പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍- പ്രചരിക്കുന്നത് പത്തു വര്‍ഷം പഴക്കമുള്ള വീഡിയോ

ഹമാസ് രണ്ടു ബന്ധികളെ വിട്ടയക്കുകയും ഇസ്രയേല്‍ ഗാസയുടെ മുകളില്‍ നടപ്പാക്കിയിരുന്ന ഉപരോധം ഭാഗികമായി പിന്‍വലിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അല്‍പം അയവ് വന്നിട്ടുണ്ട്. പാലസ്തീന്‍-ഇസ്രയേല്‍  സംഘര്‍ഷത്തെ തുടര്‍ന്ന് പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്രയേല്‍ എംബസി ഒഴിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പലസ്തീന്‍ അനുകൂലികള്‍ ഇസ്രയേല്‍ എംബസി അഗ്നിക്ക് ഇരയാക്കി എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  കത്തിച്ച പന്തങ്ങള്‍ ഒരു സംഘം ആളുകള്‍ ഒരുമിച്ച് ഒരു കെട്ടിടത്തിന് നേര്‍ക്ക് എറിഞ്ഞ് കെട്ടിടം കത്തിക്കുന്നത് കാണാം. […]

Continue Reading

പലസ്തീൻ പ്രശ്നത്തിൽ സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിക്കുന്നു…  പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ ഒക്ടോബർ ആദ്യവാരം വലിയ സൈനിക ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്ന്  ഇസ്രായേൽ സേന പ്രത്യാക്രമണം ആരംഭിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർ ആക്രമണങ്ങളും  സമ്പൂർണ്ണ ഉപരോധവും മൂലം ഇസ്രായേലിൽ 1,400-ലധികം പേരുടെയും ഗാസയിൽ 4,137-ലധികം ഫലസ്തീനുകളുടെയും ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ അറിയിക്കുന്നത്. ഇതിനിടെ ഇസ്രായേലിനെ വിമർശിക്കുന്ന സൗദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദിന്റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിച്ച് പറയുന്നതിങ്ങനെ:   “സൈനീക അധിനിവേശത്തിൻ കീഴിൽ കഴിയുന്ന […]

Continue Reading

ഹൃസ്വചിത്രം ചിത്രീകരിക്കുന്ന രണ്ടു കൊല്ലം പഴയ വീഡിയോ ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇസ്രായേൽ-ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ പശ്ചാത്തലത്തിൽ, ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലർ ചുറ്റുംകൂടി നിൽക്കുന്നതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇസ്രായേൽ കുട്ടികളുടെ മരണത്തിന്‍റെ വ്യാജ വീഡിയോ ഉണ്ടാക്കി ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രചരണം.   പ്രചരണം  ദൃശ്യങ്ങളില്‍ ഒരു കുട്ടി നിലത്തു കിടക്കുന്നതും ചുറ്റും ഷൂട്ടിങ്ങ് ടീം അവന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ഹമാസ് സംഘടന  കുട്ടികളെ ഉപദ്രവിച്ചു എന്ന വ്യാജ പ്രചരണത്തിനായി ഇസ്രയേലികള്‍ ഷൂട്ടിംഗ് […]

Continue Reading

ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി പറഞ്ഞതായി വ്യാജ പ്രചരണം…

ഒക്‌ടോബർ 7 ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഒരു സൈനിക ആക്രമണം നടത്തി, തുടര്‍ന്ന്  ഇസ്രായേലിൽ നിന്നുള്ള പ്രത്യാക്രമണങ്ങള്‍ക്കും ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ പൂർണ്ണമായ ഉപരോധത്തിനും ലോകം സാക്ഷ്യം വഹിച്ചു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ അറബ് രാഷ്ട്രങ്ങള്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യയുടെ പിന്തുന്ന ഇസ്രയേലിനാണ്. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യന്‍ മുസ്ലിങ്ങളെ […]

Continue Reading

വിഴിഞ്ഞം തുറമുഖത്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ച കപ്പല്‍- പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഒടുവില്‍ വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയകരമായപ്പോള്‍ കോണ്‍ഗ്രസ്സ് അനുകൂലികള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് സൂചിപ്പിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.  കൂടാതെ വിഴിഞ്ഞം തുറമുഖം ഉല്‍ഘാടനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാര്‍ത്തകളും പലരും ആഹ്ലാദത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ വിഴിഞ്ഞത്തെത്തിയ കപ്പല്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വിഴിഞ്ഞം […]

Continue Reading

‘യുദ്ധത്തിന് ഇരകളായ ജൂത കുട്ടികൾ’ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

ഇസ്രയേൽ പാലസ്തീൻ പ്രശ്നം രണ്ട് രാജ്യങ്ങൾ തമ്മിലുള്ളത് എന്നതിനേക്കാളുപരി രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധമാണ്. യുദ്ധത്തിൽ ഏത് രാജ്യം വിജയം കൈവരിച്ചാലും തോറ്റു പോകുന്ന നിരപരാധികളുണ്ട്. നാടും വീടും പിറന്ന മണ്ണും ബന്ധുക്കളും സ്വന്തം ജീവനും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍… ഇവരുടെ എണ്ണം ഇരു രാജ്യങ്ങളിലും ഏതാണ്ട്  തുല്യമായിരിക്കും.  ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകളില്‍ കൂടുതലും നിറയുന്നത്. ഇരു വിഭാഗത്തിലും ഏറെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന് ഇരകളായ […]

Continue Reading

ഇസ്രായേൽ സൈനികര്‍ക്ക് നേരെ നിര്‍ഭയത്തോടെ വാഗ്വാദം നടത്തുന്ന പാലസ്തീന്‍ കുട്ടികള്‍… പ്രചരിക്കുന്ന വീഡിയോ 2012 ലേതാണ്…

ഇസ്രായേൽ-ഹമാസ് പോര്‍വിളിയും അക്രമവും തുടരുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് വരുന്നവയില്‍  പിഞ്ചു കുഞ്ഞുങ്ങളെ നിര്‍ദ്ദയം കൊലപ്പെടുത്തുന്നുവെന്ന മനസ്സാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളും ഉള്‍പ്പെടും. ഇതിനിടെ സൈനികര്‍ക്ക് നേരെ ഏതാനും കുട്ടികള്‍ നിര്‍ഭയത്തോടെ സധൈര്യം വാഗ്വാദം നടത്തുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. സൈനികര്‍ കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ കുഞ്ഞുങ്ങൾക്ക് ഉറപ്പുണ്ട് ഈ സൈന്യം തങ്ങളെ ഒന്നും ചെയ്യില്ല എന്ന് 🥰🥰🥰. ഹമാസിന്റെ മുമ്പിൽ ഇത് […]

Continue Reading

ഇസ്രായേൽ കുട്ടികളെ കൂട്ടിൽ അടച്ചിരിക്കുന്ന ഹമാസ്… പ്രചരിക്കുന്നത് പഴയ വീഡിയോ…

ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇരുകൂട്ടര്‍ക്കും നാശ നഷ്ടങ്ങള്‍ മാത്രം നല്‍കി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ നിന്നുമുള്ള വാര്‍ത്തകളും ചിത്രങ്ങളും മനസ്സാക്ഷി മരവിപ്പിക്കുന്നവയാണ്.  ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് നമ്മളിവിടെ പരിശോധിക്കുന്നത്.  പ്രചരണം  കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നിരവധി പിഞ്ചു കുട്ടികളുടെ വീഡിയോകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്. ഏഴെട്ട് പിഞ്ചു കുഞ്ഞുങ്ങളെ പട്ടിക്കൂട് പോലുള്ള കൂട്ടില്‍ അടച്ചിരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ ക്രൂരമായി ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയ കുട്ടികളാണിത് എന്നു സൂചിപ്പിച്ച് ഓണമുള്ള […]

Continue Reading

‘ഇസ്രയേല്‍ സൈനികരെ തുരത്തി ഓടിക്കുന്ന ഹമാസ് യോദ്ധാക്കള്‍’ – പ്രചരിക്കുന്നത് പത്തുവര്‍ഷം പഴക്കമുള്ള വീഡിയോ…

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുകയാണ്  ഇരു വിഭാഗത്തിലുമായി ഏതാണ്ട് 1300 ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. പിഞ്ചുകുട്ടികളെ പോലും മൃഗീയമായി കൊല്ലുന്ന വീഡിയോകളും ചിത്രങ്ങളും കണ്ട് സ്തംഭിച്ച് നിൽക്കുകയാണ് ലോകം. ഇസ്രയേൽ സൈനികരെ ഹമാസ് പ്രവർത്തകർ തുരത്തി ഓടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒന്നു രണ്ട് സൈനികർ ഒരാളെ ഓടിക്കുന്ന ദൃശ്യങ്ങളാണ് തുടക്കത്തിൽ കാണുന്നത്.  എന്നാൽ വലിയ ഒരു വിഭാഗം ആളുകള്‍ […]

Continue Reading

കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ ഹെലികോപ്റ്റര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തുവെന്ന് വ്യാജ പ്രചരണം

പത്തനംതിട്ട ജില്ലയിലെ കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ കുമാറിന്‍റെ പേരിൽ ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം  ഹെലികോപ്റ്റര്‍ ഓടിക്കാന്‍ എം‌എല്‍‌എ ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത. എംഎൽഎ കെ യു ജനേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് കൂടാതെ യാത്ര ചെയ്യാൻ കയറിയ തനിക്ക് ഓടിക്കണമെന്ന് വിചിത്ര ആവശ്യവുമായി എംഎൽഎ എതിർത്ത ഹെലികോപ്റ്റർ ജീവനക്കാരനെ തല്ലി എന്ന വാചകങ്ങളും പോസ്റ്ററിൽ കാണാം.  ഈ പ്രചരണത്തെ […]

Continue Reading

കണ്ണൂര്‍ സ്ക്വാഡ് സിനിമയുമായി ബന്ധപ്പെട്ട് ഷാഹിദ കമാലിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ കണ്ണൂർ സ്ക്വാഡ് എന്ന പോലീസുകാരുടെ കഥ പറയുന്ന സിനിമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വനിതാ കമ്മീഷൻ അംഗവും സിപിഎം നേതാവുമായ ഷാഹിദ കമാൽ സിനിമയുമായി ബന്ധപ്പെട്ട് ഒരു പരാമർശം നടത്തി എന്ന പേരില്‍ ഒരു പോസ്റ്റർ വൈറൽ ആകുന്നുണ്ട്.   പ്രചരണം “നായിക ഇല്ലാത്ത സിനിമ സ്ത്രീത്വത്തെ അപമാനിക്കൽ, പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മിഷൻ […]

Continue Reading

മൊബൈല്‍ അഡിക്ഷനല്ല, നാഡീവ്യൂഹത്തിന് ബാധിച്ച അണുബാധയാണ് കുട്ടിയുടെ രോഗകാരണം… സത്യമറിയൂ…

കോവിഡ് കാലത്തിന് ശേഷം കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡിജിറ്റൽ ഡിവൈസുകളുടെ അമിത ഉപയോഗം. ഈ പ്രവണത കുട്ടികളിൽ വിവിധതരം മാനസിക-ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മൊബൈൽ ഫോണിന് അടിമയായ ചില കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ച് പല വാർത്തകളും മാധ്യമങ്ങള്‍ പങ്കുവെക്കാറുണ്ട്. മൊബൈൽ ഫോണിന് അടിമയായി രോഗബാധിതനായ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു പ്രചരണം  ചുറുചുറുക്കുള്ള ഒരു കുട്ടി ക്രമേണ രോഗബാധിതനാകുന്ന വിവിധ ഘട്ടങ്ങളുടെ […]

Continue Reading

ഖത്തറിലെ പാർക്കിംഗിൽ ഭീമന്‍ നീരാളി കാര്‍ തകര്‍ക്കുന്നു- ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്

കണ്ടാല്‍ ഒരേ സമയം കൌതുകവും ഭയവും തോന്നിപ്പിക്കുന്ന കടല്‍ ജീവിയാണ് നീരാളി. എല്ലുകളില്ലാത്ത ഈ ജീവിക്ക് മൂന്നു ഹൃദയങ്ങളും നഷ്ടപ്പെട്ടാല്‍ വീണ്ടും മുളച്ചുവരുന്ന എട്ട് കൈകളുമുണ്ട്. പിടിച്ചാല്‍ നശിപ്പിക്കുന്ന രീതിയില്‍ വിടാതെ പിടിമുറുക്കുമെന്ന നീരാളിയുടെ സ്വഭാവം കൊണ്ട് മലയാളികള്‍ക്ക് പരിചിതമായ വാക്കാണ് നീരാളിപ്പിടുത്തം. ഈ വാക്കിനെ അന്വര്‍ത്ഥമാക്കും വിധം നീരാളി ഒരു കാറിനെ നശിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍, ഒരു നീരാളി പാർക്കിംഗ് സ്ഥലത്ത് ഒരു കാറിൽ കയറുന്നത് കാണാം. വലിഞ്ഞു കയറിയ […]

Continue Reading

ചിത്രത്തില്‍ കാണുന്ന വ്യക്തി അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട മധുവല്ല, വാസ്തവമിങ്ങനെ…

വിശപ്പ് സഹിക്കാനാകാതെ വന്നപ്പോള്‍ പലചരക്ക് കടയില്‍ നിന്നും അരി മോഷ്ടിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള മര്‍ദ്ദനവുമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.  2018 ഫെബ്രുവരി 22 നായിരുന്നു കേരളം ലോകത്തിന് മുന്നില്‍ നാണംകെട്ട് തലകുനിക്കേണ്ടി വന്ന സംഭവം നടന്നത്. മധു ഏറ്റുവാങ്ങിയ ക്രൂരത സമൂഹ മനസാക്ഷിയെ അലട്ടിക്കൊണ്ടേയിരിക്കുന്നുവെന്ന് പലരും ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെക്കൂടെ പങ്കിടുന്ന പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.  മര്‍ദ്ദനമേറ്റ് മരിക്കുന്നതിന് മുമ്പുള്ള മധു എന്ന പേരില്‍ […]

Continue Reading

കാക്കി യൂണിഫോം ധരിച്ച ഗണപതിയുടെ ചിത്രം യുപിയിലേതല്ല, സത്യമറിയൂ…

ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് വിശ്വാസികൾ രാജ്യം മുഴുവൻ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഗണപതിയുടെ വിവിധ പ്രതിമകൾ ഘോഷയാത്രയോടുകൂടി കൊണ്ടുപോയി നദിയിൽ നിമഞ്ജനം ചെയ്താണ് ഗണേശോത്സവ ചടങ്ങുകൾ അവസാനിപ്പിക്കുന്നത്. പോലീസ് വേഷമണിഞ്ഞ ഗണപതിയുടെ ഒരു പ്രതിമ ഇതിനിടയിൽ വാർത്താ പ്രാധാന്യം നേടി. തെറ്റായ വിവരണത്തോടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം പോലീസ് വേഷം ധരിച്ച രൂപത്തോടൊപ്പം മൂന്ന് പോലീസുകാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്ക് വേണ്ടി […]

Continue Reading

റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…

കേരളത്തിലെ റോഡുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തെളിവുകൾ നിരത്തി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എതിർ പാർട്ടികൾ, കേരളത്തിലെ റോഡുകളുടെ ദയനീയ അവസ്ഥ അറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമാന്തരമായി പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിലേക്ക് ഇരുചക്രവാഹനം കൂപ്പുകുത്തി വീഴുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കാണുന്നത്. ഇരുചക്ര വാഹനത്തിലേ യാത്രികരായ രണ്ടു പേർ വെള്ളം […]

Continue Reading

വീഡിയോയിലെ നര്‍ത്തകി ബോളിവുഡ് നായിക വഹീദ റഹ്മാനല്ല, സത്യമിതാണ്…

തിളങ്ങുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് സിനിമാ ആസ്വാദകരിലെ പുത്തൻ തലമുറയിൽ  പോലും ആരാധകരെ നേടിയെടുത്ത  ബോളിവുഡ് നായിക വഹീദ റഹ്മാന്, ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് 2021-ലെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നൽകുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കുകയുണ്ടായി.  തുടര്‍ന്ന് വഹീദ റഹ്മാന് ആശംസകളും അഭിനന്ദങ്ങളും അറിയിയിച്ചുകൊണ്ട് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വഹീദയുടെ ചിത്രങ്ങളും സിനിമാ ഗാനങ്ങളുടെ വീഡിയോകളും നിരവധി […]

Continue Reading

‘കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം’- പ്രചരിക്കുന്നത് ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍

ഇന്ത്യന്‍ കറൻസി നോട്ടുകൾ കൊണ്ട് അലങ്കാര പണികൾ ചെയ്ത ഹാളിന്‍റെ വീഡിയോ കല്യാണമണ്ഡപത്തിന്‍റെതാണ് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വിവിധ വര്‍ണ്ണത്തിലുള്ള കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് അലങ്കാര മാലകളും നാണയങ്ങള്‍ കൊണ്ട് ഗോളാകൃതിയില്‍ മറ്റ് ചമയങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു വലിയ പന്തലാണ് ദൃശ്യങ്ങളില്‍ കാണുന്നത്.  ആർഭാടമായി കല്യാണം നടത്താൻ ഉണ്ടാക്കിയ കല്യാണമണ്ഡപം ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “2 കോടി രൂപ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം […]

Continue Reading

‘ബലാല്‍സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരിയുമായി പിതാവിന്‍റെ പ്രതിഷേധം’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്

കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ഇക്കാലത്ത് അസാധാരണമല്ല. ആലുവയിൽ നിന്നും തുടർച്ചയായി ഇത്തരത്തിൽ രണ്ട് കഥകൾ ഏതാനും നാളുകൾക്ക് മുൻപ് കേട്ട് മരവിച്ചു നിന്നവരാണ് മലയാളികൾ. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് […]

Continue Reading

തീ കെടുത്താൻ ഗോതമ്പ് പൊടി ഉപയോഗിക്കരുത്, അപകടം വിളിച്ച് വരുത്തരുത്…

മ്മള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്ന ബോംബ്’ എന്ന് ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ തന്നെ ഡൊമസ്റ്റിക് ഗാസ് സിലിണ്ടറിനെ വിശേപ്പിക്കാറുണ്ട്. കാരണം സിലിണ്ടറിന് എളുപ്പം തീപിടിച്ച് ജീവഹാനി പോലുള്ള  അപകടമുണ്ടാകാന്‍ ഒരു നിമിഷം ധാരാളം മതി. ഇങ്ങനെ ഒരു സന്ദര്‍ഭം പെട്ടെന്നു അഭിമുഖീകരിക്കേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കും. ഗാസ് സിലിണ്ടറിന് തീ പിടിക്കുമ്പോള്‍ ദുരന്ത നിവാരണത്തിനായി എളുപ്പം ചെയ്യാവുന്ന പൊടിക്കൈ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ഗ്യാസ് […]

Continue Reading

‘കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബി‌ജെ‌പി പ്രവര്‍ത്തകര്‍ എന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവൻ ഹർദീപ് സിംഗ് നിജ്ജാർ എന്ന കനേഡിയൻ പൗരനെ തീവ്രവാദിയായി പ്രഖ്യാപിച്ച സംഭവത്തിൽ ഇന്ത്യ ഗവണ്‍മെന്‍റ് ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒട്ടാവയിലെ കനേഡിയൻ പാർലമെന്‍റിൽ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി. ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികളുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടിരുന്നു. ജി-20 ഉച്ചകോടിക്കായി ട്രൂഡോ ഇന്ത്യയിൽ എത്തിയതിന് ഒരാഴ്ചയ്ക്ക് […]

Continue Reading

ആർഎസ്എസ് സംഘടന കാനഡയിൽ നിരോധിച്ചോ… വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയെ കാനഡയിൽ നിരോധിച്ചതായി ഒരു വ്യക്തി വിവരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രചരണം  ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യം ഒരാള്‍  മാധ്യമങ്ങളോട് പങ്കുവയ്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “ഡബ്ല്യുഎസ്ഒയുമായി ചേർന്ന്, ഞങ്ങൾ ഇന്ന് ആർഎസ്എസ് സംഘടനയെ ഉടൻ നിരോധിക്കണമെന്നും ക്രിമിനൽ പ്രോസിക്യൂഷന് വിധേയമായി കാനഡയിൽ നിന്ന് അതിന്‍റെ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.” ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ തിരയുന്ന […]

Continue Reading

ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന് യുവമോര്‍ച്ച നേതാവ് ആശാനാഥിനെ പദവിയില്‍ നിന്ന് മാറ്റിയെന്ന് വ്യാജ പ്രചരണം

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടത്തുകയും അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. അതിനു മുന്നോടിയായി ചാണ്ടി ഉമ്മന്‍ ആരാധനാലയങ്ങൾ സന്ദർശിക്കുന്ന ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് വാർഡ് കൗൺസിലർ ബിജെപിയില്‍ നിന്നുള്ള  ആശാ നാഥ്  ക്ഷേത്രദർശന വേളയിൽ ചാണ്ടിയും ഉമ്മയെ അനുഗമിച്ച ചില ചിത്രങ്ങളും ഉണ്ടായിരുന്നു.   യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന […]

Continue Reading

നരേന്ദ്ര മോദി കരകൌശല വിദഗ്ധരുമായി സംവദിക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വിശ്വകർമ്മ ജയന്തി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകളും മേളകളും മറ്റും സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 17  ഞായറാഴ്ച വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്‍ററിൽ നിരവധി കരകൗശല വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദി “ഇന്ത്യയുടെ കരകൗശല വൈവിധ്യത്തെ” പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ മോദി കരകൗശല രംഗത്തെ തൊഴിലാളികളുമായി സംസാരിക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത് […]

Continue Reading

ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച ചിത്രത്തിന് ഇക്കൊല്ലത്തെ വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധമില്ല… വസ്തുത ഇങ്ങനെ…

ഈ വർഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ സെപ്റ്റംബര്‍ 18 മുതല്‍  ആരംഭിച്ചു. പലയിടത്തും ഏകദേശം ഒരാഴ്ച ആഘോഷങ്ങൾ നീണ്ടുനിൽക്കും വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഹിന്ദു മുന്നണി പ്രവർത്തകർ തമിഴ്നാട്ടിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വിനായക ചതുര്‍ത്ഥി ദിനത്തില്‍ തമിഴ്നാട്ടിൽ ഗണപതി പൂജയുടെ  വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നുവെന്നും അത് വകവയ്ക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ ഇഷ്ടമുള്ളയിടത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും […]

Continue Reading

വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…

മനോഹരിയായ ഒരു ഗായിക മനോഹരമായി ഗാനങ്ങൾ ആരംഭിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം മുഖാമുഖം നടത്തുന്ന പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അനായാസമായി ശ്രുതിലയ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന മനോഹരിയായ ഗായികയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് ഗായിക പ്രിയങ്ക ഗാന്ധി മതേരയുടെ മകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….* *പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ” ജോനിറ്റ ഗാന്ധി “യുടെ മനോഹര ഗാനങ്ങൾ […]

Continue Reading

‘കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി’: പ്രചരിക്കുന്ന ചിത്രം മറ്റൊരു കെട്ടിടത്തിന്‍റേത്…

കേരളത്തിൽ ഏതു മുന്നണിയുടെതായാലും മാറിമാറി വരുന്ന സർക്കാരുകൾ ആരോഗ്യരംഗത്തിന് വളരെയേറെ കരുതൽ നല്‍കാറുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ശുചിത്വവും വൃത്തിയുമുള്ള ആശുപത്രി കെട്ടിടങ്ങളും ഇപ്പോൾ എല്ലാ ആശുപത്രികളിലും സാധാരണമാണ്. ഈയിടെ കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ പടർന്നു കയറിയ കാട്ടുചെടികളും നിറഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കണ്ണൂർ […]

Continue Reading

ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു.  പ്രചരണം  ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]

Continue Reading

ഫിലിപ്പീന്‍സില്‍ കരകയറിയ ചുഴലിക്കാറ്റ് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കാലഭേദമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും തുടർക്കഥയാവുകയാണ്. മൊറോക്കോയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 3000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊറോക്കോ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഫിലിപ്പീൻസില്‍ വീശി അടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം അതിഭയാനകമായി ചുഴലിക്കാറ്റ് വീശിയടിക്കുന്ന ദൃശ്യങ്ങളാണ് 3:14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. “ഫിലിപ്പൈൻസ് ചുഴലിക്കാറ്റ് കരകയറിയപ്പോൾ” എന്ന അടിക്കുറിപ്പുമായാണ് പ്രചരണം നടത്തുന്നത്.  FB […]

Continue Reading

തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം ഇതുവരെ  2012 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2059 പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്നും ഇതിൽ 1404 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്‌ലസ് പർവതപ്രദേശമായ അൽഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം.  മൊറോക്കോയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും പലരും സാമൂഹ്യ […]

Continue Reading

സൌദിയില്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ അര്‍ദ്ധകായ സ്വര്‍ണ്ണ പ്രതിമ – വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്ക് യുഎഇ സന്ദർശിക്കുമ്പോൾ വളരെ സൗഹാർദ്ദപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിരവധി പുതിയ കരാറുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണപ്രതിമ സ്ഥാപിച്ചു എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം ദൃശ്യങ്ങളിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ  പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം, 156 എന്ന് അതിൽ എഴുതിയിട്ടുള്ളതും വ്യക്തമാണ്. സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ  പ്രതിമ സ്ഥാപിച്ചു എന്ന അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: എല്ലാരും […]

Continue Reading

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമര്‍പ്പിച്ച അനന്തശയന വിഗ്രഹം – പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ലക്ഷങ്ങളും കോടികളും വിലവരുന്ന വസ്തുക്കള്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടയ്ക്ക് വരാറുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഭാര്യ അടുത്തകാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 32 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് കാണിക്കയായി സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച, വജ്രങ്ങള്‍ പതിച്ച അനന്തശയന രൂപം ലഭിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.    പ്രചരണം  ശ്രീ അനന്തപത്മനാഭന്‍റെ മനോഹരമായ അനന്തശയന രൂപത്തിലുള്ള വിഗ്രഹമാണ് ദൃശ്യങ്ങളിൽ കാണുന്നത്. […]

Continue Reading

പച്ചക്കറികളില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്നു… പ്രചരിക്കുന്നത്   സ്ക്രിപ്റ്റഡ് ദൃശ്യങ്ങളാണ്…

നിത്യോപയോഗത്തിന് കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ കീടബാധയേല്‍ക്കാതിരിക്കാന്‍ വിഷം തളിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പച്ചക്കറി വിളയില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്ന ഏതാനും ചെറുപ്പക്കാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വിളകളിലേയ്ക്ക് നേരിട്ട് കുത്തിവയ്പ് നൽകി പച്ചക്കറി കൃഷി ചെയ്യാൻ ശ്രമിക്കുന്ന ചിലരെ ഈ വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിക്കുന്നയാള്‍ ഈ കർഷകരോട് എന്തു മരുന്നാണ്, എന്തിനാണ് തളിക്കുന്നത് എന്നു ചോദിച്ചപ്പോൾ അവർ വളരെ പ്രക്ഷുബ്ധരായി പ്രതികരിക്കുന്നത് കാണാം. വീഡിയോയുടെ ഒപ്പം മുന്നറിയിപ്പ് സന്ദേശമുണ്ട്: “വിഷം തളിക്കലല്ല, നേരിട്ട് […]

Continue Reading

ബൂര്‍ഖ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കര്‍ണ്ണാടകയിലെ കളക്ടര്‍ -ദൃശ്യങ്ങളിലുള്ളത് കാശ്മീരിലെ കൌണ്‍സിലറാണ്, സത്യമറിയൂ…

മൈതാനത്ത് സംഘടിപ്പിച്ച പതാക ഉയർത്തല്‍ പരിപാടിയിൽ ബുർഖ ധരിച്ച ഒരു സ്ത്രീ, യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സല്യൂട്ട് സ്വീകരിച്ച് കടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബൂര്‍ഖ ധരിച്ച സ്ത്രീ കർണാടക സംസ്ഥാനത്തെ കലക്ടറാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു.  പ്രചരണം  കണ്ണുകള്‍ ഒഴികെ ബാക്കി ശരീര ഭാഗങ്ങള്‍ മുഴുവന്‍ ബൂര്‍ഖ ഉപയോഗിച്ച് മറച്ച സ്ത്രീ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം മൈതാനത്തേയ്ക്ക് വരുന്നതും തുറന്ന വാഹനത്തില്‍ കയറി സല്യൂട്ട് സ്വീകരിച്ച് സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ബാംഗ്ലൂരില്‍ മുസ്ലിം […]

Continue Reading

കാര്‍ഷിക നയങ്ങള്‍ പുനപരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ നടന്‍ ജയസൂര്യ ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ഏഷ്യാനെറ്റ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

കൃഷിമന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിൽ ഇരുത്തിക്കൊണ്ട് മലയാളം സിനിമാതാരം ജയസൂര്യ സർക്കാരിൻറെ കാർഷിക വിരുദ്ധ നയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. വേറെ സാമ്പത്തിക പരാധീനതകൾ അഭിമുഖീകരിച്ച് കൃഷിയിറക്കുന്ന നിലക്കർഷകർക്ക് നിൽ കർഷകർക്ക് സർക്കാരിൽ നിന്നും അവഗണനയാണ് ലഭിക്കുന്നത് എന്നാണ് ജയസൂര്യ പരസ്യമായി പരാമർശിച്ചത്.  നടൻറെ പരാമർശത്തെ അനുകൂലിച്ചും ബധികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. തൻറെ പരാമർശത്തിൽ ജയസൂര്യ മാപ്പ് പറഞ്ഞു എന്ന വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചതായി […]

Continue Reading

വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രം സ്തോത്ര പാരായണം –പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

അമേരിക്കയിലെ വൈറ്റ് ഹൗസിൽ ‘ശ്രീ രുദ്രം സ്തോത്രം’ പാരായണം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിദേശികളുടെ ഒരു സംഘം ഹിന്ദു ആചാരപ്രകാരമുള്ള  ആരാധനയ്‌ക്കൊപ്പം സ്തുതിഗീതങ്ങൾ ചൊല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രചരണം  വിദേശികള്‍ ഇന്ത്യയുവുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് മനോഹരമായ വര്‍ണ്ണക്കളം ഒരുക്കി ദീപങ്ങള്‍ തെളിയിച്ച് അതിനു ചുറ്റുമിരുന്ന് വേദമന്ത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈന്ദവ സംസ്കാരത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കിയ വിദേശികള്‍ അമേരിക്കയിലെ വൈറ്റ്ഹൌസില്‍ ശ്രീരുദ്രം സ്തോത്ര പാരായണം ചെയ്യുന്നു എന്നാണ് വിവരണത്തില്‍ അവകാശപ്പെടുന്നത്. ഇത് […]

Continue Reading

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO” FB post […]

Continue Reading

ചന്ദ്രയാൻ-3 വിജയം ആഘോഷിക്കുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം- യാഥാര്‍ഥ്യമിങ്ങനെ…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന്‍റെ ആഘോഷം രാജ്യത്തുടനീളം ഇപ്പൊഴും തുടരുകയാണ്. ചന്ദ്രനില്‍  ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് നിരവധിപ്പേര്‍ ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്.  പ്രചരണം  സാരി ധരിച്ച, തലമുടിയിൽ മുല്ലപ്പൂചൂടിയ ഏതാനും സ്ത്രീകൾ പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ ആഹ്ലാദിച്ച വനിതാ ശാസ്ത്രജ്ഞരുടെ അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചന്ദ്രയാൻ-3 ന്‍റെ വിജയകരമായ […]

Continue Reading

“ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പുഷ്പാലംകൃത റെയിൽവേ സ്റ്റേഷനും ട്രെയിനും” – ചിത്രം AI- ജനറേറ്റഡാണ്

പഴമയുടെ പ്രൌഡി അവകാശപ്പെടാനില്ലെങ്കിലും ഓണം ഇപ്പൊഴും മലയാളികള്‍ക്ക് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. വള്ളംകളി, അത്തപ്പൂക്കള മത്സരങ്ങൾ, ഘോഷയാത്രകള്‍ വിവിധ വിനോദപരിപാടികള്‍, ഓണസദ്യ എന്നിങ്ങനെ ആഘോഷം സംസ്ഥാനമൊട്ടാകെ പൊടിപൊടിക്കുന്നു. അത്തപ്പൂക്കളമില്ലാതെ ഓണമില്ല മലയാളിക്ക്. പൂക്കളാല്‍ അലംകൃതമാക്കി കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഓണത്തെ വരവേൽക്കാൻ കേരളത്തിൽ പ്രത്യേകം അലങ്കരിച്ച റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഓണാഘോഷത്തിനായി ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂചെടികളുടെ ഇടയിലൂടെ പുഷ്പങ്ങളുടെ […]

Continue Reading

കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…

കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാതാവുകയും പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വാർത്ത കേരളം ഇന്നലെ  ഞെട്ടലോടെയാണ് കേട്ടത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് അറിയിക്കുന്നു. വയനാട്ടിലെ കുറ്റ്യാടിയിലാണ് സംഭവം നടന്നത് എന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. അങ്ങേയറ്റം ഹീനമായ സംഭവത്തെ വർഗീയമായി ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കുറ്റ്യാടിയിൽ പീഡനത്തിനിരയായ പെൺകുട്ടി ക്രിസ്ത്യാനിയാണെന്നും പീഡിപ്പിച്ചയാളുടെ ലക്ഷ്യം ലവ് ജിഹാദ് ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. […]

Continue Reading

ചന്ദ്രോപരിതലത്തിൽ പതിഞ്ഞ അശോകസ്തംഭത്തിന്‍റെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്രകളുടെ വൈറല്‍ ചിത്രം ഫോട്ടോഷോപ്പാണ്…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചതിന്‍റെ സന്തോഷം രാജ്യമെമ്പാടും ആഘോഷിക്കുകയാണ്.  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ചന്ദ്രനില്‍ നിന്നുമുള്ള റോവര്‍ വീലിന്‍റെ മുദ്ര ചന്ദ്ര പ്രതലത്തില്‍ പതിഞ്ഞ ചിത്രം എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇതിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പരുക്കൻ […]

Continue Reading

റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചന്ദ്രനിൽ പര്യവേഷണം നടത്തിയ ആദ്യ രാജ്യം, അന്ന് യു‌എസ്‌എസ്‌ആര്‍ എന്നറിയപ്പെട്ടിരുന്ന റഷ്യയാണ്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (റോസ്കോസ്മോസ്) ആസൂത്രണം ചെയ്ത മൂണ്‍ ലാൻഡർ ദൗത്യമായിരുന്നു 1976-ലെ ലൂണ 24.  ഈ കഴിഞ്ഞ ദിവസം ലൂണ 25 റഷ്യ വിക്ഷേപിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ലാൻഡര്‍ അവിടെ നിന്നും ആദ്യ ചിത്രങ്ങൾ അയക്കുകയും ചെയ്തുവെന്ന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയിക്കുന്നു. തകർന്ന ലൂണയുടെ ചിത്രങ്ങൾ […]

Continue Reading

ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

പച്ചപ്പ് നിറഞ്ഞ വിശാലമായ മൈതാനം പോലൊരിടത്ത് വിമാനം അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്നിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മലപ്പുറത്തെ ഒരു പാടത്താണ് ഈ സംഭവം നടന്നത് എന്നുള്ള ചില വിവരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് അരിപ്ര പാടത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ് പോസ്റ്റിലെ വിവരണം അറിയിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ മലയാളത്തിലുള്ള സംഭാഷണം കേൾക്കാം […]

Continue Reading

കൈയ്യില്‍ കൊട്ടയുമായി നില്‍ക്കുന്ന പി‌കെ ഫിറോസിന്‍റെ ചിത്രം എഡിറ്റഡാണ്… സത്യമറിയൂ…

കേരളത്തിൽ ട്രാഫിക് നിയമലംഘനം നിയന്ത്രിക്കാനായി ഈയിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന എ ഐ ക്യാമറ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്.  കേരളത്തിൽ എ‌ഐ ക്യാമറ സംവിധാനം സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നു എന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ട്രാഫിക് കാമറ മുളകൊണ്ട്  നിര്‍മ്മിച്ച കൊട്ട കൊണ്ട് മറച്ച് പ്രതീകാത്മകമായി പ്രതിഷേധം നടത്തിയിരുന്നു. കൊട്ട കൊണ്ട് മറച്ച് മൂടിവയ്ക്കാൻ […]

Continue Reading

സംഘപരിവാര്‍ ഇന്ത്യയുടെ പഴയ ഭരണഘടന മാറ്റി പുതിയത് പ്രാബല്യത്തിലാക്കുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ലോകത്തിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന എന്ന് നാം പഠിച്ചിട്ടുണ്ട്. അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്‍റ്  സംവിധാനത്തിന്‍റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, മൗലികാവകാശങ്ങൾ, ഭരണത്തിനുള്ള നിർദേശ-തത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. 1950 ഇന്ത്യ റിപ്പബ്ലിക് ആയ ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഭരണഘടന പ്രകാരമാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനങ്ങളും അതുപോലെ കേന്ദ്രവും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയ ഭരണഘടന കേന്ദ്രസർക്കാർ ഉപേക്ഷിക്കുകയാണെന്നും പുതിയ ഭരണഘടനയ്ക്ക് രൂപം നൽകി എന്നും […]

Continue Reading

ചലച്ചിത്രതാരം മമ്മൂട്ടി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തുമെന്ന് വ്യാജ പ്രചരണം…

മുന്‍മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പുതുപ്പള്ളിയില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ്  ടിക്കറ്റിലും മുൻപ് ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ജെയിക് പി.തോമസ് സിപിഎം ടിക്കറ്റിലും മല്‍സര  ഇറങ്ങുന്നു. ഉമ്മൻചാണ്ടിയുടെ മകന് പിന്തുണയുമായി ചലച്ചിത്ര താരം  മമ്മൂട്ടി പ്രചാരണ രംഗത്ത് വരുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം മമ്മൂട്ടിയും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ചിത്രവും ഇരുവരുടെയും വെവ്വേറെ ചിത്രവും […]

Continue Reading

‘മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകള്‍ മണിപ്പൂരിൽ അനധികൃതമായി പ്രവേശിക്കുന്ന ദൃശ്യങ്ങള്‍’-പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ നിന്നും ചിലർ മണിപ്പൂരിലേക്ക് അനധികൃതമായി കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മണിപ്പൂരില്‍ ആശങ്കയുടെ അന്തരീക്ഷമാമുണ്ടായി.  തങ്ങളുടെ ജീവൻ പണയപ്പെടുത്തി മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകൾ അനധികൃതമായി മണിപ്പൂരിലേക്ക് പ്രവേശിക്കുന്നുവെന്ന് അവകാശപ്പെട്ട് ഈ പശ്ചാത്തലത്തിൽ, ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ചില സ്ത്രീകൾ ദുർഘടമായ പർവതങ്ങളിലൂടെ അതിസാഹസികമായി  സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പമുള്ള വിവരണമനുസരിച്ച് മ്യാന്മറില്‍ നിന്നും രോഹഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ രഹസ്യപാതയിലൂടെ മണിപ്പൂരിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണിത്. “മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് വരാൻ […]

Continue Reading

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പെണ്‍മക്കളോടൊപ്പം പകര്‍ത്തിയ ഈ ചിത്രം സുപ്രീം കോടതി സമുച്ചയത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ശബരിമല സ്ത്രീപ്രവേശന കേസില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന നിലപാട് വിധിയില്‍ എഴുതിചേര്‍ത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി ‌വൈ ചന്ദ്രചൂഡ് മാധ്യമ വാര്‍ത്തകളില്‍ അന്ന് നിറഞ്ഞു നിന്നിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ഒരു കുടുംബചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ മക്കൾ ഭിന്നശേഷിക്കാരാണ് എന്നും പിതാവിന്‍റെ ജോലിസ്ഥലം കാണാൻ അവർ ആഗ്രഹിച്ചപ്പോൾ വീൽചെയറിൽ ഇരുത്തി സുപ്രീംകോടതി സമുച്ചയത്തിൽ എത്തിച്ചേർന്നു  അവിടെ നിന്ന്  പകർത്തിയ കുടുംബചിത്രമാണ് കാണുന്നതെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.  “Great Sir🙏💚 […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പുതുപ്പള്ളിയില്‍ എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥിയാകുമെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു…

പുതുപ്പള്ളി എംഎൽഎ ആയിരിക്കെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളിയിൽ അതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പുതുപ്പള്ളി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ് നിർദ്ദേശിച്ചിട്ടുള്ളത്.  ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഒരാളെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ പതിപ്പുകളിലും വന്നു തുടങ്ങിയിട്ടുണ്ട്. പ്രചരണം ഉമ്മൻചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന നിബു ജോണിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് എന്നാണ് പ്രചരണം നടക്കുന്നത്.  ഇത് സൂചിപ്പിച്ച് കൊടുത്തിരിക്കുന്ന ലേഖനത്തിന്‍റെ   തലക്കെട്ട് ഇങ്ങനെ: പുതുപ്പള്ളിയിൽ എൽഡിഎഫിന് അപ്രതീക്ഷിത […]

Continue Reading

ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

‘An apple a day keeps the doctor away’ എന്നൊരു ചൊല്ല് നമുക്ക് കേട്ടു പഴക്കമുള്ളതാണ്. അതേപോലെ ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഒരു സന്ദേശം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബീച്ച് ഉന്മേഷം പകരുന്ന ഇടമാണെന്ന് നമുക്ക് അനുഭവമുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമോ? ഏതാനും ദിവസങ്ങളായി ആലപ്പുഴ ബീച്ചിനെ കുറിച്ച്  ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നത് നിങ്ങള്‍ക്കും  കിട്ടിയിരിക്കും. പ്രചരണം  ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊള്ളാന്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങൾ ഹരിയാന കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മണിപ്പൂരിൽ ആഴ്ചകളോളം നീണ്ടുനിന്ന കലാപത്തിന്റെ  അലകൾ  തീരുന്നതിന് മുമ്പ് തന്നെ ഹരിയാനയിൽ വർഗീയ കലാപം ഉടലെടുത്തതായിമ വാർത്താ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ‘ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര’ ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷം ഉണ്ടാവാൻ  കാരണമെന്നാണ് പോലീസ് ഭാഷ്യം.  ഹരിയാനയിലെ കലാപത്തിന് മൂലകാരണം ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു വ്യക്തി ഘോഷയാത്രയുടെ പിന്നിൽ നിന്ന് കല്ലുകൾ  […]

Continue Reading

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

‘രംഗബോധമില്ലാത്ത കോമാളി’ എന്ന് മരണത്തെ മഞ്ഞ് എന്ന നോവലിൽ വിശേഷിപ്പിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ. അക്ഷരാർത്ഥത്തിൽ പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് ചുറ്റുപാടും നടക്കുന്ന പല മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിവിചിത്രമായി, ഒരാൾ നിന്നുകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്നപേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിന് സമീപം ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതും എന്തോ അസ്വാഭാവികയുണ്ട് എന്ന് തിരിച്ചറിഞ്ഞ് അയാളെ പിടിച്ചു […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു യുവാവ് കാരുണ്യപൂര്‍വം കുരങ്ങ്  കുട്ടിക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് വിവരണത്തില്‍ സൂചിപ്പിക്കുന്നത്.  പ്രചരണം  ഡെല്‍ഹി ഈയിടെ കനത്ത മഴ അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ വാര്‍ത്ത നാം അറിഞ്ഞിരുന്നു. യമുനാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന് ജനജീവിതം തടസപ്പെട്ടു.  മഴയത്ത് ആകെ നനഞ്ഞ് തണുത്തു വിറയ്ക്കുന്ന രണ്ടു കുരങ്ങുകളെ ദൃശ്യങ്ങളില്‍ കാണാം.  ദയനീയമായ നോട്ടത്തോടെ ഇരിക്കുന്ന […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ മണിപ്പൂരിൽ നിന്ന് 41621 […]

Continue Reading

ക്രൈസ്തവ പ്രാര്‍ഥനാ പന്തല്‍ പൊളിച്ച് കളയുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതല്ല, സത്യമിങ്ങനെ…

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതോടെ അക്രമ സംഭവങ്ങളുടെ പുറത്തുവരാത്ത പല വീഡിയോകളും ചിത്രങ്ങളും എന്ന പേരില്‍ പല ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാര്‍ഥന നടക്കുന്നതിനിടെ താല്‍ക്കാലിക ക്രൈസ്തവ ആരാധാനാലയം അക്രമികള്‍ നശിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടി മറച്ച ഒരു ചെറിയ ടെന്‍റ് കാണാം. അതിനുള്ളില്‍ കുറച്ചുപേര്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ഏതാനും പേര്‍ ടെന്‍റിനുചുറ്റും നടന്ന് മറച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചഴിച്ചുകളയുന്ന […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം… ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്…

മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ […]

Continue Reading

കാലംചെയ്ത ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ അഴുകാത്ത ശരീരം കല്ലറയില്‍- ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ മെഴുക് പ്രതിമയുടേത്…

കാലം ചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം യാതൊരു കേടുംകൂടാതെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1978 മുതൽ 2005 മരിക്കുന്നതുവരെ കത്തോലിക്ക സഭയുടെ തലവനായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇപ്പോഴും ഒരു കേടും കൂടാതെ കല്ലറയിൽ സൂക്ഷിക്കപ്പെടുന്നു എന്നാണ് വാദം.  പ്രചരണം  മാർപാപ്പയുടെ മൃതശരീരം ചില്ലു പേടകത്തിൽ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 2005 ല്‍ കാലം ചെയ്ത മാർപാപ്പയുടെ ഭൗതിക ശരീരത്തിന് യാതൊരു കുഴപ്പവുമില്ല എന്നവകാശപ്പെട്ട് ഒപ്പം […]

Continue Reading

‘മണിപ്പൂരിൽ സ്ത്രീകളുടെ നേർക്ക് നടന്ന അതിക്രമത്തിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് ബിജെപി പതാകകൾ കത്തിക്കുന്നു’ എന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് പഴയ ദൃശ്യങ്ങൾ..

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ പുരുഷന്മാരുടെ ഒരു വലിയ ആൾക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തു വന്ന സമാനതകളില്ലാത്ത ദൃശ്യങ്ങൾ രാജ്യത്തുടനീളം ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണിപ്പൂരിൽ കുക്കി, മെയ്‌തേയ് എന്നീ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച്, രാജ്യത്തെ നിയമ-ക്രമസമാധാന സംവിധാനങ്ങളുടെ നേർക്ക് കൊഞ്ഞനം കാട്ടിക്കൊണ്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന സ്ഥിതിഗതികളുടെ നേർക്കാഴ്ചകൾ രാജ്യത്തെ മുഴുവൻ നിശ്ചലമാക്കാൻ കരുത്തുള്ളതാണ്.  സംഭവം […]

Continue Reading

‘ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍’- പ്രചരിക്കുന്നത് അമേരിക്കയില്‍ നിന്നുമുള്ള വീഡിയോ

ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനായി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 അടുത്തിടെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ധാക്കയിലേക്ക് പോകുന്ന വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ ചിത്രീകരിച്ച ചന്ദ്രയാൻ 3 വിക്ഷേപണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം   സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ചെന്നെയില്‍ നിന്നും ധാക്കയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. “ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോ വിമാനം. […]

Continue Reading

കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീറിന്‍റെ സമീപം മദ്യക്കുപ്പി – പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ചിത്രം

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളില്‍  സജീവമായ കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ബി ആർ എം ഷഫീർ ഒരു ബെഞ്ചിൽ ഇരുന്ന് ആഹാരം കഴിക്കുന്നതിന് സമീപം ഒരു മദ്യകുപ്പിയും അതില്‍ നിന്നും കുടിക്കാനായി ഗ്ലാസില്‍ പകര്‍ന്ന നിലയില്‍ കുറച്ച് മദ്യം സമീപത്ത് വെച്ചിരിക്കുന്നതുമായ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഷഫീർ പരസ്യമായി മദ്യപിക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഒറ്റയ്ക്ക് […]

Continue Reading

മൈസൂർ ബാംഗ്ലൂര്‍ എക്സ്പ്രസ്സ് പാതയുടെ ചിത്രം കാസര്‍ഗോഡ് തലപ്പാടി- ചെങ്കള ദേശീയപാതയുടെ പേരില്‍ പ്രചരിപ്പിക്കുന്നു

ദേശീയപാത വികസന പദ്ധതി കേരളത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഗതാഗത കുരുക്കുകള്‍ ഒഴിവായി, സുഗമമായ യാത്ര സമയ നഷ്ടമില്ലാതെ സാധ്യമാകും. ചില സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. കാസര്‍ഗോഡ് തലപ്പാടി- ചെങ്കള പാത നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമുള്ള റോഡിന്‍റെ ചിത്രമെന്ന അവകാശവാദത്തോടെ ആറുവരി പാതയുടെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വിസ്താരമേറിയ പത്തുവരി പാതയുടെ ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ പണി പൂര്‍ത്തിയായ ആദ്യ റീച്ചായ കാസര്‍ഗോഡ് […]

Continue Reading

അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി ശിവന്‍കുട്ടി സഞ്ചരിച്ച വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം കൊല്ലം ജില്ലയില്‍ വച്ച് ഒരു ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് മറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രചരണങ്ങള്‍ കൂടുതലും നടക്കുന്നത്.  പ്രചരണം  കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹന വ്യാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം വലതു ഭാഗത്ത് നിന്നും വരുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയും ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞ് റോഡില്‍ കിടക്കുന്നതും ഇതിനിടെ മന്ത്രിയുടെ […]

Continue Reading

ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

മാനസിക ദൗർബല്യം നേരിടുന്നു എന്ന് പറയപ്പെടുന്ന ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും ഒരു വ്യക്തി നിഷ്ക്കരുണം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.  വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നും  മൂത്രമൊഴിക്കുന്ന വ്യക്തിയുടെ പേര് പര്‍വേസ്  ശുക്ല എന്നാണെന്നും ഇയാളുടെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി എന്നും പിന്നീട് വാർത്തകൾ വരുകയുണ്ടായി.  ഇതിനുശേഷം മധ്യപ്രദേശിൽ ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ […]

Continue Reading

ബംഗാളില്‍ ജിഹാദികള്‍ സൈനിക വാഹനം തടയുന്ന ദൃശ്യങ്ങള്‍ – ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബംഗാളില്‍ മുസ്ലിം തീവ്രവാദികള്‍ സൈനികരുടെ വാഹനം തടയുന്നു എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലൻസിന് അകമ്പടി പോകുന്ന പ്രതിരോധ സേനയുടെ വാഹനം പ്രതിഷേധക്കാർ തടയുന്നു എന്നാണ് പോസ്റ്റിലെ വിവരണം. ഇസ്ളാമിക രീതിയില്‍  നീളന്‍ കുപ്പായവും തലയില്‍ തുണിയും ധരിച്ച ഒരു സംഘം ആളുകള്‍ ലാത്തിയുമായി വാഹനത്തെ തടയുന്നത് വീഡിയോയിൽ കാണാം. ആംബുലൻസ് പരിശോധിച്ച ശേഷം പ്രതിഷേധക്കാർ രോഷാകുലരാകുന്നുണ്ട്. ബംഗാളില്‍ മുസ്ലിം തീവ്രവാദികളാണ് ഇവര്‍ എന്നു സൂചിപ്പിച്ച് […]

Continue Reading

ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി.  ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  പഴയ ഒരുചിത്രം മഴക്കെടുതിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം  എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി. 💪 Lalsalam 💪” FB post archived link […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലെതാണ്… സത്യമറിയൂ…

അതി തീവ്ര മഴയും മഴക്കെടുതികളും കേരളത്തില്‍ ഏതാണ്ട് എല്ലാ ജില്ലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ട് വീടുകളില്‍ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ വെള്ളക്കെട്ടുള്ള റോഡിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടില്‍ സന്തോഷവാനായി നൃത്തം ചെന്ന ഒരു വ്യക്തിയെ ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഗാനം കേള്‍ക്കാം. ഈ […]

Continue Reading

‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ട്രാഫിക് നിയമ ലംഘനത്തിന്‍റെ പേരിൽ അൾജീറിയയിൽ നിന്നുള്ള മുസ്ലിം യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനുശേഷം ഫ്രാൻസിൽ തുടർന്നു വന്നിരുന്ന ആഭ്യന്തര കലാപങ്ങൾക്ക് അല്പം ശമനമുണ്ടായി എന്നാണ് പുതിയ വാർത്തകൾ. 160 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ പ്രതിഷേധങ്ങൾ ഉണ്ടായി എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  സംഘര്‍ഷത്തിനിടയിലും ഫ്രാൻസിൽ മുസ്ലീങ്ങൾ പൊതുനിരത്തിൽ പരസ്യമായി കൂട്ടത്തോടെ നമസ് നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഫ്രാൻസിൽ പൊതുനിരത്തിൽ പരസ്യമായി […]

Continue Reading

കുതിരാൻ തുരങ്കം വഴി കോയമ്പത്തൂർ-തൃശൂർ 10 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാമെന്ന് വ്യാജ പ്രചരണം

കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള 114 കിലോമീറ്റര്‍ ദൂരം വെറും 10 മിനിറ്റ് സമയം കൊണ്ട് തുരങ്ക പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍  കടന്നുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി ദേശീയ വക്താവും ഭാരതീയ ക്രിസ്ത്യൻ മഞ്ച് പ്രസിഡന്‍റുമായ ടോം വടക്കന്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ ഇതേ വീഡിയോ പങ്കുവച്ചിരുന്നു.  പ്രചരണം  തുരങ്കപാതയിലേയ്ക്ക് കയറി വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. അടിക്കുറിപ്പ് ഇങ്ങനെ: “കേരള മാധ്യമങ്ങൾ അറിഞ്ഞില്ല. കോയമ്പത്തൂർ തൃശൂർ തുരങ്ക […]

Continue Reading

നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്…

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ  അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി  നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി […]

Continue Reading

പരുക്കേറ്റ കടലാമയെ രക്ഷിക്കാന്‍ സഹായിക്കുന്ന സ്രാവ്- വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

മനുഷ്യരാശി മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിയും വിസ്മയത്തിന്‍റെ ഓരോ കലവറകള്‍ തന്നെയാണ്. മനുഷ്യരെക്കാള്‍ വിവേക പൂര്‍വം മൃഗങ്ങള്‍ പലപ്പോഴും പെരുമാറ്റം കാഴ്ചവയ്ക്കുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയ റീലുകളില്‍ ഓമന മൃഗങ്ങളുടെ രസകരമായ കുസൃതികളും തമാശകളും എത്ര വേഗമാണ് വൈറലാകുന്നത്.  ഗുരുതരമായി പരിക്കേറ്റ കടലാമയെ രക്ഷിക്കാൻ സഹായിക്കുന്ന സ്രാവിന്‍റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്രാവ് കടലാമയെ അതിവേഗം മുന്നിലേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് […]

Continue Reading

തെരുവ് നായ വിദേശ വനിതയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോവളത്ത് നിന്നുള്ളതല്ല, സത്യമിങ്ങനെ…

തെരുവ് നായ ശല്യം മൂലം പലയിടത്തും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിന് പോലും ഇതിനകം കേരളം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബീച്ചില്‍ തെരുനായ വിദേശ വനിതയെ കടിക്കുന്ന വീഡിയോ കോവളത്ത് നിന്നുള്ളതാണ് എന്ന നിലയില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം  ബിക്കിനി ധരിച്ച് ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്ന വിദേശ വനിതയുടെ അടുത്തേക്ക് ഒരു നായ വരുന്നതും അപ്രതീക്ഷിതമായി അവരുടെ പിന്നില്‍ കടിക്കുന്നതും അവര്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇത് കോവളത്ത് സമീപകാലത്ത് നടന്നതാണ് […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരണം  പ്രധാനമന്ത്രി മോദിക്കെതിരെ അമേരിക്കയില്‍ ജനക്കൂട്ടം റോഡുകളിൽ പ്രതിഷേധിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി മോദിയുടെ കൂറ്റന്‍ പ്ലക്കാര്‍ഡ് ഉണ്ടാക്കി അതില്‍ ചെരുപ്പ് മാല അണിയിച്ച് ‘ഇന്ത്യയുടെ ഭീകരതയുടെ മുഖം’ എന്ന മുദ്രാവാക്യം എഴുതി […]

Continue Reading

സമുദ്രാന്തര്‍ഭാഗത്ത് തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍- പ്രചരിക്കുന്നത് സൃഷ്ടിച്ചെടുത്ത വീഡിയോ

കഴിഞ്ഞ ആഴ്ച 5 യാത്രക്കാരുമായി 1912 തകർന്ന കടലിനടിയിലേക്ക് താണുപോയ ടൈറ്റാനിക് കപ്പൽ കാണാനായി കഴിഞ്ഞയാഴ്ച 5 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റൻ എന്ന സബ്മേഴ്സിബിള്‍ ഉഗ്രസ്ഫോടനത്തിൽ തകർന്നതായും 5 യാത്രക്കാരും മരിച്ചതായും സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തകർന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ എന്ന പേരിൽ പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അന്തർവാഹിനിയുടെ പേര് കാണാവുന്ന രീതിയിലുള്ള അവശിഷ്ടങ്ങളുടെ ഒരു വീഡിയോ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും പകർത്തിയതായി അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സമുദ്ര അന്തർ ഭാഗത്തുനിന്ന് […]

Continue Reading

യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും പല രാജ്യങ്ങളും വിപുലമായി ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യോഗാ ദിനാചരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയില്‍ യോഗ ദിനാചരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഇറ്റലിയിൽ യോഗാ ദിനത്തിൽ ഇത്തവണ രാഷ്ട്രീയ സ്വയം സേവാസംഘത്തിന്‍റെ ഒരു ഗീതം വിദേശ വനിതകൾ ആലപിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം വലിയ മൈതാനത്ത് നൂറ് കണക്കിന് പേർ യോഗ ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കുന്നതും വിദേശ വനിതകൾ […]

Continue Reading

ബാലസോര്‍ അപകടത്തിന്‍റെ പ്രധാന പ്രതി സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ സിബിഐ പിടികൂടി കൈകാര്യം ചെയ്യുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഓഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം അന്വേഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി‌ബി‌ഐയെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ സി‌ബി‌ഐ ബഹനാഗ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ പിടികൂടിയെന്നും കേസ് അന്വേഷണത്തിന്‍റെ ഭാഗമായി അയാളെ മര്‍ദ്ദിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.    പ്രചരണം  ഒരു വ്യക്തിയെ നഗ്നനാക്കി കൈകള്‍ പിന്നില്‍ കെട്ടിയിട്ട് മരത്തടി കൊണ്ട് ക്രൂരമായി മർദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒരു മദ്രസയിൽ ഒളിച്ചിരുന്ന പ്രതിയെ സി‌ബി‌ഐ പിടികൂടി […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

നവീന മേല്‍പ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, തമിഴ്നാട്ടിലേതാണ്…

കേരളത്തിലെ ഹൈവേകൾ അടക്കമുള്ള പല റോഡുകളും ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പേജുകളും പ്രചരിപ്പിക്കുന്നുണ്ട്.  ഇതിനിടയിൽ വളരെ മനോഹരമായി പണിത ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍  ഫ്‌ളൈഓവര്‍ റോഡിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഉയർത്തിക്കെട്ടിയ ആറുവരി-എട്ടുവരി ഫ്ലൈ ഓവർ പാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് കേരളത്തില്‍ ഈയിടെ നിര്‍മ്മിച്ച റോഡുകളാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് […]

Continue Reading

പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം  ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.  ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കേരള മുഖ്യമന്ത്രി പിണറായി വിജയൻ […]

Continue Reading

ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.  പ്രചരണം  “എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് […]

Continue Reading

ബിജെപിയിൽ ചേർന്നത് തെറ്റ്- മെട്രോമാന്‍ ഇ. ശ്രീധരന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

ഇന്ത്യയുടെ മെട്രോമാൻ എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പാലക്കാട് നിന്നും മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും അദ്ദേഹം പതിവുപോലെ മാധ്യമ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടുന്നുണ്ട്.  ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയ സിനിമ സംവിധായകനായ രാജസേനന്‍, സിനിമാതാരം ഭീമന്‍ രഘു തുടങ്ങിയവര്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയിരുന്നു. ഇപ്പോൾ മെട്രോ മാൻ ഇ.ശ്രീധരൻ ബിജെപിയെ തള്ളിപ്പറഞ്ഞു പ്രസ്താവന നടത്തിയെന്ന് ന്ന് സൂചിപ്പിച്ച് ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം […]

Continue Reading

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading

വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല, മറ്റൊരു കുട്ടിയാണ്… ദയവായി വീഡിയോ പങ്കുവയ്ക്കരുത്…

മാവലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസുകാരിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്ന മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തയിലേയ്ക്കാണ് കേരളം ഇക്കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. നക്ഷത്രക്ക് പ്രണാമം അര്‍പ്പിച്ച് കണ്ണീരൊഴുക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാകില്ല. സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ക്രൂരത കാട്ടിയ പിതാവിനെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇതിനിടെ നക്ഷത്ര മോള്‍ ഡാന്‍സ് കളിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം  സമയമിതപൂര്‍വ്വ സായാഹ്നം എന്ന […]

Continue Reading

എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള […]

Continue Reading

സെക്സ് കായിക ഇനമായി സ്വീഡന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും വ്യാജ പ്രചരണം

സ്വീഡനിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്ത കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു സ്വീഡനിൽ സെക്സ് കായിക വിനോദമായി അംഗീകരിച്ചു എന്നതാണത്.  മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വാർത്ത കൊടുത്തതോടെ പല ഓൺലൈൻ മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങി  പ്രചരണം യൂറോപ്പ്യൻ രാജ്യമായ സ്വീഡൻ സെക്സിനെ കായിക ഇനമായി അംഗീകരിച്ചുവെന്നും ചാമ്പ്യൻഷിപ്പ് നടത്താൻ തയ്യാറാവുകയാണെന്നും പോസ്റ്റിൽ അറിയിക്കുന്നു. FB post archived link സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്നായിരിക്കും മത്സരത്തിന്‍റെ പേര് എന്നും […]

Continue Reading

‘ആലപ്പുഴയില്‍ എ‌ഐ ക്യാമറ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം ആളെ നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു…’ വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു തുടങ്ങി. 14 ജില്ലകളിലും നിയമലംഘനങ്ങൾ ക്യാമറ കണ്ടെത്തിയതായും നിയമ ലംഘകര്‍ക്കായുള്ള ചെലാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതായും വാർത്തകളുണ്ട്.  ആലപ്പുഴയിൽ ശവക്കോട്ട പാലത്തിന് സമീപം സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ പകരം ആളെ നിർത്തി ഫോട്ടോ എടുപ്പിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്.  പ്രചരണം  റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സമീപം ബഹുനില കെട്ടിടത്തിനു മുകളിൽ മൂന്നു പേർ താഴെ റോഡിലുള്ള ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എഐ ക്യാമറയും […]

Continue Reading

കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

ചില ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ധാരാളം പണം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത പണം എണ്ണുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പ്രചരണം  റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ് ശേഖർ അഗർവാളിന്‍റെ വീട്ടിൽ നിന്നുള്ളതാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “’#Kejariwal പറയുന്നത് Aam Admi Party ക്കാർ ഭയങ്കര സത്യസന്ധരാണന്നാണ് ‘❗️ സൂറത്തിലെ #AAP നേതാവ് ശേഖർ അഗർവാളിന്റെ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ED ഉദ്യോഗസ്ഥർ അമ്പരന്നു. വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച […]

Continue Reading

ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം,  താന്‍ നിരാശയിലാണെന്നും മറുപടി […]

Continue Reading

കര്‍ണ്ണാടകയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് – പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

കർണാടകയിൽ വിജയിച്ച കോൺഗ്രസ് സർക്കാർ മന്ത്രിസഭ രൂപീകരിച്ച  ശേഷം പുതിയ മുഖ്യമന്ത്രി സിദ്ധരായ അടുത്ത മന്ത്രിസഭ യോഗത്തിന് ശേഷം നടപ്പിലാക്കുന്ന 5 ഉറപ്പുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി.  അതിലൊന്നാണ് സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് പദ്ധതി.  സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനുശേഷം കർണാടകയിലെ ഒരു ബസ്സിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ബസ്സുകൾ കർണാടക സർക്കാർ പുറത്തിറക്കി എന്ന […]

Continue Reading

എ‌ഐ ക്യാമയുടെ തൂണ് കാറ്റില്‍ ഒടിഞ്ഞുവീണെന്ന് പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വാഹന നിയമലംഘനം തടയാനും നിയന്ത്രണ വിധേയമാക്കാനും സംസ്ഥാന സർക്കാർ സ്ഥാപിച്ച എ ഐ ക്യാമറകൾ ജൂൺ മാസം ആറ് മുതൽ പ്രവർത്തിച്ച് പിഴ ഈടാക്കി തുടങ്ങും. പ്രതിപക്ഷ പാർട്ടികൾ ക്യാമറക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചതില്‍  അഴിമതി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്യാമറ ഒരിടത്ത് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒടിഞ്ഞു കിടക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിന്‍റെ ഡിവൈഡറിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന എ […]

Continue Reading

‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

ഉച്ചകോടിക്കിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി- പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ജപ്പാനില്‍ മെയ് 19 മുതല്‍ 21 വരെ സംഘടിപ്പിച്ച 49 മത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയടക്കം ലോക നേതാക്കൾ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.  ഉച്ചകോടി യോഗത്തിനിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി എന്ന് പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ലോക നേതാക്കൾ എല്ലാവരും ഫോട്ടോയ്ക്ക് ഫോട്ടോഷൂട്ടിനായി രണ്ടു വരിയായി നിന്ന് തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . ഇതിനിടയിൽ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും […]

Continue Reading

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഹജ്ജ് തീർത്ഥാടകർ കെഎസ്ആർടിസി യാത്രയ്ക്കായി 30% ഇളവ് നൽകുന്നു എന്ന് സൂചിപ്പിച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍  30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “KSRTC @ ശബരിമല ഓർമ്മയുണ്ടല്ലോ ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത് പാർട്ടി വേദിയിൽ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ” FB post archived link പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം […]

Continue Reading

മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളർഷിപ്പ്… പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്

പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട് വന്നുകൊണ്ടിരിക്കുന്നു. ഉന്നത പഠന കോഴ്സുകളോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  75 ശതമാനത്തിലധികം മാർക്കോടെ 10ലും 12ലും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ സര്‍ക്കാര്‍ സ്‌കോളർഷിപ്പ് നൽകുന്നതായാണ് അറിയിപ്പ്. സന്ദേശം ഇങ്ങനെ: “*ശ്രദ്ധിക്കുക..!!!* ===============  *ഡോ.അബ്ദുൾ കലാമിന്റെയും, വാജ്‌പേയിയുടെയും പേരിൽ, പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു.  *75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, 10000 […]

Continue Reading

കേരള സ്റ്റോറി അഭിനേത്രി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

കേരള സ്റ്റോറി എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിലും പുരോഗമിക്കുന്നു. തീവ്രവാദ സംഘങ്ങളുടെ സ്വാധീനം മൂലം മതപരിവർത്തനത്തിന് വിധേയരായി സിറിയയിലേക്കും  അഫ്ഗാനിലേക്കും കടത്തിക്കൊണ്ടുപോകുന്ന മലയാളി പെൺകുട്ടികളുടെ ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  ഇതിനിടെ ചിത്രത്തിലെ നായിക മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം അതായത് ലൌ ജിഹാദിനെതിരെയുള്ള സിനിമയിലെ നായിക തന്നെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു എന്നാണ് ആരോപിക്കുന്നത്. വിവാഹ […]

Continue Reading

തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിക്കുന്നത്  കൃത്രിമ പഞ്ചസാരയല്ല,  സത്യമിതാണ്…

മായം കലര്‍ന്ന ഭക്ഷണത്തെ കുറിച്ചുള്ള അറിയിപ്പുകളുടെ മുകളില്‍  ഞങ്ങള്‍ ഇതിനകം നിരവധി ഫാക്റ്റ് ചെക്കുകള്‍ നടത്തിയിട്ടുണ്ട്. കൃത്രിമ പഞ്ചസാര ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെര്‍മോകോള്‍ ഷീറ്റുകള്‍ ഒരു മെഷീനില്‍ കയറ്റി വിട്ട് ചില സംസ്കരണ പ്രക്രിയകള്‍ക്ക് ശേഷം ക്രിസ്റ്റല്‍ രൂപത്തിലുള്ള തരികളായി പുറത്തു വരുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തെര്‍മോകോള്‍ ഉപയോഗിച്ച് കൃത്രിമമായി പഞ്ചസാര നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ ആണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ദൃശ്യങ്ങള്‍ക്ക് മുകളില്‍ ഇത് സൂചിപ്പിച്ച് […]

Continue Reading

കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…

കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച […]

Continue Reading

പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്.  പ്രചരണം   ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria […]

Continue Reading

എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം…

സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്  പ്രചരണം  അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.  FB post archived link കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു […]

Continue Reading

ബി‌ജെ‌പിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബി‌ജെ‌പി കൊടികള്‍ ബി‌ജെ‌പി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബി‌ജെ‌പി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്.  കുട്ടിയുടെ പിതാവ് […]

Continue Reading

ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്… 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല…

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കും എന്നുള്ള  ചർച്ചകൾ നടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ  സിദ്ധരാമയ്യ ആണ്  മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്.  ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടയിൽ ഡികെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം ഇസ്ലാം മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുരോഹിതന്‍ ഇസ്ലാം […]

Continue Reading

“കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ ദൃശ്യങ്ങള്‍”- പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത…

2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളില്‍ വിജയിച്ച് കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കീഴടക്കി ഭരണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് അനുഭാവികളുടെ ആഘോഷങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് ആഘോഷങ്ങളില്‍ നിന്നാണ് എന്നവകാശപ്പെട്ട്  ഒരു വ്യക്തി പാകിസ്ഥാന്‍ പതാക വീശുന്നു എന്ന പേരില്‍ ഒരു  വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കർണാടകയിലെ ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാക ഉയര്‍ത്തിയതായിട്ടാണ്  അവകാശപ്പെടുന്നത്.  നക്ഷത്രവും […]

Continue Reading

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്… ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല…

ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ… മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ ….. ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്? ഗ്രാന്റ് / […]

Continue Reading

മുംബൈ ബാന്ദ്ര വോർളി സീ ലിങ്ക് നിര്‍മ്മിച്ചത് മോദി സര്‍ക്കാരല്ല, വസ്തുത അറിയൂ

യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന പ്രൗഢഗംഭീരമായ തലയെടുപ്പുള്ള മുംബൈ ബാന്ദ്ര വോർളി പാലത്തിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ബാന്ദ്രാ വോര്‍ളി സീ ലിങ്ക് പാലത്തിന്‍റെ പ്രത്യേകതകൾ എണ്ണി പറഞ്ഞു കൊണ്ടാണ് വിവരണം നൽകിയിട്ടുള്ളത്.  നരേന്ദ്രമോദിയുടെ ഭരണകാലത്താണ് സീ ലിങ്ക് നിർമ്മിച്ചത് എന്നും വിവരണത്തില്‍ അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ കുറിച്ചാണ് ഞങ്ങൾ അന്വേഷിക്കുന്നത്. “മലയാളം മീഡിയയിൽ അരികൊമ്പനേം ചക്ക കൊമ്പനേം കേട്ട് മടുത്തവർ കണ്ട് ആനന്ദിക്കുക… ഈ ബ്രിഡ്ജ് യൂറോപ്പിലോ, ഗൾഫ് രാജ്യങ്ങളിലോ, അമേരിക്കയിലോഅല്ല നമ്മുടെ […]

Continue Reading

ഈ ദൃശ്യങ്ങളില്‍  കോന്നി സുരേന്ദ്രന്‍ കയറ്റുന്നത് പി‌ടി 7 നെയാണ്. അരിക്കൊമ്പനെയല്ല… സത്യമറിയൂ…

അരിക്കൊമ്പന്‍ എന്ന ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റിയെങ്കിലും അരിക്കൊമ്പനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കാടുമാറ്റാനായി അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ഞങ്ങള്‍ക്ക് ഇത്തവണ ലഭിച്ചത്.  പ്രചരണം  അരിക്കൊമ്പനെ കുങ്കിയാനയുടെ സഹായത്തോടെ ലോറിയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കോന്നി സുരേന്ദ്രൻ അരികൊമ്പനെ തള്ളി ലോറിയിൽ കയറ്റുന്നു 🔥🔥🔥🐘 #arikomban #konnisurendran” FB post archived link എന്നാല്‍ കോന്നി സുരേന്ദ്രന്‍ ലോറിയില്‍ കയറ്റുന്നത് അരിക്കൊമ്പനെയല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading

തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

കർണ്ണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കാർക്ക് മർദ്ദനമേൽക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ വൈറലായിട്ടുണ്ട്.  പ്രചരണം  തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ബിജെപി അംഗങ്ങളെ മർദ്ദിച്ചുവെന്ന അടിക്കുറിപ്പോടെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പാർട്ടിയുടെ ഷാൾ ധരിച്ചവരെ നടുറോഡിൽ ഒരു സംഘം ആളുകൾ ഓടിച്ചിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമികൾ പിങ്ക് സ്കാർഫും പിങ്ക് പതാകയും പിടിച്ചിട്ടുണ്ട്.   FB post archived link എന്നാൽ വൈറൽ വീഡിയോ കർണ്ണാടകയിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത ഇങ്ങനെ  […]

Continue Reading

താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ. സുരേന്ദ്രൻ- എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തെ പരസ്യമായി വിമർശിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അഭിമുഖത്തിനിടെ കെ സുരേന്ദ്രൻ “ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്” എന്ന വാചകങ്ങൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ന്യൂസ് 18 ചാനലിന്റെ ലോഗോ ദൃശ്യങ്ങളിൽ കാണാം.  അതായത് സ്വന്തം പാർട്ടിയെയും സംഘടനയെയും കെ സുരേന്ദ്രൻ പരസ്യമായി വിമർശിച്ച് സംസാരിക്കുന്നു എന്ന അവകാശവാദത്തിനായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  FB post archivd link എന്നാൽ […]

Continue Reading

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിൽ നിന്നും ബിജെപി അടക്കമുള്ള പാർട്ടിയുടെ നേതാക്കൾ സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടു എന്ന പേരിൽ ഒരു ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർ സ്വിസ് ബാങ്കിൽ കോടി കണക്കിന് രൂപയാണ്  കള്ളപ്പണമായി നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്.   FB post archived link എന്നാൽ വ്യാജ  പ്രചരണമാണ് നടത്തുന്നതെന്നും ഇത്തരത്തിൽ ഒരു ലിസ്റ്റ് വിക്കി ലീക്സ്  പുറത്തുവിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ […]

Continue Reading

‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല… സത്യമിതാണ്…

ഹ്യൂമനോയിഡ് റോബോട്ടുകൾ അതായത് ആകാരത്തിൽ മനുഷ്യ ശരീരത്തോട് സാമ്യമുള്ളവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്.  എന്നാൽ പൂർണ്ണമായും മനുഷ്യ ശരീരവുമായി സാമ്യമുള്ള റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി ഇതുവരെ സിനിമകളിൽ അല്ലാതെ എവിടെയും വാർത്തകളിലില്ല. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  “ബ്രഹ്മ മോകതേ പരബ്രഹ്മ മൊകതേ…” എന്ന കന്നഡ കീര്‍ത്തനത്തിനൊപ്പം രണ്ടു വിദേശ വനിതകള്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന […]

Continue Reading

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്- പ്രചരിക്കുന്ന ചിത്രം കേരളത്തിലെതല്ല… കുറ്റക്കാര്‍ അറസ്റ്റിലായിട്ടില്ല…

എട്ട് മണിക്കൂർ സമയത്തിനുള്ളിൽ തിരുവനന്തപുരം മുതല്‍  കാസർഗോഡ് വരെ സഞ്ചരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ആവേശപൂർവ്വമാണ് സ്വാഗതം ചെയ്തത് വന്ദേ ഭാരതിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും ധാരാളം പേര്‍  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചില വിവാദങ്ങളും വന്ദേ ഭാരതമായി ബന്ധപ്പെട്ട് ഉണ്ടാവുകയുണ്ടായി.  മലപ്പുറം തിരൂരിൽ വന്ദേ ഭാരതിന്  നേരെ കല്ലേറുണ്ടായി എന്നൊരു വാർത്ത ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കല്ലേറില്‍ ചില്ലുകള്‍  തകര്‍ന്ന […]

Continue Reading

ഡി‌കെ ശിവകുമാര്‍ പ്രചാരണ വേളയില്‍ മദ്യപിച്ച് നടക്കുന്ന വീഡിയോ… ദൃശ്യങ്ങളുടെ സത്യമിതാണ്…

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിത്തന്നെ മേയ് 10ന് നടക്കും. ബിജെപി- കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആവേശപൂര്‍വം പ്രചരണം തുടരുകയാണ്. കര്‍ണ്ണാടക കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡി‌കെ ശിവകുമാറിന്‍റെ ഒരു വീഡിയോ ഇതിനെ വൈറലായിട്ടുണ്ട്.  പ്രചരണം   ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വരുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണുന്നത്. നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുവടുകള്‍ ഇടറുന്നതും ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡികെ ശിവകുമാര്‍ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. മദ്യപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ് എന്നാരോപിച്ച് […]

Continue Reading

ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ   നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ച അരിക്കൊമ്പൻ  എന്ന പേരിൽ പ്രസിദ്ധനായ ആനയെ ഇക്കഴിഞ്ഞ ദിവസം പ്രത്യേക ദൌത്യ സംഘം പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയിരുന്നു. ഏതാനും മാസങ്ങളായിമലയാള മാധ്യമങ്ങളിൽ വാർത്തകളിൽ എന്നും ഇടംനേടിയ വന്യജീവിയാണ് അരിക്കൊമ്പൻ.  ആന ഉള്‍ക്കാട്ടിലേക്ക് പോയി എന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. അരിക്കൊമ്പനെ പിടികൂടാൻ രൂപീകരിച്ച ദൌത്യ സംഘം രണ്ടു ദിവസം പരിശ്രമിച്ചാണ്  മയക്കുവെടി വച്ച് ആനയെ നിയന്ത്രണത്തിലാക്കിയത്. പിന്നീട് ലോറിയില് കയറ്റിയാണ് പെരിയാർ റീസർവിലേക്ക് കൊണ്ടുപോയത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന […]

Continue Reading

വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ  പാമ്പിൻ വിഷം  ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ […]

Continue Reading

കൂറ്റന്‍ ആരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ദൃശ്യങ്ങള്‍ കായംകുളത്ത് നിന്നുള്ളതല്ല, വസ്തുത അറിയൂ…

കായംകുളത്ത് നിന്നും ഒരു വലിയ മല്‍സ്യത്തെ പിടികൂടുന്ന കൌതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മുളയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ ചൂണ്ടളോല്‍ ഉപയോഗിച്ച് കൂറ്റന്‍ മല്‍സ്യത്തെ പ്രായം ചെന്ന ഒരാള്‍ അതിസാഹസികമായി പിടിച്ചെടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ മല്‍സ്യത്തെ പിടികൂടിയത് കായംകുളത്ത് നിന്നാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*21/04/23* *കായംകുളം പത്തിയൂർ* മുണ്ട്പാലത്തിന് സമീപം തോട്ടിൽ നിന്നും പത്തിയൂർക്കാല ചരൂർ വടക്കതിൽ കൃഷ്ണൻകുട്ടിയുടെ ചില്ലി ചൂണ്ടയിൽ പിടിച്ച 42 കിലോ തൂക്കമുള്ള അരോണ മത്സ്യം. […]

Continue Reading

സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ റെയിഡില്‍ അനധികൃത സ്വത്ത് കണ്ടെത്തി… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിലും വാർത്തകളിലെ താരമാണ്.  മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകനായ സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ വീട്ടില്‍ നിന്നും  അനധികൃത സ്വത്ത് പിടികൂടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രചരണം  ചെന്താമരയുടെ വീട്ടിൽ നിന്നും 700 കോടി രൂപയും 250 കിലോ സ്വർണവും മുപ്പതിനായിരം കോടി രൂപയുടെ അനധികൃതത്തിന്റെ ഏകകളും കണ്ടെത്തി എന്നാണ് ആരോപണം ഇത് സൂചിപ്പിച്ച പ്രചരിക്കുന്ന വിവരണം ഇങ്ങനെ: “ഹലോ ഒരു കാര്യം അറിഞ്ഞോ ? അല്ല… അറിഞ്ഞു […]

Continue Reading

തെലങ്കാനയില്‍ നിന്നുള്ള പഴയ വീഡിയോ കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക്  പണം വിതരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു സ്ത്രീ പണമുള്ള കവർ തുറക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  ബിജെപിയുടെ താമര അടയാളവും നേതാവിന്‍റെ ചിത്രവുമുള്ള കവറിൽ നിന്നും ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പുറത്തെടുത്ത് ഒരു സ്ത്രീ എണ്ണിയെടുക്കുന്നത് കാണാം. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*കർണാടക തിരഞ്ഞെടുപ്പ്.* ഒരാൾക്ക് തന്നെ ഇത്രയും തുക നൽകണമെങ്കിൽ ഇവർ […]

Continue Reading

കർണാടകയിൽ ബിജെപി യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ ജനം ഓടിച്ച ദൃശ്യങ്ങള്‍… വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ബിജെപി സംസ്ഥാനത്ത്  വിജയ സങ്കല്‍പ്പ യാത്ര സംഘടിപ്പിച്ചിരുന്നു. പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട് പ്രചരണം  റോഡില്‍ നിർത്തിയിട്ടിരുന്ന ബിജെപിയുടെ പ്രചരണ വാഹനത്തിന് നേരെ ആളുകൾ ആക്രമണം നടത്തുന്നതും ആളുകള്‍ പരസ്പരം പോരടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുടെ വിജയ സങ്കല്‍പ്പ യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ കർണാടകയിൽ ആളുകൾ ഓടിച്ചുവിട്ടെന്ന അവകാശവാദത്തോടെയാണ് വീഡിയോ  പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണ്ണാടകയിൽ ബിജെപി […]

Continue Reading

യുവം പ്രോഗ്രാമില്‍ പങ്കെടുത്തതിനെ പറ്റി നവ്യ നായരുടെ പ്രതികരണം- പ്രചരിക്കുന്നന്ത് വ്യാജ സ്ക്രീന്‍ഷോട്ടാണ്…

വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യാനും ബിജെപിയുടെ യുവജനങ്ങൾക്കായുള്ള സമ്പർക്ക പരിപാടിയായ യുവം യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസമായി കേരളത്തിൽ ഉണ്ടായിരുന്നു. എറണാകുളത്ത്  സംഘടിപ്പിച്ച യുവം പരിപാടിയില്‍ സിനിമാതാരങ്ങളായ നവ്യാനായർ, അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.  നവ്യ നായർ പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണം എന്ന നിലയിൽ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം  യുവം പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണമായി നവ്യയുടെ പ്രസ്താവന റിപ്പോർട്ടർ ചാനൽ […]

Continue Reading

മസ്ജിദിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീമാണ്… ഹിന്ദുവല്ല. വീഡിയോ യു.എസില്‍ നിന്നുള്ളതാണ്….

ലണ്ടനിൽ ഈദ് നമസ്കാരത്തിനിടെ ഒരു ഹിന്ദു വനിത മുസ്ലിം പള്ളിയിൽ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നും അവരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും അവകാശപ്പെട്ട ഒരു വീഡിയോ വൈറലായി വരുന്നുണ്ട്.   പ്രചരണം സുരക്ഷ ഉദ്യോഗസ്ഥരോട് ഒരു സ്ത്രീ കൈ ചൂണ്ടി കയര്‍ത്ത സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ച് നമസ്കരിക്കുന്ന വിശ്വാസികൾക്കിടയിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ലണ്ടനിലെ ഒരു മോസ്കിൽ ഹിന്ദു വനിത ഇത്തരത്തിൽ പെരുമാറി എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം […]

Continue Reading

ഗ്രാമീണ ഭവനത്തില്‍ നിന്നും സാമ്പിത് പത്ര ഭക്ഷണം കഴിക്കുന്ന ഈ ചിത്രം കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുകയാണ്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപി ദേശീയ വക്താവ് സാമ്പിത് പത്ര ഒരു  ഗ്രാമീണ ഭവനത്തില്‍  അവരോടൊപ്പം നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം കര്‍ണാടകയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെ: “വിശന്നിരിക്കുന്ന കുട്ടികളെ സൈഡിൽ മാറ്റിയിരുത്തി ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ ബിജെപിക്കാരാ…. കർണാടക ഇലക്ഷൻ പ്രചരണം പുരോഗമിക്കുന്നു…” FB Post archived link എന്നാല്‍ ഈ […]

Continue Reading

അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടി – വീഡിയോ തായ് ബേബി കെയര്‍ ബ്രാന്‍റിന്‍റെ പരസ്യമാണ്…

ദൈവത്തിന് എല്ലായിടത്തും എത്താന്‍ പറ്റാത്തതിന് പകരമാണ് അമ്മമാരെ സൃഷ്ടിച്ചതെന്ന് പഴമൊഴിയുണ്ട്. ഇതിനെ അന്വര്‍ത്ഥമാക്കുന്നുവെന്ന് അനുസ്മരിപ്പിക്കും വിധം വിസ്മയാവഹമായ  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ നിരീക്ഷിച്ചാല്‍ തന്നെ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് ആര്‍ക്കും അനായാസം മനസ്സിലാകും. ഓരോ ഷോട്ടുകളും പ്രത്യേകമായി ചിത്രീകരിച്ചതാണ്. രണ്ടു നവജാത  ശിശുക്കള്‍ ആശുപത്രി ഇക്യുബേറ്ററില്‍  കിടക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോയുടെ തുടക്കം. അതിലൊന്ന് ചാപിള്ളയാണെന്ന് വിവരത്തില്‍ പറയുന്നു. മാതാപിതാക്കൾ ഒരു ഇൻകുബേറ്ററിന് അടുത്ത് നിൽക്കുകയാണ്. ഒരാൾ അമ്മയ്ക്ക് നേരെ […]

Continue Reading

ഹൂഗ്ലി നദിക്കടിയിലൂടെയുള്ള മെട്രോ റെയില്‍ – 24 ന്യൂസ് കാര്‍ഡിലെ ചിത്രം ബാഴ്സിലോണയിലെ അക്വേറിയത്തിന്‍റേത്

ഇന്ത്യയിൽ ആദ്യമായി മെട്രോ ട്രെയിൻ ആരംഭിച്ചത് പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ്. വീണ്ടും ചരിത്ര നേട്ടവുമായി കൊല്‍ക്കത്ത വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ്. നദിയുടെ അടിയിലൂടെ മെട്രോ സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും  ഇനി പശ്ചിമബംഗാളിന് സ്വന്തം. ഹൂഗ്ലി നദിയുടെ അടിയിലൂടെ പോകുന്ന മെട്രോ റെയിലിന്‍റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം പ്രചരിക്കുന്ന ചിത്രം 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച ന്യൂസ് കാർഡ് ആണ്.  കാർഡിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: […]

Continue Reading

സൈനികനെ ബലപ്രയോഗത്തിലൂടെ പോലീസ് നിയന്ത്രണത്തിലാക്കുന്ന ഈ വീഡിയോയ്ക്ക് പത്മനാഭ സ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല…

ഏതാനും ദിവസങ്ങളായി കേരള പോലീസിന് നേരെ വിമർശനങ്ങള്‍ ഉയര്‍ത്തി  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്  പ്രചരണം  ദൃശ്യങ്ങളിൽ ഏതാനും പോലീസുകാർ ചേർന്ന് ഒരു വ്യക്തിയെ വീടിനുള്ളിൽ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഉപദ്രവിക്കരുതെന്ന് സ്ത്രീകൾ അടുത്തുനിന്ന് അപേക്ഷിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.  ഒരു സൈനികനെ പോലീസുകാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണിതെന്നും ഇതിനു കാരണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൽ മദ്രാസ് റെജിമെന്‍റ് പട്ടാളക്കാരെ പങ്കെടുപ്പിക്കുവാൻ ഈ സൈനിക മുൻകൈയെടുത്തു എന്നുമാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള […]

Continue Reading

രാജസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്…? ആനുകൂല്യത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

അടിക്കടിയുണ്ടാകുന്ന പാചകവാതക വില വര്‍ദ്ധന സാധാരണക്കാരുടെ ബജറ്റിന്‍റെ താളം തെറ്റിക്കുന്നതിനാല്‍ ഇതേക്കുറിച്ച് വരുന്ന ഏതൊരു വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വിഷയമാകാറുണ്ട്. രാജസ്ഥാനില്‍ ഗാസ് സിലിണ്ടറിന്‍റെ വില്‍സ കേരളത്തേക്കാള്‍ വളരെ കുറവാണ് എന്നൊരു പ്രചരണം നടക്കുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രാജസ്ഥാൻ സർക്കാർ പാചകവാതക സിലിണ്ടര്‍ 500 രൂപ നിരക്കിൽ നൽകുന്നു… കൂടാതെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും മാസം നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി പതിനൊന്ന് ലക്ഷം കർഷകർക്ക് […]

Continue Reading

‘ഭാഗ്യശാലികള്‍ക്ക് സൌജന്യ കാര്‍’ — തട്ടിപ്പ് സന്ദേശം ഹ്യുണ്ടായി കമ്പനിയുടെ പേരിലും… ശ്രദ്ധിക്കുക…

ഹ്യുണ്ടായി കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.  പ്രചരണം  ഹ്യുണ്ടായി കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “ഇന്നലെ HYUNDAI കാർ സമ്മാനം നേടിയ നിങ്ങളിൽ നിന്നുള്ളവർക്ക് അഭിനന്ദനങ്ങൾ. ഭാഗ്യമില്ലാത്തവർക്കായി, ദയവായി ആവശ്യകതകൾ ശരിയായി പിന്തുടരുക, ഞങ്ങളുടെ പോസ്റ്റ് പങ്കിടുക, നിങ്ങളുടെ ഭാഗ്യബോക്സ് നമ്പർ തിരഞ്ഞെടുക്കുക, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 5 ബോക്സുകളിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇന്ന് മുതൽ […]

Continue Reading

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ മരിച്ചുപോയ വൈസ് ചാന്‍സലറുടെ ഒപ്പ് എന്ന് വ്യാജ പ്രചരണം…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഈയിടെ വിവാദങ്ങളും ചർച്ചകളും സജീവമായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെ കുറിച്ച്  വിവരാവകാശ (ആർടിഐ)പ്രകാരം അന്വേഷണം നടത്തിയതിന്  ഗുജറാത്ത് ഹൈക്കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ വിധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും അതിന് അനുമതി നല്കിയ വൈസ് ചാന്‍സലറും എന്ന അവകാശവാദവുമായി രണ്ടു ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  22-08-1980 മുതൽ 13-07-1981 വരെയുള്ള കാലഘട്ടത്തിൽ വൈസ് ചാൻസലറായി നിയമിതനായ പ്രൊഫ. ശാസ്ത്രിയുടെ […]

Continue Reading

പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന റൈഡര്‍ – ദൃശ്യങ്ങള്‍ സിനിമയിലെതാണ്…

പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് റൈഡര്‍ ബൈക്കിൽ രക്ഷപെട്ട് പോകുന്ന കൗതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്  പ്രചരണം ചുറ്റും നിൽക്കുന്ന പോലീസിനെ വെട്ടിച്ച് മനസ്സാന്നിധ്യവും സ്ഥൈര്യവും കാണിച്ച് മുഖം മറച്ച ഒരു ബൈക്ക് റേസിംഗ് നടത്തി അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ക്രമസമാധാനവും നിയമവും പാലിക്കുന്ന പോലീസിന് ചില വിരുതന്മാരുടെ മുന്നില്‍ അടിപതറി പോകുന്നു എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതാണോ പോലീസുകാരെ ഇട്ടു വട്ടം കറ ക്കി എന്നു […]

Continue Reading

‘മെഴ്സിഡസ് ബെന്‍സ് കമ്പനി കാർ സമ്മാനമായി നൽകുന്നു’- തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ…

ബെന്‍സ് കാർ കമ്പനി വാർഷികത്തോട് അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് മെഴ്സിഡസ് ബെന്‍സ് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട്. പ്രചരണം  𝗠𝗲𝗿𝗰𝗲𝗱𝗲𝘀-Benz Kerala. എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “മെഴ്‌സിഡസ് ബെൻസിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം നേടൂ. ഞങ്ങളുടെ കമ്പനിയായ Mercedes-Benz-ന്റെ വാർഷികം ആഘോഷിക്കാൻ. ഇന്ന് ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും നിങ്ങളുടെ ഭാഗ്യ കീ നമ്പർ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി 9 […]

Continue Reading

തെലിംഗാനയില്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പാരിതോഷികങ്ങള്‍ വിതരണം ചെയ്ത പഴയ വീഡിയോ കര്‍ണ്ണാടകയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

കർണാടകയിൽ മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെട്ട് ഇപ്പോൾ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കോഴിയും മദ്യവും വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവും അനുയായികളും കോഴിയും മദ്യക്കുപ്പിയും വിതരണം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.  കർണാടകയിൽ നിന്നുള്ള വീഡിയോ ആണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കർണാടകത്തിലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു… 😆😆😆” FB post […]

Continue Reading

പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളെ കാല്‍ കഴുകി ആദരിക്കുന്ന പഴയ വീഡിയോ ഈസ്റ്ററുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഉദാത്ത മാതൃകയായ ഈസ്റ്റർ ലോകമെങ്ങും വിശ്വാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ചു.  ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി തൊഴിലാളികളുടെ കാൽകഴുകല്‍ ശുശ്രൂഷ നടത്തി എന്ന് വാദിച്ച് സമൂഹ മാധ്യമങ്ങളിൽ ചില ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ദൃശ്യങ്ങളില്‍ മോദി തൊഴിലാളികളുടെ കാല്‍ കഴുകി അവരെ ആദരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി യേശുദേവന്‍റെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ട് ഹിന്ദി ഭാഷയില്‍  നടത്തുന്ന പ്രഭാഷണം കേള്‍ക്കാം. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയതിനെ […]

Continue Reading

രാജസ്ഥാനില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് മരണം… അപകടം വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു

ആഘോഷങ്ങള്‍ക്കിടെ ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ നിന്ന് ഏതാനും പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശ്രീരാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച ആളുകളാണ് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ നൃത്തം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു വ്യക്തികളെന്നും അവരുടെ അനാദരവുള്ള പെരുമാറ്റത്തിനുള്ള ദൈവിക ശിക്ഷയാണ് സംഭവം എന്നും പോസ്റ്റ് അവകാശപ്പെടുന്നു.  FB post archived […]

Continue Reading

‘തനിക്ക് ഹൈസ്ക്കൂള്‍ വിദ്യാഭാസം മാത്രമേയുള്ളുവെന്ന് മോദി തന്നെ വെളിപ്പെടുത്തുന്നു’- പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നത് അദ്ദേഹത്തിന് വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും ഇല്ലെന്നും മോദി അനുകൂലികളും അദ്ദേഹം ഹൈസ്കൂൾ വരെ പഠിച്ചിട്ടുള്ളൂ വെളിപ്പെടുത്തുന്നു എന്നാണ് വീഡിയോ അവകാശപ്പെടുന്നത്.   പ്രചരണം നരേന്ദ്ര മോദിയുടെ തൊണ്ണൂറുകളിലെ അഭിമുഖത്തിൽ നിന്നുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. ഈ സമയം അദ്ദേഹം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. ‘റു-ബാ-റു’ എന്ന പരിപാടിയുടെ ഈ അഭിമുഖത്തിൽ റിപ്പോർട്ടർ രാജീവ് ശുക്ല മോദിയുമായുള്ള ചോദ്യോത്തരങ്ങളുടെ പരിഭാഷ ഇങ്ങനെ:  മോദി: ഒന്നാമതായി, ഞാൻ […]

Continue Reading

വ്യാജ കശുവണ്ടി നിര്‍മ്മാണത്തിന്‍റെ വൈറൽ വീഡിയോ – കാഷ്യൂ ബിസ്‌കറ്റിന്‍റെതാണ്… സത്യമറിയൂ…

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന വിഷയങ്ങളിൽ ഒന്ന് ഭക്ഷണത്തിലെ മായമാണ്. ഇത്തരം പോസ്റ്റുകൾ ഭാഷാഭേദമന്യേ വ്യാപകമായി പ്രചരിക്കാറുണ്ട്. വ്യാജ കശുവണ്ടി നിർമ്മാണത്തിന്‍റെ വീഡിയോ അത്തരത്തിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം രണ്ടുപേര്‍ മാവ് കുഴച്ച് പരത്തി, ഒരു ചെറിയ മോള്‍ഡ് ഉപയോഗിച്ച് കശുവണ്ടിയുടെ ആകൃതിയിലുള്ള വസ്തു നിര്‍മ്മിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:   “അണ്ടിപ്പരിപ്പ് തൊലിയുള്ളത് വാങ്ങുക, അത് എങ്ങനെ ഉണ്ടാക്കുന്നു എന്നത് കാണുക…” […]

Continue Reading

വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

വർഷാവസാനം പരീക്ഷകൾക്കുശേഷം മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇക്കഴിഞ്ഞ മാർച്ച് 30ന് അടക്കുകയുണ്ടായി. പരീക്ഷകൾ അവസാനിച്ച ശേഷം അവസാന സ്കൂള്‍ ദിനം കുട്ടികൾ ആഹ്ളാദിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകപൂര്‍വം മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ സന്തോഷം പങ്കിടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി കാഴ്ചയിൽ ആശങ്ക ഉളവാക്കുന്ന മറ്റൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും ക്ലാസ് മുറിയും ഉപകരണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ് റൂമിൽ നിന്ന് […]

Continue Reading

‘ഗിന്നസ് ബുക്കിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ’-പ്രചരിക്കുന്നത് സിനിമയിലെ ദൃശ്യങ്ങള്‍…

കാടുകളുടെ ഉള്ളില്‍ ചിത്രീകരിച്ച മനോഹരങ്ങളായ വീഡിയോ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഒരു കരടി കുഞ്ഞ് അതിസാഹസികമായി സിംഹത്തിന്‍റെ പിടിയില്‍ നിന്നും  രക്ഷപ്പെടുന്നതിന്‍റെ  വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു കരടികുഞ്ഞിനെ പിടിക്കാന്‍ സിംഹം തക്കംപാര്‍ത്ത് ഇരിക്കുന്നതും അപകടം മനസ്സിലാക്കിയ കരടികുഞ്ഞ് രക്ഷപ്പെടാന്‍ സാഹസികമായി ശ്രമിക്കുന്നതിനൊടുവില്‍  മറ്റൊരു കരടി വന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഈ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

ചമയവിളക്ക് ഉല്‍സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍: പ്രചരിക്കുന്നത് ട്രാന്‍സ് വനിതയുടെ ചിത്രം

കൊല്ലം കൊറ്റംകുളങ്ങര  ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിൽ പങ്കെടുക്കുന്ന  സാരി ഉടുത്ത പുരുഷന്‍റെ, സ്ത്രീകളെ വെല്ലുന്ന സൌന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  പ്രചരണം  കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചമയവിളക്ക് ഉത്സവത്തിൽ സ്ത്രീവേഷം കെട്ടി ഒന്നാം സമ്മാനം നേടിയ ആളാണ് വൈറലായ ഫോട്ടോയിൽ കാണുന്നത് എന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നത്.  ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കാണാം. ഒരു ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം. മലയാളത്തിലെ അടിക്കുറിപ്പ് ഇങ്ങനെ, “മനോഹരി എന്ന […]

Continue Reading

‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

ഹിമാലയം പല വിസ്മയങ്ങളുടെയും സങ്കേതമാണ്. പലതരം അപൂർവ്വ ഔഷധ ചെടികളും പുഷ്പഫലങ്ങളും ഹിമാലയത്തില്‍ മാത്രം കണ്ടു വരാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.  400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂവ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ നിങ്ങളില്‍ പലർക്കും ഇതിനോടകം ലഭിച്ചു കാണും  പ്രചരണം  മഹാമേരു അല്ലെങ്കിൽ പഗോഡ, 400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ മാത്രം വിരിയുന്നത് എന്നിങ്ങനെയുള്ള വിശേഷണത്തോടെ പ്രചരിക്കുന്ന നാലാമത്തെ പുഷ്പമാണിത് എന്നതാണ് കൗതുകകരം.  വിവരണം പഴയതു തന്നെയാണെങ്കിലും നൽകിയിരിക്കുന്ന പുഷ്പം പുതിയതാണ് എന്നത് […]

Continue Reading

കശ്മീരിലെ ചെനാബ് നദിയുടെ മുകളിലൂടെയുള്ള റെയില്‍ പാലം – പ്രചരിപ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള റെയില്‍വേയുടെ ദൃശ്യങ്ങള്‍

ചെങ്കുത്തായ മലനിരകള്‍ ചെത്തിമിനുക്കി ചെറിയ ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന രീതിയിലാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ കുറുകെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട് പ്രചരണം  ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനില്‍ ട്രയൽ റൺ നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു നദിക്ക് കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് നല്കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് […]

Continue Reading

ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല… സത്യമറിയൂ

ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ […]

Continue Reading

രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

രാജസ്ഥാനിൽ ഈയിടെ ഒരിടത്ത് ബസ്സിൽ സീറ്റിനുവേണ്ടി ഉണ്ടായ വിചിത്രമായ തര്‍ക്കം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം അറിവിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു യുവതി ബസ്സിൽ കയറിയപ്പോള്‍ ,  ഡ്രൈവറുടെ സീറ്റിൽ തനിക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു എന്ന മട്ടിലുള്ള  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  ഒരു യുവതി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതും പുറത്തുനിൽക്കുന്ന ഡ്രൈവര്‍ അടക്കമുള്ള മറ്റുള്ളവര്‍ യുവതിയുമായി തർക്കിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, […]

Continue Reading

പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്ത ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്സ് വേയില്‍ ഈയിടെ രൂപപ്പെട്ട വെള്ളക്കെട്ട്… പ്രചരിക്കുന്നത് പഴയ ചിത്രം

ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത ബംഗളുരു – മൈസൂർ  എക്‌സ്പ്രസ്സ് വേ വെള്ളപൊക്കത്തിൽ മുങ്ങി എന്നവകാശപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്, പ്രചരണം  ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് മൂന്ന് മണിക്കൂർ 75 മിനിട്ട് കൊണ്ട് യാത്ര ചെയ്ത എത്താമെന്നുള്ള സൌകര്യമൊരുക്കി മാർച്ച് 12നാണ് 8480 കോടി രൂപ ചെലവിൽ നിർമ്മിച്ച ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ എക്സ്പ്രസ് […]

Continue Reading

ഹിന്ദു സന്യാസിക്ക് മുസ്ലിം വേഷധാരി മദ്യം പകര്‍ന്നു നല്‍കുന്നു- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്

ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ഏറ്റവും അനുകരണനീയ ഉദാഹരണം  എന്ന് പരിഹാസ രൂപേണ അവകാശപ്പെട്ട്  ഒരു ഹിന്ദു സന്യാസിയും  മുസ്ലിം വേഷധാരിയായ വ്യക്തിയും  മദ്യം പങ്കിടുന്ന ഒരു ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രചരണം   സന്യാസിയുടെ കൈയ്യിലുള്ള പാത്രത്തിലേയ്ക്ക്  മുസ്ലിം വേഷം ധരിച്ച വ്യക്തി മദ്യക്കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു നല്‍കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രണ്ടുപേരും കൈയിൽ മദ്യവുമായി നിൽക്കുന്ന ചിത്രം കണ്ടാല്‍  ഇത് സത്യമാണെന്ന് കരുതും. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉം….. മതേതരം ലേസം കൂടുന്നു ഈ […]

Continue Reading

പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു – പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം, ഇടയ്ക്കിടെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹിന്ദു പെൺകുട്ടി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പീഡനം അനുഭവിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. വാട്ട്സ് ആപ്പില്‍  പ്രചരിക്കുന്ന വീഡിയോ ആണ് ഞങ്ങള്‍ക്ക് ആദ്യം ലഭിച്ചത്.  “ഇനി ഇരുട്ടറയിലാണ് ഈ കുഞ്ഞിന്റെ ജീവിതം. തട്ടിക്കൊണ്ടുവന്നശേഷം ടോർച്ചറു ചെയ്തു ഖുർആൻ ചൊല്ലിപ്പിച്ചു മതം മതം മാറ്റുന്ന പാകിസ്ഥാനിലെ ഒരു ഹിന്ദു […]

Continue Reading

കൈരളി ചാനലിന്‍റെ എഡിറ്റഡ് സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം…

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. വേനൽ ചൂടിനെ മറികടന്ന് പരീക്ഷ ചൂടിനെ അഭിമുഖീകരിക്കുന്ന എസ്എസ്എൽസി വിദ്യാർത്ഥികളുടെ വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങൾ നല്കുന്നുണ്ട്. കൈരളി ചാനൽ പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയ ഒരു സ്ലഗ് ലൈൻ സ്ക്രീൻഷോട്ട്  ഇപ്പോൾ പ്രചരിക്കുന്നുണ്ട്  പ്രചരണം എഴുതിയ ഫിസിക്സ് പരീക്ഷയെ കുറിച്ച് അസഭ്യമായ ഭാഷയിൽ വാചകമാണ് ചാനൽ സ്ലഗ് ലൈൻ ആയി നൽകിയത് എന്ന് സൂചിപ്പിച്ച് ആ വാചകങ്ങൾ വൃത്തത്തിൽ എടുത്തു കാട്ടിയാണ് സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. archived link FB post എന്നാൽ കൈരളി […]

Continue Reading

‘വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകും’- പ്രചരിക്കുന്നത് വ്യാജ സന്ദേശം

വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകുമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം  പ്രചരിക്കുന്നുണ്ട്. പ്രചരണം  “റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക” എന്ന സന്ദേശം […]

Continue Reading

‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇ‌എസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്… പരിഭ്രാന്തി വേണ്ട…

കോവിഡ് മഹാമാരിക്ക് ഒരുവിധം ശമനം ഉണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ പല രാജ്യങ്ങളിലും പൂർണ്ണമായി കഴിഞ്ഞു. തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു പ്രചരണം വാക്സിനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വാക്സിൻ എടുത്തവർ ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള അറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.  സന്ദേശം ഇങ്ങനെ:  “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം […]

Continue Reading

ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…

ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ  മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.  “ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ […]

Continue Reading

Rapid FC: കോൺഗ്രസ് വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കും: പ്രചരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന

ഗോവധ നിരോധനം കാലാകാലങ്ങളായി പല സർക്കാരുകളും ചർച്ച ചെയ്യുന്ന വിഷയമാണ്. ബീഫ് പ്രീമികളുടെ നാടായ കേരളത്തിൽ ഈ വിഷയത്തിന് വോട്ട് ബാങ്കിനെ പോലും സ്വാധീനിക്കാൻ കഴിവുണ്ട്. കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയതായിട്ടാണ് പ്രചരണം നടക്കുന്നത്.  FB post archived link ഇതേ പ്രചരണം 2021ലും നടന്നിരുന്നു. അന്ന് ഞങ്ങൾ പ്രസ്താവനയുടെ മുകളിൽ […]

Continue Reading

‘രാഹുൽ രാജീവ് ഫിറോസ്’ എന്ന നെയിംപ്ലേറ്റുമായി രാഹുല്‍ ഗാന്ധി വിദേശത്ത് – പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

ഭാരത് ജോഡോ യാത്ര സമാപിച്ചെങ്കിലും രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങള്‍ക്ക് സോഷ്യല്‍  മീഡിയയില്‍ യാതൊരു പഞ്ഞവുമില്ല. ഈയിടെ അദ്ദേഹം ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ചില പ്രസ്താവനകളുടെ മുകളില്‍ ബിജെപി-കോണ്‍ഗ്രസ്സ് അനുഭാവികള്‍ വാഗ്പോര് നടത്തുകയാണ്. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വിദേശത്ത് രാഹുല്‍ ഗാന്ധി പങ്കെടുത്ത വേദിയില്‍ നിന്നുമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. Rahul Rajiv Firoz (രാഹുൽ രാജീവ് ഫിറോസ്) എന്നാണ് രാഹുല്‍ ഗാന്ധിയുടെ […]

Continue Reading

തമിഴ്നാട്ടില്‍ ബീഹാറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം:   പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ വീഡിയോ… സത്യമറിയൂ…

പ്രദേശവാസികളുടെ നിരന്തരമായ ആക്രമണത്തെത്തുടർന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജാഗരന്‍റെ റിപ്പോർട്ട് അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിലെ പ്രദേശവാസികളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്നും ചിലർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും പറയുന്നു. പ്രചരണം  തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്‍റെ ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഞങ്ങൾ പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ തെരുവുകളിൽ ബിഹാറി തൊഴിലാളികളെ നാട്ടുകാർ മാരകായുധങ്ങളാൽ ആക്രമിക്കുന്നുവെന്ന് ആവകാശപ്പെട്ടുകൊണ്ടുള്ള  […]

Continue Reading

യോഗി ആദിത്യനാഥ് സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ ചാര്‍ത്തിയോ…? ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈനികന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് നെറ്റിയിൽ ചിതാഭസ്മം അണിഞ്ഞുവെന്ന് അവകാശപ്പെട്ട്  സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യോഗി ആദിത്യനാഥ് പട്ടട പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തുനിന്നും കുനിഞ്ഞു നെറ്റിയിൽ ഭസ്മം പുരട്ടുന്നത് കാണാം. കുറച്ചുപേര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. കൂടെയുള്ളവരും ഇത്ഇന് ശേഷം കുനിഞ്ഞു ഭസ്മത്തില്‍ സ്പര്‍ശിക്കുന്നത് കാണാം.  അടുത്തിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ അണിയുന്ന  മുഖ്യമന്ത്രി യോഗി […]

Continue Reading

മഹാരാഷ്ട്രയില്‍ വിലയിടിവ് മൂലം വിള നശിപ്പിച്ചു കളയുന്ന കര്‍ഷകന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനല്ല, സത്യമറിയൂ…

കർഷകര്‍ ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന പ്രശ്നമാണ് വിളകളുടെ  വിലയിടിവ്. കടം വാങ്ങിയും പലിശയ്ക്ക് എടുത്തും മറ്റും കൃഷിയിറക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം വിലയിടിവ്  അതിജീവിക്കാനാവാത്ത വെല്ലുവിളിയാണ്. വിലയിടിവ് മൂലം കർഷകർ വിളകൾ നശിപ്പിച്ചു കളയുന്നതിന്‍റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നാം കാണാറുണ്ട്. ഇപ്പോൾ കർഷകൻ തന്‍റെ കൃഷിയിടത്തില്‍ 200 ക്വിന്‍റല്‍ വിളവ് നശിപ്പിച്ചു കളയുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം ട്രാക്ടർ ഉപയോഗിച്ച് പാടത്ത് വിള ഉഴുതുമറിച്ച് കളയുന്ന കർഷകന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഒപ്പമുള്ള […]

Continue Reading

എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകരുടെ ഈ ചിത്രം കേരളത്തിലെതല്ല, കര്‍ണ്ണാടകയില്‍ നിന്നുള്ളതാണ്…

കാഞ്ഞിരപ്പള്ളി പാറത്തോട് ഒമ്പതാം വാർഡ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നിരുന്നു. പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ ജോസിന അന്ന ജോസ് 369 വോട്ട് നേടി വിജയിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി ഫിലോമിന ബേബി 341 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.   പ്രചരണം എസ്ഡിപിഐ പ്രവർത്തകർ പതാകയുമായി സംഘം ചേർന്ന് […]

Continue Reading

തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.   പ്രചരണം നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള […]

Continue Reading

തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്ത തുടർച്ചയായ ഭൂകമ്പങ്ങള്‍ക്ക്  ശേഷം, രണ്ട് രാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് അവകാശപ്പെടുന്ന 300 കിലോമീറ്റർ നീളമുള്ള വിള്ളലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍ അനേകം കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായതായി കാണാം. പ്രസ്തുത ഭൂപ്രദേശത്ത് കെട്ടിടങ്ങളോ വൃക്ഷങ്ങളോ ഒന്നും തന്നെയില്ല. “തുർക്കി സിറിയ ഭൂകമ്പം ഭൂമിയുടെ പുറംതോടിൽ 300 കിലോമീറ്റർ […]

Continue Reading

കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരി- ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതല്ല…

തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നവയും ഇതിലുണ്ട്. അനേകായിരം പേരുടെ ഉറ്റവരെയും ഉടയവരെയും ഭൂകമ്പം തട്ടിയെടുത്തു.  ചെറിയ കുട്ടികളും ഇക്കൂട്ടത്തില്‍ പെടും. തുര്‍ക്കിയില്‍  നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ  ആണിത്.  പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും.  പ്രചരണം  ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിന് മൂന്നു വയസുകാരി തന്‍റെ വസ്ത്രം ഉയര്‍ത്തി […]

Continue Reading

ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട് . ഒരു ഇമാം നായയുടെ കാലിൽ ചുംബിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം  ഇസ്ലാമിക വസ്ത്രം ധരിച്ച ഒരാൾ ആൾക്കൂട്ടത്തിന് മുന്നിൽ നായയുടെ മുന്‍കാലിൽ ചുംബിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അതിനോടൊപ്പമുള്ള ഇംഗ്ലിഷ് വാചകങ്ങള്‍: “Turkish Imam kissing the hand of a dog who saved three people during the Turkey earthquake. […]

Continue Reading

മുംബൈ ജെജെ  ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകും…  പ്രചരിക്കുന്നത് തെറ്റായ സന്ദേശം…

ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ ദിനംപ്രതി എന്നോണം വ്യാപിക്കുന്നുണ്ട്. പലയിടത്തും ലഭ്യമാകുന്ന ചികിത്സകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും ഈ അവസരത്തിൽ പലരും സ്വന്തം അനുഭവങ്ങളും അതുപോലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. പലയിടത്തും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നുവെന്ന ചില അറിയിപ്പുകളും ഇക്കൂട്ടത്തിൽ പെടും. ഹൃദയസംബന്ധമായ അസുഖത്തിനു വേണ്ടി അത്തരത്തിൽ ഒരു അറിയിപ്പ് ഈയിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  മുംബൈയിലെ ജെജെ  ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകുമെന്നാണ്  സന്ദേശത്തിൽ […]

Continue Reading

“വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ” – പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ഥ്യമറിയൂ…

വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ എത്തിയെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒറിജിനൽ പാക്കും ചൈനീസ് നിർമ്മിതമെന്ന് ആരോപിക്കപ്പെടുന്ന ഡ്യൂപ്ലിക്കേറ്റ് പാക്കും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നാണ് ആരോപണം.   പ്രചരണം  പലരും ഇതേ വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഇതേ വിവരണത്തോടെ പങ്കുവയ്ക്കുന്നുണ്ട്.  വൈറലായ വീഡിയോയിൽ ഒരാൾ അമുൽ വെണ്ണയുടെ രണ്ട് വ്യത്യസ്ത പാക്കറ്റുകൾ താരതമ്യം ചെയ്യുന്നത് കാണാം. പാക്കറ്റുകളിൽ ഒന്നിന് വൃത്താകൃതിയിലുള്ള പച്ച അടയാളം (വെജിറ്റേറിയൻ ഉൽപ്പന്നങ്ങളെ സൂചിപ്പിക്കുന്ന ഒരു അടയാളം) ഇല്ലെന്ന് കാണിച്ച്, […]

Continue Reading

“ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു…” വീഡിയോ ദൃശ്യങ്ങളുടെ സത്യമിതാണ്…

ശമ്പളം കൂട്ടി ചോദിച്ചതിന് സിമന്‍റ് കമ്പനിയിലെ ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്ന് ആരോപിച്ച് ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്  പ്രചരണം  ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്നാണ് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് അവകാശപ്പെടുന്നത്.  മഞ്ഞ ടീഷർട്ട് ധരിച്ച ഒരാള്‍ കാക്കി ഷർട്ടും മുണ്ടും ധരിച്ച മറ്റൊരാളെ ഉപദ്രവിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വീഡിയോയുടെ വിവരണം ഇങ്ങനെ: “സുഹൃത്തുക്കളെ.. കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇ കാണുന്നത്. […]

Continue Reading

ഭൂകമ്പം മുന്‍കൂട്ടി മനസ്സിലാക്കുന്ന പൂച്ചകള്‍… ദൃശ്യങ്ങള്‍ തുര്‍ക്കിയിലെതല്ല…

പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം പലരും പിന്തുടരുന്നുണ്ട്. കൊടുങ്കാറ്റും ഭൂകമ്പവും പോലെ പ്രകൃതി ദുരന്തങ്ങൾ  മുന്‍കൂട്ടിയറിയുന്ന മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള കഥകൾ ധാരാളമുണ്ട്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടർന്ന്, ഇത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയിൽ ഒരു പെറ്റ് സ്റ്റോറിലെ ഒരു കൂട്ടം പൂച്ചകൾ ഉറക്കമുണർന്ന് മുറിയിൽ പരിഭ്രാന്തരായി ഓടുന്നത് കാണിക്കുന്നു. മുറി കുലുങ്ങാന്‍ തുടങ്ങുന്‍മ്പോള്‍ തന്നെ  പൂച്ചകള്‍ സുരക്ഷിതമായ ഇടത്ത് രക്ഷ നേടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  […]

Continue Reading

മീഡിയവണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

മലയാള വാർത്ത മാധ്യമമായ മീഡിയവൺ ഈ വർഷം അവരുടെ പത്താമത്തെ വാർഷികം ആഘോഷിക്കുകയാണ്. ഈ വാർത്ത സന്തോഷപൂർവ്വം അവർ വായനക്കാരുമായി പങ്കുവെച്ചിരുന്നു.  ഇതിനുശേഷം മീഡിയവൺ പ്രസിദ്ധീകരിച്ചത് എന്ന പേരില്‍ ഒരു ന്യൂസ് കാർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം പിറന്നാൾ ദിനത്തിൽ മീഡിയവൺ പങ്കുവെച്ച ന്യൂസ് കാർഡിൽ അക്ഷരത്തെറ്റുണ്ട് എന്നാണ് പ്രചരണം. “നേരു പറഞ്ഞിട്ട് പത്താണ്ട്” എന്ന് മീഡിയവൺ എഴുതിയിരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.  FB post archived link എന്നാൽ ഞങ്ങൾ പ്രസ്തുത ന്യൂസ് […]

Continue Reading

യോഗി ആദിത്യനാഥ് പത്താന്‍ സിനിമ കാണുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്… സത്യമറിയൂ…

ഷാരൂഖ് ഖാന്‍റെ പത്താന്‍ എന്ന സിനിമ  റിലീസ് ചെയ്യപ്പെടുന്നതിന് ഏറെനാള്‍ മുമ്പുമുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. സിനിമയുടെ പോസ്റ്ററിനെതിരെ ഹിന്ദു സംഘടനകള്‍ ആദ്യം പ്രതിഷേധമുയര്‍ത്തി.   സിനിമ റിക്കാര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്തകള്‍. എതിര്‍പ്പുകള്‍ക്കിടയിലും യുപി മുഖ്യമന്ത്രിയായ ബിജെപിയുടെ യോഗി  ആദിത്യനാഥ് പത്താന്‍ സിനിമ കാണുകയാണ്  എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ഒരു മുറിയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റയ്ക്കിരുന്ന് ടെലിവിഷൻ കാണുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടയിലും […]

Continue Reading

കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഫെബ്രുവരി 6-7 തീയതികളില്‍ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പ്രതികൂല കാലാകാസ്ഥയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങള്‍ – തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്നാണ് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡരുകിലെ ഒരു കെട്ടിടം നിമിഷാര്‍ദ്ധ നേരം കൊണ്ട് തകര്‍ന്നു ഭൂമിയില്‍ പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ […]

Continue Reading

തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

സമീപകാലത്ത് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും അവക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ പരിശ്രമിക്കുന്ന ദൃശ്യങ്ങളും ഓൺലൈനിൽ വ്യാപകമായി കാണാം. തുർക്കിയിലുണ്ടായ സുനാമിയാണ് എന്ന അവകാശവാദവുമായി ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന് ശേഷം ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഒരു സുനാമിയുടെ ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രചരണം  ഒരു കടല്‍തീരത്ത് ആളുകള്‍ ഉല്ലസിക്കുന്നതിനിടെ കൂറ്റന്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നതും പ്രാണഭയത്തോടെ ആളുകള്‍ കരയിലേയ്ക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂകമ്പത്തിന് ശേഷം […]

Continue Reading

തുര്‍ക്കി ഭൂചലനത്തില്‍ റസ്റ്റോറന്‍റ് അടുക്കള കുലുങ്ങുന്ന ദൃശ്യങ്ങള്‍- രണ്ടു കൊല്ലം പഴയതാണ്…

ഫെബ്രുവരി ആറ്. ഏഴ് ദിവസങ്ങളില്‍  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയിൽ വലിയ നാശം വിതച്ച വാര്‍ത്ത ഇതിനോടകം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു.  അതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 20000 ലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.  ഇതിനിടെ  കെട്ടിടം കുലുങ്ങിയതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി ഓടാൻ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റ് അടുക്കളയുടെ  സിസിടിവി ദൃശ്യങ്ങൾ […]

Continue Reading

കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ഭൂചലന ദൃശ്യങ്ങള്‍… തുര്‍ക്കിയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

ഫെബ്രുവരി 6 ന് തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ 7.8, 7.6, 6.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ഉണ്ടാവുകയും തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവഹാനിയടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ലേഖനം എഴുതുമ്പോൾ മരിച്ചവരുടെ എണ്ണം ഏകദേശം 5000 ആയിരുന്നു. ഭൂകമ്പങ്ങളുടെ നിരവധി പഴയ വീഡിയോകൾ ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.  പ്രചരണം  കാറിനുള്ളില്‍ വച്ച് […]

Continue Reading

‘തുര്‍ക്കി ഭൂചലനത്തിന്‍റെ ലൈവ് ദൃശ്യങ്ങള്‍’- പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

2023 ഫെബ്രുവരി 06 ന് തുർക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വലിയ ഭൂചലനം 2000 ത്തോളം പേരുടെ ജീവന്‍ ഇതുവരെ അപഹരിക്കുകയും കൊടിക്കണക്കിന് രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന്‍റെ പല തല്‍സമയ ദൃശ്യങ്ങളും ദുരന്ത സ്ഥലത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ തുര്‍ക്കിയില്‍ കെട്ടിടം തകര്‍ന്നു വീഴുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുർക്കിയിലെ ഭൂകമ്പത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടം തകർന്നുവീഴുന്നതു കാണാം.  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  “ഭൂകമ്പം💥 നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. […]

Continue Reading

പുതിയ സാങ്കേതികത പേപ്പര്‍ ഫോണ്‍- ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്…

ഡിസ്പോസിബിൾ പേപ്പർ ഫോൺ വിപണിയിലെത്തുന്നു എന്ന അറിയിപ്പോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പേപ്പറിൽ നിർമ്മിച്ച പുതിയ തരം സെൽഫോൺ കണ്ടുപിടിച്ചുവെന്ന വിചിത്രമായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ് മറ്റ് രണ്ട് ഉപഭോക്താക്കൾക്ക് പേപ്പര്‍ ഫോൺ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍.  തുടർന്ന് പേപ്പർ ഫോണിൽ നിന്ന് ഒരു കോൾ എങ്ങനെയാണ് വിളിക്കുന്നതെന്നും വിശദമാക്കുന്നു.  “ഇനി തേപ്പ് പലകപോലെ ഫോൺ കൊണ്ടു നടക്കേണ്ട പുതിയ ടെക്നോളജി പേപ്പർ ഫോൺ…. ഇനി എന്തെല്ലാം കാണണം 😂” […]

Continue Reading

ദൃശ്യങ്ങള്‍ പേവിഷബാധയേറ്റ കുട്ടിയുടേതല്ല, യാഥാര്‍ഥ്യമിതാണ്…

നായ കടിച്ചതുമൂലം പേവിഷബാധയേറ്റ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആംബുലന്‍സ് കിടക്കയിൽ ഒരു കുട്ടി വിചിത്രമായി ചേഷ്ടകളോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  ഈ കുട്ടിയെ നായ കടിച്ചതുമൂലം പേവിഷബാധ ഏറ്റതാണ് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ജീവിച്ച് കൊതി തീരും മുൻപ് വീട്ടിലെ വളർത്തു പട്ടിയിൽ നിന്ന് പേ വിഷബാധ ഏറ്റു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഡോക്ടർമാരും വീട്ടുകാരും. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരാണ് ഈ […]

Continue Reading

വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ് അയോധ്യയിൽ നേപ്പാളിലെ സാളഗ്രാമത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ശിലകൾ ഉപയോഗിച്ചാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹം നിർമ്മിക്കുകയെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ അയോധ്യയിൽ ഒരു വാനരൻ ദിവസവും ദർശനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാമായണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ശ്രീരാമനെ സഹായിച്ചത് വാനരന്മാരാണെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുള്ളതിനാല്‍ ഈ വീഡിയോയ്ക്ക് വളരെ പ്രചാരമാണ് ലഭിക്കുന്നത്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ഒരു വാനരൻ ക്ഷേത്രത്തിലേക്ക് വരുന്നതും വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നതും […]

Continue Reading

സ്വയം തീറ്റ തേടാനാകാത്ത വയസ്സായ പക്ഷിക്ക് ആഹാരം പകര്‍ന്നു നല്‍കുന്ന കുഞ്ഞിക്കിളി- ദൃശ്യങ്ങളുടെ സത്യമിതാണ്…

ആരോഗ്യപരമായി അത്ര നല്ല സ്ഥിതിയിലല്ല എന്ന് തോന്നിപ്പിക്കുന്ന കിളിക്ക് ഒരു ചെറുകിളി ആഹാരം ചുണ്ടിലേക്ക് പകർന്നു കൊടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കാഴ്ചയിൽ പുള്ളിക്കുയിൽ പോലെ തോന്നിപ്പിക്കുന്ന ഒരു പക്ഷിക്കാണ് ചെറുകിളി ആഹാരം പകർന്നു നൽകുന്നത്. കുഞ്ഞിക്കിളിയെക്കാൾ വലുതാണ് ഭക്ഷണം സ്വീകരിക്കുന്ന പക്ഷി. വാ തുറക്കാൻ പ്രയാസമുള്ളതുപോലെയാണ് കിളി പെരുമാറുന്നത്. പ്രായമായ കിളിക്ക് ചെറുകിളി ഭക്ഷണം നൽകുന്നു എന്നാണ് സൂചന. ഈ സഹായമനസ്കത ഇനിയും മനുഷ്യർ കിളികളിൽ നിന്നും പഠിക്കേണ്ടതാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം […]

Continue Reading

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഓടിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ സത്യമറിയൂ…

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  അവതാരകന്‍ വീഡിയോ ചിത്രീകരിച്ചു കൊണ്ട് ലോറി ഡ്രൈവറോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവര്‍ തോര്‍ത്ത് കൊണ്ട് സ്റ്റിയറിംഗ് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി കിടക്കുന്നത് കാണാം. ആക്സിലേറ്ററില്‍ വെള്ളക്കുപ്പി വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്. വളരെ അലക്ഷ്യമായി ഇയാള്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്നത് ഞങ്ങളുടെ […]

Continue Reading

മോദി ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു- ദൃശ്യങ്ങളുടെ യാഥാര്‍ഥ്യമിതാണ്…

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ബിജെപി അനുകൂലികൾ ഡോക്യുമെന്‍ററിയെ വിമർശിക്കുമ്പോൾ പലതും വെളിപ്പെടുത്തുന്നതാണ്  ഡോക്യുമെന്‍ററിയെന്നും കണ്ടിരിക്കണമെന്നും പ്രതിപക്ഷം ക്യാമ്പയിന്‍ നടത്തുന്നു. ഇതിനിടെ ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍  തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിൽ ബിബിസിയുടെ ഓഫീസിനു മുന്നിൽ ഷെയിം ഓൺ യു (നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു) എന്ന മുദ്രാവാക്യം ഉറക്കെ […]

Continue Reading

രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവല്ല… സത്യമിങ്ങനെ…

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്ന ആരോപണത്തോടെ ഒരു ചിത്രം വൈറലാകുന്നുണ്ട്.  പ്രചരണം   ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് രണ്ടു പേരെയാണ് കാണാന്‍ സാധിക്കുന്നത്.  അതിലൊരാള്‍ നരേന്ദ്ര മോഡിയെ കുറിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്ത ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവാണ് എന്നാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പപ്പുവിന്റെ ആ കാശും സ്വാഹ ! 6 മാസം മുൻപ് BBC പ്രൊഡ്യൂസർക്കൊപ്പം രാഹുൽ ഗണ്ടി” FB post […]

Continue Reading

ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുള്ള ദുരിതങ്ങളും സന്തുലിത കാലാവസ്ഥയ്ക്ക് പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിപ്പേര് കിട്ടിയ കേരളത്തിൽ പോലും കൂടെക്കൂടെ അനുഭവവേദ്യമാവുകയാണ്. ലോകമെമ്പാടും ധ്രുവ പ്രദേശങ്ങൾ ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മേഘം താഴെ ഭൂമിയിൽ വന്ന് മുട്ടിനിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ടിബറ്റിൽ മേഘങ്ങൾ താഴെ എത്തി റോഡിൽ വന്ന് മുട്ടിനിൽക്കുന്നു എന്നു തോന്നുന്ന രീതിയില്‍  ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  […]

Continue Reading

കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…

കിയ കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യമാ ധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.  പ്രചരണം  കിയ ഓട്ടോ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്:  “KIA-യിൽ നിന്നുള്ള സമ്മാനമായി വിജയിച്ച് പുതിയ കാർ സ്വന്തമാക്കൂ. ഞങ്ങൾ നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ കമ്പനിയായ KIA യുടെ വാർഷികത്തിന്റെ സ്മരണാർത്ഥം,..ഇന്ന് ഞങ്ങളുടെ പോസ്‌റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്‌സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി […]

Continue Reading

പ്രയാഗ്‌രാജിലെ മസ്ജിദ് പൊളിച്ച് നീക്കിയത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല… സത്യമിങ്ങനെ…

ഉത്തർപ്രദേശില്‍ നിന്നും മുസ്ലിം ആരാധനാലയം പൊളിച്ച് നീക്കുന്ന വീഡിയോ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  മസ്ജിദിന് മുകളിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന്‍റെ പേരില്‍ പള്ളി പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന അവകാശവാദവുമായി ഒരു മസ്ജിദ് പൊളിക്കുന്ന വീഡിയോ കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിക്കുന്നതും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളുകള്‍ രംഗം വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു കളഞ്ഞ […]

Continue Reading

പൊങ്കൽ ആഘോഷത്തിന്‍റെ വീഡിയോ യുകെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതല്ല… സത്യമിതാണ്…

കേരളത്തിലെ ക്ഷേത്രങ്ങള്‍ മകര സംക്രാന്തി ആഘോഷിക്കുന്ന അതേ വേളയില്‍  ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് സമൂഹം ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ. തായ് പൊങ്കൽ എന്നും ഇതിനെ വിളിക്കുന്നു. ഈ തായ് പൊങ്കൽ ഇവിടെയും ലോകമെമ്പാടുമുള്ള എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുന്നു.” ഇന്ത്യന്‍ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഒരു വീഡിയോ സന്ദേശത്തിൽ ലോകമെമ്പാടും തായ് പൊങ്കൽ ആഘോഷിക്കുന്ന എല്ലാവര്‍ക്കും സാശംസകള്‍ അറിയിച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ യുകെ പ്രധാനമന്ത്രിയുടെ പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെടുത്തി ഒരു […]

Continue Reading

പട്ടത്തോടൊപ്പം കുട്ടി പറന്നുപൊങ്ങിയ സംഭവം നടന്നത് അഹമ്മദാബാദിലല്ല, വസ്തുത അറിയൂ…

വര്‍ണശബളമായ, വിവിധ ആകാരമുള്ള പട്ടങ്ങള്‍ ആകാശത്തിന്‍റെ ഉയരങ്ങളിലേയ്ക്ക് പറത്തുന്നത് ലോകം മുഴുവനും പിന്തുടരുന്ന വിനോദമാണ്. പൊതുവേ പട്ടം പറത്തലിന് അപകട സാധ്യത ഇല്ലെങ്കിലും ഈയിടെ വൈറലായ ഒരു വീഡിയോ ഈ തോന്നല്‍ തിരുത്തുകയാണ്. ഒരു ചെറിയ പെണ്‍കുട്ടി കൂറ്റന്‍ പട്ടത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയ ദൃശങ്ങളാണ് കാണുന്നത്.  പ്രചരണം   മൂന്നു വയസ്സുള്ള പെൺകുട്ടി ഭീമാകാരമായ പട്ടത്തിന്‍റെ വാലറ്റത്ത് തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് കുഞ്ഞ് താഴെ വീഴാതെ, താഴെ നിന്നവരുടെ കൈകളിലേക്ക് എത്തി. […]

Continue Reading

സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച്  ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ സന്ദേശമാണ്… അവഗണിച്ചു കളയൂ… 

സ്കോഡ ആഡംബര കാർ കമ്പനി അവരുടെ 28 മത്തെ വാർഷികം പ്രമാണിച്ച് പൊതുജനങ്ങൾക്കായി പുതിയ കാറുകൾ നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം  സ്കോഡ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നുമാണ് അറിയിപ്പ് വന്നിട്ടുള്ളത്. “ഞങ്ങളുടെ 28-ാം കമ്പനി വാർഷികത്തിന്റെ സ്മരണയ്ക്കായി, ഞങ്ങളുടെ കമ്പനി 28 ഭാഗ്യശാലികളായ കുടുംബങ്ങൾക്ക് 28 പുതിയ കാറുകൾ സമ്മാനിക്കുന്നു. നമ്പർ കൃത്യമായി ഊഹിക്കുന്നയാൾക്ക് സ്കോഡയിൽ നിന്ന് ഒരു പുതിയ കാർ നേടാനുള്ള അവസരമുണ്ട്” എന്നതാണ് അറിയിപ്പ്. ഒപ്പം നൽകിയിരിക്കുന്ന […]

Continue Reading

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്‍റെ പിതാവിനെ സന്ദര്‍ശിക്കുന്നു- ദൃശ്യങ്ങളുടെ സത്യമിതാണ്…

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രായമുള്ള ഒരു വ്യക്തിയെ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കുന്ന വ്യക്തി അവരുടെ പിതാവാണ് എന്നാണ് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ നിര്‍മ്മല പ്രായം ചെന്ന ഒരു വ്യക്തിയെ വീട്ടിലെത്തി സന്ദര്‍ശിക്കുന്നതും സംസാരത്തിനിടെ പലരും അദ്ദേഹത്തിന്‍റെ അടുത്തെത്തി കാല്‍ തൊട്ട് വണങ്ങുന്നതും കാണാം. കേന്ദ്ര മന്ത്രിയാണെങ്കിലും നിര്‍മ്മല സീതാരാമന്‍റെ വീട് ലാളിത്യമുള്ളതാണെന്നും പ്രായം ചെന്ന വ്യക്തി അവരുടെ പിതാവാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…

സൗന്ദര്യ സംരക്ഷണം ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. സൗന്ദര്യത്തിനായി പണം മുടക്കുന്ന പ്രവണത ലോകമെമ്പാടും ഏറിയതോടെ വൻ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി തന്നെ സൌന്ദര്യ രംഗം മാറി. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വൈരൂപ്യത്തിലേക്ക്  കൊണ്ടെത്തിച്ച ഒരു യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  19 വയസ്സുള്ള ഇറാൻകാരിയായ സഹർ തബര്‍ എന്ന പെൺകുട്ടി അഞ്ജലിന ജൂലി എന്ന ഹോളിവുഡ് നടിയോടുള്ള ആരാധന മൂത്ത് മുഖം അവരുടെതു പോലെ ആക്കാൻ […]

Continue Reading

അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ- സത്യമിതാണ്…

അമേരിക്കൻ ചാനല്‍ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍  നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം (ഹിന്ദി ഭാഷയിലുള്ള “ജയ് ഹിന്ദ് ദോസ്തോം” എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ) മനോഹരമായ നൃത്തച്ചുവടുകള്‍ വച്ച് മല്‍സരാര്‍ത്ഥികള്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണ പ്രകാരം അമേരിക്കന്‍ ടാലന്‍റ് ഷോയില്‍ ഇന്ത്യന്‍ ദേശഭക്തി ഗ്സാനം ആലപിച്ച് കൈയ്യടി നേടി എന്ന് അവകാശപ്പെടുന്നു: “*🥀അമേരിക്കയിലെ ഒരു […]

Continue Reading

തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

ശ്രുതി മധുരമായ സംഗീതം പോലെ ആരവം മുഴക്കുന്ന പക്ഷികൾ എന്നും പ്രകൃതിയിലെ വിസ്മയമാണ്.  അനവധി വ്യത്യസ്ത സ്വരങ്ങളിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം തെലുഗു വാർത്ത ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ഈ പക്ഷിയെ തമിഴ്നാട്ടിൽ കണ്ടെത്തിയതാണെന്നും 25 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഒപ്പമുള്ള വിവരണത്തിൽ പറയുന്നു.  “തമിഴ് നാട്ടിലാണ്. ഈ പക്ഷിയെ കണ്ടെത്തിയത് ഇതിന്റെ അന്തരാഷ്ട്ര മൂല്യം 25,00,000/_ ലക്ഷം രൂപയാണ്. ഇതിന്റെ വ്യത്യസതമായ 20/25.ശബ്ദങ്ങൾ റെക്കോർഡു […]

Continue Reading

ശബരിമല അരവണ പ്ലാന്‍റില്‍ പുലിയിറങ്ങി… പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

ശബരിമല പാത ഇപ്പോഴും വനയോര മേഖലകളിലൂടെയാണ്. ഇത്തരം  മേഖലകളിൽ സന്ദർശകർ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് വന്യജീവികളുടെ ആക്രമണം. ശബരിമല തീർത്ഥാടനത്തിന്‍റെ കാര്യത്തിൽ ഇതുവരെ വന്യജീവി ആക്രമണം അത്ര കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും വന്യജീവികളെ തീർത്ഥാടകർ അപൂർവമായി കണ്ട അനുഭവങ്ങള്‍ ഇടയില്‍ ഉണ്ടായിട്ടുണ്ട്.  ഇപ്പോൾ ശബരിമലയിലെ പുലിയിറങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  ഹോട്ടല്‍ അടുക്കള പോലെ തോന്നിക്കുന്ന, നിറയെ ഉപകരണങ്ങൾ നിറഞ്ഞ മുറിയിൽ പുലി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. “Sabarimala aravana […]

Continue Reading

നാടോടി പെണ്‍കുട്ടി കൌതുകത്തോടെ നൃത്തം വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ നിന്നുള്ളതല്ല…

മഴവിൽ വർണ്ണങ്ങളും അതിലേറെ വിവാദങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവവേദിയിൽ ഹെയര്‍ ബാന്‍റ് വിൽക്കാനെത്തിയ പെൺകുട്ടി വേദിയിലെ നൃത്തം വീക്ഷിക്കുന്ന  ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്. പ്രചരണം  ഉത്സവകാലങ്ങളിൽ കേരളത്തിൽ കച്ചവടത്തിനായി എത്തുന്ന അന്യദേശക്കാരിയായ ചെറിയപെൺകുട്ടി വിൽക്കാനുള്ള ഹെയര്‍ ബാന്‍റുകള്‍ നെഞ്ചോടടുക്കി പിടിച്ച് വേദിയിൽ നടക്കുന്ന ഗ്രൂപ്പ് ഡാൻസ് കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  തനിക്ക് അങ്ങനെ കളിക്കാനുള്ള  ആഗ്രഹം ഉള്ളിലൊതുക്കി അവൾ കലോത്സവ വേദിയിൽ […]

Continue Reading

പെൺ കടന്നൽ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച –യാഥാര്‍ഥ്യം ഇതാണ്…

ഒരു പെൺ കടന്നൽ തന്‍റെ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു.  പ്രചരണം  ഒരു കടന്നല്‍ കുഴി ഉണ്ടാക്കുന്നതും ഇടയി വരുന്ന വലിയ കല്ലുകൾ പോലും പാടുപെട്ട്  നീക്കം ചെയ്യുന്നതും പിന്നീട് പറന്നുപോയി മറ്റൊരു ജീവിയെ ചേർത്തു പിടിച്ചു പറന്നു വരുന്നതും അതിനെ കുഴിയിലേക്ക് വച്ച് മൂടുന്നതുമായ  ദൃശ്യങ്ങളാണ് കാണുന്നത്. ഒരു പെണ്‍ കടന്നൽ തന്നെ പങ്കാളിയുടെ മൃതദേഹം മറവു ചെയ്യുകയാണ് എന്ന് അവകാശപ്പെട്ട് […]

Continue Reading

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കുന്നു… പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

കോണ്‍ഗ്രസ്സ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയിൽ  പങ്കെടുക്കുന്നവര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൈറലായ വീഡിയോയിൽ, ആളുകൾ കോൺഗ്രസ് പാർട്ടി പതാകകൾ ഏന്തി വരുന്നതും ഒരു വ്യക്തിയിൽ നിന്ന് പണം സ്വീകരിക്കുന്നതും കാണാം. രാഹുൽ ഗാന്ധിയുടെ പ്രസംഗം പശ്ചാത്തലത്തിൽ കേൾക്കാം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂലി നല്‍കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം  ഇങ്ങനെ: “ഇന്നു രൊക്കം നാളെയും വരണം .60 വർഷം. […]

Continue Reading

മാളികപ്പുറം സിനിമ കാണാനെത്തിയ യുവതികളെ തടയുന്ന ദൃശ്യങ്ങള്‍… പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ തിയേറ്ററുകളിലെത്തിയ യ മാളികപ്പുറം എന്ന സിനിമയെപ്പറ്റിയുള്ള ചർച്ച സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. മാളികപ്പുറം സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിനു മുന്നിൽനിന്നുള്ള  ഒരു സംഘര്‍ഷം എന്ന നിലയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഏതാനും സ്ത്രീകൾ  വാഹനം തടഞ്ഞു നിർത്തി 50 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍  ഒഴിവാക്കണമെന്നും മറ്റുള്ളവർ പോയാൽ മതിയെന്നും കാറിനുള്ളിൽ ഇരിക്കുന്നവരോട്  ആജ്ഞാപിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  സമീപത്ത്  പോലീസിനെയും കാണാം. മാളികപ്പുറം സിനിമ കാണാനെത്തിയ പുതിയ പ്രേക്ഷകരിൽ […]

Continue Reading

മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്‍- വ്യാജ സ്ക്രീന്‍ഷോട്ടില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഒരു പരാമർശം എന്ന നിലയിൽ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്  പ്രചരണം റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത എന്ന നിലയില്‍ റിപ്പോർട്ടർ ചാനലിന്‍റെ ലോഗോയും പേരുമുള്ള സ്ക്രീൻഷോട്ടിലാണ് കെ സുരേന്ദ്രന്‍റെ പ്രസ്താവന പ്രചരിക്കുന്നത്.  ആർത്തവമുള്ള സ്ത്രീകൾക്കും പുലവാലായ്മ ഉള്ളവർക്കും മാളികപ്പുറം സിനിമ കാണാം. സ്ക്രീനിലെ അയ്യപ്പന് അയിത്തമില്ല- കെ സുരേന്ദ്രൻ ഇതാണ് പ്രചരിക്കുന്ന പ്രസ്താവന.  FB […]

Continue Reading

വനിതാ ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ – വീഡിയോയുടെ സത്യമറിയൂ…

ഫിഫ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണെങ്കിലും ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ ടീമുകളുടെയും ഫുട്ബോൾ താരങ്ങളുടെയും കളിയുടെ ചില സുപ്രധാന നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്ത്രീകളുടെ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട  ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സ്റ്റേഡിയത്തിനുള്ളിലെ ഗ്രൗണ്ടിൽ വനിതാ  ഫുട്ബോൾ കളിക്കിടെ ഒരു ടീമിലെ താരം  എതിർടീമിലെ ലെ ഫുട്ബോൾ താരത്തെ  മനപ്പൂർവ്വമായും അല്ലാതെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.  മാച്ച് റഫറി പ്രശ്നമുണ്ടാക്കുന്ന താരത്തെ താക്കീത് […]

Continue Reading

ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡിനെ കുറിച്ച് നിലപാട് മാറ്റി പറയുന്നു..? ദൃശ്യങ്ങളുടെ സത്യമറിയൂ…

ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും പുതിയ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  കോവിഡ് -19 വീണ്ടും ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍  ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡ് വ്യാപനത്തെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. “ഒരു നല്ല വാർത്തയുണ്ടെന്ന് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെ രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു സീസണൽ വൈറസാണ് കൊറോണ വൈറസ്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇൻഹേൽഡ് […]

Continue Reading

ആദായനികുതി ദായകര്‍ മരിച്ചാല്‍ സര്‍ക്കാരില്‍ നിന്നും പത്തിരട്ടി ധനസഹായം- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

ഇൻകം ടാക്സ് അടുത്ത സാമ്പത്തിക വർഷത്തിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നികുതി ദായകര്‍. ഇൻകം ടാക്സുമായി  ബന്ധപ്പെട്ട  ഒരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  നികുതിദായകർ മരിച്ചാൽ അവരുടെ വരുമാനത്തിന് പത്തിരട്ടി തുക അ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന അറിയിപ്പാണ് പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ആദായനികുതിദായകർ   അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്.. കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ […]

Continue Reading

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്താന്‍ പണിയെടുക്കുന്നത് കണ്ട് സഹിക്കാനാകാതെ ക്ലാസ്സ് മുറിയില്‍ കരയുന്ന കുട്ടികളുടെ വീഡിയോ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജപ്പാനില്‍ ക്ലാസ്സ് മുറിയില്‍ സ്ക്രീനിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിസ്ഥലത്ത്  കഠിനാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മാതാപിതാക്കള്‍ ഭാരമുള്ള ചാക്കുകള്‍ ചുമക്കുന്നതും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതും കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കുട്ടികള്‍ കരയുന്നുവെന്ന് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഇതേ രീതി ഇന്ത്യയും മാതൃകയാക്കണം […]

Continue Reading

കടലിന്നടിയിലെ മെസ്സി കട്ടൗട്ട് ലക്ഷദ്വീപിൽ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ സംസ്ഥാനത്തെ തെരുവുകളിലും പുഴ വെള്ളത്തില്‍ പോലും സ്ഥാപിച്ച പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾ നേരത്തെ തന്നെ വൈറല്‍ ആയിരുന്നു. നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ കട്ട്-ഔട്ടുകളുടെ പേരില്‍ ഫിഫ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കേരളത്തെ അംഗീകരിക്കുന്ന തരത്തിൽ ജനപ്രിയമായി. ഇതിനിടയിലാണ് വെള്ളത്തിനടിയിലെ […]

Continue Reading

ലോകകപ്പില്‍ നിന്നു പുറത്തായി നാട്ടിലെത്തിയ ബ്രസീല്‍ ടീമിന് നേരെ ചീമുട്ട എറിയുന്നു: വൈറല്‍ ദൃശ്യങ്ങളുടെ സത്യമിതാണ്…

ഫിഫ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ലോകം മുഴുവനുമുള്ള ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീൽ ടീം പുറത്തായതിന് ശേഷം ദേഷ്യം പിടിച്ച ഒരു കൂട്ടം ആരാധകർ സ്വന്തം നാട്ടില്‍ ബ്രസീല്‍ ടീമിന് ബസിനു നേരെ മുട്ട എറിയുന്നുവെന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആളുകള്‍ തടഞ്ഞു നിര്‍ത്തി മുട്ട എറിയുന്നതിനാല്‍ പച്ച നിറത്തിലെ ഒരു എയര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പ്രതിഷേധകരെ വകവയ്ക്കാതെ ബസ് മുന്നോട്ട് നീങ്ങുന്നത് […]

Continue Reading

സ്വന്തം അമ്മയെ കെട്ടിപ്പിടിച്ച് വിജയാഹ്ളാദം പങ്കിടുന്ന മെസ്സി : ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയതോടെ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും ലോകം മുഴുവനുമുള്ള ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. 36 വർഷത്തിന് ശേഷം അര്‍ജന്‍റീന ടീമിനെ ലോകകപ്പില്‍ മുത്തമിടാന്‍ വിജയത്തിലേക്ക് നയിച്ച മെസ്സി തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ളാദം പങ്കിടുന്ന ചില ദൃശ്യങ്ങളും പ്രരിക്കുന്നുണ്ട്. ഇതിനിടെ, ലോകകപ്പ് വിജയത്തിന് ശേഷം സ്റ്റേഡിയത്തില്‍  മെസ്സി തന്‍റെ അമ്മയെ കെട്ടിപ്പിടിച്ചുവെന്ന അവകാശവാദത്തോടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്‍റീന വിജയിച്ച […]

Continue Reading

ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്‌ഫോമിൽ റെയിൽ ലൈനിന് സമീപം നിന്നയാള്‍ക്ക് ഷോക്കേറ്റു… ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

റെയിൽവേ പ്ലാറ്റ്ഫോമിൽ നില്‍ക്കുകയായിരുന്ന ഒരാൾ ഷോക്കേറ്റ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്ന നടുക്കം ഉളവാക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്ലാറ്റ്ഫോമിൽ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ മുകളിൽ മിന്നൽപിണർ പോലെ പോലെ എന്തോ ഒന്ന് പതിക്കുന്നതായി കാണാം. അദ്ദേഹം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്നതും തുടർന്ന് ആളുകൾ ഓടി അദ്ദേഹത്തെ രക്ഷപ്പെടുത്താനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  മറിഞ്ഞുവീണ ആളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ഇന്‍റര്‍നെറ്റ് ഓണായിരുന്നുവെന്നും റെയിൽവേ ട്രാക്കിലെ കൂടിയ വോട്ട് […]

Continue Reading

ഫിഫ കപ്പ് ഫൈനല്‍ കാണാനെത്തിയവര്‍ക്കെല്ലാം സമ്മാനം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ:

ഫിഫ ലോകകപ്പ് 2022 അർജന്‍റീന നേടിയതോടെ മഹാ മാമാങ്കത്തിന് കൊടിയിറങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്‍റീന  വിജയിച്ച സന്തോഷവും അവരവരുടെ ടീമുകൾ പോരാടി പിൻവാങ്ങിയതിലുള്ള സങ്കടങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു. ഫൈനൽ മത്സരത്തിനുശേഷം ഇപ്പോൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയവർക്ക് വേണ്ടി ഖത്തര്‍  സമ്മാനപ്പൊതികൾ നൽകിയെന്നാണ് വീഡിയോ പങ്കുവച്ച് അറിയിക്കുന്നത്.  പ്രചരണം   ഗാലറിയിൽ കിടക്കുന്ന ഓരോ കസേരയിലും ഗിഫ്റ്റ് ബാഗുകൾ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുറക്കുമ്പോൾ ഫിഫ ലോകകപ്പ് കപ്പ് […]

Continue Reading

ഗ്രാഫിക് 3D വീഡിയോ ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നു

ചില സമയത്ത് വന്യതയ്ക്കും മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹാരിതയുണ്ടെന്ന് ആരും സമ്മതിക്കുന്നത്ര സുന്ദരമായ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ് പ്രചരണം. മെല്ലെ കടലില്‍ നിന്നും ചെറിയ തോതില്‍ കറുത്ത കട്ടിയുള്ള പുക കടലില്‍ തിരയുയര്‍ത്തി ഉയരുന്നതും ക്രമേണ അത് വലുതാകുന്നതും ആ പ്രദേശം മുഴുവന്‍ പിന്നീട് കറുത്ത കട്ടിയുള പുക കൊണ്ട് നിറയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നു […]

Continue Reading

നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി: തട്ടിപ്പാണ്, ജാഗ്രത പാലിക്കുക…

യുവ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തൊഴിലില്ലായ്മ.  ലോക്ക്ഡൌണ്‍ കാലം എത്തിയപ്പോള്‍ വീട്ടിലിരുന്നുകൊണ്ട് ചെയ്യുന്ന തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍  സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാണാറുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്യുന്ന നിരവധി പരസ്യങ്ങൾ വരുന്നുണ്ട്. നടരാജ് പെൻസിൽ പാക്കിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന തരത്തിൽ ഒരു ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം നടരാജ് പെൻസിൽ പാക്കിംഗ് ജോലി വഴി 30000 ത്തിലധികം രൂപ മാസ […]

Continue Reading

ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്….

ആഹാരത്തില്‍ മായം അല്ലെങ്കില്‍ മാലിന്യം കണ്ടെത്തിയ വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഗുലാബ് ജാമുന്‍ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തില്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം  ഒരു ചുവന്ന ടീ ഷർട്ടിൽ മനുഷ്യന്‍ തിരിഞ്ഞു നിന്നുകൊണ്ട് ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രുചി കൂട്ടാന്‍ ചെയ്യുന്നത് കണ്ടോ… എന്നു ദൃശ്യങ്ങളുടെ മുകളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ,  “പുറത്തുപോയി..  ആഹാരം കഴിക്കുന്നവർ  സൂക്ഷിച്ചോ….  രുചി കൂടാൻ വേണ്ടി ചേർക്കുന്നത് കണ്ടോ… […]

Continue Reading

ഫൂട്ബോള്‍ പ്രേമി ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്ന രസകരമായ വീഡിയോയ്ക്ക് ഫിഫ ലോകകപ്പുമായി ബന്ധമില്ല…

ഫിഫ ലോകകപ്പ് 2022 മായി ബന്ധപ്പെട്ട് ഖത്തറിൽ നിന്നും നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രസകരവും കൌതുകകരമായ ദൃശ്യങ്ങളും അവയിലുണ്ട്. ഇപ്പോള്‍ ഖത്തറിലെ ഫിഫ മല്‍സരങ്ങള്‍ക്കിടയില്‍ നടന്ന രസകരമായ സംഭവം എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.  പ്രചരണം  42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു പയ്യന്‍ ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പേപ്പര്‍ വിമാനം വായുവിലൂടെ പറന്നപ്പോൾ ആരാധകർ ആർത്തുവിളിക്കുന്നതും ഒടുവിൽ വിമാനം മെല്ലെ പറന്ന്  ഗോൾ പോസ്റ്റിനുള്ളിൽ […]

Continue Reading

തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍: സന്ദേശം ലോകാരോഗ്യ സംഘടനയുടെതല്ല…

തലച്ചോറിനെ നശിപ്പിക്കുന്ന 7 ശീലങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന അറിയിപ്പ് എന്ന പേര് പ്രചരിക്കുന്ന ഒരു സന്ദേശം ഇതിനോടകം നിങ്ങൾക്ക് ലഭിച്ചു കാണും. പ്രചരണം  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ തലച്ചോറിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ 7 ശീലങ്ങൾ ഇവയാണ് എന്നു കാണിച്ച് ഒരു പോസ്റ്റര്‍ രൂപത്തില്‍ ഇംഗ്ലിഷ് വാചകങ്ങളിലാണ് സന്ദേശം കൊടുത്തിട്ടുള്ളത്. കൂടുതല്‍ പേരിലേയ്ക്ക് സ്ന്ദേശം എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പേരും ചിഹ്നവും പോസ്റ്ററില്‍ കാണാം.  archived link എന്നാൽ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് […]

Continue Reading

പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു.. ദൃശ്യങ്ങളുടെ സത്യമിതാണ്…

എട്ട് സംസ്ഥാനങ്ങളിലെ38 ജില്ലകളിൽ പര്യടനം പൂർത്തിയാക്കി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  ഇപ്പോൾ രാജസ്ഥാനിലെ ആണുള്ളത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും  സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.   പ്രചരണം ജോഡോ യാത്രയിലെ കോൺഗ്രസ് പ്രവർത്തകർ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ചോദ്യം ചെയ്യുന്ന പോലീസുകാരനെ മർദ്ദിച്ചു എന്ന് അവകാശപ്പെട്ട ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ ഒരാൾ ലൗഡ്സ്പീക്കർ ഉപയോഗിച്ച് സംസാരിക്കുന്നത് കാണാം. ഇയാളുടെ അടുത്തേക്ക് ഒരു പോലീസുദ്യോഗസ്ഥൻ വന്ന് അനുവാദം […]

Continue Reading

ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി: പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്…

പതിവ് വീട്ടു രുചികളിൽ നിന്നും ഹോട്ടൽ ഭക്ഷണം പലർക്കും ഒരു മാറ്റം മാത്രമല്ല, ദിവസ തൊഴിലാളികൾ പോലെയുള്ളവർക്ക് ആവശ്യകത കൂടിയാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യക്കാർ ഏറി വരുന്നു എന്നതിന് തെളിവാണ് ഗ്രാമപ്രദേശങ്ങളിൽ പോലും ഉയർന്നുവരുന്ന ഭക്ഷണശാലകൾ.  മായം കലർന്നതോ പഴകിയതോ ആയ ഭക്ഷണം ഹോട്ടല്‍ ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്.  ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ഇപ്പോൾ ആലപ്പുഴയിൽ ഒരു ഭക്ഷണശാലയിൽ പട്ടി ഇറച്ചി പിടികൂടി എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്  […]

Continue Reading

‘ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു’: പ്രചരണം തെറ്റാണ്… യാഥാര്‍ഥ്യമറിയൂ…

കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത നയി ചേതന ജെന്‍ഡര്‍ ക്യാംപെയിനിന്‍റെ ഭാഗമായി തയ്യാറാക്കിയ ലിംഗ സമത്വ പ്രതിജ്ഞ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പിൻവലിച്ചു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിരുന്നു.  പ്രചരണം  ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു. പ്രതിജ്ഞ ചൊല്ലേണ്ടന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം എന്നു വാര്‍ത്ത എഴുതിയ ന്യൂസ് കാര്‍ഡുകളും സ്ക്രീന്‍ഷോട്ടുകളുമാണ് പ്രചരിക്കുന്നത്. എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ ലിംഗ സമത്വ പ്രതിജ്ഞ […]

Continue Reading

ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു: വീഡിയോയുടെ സത്യമിതാണ്…

ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 ആരംഭിച്ചത് മുതൽ, ടൂർണമെന്‍റിന്‍റെ ചിത്രങ്ങളും വീഡിയോകളും  മാത്രമല്ല, ചില രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നുണ്ട്.  ഇതിനിടയിൽ പാലസ്തീനെ പിന്തുണച്ച് ഗാനമാലപിക്കുന്നതും  പലസ്തീൻ പതാകകൾ വീശുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം   ഖത്തർ സ്റ്റേഡിയം മുഴുവൻ പാലസ്തീനെ പിന്തുണച്ച് ഒറ്റക്കെട്ടായി ഗാനമാലപിച്ചുവെന്നാണ്  വീഡിയോ ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ:  ഇപ്രാവശ്യത്തെ ലോക കപ്പിൽ… വളരെ മനോഹരമായി കാണികൾ പാടിത്തുടങ്ങി.. ഖത്തറിൽ ഏറ്റവും കൂടുതൽ […]

Continue Reading

ടാപ്പിംഗ് വ്യായാമത്തിന്‍റെ ഈ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി യാതൊരു ബന്ധവുമില്ല…

ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ ചെയ്യുകയും അതിന്‍റെ ഗുണങ്ങൾ ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്നതാണ്  എന്ന വിവരണത്തോടെ  വൈറലാകുന്നുണ്ട്.  പ്രചരണം  2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, ഓർമ്മക്കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ടാപ്പിംഗ് വ്യായാമങ്ങൾ എങ്ങനെ ചെയ്യാമെന്ന് ഒരു സ്ത്രീ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇംഗ്ലിഷില്‍ Tata Memorial Hospital. Request everyone to watch the video without deleting. This is […]

Continue Reading

ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുമായി ചില സന്ദേശങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന്  അവകാശപ്പെടുന്ന ഒരു സന്ദേശം ഇപ്പോള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.   പ്രചരണം  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.   *ദയവായി ചൂടു തേങ്ങാ വെള്ളം*   ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.രാജേന്ദ്ര എ.  * ഈ വാർത്താക്കുറിപ്പ് ലഭിച്ച […]

Continue Reading

ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു: വൈറല്‍ വീഡിയോയുടെ വസ്തുത അറിയൂ…

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തി നിരവധി തെറ്റായ അവകാശവാദങ്ങൾ നെറ്റിസണ്‍സ്  പങ്കുവയ്ക്കുന്നുണ്ട്. ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറില്‍ ഒരു കൂട്ട മതംമാറ്റം നടന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്.  പ്രചരണം   ഇസ്ലാം മത പുരോഹിതന് മുന്നില്‍ ആളുകള്‍ കൂട്ടത്തോടെ നിന്ന്, ഒത്തിക്കൊടുക്കുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൂട്ടത്തോടെ ഏറ്റുചൊല്ലുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച്  വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: Filipinos converted […]

Continue Reading

ഡ്രോണ്‍ വഴി മൈതാനത്ത് ഫുട്ബോള്‍ എത്തിക്കുന്ന ഈ പഴയ വീഡിയോയ്ക്ക് ഖത്തര്‍ വേള്‍ഡ് കപ്പ് മല്‍സരവുമായി യാതൊരു ബന്ധവുമില്ല…

ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലും ഫുട്ബോൾ മത്സരങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് കൂടുതലും.  ഖത്തറിൽ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ നിന്നുള്ള വാർത്തകളോടൊപ്പം ചില തെറ്റായ പ്രചരണങ്ങളും ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.  മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പന്തുമായി ഒരാൾ പറന്നു വരുന്നു എന്ന വാർത്തയുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം സൗദി അറേബ്യയുടെ പതാകയുമേന്തി ഡ്രോനിലൂടെ സ്റ്റേഡിയത്തിലേക്ക് ഒരാൾ വന്നിറങ്ങുന്നതും റഫറിയുടെ കയ്യിലേക്ക് ഫുട്ബോൾ നൽകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ലോകകപ്പ് മത്സരത്തിന്‍റെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണ് ഈ […]

Continue Reading

സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു എന്നു തെറ്റായ പ്രചരണം…

മണ്ഡലകാലം സമാഗതമായതോടെ പലയിടത്തും പല സന്നദ്ധ സംഘടനകളും പതിവുപോലെ അയ്യപ്പന്മാർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്.  ആർഎസ്എസിന്‍റെ അനുബന്ധ സംഘടനയായ സേവാഭാരതിയുടെ അയ്യപ്പ ഭക്തന്മാർക്കായുള്ള അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു എന്ന വാർത്തയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം “കോട്ടയത്ത് ആർഎസ്എസ് പോഷകസംഘടനയായ സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച സംഘ പുത്രന്‍റെ പേര് അറിയാമോ സഖാക്കളെ” എന്ന വാചകങ്ങളുമായാണ് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവൻ നിലവിളക്ക് കൊളുത്തി […]

Continue Reading

ഖുറാന്‍ പരായണത്തിന്‍റെ ഈ പഴയ വീഡിയോയ്ക്ക് ഖത്തറിലെ ഫൂട്ബോള്‍ ലോകകപ്പ് ഉല്‍ഘാടനവുമായി യാതൊരു ബന്ധവുമില്ല…

വേള്‍ഡ് കപ്പ് 2022 ഫൂട്ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായ ഖത്തറില്‍ ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഖുർആൻ പാരായണം ചെയ്തതായി അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലായിരുന്നു.  പ്രചരണം   49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇസ്ലാം മത വേഷം ധരിച്ച് സ്റ്റേഡിയത്തിൽ ഇരിക്കുന്ന ഒരു ആൺകുട്ടി, ശ്രുതിമധുരമായ സ്വരത്തിൽ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യുന്നതും ഭക്തിപുരസരം പാരായണം ശ്രവിച്ച് കുറച്ച് ആൺകുട്ടികൾ അവന്‍റെ മുന്നിൽ വരിയായി ഇരിക്കുന്നതും കാണാം. ഫുട്ബോള്‍ ലോകകപ്പ് ഉല്‍ഘാടന വേദിയില്‍ നിന്നുള്ളതാണ് […]

Continue Reading

കാര്‍ റാലിയുടെ ഈ പഴയ വീഡിയോയ്ക്ക് ഗുജറാത്ത് 2022 നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അഞ്ചാം തീയതി വരെ തുടരും രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.  കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.  തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി എന്നു സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ്- ചെങ്ങന്നൂര്‍-പമ്പ യാത്രയ്ക്കും മടക്ക യാത്രയ്ക്കും രണ്ടു ടിക്കറ്റ് നിരക്ക്- കാരണമിതാണ്…

കോടിക്കണക്കിനു ഭക്തര്‍ ഓരോ വര്‍ഷവും സന്ദര്‍ശനത്തിന്  എത്തുന്ന ശബരിമല ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതമെടുത്ത് ശബരിമല സന്ദര്‍ശനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, അന്യ രാജ്യങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്താറുണ്ട്. അതുകൊണ്ടുതന്നെ വനയോര മേഖലയായ ശബരിമല യാത്രയ്ക്ക്  മണ്ഡലക്കാലത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ആവശ്യമായി വരും. കെ‌എസ്‌ആര്‍‌ടി‌സി ശബരിമലയിലേക്ക് ഇക്കാലത്ത് പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്.  കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ് […]

Continue Reading

സെല്‍ഫിയില്‍ കെ. സുധാകരന്‍റെ ഒപ്പമുള്ളത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്… ആര്‍‌എസ്‌എസുകാരല്ല…

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ആര്‍‌എസ്‌എസ് ശാഖ നടത്താന്‍ മുമ്പ് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്  പ്രചരിപ്പിക്കുകയാണുണ്ടായത്. കെ സുധാകരന്‍ ആര്‍‌എസ്‌എസ് അനുകൂലിയാണെന്ന അഭിപ്രായങ്ങള്‍ പലരും ഇതിന് ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.  അദ്ദേഹം ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി നിറത്തിലെ തുണി കൊണ്ട് തലമറച്ച കുറച്ചു ചെറുപ്പക്കാർക്ക് നടുവിൽ കെ സുധാകരൻ […]

Continue Reading

മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പോര്‍ട്ട്: പ്രചരിപ്പിക്കുന്ന ചിത്രം മാലിദ്വീപ് വിമാനത്താവളത്തിന്‍റെതാണ്…

മിനിക്കോയ് ദ്വീപിൽ കേന്ദ്ര സര്‍ക്കാര്‍ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു എന്ന വാർത്തയുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്  പ്രചരണം  മിനിക്കോയ് എയർപോർട്ടിന്‍റെ ഏരിയൽ വ്യൂ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇന്ത്യ പുതിയതായി മിനിക്കോയി ദ്വീപിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്‍റെ രൂപ രേഖയാണിത് എന്ന് അവകാശപ്പെട്ട്  നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇന്ത്യൻ മഹാസമുദ്രം മുഴുവനായി നിയന്ത്രണത്തിലാക്കാൻ , ഇന്ത്യൻ വ്യോമസേനക്കായി മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു . ഈ എയർപോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിലെ 80% വാണിജ്യ […]

Continue Reading

‘ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ല സത്യമിങ്ങനെ…

കേന്ദ്ര സർക്കാർ ഒരു വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്  പ്രചരണം പോസ്റ്റിൽ ടെക്സ്റ്റ് രൂപത്തിൽ നൽകിയിരിക്കുന്ന എന്ന സന്ദേശം ഇങ്ങനെ:  “നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്.  അതിൽ ഹൃദ്യം എന്ന ഒരു പദ്ധതിയുണ്ട്.  ഒരു വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും സർജറി ഉൾപ്പെടെയുള്ള ചികിത്സ എത്ര തുക ആയാലും […]

Continue Reading

‘അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു’ – ദൃശ്യങ്ങളുടെ സത്യമിതാണ്…

സിംഗപ്പൂരിൽ ഒരു ശിശു, മരണപ്പെട്ട അമ്മയുടെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.  പ്രചരണം  നിരവധി ആളുകൾ അമ്മ മരിച്ച  കുഞ്ഞിന്‍റെ കരച്ചിലടക്കി  ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ ഒരാള്‍, അതായത് കുഞ്ഞിന്‍റെ അമ്മയുടെ ഹൃദയം സ്വീകരിച്ചയാള്‍ എടുത്തപ്പോള്‍ ഹൃദയമിടിപ്പ് കേട്ട് കുഞ്ഞ് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് പ്രസവസമയത്ത് ജീവൻ നഷ്ടപ്പെട്ടു, തുടർന്ന് അമ്മയുടെ ഹൃദയം കറുത്ത ടീ-ഷർട്ട് ധരിച്ചയാൾക്ക് ദാനം ചെയ്തു. ഹൃദയം […]

Continue Reading

“ബിജെപി എംഎൽഎ അനിൽ ഉപാധ്യായ” പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു – വൈറല്‍ വീഡിയോയുടെ സത്യമറിയൂ…

ബിജെപി എംഎൽഎ അനിൽ ഉപാധ്യായ എന്ന പേരില്‍ പല പ്രചരണങ്ങളും ഇതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യമേ തന്നെ അറിയിക്കട്ടെ! ബിജെപി എംഎല്‍എ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്. ഇപ്പോള്‍ അനില്‍ ഉപാധ്യയയുടെ പേരില്‍ വീണ്ടും ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഒരു വ്യക്തി പോലീസ് യൂണിഫോം ധരിച്ച ഒരാളെ നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിക്കുന്നതും അയാളുടെ നേര്‍ക്ക് ആക്രോശിക്കുന്നതും കാണാം. ബിജെപി എം.എല്‍.എ […]

Continue Reading

വാച്ച് യുവര്‍ നെയ്ബര്‍ എന്നൊരു പദ്ധതി കേരള പോലീസ് നടപ്പാക്കിയിട്ടില്ല… യാഥാര്‍ഥ്യം ഇതാണ്…

ലോകം അവനവനിലേക്ക് ചുരുങ്ങിയ ഇക്കാലത്ത് അയൽപക്ക ബന്ധങ്ങള്‍ നഗര-ഗ്രാമ ഭേദമില്ലാതെ ദുര്‍ബലമാണ്. പലയിടത്തും ഭവനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും, ‘അയല്‍ക്കാര്‍ ആരും സംഭവം അറിഞ്ഞില്ല’- വാർത്താമാധ്യമങ്ങൾ വഴിയാണ് തൊട്ടപ്പുറത്ത് നടന്ന കാര്യങ്ങൾ തങ്ങൾ അറിഞ്ഞതെന്ന് മാധ്യമപ്രവർത്തകരോട് നാട്ടുകാര്‍ വിശദീകരിക്കുന്നതായി നിങ്ങൾ ഇതിനോടകം പല സന്ദര്‍ഭങ്ങളിലും ചാനല്‍ വാര്‍ത്തകള്‍ടയില്‍ കണ്ടിട്ടുണ്ടാവും. അയൽപക്ക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കേരള പോലീസ് പദ്ധതി രൂപീകരിച്ചെന്നും ‘വാച്ച് യുവർ നെയ്ബർ’ എന്നാണ് പദ്ധതിയുടെ പേരെന്നും അവകാശപ്പെട്ട് ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

വീഡിയോ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നുള്ളതാണ്… കൈയ്യേറ്റം രണ്ട് വനിതാ അഭിഭാഷകര്‍ തമ്മിലാണ്…

അഭിഭാഷക വേഷത്തിലുള്ള രണ്ട് സ്ത്രീകൾ തമ്മിലുള്ള മൽപ്പിടുത്തത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറലാകുന്നുണ്ട്.   പ്രചരണം  രണ്ടു സ്ത്രീകൾ അന്യോന്യം കോടതിവരാന്തയിൽ ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പലരും രംഗങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുന്നത് കാണാം. മഹാരാഷ്ട്രയിലെ കോടതിയിൽ വനിതാ അഭിഭാഷക വനിതാ ജഡ്ജിയെ കയ്യേറ്റം ചെയ്യുകയാണ് ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കോടതിയിൽ മാന്യമായി പെരുമാറാത്തതിന് വനിതാ ജഡ്ജി താഴെ ഇറങ്ങി വന്ന് യുവതിയായ അഭിഭാഷകയെ കയ്യേറ്റം ചെയ്യുന്ന രംഗം, മഹാരാഷ്ട്രയിലാണ് […]

Continue Reading

ഈ ചിത്രം തലശ്ശേരിയില്‍ ചവിട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ആറുവയസ്സുകാരന്‍റെതല്ല…

കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരിനിന്നു എന്ന കുറ്റത്തിന് ആറുവയസ്സുള്ള കുട്ടിയെ നിര്‍ദ്ദയം ചവിട്ടിയ സംഭവത്തിനെതിരെ  പ്രതിഷേധം വ്യാപിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ ഗണേശ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേശ്.  പൊന്യംപാലം സ്വദേശി ഷിഖാദാണ് കുട്ടിയെ ക്രൂരമായി ചവിട്ടിയത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.  പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിനുശേഷം പരിക്കേറ്റ കുട്ടിയായ ഗണേഷിനെ ചിത്രം എന്ന […]

Continue Reading

കൃപാസനം ധ്യാന കേന്ദ്രം ഡയറക്റ്റര്‍ പനി ബാധിച്ച് ആശുപത്രിയില്‍… വാര്‍ത്തയുടെ സത്യമിതാണ്…

വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള വാദങ്ങളും പ്രതിവാദങ്ങളുമായി ആലപ്പുഴയിലെ ക്രൈസ്തവ ദേവാലയമായ കൃപാസനം പള്ളി വാർത്തകളിൽ മിക്കവാറും ഇടം പിടിക്കുന്നുണ്ട്. പള്ളിയില്‍ നിന്നുള്ള പ്രസിദ്ധീകരണമായ കൃപാസനം പത്രം  അത്ഭുത സിദ്ധിയുള്ളതാണെന്ന് പ്രചരണം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ പലരും ഇതിനെതിരെ രസകരമായ ട്രോളുകളുമായി രംഗത്തെത്തുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്ക് പകരം വിവിധ തരത്തില്‍ പത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് അതിലൊന്ന്. ഇതിനിടെ കൃപാസനം പള്ളിയിലെ പുരോഹിതന്‍ പനി ബാധിച്ച് ആശുപത്രിയിലാണ് എന്നൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രചരണം  ‘കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ […]

Continue Reading

ഋഷി സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു—ദൃശ്യങ്ങളുടെ സത്യമിതാണ്…

ഗ്രേറ്റ് ബ്രിട്ടൺ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ ഋഷി സുനക് ചില ചരിത്രങ്ങൾ തുടക്കം കുറിക്കുക കൂടിയാണ് ചെയ്തത്. ബ്രിട്ടനിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി.  കൂടാതെ ഇന്ത്യൻ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് അദ്ദേഹം. കൂടാതെ ഋഷി ബ്രിട്ടീഷ് വംശജനല്ലാത്ത ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്. സുനക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതിനു തൊട്ടുമുമ്പ് ഭഗവത്ഗീതയെ വണങ്ങുന്നു എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  സുനക് ഭാര്യ അക്ഷത എന്നിവർ ഹിന്ദുത്വ അടയാളങ്ങൾ പതിപ്പിച്ച […]

Continue Reading

ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ നയമേധാവി വിജയ ഗഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍… പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

അമേരിക്കയിൽ കുടിയേറി പാർത്ത ഇന്ത്യൻ വംശജ വിജയ ഗഡ്ഡി ട്വിറ്റർ പ്ലാറ്റ് ഫോമിന്‍റെ ജനറൽ കൗൺസിൽ ആയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്‍റ് ആയിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നും നീക്കംചെയ്ത നടപടിയാണ് വിജയ് ഗഡ്ഡിയെ ശ്രദ്ധേയ ആക്കിയത്.  എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം അടുത്തിടെ ഏറ്റെടുത്തതോടുകൂടി വിജയ് ഗഡ്ഡിയെ നയ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.  ഇലോൺ മസ്ക് പുതിയ ട്വിറ്ററിന്‍റെ പുതിയ തലവനായി ചുമതലയേറ്റശേഷം വിജയ് ഗഡ്ഡിയെ മാനേജ്മെന്‍റിൽ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന […]

Continue Reading

യുകെയില്‍ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക് ദീപാവലി ദിയകള്‍ കത്തിക്കുന്ന ഈ ചിത്രം പഴയതാണ്… 

ബ്രിട്ടനിലെ പ്രധാനമന്ത്രി ഋഷി സുനക് ദീപാവലി ദീപങ്ങൾ തെളിയിക്കുന്നു എന്ന് അവകാശപ്പെട്ട ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 25 ന് പുതിയ യുകെ പ്രധാനമന്ത്രിയായി നിയമിതനായതിന് ശേഷമാണ് അവകാശവാദം. യുകെയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ആയതിനാൽ സുനകിന്‍റെ സ്ഥാനാരോഹണം ഇന്ത്യക്കും ആഹ്ളാദ വേളയാണ്.  പ്രചരണം ബ്രിട്ടണിന്‍റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്, തെരുവില്‍ ദിയകൾ (വിളക്കുകൾ) കത്തിക്കുന്ന ചിത്രം ഇത്തവണത്തെ ദീപാവലി ആഘോഷത്തില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ദീപാവലി സ്വന്തം വസതിയിൽ […]

Continue Reading

T 20 ലോകകപ്പ് മത്സരത്തിൽ പാരാജയപ്പെട്ടതില്‍ നിരാശനായി പാകിസ്ഥാൻ ആരാധകൻ ടിവി തകർത്തോ? സത്യമിതാണ്…

T 20 ലോകകപ്പ് മത്സരത്തിൽ തന്‍റെ രാജ്യത്തിന്‍റെ തോല്‍വിയില്‍ ക്ഷുഭിതനായി ഒരു വ്യക്തി ടിവി തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട് പ്രചരണം  ക്രിക്കറ്റ് മല്‍സരം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുന്ന ആരാധകന്‍ അവസാന പന്തില്‍ നിന്നുള്ള അനുകൂല വിധിക്കായി ടിവി ദൃശ്യങ്ങളോട് ആവീശത്തോടെ പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വിധി മറിച്ചായപ്പോള്‍ അയാള്‍ ടിവി തകര്‍ക്കുന്നതും കാണാം. ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരത്തിന്‍റെ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യ വിജയിച്ച ദൃശ്യങ്ങള്‍ ടിവിയില്‍ കാണുന്ന പാകിസ്ഥാനി ആരാധകന്‍ ടിവി […]

Continue Reading

പെരിന്തല്‍മണ്ണ ഓടമലയില്‍ പുലിയിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍… പ്രചരിപ്പിക്കുന്ന വീഡിയോ 2014 ലെതാണ്…

കേരളത്തിലെ വനയോര മേഖലയുടെ സമീപ പ്രദേശങ്ങളില്‍ വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി മനുഷ്യരെയോ മൃഗങ്ങളെയോ ആക്രമിക്കുന്ന വാർത്തകൾ കൂടെക്കൂടെ മാധ്യമങ്ങളില്‍  കാണാറുണ്ട്. പുലി നാട്ടിൽ ഇറങ്ങി ഇറങ്ങി നായയെ പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഈയിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  പെരിന്തൽമണ്ണക്കടുത്ത് ഓടമല റോഡിൽ പുലി നാട്ടിലിറങ്ങി നായയെ ആക്രമിക്കുന്നു എന്ന് അവകാശപ്പെട്ട് സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം നടക്കുന്നത് പെരിന്തൽമണ്ണയ്ക്കടുത്താണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

പൊതുസ്ഥലത്ത് ലഹരി വസ്തു ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ കേരള പോലീസിലെതല്ല… സത്യമിതാണ്…

നിരോധിത ലഹരി പദാർഥങ്ങളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചു വരികയാണ് എന്ന പോലീസ് റിപ്പോർട്ടുകൾ ദിവസേനയെന്നോണം പുറത്തുവരുന്നുണ്ട്.  ഇതിനിടെ കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ലഹരി ഉപയോഗിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഗതാഗതം നടക്കുന്ന ഒരു റോഡരികിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഗൌരവത്തോടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അദ്ദേഹത്തിന് പുറകില്‍ സ്കൂള്‍ യൂണിഫോമിട്ട ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നുണ്ട്.  പോക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നം എന്നു […]

Continue Reading

ലഹരി മാഫിയയ്ക്കെതിരെയുള്ള ഈ ജാഗ്രതാ നിര്‍ദ്ദേശം കേരള പോലീസ് നല്‍കിയതല്ല…

ലഹരി മാഫിയ ടീനേജ് പ്രായത്തിലുള്ള കുട്ടികളെയാണ് കൂടുതൽ നോട്ടമിടുന്നതെന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് വാർത്താ മാധ്യമങ്ങളിലൂടെ വരുന്ന പല വാർത്തകളും നമ്മളെ അറിയിക്കുന്നുണ്ട്.  വ്യാപകമാകുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം എന്ന നിലയിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ലഹരി മാഫിയയ്ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും  കുട്ടികളെ ശ്രദ്ധിക്കണമെന്നും ഉത്ബോധിപ്പിച്ചുകൊണ്ട് പോലീസ് നൽകിയ അറിയിപ്പ് എന്ന നിലയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: ”___രക്ഷിതാക്കൾ ജാഗ്രത പാലിക്കുക___ കേരളത്തിലെ പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ […]

Continue Reading

ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു… പ്രചരണത്തിന്‍റെ സത്യം ഇതാണ്…

വ്യാളിയും ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്ത് പണിതുയര്‍ത്തിയ ഒരു മതിൽ കമാനം മുസ്ലീങ്ങൾ പൊളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കമാനം തകര്‍ക്കുന്നതു കാണാം. തകര്‍ക്കുന്നതിനെതിരെ സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഗുണ്ടൂരിലെ നാഗക്ഷേത്രം മുസ്ലിങ്ങള്‍ പൊളിക്കുകയാണ് എന്നാരോപിച്ച് ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “ആന്ധ്രയിൽ ഗുണ്ടൂരിലാണ് സംഭവം. സമാതാനക്കാർ ആ ഗ്രാമത്തിൽ ഭൂ രിപക്ഷമായിത്തുടങ്ങി” archived link പൊളിക്കുന്ന മതിലിലെ വ്യാളിയും ചന്ദ്ര-നക്ഷത്ര ചിഹ്നങ്ങളും  […]

Continue Reading

‘എല്‍ദോസ് കുന്നപ്പള്ളി കേസിലെ പരാതിക്കാരി’ എന്നു പ്രചരിപ്പിക്കുന്ന ചിത്രം ദിവ്യ എം നായര്‍ എന്ന അഭിനേത്രിയുടെതാണ്…

എൽദോസ് കുന്നപ്പള്ളി എംഎൽഎക്കെതിരെ ഒരു യുവതി കഴിഞ്ഞ ദിവസം പീഡന പരാതി നൽകിയിരുന്നു. തുടർന്ന് എംഎൽഎ ഒളിവിൽപോയി. കഴിഞ്ഞദിവസം ചില ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചതായി വാർത്തകൾ വന്നു. എൽദോസ് കുന്നപ്പള്ളി യുവതിയെ ദേഹോപദ്രവം ചെയ്തതായും പരാതിയില്‍ പറയുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ ഒരു യുവതിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ പ്രചരിക്കാൻ തുടങ്ങി. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ പരാതി നൽകിയ യുവതി ആണിത് എന്ന് സൂചിപ്പിച്ചാണ് ചിത്രം നല്‍കിയിട്ടുള്ളത്.   പ്രചരണം അന്വേഷിച്ച ശേഷം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇത്തരത്തിൽ ഒരു […]

Continue Reading

ബേപ്പൂര്‍ കോട്ടയില്‍ നിന്നും ലഭിച്ച ടിപ്പുവിന്‍റെ നിധി… പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

മൈസൂർ രാജാവായ ടിപ്പു കോഴിക്കോടിനടുത്തുള്ള ഫെറോക്കിൽ മലബാറിന്‍റെ തലസ്ഥാനമായ ഫറോഖാബാദിന്‍റെ ഭാഗമായി രൂപകല്പന ചെയ്ത, ഒരു കോട്ടയെക്കുറിച്ച് ഈയിടെ അറിയപ്പെടാത്ത ചില വസ്തുതകൾ പുറത്തുവന്നിരുന്നു. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ടിപ്പു സുൽത്താൻ നിർമ്മിച്ച കേരളത്തിലെ ഏക കോട്ടയായിരുന്നു. കേരള സംസ്ഥാന പുരാവസ്തുവകുപ്പ് പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് ചില വിവരങ്ങള്‍ വെളിച്ചത്തുവന്നത്. വില്യം ലോഗന്‍റെ മലബാർ മാനുവൽ, ജോയിന്‍റ് കമ്മീഷണറുടെ ‘മലബാറിനെക്കുറിച്ചുള്ള റിപ്പോർട്ട്’, മൊഹിബുൾ ഹസന്‍റെ ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താന്‍ ചരിത്രരേഖകൾ തുടങ്ങിയവയിലെ […]

Continue Reading

കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തിന്‍റെ ചിത്രമായിപങ്കിടുന്നത് നൈജീരിയയില്‍ നിന്നുള്ള പഴയ ചിത്രമാണ്…

കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കര്‍ണ്ണാടക പര്യടനം തുടരുകയാണ്. റാലിക്കായി തടിച്ചു കൂടിയ വന്‍ ജനക്കൂട്ടം എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  മൂന്നു ചിത്രങ്ങളാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ പതിനായിരങ്ങള്‍ ഒരു മൈതാനത്ത് തടിച്ചു കൂടിയിട്ടുള്ളത് കാണാം. കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തെ കാണിക്കുന്നു എന്ന അവകാശവാദത്തോടുകൂടിയ മൂന്ന് ചിത്രങ്ങളുടെ ഒരു കൊളാഷ് ആണ് നല്‍കിയിട്ടുള്ളത്.  FB […]

Continue Reading

‘ആദിവാസി പെണ്‍കുട്ടിയെ നരബലിയില്‍ നിന്നും പണ്ഡിറ്റ്ജി രക്ഷപ്പെടുത്തി…’ പ്രചരിക്കുന്ന കഥയുടെ സത്യമറിയൂ…

കേരളത്തില്‍ ഈയിടെ നടന്ന അതിക്രൂരമായ നരബലി സംഭവത്തിന്‍റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍  ഇതുവരെ മോചിതരായിട്ടില്ല. പലയിടത്തു നിന്നും ഇതിനിടെ മന്ത്രവാദത്തിന്‍റെയും അന്ധവിശ്വാസങ്ങളുടെയും കഥകള്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ഒഡീഷയിൽ ആദിവാസി പെൺകുട്ടിയെ നരബലിയിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നവകാശപ്പെടുന്ന ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ ആകുന്നുണ്ട്.   പ്രചരണം ജവഹർലാൽ നെഹ്റു ആദിവാസി പെൺകുട്ടിക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ആദിവാസി പെൺകുട്ടിയെ നരബലിയിൽ നിന്നും ജവഹർലാൽ നെഹ്റു രക്ഷപ്പെടുത്തി എന്നു സൂചിപ്പിച്ച് […]

Continue Reading

പിഐബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്നു മീഡിയവണ്‍ മാധ്യമത്തെ ഒഴിവാക്കിയോ..? യാഥാര്‍ഥ്യം അറിയൂ…

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വൺ ചാനല്‍ പുറത്തായി എന്നൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  മീഡിയവൺ വൺ മാധ്യമത്തിന് കേന്ദ്ര അക്രഡിറ്റേഷൻ നഷ്ടമായി എന്നു സൂചിപ്പിച്ചു നൽകിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ: “കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പിഐബി അക്രഡിറ്റേഷൻ പട്ടികയിൽ നിന്നു മീഡിയ വൺ ചാനലിനെ  ഒഴിവാക്കി….. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ […]

Continue Reading

ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം അറിയൂ…

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ പോരാളി ബാറ്റ്‌സ്മാൻ ഡേവിഡ് മില്ലറുടെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിച്ചുവെന്ന് ഒരു വാര്ത്ത പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  പ്രചരണം   മികച്ച കായികതാരം ഡേവിഡ് മില്ലറുടെ മകൾ ദീർഘകാലമായി ക്യാൻസറിനോട് പോരാടി അന്തരിച്ചു എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.  മില്ലര്‍ മകളുടെ ഒപ്പമുല്ല ചില ചിത്രങ്ങളുടെ കൂടെ നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഹൃദയഭേദകമായ വാര്‍ത്ത. “കാന്‍സര്‍ ബാധിതയായിരുന്ന ഡേവിഡ് മില്ലറുടെ മകള്‍ അന്തരിച്ചു” കൂടാതെ ഇങ്ങനെ വിവരണവും […]

Continue Reading

പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറിയെന്നും ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ഇന്ദിരാഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ദിരം മണ്ണുര്‍ പാലക്കാട് എന്ന ബോർഡ് വെച്ച് ഒരു കെട്ടിടത്തിന്‍റെ ചിത്രവും തൊട്ടുതാഴെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് മണ്ണൂർ എന്നെഴുതിയ മറ്റൊരു ചിത്രവും ഒരുമിച്ച് ചേർത്താണ് പ്രചരിപ്പിക്കുന്നത്. അതായത് ഈ കെട്ടിടത്തില്‍ മുമ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ്  ഇല്ലാതാവുകയും കെട്ടിടം ബിജെപി […]

Continue Reading

വൈറല്‍ ചിത്രത്തിലുള്ളത് നരബലി കേസ് പ്രതി ഭഗവല്‍ സിംഗല്ല, വസ്തുത അറിയൂ…

ആഭിചാര ക്രിയകളുടെ പേരില്‍ രണ്ടു സ്ത്രീകളെ പൈശാചികമായി നരബലി നൽകിയ വാർത്ത ഇന്നലെ ഞെട്ടലോടെയാണ് കേരളം കേട്ടത്.  പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പ്രധാന പ്രതിയായ ഭഗവൽ സിംഗ് സിപിഎം പ്രവർത്തകൻ ആണെന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്. പ്രതിയുടെ ചിത്രമാണ് എന്ന് വാദിച്ച് സിപിഎം പാർട്ടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം കഴിഞ്ഞ ദിവസം അന്തരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അനുശോചന യാത്രയിൽ അനുഗമിക്കുന്ന ഭഗവത് സിംഗിന്‍റെ ചിത്രം […]

Continue Reading

ഖത്തര്‍ ഫിഫ ലോകകപ്പ് 2022: സന്ദര്‍ശകര്‍ക്കായി പ്രചരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യാജമാണ്…

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് വേളയിൽ സന്ദർശകർക്ക് യാഥാസ്ഥിതികമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍ അറിയിപ്പ് പുറത്തിറക്കി എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന വാചകത്തോടൊപ്പം  വേദിയില്‍ കാണികള്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നു സൂചിപ്പിക്കുന്ന അടയാളങ്ങളുടെ ഗ്രാഫിക് ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററാണ് ഇന്‍റർനെറ്റിൽ വൈറലാകുന്നത്. ഈ ഗ്രാഫിക് അനുസരിച്ച്, മദ്യപാനം, സ്വവർഗരതി, അശ്ലീലം, അശ്ലീലം, ആരാധനാലയങ്ങളോടുള്ള അനാദരവ്, ഉച്ചത്തിലുള്ള സംഗീതവും ശബ്ദവും, ഡേറ്റിംഗ്, ആളുകളുടെ അനുവാദമില്ലാതെ ഫോട്ടോ […]

Continue Reading

സ്റ്റീവ് ജോബ്സിന്‍റെ അവസാന വാക്കുകൾ എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ യാഥാര്‍ഥ്യം…

ആപ്പിളിന്‍റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവുമായ സ്റ്റീവ് ജോബ്‌സിനെ അറിയാത്തവര്‍ വിരളമാണ്.  കമ്പ്യൂട്ടർ, സംഗീതം, സിനിമ, വയർലെസ് വ്യവസായങ്ങൾ എന്നിവയെ മാറ്റിമറിച്ച ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് സ്റ്റീവ് ജോബ്സ് വർഷങ്ങളോളം അപൂർവ പാൻക്രിയാറ്റിക് ക്യാൻസറുമായി മല്ലിട്ട് 2011 ഒക്ടോബർ 5-ന് അന്തരിച്ചു.  അദ്ദേഹത്തിന്‍റെ അവസാന വാക്കുകള്‍ എന്ന പേരില്‍ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  സമ്പത്തിന് അതീതമായി ജീവിതത്തിന്‍റെ ചില കാഴ്ചപ്പാടുകളാണ് കുറിപ്പില്‍ കാണുന്നത്. “വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ […]

Continue Reading

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അടിവസ്ത്രം പോലെ…  ജൂഹി ചൗളയുടെ ട്വീറ്റിന്‍റെ യാഥാര്‍ഥ്യം അറിയൂ…

ഭരണകൂടത്തിനെതിരെയോ അല്ലെങ്കില്‍ അനുകൂലമായോ സെലിബ്രിറ്റികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ്   ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജൂഹി ചൌളയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തന്‍റെ അടിവസ്ത്രം പോലെയാണെന്ന് നടി ജൂഹി ചൗള വിമർശിച്ച് ട്വീറ്റ് ചെയ്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്റെ അടിവസ്ത്രത്തിന്‍റെ പേര് ഡോളര്‍ എന്നാണ്. രൂപ എന്നായിരുന്നുവെങ്കില്‍ എപ്പോഴും […]

Continue Reading

RSS റൂട്ട് മാര്‍ച്ചിന്‍റെ ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതല്ല… സത്യമിതാണ്….

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആർ എസ് എസ് പദസഞ്ചലനം എല്ലാ കൊല്ലവും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നടക്കാറുണ്ട്.  ഇത്തവണ ഒക്ടോബര്‍ രണ്ടിന് തമിഴ്നാട്ടിൽ പദസഞ്ചലനം നടത്താൻ അനുവദിക്കില്ല എന്ന് സർക്കാർ ഉത്തരവിട്ടിരുന്നു.  എന്നാൽ അതിനെ മറികടന്ന് ആർഎസ്എസ് പ്രവർത്തകർ പദസഞ്ചലനം നടത്തിയെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകർ റൂട്ട് മാർച്ച് നടത്തുന്ന ദൃശ്യങ്ങളോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് അറിയിക്കുന്നത് ഇത് തമിഴ്നാട്  നിന്നുള്ളതാണ് എന്നാണ്. മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി  നിഷേധിച്ചെങ്കിലും […]

Continue Reading

അവയവ മോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടി- വീഡിയോ ദൃശ്യങ്ങളുടെ വസ്തുത ഇതാണ്…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  പലരും ഇതൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. അതിവേഗം ഇത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെടുകയും ചെയ്യും. കുട്ടികളെ  തട്ടിക്കൊണ്ടു പോകുന്ന സന്യാസി സംഘത്തെ കുറിച്ചുള്ള ഒരു വീഡിയോ ഈയിടെ പ്രചരിച്ചു തുടങ്ങിയത്  ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു   പ്രചരണം കുട്ടികളെ തട്ടിക്കൊണ്ടു പോയി ഡോക്ടർമാരുടെ സഹായത്തോടെ അവയവങ്ങള്‍ എടുത്ത് വില്പന ചെയ്യുന്ന സംഘത്തെ പിടികൂടി എന്നാ സന്ദേശമാണ് വീഡിയോ ഉപയോഗിച്ച് നല്‍കുന്നത്.  കഴുത്തിനു താഴോട്ട് […]

Continue Reading

ഭാരത് ജോഡോ: മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം…

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം കർണാടകയിൽ പ്രവേശിച്ചു.  ഏഴു മാസങ്ങൾക്കുശേഷം കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാതിരിക്കുകയാണ്.  കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ,  പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർക്കൊപ്പം ഉത്സവ അന്തരീക്ഷത്തിലാണ്  രാഹുല്‍ ഗാന്ധി കർണാടക ജോഡോ യാത്ര  ആരംഭിച്ചത്.  കേരളത്തിലെ ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ കൂടുതലും ആശ്രയിച്ചിരുന്നത് നാട്ടിൻപുറങ്ങളിലെ ചായക്കടകളെയും ഹോട്ടലുകളെയും ആയിരുന്നു. കർണാടകയിലും രാഹുൽഗാന്ധി ആഹാരത്തിനായി സാധാരണ കടകളെ ആശ്രയിക്കുന്ന […]

Continue Reading

ബംഗാളിലെ സിപിഎം നേതാവ് മലപ്പുറത്ത് ഹോട്ടലില്‍ ജീവനക്കാരനായി പണിയെടുത്ത് തുടങ്ങിയോ…? സത്യമിതാണ്…

ബംഗാളിൽനിന്നുള്ള സിപിഎം നേതാവ് ഇപ്പോള്‍ കേരളത്തിൽ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കാൻ നിൽക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒരു ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട് എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ തുടങ്ങിയ നേതാക്കൾക്കൊപ്പം ഒപ്പം നിൽക്കുന്ന ഒരു നേതാവിനെ വൃത്തത്തിൽ അടയാളപ്പെടുത്തി കാണിച്ചിട്ടുണ്ട്. തൊട്ടുതാഴെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ഒരു വ്യക്തിയുടെ ചിത്രവും നൽകിയിട്ടുണ്ട്. ഈ വ്യക്തി തന്നെയാണ് പോളിറ്റ്ബ്യൂറോ നേതാക്കൾക്കൊപ്പം നിൽക്കുന്ന സിപിഎം നേതാവ് […]

Continue Reading

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളേയും കേന്ദ്ര സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ച വാര്‍ത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പ് പ്രകാരമുള്ള നടപടി ഉടൻ പ്രാബല്യത്തിലാകും.  സംഘടനയുടെ ഓഫീസുകൾ പൂട്ടി മുദ്ര വെക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചുവെന്നും വാര്‍ത്തയുണ്ട്. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ് എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  വിനിമയത്തിലുള്ള ഇന്ത്യന്‍ […]

Continue Reading

ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല… പ്രചരണത്തിന്‍റെ സത്യമറിയൂ…

ഈ വർഷം അവസാനം ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുവമോര്‍ച്ചാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലിയുടെ  വീഡിയോ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന്‍റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജനക്കൂട്ടം എത്താത്തതിനാല്‍ പ്രധാനമന്ത്രി മോദി പരിപാടി ഉപേക്ഷിച്ചു മോദി മാണ്ഡിയിൽ എത്തിയില്ല […]

Continue Reading

ഈ റോഡ് കേരളത്തിലേതല്ല, ബംഗ്ലാദേശിലെതാണ്….

കേരള സര്‍ക്കാര്‍ നിലവാരമില്ലാതെ നിർമ്മിച്ച റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്നവകാശപ്പെട്ട്  തകര്‍ന്ന റോഡിന്‍റെ  ഒരു ചിത്രം വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തകര്‍ന്ന റോഡ് ചിലര്‍ പായ പോലെ ചുരുട്ടി എടുക്കുന്നത് ചിത്രത്തില്‍ കാണാം. കേരളത്തിലാണ് ഈ റോഡ് എന്നു വാദിച്ച് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “PWD rocks……. ആവശ്യം കഴിഞ്ഞാൽ ചുരുട്ടി വക്കാവുന്ന റോഡ് കണ്ടു പിടിച്ചു….😳😉😁😆😄😜” FB post archived link  എന്നാല്‍ ഈ റോഡ് കേരളത്തിലേതോ അല്ലെങ്കില്‍ ഇന്ത്യയിലൊരിടത്തും നിന്നുള്ളതോ […]

Continue Reading

ഭാരത് ജോഡോ: രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നത് അമൂല്യയല്ല, കെ‌എസ്‌യു നേതാവ് മിവ ആന്‍ഡ്രിലിയയാണ്…

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം തുടരുകയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു.  പ്രചരണം  യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്ന അമൂല്യ ലിയോണ നൊറോണയെ കണ്ടതായി അവകാശപ്പെട്ട്  ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. മുകളിലെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചിരിക്കുന്നത് കാണാം. താഴെ ഒവൈസിയുടെ കൂടെ വേദിയില്‍ ഇതേ ഛായ […]

Continue Reading

രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് ഭാരത് ജോഡോ യാത്രയുമായി യാതൊരു  ബന്ധവുമില്ല…

വിശേഷങ്ങളും വിവാദങ്ങളുമായി ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പുരോഗമിക്കുകയാണ്. കന്യാകുമാരിയിൽ നിന്നാരംഭിച്ച് ജമ്മുകാശ്മീരിൽ അവസാനിക്കുന്ന യാത്ര 150 ദിവസത്തേക്കാണ് തയ്യാറാക്കിയിട്ടുള്ളത്.  കേരള പര്യടനത്തിനിടെ രാഹുൽ ഗാന്ധി കഴക്കൂട്ടത്ത് വേദിയിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കോൺഗ്രസ് നേതാക്കളും വിദ്യാർഥികളുമായി രാഹുൽഗാന്ധി ആഹ്ളാദപൂര്‍വം വേദിയിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴക്കൂട്ടത്താണ് രാഹുല്‍ ഗാന്ധി നൃത്ത ചെയ്യുന്നത് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

ഭാരത് ജോഡോ: ബീഫ് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ ഫോട്ടോ എഡിറ്റഡാണ്…

150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്രയില്‍, കാൽനട ജാഥയുടെ ഭാഗമായി രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ കോൺഗ്രസ് നേതാക്കളും ഇപ്പോള്‍ കേരളത്തിലുണ്ട്. ശ്രീനഗറിലെത്തുന്നതിനു മുമ്പ് നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാനാണ് പദ്ധതി. കന്യാകുമാരിയിൽ ആരംഭിച്ച കാൽനട ജാഥ സെപ്റ്റംബർ 30-തോടെ കർണാടകയിൽ എത്തുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജോഡോ യാത്രയ്ക്കിടെ കേരളത്തിൽ എത്തിയപ്പോള്‍ ബീഫ് കഴിക്കുന്നുവെന്ന് വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്.  പ്രചരണം  കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ നേതാക്കളായ കൊടിക്കുന്നിൽ […]

Continue Reading

ഭാരത് ജോഡോ: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മദ്യലഹരിയിലെന്ന് പ്രചരണം… എന്നാല്‍ സത്യമിതാണ്…

ഭാരത് ജോഡോ യാത്ര കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നും വടക്കൻ ജില്ലകളിലേക്ക് പര്യടനം തുടരുകയാണ്. ഇന്ന് എറണാകുളത്താണ് യാത്ര പുരോഗമിക്കുന്നത്.  ജോഡോ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി മദ്യപിച്ചിട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.   പ്രചരണം  കോൺഗ്രസ് പ്രവർത്തകര്‍ റസ്റ്റോറന്‍റിന് ഉള്‍വശം പോലെ തോന്നിക്കുന്ന മുറിയില്‍ നിന്നും ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാകുന്നത്. മദ്യം ഉപയോഗിക്കുന്നതിന്‍റെ സൂചനകളൊന്നും ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും ഇവര്‍ മദ്യലഹരിയിലാണെന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

ബീച്ചിനരികില്‍ കൂറ്റന്‍ തിമിംഗലം ഉയര്‍ന്നു വരുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്…

കടൽത്തീരത്ത് ബീച്ചിന് സമീപത്തായി ഒരു വലിയ തിമിംഗലം ഉയർന്നു വരുന്നതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ബീച്ചിന് അരികിലായി ഒരു വലിയ തിമിംഗലം ഉയര്‍ന്ന് വരുന്ന ദൃശ്യങ്ങൾ കാണാം. ഇതുമൂലം വലിയ തിരമാലകൾ ഉണ്ടായി തീരത്തേക്ക് അടിച്ചു കയറുന്നതും ആളുകൾ പിന്നിലേക്ക് ഓടി അകലുന്നതും ദൃശ്യങ്ങളിൽ കാണാം. archived link FB post യഥാർത്ഥ സംഭവമാണ് എന്നുള്ള മട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.  എന്നാൽ ഇത് എഡിറ്റ് വീഡിയോ ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി  […]

Continue Reading

ക്യാമറ ഷട്ടര്‍ നീക്കം ചെയ്യാതെ പ്രധാനമന്ത്രി മോദി ഫോട്ടോയെടുക്കുന്ന ചിത്രം… യാഥാര്‍ഥ്യം ഇതാണ്…

ഇന്ത്യയില്‍ വംശനാശം നേരിട്ട വന്യജീവിയാണ് ചീറ്റപ്പുലി. ഈ കുറവ് പരിഹരിക്കുന്നതിനായി നമീബിയയിൽ ചീറ്റപ്പുലികളെ കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നിരുന്നു. വിമാനമാർഗം ഇന്ത്യയിലെത്തിച്ച 8 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ തുറന്നുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ജന്മദിനത്തില്‍ നേരിട്ട് എത്തിയിരുന്നു. പാർക്കിന് സമീപം പുൽമേട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ചീറ്റകളുടെ കൂട് തുറന്നുവെച്ച് ലിവർ തിരിച്ചാണ് മോദി തുറന്നുവിട്ടത്. പിറന്നാൾ ദിനത്തിൽ വൈൽഡ് ലൈഫ് ജാക്കറ്റ് അണിഞ്ഞെത്തിയ മോദി മാധ്യമങ്ങളിൽ തരംഗമായി മാറി. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

പഴയ ചിത്രം ഉപയോഗിച്ച് മന്ത്രി പി രാജീവിനെതിരെ വ്യാജ പ്രചരണം…

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ല എന്ന് വ്യവസായമന്ത്രി പി രാജീവ് ഈയിടെ  പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്‍റേത് പൊള്ളയായ വാദമാണെന്നും പ്രവർത്തി മറ്റൊന്നാണ് എന്നും വാദിച്ചുകൊണ്ട് ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാകുന്നുണ്ട്.   പ്രചരണം മന്ത്രി പി രാജീവ് ഉൾപ്പെട്ട സംഘം, സിപിഐഎം ജനകീയ മാർച്ച് എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് ഉണ്ട് മുദ്രാവാക്യങ്ങൾ മുഴക്കി മുന്നോട്ടു നീങ്ങുന്ന ചിത്രം പോസ്റ്റില്‍ നൽകിയിട്ടുണ്ട്. ഒപ്പം പോസ്റ്ററിലെ അടിക്കുറിപ്പുകൾ ഇങ്ങനെ: “പാർട്ടിയുടെ കൊടിക്ക് മഹത്വം ഉണ്ടെന്നും […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്നത് സിപിഎം പ്രവര്‍ത്തകരല്ല… സത്യമിതാണ്…

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്ര കേരളത്തിൽ പര്യടനം തുടരുകയാണ്. കേരളത്തിൽ യാത്ര  ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു കൊണ്ട് പലയിടത്തും പ്രവർത്തകരും അണികളും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ സിപിഎംകാർ ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ദൃശ്യങ്ങളിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച കൊടികള്‍ ഉയര്‍ത്തി പാർട്ടി പ്രവർത്തകർ ജോഡോ യാത്രക്ക് അഭിവാദ്യം അർപ്പിക്കുന്നത് കാണാം.  ഇവർ സിപിഎമ്മുകാരാണ് […]

Continue Reading

തെരുവ് നായ്ക്കളും പുലിയും തമ്മിലുള്ള എന്‍കൌണ്ടര്‍- ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…

കേരളത്തിലെ മാധ്യമങ്ങളില്‍ നിറയെ തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാർത്തകളാണ്. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ തെരുവ് നായ്ക്കൾ നാട്ടിൽ ഇറങ്ങിയ ഒരു പുലിയെ ഓടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പുലി മരത്തിന്‍റെ മുകളിൽ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ട തെരുവ് നായ്ക്കൾ അതിനു നേരെ കുരയ്ക്കുന്നത് കാണാം. അപ്പോൾ പുലി മരത്തില്‍ നിന്നിറങ്ങി തെരുവ് നായ്ക്കലൂടെ നേരെ തിരിയുന്നതും തങ്ങള്‍ നേരിടാന്‍ ശ്രമിച്ച എതിരാളി ‘ചില്ലറക്കാരനല്ല’ എന്നു തിരിച്ചറിഞ്ഞതോടെ തെരുവുനായ്ക്കൾ […]

Continue Reading

2009 CWG വേദിയില്‍ മന്ത്രം ചൊല്ലുന്ന  ദൃശ്യങ്ങള്‍ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ നിന്നുള്ളതാണെന്ന്  തെറ്റായി പ്രചരിപ്പിക്കുന്നു…

എലിസബത്ത് രാജ്ഞിയുടെ ചരമ സംസ്ക്കാര ചടങ്ങുകളില്‍ നിന്നുള്ളതാണ് എന്നവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഒരു സ്കൂൾ ഗായകസംഘം ഹിന്ദു ശ്ലോകങ്ങൾ ചൊല്ലുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  പ്രചരണം  ദീര്‍ഘകാലം ഇന്ത്യയെ കോളനിയാക്കി വച്ച് അടക്കിഭരിച്ച ബ്രിട്ടിഷ് സാമ്രാജ്യത്തിന്‍റെ മഹാറാണിയുടെ സംസ്കാര ചടങ്ങുകള്‍  ഭാരതത്തിന്‍റെ ഓം മന്ത്രങ്ങള്‍ ചൊല്ലിയാണ് പൂര്‍ത്തിയാക്കിയത് എന്നവകാശപ്പെട്ട് എലിസബത്ത് റാണിയുടെ ചരമ ശുശ്രൂഷയുടെ ദൃശ്യങ്ങള്‍ക്കൊപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബ്രിട്ടീഷ് രാജ്നിയുടെ ശവസംസ്കാര ചടങ്കിൽ അവിടത്തെ കുട്ടികൾ വേദം […]

Continue Reading

വിഡി സതീശനെതിരെ മോശം ആരോപണം ഉന്നയിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ 24 ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തുവെന്ന് വ്യാജ പ്രചരണം

24 ന്യൂസ് ചാനൽ ഓണാഘോഷ പരിപാടിയിൽ നിന്നുള്ള  ചില ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം   24 ന്യൂസ് ചാനൽ പ്രത്യേക ഓണാഘോഷ പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി ഓണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ ഒരു യുവതി മോശമായ രീതിയിൽ പരാമർശം നടത്തിയ വീഡിയോ ദൃശ്യങ്ങൾ ചാനലില്‍ പ്രദർശിപ്പിച്ചു എന്നാണ് പ്രചരണം. അവതാരകനായ ആര്‍. ശ്രീകണ്ഠൻ നായരും കൂടെയുള്ള യുവതിയും ദൃശ്യങ്ങളിലെ സ്ത്രീയുടെ പരാമർശം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതെ നിൽക്കുന്നു എന്ന മട്ടിലാണ് ഈ വീഡിയോ […]

Continue Reading

ചിത്രത്തിലെ പുരോഹിതന് വിഴിഞ്ഞം സമരവുമായി യാതൊരു ബന്ധവുമില്ല… വസ്തുത അറിയൂ…

വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചാം തീയതി വിവിധ സഭാ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിച്ചിരുന്നു.  ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ക്രിസ്തീയ പുരോഹിതൻ വിഭവ സമൃദ്ധമായ തീന്‍മേശയുടെ സമീപത്ത് ആഹാരം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  വിഴിഞ്ഞത്ത് ഉപവാസ സമരം നടത്തുന്ന പുരോഹിതൻ ആണെന്ന്  വാദിച്ച് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ: “വിഴിഞ്ഞത്തെ ഉപവാസ സമരം …. .സുപ്രഭാതം” archived link […]

Continue Reading

സ്കൂളില്‍ ഓണാഘോഷം നടത്തുന്നതില്‍ നിന്ന് മുസ്ലിം കുട്ടികളെ വിലക്കിയെന്ന് വ്യാജ പ്രചരണം…

സ്കൂളിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുസ്ലിം പെൺകുട്ടികളെ ചിലർ ആഘോഷിക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറല്‍ ആകുന്നുണ്ട്. പ്രചരണം  കറുത്ത വസ്ത്രവും ശിരോവസ്ത്രവും ധരിച്ച പെൺകുട്ടികളുടെ സംഘത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഏതാനും പേര്‍ പറഞ്ഞുവിടുന്ന  ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ‘നാളെ മംഗലം കഴിച്ചു പോകേണ്ടതല്ലേ ഒരു മടിയുമില്ലാത്ത ലജ്ജയില്ലാത്ത പെണ്ണുങ്ങൾ’ എന്നിങ്ങനെയുള്ള സംഭാഷണങ്ങളും പശ്ചാത്തലത്തിൽ കേൾക്കാം.  ഓണാഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ മുസ്ലീം പെൺകുട്ടികളെ തിരിച്ചയക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

‘ആകാശത്ത് പ്രത്യക്ഷപ്പെട്ട’ തിരുപ്പതി ഭഗവാന്‍റെ തിരുരൂപം എഡിറ്റഡാണ്…

തിരുപ്പതി ഭഗവാന്‍റെ അനുഗ്രഹം തേടി ഇന്ത്യ മുഴുവനുമുള്ള വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. തിരുപതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അതിനാല്‍ത്തന്നെ നല്ല പ്രചാരം ലഭിക്കാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വര ഭഗവാന്‍റെ  തിരുരൂപം ആകാശത്ത് പ്രത്യക്ഷമായി എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ ആകുന്നുണ്ട്.   പ്രചരണം മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ തിരുപ്പതി ഭഗവാന്‍റെ രൂപം ആകാശത്ത് കാണപ്പെട്ട ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തിരുപ്പതിയിൽ ഭഗവാന്‍റെ സാന്നിധ്യം നിറഞ്ഞ നിമിഷം: തിരുപ്പതി ദർശനം അയൂരാരോഗ്യ സൗഖ്യം നിറയും […]

Continue Reading

പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്കുള്ള വര്‍ഗീയ ആക്രമണ ദൃശ്യങ്ങള്‍: യാഥാര്‍ഥ്യം ഇങ്ങനെ…

പാകിസ്താനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമായ മുസ്ലിങ്ങളുടെ അടുത്തു നിന്നും പലയിടത്തും അക്രമണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ച് ഇടയ്ക്കു വാര്‍ത്തകള്‍ വരാറുണ്ട്. സമാന അവകാശവാദവുമായി ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഒരാള്‍ സ്ത്രീയെ തലമുടിയിലും വസ്ത്രത്തിലും കൂട്ടിപിടിച്ചു വഴിയിലൂടെ വലിച്ചിഴയ്ക്കുന്നത് കാണാം. പിന്നീട് ചിലര്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതും കാണാം. പാകിസ്താനില്‍ ഹിന്ദുക്കളുടെ നേര്‍ക്ക് നടത്തുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  FB […]

Continue Reading

പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

മരണത്തിന് സമാനതകളില്ല. അപ്രതീക്ഷിതമെന്നോ, ആകസ്മികമെന്നോ ഉള്ള വിശേഷണങ്ങളോടൊപ്പം ഭയാനകതയും മരണത്തോടൊപ്പം എത്തിയാലോ..? മരണത്തിന്‍റെ വന്യവും ഭീകരമായ മുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡ്  കമ്പികൾക്കിടയിലൂടെ പുള്ളിപുലി ഒരു പശുവിനെ ജീവനോടെ കഴുത്തിനു പിടിച്ച് കടിച്ചു വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ പശു പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവില്‍ തളർന്നു വീണപ്പോൾ പുലി കമ്പിയുടെ ഇടയിലൂടെ അതിനെ വലിച്ച് കാട്ടിനുള്ളിലേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  […]

Continue Reading

ഈ വീട് എംവി ഗോവിന്ദന്‍ മാസ്റ്ററുടെതല്ല, സത്യമിതാണ്…

സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ തുടരാൻ കഴിയാത്തതിനാൽ സിപിഐഎം പുതിയ സെക്രട്ടറിയായി എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനെ പാർട്ടി നിയോഗിച്ച വാര്‍ത്ത  മാധ്യമങ്ങളിലെല്ലാം വന്നിരുന്നു.  ഇതിനു ശേഷം അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സൂക്ഷ്മ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം എം വി ഗോവിന്ദന്‍റെ വീടിന്‍റെ ചിത്രമാണ് എന്നവകാശപ്പെട്ട് കൊട്ടാരസദൃശ്യമായ ഒരു വീടിന്‍റെ ചിത്രമാണ് നല്‍കിയിട്ടുള്ളത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “പുതിയ സീപീയെം സംസ്ഥാന സെക്രട്ടറി MV […]

Continue Reading

ആഗ്രയിലെ പോലീസ് റെയ്ഡിന്‍റെ വീഡിയോ മധ്യപ്രദേശിന്‍റെ പേരില്‍ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നു…

മധ്യപ്രദേശിലെ ഹുക്ക എന്ന ബാറിൽ മുസ്ലീം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലൂടെ വലയിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായി എന്നവകാശപ്പെട്ട്  ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഒരു കഫേയിലെ ക്യാബിനുകളുള്ള ഉള്‍ഭാഗത്തേക്ക് പോലീസുകാർ കയറുന്നതും കമിതാക്കള്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നതു അവര്‍ കാണുന്നതുമായ ദൃശ്യങ്ങള്‍  വീഡിയോ കാണിക്കുന്നു. പോലീസുകാര്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവര്‍ അരുതെന്ന് യാചിക്കുന്നുണ്ട്.  ഇത് ലവ് ജിഹാദിന്‍റെ നേര്‍ക്കാഴ്ഛായാണെന്നും സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ഹൂക്ക ബാറിലാണ് എന്നും അവകാശപ്പെട്ട് വീഡിയോയ്ക്ക് […]

Continue Reading

ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദുബായ് ഷെയ്ഖ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍  പലയിടത്തും ആഹ്ളാദം പങ്കുവച്ചു. അതുപോലെതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വളരെ സന്തോഷത്തിലാണ് ഇന്ത്യയുടെ വിജയം എതിരേറ്റത്.  മല്‍സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  പാകിസ്ഥാനെതിരെ ഇന്ത്യ ഏഷ്യാ കപ്പ് നേടുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ദുബായിലെ ഷെയ്ഖുകൾ ഇന്ത്യയുടെ വിജയം ആഘോഷിച്ചുവെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും വീഡിയോയില്‍ കാണാനാകുന്നുണ്ട്. അവസാന ഓവറിൽ […]

Continue Reading

റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ഈ ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല…

ഇന്നലെ മുതൽ കാലവർഷം വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്.  കൊച്ചിയിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പലരും അറിയിക്കുന്നുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ കേരളത്തിലെ റോഡിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രണ്ടു ബസ്സുകളും പാതിയോളവും കാറുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അത് കേരളത്തിലേതാണ് എന്ന് വാദിച്ച് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് […]

Continue Reading

വിനു വി. ജോണിന്‍റെ ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട് ആണ്…

ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ വിനു വി ജോണിന്‍റെ ഒരു ട്വീറ്റ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.  പ്രചരണം  വിനു വി ജോണ്‍ തന്‍റെ ട്വിറ്റർ പേജില്‍ കുറിച്ച വാചകങ്ങളാണ് പ്രചരിക്കുന്നത്.  അത് ഇങ്ങനെ:  “അദാനിയുടെ കീഴിൽ ജോലി ചെയ്യേണ്ട രാവിഷ് കുമാറിന്‍റെ ദുരവസ്ഥ എനിക്ക് മനസ്സിലാവും ഞാനും സിന്ധുവും വർഷങ്ങള്‍ ആയി രാജീവ് ചന്ദ്രശേഖറിന്‍റെ കീഴിൽ അനുഭവിക്കുന്നത് തന്നെ.” FB post archived link എന്നാൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് […]

Continue Reading

സ്വർണ്ണ നാഗത്തിന്‍റെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്

പാമ്പുകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടെ നാഗങ്ങള്‍ക്കായി പേരുകേട്ട ക്ഷേത്രങ്ങളുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വൈറല്‍ പ്രചരണം നടക്കുന്നുണ്ട്. പ്രചരണം  ഒരു സ്വർണ്ണ നിറത്തിലുള്ള പാമ്പിനെയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത്.  ഇത് യഥാർത്ഥ സ്വർണ്ണ പാമ്പാണെന്നാണ് അവകാശപ്പെട്ട് ഒപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കുംഭമാസത്തിലെ ആയില്യം: അപൂര്‍വമായി കാണപെടുന്ന സ്വർണ്ണ […]

Continue Reading

കാബൂളില്‍ ഈയിടെ നടന്ന സ്ഫോടനത്തിന്‍റെ വാര്‍ത്തയോടൊപ്പം മനോരമ നല്കിയിരിക്കുന്ന ഈ ചിത്രം 2019 ലേതാണ്…

അഫ്ഗാനിസ്ഥാനിലെ വടക്കൻ കാബൂളിലെ ഒരു പള്ളിയിൽ ഓഗസ്റ്റ് 17 ബുധനാഴ്ച വൈകുന്നേരം പ്രാർത്ഥനയ്ക്കിടെ വൻ സ്ഫോടനം ഉണ്ടായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്തര്‍ദേശീയ മാധ്യമങ്ങള്‍  ചിത്രമടക്കമാണ് വാര്‍ത്ത നല്കിയത്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ചിത്രം രണ്ടു കൊല്ലം പഴയതാണ്.  പ്രചരണം  കാബൂളിലെ സ്ഫോടനത്തെ കുറിച്ചുള്ള മനോരമ വാര്‍ത്തയില്‍ ANI News  നു ക്രെഡിറ്റ് നല്‍കി ഒരു ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.   സ്ഫോടനത്തിന് ശേഷം കെട്ടിടങ്ങള്‍ക്കിടയില്‍ പുക ഉയരുന്ന ചിത്രമാണ് നല്‍കിയിട്ടുള്ളത്.  archived link FB post എന്നാല്‍ […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലേതാണ്…

റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ റിക്ഷ നിർത്തിയ ശേഷം നൃത്തം ചെയ്യുന്ന ഡ്രൈവറായ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടിന് നടുവില്‍ റിക്ഷ നിർത്തിയ ശേഷം ഡ്രൈവര്‍  നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. റിക്ഷ മഴവെള്ളത്തിൽ കുടുങ്ങിയപ്പോൾ ഡ്രൈവർ തന്‍റെ വിരസത അകറ്റാന്‍  റോഡിൽ നൃത്തം ചെയ്യാൻ തുടങ്ങിയ ദൃശ്യങ്ങളാണ് കാണുന്നത്. ഈ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണ പ്രകാരം ദൃശ്യങ്ങള്‍ കേരളത്തിൽ നിന്നുള്ളതാണെന്നാണ് അവകാശപ്പെടുന്നത്.  “ആറുകോല്ലമായി പിണറായി ഭരണമികവിൽ ആറാം കൊല്ലം മരുമോന്റേ പദ്ധതി..😁 […]

Continue Reading

ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കുന്ന ഈ വീഡിയോ ബൊളിവിയയില്‍ നിന്നുള്ളതാണ്… യാഥാര്‍ഥ്യമറിയൂ…

ഇന്ത്യയുടെ സൈനിക നടപടിയിൽ ഭാഗമായ ദൃശ്യങ്ങള്‍ എന്നു വാദിച്ചുകൊണ്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന സംഘത്തിലെ ഒരാള്‍ എതിർ വശത്ത് നിൽക്കുന്ന സംഘത്തിന് നേരെ എന്തോ ഒന്ന് എറിയുന്നത് കാണാം. എന്നാൽ അയാളിൽ തന്നെ സ്ഫോടനം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് തുടര്‍ന്ന് കാണുന്നത്. എതിർവശത്ത് നിൽക്കുന്നവര്‍ ഇന്ത്യയുടെ സൈനികരാണെന്നും അവര്‍ എതിരാളിയെ വെടിവച്ചു വീഴ്ത്തിയതാണ് എന്നും വാദിച്ച് വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “നീ കല്ല് എറിയുമ്പോൾ അപ്പുറത്ത് നിൽക്കുന്നത് ഭാരതത്തിന്റെ […]

Continue Reading

വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ  നിറം പ്രദര്‍ശിപ്പിച്ചുവെന്ന പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം…

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്‍റെ 75 മത് വാര്‍ഷികം  ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി നാടെങ്ങും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. വിവിധ രാജ്യക്കാര്‍ ഭാരതീയര്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു. ഇതിനിടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ ആദരിച്ചത് ത്രിവര്‍ണ്ണ നിരത്തില്‍ ലൈറ്റുക പ്രകാശിപ്പിച്ചു കൊണ്ടാണ് എന്നവകാശപ്പെട്ട് ഏതാനും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ലോകത്തെ പലയിടത്തെയും പൌരാണിക പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ  നിറത്തില്‍ ലൈറ്റുകള്‍ […]

Continue Reading

റോഡിലെ കുഴികളില്‍ വാഴ നട്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തിലേതല്ല… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന് റോഡുകളിലെ കുഴികളെ കുറിച്ചായിരുന്നു. ഈയിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ ‘ന്നാ താന്‍ കേസുകൊട്’ അതിന്‍റെ പരസ്യ വാചകമായി ഉപയോഗിച്ചത് ‘റോഡിൽ കുഴികൾ ഉണ്ടെങ്കിലും എല്ലാവരും സിനിമ കാണാൻ എത്തണം’ എന്നതായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുണ്ട്. ഇതിനിടെ റോഡിലെ കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ശോചനീയാവസ്ഥ അറിയിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ അതിസാഹസികമായി ബൈക്ക് […]

Continue Reading

ചിത്രം ആമിര്‍ ഖാന്‍ സിനിമ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോയില്‍ നിന്നുള്ളതല്ല. റിലീസിങ്ങിന് മുമ്പ് നടന്ന ചെന്നൈ പ്രസ് മീറ്റില്‍ നിന്നുള്ളതാണ്…

അമീര്‍ ഖാന്‍റെ പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പ്രീമിയര്‍ ഷോ  കാണാന്‍  നടന്‍റെ സാന്നിധ്യമുണ്ടായിട്ടും മറ്റാരും പങ്കെടുത്തില്ല എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിലെ ചിത്രത്തില്‍ ലാൽ സിംഗ് ഛദ്ദയുടെ മറ്റ് അഭിനേതാക്കളോടൊപ്പം തീയേറ്ററില്‍ ഇരിക്കുന്ന അമീര്‍ ഖാന്‍റെ  ചിത്രങ്ങൾ ഫോട്ടോ ജേണലിസ്റ്റുകളും ക്യാമറമാന്മാരും ക്ലിക്കുചെയ്യുന്നത് കാണാം. ലാല്‍ ഛദ്ദയുടെ റിലീസ് ദിവസത്തെ തിയേറ്ററിലെ  ചിത്രമാണിത് എന്നു സൂചിപ്പിച്ച് ചിത്രത്തിന് നല്കിയിരിക്കുന്ന വിവരണം  ഇങ്ങനെയാണ്: “ഭാരതത്തിന്റെ സഹിഷ്ണുതയെ വെല്ലുവിളിച്ചവൻ ഇന്ന് തിയേറ്ററിൽ ഇരുന്ന് […]

Continue Reading

മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ  പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം… സത്യമിതാണ്…

മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ  പങ്കെടുത്തതിന് ചിത്രം എന്ന് വാദിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  എംഎൽഎ സംസാരിക്കുന്ന എന്ന വേദിയുടെ പിന്നിൽ  ദിവംഗതനായ ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഭിത്തിയില്‍ പതിച്ചിരിക്കുന്നത്  കാണാം. പോസ്റ്റിൽ ഇത് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.  മഞ്ചേശ്വരം എംഎൽഎ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു എന്ന് വാദിച്ച് ചിത്രത്തിന്‍റെ അടിക്കുറിപ്പ്   ഇങ്ങനെയാണ്: “ആർ എസ്‌ എസ്‌ വേദിയിൽ മഞ്ചേശ്വരം എം എൽ എ എ […]

Continue Reading

വീഡിയോ ദൃശ്യങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്പുള്ളതാണ്…

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ  സഞ്ചരിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈര്‍ല്‍ ആകുന്നുണ്ട്.  പ്രചരണം  ആളുകള്‍ക്കിടയിലൂടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ നടക്കുന്നതും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും  ജനകീയനായി പൊതുജനങ്ങളോട് ഇടപഴകുന്നതുമായ മനോഹര ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഒരു പ്രധാനമന്ത്രി ഇങ്ങനെയാണ് സ്വീകാര്യനാകുന്നത് എന്നു വാദിച്ച് പോസ്റ്റിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ഇത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ❤നമുക്കുമുണ്ട്…ഒരു പ്രധാന മന്ത്രി 🤔” archived link FB post എന്നാല്‍ , […]

Continue Reading

‘അലഹാബാദില്‍ ഗംഗയിൽ നിന്ന് മേഘം ജലം കൊണ്ടുപോകുന്ന അത്ഭുത ദൃശ്യങ്ങളുടെ’ സത്യമിതാണ്…

ഗംഗ യമുന, സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം. ഹിന്ദുമത വിശ്വാസികള്‍ ഇവിടം പവിത്രമായി കരുതുന്നു. കൂടാതെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചരിത്രപരമായ കുംഭമേളയുടെ സൈറ്റുകളിലൊന്നാണിത്. പ്രയാഗ്‌രാജ് എന്ന് പുതുതായി നാമകരണം ചെയ്ത അലഹബാദിലെ ത്രിവേണി സംഗമത്തിൽ നിന്ന് മേഘങ്ങൾ ഗംഗാജലം വലിച്ചെടുക്കുന്ന പുണ്യ സംഭവമുണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നദീജലോപരിതലത്തിലൂടെ മുകളിലേക്ക് മഞ്ഞുപോലെയോ പുക പോലെയോ  വായുവിന്‍റെ ഒരു സ്തംഭം നീങ്ങുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍ കാണുന്നത്. മേഘം […]

Continue Reading

‘തായ്‌വാൻ സന്ദർശിക്കുന്ന നാൻസി പെലോസിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്’- ദൃശ്യങ്ങളുടെ സത്യമറിയൂ…

അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്‍റെറ്റീവ്സ് സ്പീക്കറായ  നാൻസി പട്രീഷ്യ പെലോസി അടുത്തിടെ തായ്‌വാൻ സന്ദര്‍ശനം നടത്തിരുന്നു. പെലോസിയുടെയും മറ്റ് പ്രമുഖ അംഗങ്ങളുടെയും സന്ദർശനം തായ്‌വാനും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും വിശാലമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നതായി വാര്‍ത്തകളുണ്ട്. പേലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  തായ്‌വാൻ സന്ദര്‍ശനത്തിനിടെ നാന്‍സി പെലോസിക്ക് അമേരിക്ക എസ്കോര്‍ട്ട് ഒരുക്കി എന്നാണ് വീഡിയോ […]

Continue Reading

അംഗനവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്‍റെതാണ്… സത്യമറിയൂ…

അംഗനവാടി ഈ കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്ത വാര്‍ത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാം അറിഞ്ഞിരുന്നു. ഇതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്  പ്രചരണം കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പദ്ധതി യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്‍റെ അക്ഷയപാത്രം എന്ന പദ്ധതിയാണെന്നും സംസ്ഥാന സർക്കാർ പേരുമാറ്റി ഇപ്പോൾ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ് എന്നുമാണ് പ്രചരണം.  ഇത് സൂചിപ്പിച്ച്  നൽകിയിരിക്കുന്ന […]

Continue Reading

ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടിയത് 2022 കോമൺവെൽത്ത് ഗെയിംസിലല്ല… യാഥാര്‍ഥ്യമറിയൂ…

ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസില്‍  ഇന്ത്യയുടെ ഹിമ ദാസ് സ്വർണ്ണം നേടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്-2022 ൽ ഹിമ ദാസ്  അത്ലക്റ്റിക്സില്‍ സ്വർണം നേടിയെന്ന വാര്‍ത്തയാണ്  പലരും പങ്കുവയ്ക്കുന്നത്. ഹിമ ദാസിന്‍റെ ചിത്രത്തോടൊപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “കോമൺവെൽത്ത് ഗെയിംസ് 400 മീറ്റർ റെസിൽ ഇന്ത്യയുടെ ഹിമ ദാസ് സ്വർണം നേടി.അഭിനന്ദനങ്ങൾ ❤❤”  FB post archived link ലോക U20 […]

Continue Reading

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ചെറുപ്പത്തിലെ ചിത്രം: സത്യമിതാണ്…

മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയായി കഴിഞ്ഞ ജൂൺമാസം ഏക്നാഥ് ഷിൻഡെ ചുമതലയേറ്റിരുന്നു. ഇതിനുശേഷം അദ്ദേഹത്തിന്‍റെ ചെറുപ്പകാല ചിത്രം പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്  പ്രചരണം  അദ്ദേഹം മുമ്പ് ഓട്ടോ ഡ്രൈവർ ആയിരുന്നുവെന്നും അക്കാലത്തെ അദ്ദേഹത്തിന് ചിത്രമാണ് എന്ന് വാദിച്ച് ഓട്ടോറിക്ഷയ്ക്ക് സമീപം നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “മഹാരാഷ്ട്രക്കാർക്ക് ഒരു പക്ഷെ സുപരിചിതമായ ഫോട്ടോ ആയിരിക്കും… ഇന്ന് ഇദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ആണ്.🙏🙏🙏” FB post archived link എന്നാൽ […]

Continue Reading

സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന റസ്‌റ്റോറന്‍റിൽ ബീഫ് വിൽക്കുന്നുവെന്ന് വ്യാജ പ്രചരണം…

സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന ഒരു റസ്‌റ്റോറന്‍റിൽ ബീഫ് വിൽപന നടക്കുന്നുണ്ടെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട് പ്രചരണം  സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ഗോവയിൽ അനധികൃതമായി റസ്റ്റോറന്‍റും ബാറും നടത്തുന്നതായി കോൺഗ്രസ് പാർട്ടി ഈയിടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഗോവയിലെ സില്ലി സോള്‍സ് റസ്റ്റോറന്‍റിലെ മെനു കാര്‍ഡ് – (ബീഫ് മീന്‍ വിഭവങ്ങളുടെ സവിശേഷതകള്‍ ഉള്‍പ്പെടുന്നത്) പ്രചരിക്കുവാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ് താഴെ കാണാം.  archived link FB post എന്നാല്‍ […]

Continue Reading

ചിന്തൻ ശിബിറിനെ കുറിച്ചുള്ള പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷോഭിച്ചു എന്ന് വ്യാജ പ്രചരണം

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനായി കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കോണ്‍ഗ്രസ്സ് പാർട്ടി നേതൃത്വത്തിൽ ചിന്തൻ ശിബിർ സംഘടിപ്പിച്ചിരുന്നു. കെപിസിസിയുടെ മുന്‍ അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പരിപാടിയിൽ നിന്നും വിട്ടു നിന്നുവെന്നത്  മാധ്യമശ്രദ്ധ നേടിയിരുന്നു ചിന്തൻ ശിബിരത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ, മുല്ലപ്പള്ളി രാമചന്ദ്രൻ അവരോട് ക്ഷുഭിതനായി എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം മാധ്യമപ്രവർത്തകർ നീട്ടിപ്പിടിച്ച മൈക്കിനു മുന്നിൽ, ‘നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ട എന്ന മറ്റെന്തെല്ലാം […]

Continue Reading

നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ അവഗണിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ക്രോപ്പ്ഡ് വീഡിയോ ഉപയോഗിച്ചാണ്…

സ്ഥാനമൊഴിയുന്ന ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചു എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  .  പ്രചരണം  മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്‍റെ ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രിയെ  കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും ആ സമയം  മോദി രാംനാഥ് കോവിന്ദിനെ ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നതും  കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോവിന്ദിനെ തിരികെ അഭിവാദ്യം ചെയ്യാതെ മോദി അനാദരവ് കാണിച്ചുവെന്നതാണ് ക്ലിപ്പിനൊപ്പം പങ്കുവെച്ച അടിക്കുറിപ്പുകൾ സൂചിപ്പിക്കുന്നത്: “കാര്യം […]

Continue Reading

പഴയകാല ഹോളിവുഡ് അഭിനേത്രി ഉർസുല ആൻഡ്രസിന്‍റെ ചിത്രം സോണിയാ ഗാന്ധിയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ സോണിയ ഗാന്ധിയുടേത് എന്ന മട്ടിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്  പ്രചരണം ബിക്കിനി ധരിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് സോണിയ ഗാന്ധിയാണ് എന്ന് പോസ്റ്റ് വാദിക്കുന്നു.  FB post archived link സമാന ചിത്രങ്ങള്‍ സോണിയ ഗാന്ധിയുടേതാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കളും പ്രചരിപ്പിക്കുന്നുണ്ട്.  archived link എന്നാൽ പ്രചരിക്കുന്ന ചിത്രം സോണിയ ഗാന്ധിയുടെതല്ല […]

Continue Reading

മഴയില്‍ തകര്‍ന്ന റോഡിന്‍റെ ദൃശ്യങ്ങള്‍ ഊട്ടിയിലെതല്ല, മേഘാലയയില്‍ നിന്നുള്ളതാണ്…

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും മഴ മൂലമുള്ള നാശനഷ്ടങ്ങളും തുടരുകയാണ്. ഈ ആഴ്ച അവസാനം കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കനത്ത മഴയിൽ തകർന്ന ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ ഉണ്ടായ കനത്ത മഴയിൽ പെട്ട് ഊട്ടി ഗൂഡല്ലൂർ റോഡ് തകർന്നു  എന്നവകാശപ്പെട്ട്,  തകർന്ന  ഒരു റോഡിൽ ലോറിയും കാറും കുത്തനെ കുഴിയിൽ വീണു കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. FB post archived link തെക്കേ ഇന്ത്യയിലെ […]

Continue Reading

കാന്‍സര്‍ പ്രതിരോധത്തിനായി ആര്‍‌സി‌സിയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ല… സത്യമറിയൂ…

ക്യാൻസർ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട്  കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്  പ്രചരണം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിലെ ഡോക്ടർ നൽകിയ സന്ദേശമാണ് എന്ന നിലയിലാണ് കാൻസർ രോഗപ്രതിരോധ സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം… ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു […]

Continue Reading

ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുകയെന്ന് തെറ്റായ പ്രചരണം…

അപൂർവങ്ങളായ ചെടികളെക്കുറിച്ചും പൂക്കളെ കുറിച്ചുമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ കൌതുകത്തിന്‍റെ പേരില്‍  വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായ പൂവിനെ കുറിച്ച് നമുക്ക് അറിയാം.    പ്രചരണം പന്തിന്‍റെ ആകൃതിയിൽ നിറയെ കേസരപുടങ്ങളുള്ള വെളുത്ത മനോഹരമായ പൂവിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ത്രിശങ്കു പുഷ്പം 50 വർഷത്തിലൊരിക്കൽ മാത്രംപൂക്കുന്ന പുഷ്പം.  ഷെയർ ചെയ്യൂ കാണാത്തവർക്കായി…  50 വർഷം കൂടുമ്പോൾ മാത്രം വിടരുന്ന ത്രിശങ്കു പുഷ്പം. ഇതിന്റെ Botanical name അറിയുന്നവർ പറയണം.” FB post archived […]

Continue Reading

പ്രളയ ദുരിതത്തിന്‍റെ ഈ ചിത്രങ്ങള്‍ ഗുജറാത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഗുജറാത്തിലെ പല ജില്ലകളിലും പ്രളയം നിയന്ത്രണാതീതമായി തുടരുകയാണ്. ഇതുവരെ 83 ജീവനുകൾ കനത്ത മഴയും ഇടിമിന്നലും മൂലം നഷ്ടപ്പെട്ടു എന്നാണ് വാർത്തകൾ വരുന്നത്. ഗുജറാത്തിലെ പ്രളയത്തിന്‍റെ ചിത്രങ്ങൾ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രങ്ങൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.   പ്രചരണം ഗുജറാത്ത് സംസ്ഥാനം സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ പേരിൽ അഞ്ചു ചിത്രങ്ങളാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത് ഗുജറാത്തിലെതാണ് എന്ന് വാദിച്ച് ചിത്രങ്ങൾക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മണി ആശാൻ   ഡാമുകൾ തുറന്ന് വിട്ടു, ഗുജറാത്തിൽ വൻ […]

Continue Reading

ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ലണ്ടനിൽ വിംബ്ലി സ്റ്റേഡിയത്തില്‍ ഒരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്  പ്രചരണം ലണ്ടനിലെ വിളി സ്റ്റേഡിയത്തിൽ ഇതിൽ നിസ്കരിക്കാൻ മുതിർന്ന ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ആണ് എന്ന് അവകാശപ്പെട്ട വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ കണ്ടാ” 😂😂 ലണ്ടൻ വെബ്ലി സ്റ്റേഡിയത്തിൽ നമാസ് നടത്തണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ഒരു സമാധാന മതക്കാരനെ പഴയ ബോക്സറും , ഇപ്പോൾ അവിടുത്തെ […]

Continue Reading

ദ്രൌപതി മുര്‍മു മോഹന്‍ ഭാഗവതിനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണ്…

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ദ്രൌപദി മുര്‍വുവിന് ആർഎസ്എസ് ബന്ധമുണ്ട് എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ദ്രൌപദി മുര്‍വുവിനൊപ്പം  ദേവിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണിത്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് ദ്രൗപതി മുർമു മോഹൻ ഭഗവതിനെ കണ്ടതെന്ന് പ്രശാന്ത് ഭൂഷൺ […]

Continue Reading

ബാലവിവാഹത്തിന് മുതിര്‍ന്ന മധ്യവയസ്ക്കനെ ചോദ്യം ചെയ്യുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

ബാലവിവാഹം ഇന്ത്യയില്‍ നിയമംമൂലം നിരോധിതമാണ്. എങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചില ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതായി വാര്ത്തകള്‍ വരാറുണ്ട്. ബാല വിവാഹത്തിന് മുതിർന്ന ഒരാളെ കയ്യോടെ പിടികൂടിയ ഒരു വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് എന്നു അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  വീഡിയോദൃശ്യങ്ങളിൽ കഴുത്തിൽ കല്യാണമാല ധരിച്ച മധ്യവയസ്കനും  ഒരു ചെറിയ കുട്ടിയും ക്ഷേത്രത്തിൽ തൊഴുന്നത് കാണാം. വീഡിയോ ചിത്രീകരിക്കുന്ന ആൾ വന്ന് ഇയാളെ ചോദ്യം ചെയ്യുന്നു. പഠിക്കാനായി അയക്കാം എന്നു വാഗ്ദാനം നല്‍കി […]

Continue Reading

സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് തുപ്പുന്നത് ടീസ്റ്റ സെതൽവാദല്ല… സത്യമിതാണ്…

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്ന സംഘടന സ്ഥാപകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതൽവാദിനെയും മുൻ ഐപിഎസ് ഓഫീസർ ആർ.ബി.  ശ്രീകുമാറിനെയും ജൂൺ 25ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപം ആസൂത്രണം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ടീസ്റ്റയുടെ ഒരു […]

Continue Reading

അഫേലിയോണ്‍ പ്രതിഭാസത്തെ ഭയക്കേണ്ടതില്ല, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കില്ല, വസ്തുത അറിയൂ

പ്രകൃതിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരു പ്രത്യേക പ്രതിഭാസം മൂലം കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അറിയിപ്പുമായി സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് പ്രചരണം  നാളെ മുതൽ അഫേലിയോൺ എന്ന പ്രതിഭാസം സംഭവിക്കുകയാണ് എന്നും കാലാവസ്ഥയിൽ തണുപ്പ് കൂടുമെന്നും കരുതലോടെ ഇരിക്കണം എന്നുമാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത് സന്ദേശം ഇങ്ങനെ:  “നാളെ മുതൽ ഈ വർഷം ഓഗസ്റ്റ് 22 വരെ മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും .  അവർ അതിനെ അഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു.  നാളെ 05.27 മുതൽ […]

Continue Reading

കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുന്ന സംഘം- പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യമറിയൂ…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളെ  കുറിച്ചുള്ള വാർത്തകൾക്കും വീഡിയോകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ വന്‍ പ്രചാരം ലഭിക്കാറുണ്ട്.  അത്തരത്തിൽ വൈറലായ ഒരു വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നു  പ്രചരണം  ദൃശ്യങ്ങളിൽ ഏതാനും പേര്‍ ചാക്ക് കെട്ടുകളിൽ എന്തോ ചുമന്നു കാടുപിടിച്ച ഭാഗത്തേക്ക് നടന്നു നീങ്ങുന്നത് കാണാം. ഇവർ അറിയാതെ ഒരാൾ ഒരു മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് എന്ന തരത്തിലാണ് വീഡിയോ നൽകിയിട്ടുള്ളത്. കാടിനുള്ളിലേക്ക് കടന്നുപോയവർ ചാക്കുകള്‍ അഴിച്ച് അതിലുണ്ടായിരുന്ന കുട്ടികളെ താഴെ കിടത്തിയിരിക്കുന്നത് കാണാം.  മറ്റൊരു കുട്ടിയെ […]

Continue Reading

കുത്തൊഴുക്കില്‍ പെട്ട കുട്ടികളെ അതിസാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്നത് അച്ഛനല്ല, സത്യമിതാണ്…

മക്കളെ പരിപാലിക്കുന്ന കാര്യത്തിൽ  അമ്മയോളം പുകഴ്ത്തലുകൾ ലഭിക്കാറില്ല എങ്കിലും അച്ഛന്മാർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അച്ഛന്‍റെ സ്നേഹത്തിന്‍റെ മകുടോദാഹരണമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കുത്തിയൊലിച്ച് ച്ച ഒഴുകുന്ന വെള്ളത്തിൽ നിന്നും കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തുന്ന അച്ഛൻറെ ദൃശ്യങ്ങളാണ്  പ്രചരിക്കുന്നത്. കുഞ്ഞുങ്ങളെ സാഹസികമായി രക്ഷിച്ചു കൊണ്ടുവരുന്ന പിതാവിനെ ഏതാനുംപേർ കരയിലേക്ക് എത്താന്‍ സഹായിക്കുന്നത് കാണാം.  മഴവെള്ളപ്പാച്ചിലിൽ തന്‍റെ മക്കളെ സാഹസികമായി രക്ഷിച്ചു കൊണ്ടു വരുന്ന അച്ഛൻ ഹീറോ ആണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന […]

Continue Reading

രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം ഇപ്പോഴത്തെതല്ല, 2019 ല്‍ കേരളം  സന്ദര്‍ശിച്ചപ്പോഴുള്ളതാണ്…

രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തകർക്കപ്പെട്ട സംഭവത്തിന് ശേഷം അദ്ദേഹം ഇന്നലെ കേരളത്തിൽ സന്ദർശനത്തിനായി എത്തിയിരുന്നു. ബഫർസോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഇന്ത്യയുടെ ബത്തേരിയിൽ ബഹുജന റാലിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.  അദ്ദേഹത്തിൻറെ സന്ദർശനത്തിനുശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം   രാഹുൽഗാന്ധി ഗാന്ധി കെസി വേണുഗോപാലിന് ഒപ്പം കേരളത്തിലെ ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള  വിവരണം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വന്നപ്പോൾ അദ്ദേഹം ചായക്കടയിൽ […]

Continue Reading

ജര്‍മ്മനിയിലെ കാന്‍സര്‍ രോഗിയായ കുട്ടിയെ സന്തോഷിപ്പിക്കാനെത്തിയ ബൈക്ക് റൈഡര്‍മാര്‍- വീഡിയോയുടെ ആദ്യത്തെ  ദൃശ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ളതാണ്…

ലോകം എന്നും ഭയത്തോടെ കാണുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ.  പ്രായവ്യത്യാസമില്ലാതെ, പലരും ലോകമെമ്പാടും ക്യാൻസറിന് ഇരകളാകുന്നു. കാൻസർ രോഗികളോട് സഹാനുഭൂതിയും അനുകമ്പയും ദയയും കാണിക്കുന്ന ക്യാമ്പയിനുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്.  ഇത്തരത്തില്‍ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  ക്യാൻസർ ബാധിച്ച 6 വയസ്സുള്ള ഒരു കുട്ടിയുടെ അവസാന ആഗ്രഹപ്രകാരം ആയിരക്കണക്കിന് ബൈക്ക് യാത്രക്കാര്‍ അവന്‍റെ വീടിന് മുന്നിലൂടെ കടന്നു പോയി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ:  […]

Continue Reading

പി‌പി ചിത്തരഞ്ജൻ എംഎൽഎ സഭയില്‍ മോശം വാക്കുകള്‍ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന വീഡിയോ എഡിറ്റഡാണ്… സത്യമറിയൂ

പ്രതിപക്ഷത്തിനെതിരെ അധിക്ഷേപ വാക്കുകളുമായി പിപി ചിത്തരഞ്ജൻ എംഎൽഎ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം വീഡിയോദൃശ്യങ്ങളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സഭ്യമല്ലാത്ത വാക്കുകൾ സഭയിൽ എണീറ്റ് നിന്ന് വിളിച്ചു പറയുന്നതായി കാണാൻ സാധിക്കുന്നുണ്ട്.  അദ്ദേഹം സഭ്യമല്ലാത്ത വാക്കുകൾ സംസാരിച്ചു എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ചുമ്മാതല്ല മാധ്യമ വിലക്ക്‌… #നിർത്തെടാ പട്ടികളെ. 🤢ചിത്തരഞ്ജൻ വിചാരിച്ചത് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ആണെന്നാണ് 😁 പിന്നീടാണ് മനസ്സിലായത് നിയമസഭ ആണെന്ന് 😁 സിപിഎം നേതാവിന്റെ ക്വാളിറ്റി […]

Continue Reading

ഇന്ധനവില വർധനയ്‌ക്കെതിരെ മമത ബാനർജിയുടെ പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ തെറ്റായ വിവരണത്തോടെ  വൈറലാകുന്നു…

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇരുചക്ര വാഹനം  ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട്  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം  വന്‍ ജനാവലിയുടെ അകമ്പടിയോടെ ഒരു റോഡ് മുഴുവൻ തടഞ്ഞ് മമത ബാനർജി, ഏതാനും പേരുടെ സഹായത്തോടെ  ഇരുചക്ര വാഹനത്തില്‍ മുന്നോട്ട് നീങ്ങുന്നത് കാണാം. മമത ബാനര്‍ജി സ്കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിൽ മുഴുവൻ ആളുകളും പങ്കെടുത്തു എന്ന മട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  […]

Continue Reading

ഫരീദാബാദ് മെട്രോ സ്റ്റേഷനിലെ CISF മോക്ക് ഡ്രിൽ ആണിത്… യഥാർത്ഥ തീവ്രവാദ ഓപ്പറേഷനല്ല,

ഹരിയാനയിലെ ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ സൈനികര്‍  ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയെന്ന അവകാശവാദവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെട്രോ സ്‌റ്റേഷനിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതായി പറയപ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൈകൾ ഉയർത്തി മുട്ടുകുത്തി നിൽക്കുന്ന ഒരാളുടെ നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകൾ ചൂണ്ടി ബന്ധനസ്ഥനാക്കി വച്ചിരിക്കുന്നത് കാണാം. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നടക്കുന്ന സംഭവം മെട്രോ ട്രെയിനിനുള്ളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ട്രയിനിനുള്ളില്‍  ഒരു സ്ത്രീ ഹിന്ദിയില്‍ പറയുന്നത് കേൾക്കാം: ”ഫരീദാബാദിലെ […]

Continue Reading

ഫാസ്ടാഗിലെ പണം ഇങ്ങനെ മോഷ്ടിക്കാനാകില്ല. വൈറല്‍ ദൃശ്യങ്ങള്‍ സ്ക്രിപ്റ്റഡ് ആണ്… വസ്തുത അറിയൂ…

ഈയിടെ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിട്ടുണ്ട്. ഫാസ്ടാഗ് വാലറ്റില്‍ നിന്നും ഡിജിറ്റല്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെടാന്‍ ഇടയുണ്ട് എന്നാണ് വീഡിയോ സന്ദേശം. പ്രചരണം  ട്രാഫിക് സിഗ്നലില്‍ നിർത്തിയിട്ടിരിക്കുന്ന കാറിന്‍റെ വിൻഡ് സ്ക്രീൻ തുടച്ചു വൃത്തിയാക്കുവാന്‍ എത്തിയ ചെറിയ പയ്യന്‍ സ്മാർട്ട് വാച്ച് ഉപയോഗിച്ച് തന്ത്രപരമായി ഫാസ്ടാഗിന്‍റെ ബാർ കോഡ് സ്കാന്‍ ചെയ്ത് പണം തട്ടി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഫാസ്ടാഗ് ബാർകോഡില്‍ നിന്നും അനായാസം പണം തട്ടാൻ സാധിക്കുമെന്നും വീഡിയോ അവകാശപ്പെടുന്നു . സ്മാർട്ട് […]

Continue Reading

സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ യഥാര്‍ഥമല്ല, പ്രത്യേകം ചിത്രീകരിച്ചതാണ്…

സൈനികർ  ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സദാ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഡ്യൂട്ടിക്കിടയിൽ അല്ലാതെയും സൈനികർ പലരുടെയും ജീവൻ രക്ഷിച്ച കഥകൾ നാം വാർത്തകളിലൂടെ അറിയാറുണ്ട്. കാറിന് മുന്നില്‍പ്പെട്ട ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്ന സൈനികന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം റോഡിലൂടെ ഒരു അമ്മ കുഞ്ഞുമായി നടന്നുവരുന്നതും ഫോൺ കോൾ വരുമ്പോൾ അവർ അതിൽ മുഴുകുന്നതും ഇതിനിടെ കുഞ്ഞ് അമ്മയുടെ ശ്രദ്ദയില്‍ പെടാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ കാര്‍  ചീറിപ്പാഞ്ഞു […]

Continue Reading

കലശയാത്രയുടെ ഈ ദൃശ്യങ്ങള്‍ അയോദ്ധ്യയില്‍ നിന്നുള്ളതല്ല…

അടുത്തിടെ, അയോധ്യയിലെ കലശ യാത്രയുടെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍  ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാവി നിറത്തിലെ വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് കാണാം. അയോദ്ധ്യയില്‍ ഈയിടെ നടന്ന കലശയാത്രയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “കലശ യാത്ര അയോദ്ധ്യ… 🚩 കാവിയുടുത്ത സിംഹങ്ങൾക്ക് ജയ്ശ്രീറാം 🙏” FB post archived link എന്നാല്‍ ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading

പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസരൂപേണ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം  പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നുവെന്ന രീതിയിലുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി ചാണകവരളികൾ ഉണ്ടാക്കി  ഉണങ്ങാനായി ഭിത്തിയില്‍ പതിപ്പിച്ചു വെക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുഉള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  ജീ ചാണകം കൊണ്ട് വീട് പണിയുകയാണ്… മിത്രങ്ങളെ.. 😂😂”  archived link FB post എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രം ആണെന്ന് കണ്ടെത്തി.   വസ്തുത ഇതാണ് ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് […]

Continue Reading

യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം.  തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച്  യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും […]

Continue Reading

തയ്യല്‍ക്കടയിലെ ‘പീഡന ശ്രമം’ – ബോധവൽക്കരണ വീഡിയോയാണ്,  യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല…

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡന ശ്രമങ്ങളും ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  ഒരു തയ്യൽക്കാരൻ സ്ത്രീയുടെ വസ്ത്രത്തിന്‍റെ അളവെടുക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോയിൽ തയ്യല്‍ക്കാരന്‍ യുവതിയുടെ ശരീരത്തില്‍ തെറ്റായ രീതിയില്‍  സ്പര്‍ശിക്കുന്നതായി കാണാം. ആരുടെ ഭാഗത്ത് നില്‍ക്കും എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്. FB post archived link തയ്യല്‍ക്കടയില്‍ അളവെടുക്കുന്ന വേളയില്‍ പോലും പീഡന ശ്രമങ്ങള്‍ ഉണ്ടാകും എന്ന സന്ദേശത്തോടെ പ്രചരിക്കുന്ന ഈ വീഡിയോ എന്നാല്‍ […]

Continue Reading

അഗ്നിപഥിനെതിരെ തെലങ്കാനയില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

രാജ്യത്തെ യുവാക്കൾക്ക് നാലു വർഷത്തേക്ക് സൈന്യത്തില്‍  പ്രവേശനം നൽകുന്ന കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പലയിടത്തും പ്രക്ഷോഭങ്ങൾ അക്രമാസക്തമാവുകയുണ്ടായി. അക്രമാസക്തമായ പ്രക്ഷോഭത്തിന്‍റെ ഉത്തർപ്രദേശിൽ  നിന്നുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം യുപിയിലെ പോലീസിന്‍റെ അവസ്ഥ എന്ന അടിക്കുറിപ്പോടെ നൽകിയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് റെയിൽവേ സ്റ്റേഷനിൽ ട്രെയിന് നേരെ കല്ലെറിയുന്ന ജനക്കൂട്ടത്തെയാണ്. യുപിയിൽ നിന്നുള്ള പ്രക്ഷോഭത്തിന്‍റെ വീഡിയോ ആണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  FB post archived link  തെറ്റായ പ്രചാരണമാണ് […]

Continue Reading

വ്യാജ യാചകനെ പോലീസ് പിടികൂടിയത് പാകിസ്താനിലാണ്… ഉത്തര്‍പ്രദേശിലല്ല…

ബിജെപി വക്താവ് നൂപുര്‍ ശർമ,  മുഹമ്മദ് നബിയെപ്പറ്റി വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിൽ പലയിടത്തും കലാപങ്ങളും സംഘർഷങ്ങളും നടന്നതായി നമ്മൾ വാർത്തകളിൽ കണ്ടിരുന്നു. ഉത്തർപ്രദേശ് പോലീസ് വ്യാജനായ ഒരു വികലാംഗനെ പിടികൂടിയതിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം നടക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിയെ സ്ത്രീ റോഡിലൂടെ  വീൽചെയറിൽ കൂടെ കൊണ്ടു വരുന്നതും പോലീസ് വന്ന് പരിശോധിച്ചശേഷം ഇയാളെ എഴുന്നേൽപ്പിച്ച് നടത്തി കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഉത്തർപ്രദേശ് പോലീസ് വികലാംഗനായി അഭിനയിച്ച […]

Continue Reading

‘പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു’- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

പശുക്കളുടെ പേരിൽ ഇന്ത്യയിൽ പലയിടത്തും സംഘര്‍ഷങ്ങൾ ഉണ്ടാവുന്ന വാർത്ത ഇടയ്ക്ക് മാധ്യമങ്ങളിൽ വരാറുണ്ട്. ഗോവയിൽ നിന്നും ഇപ്പോൾ അത്തരത്തിലൊരു ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തേക്ക് വന്ന പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തന്റെ ലഗേജിന്റെ അടുത്തു വന്ന പശുവിനെ തള്ളി മാറ്റിയതിനു വിദേശി വനിതയ്ക്ക് നേരെ സംഘപരിവാർ ആക്രമണം.. വീഡിയോ വിദേശത്തു വൈറൽ.. ലോക ടൂറിസ്റ്റ് മാപ്പിൽ നിന്ന് ഗോവ […]

Continue Reading

ചിത്രത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ളത് ഷാജ് കിരണല്ല, കൈരളി ടിവി മാനേജര്‍ ജിഗ്നേഷ് നാരായണനാണ്….

കേരളത്തിൽ അടുത്തിടെ വിവാദമുണ്ടാക്കിയ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിസ്ഥാനത്തുള്ള സ്വപ്നസുരേഷ് കോടതിയിൽ ഈയിടെ രഹസ്യ മൊഴി നൽകിയിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് മുൻപിൽ സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരൺ എന്നൊരാൾ തന്നെ സമീപിച്ചു എന്ന് സ്വപ്ന ആരോപിച്ചിരുന്നു.  ഷാജ് കിരണുമായി ബന്ധപ്പെട്ട ഒരു പ്രചരണം മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി, ഭാര്യ, മകൾ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിൽക്കുന്നത് ഷാജ് കിരൺ ആണെന്ന്  സൂചിപ്പിച്ച് ചുവന്ന വൃത്തത്തില്‍  അടയാളപ്പെടുത്തിയ  ചിത്രമാണ് […]

Continue Reading

Prophet comment row: റാഞ്ചിയില്‍ കലാപത്തെ തുടര്‍ന്ന് മരിച്ചവരുടെ ചിത്രങ്ങളല്ല ഇത്… സത്യമറിയൂ…

നൂപുർ ശർമയുടെ വിവാദ പരാമർശത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും കലാപങ്ങൾ നടക്കുകയുണ്ടായി.  കലാപത്തെ തുടർന്നുണ്ടായ സംഭവങ്ങളില്‍, റാഞ്ചിയിൽ പോലീസ് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു എന്നൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം  പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നൂപുർ ശർമ നടത്തിയ പരാമർശത്തിന് ശേഷം റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിൽ പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ ചിത്രങ്ങളാണ് എന്ന് അവകാശപ്പെടുന്ന  ഫോട്ടോയാണ് പ്രചരിക്കുന്നത്.  FB post archived link ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ  പരാമര്‍ശത്തിന് പിന്നാലെ റാഞ്ചിയില്‍ […]

Continue Reading

മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷമല്ല നുപുര്‍ ശര്‍മ്മ ഈ വീഡിയോ ഇറക്കിയത്…

മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയില്‍ നിന്ന് സസ്പന്‍റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ മുന്‍ ദേശിയ വക്താവായ നുപുര്‍ ശര്‍മ്മയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്നവരോടൊപ്പം ‘ഹൌസ്‌ ദി ജോഷ്‌’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇയടെയായി നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ […]

Continue Reading

പ്രവാചക നിന്ദ ആരോപണത്തിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരെ  തിരിച്ചയക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ പഴയതാണ്…

മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തിൽ ഇസ്ലാമിക രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  ജോലിക്കായി കുടിയേറിയ ഇന്ത്യൻ ജീവനക്കാരെ ഗൾഫ് കമ്പനികൾ തിരിച്ചയക്കുകയാണെന്ന് ഉപയോക്താക്കൾ അവകാശപ്പെടുന്നു. നൂപുർ ശർമ്മയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഇത് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “പ്രവാചക നിന്ദയെ തുടർന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന 7000 ത്തില്‍ […]

Continue Reading

RAPID FC: ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന പഴയ വ്യാജ പ്രചരണം  വീണ്ടും വൈറലാകുന്നു…

ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർഥിയായിരുന്ന കെ എസ് രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു എന്ന പഴയ വ്യാജ ആരോപണമാണ് വീണ്ടും പ്രചരിക്കുന്നത്.   പ്രചരണം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചില രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണത്.  ഡോ. കെ എസ് രാധാകൃഷ്ണന്‍റെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന […]

Continue Reading

മലിനജലത്തിൽ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ദൃശ്യങ്ങള്‍ കോട്ടയത്തു നിന്നുള്ളതല്ല… സത്യമറിയൂ…

കാലാതീതമായി സമൂഹം എന്നും നേരിടുന്ന വെല്ലുവിളിയാണ് ഭക്ഷ്യസുരക്ഷ. പലപ്പോഴും സാഹചര്യങ്ങള്‍ മൂലം ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ തരമില്ല. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റ വാർത്തകൾ ദിനംപ്രതിയെന്നോണം മാധ്യമങ്ങളിൽ കാണാറുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും പിടികൂടുന്ന വാർത്തകളും  മാധ്യമങ്ങളിൽ വരാറുണ്ട്. കോട്ടയത്തെ  ഒരു ഹോട്ടലിൽ വൃത്തിഹീനമായ പരിസരങ്ങളിൽ പാത്രങ്ങൾ കഴുകുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൃത്തിഹീനമായ പരിസരത്ത് മലിനജലത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്ന […]

Continue Reading

യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം 2016 ലേതാണ്…

ഉത്തർപ്രദേശില്‍ സര്‍ക്കാര്‍ തകർത്ത മുസ്ലീം വീടുകളുടെ സമീപകാല ചിത്രമെന്ന് അവകാശപ്പെട്ട് ഒരു ചിത്രം വൈറല്‍ ആകുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ്  മുസ്ലിങ്ങള്‍ക്ക് എതിരെയാണ് എന്ന് വാദിച്ചാണ് ചിത്രം പങ്കിടുന്നത്.   പ്രചരണം  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മനഃപൂർവം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അവരുടെ വീടുകൾ ബുൾഡോസർ ചെയ്യുകയാണെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. ഇത് സൂചിപ്പിച്ച് ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്:  “ഇന്ത്യയിൽ ഒരു യുദ്ധം നടക്കുന്നുണ്ട് , അത് ഭരണകൂടം മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന യുദ്ധമാണ്. താഴെയുള്ളത് ഉത്തർ പ്രദേശിൽ […]

Continue Reading

‘ഡ്യൂട്ടി കഴിഞ്ഞു പോകുന്ന രണ്ടു കാലും ഇല്ലാത്ത പാവം യാചകന്‍റെ’ സത്യമിതാണ്…

തെരുവിലെ കാപട്യക്കാരനായ യാചകന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത് എന്ന മട്ടില്‍ ഒരു വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  കാലുകള്‍ തളര്‍ന്നതുമൂലം നടക്കാൻ കഴിയാത്ത യാചകന്‍ മുട്ടിലിഴഞ്ഞ് വരുന്നതും ഒരു ഗേറ്റിനു ഉള്ളിലേക്ക് കടന്നു കഴിഞ്ഞു അയാൾ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറ്റി പാൻസും ഷർട്ടും ധരിക്കുന്നതും അപ്പോഴേക്കും അവിടെ എത്തിയ മറ്റൊരാളുടെ ബൈക്കിൽ കയറി സ്ഥലം വിടുന്നതുമായ ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്.  ഇയാള്‍ യഥാര്‍ത്ഥ  യാചകനല്ലെന്നും ദരിദ്രനല്ലെന്നും  ‘വയറ്റില്‍പ്പിഴപ്പിന്’ ഭിക്ഷാടനം സ്വീകരിച്ചിരിക്കുകയാണ് എന്നും വ്യക്തമാക്കി വീഡിയോയ്ക്ക് ഒപ്പം […]

Continue Reading

RAPID FC: ബ്ലഡ് ക്യാൻസർ സുഖപ്പെടുത്തുന്ന സൌജന്യ മരുന്ന് – പഴയ വ്യാജസന്ദേശം വീണ്ടും വൈറല്‍

ബ്ലഡ് ക്യാൻസർ രോഗം പൂർണമായും സുഖപ്പെടുത്തുന്ന മരുന്ന് സൗജന്യമായി ലഭിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടുള്ള   പഴയ വ്യാജ സന്ദേശം വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം വൈറലായി പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന സന്ദേശം ഇങ്ങനെ: “Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet . ഈ മരുന്ന് Chennai ൽ ലഭ്യമാണ് അതും സൗജന്യമായി ദയവു ചെയ്ത് സുഹുർത്തുക്കളെ നിങ്ങൾക്ക് അറിയാവുന്ന ർ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ മറ്റുള്ളവർക്ക് […]

Continue Reading

മഹാരാഷ്ട്രായില്‍ നിന്നുള്ള പഴയ വീഡിയോ കാണ്‍പൂര്‍ കലാപവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മേയ് 27-ന് ഒരു ടിവി ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് നൂപുർ ശർമ്മ പ്രവാചകനെതിരെ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന ഉത്തർപ്രദേശിലെ കാൺപൂരിൽ വർഗീയ സംഘർഷത്തിലേക്ക് എത്തിച്ചിരുന്നു. എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ എന്ന പ്രാദേശിക സംഘടന പ്രസ്താവനയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.  പിന്നീട് ബന്ദ് കലാപത്തിലേയ്ക്ക് എത്തുകയായിരുന്നു. കലാപത്തിലെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നുണ്ട്.   പ്രചരണം കലാപകാരികളെ പോലീസ് നേരിടുന്ന 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വേദനകൊണ്ട് […]

Continue Reading

പിസി ജോര്‍ജ് -ആന്‍റോ ആൻറണി കോലാഹലത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച് തെറ്റായ പ്രചരണം

വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ പി സി ജോർജിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്ത നാടകീയ സംഭവങ്ങള്‍ക്ക് കേരളം ഏതാനും ദിവസങ്ങൾക്കു മുമ്പ് സാക്ഷിയാവുകയുണ്ടായി. പി സി ജോർജ് ഇതിനുശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിന് തൃക്കാക്കരയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പിസി ജോർജിന് സ്വന്തം നാട്ടിൽ കിട്ടിയ സ്വീകരണം എന്ന പേരിൽ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  സ്റ്റേജിൽ പിസി ജോർജ് സംസാരിക്കുന്നതിനിടെ കോലാഹലവും വാക്കീട്ടവും കൈയ്യാങ്കളിയും  […]

Continue Reading

വിദേശി റോഡിലെ വെള്ളക്കെട്ടില്‍ നീന്തുന്ന ദൃശ്യങ്ങള്‍ 2014 ലേതാണ്…

കാലവർഷമെന്നോ തുലാവർഷമെന്നോ ഭേദമില്ലാതെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിന്‍റെ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കാറുണ്ട്. മഴയത്ത് റോഡിലുണ്ടായ വെള്ളക്കെട്ടിൽ ഒരു വിദേശ പൗരൻ നീന്തി നടക്കുന്ന കൗതുകകരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ്സുകളും ഓട്ടോറിക്ഷകളും ഓടിച്ചു പോകുന്നതും അതിനിടയിലൂടെ ഒരു വിദേശ പൗരൻ നീന്തി രസിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. കേരളത്തിൽ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇനി എന്തെല്ലാം കാണാൻ […]

Continue Reading

RAPID FC: മണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പഴയ സന്ദേശം വീണ്ടും വൈറലാകുന്നു

കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ മണ്ണാറശാലയിലെ വലിയമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തര്‍ജനം സമാധിയായി എന്ന മട്ടിൽ കാലാകാലങ്ങളായി വ്യാജ പ്രചരണം നടക്കുന്നുണ്ട്  പ്രചരണം  അമ്മയുടെ ചിത്രവുമായി മണ്ണാറശ്ശാല അമ്മ സമാധിയായി എന്ന വാർത്ത സത്യമാണോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു.  തെറ്റായ പഴയ സന്ദേശം ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായി  വസ്തുത ഇതാണ് ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ മണ്ണാറശാല ക്ഷേത്രവുമായി ബന്ധപ്പെട്ടു. ക്ഷേത്ര ഭാരവാഹിയും അധ്യാപകനും മണ്ണാറശ്ശാല […]

Continue Reading

പോളണ്ടിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുകയുള്ളോ…? വസ്തുത അറിയൂ…

പോളണ്ടിൽ പെൺകുട്ടികൾ മാത്രം മാത്രം ജനിക്കുന്ന ഒരു സ്ഥലം ഉണ്ടത്രേ അവിടെ ആൺകുട്ടികൾ ആരും ജനിക്കില്ല എന്നാണ് പറയപ്പെടുന്നത്. ഈ വാർത്തയുമായി ഒരു ലേഖനം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം പോളണ്ടിലെ മിയേസ്സെ ഒഡ്ർസാൻസ്കി എന്ന ഗ്രാമത്തിൽ പെൺകുട്ടികൾ മാത്രമാണ് ജനിക്കുന്നതെന്നും ഇത് ഇപ്പോഴും നിഗൂഢതയാണെന്നും ഒരു പതിറ്റാണ്ടിലേറെയായി ഒരാൺകുട്ടിയും ഇവിടെ  ജനിച്ചിട്ടില്ല എന്നുമാണ് ലേഖനത്തിൽ വിവരിക്കുന്നത്. ഈ പ്രതിഭാസത്തിന്‍റെ  രഹസ്യം എന്താണെന്ന് ശാസ്ത്രജ്ഞന്മാര്‍ അമ്പരന്നു നിൽക്കുകയാണെന്നും എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും […]

Continue Reading

പ്രയാഗ് രാജില്‍ നിന്നുള്ള പഴയ വീഡിയോ ഗ്യാന്‍വാപിയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സംഭവത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുകയാണ്. കോടതിയുടെ വിധി വന്ന ശേഷം മാത്രമേ പ്രശ്നങ്ങളുടെ മുകളിൽ തീരുമാനം ഉണ്ടാവുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  ശിവലിംഗം  കണ്ടെത്തിയതിനാൽ മസ്ജിദ് ഇനി അവിടെ അപ്രസക്തമാണെന്ന് ഒരു കൂട്ടം ഭക്തർ വാദിക്കുന്നുണ്ട്. ഈ വാദത്തിനെതിരെയും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.  ഇത്തരത്തിൽ നടന്ന ഒരു പ്രതിഷേധം പോലീസ് അടിച്ചമർത്തുന്നു എന്നു വാദിച്ച് […]

Continue Reading

മെട്രോമാൻ ഇ. ശ്രീധരൻ നിലവില്‍ ഐക്യരാഷ്ട്രസഭ ഉപദേശക സമിതി അംഗമല്ല, സത്യമിതാണ്…

മെട്രോമാൻ എന്ന് ലോകം വിശേഷിപ്പിക്കുന്ന  ഇ. ശ്രീധരൻ വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഉച്ച ഒരു വാർത്ത അത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്  പ്രചരണം മെട്രോമാൻ ഇ ശ്രീധരൻ ഐക്യരാഷ്ട്രസഭ ഉപദേശക സമിതിയിൽ എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ഈ കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ അദ്ദേഹം ബിജെപി ടിക്കറ്റില്‍ പാലക്കാട് നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കേരള ജനത അദ്ദേഹത്തെ തഴഞ്ഞെങ്കിലും അദ്ദേഹം അർഹിക്കുന്ന സ്ഥാനത്ത് എത്തി എന്ന് സൂചിപ്പിച്ചാണ് പോസ്റ്റിൽ വാര്‍ത്ത നൽകിയിരിക്കുന്നത്.  ഒപ്പം നൽകിയിരിക്കുന്ന […]

Continue Reading

ദൃശ്യങ്ങളില്‍ പോലീസ് യുവാക്കളെ മര്‍ദ്ദിക്കുന്നത് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞതിനല്ല… സത്യമറിയൂ…

പോലീസ് ചില വ്യക്തികളെ പിടികൂടി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി പ്രചരിക്കുന്നുണ്ട്. കേരള പോലീസിനെ പോലെയല്ല വടക്കേ ഇന്ത്യയിൽ നിന്നുമുള്ള പോലീസ് എന്നും കാര്യക്ഷമമായി പ്രതിയോഗികളെ നേരിടുന്നവരാണ് എന്നും വാദിക്കാനാണ് ദൃശ്യങ്ങൾ നൽകിയിട്ടുള്ളത്.  പ്രചരണം  രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ വ്യത്യസ്ത ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഓരോന്നിലും പോലീസുകാർ പ്രതിയോഗികളെ ഓടിച്ചിട്ടു പിടി കൂടുന്നതും ലാത്തി ഉപയോഗിച്ച് ‘കൈകാര്യം’ ചെയ്യുന്നതുമായ ദൃശ്യങ്ങൾ ആണുള്ളത്. വടക്കേ ഇന്ത്യയിലെ പോലീസിന്‍റെ കാര്യക്ഷമത ഇങ്ങനെയാണെന്ന് വാദിച്ച്  വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “മര്യാദക്ക് […]

Continue Reading

പൈപ്പ് പൊട്ടി റോഡില്‍ ജലധാര രൂപപ്പെട്ട ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

പൈപ്പ് ലൈനുകൾ പൊട്ടി റോഡ് മുഴുവൻ വെള്ളം നിറയുന്ന കാഴ്ചകൾ കേരളത്തിൽ ഒറ്റപ്പെട്ടതല്ല. പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മിച്ച ശേഷം ഉടൻതന്നെ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാനായി അതേ റോഡ് വെട്ടിപൊളിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളുടെ പ്രാദേശിക പേജുകളിൽ എന്നുമുണ്ടാകും. പൈപ്പ് പൊട്ടി വെള്ളം മനോഹരമായ ഒരു ജലധാര പോലെ മുകളിലേക്കുയരുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്  പ്രചരണം ഗതാഗതം നടക്കുന്ന റോഡില്‍ പൈപ്പ് പൊട്ടി ജലധാര പോലെ വെള്ളം മുകളിലേക്കുയരുന്ന കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്. […]

Continue Reading

കേരള  സര്‍ക്കാര്‍ പെട്രോളിന് 2.41,  ഡീസലിന് 1.36 രൂപ എന്നിങ്ങനെ ഇന്ധനവിലയില്‍ ഇളവ് നടപ്പിലാക്കിയോ..? വസ്തുത അറിയൂ…

കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയിളവ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ സംസ്ഥാന സർക്കാരും പെട്രോളിനും ഡീസലിനും നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്തിയെന്ന് വാർത്ത പ്രചരിച്ചു  പ്രചരണം റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ: സംസ്ഥാന സർക്കാരും കുറച്ചു പെട്രോളിന് 2.41 രൂപ ഡീസലിന് 1.36 രൂപ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയ്ക്ക് ആധാരമായി  ന്യൂസ് കാർഡിൽ നൽകിയിട്ടുണ്ട്. FB post archived link കൈരളി ഓൺലൈൻ പതിപ്പിലും സമാന വാർത്തയുണ്ട്:  FB post […]

Continue Reading

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം  പെട്രോള്‍ വില 100 രൂപയ്ക്ക് താഴെയാണോ… സത്യമിതാണ്…

കഴിഞ്ഞദിവസം പെട്രോൾ ഡീസൽ എസ് പാചകവാതക നിരക്കുകളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഇതിനു പുറമേ സംസ്ഥാന സർക്കാരും നിരക്കുകളിൽ ചെറിയ ഇളവ് വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പെട്രോളിന് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ലിറ്ററിന് ഡീസൽലിറ്ററിന് 6 രൂപയും കുറച്ചു. ഇതോടനുബന്ധിച്ച് കുറയുന്ന മറ്റു നികുതികൾ കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താവിന് പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം […]

Continue Reading

ഇത് ഇസ്രയേല്‍ പട്ടാളം പാലസ്തീന്‍ ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളല്ല… സത്യമിങ്ങനെ…

ഇസ്രായേലിൽ പാലസ്തീൻ തർക്കത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രയേൽ. ക്രൈസ്തവ മതഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന പുണ്യഭൂമിയായ ജറുസലേം  ഇസ്രയേലിലാണ്. ഇസ്ലാം മതത്തിന്‍റെ മൂന്നാമത്തെ വലിയ ആരാധനാലയം അൽ അക്സ പള്ളി ജറുസലേം നഗരത്തിലെ ടെമ്പിൾ മൗണ്ടൈന് മുകളിലാണ് സ്ഥിതിചെയ്യുന്നത്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ജൂതന്മാർ കുടിയിറക്കി. ഇന്നും ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്.  ഇസ്രായേൽ പട്ടാളക്കാർ പാലസ്തീൻ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]

Continue Reading

ഈ ചിത്രം കേരളത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടതല്ല…

 തുടർച്ചയായി രണ്ടോ മൂന്നോ ദിവസം മഴ തുടർന്നാൽ തന്നെ കേരളത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  മഴ ശക്തി പ്രാപിക്കുമ്പോൾ മുതൽ പലയിടങ്ങളിൽ നിന്നുള്ള വെള്ളക്കെട്ടിന്‍റെ വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രളയം ജനജീവിതം സ്തംഭനത്തിലാക്കിയപ്പോഴുള്ള ഒരു ചിത്രം കേരളത്തിലേത് എന്നവകാശപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  കേരളത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നെതർലാൻഡ് മാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പോസ്റ്റിലെ ചിത്രം നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ ഒരാൾ […]

Continue Reading

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രളയ ദൃശ്യങ്ങള്‍ ആസ്സാമിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ആസാമില്‍ കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. അരലക്ഷത്തിലധികം ആളുകളെ ഇതുവരെ പ്രളയം നേരിട്ടു ബാധിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. ആസ്സാമിലെ പ്രളയത്തിന്‍റെത്  എന്ന് വാദിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം പ്രളയജലം കുതിച്ചൊഴുകി വരുന്നതിനിടയിൽ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. ദൃശ്യങ്ങള്‍ ഇപ്പോൾ ആസ്സാമില്‍ ബാധിച്ചിരിക്കുന്ന പ്രളയത്തിന്‍റെതാണ് എന്ന് സൂചിപ്പിച്ച് പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “അസമിലെ പ്രളയത്തിലെ അതിഭീകര ദൃശ്യങ്ങൾ. വേറൊന്നും കൊണ്ടല്ല ഇതിവിടെ പോസ്റ്റുന്നത്. കേരളാ മുഖ്യമന്ത്രി […]

Continue Reading

ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ തെരുവില്‍ വസ്ത്രാക്ഷേപം ചെയ്യുന്നത് മന്ത്രിമാരെയല്ല… സത്യമറിയൂ…

ശ്രീലങ്കയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രി രാജപക്‌സെ ഉൾപ്പെടെയുള്ള നിരവധി മന്ത്രിമാരുടെ വീടുകൾ അഗ്നിക്കിരയാക്കിയ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. പ്രക്ഷോഭകരുടെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനാകുകയും റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശ്രീലങ്കന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങള്‍ നമ്മുടെ നാട്ടിലും വൈറലാണ്.  പ്രചരണം  സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ മന്ത്രിമാരെ  പരസ്യമായി വസ്ത്രാക്ഷേപം നടത്തി മർദിച്ചു എന്ന് വാദിച്ച് ചില ചിത്രങ്ങളും […]

Continue Reading

യുവ അഭിഭാഷകയെ നടുറോഡില്‍ മര്‍ദ്ദിക്കുന്നത് ബിജെപി നേതാവല്ല, യാഥാര്‍ഥ്യം ഇതാണ്…

സ്ത്രീകൾ പൊതുഇടങ്ങളിൽ ഉപദ്രവിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതുമായ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ ധാരാളമായി പുറത്തുവരുന്നുണ്ട്. കർണാടകയില്‍ സ്ത്രീയെ പരസ്യമായി തല്ലുന്ന ഒരു സംഭവം ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രചരണം  ബിജെപി നേതാവ് നടുറോഡിൽ വനിത അഭിഭാഷകയെ മർദ്ദിക്കുന്നു എന്നാണ് പ്രചരണം. ഇതിനു തെളിവായി വീഡിയോയും നൽകിയിട്ടുണ്ട്.  വീഡിയോയിൽ ഒരാൾ യുവതിയെ നിർദാക്ഷിണ്യം മർദ്ദിക്കുന്നത് കാണാം. മർദ്ദിക്കുന്നത് ബിജെപി നേതാവാണ് എന്ന് ആരോപിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “വനിതാ അഭിഭാഷകയെ പട്ടാപകൽ പൊതുമധ്യത്തിൽ മർദിച്ച് ബി ജെ പി നേതാവ്,പോലീസിന്റെ […]

Continue Reading

കോള കമ്പനി ജീവനക്കാരന് എബോള വൈറസ്- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

ഒരു പഴയ വൈറല്‍ സന്ദേശം വീണ്ടും പ്രചരിക്കുന്നുണ്ട്. കൂള്‍ ഡ്രിങ്ക്സ് കമ്പനിയിലെ ജീവനക്കാരന് എബോള വൈറസ് ബാധിച്ചുവെന്നാണ് സന്ദേശം.  പ്രചരണം  ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഹൈദരാബാദ് പോലീസ് ഈ വിവരം നൽകിയിട്ടുണ്ടെന്നും ഇത് വാർത്താ ചാനലായ എൻഡിടിവി സംപ്രേഷണം ചെയ്യുകയും ചെയ്തു എന്ന അവകാശവാദമാണ് സന്ദേശത്തിലെ ഏറ്റവും ഗുരുതരമായ ഭാഗം. പാനീയങ്ങള്‍ കുടിച്ച് മരണത്തോട് മല്ലിടുന്നവരുടെത് എന്ന മട്ടില്‍ ചില ചിത്രങ്ങളും വീഡിയോകളും സന്ദേശത്തിനൊപ്പം ഷെയർ ചെയ്യുന്നുണ്ട്. വാട്ട്സ് അപ്പില്‍ പ്രചരിക്കുന്ന സന്ദേശമാണ് ആദ്യം ഞങ്ങളുടെ ശ്രദ്ധയില്‍ […]

Continue Reading

ക്ഷേത്ര പൂജാരിയെ മുസ്ലിം ദമ്പതികള്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍- യാഥാര്‍ത്ഥ്യം ഇതാണ്…

മതമൈത്രി എന്നും സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതുപോലെ തന്നെ സഹജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇവ രണ്ടും ഒത്തുചേരുന്ന സന്ദേശമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ക്ഷേത്ര പൂജാരിയുടെ വേഷം ധരിച്ച ഒരാൾ കൈക്കുഞ്ഞുമായി ഇടവഴിയിലൂടെ നടക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം, അയാൾ പെട്ടെന്ന് കുട്ടിയെ നിലത്ത് കിടത്തി, അപസ്മാരം ബാധിച്ചതുപോലെ വിറയ്ക്കാൻ തുടങ്ങുന്നു. അൽപ്പസമയത്തിനുശേഷം, മോട്ടോർ സൈക്കിളിൽ കടന്നുപോകുന്ന ഒരു മുസ്ലീം […]

Continue Reading

പാകിസ്താനിൽ ബിജെപി പതാകയുമേന്തി പ്രകടനം നടന്നുവെന്ന് പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്… 

ഭാരതീയ ജനതാ പാർട്ടി നിലവിൽ ഇന്ത്യയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ പതാകയുമേന്തി പാകിസ്ഥാനിൽ പ്രകടനം നടന്നു എന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ  പുരുഷന്മാരും പര്‍ദ്ദ അണിഞ്ഞ സ്ത്രീകളും ബിജെപി പതാകയുമേന്തി ”ഭാരതീയ ജനത പാർട്ടി, മോദീ ജീ, അമിത് ഷാ ജീ,” എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:   “ബിജെപി പതാക പാകിസ്ഥാനിൽ. പാകിസ്താനിലെ ബലൂചിസ്ഥാനിൽ മോദി അധികാരത്തിൽ വന്നു തങ്ങൾക്ക് സ്വാതന്ത്ര്യം നേടി […]

Continue Reading

സില്‍വര്‍ ലൈന്‍ സംവാദ വേദിയുടേതെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ  വേദിയുടേതാണ്…

സിൽവർ ലൈനിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി അശാസ്ത്രിയവും അനാവശ്യവുമാണെന്നാണ്  ജനകീയ സമിതിയുടെ വിലയിരുത്തല്‍.  സിൽവർ ലൈനിന്നെ പറ്റിയുള്ള വിശദീകരണം നല്‍കാനായി ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും സംവാദം സംഘടിപ്പിച്ചിരുന്നു.  ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ സംവാദത്തിൽ പങ്കെടുത്തു. ഈ സംവാദത്തില്‍ പൊതുജനങ്ങള്‍ ആരും പങ്കെടുത്തില്ല എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം വേദിയില്‍ നിരന്നു കിടക്കുന്ന കസേരകളില്‍ ഏതാനും എണ്ണങ്ങളില്‍ മാത്രം […]

Continue Reading

മോദിയും ജര്‍മന്‍ ചാൻസലറും ചര്‍ച്ച നടത്തുന്ന മുറിയിലെ നെഹ്‌റുവിന്‍റെ ചിത്രം എഡിറ്റ് ചെയ്തതാണ്…

ഡെൻമാർക്കിലെയും ഫ്രാൻസിലെയും സന്ദർശനങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്‍റെ ആദ്യ പാദത്തിൽ പ്രധാനമന്ത്രി മോദി മെയ് 2 ന് രാവിലെ ബെർലിനിലെത്തി. ചർച്ചകൾക്കായി എത്തിയ അദ്ദേഹത്തെ ബെർലിനിലെ ഫെഡറൽ ചാൻസലറിയിൽ ചാൻസലർ ഷോൾസ് ആചാരപരമായി സ്വാഗതം ചെയ്തു. ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യൂറോപ് പര്യടനത്തിൽ മോദി സന്ദർശിച്ചത്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. അദ്ദേഹത്തിന്‍റെ ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്‍റെ op ടിക്കറ്റ് നിരക്ക് 750 രൂപയാണെന്ന് വ്യാജ പ്രചരണം…

തൃക്കാക്കര മണ്ഡലത്തിലെ എം.എൽ.എ  ആയിരുന്ന പി ടി തോമസ് വിടവാങ്ങിയതിനെ തുടര്‍ന്ന്  മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് പിടി തോമസിനെ ഭാര്യ ഉമ തോമസിനെയാണ്. ലിസി ഹോസ്പിറ്റലിൽ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ് ജോ ജോസഫിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. അദ്ദേഹവുമായി ബന്ധപ്പെട്ട്  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്  പ്രചരണം ലിസി ഹോസ്പിറ്റലിൽ ഡോ. ജോ ജോസഫിന്‍റെ കൺസൾട്ടിംഗ് ഫീസ് 750 രൂപയാണ് എന്നാണ് പ്രചരണം. “സാധാരണക്കാരുടെയും ദരിദ്രരുടെയും ഡോക്ടറാണ് ജോസഫ് എന്ന ചിറ്റപ്പൻ […]

Continue Reading

സേവ് ദ ഡേറ്റ് വീഡിയോയാണ് മലപ്പുറത്ത് ‘സദാചാര അക്രമം’ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്…

പുരുഷനും സ്ത്രീയും തമ്മിൽ സംസാരിക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നത് കണ്ടാൽ സദാചാര പോലീസ് ചമഞ്ഞുകൊണ്ട് ചിലയിടങ്ങളിൽ നാട്ടുകാരിൽ ചിലർ പ്രശ്നമുണ്ടാക്കിയ സംഭവങ്ങൾ നാം സാമൂഹ്യമാധ്യമങ്ങളിൽ  ഇടംപിടിക്കാറുണ്ട്.   പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് സദാചാര അക്രമം എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  റോഡിനരുകിലെ ബസ്സ്റ്റോപ്പിൽ നിൽക്കുന്ന യുവതിയുടെ അടുത്ത് നിൽക്കുന്ന യുവാവ് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുന്നതും ഇത് കണ്ടുകൊണ്ട് ഏതാനും ചെറുപ്പക്കാർ ഓടിവന്ന്, പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി ദേഹോപദ്രവം ഏൽപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ […]

Continue Reading

രവി പാര്‍ഥസാരഥി ഇന്‍ഡ്യ വിട്ടു പോയിട്ടില്ല, ദീര്‍ഘനാളത്തെ ചികില്‍സയ്ക്കൊടുവില്‍ അദ്ദേഹം മുംബൈയില്‍ അന്തരിച്ചു….

രണ്ടുവർഷം മുമ്പ് നിക്ഷേപക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രവി പാർഥസാരഥി രാജ്യംവിട്ടു എന്ന തരത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റർ രൂപത്തിൽ പ്രചരിക്കുന്ന  പോസ്റ്റിലെ വാചകങ്ങൾ ഇങ്ങനെയാണ്: “വീണ്ടും വ്യവസായി രാജ്യംവിട്ടു.  91000 കോടി വായ്പയെടുത്ത് IL&FC ഡയറക്ടര്‍ രവി പാർത്ഥസാരഥി ഇംഗ്ലണ്ടിലേക്ക് മുങ്ങി. മോദി സർക്കാരിന് അഭിനന്ദനങ്ങൾ” archived link FB post അതായത് IL&FC ചെയര്‍മാന്‍ രവി പാർത്ഥസാരഥി നിക്ഷേപത്തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോൾ രാജ്യംവിട്ടു എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ […]

Continue Reading

തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ  റംസാന്‍ കിറ്റ് വിതരണം നടത്തിയെന്ന് പ്രചരിപ്പിക്കുന്ന ചിത്രങ്ങളുടെ വസ്തുത ഇതാണ്…

ഇത്തവണ ചെറിയ പെരുന്നാൾ അഥവാ റംസാന്‍ എത്തിയപ്പോൾ കേരള സർക്കാർ സൗജന്യ ധന്യ കിറ്റ് വിതരണം നടത്തിയില്ല എന്ന കുറ്റപ്പെടുത്തലോടുകൂടി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം തെലുങ്കാന സർക്കാർ റംസാന് നൽകിയ കിറ്റിന്‍റെ ചിത്രവും തമിഴ്നാട് സർക്കാർ പെരുന്നാൾ ദിനത്തിൽ വിതരണം ചെയ്യുന്ന ചിത്രവും ഉൾപ്പെടുത്തിയാണ് കേരള സർക്കാർ യാതൊന്നും ജനങ്ങൾക്കായി നൽകിയില്ല എന്ന പ്രചരണം നടത്തുന്നത്.  FB post archived link ഞങ്ങൾ ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ തെലുങ്കാനയിൽ ഇത്തവണ റംസാൻ വന്നപ്പോൾ കിറ്റ് […]

Continue Reading

‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും’ വൃക്കദാനത്തെക്കുറിച്ചുള്ള ഈ സന്ദേശം പഴയതും വ്യാജവുമാണ്…

അപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രണ്ടംഗ കുടുംബത്തിന്‍റെ വൃക്കകൾ ദാനം ചെയ്യുന്ന  സന്ദേശം നിങ്ങളില്‍ പലരും ഇതിനോടകം കണ്ടുകാണും. വസ്തുത അറിയാതെ പോസ്റ്റ് പങ്കിട്ടവരില്‍ ശശി തരൂര്‍ എംപിയും ഉള്‍പ്പെടും.  പ്രചരണം  മനുഷ്യത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പങ്കിട്ട സന്ദേശമിങ്ങനെയാണ്:  “For urgent sharing.  പ്രിയപ്പെട്ട എല്ലാവരുടേയും അറിവിലേക്ക്.  4 വൃക്കകൾ ലഭ്യമാണ്.  ഇന്നലെ ഒരു അപകടത്തിൽപ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ സേവന സഹപ്രവർത്തകർ) മരണം കാരണം ഡോക്ടർ അവരെ മസ്തിഷ്ക മരണം സംഭവിച്ചതായി […]

Continue Reading

പാര്‍ട്ടി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ കെ ആന്‍റണി പറഞ്ഞതായി വ്യാജ പ്രചരണം…

എ കെ ആന്‍റണി ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നുവെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.  കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം ഉൾപ്പെടെയുള്ള പദവികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരമാണ് ഇനിയുള്ള പ്രവർത്തനമേഖല എന്നും തിരികെ പോരുന്ന വേളയില്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി.  ഇതിനുശേഷം എകെ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം മാധ്യമം ദിനപത്രത്തിന്‍റെ ഓൺലൈൻ പതിപ്പിനെ ന്യൂസ് കാർഡ് രൂപത്തിൽ ആന്‍റണിയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് “പാര്‍ടി പറഞ്ഞാല്‍ തൃക്കാക്കരയിൽ മത്സരിക്കും” […]

Continue Reading

വലക്കണ്ടി പള്ളിയില്‍ സംഘര്‍ഷമുണ്ടായത് ഇറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ടല്ല… സത്യമറിയൂ…

വിശ്വാസികൾ റംസാൻ മാസം വളരെ പ്രാധാന്യത്തോടെ ആചരിക്കുന്ന ഒരു ദിവസമാണ് പതിനേഴാം രാവ്. മുഹമ്മദ്‌ നബി ഉൾപ്പെടെ 313 പേർ ഒരു വശത്തും ആയിരത്തോളം സത്യ നിഷേധികൾ മറു വശത്തുമായി നടത്തിയ ബദർ യുദ്ധം ഈ ദിനത്തിലായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.  മലപ്പുറത്തെ ഒരു മുസ്ലിം പള്ളിയിൽ പതിനേഴാം ദിനത്തില്‍ ബദര്‍ യുദ്ധത്തിന് സമാനമായ സംഘര്‍ഷം നടന്നുവെന്ന് ആരോപിച്ച്  ഒരു  വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  പള്ളിമുറ്റത്ത് കുറെ പേർ തമ്മിൽ തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  പോലീസ് […]

Continue Reading

മഞ്ഞ ആപ്പിളിന് ചുവന്ന പെയിന്‍റടിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം…

കൃത്രിമത്വവും  മായവും കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ എന്നും സമൂഹത്തിന് വെല്ലുവിളിയാണ്. വിപണിയില്‍ ലഭിക്കുന്നവയില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവ ഏതാണെന്ന് തെരെഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ഗങ്ങള്‍ കുറവാണ്. വില്‍പ്പനയ്ക്കുള്ള ആപ്പിളിന് ചുവന്ന നിറമടിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ചൈനയിലെ കൃത്രിമ ആപ്പിൾ ഉൽപ്പാദനത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു നിർമ്മാണ കമ്പനിയിലെ ഏതാനും തൊഴിലാളികൾ ആപ്പിൾ പോലെ കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ഇനങ്ങൾക്ക് ചുവപ്പ് നിറം ചേർക്കുന്നത് വീഡിയോയിൽ കാണാം.  “മഞ്ഞ ആപ്പിളിനേക്കാൾ […]

Continue Reading

വൈറല്‍ വീഡിയോയിലെ ഇര ദളിതനോ അക്രമി BJP-RSS പ്രവര്‍ത്തകരോ അല്ല… സത്യമിതാണ്…

മനുഷ്യരെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഇപ്പോള്‍ ഒരു വ്യക്തി  നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ യുവാവിനെ […]

Continue Reading

സർക്കാരിന്‍റെ സിവിൽ സർവീസസ് അക്കാദമിയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രം 50% സംവരണം നല്‍കുന്നു- പ്രചരണത്തിന്‍റെ സത്യമിതാണ്…

സംസ്ഥാന സർക്കാരിന്‍റെ സിവിൽ സർവീസസ് പരിശീലന കേന്ദ്രമായ സിവിൽ സർവീസ് അക്കാദമിയിൽ മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നൽകുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം സിവിൽ സർവീസ് അക്കാദമി പൊന്നാനി സെന്‍റർ പുറത്തിറക്കിയ നോട്ടിഫിക്കേഷനാണ് പ്രചരിക്കുന്നത്. ഇതിൽ മുസ്ലിം വിഭാഗങ്ങൾക്ക് 50 ശതമാനവും പട്ടിക ജാതി വിഭാഗത്തിന് 8 ശതമാനവും പട്ടിക വര്‍ഗ്ഗ  വിഭാഗത്തിന് രണ്ട് ശതമാനവുമാണ് സംവരണം കാണിക്കുന്നത്. പ്രചരിക്കുന്ന നോട്ടിഫിക്കേഷനിൽ ഇക്കാര്യം പ്രത്യേകം ചുവന്ന വൃത്തത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ […]

Continue Reading

പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ച് ഉത്തരവിറക്കിയത് കേരള പോലീസല്ല…

കഴിഞ്ഞ വർഷം ഡിസംബറിൽ ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷം ഇപ്പോൾ പാലക്കാട് ഇതേ തരത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നു.  ഇതിനു പിന്നാലെ ജില്ലയിൽ നടപ്പാക്കിയ ചില സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്  പ്രചരണം ടൂവീലറിൽ യാത്ര ചെയ്യുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി എന്ന് സൂചിപ്പിച്ച് ഡിജിപി അനിൽ കാന്തിന്‍റെ ചിത്രത്തൊടൊപ്പം  നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: കേരള ചരിത്രത്തിൽ ആദ്യമായി കിടിലൻ നീക്കവുമായി കേരള പോലീസ്.  ടൂവീലറിൽ എത്തി ശ്രീനിവാസനെ കൊന്നതിനാൽ […]

Continue Reading

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ കുട്ടി: വൈറല്‍ ദൃശ്യങ്ങളുടെ സത്യമറിയൂ…

പബ്‌ജിയും ഫ്രീ ഫയറും പോലുള്ള ഗെയിമുകള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ തകര്‍ക്കുന്നുവെന്ന് പരക്കെ വിമര്‍ശങ്ങളുണ്ട്. ഇത്തരം ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ ആണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.  പ്രചരണം  വീഡിയോയിൽ ഒരു കുട്ടി ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം. അവന്‍ തോക്കുധാരിയെപ്പോലെ വിരൽ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലി ടൗണിൽ പബ്ജി ഫ്രീ ഫയർ ഗെയിമിന് അടിമയായ കുട്ടിയുടെ അവസ്ഥ എന്ന് സൂചിപ്പിച്ച്  വീഡിയോയുടെ വിവരണം ഇങ്ങനെ: […]

Continue Reading

പ്രദീപ് നിലവില്‍ ഡിസിസി സെക്രട്ടറിയല്ല. കെ.സുധാകരനെ പറ്റി ആരോപണം ഉന്നയിച്ചത് 2018 ലാണ്…

കെപിസിസി അധ്യക്ഷൻ  കെ.സുധാകരനെ കുറിച്ച് കണ്ണൂരിലെ ഡിസിസി ജനറൽ സെക്രട്ടറി ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നവകാശപ്പെട്ട് ചില  പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്  പ്രചരണം  കെ സുധാകരന്‍റെയും കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രയുടെയും ചിത്രങ്ങള്‍ക്കൊപ്പം  പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ:  “കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും… വിലപേശൽ നടക്കാത്തതിനാലാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത്…  പ്രദീപ് വട്ടിപ്രം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി” FB post archived link അതായത് കണ്ണൂർ […]

Continue Reading

ഈ ചെറിയ പക്ഷി എത്ര ദാഹിച്ചാലും വേറെ വെള്ളം കുടിക്കില്ല, മഴവെള്ളം മാത്രമേ കുടിക്കൂ- പ്രചരണത്തിന്‍റെ സത്യാവസ്ഥ…

ഭൂമിയിലെ ജീവജാലങ്ങൾക്കെല്ലാം സവിശേഷമായ ചില പ്രത്യേകതകളുണ്ട്.  ചില ജീവജാലങ്ങളുടെ രീതികളെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് അത്ഭുതവും വിസ്മയവും തോന്നാറുണ്ട്. വെള്ളം കുടിക്കാത്ത ഒരു പക്ഷിയെ കുറിച്ച് ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.  പ്രചരണം  ജാക്കോബിൻ കുക്കൂ അഥവാ കൊമ്പൻ കുയിൽ എന്ന പക്ഷി വെള്ളം കുടിക്കാറില്ല എന്നാണ് ലേഖനത്തിൽ അവകാശപ്പെടുന്നത്. ഈ ചെറു പക്ഷി എത്ര ദാഹിച്ചാലും വെള്ളം കുടിക്കില്ലെന്നും മഴ പെയ്യുമ്പോൾ മഴ വെള്ളം മാത്രമേ കുടിക്കൂ എന്നുമാണ് പറയുന്നത്.  ഇത് സൂചിപ്പിച്ച് […]

Continue Reading

മാതൃഭൂമിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് മുകേഷിനും ചിന്താ ജെറോമിനുമെതിരെ  വ്യാജ പ്രചരണം

ചലച്ചിത്ര നടനും എംഎൽഎയുമായ മുകേഷും കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമുംവിവാഹിതരാവുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  പ്രചരണം  മുകേഷിന്‍റെയും ചിന്തയുടെയും ചിത്രങ്ങൾ ഒരുമിച്ച് ചേർത്ത് മാതൃഭൂമിയുടെ ന്യൂസ് കാർഡ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “നടൻ മുകേഷ് എംഎൽഎയും ഡോ: ചിന്ത ജെറോമും വിവാഹിതരാവുന്നു”  archived link FB post പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണമായും വ്യാജപ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി. വസ്തുത ഇതാണ്  വാർത്തയെ […]

Continue Reading

എ.എ റഹീമിന്‍റെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…

രാജ്യസഭ എംപി എ എ റഹീമിന്‍റെ ഒരു വീഡിയോ – പരിഹാസ രൂപേണ സ്റ്റേജിൽ വിവിധ ചേഷ്ടകൾ കാട്ടി പ്രസംഗിക്കുന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നുണ്ട്.   കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് സുധാകരൻ വിലക്കിയതിനെതിരെ റഹീം ആക്ഷേപഹാസ്യ രൂപേണ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇവനാണ് നുമ്മ പറഞ്ഞ കഞ്ചാവ് സോമൻ . മണി ആശാന് ശേഷം ഒരാൾ വേണ്ടേ പാർട്ടിയിൽ അന്യം നിന്ന് പോകരുതെല്ലോ […]

Continue Reading

ബിന്ദു അമ്മിണിയുടെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വ്യാജമാണ്

ശബരിമല പ്രവേശനത്തിലൂടെ വിവാദം സൃഷ്ടിച്ച നിയമ അധ്യാപികയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയുടെ പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്.   പ്രചരണം  ബിന്ദു അമ്മിണി തന്‍റെ ഫേസ്ബുക്കിൽ നൽകിയ ഒരു കുറിപ്പാണ് പ്രചരിക്കുന്നത്. “ശബരിമല സമയത്ത് പാർട്ടിക്ക് എൻറെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ പാർട്ടി കോൺഗ്രസ് നടന്നപ്പോൾ എൻറെ ആവശ്യമില്ല. ഞാൻ പാർട്ടി കോൺഗ്രസ് ശബരിമല വിഷയത്തിൽ നമ്മൾ ഒത്തുകളിച്ചത് ആണ് എന്ന് ജനം തിരിച്ചറിയും അത്ര രാത്രികാലങ്ങളിൽ പഞ്ചാര വർത്താനം പറയാൻ എത്തുന്ന സഖാക്കൾക്ക് ബിന്ദു […]

Continue Reading

ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രം ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ നിന്നുള്ളതല്ല…

സിപിഎം പാർട്ടി 23 മത് സമ്മേളനം കണ്ണൂരിൽ ഏപ്രില്‍ 6 മുതല്‍ 10 വരെ  നടക്കുകയുണ്ടായി. തിരുവനന്തപുരം എംപി  ശശിതരൂരിന് സെമിനാറിൽ പങ്കെടുക്കാൻ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് മൂലം അദ്ദേഹം ക്ഷണം നിരസിച്ചുവെന്ന്  വാർത്തകൾ  വന്നിരുന്നു.  ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഇ ടി മുഹമ്മദ് ബഷീർ എംപി, ബിജെപി ദേശീയ സെക്രട്ടറി അബ്ദുള്ളക്കുട്ടി തുടങ്ങിയവരുമായി ശശി തരൂർ എംപി വേദിയിലിരിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. […]

Continue Reading

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയ ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയുടേതാണ്…

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന  സംഘത്തെ കൈയ്യോടെ പിടികൂടുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്. പ്രചരണം നിറയെ മരങ്ങളുള്ള വിജനമായ ഒരു സ്ഥലത്ത് ഒരു യുവാവും യുവതിയും ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ചാക്കിൽകെട്ടി ഒളിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റൊരു ചെറുപ്പക്കാരൻ ഇത് കണ്ട് ഓടി വന്നു കുഞ്ഞിനെ രക്ഷിച്ച ശേഷം യുവാവിനെയും യുവതിയേയും മർദിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ഇത് ഒരു യഥാർത്ഥ സംഭവത്തിന്‍റെ ദൃശ്യങ്ങൾ എന്നമട്ടിലാണ് പോസ്റ്റില്‍ നൽകിയിട്ടുള്ളത്. FB post archived link  ഞങ്ങൾ […]

Continue Reading

വേനൽക്കാലത്ത് വാഹന ടാങ്കുകളില്‍ പരമാവധി ഇന്ധനം നിറയ്ക്കരുതെന്ന്  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിട്ടില്ല…

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വാഹനങ്ങളിൽ പരമാവധി പരിധി വരെ പെട്രോൾ നിറയ്ക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെടുന്ന ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശം സത്യമാണോ എന്ന് പലരും ഞങ്ങളോട് അന്വേഷിക്കുന്നുണ്ട്.  പ്രചരണം  കമ്പനിയുടെ ലോഗോ ഉൾക്കൊള്ളുന്ന പോസ്റ്ററില്‍ കാണുന്ന സന്ദേശം ഇങ്ങനെയാണ്:  “ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്:  വരും ദിവസങ്ങളിൽ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ പകുതി […]

Continue Reading

നടന്‍ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അദ്ദേഹം സുഖമായി ഇരിക്കുന്നു…

മലയാള സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ അപ്പോളോ ആഡ്ലസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്ന് അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി എന്നും വാർത്തകൾ വന്നു.  ഇപ്പോൾ അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.   പ്രചരണം   ശ്രീനിവാസൻ നിര്യാതനായി എന്നു സൂചിപ്പിച്ച്  അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. FB post archived link ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും വ്യാജ പ്രചരണമാണ് ശ്രീനിവാസന്‍റെ […]

Continue Reading

കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

ഉത്തരേന്ത്യയിൽ നിന്നും  പല വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറൽ ആകാറുണ്ട്.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം  ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛനും അനുജനും ചേർന്ന് ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങളാണ് എന്ന് വാദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മ എന്ന് കരുതുന്ന സ്ത്രീ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും കാണാം. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “നോർത്ത് ഇന്ത്യയിൽ തന്റെ ഭാര്യ പ്രസവിച്ചിത് പെൺകുട്ടി ആയതിനാൽ ഭർത്താവും അനുജനും […]

Continue Reading

ഒട്ടകമൂത്രത്തെ കുറിച്ച് സക്കീര്‍ നായിക്കിന്‍റെ പരാമര്‍ശവുമായി പ്രചരിക്കുന്ന കൈരളി ഓണ്‍ലൈന്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

ഇസ്ലാം പ്രഭാഷകൻ സക്കീർ നായിക് ഒട്ടകമൂത്രത്തിന്‍റെ ഗുണങ്ങളെപ്പറ്റി പറഞ്ഞ ഒരു പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒട്ടക മൂത്രം മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി അള്ളാഹു നൽകിയത് ഒട്ടകമൂത്രം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടില്ലാത്ത മുസ്ലീങ്ങൾ നരകത്തിൽ പോകും –സക്കീർ നായിക് എന്ന് പറഞ്ഞ പ്രസ്താവന പ്രസിദ്ധീകരിച്ച കൈരളി ഓൺലൈൻ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. archived link FB post ഞങ്ങൾ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ കൈരളി ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല എന്ന് വ്യക്തമായി   വസ്തുത ഇങ്ങനെ ഇതേ സ്ക്രീൻഷോട്ട് പലരും […]

Continue Reading

വൈറല്‍ ചിത്രത്തില്‍ കാണുന്നത് സ്ത്രീ വേഷം ധരിച്ച പുരുഷനല്ല,   യഥാര്‍ഥ്യമിതാണ്…

കൊല്ലം ജില്ലയിലെ ചവറയിലുള്ള കൊറ്റംകുളങ്ങര ക്ഷേത്രം വിശേഷപ്പെട്ട ഉത്സവത്തിന് പേരുകേട്ടതാണ്. ഓരോ വര്‍ഷവും മീനമാസത്തിലെ 10,11 തിയതികളില്‍ നൂറുകണക്കിന് പുരുഷന്മാർ സുന്ദരികളായ സ്ത്രീകളുടെ വേഷം ധരിച്ച് രാത്രിയിൽ ചമയവിളക്ക് പിടിച്ച് ക്ഷേത്രത്തിൽ വരുന്നു. ഇവിടുത്തെ ഭഗവതിയുടെ  പ്രധാന വഴിപാടാണിത്.  ഇക്കൊല്ലത്തെ ചമയവിളക്ക്  ആഘോഷം ഈയിടെ നടന്നിരുന്നു ചമയവിളക്ക് എടുത്ത ഭക്തരുടെ നിരവധി ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയിൽ പ്രചരിച്ച ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്:  archived link FB post “ചവറ കൊറ്റംകുളങ്ങര ചമയവിളക്ക് […]

Continue Reading

ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം.  ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും […]

Continue Reading

ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി എന്ന പേരില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ പോലീസ് പിടികൂടിയ പിടികിട്ടാപ്പുള്ളിയുടെ ദൃശ്യങ്ങളാണ്…

ഹിജാബ് വിധിയുടെ  പേരിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിതിന് തമിഴ്നാട്ടിൽ നിന്നുള്ള ഒരാളെ ബാംഗ്ലൂരു പോലീസ് പിടികൂടി കർണാടകയിലേക്ക് കൊണ്ടുവന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.  ചീഫ് ജസ്റ്റിസ് റിതുരാജ് ആവാസ്തി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ തമിഴിൽ വധഭീഷണി മുഴക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മധുര സ്വദേശി റഹ്മത്തുള്ളയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  തലയിൽ കറുത്ത തുണി ധരിപ്പിച്ച് ആളെ മനസ്സിലാവാത്ത […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് 2022 ദേശീയ പണിമുടക്കുമായി യാതൊരു ബന്ധവുമില്ല… 

സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 28, 29 തീയതികളിൽ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിവസമാണ്. പണിമുടക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നുണ്ട് വ്യാപാരി വ്യവസായി സമിതി സംഘടനകളിലെ വളരെ ചെറിയൊരു വിഭാഗം കേരളത്തില്‍ പണിമുടക്കിൽ നിന്ന് പിൻമാറി  നിൽക്കുന്നുണ്ടെങ്കിലും കേരളത്തിൽ പണിമുടക്ക് ഏതാണ്ട് പൂർണമാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടില്ല എന്ന തരത്തിൽ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിവിധ […]

Continue Reading

ഇത് ആശുപത്രി വരാന്തയില്‍ കാന്‍സര്‍ രോഗി വലിച്ചെറിഞ്ഞ പണമല്ല, സത്യമറിയൂ…

രോഗാവസ്ഥകൾ മനുഷ്യനെ പലപ്പോഴും തിരിച്ചറിവിലേക്ക് നയിക്കും. പണമോ പ്രശസ്തിയോ അംഗീകാരങ്ങളോ രോഗത്തെ മറികടക്കാൻ പര്യാപ്തമായവ അല്ലെന്ന് തിരിച്ചറിയുന്നതോടെ ഏതൊരാൾക്കും സ്വഭാവത്തില്‍ ചില മാറ്റങ്ങൾ വന്നു ചേര്‍ന്നതിന്‍റെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. പണക്കാരനായിരുന്ന ചൈനയിലെ ഒരു ക്യാൻസർ രോഗിക്ക് ഇത്തരത്തിൽ വന്ന ഒരു തിരിച്ചറിവ് ഉദാഹരണമാക്കി സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആശുപത്രി വരാന്തയിൽ കാൻസർ രോഗി വലിച്ചെറിഞ്ഞ പണത്തിന്‍റെ ചിത്രമാണ് നല്കിയിട്ടുള്ളത്. അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ചൈനയിലെ ഹാർബിൻ പ്രൊവിൻഷ്യൽ ആശുപത്രിയിലാണ് ഈ ചിത്രം […]

Continue Reading

ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയില്‍ നല്കിയ സുബൈദയുടെ വീട്ടില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം തെറ്റാണ്…

കെ റെയിൽ പദ്ധതിയെ  പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും  ശക്തമായി എതിർക്കുകയാണ്. ഇതിനായി സ്ഥാപിച്ച വിഡ്ഢികൾ  രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പിഴുതുമാറ്റുകയും സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പലയിടത്തും സംഘർഷം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആടിനെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദ എന്ന ഉമ്മയെ മലയാളികൾ അത്രവേഗം മറക്കാനിടയില്ല.  കെ റെയിലുമായി ബന്ധപ്പെടുത്തി സുബൈദ ഉമ്മയുടെ പേര് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സുബൈദ താത്തയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് […]

Continue Reading

ദേശാഭിമാനി പത്രത്തിന്‍റെ വ്യാജ ഒന്നാം പേജുണ്ടാക്കി വ്യാജ പ്രചരണം നടത്തുന്നു…

കെ-റെയിൽ പദ്ധതിക്കെതിരെ ഇതര രാഷ്ട്രീയ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. കുറ്റി സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് നേരെയും ഈ പ്രതിഷേധം പലയിടത്തും സ്ഥലമുടമകളില്‍ നിന്നും പ്രതിഫലിക്കുന്നുണ്ട്. ഇതിനിടെ പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിനെ പറഞ്ഞു ബോധ്യപ്പെടുത്താനും അനുമതി വാങ്ങാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിൽ പോയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ഒരു പ്രചരണം നമുക്ക് നോക്കാം   പ്രചരണം  പിണറായി-മോദി  കൂടിക്കാഴ്ചയെ പറ്റി സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത ഉൾപ്പെട്ട ഒന്നാം പേജാണ് പ്രചരിക്കുന്നത്. […]

Continue Reading

ബിന്ദു കൃഷ്ണയും ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ കഴിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ ഭക്ഷിക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്   പ്രചരണം  ഇരുവരും ഒരുമിച്ചിരുന്ന് ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറാണ് കഴിക്കുന്നത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ”ഇപ്പോള്‍ അടുക്കളയിലൊന്നും വെക്കാറില്ല ബിന്ദൂ ആ മെഡിക്കൽ കോളേജിൻെറ വാതിക്കൽ ചെന്ന് DYFI ക്കാരുടെ പൊതിച്ചോറ് വാങ്ങി കഴിക്കും അതാ ലാഭം…. ഗ്യാസിനിപ്പോ എന്താ വില”…🤣” archived link FB post ഞങ്ങൾ ഒരു ചിത്രത്തെ […]

Continue Reading

ഇത് യുവതി മരിക്കുന്ന രംഗങ്ങളല്ല, കുറ്റക്കാരിയെന്ന വിധികേട്ട് കോടതി മുറിയില്‍ കുഴഞ്ഞുവീഴുന്നതാണ്…

മരണമാണ് ലോകത്തിലെ ശാശ്വത സത്യം. എല്ലാത്തരം മതങ്ങളും മനുഷ്യരെ ഉദ്ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത് ഈ അനിഷേധ്യ സത്യത്തെ അറിഞ്ഞു ജീവിതം നയിക്കാനാണ്. മരണത്തെ ‘രംഗബോധമില്ലാത്ത കോമാളി’ എന്ന് എം.ടി. വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ എന്ന നോവലില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.  അതുപോലെ ഓര്‍ക്കാപ്പുറത്ത് മരണം കടന്നു വന്നപ്പോള്‍ എന്ന മട്ടില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇസ്ലാം പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍,  ഒരു യുവതി കുഴഞ്ഞ് വീണു മരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: Reality of life […]

Continue Reading

വലിയ തിരകളുണ്ടാക്കി കടലില്‍ നിന്നും ഉയര്‍ന്നു വന്ന കൂറ്റന്‍ പാമ്പ്: സത്യമിങ്ങനെ…

മതങ്ങൾ ദൈവങ്ങൾ ഭക്തി ഇവയുമായി ബന്ധപ്പെട്ട നിരവധി പ്രചരങ്ങള്‍ക്ക്  സാമൂഹ്യ മാധ്യമങ്ങള്‍ പരക്കെ ഉപയോഗിക്കുന്നുണ്ട്. ഭക്തി പ്രചരിപ്പിക്കുന്ന ഒരു എഡിറ്റഡ് വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം ഉയർന്ന തിരമാലകളെ നേരിടാനായി കടൽ ഭിത്തി കെട്ടിയ ഒരു ബീച്ചില്‍ വലിയ ഒരു പാമ്പിന്‍റെ തല ഉയർന്നു വരുന്നതും പാമ്പിന്‍റെ ചലനം കടലില്‍ വലിയ തിരമാലകൾ സൃഷ്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ആളുകൾ ഇത് കണ്ടു മാറി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “#പരീക്ഷിക്കുമെങ്കിലും മഹാദേവൻ കൈവിടില്ല […]

Continue Reading

‘പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല’: ഉത്തരവിന്‍റെ വസ്തുത അറിയൂ…

2020 ല്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ മുതല്‍ നാം മാസ്ക് ഉപയോഗം തുടങ്ങിയതാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് കോവിഡ് നിയന്ത്രണ നിയമ പ്രകാരം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. ഈയിടെ കോവിഡ് വ്യാപനം ഏതാണ്ട് കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. മാസ്ക് ഉപയോഗത്തില്‍ ചില ഇളവുകള്‍ പ്രാബല്യത്തില്‍ വന്നുവെന്ന് ഇന്നുമുതല്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം പൊതു സ്ഥലങ്ങളില്‍ ഇനി മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്നാണ് പ്രചരണം. വാര്‍ത്താ മാധ്യമങ്ങളാണ് ആദ്യം ഇങ്ങനെ […]

Continue Reading

ഹനുമാന്‍ സേന സമ്മേളനം കെ. സുധാകരന്‍ ഉല്‍ഘാടനം ചെയ്യുമെന്ന പോസ്റ്റര്‍ ഒരു കൊല്ലം പഴയതാണ്, പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല…

സിപിഎം പാർട്ടി സമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കുന്നതിനെ ചൊല്ലി  പല ചർച്ചകളും നടന്നിരുന്നു. പങ്കെടുക്കേണ്ട എന്ന് ഹൈ കമാന്‍റ് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകളുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനാണ് സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ പറഞ്ഞത്.  ഇതിനുശേഷം  സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ മറ്റൊരു പ്രചരണം വൈറൽ ആകുന്നുണ്ട്   പ്രചരണം  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഹനുമാൻ സേനയുടെ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി പങ്കെടുക്കുന്നു എന്ന ഒരു പോസ്റ്റർ ആണ് പ്രചരിക്കുന്നത്. ഹനുമാൻ സേന സംസ്ഥാന കൺവെൻഷൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം […]

Continue Reading

UAE യില്‍ നിന്നുള്ള മൂന്നു നിലയുള്ള വിമാനത്തിന്‍റെതല്ല, GTA ഗെയിമില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍…

യുഎഇ മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളുടെ കൂടി പറുദീസയാണ്. ബൂര്‍ജ് ഖലീഫ, പാം ജുമേറിയ, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലിസേഷന്‍, അബുദാബി ഷേഖ് സയീദ് മോസ്ക് തുടങ്ങി നിരവധി കൌതുകങ്ങള്‍ യുഎഇ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. യുഎഇ യിലെ മറ്റൊരു വിസ്മയത്തെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പ്രചരണം  മൂന്നു നിലയുള്ള ഒരു വിമാനം യു എ ഇ അവതരിപ്പിച്ചു എന്നാണ് പ്രചരണം.  വിമാനത്താവളത്തിൽ നിന്നും മൂന്നു നിലയുള്ള വിമാനം പറന്നുയരുന്ന ഹെലികോപ്റ്ററുകൾ […]

Continue Reading

മലബാർ കോളേജില്‍ പെണ്‍കുട്ടികളുമൊത്ത് കറങ്ങുന്നവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു… വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

വേങ്ങരയിലെ മലബാർ കോളേജുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു  പ്രചരണം   റോഡിന് നടുവിൽ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് സംഘർഷമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “മലബാർ കോളേജ് 4 മണിക്ക് ക്ലാസ് കഴിഞ്ഞിട്ടും 6 മണി വരെ പെണ്കുട്ടികളുമൊത്ത് കറങ്ങുന്ന വിരുതന്മാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു. പലതവണ പോലീസിൽ പരാതിപ്പെട്ടിട്ടും, വിദ്യാർഥികളോട് നേരിട്ട് പറഞ്ഞിട്ടും പരസ്യമായുള്ള ആഭാസ കേളികൾക്ക് കുറവില്ലാത്ത കാരണമാണ് നാട്ടുകാർ സംഘടിച്ചു നേരിട്ടെത്തി കൈകാര്യം […]

Continue Reading

ക്യാപ്സൂളിനുള്ളില്‍ ആണി കണ്ടെത്തിയ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…

മരുന്നുകളെ കുറിച്ചും മരുന്ന് കമ്പനികളെ കുറിച്ചും നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാൻ പലരും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. മരുന്നുമായി ബന്ധപ്പെട്ട വളരെ വിചിത്രവും അപകടകരവുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  സ്ട്രിപ്പ് പൊട്ടിച്ച് ക്യാപ്സൂൾ പുറത്തെടുത്ത് തുറക്കുമ്പോൾ അതിൽ നിന്നും ഒരു ആണി ലഭിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നുണ്ട്.  മറ്റൊരു മരുന്നിന്‍റെ സ്ട്രിപ്പ് പൊട്ടിക്കുമ്പോൾ അതിൽ നിന്നും മൂന്ന് നാല് ആണികൾ ലഭിക്കുന്നുണ്ട്.  ക്യാപ്സൂളിന്‍റെ ഉള്ളിൽ എന്താണുള്ളത് എന്ന് മനസ്സിലാക്കാതെ വിഴുങ്ങുമ്പോൾ മരണം പോലുള്ള ദുരന്തങ്ങള്‍ […]

Continue Reading

കോണ്‍ഗ്രസ്സ് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റുന്ന ചിത്രം 2020 ല്‍ ഗുജറാത്തില്‍ നിന്നുള്ളതാണ്… ഗോവയുമായി യാതൊരു ബന്ധവുമില്ല…

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ ഉടൻ തന്നെ ചുമതലയേൽക്കും. നാലിടത്ത് ബിജെപിയും പഞ്ചാബില്‍ ആദ്മി പാർട്ടിമാണ് സർക്കാര്‍ രൂപീകരിക്കുക. വോട്ടെണ്ണലിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാവുന്നുണ്ട്.  ഗോവയിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്ന ദൃശ്യമാണ് എന്നാണ് പ്രചരണം.  പ്രചരണം  ലഗേജ് ബാഗുകളുമായി എംഎൽഎമാർ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ഗൾഫിൽ പോകുന്നതല്ല…. ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്. അവസ്ഥ 😂😂” archived link FB post അതായത് […]

Continue Reading

പ്രധാനമന്ത്രി പേനയും പേപ്പറുമായി എഴുതുന്നതുപോലെ അഭിനയിക്കുന്നു: ദൃശ്യങ്ങളുടെ സത്യമറിയൂ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചില ഹാസ്യാത്മക പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നമ്മൾ ഇടയ്ക്കിടെ കാണാറുണ്ട്.  ഇപ്പോൾ അദ്ദേഹത്തിന് എഴുതാനും അറിയില്ല എന്ന് വ്യക്തമാക്കി ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് പ്രധാനമന്ത്രി പേപ്പറിൽ എന്തോ എഴുതുന്നതായി ഭാവിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന്  വാദിക്കുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.   വീഡിയോ ദൃശ്യങ്ങളിൽ  പേന പിടിച്ചിരിക്കുന്ന എടുത്ത് കാണിച്ചുകൊണ്ട് പേപ്പറിൽ പേന മുട്ടുന്നില്ല എന്നും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയാണ് എന്നും വാദിച്ച് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ശാസ്ത്രത്താൽ കഴിയാത്തതായി […]

Continue Reading

സമാജ് വാദി പാര്‍ട്ടി നേതാവ് നിരാശമൂലം സ്വയം തീ കൊളുത്തിയതാണ്… യോഗിയുടെ ചിത്രം കത്തിക്കുകയായിരുന്നില്ല…

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർപ്രദേശിൽ ഭരണകക്ഷിയായ ബിജെപി 403 സീറ്റുകളില്‍ 255 എണ്ണത്തിലും വിജയിച്ച് കേവല ഭൂരിപക്ഷം നേടി. സമാജ് വാദി പാർട്ടിയാണ് തൊട്ടടുത്ത സ്ഥാനത്ത് 111 സീറ്റുകളുമായി പ്രതിപക്ഷ കക്ഷിയായത്. ഫലപ്രഖ്യാപനത്തിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സമാജ് വാദി പാർട്ടി നേതാവ് പൊതുനിരത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം കത്തിക്കുന്നതിനിടയിൽ സ്വയം അപകടത്തിൽപ്പെട്ടു എന്നാണ് പ്രചരണം പ്രചരണം  വീഡിയോദൃശ്യങ്ങളിൽ ചിത്രം പോലെ എന്തോ ഒന്ന് കൈയ്യില്‍ പിടിച്ച് ഒരു വ്യക്തി പുറംതിരിഞ്ഞ് നിൽക്കുന്നതാണ് കാണാൻ […]

Continue Reading

ഈ ദൃശ്യങ്ങള്‍ കൈലാസത്തിന്‍റെതല്ല, ജപ്പാനിലെ മൌണ്ട് ഫ്യൂജിയുടേതാണ്

ഇന്ത്യയില്‍ ഹിന്ദുമത വിശ്വാസികളും ടിബറ്റിൽ ബുദ്ധമത വിശ്വാസികളും കൂടാതെ ചൈനക്കാരും ജൈനമത വിശ്വാസികളും പവിത്രമായി കരുതുന്ന പർവ്വതമാണ് കൈലാസം. വിമാനത്തിനുള്ളിൽ നിന്നും പകർത്തിയ കൈലാസത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്  പ്രചരണം  മേഘപാളികൾക്കിടയിലൂടെ കൈലാസ പർവ്വതം ദൃശ്യമാകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  കള്ളൻ സാധിക്കുന്നത് തിളങ്ങുന്ന വെളുത്തു തിളങ്ങുന്ന മേഘപാളികൾക്കിടയിൽ പര്‍വതം കാണുന്ന  ദൃശ്യങ്ങള്‍ വളരെ മനോഹരമാണ്. ഒപ്പം നല്കിയിരിക്കുന്ന വിവരണം ഇങ്ങനെ: “കൈലാസം 👌👌👌വിമാനത്തിൽ നിന്നൊരു സുന്ദര കാഴ്ച 👏👏👏 […]

Continue Reading

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ പഴയ വീഡിയോ ആണിത്. ഇപ്പോഴത്തെ വിജയാഘോഷവുമായി യാതൊരു ബന്ധവുമില്ല

പഞ്ചാബി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും പിന്നിലാക്കി വന്‍ വിജയമാണ് നേടിയത്. ഭഗവന്ത് സിംഗ് മന്നിനെയായാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മന്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആകാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി തുടങ്ങിയിട്ടുണ്ട്.  പ്രചരണം  നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ […]

Continue Reading

എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി രാജ്യസഭയിലേക്ക് മല്‍സരിക്കുന്നുവെന്ന് തെറ്റായ പ്രചരണം…

രാജ്യസഭ എംപിയായി  കാലാവധി പൂർത്തിയാക്കിയ മുൻ കേന്ദ്രമന്ത്രി എ കെ ആൻറണി താനിനി രാജ്യസഭ സീറ്റിലേക്ക് മത്സരിക്കാൻ ഇല്ല എന്ന് പ്രഖ്യാപിച്ചിരുന്നു ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു പോസ്റ്റ് വൈറലാകുന്നുണ്ട്.  പ്രചരണം എ കെ ആന്‍റണി ഒഴിഞ്ഞ സീറ്റിൽ അദ്ദേഹത്തിന്‍റെ മകൻ അനിൽ ആന്‍റണി മത്സരിക്കുന്നു എന്നാണ് പ്രചരണം. എ കെ ആന്‍റണിയുടെയും അനിൽ ആന്‍റണിയുടെയും ചിത്രങ്ങളോടൊപ്പം പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഞങ്ങൾ ഇങ്ങനെയാണ് “അച്ഛന്‍റെ ശബ്ദം ഇനി മകനിലൂടെ…  രാജ്യസഭാ സ്ഥാനാർഥി അനിൽ ആന്‍റണിക്ക് അഭിവാദ്യങ്ങൾ”  ഞങ്ങൾ […]

Continue Reading

പ്രധാനമന്ത്രി ആളൊഴിഞ്ഞ മൈതാനത്തിന് നേരെ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോക്കോള്‍ വകവയ്ക്കാതെ  തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ആരുമില്ലാത്ത ഒരു മൈതാനത്തിന് നേരെ നരേന്ദ്ര മോദി കൈ വീശുന്നതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 16 സെക്കൻഡ് ദൈർഖ്യമുള്ള ക്ലിപ്പിൽ നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കൈ വീശുന്നത് കാണാം. എന്നാല്‍ ഈ വീഡിയോയിൽ ഓഡിയന്‍സ് ആയി ആരെയും കാണാനില്ല. […]

Continue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പഴയ വീഡിയോ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഉത്തര്‍പ്രദേശില്‍ 9 ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടർമാർ തിങ്കളാഴ്ച യുപി തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തുകയുണ്ടായി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും. ഇതിനിടയില്‍ വോട്ട് അട്ടിമറി നടന്നുവെന്ന് വോട്ടര്‍മാര്‍ മാധ്യമങ്ങളുടെ മുന്നില്‍ ആരോപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രചരണം  ബിജെപി പ്രവർത്തകർ വോട്ടർമാരുടെ വിരലുകളിൽ വീട്ടിലെത്തി മഷി പുരട്ടുകയാണെന്നും 500 രൂപ പ്രതിഫലമായി ലഭിച്ചുവെന്നും വീരേന്ദ്ര കുമാർ എന്ന യുവാവും മറ്റ് ചില വോട്ടര്‍മാരും മാധ്യമങ്ങള്‍ക്ക് […]

Continue Reading

ചീറ്റപ്പുലികളും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സൌഹൃദത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല…

വന്യമൃഗങ്ങൾ മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്ന അവിശ്വസനീയമായ സംഭവങ്ങൾ ചിലപ്പോൾ വാര്‍ത്തയാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം കഥകൾ തൽക്ഷണം വൈറലാകാറുമുണ്ട്. ഇങ്ങനെയുള്ള കഥകളിൽ ചിലത് യഥാർത്ഥമാണെങ്കിലും ചിലതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഏതാനും ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇന്ത്യയിലെ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ക്ഷേത്ര പുരോഹിതനോടൊപ്പം ചീറ്റകുടുംബം രാത്രി സ്നേഹത്തോടെ ഉറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രാത്രി രണ്ടു ചീറ്റകള്‍ എഴുന്നേറ്റ്  പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ […]

Continue Reading

സിഖുകാര്‍ യുക്രെയ്നിൽ  ‘ലങ്കർ’ വഴി ഭക്ഷണ വിതരണം നടത്തുന്നു എന്ന്  പ്രചരിപ്പിക്കുന്നത് കാനഡയിൽ നിന്നുള്ള പഴയ ചിത്രം ഉപയോഗിച്ചാണ്…

ഒന്നു-രണ്ടു സ്ഥലങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണ ആയെങ്കിലും റഷ്യൻ, ഉക്രേനിയൻ യുദ്ധം തുടരുകയാണ്.  യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. പലതും നിലവിലെ യുദ്ധമേഖലയില്‍ നിന്നുള്ളതാണോ അതോ പഴയതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.  പ്രചരണം  യുക്രെയ്നില്‍ ലംഗറിൽ ഭക്ഷണം വിളമ്പുന്ന സിഖുകാരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രെയ്നില്‍  ഒരു ‘ലംഗർ’ നടത്തുന്ന സിഖുകാർ യുദ്ധത്തിനിടയിൽ ഉക്രെയ്‌നിലെ ജനങ്ങൾക്ക് ഭക്ഷണം നല്‍കുകയാണ് എന്നാണ്  അവകാശപ്പെടുന്നത്. ചിത്രത്തിന് ഒപ്പമുള്ള […]

Continue Reading

പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ യുപിയിൽ നിന്നുള്ളതല്ല…

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇത് ഉത്തർപ്രദേശിലേത് എന്നാണ് അവകാശപ്പെടുന്നത്.  പ്രചരണം   വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം.  ഇവിഎം മെഷീൻ മറച്ചു വച്ചിരിക്കുന്നതിനു സമീപത്തായി ഒരു വ്യക്തി നിൽക്കുന്നുണ്ട്.  വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് വേണ്ടി അയാൾ ഇവിഎം […]

Continue Reading

ക്ഷാമത്തിന്‍റെ ഇരകളായി പട്ടിണിക്കോലങ്ങളായ ഈ മനുഷ്യരുടെ ചിത്രം യുക്രെയ്നിലെതല്ല, 1877 കാലഘട്ടത്തില്‍ ചെന്നൈയില്‍ നിന്നുള്ളതാണ്…

യുക്രെയ്ന്‍-റഷ്യ സംഘർഷത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളുടെയും ചരിത്രങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  യുക്രൈനിലെ വന്ന കൊടും ക്ഷാമത്തിന്‍റെ ചിത്രം എന്ന  വിവരണത്തോടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  ഭക്ഷണം ഇല്ലായ്മ മൂലം എല്ലും തൊലിയും മാത്രമായി മാറിയ  മനുഷ്യജീവികളുടെ  ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് പ്രരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ദാസ് ക്യാപിറ്റലിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്റ്റാലിൻ നടപ്പിലാക്കി Man-Made Create ചെയ്യപ്പെട്ട Ukraine Famine. 35 […]

Continue Reading

യുക്രെയ്ന്‍ പ്രസിഡന്‍റ്  യുദ്ധമുഖത്ത് സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പഴയതാണ്… നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

ഉക്രെയ്ൻ പരമാധികാരവും സ്വയംഭരണവും സംരക്ഷിക്കാൻ റഷ്യൻ സൈനികരോട് പൊരുതുമ്പോൾ, യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ട്  ചിത്രങ്ങളും വീഡിയോകളും  സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉക്രെയ്‌നിലെ യുദ്ധ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന  വീഡിയോകളിലും ഫോട്ടോകളിലും ഞങ്ങള്‍ അന്വേഷണം നടത്തി തെറ്റായ അവകാശവാദങ്ങളാണ് പലതുമെന്ന് കണ്ടെത്തിയിരുന്നു. യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയുടെ ചിത്രങ്ങള്‍ യുദ്ധവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  സൈനികരോടൊപ്പം സൈനിക യൂണിഫോമിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പ്രസിഡന്‍റ്  യുദ്ധമുന്നണിയിൽ സൈന്യത്തോടൊപ്പം നില്‍ക്കുന്നുവെന്ന വാര്‍ത്ത നല്കിയ മനോരമ ന്യൂസ് […]

Continue Reading

ബുര്‍ഖ ധരിച്ച സ്ത്രീകള്‍ മദ്യപനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

മുസ്ലിം സ്ത്രീകളുടെ മതപരമായ വേഷവിതാനത്തെ ചൊല്ലിയുള്ള ചർച്ചകളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം. മുസ്ലിം സ്ത്രീകളുടെ ഹിജാബോ ബുര്‍ഖയോ  ധൈര്യപൂര്‍വം പ്രശ്നങ്ങളെ നേരിടുന്നതിന് യാതൊരു തടസ്സവും ഉണ്ടാക്കുന്നില്ല എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഏതൊരു വസ്ത്രവും മനസാന്നിദ്ധ്യത്തിന് തടസ്സമാകുന്നില്ലെങ്കിലും  ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല.  പ്രചരണം  കരിമ്പിൻ ജ്യൂസ് വില്പന കാരിയായ ഒരു സ്ത്രീ കടയില്‍ ജൂസ് വില്‍ക്കുന്നതിനിടയില്‍  കടയിൽ ഒരു മദ്യപൻ അതിക്രമിച്ച് കയറുന്നതും പണം  കൈക്കലാക്കുന്നതും ഇതിനിടെ […]

Continue Reading

Russia-Ukraine Conflict: നിലവിലെ സംഘര്‍ഷത്തില്‍ നിന്നുള്ളത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്…

യുക്രൈൻ-റഷ്യ സംഘർഷം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ റഷ്യയെ അനുകൂലിച്ചു കൊണ്ടും  യുക്രൈനെ അനുകൂലിച്ച് കൊണ്ടും പലരും നിലപാടുകൾ സ്വീകരിക്കുന്നുണ്ട്.  എന്നാൽ എല്ലാവരും യുദ്ധത്തെ അതിശക്തമായി അപലപിക്കുക തന്നെയാണ്. ഇതിനായി പലരും യുദ്ധ മുഖത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  യുദ്ധമുഖത്ത് നിന്നുള്ള അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.  തോക്കുമായിരുന്നു നിൽക്കുന്ന സൈനികനും അയാളെ ഭയന്ന് ഒരു മൂലയിൽ ഒളിച്ചു നിൽക്കുന്ന ഒരു പിഞ്ചു ബാലനുമാണ് ചിത്രത്തിലുള്ളത്.  ഈ ചിത്രം യുക്രൈൻ-റഷ്യ […]

Continue Reading

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പാര്‍ക്കില്‍ ചെറുപ്പക്കാരനോടൊപ്പം പിടികൂടി’യ വീഡിയോ യഥാര്‍ത്ഥമല്ല…  ചിത്രീകരിച്ചതാണ്…

ഒരു പാർക്കിൽ ചെറുപ്പക്കാരനോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പിടികൂടി എന്ന രീതിയില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം   ഒരു ചെറുപ്പക്കാരനും 12 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയും പാര്‍ക്കിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അസന്മാർഗ്ഗിക കാര്യങ്ങൾ ചെയ്യുന്നത് ഒരാൾ വീഡിയോയിൽ പകർത്തുവാന്‍ ശ്രമിക്കുന്നതും വീഡിയോ പകർത്തിയ ആളുടെ നേരെ പെൺകുട്ടിയും ചെറുപ്പക്കാരനും കയര്‍ത്ത് സംസാരിക്കുന്നതും ഒടുവിൽ ചെറുപ്പക്കാരനെ മറ്റൊരാള്‍ അടിച്ചു ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്. ഹിന്ദിയിലാണ് സംഭാഷണം.  ചെറുപ്പക്കാരനൊപ്പം കണ്ട  പെൺകുട്ടിക്ക് 12 വയസ്സു മാത്രമേ […]

Continue Reading

Russia-Ukraine War: സൈനികനെ ക്രൂരമായി പീഡിപ്പിച്ച് ജീവനോടെ കുരിശിലേറ്റുന്ന ദൃശ്യങ്ങളുടെ വസ്തുത അറിയൂ…

റഷ്യ ഉക്രയിൻ യുദ്ധം ആസന്നമായതോടെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഫലനങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. റഷ്യ ഉക്രൈൻ യുദ്ധമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ എന്ന മട്ടിൽ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം  പട്ടാളക്കാർ എന്ന് തോന്നിക്കുന്ന ഏതാനും പേർ ചേർന്ന് മറ്റൊരു പട്ടാളക്കാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കുരിശിലേറ്റി ചുവട്ടിൽ തീ കൊളുത്തി ജീവനോടെ അയാളെ കൊലപ്പെടുത്തുന്ന അതിക്രൂര ദൃശ്യങ്ങളുള്ള ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. Video of crucifixion alive ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ റഷ്യക്കും ഉക്രയിനും ഇടയിൽ […]

Continue Reading

ഹിമാലയത്തിലെ സൂര്യോദയം എന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…

വളരെയേറെ മിത്തുകളും ആളും അതിലേറെ വിസ്മയകരമായ യാഥാർത്ഥ്യങ്ങളുമായി ഹിമാലയം എപ്പോഴും യാത്രികരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ അപൂര്‍വ സൂര്യോദയത്തിന്‍റെ ദൃശ്യങ്ങൾ എന്നവകാശപ്പെട്ടുകൊണ്ട്  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.   പ്രചരണം  മഴവില്ലുപോലെ മനോഹരമായ നിറങ്ങളുടെ വലയം ദൃശ്യമാകുന്ന സൂര്യോദയമാണ്  കെട്ടിടങ്ങൾക്ക് മുകളിലൂടെ കാണാൻ സാധിക്കുന്നത്. ഒപ്പം നൽകിയ വിവരണം ഇങ്ങനെയാണ്: “പുലർച്ചെ 3.30ന് ഹിമാലയത്തിൽ നടക്കുന്ന മണിദർശൻ എന്ന പ്രത്യേക സൂര്യോദയമാണിത്. ഇത് മൂന്ന് സ്പന്ദനങ്ങളും (ഇഡ, പിംഗള, സുഷമ) ചന്ദ്രക്കലയും പ്രദർശിപ്പിക്കുന്നു. ശിവ വിശ്വരൂപ ദർശനം എന്നും […]

Continue Reading

ബാലവേലയുടെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല, ബംഗ്ലാദേശില്‍ നിന്നുള്ളതാണ്…

ബാലവേല ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ചെറിയ കുട്ടികളെ കൊണ്ട് ജോലി എടുപ്പിക്കുന്ന ചില ഉദാഹരണങ്ങൾ നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളില്‍  ഇഷ്ടികകൾ ചുറ്റിക കൊണ്ട് അടിച്ചു പൊട്ടിക്കുന്ന ജോലി എടുക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം   പെൺകുട്ടി തന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അതീതമായി കഠിനമായി പണിയെടുക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിലേതാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്  ഇങ്ങനെയാണ്: “എന്റെ ഇന്ത്യയിൽ ഇങ്ങനെയും ജന്മങ്ങൾ ഉണ്ട്” archived link FB post […]

Continue Reading

മുംബൈയിൽ 2017 ല്‍ നടന്ന മറാത്തി മോര്‍ച്ചാ റാലിയുടെ വീഡിയോ കർണാടകയിൽ ഹിജാബിനെതിരെയുള്ള മാർച്ച് എന്ന് പ്രചരിപ്പിക്കുന്നു…

ഒരു മേല്‍പാലത്തിൽ ഹിന്ദു പതാകകളുമേന്തി കർണാടകയിൽ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടം റാലി നടത്തുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളില്‍ കാവി സ്കാർഫ് ധരിച്ച് കുറച്ച് ഹിന്ദു വിദ്യാർത്ഥികൾ ഹിജാബിനെ എതിർത്ത സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. കർണാടകയിലെ ഹിന്ദു വിദ്യാർത്ഥികളുടെ റാലിയാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഒരു ഹിജാബിന്‍റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി………” archived link […]

Continue Reading

ഈ ക്രെയിന്‍ അപകടം കൊച്ചി പോര്‍ട്ടില്‍ നടന്നതല്ല… സത്യമറിയൂ…

ക്രെയിൻ ഉപയോഗിച്ച് ച്ച വോട്ട് ഉയർത്തുമ്പോൾ അതിൻറെ  ചരട് പൊട്ടി  ബോട്ട് വെള്ളത്തിലേക്ക് യിൻ ഉൾപ്പെടെ വീഴുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവയ്ക്കുന്നുണ്ട്  പ്രചരണം  ക്രെയിനുകള്‍ ഉപയോഗിച്ച്  ഡോക്ക് പോലെ തോന്നുന്ന ഒരിടത്ത് ബോട്ട് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍  ബന്ധിപ്പിച്ചിരിക്കുന്ന കേബിള്‍ പൊട്ടുകയും ബോട്ടിനോടൊപ്പം, പിക്കപ്പ് ലോറിയും ക്രെയിനും വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ കൊച്ചിയിൽ നടന്നതാണ് എന്ന് വാദിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കൊച്ചിൻ പോർട്ടിൽ ഇന്ന് […]

Continue Reading

കർണാടകയിലെ ‘ഹിജാബ് പെൺകുട്ടി’ മുസ്‌കാൻ ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല. വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ

പല ചരിത്ര സംഭവങ്ങളുടെ വാര്‍ഷിക വേളകളിലോ അല്ലെങ്കില്‍  ചരിത്രത്തില്‍  ഇടം നേടിയ വ്യക്തികളോടുള്ള ആദര സൂചകമായോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഹിജാബ് പെൺകുട്ടി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കർണാടകയിലെ മുസ്‌കാൻ ഖാന്‍റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബുര്‍ജ് ഖലീഫയില്‍  മുസ്‌കാൻ ഖാന്‍റെ ചിത്രം കാണിച്ച്  അവളെ പിന്തുണച്ചതായി അവകാശപ്പെട്ടുകൊണ്ട് ചോല പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ മുസ്കാന്‍ ഖാന്‍ […]

Continue Reading

2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവില്‍ കര്‍ണ്ണാടയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല…

കർണാടകയിലെ ഹിജാബ് വിവാദത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ് ഹിജാബിന്‍റെ പേരില്‍ സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയാണെന്നും വേട്ടയാടപ്പെടുകയാണെന്നും തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിരവധിപേർ പങ്കുവയ്ക്കുന്നുണ്ട് ഹിജാബ് ധരിച്ച ഒരു യുവതിയെ ഏതാനും ചെറുപ്പക്കാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട് പ്രചരണം  വീഡിയോദൃശ്യങ്ങളിൽ ബുർഖ ധരിച്ച  ഒരു യുവതി ചെറുപ്പക്കാരിൽ നിന്നും രക്ഷനേടാനായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാം.  കാണാം. അക്രമികൾ അവളുടെ ശരീരത്തില്‍ വെള്ളമോ മറ്റെന്തൊക്കെയോ എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. […]

Continue Reading

ആധാര്‍ കാര്‍ഡ് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ ഇതുവരെ അറിയിപ്പ് നല്‍കിയിട്ടില്ല…

ആധാർ കാർഡ് മറ്റ് പല പല രേഖകളുമായി ബന്ധിപ്പിക്കണമെന്ന് സര്ക്കാര്‍ തലത്തില്‍ നിന്ന് ചില അറിയിപ്പുകൾ ഇടയ്ക്കിടെ വരാറുണ്ട്. ഇപ്പോൾ ആധാർ കാർഡ് ഡ്രൈവിങ് ലൈസൻസുമായി ബന്ധിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്.   പ്രചരണം “ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടോ? ഉടനെ ചെയ്യണം. ഇല്ലെങ്കിൽ പണി കിട്ടും. കൂടുതൽ അറിയൂ..”  എന്ന വിവരണത്തോടെ  പോസ്റ്റിൽ ഒരു ലേഖനം ആണ് നൽകിയിട്ടുള്ളത്.  ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ നിരവധി സേവനങ്ങൾക്ക് തടസ്സം നേരിട്ടേക്കാം എന്നാണ് […]

Continue Reading

വൈദ്യുതി വകുപ്പ് ഡ്രൈവറുടെ പേ സ്ലിപ്പ് ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നു…

കേരളത്തിലെ സർക്കാർ വകുപ്പുകളിൽ വച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്നത് വൈദ്യുതി വകുപ്പാണ്. ഇതിനുമുമ്പ് വൈദ്യുതി വകുപ്പിനെക്കുറിച്ച് പ്രചരിച്ച പല വാർത്തകളും വ്യാജപ്രചരണങ്ങളാണെന്ന് അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  ഇപ്പോൾ  വൈദ്യുതി വകുപ്പ് ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട  ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  വൈദ്യുതി വകുപ്പ് ഡ്രൈവർക്ക് പോലും ഏകദേശം ഒരു ലക്ഷത്തിന് അടുത്താണ് ശമ്പളം കിട്ടുന്നത്, അതിനാലാണ് വൈദ്യുതി ചാർജ് കൂട്ടാൻ പോകുന്നത് എന്ന പ്രചാരണമാണ് നടക്കുന്നത്. വൈദ്യുതി വകുപ്പിലെ ഒരു ഡ്രൈവറുടെ  സാലറി സ്ലിപ്പിന്‍റെ […]

Continue Reading

ആശുപത്രിയിലൂടെ പശു നടക്കുന്ന ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നും 2021 മേയ് മുതല്‍ പ്രചരിക്കുന്നതാണ്… 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി കേരളത്തിലെ സാഹചര്യങ്ങളെ വിമർശിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് അവികസിതവും അപരിഷ്കൃതവുമായ സ്ഥലമാണ് എന്ന് തെളിയിക്കാൻ നിരവധി രാഷ്ട്രീയ എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും യു പി യുമായി ബന്ധപ്പെട്ടതല്ല ഇവയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  പ്രചരണം  ഒരു ആശുപത്രിയുടെ വാർഡി പശു കടന്നുചെല്ലുന്ന വളരെ കുതൂഹലമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കിടക്കകളില്‍  രണ്ടെണ്ണത്തില്‍ രോഗികളുണ്ട്. ബാക്കിയുള്ളവ ഒഴിഞ്ഞുകിടക്കുകയാ. പശു […]

Continue Reading

സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്… നിലവിലേതല്ല… 

കർണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പല ഇടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നു വാര്‍ത്തകള്‍ അറിയിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിറയെ പ്രചരിക്കുന്നുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു പോപ്പുലർ ഫ്രണ്ട് ജാഥയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യൂണിറ്റി മാർച്ച് എന്ന് എഴുതിയ ബാനർ പിടിച്ചുകൊണ്ട് യൂണിഫോം ധരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അച്ചടക്കത്തോടെ മാർച്ച് നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇത് പാക്കിസ്ഥാനിലോ […]

Continue Reading

മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം ഉത്തര്‍ പ്രദേശിലേത് എന്ന് പ്രചരിപ്പിക്കുന്നു…

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേരളത്തെ വിമർശിച്ച് നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷം പലരും ഉത്തർപ്രദേശിലെ അവികസിതവും അപരിഷ്കൃതവുമായ പ്രദേശങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.  ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്  പ്രചരണം  ശൗചാലയങ്ങളുടെ അഭാവം മൂലം തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ലോകത്തിന് […]

Continue Reading

ഗുജറാത്തില്‍ നിന്നുള്ള റിക്ഷാ അപകടത്തിന്‍റെ ഈ ദൃശ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല…

“തിരഞ്ഞെടുപ്പിൽ തെറ്റായ തീരുമാനമെടുത്താൽ യുപി കേരളത്തെ പോലെ ആകു”മെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ബിജെപിയേയും യോഗിയേയും പരിഹസിച്ച് കൊണ്ടും വിമര്‍ശിച്ചു കൊണ്ടും  നിരവധിപ്പേര്‍  പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. മേൽമൂടി ഇല്ലാത്ത ഒരു ഓട്ടോറിക്ഷയിൽ നിറയെ ആളെ കയറ്റി മുന്നോട്ട് നീങ്ങുന്നതും ഉടൻതന്നെ തലകീഴായി മറിയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന […]

Continue Reading

RAPID FC: ശ്രീലങ്കയിൽ നിന്നുള്ള പഴയ റാഗിംഗ് വീഡിയോ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കർണാടക ഹിജാബ് വിവാദങ്ങള്‍ക്കിടയിൽ, ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച സ്ത്രീകൾക്ക് നേരെ ബക്കറ്റില്‍ മലിന ജലം കോരിയെടുത്ത് എറിയുന്നത് കാണാം. സ്ത്രീകള്‍ ഓ‌ഡി‌ഐ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു യുവാക്കളാണ്  മുസ്ലീം സ്ത്രീകൾക്ക് നേരെ അഴുക്കുവെള്ളം എറിയുന്നത് എന്നു കാവി വീഡിയോയിൽ കാണിക്കുന്നു എന്ന അവകാശവാദവുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ ഷെയർ ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണ്ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിജാബിനെ അനുകൂലിച്ചും […]

Continue Reading

കർണാടക ഹിജാബ് വിവാദം: തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളുമായി ജെഡിഎസ് അംഗം നജ്മ നസീറിന്‍റെ ചിത്രങ്ങൾ വൈറല്‍…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന യൂണിഫോം ധരിക്കണമെന്നും മതാചാര പ്രകാരമുള്ള ഹിജാബുകള്‍ കാമ്പസിനുള്ളില്‍ പാടില്ല എന്നും കർണാടകയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ഇതിന്‍റെ പേരില്‍ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നതിന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിലക്ക് ഏര്‍പ്പെടുത്തി. വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, കർണാടകയിൽ നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ ഹിന്ദു വിദ്യാര്‍ഥി […]

Continue Reading

മലമ്പുഴയില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന എസ്. കെ. സജീഷിന്‍റെ ഈ ചിത്രം എഡിറ്റഡാണ്…

മലമ്പുഴയിൽ കൂട്ടുകാരോടൊപ്പം ട്രക്കിംഗ് നടത്തുമ്പോൾ മലമുകളിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ ഇന്ത്യൻ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തിയ വാർത്ത, പ്രാർത്ഥനയോടെ കാത്തിരുന്ന മലയാളികൾക്ക് ഒട്ടേറെ ആശ്വാസകരമായി. ഏകദേശം  48 മണിക്കൂറാണ് യാതന സഹിച്ച് ബാബുവിന് മലമുകളിലെ ഒരു ഇടുക്കില്‍ ഇരിക്കേണ്ടി വന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്താമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി വരുന്നുണ്ട്.  ഇതിനിടയിൽ ഇടതുപക്ഷ സഹയാത്രികനും ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി ട്രഷററുമായ എസ്. കെ.സജീഷ് രക്ഷാപ്രവർത്തനം നടത്തിയ സേനയ്ക്കൊപ്പം നിൽക്കുന്ന […]

Continue Reading

ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രിയുടെ റാലി ഉപേക്ഷിച്ചു എന്ന വാർത്തയോടൊപ്പം നല്‍കിയിരിക്കുന്നത് ചണ്ഡീഗഡില്‍ നിന്നുള്ള പഴയ ചിത്രമാണ്

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ- ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ- നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പലയിടത്തും പഴയ പോലുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ സാധ്യമാകുന്നില്ല.  അതിനുപകരം ഓൺലൈൻ പ്രചരണം രാഷ്ട്രീയ പാർട്ടികൾ പരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അനുബന്ധിച്ച് ഉത്തരാഖണ്ഡിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ റാലി ബിജെപി സംഘടിപ്പിച്ചിരുന്നു.  എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പിന്നീട് അത് ഉപേക്ഷിക്കേണ്ടിവന്നു  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്   പ്രചരണം പ്രതികൂല കാലാവസ്ഥ മൂലം […]

Continue Reading

ഋതുരാജ് ഗൂഗിള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ല… സത്യമിതാണ്…

വൈറ്റ് ഹാറ്റ് ഹാക്കർമാർ തങ്ങളുടെ നിഗൂഢമായ ഹാക്കിംഗ് കഴിവുകള്‍ ഉപയോഗിച്ച് വന്‍കിട സോഫ്റ്റ് വെയര്‍ കമ്പനികളെ പ്രതിരോധത്തിലാക്കിയ ശേഷം ടെക് ഭീമന്മാരിൽ നിന്ന് ജോലി വാഗ്ദാനങ്ങൾ നേടുന്ന വാര്‍ത്തകള്‍ കേൾക്കാനും വായിക്കാനും രസകരമാണ്. പക്ഷേ, പലപ്പോഴും കേൾക്കുന്നതായിരിക്കില്ല കഥ. അത്തരത്തില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്.  പ്രചരണം  ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ വെബ്‌സൈറ്റായ ഗൂഗിൾ നിമിഷങ്ങൾക്കുള്ളിൽ ഹാക്ക് ചെയ്ത ഋതു രാജ് എന്ന വിദ്യാര്‍ഥിയെ കുറിച്ചാണ് വാര്‍ത്ത. ഋതുവിന്‍റെ ചിത്രത്തോടൊപ്പമുള്ള വിവരണം  […]

Continue Reading

വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാൽ കെ റെയില്‍ ഒഴിവാക്കുമെന്ന്  മന്ത്രി കെ എൻ ബാലഗോപാലിന്‍റെ പേരില്‍ വ്യാജ പ്രചരണം…

സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ കെ റെയിലിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിൽ പദ്ധതിയെ കുറിച്ച് പരാമർശങ്ങൾ ഒന്നുമുണ്ടായില്ല മാത്രമല്ല വന്ദേഭാരത് ട്രെയിനുകളെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു പ്രചരണം വൈറൽ ആകുന്നുണ്ട്. സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാൽ കെ റെയിലിന്‍റെ അഭാവത്തിൽ വന്ദേഭാരത് പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. കെഎൻ ബാലഗോപാലിന്‍റെ പ്രസ്താവനയായി പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “വന്ദേ ഭാരത് […]

Continue Reading

വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിനെതിരെ നടപടിയെടുക്കുന്ന ദൃശ്യങ്ങള്‍ ജെഎന്‍യുവില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഇടയ്ക്കിടെ വാർത്തകളിലും വിവാദങ്ങളിലും ഇടംപിടിക്കാറുണ്ട്. ജെഎൻയുവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  വീഡിയോയിൽ ഉയര്‍ന്ന ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന ഒരു വ്യക്തി വിദ്യാർഥികളെ ശകാരിക്കുന്നതായി കാണാം. വിദ്യാർത്ഥികളും തിരിച്ച്  ഉച്ചത്തിൽ പ്രതികരിക്കുന്നുണ്ട്.  ഒടുവിൽ വിദ്യാര്‍ഥികളില്‍ ഒരാളെ  പിടികൂടി പോലീസുകാർ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം.  ഇവിടെ ബഹളമുണ്ടാക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നതെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. ഡൽഹിയിലെ ജെഎൻയുവിൽ നടന്ന സംഘര്‍ഷമാണ് എന്ന് വാദിച്ച്   […]

Continue Reading

മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാരണമായി എന്ന് തെറ്റായ പ്രചരണം…

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ വാർത്ത വളരെയേറെ ചർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. കേന്ദ്രസർക്കാരാണ് സംപ്രേഷണം തടഞ്ഞതെന്ന് വ്യക്തമാക്കി മീഡിയ വൺ വാർത്താ വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ചാനല്‍ സംപ്രേഷണം തടയാൻ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടും ഘടകമായി എന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം സംസ്ഥാന സർക്കാരിന്‍റെ അറിവോടെയാണ് മീഡിയവൺ ചാനലിലെ സംരക്ഷണം കേന്ദ്രസർക്കാർ തടഞ്ഞത് എന്ന് ആരോപിച്ച് പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “മീഡിയാവൺ ടിവിയെ പ്രതിക്കൂട്ടിലാക്കി പിണറായി സർക്കാരിന്‍റെ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി കേരളത്തിന്‍റെ […]

Continue Reading

വിനീത് ശ്രീനിവാസന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയാണ്…

സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ വ്യാജ വാർത്തകൾ തന്‍റെ പേരിൽ പ്രചരിക്കുന്ന ഒരു മലയാള സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ പേരിൽ ഇതിനുമുമ്പ് പ്രചരിച്ച പല പ്രസ്താവനകളും വ്യാജമാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഞങ്ങളുടെ ലേഖനങ്ങള്‍ ഇവിടെ വായിക്കാം:  കമ്മ്യുണിസത്തെ പറ്റി നടൻ ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞിരുന്നോ…? ‘ഒരിക്കലും കമ്മ്യൂണിസ്റ്റ്‌ ആകരുത്’എന്ന് അച്ഛന്‍ തന്നെ ഉപദേശിച്ചെന്ന് വീനിത് ശ്രിനിവാസന്‍ പറഞ്ഞുവോ…? ഇപ്പോൾ അദ്ദേഹത്തിന്‍റെ മകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍റെ പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം കമ്യൂണിസത്തെയും […]

Continue Reading

ഡ്രൈവര്‍ അതിസാഹസികമായി മലമ്പാതയില്‍ കാര്‍ യു-റ്റേണ്‍ എടുക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം…

കിഴക്കാംതൂക്കായ മലഞ്ചെരിവിൽ ഇടുങ്ങിയ ഒരു റോഡിൽ അതിസാഹസികമായി ഒരു ഡ്രൈവർ കാർ വളച്ച് എടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിന് താഴെ കുത്തനെ കൊക്കയുള്ള  ഒരു പർവതപ്രദേശത്ത് ഡ്രൈവർ യു-ടേൺ എടുക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടുത്തിയ ലേഖനമാണ്  പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ ഡ്രൈവര്‍ ഇടുങ്ങിയ റോഡില്‍ ഡ്രൈവര്‍ സമര്‍ത്ഥമായും സാഹസികമായും കാര്‍ വളച്ചെടുക്കുന്നത് ശ്വാസമടക്കിപിടിച്ചാണ് വീക്ഷിക്കാനാവുക.  archived link FB post പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അവകാശവാദത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. തെറ്റിദ്ധാരണ […]

Continue Reading

നിലവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ്

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത്  കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. കോൺഗ്രസ് പാര്‍ട്ടി നഷ്ടപ്പെട്ട സ്ഥാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  യുപിയിൽ കോൺഗ്രസ്സുകാർ തമ്മിൽ തല്ലുന്നു എന്ന് വാദിച്ച ഒരു വീഡിയോ പോസ്റ്റില്‍ നൽകിയിട്ടുള്ളത്. അവ്യക്തമായ […]

Continue Reading

യോഗി ആദിത്യനാഥ് പച്ചക്കറി സ്റ്റാളിന് സമീപം നില്‍ക്കുന്ന ചിത്രം ഫോട്ടോഷൂട്ടല്ല, യാഥാര്‍ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പച്ചക്കറി വിൽപ്പനക്കാരിയായ ഒരു സ്ത്രീയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യോഗി ആദിത്യനാഥ് പച്ചക്കറി കച്ചവടക്കാരിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത്  ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് എന്ന് വാദിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇത്രയും നല്ല വൃത്തിയിൽ ഈ സാധുവായ കാഷായധാരിക്ക് പച്ചക്കറി കട തയാറാക്കിയത് ചില ദൃക്ദോഷധാരികൾ പറയും ഫോട്ടോ സെക്ഷന് വേണ്ടിയായിരിക്കുമെന്ന്. അല്ലെ അല്ല എന്ത് നല്ല വൃത്തിയുള്ള പച്ചക്കറി സ്റ്റാൾ..🤠😎” archived […]

Continue Reading

മലപ്പുറം കലക്റ്റര്‍ റാണി സോയിമോയിയുടെ ജീവിതകഥ… പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യമിതാണ്…

മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയിയുടെ ജീവിത കഥയില്‍ നിന്നുള്ള ഒരു മോട്ടിവേഷണൽ സന്ദേശം നിങ്ങളിൽ പലരും  സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം കണ്ടിട്ടുണ്ടാവും. പ്രചരണം  മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയി കോളേജ് വിദ്യാർഥികളുമായി നടത്തിയ സംഭാഷണമാണ് പ്രചരിക്കുന്നത്.  ജാർഖണ്ഡിലെ ഗ്രാമത്തിൽ മൈക്ക മൈനിങ് ഉപജീവനമാക്കിയ ഒരു ദരിദ്ര കുടുംബത്തിൽ നിന്നും പഠിച്ച് കളക്ടറായി എത്തിയ റാണി എന്തുകൊണ്ടാണ് മേക്കപ്പ് ഉപയോഗിക്കാത്തത് എന്ന് വിദ്യാർഥികൾ ചോദിച്ചു, അതിന് അവർ നൽകിയ മറുപടിയുമാണ് മോട്ടിവേഷണല്‍  സന്ദേശത്തിന്‍റെ രൂപത്തിൽ പ്രചരിക്കുന്നത്.   കളക്ടർ […]

Continue Reading

നാവികസേനയുടെ മുങ്ങിക്കപ്പല്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയെന്ന് വ്യാജ പ്രചരണം…. സത്യമിതാണ്…

നാവികസേനയിലേക്ക് വാങ്ങാനുദ്ദേശിക്കുന്ന അന്തർവാഹിനി കപ്പലുകളുടെ നിര്‍മ്മാണ കരാർ  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നൽകി എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം പ്രധാനമന്ത്രിയുടെ ചിത്രവുമായി ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്.  പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “നാവികസേനയുടെ 45000 കോടിയുടെ അന്തർവാഹിനി കരാര്‍ ഗ്രൂപ്പിന് നീക്കം നാവികസേനയുടെ എതിർപ്പിനെ മറികടന്ന്…  അദാനി ഒരു കപ്പലുണ്ടാക്കി വെള്ളത്തിലിടും…  പൊങ്ങിക്കിടന്നാല്‍ യുദ്ധക്കപ്പൽ മുങ്ങിപോയാൽ മുങ്ങിക്കപ്പൽ… സിമ്പിൾ…  archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. […]

Continue Reading

വീഡിയോയില്‍ മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് യു.ഡി.എഫ് സര്‍ക്കാരിനെയാണ്… പ്രസംഗം 2020 ലെ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്തേതുമാണ്…

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുറ്റം പറയുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആകുന്നുണ്ട്. പ്രചരണം  വീഡിയോയിലെ പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി വിജയന്‍ ഇങ്ങനെ പറയുന്നു: “എല്ലാ മേഖലയിലും കേരളം തകർന്നു കിടക്കുകയാണ് ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടു എന്ന് പറയാനില്ല. എല്ലാവരിലും നിരാശ. അധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്‍റ് എങ്ങനെയെങ്കിലും ഇവിടുന്ന് ഒഴിഞ്ഞു പോയാൽ മതിയെന്ന് ജനങ്ങൾ ചിന്തിക്കുന്ന അവസ്ഥ.”  സംസ്ഥാന സർക്കാരിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി ഇത്തരത്തിൽ പരാമർശം നടത്തുന്നു എന്ന […]

Continue Reading

വീഡിയോ താലിബാനികളുടേതല്ല… പാകിസ്ഥാനിലെ കറാച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വസ്തുക്കള്‍ നശിപ്പിക്കുന്നതിന്‍റെതാണ്…

താലിബാനികള്‍ മൊബൈൽ ഫോണുകൾ നശിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് പ്രചരണം  ആയിരക്കണക്കിന് മൊബൈല്‍ ഫോണുകള്‍ നിലത്ത് നിരത്തിയിട്ട ശേഷം ചവിട്ടി നശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പട്ടാള യൂണിഫോം പോലുള്ള വേഷം ധരിച്ച രണ്ടുമൂന്ന് ഉദ്യോഗസ്ഥരാണ് ഇത് ചെയ്യുന്നത്. ഇവര്‍ താലിബാനികള്‍ ആണെന്നും മൊബൈല്‍ ഫോണ്‍ അവിടെ നിരോധിച്ചുവെന്നും വാദിച്ച് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: മൊബൈൽ നിരോധിച്ച് അഫ്ഗാൻ വിസ്മയം!!! archived link FB post ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ആരോപണങ്ങൾ […]

Continue Reading

വൈറ്റില മേല്‍പ്പാലത്തിന്‍റെ ഈ രൂപരേഖ തയ്യാറാക്കിയത് ഇ. ശ്രീധരനല്ല… സത്യമറിയൂ…

എറണാകുളം ജില്ലയിലെ വൈറ്റില ജംഗ്ഷൻ കാലങ്ങളായി ഗതാഗത കുരുക്കിന്‍റെ പിടിയിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവിടെ പണിത മേൽപ്പാലം മേൽപ്പാലം ഉദ്ഘാടനം ചെയ്തതോടെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും അവിടെ ഗതാഗത കുരുക്ക് ഉണ്ടാവുന്നുണ്ട്.  ഗതാഗതക്കുരുക്കിന് എന്നെന്നേക്കുമായി പരിഹാരം ഉണ്ടാവാൻ മെട്രോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത് എന്നു വാദിച്ച് ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  പ്രചരണം വൈറ്റിലയിലെ ഗതാഗതകുരുക്കിന് എന്നന്നേക്കുമായി പരിഹാരം ഉണ്ടാക്കാൻ  മെട്രോമാൻ രൂപകല്പനചെയ്ത മേൽപ്പാലത്തിന് ചിത്രം എന്ന തരത്തിൽ […]

Continue Reading

മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സനെതിരെ വ്യാജ പ്രചരണം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന അതായത് കോൺഗ്രസ് പാര്‍ട്ടി ന്യൂനപക്ഷ നേതാക്കളെ ഒഴിവാക്കുകയാണ് എന്ന പ്രസ്താവന എല്ലാ രാഷ്ട്രീയ  പാർട്ടികൾക്കിടയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.  കോൺഗ്രസിന്‍റെ മതേതര നിലപാടിൽ മാറ്റം വന്നു എന്നാണ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. ഇതിനുശേഷം യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഇതിനെതിരെ പത്രസമ്മേളനം നടത്തി, കോൺഗ്രസ് പാർട്ടിക്ക് ഇക്കാര്യത്തിൽ ഇതിൽ പറയാനുള്ളത് പൊതുവേദികളിൽ അറിയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വർഗ്ഗ സമരം അവസാനിപ്പിച്ച് ഇപ്പോൾ […]

Continue Reading

വിദ്യാര്‍ഥികള്‍ എസ് എഫ് ഐ നേതാക്കളെ വിമര്‍ശിക്കുന്ന ഈ വീഡിയോ 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ളതാണ്…

ഇടുക്കിയിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ.  സാമൂഹ്യ മാധ്യമങ്ങളിൽ  ഇതേ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്. എസ്എഫ്ഐ അനുഭാവികൾ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം മാധ്യമപ്രവർത്തകരോട് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ ഉൾപ്പെടെ എസ്എഫ്ഐനേതാക്കളെ കുറിച്ച് ആരോപണങ്ങൾ തുറന്നുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് എന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മുകളിൽ ചില എസ്എഫ്ഐ നേതാക്കള്‍ അമിതമായി കടക്കുകയാണെന്നും അവർ ആരോപിക്കുന്നു.  കൊലപാതകത്തിൽ […]

Continue Reading

പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഭരണച്ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്.  ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം ആഭ്യന്തരവകുപ്പ് ആർഎസ്എസിനെ വേണ്ടി പ്രവർത്തിക്കുന്നു പിണറായി വിജയൻ എന്ന വാചകങ്ങള്‍ എഴുതിയ മാധ്യമത്തിന്‍റെ ന്യൂസ് കാർഡാണ്  പ്രചരിക്കുന്നത്. archived link FB post പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴയ ഒരു വാർത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി   വസ്തുത ഇതാണ് […]

Continue Reading

നിവിന്‍ പൊളിക്ക് പക്ഷിപ്പനി: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

ചലച്ചിത്ര താരം നിവിൻ പോളിക്ക് പക്ഷി പനി സ്ഥിരീകരിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  റിപ്പോർട്ടർ ചാനലിന് സ്ക്രീൻ ഷോട്ടിൽ ആണ് നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു എന്ന വാർത്ത പ്രചരിപ്പിക്കുന്നത്. റിപ്പോർട്ടർ ചാനലിന്‍റെ ന്യൂസ്  കാർഡ് രൂപത്തിലുള്ള പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസാണ് പടരുന്നത്. യുവനടൻ നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു.” archived link FB post അതായത് നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു എന്നൊരു വാർത്ത […]

Continue Reading

അമേരിക്കയില്‍ പോകാനായി താന്‍ കമ്മ്യൂണിസ്റ്റ് അല്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയെന്ന് വ്യാജ പ്രചരണം… സത്യമറിയൂ…

അമേരിക്കയില്‍  കമ്മ്യൂണിസ്റ്റുകള്‍ക്കു പ്രവേശനം നിഷേധിച്ചിരിക്കുകയാണ് എന്നൊരു വാര്‍ത്ത കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  മുഖ്യമന്ത്രി തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന് പ്രവേശന അനുമതി നിഷേധിക്കപ്പെടാതെ ഇരിക്കാന്‍ താന്‍ കമ്യൂണിസ്റ്റ് അല്ലെന്ന് അദ്ദേഹം സത്യവാങ്മൂലം നല്‍കി എന്ന പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായി നടക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി താൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് സത്യവാങ്മൂലംനൽകിയതായി സൂചിപ്പിച്ച് അമേരിക്കൻ കോൺസുലേറ്റ് വെബ്സൈറ്റിൽ പൂരിപ്പിച്ച് നൽകിയ ഫോമിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരിക്കുന്നത്.  “ഞാൻ കമ്മ്യൂണിസ്റ്റ് അല്ല എന്ന് എഴുതി കൊടുക്കേണ്ട ഗതികേട് […]

Continue Reading

എസ്എഫ്ഐ പ്രവർത്തകൻ സഹപ്രവർത്തകരെ വിമർശിക്കുന്ന ഈ ന്യൂസ് വീഡിയോ ഇപ്പോഴത്തെതല്ല, പഴയതാണ്…

ഇടുക്കിയിലെ എൻജിനീയറിങ് കോളേജിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ കൂടാതെ ഈ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ചകളും നടക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകരെ കുറിച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ തന്നെ തുറന്നു പറയുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഏഷ്യാനെറ്റ് ന്യൂസ്  പ്രസിദ്ധീകരിച്ച വാർത്തയുടെ ചെറിയ ഒരു ഭാഗമാണ് പ്രചരിക്കുന്നത്. “എന്താണ് ഇവിടെ നടക്കുന്നത് എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്  മറുപടിയായി എസ്എഫ്ഐ പ്രവർത്തകനാണ് […]

Continue Reading

പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതും രണ്ടു വര്‍ഷം പഴയതുമാണ്…

യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചത് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച ശേഷമുള്ള ചേഷ്ടകള്‍ കാണിക്കുന്നതും ഗ്ലാസിൽ മദ്യം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ദൃശ്യങ്ങൾ പകർത്തുന്ന ആളെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നും വ്യക്തമാകുന്നു.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ജീപ്പിനുള്ളിലെ പോലീസുകാരുടെ ലീലാവിലാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു😱😱😱” archived link FB post വീഡിയോ തുറന്നു നോക്കാതെ അടിക്കുറിപ്പ് മാത്രം വായിച്ചാൽ […]

Continue Reading

ഇന്തോനേഷ്യൻ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുന്ന ഈ ദൃശ്യങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിർമ്മിച്ചതാണ്

ഇൻഡോനേഷ്യൻ യാത്രാവിമാനം തകരാറിലായതിനെ തുടർന്ന്  വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ദൃശ്യങ്ങളുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. പ്രചരണം  പറന്നുയർന്നശേഷം വിമാനം സാഹസികമായി റണ്‍വേയില്‍ ഇറക്കി മൂന്ന് നാല് തവണ തകിടം മറിഞ്ഞ് നിലത്ത് ചരിഞ്ഞ് നില്‍ക്കുന്ന  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതും കാണാം. ഇന്തോനേഷ്യൻ വിമാനം ഇറാന് സമീപം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തതാണ് എന്ന് സൂചിപ്പിച്ച്  ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇറാൻ വഴി കർബലയിലേക്കുള്ള ഇന്തോനേഷ്യ […]

Continue Reading

കൈരളി ന്യൂസിന്‍റെ ഈ സ്ക്രീന്‍ഷോട്ട് യഥാര്‍ത്ഥമല്ല, എഡിറ്റഡാണ്…

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന വാർത്ത വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ തുടരുകയാണ്. അമേരിക്കയിൽ ചികിത്സ തേടുന്നതിനെ  അനുകൂലിച്ചും പ്രതികൂലിച്ചും പലരും പല അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന വാർത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിയുടെ ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നട്ടെല്ലിന് ബലക്കുറവ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് എന്ന വാചകങ്ങളാണ് വാർത്തയായി സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിട്ടുള്ളത്. archived link FB post ഞങ്ങൾ  പ്രചരണത്തെക്കുറിച്ച് […]

Continue Reading

ബീമാപ്പള്ളിക്ക് സമീപത്ത് നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് തെറ്റായ പ്രചരണം… സത്യമിങ്ങനെ….

കഴിഞ്ഞമാസം ആലപ്പുഴയിൽ ആർഎസ്എസ് -എസ് ഡി പി ഐ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുള്ള അക്രമണത്തിൽ ഇരുകൂട്ടരുടെയും ഓരോ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.  സാമൂഹ്യ മാധ്യമങ്ങളിൽ ഇരു സംഘടനകളെയും പറ്റിയുള്ള ചര്‍ച്ചകള്‍  ഇപ്പോഴും തുടരുകയാണ്.  ഈ അവസരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രണ്ടു വീഡിയോകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  തിരുവനന്തപുരത്തെ പ്രശസ്തമായ ബീമാപള്ളിയില്‍ ഉറൂസ് എന്ന ആരാധനാ ആഘോഷം ഇപ്പോള്‍ നടക്കുകയാണ്.  രണ്ട് ആർഎസ്എസ് തീവ്രവാദികള്‍ അക്രമണം ഉണ്ടാക്കാൻ ബീമാപള്ളിയില്‍ എത്തി എന്ന് വാദിച്ചാണ്  വീഡിയോകൾ പ്രചരിക്കുന്നത്.  ഇത് സൂചിപ്പിച്ച് […]

Continue Reading

മാതൃഭൂമിയുടെ വ്യാജ സ്ക്രീന്‍ഷോട്ട് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നു…

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണി എന്ന തരത്തിൽ വാർത്തകൾ വരികയും പിന്നീട് വീട് മുത്തുകോയ തങ്ങൾ തന്നെ ഇത് തെറ്റായ പ്രചരണമാണ്  എന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു.  വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. നിയമനങ്ങൾ പിഎസ്സിക്കു വിടുന്ന നടപടിയോട്  മുസ്ലിംലീഗിന് യോജിപ്പില്ല എന്നാണ് വാര്‍ത്തകളില്‍ നിന്ന്  മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിൽ മുസ്ലീം ലീഗ് […]

Continue Reading

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ യഥാർത്ഥമല്ല… സത്യമറിയൂ…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെ പിടികൂടിയതിന്‍റെ  ദൃശ്യങ്ങള്‍ ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ചില ഗ്രാമവാസികൾ അജ്ഞാതനായ ഒരാളെ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വ്യക്തിയുടെ കൈയ്യില്‍ കയ്യിൽ ഒരു സ്യൂട്ട്കേസുണ്ട്. ഇതില്‍ വസ്ത്രങ്ങളാണ് എന്ന് ഗ്രാമവാസികളോട് പറയുന്നു. എന്നാല്‍  സ്യൂട്ട്‌കേസിൽ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഗ്രാമവാസികൾ ആരോപിക്കുന്നു. അവര്‍ ബലം പ്രയോഗിച്ച് സ്യൂട്ട്കേസ് തുറന്നപ്പോള്‍ ചെറിയ പെണ്‍കുഞ്ഞിനെ […]

Continue Reading

2019 ജനുവരി മൂന്നിലെ എടപ്പാള്‍ സംഘര്‍ഷത്തില്‍ പിടിച്ചെടുത്ത ബൈക്കുകളുടെ ചിത്രം എന്ന് വ്യാജ പ്രചരണം… സത്യമിതാണ്…

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട 2019 ശബരിമല കർമ്മസമിതി സംസ്ഥാനവ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്ത വാർത്ത പലർക്കും ഓർമ്മയുണ്ടാവും. മലപ്പുറം എടപ്പാളിൽ കർമ്മസമിതി ഹർത്താൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സംഘർഷത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരുന്നു. സംഘർഷത്തിൽ ഉള്‍പെട്ടവരുടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കുകൾ പോലീസ് പിടിച്ചെടുത്തതായി ബൈക്കുകൾ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്തതായി വാർത്തകൾ വന്നു.  ഇപ്പോൾ എടപ്പാൾ സംഘര്‍ഷത്തിന്‍റെ വാര്‍ഷികം എന്ന പേരിൽ അതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ […]

Continue Reading

എയര്‍പോര്‍ട്ടില്‍ പരസ്യമായി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളിലുള്ളത് ആര്യന്‍ ഖാനല്ല, മറ്റൊരാളാണ്…

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കൈവശം വെച്ചതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ വിഷയത്തിന് വിപുലമായ കവറേജ് ലഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം വന്‍ പ്രതിഫലനമുണ്ടാക്കി. ആര്യൻ ഖാന് ജാമ്യം അനുവദിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞെങ്കിലും വിഷയം സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നു.  ഇപ്പോള്‍ ആര്യന്‍ ഖാന്‍റെ പേര് ചേര്‍ത്ത് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വിമാനത്താവളത്തിന് നടുവിൽ ഒരു യുവാവ് […]

Continue Reading

ദേശാഭിമാനിയുടെ പുതുവര്‍ഷ കലണ്ടര്‍ എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കില്ല… വസ്തുത അറിയൂ…

പുതുവർഷം ആരംഭിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവാണ് കലണ്ടർ. ദേശാഭിമാനിയുടെ കലണ്ടറുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്.   പ്രചരണം ദേശാഭിമാനി പത്രത്തിന്‍റെയും 2022 ദേശാഭിമാനി കലണ്ടറിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി എടുത്തിട്ടുള്ള വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണ പ്രകാരം കലണ്ടർ പൂർണ്ണമായും സൗജന്യമായാണ് ലഭിക്കുക എന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞവർഷം മുതൽ ദേശാഭിമാനി പത്രം നൽകുന്ന സേവനമാണിത് എന്നും പത്രം വാങ്ങിയാല്‍ കലണ്ടര്‍ പൂർണ്ണമായും സൗജന്യമാണ് എന്നുമാണ്  വീഡിയോയിലെ വിവരണം. ‘ദേശാഭിമനി കലണ്ടർ തികച്ചും സൗജന്യം” എന്നൊരു അടിക്കുറിപ്പും […]

Continue Reading

FACT CHECK: ഫ്രഞ്ച് പ്രസിഡന്‍റ് ഡെന്‍മാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയെ സൈക്കിളില്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന വീഡിയോ 2018 ലേതാണ്…

രാഷ്ട്രത്തലവന്മാരുടെ ഇതര രാഷ്ട്ര സന്ദർശനം എപ്പോഴും വാർത്താ പ്രാധാന്യമുള്ള സംഭവമാണ്. ആർഭാടങ്ങൾ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ രീതിയിൽ രാഷ്ട്രത്തലവന്മാർക്ക് സ്വീകരണം നൽകുന്നത് പ്രത്യേകിച്ചും വാര്‍ത്തകളില്‍ പ്രഥമ സ്ഥാനം പിടിക്കാറുണ്ട്.  ഇപ്പോൾ അത്തരത്തിലൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഫ്രഞ്ച് രാഷ്ട്രപതിയായ ഇമ്മാനുവൽ മാക്രോൺ ഡെന്‍മാർക്ക് സന്ദർശിച്ച വേളയിലെ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി അദ്ദേഹത്തെ  സ്വീകരിക്കുന്നതും ഇരുവരും സൈക്കിൾ ചവിട്ടി യാത്ര ആരംഭിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ഈ ദൃശ്യങ്ങൾ ഈയടുത്ത ദിവസങ്ങളിലേതാണ് എന്ന് […]

Continue Reading

FACT CHECK: വീഡിയോ വെല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്വർണം പിടികൂടിയതിന്‍റെതാണ്; തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിയുടെ വീട്ടിൽ നടന്ന റെയ്ഡുമായി യാതൊരു ബന്ധവുമില്ല…

റെയിഡില്‍ പിടിച്ചെടുത്തതാണ് എന്ന അവകാശവാദത്തോടെ, സ്വർണ്ണാഭരണ ശാലയിലെ പോലെ ആഭരണങ്ങൾ ടേബിളിനു മുകളിൽ നിരത്തി വച്ചിരിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം   ഈ ആഭരണങ്ങൾ റെയ്ഡിനിടെ തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിയുടെ പക്കല്‍ നിന്നും ലഭിച്ചതാണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഭക്തർ തങ്ങളുടെ കാര്യപ്രാപ്തിക്കും ദൈവപ്രീതിക്കായും വാരിക്കോരി ദൈവങ്ങൾക്കു കൊടുക്കുന്നതാണ് ഇത്.. തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയുടെ വീട്ടിൽ ആധായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ […]

Continue Reading

EXPLAINED: ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ച ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല…

പെട്രോൾ ഡീസൽ വിലവർധന ഇപ്പോഴും അതും ചൂടുപിടിച്ച ചർച്ച വിഷയം തന്നെയാണ് ചില സംസ്ഥാന സർക്കാരുകൾ പെട്രോൾ വില കുറയ്ക്കാൻ തയ്യാറായി.  കേരള സര്‍ക്കാര്‍ ഇതേവരെ കുറച്ചിട്ടില്ല എന്ന്  പരക്കെ ആക്ഷേപമുണ്ട്. ഇപ്പോള്‍ ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ചതായി ആയി സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. archived link FB post “ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിസ്മയം ആകുന്നു. പെട്രോളിന് കുറച്ചത് 25 രൂപ…”എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.  ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ജാർഖണ്ഡിൽ നിന്നും […]

Continue Reading

FACT CHECK: വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയുടെ ചിത്രം എഡിറ്റ് ചെയ്തതാണ്… അയര്‍ലണ്ടിലെ പുരാതന മുനിയറയാണിത്…

പ്രപഞ്ചത്തെ നിലനിർത്തുന്ന നാല് അടിസ്ഥാന ബലങ്ങളിൽ ഒന്നാണ് ഗുരുത്വാകർഷണം. ഭൂമിയിലെ പിണ്ഡമുള്ള വസ്തുക്കള്‍ പരസ്പരം ആകർഷിക്കുന്ന പ്രകൃതിയുടെ പ്രതിഭാസമാണിത് എന്ന് നമുക്കെല്ലാം അറിയാം. ഗുരുത്വാകർഷണം ഉള്ളതുകൊണ്ടാണ് ഭൂമിയിൽ ജീവജാലങ്ങളും  ജലവും എല്ലാം നിലനിൽക്കുന്നത്. എന്നാൽ ഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? ഭൂമിയിൽ അത്തരത്തിൽ ചില സ്ഥലങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ അഭാവത്തില്‍ ഒരു പാറ വായുവിൽ ഉയർന്നു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ നീളത്തിലുള്ള […]

Continue Reading

FACT CHECK: അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലിയുടെ ഈ വീഡിയോ 2019 ലേതാണ്… കിഴക്കമ്പലത്തു നടന്ന സംഘര്‍ഷവുമായി ബന്ധമില്ല…

ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സിലെ അതിഥി  തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രണാതീതമാവുകയും പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ പലര്‍ക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം   ബംഗ്ലാദേശികളും റോഹിങ്ക്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.  വീഡിയോദൃശ്യങ്ങളിൽ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ഇന്ന അതിഥി തൊഴിലാളികളെ കാണാം. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണ് മുദ്രാവാക്യം […]

Continue Reading

FACT CHECK: സൈനികര്‍ നിരാശ്രയയായ ഗര്‍ഭിണിയെ സഹായിക്കുന്ന വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല, ചിത്രീകരിച്ചതാണ്…

അതിർത്തികളിൽ അതിൽ രാജ്യ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല സൈനികർ ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങളിലും സൈനികർ സഹായവുമായി മുന്നിട്ടിറങ്ങുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്നുവെന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പല ഇന്ത്യൻ ഭാഷകളിലും ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: അഭിമാനം 🙏 ഇന്ത്യൻ മിലിറ്ററി.. ❤ ശരിക്കും മനസ്സിൽ തട്ടിയ […]

Continue Reading

FACT CHECK: എല്‍ഡിഎഫിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നിലപാടെടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ശശി തരൂർ എംപി സ്വന്തം മുന്നണിയെ തള്ളി പറഞ്ഞുവെന്നും  സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും ചില പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്   പ്രചരണം ശശി തരൂരിന്‍റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: എൽഡിഎഫ് എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയം ശശി തരൂർ എംപി” archived link FB post ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ചില നിലപാടുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്  മറ്റൊരു തരത്തിലാക്കി […]

Continue Reading

FACT CHECK: വീഡിയോ ദൃശ്യങ്ങളിലുള്ളത് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനല്ല… മറ്റൊരാളാണ്…

ഇക്കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഏതാനും മണിക്കൂറുകൾക്കിടയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തെ മൊത്തം ഞെട്ടിച്ചിരുന്നു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സംസ്ഥാന നേതാക്കൾ ആയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. രഞ്ജിത്ത് ശ്രീനിവാസന്‍ ആർഎസ്എസ് ശാഖയിൽ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി ഓൺലൈൻ മാധ്യമമായ പബ്ലിക് കേരള  ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചരണം  കൊല്ലപ്പെട്ട ഒബിസി […]

Continue Reading

FACT CHECK: പഴങ്കഞ്ഞി ലോകത്തെ മികച്ച ആരോഗ്യദായക പ്രഭാതഭക്ഷണമായി UNESCO തിരഞ്ഞെടുത്തു എന്ന് വ്യാജ പ്രചരണം

കാലം എത്ര മാറിയാലും മലയാളികൾ ഗൃഹാതുരതയോടെ കരുതുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. യുനെസ്കോ പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു എന്ന് പ്രചരിപ്പിക്കുന്ന ചില സാമൂഹ്യമാധ്യമ പോസ്റ്റുകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പഴങ്കഞ്ഞി ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന് വ്യക്തമാക്കി യുനെസ്കോ നൽകിയ സർട്ടിഫിക്കറ്റിനോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഒടുവിൽ അർഹിച്ച അംഗീകാരം നമ്മുടെ പഴങ്കഞ്ഞിയെ തേടിയെത്തിയിരിക്കുന്നു.  ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി യുനസ്കോ നമ്മുടെ പഴങ്കഞ്ഞിയെ തെരഞ്ഞെടുത്തിരിക്കുന്നു നമ്മൾ മലയാളികൾ ഏവർക്കും ഇത് അഭിമാനത്തിന് നിമിഷങ്ങൾ.” […]

Continue Reading

FACT CHECK: പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രവുമായി കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യമിതാണ്…

ഹൈന്ദവര്‍ പുണ്യ നഗരിയായി കരുതുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്ക്  നേരിട്ട് എത്തിച്ചേരാനാകുന്ന കാശി വിശ്വനാഥ് ധാം എന്ന  ഇടനാഴി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളിലും നാം കണ്ടിരുന്നു.  പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ കാശിയിൽ എത്തിയപ്പോൾ അദ്ദേഹം പൂജ നടത്തുന്ന വേളയില്‍ ക്യാമറയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന തരത്തിലുള്ള  ഒരു ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്ക് […]

Continue Reading

FACT CHECK:ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്ന് തെറ്റായ പ്രചരണം…

ക്രിസ്തുമസ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഇടയിൽ ആഘോഷങ്ങൾക്ക് മുൻവർഷങ്ങളിലെ പോലെ നിറപ്പകിട്ട് ഉണ്ടാവില്ലെങ്കിലും നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ കരോൾ നടത്തണമെങ്കിൽ പോലീസിന്‍റെ അനുവാദം വേണമെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. അതിലെ ഉള്ളടക്കം ഇത് തന്നെയാണ്. archived link FB post എന്നാൽ ഞങ്ങൾ […]

Continue Reading

FACT CHECK: പാര്‍ട്ടിക്കിടെ പെണ്‍ സുഹൃത്തുക്കളെ മയക്കുമരുന്ന് നല്‍കി വഞ്ചിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

സുഹൃത്തുക്കളെയും പ്രണയിതാക്കളെയും വിശ്വസിച്ചു കൂടെ നിൽക്കുന്നവർ ചതിയിൽ പെടുത്തുന്ന വാർത്തകൾ ദിവസേനയെന്നോണം വാർത്താ മാധ്യമങ്ങളിൽ വരാറുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളാണ് കൂടുതലും അപകടത്തിന് ഇരകളാവുന്നത്. അത്തരത്തിലൊരു ചതിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം രണ്ടു പെൺകുട്ടികളും നാല് ആൺകുട്ടികളും ബർത്ത് ഡേ ആഘോഷിക്കാനായി ബാൽക്കണിയിലേക്ക് വരുന്നതും അവർ സെൽഫി എടുത്തു സന്തോഷിക്കുന്നതും ഇതിനിടയിൽ ആൺകുട്ടികളിൽ ഒരാൾ ഒരു കവറിൽ നിന്നും കേക്കിലേക്ക് എന്തോ കലര്‍ത്തുന്നതും കേക്ക് കഴിച്ച പെൺകുട്ടികള്‍ മയങ്ങി വീഴുന്നതും ആൺകുട്ടികൾ ഇവരെ വീടിനുള്ളിലേക്ക് താങ്ങി എടുത്തുകൊണ്ട് […]

Continue Reading

FACT CHECK: മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാറിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

കേരള സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ഡോ ടി പി സെൻകുമാർ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം സ്ത്രീ  പുരുഷന്‍റെ കൃഷിയിടമാണെന്ന് പഠിപ്പിക്കുന്ന മതങ്ങളെക്കണ്ടു… അടിമ സ്ത്രീകളെ എങ്ങനെ വ്യാപാരം നടത്താമെന്ന നിയമങ്ങളും കണ്ടു… എന്നാൽ ഇപ്പോൾ പഠിപ്പിക്കുന്നത് എങ്ങനെ സ്ത്രീ ശരീരത്തിന്‍റെ എല്ലാ ദ്വാരങ്ങളും ഉപയോഗിച്ച് സ്വർണ്ണവും മയക്കുമരുന്നും കടത്താമെന്നാണ് മതത്തിന്‍റെ ഒരു വളർച്ച- ടി പി സെൻകുമാർ എന്ന വാചകങ്ങളുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK:സൌദിയില്‍ മലയാളി കുടുംബം കൊല്ലപ്പെട്ട കാര്‍ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ചാണ്…

കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും കുടുംബവും സൗദിയിലെ ദമാമിൽ വാഹനാപകടത്തിൽ മരിച്ച വാർത്ത നാം  കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. മരണകാരണമായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന നിലയിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ഒരു കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നതും അല്പസമയത്തിനുള്ളിൽ പിന്നിലൂടെ അതിവേഗം പാഞ്ഞു വന്ന മറ്റൊരു കാർ നിർത്തിയിട്ടിരുന്ന കാറില്‍ ശക്തിയായി ഇടിക്കുകയും കാറുകൾ രണ്ടും തകരുകയും ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ വീണ്ടും അവിടെ വേറെയും കാറുകള്‍ കൂട്ടിയിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സൗദിയിൽ […]

Continue Reading

FACT CHECK:സൈനികരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ വീഡിയോ നാഗാലാന്‍ഡിലെതല്ല… 2018 ല്‍ കൊളംബിയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ്…

കഴിഞ്ഞ ദിവസം  നാഗാലാൻഡിലെ മോണ്‍  ജില്ലയിൽ സൈനികര്‍ വിഘടന വാദികളോട് ഏറ്റുമുട്ടിയപ്പോൾ ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടുവെന്ന വാർത്ത വന്നിരുന്നു. കരസേനയുടെ യുടെ ‘21 പാരാ സ്പെഷ്യൽ അയൽ കോഴ്സസ് കമാൻഡോ യൂണിറ്റി’നെതിരെ സംസ്ഥാന പോലീസ് കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു എന്നും വാർത്തയിൽ പറയുന്നു.  ശേഷം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയില്‍  സൈന്യം  വെറുതെ  ഗ്രാമീണരെ ആക്രമിക്കുകയായിരുന്നില്ല എന്നും ഗ്രാമീണർ സൈനികരെ ആക്രമിക്കാൻ മുന്നോട്ട്  പ്രകോപിതനായി വന്നതാണ് എന്നും വാദിക്കുന്നു. പ്രചരണം  വീഡിയോ ദൃശ്യങ്ങൾ […]

Continue Reading

FACT CHECK:RCC യില്‍ പരിശോധനയ്ക്കായി പോകുന്നവര്‍ക്ക് സൌജന്യ റെയില്‍വേ യാത്ര: വസ്തുത അറിയൂ…

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ചികിത്സയ്ക്ക് പോകുന്നവർക്ക് സൗജന്യം ആദ്യ ട്രെയിൻ ടിക്കറ്റിനുള്ള പാസ്സ് ലഭിക്കുമെന്ന് ഒരു അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയിട്ടുണ്ട്  പ്രചരണം പോസ്റ്റിൽ ഇതുമായി ആയി ബന്ധപ്പെട്ട 8 നൽകിയിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്. “നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും തിരുവനന്തപുരം RCC യിൽ ചികിത്സക്കായി പോകുന്നവർ ഉണ്ടെങ്കിൽ അവർക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയിച്ച് കൊടുക്കുക.      RCC യിൽ ഓരോ തവണയും O P യിൽ കാണിച്ച്  ഇറങ്ങുമ്പോഴും,    നിങ്ങൾക്ക് പോകേണ്ടത് ഇന്ത്യയിലെ ഏത് റെയിൽവേ […]

Continue Reading

FACT CHECK: വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ തക്കാളി റോഡരുകില്‍ തള്ളിയ സംഭവം കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിന് മുമ്പേ നടന്നതാണ്…

കാർഷിക നിയമം പിൻവലിച്ചതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ  ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ഷകര്‍ വലിയ ലോറികളിൽ തക്കാളി ബാസ്ക്കറ്റുകളില്‍ കൊണ്ടുവന്ന് റോഡരികിൽ തള്ളിക്കളയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം ലോറിയിൽ നിറയെ കയറ്റി കൊണ്ടുവന്ന തക്കാളി റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കർഷകർ മുഴുവനോടെ തള്ളിക്കളയുകയാണ്.  ഇത് ചാനൽ വാർത്തയുടെ ദൃശ്യങ്ങളാണ് എന്ന് വ്യക്തമാണ്. ഒപ്പമുള്ള വിവരണം ഇങ്ങനെ: മൂന്നു കരി നിയമങ്ങളും എടുത്തു കളഞ്ഞപ്പോളുള്ള സന്തോഷം പറയാവതല്ല നമ്മ കർഷകൻ ആരാന്നറിയാത്ത […]

Continue Reading

FACT CHECK: “വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു” എന്ന വാര്‍ത്ത 2016 ലേതാണ്…

രാജ്യത്ത് ഏറ്റവും പട്ടിണി നിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. നീതി അയോഗ് റിപ്പോർട്ട് പ്രകാരമാണ് ഈ നിഗമനം എന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ 2015-16 കാലഘട്ടത്തിലെ റിപ്പോർട്ടാണ് പുറത്തുവന്നത് എന്ന് വാദിച്ച് ചില മാധ്യമങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും ഈ വാർത്തയുടെ പ്രചരണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മറ്റൊരു വാർത്ത പ്രചരിക്കുന്നുണ്ട് വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്നതാണ് വാര്‍ത്ത. പ്രചരണം   പത്രത്തിൽ വന്ന ഒരു […]

Continue Reading

FACT CHECK: ജന്മദിന ആഘോഷം അതിരുകടന്നപ്പോള്‍ ദുരന്തമായി മാറിയ സംഭവം യഥാര്‍ത്ഥമല്ല, ചിത്രീകരിച്ചതാണ്…

വിവാഹം, ജന്മദിനം പോലുള്ളവ ആഘോഷിക്കുന്ന വേളകളിൽ ചെറിയ അശ്രദ്ധയും അതിരു കടന്നതും സഭ്യമല്ലാത്തതുമായ ആഘോഷ രീതികളും ദുരന്തങ്ങളിലേക്ക് ചിലപ്പോൾ നയിക്കാറുണ്ട്. ഇത്തരം ചില സംഭവങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു ബർത്ത് ഡേ പാർട്ടിയിൽ ആഘോഷങ്ങള്‍ അതിരു കടന്നപ്പോള്‍ സംഭവിച്ച ഒരു ദുരന്തത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്: ഏകദേശം വിജനമായ ഒരിടത്ത് സുഹൃത്സംഘം രണ്ട് ബൈക്കുകളിൽ എത്തിച്ചേരുന്നു. ജന്മദിനം ആഘോഷിക്കാൻ തുടങ്ങുമ്പോള്‍ തന്നെ  പിറന്നാള്‍കാരന്‍റെ മുഖം വാങ്ങിക്കൊണ്ടുവന്ന കേക്കിലേക്ക് അമർത്തുകയാണ് അവര്‍ […]

Continue Reading

FACT CHECK: ചിത്രം യോഗി ആദിത്യനാഥിന്‍റെ സഹോദരന്‍റെതല്ല, യാഥാര്‍ത്ഥ്യമറിയൂ…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സഹോദരൻ ചായക്കട നടത്തി ജീവിക്കുന്നുവെന്ന് വാദിച്ച് ചില പ്രചരണങ്ങൾ ഏറെനാളായി സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അനുജന്‍ മുഖ്യമന്ത്രി ആയിരുന്നിട്ടും സഹോദരൻ തന്‍റെ തൊഴിലായ ചായക്കട വിട്ടിട്ടില്ല എന്നാണ് കാലങ്ങളായുള്ള വാദം. പ്രചരണം  യോഗി ആദിത്യനാഥ് അതേ മുഖച്ഛായയുള്ള ഒരു വ്യക്തി സാധാരണ ബനിയനും കഴുത്തിൽ കാവി നിറത്തിലുള്ള ഒരു ഷോളും ധരിച്ച് ചെറിയ തട്ടുകടയുടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ഇത് യുപി മുഖ്യമന്ത്രിയുടെ ജേഷ്ഠ സഹോദരൻ. […]

Continue Reading

FACT CHECK: അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ നിവേദനം ഒപ്പിട്ടു നല്‍കിയെന്ന് തെറ്റായ പ്രചരണം…

പ്രസവശേഷം അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കി എന്ന പേരില്‍ വിവാദങ്ങള്‍ ഉണ്ടായതും അനുപമ-അജിത്ത് ദമ്പതികൾക്ക് പോരാട്ടങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ തിരിച്ചു കിട്ടിയതുമെല്ലാം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാമെല്ലാവരും അറിഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതേച്ചൊല്ലി ചൂടുപിടിച്ച ചർച്ചകളാണ് നടന്നത്. അനുപമയുടെ ഭാഗത്തും ആന്ധ്ര ദമ്പതികളുടെ ഭാഗത്തും പക്ഷം പിടിച്ച് ഒരുപാട് പേർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചു.  അനുപമയുടെ ഭാഗത്താണ് ന്യായം എന്നും അതല്ല ആന്ധ്ര ദമ്പതികള്‍ക്കാണ് കുഞ്ഞിനെ നല്‍കേണ്ടിയിരുന്നത് എന്നും പലരും വാദിച്ചു. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല, ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിന്‍റെതാണ്…

വാരാണസിയുടെ വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതി ഡിസംബർ 13ന് വാരാണസിയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് മാധ്യമ വാര്‍ത്തകളിലൂടെ  നാം അറിഞ്ഞിരുന്നു. പദ്ധതി വാരാണസി നഗരത്തിന്‍റെ മുഖച്ഛായ മാറ്റുമെന്ന് പറയപ്പെടുന്നു. മനോഹരമായ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുതായി നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: *🛕💫കാശി വിശ്വനാഥ ക്ഷേത്രം സുവർണ്ണ ശോഭയിൽ🛕💫* *💫🗻ശ്രീ കൈലാസം🗻💫*” […]

Continue Reading

FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം…

ഭക്ഷണത്തിലെ ഹലാൽ വിവേചനത്തിന് എതിരായി ഡിവൈഎഫ്ഐ കഴിഞ്ഞദിവസം ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇസ്ലാംമതത്തിൽ വിലക്കപ്പെട്ട ഭക്ഷണവും ഡിവൈഎഫ്ഐയുടെ  ഫുഡ് സ്ട്രീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലികളായ കേരളത്തിലെ പല നേതാക്കളും ഡിവൈഎഫ്ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരണം നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം   റഹീം പാർട്ടി വിട്ടു എന്ന് പ്രചരിപ്പിക്കുന്ന എന്ന പോസ്റ്റിൽ […]

Continue Reading

FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല…

മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ  മാത്രമാണ്  രാജ്യത്ത് ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പരിരക്ഷ നൽകി വന്നിരുന്നത്. പിന്നീട് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് എന്ന പേരില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൊതുജനങ്ങൾക്കായി ആവിഷ്കരിച്ചു. രാജ്യമൊട്ടാകെ കോടിക്കണക്കിന് പേർ പദ്ധതിയിൽ അംഗത്വമെടുത്തു.  ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു കാണും. പ്രചരണം  ദേശീയ ആരോഗ്യ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന ഹെൽത്ത് കാർഡിന്‍റെ ചിത്രത്തോടൊപ്പം ഒരു ശബ്ദ സന്ദേശമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ കാർഡ് […]

Continue Reading

FACT CHECK: പുതിയ വൈദ്യുതി നിരക്ക് അനുസരിച്ച് വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

കേരളത്തിലെ വൈദ്യുതി നിരക്ക്  പത്തു ശതമാനത്തോളം വർധിച്ചേക്കും എന്ന ഒരു വാർത്ത കഴിഞ്ഞ ആഴ്ച മുതൽ മുതൽ പുറത്തുവരുന്നുണ്ട്. നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയാണെങ്കില്‍ പുതുക്കിയ വൈദ്യുതി താരിഫിലെ കണക്കുകൾ ഇങ്ങനെയായിരിക്കും എന്നൊരു വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പുതുക്കിയ വൈദ്യുതി നിരക്ക് താരിഫ് ഇങ്ങനെയാണ് എന്ന കണക്കുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.  “*⚓ K.S.E.B. ⚓*പുതിയ നിരക്കുകൾ *പുതിയ വൈദ്യുതിനിരക്ക്  പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക* […]

Continue Reading

FACT CHECK: ഖനനവേളയില്‍ ഈ ശിവലിംഗം കണ്ടെത്തിയത് വിയറ്റ്‌നാമിലാണ്, ഇന്തോനേഷ്യയിലല്ല…

ലോകത്ത് പലയിടത്തും ഓരോ ആവശ്യങ്ങൾക്ക് ഭൂമി കുഴിക്കുന്ന വേളയിൽ ഇതിൽ മൺമറഞ്ഞുപോയ കാലഘട്ടത്തിലെ ചില വസ്തുക്കൾ കണ്ടെത്തിയ വാർത്തകൾ നാം  മാധ്യമങ്ങളിൽ കാണാറുണ്ട്. ഈയിടെ  ഇന്തോനേഷ്യൻ ഖനനം നടത്തിയപ്പോൾ  7500 വർഷം പഴക്കമുള്ള ഉള്ള ശിവലിംഗം കണ്ടെത്തിയതായി ചില വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഖനന വേളയിൽ കണ്ടെത്തിയ വലിയ ശിവലിംഗത്തിന്‍റെ ചിത്രമാണ് പോസ്റ്റില്‍ ഉള്ളത്. ഖനനം ചെയ്യുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ഒപ്പമുള്ള  വിവരണം ഇങ്ങനെയാണ്: “ഇന്തോനേഷ്യയിൽ 7500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു ശിവക്ഷേത്രം ഭൂമിക്കടിയിൽ […]

Continue Reading

FACT CHECK: മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ കോണ്‍ഗ്രസിലേക്ക് എന്ന് വ്യാജ പ്രചരണം…

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂ. ഗോവയിലെ 40 അംഗ നിയമസഭയിലേക്ക് വരുന്ന ഫെബ്രുവരി മാസത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.  ഗോവ മുഖ്യമന്ത്രി ആയിരിക്കെ അന്തരിച്ച മനോഹർ പരീക്കറുടെ മകൻ കോൺഗ്രസിൽ ചേരുന്നുവെന്ന് ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചരണം   “ഗോവ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവും ആയിരുന്ന മനോഹര്‍  പരീക്കറുടെ മകൻ ഉത്പല്‍ പരീക്കർ കോൺഗ്രസിലേക്ക്” എന്നാണ് പ്രചരണം. പ്രചരിക്കുന്ന പോസ്റ്ററിൽ ഉത്പലിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. archived link FB post […]

Continue Reading

FACT CHECK: കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ എഡിറ്റ്‌ ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

ഹലാൽ ഭക്ഷണത്തെ ചൊല്ലിയുള്ള ചൂടുപിടിച്ച ചർച്ച ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹലാലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് എഡിറ്റ് ചെയ്ത് ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം   നികൃഷ്ടമായ ആചാരങ്ങൾ പരിഷ്കൃതമായ സമൂഹത്തിൽ അനങ്ങുന്നില്ല എന്ന് എന്ന ചോദ്യത്തോടെ കെ സുരേന്ദ്രൻ ഇട്ട ഒരു പോസ്റ്റ് ആണ് പ്രചരിക്കുന്നത് പണ്ടൊക്കെ  യുക്തിവാദികൾ എന്നൊരു കൂട്ടരേ എങ്കിലും അവിടെയുമിവിടെയും കാണാമായിരുന്നു ഒന്നു കവർസ്റ്റോറി കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്ത എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ […]

Continue Reading

FACT CHECK: ഹോട്ടലില്‍ അന്യമതസ്ഥർക്ക് ഭക്ഷണത്തിൽ മലംകലർത്തി കൊടുത്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഹലാൽ എന്ന വാക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ആണ്  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  എന്നാല്‍ ലണ്ടനിൽ 2015 ല്‍ നടന്ന ഒരു സംഭവത്തിന് സാമുദായിക മാനങ്ങള്‍  കൂട്ടിച്ചേർത്ത് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ് വസ്തുത.  പ്രചരണം അന്യമതസ്ഥർക്ക് സ്വന്തം ഹോട്ടലിൽ മലം വിളമ്പിയ മതഭ്രാന്തന്മാർ… ലണ്ടനിൽ ഹോട്ടൽ നടത്തിയിരുന്ന മുഹമ്മദ് അബ്ദുൽ ബാസിത് അജ്മദ് എന്നീ രണ്ട് മതഭ്രാന്തന്മാർ തങ്ങളുടെ ഹോട്ടലിൽ […]

Continue Reading

FACT CHECK: കെടുകാര്യസ്ഥതയുടെ പ്രതീകമായി നല്‍കിയിരിക്കുന്ന ഈ ചിത്രങ്ങള്‍ ഏറെ പഴയതാണ്… സത്യമറിയൂ…

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ വീണ്ടും മഴക്കെടുതികൾ രൂക്ഷമാവുകയാണ്. മഴക്കെടുതി കളുടെ ചിത്രങ്ങളും വാര്‍ത്തകളും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാവുകയാണ്.  പഴയ രണ്ടു ചിത്രങ്ങൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  പ്രചരണം  പോസ്റ്റില്‍ രണ്ടു ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ജലവിഭവ വകുപ്പ് ഓഫീസ് പകുതിയോളം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു ചിത്രവും കൃഷിവകുപ്പിന്‍റെ ഒരു ജീപ്പ് വള്ളിച്ചെടികൾ പടർന്നു കയറി ഉപയോഗശൂന്യമായി കിടക്കുന്ന മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്.  ജലവിഭവ വകുപ്പ് ഓഫീസ് വെള്ളത്തിൽ […]

Continue Reading

FACT CHECK: ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ പായസം ഹലാല്‍ മുദ്രയുള്ള പാക്കറ്റില്‍ വിപണനം ചെയ്യുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണപ്പായസം പല കാലങ്ങളിലും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ  അരവണപ്പായസവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം അൽ സഹ  എന്ന ഒരു കമ്പനി  പുറത്തിറക്കിയ അരവണ പായസത്തിന്‍റെ ബോട്ടിലിന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ വിവരണം ഇങ്ങനെയാണ് : This is Aravana Payasam – a traditional dessert available only at Sabarimala Sannidan. The Kerala Devasam […]

Continue Reading

FACT CHECK: പാലങ്ങള്‍ക്ക് അടിയിലൂടെ പറക്കുന്ന വിമാനം ഡിജിറ്റല്‍ ആര്‍ട്ടാണ്…യഥാര്‍ത്ഥമല്ല…

ഒരു എയ്റോപ്ലെയിൻ അതിസാഹസികമായി രണ്ടു പാലങ്ങള്‍ക്കടിയിലൂടെ പറക്കുന്ന ഒരു വീഡിയോ നിങ്ങളിൽ പലരും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ കണ്ടിട്ടുണ്ടാവും  പ്രചരണം  ഒരു എയ്റോപ്ലെയിൻ വെള്ളത്തില്‍ സ്പര്‍ശിച്ച് ഓളമുണ്ടാക്കിയ ശേഷം പറന്നു വന്ന് രണ്ടു പാലങ്ങള്‍ക്കടിയിലൂടെ മുകള്‍ ഭാഗത്തോ പില്ലറുകളിലോ ഒന്നും സ്പർശിക്കാതെ അതിസാഹസികമായി പുറത്തേക്ക് അ ഇറങ്ങിവന്ന് വീണ്ടും പറന്നുയരുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന  വിവരണം ഇങ്ങനെയാണ്: ഒരേ സമയം രണ്ടു പാലത്തിന്റെ അടിയിലൂടെ ഒരു വിമാനയാത്ര… archived link FB post ഈ വീഡിയോ […]

Continue Reading

FACT CHECK: ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ചശേഷം വീട്ടിലേയ്ക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  മകനും സിനിമ അഭിനേതാവുമായ ബിനീഷ് കൊടിയേരി ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട്  കേസിൽ ഒരു വർഷമായി  ജയിൽവാസം അനുഭവിക്കുകയായിരുന്നു. ഒക്ടോബര്‍ 30 ന് ബിനീഷ് ജയിൽമോചിതനായി. ഇതിനുശേഷം  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്  പ്രചരണം ബിനീഷ് കൊടിയേരി ജയിൽമോചിതനായപ്പോൾ അദ്ദേഹത്തെ ജയിലില്‍ നിന്നും സ്വീകരിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ചു വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയ ഒരു കൊടും […]

Continue Reading

FACT CHECK: ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചരണമാണ്…

ദേശീയ ഗുസ്തി താരം നിഷ ദഹിയ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല മുഖ്യധാര വാർത്താമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു  പ്രചരണം നിഷ ദഹിയയും സഹോദരനും ഹരിയാനയിലെ ഹലാൽ പൂരിലുള്ള സുശീൽകുമാർ റെസ്‌ലിങ് അക്കാദമിയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് വാർത്ത പ്രചരിക്കുന്നത് അമ്മ ധനവതിക്കും വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല… ഇങ്ങനെയൊക്കെയാണ് വാർത്തയില്‍ […]

Continue Reading

RAPID FC: ദൃശ്യങ്ങള്‍ ദീപാവലി ആഘോഷത്തിന്‍റെതല്ല, തായ്‌വാനിലെ തീര്‍ഥാടനത്തിന്‍റെ വെടിക്കെട്ടാണ്…

പടക്കം പൊട്ടിക്കൽ ദീപാവലി ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. റോഡിന്‍റെ അരികിൽ  മീറ്ററുകളോളം നീളത്തിൽ പടക്കങ്ങൾ നിരത്തിയിട്ട് ഒരറ്റത്തുനിന്ന് തീകൊളുത്തി കത്തിക്കുന്ന  ദൃശ്യങ്ങൾ പലരും ക്യാമറയിൽ ചിത്രീകരിക്കുന്നത് കാണാം. റോഡ് മുഴുവൻ പുകപടലങ്ങൾ പടരുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. “എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓 എങ്ങനുണ്ട് ദീപാവലി ആഘോഷം..💥💥💥🤓” archived link FB […]

Continue Reading

FACT CHECK: ഇന്ത്യന്‍ ആര്‍മിയുടെ ഫണ്ടിലേയ്ക്ക് ഒരു രൂപ സംഭാവന… സന്ദേശത്തിന്‍റെ സത്യമിതാണ്…

ഇന്ത്യൻ ആർമിയുടെ ഫണ്ടിലേക്ക് ഒരു രൂപ സംഭാവന ചെയ്യണമെന്ന ഒരു സന്ദേശം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്  പ്രചരണം  യുദ്ധത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്കും പുതിയ ആയുധങ്ങൾ വാങ്ങുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി മോദി സർക്കാർ ആരംഭിച്ചത് എന്നാണ് പോസ്റ്റ് അറിയിക്കുന്നത് ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങൾ വാങ്ങുന്നതിനും യുദ്ധത്തിൽ പരിക്കേറ്റവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ  കാര്യങ്ങൾ സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന സന്ദേശം താഴെ കൊടുക്കുന്നു: *ഒരു രൂപ / (ഒരു രൂപ മാത്രം)* ഇന്ത്യൻ […]

Continue Reading

FACT CHECK: ദൃശ്യങ്ങള്‍, അശോകവനത്തിൽ സീതാദേവി ഇരുന്ന പാറ ഇന്ത്യയില്‍ എത്തിക്കുന്നതിന്‍റെതല്ല, ശ്രീബുദ്ധന്‍റെ തിരു അവശേഷിപ്പുകള്‍ കൈമാറുന്നതിന്‍റെയാണ്…

പുരാവസ്തുക്കളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഈയിടെ വലിയ പ്രചാരം സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. രാമായണ കഥയില്‍ പരാമര്‍ശിക്കുന്ന, സീതാദേവിയെ രാവണൻ ലങ്കയിലേക്കു തട്ടിക്കൊണ്ടുപോയി അശോകവനത്തിൽ പാർപ്പിച്ചപ്പോൾ സീതാദേവി ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നൊരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  പ്രചരണം   സീതാദേവി അശോകവനത്തിൽ  ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും  ഇന്ത്യയിലേക്ക് വിമാനത്തിൽ എത്തിച്ചുവെന്നും  ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് വിമാനത്താവളത്തില്‍നേരിട്ടെത്തി അത് സ്വീകരിച്ചുവെന്നും സൂചിപ്പിക്കുന്ന വാർത്തയും ശ്രീലങ്കൻ എയർലൈൻസ് കൊണ്ടുവന്ന പാറ യോഗി ആദിത്യനാഥിന് […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ടാക്സി കാറില്‍ ചെന്നിറങ്ങുന്ന ഈ ചിത്രം എഡിറ്റഡ് ആണ്…

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പിനെ  സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നാം കണ്ടിരുന്നുവല്ലോ.  പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രിയെ പോപ്പ് വത്തിക്കാനില്‍ ടാക്സികാർ അയച്ചാണ് സ്വീകരിച്ചത് എന്നാണ് പ്രചരണം. ഇതിനായി പോസ്റ്റില്‍ ടാക്സി കാറിൽ പ്രധാനമന്ത്രി വന്നിറങ്ങുന്നു എന്ന മട്ടിലുള്ള ചിത്രവും നൽകിയിട്ടുണ്ട് അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: 9000 കോടി വിമാനത്തിൽ പറന്നു റോമിലേക്ക് (ഇറ്റലി) പോയി, പക്ഷെ സ്വീകരിക്കാൻ പോപ്പ് ടാക്‌സി […]

Continue Reading

FACT CHECK: പച്ചക്കറി കച്ചവടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, സൃഷ്ടിച്ചതാണ്…

പൊതുജന അവബോധത്തിനായി പുറത്തിറക്കുന്ന എന്ന ഷോർട്ട് ഫിലിമുകൾ യഥാർത്ഥ സംഭവത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കാറുണ്ട്.  ഈയിടെ അത്തരത്തിലുള്ള ചില പ്രചരണങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ്   പ്രചരണം പോസ്റ്റിലെ വീഡിയോയിൽ ഒരു ചെറിയ പച്ചക്കറി കച്ചവടക്കാരൻ പച്ചക്കറി വിൽക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഒരു സ്ത്രീ പച്ചക്കറികൾ തിരഞ്ഞെടുത്ത് നൽകുമ്പോൾ അത് കിറ്റിലാക്കി അയാൾ അതിവിദഗ്ധമായി അവിടെനിന്നും പച്ചക്കറി തട്ടിന് താഴേയ്ക്ക് മാറ്റുകയും പകരം വേറൊന്ന് താഴെ […]

Continue Reading

FACT CHECK: വീഡിയോ ത്രിപുരയില്‍ നിന്നുള്ളതല്ല, മേയ് മാസം ഉത്തര്‍പ്രദേശില്‍ നടന്ന ശവസംസ്കാര ഘോഷയാത്രയുടെതാണ്…

ത്രിപുരയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ സംഭവത്തെ അപലപിച്ചു കൊണ്ടുള്ള പല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ നിന്നുള്ള ഒരു വീഡിയോ കുറിച്ചാണ് നമ്മൾ ചർച്ചചെയ്യുന്നത്  പ്രചരണം  ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ച ആയിരക്കണക്കിന് പേർ റാലിയായി പ്രാർത്ഥന വാചകങ്ങൾ ഉരുവിട്ടുകൊണ്ട്  പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത്. ചിലർ കൈയിലുള്ള മൊബൈൽ ഫോണ്‍ ഉപയോഗിച്ച്  ചിത്രീകരിക്കാന്‍  ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “ചരിത്രം ഓർമ്മപ്പെടുത്തുന്നത് […]

Continue Reading

FACT CHECK:ദൃശ്യങ്ങള്‍ ത്രിപുരയിലേതല്ല, ബംഗ്ലാദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തീപിടിത്തത്തിന്‍റെതാണ്…

ത്രിപുരയിൽ കഴിഞ്ഞാഴ്ച ആഴ്ച നടന്ന അക്രമ സംഭവങ്ങളുമായി  ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ത്രിപുരയിൽ നടന്ന ഒരു തീപിടുത്തത്തിന്‍റെ വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്   പ്രചരണം പോസ്റ്റിലെ വീഡിയോയിൽ ചേരി പ്രദേശം പോലുള്ള  സ്ഥലത്ത് ചെറിയ കുടിലുകള്‍ കത്തിയമരുന്ന ദൃശ്യങ്ങളാണുള്ളത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്.  “#ത്രിപുര സി.പി.എം തോറ്റപ്പോൾ സന്തോഷിച്ചവരോട്.. എതിർക്കാൻ ത്രാണിയില്ലാത്ത പാവങ്ങളുടെ കുടിലുകൾ RSS തീവ്രവാദികൾ അഗ്നിക്കിരയാക്കിയപ്പോൾ.😡” archived link FB post അതായത് ആർഎസ്എസ് പ്രവർത്തകർ ത്രിപുരയിൽ […]

Continue Reading

FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…

സമൂഹത്തിന്‍റെ പൊതു അറിവിലേക്കായി തയ്യാറാക്കപ്പെട്ട ചില ഹൃസ്വ ചിത്രങ്ങളും ചില പ്രാങ്ക് വീഡിയോകളും ഇപ്പോൾ യഥാർത്ഥ സംഭവം എന്ന നിലയ്ക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിലെ അത്തരത്തിൽ ഒരു വീഡിയോയെ  കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.  പ്രചരണം  ഒരു റെസ്റ്റോറന്റ് സിസിടിവി ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ എന്ന് തോന്നുന്ന തരത്തിലുള്ള ബ്ലാക്ക് ആൻഡ് ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പുരുഷനും സ്ത്രീയും കടന്നുവരുന്നതും അവർ അവർ പാനീയം ഓർഡർ ചെയ്തു വെയിറ്റ് ചെയ്യുന്നതും പെൺകുട്ടി വാഷ്റൂമിലേക്ക് പോകുമ്പോൾ പുരുഷൻ പോക്കറ്റിൽ […]

Continue Reading

FACT CHECK: ഡല്‍ഹിയിലെ രോഹിങ്ക്യന്‍ ക്യാമ്പില്‍ നിന്നുള്ള പഴയ ചിത്രം തൃപുര കലാപത്തില്‍ ഖുറാന്‍ കത്തിച്ചതിന്‍റെത് എന്ന് പ്രചരിപ്പിക്കുന്നു

ത്രിപുരയിൽ ഈയിടെ നടന്ന അക്രമസംഭവങ്ങളിൽ കുറിച്ചുള്ള വാർത്തകൾ നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അക്രമവുമായി ബന്ധപ്പെട്ടവ എന്ന നിലയില്‍ ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രണ്ടു വ്യക്തികൾ കത്തിയ നിലയിലുള്ള പുസ്തകങ്ങൾ കയ്യിൽ എടുത്ത് നിൽക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ ഉണ്ടായ ആക്രമണത്തിൽ കത്തിച്ചു നശിപ്പിച്ച ഖുർആൻ ഗ്രന്ഥങ്ങളാണിത്  ചിത്രങ്ങളാണ് ആണ് ഇത് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ഖുർആൻ കത്തിച്ചു എന്ന് പറയരുത്. വേണമെങ്കിൽ മുസ്ഹഫുകൾ കത്തിച്ചു എന്ന് പറഞ്ഞോളൂ. […]

Continue Reading

FACT CHECK: ഖുറാന്‍ പഠനം പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവച്ച ചിത്രങ്ങളാണിത്… വിവാഹ ഫോട്ടോയല്ല… സത്യമറിയൂ…

ബാല വിവാഹങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നും ഇടയ്ക്കിടെ വരാറുണ്ട്. എന്നാൽ അച്ഛൻ മകളെയും അമ്മ മകനെയും വിവാഹം ചെയ്ത ഒരു അപൂർവ വാർത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്.  പ്രചരണം അച്ഛനും മകളും എന്ന് തോന്നിക്കുന്ന രണ്ടുപേർ പേർ മാലയിട്ട് ഇരിക്കുന്നതും അമ്മയും മകനും എന്നു തോന്നിക്കുന്ന രണ്ടുപേർ മാലയിട്ട് ഇരിക്കുന്നതുമായ ചിത്രങ്ങള്‍ ചേർത്ത് ഇവർ വിവാഹിതരായി എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത് അവകാശവാദം.  ഇക്കാര്യം സൂചിപ്പിച്ച് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ള വാചകം […]

Continue Reading

FACT CHECK: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ ഉത്തര്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഉത്തർപ്രദേശിൽ നിന്നും ഉള്ളതാണ് എന്ന് വാദിച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ജാതീയവും സാമുദായികവുമായ വേർതിരിവുകൾ വളരെയേറെ നിലനിൽക്കുന്ന സ്ഥലമാണ് ഉത്തര്‍ പ്രദേശ് എന്ന് തെളിയിക്കുന്ന  ഇടയ്ക്കിടെ  പരക്കെ പ്രചരണമുണ്ട് വീഡിയോ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചിത്രീകരിച്ചതാണ് എന്ന് കരുതുന്നു.  പോലീസുകാർ യുവാക്കളെ മർദിക്കുന്നതിന്‍റെയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിന്‍റെയും അസ്വസ്ഥജനകമായ ദൃശ്യങ്ങൾ കാണാം. പൊതുജനങ്ങളും പോലീസുകാരും ഉള്‍പ്പെടുന്ന സംഘര്‍ഷത്തിലേയ്ക്ക് ഏറെപ്പേര്‍ എത്തിപ്പെടുന്നുണ്ടെന്ന് വീഡിയോ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.  വീഡിയോയുടെ മുകളിൽ ഇംഗ്ലീഷ് ഇങ്ങനെ എഴുതിയിട്ടുണ്ട്. New […]

Continue Reading

FACT CHECK: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം മഹ്ജാബിന്‍ ഹാകിമിയെ കൊന്നത് താലിബാനല്ല… സത്യമറിയൂ…

സങ്കുചിതമായ നയങ്ങളും ഭീകര ശിക്ഷാവിധികളും താലിബാനെ മുഖമുദ്രയാണ്. അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ഓഗസ്റ്റ് മാസം താലിബാൻ ഭരണം ഏറ്റെടുത്തതോടെ ലോകരാഷ്ട്രങ്ങൾ ആശങ്കയോടെയാണ് ഭരണത്തെ വീക്ഷിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത സംഘടനയാണ് താലിബാൻ. താലിബാനുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വാർത്ത സാമൂഹ്യമാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.  പ്രചരണം  അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ വോളിബോൾ ടീം അംഗം  മഹ്ജാബിന്‍ ഹാകിമിയെ താലിബാൻ കഴുത്തറുത്ത് കൊന്നു എന്നാണ് വാർത്ത. ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന പ്രചരണം ഇങ്ങനെയാണ്: “ഇത് മെഹ്‌ജുബിൻ ഹാകിമി.  അഫ്ഘാൻ നാഷണൽ വിമൻസ് […]

Continue Reading