ബാറ്ററി കേസിനുള്ളില്‍ വിദേശ മദ്യം പിടികൂടിയത് കേരളത്തിലാണോ? വസ്‌തുത അറിയാം..

വിവരണം ബാറ്ററി കേസുകളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ മദ്യം പിടികൂടിയ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ ബാറ്ററികളുടെ അറകളില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി മദ്യക്കുപ്പിക്കളാണ് ഇത്തരത്തില്‍ പിടികൂടുന്നതായി കാണാന്‍ കഴിയുന്നത്. മദ്യം കടത്തിയ പ്രതിയോടൊപ്പം പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണാം. കേരളത്തില്‍ നിന്നും പിടികൂടിയ വ്യാജമദ്യമാണിതെന്ന തരത്തിലാണ് പ്രചരണം. മലയാളത്തില്‍ വാര്‍ത്തയെ വിശദീകരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് കാണാം.. തെളിഞ്ഞ ദൃശ്യങ്ങളില്‍ കാണാം.. റിപ്പോര്‍ട്ടറിന്‍റെ വീഡിയോ ജേര്‍ണലിസ്റ്റ് പകര്‍ത്തുന്ന […]

Continue Reading

പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പീഡന കേസില്‍ പ്രതി ചേര്‍ത്തതിനെ കുറിച്ചാണോ ഈ വാര്‍ത്ത? വസ്‌തുത അറിയാം..

വിവരണം 2021ല്‍ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അമ്മയെ സ്വന്തം മക്കളെ പീഡിപ്പിക്കാന്‍ സഹായിച്ച കേസില്‍ പ്രതിചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാള്‍.. പെണ്‍കുട്ടികളെ പീഡിപ്പിച്ചത് പിണറായിക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അമ്മയുടെ അറിവോടെ.. അമ്മയെയും പ്രതി ചേര്‍ക്കും.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 2026 – വീണ്ടും ഇടതുപക്ഷം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 195ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ.വി.തോമസ് പുതുതായി നടത്തിയ പ്രസ്താവനയാണോ? വസ്‌തുത അറിയാം..

വിവരണം ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുന്‍ കേന്ദ്രമന്ത്രിയും, ദീര്‍ഘകാലം കോണ്‍ഗ്രസ് എംപിയുമായിരുന്ന കെ.വി.തോമസ് നിലവില്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് പറഞ്ഞു എന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജേന്ദ്രന്‍ കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

അരിയൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് യോഗത്തില്‍ നേതാവ് കത്തി വീശിയെന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒൻപത് വർഷമായി ഭരണത്തിലില്ല… പക്ഷേ വർഷാവർഷം നാലഞ്ച് അഴിമതിക്കേസിലെങ്കിലും പെടും… പ്രതിഭയല്ല പ്രതിഭാസമാണ് ലീഗ് എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അരിയൂര്‍ ബാങ്ക് തട്ടിപ്പ് കൊട്ടോപ്പാടം ലീഗില്‍ തമ്മിലടി.. തര്‍ക്കം ബാങ്കില്‍ നിന്നും കൊള്ളയടിച്ച പണത്തെ ചൊല്ലി.. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശി.. എന്നതാണ് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് […]

Continue Reading

മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം പള്ളികള്‍ പൊളിച്ച് ക്ഷേത്രം പണിതാലും പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യന്‍ മുസ്ലീങ്ങളെ പുറത്താക്കിയാലും മുസ്ലീം ലീഗിന് ബിജെപി ശത്രുവല്ലാ.. എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞാലിക്കുട്ടി ഇത്തരമൊരു പ്രസ്താവന […]

Continue Reading

കേരളത്തില്‍ ക‍ഞ്ചാവ് ഉപയോഗവും  വില്‍പ്പനയും നിയമപരമാക്കി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ വാസ്തവമിങ്ങനെ…

കേരളത്തില്‍ ലഹരി മരുന്ന് ഉപയോഗവും ഇതേ തുടർന്നുള്ള അനിഷ്ട സംഭവങ്ങളും വർദ്ധിച്ചു വരുന്നതായി പുറത്തുവരുന്ന വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ലഹരിമരുന്ന് കേസുകള്‍ കേരളത്തില്‍ ദിവസേന എന്നോണം വര്‍ദ്ധിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു എന്ന   24 ന്യൂസിന്‍റെ വാര്‍ത്ത വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു […]

Continue Reading

മംഗലാപുരത്ത് ഒരു സ്ത്രീ പോലീസുമായി പ്രശ്നമുണ്ടാക്കുന്ന വീഡിയോ കേരളത്തിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

ലഹരിക്ക് അടിമയായി പോലീസിനെ തല്ലുന്ന മലയാളി വനിതയുടെ ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വനിതാ പോലീസ് സംഘം ഒരു യുവതിയെ പിടികൂടാൻ ശ്രമിക്കുന്നതായി നമുക്ക് കാണാം. ഈ യുവതി പോലീസിനെ ചവിട്ടുന്നതും […]

Continue Reading

ലഹരി ഉപയോഗവും വില്‍പനയും തടയാന്‍ ജനങ്ങള്‍ പോലീസിനെ ബന്ധപ്പെടേണ്ടത് ഈ നമ്പറിലാണോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ ലഹരി ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരം വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സ്വന്തം കുടുംബത്തെ അക്രമിച്ച് കൊലപ്പെടുത്തുന്നതും സ്വയം ജീവനെടുക്കുന്നതും ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ നിരവധിയാണ് കഴി‍ഞ്ഞ കുറച്ച് ആഴ്ച്ചകള്‍ കൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കാന്‍ ഒരു നമ്പര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം വൈറലാകുകയാണ്. ഇതാണ് ആ സന്ദേശം. നമുക്ക് ഒന്നിച്ചു മുന്നേറാം.. എല്ലാവരും സഹകരിക്കുക […]

Continue Reading

ഛാവാ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നുള്ള പ്രചരണം വ്യാജം…

ശിവാജി മഹാരാജയുടെ മകനായ സംഭാജിയുടെ ജീവിതത്തെ കുറിച്ചുള്ള ഛാവാ എന്ന ഹിന്ദി ചലച്ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.    പ്രചരണം ചരിത്ര സിനിമയായ ഛാവാ കേരളത്തിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് സൂചിപ്പിച്ച് സിനിമാ പോസ്റ്ററിനൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ഛാവയ്ക്ക് എന്ത് കൊണ്ടാണ് കേരളത്തിൽ പ്രദർശനമില്ലാത്തത്? വൻവിജയം നേടി രാജ്യത്തെങ്ങും പ്രദർശിപ്പിക്കുന്ന ഈ സിനിമയെ ആരാണ് ഭയപ്പെടുന്നത്?ആരാണ് അവരെ ഭയപ്പെടുന്നത്?#Chaava #film #cinema #movie” FB post archived link എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതൊന്നും സിനിമ കേരളത്തിൽ […]

Continue Reading

പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഈ വീഡിയോ കേരളത്തിലേതല്ലാ.. വസ്‌തുത അറിയാം..

വിവരണം പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകളല്ലാ.. മദ്യനിര്‍മാണ ശാലകളാണ്.. നമ്പര്‍ വണ്‍ കേരള ഗവ.. എന്ന തലക്കെട്ടോടെ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ബിയര്‍ കുടിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഉര്‍വശി ഉര്‍വശി എന്ന സിനിമ ഗാനം ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ സംസാരിക്കുന്നതോ മറ്റോ വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയില്ലാ. കാര്‍ത്തിക് ദേവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയിക്ക് നിരവധി റിയാക്ഷനുകളും ഷെയറുകലും ലഭിച്ചിട്ടുണ്ട് – Facebook […]

Continue Reading

വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം പിണറായി വിജയനില്‍ നന്നും പഠിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വികസനത്തിന്‍റെ പ്രൊഫഷണല്‍ സമീപനം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പഠിക്കണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേരളത്തിന്‍റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനവുമായ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവനയും തരൂര്‍ നടത്തി എന്ന നിലയിലെ പ്രചരണം. പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജാഫര്‍ ഉത്തക്കാടന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് […]

Continue Reading

ഗായകനായ ഡാബ്സിയെ നാട്ടുകാര്‍ തടഞ്ഞു എന്ന പേരിലെ ഈ വൈറല്‍ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം റാപ്പ് ഗായകനായ ഡബ്സി കഴിഞ്ഞ ദിവസം സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച ചില ശബ്ദങ്ങളും അതിന്‍റെ ട്രോള്‍ വീഡിയോകളും എല്ലാ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. എന്നാല്‍ ഇത്തരത്തില്‍ മറ്റൊരു വേദിയില്‍ പണം വാങ്ങി പാട്ടുപാടാതെ ഡബ്സി സ്ഥലം വിട്ടു എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. സംഘാടകര്‍ ‍ഡബ്സിയെ സംഘാടകര്‍ തടഞ്ഞു വെച്ച് പാട്ട് പാടിയിട്ട് പോയാല്‍ മതിയെന്ന് പറയുന്ന വീഡിയോ എന്നതാണ് അവകാശവാദം. പാട്ടുപാടാൻ വന്നാൽ പാട്ടുപാടിക്കാതെ വിടത്തില്ല 6 ലക്ഷം രൂപയാണ് നീ […]

Continue Reading

റേഷന്‍ അരിയില്‍ ഫൈബര്‍-റബ്ബര്‍ കൃത്രിമ അരിമണികള്‍ എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയില്‍ ഫൈബറിന്‍റെയും റബ്ബറിന്‍റെയും അരിമണികള്‍ കണ്ടെത്തിയെന്നും പ്രായമാവരും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്ന ഈ അരി ഭക്ഷിച്ചാല്‍ ജീവന് ഭീഷണിയാണെന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ കുറച്ച് അരിമണികള്‍ പോലെയുള്ള കുറച്ച് ധാന്യങ്ങള്‍ പാനില്‍ ചൂടാക്കുമ്പോള്‍ അത് ഉരുകുകയും റബ്ബര്‍ പോലെയാകുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. Sh.x.n217 – Mercy Mathew എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട് – […]

Continue Reading

ചാരം പ്ലാസ്‌ടിക് ബോക്‌സിലാക്കി ഡോ. വാഷ് വിപണയില്‍ ഇറക്കി എന്ന ഈ പ്രചരണം തെറ്റ്.. വസ്‌തുത അറിയാം..

വിവരണം ചാരം പ്ലാസ്ടിക് കണ്ടൈനറിലാക്കി വില്‍ക്കുന്നു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചാരം വരെ വിറ്റ് കാശുണ്ടാക്കിയാണ് കോർപ്പറേറ്റുകൾ…. അതും ഈ ചെറിയൊരു ഡപ്പ 60 രൂപ… പുതിയ ബിസിനസ് ഐഡിയസ് കണ്ടുപിടിക്കാൻ നമ്മൾ മെനക്കെടുന്നില്ല പക്ഷേ കോർപ്പറേറ്റുകൾ നന്നായി മെനക്കെടുന്നുണ്ട്… അതുകൊണ്ടുതന്നെ നമ്മൾ വെറുതെ കളയുന്നത് അവർ കോടികൾ ഉണ്ടാക്കുന്ന മുതലായി മാറ്റും… എന്ന തലക്കെട്ട് നല്‍കി കൊല്ലം വാര്‍ത്തകള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി […]

Continue Reading

മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പരസ്യത്തിന് ബെവ്കോയുമായി യാതൊരു ബന്ധവുമില്ല, സത്യമിതാണ്…

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യത്തെ കുറിച്ചുള്ള പരസ്യം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോയില്‍ ലൈംഗിക ചുവയുള്ള സംഭാഷണത്തോടെ ഒരു സ്ത്രീ മദ്യത്തെയും മദ്യപാനത്തെയും പ്രോല്‍സാഹിപ്പിച്ച് സംഭാഷണം നടത്തുന്നതും ഒടുവില്‍ ബെവ്കോയുടെ പേര് പറയുന്നതും ലോഗോ സ്ക്രീനില്‍ തെളിഞ്ഞുവരുന്നതും കാണാം.  സംസ്ഥാന സര്ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ പരസ്യമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Kerala ബിവറേജസ് കോർപ്പറേഷന്റെ പരസ്യം. കേരളത്തിൻറെ അധംപതനം എത്രത്തോളം എത്തിയെന്ന് നോക്കൂ. കഷ്ടം #highlighteveryoneallfollowers” FB post […]

Continue Reading

വയനാട് ഹിന്ദു ആദിവാസി യുവാവിനെ കാറില്‍ കെട്ടി വലിച്ചത് മുസ്ലീം യുവാക്കളാണോ? വസ്‌തുത അറിയാം..

വിവരണം വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയിലായിരുന്നു. എന്നാല്‍ ഇവര്‍ ഹിന്ദു ആദിവാസി യുവാവിനെ ഉപദ്രവിച്ച മുസ്ലീം യുവാക്കളുടെ സംഘമാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രചരണം. വിനോദയാത്ര വന്ന മുസ്ലിം യുവാക്കൾ വയനാടുകാരനായ ആദിവാസി ഹിന്ദു യുവാവിനെ കാറിൽ കെട്ടിവലിച്ചു നടുറോട്ടിലൂടെ വലിച്ചിഴച്ചു .യുവാവിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. KL52H 8733 മാരുതി സെലറിയോ വാഹനം ഓടിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറം പുല്ലംപ്പാടം വീട്ടിൽ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇന്നലെ പട്ടാപ്പകൽ […]

Continue Reading

കെഎസ്ഇബി നിരക്കിനേക്കാള്‍ ലാഭകരം അദാനിയുടെ വൈദ്യുതിയാണോ? വസ്‌തുത അറിയാം..

വിവരണം 100 യൂണിറ്റ് വരെ കെഎസ്ഇബി 4.15 രൂപ, അദാനി 3.15 രൂപ 101 മുതൽ 150 യൂണിറ്റ് വരെ കെഎസ്ഇബി 5.40 രൂപ, അദാനി 5.25 രൂപ 51 മുതൽ 200 യൂണിറ്റ് വരെ കെഎസ്ഇബി 7.10 രൂപ, അദാനി 5.40 രൂപ 201 മുതൽ 250 യൂണിറ്റ് വരെ കെഎസ്ഇബി 8.35 രൂപ, അദാനി 5.40 രൂപ.. എന്ന പേരില്‍ കെഎസ്ഇബി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച ശേഷമുള്ള പട്ടിക എന്ന തരത്തില്‍ അദാനിയുടെ നിരക്കുമായി […]

Continue Reading

മുസ്ലീം ലീഗിന്‍റെ ശ്രമഫലം കൊണ്ടാണ് ആരാധനാലയങ്ങളിലെ സര്‍വേ നടപടി സുപ്രീം കോടതി തടഞ്ഞതെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആരാധാനാലയങ്ങളിലെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ശ്രമഫലമാണ് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങി. കുറേ എണ്ണം ഉണ്ടായിട്ട് എന്ത് കാര്യം. ലീഗിന്റെ തലയിൽ കേറി നിരങ്ങാൻ എല്ലാ സംഘടനകളും ഉണ്ടാകും പക്ഷെ ഒരു പ്രശ്നം വന്നാൽ അവിടെ ലീഗ് മാത്രമേ രക്ഷക്കുള്ളൂ.. അഭിമാനിക്കാം ലീഗിന്റെ മക്കൾക്ക് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്ണിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. അഹമ്മദ് […]

Continue Reading

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ജി.സുധാകരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ? വസ്‌തുത അറിയാം..

വിവരണം ഇന്ന് കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ ഇല്ല. കമ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ അഴിമതിക്കാരും,സ്വർണ്ണ കള്ളക്കടത്തുകാരും, കൊട്ടേഷൻസംഘങ്ങളും, മതഭീകര വാദികളും മാത്രമാണുള്ളതെന്ന് ജി. സുധാകരൻ പറഞ്ഞു എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 24 ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. ബാബു ചെങ്ങറ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം – Facebook Post  Archived Screenshot  എന്നാല്‍ ജി.സുധാകരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? 24 ന്യൂസ് […]

Continue Reading

2026ലും ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് മനോരമ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നോ? വസ്‌തുത അറിയാം..

വിവരണം 2026 ലും തുടർ ഭരണം ഇടതുമുന്നണിക്ക് തന്നെ മനോരമ മനസ്സില്ലാ മനസ്സോടെ പുറത്തു വിട്ട നവകേരള മനസ്സ്  എന്ന തലക്കെട്ട് നല്‍കി ഒരു അഭിപ്രായ സര്‍വേ ഫലം മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ കൊള്ളാം.. സര്‍വേ.. മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന പേരില്‍ മനോരമയുടെ സര്‍വേ ഫലം ഇപ്രകാരമാണ് 33.23% പിണറായി സര്‍ക്കാര്‍ ഭരണം നല്ലതെന്നും, 18.95% വളരെ നല്ലതെന്നും, 29.05% ശരാശരിയെന്നും, 14.28% മോശമെന്നും, 04.49% […]

Continue Reading

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മന്ത്രിമാരുടെ നിത്യചെലിവിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രിമാരുടെ നിത്യ ചിലവിന് പണമില്ലാ.. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. വി ഹേറ്റ് സിപിഎം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  വസ്‌തുത ഇതാണ് ആദ്യം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രെസ് സെക്രട്ടറി പി.എം.മനോജുമായി ഫോണില്‍ […]

Continue Reading

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ഇത്തരമൊരു വിലവിവര പട്ടിക പുറത്തിറക്കിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം കേരള ഹോട്ടല്‍ ആന്‍ഡ‍് റെസ്റ്റോറന്‍റ് അസോസിയേഷന്‍ 2024 നവംബര്‍ 24 മുതല്‍ ഭക്ഷണ മെനുവില്‍ വില വര്‍ദ്ധനവ് വരുത്തി എന്ന പേരില്‍ ഒരു പട്ടിക സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും എല്ലാം വ്യാപകമായി ഈ വിലവിവര പട്ടിക പ്രചരിക്കുന്നുണ്ട്. ഹെല്‍ത്ത് ടിപ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് […]

Continue Reading

ഈ വൈറല്‍ വീഡിയോ കുറുവ സംഘം വീട് ആക്രമിച്ച് മോഷണം നടത്തുന്നതിന്‍റെ അല്ലാ.. വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് (നാദാപുരം, കല്ലാച്ചി) മേഖലയില്‍ കുറുവ സംഘം ഉള്ളതായി റിപ്പോര്‍ട്ട്.. നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തുക.. എന്ന തലക്കെട്ട് നല്‍കി ഭയപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സംഘം മുഖം മറച്ച് എത്തി വീടിന്‍റെ വാതിലില്‍ വലിയ പാറക്കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മല്ലു വൈബ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം – Instagram Reel Video  Archived Video  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം നിയമസഭ, ലോക്‌സഭ ഉപതെര‍ഞ്ഞെടുപ്പുകളുടെ ഫാലം ഇന്നലെ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫും യുഎഡിഎഫും അവരവരുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന തരത്തിലെ ഫലമായിരുന്നു പുറത്ത് വന്നത്. പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപും വിജയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും. അതെസമയം ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് പരാജയപ്പെട്ടാല്‍ താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു എന്നും സതീശന്‍ ഈ വാക്ക് പാലിക്കാന്‍ […]

Continue Reading

പി.കെ.ഫിറോസ് സന്ദീപ് വാര്യര്‍ക്കെതിരെ നടത്തിയ പ്രസംഗമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ബിജെപി-ആര്‍എസ്എസ് നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതില്‍ യൂത്ത് ലീഗിന് സന്ദീപ് വാര്യരെ യുഡിഎഫില്‍ എടുത്തതില്‍ അതൃപ്തിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്നു എന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയ വാര്‍ത്തയോടൊപ്പം പി.കെ.ഫിറോസ് ഇതിനെതിരെ പ്രസംഗിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതാണ് പി.കെ.ഫിറോസിന്‍റെ വാക്കുകള്‍-  “ഈ നാട്ടിലെ പിന്നോക്കെക്കാരെ മുഴുവന്‍ അധിക്ഷേപിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ […]

Continue Reading

സിപിഎമ്മിനെതിരെ ജി.സുധാകരന്‍ ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സിപിഎമ്മുമായി ഇടഞ്ഞ് രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച മുന്‍ മന്ത്രി ജി.സുധാകരന്‍റെ പല പ്രസംഗങ്ങളും വിവാദങ്ങളായിരുന്നു. എന്നാല്‍ സിപിഎം അംഗത്വത്തില്‍ നിന്നും ഇപ്പോഴും സിപിഎം നേതൃത്വം സുധാകരനെ നീക്കം ചെയ്യുകയോ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യമോ ഉണ്ടായിട്ടില്ലാ. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ കടുത്ത ഭാഷയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കുറെയേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ അരുംകൊല ചെയ്തതും കണ്ണൂരിലെ കുറെ നേതാക്കള്‍ കോടീശ്വരന്‍മാരായതും അല്ലാതെ കേരള […]

Continue Reading

നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന നാടകത്തില്‍ പ്രതികള്‍ ജയില്‍ ചാടി പോയത് കേരളത്തിലാണോ? വസ്തുത അറിയാം..

വിവരണം ജയിലില്‍ നവരാത്രിക്ക് രാമലീല നാടകം വാനര വേഷത്തില്‍ സീതയെ തേടിയിറങ്ങിയ കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി പോയി എന്ന ഒരു വാര്‍ത്ത ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചാടാനുള്ള അവസരം ഒരുക്കി കൊടുത്തു എന്ന് പറയുന്നതാവും ശരി.. അത്രത്തോളം ഉണ്ടല്ലോ #KeralaPolice ക്രിമിനൽ സംഘത്തിൻ്റെ സുതാര്യ പ്രവർത്തനം.. എന്ന തലക്കെട്ട് നല്‍കി കേരളത്തില്‍ നടന്ന സംഭവമാണിതെന്ന പേരിലാണ് പ്രചരണം. Rkt Madathil എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട് – Facebook Post […]

Continue Reading

പൂജവയ്പിന് അവധി നല്‍കിയതിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ നടത്തിയ ഒരു പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു എന്ന പേരിലാണ് പ്രചരണം. സനാതന ധര്‍മ്മത്തിന് ശാപമായവന്‍.. പൂജവയ്പിന് അവധി നല്‍കിയത് ഭൂരിപക്ഷ പ്രീണനത്തിനാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. പുസ്തകം സരസ്വതി ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് അവധി നല്‍കരുതെന്ന് പറയുന്ന ഇയാള്‍ പരനാറി മാത്രമല്ലാ.. പരമ ചെറ്റയുമാണ്.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. 🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന […]

Continue Reading

തമിഴ്‌നാട്ടില്‍ നടന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വിജയദശമിയോട് അനുബന്ധിച്ച് ആര്‍എസ്എസ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി പദസഞ്ചലന (റൂട്ട് മാര്‍ച്ച്) റാലികള്‍ നടത്തി വരുകയാണ്. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച റൂട്ട് മാര്‍ച്ച് എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി പ്രചിക്കുകയാണ്. ആര്‍എസ്എസ് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു തമിഴ്നാടൻ കാഴ്ച ഇന്ന് തമിഴ്നാട്ടിൽ നടന്ന RSS റൂട്ട് മാർച്ചുകളിൽ ഒന്ന് എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്. അശോകന്‍ പട്ടാലി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം – […]

Continue Reading

വി‌ഐ‌പി-സ്കൈ ബാഗ് നിര്‍മ്മാതാക്കള്‍ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന പരസ്യവുമായി രംഗത്ത്  എന്നു പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…   

‘ലവ് ജിഹാദ്’ അവകാശവാദങ്ങളുമായി അടുത്തിടെ സോഷ്യൽ മീഡിയയിൽ നിരവധി ആരോപണങ്ങൾ വരുന്നുണ്ട്. പ്രമുഖ ബാഗ് നിര്‍മ്മാതാക്കളായ വിഐപി ഇൻഡസ്ട്രീസ്  ലാവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന ഒരു പരസ്യം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ‘വി‌ഐ‌പി ബാഗ് സ്കൈബാഗ്’ സ്യൂട്ട്കേസുകളുടെ ദൃശ്യങ്ങൾക്കൊപ്പം ഒരു ഹിന്ദു യുവതിയും ഒരു മുസ്ലീം പുരുഷനും തമ്മിലുള്ള പ്രണയകഥയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന സീനുകളില്‍ ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് നീക്കം ചെയ്യുന്നതും ദാവണി മാറ്റി ധരിക്കാന്‍ ഇസ്ലാം […]

Continue Reading

ടാറിട്ട റോഡ് കൈ കൊണ്ട് ഇളക്കി എടുക്കുന്ന ഈ വീഡിയോ കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം എന്‍റെ മരാമത്ത് ഭഗവതി മുരുമോന്‍ പണിത ഡച്ച് മാതൃകയിലുള്ള റോഡുകളെ കാത്തോളനെ.. എന്ന തലക്കെട്ട് നല്‍കി ഒരു യുവാവ് ടാര്‍ ചെയ്ത റോഡ് കൈകള്‍ ഉപയോഗിച്ച് ഇളക്കി എടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ മലയാളം കേരളത്തിലെ മാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞ അനുഭവം പങ്കുവെച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സംഭാഷണം ചേര്‍ത്താണ് പ്രചരണം. ഷിഹാബ് ഷിഹാബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 7,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post Facebook […]

Continue Reading

റോഡിലെ കുഴികള്‍ക്കെതിരെ യമധര്‍മ്മന്‍റെ വേഷം ധരിച്ച് വേറിട്ട പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, കര്‍ണ്ണാടകയിലെതാണ്… 

മഴക്കാലമാകുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന റോഡിലെ കുഴികള്‍ ലോകത്തെ അവികസിത രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. കേരളത്തിലെ പല റോഡുകളിലും കുഴികള്‍ വലിയ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്. യമധര്‍മ്മനും ചിത്രഗുപ്തനുമായി വേഷം ധരിച്ച രണ്ടുപേര്‍ റോഡിലെ കുഴികളെ പരിഹസിച്ചുകൊണ്ട് നടത്തിയ ഒരു അവതരണത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  അസ്ഥികൂടത്തിന്‍റെ വേഷം ധരിച്ച ഏതാനും പേര്‍ റോഡിലെ കുഴികള്‍ക്ക് മുകളിലൂടെ ഹൈജംപ് നടത്തുന്നതിന്‍റെ അളവെടുക്കുന്ന യമധര്‍മ്മനെയും ചിത്രഗുപ്തനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് കേരളത്തിലെ റോഡാണ് […]

Continue Reading

സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് രശ്മി നായര്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം എതിരെ ലൈംഗിക പീ‍ഡന പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആ സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ന്യൂ‍ഡ് മോ‍ഡലായ രശ്മി നായര്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  രഞ്ജിത്ത് സാറിന് പീഡിപ്പിക്കാനുള്ള ശേഷിയില്ലായെന്നത് എനിക്ക് നേരിട്ട് […]

Continue Reading

ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് വയനാടിന് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ‍ഇത്തരത്തില്‍ വീ റീബില്‍ഡ് വയനാട് എന്ന പേരില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി ‍ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. ഇതിനായി സ്ക്രാപ്പ് ചലഞ്ച്, പായസ ചലഞ്ച്, ഫുഡ് ചലഞ്ച് എന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ധനസമാഹരരണം നടത്തി വരുകയാണ്. ചില കമ്മിറ്റികള്‍ വ്യത്യസ്ഥമായി പന്നി […]

Continue Reading

ബംഗ്ലാദേശ് കലാപത്തെ പിന്തുണച്ച് ആഹ്ളാദം നടത്തുന്ന ജിഹാദികള്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ബംഗ്ലാദേശിലെ ഭരണ വിരുദ്ധ കലാപത്തെ തുടര്‍ന്ന് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു. പിന്നീട് രാജ്യത്ത് വലിയ ആക്രമണങ്ങളും പ്രതിസന്ധിയുമാണ് നിലനില്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായി അതിക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതെ സമയം ബംഗ്ലാദേശിലെ ഈ സാഹചര്യം ആഘോഷമാക്കി അതിനെ പിന്തുണയ്ക്കുന്ന ഒരു സംഘം കേരളത്തില്‍ ആഹ്ളാദപ്രകടനം നടത്തുന്നു എന്ന തരത്തില്‍ ഒരു വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലശ്ശേരിയിലെ ജിഹാദികൾ ബംഗ്ലാദേശ് ആഘോഷിക്കുന്നു.. എന്ന തലക്കെട്ട് ലീഗ് പതാകയുമായി ആളുകള്‍ ആഹ്ളാദ […]

Continue Reading

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത മേഖലയിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗിന്‍റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍‍ഡിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം വിളമ്പിയത് തടഞ്ഞ പോലീസ് നടപടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. സ്ഥലത്ത് സര്‍ക്കാരിന്‍റെ കമ്മ്യൂണിറ്റി കിച്ചണും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ അടുക്കളയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന ഭക്ഷണം പരിശോധനയ്ക്ക് മാത്രമെ ക്യാംപില്‍ കഴിയുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പടെ നല്‍കുകയുള്ളു. വൈറ്റ് ഗാര്‍ഡ് സമാന്തരമായി നടത്തുന്ന ഭക്ഷണ സര്‍വീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം […]

Continue Reading

നായയെ മണ്ണിടിച്ചിലില്‍ നിന്നും രക്ഷിക്കുന്ന ഈ വീഡിയോ വയനാട്ടിലെയോ? വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇപ്പോഴും ജീവന്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. എന്നാല്‍ മൃതദേഹങ്ങളാണ് അധികവും ലഭിക്കുന്നത്. കന്നുകാലികളെയും നായകളെയും എല്ലാം പ്രദേശത്ത് നിന്നും കണ്ടെത്തെയിട്ടുണ്ട്. ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിലിയിലൊരു നായയെ വയനാട്ടിലെ ദുരന്തബാധിത മേഖലിയില്‍ നിന്നും രക്ഷപെടുത്തുന്നു എന്ന പേരില്‍ ഒരു റീല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രീസ തോമസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Reel  Archived Screenrecord  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നായയെയും അതിന്‍റെ […]

Continue Reading

ഈ ചിത്രം വയനാട്ടില്‍ ഇപ്പോളുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെതല്ലാ.. വസ്‌തുത അറിയാം..

വിവരണം കേരളത്തെ നടുക്കിയ ഉരള്‍പൊട്ടല്‍ ദുരന്തത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 200ല്‍ അധികം പേര്‍ ഇതുവരെ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദുരന്തസ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീ‍‍ഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു തെയില തോട്ടത്തിന് മുന്‍പില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരു ചിത്രം  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വയനാടിനൊപ്പം എന്ന തലക്കെട്ട് നല്‍കി റെ‍‍ഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്- Facebook Post  Archived Screenshot  […]

Continue Reading

നടുറോഡില്‍ നെല്‍കൃഷി ചെയ്ത് പ്രതിഷേധിക്കുന്ന വ്യക്തിയുടെ ഈ ചിത്രം കേരളത്തിലെതല്ല…

സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ റോഡിന്‍റെ ദുരവസ്ഥക്കെതിരെ പ്രതിഷേധിക്കാന്‍ ഒരാള്‍ നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണാം. ഈ ചിത്രം കേരളത്തിലെതാണ് എന്നാണ് അവകാശവാദം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വ്യക്തി നടുറോഡില്‍ നെല്‍കൃഷി ചെയ്യുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് […]

Continue Reading

കലാമണ്ഡലത്തില്‍ പന്നി ഇറച്ചി വിളമ്പി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരള കലാമണ്ഡലത്തിലെ ഭക്ഷണം സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വെജിറ്റേറിയന്‍ കാലത്തിന് അവസാനം.. കലാമണ്ഡലത്തില്‍ ആദ്യമായി പന്നി ഫ്രൈ വിളമ്പി.. എന്നതാണ് പ്രചരണം. തുളസി രാമ തുളസി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള കലാമണ്ഡലത്തില്‍ പന്നി ഇറച്ചി ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയോ? എന്താണ് വസ്‌തുത എന്ന് അറിയാം. വസ്‌തുത ഇതാണ് ആദ്യം തന്നെ കലാമണ്ഡലം, […]

Continue Reading

നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജതീയ പരാമര്‍ശം നടത്തി വിവാദത്തിലായ പ്രമുഖ നര്‍ത്തക സത്യാഭാമ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുകയാണ്. ജീവിതമാര്‍ഗം പൂര്‍ണ്ണമായും നഷ്ടമായെന്നും നൃത്തം പഠിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ആരും തന്‍റെ അരികില്‍ വരുന്നില്ലായെന്നും സത്യഭാമ പറഞ്ഞു എന്നതാണ് പ്രചരണം. ധനീഷ മഠത്തില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 55ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

അഭിമന്യു രക്തസാക്ഷി ദിനം നൃത്തം ചെയ്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഘോഷിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മഹാരാജാസ് കോളജിലെ രാഷട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണത്തില്‍ എസ്എഫ്ഐ നൃത്തം ചെയ്ത് ആഘോഷിച്ചു എന്ന ഒരു വീ‍ഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വേദിയുടെ പുറകിലായി അഭിമന്യുവിന്‍റെ ഒരു ചിത്രം വീഡിയോയില്‍ കാണാം. അഭിമന്യുവിന്‍റെ രക്തസാക്ഷി ദിനാചരണമാണിതെന്നും രക്തസാക്ഷിയായ അഭിമന്യുവിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്നുമാണ് വീഡിയോ പങ്കുവെച്ചുള്ള വമര്‍ശനം. സഖാവ്: അഭിമന്യൂവിന്റെ രക്തസാക്ഷി ദിനം ആചരിക്കുകയാണ്. മഹാരാജാസ് കോളേജിൽ എല്ലാവരും ഇവരൊക്കെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ […]

Continue Reading

മനോഹരമായ ഈ മലയോര എലിവേറ്റഡ് ഹൈവെയുടെ ചിത്രം കേരളത്തിലെ അല്ലാ.. വസ്‌തുത അറിയാം..

വിവരണം കേരളം………തളർത്താൻ നോക്കുമ്പോഴും കുതിച്ചു മുന്നേറുന്ന കേരളം. എന്ന തലക്കെട്ട് നല്‍കി മനോഹരമായ ഒരു എലിവേറ്റ‍ഡ് ഹൈവേയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു മലയോര മേഖലയിലൂടെ ഉയര്‍ന്ന പില്ലറുകളിലൂടെ കടന്ന് പോകുന്ന ഈ പാത കേരളത്തിലെ എന്നതാണ് അവകാശവാദം. ഏണെസ്റ്റോ ചെ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിനും ചിത്രത്തിനും 570ല്‍ അധികം റിയാക്ഷനുകളും 73ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വൈറല്‍ ചിത്രം […]

Continue Reading

ചിത്രത്തിലെ അപകടകരമായ രീതിയില്‍ ശോച്യാവസ്ഥയിലായ പാലം കേരളത്തിലെതല്ല, സത്യമിതാണ്… 

ബിഹാറില്‍ മൂന്നാഴ്ചക്കിടെ 13 പാലങ്ങള്‍ തകര്‍ന്നുപോയതായി ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പലയിടത്തും ശോചനീയാവസ്ഥയിലായ പാലങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തകര്‍ന്നു വീഴാറായ ഒരു പാലത്തിന്‍റെ ചിത്രം കേരളത്തിലേതാണെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാലത്തിലൂടെ നോക്കിയാല്‍ താഴെയുള്ള കാഴ്ച മുഴുവന്‍ സുതാര്യമായി കാണാവുന്നത്ര മോശം അവസ്ഥയില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് കമ്പി അഴികള്‍ മാത്രമായി നിലകൊള്ളുന്ന ഒരു പാലത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് കേരളത്തില്‍ നിന്നുള്ളതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

ന്യൂസ് 18 കേരള പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നെറ്റ്‌വര്‍ക്ക് 18ന്‍റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരള ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. മോന്റെ കല്യാണത്തിന് പൈസ കൂടുതൽ ചിലവായെന്ന് പറഞ്ഞു അംബാനി മൂഞ്ചിച്ചു ഗുയിസ്… സീനിയർ സ്റ്റാഫിന് 6 മാസമായി ശമ്പളം ഇല്ലായിരുന്നു. ജൂനിയേഴ്‌സിന് പിന്നെ ശമ്പളമേ ഇല്ലായിരുന്നു. ട്രെയിനി പിള്ളേർ മുഴു പട്ടിണി. എന്ന തലക്കെട്ട് നല്‍കി നജീബ് സി ആലുവ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived […]

Continue Reading

നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് സിപിഎം നേതാവാണോ.. വസ്തുത അറിയാം..

വിവരണം നടുറോഡില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി എവിടെ പോയി സഖാക്കളേ നിങ്ങളുടെ ദളിത് സംരക്ഷകർ   എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സനല്‍കുമാര്‍ എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് കാണാം- എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരമായ തര്‍ക്കമാണോ വീഡിയോയിലെ സംഘര്‍ഷത്തിന് കാരണം? എന്താണ് പ്രചരണത്തിന് […]

Continue Reading

സ്വകാര്യ ബസ് കണ്ടക്‌ടറെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കെഎസ്‌യു പ്രവര്‍ത്തകരാണോ? വസ്‌തുത അറിയാം..

വിവരണം പെണ്‍കുട്ടി അടങ്ങുന്ന ഒരു സംഘം യുവാക്കള്‍ ബസില്‍ അതിക്രമിച്ച് കയറി കണ്ടക്‌ടറിനെയും ഒപ്പമിരിക്കുന്ന യുവാവിനെയും ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു പ്രവര്‍ത്തകരാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. കേരളം ഭാവിയിൽ ഇതുപോലുള്ള ഗുണ്ടകൾ അഴിഞ്ഞാടുന്ന UP&ഗുജറാത്ത്‌ മോഡൽ സംസ്ഥാനങ്ങൾ പോലെ ആവാതിരിക്കാൻ ഇടതു പക്ഷത്തെയും SFI യെയും ശക്തിപ്പെടുത്തുക. KSU ഗുണ്ടകളുടെ ഈ അഴിഞ്ഞാട്ടം ജനങ്ങളിലേക്ക് എത്തിക്കുക 🙏 കേരളത്തെ വലതുപക്ഷ ഗുണ്ട മാഫിയ കളിൽ നിന്നും രക്ഷിക്കുക.. എന്ന […]

Continue Reading

ശ്രീലങ്കയിലെ റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

റോഡിന് നടുവിൽ കുഴിയിൽ പെട്ട് ഒരു വാഹനം അപകടപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ കേരളത്തിലെതല്ല ശ്രിലങ്കയിലേതാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ നാടാണ്…. മഴയാണ്….. സൂക്ഷിച്ചു പോവുക.. …” എന്നാൽ […]

Continue Reading

കെ.കെ.ശൈലജ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ കനത്ത തിരച്ചടി ഇപ്പോഴും വലിയ ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ഇതിനിടയില്‍ കെ.കെ.ശൈലജയും പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള വികാരം തിരച്ചടിക്ക് കാരണമായി. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മുഴുവന്‍ സീറ്റിലും സിപിഎം വിജയിക്കുമായിരുന്നു എന്ന് കെ.കെ.ശൈലജ പറഞ്ഞു എന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ന്യൂസ് കാര്‍‍‍ഡ് എന്ന പേരിലാണ് പ്രചരണം. എസ്എന്‍ഇസി (സമസ്ത നാഷണല്‍ എ‍ജ്യുക്കേഷന്‍ കൗണ്‍സില്‍) എന്ന ഗ്രൂപ്പില്‍ റൗഫ് ചെട്‌ലാട്ട് റൗഫ് […]

Continue Reading

കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഫ് ഏറ്റവും അധികം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ബീഫ് നിരോധനം നടപ്പിലാക്കുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. പള്ളിപ്പുറം സതീശ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് […]

Continue Reading

മുഖ്യമന്ത്രിക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വിമര്‍ശിച്ചുകൊണ്ട് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല.”കിറ്റ് രാഷ്ട്രീയത്തിൽ” ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. ധൂര്‍ത്തും ധാര്‍ഷ്ട്യവും തിരിച്ചടിയായെന്നും തിരുത്തല്‍ വരുത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിലെ പ്രസ്കത ഭാഗം.  എന്നാല്‍ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു […]

Continue Reading

മഴക്കെടുതിയുമായി ബന്ധപ്പെട്ട് രണ്ടു കൊല്ലം പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി തിടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പലയിടത്തും വീടുകളില്‍ വെള്ളം കയറി ജീവിതം ദുസ്സഹമായി. കേരളത്തില്‍ നിന്നും ഇത്തവണത്തെ മഴക്കെടുതിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീടിന്‍റെ ലിവിംഗ് റൂമിലെ പ്രളയജലത്തില്‍ ടി‌വി കണ്ടുകൊണ്ട് ഒരാള്‍ സോപ്പുതേച്ച് കുളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴത്തെ വേനല്‍മഴയില്‍ കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഡച്ച് മോഡൽ… റൂം ഫോർ […]

Continue Reading

ഗവര്‍ണര്‍ ആകാന്‍ മോഹമുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മന്ത്രിയായി, എംപിയായി ഇനി ഗവര്‍ണര്‍ ആകണമെന്ന മോഹം കൂടി ബാക്കിയുണ്ടെന്ന് കെ.സുധാകരന്‍ പറഞ്ഞു എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് എന്ന തരത്തിലാണ് പ്രചരണം. ഉടായിപ്പ് മുന്നണിയിലെ കൊങ്ങി, മൂരികളോടാണ്..ജൂൺ 4 കഴിഞ്ഞാൽ സംഘി സുധക്ക് ഇങ്ങനെ ഒരു മോഹം കൂടിയുണ്ട്..സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ.. * എന്ന തലക്കെട്ട് നല്‍കി ഷാജിനി ഷാജിനി എന്ന […]

Continue Reading

കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..

വിവരണം നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട്‌ ചോദിച്ച്‌ നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ […]

Continue Reading

സ്വിറ്റ്സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയോ? വസ്‌തുത അറിയാം..

വിവരണം യൂറോപ്യന്‍ രാജ്യമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറി എന്ന ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 84 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറുന്നതെന്നുമാണ് അവകാശവാദം. റെഡ് ആര്‍മി എന്ന ഗ്രൂപ്പില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 83ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയോ? എന്താണ് […]

Continue Reading

പാകിസ്ഥാനില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യയുടെ ദേശിയ പതാകയുടെ മുകളിലുടെ വണ്ടികള്‍ പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കേരളത്തിലെതല്ല പകരം പാക്കിസ്ഥാനിലെതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ പതാക റോഡില്‍ വിരിച്ച് അതിന്‍റെ മുകളില്‍ നിന്ന് വണ്ടികള്‍ ഓടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

എം.സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രസംഗിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം നേതാവ് എം.സ്വരാജിന്‍റെ ഒരു പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി സ്വരാജ് പരിഹസിച്ചു എന്ന പേരിലാണ് പ്രചരണം. ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ സംഘപരിവാര്‍ ഈ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ അമ്മൂമ്മെടെ ബലൂണും പീപ്പിയും വെച്ചിട്ട് നാട് ചുറ്റി നടക്കുകയാണ് എന്ന് സ്വരാജ് പറയുന്നത് പിണറായി വിജയനെയാണെന്ന തരത്തിലാണ് വീഡിയോ പ്രചരണം. പിണറായിയുടെയും കുടുംബത്തിന്‍റെയും ചിത്രവും വീ‍ഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള […]

Continue Reading

ഹരിഹരനൊപ്പം എന്ന പേരില്‍ സമൃതി പരുത്തിക്കാടിന്‍റെ ഈ ചിത്രം വ്യാജമായി നിര്‍മ്മിച്ചത്.. വസ്‌തുത അറിയാം..

വിവരണം കെ.കെ.ഷൈലജ ടീച്ചര്‍ക്കും നടി മഞ്ചുവാര്യര്‍ക്കുമെതിരെ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍ ലൈംഗിക ചുവയോടെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ ഖേദപ്രകടനവുമായി ഇയാള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ സമൃതി പരുത്തിക്കാട് ഞാന്‍ ഹരിഹരനൊപ്പം എന്ന് എഴുതിയ പേപ്പര്‍ ഉയര്‍ത്തി നിന്ന് ഐഖ്യദാര്‍ഢ്യം പ്രകടിപ്പിച്ചു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ എറവ് ബ്രാഞ്ച് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

കെ.സുധാകരന്‍ വേള്‍ഡ് ടൂര്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതിനെ തുടര്‍ന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോള്‍ ഒപ്പം കുടുംബത്തെ കൊണ്ടുപോകുന്നതാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ ഇപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മുഖ്യമന്ത്രിയെ ഈ വിഷയത്തില്‍ വിമര്‍ശിച്ചതിന് പിന്നാലെ കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു എന്ന തരത്തില്‍ അദ്ദേഹം എയര്‍പോര്‍ട്ടിലൂടെ നടന്ന് വരുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വേൾഡ് ടൂർ ആവുമ്പോൾ […]

Continue Reading

മേയര്‍ ആര്യ രാജേന്ദ്രന്‍ കോടതിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സഹോദരനും ആര്യയുടെ ഭര്‍ത്താവായ സച്ചിന്‍ ദേവ് എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ‍കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്‍റെ പേരില്‍ കേസെടുക്കാന്‍ കോടതിക്ക് അധികാരമില്ലായെന്നും താന്‍ മേയറാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു എന്ന പേരിലൊരു […]

Continue Reading

കോഴിക്കോട്-ബംഗളുരു ദീര്‍ഘദൂര സര്‍വീസിന് എത്തിച്ച നവകേരള ബസിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി കാണിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പ്രശ്നപരിഹാരത്തിനായി ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ നവകേരള ബസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ച ബസ് സീറ്റ് പുനക്രമീകരിച്ച് സാധരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി കെഎസ്ആര്‍ടിസിക്ക് കൈമാറിയിരുന്നു. ബംഗളൂരു-കോഴിക്കോട് റൂട്ടിലാണ് മെയ് 5 മുതല്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസ്സിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന തലക്കെട്ട് നല്‍കി നവകേരള […]

Continue Reading

ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇ.പി.ജയരാജന്‍റെ വീട്ടില്‍വെച്ച് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവില്ലാതെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ ഇതാ ജാവദേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി – 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക […]

Continue Reading

ആര്‍എംപി സംസ്ഥാന സെക്രട്ടറി ഷാഫി പറമ്പിലിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം എസ്‌ഡിപിഐ ഇത്തവണ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന ആഹ്വാനം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഇതാ റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) യുഡിഎഫിനെ പിന്തുണയ്ക്കുന്ന വടകരയിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറി എന്‍.വേണു യുഡിഎഫിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എസ്‌ഡിപിഐ ബന്ധം തിരിച്ചടിയായെന്നും വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം സ്ഥാനാര്‍ത്ഥിക്ക് ഇല്ലാതെ പോയി എന്നും എന്‍.വേണു പറഞ്ഞു എന്നുമാണ് പ്രചരണം. 24 ന്യൂസ് ലോഗോ സഹിതം ട്രെന്‍ഡ് ഇന്‍ കേരള […]

Continue Reading

പ്രവര്‍ത്തകരോട് മനസാക്ഷിക്ക് വോട്ട് ചെയ്യാന്‍ കുഞ്ഞാലിക്കുട്ടിയുടെ അഹ്വാനം എന്ന് ചന്ദ്രികയുടെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലീം ലീഗിന്‍റെ പതാക ഒഴിവാക്കിയുള്ള റോഡ് ഷോകളും പ്രചരണങ്ങളും ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് പതാക പാക്കിസ്ഥാന്‍ പതാകയായി തെറ്റ്ദ്ധരിപ്പിച്ച് കൊണ്ട് ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യാജ പ്രചരണം നടത്തുമെന്ന് ഭയന്നാണ് മുസ്‌ലിം ലീഗ് പതാക ഒഴിവാക്കിയതെന്ന ആക്ഷേപങ്ങള്‍ സിപിഎമ്മും ഇടത് മുന്നണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണെന്ന […]

Continue Reading

ഷാഫി പറമ്പിലിനെതിരെ കെ.കെ.രമയുടെ പ്രസ്താവന എന്ന ഈ പ്രചരണം വ്യാജം; പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ യുഡിഎഫിന് വോട്ട് ചെയ്യാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും യു‍ഡിഎഫ് മുന്നണിക്കുമെതിരെ നടക്കുകയും ചെയ്തു. ദേശീയ തലത്തില്‍ എസ്‌ഡിപിഐ പിന്തുണയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപിയും മുന്നോട്ട് വന്നു. അതെ സമയം എസ്‌ഡിപിഐ പിന്തുണ വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ എസ്‌ഡിപിഐ പിന്തുണയെ ചൊല്ലി വലിയ തര്‍ക്കങ്ങളും വിവാദങ്ങളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. യു‍ഡിഎഫ് വടകര സ്ഥാനാര്‍ത്ഥി […]

Continue Reading

നവകേരള ബസ് സര്‍ക്കാര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം “രാജാവ് സഞ്ചരിച്ച ബസ്..! 1.15 കോടി ഡിപ്പോയിൽ തുരുമ്പെടുത്ത് നശിക്കുന്നു…!തള്ളി മറിച്ചവർ എവിടെ..?” എന്ന തലക്കെട്ട് നല്‍കി നവേകരള സദസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ബസിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്ത് നടത്തിയ പ്രശ്നപരിഹാര വേദിയായിരുന്നു നവകേരള സദസ്. ജില്ലകളില്‍ പര്യടനം നടത്തുന്നതിനായി ഭാരത് ബെന്‍സിന്‍റെ പ്രത്യേകം സജ്ജീകരിച്ച ബസ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും ചര്‍ച്ചകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബസ് […]

Continue Reading

വി.എം.സുധീരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായിരുന്ന വി.എം.സുധീരന്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തവണ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തിലില്ലാത്ത തിരച്ചടി നേരിടും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി അടക്കം പരാജയപ്പെടും.. പ്രകടന പത്രിക വെറും പ്രഹസനം മാത്രം.. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും.. സിഎഎ എന്ന വാക്ക് പോലും പ്രകടന പത്രികയിലില്ലാ.. എന്നും വി.എം.സുധീരന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കുഞ്ഞലന്‍ കുട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

മനോരമ ന്യൂസ് സര്‍വേ ഫലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മനോരമ ന്യൂസ് – വിഎംആര്‍ സര്‍വേ ഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ലോക്‌സഭ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റുകളിലും തോല്‍ക്കുമെന്നും എല്‍ഡിഎഫ് 20 സീറ്റുകള്‍ നേടുമെന്നുമാണ് സര്‍വേ ഫലമെന്ന പേരില്‍ മനോരമ ന്യൂസില്‍ വന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന തരത്തിലുള്ള പ്രചരണം. ഹര്‍ഷല്‍ ചോലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ന്യൂസ് നടത്തിയ […]

Continue Reading

മുസ്ലിം സമുദായത്തെ ശ്ലാഘിച്ചും മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ ഇകഴ്ത്തിയും സ്കൂളിലെ പാഠഭാഗം സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലേതല്ല, വസ്തുത അറിയൂ…

മുസ്ലിം പ്രീണനത്തിന്‍റെ  ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇസ്ലാം സമുദായത്തിലുള്ളവരെ സാംസ്കാരികമായി പുകഴ്ത്തിയും ഹിന്ദു മത വിശ്വാസം പിന്തുടരുന്നവരെ ഇകഴ്ത്തിയും പാഠം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നാരോപിച്ച് ചില വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.  പ്രചരണം   കേരളത്തിലെ സ്കൂളുകളിലെ പാഠപുസ്തകത്തിലെ പാഠം എന്നവകാശപ്പെട്ട് പുസ്തകത്തില്‍ നിന്നുള്ള ഒരു പേജിന്‍റെ ചിത്രമാണ് കൊടുത്തിട്ടുള്ളത്. രണ്ടു കാര്‍ട്ടൂണ്‍ ചിത്രങ്ങളാണ് പേജില്‍ കാണുന്നത്. ആദ്യത്തെ ചിത്രത്തില്‍ കട ശുചിത്വത്തോടെ സംരക്ഷിക്കുന്ന അസ്ലാമിനെ കാണാം.  വൃത്തിഹീനമായ കടയുള്ള അപ്പന്‍ എന്ന വ്യാപാരിയെ തൊട്ടടുത്ത് കാണാം. ഇരുവരും […]

Continue Reading

ഈ വീഡിയോയില്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചല്ലാ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ഒരു അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ ഒരു ഭാഗമാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ രാജീവ് ചന്ദ്രശേഖറിനെ അഭമുഖം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇരുവരും ചിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്തില്‍ 2,000 രൂപയുടെ കറന്‍സി നോട്ടില്‍ ചിപ്പ് കണ്ടുപിടിച്ച മഹാനും സഹായിയും എന്ന തലക്കെട്ടോടെയാണ് വീ‍ഡിയോയുടെ പ്രചരണം. മുഹമ്മദ് ഖട്ടൂണ്‍ […]

Continue Reading

ഓട്ടോറിക്ഷ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗവും സാധാരണക്കാരന്‍റെ യാത്രാ മാര്‍ഗവുമായ ഓട്ടോ റിക്ഷയുടെ പെര്‍മിറ്റ് ഫീസില്‍ വലിയ വര്‍ദ്ധനവ് വരുത്തി എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. പെര്‍മിറ്റ് പുതുക്കാനുള്ള ഫീസ് 400ല്‍ നിന്നും 4000 ആക്കി ഉയര്‍ത്തി എന്നതാണ് അവകാശവാദം. ഇപ്പൊ സന്തോഷായില്ലേ ഓട്ടോ ചേട്ടാ. …. ഓട്ടോറിക്ഷ പെർമിറ്റ്‌ പുതുക്കാനുള്ള ഫീ 400ൽ നിന്നും 4300രൂപയായി വികസിപ്പിച്ചിട്ടുണ്ട് ….. തൽക്കാലം ഇത്രേം വികസിപ്പിച്ചാൽ പോരെ. … ബാക്കി വികസനങ്ങൾ പുറകേ വരുന്നുണ്ട് […]

Continue Reading

എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന ഈ ആന അരിക്കൊമ്പന്‍ അല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇടുക്കി ചിന്നക്കനാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തില്‍ നിരന്തരം ഭീഷണിയായിരുന്നു അരിക്കൊമ്പന്‍ എന്ന കാട്ടാന. ജനങ്ങളുടെ പ്രക്ഷോഭത്തിനൊടുവില്‍ അരിക്കൊമ്പനെ സംസ്ഥാന വനം വകുപ്പ് കുംകി ആനകളുടെയും മയക്കുവെടിയുടെ സഹായത്തോടെയും ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ തമിഴ്‌നാട് അതിര്‍ത്തി വന മേഖലയായ മുണ്ടന്‍തുറൈ ഭാഗത്തേക്ക് കടത്തി. നിലവില്‍ അരിക്കൊമ്പനുള്ളത് ഈ വനത്തിലാണ്. റേഡിയോ കോളറിന്‍റെ സഹായത്തോടെ ആനയുടെ നീക്കം കൃത്യമായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഇതാ […]

Continue Reading

ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഹോട്ടല്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആലപ്പുഴ-കൊല്ലം അതിര്‍ത്തിയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നക്കുന്നത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കരുനാഗപ്പള്ളി. ഇവിടെ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതി‍ച്ച ഒരു ഫാ‌സ്റ്റ് ഫുഡ് കട ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അടിച്ചു തകര്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ശോഭ സൂരേന്ദ്രന്‍റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്‍റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി […]

Continue Reading

ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവേശകരമായി നടത്തി വരുകയാണ്. ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്. എന്നാല്‍ വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഒരു പ്രചരണം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അവധി ദിവസമായിട്ടും വടകരിയില്‍ പ്രചരണത്തിന് ആളില്ലാ.. പ്രവര്‍ത്തകരോട് ക്ഷോഭിച്ച് ശൈലജ ടീച്ചര്‍.. എന്ന് മാതൃഭൂമി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന് പേരിലാണ് പ്രചരണം. സുരേഷ് ഗോപിയുടേത് വർഗീയ സവർണ്ണ […]

Continue Reading

മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തന്നെ മത്സരിപ്പിക്കണമെന്ന് ഷമ മുഹമ്മദ് പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലായെന്ന ആരോപണവുമായി എഐസിസി വ്യക്തവായ ഷമ മുഹമ്മദ് രംഗത്ത് വന്നിരുന്നു. ഷമയുടെ ആരോപണത്തെ കുറിച്ച് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പാര്‍ട്ടിയിലെ ആരുമല്ലായെന്നായിരുന്നു സുധാകരന്‍റെ മറുപടി.  അങ്ങനെ ഈ വിവാദങ്ങള്‍ ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ ഷമ മുഹമ്മദ് ഇപ്പോള്‍ ഒരു പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി സജീവമായി […]

Continue Reading

പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവുമായിരുന്ന കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുന്‍പ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അനില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍ഡിഎ  സ്ഥാനാര്‍ത്ഥിയുമാണ് ഇപ്പോള്‍. എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതകരണം എന്ന പേരില്‍ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വളർത്തി വലുതാക്കിയ പാർട്ടിയുടെ […]

Continue Reading

വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യപ്പെടുത്തി വീരപ്പന്‍റെ മകള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മോദിയില്‍ ഞാന്‍ എന്‍റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്‍റെ മകള്‍ പറഞ്ഞു.. എന്ന തരത്തില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ പരോക്ഷമായി താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ എന്ന ഗ്രൂപ്പില്‍ രാജഗോപാലന്‍ കപ്പട്ടുമ്മല്‍ എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് 584ല്‍ അധികം ഫിയാക്ഷനുകളും 38ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീരപ്പന്‍റെ മകള്‍ […]

Continue Reading

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ഥനെന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് അലയടിക്കുന്നത്. സഹപാഠികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് ഹോസ്റ്റലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയെന്നാണ്. 18 പേരില്‍ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ടെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് […]

Continue Reading

അസഭ്യ പദപ്രയോഗം നടത്തിയതിനെ ന്യായീകരിച്ച് കെ.സുധാകരന്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന സമരാഗ്നി ജാഥയില്‍ ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അസഭ്യം പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലാ. ഇപ്പോള്‍ ഇതാ സുധാകരന്‍ തന്‍റെ അസഭ്യ പ്രയോഗത്തെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന് തരത്തില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്നേഹമുള്ളവര്‍ തമ്മില്‍ അങ്ങനെ വിളിക്കാറുണ്ടെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമാണെന്നും കെ.സുധാകരന്‍ എം.പി.പറഞ്ഞു. താഴെ സമരാഗ്നിയോ തെറിയാഗ്നിയോ എന്ന ഫ്ലാഷ് ന്യൂൂസും […]

Continue Reading

കെ.സുധാകരന്‍റെ അസഭ്യ പരാമര്‍ശം; എം.എം.മണിയുടെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം..

വിവരണം കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഗ്നി യാത്രയ്ക്കിടയില്‍ കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള ഭിന്നത കൂടുതല്‍ പരസ്യമാകുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ ജാഥയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കെ.സുധാകരന്‍ അസഭ്യപദം ഉപയോഗിച്ച് വി.ഡി.സതീശനെ വ്യക്തിഹത്യ നടത്തിയെന്ന വിവാദം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി കോണ്‍ഗ്രസ് നേതൃത്വത്തിലെ പോരിനെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന തരത്തില്‍ ഒരു പ്രചരണം വൈറലാകുകയാണ്. പൊതുവേദിയില്‍ സുധാകരന്‍റെ അശ്ലീല പരാമര്‍ശം […]

Continue Reading

‘മാപ്പ് പറയാന്‍ തന്‍റെ പേര് സന്ദീപ് സവര്‍ക്കര്‍ എന്നല്ലായെന്ന്’ സന്ദീപ് വാര്യര്‍ ട്വീറ്റ് ചെയ്തോ? പ്രചരണം വ്യാജം; വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘ക’ എന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും അതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനും നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തെ ഒറ്റിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസ്താവന.  ഇതിനെ രൂക്ഷമായ ഭാഷയിലാണ് എം.വി.ഗോവിന്ദനും എം.എം.ഹസനും മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ദേശാഭിമാനി ഇപ്പോള്‍ സന്ദീപ് വാര്യര്‍ മാപ്പ് […]

Continue Reading

ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടില്ലാ.. 24 ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേന്ദ്ര സര്‍ക്കാര്‍ 29 രൂപ നിരക്കില്‍ പുറത്ത് ഇറക്കിയ ഭാരത് റൈസിനെ കുറിച്ചുള്ള ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജിപി സംസ്ഥാന അധ്യക്ഷന്‍റെ പേരിലൊരു പ്രസ്താവനയാണ് 24 ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത്. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്നും അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ 24 ന്യൂസ് കാര്‍ഡ് പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റ്. തിങ്ക് ഓവര്‍ കേരള 3.0 എന്ന ഗ്രൂപ്പില്‍ മുരുകന്‍ […]

Continue Reading

സംസ്ഥാന ബജറ്റില്‍ യഥാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന് 10 രൂപ വര്‍ദ്ധപിപ്പിച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചിരുന്നു. എല്ലാത്തവണയും പോലെ ഇത്തവണയും മദ്യത്തിന് ലിറ്ററിന് 10 രൂപ കൂട്ടിയെന്നാണ് ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്ത. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എക്‌സൈസ് തീരുവ കൂടും എന്നാണ് വാര്‍ത്ത പ്രചരിച്ചത്. കേരള കൗമുദി ഓണ്‍ലൈന്‍ നല്‍കിയ ഇതെ വാര്‍ത്ത കാണാം- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുമെന്നാണോ ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ […]

Continue Reading

‘കേരള ബജറ്റ് 2024 നവകേരള സദസ്സിന് 1000 കോടി’ എന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമിതാണ്…

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റ് സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. “1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണെന്നും സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ചുള്ള നിർണായകമായ പദ്ധതികളും പരിപാടിയും ഉൾക്കൊള്ളിച്ചുകൊണ്ട് നാടിന്റെ വികസനവും ക്ഷേമവും മുൻപോട്ടു കൊണ്ടുപോകുന്നതിനായുള്ള ബജറ്റാണെന്നും” എന്നാണ് ധനമന്ത്രി തന്നെ ബജറ്റിനെ വിശേഷിപ്പിച്ചിട്ടുള്ളത്.  ബജറ്റില്‍ കേരള സദസ്സ് നടത്തിപ്പിനായി തുക വകയിരുത്തി എന്നവകാശപ്പെടുന്ന ന്യൂസ് കാര്‍ഡ്  […]

Continue Reading

ബീഫ് കഴിക്കുന്നവരുടെ വോട്ട് ബിജെപിക്ക് വേണ്ട എന്ന് ശോഭ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ സജീവമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത് കഴിഞ്ഞു. ഇതോടനുബന്ധിച്ച് രാഷ്ട്രീയ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാതിരുന്ന ബിജെപി ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിന് നോക്കി കാണുന്നത്. ഇതിന് മുന്നോടിയായി തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത് റോഡ് ഷോയും പൊതുയോഗവും എല്ലാ സംഘടിപ്പിച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ […]

Continue Reading

പ്രസീത ചാലക്കുടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം നാടന്‍ പാട്ട് ഗായിക പ്രസീത ചാലക്കുടി ആയോദ്ധ്യ ക്ഷേത്രത്തിലെ രാമ പ്രതിഷ്ഠക്കെതിരെ നിലപാട് സ്വീകരിച്ചു എന്ന പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസീത വീണ്ടും വിവാദ പ്രസ്താവന നടത്തിയെന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. കിറ്റ് തന്നത് പിണറായി സര്‍ക്കാര്‍.. രാമനോ കൃഷ്ണനോ അല്ലാ.. പ്രസീത ചാലക്കുടി..  എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പ്രവീണ്‍ മേനോന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി ഫീസ് ഈടാക്കുന്നത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണോ? വസ്‌തുത അറിയാം..

വിവരണം എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ പിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലാണ് ഇത്തരത്തിലൊരു വാര്‍ത്ത ജനുവരി 22ന് നല്‍കിയത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദുറബ്ബ് തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും മീഡിയ വണ്‍ നല്‍കിയ ന്യൂസ് കാര്‍ഡ് […]

Continue Reading

ഈ ചിത്രം മണിപ്പൂരില്‍ സംഘപരിവാര്‍ ആക്രണത്തില്‍ തകര്‍ന്ന മാതാവിന്‍റെ തിരുസ്വരൂപത്തിന്‍റേതല്ലാ.. വസ്‌തുത അറിയാം..

വിവരണം മണിപ്പൂര്‍ കലാപത്തില്‍ സംഘപരിവാര്‍ തകര്‍ത്ത പള്ളിയിലെ മാതാവിന്‍രെ രൂപം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ വിവാഹത്തിന് മുന്‍പായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും തൃശൂരിലെ കൃസ്ത്യന്‍ ദേവാലയം സന്ദര്‍ശിച്ച് മാതാവിന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കലാപവുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയത്. സംഘികള്‍ തലയടിച്ച് തകര്‍ത്ത മണിപ്പൂരിലെ ഈ മാതാവിന് ഒരു തല വെച്ച് കൊടുക്കാമോ ഗോപിയേട്ട തലക്കെട്ട് നല്‍കിയാണ് പ്രചരണം.. ഒരു പള്ളിയില്‍ […]

Continue Reading

ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാനുള്ള നിയമം വരുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിനാല്‍ പൊതുവെ വാഹന യാത്രികര്‍ക്ക് നീരസമുള്ള ഒരു വകുപ്പാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന പരിഷ്കാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം നെഗറ്റീവ് കമന്‍റുകള്‍ വകുപ്പിനെതിരെ വരുന്നത് കാണാം. ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള നിയമം വരുന്നു..മറ്റു ജില്ലകളില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വേണം.. എന്ന പേരിലൊരു ന്യൂസ് കാര്‍ഡ് വീഡിയോയിട്ടാണ് […]

Continue Reading

പെട്രോള്‍,ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണോ? 

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടതലാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “പെട്രോള്‍, ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്.” എന്നാല്‍ ഈ പോസ്റ്റില്‍ അവകാശപ്പെടുന്നത് സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.  വസ്തുത അന്വേഷണം ഞങ്ങള്‍ പെട്രോള്‍ […]

Continue Reading

നവകേരള സദസില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവിന്‍റെ കാല്‍ സിപിഎം പ്രവര്‍ത്തകനായ മകന്‍ തല്ലിയൊടിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ നവ കേരള സദസ് 14 ജില്ലകളിലെ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. എന്നാല്‍ നവകേരള സദസുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിന്‍റെ കാല്‍ തല്ലിയൊടിച്ച് സിപിഎം പ്രവര്‍ത്തകനായ മകന്‍.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരിലാണ് ഇത്തരത്തിലൊരു സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. പൊളിറ്റിക്‌സ് കേരള എന്ന ഗ്രൂപ്പില്‍ അഷ്ഫാക് അഹമ്മത് മുക്കംതൊടി […]

Continue Reading

വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന്  മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് […]

Continue Reading

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിധവ പെന്‍ഷന്‍ മുടങ്ങിയ പേരില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അതെസമയം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സിപിഐഎം കേരള സൈബര്‍ വിങ്ങ് എന്ന ഗ്രൂപ്പില്‍ സുരേഷ് പി ഗോപി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ഗവര്‍ണറിനെ പിന്തുണച്ച് കെഎസ്‌യു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളായി ആര്‍എസ്എസ് അനുഭാവികളെ വൈസ് ചാന്‍സിലര്‍ നിയമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഗവര്‍ണറും ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്ത് വരുകയും തുടര്‍ന്ന് എസ്എഫ്ഐയും ഗവര്‍ണറും നേര്‍ക്ക് നേര്‍ വരുന്ന സാഹചര്യവും നിലനിന്നിരുന്നു. അതെ സമയം കെഎസ്‌യു ഗവര്‍ണറിനെ അനുകൂലിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനര്‍ ഉയര്‍ത്തിയെന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘി ചാന്‍സിലര്‍ വാപ്പസ് ജാവോ (Sanghi Chancellor wapas […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ […]

Continue Reading

നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

വിവരണം തമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്ത് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌കാന്ത് മരണപ്പെട്ടു എന്നാണ് പ്രചരണം. പ്പർതാരം വിട പറഞ്ഞിരിക്കുന്നു.    ‘  ചിന്നന കൗണ്ടർ ‘ ഉൾപ്പെടെ ഒട്ടേറെ വിജയ് കാന്ത് സിനിമകൾ ചെറുപ്പം മുതൽ ഇഷ്ട്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും , സിദ്ധിക്ക് മാഷിന്റെ ‘ ക്രോണിക് ബാച്ചർ ‘ തമിഴ്  റീമെയ്ക്ക് ‘ എങ്കൾ അണ്ണൻ ‘        സിനിമയിലാണ് വിജയ് കാന്ത് സാറിന്റെ വേറിട്ട അഭിനയ മുഹൂർത്ഥങ്ങൾ […]

Continue Reading

ബംഗ്ലൂരിലെ റോഡിന്‍റെ ചിത്രം കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം കേരളത്തിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കലാകാരൻ റോഡിലെ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ ചിത്രമുണ്ടാക്കുന്നത് കാണാം. ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

കിണറുകള്‍ക്ക് നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാ. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന രൂപേണയാണ് പ്രചരണം. വിരുന്നു കിണറുകരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും നികുതി പിരിവിന്‍റെ ചുമതല.. എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. […]

Continue Reading

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം ഡല്‍ഹിയിലേതാണ്… സത്യമറിയൂ…

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കേരളത്തിലെത്തുമ്പോള്‍ മാത്രം രാഹുൽ ഗാന്ധി മാംസാഹാരം ആസ്വദിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം രാഹുൽ ഗാന്ധി റസ്റ്റോറന്‍റിൽ നിന്നും മാംസമടങ്ങിയ ഭക്ഷണം ആസ്വദിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തിൽ വരുമ്പോൾ മാത്രമാണ് അദ്ദേഹം മാംസം കഴിക്കുന്നത് എന്നും കേരളത്തിന് വെളിയിൽ സസ്യാഹാരിയാണ് എന്നും ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പോത്തും കോഴിയൊക്കെ തിന്നണമെങ്കിൽ ജിക്ക്‌ […]

Continue Reading

ഈ ധനസമാഹരണം റോബിന്‍ ബസിന് വേണ്ടിയുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് കോണ്‍ട്രാക്ട് ക്യാര്യേജ് വിഭാഗത്തില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയമലംഘനം ചൂണ്ടിക്കാണിച്ച് ബസിന്‍റെ പെര്‍മിറ്റ് റദ്ദ് ആക്കാനുള്ള നടപടികള്‍ നിലവില്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. നിരവധി തവണ വലിയ സംഖ്യ റോബിന്‍ ബസ് ഉടമയില്‍ നിന്നും മോട്ടോര്‍ വാഹന ഈടാക്കിയിട്ടുണ്ട്. ഇപ്പോള്‍ റോബിന്‍ ബസിനെ പിന്തുണയ്ക്കുന്ന ധാരാളം കൂട്ടായിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെപിസസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി.സരിന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദര്‍ശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി പി.സരിന്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം പങ്കുവെച്ചു എന്ന തരത്തിലൊരു സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അന്ന് എഴുതി FB ഡ്രാഫ്റ്റിൽ ഇട്ട വരികൾ ഇന്നലെ കൈതട്ടി പോസ്റ്റായി, അതിന്റെ കൂടെ ആ പൊതുദർശനത്തിന്റെ ഫോട്ടോ […]

Continue Reading

കെ.സുധാകരനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ സുധാകരന്‍ ഇടപെടേണ്ട എന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടി21 (T21) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് നടത്തിയ പരാമര്‍ശം എന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്- കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി പോയി. ഞാന്‍ അത് പലതവണ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഉണ്ടാക്കിയ എന്നോട് പോലും […]

Continue Reading

നിസ്സഹായനായ കര്‍ഷകന്‍റെ ചിത്രം കേരളത്തിലെതല്ല, സത്യമറിയൂ…

കേരള സര്‍ക്കാരിന്‍റെ വലിയ ആഘോഷമായ ‘കേരളീയം’ ആഘോഷപരിപാടികള്‍ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പരിപാടി ലക്ഷ്യമിടുന്നു. സെമിനാറുകൾ, പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, ഉത്സവങ്ങൾ, 40-ലധികം വേദികളിലെ പ്രദർശനങ്ങൾ എന്നിവയിലൂടെ ‘കേരളത്തിലെ ഏറ്റവും മികച്ചത്’ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.   പദ്ധതിയുടെ ചെലവ് 27 കോടി രൂപയാണെന്നും ജനങ്ങളുടെ നികുതിപ്പണം സർക്കാർ ദുരുപയോഗം ചെയ്യുകയാണ് എന്നും വാദിച്ച് പ്രതിപക്ഷ കക്ഷികൾ വിമർശനങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ സർക്കാരിനെ […]

Continue Reading

ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു എന്ന സംഭവത്തില്‍ ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മകളെ പോലെ കണ്ടാണ് താന്‍ മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും അപമര്യാദ കാണിച്ചതല്ലെന്നും സുരേഷ് ഗോപി ക്ഷമാപണം നടത്തയിരുന്നു. അതെ സമയം ഇതുമായി ബന്ധപ്പെട്ട് ജനം ടിവി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അറുപത് കഴിഞ്ഞാല്‍ […]

Continue Reading

ഉമ തോമസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകന്‍റെ ലഹരി പരിശോധന ഫലം വരാതെ വിട്ടയിച്ചത് ശരിയായ നടപടി ആയിരുന്നില്ലായെന്ന് ഉമാ തോമസ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഉമാ തോമസിന്‍റെ മകന്‍റെ ചിത്രം സഹിതം മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ഫാസില്‍ മനക്കുളങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

വിഎസ് അച്യുതാനന്ദന്‍റെ ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം ഇന്ന് നൂറ് വയസ് തികഞ്ഞ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തും എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൈവ വിശ്വാസിയല്ലാത്ത വിഎസ് ഒടുവില്‍ വിശ്വാസിയായെന്നും ആദര്‍ശം വെടിഞ്ഞ് ഭക്തി സ്വീകരിച്ചെന്നുമുള്ള വിമര്‍ശനങ്ങള്‍  ഉന്നയിച്ച് പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചിത്രം ഞങ്ങളുടെ വാട്‌സാപ്പ് ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് ഫാക്‌ട് ചെക്കിനായി ലഭിച്ചു. വിഎസിന് കുടുംബ ക്ഷേത്രത്തില്‍ പ്രത്യേക പൂജ എന്ന തലക്കെട്ട് നല്‍കിയ ഒരു പത്ര വാര്‍ത്തയോടൊപ്പം […]

Continue Reading

ഈ വീഡിയോയില്‍ കാണുന്ന മേല്‍പ്പാലം കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതല്ലാ.. വസ്തുത അറിയാം..

വിവരണം കാണാന്‍ നല്ല രസമുണ്ട്.. പണ്ട് വിദേശത്ത് മാത്രം കണ്ടിരുന്ന കാഴ്ച.. മാറുന്ന കേരളം.. മാറ്റുന്ന സര്‍ക്കാര്‍.. പിണറായി സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു റീല്‍ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വളരെ മനോഹരമായി ഡ്രോണ്‍ കൊണ്ട് ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്തരത്തിലൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്. ആറ് വരി പാതയിലായി കടന്നു പോകുന്ന ഫ്ലൈ ഓവറിന്‍റെ ദൃശ്യമാണിത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ അഷ്റഫ് തോപ്പയില്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് 219ല്‍ […]

Continue Reading

സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി ഉത്തരവിറക്കിയിട്ടില്ലാ.. പ്രചരണം വ്യാജം..

വിവരണം റിലീസിങ് ദിനത്തില്‍ തീയറ്റര്‍ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ എന്ന തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ നല്‍കിയ ഹൈകോടതിയാണ് ഇന്നലെ (ഒക്ടോബര്‍ 10) പരിഗണിച്ചത്. ഇതിന് പിന്നാലെ വ്ളോഗര്‍മാരുടെ സിനിമ റിവ്യു റിലീസിന് 7 ദിവസം കഴിഞ്ഞു മതിയെന്ന് ഹൈകോടതിയുടെ ഉത്തരവിറങ്ങിയെന്നാണ് പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഡീഞ്ഞ്യോയുടെ ശിഷ്യന്‍ എന്ന പ്രൊഫൈലില്‍ […]

Continue Reading

ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടനത്തിന് കാണികള്‍ കുറഞ്ഞതിനെ കുറിച്ച് കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കുമ്പോള്‍ മത്സരം നടക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളില്ലായെന്ന ആക്ഷേപമാണ് തുടക്കം തന്നെ ചര്‍ച്ചയായിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലിണ്ട് ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് ഒഴിഞ്ഞ ഗ്യലറിയാണ് കാണാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സൗജന്യ ടിക്കറ്റ് നല്‍കി ആളെ നിറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം വിഷയത്തില്‍ വിചിത്രമായ പ്രതികരണവുമായി ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ […]

Continue Reading

സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ വസ്‌തുത? അറിയാം..

വിവരണം തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും സര്‍ക്കാരിനും എതിരെ സുരേഷ് ഗോപി എംപി കഴിഞ്ഞ ദിവസമാണ് 18 കിലോമീറ്ററുകള്‍ പദയാത്ര നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ അടുത്ത പദയാത്ര പ്രഖ്യാപിച്ചു എന്ന പേരിലൊരു പോസ്റ്റാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന  തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ‍്‌സ് എന്ന ഗ്രൂപ്പില്‍ മിഥിലാജ് […]

Continue Reading

റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…

കേരളത്തിലെ റോഡുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തെളിവുകൾ നിരത്തി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എതിർ പാർട്ടികൾ, കേരളത്തിലെ റോഡുകളുടെ ദയനീയ അവസ്ഥ അറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമാന്തരമായി പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിലേക്ക് ഇരുചക്രവാഹനം കൂപ്പുകുത്തി വീഴുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കാണുന്നത്. ഇരുചക്ര വാഹനത്തിലേ യാത്രികരായ രണ്ടു പേർ വെള്ളം […]

Continue Reading

കൊല്ലത്ത് സൈനികനെ ആറംഗ സംഘം മര്‍ദ്ദിച്ച് മുതുകില്‍ ‘പിഎഫ്ഐ’ എന്ന് എഴുതിയെന്ന പരാതി വ്യാജം.. സൈനികനെയും സുഹൃത്തിനെയും പിടികൂടി പോലീസ്..

ഏറെ ഞെട്ടലോടെയാണ് രാജ്യം കാക്കുന്ന ഒരു സൈനിനെ ഒരു സംഘം മര്‍ദ്ദിക്കുകയും പിന്നീട് മുതുകില്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതിയെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതും കേരളത്തിലാണ് ഇത് നടന്നതെന്നത് വലിയ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. രാജസ്ഥാനില്‍ നിന്നും അവധിക്കെത്തിയ കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബിഎസ് ഭവനില്‍ ഷൈനാണ് പരാതിയുമായി രംഗത്ത് വന്നത്. ഇയാള്‍ തന്നെ കടയ്ക്കല്‍ പോലീസില്‍ പിന്നീട് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വിവരിച്ച് പരാതി നല്‍കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ […]

Continue Reading

ചാണ്ടി ഉമ്മന്‍റെ ചെറുകുടല്‍ പരാമര്‍ശത്തെ കുറിച്ച് ഡോ.പി.സിരന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ. വസ്‌തുത അറിയാം..

വിവരണം ചാണ്ടി ഉമ്മന്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായും വാര്‍ത്തകളായുമൊക്കെ പ്രചരിക്കുന്നത്. ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രസംഗം. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഡോ. പി.സരിന്‍ ഇതില്‍ പ്രതികരിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ചെറുകുടല്‍ എന്നാണ് പറഞ്ഞത് അങ്ങനെയല്ലാ എന്ന് ഉറപ്പിച്ച് പറയാന്‍ മാത്രം ട്രോളുന്നവരുടെ കയ്യില്‍ തെളിവ് വല്ലതുമുണ്ടോ.. എന്ന് ഡോ.സരിന്‍ പ്രസ്താവന നടത്തിയതായി എന്ന പേരില്‍ പ്രചരണം. സിപിഎം […]

Continue Reading

ഈ റോഡിലെ വളവില്‍ പതിയിരിക്കുന്നത് വേഗപരിധി പിടികൂടാനുള്ള എംവിഡിയുടെ ക്യാമറയാണോ? വസ്‌തുത അറിയാം..

വിവരണം മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറയെ ചൊല്ലിയുള്ള പരാതികളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിപ്പിട്ടില്ലാ. ഗതാഗത നിയമ ലംഘനങ്ങള്‍ തടയുക എന്ന കര്‍ശന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ നിന്നുമുള്ള ഒരു റീല്‍ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്. ഒരു ബൈക്ക് യാത്രികന്‍ ഓമശ്ശേരി എന്ന പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ റോഡിലെ വളവ് തിരിയുമ്പോള്‍ ആദ്യം കണ്ടത് എഐ ക്യാമറയും അതന്‍റെ ചുവടെയുള്ള 40 കീലോമീറ്റര്‍ വേഗ […]

Continue Reading

ജയിക്ക് സി തോമസിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഓര്‍ത്തൊടോക്‌സ് സഭ ആസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ജയിക് സി തോമസിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ജയിക്കിന്‍റെ ചിത്രം പങ്കുവെച്ച് ശിവന്‍ കുട്ടി ഇങ്ങനെ എഴുതിയെന്നാണ് സ്ക്രീന്‍ഷോട്ട്- കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.. എന്നാണ് ശിവന്‍കുട്ടി ജയികിനെതിരെ ഇട്ട പോസ്റ്റെന്നാണ് പ്രചരണം. ജിഷ്ണു പിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

പുതുപ്പള്ളിയില്‍ ശ്രീജിത്ത് പണിക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി പുതുപ്പള്ളിയില്‍ വലത് മാധ്യമ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ പരിഗണിക്കുന്നു എന്ന് ജനം ടിവി വാര്‍ത്ത നല്‍കിയെന്ന ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീജിത്ത് പണിക്കര്‍.. ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പില്‍.. എന്ന തലക്കെട്ട് നല്‍കിയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്ന അവകാശവാദം ഉന്നയിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ ഷാജി ജോസഫ് […]

Continue Reading

പുതുപ്പള്ളിയില്‍ ഭീമന്‍ രഘു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം ഉപതെരഞ്ഞെടുന്‍റെ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാകുകയാണ്. യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന സൂചനകള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാരാണ് എന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ വന്നിരുന്നില്ലാ. എന്നാല്‍ ഇപ്പോള്‍ പുതുപ്പള്ളിയില്‍ നടന്‍ ഭീമന്‍ രഘു ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തിലുള്ള മാതൃഭൂമി ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി വിട്ട് നടന്‍ […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. വലിയ വൈകാരികമായ യാത്രയയപ്പാണ് ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും എല്ലാ പങ്കാളികളായി. സംസ്കാരത്തിന് ശേഷവും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലെ സ്മശാനത്തില്‍ അദ്ദേഹത്തിന്‍റെ കല്ലറിയില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടി മരിച്ച ശേഷമുള്ള ആദ്യ ചൊവ്വാഴ്ച്ചയാണ് ഇന്ന് എന്ന് […]

Continue Reading

കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സ്വന്തമാക്കി എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വാങ്ങിയതാണ്.. പിണറായി ആയിരുന്നെങ്കിൽ ബ്രേക്കിംങ് ന്യൂസും അന്തിചർച്ചയുമായി പൊളിക്കാരുന്നു ലെ മാപ്രകൾ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സാദിഖലി തങ്ങളാണ് വീഡിയോയില്‍ കാര്‍ ഓടിക്കുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയും കാറില്‍ കയറുന്നുണ്ട്. മീഡയ വണ്‍ ചാനലിന്‍റെ വാട്ടര്‍മാര്‍ക്കുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മള്‍ […]

Continue Reading

അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായി കെ.മുരളീധരന്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത അഞ്ച് വര്‍ഷവും പിണറായി കേരളം ഭരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റ്. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 134ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. […]

Continue Reading

ഉത്തര്‍പ്രദേശിലെ റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

കേരളത്തില്‍ മഴ കാരണം റോഡിലുണ്ടായ കുഴിയില്‍ പെട്ട ഒരു വണ്ടി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വണ്ടി റോഡിന്‍റെ നടുവില്‍ ഒരു വലിയ കുഴിയില്‍ വീണു കിടക്കുന്നതായി കാണാം. ഈ കാഴ്ച കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി.  ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  പഴയ ഒരുചിത്രം മഴക്കെടുതിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം  എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി. 💪 Lalsalam 💪” FB post archived link […]

Continue Reading

ഈ ചിത്രം പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടേതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പ്രളയാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പുനര്‍ജനി. എന്നാല്‍ പുനര്‍ജനിയുടെ പേരില്‍ വി.ഡി.സതീശന്‍ വിദേശത്ത് നിന്നും ഫണ്ട് പിരിവ് നടത്തിയെന്നും ഇതുവരെ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചില്ലായെന്നുമുള്ള പരാതി ഉയര്‍ന്നു. തുടര്‍ന്ന് ഇഡി പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ ചിത്രം പുറത്ത് വിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് […]

Continue Reading

നവീന മേല്‍പ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, തമിഴ്നാട്ടിലേതാണ്…

കേരളത്തിലെ ഹൈവേകൾ അടക്കമുള്ള പല റോഡുകളും ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പേജുകളും പ്രചരിപ്പിക്കുന്നുണ്ട്.  ഇതിനിടയിൽ വളരെ മനോഹരമായി പണിത ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍  ഫ്‌ളൈഓവര്‍ റോഡിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഉയർത്തിക്കെട്ടിയ ആറുവരി-എട്ടുവരി ഫ്ലൈ ഓവർ പാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് കേരളത്തില്‍ ഈയിടെ നിര്‍മ്മിച്ച റോഡുകളാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് […]

Continue Reading

മന്ത്രി ആര്‍.ബിന്ദു ഇംഗ്ലിഷല്‍ പറഞ്ഞ ആ വാചകം തെറ്റല്ലാ.. വിശദമായ റിപ്പോര്‍ട്ട് വായിക്കാം..

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. “Wherever I go I take my house in my head” എന്ന് മന്ത്രി ആര്‍.ബിന്ദു നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ് ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും തുടക്കം. ഇംഗ്ലിഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്ഡിയുമുള്ള ആര്‍.ബിന്ദു പ്രസംഗത്തില്‍ പറഞ്ഞ വാചകങ്ങള്‍ തെറ്റാണെന്നും ഇതിന് അര്‍ത്ഥം വീട് താന്‍ തലയില്‍ […]

Continue Reading

ലഹരിക്കെതിരെ ബിനീഷ് കോടിയേരിയുടെ പ്രസ്താവന എന്ന തരത്തില്‍ കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം മയക്കുമരുന്നിനെതിരെ കേരള ജന സമൂഹം ജാഗ്രത പാലിക്കണം എന്ന് ബിനീഷ് കോടിയേരി പറഞ്ഞു എന്ന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ലഹരിക്കച്ചവടത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന ഇഡി കേസെടുത്തത് പ്രകാരം ബെംഗളുരുവില്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ബിനീഷ് കോടിയേരി. അതുകൊണ്ട് തന്നെ മയക്കുമരുന്നിനെതിരെ ബിനീഷ് ഇത്തരമൊരു പ്രസ്താവന നടത്തിയത് വിരോധാഭാസമാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ശ്രീ […]

Continue Reading

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

കറുത്ത് ഷര്‍ട്ടിട്ട് കാറില്‍ യാത്ര ചെയ്താല്‍ എഐ ക്യാമറയ്ക്ക് സീറ്റ് ബെല്‍റ്റ് ഡിറ്റെക്‌ട് ചെയ്യാന്‍ കഴിയില്ലേ? കറുത്ത ഷര്‍ട്ടിട്ടവര്‍ക്ക് പിഴ ഈടാക്കുമോ? എന്താണ് വാസ്തവം..

മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ എഐ ക്യാമറ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. നിയമം ലംഘിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മെസേജായി ചെല്ലാന്‍ ഫോണിലും ലഭിക്കും. എന്നാല്‍ നിയമം പാലിച്ചിട്ടും പലര്‍ക്കും ചെല്ലാന്‍ ലഭിക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നതാണ് മലയാള മനോരമയുടെ വാര്‍ത്ത. കറുത്ത ഷര്‍ട്ടിട്ട് കാര്‍ ഓടിക്കുന്നവരോ ഒപ്പമുള്ളവരോ സീറ്റ് ബെല്‍റ്റ് ഇട്ടാലും സീറ്റ് ബെല്‍റ്റിന്‍റെ നിറം കറുപ്പാണെങ്കില്‍ എഐ ക്യാമറയ്ക്ക് […]

Continue Reading

കെ.വി.തോമസ് ബിജെപിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയ ശേഷം ബിജെപിയിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് 2019ല്‍ സീറ്റ് നിഷേധിച്ചു പകരം ഹൈബി ഈടനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് 2022ല്‍ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.വി.തോമസിനെ കെപിസിസി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളോട് […]

Continue Reading

കേരളത്തില്‍ നിന്നും കണാതായതാണോ ഈ കുട്ടി? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു..ഈ കുട്ടി കേരളത്തിലുള്ളതാണ് മലയാളം സംസാരിക്കുന്നു..ഇപ്പോൾ   തമിഴ്‌നാട്ടിലുണ്ട്..പ്ലീസ് ഷെയർ   പ്ലീസ്..ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും..പ്ലീസ്   ഷെയർ.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം നിമിഷ നേരം കൊണ്ട് ഷെയര്‍ ചെയ്യുന്നതും. ബാബു പിള്ളൈ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 15ല്‍ അധികം റിയാക്ഷനുകളും 221ല്‍ […]

Continue Reading

കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…

കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച […]

Continue Reading

മറുനാടന്‍ മലയാളിക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അഡ്വ. കെ.എം.ഷാജഹാനാണോ? വസ്‌തുത അറിയാം..

വിവരണം പ്രവാസി വ്യാവസായി എം.എ.യൂസഫലി, നടന്‍ പ്രത്വിരാജ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വിവിധ സംഭവങ്ങളിലായി നിയമ നടപടി സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി അധിക്ഷേപവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കുന്നു എന്ന് ആരോപിച്ചാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്തും പല കോടതികളില്‍ എം.എ.യൂസഫലി ഷാജനെതിരെ കേസ് കൊടുത്തിട്ടുള്ളതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading

ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ […]

Continue Reading

ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴയത്ത് ചോര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. രണ്ട് കോച്ചുകളിലെ എസി ഗ്രില്ലുകളുടെ വിടവിലൂടെ ചോര്‍ന്നൊലിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനില്‍ ചോര്‍ച്ച കാരണം ലോക്കോ പൈലറ്റ് ക്യാബിനിനുള്ളില്‍ കുട പിടിച്ചാണ് ട്രെയിന്‍ ഓടിച്ചതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. കേരളത്തിലാദ്യമായി ഓടുന്ന വാട്ടർ തീം പാർക്ക് കേന്ദ്ര സർക്കാർ […]

Continue Reading

കേരളത്തില്‍ ആദ്യ സര്‍വീസ് കഴിഞ്ഞപ്പോള്‍ തന്നെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ മലിനമാക്കിയോ? പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് അറിയാം..

വിവരണം കേരളത്തില്‍ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കഴിഞ്ഞ ദിവസമാണ് സര്‍വീസ് ആരംഭിച്ചത്. വലിയ സ്വീകരണങ്ങളും ആഘോഷങ്ങളുമായിരുന്നു ട്രെയിന്‍ വന്നതിനോട് അനുബന്ധിച്ച് നടന്നത്. എന്നാല്‍ ആദ്യ സര്‍വീസിന് ശേഷം തന്നെ യാത്രക്കാര്‍ പ്ലാസ്ടിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ട്രെയിന്‍ വൃത്തികേടാക്കി എന്ന തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രെയിനിലെ ശുചീകരണ തൊഴിലാളി യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ വലിച്ചെറിഞ്ഞ പ്ലാസിടിക് മാലിന്യങ്ങള്‍ തൂത്ത് വൃത്തിയാക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ജാത്യലുള്ളത് തൂത്താൽ പോകില്ല…!! പ്രബുദ്ധ മലയാളി… ഒരു […]

Continue Reading

ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി വലിയ ജനപങ്കാളിത്തത്തോടെ മോദിക്ക് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി കൊച്ചിയില്‍ കാല്‍നടയായി നടത്തിയ റോഡ്ഷോയും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനിടിയിലാണ് മോദിയ കാണാന്‍ കൊച്ചിയിലെത്തിയ ജനസാഗരം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെട്രോ പില്ലാറിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ ജനത്തിരക്കിലൂടെ ഒരു കാര്‍ കടന്നു വരുന്ന ചിത്രം […]

Continue Reading

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നു എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്ടര്‍ ചെയ്യുക.. https://kerala.ugm.edu.pl/register.html എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് അധികവും ഈ സന്ദേശം പ്രചരിക്കുന്നത്. പലരും ഇതിനോടകം രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേര്‍ ഇത് വസ്‌തുതാപരമാണോ എന്ന് […]

Continue Reading

കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..

വിവരണം കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് […]

Continue Reading

ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഈ മൂന്ന് എംഎല്‍എമാരാണോ? വസ്‌തുത അറിയാം..

വിവരണം സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ ഇറങ്ങി ഏറ്റുമുട്ടിയ സംഭവമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ചു എന്ന ആരോപണത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്ത്രീ സുരക്ഷ സംബന്ധിച്ച ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അതെസമയം സ്ത്രീപീഡന ആരോപണം നേരിട്ട യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച […]

Continue Reading

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പേരില്‍ മാത‍ൃഭൂമി ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2026ല്‍ നടക്കേണ്ട കേരള നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തയാണ് മാതൃഭൂമി നല്‍കിയതെന്നാണ് അവകാശവാദം. മാര്‍ക്‌സിസ്റ്റ് കേരള എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്- Instagram Post  Archived Screenshot  എന്നാല്‍ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് […]

Continue Reading

മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കരിങ്കൊടി പ്രയോഗവും പ്രതിഷേധവും ശക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ഇതിനോടകം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് ഈ പ്രചരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പൈയ്ത്തില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പട്ടി പിടുത്തക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ […]

Continue Reading

ടര്‍ഫുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയനന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ടര്‍ഫുകളുടെ സമയത്തിന് കൂച്ചുവിലങ്ങ്, രാത്രി 10ന് അവസാനിപ്പിക്കണമെന്ന് മനോരമ ന്യൂസ് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടര്‍ഫുകളോട് എന്തിന് അസഹിഷ്ണുത? എന്ന തലക്കെട്ടില്‍ ടര്‍ഫുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയും കൊണ്ടു വന്നു എന്നതാണ് വാര്‍ത്ത. താങ്ക്സ് now കേരള സർക്കാർ ഇതേ പോലെ ത്തെ നിയമം ഇനിയും കൊണ്ട് വരണം.  അഭിനന്ദനങ്ങൾ കേരള serkkar എന്ന തലക്കെട്ട് നല്‍കി എം.ആര്‍.കാസിയോ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ  പോസ്റ്റിന് […]

Continue Reading

ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴും സംസ്ഥാനങ്ങള്‍ താണ്ടി പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനുവരി 30ന് കശ്മീരില്‍ കാല്‍നടയാത്രയായ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ജാഥ നയിക്കുന്നത്. അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള […]

Continue Reading

ഷാരൂഖ് മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്‌ലിം ലീഗില്‍ അംഗത്വം എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുസ്‌ലിം ലീഗ് അംഗത്വ ക്യാംപെയിനിന്‍റെ വിശ്വാസിയത നഷ്ടപ്പെടുന്ന അംഗത്വ രേഖകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി പ്രിതിരോധത്തില്‍ ആകുന്ന സാഹചര്യത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍ രംഗത്ത് വന്നു എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക മുസ്‌ലിങ്ങളുടെ രക്ഷകരായി ലീഗ് മാത്ര, സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നത് -ഷാരൂഖ് […]

Continue Reading

അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കര്‍മ്മ സേന. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നതാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലന്യങ്ങള്‍ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാക്ക് ഒന്നിന് 50 എന്ന നിരക്കിലാണ് ഈ സേവനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഈടാക്കുന്നത്. എന്നാല്‍ 50 രൂപ വാങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ക്ക് […]

Continue Reading

പുതുവത്സര രാവില്‍ കേരളത്തില്‍ ബാറിന്‍റെ സമയം പുലര്‍ച്ച 5 മണി വരെയാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാമായി 2023ന് വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയാലാണ് കേരളത്തിലെ മദ്യപര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ച 5 മണി വരെ പ്രവര്‍ത്തിക്കുമെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങിന്‍റെ അടിസ്ഥാനത്താലാണ് ഈ പ്രചരണം. ഒരു സർക്കാർ തന്നെ ജനതക്ക് മുന്നിൽ പുലരുവോളം ലഹരി തുറന്ന് വെച്ചിട്ട് ലഹരി വിമുക്ത കേരളത്തിന് ആഹ്വാനം ചെയ്യുമ്പോൾ ആ സർക്കാർ എന്ത് വലിയ ദുരന്തമായിരിക്കും […]

Continue Reading

കടലിന്നടിയിലെ മെസ്സി കട്ടൗട്ട് ലക്ഷദ്വീപിൽ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ സംസ്ഥാനത്തെ തെരുവുകളിലും പുഴ വെള്ളത്തില്‍ പോലും സ്ഥാപിച്ച പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾ നേരത്തെ തന്നെ വൈറല്‍ ആയിരുന്നു. നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ കട്ട്-ഔട്ടുകളുടെ പേരില്‍ ഫിഫ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കേരളത്തെ അംഗീകരിക്കുന്ന തരത്തിൽ ജനപ്രിയമായി. ഇതിനിടയിലാണ് വെള്ളത്തിനടിയിലെ […]

Continue Reading

ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന […]

Continue Reading

കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല.. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ എന്ന തലക്കെട്ട് നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിക്ക് സീറ്റില്ലാത്ത കേരളത്തില്‍ പിന്നെയെങ്ങനയാണ് സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലാല്‍സലാം സന്ധ്യ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 116ല്‍ അധികം റിയാക്ഷുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കിയെന്നും നിയമനം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീഡിയ വണ്‍ ചാനലന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ചിലര്‍ ഇത് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം വീഡിയോകളും പ്രചരിപ്പിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സലിം സംസം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 13ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം നേതാവും മുന്‍ രാജ്യസഭ അംഗവുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വര്‍ഗീസും സംസ്ഥാന സര്‍ക്കാരും വലിയ വിവാദങ്ങളിലും തുടര്‍ന്ന് വാര്‍ത്തയിലും ഇടം നേടിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കെ.കെ.രാഗേഷും ഭാര്യ പ്രിയ വര്‍ഗീസും മക്കളും അവരുടെ വീടിന് മുന്നില്‍ സത്യാഗ്ര സമരം നടത്തിയെന്ന പേരില്‍ ഒരു വീഡിയോ […]

Continue Reading

പൊതുസ്ഥലത്ത് ലഹരി വസ്തു ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ കേരള പോലീസിലെതല്ല… സത്യമിതാണ്…

നിരോധിത ലഹരി പദാർഥങ്ങളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചു വരികയാണ് എന്ന പോലീസ് റിപ്പോർട്ടുകൾ ദിവസേനയെന്നോണം പുറത്തുവരുന്നുണ്ട്.  ഇതിനിടെ കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ലഹരി ഉപയോഗിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഗതാഗതം നടക്കുന്ന ഒരു റോഡരികിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഗൌരവത്തോടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അദ്ദേഹത്തിന് പുറകില്‍ സ്കൂള്‍ യൂണിഫോമിട്ട ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നുണ്ട്.  പോക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നം എന്നു […]

Continue Reading

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് വളച്ചൊടിച്ച് നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം…

വിവരണം പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലെയും സമൂഹമാധ്യമത്തിലെയും പ്രധാന ചര്‍ച്ചാ വിഷയം. അതെ സമയം മനോരമ ന്യൂസ് കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെയുള്ള പരാതി സംബന്ധിച്ച് വാര്‍ത്ത നല്‍കിയത് വിചിത്രമായ രീതിയിലാണെന്ന് ആരോപിച്ച് മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗിക പീഡനം, സിപിഎം നേതാവിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവ് […]

Continue Reading

കസോര്‍കോട് ക്ഷേത്രക്കുളത്തിലെ ബബിയെ എന്ന മുതലയെ ചുംബിക്കുന്നയാളിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കാസര്‍കോട് അനന്തപുരം തടാകക്ഷേത്രത്തിലെ ബബിയ എന്ന മുതല ചത്തതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 77 വയസ് പ്രായമുണ്ടെത്ത് കരുതുന്ന മുതലയുടെ സംസ്കാരവും ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തി. അതെ സമയം ബബിയ വിഷ്ണു പാദത്തില്‍ എന്ന തലക്കെട്ട് നല്‍കിയ സമൂഹമാധ്യമങ്ങളില്‍ മുതല കുളത്തില്‍ നിന്നും കരയില്‍ കയറിയപ്പോള്‍ തലയില്‍ ചുംബിക്കുന്ന ഒരാളുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ ചിത്രവും ബബിയ എന്ന മുതലയുടെ മറ്റ് ചിത്രങ്ങള്‍ക്കുമൊപ്പമാണ് മുതലയെ ചുംബിക്കുന്ന വ്യക്തിയുടെ ചിത്രവും പങ്കുവെച്ചിട്ടുള്ളത്. വിവേകാനന്ദ […]

Continue Reading

അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം കര്‍ണാടകയിലെ പരുത്തി തോട്ടത്തിലെ അപകടകാരിയായ പുഴുവിനെ കുറിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാട്‌സാപ്പിലാണ് ഭയപ്പെടുത്തുന്ന ചില ചിത്രങ്ങള്‍ സഹിതം പുഴുവിനെ കുറിച്ചുള്ള സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിന്‍റെ ചിത്രം. കടി കിട്ടിയാല്‍ അഞ്ച് മിനിറ്റിനുള്ളല്‍ മരണം ഉറപ്പാണ്. ഇവ പാമ്പിനേക്കാള്‍ വിഷമുള്ളവയാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് കൃഷിക്കാര്‍ക്ക് ഷെയര്‍ ചെയ്യുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.  രണ്ട് പേര്‍ ഒരു തോട്ടത്തില്‍ മരിച്ച് കിടക്കുന്ന ചിത്രവും ഇതോടൊപ്പം പുഴുവില്‍ നിന്നും വിഷമേറ്റ് […]

Continue Reading

ധീരജ് രക്തസാക്ഷി ഫണ്ട് സമാഹരണം; സിപിഎം ധീരജിന്‍റെ കുടുംബത്തിന് കൈമാറിയ തുക എത്രയാണ്? വസ്‌തുത അറിയാം..

വിവരണം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിന്‍റെ കുടുംബത്തിന് കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ധനസഹായം കൈമാറിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ചതെന്നും ഇതില്‍ നിന്നും 35 ലക്ഷം രൂപ മാത്രമാണ് ധീരജിന്‍റെ കുടുംബത്തിന് നല്‍കിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഈ പ്രചരണം. മിധു മിധു എന്ന പ്രൊഫൈലില്‍ […]

Continue Reading

ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങിയോ…? സത്യമിതാണ്…

ബംഗാളിൽനിന്നുള്ള സിപിഎം നേതാവ് ഇപ്പോള്‍ കേരളത്തിൽ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കാൻ നിൽക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒരു ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട് എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ തുടങ്ങിയ നേതാക്കൾക്കൊപ്പം ഒപ്പം നിൽക്കുന്ന ഒരു നേതാവിനെ വൃത്തത്തിൽ അടയാളപ്പെടുത്തി കാണിച്ചിട്ടുണ്ട്. തൊട്ടുതാഴെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ഒരു വ്യക്തിയുടെ ചിത്രവും നൽകിയിട്ടുണ്ട്. ഈ വ്യക്തി തന്നെയാണ് പോളിറ്റ്ബ്യൂറോ നേതാക്കൾക്കൊപ്പം നിൽക്കുന്ന സിപിഎം നേതാവ് […]

Continue Reading

ഈ റോഡ് കേരളത്തിലേതല്ല, ബംഗ്ലാദേശിലെതാണ്….

കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്നവകാശപ്പെട്ട്  തകര്‍ന്ന റോഡിന്‍റെ  ഒരു ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തകര്‍ന്ന റോഡ് ചിലര്‍ പായ പോലെ ചുരുട്ടി എടുക്കുന്നത് ചിത്രത്തില്‍ കാണാം. കേരളത്തിലാണ് ഈ റോഡ് എന്നു വാദിച്ച് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “PWD rocks……. ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വക്കാവുന്ന റോഡ് കണ്ടു പിടിച്ചു….😳😉😁😆😄😜” FB post archived link  എന്നാല്‍ ഈ റോഡ് കേരളത്തിലേതോ അല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും നിന്നുള്ളതോ […]

Continue Reading

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ എന്‍ഐഎ റെയ്‌ഡിനെ തുടര്‍ന്ന് നിരവധി പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രം 25ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലരെയും ഡ‍ല്‍ഹിയിലേക്ക് എന്‍ഐഎ സംഘം കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാളെ (സെപ്റ്റംബര്‍ 23) പോപ്പുലര്‍ ഫ്രണ്ട് സംസ്ഥനത്ത് ഹര്‍ത്താലിന് ആഹ്വാനവും ചെയ്തു. എന്നാല്‍ ഈ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പേരില്‍ മീഡിയ വണ്‍ […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് വനിത നേതാവിനെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കേരളത്തില്‍ പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ ആരംഭിച്ച കാല്‍നട യാത്ര ഇപ്പോള്‍ കൊല്ലം ജില്ലയിലാണ് എത്തിയിട്ടുള്ളത്. ഇതിനിടയില്‍ ജാഥയെ കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്‍റെ വനിത നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇത് ജോഡോ യാത്രയല്ല.. ചൂടന്‍ യാത്ര.. എന്ന തലക്കെട്ട് നല്‍കി പിണറായി […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ഈ ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല…

ഇന്നലെ മുതൽ കാലവർഷം വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്.  കൊച്ചിയിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പലരും അറിയിക്കുന്നുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ കേരളത്തിലെ റോഡിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രണ്ടു ബസ്സുകളും പാതിയോളവും കാറുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അത് കേരളത്തിലേതാണ് എന്ന് വാദിച്ച് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലെണ്ണയും വിളക്ക് എണ്ണയും നിരോധിച്ചു എന്നും ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണ മാത്രമെ സ്വീകരിക്കുകയുള്ളു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പ്രചരണം നടക്കുകയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമാണ് പ്രധാനമായും ഈ പ്രചരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നല്ലെണ്ണ, വിളക്കെണ്ണ തുടങ്ങിയ എണ്ണകൾ നിരോധിച്ചു. വെളിച്ചെണ്ണ മാത്രമേ ക്ഷേത്രങ്ങളിൽ ഇനി സ്വീകരിക്കൂ. ഭൂരിപക്ഷം നല്ലെണ്ണയും വിളക്കെണ്ണയും നിർമ്മിക്കുന്നത് വ്യാജമായാണ്. ഹോട്ടലുകളിലും മറ്റും മത്സ്യം , മാംസം […]

Continue Reading

കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കഞ്ചാവിന്‍റെയും എം‍ഡിഎംഎ പോലെയുള്ള കെമിക്കല്‍ ലഹരിമരുന്നുകളുടെയും ഉപയോഗവും വില്‍പ്പനയും വ്യാപകമായി വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് ഇതിനെതിരെ കര്‍ശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിമരുന്നിന് എതിരെ ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പോലീസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പ്രസ് റിലീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്- […]

Continue Reading

സര്‍ക്കാര്‍ ആശുപത്രിയില്‍ സലൈന്‍ ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ വൈറല്‍ ചിത്രം പഴയതാണ്…

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗി കയ്യില്‍ തനിക്ക് കയറ്റുന്ന സലൈന്‍റെ ബോട്ടില്‍ പിടിച്ച് കിടക്കുന്നത്തിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലെ അവസ്ഥ കാണിക്കുന്ന ചിത്രമാണ് എന്ന് പലര്‍ ചിത്രം കണ്ട് വിശ്വസിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ […]

Continue Reading

റോഡിലെ കുഴികളില്‍ വാഴ നട്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തിലേതല്ല… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന് റോഡുകളിലെ കുഴികളെ കുറിച്ചായിരുന്നു. ഈയിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ ‘ന്നാ താന്‍ കേസുകൊട്’ അതിന്‍റെ പരസ്യ വാചകമായി ഉപയോഗിച്ചത് ‘റോഡിൽ കുഴികൾ ഉണ്ടെങ്കിലും എല്ലാവരും സിനിമ കാണാൻ എത്തണം’ എന്നതായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുണ്ട്. ഇതിനിടെ റോഡിലെ കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ശോചനീയാവസ്ഥ അറിയിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ അതിസാഹസികമായി ബൈക്ക് […]

Continue Reading

കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസും വിടുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കനയ്യ പ്രസ്താവന നടത്തിയെന്നും അതിനാല്‍ കോണ്‍ഗ്രസ് വിടുകയാണെന്നുമാണ് പ്രചരണം. പോരാളി സാബു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 197ല്‍ അധികം റിയാക്ഷനുകളും 49ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) […]

Continue Reading

സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ടി പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സ്കൂളുകളില്‍ നിര്‍ബന്ധിത പണപ്പിരവ് നടത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ആലപ്പുഴ എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ പേരില്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പിരിവ് നടത്തുന്നു എന്ന പേരിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു. ആലപ്പുഴ കാട്ടൂര്‍ ഹോളി ഫാമിലി ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായ പി.റോസമ്മ സ്കൂളില്‍ ഇറക്കിയ നോട്ടീസാണ് വിവാദമായിരിക്കുന്നത്. നോട്ടിസിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്- പ്രിയ അധ്യാപകരെ, വിദ്യാര്‍ത്ഥികളെ ബഹു. എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ അഭ്യര്‍ത്ഥന പ്രകാരം നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ പ്രകാരവും അധ്യാപകരില്‍ നിന്നും 100 രൂപ പ്രകാരവും ഓഗസ്റ്റ് രണ്ടാം […]

Continue Reading

അംഗനവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെതാണ്… സത്യമറിയൂ…

അംഗനവാടി ഈ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്ത വാര്‍ത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാം അറിഞ്ഞിരുന്നു. ഇതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്  പ്രചരണം കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്‍റെ അക്ഷയപാത്രം എന്ന പദ്ധതിയാണെന്നും സംസ്ഥാന സർക്കാർ പേരുമാറ്റി ഇപ്പോൾ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ് എന്നുമാണ് പ്രചരണം.  ഇത് സൂചിപ്പിച്ച്  നൽകിയിരിക്കുന്ന […]

Continue Reading

മതിയായ ഇന്ധനമില്ലാ എന്ന കാരണത്താലാണോ പോലീസ് ഇരുചക്രവാഹന യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം റോഡ് നിയമ ലംഘനത്തിന് പോലീസ് ഒരു ബൈക്ക് യാത്രികനില്‍ നിന്നും ഈടാക്കിയ പിഴയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എറണാകുളം പൂക്കാട്ടുപടിയില്‍ ഇരുചക്രവാഹനം ഒടിച്ചയാളില്‍ നിന്നും മതിയായ ഇന്ധനം വാഹനത്തിനില്ല എന്ന കാരണം ചെല്ലാനില്‍ രേഖപ്പെടുത്തി പോലീസ് 250 പിഴ ഈടാക്കി എന്നതാണ് പ്രചരണം. പിഴ ഈടാക്കിയ ശേഷം പോലീസ് നല്‍കിയ ഇ-ചെല്ലാന്‍റെ പകര്‍പ്പ് സഹിതമാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും ഇതെ കുറിച്ച് വാര്‍ത്ത നല്‍കി. ഒരു ബൈക്ക് യാത്രികന്‍ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ […]

Continue Reading

ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി […]

Continue Reading

കേരളത്തിലെ റോഡുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പഴയതും സംസ്ഥാനവുമായി ബന്ധമില്ലാത്തതും…

കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രങ്ങളില്‍ രണ്ടെണ്ണം കേരളത്തിലെതല്ല, അവശേഷിക്കുന്ന ചിത്രം ഏകദേശം 8 കൊല്ലം പഴയതാണ്. എന്താണ് ചിത്രങ്ങളുടെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം. ആദ്യം സമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡില്‍ വലിയ കുഴികള്‍ കാണിക്കുന്ന മൂന്ന് ചിത്രങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തില്‍ താന്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് കെ.വി.തോമസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചതിന് രാജിവെച്ച മന്ത്രി സ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പറഞ്ഞു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. സജി ചെറിയാന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയാകാന്‍ തയ്യാര്‍ – കെ.വി.തോമസ് എന്ന പേരില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 235ല്‍ […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

വിവരണം എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് […]

Continue Reading

താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് താലിബാന്‍ തീവ്രവാദികളുടെ വാഹനവും കേരളത്തിലെ ഒരു പോലീസ് വാഹനവുമായി താരതമ്യം കാണാം. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മുകളിലെത് താലിബാന്‍ പോലീസ്…താഴ്ത്തെത് കേരളാ പോലീസ്…” […]

Continue Reading

ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച ഈ വീഡിയോയ്ക്ക് എന്തെങ്കിലും അസ്വഭാവികതയുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം അഗ്നിപത് പട്ടാള നിയമന നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച സിപിഎം രാജ്യസഭ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എ.എ.റഹീമിനെയും മറ്റ് എസ്‌എഫ്ഐ നേതാക്കളെയും ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കയിത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അര്‍ദ്ധരാത്രിയോടെ റഹീമിനെയും പിന്നീട് എസ്എഫ്ഐ നേതാക്കളെയും പോലീസ് വിട്ടയക്കുകും ചെയിരുന്നു. പോലീസ് വിട്ടയിച്ച ശേഷം പോലീസിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ച് എ.എ.റഹീം ഒരു ലീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റഹീം മദ്യപിച്ചാണ് […]

Continue Reading

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത? അറിയാം..

വിവരണം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ വീഡിയോ ചിത്രീകരിച്ച മൂന്നാമത്തെ പ്രതിയെ കുറിച്ച് മാതൃഭൂമി ന്യൂസ്  നല്‍കിയ വാര്‍ത്ത എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധം.. മൂന്നാം […]

Continue Reading

കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആ‍ര്‍എസ്‌പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്‌ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ […]

Continue Reading

പൈപ്പ് പൊട്ടി റോഡില്‍ ജലധാര രൂപപ്പെട്ട ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

പൈപ്പ് ലൈനുകൾ പൊട്ടി റോഡ് മുഴുവൻ വെള്ളം നിറയുന്ന കാഴ്ചകൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മിച്ച ശേഷം ഉടൻതന്നെ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി അതേ റോഡ് വെട്ടിപൊളിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളുടെ പ്രാദേശിക പേജുകളിൽ എന്നുമുണ്ടാകും. പൈപ്പ് പൊട്ടി വെള്ളം മനോഹരമായ ഒരു ജലധാര പോലെ മുകളിലേക്കുയരുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്  പ്രചരണം ഗതാഗതം നടക്കുന്ന റോഡില്‍ പൈപ്പ് പൊട്ടി ജലധാര പോലെ വെള്ളം മുകളിലേക്കുയരുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. […]

Continue Reading

കേരള  സര്‍ക്കാര്‍ പെട്രോളിന് 2.41,  ഡീസലിന് 1.36 രൂപ എന്നിങ്ങനെ ഇന്ധനവിലയില്‍ ഇളവ് നടപ്പിലാക്കിയോ..? വസ്തുത അറിയൂ…

കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയിളവ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ സംസ്ഥാന സർക്കാരും പെട്രോളിനും ഡീസലിനും നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്തിയെന്ന് വാർത്ത പ്രചരിച്ചു  പ്രചരണം റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ: സംസ്ഥാന സർക്കാരും കുറച്ചു പെട്രോളിന് 2.41 രൂപ ഡീസലിന് 1.36 രൂപ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയ്ക്ക് ആധാരമായി  ന്യൂസ് കാർഡിൽ നൽകിയിട്ടുണ്ട്. FB post archived link കൈരളി ഓൺലൈൻ പതിപ്പിലും സമാന വാർത്തയുണ്ട്:  FB post […]

Continue Reading

പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. […]

Continue Reading

ഈ ചിത്രം കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതല്ല…

 തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴ തുടർന്നാൽ തന്നെ കേരളത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  മഴ ശക്തി പ്രാപിക്കുമ്പോൾ മുതൽ പലയിടങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്‍റെ വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രളയം ജനജീവിതം സ്തംഭനത്തിലാക്കിയപ്പോഴുള്ള ഒരു ചിത്രം കേരളത്തിലേത് എന്നവകാശപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  കേരളത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നെതർലാൻഡ് മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റിലെ ചിത്രം നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ ഒരാൾ […]

Continue Reading

കുടുംബശ്രീ അംഗങ്ങള്‍ ദേശാഭിമാനി വരിക്കാര്‍ ആകണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് സിഡിഎസ് ഭാരവാഹി ഇത്തരത്തില്‍ ഒരു ഓഡിയോ സന്ദേശം അയച്ചോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കുടുംബശ്രീ പദ്ധതിയിലെ അംഗങ്ങളെ സിപിഎം മുഖപത്രമായ ദേശാഭിമാനി വരിക്കാരാകാന്‍ നിര്‍ബന്ധക്കുന്നതായി പരാതി എന്ന ഒരു വാര്‍ത്ത 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വരിക്കാരായില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുമെന്ന് സി‍ഡിഎസ് ഭാരവാഹി വാട്‌സാപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം അയച്ചതും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ചിതറയിലാണ് സംഭവമാണ് 24 വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ വീഡിയോ പിന്നീട് കുരുക്ഷേത്ര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നു പങ്കുവെച്ചിരിക്കന്നതിന് ഇതുവരെ 1,700ല്‍ […]

Continue Reading

റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്- […]

Continue Reading

കോടിയേരി ബാലകൃഷ്ണന്‍റെ അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനെ തുടര്‍ന്ന് ചില വിവാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര-ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ അമേരിക്കന്‍ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കും.. കഞ്ഞിക്ക് വകയില്ലാത്ത സഖാവാണ് കൊടുക്കണം.. കൊടുക്കുന്നവന് ഉളുപ്പില്ലെങ്കിലും വാങ്ങുന്നവന് വേണ്ടേ.. എന്ന പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൈജു അരീപ്പറമ്പില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുസമ്മേളനം നടത്താന്‍ വേണ്ടിയാണോ ആലപ്പുഴ ബീച്ചില്‍ ഇപ്പോള്‍ കൂറ്റന്‍ വേദി നിര്‍മ്മിച്ചിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ബീച്ചിലെ ഒരു കൂറ്റന്‍ പന്തലും അതിനോട് ചേര്‍ന്നുള്ള വേദിയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ബീച്ചില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ വേദിയെന്ന് തോന്നിക്കും വിധം സീക്രട്ട്‌സ് ഓഫ് ആലപ്പി എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേദിയുടെ വീഡിയോ കാണിച്ച ശേഷം ഇവിടെ നടക്കാന്‍ പോകുന്നത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ജനമഹാസമ്മേളനമാണെന്ന തരത്തിലാണ് വീഡിയോയ്ക്ക് ഒപ്പം പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഫ്ലക്‌സ് […]

Continue Reading

ട്വന്‍റി-20 സ്ഥാനാര്‍ത്ഥിയായി കോതമംഗലത്ത് മത്സരിച്ച ഡോ. ജോ ജോസഫ് തന്നെയാണോ ഇപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്? വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ച വിഷയം. മരണപ്പെട്ട മുന്‍ എംഎല്‍എയായ പി.ടി.തോമസിന്‍റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ സിപിഎമ്മും അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ‍ഡോക്‌ടറായ ജോ ജോസഫാണ് സിപിഎമ്മിന്‍റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചില പ്രചരണങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിപിഎം പ്രഖ്യാപിച്ച ഡോ. ജോ ജോസഫ് 2021 നിയമസഭ […]

Continue Reading

കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട- […]

Continue Reading

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; ഏഷ്യാനെറ്റ് ന്യൂസ് ക്ഷമാപണം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘം ഗുജറാത്തിലെ ഭരണനിര്‍വ്വഹണം പഠിക്കാനായി പുറപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഗുജറാത്തിലേക്ക് പോകുന്നു എന്ന ആക്ഷേപവും വിമര്‍ശനവുമാണ് ഏറ്റവും ഉയര്‍ന്നത്. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഇതെ കുറിച്ച് നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അതില്‍ അവര്‍ ക്ഷമാപണം നടത്തി അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് പങ്കുവെച്ചെന്നും പ്രചരണം നടക്കുന്നത്. ഗുജറാത്ത് മോഡല്‍ ഭരണ നിര്‍വ്വഹണം പഠിക്കാന്‍ കേരളം..മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ചീഫ് […]

Continue Reading

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

വിവരണം സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ ഒളുവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ച വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നരുന്നു. അതെസമയം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading

സർക്കാരിന്‍റെ സിവിൽ സർവീസസ് അക്കാദമിയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം 50% സംവരണം നല്‍കുന്നു- പ്രചരണത്തിന്‍റെ സത്യമിതാണ്…

സംസ്ഥാന സർക്കാരിന്‍റെ സിവിൽ സർവീസസ് പരിശീലന കേന്ദ്രമായ സിവിൽ സർവീസ് അക്കാദമിയിൽ മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നൽകുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്‍റർ പുറത്തിറക്കിയ നോട്ടിഫിക്കേഷനാണ് പ്രചരിക്കുന്നത്. ഇതിൽ മുസ്ലിം വിഭാഗങ്ങൾക്ക് 50 ശതമാനവും പട്ടിക ജാതി വിഭാഗത്തിന് 8 ശതമാനവും പട്ടിക വര്‍ഗ്ഗ  വിഭാഗത്തിന് രണ്ട് ശതമാനവുമാണ് സംവരണം കാണിക്കുന്നത്. പ്രചരിക്കുന്ന നോട്ടിഫിക്കേഷനിൽ ഇക്കാര്യം പ്രത്യേകം ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയതെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ലിലെ വില സംബന്ധിച്ച് ഉന്നയിച്ച പ്രശ്നങ്ങളായിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. അ‌ഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും ആലപ്പുഴ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റെസ്റ്റോറന്‍റ് 184 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് എംഎല്‍എ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരുകയായിരുന്നു. റെസ്റ്റോറന്‍റ് അമിത വിലയാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് റെസ്റ്റോറന്‍റില്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

വൈറല്‍ വീഡിയോയില്‍ വാഹനങ്ങളെ ആക്രമിക്കുന്നത് ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ബംഗാളില്‍ രോഹിന്ഗ്യ മുസ്ലിങ്ങള്‍ വാഹനങ്ങളെ ആക്രമിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയ്ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല കുടാതെ വീഡിയോയില്‍ കാണുന്ന ആക്രമികള്‍ രോഹിന്ഗ്യ മുസ്ലിങ്ങളുമല്ല. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ആള്‍കൂട്ടം  വാഹനങ്ങള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഈ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഇത് പശ്ചിമബംഗാലാണ്. രോഹിന്ഗ്യ മുസ്ലിംകള്‍ നിയന്ത്രിക്കുന്ന […]

Continue Reading

‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ […]

Continue Reading

“ലോകം മുഴുവന്‍ ആഗ്രഹിച്ച യുദ്ധം ആരംഭിച്ചു” എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ഇരു സൈന്യവും നേര്‍ക്കുന്നേര്‍ ഏറ്റുമുട്ടുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലോകം ഭീതിയോടെയാണ് യുദ്ധത്തെ നോക്കിക്കാണുന്നത്. മലയാളികളായ നിരവധി വിദ്യാര്‍ത്ഥികളും യുക്രെയിനിലെ യുദ്ധ മേഖലകളില്‍ കുടുങ്ങി കിടക്കുകയാണ്. മലയാളത്തിലെ എല്ലാ വാര്‍ത്ത ചാനലുകളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ മനോരമ ന്യൂസിലെ വാര്‍ത്ത അവതാരകന്‍ യുദ്ധം ലോകം ആഗ്രഹിച്ചതാണെന്ന് പറഞ്ഞു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരുവാലി സഖാക്കള്‍ എന്ന പേജില്‍ […]

Continue Reading

യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

വിവരണം റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന  പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി […]

Continue Reading

എംസി റോഡില്‍ ഒരു സംഘം സ്ത്രീകള്‍ വാഹനം അക്രമിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ലിംഗ വ്യത്യാസമില്ലാ എന്നതാണ് വാസ്തവം. ഈ അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഗുണ്ടാ ആക്രമണ കേസുകളില്‍ പുരുഷന്‍മാരാണ് മുന്‍പന്തിയില്‍. കാപ്പ കേസുകളില്‍ ജയില്‍ വാസം അനുഭവിക്കുന്നതും പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സ്ത്രീകളുടെ സംഘം ഒരു വാഹനം ആക്രമിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളാണ് ഇവിടെ വില്ലന്‍മാര്‍.. എംസി റോഡില്‍ നടന്ന ഒരു […]

Continue Reading

പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ഒരാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജോയ് മാത്യുവിന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപങ്ങളും പലപ്പോഴും വിവാദമാകുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങളെ പുച്ഛിച്ച് ജോയ് മാത്യു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തിയും ജോലി ചെയ്ത് ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാര്‍ക്‌സിസ്റ്റ്കാരന്‍ ആക്കുന്നത് എന്ന് ജോയ് മാത്യു പറഞ്ഞു […]

Continue Reading

എം.എം.മണി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി വകുപ്പില്‍ കോടികളുടെ അഴിമതി നടന്നു എന്ന് കെഎസ്ഇബി ചെയര്‍മാന്‍ വെളിപ്പെടുത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്തുത?

വിവരണം കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകും സിഐടിയു നേതൃത്വം നല്‍കുന്ന സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബോര്‍ഡ് ചെയര്‍മാന്‍ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നു എന്നും ആരോപിച്ച് സിഐടിയു നേതൃത്വം അനിശ്ചിതകാല സമരം ആരംഭിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കാമായത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടത് യൂണിയനുകളാണ് അധികാരം ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് മറുപടി പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. ഇതിനിടയിലാണ് മുന്‍ […]

Continue Reading

നടന്‍ സൂര്യയും ജ്യോതികയും ഇത്തവണ ആറ്റുകാല്‍ പൊങ്കാലയിട്ടു എന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ത്? അറിയാം..

വിവരണം കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര ആരാധാന ചടങ്ങുകളില്‍ ഒന്നാണ് ആറ്റുകാല്‍ പൊങ്കാല. പതിനായിരങ്ങള്‍ മുന്‍പ് ചടങ്ങില്‍ പങ്കെടുക്കുയായിരുന്നു എങ്കിലും കോവിഡ് പഞ്ചാത്തലത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് നടന്നത്. 1500 പേര്‍ക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഇളവ് വേണ്ട എന്ന് മറുപടി നല്‍കുകയായിരുന്നു. നിരവധി സിനിമ താരങ്ങളും വര്‍ഷങ്ങളായി മുടങ്ങാതെ പൊങ്കാല അര്‍പ്പിക്കുന്നതായി മാധ്യമങ്ങളിലൂടെ എല്ലാവരും കാണുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) നടന്ന ഈ […]

Continue Reading

ശബരിമലയില്‍ വീണ്ടും ആചാര ലംഘനം എന്ന പ്രചരണം വ്യാജം.. ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ എത്തിയതാര് എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമ താരം ചിരഞ്ജീവിയും സംഘവും ശബരിമല സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കം. ചിരഞ്ജീവിയുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ സന്നിധാനത്ത് തൊഴുന്ന ചിത്രം സഹിതാണ് പ്രചരണം. 30 വയസില്‍ താഴെ വരുന്ന ആര്‍ത്തവമുള്ള സ്ത്രീ ശബരിമലയില്‍ പ്രവേശിച്ചു എന്നും എന്നാല്‍ സംഘികള്‍ക്ക് ഇപ്പോള്‍ പ്രതിഷേധിക്കണ്ടേയെന്നും ദളിത് യുവതിയായ ബിന്ദു അമ്മിണി മല ചവട്ടിയപ്പോള്‍ മാത്രമായിരന്നു പ്രതിഷേധമെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. പോരാളി […]

Continue Reading

മരിച്ചയാള്‍ തന്നോട് സംസാരിച്ചു എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ഒരു നാക്കുപിഴയെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വ്യാപകമായ ചര്‍ച്ച. 24 ന്യൂസില്‍ മന്ത്രി നല്‍കിയ പ്രസ്താവനയില്‍ പറയുന്ന വാചകങ്ങളാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. മരിച്ച ആളുകളോട് പോലും സംസാരിക്കുന്ന മന്ത്രി ഏഴ് ദിവസത്തെ ലീവിന് വരുന്ന പ്രവാസികൾക്ക് ക്വാറൻ്റൈൻ വേണ്ട എന്ന് പറഞ്ഞതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയൂല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഏറ്റവും പ്രധാപ്പെട്ട കാര്യം എനിക്ക് പറയാനുള്ളത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിയില്‍ […]

Continue Reading

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മേജര്‍ രവിയെ നാട്ടുകാര്‍ രക്ഷിക്കുന്ന ചിത്രമാണോ ഇത്? വസ്‌തുത അറിയാം.. 

വിവരണം പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയില്‍ ട്രെക്കിങ്ങിനിടയില്‍ പാറക്കെട്ടില്‍ അകപ്പെട്ട ബാബു എന്ന ചെറുപ്പക്കാരനെ കരസേനയുടെ നേതൃത്വത്തില്‍ ഇന്നലെ രക്ഷപെടുത്തയതാണ് മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടിയില്‍ കുടുങ്ങി കിടന്ന ബാബുവിനെ നീണ്ട 44 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ആദ്യം തന്നെ കരസേനയുടെ സഹായം തേടിയിരുന്നു എങ്കില്‍ ഇത്രയും ബുദ്ധിമുട്ടാതെ യുവാവിനെ രക്ഷിക്കാമായിരുന്നു എന്നും കേരളത്തില്‍ ഭരണാധാരികളുടെ അറിവില്ലായിമയാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നും ആരോപിച്ചു സംവിധായകന്‍ മേജര്‍ രവി രംഗത്ത് വന്നിരുന്നു. […]

Continue Reading

വാര്‍‍ഡിലേക്ക് മാറ്റിയ ശേഷമുള്ള വാവ സുരേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം വാവ സുരേഷിന് പാമ്പ് കടിയേറ്റു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാ വി‌ഷയമായ വാര്‍ത്ത. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഇതെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും അദ്ദേഹത്തെ മാറ്റി പ്രവേശിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു സുരേഷെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്‍റെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തിന്‍റെ നില മെച്ചപ്പെടുകയും വെന്‍റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ […]

Continue Reading

മാരക രാസവസ്‌തുക്കളുടെ സാന്നദ്ധ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചോ? വസ്‌തുത അറിയാം..

വിവരണം കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയുടെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ശര്‍ക്കരയില്‍ (വെല്ലം) വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ശര്‍ക്കര വിപണനം നിരോധിച്ചു എന്ന ഒരു പത്രവാര്‍ത്ത കട്ടിങ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന ശര്‍ക്കരയില്‍ അതിമാരകമായ രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപപ്പ് അസി. കമ്മീഷണര്‍ സി.എ.ജനാര്‍ദ്ദനന്‍ നിരോധനത്തിന് ഉത്തരവിട്ടു എന്നതാണ് പത്രവാര്‍ത്തയുടെ ഉള്ളടക്കം. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഈ പത്രവാര്‍ത്ത വ്യാപകമായി ഷെയര്‍ […]

Continue Reading

മുടി വെട്ടാന്‍ മാത്രം ബര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്‌ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സമയം ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ എവിടെയും വിലക്കുകള്‍ നലിവില്‍ വന്നിട്ടില്ല. ഇതിനിടയിലാണ് ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം.  മുടി വെട്ടാന്‍ […]

Continue Reading

WWE താരം ദ് ഗ്രേറ്റ് ഖാലി ഇപ്പോള്‍ കേരളത്തില്‍ ഓറഞ്ച് ജ്യൂസ് വിറ്റാണോ ജീവിക്കുന്നത്? വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ഏറ്റവും ആരാധകര്‍ ഉള്ള ഇന്ത്യയില്‍ നിന്നും ഡബ്ലിയു ‍ഡബ്ലിയു ഇ റെസിലിങ് താരമായിരുന്നു പഞ്ചാബുകാരനായ ദ് ഗ്രേറ്റ് ഖാലി. പിന്നീട് റെസിലിങില്‍ നിന്നും വിരമിച്ച് ചില പരസ്യചിത്രങ്ങളിലും സിനിമയിലുമെല്ലാം ഖാലി അഭിനയിച്ചിരുന്നു. ഡബ്ലിയു ‍ഡബ്ലിയു ഇ ഹോള്‍ ഓഫ് ഫേമറായ ഏറ്റവും ഒടുവില്‍ ഇന്ത്യ ഒട്ടാകെ തരംഗമായ നെറ്റ്ഫ്ലിക്‌സ് ഗ്ലോബലി ടോപ്പ് ടെനില്‍ ഇടം നേടിയ മിന്നല്‍ മുരളി എന്ന സിനിമയുടെ പ്രൊമോഷന്‍ വീഡിയോയിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിനിടയില്‍ ഖാലിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

കുട്ടിയെ കാണാതായി, രണ്ട് മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്.. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ സത്യമോ? വസ്‌‌തുത അറിയാം..

വിവരണം കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങളെ കുറിച്ചും ഇത്തരം സംഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിരന്തരം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ആലപ്പുഴ നഗരസഭയിലെ കുതിരപ്പന്തി വാര്‍ഡില്‍ നിന്നും വീട്ടില്‍ ഉറങ്ങി കിടന്ന നാല് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് കുട്ടിയുടെ ചിത്രവും മറ്റ് വിവരങ്ങളും പ്രചരിച്ചത്. കേരള ശബ്ദം എന്ന […]

Continue Reading

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച് ഇറക്കിവിട്ടോ? വസ്‌തുത അറിയാം..

വിവരണം കേരള പോലീസിനെതിരായ ആരോപണങ്ങളും പരാതികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ യാത്രികനെ ടിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചിവിട്ടി ഇട്ടു എന്നതായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേജില്‍ നിന്നും ഇതെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇത്തരത്തിലാണ്- Facebook Post Archived Link പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 272ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK – നാളികേര വികസന ബോര്‍‍ഡ് വൈസ് ചെയര്‍മാനെ നിയമച്ചത് പിണറായി സര്‍ക്കാരാണോ? വസ്‌തുത അറിയാം..

വിവരണം നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജെപി നേതാവായിട്ടുള്ള നാരായണന്‍ മാസ്റ്ററാണ് നാളികേര വികസന ബോര്‍ഡിന്‍റെ പുതിയ വൈസ് ചെയര്‍മാന്‍. എന്നാല്‍ ഇദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ നിയമിച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. അതിന് കാരണമായി ഉയരുന്ന ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.അബ്‌ദുറഹ്മാന്‍ 2016ലും 2021ലും താനൂരില്‍ വിജയിച്ചത് ബിജെപി വഴങ്ങിക്കൊടുത്തതിനാലാണാനെന്നും ഇതിന് ഉപകാരസ്മരണയായി ബിജെപി നേതാവും താനൂരില്‍ നിന്നും മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാരായണന്‍ മാസ്റ്ററിനെ പിണറായി […]

Continue Reading

FACT CHECK – എച്ച്.സലാം എംഎല്‍എ കൊല്ലപ്പെട്ട എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട് മാത്രമാണോ സന്ദര്‍ശിച്ചത്? രണ്‍ജിത്ത് ശ്രീനിവാസന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയില്ലേ? വസ്‌തുത അറിയാം..

വിവരണം ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുമ്പോഴും ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോഴും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എസ്‌ഡിപിഐ നേതാവ് ഷാനിന്‍റെ വീട്ടില്‍ അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം സന്ദര്‍ശനം നടത്തിയെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വീട്ടില്‍ ഒരു ഒരു ഇടതുപക്ഷ നേതാക്കളും എത്തിയില്ല എന്ന ആരോപണമാണ് ബിജെപി-ആര്‍എസ്എസ് സൈബര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരത്തില്‍ ലസിത […]

Continue Reading

FACT CHECK – എസ്‌ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം നടുങ്ങിയ ആലപ്പുഴയിലെ രാഷ്ട്രീയ ഇരട്ട കൊലപാതകങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളത്തപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. എസ്‍ഡിപിഐ നേതാവ് കെ.എസ്.ഷാന്‍, ആര്‍എസ്എസ്-ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസ് എന്നിവരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍. ഇതിനിടയില്‍ കേന്ദ്ര സഹമന്ത്രി നടത്തിയ ഒരു പ്രസ്താവന എന്ന പേരുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എസ്‌ഡിപിഐക്കാരനെ കൊന്നത് സിപിഎംകാരാണെന്ന് വി.മുരളീധരന്‍.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. […]

Continue Reading

FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ […]

Continue Reading

FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading

FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കോവിഡ് മഹാമാരിയിയെ തുടര്‍ന്ന് പ്രളയവും മറ്റ് പ്രതിസന്ധികളും കേരളത്തെ വരിഞ്ഞ് മുറുകിയപ്പോള്‍ ഇതിന്‍റെയൊപ്പം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന മറ്റൊന്നാണ് കേരളത്തിലെ ചില പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ. പ്രതികൂല കാലാവസ്ഥ മൂലം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പല ഇടങ്ങളിലും അപകടകരമായ കുഴി രൂപപ്പെടുകയും പല അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലും അല്ലാതെയുമെല്ലാം ഉയര്‍ന്നിട്ടുമുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വലിയ ഗര്‍ത്തങ്ങള്‍ പോലെ തകര്‍ന്ന […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലാകളിലും കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ അടിസ്ഥാനത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിനിടയില്‍ സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടയടി എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കുള്ള ഒരു പ്രധാന റോഡില്‍ വേഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് തോന്നിക്കുന്ന കുറച്ച് പേര്‍ പരസ്പരം തമ്മിലടിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വര്‍ക്കല സിപിഎം ഏരിയ സമ്മേളനത്തിലും […]

Continue Reading

FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം..

വിവരണം മലയാളം ചലച്ചിത്രം ചുരുളിയുടെ ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ തെറിയുടെ അതിപ്രസരമാണെന്ന പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചുരുളിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് താനാണെന്ന് പ്രചാരണം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.. എന്ന ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജിജീഷ് എകെ എന്ന […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ ഒരു പ്രദേശത്ത് ഒരു സ്ത്രീ വെള്ളക്കെട്ടില്‍ ഇരുന്നു കുളിക്കുന്ന വീഡിയോ […]

Continue Reading

FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് ചാടിയും നീന്തിയും ആഘോഷിക്കുന്നവര്‍; വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല.. വസ്‌തുത ഇതാണ്..

വിവരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തിന്‍റെ മലയോര മേഖലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ സംഭനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും പ്രളയം സംഭവിച്ചു. കനത്ത മഴയും വെള്ളക്കെട്ടും ഇപ്പോഴും തമിഴ്‌നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടും റോഡുമെല്ലാം മുങ്ങിയ പ്രദേശങ്ങളില്‍ ചിലര്‍ പ്രളയത്തെ ആഘോഷമാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വെള്ളം […]

Continue Reading

FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – ഡിവൈഎഫ്ഐയെ ഭയന്ന് ജോജു ഫ്ലാറ്റിലേക്ക് മാറി എന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്…

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – നടന്‍ ജോജു ജോര്‍ജ്ജിനോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം എറണാകുളത്ത് കോണ്‍ഗ്രസ് റോ‍ഡ് ഉപരോധ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോജുവിന്‍റെ വാഹനം ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അടുത്ത പ്രചരണങ്ങള്‍ ഇതെ കുറിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് തെറ്റ്പറ്റിയെന്നും ജോജുവിനോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നിലാപാട് സ്വീകരിച്ചു.. എന്ന പേരിലാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 442ല്‍ […]

Continue Reading

FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ച നടന്‍ ജോജുവിനെ പോലീസ് അറസ്റ്റ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച റോഡ് ഉപരോധത്തനിടയില്‍ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാരമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. നടന്‍ ജോജു ജോര്‍ജ്ജ് ഉപരോധം അവസാനിപ്പക്കണമെന്നും വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്‍റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജോജു മദ്യപിച്ച് കോണ്‍ഗ്രസിന്‍റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അത്തരത്തിലൊരു […]

Continue Reading

FACT CHECK – ഗൂഗിള്‍ പേ അംഗീകൃത പെയ്‌മെന്‍റ് സംവിധാനമല്ലെന്ന് ആര്‍ബിഐ പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ‍ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് എങ്ങും ഇപ്പോള്‍ യുപിഐ (യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റര്‍ഫെയ്‌സ്) ഉപയോഗിച്ചാണ് ബഹുഭൂരിപക്ഷവും ഷോപ്പിങ് നടത്തുന്നത്. നിരവധി യുപിഐ ആപ്പുകളുണ്ടെങ്കിലും ഒട്ടുമിക്കവരും അധികവും ഉപയോഗിക്കുന്നത് ഗൂഗിളിന്‍റ ജി പേ ആപ്പ് ആണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സമൂഹമാധ്യമങ്ങളില്‍ ഗൂഗിള്‍ പേയ്ക്ക് എതിരായി ഒരു പ്രചരണം വ്യാപകമാകുകയാണ്. ഗൂഗിള്‍ പേ പണം ഇടപാടിന് വേണ്ടിയുള്ള സംവിധാനമല്ല എന്ന് ആര്‍ബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു എന്നാണ് ഈ പ്രചരണം. കൂടാതെ ഗൂഗിള്‍ പേ പണം ഇടാപാടില്‍ […]

Continue Reading

FACT CHECK – സവര്‍ക്കര്‍ ജനിക്കുന്നതിന് മുന്‍പ് നടന്ന 1857ലെ സമരം നയിച്ചത് സവര്‍ക്കാറാണെന്ന് അമിത് ഷാ പ്രസംഗിച്ചോ? എന്താണ് യഥാര്‍ത്ഥ വസ്‌തുത എന്ന് അറിയാം..

വിവരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും ചര്‍ച്ചാ വിഷയത്തിനും കാരണമായിരിക്കുന്നത്. 1857ലെ സ്വാതന്ത്ര്യ സമരം നയിച്ചത് സവര്‍ക്കാറായിരുന്നു എന്ന് അമിത്ഷാ പ്രസംഗിച്ചു എന്നും എന്നാല്‍ 1883ല്‍ ജനിച്ച സവര്‍ക്കാര്‍ എങ്ങനെയാണ് 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇത്തരത്തില്‍ ജയനന്ദന്‍ ജയനന്ദന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 134ല്‍ അധികം 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook  Post Archived […]

Continue Reading

FACT CHECK – നെഹ്‌റു ട്രോഫി വള്ളം കളിയുടെ തീയതി പ്രഖ്യാപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണ് ആലപ്പുഴ ജില്ല. ആല്ലുഴയിലെ നെഹ്‌റു ട്രോഫി ജലോത്സവവും ലോക പ്രശസ്തമാണ്. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുവന്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പ്രതിസന്ധിക്കള്‍ക്കൊപ്പം തന്നെ നെഹ്‌റു ട്രോഫി ജലോത്സവവും നടത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന്‍റെ സംഘാടകര്‍. കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടി എത്തി നില്‍ക്കുമ്പോഴും രാജ്യം അണ്‍ലോക്കാകുന്ന ഈ സാഹചര്യത്തില്‍ ഈ […]

Continue Reading

FACT CHECK:വി.എം.സുധീരനെ പറ്റി കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ വ്യാജ പ്രചരണം…

കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് വി.എം.സുധീരൻ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് സെപ്റ്റംബർ മാസം രാജിവെച്ചിരുന്നു. രാജിക്കത്ത് ലഭിച്ചെങ്കിലും അത് സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരൻ തയ്യാറായിരുന്നില്ല എന്നാണ് വാർത്തകൾ വന്നത്. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  വി.എം. സുധീരനെ പറ്റി സംസ്ഥാന പ്രസിഡന്‍റ് കെ സുധാകരൻ നൽകിയ ഒരു പ്രസ്താവനയാണ് പോസ്റ്റര്‍ രൂപത്തില്‍ പ്രചരിക്കുന്നത് “സുധീരന്‍ വലിയ ആൾ ആയിരിക്കും… എന്ന് കരുതി തോളിൽ വെച്ച് […]

Continue Reading

FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ […]

Continue Reading

FACT CHECK – കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം കോവിഡ് 19 പിടിപെട്ട് ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്ത്യയില്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായം പ്രഖ്യാപിച്ചു എന്ന പേരില്‍ ഒരു സന്ദേശവും ഇതിന് അര്‍ഹരായവര്‍ അപേക്ഷ നല്‍കാനുള്ള ഫോം ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും കോവിഡ് വന്ന ശേഷം മറ്റെന്തെങ്കിലും രോഗം വന്ന് മരണപ്പെട്ടാലും മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ തുക ലഭിക്കുമെന്നുമാണ് പ്രചരണത്തിന്‍റെ ഉള്ളടക്കം. പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്- […]

Continue Reading

FACT CHECK – ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് പ്രകാരം പാര്‍ലമെന്‍റ് അംഗം പോലീസ് സല്യൂട്ടിന് അര്‍ഹനാണോ? വസ്‌തുത അറിയാം..

വിവരണം ചലച്ചിത്രതാരവും ബിജെപി രാജ്യസഭ അംഗവുമായ സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് തന്നെ സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ രാജ്യസഭ അംഗത്തെ സല്യൂട്ട് ചെയ്യണമെന്നും അതെസമയം എംപിയെ സല്യൂട്ട് ചെയ്യാനുള്ള നിയമം ഇല്ലെന്നും പരസ്പരമുള്ള വാക്‌വാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം എംപിയുടെ സ്ഥാനം 21ാമതാണെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പടെയുള്ളവര്‍ ഇതിന് കീഴിലാണ് വരുന്നതെന്നും അതുകൊണ്ട് തന്നെ […]

Continue Reading

FACT CHECK – പോലീസ് സേന റിക്രൂട്ട്മെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് സെലക്ഷന്‍ ക്യാംപ് ഉടന്‍ നടക്കുന്നുവെന്നും ഇതിനായി ഇപ്പോള്‍ രജിസ്ടര്‍ ചെയ്യാമെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ള യുവതി യുവാക്കള്‍ക്ക് രജിസ്ടര്‍ ചെയ്യാമെന്നും ആകര്‍ഷകമായ ശമ്പളം ലഭിക്കുമെന്നുമാണ് അവകാശവാദം. വോയിസ് ഓഫ് ഒറ്റപ്പാലം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും ഇതെ പോസ്റ്റ് ഞങ്ങള്‍ക്ക് കണ്ടെത്താനായി. പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെയാണ്- 2021-2022 അധ്യയന വർഷത്തെ  പോലീസ് സേനകളിലേക്കുള്ള pre- recruitment സെലെക്ഷൻ […]

Continue Reading

FACT CHECK – ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത് അയച്ച കല്യാണക്കുറിയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം വിമാനത്താവളം വഴി കല്യാണക്കുറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്‍റെ കയ്യില്‍ കല്യാണക്കുറി കൊടുത്ത് വിടാന്‍ എന്ന വ്യാജേന കാര്‍ഡിനുള്ളില്‍ ലഹരിമരുന്ന് പ്ലാസ്റ്റിടിക് കവറിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു എന്നതാണ് പ്രചരണം ഉദ്യോഗസ്ഥര്‍ കല്യാണക്കുറി കീറി ലഹരി മരുന്ന് കാര്‍ഡില്‍ ഒളിപ്പിച്ചതില്‍ നിന്ന് കണ്ടെത്തുന്നതും വീഡോയയിലുണ്ട്. ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ ബംഗളരൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടു […]

Continue Reading

FACT CHECK – കേരളം സര്‍ക്കാര്‍ ആശുത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കിയ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്കും നിരവധി പേര്‍ ഈ വാട്‌സാപ്പ് മുഖേന പ്രചരണത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെട്ടിരുന്നു. വീ ഹേറ്റ് സിപിഎം എന്ന പേജില്‍ നിന്നും സർക്കാർ ആശുപത്രിയിൽ ഇനിമുതൽ സൗജന്യ ചികിത്സയില്ല.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഇതെ […]

Continue Reading

ചെത്ത് കള്ളും നിപാ പരത്തുന്ന വവ്വാലും.. പ്രചരണം സത്യമോ?

നിപ്പ വൈറസിന്‍റെ മൂന്നാം വരവില്‍ പരിഭ്രച്ചിരിക്കുകയാണ് ഏതാനം ദിവസങ്ങളായി മലയാളികള്‍. എന്നാല്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ ടെസ്റ്റ് ചെയ്തവര്‍ നെഗറ്റീവായതോടെ ശുഭ പ്രതീക്ഷയിലാണ് സംസ്ഥാനം. ഇതിനിടയില്‍ നിപ്പ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ഫ്രൂട്ട് ബാറ്റ് ഇനത്തില്‍ പെടുന്ന വാവ്വാലുകളുമായി ബന്ധപ്പെടുത്തി പലതരം കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയമാണ് ചെത്തുകള്ളും വവ്വാലും. ചെത്ത് കള്ള് ഒഴുകി വരുന്ന മാട്ടുപ്പാനി അഥവാ കള്ള് കുടത്തിലേക്ക് ഊറി വരുന്ന ഭാഗത്ത് വവ്വാല്‍ ഇത് കുടിക്കാന്‍ എത്തുമെന്നും ഇത്തരത്തില്‍ […]

Continue Reading

FACT CHECK – ‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..

വിവരണം കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

FACT CHECK – വിഷാംശമുള്ളതും ഇല്ലാത്തതുമായ പച്ചക്കറികളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ വിഷാംശമുള്ളതും ഇല്ലാത്തതും തരം തരിച്ച് സര്‍ക്കാര്‍ പട്ടിക ഇറക്കി എന്ന പേരിലൊരു സന്ദേശം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പിലാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. ഞങ്ങളുടെ ഫാക്‌ട്‌ലൈന്‍ നമ്പറായ 9049053770 എന്ന നമ്പറിലേക്ക് നിരവധി പേര്‍ ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ ബന്ധപ്പെടുകയും ചെയ്തു. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്- വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം […]

Continue Reading

FACT CHECK – ഉറപ്പാണ് എല്‍ഡിഎഫ് ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ചായിരുന്നോ നിരത്തില്‍ ഇറക്കിയത്? വസ്‌തുത അറിയാം..

വിവരണം ഇ ബുള്‍ജെറ്റ് എ‌ന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബ് വ്ളോഗേഴ്‌സ് ആയ സഹോദരങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കേസെടുത്തതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം. വാന്‍ ലൈഫ് ആസ്പദമാക്കി വ്ളോഗുകള്‍ ചെയ്യുന്ന ഇവര്‍ നിയമ വിരുദ്ധമായി ട്രാവലര്‍ വാഹനം മോഡിഫൈ ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതും പിന്നീട് അറസ്റ്റിലും റിമാന്‍ഡ‍ിലും കലാശിച്ചത്.  ഈ സാഹചര്യത്തില്‍  മോഡിഫിക്കേഷനെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഈ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading

FACT CHECK – തുപ്പല്‍ കോളാമ്പിയും മണ്‍കൂജയുമില്ലെങ്കില്‍ കേരളത്തില്‍ വന്‍കിട വ്യവസായങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ നിയമസഭയിലെ ഒരു പ്രസംഗത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കിറ്റക്‌സ് കേരളം വിടുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കിറ്റക്‌‌സിനെ നാടുകടത്തിയതെന്തിന് എന്നതിന് മന്ത്രി പി.രാജീവ് സഭയില്‍ പറഞ്ഞ കാരണങ്ങള്‍ എന്ന പേരിലാണ് ഇപ്പോള്‍ വീ‍ഡിയോ പ്രചരിപ്പിക്കുന്നത്.  എന്താണ് KITEX ഫാക്ടറിയിൽ കണ്ടെത്തിയ പ്രശ്നമെന്നറിയാമോ ??? അവിടെ വെള്ളം കുടിക്കാൻ അത്യാധുനിക സംവിധാനങ്ങളായ വാട്ടർ കൂളറുകളും ഫിൽറ്ററുകളും ഒക്കെ […]

Continue Reading

FACT CHECK – പോലീസ് ജീപ്പ് തടഞ്ഞ് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിക്കുന്ന യുവാവിന്‍റെ വൈറല്‍ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒരു യുവാവ് പോലീസ് ജീപ്പിന് ബൈക്ക് കുറുകെ നിര്‍ത്തി പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിടിഎസ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വേലി തന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടുണ്ടോ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന 56 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ 1.2 മില്യണ്‍ ജനങ്ങളാണ് കണ്ടിട്ടുള്ളത്. 44,000ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

FACT CHECK: എം.എം.മണി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ഈ പഴയ ചിത്രം ലോക്ഡൗണ്‍ നിലവിലില്ലാതിരുന്ന സമയത്തെതാണ്….

പ്രചരണം  എം.പി. രമ്യ ഹരിദാസും മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍  ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു എന്നൊരു വാർത്ത മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.  എന്നാൽ നേതാക്കൾ ആരോപണം നിഷേധിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഭക്ഷണം പാർസലായി നൽകാൻ മാത്രമാണ് അനുമതിയുള്ളത്. ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബൽറാമും വിശദീകരിച്ചുവെന്നും ഭക്ഷണം […]

Continue Reading

FACT CHECK – എസ്എസ്എല്‍സി പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എസ്എല്‍സി പരീക്ഷ ഫലം 99.47 ശതമാനം ആണെന്ന് പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട പല ട്രോളുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഒരു വാര്‍ത്ത അവരുടെ വെബ്‌‍ഡെസ്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്കില്ല.. എഴുതാത്ത വിദ്യാര്‍ത്ഥിക്ക് ബി ഗ്രേഡ്.. എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ടര്‍ ലൈവ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഈ  വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ചേര്‍ത്ത് ആര്യ കൃഷ്ണന്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

FACT CHECK – ലുലു സൗജന്യമായി മൊബൈല്‍ ഫോണ്‍ സമ്മാനം നല്‍കുന്നുണ്ടോ? വാട്‌സാപ്പ് പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നിങ്ങള്‍ക്ക് ഫോണ്‍ സമ്മാനമായി ലഭിച്ചു എന്ന് ഒരു സന്ദേശം ഒട്ടനവധി പേര്‍ക്ക് ഇതിനോടകം വാട്‌സാപ്പില്‍ ലഭിച്ചിട്ടുണ്ടാകും. threeg.xyz എന്ന ലിങ്കാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. പലര്‍ക്കും പല ഫോണുകള്‍ സമ്മാനമായി ലഭിച്ചു എന്ന തരത്തിലാണ് പ്രചരണം. ഇത് സത്യമാണോ എന്നും സമ്മാനം ലുലു ഇങ്ങനെയൊരു സമ്മാനം നല്‍കുന്നുണ്ടോ എന്നും അറിയാന്‍ നിരവധി പേര്‍ ഫാക്‌ട് ക്രെസെന്‍‍ഡോയുടെ വാട്‌സാപ്പ് ഫാക്‌ട്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടിരുന്നു. ഇതാണ് പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ […]

Continue Reading

FACT CHECK – കുട്ടികളുടെ അമിത ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനായി കേരള പോലീസിനെ അറിയിക്കാനുള്ള നമ്പറാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം കുട്ടികള്‍ എല്ലാ തന്നെ ഓണ്‍ലൈനായി വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യത്തില്‍ ധാരാളം ദുരുപയോഗവും സ്മാര്‍ട്ട് ഫോണിലൂടെ കുട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ ഈ അടുത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അമിതമായ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗം, കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം, ദേഷ്യം, ഭക്ഷണത്തിനോട് താല്‍പര്യക്കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി […]

Continue Reading

FACT CHECK – വൈറലായ അര്‍ജന്‍റീന-ബ്രസീല്‍ ഫാന്‍ പോരിലെ ഇരുവരും അച്ഛനും മകനുമല്ല.. വസ്‌തുത ഇതാണ്..

വിവരണം കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന ബ്രസീലിനെ പരാജയപ്പെടുത്തി കപ്പ് ജേതാക്കളായതിന് ‌ശേഷം ഇരുടീമിന്‍റെയും ഫാന്‍സ് തമ്മിലുള്ള പോരാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജന്‍റീന ആരാധകനായ മകനും ബ്രസീല്‍ ആരാധകനായ അച്ഛനും തമ്മിലുള്ള ഫുട്ബോള്‍ ആവേശത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നത്തെ സൂപ്പർ ഹിറ്റ് മഞ്ഞകളുടെ അടുത്തു പോയി ശ്വാസം കഴിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരം ബ്രസീൽ ആരാധകനായ ഉപ്പയുടെ മുന്നിൽപെട്ടു പോയ പാവം മകൻ്റെ () […]

Continue Reading

FACT CHECK – എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി പിടികൂടി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ പെണ്‍കുട്ടികളെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി എന്ന തരത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ വനിത ഉദ്യോഗസ്ഥര്‍ ജീപ്പില്‍ ഇരുത്തിയിരിക്കുന്നതും കഞ്ചാവ് ഒരു വാഹനത്തിന് മുകളില്‍ വെച്ചിരിക്കുന്നതുമായ ചില ചിത്രങ്ങള്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്ന. എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരായ 4 പെണ്‍കുട്ടികളെ 5 കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് നിന്നും എക്‌സൈസ് പിടികൂടി..എന്ന തലക്കെട്ട് നല്‍കി ലേഖ അഭിലാഷ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 115ല്‍ […]

Continue Reading

FACT CHECK – വാറ്റിന് വേണ്ടി നടന്ന ‘കൂട്ടത്തല്ല്’! വീഡിയോ യാഥാര്‍ത്ഥ്യമോ? വസ്‌തുത ഇതാണ്..

വിവരണം ഒരു കൂട്ടം യുവാക്കള്‍ വാറ്റ് ചാരായത്തിന് വേണ്ടി ഒരു വനമേഖലയില്‍ നടത്തുന്ന ഞെട്ടിക്കുന്ന സംഘടനരംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാടന് വേണ്ടി നാടന്‍ അടി എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുനന്നത്. ഒരു നീര്‍ചാലിന് അരികില്‍ ഒരു സംഘം ചെറുപ്പക്കാര്‍ വ്യാജ വാറ്റ് നടത്തുന്നത് ശ്രദ്ധയില്‍പ്പെടുകയും അവിടെ ക്യാമറയുമായി മറ്റൊരു സംഘം എത്തി ഇവരോട് തങ്ങളുടെ സംഘത്തിന് സൗജന്യമായി വാറ്റ് തരണമെന്നും അല്ലാത്ത പക്ഷം പോലീസില്‍ അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. […]

Continue Reading

FACT CHECK: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…

പ്രചരണം  കേരളത്തിൽ ഈ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന ചര്‍ച്ചകളില്‍ ഒന്നാണ് ഐ എസ് തീവ്രവാദം. ഐ എസിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് നടക്കുന്നുവെന്ന്  പല പോലീസ് ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചിരുന്നു.  മതം മാറി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമ അടക്കമുള്ള ചിലര്‍ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു എന്നുമുള്ള വാർത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇതിനുപിന്നാലെ കേരളത്തിന്‍റെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്‍റെ വിരമിക്കല്‍ വേളയില്‍, കേരളത്തിൽ […]

Continue Reading

FACT CHECK – എസ്ബിഐയുടെ മുഴുവന്‍ ഉപഭോക്താക്കളും ഇനി മുതല്‍ നാല് എടിഎം ഇടപാടുകള്‍ക്ക് ശേഷം പണം നല്‍കേണ്ടതുണ്ടോ? വസ്‌തുത അറിയാം..

വിവരണം എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം…ചെക് ലീഫ് വർഷത്തിൽ പത്ത് തവണ. അത് കഴിഞ്ഞാൽ അതിനും ചാർജ്. എസ്ബിഐ നിലവിൽ തന്നെ ധാരാളം ഹിഡൻ ചാർജ്കളുമായി ഉപഭോക്താക്കളെ പിഴിയുന്നുണ്ട്.. അതിന് പുറമെയാണിത്. ആരും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ഇല്ലല്ലോ. ദേശീയത അല്ലേ ഇതൊക്കെ. ഈ കൊള്ളയടി ചോദ്യം ചെയ്താൽ […]

Continue Reading

FACT CHECK – സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ കോവിഡ് ചികിത്സ സൗജന്യമാകുമോ? വസ്‌തുത ഇതാണ്..

വിവരണം എച്ച്ആര്‍പിസി സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന് അഭിസംബോധന ചെയ്ത് സ്വകാര്യ ആശുപത്രിയിലെ സൗജന്യ ചികിത്സയെ കുറിച്ചുള്ള ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യപകമായി പ്രചരിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അഡ്മിറ്റ് ചെയ്ത ഉടന്‍ ആശുപത്രിയിലെ റിസപ്ഷനില്‍ നിന്നും ലഭിക്കുന്ന ഒരു ഫോം ചികിത്സിക്കുന്ന ഡോക്‌ടറുടെ കയ്യില്‍ നിന്നും പൂരിപ്പിച്ച് വാങ്ങണമെന്നാണ് ഈ ഓഡിയോയില്‍ പറയുന്നു. പിന്നീട് ഈ ഫോം പ്രദേശത്തെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടറുടെ ഒപ്പ് വാങ്ങി […]

Continue Reading

FACT CHECK – കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നൂറുകണക്കിന് ആളുകള്‍ പെരുമ്പാവൂര്‍ ബിവറേജില്‍ തള്ളിക്കയറിയതാണോ ഈ വീഡിയോ? വസ്‌തുത അറിയാം..

വിവരണം പെരുമ്പാവൂർ ബീവറേജിൽ സാമൂഹിക അകലം മൂലം മതിൽ മറിഞ്ഞ് 26 പേർക്ക് പരുക്ക്….! എന്ന തലക്കെട്ട് നല്‍കി വലിയ ഒരു ആള്‍ക്കൂട്ടം മതില്‍ ചാടിയും ഗേറ്റ് തള്ളി തുറന്നും ഒരു പുരയിടത്തിലേക്ക് ഓടി കയറുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇന്ദിര ഗാന്ധി സെന്‍റര്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 805ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ […]

Continue Reading

FACT CHECK: മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല. വസ്തുത അറിയൂ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പോതുജനങ്ങള്‍ക്ക് നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും പാലിക്കാത്തവരുടെ മേല്‍ നടപടികള്‍ സ്വീകരിക്കാനും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു.  മാസ്ക് ധരിക്കാതെ റോഡിലൂടെ നടക്കുന്ന പ്രായമായ ഒരു ഉമ്മയെ കോവിഡ് പ്രോട്ടോകോൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. താൻ മകന്‍റെ വീട്ടിൽ കുളിക്കാൻ പോവുകയാണെന്ന് ഉമ്മ […]

Continue Reading

FACT CHECK – അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തോ? വസ്‌തുത അറിയാം..

വിവരണം തലയില്‍ തട്ടം ഇടാന്‍ അഭ്യര്‍ത്ഥിച്ച് ആയിഷ സുല്‍ത്താനയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ട ഇ-മെയില്‍ അയക്കും..  എന്ന തലക്കെട്ട് നല്‍കി ലക്ഷ്വദ്വീപ് സമര നേതാവായ അയിഷ സുല്‍ത്താനയുടെ ചിത്രവും മുസ്‌ലിം ലീഗ് പതാകയുടെ ചിത്രവും ചേര്‍ത്ത റിപ്പോര്‍ട്ട് ചാനലിന്‍റെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എഫ്‌ബി ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തൂലിക തൂലിക എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 265ല്‍ അധികം റിയാക്ഷനുകളും 31ല്‍ […]

Continue Reading

FACT CHECK: കോവിഡ് ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും അയ്യായിരം രൂപ സഹായം ലഭിക്കും എന്ന് തെറ്റായ പ്രചരണം…

പ്രചരണം  കോവിഡ് രോഗ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിൽ സർക്കാരിൽ നിന്നും പൊതുജനങ്ങൾക്ക് ചില ചികിത്സാ സഹായങ്ങൾ ലഭിക്കുമെന്ന് അറിയിപ്പു നൽകുന്ന പോസ്റ്റുകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നുണ്ട്.  ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്.   സന്ദേശം ഇങ്ങനെയാണ്:   കൊറോണ ബാധിച്ച പട്ടികജാതി കുടുംബങ്ങൾക്ക് സർക്കാരിൽനിന്നും പട്ടികജാതി വികസന വകുപ്പ് വഴി 5000/-  രൂപ ധനസഹായം നൽകിവരുന്നു. ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ആണ് ലഭിക്കുക.  ഡോക്ടർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം 1. […]

Continue Reading

FACT CHECK: പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ – വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലക്കായി മാത്രമുള്ള ഹൃസ്വ പദ്ധതിയായിരുന്നു…

പ്രചരണം  കോവിഡ് മഹാമാരി മൂലം ഇക്കൊല്ലവും സ്കൂള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയാണ്. സാമ്പത്തികമയി പിന്നോക്കം നില്‍ക്കുന്ന പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യമായ സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറുകളോ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സർക്കാർ സ്മാർട്ട് ഫോണുകൾ നൽകുന്നു ഇന്ന് തരത്തിൽ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ പലരും പങ്കുവച്ചിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്:  പട്ടികജാതി പട്ടികവർഗ്ഗ […]

Continue Reading

FACT CHECK – പിടിയിലായത് ടിക്ക് ടോക്ക് താരം അമ്പിളിയല്ല എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. വസ്‌തുത ഇതാണ്..

വിവരണം ടിക്ക് ടോക്ക് യുവതാരം അമ്പിളി എന്ന പേരില്‍ അറിയപ്പെടുന്ന വിഗ്‌നേഷിനെ കഴിഞ്ഞ ദിവസം പീഢന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനിടയില്‍ പിടിയിലായത് അമ്പിളി എന്ന വിഗ്‌നേഷ് അല്ലെന്നും തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വ്യാര്‍ത്തയാണെന്നും ചൂണ്ടിക്കാണിച്ച് ഇയാള്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയെന്നും പോലീസ് അന്വേഷണത്തില്‍ ഇത് മറ്റൊരു യുവാവാണെന്ന് തെളിഞ്ഞെന്നും ആരോപിച്ച് ഒരു പോസ്റ്റ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങളില്‍ […]

Continue Reading

FACT CHECK – ചാണകവും ഗോമൂത്രവും ചേര്‍ന്ന പഞ്ചഗവ്യഘൃതം വിപണിയില്‍ അവതരിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണോ? വസ്‌തുത അറിയാം..

വിവരണം ഓര്‍മ്മ ശക്തിക്കും ഏകാഗ്രതയ്ക്കും ഗോമൂത്രവും ചാണകവും.. പുതിയ മരുന്നുമായി പിണറായി സര്‍ക്കാര്‍..എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ വെബ്‌സൈറ്റിലെ പഞ്ചഗവ്യ ഘൃതം എന്ന മരുന്നിനെ കുറിച്ചുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കാവിപ്പട എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി പേരാണ് ലൈക്ക് കമന്‍റും ചെയ്തിരിക്കുന്നത്. Instagram Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പുതുതായി പുറത്തിറക്കിയ ആയുര്‍വേദ മരുന്നാണോ പഞ്ചഗവ്യ ഘൃതം? ഔഷധിയാണോ […]

Continue Reading

FACT CHECK – മര്‍ദ്ദേനമേറ്റ് സന്ദീപ് വാര്യര്‍ ആശുപത്രിയില്‍ കഴിയുകയാണോ. വസ്‌തുത അറിയാം..

വിവരണം സന്ദീപ് വാര്യര്‍ പരുക്കുകളോടെ ആശുപത്രി കിടക്കയില്‍ കഴിയുന്ന ഒരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാടുകാരനായ ബിജെപി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് അത് സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവിനാണ് മര്‍ദ്ദനമേറ്റതെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള തരത്തില്‍ ചിത്രവും വ്യാപകമായി പ്രചരിച്ചു തുടങ്ങി. അത്തരത്തില്‍ അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000 റിയാക്ഷനുകളും 702ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK: മുസ്ലിം വനിതാ അധ്യാപകര്‍ക്ക് പ്രസവാനുകൂല്യമായി 15000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്ന് വ്യാജ പ്രചരണം…

പ്രചരണം  പുതിയ സംസ്ഥാന മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ ചൊല്ലി സാമൂഹ്യ മാധ്യമ വേദികളില്‍ നിത്യേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ മുസ്ലിം സ്ത്രീകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യം ലഭിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: വനിതാമുസ്ലീം അദ്ധ്യാപകര്‍ക്ക് രണ്ട് പ്രസവത്തിന് 15000 വച്ച് സര്‍ക്കാര്‍ കൊടുക്കുമത്രേ. മറ്റുള്ള മത അദ്ധ്യാപകര്‍ മുട്ടയിടുന്നത് കൊണ്ട് […]

Continue Reading

FACT CHECK: തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേട് കാട്ടിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാജ പ്രചരണം…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ  ഒരു കുഴല്‍ പണമിടപാട് വിവാദം ഉയര്‍ന്നു വന്നിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നും  ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുള്ള  ബോധപൂര്‍വമായ ശ്രമത്തിന്‍റെ  ഭാഗമാണ് ഇതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്‌  കെ സുരേന്ദ്രന്‍ പത്ര സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് […]

Continue Reading

FACT CHECK – ആലപ്പുഴ നഗരത്തില്‍ എയര്‍ഫോഴ്‌സ് യുദ്ധകാല അടിസ്ഥാനത്തില്‍ പുതിയ ആശുപത്രി സജ്ജമാക്കിയോ? വസ്‌തുത അറിയാം..

വിവരണം അറിയിപ്പ് സുഹൃത്തുക്കളെ , ഒരു പ്രത്യേക അറിയിപ്പുണ്ട് ,,, ആലപ്പുഴ നഗര ചത്വരത്തിൽ (പഴയ മുനിസിപ്പൽ മൈതാനം) യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL തുറന്നിരിക്കുന്നു . നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടി തുടങ്ങിയിരിക്കുന്ന ആശുപത്രിയിൽ പ്രഗൽഭരായ മിലിട്ടറി Doctors , Nurse , ECG , Injection , Trip , Lab , രോഗികളെ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യം മുതലായവ ഒരുക്കിയിരിക്കുന്നു . ഓപി സമയം […]

Continue Reading

FACT CHECK – കെ.കെ.രമ യുഡിഎഫിനെ തള്ളി പറഞ്ഞു എന്ന പ്രചരണം തെറ്റ്.. വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചത്.. വസ്‌തുത അറിയാം..

വിവരണം നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് രമ അപ്പോ വോട്ട് കൊടുത്ത യൂഡീഎഫുകാർ ആരായി… എന്ന തലക്കെട്ട് നല്‍കി 24 ന്യൂസ് മലയാളം ചാനലിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഞാന്‍ ജയിച്ചത് എന്‍റെ കഴിവുകൊണ്ട്. സ്വതന്ത്ര ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു.. എന്നതാണ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിലും നല്‍കിയിരിക്കുന്നത്. ബുഹാരി ഷംസുദ്ദീന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived […]

Continue Reading

FACT CHECK – ഇന്ത്യയില്‍ ക‍ഞ്ചാവ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിയമപരമാക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു വാര്‍ത്തയുടെ 10 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര വാര്‍ത്ത ചാനലായ 24 ന്യൂസിന്‍റെ വാര്‍ത്തയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലെയാണെന്നും കേരളത്തിലെ വാര്‍ത്തയാണിതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. നിരവധി പേരാണ് നിയമം എവിടെയാണ് […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK: സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് വ്യാജ പ്രചരണം…

പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോൾ എൽഡിഎഫ് 99 സീറ്റ് നേടി തുടർ ഭരണത്തിന് യോഗ്യത നേടി. എങ്കിലും സിപിഎമ്മിനെ ശക്തനായ സ്ഥാനാർത്ഥി സ്വരാജ് തൃപ്പൂണിത്തുറയിൽ യുഡിഎഫിന്‍റെ കെ. ബാബുവിനോട് പരാജയപ്പെട്ടത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു ഇപ്പോൾ സ്വരാജിന്‍റെ പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സ്വരാജ് ഇനിമുതൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് പ്രചരണം.   archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തി. […]

Continue Reading

FACT CHECK – ട്രോളുകളില്‍ വൈറലാകുന്ന കെ.സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജം.. സത്യമറിയാം..

വിവരണം കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബിജെപി വിജയാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.. എന്ന് ബിജെപി അധ്യക്ഷനും നിയമസഭ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായിരുന്നു കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്ന് ട്രോളുകളില്‍ നിറയുകയാണ് സുരേന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരിലുള്ള ഈ പ്രചരണം. ശ്രേയസ് പെരുമ്പുഴ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 185ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

ടൈംസ്‌ നൌ വാര്‍ത്തയില്‍ കേരളത്തിലേത് എന്ന് വാദിച്ച് നല്‍കിയ ദൃശ്യങ്ങള്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ളതാണ്…

പ്രചരണം  പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടത്തുമെന്നാണ് ആദ്യം സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും വന്ന തീരുമാനം. പിന്നീട് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍  ഇത്തവണ നാമമാത്രമായ ചടങ്ങുകളോടെ മാത്രം പൂരം നടത്താന്‍ ഏപ്രില്‍ 20 ന്  തീരുമാനം ഉണ്ടായതായി പ്രമുഖ മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ദേശീയ മാധ്യമമായ ടൈംസ് നൗ നൽകിയ ഒരു വാർത്ത പ്രകാരം കേരളത്തിൽ തൃശൂർ പൂരം നടക്കുന്നു എന്ന് അറിയിക്കുന്നു. പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ ഒരു ഭാഗം അവര്‍ ട്വിറ്റര്‍ […]

Continue Reading

FACT CHECK: കേരളത്തില്‍ 1957-2007ന്‍റെ ഇടയില്‍ ഹിന്ദുകളുടെ ജനസംഖ്യ 27% കുറഞ്ഞു എന്ന തെറ്റായ പ്രചരണം…

കേരളത്തില്‍ ഹിന്ദുകളുടെ ജനസംഖ്യ ഏറെ അപകടപരമായി കുറയുന്നു കുടാതെ അടുത്ത ചില കൊല്ലങ്ങളില്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ല എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. കേരളത്തില്‍ ഹിന്ദുക്കള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാകും എന്ന് പ്രവചിക്കുന്ന ഈ പോസ്റ്റില്‍ കേരളത്തില്‍ 1957 മുതല്‍ ഹിന്ദു ജനസംഖ്യയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിട്ടുണ്ട്. ഞങ്ങള്‍ ഈ കണക്കുകള്‍ പരിശോധിച്ചു. എന്താണ് പരിശോധനയുടെ ഫലം […]

Continue Reading

FACT CHECK – ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം ശബരിമലയിൽ ഓർഡിനൻസ് ഇല്ല. അത് ഞങ്ങളുടെ വിഷയമല്ല.  പക്ഷേ ശരണം വിളിച്ചു വോട്ട് തെണ്ടുന്നതും ആളെ പറ്റിക്കുന്നതും ബിജെപി തുടരും. #മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയും ചിന്തിക്കൂ.. സംസാരിക്കൂ..  ഭക്തിയുടെ പേരിൽ എല്ലാ കാലവും സമൂഹത്തെ പറ്റിക്കുന്നവരെ മനസിലാക്കൂ..  Vote ഫോർ.. LDF എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ മനോജ് മനു എക്‌സല്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 195ല്‍ അധികം റിയാക്ഷനുകളും 430ല്‍ […]

Continue Reading

FACT CHECK: വിഷുവിന് ആവശ്യമായ പടക്ക കിറ്റുകൾ ഹോൾസെയിൽ വിലയിൽ സേവാഭാരതി വീടുകളിൽ എത്തിക്കുന്നു എന്നത് തെറ്റായ സന്ദേശമാണ്…

പ്രചരണം  വിഷുവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇവിടെ നൽകിയിട്ടുള്ളത്. വിഷുവിന് ആവശ്യമായ പടക്കങ്ങളുടെ 500 1000 രൂപയുടെ പടക്ക കിറ്റുകൾ ഹോൾസെയിൽ വിലയിൽ സേവാഭാരതി വീട്ടിൽ എത്തിക്കുന്നു എന്ന സന്ദേശമാണ് പോസ്റ്റിൽ ഉള്ളത്.  ഇതിനായി ബന്ധപ്പെടേണ്ട രണ്ട് നമ്പറുകളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.   ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു സന്ദേശം താഴെക്കൊടുക്കുന്നു.  archived link FB post വാട്സാപ്പിൽ സന്ദേശം വളരെ വൈറലായി പ്രചരിക്കുന്നുണ്ട്. ഞങ്ങൾ ഈ സന്ദേശത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ […]

Continue Reading

FACT CHECK: മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കൊടിയേരി പറഞ്ഞതായി വ്യാജ പ്രചരണം…

പ്രചരണം  കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ എതിർ രാഷ്ട്രീയ കക്ഷികൾ കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജന്‍റെ മകൻ ജയിന്‍ രാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജയിന്‍റെ പോസ്റ്റ് വിവിധതരം ചർച്ചകൾക്ക് ഇടയാക്കി. തുടർന്ന് പി ജയരാജൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ  ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.   ചാനലുകളിൽ തന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായത് കണ്ടുവെന്നും ഏത് സാഹചര്യത്തിലാണ് മകൻ അത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം […]

Continue Reading

FACT CHECK: വീഡിയോയില്‍ മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കുന്ന യുവാവ് കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ അല്ല. മറ്റൊരു യുവാവാണ്…

പ്രചരണം  കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മൻസൂറിനെ രാഷ്ട്രീയ എതിരാളികൾ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കൊല്ലപ്പെട്ട മൻസൂറിനെ സഹോദരൻ മുഹ്സിനെ ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്നും അക്രമത്തെ തടുക്കാൻ ഇടയ്ക്ക് കയറിയ മൻസൂറിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ്  വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നത്.   മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ജാഥയായി പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – സിപിഎമ്മുമായി ആറിടങ്ങളില്‍ ധാരണയുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം ആറ് സീറ്റുകളില്‍ സിപിഎം ബിജെപിയെ സഹായിക്കുമെന്ന് ശോഭ സുരേന്ദ്രന്‍റെ തുറന്ന് പറച്ചില്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. കേസരി എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 28 റിയാക്ഷനുകളും 34ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം ഞങ്ങളുടെ പ്രതിനിധി ശോഭ സുരേന്ദ്രനുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രചരണത്തിന്‍റെ […]

Continue Reading

FACT CHECK: പഴയ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണി ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് ദുഷ്പ്രചരണം നടത്തുന്നു…

പ്രചരണം  കോൺഗ്രസ് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്‍റെ മകൻ അമൽ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  തന്‍റെ വോട്ട് ബിജെപിക്കും അച്ഛന്‍റെ വോട്ട് കോൺഗ്രസ്സിനും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ മകൻ അമൽ ഉണ്ണിത്താന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്.  എന്‍റെ വോട്ട് ബിജെപിക്ക് അച്ഛന്‍റെ കോൺഗ്രസിന് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് നമുക്ക് കാണാം.  ബിജെപിയുടെ പതാകയും ചിത്രത്തിൽ കാണാം. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇതാണ്:   “👉കോൺഗ്രസ് MP […]

Continue Reading

FACT CHECK – പിണറായി വിജയന്‍റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തി വി.എസ്.അച്യുതാനന്ദനും കുടുംബവും വോട്ട് ചെയ്തില്ല എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം വോട്ട് ചെയ്യാതെ പിണറായി വിജയന്റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തിയ സഖാവ് VS നും കുടുംബത്തിനും അഭിവാദ്യങ്ങൾ… എന്ന തലക്കെട്ട് നല്‍കി സിപിഎം മുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദന്‍റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ സമീര്‍ പറമ്പന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 63ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍റെ ഭരണത്തോടുള്ള അതൃപ്തി രേഖപ്പെടുത്താനാണോ വിഎസ് […]

Continue Reading

FACT CHECK – പ്രിയങ്ക ഗാന്ധി നേമത്ത് പ്രചരണത്തിന് എത്താതിരുന്നത് ഈസ്റ്റര്‍ ആഘോഷത്തിന് പോയതിനാലാണോ? വസ്‌തുത അറിയാം..

വിവരണം ബ്രേക്കിങ് ന്യൂസ്…!! പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് പ്രചാരണത്തിന് എത്തില്ല.. ഈസ്റ്റർ ആഘോഷിക്കാൻ സോണിയഗാന്ധിയോടൊപ്പം  പ്രിയങ്കയും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മുങ്ങിയതായി വാർത്ത … പൊട്ടിക്കരഞ്ഞ് കെ.മുരളീധരൻ…നേമത്തെ UDF പ്രചാരണം നിർത്തിവെച്ചു …!! കഴിഞ്ഞതവണ പ്രിയങ്ക വന്നപ്പോഴും ബിജെപിയുമായി നേരിട്ട് മത്സരമുള്ള നേമം മണ്ഡലത്തിലേക്ക് മാത്രം  പ്രിയങ്ക പോയില്ല… അത് വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പാവം മുരളീധരൻ… അയാളെ എല്ലാരും ചേർന്ന് പിരികേറ്റി നേമത്ത് നിർത്തിയിട്ട് ഒരുക്കം ബലിയാടക്കി… ഇത് കഴിഞ്ഞ 30 ആം തിയതി […]

Continue Reading

FACT CHECK: സാമുഹ മാധ്യമങ്ങളില്‍ കേരളത്തില്‍ EVM തട്ടിപ്പുണ്ടാകും എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

കേരളത്തില്‍ വന്‍ EVM തട്ടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്‌ സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കാണ്. ഈ പോസ്റ്റില്‍ ഈ ആരോപണത്തിനെ പിന്തുണക്കാന്‍ മുന്ന്‍ വാദങ്ങളുമുന്നയിക്കുന്നുണ്ട്. പക്ഷെ ഈ വാദങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദങ്ങള്‍ തെറ്റും ചിലത് തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളും, വാദങ്ങളുടെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വോട്ടിംഗ് മെഷീനില്‍ BSPക്ക് വോട്ട് കുത്തുമ്പോള്‍ BJPക്ക് […]

Continue Reading

FACT CHECK – സന്ദീപ് വാര്യരുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പൗരത്വ ബില്‍ നടപ്പിലക്കാന്‍ സഹായിക്കാമെന്ന് മുസ്‌ലിം ലീഗ് പോലും നമ്മളെ അറിയിച്ചു കഴിഞ്ഞു. ഇനി നമ്മുടെ മുന്നിലുള്ള പ്രതിസന്ധി കമ്മികള്‍ മാത്രമാണ്. മുസ്‌ലിം ലീഗിന് പോലും പ്രശ്നമില്ലെങ്കില്‍ സിപിഎമ്മിന് എന്താണ് പ്രശ്നം. നമ്മുടെ ശത്രു സിപിഎം മാത്രമാണ്.. എന്ന് ബിജെപി വ്യക്താവും ഷോര്‍ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് കേരള ലൈക്ക് ചെയ്തവര്‍ […]

Continue Reading

തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന്സുകുമാരൻ നായർ പറഞ്ഞുവെന്ന പ്രചരണം തെറ്റാണ്…

പ്രചരണം  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ എല്ലാവരും ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന കാര്യമാണ് കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനകളായ എൻഎസ്എസ്-എസ്എൻഡിപി  എന്നിവ ഏതു മുന്നണിയെ പിന്തുണയ്ക്കും എന്നുള്ളത്. എസ്എൻഡിപി  തങ്ങളുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് വഴി  ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട് എന്നാൽ എൻഎസ്എസ് ഏത് മുന്നണിയുടെ കൂടെയാണ് എന്നുള്ള കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.  ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണിവിടെ നല്‍കിയിരിക്കുന്നത്.   എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സുരേന്ദ്രനെ പിന്തുണയ്ക്കും എന്നുള്ള മട്ടിൽ നടത്തിയ ഒരു പ്രസ്താവനയാണിത്. […]

Continue Reading

FACT CHECK: അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങൾ എഴുതിയ ഹോർഡിംഗിന്‍റെ ചിത്രം എഡിറ്റഡാണ് ആണ്…

പ്രചരണം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരസ്യത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് വിശകലനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡരികിൽ സ്ഥാപിച്ച ഒരു വലിയ ഹോർഡിങ്ങിന്‍റെ ചിത്രവും അതിലെ വാചകങ്ങളും ആണ് ഇവിടെ നൽകിയിരിക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ചിത്രത്തോടൊപ്പം ഹോര്‍ഡിങ്ങിലെ വാചകം ഇതാണ്: അഴിമതിക്ക് എന്നും കൂടെയുണ്ടാകും”  അതിനു മുകളിലായി നൽകിയിരിക്കുന്നത് ‘എതിരെ’ എന്ന് എഴുതാന്‍ വിട്ടു പോയി… നല്ല പാർട്ടി ഒരു സത്യം പറഞ്ഞു”. അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങളുമായി ഇടതുപക്ഷം ഒരു […]

Continue Reading

FACT CHECK – പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പ്രവര്‍ത്തകന്‍ കയ്യേറ്റം ചെയ്തെന്ന് വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം EXCLUSIVE. ഇരട്ട ചങ്കന്‍റെ മുഖത്ത് ഒരു കമ്മ്യൂണിസ്റ്റ്‌ പോരാളി കൈപ്പത്തി ചിഹ്നം പതിച്ചു വിഷയം സിപിഎം ബിജെപി സഖ്യം എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ട്ടിന്‍ ജോര്‍ജ് എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 154ല്‍ അധികം റിയാക്ഷനുകളും 113ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പിണറായി വിജയന് നേരെ കമ്മ്യൂണിസ്റ്റുകാരന്‍ കയ്യേറ്റം നടത്തിയോ? മുഖ്യമന്ത്രിയെ […]

Continue Reading

FACT CHECK: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഹിന്ദുമത പഠനശാല തുടങ്ങിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞുവെന്ന് വ്യാജപ്രചാരണം…

പ്രചരണം നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സാമൂഹ്യ മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങളിൽ ഏറെയും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ ആണ്. ഓരോ രാഷ്ട്രീയ നേതാവും പറഞ്ഞ വിവാദമുയർത്തുന്ന ചില പ്രസ്താവനകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തരത്തിൽ നടത്തിയ ഒരു പ്രസ്താവനയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. “ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഹിന്ദുമത പഠനശാല തുടങ്ങിയാൽ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചായക്കടയിൽ നീയൊക്കെ വായിനോക്കി ഇരിക്കുമ്പോൾ […]

Continue Reading

FACT CHECK: ഇടതുപക്ഷത്തിനെതിരായി ഇന്നസെൻറ് പ്രസ്താവന നടത്തിയെന്ന് വ്യാജ പരാമർശം പ്രചരിക്കുന്നു…

പ്രചരണം പ്രമുഖ ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം പല രാഷ്ട്രീയ വേദികളിലും ചാനൽ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇടതുപക്ഷത്തിനെതിരായി അദ്ദേഹം ഒരു പ്രസ്താവന നടത്തി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അത് എന്‍റെ വലിയ തെറ്റ്. ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു… കമ്മ്യൂണിസം യഥാർത്ഥത്തിൽ ജനസേവനത്തിന്‍റെ ഏഴയലത്തുപോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു […]

Continue Reading

FACT CHECK: മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിക്കുന്നു…

പ്രചരണം  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സീറ്റ് വിതരണത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പ്രതിഷേധ സൂചകമായി പരസ്യമായി തലമുടി മുണ്ഡനം ചെയ്യുകയും തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.   ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷനും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി ഇതേപ്പറ്റി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള […]

Continue Reading

FACT CHECK: കൊല്ലത്തും പുതുപ്പള്ളിയിലും ബിന്ദു കൃഷ്ണയ്ക്കും ഉമ്മൻചാണ്ടിക്കും വേണ്ടി വികാരഭരിരായി പ്രതിഷേധിച്ചത് ഒരാളല്ല,വ്യത്യസ്തരായ രണ്ടു വനിതാ പ്രവര്‍ത്തകരാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കായി വിവിധ പാര്‍ട്ടിക്കാര്‍ സ്ഥാനാർഥികളെ നിർണയിച്ച ശേഷം ഇത്തവണ പലയിടത്തും പ്രവർത്തകർ പ്രതിഷേധവും പരാതിയും ഉന്നയിച്ചതായി പലയിടത്തുനിന്നും വാർത്തകൾ വന്നിരുന്നു.  മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി സാധാരണ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുമാണ് സാധാരണ മത്സരിക്കാറുള്ളത്.  അദ്ദേഹത്തെ നേമം മണ്ടലത്തിലെയ്ക്ക് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നു എന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതേതുടർന്ന് പാർട്ടി പ്രവർത്തകർ വളരെ ശക്തമായ പ്രതിഷേധം പുതുപ്പള്ളിയില്‍ സൃഷ്ടിച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർത്തി ഒരു പാർട്ടി പ്രവർത്തകൻ […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന കെപിഎ മജീദ് പറഞ്ഞതായി മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..

വികാരപരിതനായി കെ.പി.എ.മജീദ്.. ഇനിയും എന്ന തോല്‍പ്പിച്ചാല്‍ മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന് തുറന്നടിച്ചു.. എന്ന തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷക്കീര്‍ പുത്തന്‍പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 85ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? […]

Continue Reading

FACT CHECK – പാര്‍ട്ടിയുടെ മേന്മയല്ല, തന്നോടുള്ള സഹതാപമാണ് നേമത്ത് ബിജെപിയുടെ വിജയ കാരണമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം നേമത്ത് താന്‍ ജിയിച്ചത് പാര്‍ട്ടിയുടെ മേന്മ കൊണ്ടല്ല.. ജനങ്ങള്‍ക്ക് തോന്നിയ ഒരു സഹതാപം കൊണ്ട് മാത്രം.. നിലവില്‍ ഒരു സീറ്റില്‍ പോലും എന്‍ഡിഎ ജയിക്കില്ല.. ഒ.രാജഗോപാല്‍.. എന്ന പേരില്‍ ഒരു ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. സത്യകുമാരന്‍ ചെറുചാത്തന്‍കുന്നത്ത് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 172ല്‍ അധികം റിയാക്ഷനുകളും 2,400ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link […]

Continue Reading

FACT CHECK: മുല്ലപ്പള്ളി രാമചന്ദ്രൻ നേമം മണ്ഡലത്തില്‍ മത്സരിക്കുന്നു എന്ന പ്രചരണം തെറ്റാണ്

പ്രചരണം  തിരുവനന്തപുരത്തെ നേമം നിയോജക മണ്ഡലം ഇപ്പോൾ ബിജെപിയുടെ കയ്യിൽ ആണുള്ളത്. ബിജെപിയുടെ ഏക എംഎൽഎ ആയ ഒ. രാജഗോപാൽ അവിടെനിന്നുമാണ് വിജയിച്ചത്. അതിനാല്‍ നേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്.   ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ആരൊക്കെയാവും  മത്സരിക്കുക എന്ന് കേരളം  ആകാംഷയോടെ ഉറ്റുനോക്കുകയാണ്. നേമത്ത് മൂന്നു രാഷ്ട്രീയപാർട്ടികളും വ്യക്തമായി അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് വാർത്ത നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നേമവുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിട്ടതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

അവകാശവാദം എല്‍ഡിഎഫ് വിട്ടത് ജീവതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പോരാളി ഷാജി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 6,800 ല്‍ അധികം റിയാക്ഷനുകളും 1,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കൊല്ലം എംപിയും യുഡിഎഫ് ഖടകകക്ഷിയായ ആര്‍എസ്‌പി പ്രതിനിധിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

FACT CHECK: “ഡോളർ കടത്തു കേസ് പിണറായി മത്സരിക്കേണ്ട എന്ന് പി ബി” എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ്

പ്രചരണം  കഴിഞ്ഞ ഏതാനും മാസം മുമ്പ് കേരളത്തിലെ രാഷ്ട്രീയ് രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു സ്വര്‍ണ്ണ കടത്ത് വിവാദം. ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട് എന്നാ തരത്തില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് വെറും ദുഷ് പ്രചരണമാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷ് മുഖ്യമന്തിക്കെതിരായി മൊഴി നല്‍കി എന്നൊരു  വാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  ഇക്കഴിഞ്ഞ ദിവസം മുതൽ ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.  […]

Continue Reading

FACT CHECK – പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പിണറായി വിജയന്‍ തറക്കല്ലിട്ട പാലം തകര്‍ന്നു വീണു.. പണി പൂര്‍ത്തിയാകാത്ത പാലമാണ് ഇന്നലെ വൈകിട്ടോടെ തകര്‍ന്ന് വീണത്.. എന്ന പേരില്‍ ഒരു പാലം തകര്‍ന്ന ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 490ല്‍ അധികം റിയാക്ഷനുകളും 1,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു പാലം സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Continue Reading

FACT CHECK: ചിത്രത്തിലുള്ളത് വയലാറില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ നന്ദുവല്ല, പരിക്കേറ്റ് ചികിത്സയിലുള്ള മറ്റൊരു നന്ദുവാണ്…

പ്രചരണം  ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ കഴിഞ്ഞ ദിവസം  നടന്ന രാഷ്ട്രീയ കൊലപാതകം കേരളത്തെ ആകെ ഞെട്ടിച്ചു. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന്‍ നന്ദുവാണ് കൊല്ലപ്പെട്ടത്. ബിജെപിയും ഹിന്ദു സംഘടനകളും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും സംഭവം നടന്ന വയലാറിലും ചേര്‍ത്തലയിലും കൂടാതെ അമ്പലപ്പുഴയിലും തുടര്‍ സംഘര്‍ഷങ്ങളുണ്ടായി.  കൊല്ലപ്പെട്ട നന്ദുവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link Facebook പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കൊല്ലപ്പെട്ട നന്ദുവിനെ കുറിച്ച് ആണെങ്കിലും ചിത്രം […]

Continue Reading

FACT CHECK: കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല… സത്യം അറിയൂ…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെയും പങ്കുവയ്ക്കപ്പെടുന്നത്. ഇന്നലെ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിനൊപ്പം പ്രചരിക്കുന്ന വാര്‍ത്ത ഇതാണ്: കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സിയുടെ പഠന റിപ്പോര്‍ട്ട്. വാരിക്കോരി ചിലവാക്കി സാമ്പത്തിക ബാധ്യത വരുത്തണ്ടായെന്നും കെ.പി.സി.സിക്ക് നിര്‍ദ്ദേശം.  ആ നിലവിളി ശബ്ദമിടൂ എന്ന് പരിഹാസ രൂപേണ ഒരു അടിക്കുറിപ്പുമുണ്ട്. വാര്‍ത്ത പ്രചരിക്കുന്ന പോസ്റ്ററില്‍ പത്രവാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ “കേരളത്തില്‍ തുടര്‍ഭരണമെന്ന് എ.ഐ.സി.സിയുടെ പഠന റിപ്പോര്‍ട്ട് എന്ന തലക്കെട്ട്‌ […]

Continue Reading

FACT CHECK: ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുന്നു…

പ്രചരണം  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭയിലെ ഏക ബിജെപി എം എല്‍ എ ഒ രാജഗോപാല്‍, മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ബിജെപി  യുവ നേതാവ് വിവി രാജേഷ് എന്നിവര്‍ ഒന്നിച്ച് സംസാരിച്ചിരിക്കുന്ന ഒരു ചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: […]

Continue Reading

FACT CHECK – പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന് വീണ്ടും വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം പാര്‍ട്ടി സീറ്റ് നിഷേധിച്ചു.. പി.ജയരാജന്‍ ബിജെപിയിലേക്ക്.. എന്ന പേരില്‍ ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേസരി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം റിയാക്ഷനുകളും 210ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന ഈ പ്രചരണം വസ്‌തുതാപരമാണോ. ജയരാജന് സീറ്റ് നിഷേധിച്ചെന്ന പ്രചരണത്തെ കുറിച്ച് ജയരാജന്‍റെ പ്രതികരണം എന്താണ്? വസ്‌തുത അറിയാം. വസ്‌തുത വിശകലനം മുതിര്‍ന്ന സിപിഎം […]

Continue Reading

FACT CHECK – ഇടുക്കിയില്‍ സിംഹം ഇറങ്ങിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇടുക്കിയിലുള്ളവർ സൂക്ഷിക്കുക.. ഇടുക്കിയിലെ മാരുതി ഷോറൂമിൽ വാഹനം ബുക്ക്‌ ചെയ്യാൻ വന്ന കസ്റ്റമർ…. സെക്യൂരിറ്റിക്കാരൻ കാബിനിൽ നിന്ന് പുറത്തിറങ്ങാതിരുന്നത് ഭാഗ്യം എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. അതായത് ഒരു നഗരപ്രദേശത്തെ ഏതോ ഒരു സ്ഥാപനത്തിന്‍റെ മതില്‍ ചാടി എത്തുന്ന പെണ്‍ സിംഹത്തിന്‍റെ വീഡിയോയാണിത്. സ്ഥാപനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണിത്. ഇടുക്കിയിലെ മരുതി ഷോറൂമില്‍ എത്തിയ കസ്റ്റമര്‍ എന്ന ഹാസ്യരൂപേണയാണ് പ്രചരണം. പെണ്‍സിംഹത്തെയാണ് കസ്റ്റമര്‍ […]

Continue Reading

FACT CHECK: കോവിഡ് പകരുന്ന സാഹചര്യത്തില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളെ പുറത്തു കൊണ്ടുപോയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന പ്രചരണം അസത്യമാണ്…

വിവരണം  കേരളത്തില്‍ കോവിഡ് വ്യാപന നിരക്ക് കൂടുകയാണ്. ലോക്ക് ഡൌണിനു ശേഷം ഇളവുകള്‍ പതിയെ പിന്‍വലിച്ച സാഹചര്യത്തില്‍ വ്യാപന നിരക്ക് കൂടുകയാണുണ്ടായത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങി.  ഒരു മാധ്യമ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്.  വാര്‍ത്തയുടെ തലക്കെട്ട്‌  ഇങ്ങനെയാണ്: പൊതുസ്ഥലത്ത് 10 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ; രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി.” ഉള്ളടക്കത്തിലെ […]

Continue Reading

FACT CHECK: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി എമ്മിന്‍റെ അന്ത്യം കുറിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസ്താവന നടത്തി എന്ന് വ്യാജ പ്രചരണം…

വിവരണം  രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്‌. കാസര്‍ഗോഡ്‌ നിന്നുള്ള എംപിയായ അദ്ദേഹം കെ പി സി സി യുടെ വക്താവുമാണ്. അദ്ദേഹം പറഞ്ഞതായി ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പോസ്റ്റര്‍ രൂപത്തിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെ: വേണ്ടി വന്നാല്‍ ആര്‍ എസ് എസുമായി ചേര്‍ന്ന് സി പി ഐ (എം) ന്‍റെ അന്ത്യം കുറിക്കുമെന്ന് സംഘിത്താന്‍… നന്ദിയുണ്ട്.. കേരളത്തിലെ കോണ്‍ ഗ്രസിന്‍റെ തനിനിറം […]

Continue Reading

FACT CHECK: ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷിനെ വിളിക്കാന്‍ രഹസ്യ ഫോണ്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം  സ്വര്‍ണ്ണ കടത്ത് കേസിന്‍റെ അന്വേഷണം ഉന്നത അന്വേഷണ ഏജന്‍സികള്‍ തുടരുകയാണ്. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ക്കെതിരെ ചരിത്രത്തിലാദ്യമായി സാമ്പത്തികമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രമേയം പാസാക്കുകയും വോട്ടിനിടുകയും ചെയ്തു. എന്നാല്‍ വോട്ടില്‍ പ്രമേയം തള്ളപ്പെട്ടു. മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ഒരു വാര്‍ത്ത അറിയിക്കുന്നത് സ്പീക്കര്‍ തന്‍റെ മറ്റൊരു നമ്പരില്‍ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചു എന്നാണ്. ഈ പ്രചരണം ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ പേരിലും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ചെന്നിത്തലയ്ക്ക് […]

Continue Reading

FACT CHECK: ‘നികേഷ് കുമാർ അഴീക്കോട് നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചന’ – എന്ന് വ്യാജ പ്രചരണം…

വിവരണം  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ നിർണയിക്കുന്ന ചർച്ചകളിലാണ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരണം ശക്തമാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം “സിപിഎം നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം നികേഷ് കുമാർ അഴീക്കോട് നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കും എന്ന് സൂചന” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്.   archived link FB post നികേഷ് കുമാർ കഴിഞ്ഞ തവണ സി.പി.എം […]

Continue Reading

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയ്ക്ക് പ്രിയങ്കരന്‍’ എന്ന് രാഹുല്‍ ഗാന്ധി പ്രശംസിച്ചു എന്നത് വ്യാജ പ്രചാരണമാണ്…

വിവരണം  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ ചില പ്രചാരണങ്ങള്‍ വ്യാപകമാകുന്നുണ്ട്. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കള്‍ക്കെതിരെ നടന്ന  ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.  ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ വീണ്ടും ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്‍റെയും ചിത്രങ്ങളും ഒപ്പം കേരള ജനതക്ക് പ്രിയങ്കരന്‍ പിണറായി […]

Continue Reading

FACT CHECK: കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന് വ്യാജ പ്രചരണം…

വിവരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കായി പുതിയ തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. ഈ സന്ദര്‍ഭത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും – പ്രിയങ്ക ഗാന്ധി എന്ന വാചകങ്ങളാണ് പ്രിയങ്കയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ ഉള്ളത്.   archived link FB post ബീഫ് പ്രേമികളുടെ നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്‍റെ ഗോവധ നിരോധന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമാണ് […]

Continue Reading

FACT CHECK: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ മുന്നോട്ടു വച്ച ന്യായ് പദ്ധതി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലും അവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പിലക്കാനാവില്ല – രാഹുല്‍ ഗാന്ധി. archived link FB post അതായത് ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആകില്ല എന്ന് […]

Continue Reading

FACT CHECK: ബജറ്റിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് രമേശ്‌ ചെന്നിത്തല പരാമര്‍ശം നടത്തി എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ ഐസക് ഇന്നലെ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ സമയമെടുത്ത് അവതരിപ്പിച്ച ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് നേടിയ ബജറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.   പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ബജറ്റിനെ പ്രശംസിച്ച് പരാമര്‍ശം നടത്തി എന്ന മട്ടില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: രമേശ്‌ ചെന്നിത്തലയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍, ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളോട് കൂടിയിട്ടുള്ള […]

Continue Reading

FACT CHECK: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് പറഞ്ഞതായി വ്യാജ പ്രചരണം…

വിവരണം തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം കാഞ്ഞങ്ങാട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. വിവിധ രാഷ്ട്രീയ മത സംഘടനകള്‍ സംഭവത്തെ അപലപിക്കുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.  ഇക്കഴിഞ്ഞ ദിവസം മുതല്‍ ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. അഖിലേന്ത്യാ മര്‍കസു സക്വാഫാത്ഹി സുന്നിയ ജനറല്‍ സെക്രട്ടറി കാന്തപുരം അബുബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായാണ് പ്രചരണം. വാര്‍ത്ത ഇങ്ങനെ: ഇസ്ലാമോഫോബിയ ആയുധമാക്കി […]

Continue Reading

FACT CHECK – മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം; യഥാര്‍ത്ഥത്തില്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചിത്രമല്ല അത്.. വസ്‌തുത ഇതാണ്..

വിവരണം മാറ്റത്തിന്‍റെ ചുമർ ചിത്രങ്ങൾ.. To whomsoever it may concern:രണ്ട് ചുവരുകളാണ്, രണ്ട് ചിത്രങ്ങളാണ്, നല്ല മാറ്റമാണ്. അത്രയാണുള്ളത്, അത്രയാണ് പറഞ്ഞത്.. പറഞ്ഞതുള്ളതാണ്… എന്ന തലക്കെട്ട് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന ചിത്രവും ഒരു പഴയ ചിത്രവും സഹിതം സമൂഹമധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016ല്‍ പിണറായി വിജയന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള സ്കൂളിന്‍റെ അവസ്ഥയും ഇപ്പോള്‍ 2020ല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴുള്ള അതെ സ്കൂളിന്‍റെ മാറ്റവുമാണ് ചിത്രത്തില്‍ താരതമ്യം ചെയ്യുന്നതായി അവവകാശപ്പെടുന്നത്. […]

Continue Reading

FACT CHECK – “ബിജെപി സ്ഥാനാര്‍ത്ഥിയായതിനാല്‍ ആരും ഗേറ്റ് പോലും തുറക്കുന്നില്ല..” വി.വി.രാജേഷ് ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ..

വിവരണം ഇന്നലെ വൈകുന്നേരം പ്രാചരണത്തിന് ഇറങ്ങിയപ്പോള്‍ പോസ്റ്ററുകള്‍ ആരും തന്നെ വാങ്ങിയില്ല. അവര്‍ ബിജെപിയാണെന്ന് പറഞ്ഞപ്പോള്‍ ഗേറ്റ് പോലും തുറുന്നില്ല. എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പൊറേഷനില്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും നേതാവുമായ വി.വി.രാജേഷിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയെ ജനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന വിലാപം തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വി.വി.രേജേഷ് പങ്കുവെച്ചു എന്ന തരത്തിലാണ് സുദര്‍ശനം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരമൊരു സ്ക്രീന്‍ഷോട്ട് […]

Continue Reading

FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത് കോവിഡ് മഹാമാരിക്കിടയിലാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.  തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. “ഇപ്രാവശ്യം വീട്ടിലിരുന്ന് വോട്ടു ചെയ്യുവാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു, ഏറെ സഹായകരം” എന്നാ തലക്കെട്ടിലെ വാര്‍ത്തയുടെ ഉള്ളടക്കവും അത് തന്നെയാണ്. അതായത് എല്ലാവര്‍ക്കും വീട്ടിലിരുന്നു തന്നെ […]

Continue Reading

FACT CHECK: കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയേക്കും എന്ന വാര്‍ത്ത തെറ്റാണ്…

വിവരണം  ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും  നേതൃനിരയിലുള്ള ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നു. ഈ രീതിയില്‍ പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു.  FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു ബിജെപി സംസ്ഥാന […]

Continue Reading

FACT CHECK – ഒ.രാജഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ.. വസ്‌തുത അറിയാം..

വിവരണം ഒടുവില്‍ രാജഗോപാലും സമ്മതിച്ചു പിണറായി തന്നെ ഹീറോ.. വളരെയേറെ പ്രതീക്ഷിയുണ്ട് ഈ സര്‍ക്കാരില്‍ ചാണ്ടിയേക്കാള്‍ നിശ്ചയദാര്‍ഢ്യം ഉള്ളയാള്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയിവുള്ളയാള്‍.. പ്രായോഗിക വീക്ഷണമുള്ളയാള്‍ ഇതൊക്കെ പിണറായി വിജയന്‍റെ പ്ലസ് പോയിന്‍റുകളാണ്.. എന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എന്ന പേരില്‍ ഒരു പോസ്റ്റര്‍ കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എയായ രാജഗോപാല്‍ പിണറായി വിജയനെ പുകഴ്‌ത്തി പറഞ്ഞ വാക്കുകളാണിവയെന്ന പേരിലാണ് പലരും ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ ഏലംകുളം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK: ഡിസംബര്‍ മാസത്തില്‍ റേഷന്‍ കിറ്റ് രണ്ടെണ്ണം നല്‍കുമെന്ന പ്രചരണം വ്യാജമാണ്…

വിവരണം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി റേഷന്‍ കടകള്‍ വഴി എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ കടകള്‍ വഴി സൌജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. വാര്‍ത്ത ഇങ്ങനെയാണ്: “പാചകം ചെയ്ത് ആഘോഷിക്കുവാൻ ആയി ഡിസംബർ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 2 കിറ്റുകൾ നല്കുന്നു” വാര്‍ത്തയുടെ ഒപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ “ഡിസംബര്‍ മാസം എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ […]

Continue Reading

FACT CHECK – മന്ത്രി കെ.കെ.ഷൈലജയെ അഭിനന്ദിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? വസ്‌തുത ഇതാണ്..

വിവരണം ഫഹദിന് പുറമെ മലയാളികളുടെ അഭിമാനമായ ഷൈലജ ടീച്ചറിന് ആശംസകള്‍ അറിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.. സംഘി, കൊങ്ങി, സുഡാപ്പി, മൗദൂദി വര്‍ഗ്ഗങ്ങള്‍ ഒഴിച്ച് തലയ്ക്ക് വെളിവുള്ള എല്ലാ മലയാളികള്‍ക്കും അഭിമാനമാണ് ടീച്ചറിന് ലഭിച്ച ആദരവ്.. എന്ന പേരില്‍ ഒട്ടേറെ പോസ്റ്റുകള്‍ ഫെയ്‌‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോഗ് മാസികയുടെ കവര്‍ ചിത്രത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ ചിത്രം പ്രസിദ്ധീകരിച്ചതുമായ ബന്ധപ്പെട്ട സിനിമതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അഭിനന്ദങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം പ്രമുഖ […]

Continue Reading

FACT CHECK: ‘കേരളത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി സർക്കാരിനെ വെറുതെ കടന്നാക്രമിക്കുകയാണ്’ എന്നൊരു പ്രസ്താവന ഡോ. ശശി തരൂര്‍ നടത്തിയിട്ടില്ല

വിവരണം  കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ എല്ലാം നിരവധി നേതാക്കൾ ഉണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ  പരക്കെ സൈബർ ആക്രമണത്തിന് ഇരയാകുന്നത് ചില നേതാക്കൾ ഉണ്ട്. അതിൽ ഒരാളാണ് ഡോക്ടർ ശശി തരൂർ. അദ്ദേഹത്തിന്‍റെ പ്രസ്താവനയും പരാമർശവും എന്ന മട്ടിൽ അനേകം പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ പ്രചരിച്ചവയിൽ പലതും ശശി തരൂരുമായി യാതൊരു ബന്ധവും ഇല്ലാത്തവയായിരുന്നു എന്ന് വസ്തുത അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  ഇപ്പോഴിതാ ഡോക്ടർ ശശിതരൂരിന്‍റെ മറ്റൊരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ […]

Continue Reading

FACT CHECK – മലയാളത്തില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം ഞാൻ ഇനി മലയാളത്തിൽ… പാടുക ഇല്ല വിജയ് യേശുദാസ്… എന്ന തലക്കെട്ട് നല്‍കി നിരവധി പോസ്റ്റുകളും സന്ദേശങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായി പ്രചരിക്കുന്നുണ്ട്. വിജയ് യേശുദാസ് മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞു എന്നും ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. സൈമോന്‍ സാമുവല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,700ല്‍ അധികം റിയാക്ഷനുകളും 57ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ […]

Continue Reading

FACT CHECK – യുപിയില്‍ ഉള്ളിവില എട്ട് രൂപയോ? വസ്‌തുത അറിയാം..

വിവരണം ഉത്തര്‍പ്രദേശിൽ ‌ഒരു കിലോ  ഉള്ളിക്കു  വില 8 രൂപ. കേരളത്തിൽ എത്രയാണ് ഉള്ളിക്കുവില? എന്ന തലക്കെട്ട് നല്‍കിയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് നിരവധി ഫെയ്‌സ്ബുക്ക് ഗ്രൂപ്പകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നമ്മുടെ സ്വന്തം അരൂര്‍ എന്ന ഗ്രൂപ്പില്‍ മിഥുന്‍ കെ.ആര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം റിയാക്ഷനുകളും 740ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തിലും ഉത്തര്‍പ്രദേശില്‍ എട്ടു രൂപയ്ക്ക് ഉള്ളി […]

Continue Reading

FACT CHECK – പി.കെ.ഫിറോസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം സമരങ്ങളിൽ പങ്കെടുത്ത ഒറ്റ ലീഗുക്കാരനും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല… പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം…. സമരങ്ങളിൽ പങ്കെടുത്ത കോൺഗ്രസ് ബിജെപി പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചത്അതു കാരണമാണ് കേരളത്തിൽ കൊറോണ വ്യാപനം ഉണ്ടായത്… അതിന് ലീഗിനെ കുറ്റപ്പെടുത്താം എന്ന ചിന്ത കെ ടി ജലീൽ ഉപേക്ഷിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ട് ഇറങ്ങും… കേരളത്തിൽ ഇന്നുവരെ ഒരു മുസ്ലിം ലീഗ് പ്രവർത്തകനു കൊറോണ സ്വീകരിച്ചിട്ടില്ല കാരണം ഈ പാർട്ടി പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ ആണെന്ന് കമ്മികൾ ഇനിയെങ്കിലും മനസ്സിലാക്കണം….എന്ന തലക്കെട്ട് നല്‍കി […]

Continue Reading

Fact Check – വൈറ്റില മേല്‍പ്പാലത്തെ കുറിച്ച് പ്രചരിക്കുന്ന ഈ കഥകള്‍ സത്യമോ.. വസ്‌തുത ഇതാണ്..

വിവരണം പാലത്തിൽ വലിയ വണ്ടികൾ കയറിയാൽ മുകൾ ഭാഗം മെട്രോ പാലത്തിൽ മുട്ടും എന്ന് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. കമ്മികൾ അതിനെ വിഡ്ഢി ത്തം എന്നു പോസ്റ്റ്‌ ചെയ്തു ആ പോസ്റ്റിനെ അവഹേളിച്ചു ദാ ഇപ്പോൾ തെളിവ് ഇന്നുവരെ ഒരു പാലത്തിലും കാണാൻ കഴിയാത്ത ക്രോസ്സ് ബാർ വച്ചു വലിയ വണ്ടികളെ തടഞ്ഞിരിക്കുന്നു അതായത് ടൺ ന്നേജ് കൂടിയ ഹൈറ്റ് കൂടിയ (ഭാരമുള്ള )വണ്ടികൾക്കു പാലത്തിൽ പ്രവേശനം ഇല്ല പാലാരിവട്ടം പാലം പോലും ക്രോസ്സ് ബാർ വയ്ക്കാതെ […]

Continue Reading

FACT CHECK ഈ വീഡിയോ സന്ദേശത്തിന് 144 പ്രഖ്യാപിച്ചതുമായി യാതൊരു ബന്ധവുമില്ല…

വിവരണം  സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ അറിയിപ്പ് മാന്യ വായനക്കാര്‍ ഇതിനോടകം കണ്ടുകാണും.  കോവിഡ് സൂപ്പര്‍ സ്പ്രെഡ് തടയാനായി സംസ്ഥാന സര്‍ക്കാര്‍ ൧൪൪ പ്രഖ്യാപിചിരുന്നുവല്ലോ. അതിനെപറ്റിയുള്ള മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളാണ് വീഡിയോയിലൂടെ നല്‍കുന്നത്.  archived link FB post രോഗം ബാധിച്ചവരുടെ എണ്ണം കൂടി വരുന്നതിനാൽ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം ഫലപ്രാപ്തിയിലെതിച്ച്  ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിന് പൊതുജന സമാധാനം ഉറപ്പുവരുത്തുന്നതിനായി ക്രിമിനല്‍ നടപടി ൧൪൪ പ്രകാരം  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.  ആവശ്യ സാധനങ്ങൾ […]

Continue Reading

മുസ്ലിം ലീഗ് നേതാക്കളുടെ നടുവില്‍ നില്‍ക്കുന്നത് യൂത്ത് ലീഗ് നേതാവ് അബദുല്‍ കരീമാണ്.. സ്വര്‍ണ്ണ കടത്ത് കേസ് പ്രതി റമീസല്ല…

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ ഐ എ കേസന്വേഷണം ഏറ്റെടുത്തശേഷം കേസിനെ പറ്റി നിരവധി അഭിപ്രായങ്ങളും ആരോപണങ്ങളും ഒപ്പം അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില പോസ്റ്റുകളിലെ കള്ള വാദഗതികള്‍ ഞങ്ങള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ട്.  സ്വര്‍ണ്ണ കടത്തു വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. സ്വര്‍ണ്ണ കടത്തിന്‍റെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്ന കെ പി റമീസ്, സംസ്ഥാന മുസ്ലിം യൂത്ത്  ലീഗ് പ്രസിഡണ്ട് മുന്നവര്‍ അലി […]

Continue Reading

അക്ഷയ കേന്ദ്രം വഴിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്

വിവരണം സര്‍ക്കാര്‍  പദ്ധതികളെ പറ്റി നിരവധി പ്രചാരണങ്ങള്‍ സാമൂയ മാധ്യമങ്ങളില്‍ കണ്ടുവരാറുണ്ട്. സര്‍ക്കാരിന്‍റെ  ചില പദ്ധതികള്‍ക്കുള്ള അപേക്ഷ സമര്‍പ്പണം അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ അക്ഷയ കേന്ദ്രങ്ങളുടെ പേരുകൂടി ഉള്‍പ്പെടുത്തിയാണ്  ഇത്തരത്തിലെ പല വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്.  സര്‍ക്കാര്‍  ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഒരു വാര്‍ത്ത ഇപ്പോള്‍ ഇത്തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ വസ്തുത അന്വേഷിച്ച് വായനക്കാരില്‍ ചിലര്‍ ഞങ്ങളുടെ വാട്ട്സ് അപ്പ് ഫാക്റ്റ് ലൈന്‍ നമ്പരായ 9049053770 ലേയ്ക്ക് ഇത്തരത്തിലെ ചില പോസ്റ്റുകള്‍ അയച്ചിരുന്നു.   “അറിയിപ്പ് […]

Continue Reading

കേരള സര്‍ക്കാരും യു‌ഡി‌എഫും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന പ്രചാരണത്തിന് പിന്നിലെ വസ്തുത ഇതാണ്…

വിവരണം  വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച് നിരവധി അറിയിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും ഈ പ്രചരണങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതായിരിക്കും. ചിലപ്പോള്‍ കാലാവധി അവസാനിച്ചവ, ചിലപ്പോള്‍ നിര്‍ത്തലാക്കിയവ, മറ്റു ചിലപ്പോള്‍ സ്കോളര്‍ഷിപ്പുമായി ബന്ധമില്ലാത്ത ചില തട്ടിപ്പു വെബ്സൈറ്റുകളിലേയ്ക്ക് നയിക്കുന്നവ ഇങ്ങനെയാണ് പലപ്പോഴും കണ്ടുവരുന്നത്.  സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങള്‍ക്ക് മുകളില്‍ ഞങ്ങളുടെ ഫാക്റ്റ് ചെക്കിങ് ടീം അന്വേഷണം നടത്തുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പെട്ട ചില റിപ്പോര്‍ട്ടുകള്‍ താഴെ […]

Continue Reading

കോവിഡ് ബാധയെപ്പറ്റി എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ യുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

വിവരണം കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഒന്നടങ്കം രോഗത്തോട് പൊരുതുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഭരണകൂടം, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ  എന്നിവരുൾപ്പെടെ എല്ലാവരും പൊതുജനങ്ങൾക്ക് വേണ്ടത്ര കരുതൽ നൽകാൻ സദാ ജാഗരൂകരാണ്. ഇതിനിടയിൽ കോവിഡ്  സംബന്ധിച്ച പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള ചികിത്സാ രീതികൾ, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.  ഇത്തരത്തില്‍ തലശ്ശേരി എം‌എല്‍‌എ എ‌എന്‍ ഷംസീറിന്‍റെ പേരില്‍ […]

Continue Reading

രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം

വിവരണം ഭരണപക്ഷവും പ്രതിപക്ഷവും കോവിഡ് പ്രവർത്തനങ്ങളെക്കുറിച്ചും അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ചും അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദങ്ങള്‍ നടത്തുന്നുണ്ട്. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും സൈബർ സഖാക്കളുംആവേശത്തോടെ ഇതിൽ പങ്കുകൊള്ളുന്നുണ്ട്.  കഴിഞ്ഞദിവസം കരിപ്പൂർ വിമാനം അപകടമുണ്ടായ സമയത്ത് അവിടെ രക്ഷാപ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ട കോഴിക്കോട് കളക്ടർക്കും അസിസ്റ്റന്‍റ് കളക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് അവിടം സന്ദർശിച്ച മുഖ്യമന്ത്രിയും ക്വാറന്‍റൈനില്‍ കഴിയുകയാണ്. ഇരുവരുടെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങി ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  പിണറായി ആവശ്യപ്പെട്ടാൽ 14 […]

Continue Reading

സിവില്‍ സര്‍വീസിന് 55 മത്തെ റാങ്ക് ലഭിച്ചത് ഡോ. അരുണ്‍ എസ് നായര്‍ക്കാണ്.. മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു…

വിവരണം സിവില്‍ സര്‍വീസസ് 2019 പരീക്ഷയുടെ റിസള്‍ട്ട് ഇക്കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേരളത്തിൽ നിന്നും 11 മലയാളികൾക്ക് റാങ്ക് കിട്ടി എന്നാണ് വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്. വാര്‍ത്താ മാധ്യമങ്ങളിലെല്ലാം ഇവരെ പറ്റി ഉള്ള വാർത്തകൾ വന്നിരുന്നു.  അനുമോദനം അറിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. എന്നാൽ ഈ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്.  archived link FB post ഒരു വ്യക്തിയുടെ ചിത്രവും അതിനൊപ്പം # […]

Continue Reading

ഈ വൈറല്‍ ചിത്രത്തിലുള്ളത് പോലീസുകാരല്ല; വസ്‌തുത ഇതാണ്..

വിവരണം ചിത്രം 1 3 പോലീസ് കാരും മാസ്ക് താടിയിൽ വച്ചു പ്രായമായ ഒരാൾക്ക് മാസ്ക് വെപ്പിക്കുന്നു ചിത്രം 2 സാമൂഹിക അകലം പാലിക്കേണ്ടവർ അടുത്ത് നിന്നും  ഷേക്ക്‌ ഹാൻഡ്‌ കൊടുക്കുന്നു ഇതിൽ കൂടി എന്ത് ബോധവത്കരണമാണ് ഉദ്ദേശിച്ചത് നിങ്ങൾക്ക് വല്ലതും മനസ്സിലായോ… എന്ന പേരില്‍ രണ്ട് ചിത്രങ്ങല്‍ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥയും മറ്റ് രണ്ട് പോലീസുകാരും ചേര്‍ന്ന് ഒരു സ്ത്രീയെ കോവിഡ് ബോധവല്‍ക്കരണ ക്യാംപെയ്ന്‍ ബ്രേക്ക് ദ് […]

Continue Reading

സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ ഇടിമിന്നലേറ്റ് നശിച്ചു എന്ന് സര്‍ക്കാര്‍ പറഞ്ഞോ?

വിവരണം സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു.. മിന്നൽ ബിജയൻ ഡാ.. 😄😄😄 എന്ന തലക്കെട്ട് നല്‍കി ഒരു ചില പോസ്റ്റുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍. എന്‍ഐഎ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ദൃശ്യങ്ങള്‍ ഇടിമിന്നലേറ്റ് നശിച്ചുപോയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയെന്നാണ് പ്രചരണങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. MYL Cyber Wing (എംവൈഎല്‍ സൈബര്‍ വിങ്) […]

Continue Reading

പി ശ്രീരാമകൃഷ്ണന് മികച്ച സ്പീക്കർക്കുള്ള പുരസ്കാരം ലഭിച്ചത് ജനുവരിയിലായിരുന്നു, ഇപ്പോഴല്ല…

വിവരണം  തിരുവനന്തപുരത്തു അടുത്തിടെ നടന്ന വിവാദമായ സ്വർണ്ണ കടത്തുകേസിലെ പ്രതികളോടൊപ്പം  ബന്ധപ്പെടുത്തി നിരവധി രാഷ്രീയ നേതാക്കളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ വിവരണങ്ങളോടെ പലരും പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചിത്രവും ഇതിൽ പെടും.  ഇപ്പോൾ ശ്രീരാമകൃഷ്ണന്റെ ചിത്രം മറ്റൊരു വിവരണത്തോടെ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  archived link FB post കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കിടയിൽ നമ്മൾ അറിയാതെ പോയ ഒരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പീക്കറായി കേരള നിയമസഭ സ്‌പീക്കർ പി. […]

Continue Reading

ചിത്രത്തിൽ രമേഷ് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫാസില്‍ ഫരീദ് ആണെന്ന് ദുഷ്പ്രചരണം…

വിവരണം തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പുതിയ പുതിയ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കേസിലെ പ്രധാന പ്രതികളില്‍ ഒരാളെ ഒഴികെ മറ്റെല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഫസൽ ഫരീദ് എന്ന വിദേശത്തുള്ള കേന്ദ്ര അന്വേഷണ ഏജൻസി പ്രതിയെ വിട്ടുകിട്ടാനായി കേന്ദ്ര അന്വേഷണ ഏജൻസി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.  ഇതിനിടെ സാമൂഹ്യ മാധ്യമങ്ങൾ വഴി ഫസല്‍ ഫരീദിനെ പറ്റി പല വാർത്തകളും പ്രചരിക്കുന്നുണ്ട്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫാസൽ ഫരീദിനൊപ്പം നിൽക്കുന്നു എന്ന മട്ടിൽ ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു […]

Continue Reading

സ്വപ്ന സുരേഷിനെ പിടികൂടിയത് പിണറായി വിജയന്‍റെ മകളുടെ ഫ്ലാറ്റിൽ നിന്നാണെന്ന വാര്‍ത്തയുള്ള സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

വിവരണം  കേരളത്തില്‍  ഇക്കഴിഞ്ഞ ദിവസം വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാംപ്രതി  സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും  ശനിയാഴ്ച സന്ധ്യയോടെ  പോലീസ് പിടികൂടി.  ഒന്നാം പ്രതി സരിത്ത് നേരത്തെ പോലീസിന് പോലീസ് വലയിലായിരുന്നു.  നാലാം പ്രതിയായ സന്ദീപ് നായരെയും ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തു.   മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ മാത്രമാണ് ഇനി കണ്ടു കിട്ടാനുള്ളത്.  സ്വപ്ന സുരേഷിനെ ബാംഗ്ലൂർ കോറമംഗല എന്ന സ്ഥലത്തുള്ള  ഒരു അപ്പാർട്ട്മെന്‍റ് ഹോട്ടലിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇതേതുടർന്ന് പല വാർത്തകളും  സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെ‌എസ്‌യു നേതാവ് സച്ചിനാണ്…

വിവരണം തിരുവനന്തപുരത്ത് അടുത്തിടെ വിവാദമായ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍‌ഐ‌എയ്ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ഒളിവിലായിരുന്ന, സ്വപ്ന സുരേഷ് എന്ന കേസിലെ രണ്ടാം പ്രതി ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. എങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജമാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ […]

Continue Reading

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

വിവരണം വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്തിന്‍റെ വാർത്തകളാണ് നിറയുന്നത്. പല രാഷ്ട്രീയ നേതാക്കളുടെയും പ്രസ്താവനകളായും പേരിലും രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളായും നിരവധി വാർത്തകൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നു.  സ്വർണകടത്തിന്‍റെ പ്രധാന കണ്ണി എന്ന് ആരോപിക്കുന്ന സ്വപ്ന കുറിച്ച് നിരവധി വാർത്തകളാണ് വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യാഥാർഥ്യവുമായി ബന്ധമില്ലാത്ത പല വാർത്തകളും പുറത്തുവരുന്നുണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഒരു പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  എയർപോർട്ടിൽ നിന്ന് പുറത്ത് വരുന്ന […]

Continue Reading

ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് റോഡ് പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുറന്ന് റോഡ് അടച്ചുപൂട്ടി എന്ന പ്രചരണം വ്യാജം..

വിവരണം വഴിച്ചേരി മാർക്കറ്റിൽ 3 പേർക്ക് covid, Market closed എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രവും സഹിതം ജൂണ്‍ 27 മുതല്‍ ഒരു വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശവും ചിത്രവും ചിലര്‍ ഫെയ്‌സ്ബുക്കിലും മെസ്സഞ്ചിറിലും പ്രചരിപ്പിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ നഗരപ്രദേശമായ ആലപ്പുഴ നഗരസഭയിലെ വഴിച്ചേരി വാര്‍ഡിലെ മാര്‍ക്കറ്റില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും അതിനാല്‍ മാര്‍ക്കറ്റ് പോലീസ് അടച്ചു പൂട്ടി നിരോധനം ഏര്‍പ്പെടുത്തി എന്നുമാണ് പ്രചരണം. വാട്‌സാപ്പിലെ പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്- പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് […]

Continue Reading

നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ശശി തരൂര്‍ എംപി അനുകൂലിച്ചോ?

വിവരണം വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിവരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണമെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നയത്തിലൂടെ പ്രവാസികളെ ദ്രോഹിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. എന്നാല്‍ അതെ സമയം സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത്തരത്തില്‍ കാര്‍ത്തിക് കെ.ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

വൈറലായ ഈ ചിത്രത്തിലുള്ള റോഡ് കേരളത്തിലെ അല്ല..

വിവരണം വലിയ പുരോഗമനം പ്രസംഗിക്കുന്ന കേരളത്തിലെ റോഡുകളുടെ അവസ്‌ഥ കണ്ടോ? പൈപ്പ് ഇരിക്കുന്ന ഭാഗത്തെ ടാറിന്റെയും മെറ്റലിന്റെയും കാശ് പിണറായി സർക്കാർ മുക്കിയോ? 😁 എന്ന തലക്കെട്ട് നല്‍കി ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടാര്‍ ചെയ്ത ഒരു റോഡിന്‍റെ ഏകദേശം നടുവിലൂടെ ജലവിതരണ പൈപ്പ് ലൈന്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചിത്രം. പ്രൊഗ്രെസ്സീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ മെഴ്‌സല്‍ അമെയ്സ് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന […]

Continue Reading

കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…

വിവരണം സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന്  എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ്  നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര […]

Continue Reading

പ്രവാസികളായ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചാനൽ പ്രസിദ്ധീകരിച്ചതിന്‍റെ വ്യാജ സ്ക്രീൻഷോട്ട്…

വിവരണം വിദേശത്തുനിന്ന് പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളും തിരിച്ചെത്തുമ്പോൾ ക്വാറന്‍റിന്‍ നൽകാൻ അതിവിശാലമായ സൗകര്യങ്ങള്‍ ഇന്നത്തെ നിലയിൽ കേരളത്തിലില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും ക്വാറന്‍റിന്‍ സൗകര്യങ്ങളെ ചൊല്ലിയുള്ള വ്യക്തതയില്ലായ്മയും മൂലം സർക്കാർ തീരുമാനങ്ങൾ പുനരാലോചിച്ചു വരുന്നു. തിരിച്ചുവരുന്ന പ്രവാസികളിൽ കഴിവുള്ളവർ അവരവരുടെ ക്വാറന്‍റിന്‍ ചിലവുകള്‍ വഹിക്കണമെന്നും കഴിവില്ലാത്തവർക്ക് സർക്കാർ ക്വാറന്‍റിന്‍ സൗകര്യം തുടരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതേതുടർന്ന് സർക്കാരിനെ വിമർശിച്ചു കൊണ്ട് ഒരുപാട് വാർത്തകൾ പ്രചരിച്ചു തുടങ്ങി. ഇക്കഴിഞ്ഞ ദിവസം മുതൽ […]

Continue Reading

കെ‌പി‌സി‌സി വക്താവ് ജോസഫ് വാഴക്കന്‍റെ പേരിൽ വ്യാജ പ്രസ്താവന പ്രചരിക്കുന്നു..

വിവരണം  കൊറോണ ഒഴിഞ്ഞു പോയി എന്ന് കരുതി ഇടതുപക്ഷം അഹങ്കരി കണ്ട് നമുക്ക് കാത്തിരുന്ന് കാണാം ജോസഫ് വാഴക്കൻ കോൺഗ്രസ് എന്ന ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെപിസിസി വക്താവും മുൻ എംഎൽഎയുമാണ് ജോസഫ് വാഴക്കൻ.   archived link FB post “ഒന്നും രണ്ടും കോവിഡ് വരവിനെ നമ്മൾ അതിജീവിച്ചു. മൂന്നാം വരവുണ്ടായാൽ അതിജീവിക്കുക അത്ര എളുപ്പമാകില്ല. കാരണം കോവിഡിനെക്കാൾ ഭീകരമായ കോൺഗ്രസിനെയും കൂട്ടുപിടിച്ചാണ് ഇത്തവണ കോവിഡ് കേരളത്തിലേക്ക് എത്തുന്നത്. രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നത് […]

Continue Reading

ഈ സന്ദേശം കേരളാ പോലീസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ്…

വിവരണം രാജ്യം യുദ്ധം പോലെയോ മഹാമാരി പോലെയോ ഉള്ള അടിയന്തര ഘട്ടങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും പൊതുജനങ്ങൾക്കായി നൽകാറുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നിയമ-ക്രമസമാധാന പാലകരും ഇക്കൂട്ടത്തില്‍ പെടും.  ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ പോലീസ് സേന ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. ആധുനിക കാലഘട്ടത്തിൽ അവര്‍ വിവര സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്കായി ഉള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന […]

Continue Reading

ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റു ചെയ്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നു….

വിവരണം   മുതിർന്ന സിപിഎം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട് ബിനീഷ് കോടിയേരിയും സിപിഎം പാർട്ടിയുടെ കടുത്ത അനുഭാവിയാണ്. എന്നാൽ സിപിഎമ്മിനെ അപലപിക്കുന്ന തരത്തിൽ ബിനീഷ് കൊടിയേരി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിലാണ് പ്രചരണം.  archived link FB post “കോടിയേരി പണിതുടങ്ങി” എന്ന ഹാഷ് ടാഗും ആയി ബിനീഷ് കോടിയേരിയുടെ പേരിൽ ഉള്ള ഫേസ്ബുക്ക് പേജിൽ നിന്നും എന്ന മട്ടില്‍ പ്രളയത്തിന്‍റെ പേരിൽ കോടികൾ […]

Continue Reading

ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി എന്ന പ്രചാരണം തെറ്റാണ്….

വിവരണം  ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാരുണ്യ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി; സാധാരണക്കാരെ ദുരിതത്തിലാക്കി സര്‍ക്കാർ എന്നൊരു വാർത്ത ചില ഓൺലൈൻ മാധ്യമങ്ങളും ഫേസ്‌ബുക്ക് പേജുകളും പ്രചരിപ്പിക്കുന്നുണ്ട്.  വാർത്തയോടൊപ്പം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു സർക്കുലർ വാർത്തയോടൊപ്പം നൽകിയിട്ടുണ്ട്. archived link FB post archived link jaihindtv ചികിത്സാ രംഗത്ത് കേരളത്തിലെ ലോക നിലവാരം  പുലർത്തുന്ന ഗവേഷണ കേന്ദ്രമാണ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കേരളത്തിലെ സാധാരണക്കാർക്ക് നിരവധി രോഗങ്ങൾക്ക് മികവുറ്റ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. […]

Continue Reading

ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്ന് തെറ്റായ പ്രചരണം….

വിവരണം  ലോകത്ത് എവിടെയുമുള്ള ആരോഗ്യ മേഖല എക്കാലവും നേരിടുന്ന ഒരു വെല്ലുവിളിയാണ് രോഗിക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നുള്ളത്. അടിയന്തിര ശസ്ത്രക്രീയ ആവശ്യമായവർ, അവയവം മാറ്റി വയ്‌ക്കേണ്ടി വരുന്നവർ ഇവരുടെയൊക്കെ ചികിത്സയ്ക്ക് പലപ്പോഴും ദൂരം ഒരു വലിയ തടസ്സമാകാറുണ്ട്. ഇത്തരം കേസുകളുമായി  റോഡുമാർഗം സഞ്ചരിക്കേണ്ടി വരുമ്പോൾ മാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകിയശേഷം പോലീസ് സഹായത്തോടെ ഗതാഗത തടസ്സങ്ങൾ നീക്കുകയാണ് പതിവ്. കേരളത്തിൽ ഇത് വിജയകരമായി ചെയ്യുന്നുണ്ടെങ്കിലും ഏറെ ശ്രമകരമായതും സമ്മർദ്ധമേറിയതുമായ പരിശ്രമമാണിത്.  ഇതിനു പരിഹാരമായി എയര്‍ […]

Continue Reading

കെഎംസിസിയെ ആദരിച്ചു കൊണ്ട് ബുർജ് ഖലീഫയിൽ ദീപാലങ്കാരം ഒരുക്കി എന്ന വാർത്ത തെറ്റാണ്….

വിവരണം   ബുർജ് ഖലീഫ എന്ന ദുബായിലെ ഗോപുര വിസ്മയം ലോകത്തിനു തന്നെ ഒരു കൗതുക കാഴ്ചയാണ്. 2004 ൽ നിർമാണം ആരംഭിച്ച് 2010 ൽ ലോകത്തിനു മുന്നിൽ സമർപ്പിച്ച 2722 അടി ഉയരമുള്ള ബുർജ് ഖലീഫയ്ക്ക് നിരവധി റെക്കോർഡുകൾ സ്വന്തമായുണ്ട്. ഗോപുരത്തിലെ ദീപാലങ്കാരം നിങ്ങൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാകും. ഇത് ഇടയ്ക്ക്  വാർത്തകളിൽ നിറയാറുണ്ട്. ഓരോ രാജ്യത്തിന്‍റെയും സ്വാതന്ത്ര്യ ദിനം പോലുള്ള പ്രത്യേക ദിവസങ്ങൾ, രാഷ്ട്ര തലവന്മാരുടെ ജന്മദിനങ്ങൾ തുടങ്ങിയ അവസരത്തിലെല്ലാം അവരോടുള്ള ആദര സൂചകമായി ബുർജ് […]

Continue Reading

പ്രധാന മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രിയും കുടുംബവും വിളക്ക് തെളിയിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം..

വിവരണം സഖാവേ അഭിനന്ദനങ്ങൾ.. മനസ്സിൽ തൊട്ട് ഒരു റെഡ് സല്യൂട്ട് ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക്… കേരള മുഖ്യമന്ത്രി പിണറായി വിജയൻ.. എന്ന തലക്കെട്ട് നല്‍കി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം ദീപം തെളിയിച്ച് വസതിയില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അഹ്വാനപ്രകാരം ഞായര്‍ രാത്രിയില്‍ 9 മണി മുതല്‍ 9 മിനിറ്റ് പിണറായി വിജയന്‍ ദീപം തെളിയിച്ചു എന്ന അവകാശവാദം ഉയര്‍ത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ജോസഫ് ബി.ജെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ […]

Continue Reading

മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ കോടികള്‍ മുടക്കി ചാനലുകളില്‍ പുനസംപ്രേഷണം ചെയ്യുന്നുണ്ടോ?

വിവരണം കൊറോണക്കാലത്ത് ശബളം മുടങ്ങുമ്പോൾ എന്തിനാണീ പി ആർ ധൂർത്ത് ————— കേരള മുഖ്യമന്ത്രി എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നു. കേരളത്തിലെ ചാനൽകാരൊക്കെ ഡെയിലി ചാനലിൽ സ്വമേധയാ പോയിരുന്നു റെക്കോർഡ് ചെയ്ത് പുനസംപ്രേഷണം ചെയ്യുന്നു എന്നാണോ പലരുടെയും ധാരണ.. എന്നാൽ അതല്ല സത്യം.. ചാനലുകൾക്ക് കോടികൾ മേടിച്ച് എല്ലാരും ഒരു മണിക്കൂർ സ്പോൺസേർഡ് പ്രോഗ്രാം സംസ്ഥാനം കത്തുമ്പോൾ ഒരാൾ പി ആർ നടത്തുന്നു എന്ന തലക്കെട്ട് നല്‍കി കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, 24 […]

Continue Reading

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മിറ്റിഗേഷന്‍ എന്ന ആശയം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു

വിവരണം  ലോകത്താകമാനം 23000 ലതികം പേർ കോവിഡ് 19 മൂലം ഇതുവരെ മരണത്തിന്  കീഴടങ്ങി. അഞ്ചു ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് 19  ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ അവസരത്തിൽ രോഗ പ്രതിരോധത്തിനും സാമൂഹിക വ്യാപനം തടയാനുമായി എല്ലാ രാജ്യങ്ങളും പരമാവധി പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുകയാണ്.   കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന നിലയാണ് കാണുന്നത്.  ഇതുവരെ സാമൂഹിക വ്യാപനം എന്ന അപകടകരമായ സ്റ്റേജിലെത്തിലെത്തിയിട്ടില്ല എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വ്യാപനം ഫലപ്രദമായി തടയാനാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചു […]

Continue Reading

ലോക്ക് ഡൗണിനെ പറ്റി ഡോ.തോമസ് ഐസക്ക് പ്രസ്താവിച്ചത് വളച്ചൊടിച്ച് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു

വിവരണം  കൊറോണ വൈറസ് ബാധയുടെ സാമൂഹിക വ്യാപനം എന്ന അടുത്ത ഘട്ടത്തിലേക്ക് സ്ഥിതികൾ നീങ്ങിയേക്കാം എന്ന ആശങ്ക അഭിമുഖീകരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള നിർണ്ണായക ഉപാധിയായി മാർച്ച് 24 അർദ്ധരാത്രി മുതൽ   ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപന ആഹ്വാനം പ്രധാനമന്ത്രി നടത്തിയിരുന്നു. എന്നാൽ ഇതിനു മുമ്പായി സംസ്ഥാനത്ത് മാർച്ച് 31 വരെ സംസ്ഥാന സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19  ദുരന്തത്തിനു ശേഷം ലോകമിനി അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക […]

Continue Reading

പൊതുമരാമത്ത് വകുപ്പ് 40 കിലോ അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രചരണം സത്യമോ?

വിവരണം കേരളാ ഗവണ്മെന്റ് പൊതുമരാമത്ത് ഫ്രീയായിട്ട്  വിതരണം ചെയ്യുന്ന വസ്തുക്കള്‍ ഏഫ്രീല്‍ 2 ന് എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ്  ബോണസായി കൊടുക്കുന്നു    40kg പുഴുങ്ങലരി  10 kg പഞ്ചസാര 3 Li എണ്ണ 500g ചായപ്പൊടി  5 kg ഗോതമ്പ്  10 kg മൈത 10kg പച്ചരി 500g ഡാല്‍ഡ 300 g കടുക് 300 g ഉലുവ 300 g ജീരകം 500 g പുളി  500 g ചെറിയുള്ളി 500 g വെള്ളുള്ളി  […]

Continue Reading

ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

വിവരണം  കൊറോണ വൈറസ് രോഗബാധ നാട് മുഴുവൻ വീണ്ടും പരക്കാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഓരോ സ്ഥലത്തും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടെ ആരോഗ്യ മന്ത്രാലയവും സന്നദ്ധ സംഘടനകളും രോഗപ്രതിരോധത്തിനായി നിരവധി മാർഗ നിർദ്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ  മാധ്യമങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ട്സ് ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള […]

Continue Reading

ശാസ്‌താംകോട്ട റിയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ച സ്കൂട്ടറില്‍ പാമ്പുകളെ കണ്ടെത്തിയോ?

വിവരണം ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങില്‍ വെച്ചിട്ട് പോയ സ്കൂട്ടറിനുള്ളില്‍ ഒരു കുടുംബം സംതൃപ്തിയോടുകൂടി ജീവിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്കൂട്ടര്‍ സീറ്റിനടിയില്‍ മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയ വീഡിയോ കഴിഞ്ഞ കുറച്ച നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫിങ്കര്‍ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 343ല്‍ അധികം ഷെയറുകളും 101ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Archived Link Archived Link എന്നാല്‍ വീഡിയോ ശാസ്‌താംകോട്ട റെയില്‍വേ കൊല്ലം സ്റ്റേഷനില്‍ നിന്നും ഉള്ളത് തന്നെയാണോ? […]

Continue Reading

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം നേരത്തെ നൽകിയാൽ പ്രക്ഷോഭമുണ്ടാക്കുമെന്ന് കെഎസ്‌യു ഒരിടത്തും പറഞ്ഞിട്ടില്ല …

വിവരണം  അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കുക.,,, അല്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി KSU വിന് മുന്നോട്ട് വരേണ്ടതായി വരും,,, അബ്ദുറബ്ബയിരിന്നു ശരി😍 തെറ്റിനെതിരെ വിരൽചൂണ്ടുന്ന ksu വിന്‍റെ ചുണകുട്ടികൾക്ക് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ എന്ന വിവരണത്തോടെ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്ന വാർത്ത ഇതാണ്: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകം സംസ്ഥാന സർക്കാർ വിതരണം ചെയ്‌താൽ കെഎസ്‌യു സമരം […]

Continue Reading

‘സ്‌കൂളിൽ മികച്ച ഉച്ചഭക്ഷണമൊരുക്കാൻ കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ’ എന്ന് തെറ്റായ പ്രചാരണം

വിവരണം  സ്‌കൂൾ കുട്ടികൾക്ക് മികച്ച ഉച്ചഭക്ഷണം.. കേരളത്തിന് 13 കോടി രൂപ അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ എന്ന വാർത്തയുമായി ഒരു പോസ്റ്റ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വാർത്തയെ കുറിച്ച്  മറ്റു വിവരങ്ങളൊന്നും പോസ്റ്റിലില്ല. archived link FB post പൊതു വിദ്യാഭ്യാസ രംഗം  ഏറ്റവും മികച്ചത് കേരളത്തിലേതാണെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിലയിരുത്തിയിരുന്നു. 1984 മുതലാണ് കേരള സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഏർപ്പെടുത്താൻ ആരംഭിച്ചത്. ഇടയ്ക്ക് ചെറിയ തടസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് മികച്ച രീതിയിൽ […]

Continue Reading

സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ലെന്ന് കെ സുരേന്ദ്രൻ എവിടെയും പറഞ്ഞിട്ടില്ല..

വിവരണം  “നിയുക്ത BJP പ്രസിഡന്‍റിന്‍റെ (ഭാവി മിസോറാം ഗവർണ്ണർ) ആദ്യ പ്രസ്താവനയിറങ്ങി, ഇനി ഇതുപോലുള്ള മഹത്തായ പ്രവചനങ്ങൾ നിങ്ങൾക്ക് കേട്ടുകൊണ്ടിരിക്കാം” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. “പാവപ്പെട്ട സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ല” എന്ന് കെ സുരേന്ദ്രൻ പറഞ്ഞു എന്നാണ് പോസ്റ്റിലുള്ള വാർത്ത.  archived link FB post ഫെബ്രുവരി 15 നാണ് കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. അദ്ദേഹത്തിന് അനുമോദനം നേർന്നുകൊണ്ടും […]

Continue Reading

സഖാവ് പുഷ്പന്റെ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്…..

വിവരണം  സഖാവ് പുഷ്പൻ രാഷ്ട്രീയ ഭേദമന്യേ  കേരളത്തിലെ എല്ലാവർക്കും സുപരിചിതനാണ്.  യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1994 നവംബര്‍ 25ന് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ വഴി തടഞ്ഞ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു.  പാർട്ടി തന്നെയാണ് തന്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നതെന്ന്  പല സമയത്ത് ഇതേപ്പറ്റി ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി നൽകിയതായി മാധ്യമ വാർത്തകൾ […]

Continue Reading

കണ്ണൂരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃകയാണോ ചിത്രത്തിലുള്ളത്?

വിവരണം പല ദിശകളിലേക്ക് ചുറ്റിത്തിരിഞ്ഞ് നീളുന്ന മേല്‍പ്പാലങ്ങളും അതിലൂടെ പായുന്ന വാഹനങ്ങളുടെ ചിത്രവും ചേര്‍ത്ത് ഇത് സിംഗപ്പൂരിലോ അമേരിക്കയിലോ അല്ല.. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ കണ്ണൂരില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്‍റെ മാതൃകയാണ്.. എന്ന പേരില്‍ ഒരു പോസ്റ്റ് കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിവായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 84ല്‍ അധികം ഷെയറുകളും 88ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived Link എന്നാല്‍ ചിത്രത്തില്‍ കാണുന്നത് കണ്ണൂരില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന […]

Continue Reading

ക്രിസ്തീയ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തിട്ടില്ല, സത്യം ഇതാണ്…

വിവരണം  യാക്കോബായക്കാരന്  മാന്യമായ ശവസംസ്‌കാരം അനുവദിച്ച കേരള സർക്കാരിനെതിരെ  പ്രതിപക്ഷം എന്നൊരു വാർത്ത ഒരു ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. “ഉള്ള കാര്യം പറയാമല്ലോ നിങ്ങളെക്കാൾ ഭേദമാണ് പിണറായി വിജയൻ. സുപ്രീം കോടതി വിധി സുപ്രീം കോടതി തന്നെ മാറ്റിക്കോളും. പക്ഷെ ഒരു ആശ്വാസ വാക്കെങ്കിലും പറയാൻ വാ പൊങ്ങിയിരുന്നെങ്കിൽ നിങ്ങളോട് അറപ്പും വെറുപ്പും തോന്നില്ലായിരുന്നു. എന്ന വാചകങ്ങളും വാർത്തയ്‌ക്കൊപ്പമുണ്ട്.  “ഇപ്പോഴെങ്കിലും കോൺഗ്രസ് ആ നിലപാട് വ്യക്തമാക്കിയതിന് നന്ദി. ഇതു പാർട്ടിയുടെ മുഴുവൻ ഉള്ള അഭിപ്രായം ആണോ […]

Continue Reading

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് രാജസ്ഥാനിലല്ല സ്ഥിരീകരിച്ചത്.. കേരളത്തിലാണ്…

വിവരണം  ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം എന്ന തലക്കെട്ടിൽ ചന്ദ്രിക എന്ന വാർത്താ മാധ്യമം 2020 ജാനുവരി 27 മുതൽ അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്തയ്ക്ക് 2000  ത്തോളം ഷെയറുകളുണ്ട്.  archived link FB post രാജസ്ഥാനിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത് എന്നും ചൈനയിൽ നിന്നുമെത്തിയ ഡോക്ടർമാരാണ് ഇത് സ്ഥിരീകരിച്ചതെന്നും വാർത്തയിൽ പറയുന്നു.  വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.  ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.  […]

Continue Reading

വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയൻ പറഞ്ഞിട്ടില്ല

വിവരണം  വേണ്ടി വന്നാൽ വക്കീൽ കോട്ടിട്ട് സുപ്രീം കോടതിയിൽ വാദിക്കാൻ തയ്യാർ  – പിണറായി വിജയൻ എന്നൊരു വാർത്ത കൊണ്ടോട്ടി സഖാക്കൾ എന്നൊരു ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിലെ ചിത്രത്തിൽ  ദേശാഭിമാനി ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അഡ്രസ്സ് നൽകിയിട്ടുണ്ട്. ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയാണിത് എന്നമട്ടിലാണ് പോസ്റ്റിന്‍റെ പ്രചരണം. ഇതുവരെ 1000  ത്തോളം ഷെയറുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.  archived link FB post പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാന മുഖ്യമന്ത്രി പിണറായി […]

Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ലെന്നു വ്യാജ പ്രചരണം

വിവരണം  പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത ഹർജി കാണാനില്ല എന്നൊരു വാർത്ത Yoosafshaji എന്ന പ്രൊഫൈലില്‍ നിന്നും ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പറ്റിക്കാൻ ഒരു പാർട്ടി. അതിനു ഒരു നേതാവ് പിണറായി വിജയനും. അമിത് ഷായുടെ വീട്ടിലേയ്ക്ക് യെച്ചൂരി നടത്തിയ മാർച്ചും ആരും കണ്ടില്ല എന്ന വാചകങ്ങൾക്കൊപ്പമാണ് വാർത്ത പ്രചരിപ്പിക്കുന്നത്.  archived link FB post പൗരത്വ ഭേദഗതി നിയമത്തിനു സ്റ്റേ ഇല്ല എന്ന വിധി ഇന്നലെ സുപ്രീം കോടതി […]

Continue Reading

കേരളാ ഗവർണ്ണർ മര്യാദ പാലിക്കണമെന്ന് ഓ രാജഗോപാൽ എംഎൽഎ ഒരിടത്തും പറഞ്ഞിട്ടില്ല…

വിവരണം  ‎Thahir Vk ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  Beyond The Thoughts ചിന്തകൾക്കപ്പുറം (BT)  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെയുള്ളത്. 2020 ജനുവരി 20 നാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. “പറയുന്നത് ……. ബി.ജെ.പിയുടെ കേരളത്തിലെ …..കാരണവരാണ് ……!?” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ കേരളത്തിലെ ബിജെപി എംഎൽഎ ഓ രാജഗോപാലിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് : “വിവരമുള്ളവരും ഉണ്ട്. കേരളാ ഗവർണ്ണർ മര്യാദ പാലിക്കണം. ഓ രാജഗോപാൽ എംഎൽഎ. ജനാധിപത്യത്തിൽ […]

Continue Reading

മദ്യം വീട്ടിലെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമോ?

വിവരണം മദ്യത്തിനായി ഇനി അലച്ചലില്ല.. മൊബൈല്‍ ആപ്പ് വഴി മദ്യം വീട്ടിലെത്തും.. എന്ന തമ്പ്‌നെയില്‍ നല്‍കി ഒരു വാര്‍ത്ത വീഡിയോ  കര്‍മ്മ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് പേജിലും അവരുടെ യൂ ട്യൂബ് ചാനലിലും ജനുവരി 18 മുതല്‍ പ്രചരിക്കുന്നുണ്ട്. മദ്യപാനികളുടെ സമയം തെളിഞ്ഞു; മുക്കിന് മുക്കിനുള്ള മദ്യശാലകൾക്കൊപ്പം മൊബൈൽ ആപ്പുകളും സുലഭമാക്കുന്നതോടെ ഇനി മദ്യപാനികൾക്ക് മദ്യത്തിനായുള്ള അലച്ചിൽ ഒഴിവാക്കാം.. എന്നതാണ് വീഡിയോയുടെ തലക്കെട്ട്. വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ അവതാരിക പറയുന്നതിങ്ങനെയാണ്- ഇതാ മദ്യപാനികള്‍ക്കൊരു സന്തോഷ വാര്‍ത്ത.. മദ്യം […]

Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം ലഭിച്ചോ?

വിവരണം യോഗി ഭരിക്കുന്ന യുപിക്ക് ശേഷം പൗരത്വ പ്രക്ഷോഭത്തിന് വിലക്കുമായി പിണറായി ഭരിക്കുന്ന കേരളവും.. ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധങ്ങള്‍ പോലും അടിച്ച് അമര്‍ത്തുന്ന സംസ്ഥാനമായി കേരളവും.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഐവൈസി ആന്‍ഡ് കെഎസ്‌യു എടത്വ പേരിലുള്ള പേജില്‍ നിന്നും ജനുവരി 13ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം ഷെയറുകളും 73ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ സംസ്ഥാന പോലീസ് യഥാര്‍ഥത്തില്‍ ഇത്തരത്തില്‍ […]

Continue Reading

രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണോ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്?

വിവരണം രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമീപിച്ചത് എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അതെ ചെന്നിത്തല പറയും പിണറായി അനുസരിക്കും ഇതാണ് ഇപ്പോള്‍ കേരളത്തിലെ സീന്‍ എന്നും പോസ്റ്റില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഷംസു നീരോള്‍പാലം എന്ന വ്യക്തി കെ.സുധാകരന്‍ എംപി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  34 ഷെയറുകളും 82 റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ രമേശ് ചെന്നിത്തലയുടെ […]

Continue Reading

പാകിസ്ഥാനിലെ ചാനല്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്ത‍യുടെ ക്ലിപ്പാണോ ഇത്…?

ഡിസംബര്‍ 31, 2019ന് കേരള നിയമസഭ പൌരത്വ ഭേദഗതി ബില്‍ 2019 നെതിരെ പ്രമേയം പാസാക്കി. പ്രമേയത്തിനെ 140 നിയമസഭ അംഗങ്ങളില്‍ 139 അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുടെ ഒരേയൊരു എം.എല്‍എ. ഒ. രാജഗോപാല്‍ ബില്ലിനെ എതിര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ അവസാനം ബില്‍ കേരള നിയമസഭ പാസാക്കി. പ്രാദേശിക മാധ്യമങ്ങള്‍ കൂടാതെ ദേശിയ മാധ്യമങ്ങളിലും പ്രമേയത്തിനെ കുറിച്ച് പല വാര്‍ത്ത‍കളും വന്നിരുന്നു. സമുഹ മാധ്യമങ്ങളിലും പല പോസ്റ്റുകളും ഇതിനെ സംബന്ധിച്ച് പ്രചരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ഉര്‍ദു […]

Continue Reading

ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…

വിവരണം  ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”. പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന […]

Continue Reading

ഡിസംബർ 17 ലെ ഹർത്താൽ നേരിടാൻ കേന്ദ്രസേന എത്തുമോ…?

വിവരണം  Santhan Valayamkunnil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 2019 ഡിസംബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1800  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിലുള്ളത് പട്ടാള സേനാ വിഭാഗം മാർച്ചു ചെയ്യുന്ന ചിത്രവും ഒപ്പം “ഡിസംബർ 17  ലെ ഹർത്താൽ. കേരളത്തിൽ കേന്ദ്രസേന ഇറങ്ങുന്നു. 17 നു നടക്കുന്ന ഹർത്താലിൽ അക്രമമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എൻഐഎ” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന […]

Continue Reading

പോൺ സ്റ്റാറിന്‍റെ പടം ഉപയോഗിച്ച് കോളേജ് അദ്ധ്യാപികയുടെ പേരില്‍ തെറ്റായ പ്രചരണം…

Representative image- Kerala University വിവരണം ഡിസംബര്‍ 9, 2019ന് ലോക സഭയില്‍ പൌരത്വ ഭേദഗതി ബില്‍ പാസായി. ബില്‍ പാസായതോടെ രാജ്യത്ത് പല ഭാഗങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങി. പ്രതിഷേധ മാർച്ചുകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. ഇതിന്‍റെ ഇടയില്‍ ഫെസ്ബൂക്കില്‍ ഒരു ചിത്രംവൈറല്‍ ആവുന്നുണ്ട്. വെറും 3 മണിക്കൂറിനുള്ളിൽ 1000തിനെ ക്കാളധികം ഷേയരുകലാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം…!! യൂണിവേഴ്‌സിറ്റി കോളേജ് സാമൂഹ്യപാഠം ടീച്ചർ മധുമിത ഇസ്ലാം […]

Continue Reading

ഈ സ്ത്രീ സുരക്ഷാ മുന്നറിയിപ്പ് പോലീസിന്‍റെതല്ല….

വിവരണം  Kasaragod Flash News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 9  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോലീസ് അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. അത് ഇങ്ങനെയാണ്: “⭕️⭕️⭕️ *പോലിസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു*. രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24×7 […]

Continue Reading

തോഷിബ ആനന്ദ് കമ്പനി എന്തുകൊണ്ടാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്…?

വിവരണം Sugesh Pattuvam  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 2019  ഡിസംബർ 2  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടി.വി.തോമസ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ജപ്പാനിൽപ്പോയി ക്ഷണിച്ചു കൊണ്ടുവന്ന കമ്പനി ആനന്ദ് ഗ്രൂപ്പുമായി ചേർന്ന് തോഷിബ ആനന്ദ് എന്ന പേരിൽ തുടങ്ങിയ ബാറ്ററി നിർമാണ യൂണിറ്റ് എറണാകുളത്ത് ഒരു വിധം നന്നായി ഓടിയിരുന്നു,തുടർന്ന് ബൾബ് ഉല്ലാദക യൂണിറ്റും തുടങ്ങുകയുണ്ടായി ആയിരത്തിലെറെ യുവാക്കൾക്ക് തൊഴിലും ലഭിച്ചിരുന്നു. ഒടുവിൽ അതുതന്നെ സംഭവിച്ചു തൊഴിലാളി സഖാക്കളുടെ സഹകരണം കൊണ്ട് […]

Continue Reading

ലഹരിമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയില്‍ നഗ്നയായി കിടന്ന യുവനടിയെ പോലീസ് കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയോ?

വിവരണം മയക്കു മരുന്നടിച്ചു കിറുങ്ങി മലയാളത്തിലെ യുവനടി; പോലീസ് എത്തിയപ്പോൾ കണ്ടത് തുണിയില്ലാതെ താരത്തിനെ; സംഭവത്തിൽ ഞെട്ടി സിനിമ ലോകം..!!  കൊച്ചി ബ്രഹ്മപുരത്തെ ഫ്ലാറ്റില്‍ നിന്നും പോലീസ് നടത്തിയ പരിശോധനയില്‍ എക്‌സ്റ്റസി ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ നഗ്നയായി കിടന്ന യുവനടിയെയാണ് കണ്ടെത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത.  ഓണ്‍ലൈന്‍ മലയാളി എന്ന പേരിലുള്ള പേജില്‍ നിന്നും നവംബര്‍ 30ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,900ല്‍ അധികം ലൈക്കുകളും 341ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ്- archived link […]

Continue Reading

മുണ്ടക്കയത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ചോ…?

വിവരണം  Hemanth Pangappara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. നിപ്പ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പോസ്റ്റിലുള്ളത്. വാർത്ത ഇങ്ങനെ : “ഇപ്പോൾ കിട്ടിയ വാർത്ത mundakayam gvnmt hospital നിപ്പോ വയറ്‌സ് രണ്ടു പേർക്ക് സ്ഥിതീകരിച്ചു മാക്സിമം ഷെയർ ചെയ്യു ⚠ALERT⚠ നിപ വൈറസ് പടർന്നത് ബ്രോയിലർ കോഴികളിൽ നിന്നെന്ന് സൂചന. വൈറസ് വവ്വാലുകളിൽ കണ്ടത്താനായില്ലെന്നും എന്നാൽ kotayam നിന്നും എത്തിച്ച […]

Continue Reading

Fact Check: ഈ ചിത്രം മുന്നാറിലെതാണോ…?

വിവരണം “യുറോപ്യൻ രാജ്യം ഒന്നുമല്ല നമ്മുടെ സ്വന്തം മൂന്നാർ ആണ്.. ❤ ഇഷ്ടായോ ഈ കാഴ്ച്ച? ❤” എന്ന അടിക്കുറിപ്പോടെ 16 നവംബര്‍ 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ചായ തോട്ടങ്ങളും, മഞ്ഞിന്‍റെ മറവിലുള്ള പ്രകൃതിരമ്യമായ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. കേരളത്തിന്‍റെ കാശ്മീര്‍ എന്ന അറിയപെടുന്ന ഇടുക്കി ജില്ലയിലെ മുന്നാര്‍ ഭാരതത്തിലെ പ്രമുഖ വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ്. എല്ലാ കൊല്ലം ആയിരകണക്കിന് ദേശത്തും വിദേശത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ പ്രകൃതിയുടെ മനോഹരമായ ഈ രൂപം […]

Continue Reading

യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം നൽകിയോ…?

വിവരണം  Kavitha KN‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 🕉🚩🇮🇳അഘോരി🇮🇳🚩🕉  എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.”യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം” എന്ന വാചകങ്ങളും കഴിഞ്ഞ മണ്ഡലക്കാലത്ത്  ശബരിമലയിൽ പ്രവേശിച്ച യുവതികളായ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post മണ്ഡലക്കാലത്ത് ടിയർഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദ്ദേശം നൽകി എന്നാണ് പോസ്റ്റിൽ […]

Continue Reading

കേരളത്തിലെ പാലങ്ങളുടെ അരികില്‍ കണ്ടു എന്ന പേരില്‍ പ്രചരിക്കുന്ന ഈ തിമിംഗലത്തിന്‍റെ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ എന്ത്?

വിവരണം വൈക്കം വടയാര്‍ പാലത്തിന് താഴെ തിമിംഗലം, തോട്ടപ്പള്ളി, തണ്ണീര്‍മുക്കം, അരൂര്‍ തുടങ്ങിയ പാലത്തിന് താഴെ തിമിംഗലം എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സ്‌പ്പിലും ഈ വീ‍‍ഡിയോ വൈറലാണ്. തിമിംഗലം വലിയ വിസ്തീര്‍ണമുള്ള ജലാശയത്തിലൂടെ നീങ്ങുന്നതും അടുത്ത രംഗത്തില്‍ ഒരു പാലത്തില്‍ ഇത് കാണാന്‍ കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തെയുമാണ് വീഡിയോയില്‍ കാണിക്കുന്നത്. Lady Media എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വൈക്കം വടയാര്‍ പാലത്തിന് താഴെ തിമിംഗലം എന്ന പേരില്‍ […]

Continue Reading

മന്ത്രി കെ ടി ജലീൽ രാജി വയ്ക്കും എന്ന വാർത്ത സത്യമോ..?

വിവരണം  കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഇത്‌ കൊങ്ങിയുമല്ല, മൂരിയുമല്ല നല്ല അന്തസ്സുള്ള സഖാവ്.. അഭിവാദ്യങ്ങൾ മലപ്പുറം സുൽത്താൻ ?? #KTJ” എന്ന അടിക്കുറിപ്പോടെ മന്ത്രി കെടി ജലീലിന്റെ ചിത്രവും ഒപ്പം ” കെ ടി ജലീൽ രാജി വയ്ക്കും.. തെറ്റ് ചെയ്തില്ല എന്ന ബോധ്യമുണ്ട്. രാജി ധാർമികതയുടെ പേരിൽ മാത്രം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം രാജി […]

Continue Reading

കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തലാക്കിയോ…?

വിവരണം  Kondotty Abu – കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “അങ്ങനെ അതും ശരിയായി” എന്ന അടിക്കുറിപ്പോടെ 2019 ഡിസംബർ 22  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 20 മണിക്കൂറുകൾ കൊണ്ട് 3600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ്  .നിർത്തലാക്കി. ചരിത്രം വഴി മാറും ചിലർ ഭരിക്കുമ്പോൾ… വാൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇപ്രകാരമാണ്: കൺസഷൻ […]

Continue Reading

വെള്ളപ്പൊക്കം മൂലം കൊച്ചിയിൽ വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം  വിഷ്ണു പുന്നാട് ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മാനവ സേവാ.. മാധവ സേവാ.. ജയ് സേവാഭാരതി. ജയ് സംഘശക്തി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഒരു സംഘം ആളുകൾ നടന്നു വരുന്നതാണ്. “വെള്ളപ്പൊക്കം കാരണം എറണാകുളത്ത്  വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകർ…മാക്സിമം ഷെയർ എന്ന വാചകങ്ങളും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.  […]

Continue Reading

ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ എംപി പറഞ്ഞോ…?

വിവരണം  കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും 2019  ഒക്ടോബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട നിലപാടിൽ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്ന് സുധാകരൻ… പറഞ്ഞ വാക്കിന് വില ഉള്ളവരാണ് യുഡിഎഫുകാർ തോന്നുമ്പോൾ വാക്കുമാറ്റി പറയാൻ ഇത് എൽഡിഎഫ് അല്ലെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു….. ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പോലും ഇസ്ലാം വിലക്കിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ വരുന്നത് […]

Continue Reading

വൈറ്റില ഓവർബ്രിഡ്ജിലൂടെ വാഹനങ്ങൾ സഞ്ചരിച്ചാൽ മുകളിലെ മെട്രോ പാലത്തിൽ മുട്ടുമെന്ന ആരോപണം ശരിയോ…?

വിവരണം  Padmamohan Mohan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 9 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു 15 മണിക്കൂറുകൾ കൊണ്ട് 800 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. “സ്വയം പ്രബുദ്ധർ എന്നു വിളിക്കുന്ന, എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിഡ്ഢികൾ ആയ ഒരു ജനസമൂഹം ആണ് മലയാളികൾ.. കൊച്ചി പാലാരിവട്ടം പാലത്തിൽ എട്ടിന്റെ പണി കിട്ടിയ മലയാളിക്ക്, അടുത്ത പതിനാറിന്റെ പണിയും ആയി വരുന്നു, ‘വൈറ്റില ഓവർ ബ്രിഡ്‌ജ്‌’. മൂന്നു മാസം മുൻപ് പണി […]

Continue Reading

ചിത്രത്തിലെ യുവതി സേവാഭാരതിയിൽ ചേർന്നോ..?

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 3 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട്  600  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതിയോടപ്പം ഇനി #സുഹാനാസനയും #മാനവസേവാ #മാധവസേവാ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” സേവാഭാരതിയിലേയ്ക്ക് ജനസാഗരങ്ങൾ…കോഴിക്കോട് തമ്പാനൂർ സ്വദേശിനി സുഹാന സന ബിജെപിയിലേക്ക്. ന്യൂനപക്ഷമോർച്ച താനൂർ പ്രസിഡണ്ട്  സലിം […]

Continue Reading

കൊല്ലത്ത് തൃക്കാവടി കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എബിവിപി വിജയിച്ചു എന്ന വാർത്തയുടെ യാഥാർഥ്യം

വിവരണം  വിഷ്ണു പുന്നാട് എന്ന പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 29  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിനു ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “imran പോർക്കിസ്ഥാൻ കുഞുങ്ങളും XiJinping ചൈനീസ് കുഞ്ഞുങ്ങളും ഇന്നിവിടെ കുരു പൊട്ടി ചാവും.. എല്ലാ സംഘ ഗ്രൂപുകളിലും വേഗം ഷെയർ ചെയ്യൂ… — with കാവിയുടെ പോരാളി, സംഘ ശക്തി വിരിപ്പുകാല, ചെറുപൊയ്ക സംഘമിത്രങ്ങൾ, Bjp Kattakambal Panchayath, കാവിപ്പട മുടപ്പല്ലൂർ, Pathlavath Manya Naik Bjp, […]

Continue Reading

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ എന്ന വാർത്ത സത്യമോ..?

വിവരണം  Babu Rajan  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 25 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “അഭിനന്ദനങ്ങൾ ??? കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായി ശ്രീ. കുമ്മനം രാജശേഖരൻ മോദി മന്ത്രിസഭയിലേക്ക്‌ .❤❤” എന്ന അടിക്കുറിപ്പുമായി കുമ്മനം രാജശേഖരന്റെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. പോസ്റ്റ് വളരെ വേഗം വൈറൽ ആകുന്നുണ്ട്. archived link FB post കുമ്മനം രാജശേഖരൻ വനംവകുപ്പ് മന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ ചേരുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. ഇക്കാര്യം […]

Continue Reading

നേഴ്‌സുമാരുടെ മിനിമം വേതന വ്യവസ്ഥ കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലേ…?

വിവരണം  Marunadan Malayali എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 16  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “നേഴ്‌സുമാരുടെ മിനിമം ശമ്പളം എന്ന ആവശ്യത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍… ജാസ്മിൻ ഷായെ അകത്താക്കാനുള്ള താൽപര്യം പോലും നഴ്‌സുമാരുടെ ശമ്പള കാര്യത്തിൽ കാണിക്കുന്നില്ല;  മിനിമം ശമ്പളം നൽകണമെന്ന സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കിയില്ല;  മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നതിന്‍റെ വക്കോളമെത്തിയിട്ടും ഒരു താൽപര്യവും കാണിക്കാത്തത് കേരളം മാത്രം; മാലാഖമാരോട് […]

Continue Reading

യുഎന്‍ മുന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്താണ്?

വിവരണം സഖാക്കളേ.. കേരളത്തിന് പിന്തുണയുമായി കോഫി അണ്ണൻ രംഗത്ത്… ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിപ്പിപ്പിപാപീക്കാൻ കേരളത്തിന്റെ ഇരട്ട ചങ്കന് കഴിയുമെന്നും അണ്ണൻ പ്രത്യാശിച്ചു… ആളുകൽ തന്നാൽ കഴിയും വിധം പണം നൽകാ ദുരിതാശ്വാസം ആവശ്യമുള്ള കമ്യൂണിസ്റ്റുകാരെ സഹായിക്കാൻ അദ്ധേഹം ആവശ്യപ്പെട്ടു… ലാൽസലാം സഖാക്കളേ… വിപ്ലവം പടരട്ടേ… എന്ന തലക്കെട്ട് നല്‍കി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് 23ന് ചെമ്പട സഖാക്കൾ  ചെമ്പട സഖാക്കള്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വന്തം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നോ..?

വിവരണം  ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 6  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മാണി ഷാൾ കഴുത്തിലണിയിക്കുന്ന ഒരു ചിത്രവും ഒപ്പം ” ബിജെപിയുടെ ശക്തനായ നേതാവ് കെ സുരേന്ദ്രൻ ബിജെപിയിൽ ചേർന്നു. സിപിഎമ്മിൽ ചേർന്ന സുരേന്ദ്രനെ എംഎം മണിയാശാൻ പൊന്നാട അണിയിച്ച്  സ്വീകരിക്കുന്നു. ഞെട്ടിത്തരിച്ച് ബിജെപി കേന്ദ്ര കേരളം നേതൃത്വം. മാണി-ചങ്കൻ […]

Continue Reading

ബ്ലൂ വെയിൽ ഗെയിമിനെതിരെയുള്ള ഈ മുന്നറിയിപ്പ് കേരള സൈബർ പോലീസിന്‍റെതാണോ..?

വിവരണം  Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2018 ജൂൺ 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ” *CYBER CELL WARNING*? Popcorn Carnival എന്ന് പറഞ്ഞോ മറ്റോ എന്തേലും Link നിങ്ങളുടെ facebook ലോ WhatsApp ലോ വന്നാൽ അത് open ചെയ്യരുത്. അത് ? Blue Whale? ഗെയിമിന്റെ Link ആണ്. open ചെയ്താൽ നിങ്ങളുടെ എല്ലാ Data യും Hack ചെയ്യപ്പെടും…. *Kerala Cyber Cell Information* […]

Continue Reading

കെഎസ്ഇബി ഫ്രീ ഇന്റർനെറ്റ് കണക്ഷൻ തരാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം..

വിവരണം  Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഞെട്ടിച്ചു KSEB, ഇനി ഫ്രീ ഇന്റർനെറ്റ് കെ.എസ്.ഇ.ബി. തരും ! കറന്റ് കണക്ഷന് ഒപ്പം നെറ്റും അറിയൂ…!” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയുടെ ലിങ്കാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വൈദ്യുതിക്ക് പുറമെ  ഇന്റർനെറ്റ് കണക്ഷൻ കൂടി ലഭിക്കും. വീഡിയോയുടെ വിവരണം ഇങ്ങനെ: കെഎസ്ഇബി എന്ന് കേൾക്കുമ്പോൾ […]

Continue Reading

തകർന്ന റോഡ് നന്നാക്കാത്തതിനെതിരെ റോഡിൽ ഞാറ് നാട്ടുള്ള പ്രതിഷേധം കേരളത്തിലേതാണോ..?

വിവരണം  Ayiloor Iyc‎  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് 2019  സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “‘നടുറോഡിൽ നല്ല കൃഷി” ഓണം പ്രമാണിച്ച് കേരളത്തിന് പുതുമയാർന്ന പദ്ധതിയുമായി പിണറായി സർക്കാർ” എന്ന അടിക്കുറിപ്പിൽ നടുറോഡിൽ നെൽച്ചെടികൾ നടുന്ന ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. FB post archived link പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഈ റോഡ് കേരളത്തിലേതാണ് എന്നാണ്. നടുറോഡിൽ തിരുവാതിര കളിക്കുന്നു എന്ന […]

Continue Reading

ഈ തിരുവാതിരകളി നടന്നത് നടുറോഡിലാണോ?

വിവരണം പരനാറിക്ക് ഉള്ള ഓണക്കാഴ്ച്ച നടുറോഡില്‍ ഒരുക്കി കേരളം.. എന്ന തലക്കെട്ട് നല്‍കി കുറച്ച് സ്ത്രീകള്‍ വെള്ളക്കെട്ടില്‍ നിന്ന് തിരുവാതിരകളിക്കുന്ന വീഡിയോ ബിജെപി കേരളം എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 9ന് സഞ്ചീവന്‍ പിള്ള എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,800ല്‍ അധികം ഷെയറുകളും 1,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്- കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന കൊച്ചി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ റോഡുകള്‍ വലിയ തോതില്‍ തകര്‍ന്നിരുന്നു. ഇവയൊന്നും ഇതുവരെ അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തില്‍ […]

Continue Reading

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ധനസഹായം നല്‍കിയിട്ടില്ലേ?

വിവരണം റഷ്യയ്ക്ക് വായ്പയായി 100 കോടി ഡോളര്‍ കൊടുത്ത മോദി സര്‍ക്കാര്‍ പ്രളയസഹായമായി സംസ്ഥാനങ്ങള്‍ക്ക് 14,000 കോടി അനുവദിച്ചപ്പോഴും കേരളത്തിന് ഒരു രൂപപോലും സഹായധനം നല്‍കിയില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഫാന്‍സ് കേരള എന്ന പേജില്‍ സെപ്റ്റംബര്‍ 6ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 469ല്‍ അധികം ലൈക്കുകളും 466ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരസഹായധനമായി കേരളത്തിന് തുകയൊന്നും നല്‍കിയിട്ടില്ലേ? എന്താണ് […]

Continue Reading

പിഡിപിയുടെ സംസ്ഥാന പ്രസിഡന്റ് ബിജെപി യിൽ ചേർന്നോ..?

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 6 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2000  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോദി ജിയും അമിഠ്ഷ ജിയും മനസ്സുവെച്ചാൽ പോർകിസ്ഥാനും ചൈനയും വരെ സംഘത്തിൽ ചേരും… ജയ് ജയ് ഭാരത് മാതാ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കാശ്മീർ ഇന്ത്യയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പിഡിപി സംസ്ഥാന പ്രസിഡണ്ട് ഉമൈമ മുഹമ്മദ് ബിജെപിയിലേക്ക്..ഇത് നമ്മുടെ സംഘപ്രവർത്തകരുടെ വിജയം ആണ്. അഭിമാനിക്കൂ […]

Continue Reading

കുട്ടികളെ തട്ടികൊണ്ട് പോകുന്ന തമിഴ് സംഘത്തെ കേരളത്തിൽ നിന്നും പിടികൂടിയോ..?

വിവരണം Way for something എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 28 മുതല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 9000 ത്തോളം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന് “കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഒരു തമിഴ് ടീമിനെ കേരളത്തിൽ നിന്നും പിടികൂടി.. ദയവായി കുട്ടികളെ ശ്രദ്ധിക്കുക ??” എന്ന അടിക്കുറിപ്പ് നല്കിയിട്ടുണ്ട്.  ഒരു ചിത്രത്തിൽ ഒരാൾ സന്യാസിയെപ്പോലെയുള്ള വസ്ത്രത്തിൽ കാണപ്പെടുന്നുണ്ട്. അതേ വ്യക്തി കാറിൽ ഇരിക്കുന്ന മറ്റൊരു ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നു. മൂന്നാമത്തെ ചിത്രത്തിൽ,  ഏതാനും കുട്ടികളെ ഒരു […]

Continue Reading

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ‘ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ’ എസ്‌ഐക്ക് സസ്‌പെൻഷൻ ലഭിച്ചോ…?

വിവരണം  Chandrank Velappaya എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 200 റോളം ഷെയറുകൾ ലഭിച്ചിരുന്ദ്. പോസ്റ്റിൽ  വാർത്ത ഒരു സ്ക്രീൻഷോട്ടിന്റെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. “ധർമത്തിന് വേണ്ടി പോരാടിയ ഈ സബ്ഇൻസ്പെക്ടറെ നാം പിന്തുണച്ചേ മതിയാകൂ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ധീരൻ ഇന്ന് സസ്‌പെൻഷനിൽ… എന്ന വാചകങ്ങളും ഒപ്പം ആർ ബിനു എന്ന എസ്ഐയുടെ ചിത്രവും നൽകിയിട്ടുണ്ട്. archived link […]

Continue Reading

ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ലേ ..?

വിവരണം Manorama Online എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 19 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. പോസ്റ്റിന്  ഇതുവരെ 400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ജീവനക്കാരിൽ നിന്ന് പിരിച്ച 136 കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല… #KeralaFloods #KSEB #FloodRelief” എന്ന തലക്കെട്ടിൽ പ്രസ്തുത വാർത്തയുടെ ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post പ്രളയനിധിയിലേയ്ക്ക് പിരിച്ച കോടികൾ പൂഴ്ത്തി കെഎസ്ഇബി സമ്മതിച്ച് ചെയർമാൻ […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ നൽകിയത് എപ്പോഴാണ്…?

വിവരണം  സഖാവ് അരുൺ പുളിമാത്ത് എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നന്മയുള്ള സഹോദരങ്ങൾക്ക്. #അഭിനന്ദനങ്ങൾ. ❤❤❤❤” എന്ന അടിക്കുറിപ്പുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പാർട്ടിയുടെ നേതാവ് സ്റ്റാലിന്‍റെ ചിത്രവും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ ..അഭിനന്ദനങ്ങൾ..” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post കേരളം 2019 ൽ നേരിട്ട പ്രളയത്തിന് […]

Continue Reading

ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെതാണോ…?

വിവരണം Facebook Archived Link “മുംബെ പ്രളയത്തിൽ നിന്നും..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 20, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടി വെള്ളത്തില്‍ നിന്ന് ഒരു നായകുട്ടിയെ തലയിലേറ്റി പോകുന്നതായി കാണാന്‍ സാധിക്കുന്നു. അടികുറിപ്പ് വ്യക്തതയില്ലാത്തതാണ്. ഒരുപക്ഷെ മുംബൈ എന്ന് എഴുതുന്നതിന് പകരം തെറ്റി മുംബെ എന്ന് എഴുതിയതാണ് എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെ ചിത്രമാണ് എന്നാണ് പോസ്റ്റില്‍ പറയാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ഈയിടെയായി വലിയ പ്രളയത്തിന്‍റെ […]

Continue Reading

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരത്തിന് പിണറായി വിജയന്‍ അര്‍ഹത നേടിയോ?

വിവരണം മുണ്ടായിൽ കോരന്റെ മകൻ??? ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം സ:പിണറായി വിജയന് എന്ന തലക്കെട്ട് നല്‍കി ഓഗസ്റ്റ് 20 മുതല്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്കാരം പിണറായി വിജയന് അര്‍ഹത നേടിയെന്നും മികിച്ച സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളം നേടിയെന്നും ഉള്‍പ്പെടയയുള്ള തലക്കെട്ടു നല്‍കിയുള്ള പോസ്റ്റുകളാണ് രണ്ട് ദിവസമായി പ്രചരിക്കുന്നത്. കമ്മ്യൂണിസ്റ്റ്  എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 73 ഷെയറുകളും 143 ലൈക്കുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

വിവരണം  അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ  കുരു പൊട്ടി ചാകും” എന്ന […]

Continue Reading

1985 ൽ രാജീവ് ഗാന്ധി വയനാട്ടിലെത്തി ഒരു കല്യാണ സദ്യയിൽ പങ്കെടുത്ത ചിത്രമാണോ ഇത്..?

വിവരണം  Charly Varghis എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു ഒരു ചിത്രത്തിന് ഇതിനോടകം 4600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 1985 ൽ രാജീവ് ഗാന്ധി വയനാട്ടിൽ ഒരു ഗോത്ര കല്യാണത്തിൽ ഭക്ഷണം കഴിക്കുന്നു എന്ന തലക്കെട്ടിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു വലിയ പന്തിയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് നൽകിയിട്ടുള്ളത്. “ഞാനും മനസ്സിലിരുത്തി സ്നേഹിയ്ക്കുന്ന ഇങ്ങനെ ഒരു പ്രധാന മന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പും പോസ്റ്റിന്  […]

Continue Reading

ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയുമെന്ന് പി ജയരാജൻ പറഞ്ഞോ..?

വിവരണം  Sreekumar Sree‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 18 മുതൽ കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)?എന്ന ഗ്രൂപ്പിലൂടെ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയും. നമ്മളെ കൊണ്ട് അത് ചെയ്യിക്കരുത് – പി ജയരാജൻ എന്ന വാചകങ്ങളോടൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “2019 ലേ ഏറ്റവും വലിയ […]

Continue Reading

കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും ഓരോ കിലോ അരി വീതം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത് . പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾക്കൊപ്പം കേരളത്തിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന എല്ലാവര്ക്കും ഓരോ കിലോ  അരി വീതം നൽകാൻ സർക്കാർ തീരുമാനം. കഴിഞ്ഞ പ്രളയത്തിൽ തന്ന അരിയുടെ കാശ് തിരിച്ചു വാങ്ങിച്ച മോദിജിയെ കുറ്റപ്പെടുത്തിയവർ ഉണ്ടോ ഇവിടെ..? ഈ ദാരിദ്ര്യത്തിലും ഒരു കിലോ അരി […]

Continue Reading

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയക്കെടുതിയിൽ പാഠ പുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക്‌ യുപിയിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് പറഞ്ഞോ..?

വിവരണം  ശ്രീജിത്ത് പന്തളം‎ ‎ എന്ന പ്രൊഫൈലിൽ നിന്നും DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 14 ന്   പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും   ജനറൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രന്‍റേയും ചിത്രങ്ങളും ഒപ്പം കേരളത്തിൽ പ്രളയക്കെടുതി മൂലം പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് യോഗി സർക്കാർ യുപിയിലെ പാഠ പുസ്തകങ്ങൾ സൗജന്യമായി വിതരണം […]

Continue Reading

ദുൽഖർ സൽമാൻ കൊണ്ടോട്ടിയിൽ സേവാഭാരതിയുടെ ക്യാമ്പ് സന്ദർശിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സേവാഭാരതിക്ക് കരുത്തു പകർന്ന് ദുൽഖർ സൽമാൻ.? കൊണ്ടോട്ടിയിൽ സേവാഭാരതി ക്യാമ്പിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദുൽക്കർ… ഇപ്പോൾ മനസിലായോ… കമ്മികളെ സംഘത്തിന്റെ ശക്തി… പൂജനീയ ദുൽഖർ ജിക്ക് ശതകോടി പ്രണാമം…???” എന്ന അടിക്കുറിപ്പുമായി ചലച്ചിത്രതാരം ദുൽഖർ സൽമാൻ ചിലരൊടിപ്പം സദ്യ കഴിക്കുന്ന ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഒപ്പം സത്യം ജനങ്ങൾ […]

Continue Reading

ഡോ. ഇ ശ്രീധരൻ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ…?

വിവരണം വള്ളിക്കുന്ന് സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 13 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 5300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരളത്തിന്‍റെ ‘മെട്രോമാൻ’ എന്നറിയപ്പെടുന്ന ഡോ . ഇ ശ്രീധരനെയും ചിത്രങ്ങളും ഒപ്പം ഡോ. ഇ ശ്രീധരന്‍റെ പ്രസ്താവനയായി ” കരുത്തനായ ഒരു മുഖ്യനുണ്ട് കേരളത്തിന്. കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കാതെ ഒന്നിച്ചു നിൽക്കുക. നമ്മൾ അതിജീവിക്കും പ്രളയത്തെയും ഒപ്പം രാഷ്ട്രീയ വിഷജന്തുക്കളെയും…” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. […]

Continue Reading

ദുരിതാശ്വാസ സാധനങ്ങളുടെ മുകളില്‍ സിപിഎം പാര്‍ട്ടിയുടെ പേരുള്ള ചിത്രം ഇപ്പോഴത്തേതാണോ…?

വിവരണം Facebook Archived Link “കേരള മുഖ്യന്റെ തൊലിക്കട്ടി അപാരം.” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 13, 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രം ഒരു പോസ്റര്‍ ആണ്. പോസ്റ്ററിന്‍റെ മുകളില്‍ മുഖ്യമന്ത്രിയുടെ ഒരു പ്രസ്ഥാവനയും സിപിഎം പാര്‍ട്ടിയുടെ പേരുള്ള ദുരിതാശ്വാസ സാധനങ്ങളുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ഈയിടെയായി സഹായിക്കാന്‍ ചിലര്‍ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്, ക്യാമ്പിനുള്ളില്‍ കയറ്റില്ല എന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ സിപിഎം പാര്‍ട്ടിയുടെ പേര് അച്ചടിച്ച ദുരിതാശ്വാസ […]

Continue Reading

കാശ്മീർ വിഷയത്തില്‍ പ്രതിഷേധിക്കാൻ പിണറായി വിജയൻ കാശ്മീരിലേക്ക് പോകുന്നു എന്ന വാര്‍ത്ത സത്യമോ..?

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിലെ ജനങ്ങളെ രക്ഷിക്കാൻ ഇനി പിണറായി സഖാവിനെക്കൊണ്ട് മാത്രമേ പറ്റുകയുള്ളു… ?? പിണറായി ഡാ ? എന്ന അടിക്കുറിപ്പോടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും ഒപ്പം ” സഖാവ് പിണറായി വിജയൻ കാശ്മീരിലേക്ക്. ജമ്മു കാശ്മീർ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ കാശ്മീരികളുടെ രക്ഷകനാകുവാൻ സഖാവ് പിണറായി കാശ്മീരിലേയ്ക്ക്. ലാൽസലാം […]

Continue Reading

പികെ കുഞ്ഞാലിക്കുട്ടി എംപി 135 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന വാർത്ത സത്യമോ..?

വിവരണം  Anshad A S‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും KMCC NETZONE എന്ന പബ്ലിക് പേജിലേയ്ക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് ഇതുവരെ 1100 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ” ജയ് കുഞ്ഞാപ്പ” എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിൽ മലപ്പുറം എംപി പി കെ കുഞ്ഞാലികിട്ടിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ : കുഞ്ഞാപ്പ 135 കോടി നൽകും. കുഞ്ഞാപ്പ കുടുംബ ഓഹരിയായി ലഭിച്ച സ്വത്തിന്റെ ഒരു ശതമാനം വിട്ടു കിട്ടുന്ന 135 കോടി രൂപ […]

Continue Reading

ശശികല ടീച്ചറുടെ വീട് വെള്ളപ്പൊക്കത്തിൽ മുങ്ങിയോ..?

വിവരണം  സുഗുണൻ സുഗു‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലില്‍ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് 2019 ഓഗസ്റ്റ് 10 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “യഥാർത്ത ഹൈന്ദവന്‍റെ അഭിമാനം നമ്മടെ ടീച്ചർ സംരക്ഷിക്കുന്നു പട്ടാമ്പിയിലെ ശശികല ടീച്ചറുടെ വീട് പൂർണ്ണമായും മുങ്ങി.. തൊട്ടടുത്തെ ദുരിദശ്യാസ ക്യാമ്പ് ആയ പള്ളി ഓഡിറ്റോറിയത്തിലേക്ക് മാറാൻ പറ്റില്ല എന്നും പറഞ്ഞു വീടിന്റെ മുകളിൽ കയറി പ്രതിഷേധിക്കുന്നു.” എന്ന വാചകവും ഹിന്ദു ഐക്യവേദി അധ്യക്ഷ പികെ ശശികല […]

Continue Reading

കന്നുകാലികൾ പ്രളയത്തിലകപ്പെട്ട ദൃശ്യങ്ങൾ കേരളത്തിൽ വൈറലാകുന്നു….

വിവരണം  Jagratha TV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 10 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും മൂന്നു മണിക്കൂർ സമയം കൊണ്ട്  300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കുറേ പശുക്കൾ തൊഴുത്ത് പോലെയുള്ള ഒരിടത്ത് കെട്ടിയിട്ട നിലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “ഈ സ്ഥലം അറിയാവുന്നവരിലേയ്ക്ക് എങ്ങനെയെങ്കിലും ഷെയർ ചെയ്ത് എത്തിക്കു.. ?” എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. archived link FB post കേരളത്തിൽ മഴ ശക്തി […]

Continue Reading

ഈ ചിത്രം കേരളത്തില്‍ ദുരിതാശ്വാസ സഹായമായി അരി വിതരണം ചെയ്യുന്ന സേവ ഭാരതി പ്രവർത്തകരുടേതാണോ…?

വിവരണം Facebook Archived Link “കേരളത്തിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസസഹായവുമായി ആർഎസ്എസ് – സേവാഭാരതി പ്രവർത്തകർ ഇറങ്ങിക്കഴിഞ്ഞു.ഡിവൈഎഫ്ഐ എവിടെ എന്ന് ഞങ്ങൾ ചോദിക്കുന്നില്ല..കാരണം അവരെയും രക്ഷിക്കേണ്ട ചുമതല ഇപ്പോൾ ഞങ്ങൾക്കായിരിക്കുകയാണ്” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 9, 2019 മുതല്‍ സംഘപുത്രന്‍ എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഒരു മുസ്ലിം യുവാവിന് അരി വിതരണം ചെയ്യുന്നതായി നാം കാണുന്നു. പോസ്റ്ററില്‍ ചിത്രത്തിന്‍റെ താഴെ എഴുതിയത് ഇങ്ങനെയാണ്: കമ്മികള്‍ കണ്ട് പഠിക്കട്ടെ… കേരളത്തിലെ […]

Continue Reading

ഈ പോലീസ് മുന്നറിയിപ്പ് സത്യമാണോ..?

വിവരണം  ptamediaonline.com എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 4  മുതൽ കേരള പോലീസ് അലേർട്ട് എന്ന പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 250 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് , “പോലീസ് അലേർട്ട് അഭ്യർത്ഥിക്കുന്നു * =============== പ്രിയ സുഹൃത്തുക്കളെ, ആരെങ്കിലും നിങ്ങളെ ഒരു മാളിന്റെ പാർക്കിംഗ് സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ നിർത്തി എന്തെങ്കിലും സുഗന്ധതൈലത്തിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുകയും മണക്കാൻ ഒരു പേപ്പർ നൽകുകയും ചെയ്യുന്നുവെങ്കിൽ ദയവായി ശ്രദ്ധിക്കുക. ഇതൊരു പുതിയ അഴിമതിയാണ്, […]

Continue Reading

നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന പ്രചരണത്തിന് പിന്നിലെ സത്യമെന്ത് ?

നിസാനും കേരളത്തിലേക്കില്ല . ഇന്ത്യയിൽ തൊഴിൽ ഇല്ലായ്മ നിരക്ക് ഏറ്റവുമധികം കേരളത്തിൽ എന്ന തലക്കെട്ട് നല്‍കി നിസാന്‍ കമ്പിനി കേരളത്തിലേക്കില്ല എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഒരുക്കാത്തതിനാല്‍ നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം. TRIAL – വിചാരണ എന്ന പേരിലുള്ള പേജില്‍ ജൂലൈ 23 മുതല്‍ പ്രചരിക്കുന്ന പോസ്റ്റിന്  ഇതുവരെ 102 ഷെയറുകളും 22 ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ […]

Continue Reading

ഈ പ്രസ്താവന ശരിക്കും ശോഭാ സുരേന്ദ്രന്റെയാണോ …?

വിവരണം  സുഗുണൻ സുഗു‎ എന്ന പ്രൊഫൈലിൽ നിന്നും സഖാവ് …The Real Comrade എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “കർണ്ണാടക ഭരിച്ച കമ്മികളെ താഴെയിറക്കാൻ അമിത് ഷാജിയെന്ന സവർണ്ണ ഹിന്ദുവിനായെങ്കിൽ കേരള സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാജിക്ക് ഒറ്റ രാത്രി മതി” എന്ന അടിക്കുറിപ്പോടെ കേരളത്തിലെ ബിജെപിയുടെ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന്‍റെ ചിത്രവും സ്വയംസേവക ധീര വനിതയുടെ വാക്കുകൾ എന്ന തലക്കെട്ടിൽ “അമിത് ഷാജി കേരളം സർക്കാരിനെ വലിച്ചു താഴെയിടും […]

Continue Reading

ചിത്രത്തിലെ പോലീസ് യുണിഫോം ധരിച്ച യുവാവ് യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കാരനെ കുത്തിയ എസ് എഫ് ഐ നേതാവ് ശിവരഞ്ജിത്താണോ…?

വിവരണം Facebook Archived Link “സംശയിക്കണ്ട. ഇത് ശിവരഞ്ജിത്. യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ ക്കാരനെ കുത്തിയ എസ് എഫ് ഐ നേതാവ്. സന്നിധാനത്തു ഭക്തജനങ്ങളെ കൈകാര്യം ചെയ്യാൻ പിണറായി ഇവനെ പോലീസ് വേഷത്തിൽ പോലീസുകാരുടെ ഇടയിൽ തിരുകി കയറ്റി അയച്ചതാണ്. ഇവൻ പി എസ് സി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഒന്നാമത്. പ്രത്യുപകാരമാണ്. ഭക്തരെ തല്ലിയതിനും ഹിന്ദുത്വത്തെ ചവിട്ടിമെതിച്ചതിനും. ഇനിയും ഉറക്കെ വിളിക്കണം സഖാവേ, ഇൻക്വിലാബ് സിന്ദാബാദ്. ലാൽ സലാം.” എന്ന അടിക്കുറിപ്പോടെ ജൂലൈ […]

Continue Reading

സര്‍വകലാശാല ഉത്തരക്കടലാസുകള്‍ എസ്എഫ്ഐ നേതാവിന്‍റെ പക്കല്‍ നിന്നും പിടികൂടിയതിന് പിന്നില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോ?

വിവരണം രണ്ടുദിവസം പോലീസും ,മറ്റും അരിച്ചുപെറുക്കിയിട്ടും കാണാതിരുന്ന പഴയ ഉത്തരക്കടലാസുകൾ ഏഷ്യാനെറ്റ് ലേഖകൻ ഒറ്റനോട്ടത്തിൽ കണ്ടുപിടിച്ചത് എങ്ങിനെ എന്നതിന്റെ തെളിവുകൾ പുറത്തുവരുന്നു ….. അപ്പൊ എങ്ങിനെയാ ….? നേരോടെ…നിർഭയം…നിരന്തരം… എന്ന തലക്കെട്ട് നല്‍കി റെവല്യൂഷന്‍ തിങ്കേഴ്‌സ് (വിപ്ലവ ചിന്തകര്‍)  എന്ന പേരിലുള്ള ഗ്രൂപ്പില്‍ ജൂലൈ 17 മുതല്‍ ഒരു പോസ്റ്റ്  പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 109ല്‍ അധികം ഷെയറുകളും 277ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഉത്തരക്കടലാസുകള്‍ മുഴുവന്‍ കണ്ടെത്തിയത് യൂണിവേ‌ഴ്‌സിറ്റി കോളജില്‍ നിന്നും […]

Continue Reading

കെഎസ്‌യു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റാണോ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് പരുക്കേറ്റത് ?

വിവരണം സമരം പൊളിഞ്ഞതിൽ അരിശം മൂത്ത് ksu പ്രവർത്തകർ കോണ്ഗ്രസ്സ് നേതാവ് ജ്യോതി കുമാർ ചാമക്കാലയുടെ ചെവിക്കല്ല് അടിച്ചു തകർത്തു…??? ആഹ… അടിപൊളി….???? എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ചെവിയില്‍ അടികൊണ്ട പാടുമായി നില്‍ക്കുന്ന ചിത്രം  ചെഗുവേര ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിക്കുന്നുണ്ട്. ജൂലൈ 22ന് അപ്‌ലോഡ് ചെയ്ത ചിത്രത്തിന് 98 ലൈക്കുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ കെഎസ്‌യു സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ സമരം പൊളിഞ്ഞ […]

Continue Reading

എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ റെയ്‍ഡ് നടത്തിയ എസ്ഐയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയോ?

വിവരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. ഇതിനിടയാലാണ് സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പോലീസ് പരിശോധിച്ചപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ഇപ്പോള്‍ ഇതാ ചര്‍ച്ചാവിഷയമായിരിക്കുന്നത് ഉത്തരക്കടലാസ് കണ്ടെത്തിയ തിരുവനന്തപുരം കണ്ടോണ്‍മെന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ ആര്‍.ബിനുവിനെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്നതാണ്. മീഡിയ വണ്‍ ചാനലാണ് ആദ്യം ഇങ്ങനെയൊരു […]

Continue Reading

അന്ന് ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരന്‍റെ വേഷത്തില്‍ വന്നത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തോ?

വിവരണം അന്ന് പോലീസ് വേഷമിട്ടു ശബരിമലയിൽ വന്ന ക്രിമിനൽ ഇവനായിരുന്നോ, വാണ്ടഡ് ലിസ്റ്റിലെ ഒന്നാമൻ……???  തത്വമസിയുടെ പൊരുളെന്നും സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു….. തീർന്നിട്ടില്ല.. ഒന്നും !!! പത്മകുമാർ, റാന്നി ഈ തലക്കെട്ട് നല്‍കി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായവര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷം നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രവും ചേര്‍ത്ത് വെച്ചു ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അന്ന് ഭക്തരെ ആക്രമിച്ച […]

Continue Reading

കേരളത്തിലെ തൊഴിലുറപ്പ് വേതനം നിലവിൽ എത്ര രൂപയാണ്..?

വിവരണം  K S Sudhi Sudarsanan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന്  ഇതുവരെ 900 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയുള്ള ഒരു നോട്ടീസാണ് നൽകിയിരിക്കുന്നത്. നോട്ടീസിലെ വിവരണം ഇങ്ങനെയാണ് : എല്ലാവരിലും തിക്കുക… തൊഴിലുറപ്പ് പദ്ധതി…. സിപിഎം നമ്മുടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. പ്രചരിപ്പിക്കുക.. സത്യം… മോഡി സർക്കാർ അധികാരത്തിൽ വന്നത് 2016 മെയ് 26. അന്നത്തെ തൊഴിലുറപ്പ് കൂലി 165 […]

Continue Reading

അഭിമന്യുവിന്‍റെ കുഴിമാടത്തിന്‍റെ നിലവിലെ അവസ്ഥ ഇതാണോ?

വിവരണം എറണാകുളം മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യവിന്‍റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ജൂണ്‍ 2ന്. ചരമവാര്‍ഷികത്തെ തുടര്‍ന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി അനുസ്‌രണ പോസ്റ്റുകളും വാര്‍ത്താ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് പോരാളി ഷാജിയുടെ കുഞ്ഞമ്മ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ അഭിമന്യുവിന്‍റെ കുഴിമാടത്തിന്‍റെ ചിത്രം നല്‍കി ഒരു വിമര്‍ശനം ഉയര്‍ത്തി പോസ്റ്റ് പ്രചരിച്ചത്. ഫെയ്‌സ്ബുക്കില്‍ കണ്ണീരൊഴിക്കി സമയം കളായാതെ രണ്ട് കൊട്ട മണ്ണുകൊണ്ടുപോയി ഇടു സഖാക്കളെ എന്ന പേരിലാണ് ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിമനന്യുവിന്‍റെ കുഴിമാടത്തില്‍ വെള്ളക്കെട്ട് […]

Continue Reading

വീഡിയോയില്‍ രണ്ട് യുവാക്കളെ മര്‍ദ്ദിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലീസാണോ…?

വിവരണം Facebook Archived Link “പിണറായി വിജയൻറെ പോലീസ് നയം ഇതാണ്” എന്ന അടിക്കുറിപ്പോടെ  Arif Muhammed PM എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂലയ് 2, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു  വെറും 16 മണിക്കൂറുകളില്‍ 600 ഓളം ഷെയറുകലാണ് ലഭിചിരിക്കുന്നത്. 8000തോളം ആള്‍ക്കാര്‍ ഈ വീഡിയോഫെസ്ബൂക്കില്‍ കണ്ടിട്ടും ഉണ്ട്. വളരെ വേഗത്തില്‍ വൈറല്‍  ആകുന്ന ഈ വീഡിയോയില്‍ രണ്ട് ചെറുപ്പക്കാരെ പോലീസ് ഉദ്യോ ഗസ്ഥര്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. […]

Continue Reading

നീറ്റ് പരീക്ഷ 2019 ൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ആർക്കാണ് …?

വിവരണം  Lady Media എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലായ് 2 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അഖിലേന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച ഒരു പെൺകുട്ടിയെ കുറിച്ചാണ് പോസ്റ്റ്. “നീറ്റ് പരീക്ഷയിലെ കേരളത്തിൽ ഒന്നാം റാങ്ക് ദിവ്യ ക്ക് ലഭിച്ചു , മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാനത്ത് ഒന്നാം റാങ്കാണ് നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് കണയൻകൈ പട്ടികവർഗ കോളനിയിലെ ദിവ്യ നേടിയത്.” എന്ന വിവരണത്തോടെ റാങ്ക് ലഭിച്ച ദിവ്യ എന്ന പെൺകുട്ടിയുടെയും […]

Continue Reading

ഇന്ത്യയില്‍ ആദ്യമായി ഇറക്കിയ ഇലക്ട്രിക് ബസിന്‍റെ ചിത്രമാണോ ഇത്?

“ഭാരതത്തിൽ ആദ്യമായി വിജയകരമായി ഇലക്ട്രിക്ക് ബസ് ഓടിതുടങ്ങിയ സംസ്ഥാനം അത് ഗുജ്‌റാത്താണ്.ഇതൊക്കെ കോപ്പി അടിച്ചു കേരളാ സർക്കാരും പേരിന് ഇലക്ട്രിക്ക് ബസ് ഇറക്കി അത് ഓടിയ ദിവസം തന്നെ കട്ടപുറത്തായി.ഗുജറാത്ത് മോഡൽ വികസനം കേരളത്തിലും കൊണ്ടുവരാൻ നല്ലവരായ ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യൂ….” എന്ന തലക്കെട്ട് നല്‍കി സുദർശനം  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ മാര്‍ച്ച് (2019) നാല് മുതല്‍ പ്രചരിക്കുന്ന പോസ്റ്റാണിത്.  പോസ്റ്റില്‍ ഒരു ബസിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 70ല്‍ […]

Continue Reading

ചിത്രത്തില്‍ പ്രചരിക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥ തന്നെയാണോ?

വിവരണം “ഇതാണോ കമ്മികളെ കേരളം No1 എന്ന് പറയുന്നത്? മോദി വിരോധം ഒന്ന് കൊണ്ട് മാത്രം കേന്ദ്ര പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന് വേണ്ടവിധം ഊന്നൽ കൊടുക്കാതെ നാടിനെ നശിപ്പിക്കുന്നു.? “ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കുറച്ച് സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ യൂണിഫോം ധരിച്ച് വൃത്തിഹീനമായ ചുറ്റുപാടില്‍ പൊതുപൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നതായി കാണാന്‍ കഴിയും. ശാലിനി കെ. നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് […]

Continue Reading

പ്രമേഹം പരിശോധിക്കാമെന്ന പേരില്‍ വീട്ടില്‍ എത്തുന്നവര്‍ എച്ച്ഐവി പരത്താന്‍ വരുന്ന സംഘങ്ങളാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?

വിവരണം സൗജന്യമായി പ്രമേഹ നിര്‍ണയം നടത്താമെന്ന പേരില്‍ വീടുകളില്‍ ആരെങ്കിലും എത്തിയാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണമെന്ന് കേരള പോലീസ് അറിയിച്ചെന്ന പേരില്‍ ഒരു സന്ദേശം ഫെയ്‌സ്ബുക്കില്‍ വാട്‌സാപ്പിലും കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഇവര്‍ എച്ച്ഐവി പടര്‍ത്തുന്ന സംഘമാണെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. Salim Eravathur Mala എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജനുവരി 10 മുതല്‍ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 20 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

സ്മൃതി ഇറാനി കേരളത്തിനെയും വയനാടിനെയും കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

വിവരണം Archived Link “ഭാരതത്തിൽ ഒട്ടാകെ ആഞ്ഞടിച്ച മോദി തരംഗം കാണാന്‍ കേരളത്തിലെ വോട്ടര്‍മര്‍ക്ക് കഴിയാത്തത് കൊണ്ടാണ് അമേഠിയിലെ ജനത വലിച്ചെറിഞ രാഹുലിന് കേരളത്തില്‍ ഏറ്റവും വലിയ ഭുരിപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞത്. യാതൊരു ഗുണവും ഇല്ലാത്ത ഒരാളെയാണ് തങ്ങള്‍ ജയിപ്പിച്ചു വിട്ടതെന്ന് അവിടുത്തെ വോട്ടര്‍മാര്‍ ഏതാനും ദിവസം കൊണ്ട് മനസിലാക്കും.- സ്മൃതി ഇറാനി.” എന്ന വാചകം സ്മൃതി ഇറാനിയുടെ ചിത്രത്തിന് ഒപ്പം Ajith Aji Mayyil എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 2019 മെയ്‌ 24  മുതല്‍ പ്രചരിപ്പിക്കുകയാണ്. […]

Continue Reading

ഇല്ല, ഇങ്ങനെയൊരു മുന്നറിയിപ്പ് കേരള പോലീസ് പുറപ്പെടുവിച്ചിട്ടില്ല

വിവരണം Youth Icon Media, SouthViral Health , ആരോഗ്യം, Love Media, PrimeReel Media, Youth Icon Media, Latest Home Designs, ആരോഗ്യം Life Plus, രുചിക്കൂട്ട്,  തുടങ്ങിയ ഫേസ്ബുക്ക് പേജുകളിൽ നിന്നും 2019  മാർച്ച് 21 മുതൽ പല തിയതികളിലായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. വിവിധ പേജുകളിൽ നിന്നുമായി 44 തവണ പോസ്റ്റ് ചെയ്തിരിക്കുന്ന പേജിന് 20000 ത്തോളം ഷെയറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. കേരളം പോലീസിന്‍റെ ഒരു മുന്നറിയിപ്പാണ് പോസ്റ്റിലുള്ളത്. വീട്ടമ്മമാർക്കും കുട്ടികൾക്കും […]

Continue Reading

ബീഫ് കഴിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്‌താവന സത്യമോ?

വിവരണം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ബീഫ് കഴിക്കുമെന്ന ഒരു പ്രസ്‌താവന നടത്തിയതായി കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. ഞാന്‍ ബീഫ് കഴിക്കുമെന്നും ബീഫ് കഴിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ BJP : ‘Real’ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. Share so that north indian sanghis know this ‘Anti National’ (ഷെയര്‍ ചെയ്യുക എങ്കില്‍ മാത്രമെ ഉത്തരേന്ത്യന്‍ സംഘികള്‍ക്ക് ഈ രാജ്യദ്രോഹിയെ കുറിച്ച് അറിയാന്‍ […]

Continue Reading

കള്ള വോട്ടിലൂടെ ജനാധിപത്യത്തെ സിപിഎം വെല്ലുവിളിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞോ…?

വിവരണം മാപ്ലാവുകൾ എന്ന കഴുതകൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “നാണമില്ലാത്തവന്‍റെ ആസനത്തിൽ ആലു മുളച്ചാൽ അത് തണലാക്കുന്നവർ ആണ് കേരളത്തിലെ സിപിഎമ്മുകാർ എന്ന് അരവിന്ദ് കേജ്രിവാൾ ???” എന്ന എ വിവരണത്തോടെ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. 2019  ഏപ്രിൽ 29 നു പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1400 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഇരിക്കുന്ന ഒരു ചിത്രവും കൂടെ ” കള്ളവോട്ടിലൂടെ ജനാധിപത്യത്തെയാണ് സിപിഎം വെല്ലുവിളിച്ചിരിക്കുന്നത്.ഇത് തരംതാണ […]

Continue Reading

തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞോ?

വിവരണം ശബരിമല വിഷയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ധാരളം ആരോപണങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചരിച്ച ഒരു പോസ്റ്റ് വലിയ രീതിയില്‍ തന്നെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. കണ്ണന്‍ ആറന്മുള എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് 29ന് (2019) പങ്കുവച്ച പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രാകരമാണ്- ഈ ധാർഷ്ട്യ”വാക്കുകൾ” ഓർത്തുവച്ചോളൂ ഹൈന്ദവ ജനതേ……. ഇതിനുള്ള മറുപടി.. നട്ടെല്ലുള്ള( നട്ടെല്ലു മാത്രം ഉള്ള ഹൈന്ദവർ) […]

Continue Reading

ഉത്തരിണ്ട്യന്‍ തോഴലളികള്‍ കാരണം കേരളം കുഷ്ഠരോഗം ഭീതിയിലാണോ…?

വിവരണം Archived Link “കേരളം കുഷ്ടരോഗ ഭീതിയിൽ ,135 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു കഴിഞ്ഞു എത്രയോ വർഷം മുമ്പ് നാം നാടുകടത്തിയ ഈ മഹാ രോഗം വീണ്ടും തിരികെ വരുന്നതിനു പിന്നിൽ ഉത്തരേന്ത്യൻ തൊഴിലാളിക്യാമ്പുകളാണ് ,രോഗം പിടിപ്പെട്ടാൽ 5 വർഷങ്ങൾക്ക് ശേഷം മാത്രം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഈ മഹാ രോഗം ഭയാനകം തന്നെയാണ് ഇടനിലക്കാർ മുഖാന്തരം ഇവിടെ എത്തുന്ന തൊഴിലാളികളെ കൃത്യമായ വൈദ്യപരിശോധനയും പോലീസ് വെരിഫിക്കേഷനും നടത്താതെ ലാഭം മാത്രം മുന്നിൽ കണ്ട് വൃത്തിഹീനമായ ക്യാമ്പുകളിൽ ത്താമസിപ്പിച്ച് […]

Continue Reading

പ്രിയങ്ക ചോപ്ര ബിജെപിയെ തരംതാഴ്ത്തിക്കൊണ്ട് കേരളത്തെ പുകഴ്‌ത്തി ഇങ്ങനെ പ്രസ്താവന നടത്തിയോ

വിവരണം Youth Congress Thannithode എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 11 മുതൽപ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 10000 ഷെയറുകളായിട്ടുണ്ട്. ഹിന്ദി സിനിമാ താരം പ്രിയങ്കാ ചോപ്രയുടെ പ്രസ്താവനയാണ് പോസ്റ്റിന്‍റെ  ഉള്ളടക്കം. പ്രസ്താവന ഇതാണ്,”ഇന്ത്യയുടെ തെക്കു ഭാഗത്ത് കേരളം എന്നൊരു സംസ്ഥാനമുണ്ട്. വിദ്യാഭ്യാസം, വൃത്തി, ജീവിത നിലവാരം എന്നിവയിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനം. നാനാജാതി മതസ്ഥരും ഒരുമയോടെ കഴിയുന്ന സംസ്ഥാനം. എന്തുകൊണ്ട് കേരളം അങ്ങനെയാണ് എന്നതിനുത്തരം ബിജെപി ആ സംസ്ഥാനം ഭരിച്ചിട്ടില്ല എന്നതാണ്.- പ്രിയങ്കാ […]

Continue Reading

ജയരാജനെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സലിംകുമാർ പറഞ്ഞോ..?

വിവരണം “ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ് ജയരാജനെപ്പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത്  സിപിഎം നു ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്…..” ഇങ്ങനെയുള്ള വിവരണത്തോടെ സലിംകുമാറിന്റെ പ്രസ്താവനയുടെ രൂപത്തിൽ ഒരു പോസ്റ്റ് youth congress  mavila unit എന്ന പേജിൽ നിന്നും പ്രചരിക്കുന്നുണ്ട്,പോസ്റ്റിനു 500 റോളം ഷെയറുകളായിക്കഴിഞ്ഞു.    സലിം കുമാർ, ഇന്നസന്റ് , സുരാജ് വെഞ്ഞാറമ്മൂട്, ജഗത് ശ്രീകുമാർ, ശ്രീനിവാസൻ  തുടങ്ങിയ സിനിമാ താരങ്ങൾ സാമൂഹിക  മാധ്യമങ്ങളിലെ ട്രോൾ പോസ്റ്റുകളുടെയും തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളുടെയും സ്ഥിരം […]

Continue Reading

ആമിന ഷഹരിയ തീപ്പൊളളലേറ്റ് മരിച്ചു പോയതാണ്

വിവരണം കു ഞ്ഞിപ്പള്ളിയിൽ നിന്ന് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്, വെള്ള സ്വിഫ്റ്റ് വണ്ടിയാണെന്ന് വണ്ടി നമ്പർ ഉൾപ്പെടെ ഉൾപ്പെടുത്തി പരമാവധി പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്ന പോസ്റ്റിന് ലഭിച്ച ഷെയറുകൾ 34000ലധികമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ ആവർത്തിച്ചു വരുന്നതു കൊണ്ടാവാം പോസ്റ്റിന് ഇത്രമേൽ ഷെയറുകൾ അതിവേഗം ലഭിച്ചത്. ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണോ എന്ന് പരിശോധിക്കാം വസ്തുതാ വിശകലനം തട്ടിക്കൊണ്ടു പോയി എന്നു പറയപ്പെടുന്ന കുട്ടിയുടെ ചിത്രവും വണ്ടിയുടെ വിശദ വിവരങ്ങളും പോസ്റ്റിൽ […]

Continue Reading

വസ്തുത പരിശോദന: സമാധാന നോബലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂര്‍ എം.പി.

ചിത്രം കടപാട്: ഗൂഗള്‍ തിരുവനന്തപുരം എം.പി. ശശി തരൂര്‍ മത്സ്യതൊഴിലാളികളെ  സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെന്ന വാര്‍ത്ത‍ സാമുഹിക മാധ്യമങ്ങളിൽ വേഗതയോടെ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ കേരളം കണ്ട മഹാപ്രളയത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ ഒപ്പം നിന്ന് പീഡിതരെ സഹായിച്ച മത്സ്യതൊഴിലാളികൾക്ക്‌ നോബല്‍ സമ്മാനം പോലെയുള്ള പ്രശംസ നൽകി ആദരിക്കണമെന്ന് എം.പി. ശശി തരൂര്‍ നാമനിര്‍ദേശം ചെയ്ത വാര്‍ത്ത‍ പല മാധ്യമങ്ങളും പ്രചരിപ്പിച്ചു കാണുന്നു. ഇതിൽ സത്യമുണ്ടോ  അതോ ഇല്ലെയോ എന്ന് അറിയാനായി ഞങ്ങള്‍ […]

Continue Reading

വസ്തുത പരിശോധന: ബി.ജെ.പി. കേരളത്തില്‍ അടുത്തൊന്നും അധികാരതിലെത്തില്ലെന്ന്‌ ഒ. രാജഗോപാല്‍.

ബി.ജെ.പിയുടെ മുതിർന്ന നേതാവും എംഎൽഎയുമായ ഒ. രാജഗോപാലിന്റെ ബിജെപി അധികാരത്തിൽ വരുവാന്‍ സാധ്യത ഇല്ല എന്ന് പ്രസ്താവന മധ്യമങ്ങളില്‍ വൈറൽ ആയിരിക്കുകയാണ്. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായ്ക്ക് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനം ആണ് കേരളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ട ബി.ജെ.പിക്ക്‌ ഇ പ്രാവശ്യം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതിക്ഷ. കേരളത്തിലെ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചരിത്രം സൃഷ്ടിച്ചു. നേമം മണ്ഡലത്തിൽ വിജയിച്ച്, 7 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് രണ്ടാം സ്ഥാനത്ത് […]

Continue Reading