ റാലിയിൽ വലിയ തോതിൽ നമുക്ക് ഇസ്ലാമിക പതാകകൾ കാണാം. ഈ വീഡിയോ ഹരിയാനയിൽ കോൺഗ്രസിന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണ റാലിയാണ് എന്നാണ് പ്രചരണം. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ബൈക്ക് റാലിയുടെ വീഡിയോ കാണാം. ഈ റാലിയിൽ ബൈക്ക് ഓടിക്കുന്നവർ ഇസ്ലാമിക […]

Continue Reading

തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തില്‍ ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍, ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായി എന്ന മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്ക് തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രതികരണം എന്ന പേരില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍ക്കാ ഇത്ര പെട്ടെന്ന് തിരുവനന്തപുരം പോവേണ്ടതെന്ന് ഉമ തോമസ് പ്രതികരണം നടത്തിയെന്ന പേരിലാണ് പോസ്റ്റ്. കണ്ണൂര്‍ ആര്‍മി എന്ന പ്രൊഫൈലില്‍ നിന്നും വണ്‍ വന്‍ ആര്‍മി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ […]

Continue Reading

കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃശൂര്‍ പൂരം കലക്കാന്‍ പോലീസ് ആസൂത്രിതമായി ശ്രമം നടത്തിയതാണെന്ന പി.വി.അന്‍വറിന്‍റെ അരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അറിവോടെയാണ് ഇതിനായി ആര്‍എസ്എസുമായി ഗൂഡാലോചന നടത്തിയതെന്നും ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമനായി പ്രചരിക്കുന്നുണ്ട്. ഇനി ഈ വർഷവും പൂരത്തിന്‍റെ ഭാഗമായി കലക്കൽ ഉണ്ടാകും. എന്ന തലക്കെട്ട് നല്‍കി ബോംബ് സീന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading

കെ.സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയായാല്‍ കേരളത്തിന് ഗുണം ചെയ്യുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കെ.സുരേന്ദ്രന്‍ രാജ്യസഭയിലൂടെ മന്ത്രിയാകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. എംസി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം. വസ്‌തുത […]

Continue Reading

പിണറായി വിജയനൊഴികെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കും കോണ്‍ഗ്രസ്സിനും സത്യപ്രതിജ്ഞ ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നില്ലെന്ന് വ്യാജ പ്രചരണം…

മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരടക്കം മന്ത്രിസഭയില്‍ അംഗങ്ങളായ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍, ഏഷ്യാ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍, ഇന്ത്യയുമായി സൌഹൃദം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളും നേതാക്കളും മറ്റും ക്ഷണിക്കപ്പെട്ട അഥിതികളായി എത്തിയിരുന്നു. കൂടാതെ ഷാരൂഖ് ഖാന്‍, രജനികാന്ത്, അക്ഷയ്കുമാര്‍ തുടങ്ങിയ അഭിനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ്സ് […]

Continue Reading

സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഇ.പി.ജയരാജന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതില്‍ സന്തോഷം രാജീവ് ചന്ദ്രശേഖരന്‍ കൂടി ജയിച്ചിരുന്നെങ്കില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമായിരുന്നു എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു നടത്തിയ പ്രസ്താവന എന്ന പേരിലാണ് പ്രചരണം. എന്‍റെ കോണ്‍ഗ്രസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റൗഫ് കണ്ണന്തളി എന്ന വ്യക്തി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി, എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് പ്രചരണം. ഉടായിപ്പ് മുന്നണിയിലെ കൊങ്ങി, മൂരികളോടാണ്..ജൂൺ 4 കഴിഞ്ഞാൽ സംഘി സുധക്ക് ഇങ്ങനെ ഒരു മോഹം കൂടിയുണ്ട്..സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. * എന്ന തലക്കെട്ട് നല്‍കി ഷാജിനി ഷാജിനി എന്ന […]

Continue Reading

സി.പി.ഐ. വയനാട് സ്ഥാനാര്‍ത്ഥി ആനി രാജ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന് വോട്ട് കൊടുത്തുവോ? സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ ആനി രാജ വോട്ട് നല്‍കിയതിന് ശേഷം പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് എടുത്ത ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് ചെയ്ത ശേഷമാണ് ആനി രാജ ഇങ്ങനെ പോസ് ചെയ്ത് ഫോട്ടോ എടുത്തത് എന്നാണ് പ്രചരണം. പക്ഷെ ആനി രാജ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയില്ല. എന്താണ് യാഥാര്‍ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആനി രാജ പോളിംഗ് കേന്ദ്രത്തിന്‍റെ മുന്നില്‍ നിന്ന് പോസ് […]

Continue Reading

നേതാക്കള്‍ ചതിച്ചെന്നും വടകരയില്‍ ജയപ്രതീക്ഷ ഇല്ലായെന്നും കെ.കെ.ശൈലജോ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചാവിഷയമായ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കെ.കെ.ശൈലജയും ഷാഫി പറമ്പിലും തമ്മിലുള്ള പോരാട്ടിത്തിനൊപ്പം ഇരു പാര്‍ട്ടികളുടെ അണികളും സമൂഹമാധ്യമങ്ങളിലെ വലിയ വാക്‌വാദങ്ങളും ആരോപണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ചൂടിന് ആവേശം നല്‍കുകയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകളില്‍ നിന്നും വ്യാജ പ്രചരണങ്ങളിലേക്ക് ചര്‍ച്ചകള്‍ ചെന്നത്തുന്നതും സ്ഥിരമായിരിക്കുകയാണ്. കെ.കെ.ശൈലജക്കെതിരെ നിരന്തരം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ കെ.കെ.ശൈലജയുടെ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൂടെ നില്‍ക്കുന്നു എന്ന […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കെ.കെ.ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്ത മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പാലക്കാട് സിറ്റിങ് എംഎല്‍എയായ ഷാഫി പറമ്പിലും മട്ടന്നൂര്‍ സിറ്റിങ് എംഎല്‍എയായ കെ.കെ.ശൈലജ ടീച്ചറും തമ്മിലാണ് വടകരയിലെ പോരാട്ടം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ശൈലജ ചീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ വലിയ സൈബര്‍ ആക്രമണം നടത്തി വ്യക്തി അധിക്ഷേപം നടത്തുകയാണെന്ന ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ കെ.കെ.ശൈലജ പ്രസ്താവന നടത്തിയെന്ന പേരിലൊരു പോസ്റ്റര്‍ […]

Continue Reading

കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോള്‍ ഒപ്പം കുടുംബത്തെ കൊണ്ടുപോകുന്നതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ വിമര്‍ശിച്ചതിന് പിന്നാലെ കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു എന്ന തരത്തില്‍ അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വേൾഡ് ടൂർ ആവുമ്പോൾ […]

Continue Reading

കോണ്‍ഗ്രസ്‌ ഹിന്ദുകളുടെ സ്വത്ത്‌ ഏറ്റെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യും എന്ന് സമ്മതിച്ചോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ ഹിന്ദുകളുടെ സ്വത്ത്‌ മുസ്ലിങ്ങളില്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സമ്മതിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഖര്‍ഗെയുടെ പ്രസംഗം ക്ലിപ്പ് ചെയ്ത് തെറ്റായ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടത്തുന്നത് എന്ന് കണ്ടെത്തി. എന്താണ് ഖര്‍ഗെ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിക്കുന്നതായി […]

Continue Reading

കോഴിക്കോട്-ബംഗളുരു ദീര്‍ഘദൂര സര്‍വീസിന് എത്തിച്ച നവകേരള ബസിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാണിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പ്രശ്നപരിഹാരത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ നവകേരള ബസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ് പുനക്രമീകരിച്ച് സാധരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിലാണ് മെയ് 5 മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന തലക്കെട്ട് നല്‍കി നവകേരള […]

Continue Reading

ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന എന്ന ഈ പ്രചരണം വ്യാജം; പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ യുഡിഎഫിന് വോട്ട് ചെയ്യാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും യു‍ഡിഎഫ് മുന്നണിക്കുമെതിരെ നടക്കുകയും ചെയ്തു. ദേശീയ തലത്തില്‍ എസ്‌ഡിപിഐ പിന്തുണയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും മുന്നോട്ട് വന്നു. അതെ സമയം എസ്‌ഡിപിഐ പിന്തുണ വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എസ്‌ഡിപിഐ പിന്തുണയെ ചൊല്ലി വലിയ തര്‍ക്കങ്ങളും വിവാദങ്ങളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. യു‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥി […]

Continue Reading

കോണ്‍ഗ്രസ്സ് തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്‍..? ദൃശ്യങ്ങളിലുള്ളത് അപരനാണ്… സത്യമിങ്ങനെ…

കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുത്തു എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെ പോസ്റ്ററുകൾ പതിപ്പിച്ച തുറന്ന വാഹനത്തിൽ  ‘ഷാരൂഖ് ഖാൻ’ കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  തെരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പിന്തുണ നൽകാൻ ഷാരൂഖ് ഖാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിതെന്ന് സൂചിപ്പിച്ച് അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ കോൺഗ്രസിന്റെറെ കരങ്ങൾക്ക് കരുത്തേകാൻ താരരാജാവ് ഷാരൂഖാൻ” FB […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് സംസാരിച്ചു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… വസ്തുത അറിയാം…

മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ തയ്യാറാകണം എന്ന് പൊതുവേദിയില്‍ ആഹ്വാനം ചെയ്യുന്നു എന്നവകാശപ്പെട്ട് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഇടുക്കി കട്ടപ്പനയില്‍ ഏപ്രില്‍ മൂന്നിന് സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ ഇങ്ങനെ: “ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പിൽ  വരാൻ പോകുന്നത്. അപ്പോൾ ഏറ്റവും കൂടുതൽ അംഗബലമുള്ള പാർട്ടി ഏതാണോ ആ പാർട്ടിയുടെ […]

Continue Reading

തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞതായി വ്യാജ പ്രചരണം…

ഇത്തവണ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രസംഗിക്കുന്നത് ഇങ്ങനെ:  “ഇനിയൊരു അഞ്ചുവർഷം കൂടി ഇതേ ഗവൺമെന്‍റ് തുടർന്നാൽ രാജ്യത്തിന് അത് വലിയ ആഘാതം സൃഷ്ടിക്കും അതുകൊണ്ട് ബിജെപി ഗവൺമെന്‍റ് അധികാരത്തിൽ വന്നു കൂടാ എന്നാണ് കേരളീയർ പൊതുവേ കണ്ടത്. അത് ശരിയുമാണ്. ആ ശരിയായ ധാരണയുടെ ഭാഗമായി വേറൊരു ചിന്ത, […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കെ.മുരളീധകരന്‍ കടുത്ത ഭാഷയില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതര്‍ന്ന കോണ്‍ഗ്രസ് നേവാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചത്. കെ.കരണുാകരന്‍ എന്ന തന്തയ്ക്ക്, പിറന്നവളല്ലാ ഇനി പത്മജ വേണുഗോപാല്‍ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ ഇപ്പോള്‍ പത്മജയുടെ മുതിര്‍ന്ന സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍ രാഹുല്‍ മാങ്കൂട്ടതിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്‍റെ […]

Continue Reading

പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

അസഭ്യ പദപ്രയോഗം നടത്തിയതിനെ ന്യായീകരിച്ച് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരാഗ്നി ജാഥയില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അസഭ്യം പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ. ഇപ്പോള്‍ ഇതാ സുധാകരന്‍ തന്‍റെ അസഭ്യ പ്രയോഗത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന് തരത്തില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി.പറഞ്ഞു. താഴെ സമരാഗ്നിയോ തെറിയാഗ്നിയോ എന്ന ഫ്ലാഷ് ന്യൂൂസും […]

Continue Reading

കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം […]

Continue Reading

അമിതഷാ നേതൃത്വം നല്‍കിയ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത്ഷായുടെ വേദി പങ്കിടുന്ന വിജയന്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയത്. കൈപ്പത്തി വിപ്ലിവം എന്ന പ്രൊഫൈലില്‍ നിന്നും ബിജെപി ഇതര മുഖ്യമന്ത്രിമാർ ബഹിഷ്ക്കരിച്ച പരിപാടിയിൽ യോഗി ആതിഥ്യനാഥിനോടും അമിത്ഷായ്ക്കുമൊപ്പം […]

Continue Reading

കെപിസിസി വീട് നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ കെ.സുധാകരന്‍റെ വീട്ടില്‍ കയറി താമസിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യാചാന സമരം നടത്തി ശ്രദ്ധനേടിയ മറിയക്കുട്ടിയെ സംബന്ധിച്ച് ഒരു പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ മറിയക്കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ എനിക്ക് വീട് വെച്ച് നല്‍കി താക്കോല്‍ തരുമെന്നാ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ ഞാന്‍ അവന്‍റെ വീട്ടില്‍ കയറി പൊറുക്കും.. പത്തോ പന്ത്രണ്ടോ കോടി രൂപയുടെ വീടാണ് ഉണ്ടാക്കി ഇട്ടേക്കുന്നത്.. എന്ന് മറിയക്കുട്ടി പറഞ്ഞു എന്ന തരത്തിലാണ് […]

Continue Reading

വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന്  മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

മറിയക്കുട്ടി എസ്എഫ്ഐയെ പരിഹസിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ വസ്ത്രം അഴിഞ്ഞ് പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രം ഉപയോഗിച്ച് ട്രോളുകളും പ്രചരിച്ചു. അതെസമയം പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയുടെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കാന്‍ തുടങ്ങി. ജെട്ടി വാങ്ങാന്‍ (അടിവസ്ത്രം) കാശില്ലാത്ത എസ്എഫ്ഐ പിള്ളാര്‍ക്ക് തന്‍റെ പെന്‍ഷന്‍റെ ഒരു വിഹിതം തരാന്‍ തയ്യാറാണെന്ന്- മറിയക്കുട്ടി പറഞ്ഞു […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെപിസസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി.സരിന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദര്‍ശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി പി.സരിന്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം പങ്കുവെച്ചു എന്ന തരത്തിലൊരു സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അന്ന് എഴുതി FB ഡ്രാഫ്റ്റിൽ ഇട്ട വരികൾ ഇന്നലെ കൈതട്ടി പോസ്റ്റായി, അതിന്റെ കൂടെ ആ പൊതുദർശനത്തിന്റെ ഫോട്ടോ […]

Continue Reading

കെ.സുധാകരനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ സുധാകരന്‍ ഇടപെടേണ്ട എന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടി21 (T21) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

രാമക്ഷേത്ര ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്‍റെ ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ്‌ ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവ്യാക്യം വിളിച്ച് പ്രതിഷേധം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുപരിവാര്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 74ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ അറിവോടെ വോട്ട് മറിച്ചാണ് താന്‍ നേമത്ത് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ നടത്തിയ പ്രസ്താവന എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നേമത്ത് ഞാന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് മറിച്ചത് കൊണ്ട്.. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ ആയിരുന്നു എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ വരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സഹകരണ ബാങ്ക് ക്രമക്കേ‍ട് വിവാദം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ഭരണ സമതിക്കെതിരെ ഇഡി ഉള്‍പ്പടെയുള്ള ഏജെന്‍സികള്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹകരണ സംഘം ക്രമക്കേട് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കരുത്. നിലവില്‍ യുഡിഎഫ് സഹകരണ ഭരണ സമിതികള്‍ കൂടുതല്‍ […]

Continue Reading

ചാണ്ടി ഉമ്മന്‍റെ ചെറുകുടല്‍ പരാമര്‍ശത്തെ കുറിച്ച് ഡോ.പി.സിരന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ. വസ്‌തുത അറിയാം..

വിവരണം ചാണ്ടി ഉമ്മന്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായും വാര്‍ത്തകളായുമൊക്കെ പ്രചരിക്കുന്നത്. ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രസംഗം. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഡോ. പി.സരിന്‍ ഇതില്‍ പ്രതികരിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ചെറുകുടല്‍ എന്നാണ് പറഞ്ഞത് അങ്ങനെയല്ലാ എന്ന് ഉറപ്പിച്ച് പറയാന്‍ മാത്രം ട്രോളുന്നവരുടെ കയ്യില്‍ തെളിവ് വല്ലതുമുണ്ടോ.. എന്ന് ഡോ.സരിന്‍ പ്രസ്താവന നടത്തിയതായി എന്ന പേരില്‍ പ്രചരണം. സിപിഎം […]

Continue Reading

വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായി കെ.മുരളീധരന്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത അഞ്ച് വര്‍ഷവും പിണറായി കേരളം ഭരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റ്. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 134ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. […]

Continue Reading

കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ […]

Continue Reading

കര്‍ണാടകയില്‍ വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരാണോ? സത്യാവസ്ഥ അറിയൂ…

കര്‍ണാടകയില്‍ ഈ മാസം വൈദ്യുതി ബില്‍ കണ്ട് സാധാരണകാര്‍ക്ക് ‘ഷോക്ക്‌’ അടിച്ചു. കര്‍ണാടകയില്‍ എല്ലാ മാസം 200 യുണിറ്റ് വൈദ്യതി സൌജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്‌ ഇപ്പൊൾ വൈദ്യതി നിരക്കുകള്‍ അമിതമായി കൂട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തില്‍ ചില കാര്യങ്ങള്‍ തെറ്റാണ്. വൈദ്യുതി നിരക്കുകള്‍ കൂട്ടിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ സമയത്ത് എടുത്ത തിരുമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ്. എന്താണ് ഉയര്‍ന്ന […]

Continue Reading

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

കെ.വി.തോമസ് ബിജെപിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയ ശേഷം ബിജെപിയിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് 2019ല്‍ സീറ്റ് നിഷേധിച്ചു പകരം ഹൈബി ഈടനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് 2022ല്‍ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.വി.തോമസിനെ കെപിസിസി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളോട് […]

Continue Reading

കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറലായ പ്രചരണം. ആന്ധ്രപ്രദേശില്‍ രജിസ്ടര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റെന്നും കര്‍ണാടകയിലെ ഭരണത്തിന്‍റെ തണലില്‍ പിടികൊടുക്കാതിരുന്ന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണത്തില്‍ ഏറിയപ്പോള്‍ തന്നെ പിടികൂടിയെന്നും ഇത് ഡി.കെ.ശിവകുമാറിന്‍റെ കഴിവാണെന്നും അവകാശവാദം ഉന്നയിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- *കർണാടക ബി ജെ പി അധ്യക്ഷനെ അർധരാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് […]

Continue Reading

ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ?വസ്‌തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് […]

Continue Reading

തെലങ്കാനയിലെ വീഡിയോ കര്‍ണാടകയില്‍ കോണ്‍ഗ്രസും പോപ്പുലര്‍ ഫ്രണ്ടും കൂടി പോലീസിനെ ഭീക്ഷണിപ്പെടുത്തുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാനിദ്ധ്യത്തില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. കര്‍ണാടക പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കര്‍ണാടകയിലെതല്ല കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോണ്‍ഗ്രസോ പോപ്പുലര്‍ ഫ്രണ്ടിന്‍റെയോ നേതാക്കളല്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ മുന്നില്‍ പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന് വാദിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ ഖാര്‍ഗെ ഇരിക്കുന്നില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്‍റിനെ അപമാനിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ […]

Continue Reading

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ശേഷം വിഘടന സ്വരങ്ങള്‍ ഉയര്‍ത്തിയുള്ള റാലി എന്ന തരത്തില്‍ പാക്കിസ്ഥാനിലെ വീഡിയോ പ്രചരിപ്പിക്കുന്നു…

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം നടന്ന വിഘടനവാദികളുടെ റാലി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. വീഡിയോയുടെ വസ്തുത എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ‘ആസാദി’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ റാലിയില്‍ പോക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കോൺഗ്രസ്‌ വിജയത്തിന് ശേഷം […]

Continue Reading

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്മരിച്ച് ഹൈദ്രബാദ് എം.പി. ഒവൈസി പൊട്ടികരഞ്ഞുവോ? സത്യാവസ്ഥ അറിയൂ…

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദാരുണമായ അന്ത്യത്തെ കുറിച്ച് ഓര്‍ത്ത് എ.ഐ.എം.ഐ.എം. തലപ്പന്‍ ഹൈദ്രബാദ് എം.പി. അസദ്ദുദീന്‍ ഒവൈസി പൊട്ടികരഞ്ഞു എന്ന് അവകാശപ്പെട്ട് ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം തെറ്റായ വിവരണത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒവൈസി കരയുന്നതായി ചിത്രത്തില്‍ കാണാം. ചിത്രത്തിനെ […]

Continue Reading

വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി […]

Continue Reading

പിണറായി കരുത്തുറ്റ നേതാവാണെന്നും കോണ്‍ഗ്രസ് വിടാന്‍ തനിക്ക് മടിയില്ലെന്നും ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് നിരസിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ശശി തരൂരിനിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ കരുത്തുറ്റ നേതാവ്.. കോണ്‍ഗ്രസ് വിടാന്‍ തനിക്ക് യാതൊരു […]

Continue Reading

ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎമ്മിനോടും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോടുമുള്ള അതൃപ്തിയിാണ് ജയരാജന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നത്. ഇ.പി.ജയരാജന്‍ ബിജിപിയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഹുസൈന്‍ ഇളേടത്ത് ഹുസൈന്‍ ഇളേടത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് […]

Continue Reading

സെല്‍ഫിയില്‍ കെ. സുധാകരന്‍റെ ഒപ്പമുള്ളത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്… ആര്‍‌എസ്‌എസുകാരല്ല…

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ആര്‍‌എസ്‌എസ് ശാഖ നടത്താന്‍ മുമ്പ് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്  പ്രചരിപ്പിക്കുകയാണുണ്ടായത്. കെ സുധാകരന്‍ ആര്‍‌എസ്‌എസ് അനുകൂലിയാണെന്ന അഭിപ്രായങ്ങള്‍ പലരും ഇതിന് ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.  അദ്ദേഹം ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി നിറത്തിലെ തുണി കൊണ്ട് തലമറച്ച കുറച്ചു ചെറുപ്പക്കാർക്ക് നടുവിൽ കെ സുധാകരൻ […]

Continue Reading

പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറിയെന്നും ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ഇന്ദിരാഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ദിരം മണ്ണുര്‍ പാലക്കാട് എന്ന ബോർഡ് വെച്ച് ഒരു കെട്ടിടത്തിന്‍റെ ചിത്രവും തൊട്ടുതാഴെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് മണ്ണൂർ എന്നെഴുതിയ മറ്റൊരു ചിത്രവും ഒരുമിച്ച് ചേർത്താണ് പ്രചരിപ്പിക്കുന്നത്. അതായത് ഈ കെട്ടിടത്തില്‍ മുമ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ്  ഇല്ലാതാവുകയും കെട്ടിടം ബിജെപി […]

Continue Reading

ഭാരത് ജോഡോ: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യലഹരിയിലെന്ന് പ്രചരണം… എന്നാല്‍ സത്യമിതാണ്…

ഭാരത് ജോഡോ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് പര്യടനം തുടരുകയാണ്. ഇന്ന് എറണാകുളത്താണ് യാത്ര പുരോഗമിക്കുന്നത്.  ജോഡോ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി മദ്യപിച്ചിട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.   പ്രചരണം  കോൺഗ്രസ് പ്രവർത്തകര്‍ റസ്റ്റോറന്‍റിന് ഉള്‍വശം പോലെ തോന്നിക്കുന്ന മുറിയില്‍ നിന്നും ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാകുന്നത്. മദ്യം ഉപയോഗിക്കുന്നതിന്‍റെ സൂചനകളൊന്നും ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും ഇവര്‍ മദ്യലഹരിയിലാണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജും പേര് മാറ്റിയോ? വസ്‌തുത ഇതാണ്..

വിവരണം ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായിരുന്ന ദിഗംബര്‍ കമ്മത്ത് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഇനി മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗോവയിലുള്ളത്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജിന്‍റെ പേര് വരെ മാറ്റി അതും ബിജെപി സ്വന്തമാക്കി എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. Indian National Congress – Goa changed […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 21 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. 14 സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അതെ സമയം സിപിഎമ്മിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ വാര്‍ഡില്‍ സിപിഎം തോറ്റു എന്ന പ്രചരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലെ പ്രധാന പ്രചരണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്തരത്തില്‍ നിരവധി […]

Continue Reading

കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസും വിടുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കനയ്യ പ്രസ്താവന നടത്തിയെന്നും അതിനാല്‍ കോണ്‍ഗ്രസ് വിടുകയാണെന്നുമാണ് പ്രചരണം. പോരാളി സാബു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 197ല്‍ അധികം റിയാക്ഷനുകളും 49ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമായി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായിരിക്കുന്നത്. ഇതിനിടയില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുകയാണ്. സ്വപ്ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്‍റെ […]

Continue Reading

കോണ്‍ഗ്രസ് വിട്ട് ബിജിപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ വേദിയില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പാട്ടിദാര്‍ സമുദായ നേതാവാവും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് വിട്ട ശേഷം ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന് സംഭവിച്ചതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു വേദിയില്‍ ഹാര്‍ദിക് പട്ടേല്‍ പ്രസംഗിക്കുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് കയറി വന്ന് ഹാര്‍ദിക്കിന്‍റെ കരണത്തടിക്കുന്നതാണ് ഈ വീഡിയോ. അതായത് കോണ്‍ഗ്രസില്‍ നിന്നും […]

Continue Reading

തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ […]

Continue Reading

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം..

വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനിരുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് എഐസിസിയാണ് വിലക്കിയത്. അതിനാല്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണെന്ന പേരില്‍ […]

Continue Reading

UPA സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് വേണ്ടി 2.5 ലക്ഷം കോടി ഡോളറിന്‍റെ കടം വാങ്ങിയിരുന്നോ? സത്യാവസ്ഥ അറിയൂ…

2.5 ലക്ഷം കോടി ഡോളറുകളാണ് കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഓയില്‍ ബോണ്ട്‌ ആയി കടം എടുത്തിട്ടുള്ളത് അത് കൊണ്ടാണ് പെട്രോളും ഡീസലിന്‍റെ വില കേന്ദ്ര സര്‍ക്കാറിന് കുറയ്ക്കാന്‍ പറ്റാത്തത് എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍റെ ഒരു ചിത്രത്തിനോടൊപ്പം ഇത് എഴുതിയതായി […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് […]

Continue Reading

RAPID FC : ഇപ്പോള്‍ കെ-റെയില്‍ സമരത്തില്‍ പങ്കെടുത്ത ഇതെ സ്ത്രീ തന്നെയാണോ മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തും കോട്ടയത്തും സമരം ചെയ്ത ആ കോണ്‍ഗ്രസ് പ്രവര്‍ത്തക? വസ്‌തുത അറിയാം..

കെ-റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. നിരവധി പേരെയാണ് പോലീസ് കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് കല്ലുകള്‍ ഇടുന്ന സ്ഥലങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ നടക്കു്ന്നത്. നിരവധി വീഡിയോകള്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. അതിനിടയിലാണ് മുന്‍പ് പുതുപ്പള്ളിയിലും കൊല്ലത്തുമെല്ലാം കോണ്‍ഗ്രസിന് വേണ്ടി സമരം ചെയ്ത സ്ത്രീ ഇപ്പോള്‍ കെ-റെയില്‍ സമരത്തിനുമെത്തിയിട്ടുണ്ട് എന്ന പേരില്‍ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. അനങ്ങന്നടി സൈബര്‍ സഖാക്കള്‍ എന്ന പേരിലുള്ള […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

State Elections | കോണ്‍ഗ്രസ്‌ ബൂത്തില്‍ പ്രവര്‍ത്തകന്‍ മേശമേല്‍ തലചായ്ച്ച് ഉറങ്ങുന്ന ഈ ചിത്രം പഴയതാണ്…

ഫെബ്രുവരി 20ന് പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ്‌ ബൂത്തിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. നിലവിലെ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കേന്ദ്രത്തിന്‍റെ മുന്നിലെ ബൂത്തില്‍ എകനായി  മേശമേല്‍ തല ചായ്ച്ച് ഉറങ്ങുന്നതായി കാണാം. […]

Continue Reading

മരിച്ചയാള്‍ തന്നോട് സംസാരിച്ചു എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ഒരു നാക്കുപിഴയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാപകമായ ചര്‍ച്ച. 24 ന്യൂസില്‍ മന്ത്രി നല്‍കിയ പ്രസ്താവനയില്‍ പറയുന്ന വാചകങ്ങളാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മരിച്ച ആളുകളോട് പോലും സംസാരിക്കുന്ന മന്ത്രി ഏഴ് ദിവസത്തെ ലീവിന് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ വേണ്ട എന്ന് പറഞ്ഞതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയൂല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഏറ്റവും പ്രധാപ്പെട്ട കാര്യം എനിക്ക് പറയാനുള്ളത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ […]

Continue Reading

ബിന്ദു കൃഷ്ണ തന്‍റെ അടുത്ത സുഹൃത്താണെന്ന് സരിത എസ് നായര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോളാര്‍ തട്ടിപ്പ് കേസില്‍ കുപ്രസിദ്ധയായ സരിത എസ്.നായരുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സോളാര്‍ അഴിമതി കേസ്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെയും കൂടിക്കാഴ്ച്ചകളുടെയുമെല്ലാം വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും വിവാദം ആളിപ്പടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ സരിത നിരവധി തവണ ഫോണില്‍ വിളിച്ച വനിത നേതാക്കളുടെയും കോള്‍ ലിസ്റ്റ് അന്ന് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ബിന്ദു […]

Continue Reading

കെഎസ്‌യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ നിരവധി രാഷ്ട്രീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി പ്രചരിക്കുന്നത്. ഇപ്പോള്‍ ഒടുവിലാവട്ടെ കെഎസ്‌യു രക്തസാക്ഷി പട്ടികയുമായി ബന്ധപ്പെട്ടും ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ക്യാംപസുകളില്‍ എസ്എഫ്ഐ നിരവിധി കെഎസ്‌യു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ കെഎസ്‌യു വെബ്‌സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പട്ടിക പിന്‍വലിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ക്യാമ്പസിനുള്ളിലോ പുറത്ത് എസ്എഫ്ഐ ഒരാളെ പോലും കൊലപ്പെടുത്തിയട്ടില്ലെന്ന മറുപടിയുമായി എത്തിയതോടെയാണ് ചര്‍ച്ച മറ്റൊരു […]

Continue Reading

മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനെതിരെ വ്യാജ പ്രചരണം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന അതായത് കോൺഗ്രസ് പാര്‍ട്ടി ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കുകയാണ് എന്ന പ്രസ്താവന എല്ലാ രാഷ്ട്രീയ  പാർട്ടികൾക്കിടയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.  കോൺഗ്രസിന്‍റെ മതേതര നിലപാടിൽ മാറ്റം വന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. ഇതിനുശേഷം യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഇതിനെതിരെ പത്രസമ്മേളനം നടത്തി, കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യത്തിൽ ഇതിൽ പറയാനുള്ളത് പൊതുവേദികളിൽ അറിയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗ സമരം അവസാനിപ്പിച്ച് ഇപ്പോൾ […]

Continue Reading

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങിനെ അപമാനിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ അറിയൂ…

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി അദ്ദേഹത്തെ എങ്ങനെ അപമാനിച്ചു എന്ന് കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ സന്ദര്‍ഭം പരിശോധിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവരുടെ […]

Continue Reading

പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിരോധ കാരണങ്ങള്‍ മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയൊരു വീഴ്ചയുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഇതിനെ പ്രതിഷേധിച്ച് പഞ്ചാബ്‌ സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും  പ്രദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ പഞ്ചാബില്‍ ജനങ്ങള്‍ പഞ്ചാബ്‌ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക്  പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. […]

Continue Reading

തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസത്തിന്‍റെ വേര്‍പാടിന് ശേഷം മണ്ഡലത്തില്‍ അടുത്തതാര് എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. പല പേരുകള്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പേരിലും പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. പ്രൊഗ്രസ്സീവ് മൈന്‍ഡസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജമല്ലിക എസ്.പൂജാരി എന്ന പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ കഴിഞ്ഞ 29 വര്‍ഷമായി ആശപുപത്രി സമിതി പ്രസിഡന്‍റായിരുന്നു. എന്നാല്‍ കെപിസിസി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നലിപാട് ദിവാകരന്‍ സ്വീകരിച്ചതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മമ്പറം ദിവകാരന്‍റെ വിമത പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഔദ്യോഗിക പാനല്‍ ഭരണം പിടിച്ചെടുക്കയും ചെയ്തു. ഇതെ […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം..

വിവരണം മലയാളം ചലച്ചിത്രം ചുരുളിയുടെ ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ തെറിയുടെ അതിപ്രസരമാണെന്ന പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചുരുളിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് താനാണെന്ന് പ്രചാരണം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.. എന്ന ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജിജീഷ് എകെ എന്ന […]

Continue Reading

FACT CHECK: രാജസ്ഥാനില്‍ ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായ സംഭവം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കോണ്‍ഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനില്‍ ദളിതരുടെ വീടുകള്‍ സര്‍ക്കാര്‍ പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സംഭവം രണ്ട് ബന്ധുക്കള്‍ തമ്മിലുള്ള ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രീ ജി.സി.ബി നിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. ജെ.സി.ബിക്ക് നേരെ കല്ലെറിഞ്ഞശേഷം […]

Continue Reading

FACT CHECK: മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ കോണ്‍ഗ്രസിലേക്ക് എന്ന് വ്യാജ പ്രചരണം…

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂ. ഗോവയിലെ 40 അംഗ നിയമസഭയിലേക്ക് വരുന്ന ഫെബ്രുവരി മാസത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.  ഗോവ മുഖ്യമന്ത്രി ആയിരിക്കെ അന്തരിച്ച മനോഹർ പരീക്കറുടെ മകൻ കോൺഗ്രസിൽ ചേരുന്നുവെന്ന് ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം   “ഗോവ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവും ആയിരുന്ന മനോഹര്‍  പരീക്കറുടെ മകൻ ഉത്പല്‍ പരീക്കർ കോൺഗ്രസിലേക്ക്” എന്നാണ് പ്രചരണം. പ്രചരിക്കുന്ന പോസ്റ്ററിൽ ഉത്പലിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. archived link FB post […]

Continue Reading

FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – ഡിവൈഎഫ്ഐയെ ഭയന്ന് ജോജു ഫ്ലാറ്റിലേക്ക് മാറി എന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്…

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – നടന്‍ ജോജു ജോര്‍ജ്ജിനോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം എറണാകുളത്ത് കോണ്‍ഗ്രസ് റോ‍ഡ് ഉപരോധ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോജുവിന്‍റെ വാഹനം ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അടുത്ത പ്രചരണങ്ങള്‍ ഇതെ കുറിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് തെറ്റ്പറ്റിയെന്നും ജോജുവിനോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നിലാപാട് സ്വീകരിച്ചു.. എന്ന പേരിലാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 442ല്‍ […]

Continue Reading

FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ച നടന്‍ ജോജുവിനെ പോലീസ് അറസ്റ്റ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച റോഡ് ഉപരോധത്തനിടയില്‍ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാരമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. നടന്‍ ജോജു ജോര്‍ജ്ജ് ഉപരോധം അവസാനിപ്പക്കണമെന്നും വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്‍റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജോജു മദ്യപിച്ച് കോണ്‍ഗ്രസിന്‍റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അത്തരത്തിലൊരു […]

Continue Reading

FACT CHECK – കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK:വി.എം.സുധീരനെ പറ്റി കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ വ്യാജ പ്രചരണം…

കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് വി.എം.സുധീരൻ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് സെപ്റ്റംബർ മാസം രാജിവെച്ചിരുന്നു. രാജിക്കത്ത് ലഭിച്ചെങ്കിലും അത് സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരൻ തയ്യാറായിരുന്നില്ല എന്നാണ് വാർത്തകൾ വന്നത്. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  വി.എം. സുധീരനെ പറ്റി സംസ്ഥാന പ്രസിഡന്‍റ് കെ സുധാകരൻ നൽകിയ ഒരു പ്രസ്താവനയാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത് “സുധീരന്‍ വലിയ ആൾ ആയിരിക്കും… എന്ന് കരുതി തോളിൽ വെച്ച് […]

Continue Reading

FACT CHECK: രമേശ് ചെന്നിത്തലയുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തി എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്  പ്രചരണം  രണ്ടുപേരുടെയും ചിത്രങ്ങളും പരാമര്‍ശങ്ങളുമാണ് പ്രചരിക്കുന്നത്. പരാമര്‍ശങ്ങള്‍ ഇങ്ങനെ:  കോണ്‍ഗ്രസ്സിന്‍റെ കൊലപാതക രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി – കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് നേതാക്കളുടെ അഴിമതി കേസുകൾക്ക് മുന്നണി വലിയ വില കൊടുക്കേണ്ടി വന്നു- രമേശ്‌ ചെന്നിത്തല. കുഞ്ഞാപ്പ V/S ഉസ്മാൻ ജൂദ്ധം തുടങ്ങി….🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️” എന്നൊരു അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്.  […]

Continue Reading

FACT CHECK: ഗാന്ധി പ്രതിമക്ക് മുന്നില്‍ കരയുന്ന ഈ നേതാക്കള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ…

കോണ്‍ഗ്രസ്‌ നേതാക്കള്‍ ഗാന്ധി പ്രതിമയുടെ മുന്നില്‍ കരയുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയില്‍ കാണുന്ന നേതാക്കള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെതല്ല. ഈ സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു രാഷ്ട്രിയ നേതാവ് ഗാന്ധിജിയുടെ പ്രതിമയുടെ മുന്നില്‍ തേങ്ങി തേങ്ങി കരയുന്നതായി കാണാം. ഈ നേതാവ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇതാണ്:  […]

Continue Reading

FACT CHECK – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ എഐഎസ്എഫ്-സിപിഐ നേതാവായിരുന്നു കനയ്യ കുമാര്‍. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കനയ്യ കുമാര്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം വൈറാലായി മാറിയിരിക്കുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന് കനയ്യ പറഞ്ഞു എന്ന് മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആകാശ് ഇസഡ് എക്‌സ് […]

Continue Reading

FACT CHECK – കയ്യില്‍ തൂക്കുകയര്‍ പിടിച്ച് നില്‍ക്കുന്ന രമേശ് ചെന്നത്തല.. ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൂക്ക് കയറിന്‍റെ മാതൃക അദ്ദേഹം കയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ചിത്രം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് സഖാവ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും ‘സമനില തെറ്റിയതാ’ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് 77ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഏതോ സമരപരിപാടിയിലുള്ള ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സമനില തെറ്റിയതാണെന്നുമൊക്കെയുള്ള […]

Continue Reading

FACT CHECK: കെ.സി.വേണുഗോപാലിന് എതിരെ യൂത്ത് കോണ്‍ഗ്രസ്‌ പ്രമേയം പാസാക്കി എന്ന് തെറ്റായ പ്രചരണം…

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി അനിൽകുമാർ തന്‍റെ 43 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്ന വാര്‍ത്ത ഇന്നലെ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് കോൺഗ്രസിനകത്ത് വീണ്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് വാദിച്ച് മറ്റൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  എ ഐ സിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കേരത്തിലെ യൂത്ത് കോണ്‍ഗ്രസ്‌ നിലപാട് എടുക്കുന്നു എന്ന് സൂചിപ്പിച്ച് പോസ്റ്ററില്‍ നല്‍കിയ വാചകങ്ങള്‍ ഇങ്ങനെ:  “കെ.സി വേണുഗോപാലിനെതിരെ പ്രമേയം […]

Continue Reading

FACT CHECK – കേരളം സര്‍ക്കാര്‍ ആശുത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്കും നിരവധി പേര്‍ ഈ വാട്‌സാപ്പ് മുഖേന പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെട്ടിരുന്നു. വീ ഹേറ്റ് സിപിഎം എന്ന പേജില്‍ നിന്നും സർക്കാർ ആശുപത്രിയിൽ ഇനിമുതൽ സൗജന്യ ചികിത്സയില്ല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

FACT CHECK – ഉറപ്പാണ് എല്‍ഡിഎഫ് ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ചായിരുന്നോ നിരത്തില്‍ ഇറക്കിയത്? വസ്‌തുത അറിയാം..

വിവരണം ഇ ബുള്‍ജെറ്റ് എ‌ന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബ് വ്ളോഗേഴ്‌സ് ആയ സഹോദരങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കേസെടുത്തതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. വാന്‍ ലൈഫ് ആസ്പദമാക്കി വ്ളോഗുകള്‍ ചെയ്യുന്ന ഇവര്‍ നിയമ വിരുദ്ധമായി ട്രാവലര്‍ വാഹനം മോഡിഫൈ ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതും പിന്നീട് അറസ്റ്റിലും റിമാന്‍ഡ‍ിലും കലാശിച്ചത്.  ഈ സാഹചര്യത്തില്‍  മോഡിഫിക്കേഷനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി […]

Continue Reading

FACT CHECK – എസ്എസ്എല്‍സി പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എസ്എല്‍സി പരീക്ഷ ഫലം 99.47 ശതമാനം ആണെന്ന് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട പല ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഒരു വാര്‍ത്ത അവരുടെ വെബ്‌‍ഡെസ്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഈ  വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ചേര്‍ത്ത് ആര്യ കൃഷ്ണന്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

FACT CHECK: രാജസ്ഥാനിലെ രണ്ട്‌ സിപിഎം എം എല്‍ എമാര്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്ന് വ്യാജ പ്രചരണം…

പ്രചരണം  തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്വന്തം പാര്‍ട്ടി വിട്ട് മറ്റൊന്നിലേയ്ക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട്‌ സിപിഎം എംഎല്‍എ മാരുമായി ബന്ധപ്പെട്ട്  ഈയിടെ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്‌. രാജസ്ഥാൻ നിയമസഭയിലേക്ക് വിജയിച്ച രണ്ട് സിപിഐഎം എം എൽ എ,മാരും കോൺഗ്രസ്സിലേക്ക് പോയി കേട്ടോ… കേരളത്തിലെ അറിയാത്ത എല്ലാ അന്തം കമ്മികൾക്കുമായി അറിയിക്കുകയാണ് കേട്ടോ… എല്ലാവരും ഒന്ന് ആഞ്ഞുപിടിച്ച് ഷെയർ ചെയ്‌ത്‌ അന്തംകമ്മികളെ അറിയിക്കണം കേട്ടോ  രണ്ട്‌ എം എല്‍ എ മാരുടെ ചിത്രങ്ങളും പേരുകളും […]

Continue Reading

FACT CHECK: ഈ ചിത്രത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രകാശനം ചെയ്യുന്ന പുസ്തകം മുന്‍ ISI മേധാവിയുടെ ആത്മകഥയല്ല…

Image Courtesy: Harper Collins Twitter മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിയായ ISIയുടെ മുന്‍ മേധാവി അസദ് ദുര്രാനിയുടെ ആത്മകഥയുടെ പ്രകാശനം ചെയ്യുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന വിവരണം തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

FACT CHECK: രാജസ്ഥാനില്‍ കഴിഞ്ഞ കൊല്ലമുണ്ടായ ടാങ്കര്‍ അപകടത്തിന്‍റെ വീഡിയോ തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ പേര് കേടാക്കാന്‍ മനപ്പൂര്‍വം ഓക്സിജന്‍ പാഴാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്ന്‍ കണ്ടെത്തി കുടാതെ ഈ വീഡിയോക്ക് നിലവിലെ കോവിഡ്‌ പരിസ്ഥിതിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ടാങ്കറില്‍ നിന്ന് വായു വേഗത്തില്‍ പുറത്ത് വരുന്നതായി കാണാം. […]

Continue Reading

FACT CHECK: കോൺഗ്രസ് പ്രവർത്തനാണ് വീട് ആക്രമിച്ചതെന്നും ചെന്നിത്തല നന്നാക്കി തരണമെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത പറഞ്ഞുവെന്ന് വ്യാജ പ്രചരണം

പ്രചരണം  കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്‍റെ പ്രചരണത്തിനായി കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം കായംകുളത്ത് എത്തിയിരുന്നു. പ്രചരണത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെ പ്രിയങ്ക അരിതയുടെ വീട് എവിടെയാണ് എന്ന് അന്വേഷിക്കുകയും അവിടേക്ക് പോകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അരിതാ ബാബുവിനെ വീട്ടിൽ പ്രിയങ്കാഗാന്ധി എത്തിയപ്പോൾ അരിതയുടെ വീടും സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി മാറി. തുടര്‍ന്ന് ഏതോ സാമൂഹ്യവിരുദ്ധർ അരിതയുടെ വീട് ആക്രമിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമിച്ചയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വാർത്തകൾ അറിയിക്കുന്നത്.   അരിതയുടെ […]

Continue Reading

FACT CHECK – നടന്‍ സുരാജ് വെഞ്ഞാറമ്മൂട് കോണ്‍ഗ്രസിലേക്ക് എന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം രമേഷ് പിഷാരടിക്ക് ശേഷം സുരാജ് വെഞ്ഞാറുമ്മൂടും കോണ്‍ഗ്രസിലേക്ക്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 170ല്‍ അധികം റിയാക്ഷനുകളും 104ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറുമ്മൂട് കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം ചലച്ചിത്ര താരം സുരാജ് കോണ്‍ഗ്രസില്‍ ചേരുമെന്ന […]

Continue Reading

FACT CHECK: കോണ്‍ഗ്രസ്സിനെതിരെ ബിന്ദുകൃഷ്ണയുടെ പരാമർശം പ്രചരിപ്പിക്കുന്ന ന്യൂസ് 18 ചാനൽ സ്ക്രീൻഷോട്ട് വ്യാജമാണ്…

പ്രചരണം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഒരു സംഘം പ്രവർത്തകർ പ്രതിഷേധമുയർത്തിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. നിലവിൽ കൊല്ലം ഡിസിസി അധ്യക്ഷയാണ് ബിന്ദുകൃഷ്ണ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നും അവര്‍ ജനവിധി തേടുന്നുണ്ട്. സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണയെ പറ്റി കഴിഞ്ഞദിവസം മുതൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  ന്യൂസ് ചാനലിന്‍റെ ഒരു സ്ക്രീൻഷോട്ടിലാണ് പ്രചരണം. ഈ സ്ക്രീൻ ഷോട്ടിൽ നൽകിയിട്ടുള്ള വാർത്ത ഇങ്ങനെയാണ്:  […]

Continue Reading

FACT CHECK: സീറ്റ് തന്നില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടില്ല… വസ്തുത അറിയൂ…

പ്രചരണം  നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ തിരക്കിട്ട് സ്ഥാനാർഥി നിർണയ ചർച്ചകളിലാണ്. ഈ സന്ദര്‍ഭത്തില്‍  രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പാര്‍ട്ടി വിട്ട് ഇതര പാര്‍ട്ടികളില്‍ ചേരുന്നു എന്ന വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല എന്ന കാരണത്താലാണ് പാര്‍ട്ടി മാറുന്നത് എന്നാണ് പ്രചരണങ്ങളില്‍ അധികവും. ഇതില്‍ പലതും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്.  ഇത്തരത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണനെ പറ്റി ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സീറ്റ് തന്നില്ലെങ്കിൽ […]

Continue Reading

FACT CHECK – പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണു.. പണി പൂര്‍ത്തിയാകാത്ത പാലമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്.. എന്ന പേരില്‍ ഒരു പാലം തകര്‍ന്ന ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 490ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു പാലം സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Continue Reading

FACT CHECK – ബിജെപി ചായ്‌വുള്ളവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കേണ്ടന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചോ? രമേശ് ചെനന്നിത്തല പക്ഷം അതൃപ്തി അറിയിച്ചോ? വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപി ചായ്‌വുള്ളവര ഒഴിവാക്കാന്‍ നിര്‍ദേശം.. പുതിച്ചേരി ആവര്‍ത്തിക്കരുത്.. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് ചെന്നിത്തല പക്ഷം.. എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമാണ് ഇതെന്ന് തോന്നിപ്പിക്കും വിധം അദ്ദേഹത്തിന്‍റെ ചിത്രം സഹിതമാണ് പ്രചരണം. വി.ടി.അലി പാലേരി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും 42ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ രാഹുല്‍ ഗാന്ധി […]

Continue Reading

FACT CHECK: കോണ്‍ഗ്രസ് റാലിക്കിടയിലെ വൈറല്‍ നൃത്തം ബംഗാളിലെതല്ല, ജാര്‍ഘണ്ടിലെതാണ്…

പ്രചരണം  ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് ജന്‍ ആക്രോശ് എന്ന പേരില്‍ റാലി സംഘടിപ്പിച്ചത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരൂ പ്രചാരണത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ ഇന്ന് അന്വേഷിക്കുന്നത്.  ജന്‍ ആക്രോശ് റാലിയുടെ ബാനര്‍ കെട്ടിയ വേദിയില്‍ വിശിഷ്ട അതിഥികള്‍ക്ക് മുമ്പാകെ ഹിന്ദി സിനിമാ ഗാനത്തിനൊപ്പം ചുവടുവച്ച് നൃത്തം കളിക്കുന്നതായി കാണാം. വീഡിയോയ്ക്ക് നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ആളെക്കൂട്ടാൻ കാബറേ ഡാൻസ് നടത്തേണ്ട ഗതികേടിലാണ് ബംഗാളിൽ കോൺഗ്രസ്” അതായത് ജന്‍ […]

Continue Reading

FACT CHECK – നിവിന്‍ പോളി കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..

വിവരണം നിവിന്‍ പോളി കോണ്‍ഗ്രസില്‍.. പ്രതിപക്ഷ നേതാവില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. കണ്ണിന് കുളിര്‍മ്മ ഏകുന്ന കാഴ്ച്ച.. എന്ന തലക്കെട്ട് നല്‍കി രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം സെല്‍ഫി എടുക്കുന്ന ചലച്ചിത്രതാരം നിവിന്‍ പോളിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 177ല്‍ അധികം റിയാക്ഷനുകളും 231ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ചലച്ചിത്ര താരം നിവിന്‍ പോളി […]

Continue Reading

FACT CHECK: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞുവെന്ന് വ്യാജ പ്രചരണം…

വിവരണം  മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി തന്‍റെ സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടിരുന്നു. ഇതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തയുടെ ചുവടു പിടിച്ച് മറ്റൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  അടൂര്‍ പ്രകാശ എംപിയുടെ പേരിലാണ് വാര്‍ത്ത. അദ്ദേഹത്തിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാര്‍ത്ത ഇങ്ങനെയാണ്: “MP പണി എനിക്കും മതിയായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് […]

Continue Reading

FACT CHECK: കോണ്‍ഗ്രസിനെ ട്രോളിയല്ല ഡോ.ശശി തരൂര്‍ ട്വീറ്റ് ചെയ്തത്; സത്യാവസ്ഥ അറിയൂ…

കുറച്ച് ദിവസം മുമ്പേ ഡോ. ശശി തരൂര്‍ ഒരു കാര്‍ട്ടൂണ്‍ ട്വീട്ടറിലൂടെ പങ്ക് വെച്ചിരുന്നു. ഈ കാര്‍ട്ടൂനില്‍ ത്രിവര്‍ണ്ണ നിറത്തിലുള്ള ചായയെ ചാലിച്ച് കാവിയാക്കുന്നതായി കാണുന്നു. ഈ ട്വീറ്റിലൂടെ പണത്തിനായി ബി.ജെ.പിയിലേക്ക് പോകുന്ന കോണ്‍ഗ്രസ്‌ നേതാക്കളെ തിരുവനന്തപുരം കോണ്‍ഗ്രസ്‌ എം.പി. ഡോ. ശശി തരൂര്‍ ട്രോളി എന്ന് വാദിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ പ്രചാരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലെ ഈ പ്രചരണം വസ്തുത വിരുദ്ധമാണ് എന്ന് കണ്ടെത്തി. പ്രചരണം […]

Continue Reading

FACT CHECK – നീതു ജോണ്‍സണ്‍ എന്ന വ്യാജ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകനോ?

വിവരണം *നീതു മോളല്ല മോനാണ്..* *നല്ല അസ്സൽ KSU സംസ്ഥാന പ്രസിഡന്റിന്റെ അതേ പാരമ്പര്യമുള്ള പേരു മാറ്റി ഫേയ്ക്ക്മോൻ..* *ഇവർ  പലപേരുകളിൽ വിലസുന്നത് ഇപ്പോഴും തുടരുന്നു….* *വടക്കാഞ്ചേരിയിലെ നീതു ജോൺസൺ എന്ന പേരിൽ ഫേക്ക് ഐഡിയിൽ നിന്നും പോസ്റ്റിട്ടത് കെ എസ് യു നേതാവ് ശ്രീദേവ് സോമൻ. പോസ്റ്റിന്റെ ഉറവിടം അന്വേഷിച്ചപ്പോൾ  *00918943486644* *എന്ന നംബറിലാണ് ഐഡി ക്രിയേറ്റ് ചെയ്യതത്.* *ഈ നംബറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് കെ എസ് യു നേതാവ് ശ്രീദേവ് സോമൻ.* *അനിൽ ചക്കരയുടെ […]

Continue Reading

കെ.മുരളീധരന്‍ എംപി രമേശ് ചെന്നിത്തലയ്ക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

രമേശ് ചെന്നിത്തലയ്ക്ക് വെളിവ് നഷ്ടമായോ.. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലും വിളിച്ച് പറയുമ്പോഴാണ് പിന്നീട് മാപ്പ് പറയേണ്ടി വരുന്നത്.. പ്രതിപക്ഷ നേതാവിന്‍റെ മാപ്പ് കേട്ട മുരളീധരന്‍റെ പ്രതികരണം.. കൂടെയുള്ളവര്‍ക്കും കാര്യങ്ങള്‍ മനസിലായി തുടങ്ങിയിരിക്കുന്നു.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഒരു പോസ്റ്റ്  സെപ്റ്റംബര്‍ 9ന് പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് തന്‍റെ പരാമര്‍ശം പിന്‍വലിച്ചു കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതെ കുറിച്ച് കോണ്‍ഗ്രസ് എംപിയായ കെ.മുരളീധരന്‍റെ പ്രതികരണം […]

Continue Reading

ഡോ. ശശി തരൂരിന്റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

വിവരണം  കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനെ തീരുമാനിക്കാൻ പാർട്ടി തയ്യാറെടുക്കുകയാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനെ തെരെഞ്ഞെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന്  രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതും പ്രീയങ്ക ഗാന്ധി ഇതിനെ പിന്തുണച്ചതും വാർത്തയായിരുന്നു. ഇതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്  പല പേരുകളും പ്രവർത്തകരുടെ ഇടയിൽ നിന്ന് ഉയർന്നു വരാൻ തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ പേർ  കേരളത്തിൽ പങ്കുവച്ചത് തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ പേരാണ്.   ശശി തരൂരും കേരളത്തിലെ   കോൺഗ്രസ്സ് നേതൃത്വവും തമ്മിൽ ആന്തരിക പ്രശ്‍നങ്ങളുണ്ട് […]

Continue Reading

കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെതിരെ ശശി തരൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

വിവരണം പാര്‍ട്ടി വിട്ട് പോയി അലഞ്ഞ് തിരിഞ്ഞ് ഗതിയില്ലാതെ വീണ്ടും പാര്‍ട്ടിയില്‍ കയറിപ്പറ്റിയവരാണ് എന്നെ മര്യാദ പഠിപ്പിക്കാന്‍ വന്നിരിക്കുന്നത്.. കെ.മുരളീധരന് മറുപടിയുമായി ശശി തരൂര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സാഹചര്യമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ശശി തരൂര്‍ അനകൂലിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്കും നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിനും പലപ്പോഴും കാരണമായതെന്ന് മാധ്യമങ്ങള്‍ […]

Continue Reading

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ?

വിവരണം കഴിഞ്ഞ മഴയില്‍ കിളിര്‍ത്ത തകരയാണ് ശശി തരൂര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അക്രി പിള്ളാര്‍ പാട്ടപെറുക്കുന്ന സമയത്ത് തറയില്‍ നിന്നും വടിച്ചെടുത്തതാണ് അജയ് തറയില്‍ എന്ന് ശശി തരൂര്‍. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ അജയ് തറയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഒരു പരാമര്‍ശം നടത്തിയെന്നും ഇതിന് മറുപടിയായി തരൂര്‍ കടുത്ത ഭാഷയില്‍ അജയ് തറയിലിനെ പരിഹസിച്ച് മറുപടി നല്‍കിയുമെന്നുമാണ് […]

Continue Reading

സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിക്കുന്നു…

വിവരണം  കോൺഗ്രസ്സ് പാർട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന സച്ചിന്‍ പൈലറ്റ് വിയോജിപ്പ് അവസാനിപ്പിച്ചു പാര്‍ട്ടിയോട് യോജിച്ച് പോകാന്‍ തീരുമാനിച്ചു എന്നതാണ് കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ സംഭവം. സച്ചിന്‍ പൈലറ്റും ഒപ്പം കുറച്ചു എം‌എല്‍‌എമാരുയിരുന്നു വിയോജിപ്പ് തുറന്നു പ്രഖ്യാപിച്ചത്. ഒരു മാസത്തിന് ശേഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് നേതാക്കളും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതായി ഇരുപക്ഷവും ഔദ്യോഗികമായി അറിയിച്ചു.  ഇതിന് ശേഷം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ സച്ചിന്‍ പൈലറ്റിന്‍റെ പേരില്‍ […]

Continue Reading

ലീഗ് നേതാവ് കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

വിവരണം  ഓഗസ്റ്റ് അഞ്ചിന് ചരിത്രഭൂമിയായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഭൂമി പൂജയ്ക്ക് മുമ്പ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പ്രീയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക തന്‍റെ കുറിപ്പിലൂടെ അറിയിച്ചത്.  തുടര്‍ന്ന് യു‌ഡി‌എഫിന്‍റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് പ്രിയങ്കയുടെ അഭിപ്രായത്തോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന ജനറല്‍ […]

Continue Reading

ഫിറോസ് കുന്നുംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയോ?

വിവരണം വര്‍ഷയുടെ പരാതിക്ക് പുറമെ സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പണം ഇടപാടിലും ഫിറോസ് അടക്കമുളളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടപ്പളളി സ്വദേശികളായ അരുണ്‍ വിജയന്‍, ടി.എ ഫൈസല്‍ എന്നിവരും പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വര്‍ഷയുടെ അക്കൗണ്ടിലേക്ക് ദിവസങ്ങള്‍ക്കുളളില്‍ ഒരു കോടിയിലേറെ രൂപയാണ് എത്തിയത്. വിദേശത്തുളള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി […]

Continue Reading

മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന യുവതിയാണോ ചിത്രത്തിലുള്ളത്?

കോവിഡ് 19 രാഷ്ട്രീയ നാടകത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് ജസിത പുന്നയ്ക്കല്‍ സിപിഎമ്മിലേക്ക്.. എന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സഖാവ് കണ്ണന്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 289ല്‍ അധികം റിയാക്ഷനും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മഹിളാ കോണ്‍ഗ്രസിന്‍റെ പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണോ ചിത്രത്തിലുള്ള […]

Continue Reading

മുസ്‌ലിം ലീഗ് നേതാക്കളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്ന പ്രചരണം വ്യാജം..

വിവരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് തീരുമാനം. അസ്വാഭികത തോന്നിയാൽ റിസോർട്ടിൽ പൂട്ടിയിടാനും ഉള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ അതി രൂക്ഷമയ ഭാഷയിൽ തുറന്നടിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രസിഡന്റ്ന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു 👇 കൊണ്ഗ്രെസ്സ് മലർന്ന് കിടന്ന് തുപ്പരുത്, ആദ്യം സ്വന്തം നേതാക്കളെ നിരീക്ഷിച്ചാൽ മതി, പല്ലിൽ കുത്തി സ്വയം മണപ്പിക്കരുത് എന്നും ഹൈദരലി തങ്ങൾ ആഞ്ഞടിച്ചു.  എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന […]

Continue Reading

തമിഴ് താരം ഇല്ലയ ദളപതി വിജയ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നോ? വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

തമിഴ് സിനിമയുടെ സുപ്പര്‍ സ്റ്റാര്‍ ഇളയ ദളപതി വിജയ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട് ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. കമല്‍ ഹാസന്‍ രജനികാന്ത് പോലെയുള്ള താരങ്ങള്‍ തന്‍റെ രാഷ്ട്രിയ നിലപാട് വ്യക്തമാക്കിയതോടെ വിജയും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കും എന്നത് പല ആരാധകരുടെയും ആശയായിരുന്നു. എന്നാല്‍ വിജയ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരുന്നു എന്നൊരു പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവയതോടെ ഞങ്ങള്‍ ഈ വാര്‍ത്ത‍യില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാര്‍ത്ത‍ […]

Continue Reading

ഈ ചിത്രം പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല, സത്യാവസ്ഥ ഇങ്ങനെ…

കോവിഡ്‌-19 രോഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ നടപടികള്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കേരളം പോലെയുള്ള സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ ഒരു തരത്തില്‍ വിജയിച്ചിട്ടുണ്ട്.  അതിനാല്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ നിയനത്രണങ്ങള്‍ ഭാഗികമായി കുറച്ചിട്ടുണ്ട്. അതേ സമയം കോവിഡ്‌-19 വ്യാപകമായി പ്രചരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നി സംസ്ഥാങ്ങളില്‍ കര്‍ശനമായി ലോക്ക്ഡൌണ്‍ തുടരുന്നു. ഈ ലോക്ക്ഡൌണ്‍ മൂലം ഇതര സംസ്ഥാനങ്ങള്‍ നിന്ന് ജോലിക്കായി എത്തിയ തൊഴിലാളികള്‍ക്ക് തിരിച്ച് അവരുടെ നാട്ടില്‍ എത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയില്‍ പലരും […]

Continue Reading

കുത്തിത്തിരിപ്പ് സമരം എന്ന തലക്കെട്ട് നല്‍കി ഈ ദിനപത്രം ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

വിവരണം കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സമരത്തിന്‍റെ പേരിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ട്രോളുകളുമാണ് കഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഈ സമരം നടക്കുന്നതിനെ കുറിച്ച് ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രം ഉപയോഗിച്ചും ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്രത്തില്‍ അച്ചടിച്ച് വന്ന തലക്കെട്ട് തെറ്റിയെന്ന പേരില്‍ കോണ്‍ഗ്രസിനെ ആക്ഷേപഹാസ്യ രൂപണ വിമര്‍ശിക്കുന്ന ചില പോസ്റ്റുകളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ‘അത്തരത്തിലൊന്നാണ് കോണ്‍ഗ്രസ് കുത്തിത്തിരിപ്പ് സമരം നാളെ’ എന്ന പത്രവാര്‍ത്ത തലക്കെട്ട്. ഇങ്ങനെയൊരു തലക്കെട്ട് നല്‍കിയാണ് പത്രത്തില്‍ വാര്‍ത്ത […]

Continue Reading

കുവൈറ്റ്‌ യുദ്ധകാലത്ത് 1,70,000 ഇന്ത്യക്കാരെ അവിടെ നിന്നും നാട്ടിലെത്തിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അല്ല..

വിവരണം 1991 കുവൈറ്റ് യുദ്ധത്തില്‍ 1,70,000 പേരെ നാട്ടിലെത്തിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്മരിക്കുന്നു.. എന്ന പേരിലൊരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിവായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിത വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്ന ദൗത്യം വന്ദേ ഭാരതത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റിന്‍റെ പ്രചരണം. ഇന്ദിരാ ഗാന്ധി സെന്‍റര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,800ല്‍ അധികം ഷെയറുകളും 1,700ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook […]

Continue Reading

സിപിഎമ്മിനേയും ഇടതു പക്ഷത്തിനെയും അനുകൂലിച്ച് ഡോ. ശശി തരൂർ ഇങ്ങനെ പ്രസ്താവന നടത്തിയിട്ടില്ല

വിവരണം  തിരുവനന്തപുരത്തു നിന്നുള്ള എം പി ഡോ . ശശി തരൂരിന്‍റെ പ്രസ്താവന എന്ന രീതിയിൽ ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. “കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന നയങ്ങൾ ദേശീയ തലത്തിൽ എടുത്താൽ മാത്രമേ കോൺഗ്രസ്സ് രക്ഷപ്പെടൂ..–ശശി തരൂർ”  archived link FB post ഇതാണ് അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന. അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. നമുക്ക് പ്രസ്താവനയുടെ യാഥാർഥ്യം അന്വേഷിച്ചു നോക്കാം.  വസ്തുതാ വിശകലനം  ഞങ്ങൾ ഈ […]

Continue Reading

FACT CHECK: ഈ വീഡിയോ ഗുജറാത്തില്‍ പാര്‍ട്ടി മാറിയ കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെതള്ള…

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ മാര്‍ കൂട്ടരാജി വെച്ചതിനാല്‍ മധ്യപ്രദേശ് നിയമസഭയില്‍ ഭുരിപക്ഷം നഷ്ടപെട്ട കമല്‍നാഥ് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. 18 കൊല്ലം കോണ്‍ഗ്രസ്‌ പാര്‍ട്ടിയോടൊപ്പമുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിലെപിയില്‍ ചെര്നത് വലിയയൊരു ചര്‍ച്ച വിഷയമായിരുന്നു. ഇതിനെ മുന്നേയും പല വലിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഈ പശ്ച്യതലതിലാണ് ഗുജറാത്തില്‍ ബിജെപിയില്‍ ചേര്ന ഒരു കോണ്‍ഗ്രസ്‌ എം.എല്‍.എയെ ജനങ്ങള്‍ കൈകാര്യം ചെയ്തു എന്ന് വാദിച്ച് ഒരു വീഡിയോ മധ്യപ്രദേശ്‌ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക […]

Continue Reading

ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു എന്ന് വ്യാജ പ്രചരണം…

വിവരണം  “ശ്രീശാന്ത് ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. ചാണകക്കുഴിയിൽ നിന്നും കരക്ക്‌ കയറിയ ശ്രീശാന്തിനെ ശശി തരൂർ സ്വീകരിക്കുന്നു.” ഈ വാർത്ത പ്രചരിപ്പിക്കുന്ന ജനുവരി 27 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന്  ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  archived link FB Post 2016 നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കേരളത്തിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് കളിക്കാരൻ ശ്രീശാന്ത്. തെരെഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു എങ്കിലും ബിജെപിയുടെ വോട്ടിങ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത് […]

Continue Reading

പൗരത്വ ഭേദഗതി നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞോ? കോണ്‍ഗ്രസ് നിലപാട് മാറ്റിയോ?

വിവരണം പൗരത്വ ഭേദഗതി ബില്ല് മുസ്‌ലിം വിരുദ്ധമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പ്രസ്താവിച്ചു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. മുസ്‌ലിങ്ങളെ തെരിവിലിറക്കി കൊല്ലിച്ചിട്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡ് മാറുന്നു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കത്തില്‍ വ്യക്തമാക്കുന്നത്. രവി പി പള്ള രവിപിള്ള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 726ല്‍ അധികം ഷെയറുകളും 134ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Archived Link എന്നാല്‍ കോണ്‍ഗ്രസിന്‍റെ […]

Continue Reading

സുമിത്രാ മഹാജനും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള പഴയ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം…

വിവരണം  Abdul Kareem‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും K SUDHAKARAN എന്ന പബ്ലിക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുൻ ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ എഐസിസി പ്രസിഡണ്ട് സോണിയാജിയെ സന്ദർശിച്ചു. സംഘി ചാണക മൂരാച്ചികൾ അങ്കലാപ്പിൽ. “എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ എഐസിസി പ്രസിഡണ്ട് സോണിയ ഗാന്ധിയും മുൻലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്രാ മഹാജനും സൗഹാർദ്ദ പൂർവം ആശ്ലേഷിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് നൽകിയിട്ടുള്ളത്. സോണിയാ ഗാന്ധിയെ സുമിത്രാ മഹാജൻ സന്ദർശിച്ചു. […]

Continue Reading

തമ്മിലടിച്ചതിനാണോ കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്?

വിവരണം ലോക്‌സഭയില്‍ തമ്മിലടിച്ച കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്നും പുറത്താക്കി.ഹൈബി ഈടനേയും ടി.എന്‍.പ്രതാപനെയുമാണ് പുറത്താക്കിയത്. കൊങ്ങികള്‍ ഇന്ന് റെസ്റ്റ് ഇല്ലാതെ ന്യായീകരിച്ച് ചാവും. എന്ന പേരില്‍ ഒരു പോസ്റ്റര്‍ നവംബര്‍ 26ന് ഫെയ്‌സ്ബുക്കില്‍ Che Guevara army ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 654ല്‍ അധികം ഷെയറുകളും 597ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ലോക്‌സഭ സമ്മേളനത്തിനിടയില്‍ തമ്മിലടിച്ചതിനാണോ രണ്ട് എംപിമാരെയും പുറത്താക്കികയത്? എന്താണ് വസ്‌തുത എന്ന് […]

Continue Reading

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ബിജെപിയിലേക്ക് എന്ന വാർത്ത സത്യമോ…?

വിവരണം  K Vasudevan Devan എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 6  മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇപ്പോൾ കിട്ടിയത്…👇 മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ BJP യിലേക്ക്….!! ഓക്കെ താങ്ക്സ്…🙏😋“ എന്ന വാർത്ത അടിക്കുറിപ്പായിട്ടാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഒപ്പം മാതൃഭൂമി വാർത്തയുടെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതിൽ അഹമ്മദ് പട്ടേലിന്‍റെ ചിത്രവും ഒപ്പം “കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ നിതിൻ ഗഡ്ഗരിയെ സന്ദർശിച്ചു. ഗഡ്‌ഗരിയുടെ വീട്ടിൽ എത്തിയാണ് […]

Continue Reading

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടോ…?

വിവരണം  ചെമ്പട തോട്ടട എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ശശി തരൂർ MP……!!!! കൊങ്ങികളെ താങ്ങി നിൽക്കുന്ന മൂരികൾക്ക് ഫുൾജാർ സോഡ വേണോ അതോ ഉപ്പിട്ട സോഡ മതിയോ…..?” എന്ന അടിക്കുറിപ്പോടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി തരൂർ എംപി. കൊങ്ങികളെ താങ്ങി നിൽക്കുന്ന മൂരികൾക്ക് ഫുൾജാർ സോഡ വേണോ അതോ […]

Continue Reading

കോണ്‍ഗ്രസ് വേദിയിലാണോ ഫിറോസ് കുന്നുംപറമ്പില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്?

വിവരണം അതെന്താ..?? പൂതനയെന്നു കേട്ടപ്പോൾ ഹൃദയം പൊട്ടിയ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മറ്റും സ്വന്തം സഹപ്രവർത്തകയെ “വേശ്യ”യെന്ന് യുഡിഫ് യോഗത്തിൽ നന്മമരം വിളിച്ചപ്പോൾ പ്രതികരണമില്ലാത്തത് ? എന്ന തലക്കെട്ട് നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംമ്പറമ്പില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ച് വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫിറോസ് കുന്നംപറമ്പില്‍ യുഡിഎഫിന്‍റെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നതാണ് ഫെയ്‌‌സ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന ആക്ഷേപം. ഞാന്‍ സഖാവ് എന്ന പേരിലുള്ള പേജില്‍ നിന്നും ഒക്ടോബര്‍ 16ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 സാംസ്കാരിക നായകര്‍ക്കെതിരെ ബീഹാറില്‍ പരാതി നല്‍കിയ വ്യക്തി കോണ്‍ഗ്രസ്‌കാരനാണോ…?

ഫോട്ടോ കടപ്പാട്: വിപ്പിന്‍ ചന്ദ്ര, ദി ഹിന്ദു വിവരണം Facebook Archived Link “ഇദ്ദേഹം ആണ് കത്തെഴുതിയവർക്ക് എതിരെ ബീഹാർ കോടതിയിൽ കേസ് കൊടുത്തത്… കോൺഗ്രസ്‌കാരനായ ഇദ്ദേഹമാണോ മോദി?????” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റില്‍ ഒരു ഫെസ്ബൂക്ക് പ്രൊഫൈലിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. പ്രൊഫൈല്‍ ഏതോ സുധീര്‍ കുമാര്‍ ഒജ്ഹയുടെതാണ്. ഇദ്ദേഹമാണ് കോടതിയില്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയ സാംസ്കാരിക നായകന്മാര്‍ക്കെതിരെ ബീഹാറില്‍ പരാതി കൊടുത്തതും, ഇദ്ദേഹം ഒരു കോണ്‍ഗ്രസ്‌ പാര്‍ട്ടി […]

Continue Reading

ഈ വീഡിയോ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പിറന്നാളിന്‍റെതാണോ…?

വിവരണം Facebook  Archived Link “ഡെയ് പപ്പു പിറന്നാൾ ദിനത്തിലെങ്കിലും അദ്ദേഹത്തെ ഒരു കേക്കൊന്നു മുറിക്കാനെങ്കിലും അനുവദിച്ചു കൊടുക്കണ്ണാ….!! മിണ്ടാപ്രാണികളോട് ഇത്ര ക്രൂരത പാടില്ല ????” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 26, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോ പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്. വീഡിയോയില്‍ വയനാട് എംഎല്‍എ രാഹുല്‍ ഗാന്ധിയോടൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും നമുക്ക് കാണാം. വീഡിയോ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ […]

Continue Reading

മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം ലഭിച്ചത് എങ്ങനെയാണ്…?

വിവരണം  The Patriot എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 17  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 8000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഒന്ന് മുതൽ 34 വരെയുള്ള റാങ്ക് നേടിയവർ വീട്ടിലിരിക്കുമ്പോൾ 35 മത്തെ റാങ്കുകാരനായ മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം.” എന്ന വാർത്തയാണ് മന്ത്രി കെകെ ശൈലജയുടെ ചിത്രത്തിനൊപ്പം പോസ്റ്റിൽ നൽകിയിട്ടുള്ളത്. “വെക്കുന്ന കണ്ണാടി വരെ ജനങ്ങളുടെ നികുതിപ്പണം മോഷ്ടിച്ചു വാങ്ങുന്ന കമ്മികളുടെ നന്മമരം…” എന്ന അടിക്കുറിപ്പ് പോസ്റ്റിന് […]

Continue Reading

കോണ്‍ഗ്രസ് സൈബര്‍ പോരാളി ശ്രീദേവ് സോമന്‍ ആര്‍എസ്എസില്‍ ചേര്‍ന്നോ?

വിവരണം നമസ്തേ..മിത്രങ്ങളെ ഇന്ന് രാവിലെ ഞാൻ പറഞ്ഞിരുന്നല്ലോ കോണ്ഗ്രസ്സ് സൈബർ പോരാളിയെന്നു സ്വയം വിളിക്കുന്ന ഗർജിക്കുന്ന സിംഹം ശ്രീദേവ് ജിയുടെ സംഘ പ്രവേശനം… ഇന്ന് അദ്ദേഹം കുളനട ശാഖയിൽ എത്തിച്ചേർന്നു ഗണ വേഷം ധരിച്ച് ദണ്ഡ നൽകി ബിജെപിയിലേക്ക് ലയിച്ചു…നമോ…? KSU വിൽ നിന്നും ഇനി നിരവധി പേർ ശാഖയിൽ എത്തുമെന്നും അദ്ദേഹം ഞങ്ങൾക്ക് വാക്ക് തന്നു … കൂറ നീലക്കൊടി വലിച്ചെറിഞ്ഞു സംഘ പാതയിലേക്ക് വന്ന സോം ജിക്ക് ശതകോടി…പ്രണാമം..???? ഇന്ന് വൈകുന്നേരം നടക്കുന്ന താലപ്പൊലിയിൽ […]

Continue Reading

തരൂർ ബിജെപിയിലേയ്ക്ക് എന്ന വാർത്തയുടെ യാഥാർഥ്യം…

വിവരണം  Bharathbhooshan Kc  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.” തരൂർ ബിജെപിയിലേയ്ക്ക് . സ്വീകരിക്കണമോ വേണ്ടയോ എന്ന് ബിജെപി തീരുമാനിക്കും.” എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്. പോസ്റ്റിന്  13 മണിക്കൂറുകൾ കൊണ്ട് 36 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived link FB post കഴിഞ്ഞ ദിവസം ശശി തരൂർ മോദിയെ പ്രശംസിച്ചു എന്ന് മാധ്യമങ്ങൾ വാർത്ത നൽകുകയും സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾ ഇതിനെതിരെ പ്രതികരണം നടത്തുകയും ചെയ്തു […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന്‍റെ ഫലമാണോ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ വിദഗ്ധ സംഘത്തിന്‍റെ സേവനം ലഭ്യമായത്?

വിവരണം രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മണ്ണിനടിയിലുള്ള മനുഷ്യ ശരീരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന GPR (Ground Penetrating Radar ) സംവിധാനവുമായി ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി എന്ന തലക്കെട്ട് നല്‍കി ഒരു സംഘം വിമാനത്തില്‍ എത്തുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറത്തെ കവളപ്പാറ, വയനാട്ടിലെ പുത്തുമല എന്നീ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍ജിആര്‍ഐ) നിന്നുമുള്ള […]

Continue Reading

മുൻ സ്പീക്കർ സുമിത്രാ മഹാജൻ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നോ…?

വിവരണം  Abdul Kareem എന്ന പ്രൊഫൈലിൽ നിന്നും കെ സുധാകരൻ എന്ന ഗ്രൂപ്പിലേക്ക് 2019  ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 200  ഷെയറുകളും 1300 പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. “BJP യെ ഞെട്ടിച്ച് കമൽനാഥ്ജി. മുൻ സ്പീക്കർ സുമിത്ര മഹാജൻ കോൺഗ്രസ്സിലേക്ക്” എന്നതാണ് പോസ്റ്റിലെ വാർത്ത. archived link FB post അതായത് മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന സുമിത്രാ മഹാജൻ കോൺഗ്രസ്സിൽ ചേർന്നു  എന്നാണ് പോസ്റ്റിൽ […]

Continue Reading

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “അങ്ങനെ പറയരുത് രാമേട്ടാ” ”!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി […]

Continue Reading

കെസി വേണുഗോപാലും യദിയൂരപ്പയും ചേർന്നുള്ള ചിത്രം ഏതു സന്ദർഭത്തിലേതാണ്…?

വിവരണം  Jacobc Mathew‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും മറുനാടൻ ഷാജി എന്ന ഗ്രൂപ്പിലേക്ക് 2019 ജൂലൈ 24 ന് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണിത്. ചിത്രത്തിൽ മുൻ എംപിയും എഐസിസി കർണാടക ഇൻ ചാർജ് ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലും കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി യെദിയൂരപ്പയും കർണ്ണാടക നിയമസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ശോഭാ കാരന്ദ്‌ലാജിയും ചേർന്നുള്ള ഒരു ചിത്രവും ഒപ്പം “ഈ വിജയം ആഘോഷിക്കുന്ന എല്ലാ കോൺഗ്രസ്സ് കാർക്കും സമർപ്പിക്കുന്നു. വേണുജിക്ക് എത്ര ക്യാഷ് കിട്ടിക്കാണും.?” […]

Continue Reading

കെഎസ്‌യു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റാണോ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് പരുക്കേറ്റത് ?

വിവരണം സമരം പൊളിഞ്ഞതിൽ അരിശം മൂത്ത് ksu പ്രവർത്തകർ കോണ്ഗ്രസ്സ് നേതാവ് ജ്യോതി കുമാർ ചാമക്കാലയുടെ ചെവിക്കല്ല് അടിച്ചു തകർത്തു…??? ആഹ… അടിപൊളി….???? എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ചെവിയില്‍ അടികൊണ്ട പാടുമായി നില്‍ക്കുന്ന ചിത്രം  ചെഗുവേര ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിക്കുന്നുണ്ട്. ജൂലൈ 22ന് അപ്‌ലോഡ് ചെയ്ത ചിത്രത്തിന് 98 ലൈക്കുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കെഎസ്‌യു സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ സമരം പൊളിഞ്ഞ […]

Continue Reading

മോത്തിലാല്‍ വോരയെ പുതിയ കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിച്ചുവോ…?

വിവരണം Facebook Archived Link “വയസായാകാലത്ത് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ അങ്ങേക്ക് നമസ്കാരം……” എന്ന അടികുരിപ്പോടെ 7 ജൂലൈ 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബുക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോരയുടെ ചിത്രവുമായി ഒരു വാചകം ഈ ചിത്രത്തില്‍ എഴുതിട്ടുണ്ട്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഗര്‍ജിക്കുന്ന സിംഹം…കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍.” വെറും 16 മണിക്കൂറുകളില്‍ മാത്രം ഈ പോസ്റ്റിന് […]

Continue Reading

മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നോ?

വിവരണം ‘കോണ്‍ഗ്രസില്‍ കൊഴി‍ഞ്ഞ് പോക്ക് തുടരുന്നു’ എന്ന് തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ജൂണ്‍ അഞ്ച് മുതല്‍ പ്രചരിക്കുന്നുണ്ട്. റെഡ് സല്യൂട്ട് എന്ന പ്രൊഫൈലില്‍ നിന്നും മഹിള കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ ഗോപിക കോലോത്തെപ്പറമ്പ് രാജി വച്ച് സിപിഎമ്മില്‍ ചേര്‍ന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ചിത്രം സഹിതമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 350ല്‍ അധികം ഷെയറുകളും 340ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സിപിഎമ്മില്‍ ചേര്‍ന്ന മഹിള […]

Continue Reading

ചൈനീസ് പ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു…?

വിവരണം ശംഖൊലി Shamkholi എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ജൂൺ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറുകൾ കൊണ്ട് 1600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” ചൈനീസ് ഉദ്യോഗസ്ഥരുമായി സോണിയയും മകൻ പപ്പുവും നടത്തിയ ചർച്ചയുടെ വീഡിയോ പുറത്ത്. ഈ രാജ്യദ്രോഹികൾക്ക് എന്തായിരിക്കും ചൈനീസ് ഗവണ്മെന്റ് മായി ഇടപാട്” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വീഡിയോയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഏതാനും ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. […]

Continue Reading

കർണ്ണാടകയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണോ ഉപയോഗിച്ചത്..?

വിവരണം Myl cyber wing എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും മെയ് 31 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇതുവരെ 6200  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കർണാടകയിൽ 2019 മേയ് മാസം നടന്ന തദ്ദേശ സ്വംയംഭരണ തെരെഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിലുള്ളത്. കർണ്ണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻമുന്നേറ്റം. തെരെഞ്ഞെടുപ്പ് നടന്നത് ബാലറ്റ് പേപ്പറിൽ. കന്നഡ ഭാഷയിലെ ടീവീ ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടിനൊപ്പം മേൽപ്പറഞ്ഞ വാചകവും “ഇനിയും എന്തിനു തെളിവുകൾ പ്രതിപക്ഷമേ ഒന്നാഞ്ഞു പിടിച്ചാൽ ഇന്ത്യ നമുക്ക് […]

Continue Reading

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ച് ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ പോകുകയാണോ?

വിവരണം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി സംബന്ധമായ വാര്‍ത്തകളും വിവാദങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെന്നും നേതാക്കള്‍ ഇത് തള്ളിയെന്നും രാജി സന്നദ്ധത സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്നും തുടങ്ങി പല തലങ്ങളിലാണ് ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത്. ഇതിനിടയിലാണ് കൊണ്ടോട്ടി സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. “രാജി സ്വീകരിച്ച് തന്നെ വെറുതെ വിടണമെന്നും താന്‍ ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ പൊക്കോട്ടെ” എന്നും […]

Continue Reading

രാഹുല്‍ ഗാന്ധി രാജിവയ്ക്കാന്‍ ഒരുങ്ങുന്നു എന്ന പ്രചരണം സത്യമോ?

വിവരണം തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയപരമായ വലിയ ചര്‍ച്ചയ്ക്ക് വേദിയാകുകയാണ് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങള്‍. എന്‍ഡിഎ അത്ഭുതകരമായ വിജയം കാഴ്ച്ചവച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടത്ത് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷനും അമേഠി, വയനാട് എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തിലെ വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചതായി പാര്‍ട്ടി വൃത്തക്കങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചതായി മുഖ്യധാരമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. […]

Continue Reading

EVM മെഷീൻ കടത്തുന്ന ഈ വീഡിയോ ബീഹാരിലെതാണോ…?

വിവരണം Facebook Archived Link “പെയ്ഡ് എക്സിറ്റ് വന്നപ്പോൾ നമ്മൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബിഹാറിലെ സരൻ, മഹാരാജ്‌കഞ്ജ് ലോക്സഭ മണ്ഡലങ്ങളിൽ നിന്നും EVM മെഷീൻ കടത്തുന്നത് കോണ്‍ഗ്രസ്‌-RJD പ്രവർത്തകർ കൈയ്യോടെ പിടികൂടി.” എന്ന അടിക്കുറിപ്പോടെ 2019  മെയ്‌ 21 മുതല്‍ ഒരു വീഡിയോ പോരാളി ഷാജി(Official) എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ സഞ്ജയ്‌ കുമാര്‍ എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 2000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു ട്രക്കില്‍ EVM മെഷീനുകള്‍ […]

Continue Reading

രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഒപ്പം മരിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നോ?

വിവരണം തമിഴനാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ ചാവേറ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്കെതിരെ അദ്ദേഹം മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ വൈറാലായിരിക്കുന്നത് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച കാര്യങ്ങളാണ്. രാധാകൃഷ്ണന്‍ ഉള്ളാറ്റില്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ മെയ് 7ന് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഖാന്‍ (രാഷ്ട്രീയ എതിരാളികള്‍ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് വിളിക്കുന്ന പേര്) ചുറ്റും […]

Continue Reading

കോൺഗ്രസിനെപ്പറ്റി ലത മങ്കേഷ്‌ക്കർ ഇങ്ങനെ പറഞ്ഞിരുന്നോ…?

വിവരണം Archived Link “ഓർക്കുക.. വോട്ട് ചെയ്യുന്നതിന് മുൻപ്..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രില്‍ 13 ന് The Nationalist എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ചിത്രത്തിന് ഇത് വരെ ലഭിച്ചിരിക്കുന്നത്  1000 ക്കാളധികം ഷെയറുകളാണ്. ഈ ചിത്രത്തിൽ ഭരത് രത്ന നൽകി രാജ്യം ആദരിച്ച സുപ്രസിദ്ധ ഗായിക ലത മങ്കേഷ്‌ക്കറുടെ ഒരു പ്രസ്താവനയുണ്ട്. ലത മങ്കേഷ്‌ക്കറുടെ  പേരിൽ പ്രചരിപ്പിക്കുന്ന പ്രസ്താവന ഇപ്രകാരം: “കോൺഗ്രസ്‌ പ്രകടന പത്രികയിലെ ദാരിദ്യം ഇല്ലാതാക്കും എന്നത്, എന്റെ […]

Continue Reading

“രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും..”.എന്ന് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞോ …?

വിവരണം Archived Link സച്ചിന്‍ ടെണ്ടുൽക്കറിന്‍റെ ചിത്രത്തിനൊപ്പം ഒരു വാചകം ചേർത്ത  ചിത്രം 2019 ഏപ്രില്‍ 6 മുതല്‍ Indian National Congress – Kunnamkulam എന്നൊരു ഫെസ്ബൂക്ക് പേജ് പ്രച്ചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 3500 ലധികം  ഷെയറുകളാണ്. ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: “ഇന്ത്യൻ  സമ്പത്ത് വ്യവസ്ഥയെ പിന്നോട്ട് നയിച്ച നിലവിലെ  ഭരണകൂടത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു മാത്രം സാധിക്കും.” ഈ വാചകം പറയുന്നത് സച്ചിൻ ടെണ്ടുൽക്കറാണെന്നും  ഈ ചിത്രത്തിൽ […]

Continue Reading

മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

വിവരണം Archived Link “ആചാരം, പട്ടാളം വർഗ്ഗീയത.. വേറെ എന്തെങ്കിലും ഉണ്ടോ ഇവറ്റകൾക്കു..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 12 ന് Athul Comrade എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിന്  ഇതുവരെ 17000ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  പ്രസിദ്ധികരിച്ച ചിത്രത്തിൽ ഇന്ത്യയുടെമൂന്ന് സേനാമേധാവികളുടെ ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിനു മേൽ എഴുതിയ വാചകം ഇപ്രകാരം: “സൈന്യത്തെ വിറ്റ്  വോട്ടു ചോദിക്കരുത്. മൂനു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കി. 100 ലധികം ഉന്നത ഓഫീസർമാർ […]

Continue Reading

കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തകർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉയർത്തി…?

പ്രതിനിധാന ചിത്രം: കടപാട് ഗൂഗള്‍ വിവരണം നമ്മുടെ രാജ്യത്തു നിന്ന് പാകിസ്ഥാന് മുദ്രാവാക്യം വിളിച്ചാൽ ഇതല്ല അവന്മാരുടെ നാവറുക്കണം എന്ന ആഹ്വാനവുമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് എണ്ണായിരത്തോളം ഷെയറുകൾ ആയിക്കഴിഞ്ഞു. Archived link ത്രയംബക കേരളം എന്ന ഫേസ്ബുക്ക് പേജിലാണ്‌ വീഡിയോ പ്രക്ത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് സത്യമാണോ എന്ന് വിശകലനം ചെയ്തു നോക്കാം പ്രസ്തുത വീഡിയോ  സുരേഷ് ബാബു എന്ന പ്രൊഫൈലിൽ നിന്നും വേറെയും പ്രചരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്സുകാർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നതാണ് പ്രമേയമായി അവതരിപ്പിക്കുന്നത്. […]

Continue Reading