Archives

‘അയോധ്യ സരയൂ തീരത്ത് നിന്നുള്ള ലേസര്‍ ഷോ’… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നോയിഡയിലെ വേദ് വന്‍ പാര്‍ക്കില്‍ നിന്നുള്ളതാണ്…

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണവും നടത്തിപ്പും നോക്കുന്നതിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് ശ്രീരാമ വിഗ്രഹപ്രതിഷ്ഠ നടത്താന്‍ ഒരുങ്ങുകയാണ്.  ജനുവരി 22 ന് പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കും. മകരസംക്രാന്തിക്ക് ശേഷം ജനുവരി 16 മുതൽ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയിക്കും ചലചിത്ര താരം മോഹന്‍ലാലിനും ക്ഷണം ലഭിച്ചതായി പറയുന്നു. ഇതിനിടെ സരയൂ തീരത്ത് നിന്നുള്ള ലൈറ്റ് ഷോ എന്നവകാശപ്പെട്ട് ഒരു […]

Continue Reading

നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കുമെന്ന് പൂര്‍ണ്ണമായും വ്യാജ പ്രചരണം…

കേരളത്തിലെ 13 ജില്ലകളും പിന്നിട്ട്  നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ സദസ്സിന് സമാപനമാകും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് നവകേരള സദസ്സിന് വേദിയാണ് ഡിസംബർ 22ന് ഉച്ചതിരിഞ്ഞ് ശേഷമാണ് കോളേജില്‍ സദസ് നടക്കുക. പരിപാടിക്ക് വേണ്ടി കോളേജ് കവാടം പൊളിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും എന്ന തലക്കെട്ടില്‍ കോളേജിന്‍റെ […]

Continue Reading

ഗവര്‍ണറിനെ പിന്തുണച്ച് കെഎസ്‌യു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗങ്ങളായി ആര്‍എസ്എസ് അനുഭാവികളെ വൈസ് ചാന്‍സിലര്‍ നിയമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഗവര്‍ണറും ചാന്‍സിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്ത് വരുകയും തുടര്‍ന്ന് എസ്എഫ്ഐയും ഗവര്‍ണറും നേര്‍ക്ക് നേര്‍ വരുന്ന സാഹചര്യവും നിലനിന്നിരുന്നു. അതെ സമയം കെഎസ്‌യു ഗവര്‍ണറിനെ അനുകൂലിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനര്‍ ഉയര്‍ത്തിയെന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘി ചാന്‍സിലര്‍ വാപ്പസ് ജാവോ (Sanghi Chancellor wapas […]

Continue Reading

അമ്മ രക്തസഞ്ചി കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് നിലത്തിരിക്കുന്ന മകള്‍ക്ക് രക്തം നല്‍കുന്ന ചിത്രം ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നല്ല…

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂപപ്പെട്ട വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. പ്രതിമ സ്ഥാപിച്ച ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ നിത്യവും അഭിമുഖീകരിക്കുന്ന പ്രശ്നമായ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം കണക്കാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിന് പിന്നാലെ പോയത് എന്നാണ് തുടക്കം മുതലേയുള്ള ആക്ഷേപം. ഗുജറാത്തിലെ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്നവകാശപ്പെട്ട് ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് […]

Continue Reading

കെ.സുധാകരന്‍റെ പേരില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

വിവരണം തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന് മലയാള മനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കെ.സുധാകരന്‍; എന്ന ജയിപ്പിച്ചതും എന്‍റെ കൂടെ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഞാന്‍ എന്നും അവരോട് കൂറ് കാണിക്കും. കമ്മൂണിസത്തെ തകര്‍ത്ത് കൊണ്ട്. ജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. എന്ന് കെ.സുധാകരന്‍ പറഞ്ഞതായി മലയാള മനോരമയുടെ പഴയകാല പത്ര വാര്‍ത്ത എന്ന തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന […]

Continue Reading

വിദ്യാര്‍ഥിനിയുമായി വൃദ്ധന്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ്യം ഇങ്ങനെ…

ഒരു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഒരു വൃദ്ധനോട് നിര്‍ബന്ധമായി ചിലര്‍ നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വിദ്യാര്‍ഥിനിയുടെ വിവാഹം അവളുടെ സമതമില്ലാതെ ഒരു വൃദ്ധനുമായി നടത്തി കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ […]

Continue Reading

മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന മാതൃഭൂമി ന്യൂസ് കാര്‍ഡ് വ്യാജം… സത്യമിങ്ങനെ…

നവംബർ 18 ആം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുസമ്പർക്ക പരിപാടി ഇപ്പോൾ 12 ജില്ലകൾ കടന്നു കൊല്ലത്തെത്തിയിരിക്കുകയാണ്. നവകേരള സദസ്സിലെ ചർച്ചകളും തീരുമാനങ്ങളും നവകേരള സദസുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വിവാദങ്ങളും എല്ലാം മാധ്യമങ്ങളിൽ വാർത്തയാകുന്നുണ്ട്.  വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയിൽ ഇതിനിടെ പ്രവേശിപ്പിച്ചു എന്ന് വാർത്തകളുണ്ടായിരുന്നു. ഇതേ വാർത്ത നൽകിയ മാതൃഭൂമിയുടെ എന്ന പേരിൽ ഒരു ന്യൂസ് കാർഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം […]

Continue Reading

മറിയക്കുട്ടി എസ്എഫ്ഐയെ പരിഹസിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ വസ്ത്രം അഴിഞ്ഞ് പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രം ഉപയോഗിച്ച് ട്രോളുകളും പ്രചരിച്ചു. അതെസമയം പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ യാചന സമരം നടത്തി ശ്രദ്ധ നേടിയ മറിയക്കുട്ടിയുടെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കാന്‍ തുടങ്ങി. ജെട്ടി വാങ്ങാന്‍ (അടിവസ്ത്രം) കാശില്ലാത്ത എസ്എഫ്ഐ പിള്ളാര്‍ക്ക് തന്‍റെ പെന്‍ഷന്‍റെ ഒരു വിഹിതം തരാന്‍ തയ്യാറാണെന്ന്- മറിയക്കുട്ടി പറഞ്ഞു […]

Continue Reading

ശബരിമല പുല്ലുമേട് ദുരന്തമുണ്ടായ സമയത്ത് ഉമ്മന്‍ ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി എന്ന പ്രചരണം തെറ്റാണ്…

മണ്ഡലക്കാലമായതോടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് ശബരിമല പുല്ലുമേടില്‍  തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്‍മാര്‍ മരിക്കാനിടയായ  ദുരന്തം നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലാത്തായിരുന്നു എന്നാരോപിച്ച് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  വിവരണത്തിനൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത വാർത്തയുടെ സ്ക്രീൻഷോട്ട്  നല്കിയിട്ടുണ്ട്. മകരജ്യോതി ദര്‍ശിച്ച് രാത്രി 8 മണിയോടെ […]

Continue Reading

കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഡോ. ശശി തരൂര്‍- പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ശശി തരൂര്‍ എം‌പിയെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു പ്രസ്താവന ഈയിടെ  പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊണ്ടും  ഡോ. ശശി തരൂര്‍ നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്: “BJP യെ എതിർക്കാതെ BJP യോടൊപ്പം നിന്നുകൊണ്ട് കേരളത്തിലെ ജനകീയ സർക്കാരിനെതിരെ അനാവശ്യ സമരം നടത്തി അക്രമം അഴിച്ചുവിടുന്ന S കോൺഗ്രസ്സിന്റെരീതിയോട് […]

Continue Reading

ബംഗ്ലാദേശിലെ ചിത്രം കേരള സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്ത ഹജ്ജ് യാത്ര എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അസൌകര്യമുണ്ടാക്കുന്ന കേരള സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കി തീർത്ഥാടകരെ ഹജ്ജില്‍ പറഞ്ഞയക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തിന്‍റെ ശീര്‍ഷകമാണ് ശബരിമല തീര്‍ഥാടനം. ഇതില്‍ ശബരിമലയില്‍ ഒരു ബസില്‍ ഭക്തരെ […]

Continue Reading

കോട്ടക്കല്‍ നഗരസഭ മുന്‍അദ്ധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍  മുസ്ലിം ലീഗ് ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം…

മലപ്പുറം കോട്ടക്കല്‍ നഗരസഭ 12 ആം വാര്‍ഡ് കൌണ്‍സിലറും നഗരസഭാ അദ്ധ്യക്ഷയുമായിരുന്ന  മുഹ്സിന പൂവന്‍മഠത്തില്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് സി‌പി‌എമ്മില്‍ ചേര്‍ന്നു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “മുസ്ലീം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം അവസാനിപ്പിച്ച് നേരിന്റെ പക്ഷത്തേക്ക് വന്ന മുഹ്സിന പൂവൻമഠത്തിലിന് അഭിവാദ്യങ്ങൾ CPI(M) വെസ്റ്റ് വില്ലൂർ ബ്രാഞ്ച്” എന്ന വാചകങ്ങള്‍ക്കൊപ്പം മുഹ്സിനയുടെ ചിത്രവും ചേര്‍ത്താണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.  FB post archived link എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.  […]

Continue Reading

ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ശബരിമല മണ്ഡലകാല കീര്‍ത്ഥാടനം വലിയ ഭക്തജന തിരക്കോടെ നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിന് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ഇവിടേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പാളി എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരക്ക് നിയന്ത്രണ വിധേയമായി എന്ന വാര്‍ത്തയാണ് ഒടുവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സാപ്പിലാണ് ഇന്നിലയും ഇന്നുമായി ഈ വീഡിയോ […]

Continue Reading

കടയിൽ നിന്നും മടങ്ങിയെത്താൻ വൈകിയ പിതാവിനെ കാണാതെ കരയുന്ന ശബരിമല തീർത്ഥാടകനായ കുട്ടിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

ഭക്തിപൂര്‍വം വ്രതം നോറ്റ് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വളരെ കയ്പ്പേറിയ അനുഭവങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് ആരോപിച്ച് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പല വാര്‍ത്തകളും വരുന്നുണ്ട്.   ശബരിമലയിൽ തീർത്ഥാടനത്തിന് എത്തിയ ചെറിയ ബാലൻ ബസ്സിൽ ഇരുന്നു കൊണ്ട് ഉച്ചത്തിൽ കരയുന്ന ചിത്രങ്ങളും വീഡിയോകളും തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം ഏകദേശം അഞ്ചു-ആറ് വയസ്സ് പ്രായമുള്ള ബാലന്‍ ബസിനുള്ളിലിരുന്ന് അപ്പാ…അപ്പാ… എന്ന് പിതാവിനെ വിളിച്ച് ഉച്ചത്തില്‍ കരയുന്ന വീഡിയോ ദൃശ്യങ്ങളും ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മലയാളത്തിലല്ലാതെ മറ്റ് […]

Continue Reading

അമേരിക്ക തനിക്ക് പിന്തുണ നല്‍കിയെന്ന് നടി ഗായത്രി പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം മലയാളം ടിവി സീരിയലിലെ സവര്‍ണ്ണ ഹിന്ദു മേധാവിത്വത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി ഗായത്രി വര്‍ഷ. ഇതെ തുടര്‍ന്ന് ഗാത്രിയുടെ നിലപാടിനെ പിന്തുണച്ചും വിമര്‍ശിച്ചും ധാരാളം ചര്‍ച്ചകളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അതെ സമയം ഗായത്രി നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്ക മുതലാളിത്ത രാജ്യമാണ് അവിടെ നിന്നും എനിക്ക് സപ്പോര്‍ട്ട് ലഭിച്ചു. -നടി ഗായത്രി എന്ന പേരില്‍ ഒരു ന്യൂസ് […]

Continue Reading

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം- സത്യമിങ്ങനെ…

മിശ്ര വിവാഹത്തിനെതിനെതിരെ  സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഈയിടെ ഒരു പരാമര്‍ശം നടത്തിയിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സി‌പി‌എമ്മും ഡി‌വൈ‌എഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമാണ്  എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ നാസര്‍ ഫൈസി കൂടത്തായി  കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പരാമര്‍ശം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നാസര്‍ ഫൈസിയുടെ പേരില്‍ മറ്റൊരു വിവാദ  പ്രസ്താവന ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  “മദ്രസാ ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്നത് ദീനിന് ഗുണകരം’വിവാദ പരാമർശവുമായി സമസ്താ നേതാവ് നാസർ […]

Continue Reading

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസിന് സാധിക്കുനില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിക്കാമെന്ന് സേവാഭാരതി പ്രഖ്യാപിച്ചിട്ടില്ല…

മണ്ഡല മാസം ആരംഭിച്ചത്തോടെ ശബരിമലയില്‍ വരുന്ന വിശ്വാസികളുടെ എണ്ണം ദിവസം വര്‍ദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവധികള്‍ കാരണം വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപെടുത്തിയത്. പോലീസുകാര്‍ ശരിയാംവണ്ണം തിരക്ക് നിയന്ത്രിക്കുന്നതിലെ വിഴ്ച മൂലമാണ് വിശ്വാസികള്‍ക്ക് ഭയങ്കരമായി അസൌകര്യം നേരിടേണ്ടി വരുന്നതെന്ന് ദേവസ്വംബോര്‍ഡ് ആരോപിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത‍ വന്നിരുന്നു.  ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ഇതിനിടയില്‍ പോലീസിന് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രിച്ചുകൊള്ളാമെന്ന  വെല്ലുവിളിയുമായി […]

Continue Reading

ബ്രിട്ടീഷ് ഗായകർ രാമായണ്‍ സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ്  ദൃശ്യങ്ങൾ

80കളുടെ ഒടുക്കം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണ്‍ സീരിയല്‍ ഇപ്പൊഴും അക്കാലത്തെ കുട്ടികളായിരുന്ന വലിയൊരു വിഭാഗത്തിന് ഗൃഹാതുരത്വം നിറക്കുന്ന ഓര്‍മകളാണ്. ഹിന്ദി അറിയാത്തവരും ഹിന്ദി ഭാഷയെ വെറുത്തവര്‍ പോലും അക്കാലത്ത് സീരിയലിന്‍റെ ടൈറ്റില്‍ ഗാനം ആലപിച്ചു നടന്നു. വിദേശരാജ്യത്ത് രണ്ടു കുട്ടികള്‍ രാമായണ്‍ സീരിയലിന്‍റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രണ്ട് അമേരിക്കന്‍ കുട്ടികളാണ് ടാലന്‍റ് ഷോയിൽ രാമായണം സീരിയലിന്‍റെ ടൈറ്റിൽ ഗാനം ആലപിച്ചതായി അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

രേവന്ത് റെഡ്ഡി ഗോപൂജ ചെയുന്നത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്നതിന് തൊട്ട് മുമ്പല്ല; സത്യാവസ്ഥ അറിയൂ…

തെലംഗാനയില്‍ കോണ്‍ഗ്രസ്‌ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് എത്തി. കോണ്‍ഗ്രസ്‌ നേതാവ് രേവന്ത് റെഡ്ഡി കഴിഞ്ഞ വ്യാഴായ്ച്ച പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തൊട്ട് മുമ്പ് രേവന്ത് റെഡ്ഡി കുടുംബാങ്ങങ്ങല്‍ക്കൊപ്പം ഗോപൂജ നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അദ്ദേഹം സത്യപ്രതിജ്ഞ നടത്തുന്നതിന് തൊട്ട് മുമ്പ് നടത്തിയതല്ല പകരം ത്രെഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപ്പിക്കുന്നതിന് മുമ്പാണ് റെഡ്ഡി ഈ പൂജ നടത്തിയത്. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. […]

Continue Reading

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റില്‍ മീനുകള്‍ ഒഴുകുന്നു… പ്രചരിക്കുന്ന വീഡിയോ ജോര്‍ജിയയിലെതാണ്… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം ചെന്നൈ നഗരം അര നൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. മഴമൂലമുള്ള വെള്ളക്കെട്ടിന് പുറമെ ജലസംഭരണികള്‍ തുറന്നു വിട്ടതോടെ റോഡുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം കുതിച്ചൊഴുകുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ചെന്നൈ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നില്‍ തറയില്‍ മീനുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഇടനാഴികളിലെ തറയില്‍ വെള്ളത്തീല്‍ നിറയെ മീനുകള്‍ ഒഴുകി നടക്കുന്നതും ജീവനക്കാര്‍ […]

Continue Reading

ഓറിയോ ബിസ്ക്കറ്റ് മുസ്ലീങ്ങള്‍ക്ക് നിഷദ്ധമാണെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാരണം അവ പന്നി ഇറച്ചി പന്നി പാല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുകളെ ഷെയര്‍ ചെയ്ത് അറിയിക്കുക.. എന്ന പേരില്‍ ഓറിയോ ബിസ്ക്കറ്റിന്‍റെ കവര്‍ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ സന്ദേശം വൈറലായിരിക്കുകയാണ്. വാട്‌സാപ്പിലൂടെയാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇതാണ്- ഫാക്‌ട് ചെക്ക് ചെയ്യുന്നതിനായി ഫാക്‌ട് ക്രെസെന്‍ഡോ ഫാക്‌ട് ലൈന്‍ നമ്പറിലേക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്- […]

Continue Reading

നടന്‍ വിജയ്‌കാന്ത് മരിച്ചു എന്നത് വ്യാജ പ്രചരണം.. വസ്‌തുത അറിയാം.

വിവരണം തമിഴ് ചലച്ചിത്രതാരവും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്ത് മരണപ്പെട്ടു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസുഖബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിജയ്‌കാന്ത് മരണപ്പെട്ടു എന്നാണ് പ്രചരണം. പ്പർതാരം വിട പറഞ്ഞിരിക്കുന്നു.    ‘  ചിന്നന കൗണ്ടർ ‘ ഉൾപ്പെടെ ഒട്ടേറെ വിജയ് കാന്ത് സിനിമകൾ ചെറുപ്പം മുതൽ ഇഷ്ട്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും , സിദ്ധിക്ക് മാഷിന്റെ ‘ ക്രോണിക് ബാച്ചർ ‘ തമിഴ്  റീമെയ്ക്ക് ‘ എങ്കൾ അണ്ണൻ ‘        സിനിമയിലാണ് വിജയ് കാന്ത് സാറിന്റെ വേറിട്ട അഭിനയ മുഹൂർത്ഥങ്ങൾ […]

Continue Reading

രാഹുല്‍ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചു നില്‍ക്കുന്ന ചിത്രം കേരളത്തിലെതല്ല, സത്യമിങ്ങനെ…

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഛത്തീസ്ഗഡ് മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തെലുങ്കാന ഒഴികെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി വൻ വിജയമാണ് നേടിയത്.  തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് നിരവധി വ്യാജ പ്രചാ രണങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ മുസ്ലിം പ്രീണനത്തിനായി മുസ്ലിം തൊപ്പി ധരിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം രാഹുൽ ഗാന്ധി മുസ്ലിം തൊപ്പി ധരിച്ചുകൊണ്ട് ഭക്ഷണം […]

Continue Reading

വൈറല്‍ വീഡിയോയിലെ തലകീഴായി മറിഞ്ഞ ചങ്ങാടം രമ്യ ഹരിദാസ് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന് വ്യാജ പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

ചെറിയ തോട്ടിൽ കുറുകെ കടക്കാനായി നിർമ്മിച്ച ഒരു ചെറിയ ചങ്ങാടം ഉദ്ഘാടന ദിവസം തന്നെ തലകീഴായി മറിഞ്ഞു യാത്രക്കാര്‍ വെള്ളത്തിൽ വീണ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ വ്യാപകമായി പ്രചരിച്ചിരുന്നത് നിങ്ങൾ കണ്ടു കാണും.  പ്രചരണം കയറില്‍ പിടിച്ചു വലിച്ച് കൈതോടിന് കുറുകെ സഞ്ചരിക്കാന്‍ നാലു വീപ്പകളുടെ മുകളില്‍ പ്ലാറ്റ്ഫോം ഒരുക്കി നിര്‍മ്മിച്ച  ചങ്ങാടത്തിന്‍റെ ഉല്‍ഘാടനമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ചെറിയ ചങ്ങാടത്തിന് താങ്ങാവുന്നതിലേറെ ആളുകള്‍ കയറിയതും ചങ്ങാടം തലകീഴായി മറിഞ്ഞ് എല്ലാവരും […]

Continue Reading

ബംഗ്ലൂരിലെ റോഡിന്‍റെ ചിത്രം കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം കേരളത്തിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കലാകാരൻ റോഡിലെ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ ചിത്രമുണ്ടാക്കുന്നത് കാണാം. ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

കിണറുകള്‍ക്ക് നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാ. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന രൂപേണയാണ് പ്രചരണം. വിരുന്നു കിണറുകരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും നികുതി പിരിവിന്‍റെ ചുമതല.. എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. […]

Continue Reading

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമേ മാംസാഹാരം ഉപയോഗിക്കൂ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ചിത്രം ഡല്‍ഹിയിലേതാണ്… സത്യമറിയൂ…

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കേരളത്തിലെത്തുമ്പോള്‍ മാത്രം രാഹുൽ ഗാന്ധി മാംസാഹാരം ആസ്വദിക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം രാഹുൽ ഗാന്ധി റസ്റ്റോറന്‍റിൽ നിന്നും മാംസമടങ്ങിയ ഭക്ഷണം ആസ്വദിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. കേരളത്തിൽ വരുമ്പോൾ മാത്രമാണ് അദ്ദേഹം മാംസം കഴിക്കുന്നത് എന്നും കേരളത്തിന് വെളിയിൽ സസ്യാഹാരിയാണ് എന്നും ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “പോത്തും കോഴിയൊക്കെ തിന്നണമെങ്കിൽ ജിക്ക്‌ […]

Continue Reading

ഉത്തരകാശിയില്‍ രക്ഷപെടുത്തിയ തൊഴിലാളികളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI നിര്‍മിച്ച ചിത്രമാണ്…

ഉത്തരാഖണ്ഡില്‍ 17 ദിവസം ടണലില്‍ കുടങ്ങിയ 41 തൊഴിലാളികളെ അവസാനം രക്ഷപെടുത്തി. ഈ തൊഴിലാളികലൂടെ ജീവന് യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപെടുത്താന്‍ സാധിച്ചു. ഇന്ത്യന്‍ സൈന്യത്തിന്‍റെയും, ദേശിയ/ സംസ്ഥാന ദുരന്ത പ്രതികരണ സേനകള്‍ അടക്കം പലരുടെ ശ്രമങ്ങള്‍ കൊണ്ടാണ് ഇത് സാധ്യമായത്.  ഇതിനെ രക്ഷപെടുത്തിയ തൊഴിലാളികളുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ രക്ഷപെട്ട തൊഴിലാളികള്‍ ഇന്ത്യയുടെ പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, […]

Continue Reading

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

കേരളത്തെ നടുക്കിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ പൂയപ്പള്ളിയില്‍ ആറ് വയസുകാരിയായ അബിഗേല്‍ എന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി എന്നത്. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ നീണ്ട 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സമ്മര്‍ദ്ദം രൂക്ഷമായതോടെ ഭയപ്പെട്ട ക്രിമിനല്‍ സംഘം തന്നെ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു എന്നാണ് നിലിവില്‍ പോലീസിന്‍റെ നിഗമനം. അതെസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ […]

Continue Reading

ശൂന്യതയിലേക്ക് നോക്കി കൈവീശുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം ഇന്ത്യാ തദ്ദേശമായി വികസിപ്പിച്ച തേജസ് വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറുകയും ചെയ്തു. എന്നാല്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ആകാശത്തില്‍ ഉയര്‍ന്ന് പറക്കുന്ന വിമാനത്തിലരുന്ന് അദ്ദേഹം വിദൂരതയിലേക്ക് കൈവീശി അഭിവാദ്യം അര്‍പ്പിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ആകാശത്ത് അദ്ദേഹം ആരെയാണ് കൈവീശി കാണിക്കുന്നതെന്നാണ് ട്രോളുകളായും മറ്റും പ്രചരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന പ്രൊഫൈലില്‍ നിന്നും […]

Continue Reading

നവകേരള സദസ്സിനായി സി‌പി‌എം നേതാക്കള്‍ ഫണ്ട് പിരിക്കുന്നു… പഴയ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം…

നവകേരള സദസ്സ് ഓരോ ജില്ലകളില്‍ പുരോഗമിക്കുകയാണ്. സദസ്സിൽ പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നവകേരളയ്ക്ക് വേണ്ടി സി‌പി‌എം നേതാക്കള്‍ ബക്കറ്റ് പിരിവ് നടത്തുന്നു എന്ന് ആരോപിച്ച് ഒരു ചിത്രം ഇതിനിടെ പ്രചരിക്കുന്നുണ്ട്.   പ്രചരണം സിപിഎം കമ്മിറ്റി അംഗവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എം വി ജയരാജൻ ബക്കറ്റ് പിരിവ് നടത്തുന്ന ചിത്രമാണ്  പ്രചരിക്കുന്നത്. ദിനപ്പത്രത്തിലെ പേപ്പര്‍ കറ്റിംഗ് ആണിത്.  നവകേരള സദസ്സിനുവേണ്ടിയാണ് പിരിവ് നടത്തുന്നതെഎന്ന് ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇല […]

Continue Reading

ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണ്…

ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രെലിയ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ലോകകപ്പ് സ്വന്തമാക്കി. ഇതിന് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഡേവിഡ്‌ വാര്‍നര്‍ക്ക് നേരെ ജയ്‌ ശ്രീ രാം മുദ്രാവാക്യം ഉന്നയിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ബൃന്ദ കാരാട്ടിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

സംസ്ഥാന സർക്കാരിന്‍റെ നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് മന്ത്രിമാർ ഒരുമിച്ച് പരാതികൾ സ്വീകരിക്കുന്ന സംവിധാനം ഒരുക്കി നവകേരള സദസ്സ് എന്ന പരിപാടിക്ക് കഴിഞ്ഞദിവസം കാസർഗോഡ് തുടക്കം കുറിച്ചു.  ഇതിനായി മന്ത്രിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു ബസ് വാങ്ങിയത് മുതൽ നവകേരള സദസ്സ് വൻ ചർച്ചയായി മാറി. പ്രതിപക്ഷത്ത് നിന്നും രൂക്ഷ വിമർശനങ്ങളാണ് പരിപാടിക്ക് നേരെ വന്നുകൊണ്ടിരിക്കുന്നത്.  ഇതിനിടെ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദാ കാരാട്ട് നവകേരള സദസ്സിനെ വിമർശിച്ചുകൊണ്ട് […]

Continue Reading

ഈ ധനസമാഹരണം റോബിന്‍ ബസിന് വേണ്ടിയുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് കോണ്‍ട്രാക്ട് ക്യാര്യേജ് വിഭാഗത്തില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയമലംഘനം ചൂണ്ടിക്കാണിച്ച് ബസിന്‍റെ പെര്‍മിറ്റ് റദ്ദ് ആക്കാനുള്ള നടപടികള്‍ നിലവില്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. നിരവധി തവണ വലിയ സംഖ്യ റോബിന്‍ ബസ് ഉടമയില്‍ നിന്നും മോട്ടോര്‍ വാഹന ഈടാക്കിയിട്ടുണ്ട്. ഇപ്പോള്‍ റോബിന്‍ ബസിനെ പിന്തുണയ്ക്കുന്ന ധാരാളം കൂട്ടായിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. […]

Continue Reading

ഇന്ത്യയുടെ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണ്…

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 4 ലക്ഷം കോടി അതായത് 4 ട്രില്യണ്‍ യു. എസ്. ഡോളര്‍ കടന്നു എന്ന തരത്തിലെ വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വാര്‍ത്തകളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍, ഇന്ത്യയുടെ GDP 4 ട്രില്യണ്‍ ഡോളര്‍ കടന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി […]

Continue Reading

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിലെന്ന് വ്യാജ പ്രചരണം- സത്യമിതാണ്…

പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് വാങ്ങി പരിഹരിക്കാനായി സർക്കാർ ആവിഷ്കരിച്ച നവകേരളയുടെ ആദ്യ സദസ്സ് കാസർഗോഡ് തുടക്കം കുറിച്ചു. കാസർഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 14232 പരാതികൾ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചു കളഞ്ഞു എന്ന രീതിയിൽ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ച നിലയിൽ എന്ന തലക്കെട്ടില്‍ പത്രവാർത്തയുടെ കട്ടിംഗ് ആണ് പ്രചരിക്കുന്നത്. കാസർഗോഡ് ജനങ്ങളുടെ […]

Continue Reading

അപൂര്‍ണമായ വീഡിയോ ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഭാരത്‌ മാതയെ അപമാനിച്ചുവെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാന്‍, ഛ്ത്തീഗഡ് ഉള്‍പടെ ബിജെപി ഭരിക്കുന്ന മധ്യ പ്രദേശുമുണ്ട്. കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി ഭാരത്‌ മാതയെ അപമാനിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് വീഡിയോ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാവും വയനാട് […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രത്തെ അധിക്ഷേപിച്ച് ഡോ. പി.സരിന്‍ ഇത്തരത്തിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം കെപിസസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി.സരിന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരളത്തെ മൃതപ്രായമാക്കിയ ഒരു ദേഹം പൊതുദര്‍ശനത്തിന് വെച്ച് എഴുന്നള്ളത്ത് തുടങ്ങുന്നു.. എന്ന തലക്കെട്ട് നല്‍കി പി.സരിന്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ ചിത്രം പങ്കുവെച്ചു എന്ന തരത്തിലൊരു സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. അന്ന് എഴുതി FB ഡ്രാഫ്റ്റിൽ ഇട്ട വരികൾ ഇന്നലെ കൈതട്ടി പോസ്റ്റായി, അതിന്റെ കൂടെ ആ പൊതുദർശനത്തിന്റെ ഫോട്ടോ […]

Continue Reading

ഗാസയിലെ ഹമാസ് തുരങ്കങ്ങൾക്കുള്ളിൽ ഇസ്രായേലി സൈനികര്‍ കണ്ടെത്തിയ ആയുധശേഖരമാണോ ഇത്? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന് അല്പം ശമനമുണ്ടങ്കിലും യുദ്ധാവസ്ഥ തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍. ഗാസ മുനമ്പിലെ ഹമാസിന്‍റെ തുരങ്കങ്ങളിലൊന്നിൽ ഇസ്രായേലി സൈനികര്‍ കണ്ട കാഴ്ച്ചകള്‍ എന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നീളത്തിലുള്ള ഒരു മുറിക്കുള്ളില്‍ വിവിധതരം തോക്കുകളുടെയും  മറ്റ് യുദ്ധോപകരണങ്ങളുടെയും വിപുലമായ ശേഖരം സൈനികര്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇസ്രയേലി സൈനികര്‍ ഹമാസിന്‍റെ തുരങ്കത്തില്‍ കണ്ടെടുത്ത യുദ്ധോപകരണങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതൊരു ഷോപ്പിംഗ് മാൾ അല്ല. ഇസ്രെയേൽ സേന ഹമാസ് തീവ്രവാദികളുടെ ഒരു […]

Continue Reading

അഹമദാബാദില്‍ നടന്ന ഫൈനലിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

ഞായറാഴ്ച അഹമ്മദാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരുടെ മുന്നാമത്തെ വേള്‍ഡ് കപ്പ്‌ വിജയത്തിന്‍റെ സ്വപ്നം ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റോട് തോല്‍പ്പിച്ച് തകര്‍ത്തി. ഒരു ലക്ഷത്തിലധികം  ഇന്ത്യന്‍ ആരാധകരുടെ മുന്നിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് ആറാം തവണ ലോകകപ്പ് ജയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മത്സരം കാണാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സരത്തിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ […]

Continue Reading

കെ.സുധാകരനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ വന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ സുധാകരന്‍ ഇടപെടേണ്ട എന്ന ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ടി21 (T21) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും […]

Continue Reading

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം കേരളത്തിലെതല്ല; സത്യാവസ്ഥ  അറിയൂ…

രണ്ട് സൈഡില്‍ ടാര്‍ ഇട്ടിട്ട് നടുവില്‍ ഒന്നും ഇടാതെ നിര്‍മിച്ച ഒരു റോഡിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ റോഡിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ റോഡ്‌ കേരളത്തിലെതല്ല എന്ന് കണ്ടെത്തി. എവിടെയാണ് ഈ റോഡ്‌ സ്ഥിതി ചെയ്യുന്നത് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിചിത്രമായ റോഡിന്‍റെ ചിത്രം കാണാം. ഈ റോഡിന്‍റെ പ്രത്യേകത പറഞ്ഞാല്‍ നടക്കില്‍ ടാര്‍ ഇടാതെ രണ്ട് സൈഡുകല്‍ […]

Continue Reading

2011-ല്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്ന ഇന്ത്യ 2021ആയപ്പോള്‍ 164 മത്തെ രാജ്യമായി മാറിയോ…? പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

2011-ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്നുവെന്നും എന്നാല്‍ 2021ആയപ്പോള്‍ ലോകത്ത് അതിവേഗം വളരുന്ന 164 മത്തെ രാജ്യമായി ഇന്ത്യ പിന്നിലേക്ക് മാറിയെന്ന് അവകാശപ്പെട്ട് ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.  പ്രചരണം  വ്യവസായിയും രാഷ്ട്രീയ നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ, “2011ൽ മൂന്നാം സ്ഥാനം ആയിരുന്ന ഇന്ത്യ 194 രാജ്യങ്ങളിൽ നിന്നും 2023 ൽ 164 മാത് ആയി” എന്ന ഇംഗ്ലിഷിലുള്ള ട്വീറ്റും ഒപ്പം മലയാള പരിഭാഷയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങളുമാണ് പോസ്റ്ററിലുള്ളത്.  FB […]

Continue Reading

ഇസ്രയേലിനെതിരെയുള്ള  പ്രതിഷേധത്തില്‍ പതാക കത്തിച്ചപ്പോള്‍  തീ പിടിച്ച ദൃശ്യങ്ങള്‍ പഴയതാണ്, നിലവിലെതല്ല… സത്യമറിയൂ… 

ഇസ്രയേലിനെതിരെ പ്രതിഷേധം ചെയ്യുന്ന ഒരു കൂട്ടര്‍ ഇസ്രയേല്‍ പതാക കത്തിച്ചു പക്ഷെ തീ പടര്‍ന്നു പ്രതിഷേധകരുടെ വസ്ത്രത്തില്‍  തീ പിടിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ രണ്ട് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പ്രതിഷേധത്തിന്‍റെ വീഡിയോ കാണാം. വീഡിയോയില്‍ പലസ്തീനെ പിന്തുണച്ച് ചിലര്‍ പ്രതിഷേധം നടത്തുന്നത് നമുക്ക് കാണാം. ഒരാള്‍ ഇസ്രയേലിന്‍റെ പതാക […]

Continue Reading

പരിക്കേറ്റുവെന്ന് പലസ്തീൻ ജനത ലോകത്തിന്‍റെ മുന്നിൽ നടിക്കുന്നുവെന്ന തരത്തിൽ വീണ്ടും വ്യാജപ്രചരണം…

ലോകത്തിന്‍റെ മുന്നിൽ ഫലസ്തീനികൾ അഭിനയിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക്  നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഒരു വ്യക്തിയെ ആംബുലൻസിൽ കൊണ്ടുപോകുന്നതായി കാണാം. ഈ വ്യക്തിയുടെ അമ്മ തന്‍റെ  മകനെ ഇങ്ങനെയൊരു അവസ്ഥയിൽ […]

Continue Reading

രാമക്ഷേത്ര ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിന്‍റെ ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ഈ ചിത്രം ഹൈന്ദവർ എല്ലാവരും ഓർത്തിരിക്കണം… രാമ ക്ഷേത്രം രാജീവ്‌ ഗാദ്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറയുന്ന കൊങ്ങികൾ, രാമ ക്ഷേത്ര ഭൂമി പൂജ ചെയ്ത ദിവസം അവരുടെ MP മാർ കറുത്ത വസ്ത്രം ധരിച്ചു പാർലിമെൻ്റിൽ വന്ന ചിത്രം.. എന്ന തലക്കെട്ട് നല്‍കി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവ്യാക്യം വിളിച്ച് പ്രതിഷേധം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഹിന്ദുപരിവാര്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 74ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

വയനാട്ടിൽ സിപിഎം പ്രവർത്തകർ കൂട്ടയടി നടത്തിയോ..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

സിപിഎം പ്രവർത്തകർ തമ്മിലടി കൂടുന്നുവെന്നും സിപിഎം പ്രവർത്തകരെ കൊണ്ട് പൊറുതിമുട്ടിയ ജനം അവരെ കൈകാര്യം ചെയ്യുന്നു എന്നും രണ്ട് അവകാശവാദങ്ങളോടെ ഒരേ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം സിപിഎം പതാകയുമേന്തി ഒരു സംഘം ആളുകൾ റോഡിലൂടെ മുന്നോട്ടുവരുന്നതും എതിർദിശയിൽ നിന്നും ഏതാനും ആളുകള്‍  അവരെ തടയുന്നതും പിന്നീട് ഇത് കയ്യേറ്റത്തിൽ എത്തുന്നതും പോലീസ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം വീഡിയോയുടെ ഒപ്പമുള്ള വിവരണങ്ങൾ ഇങ്ങനെ: “1. വയനാട്ടിൽ സിപിഎം  നെ സഹികെട്ട ജനം തെരുവിൽ  അടിച്ചുകൂട്ടുന്നു. ഇത് […]

Continue Reading

കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ അറിവോടെ വോട്ട് മറിച്ചാണ് താന്‍ നേമത്ത് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ നടത്തിയ പ്രസ്താവന എന്ന പേരിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. നേമത്ത് ഞാന്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് മറിച്ചത് കൊണ്ട്.. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെ ആയിരുന്നു എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ശാം എം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ വരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  […]

Continue Reading

ദൃശ്യങ്ങളില്‍ കാണുന്നത് പ്ലാസ്റ്റിക്ക് അരിയല്ല, ഫോര്‍ട്ടിഫൈഡ് അരി നിര്‍മ്മാണ പ്രക്രീയയാണ്…

പ്ലാസ്റ്റിക് അരി ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നു എന്ന പ്രചരണത്തിന് ഏതാണ്ട് പത്തു വര്‍ഷത്തോളം പഴക്കമുണ്ട്. പ്ലാസ്റ്റിക് അരി സത്യമോ മിഥ്യയോ എന്നതാണ് തര്‍ക്ക വിഷയം. ഉപയോക്താക്കള്‍ക്ക് സദാ സന്ദേഹമുണ്ടാക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് അരിയുടെ വീഡിയോകളും കുറിപ്പുകളും കാലാകാലങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പ്ലാസ്റ്റിക് അരി ഉൽപ്പാദിപ്പിക്കുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഈയിടെ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു യന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റുകൾ അരിമണിയുടെ  ആകൃതിയിലാക്കി മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനു മുമ്പായി പലയിടത്ത് നിന്നും ഉപയോഗശൂന്യമായ […]

Continue Reading

യാത്രികര്‍ അപകടത്തില്‍ പെടുന്നത്ര ശോച്യാവസ്ഥിലുള്ള റോഡ് പട്ടാമ്പിയിലെതല്ല, തെലങ്കാനയിലെതാണ്…

കാലാവസ്ഥ വ്യതിയാനം മൂലം നേരിട്ട് കനത്ത മഴയും തുടർ പ്രളയങ്ങളും കേരളത്തിലെ റോഡുകൾ അതിവേഗം തകരുകയാണ്.  പലയിടത്തും റോഡ് പണിതീർന്ന് അധികം പഴകുന്നതിന് മുമ്പ് തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നശിച്ചു പോകുന്നതാണ് കാണുന്നത്. ചിലയിടങ്ങളില്‍ അനിശ്ചിതമായി റോഡ് പണി മുന്നോട്ടു നീങ്ങുന്നതായും പരാതിയുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ട റോഡാണ് പാലക്കാട് പട്ടാമ്പി-കുളപ്പുള്ളി ദേശീയപാത. 2004 മുതല്‍ റോഡില്‍ നിരന്തരം ടാറിംഗ് പോലുള്ള മെയിന്‍റനന്‍സ് നടത്തിയിട്ടും ഇതുവരെയും റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.  കിഫ്ബി […]

Continue Reading

ആക്രമണത്തില്‍ കൊല്ലപ്പെട്ട  വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ്സ്മുറിയില്‍ പൂച്ചെണ്ടുകള്‍… ചിത്രം ഗാസയിലെതല്ല, കാബൂളിലേതാണ്…

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്‍റെ ആദ്യ 25 ദിവസത്തിനുള്ളിൽ 3,600-ലധികം പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി വാര്‍ത്തകളുണ്ട്. വ്യോമാക്രമണത്തിലും, റോക്കറ്റുകളാലും, സ്ഫോടനങ്ങളിലും, കെട്ടിടങ്ങള്‍ തകർന്നും നവജാതശിശുക്കളും കൊച്ചുകുട്ടികളും മരിച്ചുവെന്നാണ് വിവരണമുള്ളത്. ഗാസയില്‍ യുദ്ധത്തില്‍  മരിച്ച കുട്ടികളുടെ സ്കൂളില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച സന്ദര്‍ഭത്തിലേത് എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം  ക്ലാസ്മുറിയിലെ ഡെസ്കുകളില്‍  പൂച്ചെണ്ടുകള്‍ നിരത്തി വച്ചിരിക്കുന്നതും പുരോഹിത വേഷം പോലൊന്ന് ധരിച്ച ഒരു സ്ത്രീ സമീപത്ത് നില്‍ക്കുന്നതും […]

Continue Reading

വൈറൽ വീഡിയോയിൽ ഗർബ  നൃത്തം ചെയ്യുന്ന വ്യക്തി പ്രധാനമന്ത്രി മോദിയല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദി നവരാത്രിയിൽ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ കാണുന്നത് പ്രധാനമന്ത്രി മോദിയല്ല എന്ന് കണ്ടെത്തി. ആരാണ് ഇദ്ദേഹം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയെ പോലെയുള്ള ഒരു വ്യക്തി ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഗർബ നൃത്തം ആടുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പിൽ […]

Continue Reading

ലൈംഗികത ആധാരമാക്കി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ… പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ പ്രകാശന വേദിയിൽ നിന്നുള്ള ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്  പ്രചരണം  പത്തനംതിട്ട എംഎൽഎ കെ യു ജനീഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,  രാജ്യസഭാ എംപി എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് തുടങ്ങിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയ പോസ്റ്റർ വേദിയിൽ ചടങ്ങിനെത്തിയവര്‍ക്ക് നേരെ കാണിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  സമ്മേളനത്തിന്‍റെ ലോഗോ ആയി ലൈംഗികത […]

Continue Reading

പിഎഫ്ഐ നേതാവ് റൗഫിനെ സഹതടവുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിനെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍ഐഎ പിടികൂടിയ റൗഫ് മാസങ്ങളായി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമത്തിലെ പ്രചരണം. നിരോധിത സംഘടനയായ SDPI നേതാവ് റൗഫ് ജയിലിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. ജയിലിലെ സഹതടവുകാരനായ പഞ്ചാബ് സ്വദേശിയും ഖാലിസ്ഥാൻ വാദി നേതാവുമായ രാജ്പാൽ […]

Continue Reading

ഷാജി കൈലാസ് സുരേഷ് ഗോപിക്കെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് നടത്തിയ പരാമര്‍ശം എന്ന പേരിലൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെയാണ്- കമ്മീഷണര്‍ എന്ന സിനിമയോട് കൂടി അവന്‍ പൂര്‍ണ്ണമായും കയ്യില്‍ നിന്നും പോയിരുന്നു. ശാരീരിക ഭാഷയും കൈ കൊണ്ടുള്ള പ്രയോഗങ്ങളും സംസാരവും അടക്കം മൊത്തത്തില്‍ സിനിമ ഏതാ ജീവിതം ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം സുരേഷ് മാറി പോയി. ഞാന്‍ അത് പലതവണ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭരത് ചന്ദ്രന്‍ ഉണ്ടാക്കിയ എന്നോട് പോലും […]

Continue Reading

വീണ്ടും ക്ഷണിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലീഗ് ഇത് നിരസിച്ചു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെ സമയം വീണ്ടും ക്ഷമിച്ചാല്‍ റാലിയല്‍ പങ്കെടുക്കുമെന്നും ഒരു തവണ കൂടി വിളിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബ്രേക്കിങ് ന്യൂസ് എന്ന് സ്ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ അനീഷ് മുക്കം […]

Continue Reading

ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ ഹമാസ് അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം ഇരു രാജ്യങ്ങളിലേയും നിരപരാധികളായ പതിനായിരങ്ങളുടെ ജീവനെടുത്തുകൊണ്ട് തുടരുകയാണ്. ഇസ്രയേല്‍ ഗാസയില്‍ ഭക്ഷണത്തിനും മരുന്നിനും പോലും പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ജനജീവിതം ഏറെ ദുസ്സഹമാണെന്ന് വാര്‍ത്തകള്‍ അറിയിക്കുന്നു. ഇതിനിടെ ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ ഹമാസ് പിടികൂടിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വീഡിയോയിൽ, ഏതാനും സെക്യൂരിറ്റി ഗാർഡുകൾ ഒരു വ്യക്തിയെ  കൈവിലങ്ങുമായി കൊണ്ടുപോകുന്നത് കാണാം. ഇസ്രായേലി പ്രതിരോധ മന്ത്രിയാണിത് എന്ന എഴുത്ത് ദൃശ്യങ്ങളുടെ മുകളില്‍ കാണാം.  ഒപ്പമുള്ള വിവരണം […]

Continue Reading

AI നിര്‍മ്മിത ചിത്രങ്ങൾ അയോദ്ധ്യയിലെ പുതിയ റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

അയോദ്ധ്യയിലെ ശ്രീരാമനെ പ്രകീര്‍ത്തിച്ചുള്ള അത്യാധുനിക റെയിൽവേ സ്റ്റേഷൻ എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ  AI ഉപയോഗിച്ച് നിർമിച്ചതാണ്  എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ  യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് ഒരു അത്യാധുനിക റയിൽവേ സ്റ്റേഷൻ്റെ ചിത്രങ്ങൾ കാണാം. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ  അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “അയോദ്ധ്യയിലെ റെയിൽവേ […]

Continue Reading

നിസ്സഹായനായ കര്‍ഷകന്‍റെ ചിത്രം കേരളത്തിലെതല്ല, സത്യമറിയൂ…

കേരള സര്‍ക്കാരിന്‍റെ വലിയ ആഘോഷമായ ‘കേരളീയം’ ആഘോഷപരിപാടികള്‍ നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്‍റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പരിപാടി ലക്ഷ്യമിടുന്നു. സെമിനാറുകൾ, പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, ഉത്സവങ്ങൾ, 40-ലധികം വേദികളിലെ പ്രദർശനങ്ങൾ എന്നിവയിലൂടെ ‘കേരളത്തിലെ ഏറ്റവും മികച്ചത്’ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.   പദ്ധതിയുടെ ചെലവ് 27 കോടി രൂപയാണെന്നും ജനങ്ങളുടെ നികുതിപ്പണം സർക്കാർ ദുരുപയോഗം ചെയ്യുകയാണ് എന്നും വാദിച്ച് പ്രതിപക്ഷ കക്ഷികൾ വിമർശനങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ സർക്കാരിനെ […]

Continue Reading

രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ബലംപ്രയോഗിച്ച് ചുംബിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ്  ചിത്രം…

കുറച്ച് ദിവസങ്ങൾ മുമ്പ് സുരേഷ് ഗോപി ഒരു മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ  പശ്ചാതലത്തിൽ പലരും സമൂഹ മാധ്യമങ്ങളിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തി. ഈ കൂട്ടരിൽ ചില രാഷ്ട്രീയ നേതാക്കളുടെ സ്ത്രീകളോടൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റിൽ രാഹുൽ ഗാന്ധി ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്ത് നിർമിച്ചതാണ്  […]

Continue Reading

ഈഞ്ചക്കല്‍ മേല്‍പ്പാലം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്തുത അറിയാം..

വിവരണം തിരുവനന്തപുരത്തെ ഈഞ്ചക്കല്‍ എന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന ഒരു ഫ്ലൈ ഓവറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. ചലച്ചിത്ര നടനും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ബിജെപി തിരുവനന്തപുരത്ത് പതിപ്പിച്ച പോസ്റ്ററുകളുടെ ചിത്രമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമാകുന്നു.. ശ്രീ കൃഷ്ണകുമാറിന് അഭിനന്ദനങ്ങള്‍.. എന്നതാണ് കൃഷ്ണകുമാറിന്‍റെ ചിത്രം ഉള്‍പ്പടെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. അതെസമയം ഈഞ്ചക്കല്‍ ഫ്ലൈ ഓവര്‍ എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ടോള്‍ പ്ലാസയില്‍ സൌജന്യമായി സേവനം ലഭിക്കാന്‍ രസീതിന്‍റെ ആവശ്യമില്ല, വസ്തുത അറിയൂ…

ടോള്‍ പ്ലാസയില്‍  പണമടച്ച ശേഷം ലഭിക്കുന്ന രസീതുപയോഗിച്ച് ടോള്‍ റോഡില്‍ പല ആനുകൂല്യങ്ങളും നേടാനാകും എന്നറിയിച്ചുകൊണ്ട് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  അടിയന്തര ഘട്ടങ്ങളിലെ സഹായം, ടയർ പഞ്ചറായാല്‍ അത് നന്നാക്കാനുള്ള  സഹായം, തുടങ്ങിയ ആനുകൂല്യങ്ങളോടെയാണ് ടോൾ രസീതുകൾ ലഭിക്കുന്നതെന്ന അവകാശവാദമാണ് സന്ദേശത്തിലുള്ളത്. ടോൾ പ്ലാസയിൽ നിന്ന് ഈ സേവനങ്ങൾ ആവശ്യപ്പെടുന്നതിന് യാത്രയ്ക്കിടെ ടോൾ രസീതുകൾ അവരുടെ പക്കൽ സൂക്ഷിക്കാൻ പോസ്റ്റ് ആവശ്യപ്പെടുന്നു. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ: “*ടോൾ ഫീ രസീതിന്റെ മൂല്യം മനസ്സിലാക്കി […]

Continue Reading

ചൈനയിലെ റോഡിന്‍റെ ചിത്രം ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു …

ജമ്മു കശ്മീറിലേ ഒരു എക്സ്പ്രസ്സ് വേയുടെ ചിത്രം എന്ന തരത്തിൽ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഹൈവേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം ചൈനയിലെ ഒരു ദേശിയ പാതയുടേതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയയ പോസ്റ്റിൽ നമുക്ക് ഒരു ലോകാന്തര എക്സ്പ്രസ്സ് വേയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “ജമ്മുകാശ്മീർ വികസനത്തിന്റെ പുതിയ പാതയിൽ.. […]

Continue Reading

ഇസ്രായേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന പേരില്‍ ഹമാസ് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധ പോസ്റ്റുകള്‍ ഇതിനോടകം ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫാക്‌ട് ചെക്ക് ചെയ്തിട്ടുണ്ട്. മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വൈറലാകുന്നത്. എടാ കള്ളാ ഹമുക്കെ നീ ചത്തപോലെ കിടക്കട വീഡിയോ എടുക്കട്ടെ ഹമാസ് തീവ്രവാദികളുടെ ആക്ടീങ്ങ് എപ്പടി.. എന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. കുറെ മൃതദേഹങ്ങള്‍ പുതപ്പിച്ച് കിടത്തുകയും ഇത് വീ‍ഡിയോയില്‍ പകര്‍ത്തുന്ന ക്യാമറമാന്‍ പുതപ്പ് […]

Continue Reading

ടി.വി. ആങ്കർ ലക്ഷ്മി നക്ഷത്രയുടെ ചിത്രം സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെന്ന തരത്തിൽ വ്യാജപ്രചരണം…

ഒരു മാധ്യമ പ്രവർത്തകയോട് അപമാരായാദയായി പെരുമാറി എന്ന ആരോപണത്തിനെ തുടർന്ന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണ് കേസ്. ഈ സംഭവത്തിനെ തുടർന്ന് സുരേഷ് ഗോപിക്ക് സമൂഹ മാധ്യമങ്ങളിൽ മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. സുരേഷ് ഗോപിക്കെതിരെ പലരും രംഗത്തെത്തിയപ്പോൾ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട്  മറ്റൊരു  വിഭാഗവും  രംഗത്തെത്തി. എന്നാൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയെ  വ്യക്തിഹത്യ ചെയ്യുന്ന […]

Continue Reading

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ ആസം തമിഴ് നാട് സർക്കാരിന് നന്ദി അറിയിച്ചുവോ? സത്യാവസ്ഥ അറിയൂ…

ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ലീഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എല്ലാ ടീമുകൾ സെമി-ഫൈനലിൽ  ഇടം പിടിക്കാൻ പോരാടുകെയാണ്. ഇന്ത്യയും ഓസ്ട്രേലിയയോടും പരാജയപ്പെട്ട പാക്കിസ്ഥാൻ ചെന്നൈയിലെ എം.എ. ചിദമ്പരം സ്റ്റേഡിയത്തിൽ അടുത്ത രണ്ട്  മാച്ചുകൾ കളിക്കുകയുണ്ടായി. പക്ഷെ ഇവിടെയും അവർക്ക് വിജയം നേടാൻ സാധിച്ചില്ല. ആദ്യം അഫ്ഘാനിസ്ഥാനോടും പിന്നീട് ദക്ഷിണ ആഫ്രിക്കയോടും പാക്കിസ്ഥാൻ തൊട്ടു. പക്ഷെ ചെന്നൈയിൽ പാക്കിസ്ഥാൻ ടീമിന് ക്രിക്കറ്റ് ഫാൻസിന്‍റെ പിന്തുണ ലഭിച്ചു.  പാക്കിസ്ഥാൻ ടീമിന്  ചെന്നൈയിൽ ലഭിച്ച പിന്തുണ തമിഴ് നാട് […]

Continue Reading

‘ഇസ്രയേലി പട്ടാളക്കാർ ഹിസ്ബുള്ള പോരാളികളുടെ പിടിയില്‍’-  പ്രചരിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ പഴയ ദൃശ്യങ്ങള്‍…

ഇരുന്നൂറിലധികം ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകളിലേക്ക് ഹമാസ് തീവ്രവാദികളെ എത്തിക്കാനുള്ള സാധ്യതക്കായി ഇസ്രായേൽ സൈന്യം ഗാസയിൽ തങ്ങളുടെ കര ആക്രമണം മയപ്പെടുത്തിയിരിക്കുകയാണെന്ന് സൈനിക വിദഗ്ധർ പറഞ്ഞതായാണ് യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്തകള്‍ വരുന്നത്. മെഡിറ്ററേനിയൻ എൻക്ലേവിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന അശ്രാന്തമായ വ്യോമാക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഗാസയിലെ കര യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങള്‍. ഇസ്രയേലി സുരക്ഷാ സ്രോതസ്സുകളുടെ വിലയിരുത്തലനുസരിച്ച്, ഒരേസമയം, ബന്ദികളാക്കിയവരുടെ മോചനത്തിന് സാധ്യത തേടുമ്പോള്‍ ഇസ്രായേൽ കരസേനയുടെ മുഴുവൻ ശക്തിയും ഹമാസ് നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിടുകയും […]

Continue Reading

ജൂലൈ മാസത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കാല്‍ നഷ്ടപ്പെട്ട യുവാവിനെ മറ്റൊരു പലസ്തീൻ യുവാവായി അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം…

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ യുവാവ് തൊട്ടടുത്ത ദിവസം തന്നെ ഗാസയിൽ വീഡിയോയുണ്ടാക്കുന്നു എന്ന് അവകാശപ്പെട്ട്  പലസ്തീൻകാർ ഇസ്രായേലിനെ ലോകത്തിന്‍റെ മുന്നിൽ താഴത്താൻ നാടകം കളിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട്  വീഡിയോകളാണ്.  പക്ഷെ ഈ വീഡിയോകളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോകൾ തമ്മിൽ യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ആരംഭിച്ചുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചെന്നൈയിൽ ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസ് ലോകത്ത് ആദ്യമായി ആരംഭിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ഒരു മുതിർന്ന സ്ത്രീ തമിഴ് ഭാഷയിൽ ഡ്രൈവറില്ലാത്ത ടാക്സി സർവീസിനെ കുറിച്ച് വിവരണം നൽകുന്നത് കാണാം.  കാര്‍ ഉടൻ എത്തുമെന്നും ഡ്രൈവർ ഇല്ലാത്ത ടാക്സി സർവീസിന്‍റെ പ്രത്യേകതകൾ എങ്ങനെയാണെന്നും അവർ വിവരിക്കുന്നു.  തുടർന്ന് അവരും ക്യാമറ ചിത്രീകരിക്കുന്ന വ്യക്തിയും കാറിനുള്ളിലേക്ക് പ്രവേശിക്കുന്നതും സ്റ്റിയറിങ്ങ് തനിയെ തിരിഞ്ഞു കാർ മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സിഗ്നൽ ആകുമ്പോൾ […]

Continue Reading

പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥ നടത്തിയതിന് യുകെയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട് കടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം *ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ 7 മലയാളി SFI UK പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്താൻ തീരുമാനം ആയി* റഹീമിന്റെ വാക്ക് കേട്ട് ചാടി ഇറങ്ങിയ കുട്ടികൾ പെരുവഴിയിൽ  എന്ന തലക്കെട്ട് നല്‍കി എസ്‌എഫ്ഐ യുകെ ഘടകം പ്രതിഷേധ പ്രകടനം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നമ്മള്‍ ഭാരതീയര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 221ല്‍ അധികം റിയാക്ഷനുകളും 72ല്‍ അധികം ഷെയറുകളും […]

Continue Reading

ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു എന്ന സംഭവത്തില്‍ ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മകളെ പോലെ കണ്ടാണ് താന്‍ മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും അപമര്യാദ കാണിച്ചതല്ലെന്നും സുരേഷ് ഗോപി ക്ഷമാപണം നടത്തയിരുന്നു. അതെ സമയം ഇതുമായി ബന്ധപ്പെട്ട് ജനം ടിവി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അറുപത് കഴിഞ്ഞാല്‍ […]

Continue Reading

സോണിയ ഗാന്ധി വരുന്ന തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നേടാൻ ശ്രീരാമനെ പൂജിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാഷ്ട്രിയ കക്ഷികള്‍ പ്രചാരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു (Following the announcement of polls in 5 Indian states, political parties have risen the scale of their campaign ).  അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പൊതുതെരെഞ്ഞെടുപ്പിനു മുന്നാടിയായി വരുന്ന ഈ തെരഞ്ഞെടുപ്പുകളെ ചില രാഷ്ട്രിയ നിരിക്ഷകര്‍ ലോകസഭ തെരഞ്ഞെടുപ്പ് ഫൈനലിന് മുമ്പുള്ള സെമി-ഫൈനല്‍ എന്നും പറയും. ഭാരതിയ ജനത പാര്‍ട്ടി (BJP), […]

Continue Reading

പര്‍ദ്ദയിടാത്തവര്‍ ബസില്‍ കയറേണ്ടെന്ന് വീഡിയോയിലെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടോ… ? സത്യമിങ്ങനെ…

സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയിൽ ഒരു കൂട്ടം പർദ്ദയിട്ട പെൺകുട്ടികളും സ്ത്രീയും തമ്മിൽ നടക്കുന്ന തർക്കത്തിന്‍റെ വീഡിയോ വർഗീയ മാനങ്ങളോട് പ്രചരിക്കുന്നുണ്ട്.   പ്രചരണം ബസിനുള്ളില്‍ പര്‍ദ്ദ ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സാരി ധരിച്ച മുതിര്‍ന്ന സ്ത്രീയുടെ നേരെ ആക്രോശിക്കുകയും അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നത് കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കറുപ്പ് ചാക്കിൽ അല്ലാത്തവരൊന്നും ബസ്സിൽ കയറേണ്ടെന്ന്…. മതേതര ഹിന്ദുക്കൾ കാണുന്നുണ്ടല്ലോ? അല്ലേ?! FB post archived link അതായത് മുസ്ലിം അല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീയെ […]

Continue Reading

മേക്കപ്പില്ലാത്ത മമ്മൂട്ടി… പ്രചരിക്കുന്നത് എ‌ഐ ചിത്രം…

മമ്മൂട്ടിയെ പോലെ മലയാള സിനിമയിൽ സൗന്ദര്യം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടൻ ഇതുവരെ ഇല്ല. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻറെ തലമുറയ്ക്ക് പോലും അവകാശപ്പെടാൻ ഇല്ലാത്ത സൗന്ദര്യമാണ് മമ്മൂട്ടി 70 കഴിഞ്ഞിട്ടും കാത്തുസൂക്ഷ ിക്കുന്നത് മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രം എന്ന പേര് ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിട്ടുണ്ട് വാട്സാപ്പിലും ഫേസ്ബുക്ക് പലരും ഇതിനോടൊപ്പം ചിത്രം കണ്ടിട്ടുണ്ട്. പ്രചരണം  മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ കാണിക്കുന്ന ഒരു സന്ദേശത്തോടൊപ്പം ഇതേ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  […]

Continue Reading

ഉമ തോമസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകന്‍റെ ലഹരി പരിശോധന ഫലം വരാതെ വിട്ടയിച്ചത് ശരിയായ നടപടി ആയിരുന്നില്ലായെന്ന് ഉമാ തോമസ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഉമാ തോമസിന്‍റെ മകന്‍റെ ചിത്രം സഹിതം മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ഫാസില്‍ മനക്കുളങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

വെല്‍ഫെയര്‍ പാര്‍ട്ടി പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ ഇറ്റലി പതാക ഉപയോഗിച്ചുവെന്ന് തെറ്റായ പ്രചരണം… സത്യമിങ്ങനെ… 

സോഷ്യല്‍ വെല്‍ഫെയര്‍ പാര്ട്ടി ഈയിടെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം മാര്‍ച്ച് നടത്തിയിരുന്നു. പ്രകടനക്കാർ ഇറ്റലിയുടെ ദേശീയ പതാക ഉയര്‍ത്തിയാണ് പ്രകടനം നടത്തിയതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന ചിത്രത്തില്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വലിയ ബാനര്‍ പിടിച്ച് പ്രകടനം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാം. ബാനറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്നു എഴുതിയിരിക്കുന്നത് വ്യക്തമാണ്. പ്രകടനക്കാര്‍ പാര്‍ട്ടി പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാകയാണ് പിടിച്ചിരിക്കുന്നത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  […]

Continue Reading

പലസ്തീന്‍ അനുകൂലികള്‍ ബഹ്റൈനില്‍ ഇസ്രയേല്‍ എംബസിക്ക് തീ കൊളുത്തുന്ന ദൃശ്യങ്ങള്‍- പ്രചരിക്കുന്നത് പത്തു വര്‍ഷം പഴക്കമുള്ള വീഡിയോ

ഹമാസ് രണ്ടു ബന്ധികളെ വിട്ടയക്കുകയും ഇസ്രയേല്‍ ഗാസയുടെ മുകളില്‍ നടപ്പാക്കിയിരുന്ന ഉപരോധം ഭാഗികമായി പിന്‍വലിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥയ്ക്ക് അല്‍പം അയവ് വന്നിട്ടുണ്ട്. പാലസ്തീന്‍-ഇസ്രയേല്‍  സംഘര്‍ഷത്തെ തുടര്‍ന്ന് പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്രയേല്‍ എംബസി ഒഴിപ്പിക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പലസ്തീന്‍ അനുകൂലികള്‍ ഇസ്രയേല്‍ എംബസി അഗ്നിക്ക് ഇരയാക്കി എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  കത്തിച്ച പന്തങ്ങള്‍ ഒരു സംഘം ആളുകള്‍ ഒരുമിച്ച് ഒരു കെട്ടിടത്തിന് നേര്‍ക്ക് എറിഞ്ഞ് കെട്ടിടം കത്തിക്കുന്നത് കാണാം. […]

Continue Reading

ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്നതാണോ ഈ വീഡിയോ?

വിവരണം അടുത്ത മലയാളം മാസം വൃശ്ചികം ഒന്നിന് ശബരിമല മണ്ഡലകാല ഉത്സവത്തിന് നടത്തുറക്കാനിരിക്കെ ഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മേലൊരു നിയന്ത്രണം വന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പ ഭക്തര്‍ അവര്‍ വരുന്ന വാഹനങ്ങള്‍ വിവിധ രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അലങ്കിരിച്ചായിരുന്നു തീര്‍ത്ഥാടനത്തിന് എത്തുന്നത്. എന്നാല്‍ അമിതമായ അലങ്കാരം പിടില്ലായെന്നും മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗാതാഗത സംവിധാനങ്ങള്‍ക്കും ഇത് ബാധകമാമെന്നാണ് കോടതി ഉത്തരവ്.  […]

Continue Reading

പലസ്തീൻ പ്രശ്നത്തിൽ സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിക്കുന്നു…  പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ ഒക്ടോബർ ആദ്യവാരം വലിയ സൈനിക ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്ന്  ഇസ്രായേൽ സേന പ്രത്യാക്രമണം ആരംഭിച്ചു. അങ്ങോട്ടുമിങ്ങോട്ടുമുള്ള തുടർ ആക്രമണങ്ങളും  സമ്പൂർണ്ണ ഉപരോധവും മൂലം ഇസ്രായേലിൽ 1,400-ലധികം പേരുടെയും ഗാസയിൽ 4,137-ലധികം ഫലസ്തീനുകളുടെയും ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ അറിയിക്കുന്നത്. ഇതിനിടെ ഇസ്രായേലിനെ വിമർശിക്കുന്ന സൗദി രാജകുമാരൻ തുർക്കി ബിൻ ഫൈസൽ അൽ സൗദിന്റെ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  സൗദി രാജകുമാരൻ ഇസ്രായേലിനെ അപലപിച്ച് പറയുന്നതിങ്ങനെ:   “സൈനീക അധിനിവേശത്തിൻ കീഴിൽ കഴിയുന്ന […]

Continue Reading

വിഎസ് അച്യുതാനന്ദന്‍റെ ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം ഇന്ന് നൂറ് വയസ് തികഞ്ഞ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തും എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൈവ വിശ്വാസിയല്ലാത്ത വിഎസ് ഒടുവില്‍ വിശ്വാസിയായെന്നും ആദര്‍ശം വെടിഞ്ഞ് ഭക്തി സ്വീകരിച്ചെന്നുമുള്ള വിമര്‍ശനങ്ങള്‍  ഉന്നയിച്ച് പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ചിത്രം ഞങ്ങളുടെ വാട്‌സാപ്പ് ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് ഫാക്‌ട് ചെക്കിനായി ലഭിച്ചു. വിഎസിന് കുടുംബ ക്ഷേത്രത്തില്‍ പ്രത്യേക പൂജ എന്ന തലക്കെട്ട് നല്‍കിയ ഒരു പത്ര വാര്‍ത്തയോടൊപ്പം […]

Continue Reading

ഹൃസ്വചിത്രം ചിത്രീകരിക്കുന്ന രണ്ടു കൊല്ലം പഴയ വീഡിയോ ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഇസ്രായേൽ-ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ പശ്ചാത്തലത്തിൽ, ഒരു കുട്ടി നിലത്ത് കിടക്കുന്നതും ചിലർ ചുറ്റുംകൂടി നിൽക്കുന്നതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഇസ്രായേൽ കുട്ടികളുടെ മരണത്തിന്‍റെ വ്യാജ വീഡിയോ ഉണ്ടാക്കി ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രചരണം.   പ്രചരണം  ദൃശ്യങ്ങളില്‍ ഒരു കുട്ടി നിലത്തു കിടക്കുന്നതും ചുറ്റും ഷൂട്ടിങ്ങ് ടീം അവന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കാണാം. ഹമാസ് സംഘടന  കുട്ടികളെ ഉപദ്രവിച്ചു എന്ന വ്യാജ പ്രചരണത്തിനായി ഇസ്രയേലികള്‍ ഷൂട്ടിംഗ് […]

Continue Reading

ഉത്തര്‍പ്രദേശില്‍ BJP നേതാക്കള്‍ തമ്മില്‍ നടന്ന കൈയാങ്കളിയുടെ പഴയ വീഡിയോ കോണ്‍ഗ്രസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) മധ്യപ്രദേശ് അടക്കം 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്തിനെ തുടര്‍ന്ന് രാഷ്ട്രിയ കക്ഷികള്‍ പ്രചാരണത്തിന്‍റെ തോത് വര്‍ദ്ധിപ്പിച്ചു (Following the announcement of polls in 5 Indian states, political parties have risen the scale of their campaign ).  അടുത്ത കൊല്ലം നടക്കാന്‍ പോകുന്ന പൊതുതെരെഞ്ഞെടുപ്പിന്‍റെ മുന്നാടിയായി വരുന്ന ഈ തെരഞ്ഞെടുപ്പുകളെ ചില രാഷ്ട്രിയ നിരിക്ഷകര്‍ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ഫൈനലിന്‍റെ മുമ്പുള്ള സെമി-ഫൈനല്‍ എന്നും പറയും. ഭാരതിയ ജനത […]

Continue Reading

ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി പറഞ്ഞതായി വ്യാജ പ്രചരണം…

ഒക്‌ടോബർ 7 ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഒരു സൈനിക ആക്രമണം നടത്തി, തുടര്‍ന്ന്  ഇസ്രായേലിൽ നിന്നുള്ള പ്രത്യാക്രമണങ്ങള്‍ക്കും ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ പൂർണ്ണമായ ഉപരോധത്തിനും ലോകം സാക്ഷ്യം വഹിച്ചു. സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 4000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ അറബ് രാഷ്ട്രങ്ങള്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. അതേസമയം ഇന്ത്യയുടെ പിന്തുന്ന ഇസ്രയേലിനാണ്. ഇതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യന്‍ മുസ്ലിങ്ങളെ […]

Continue Reading

ലെബാനോനിലെ പഴയെ വീഡിയോ പലസ്തീന്‍കാര്‍ ഈജിപ്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഗാസയില്‍ നിന്ന് പലസ്തീന്‍കാര്‍ 20 അടി പൊക്കമുള്ള മതില്‍ കയറി ഈജിപ്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. കൂടാതെ നിലവില്‍ നടക്കുന്ന യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പലസ്തീനിന്‍റെ ധ്വജങ്ങള്‍ പിടിച്ച് മതില്‍ കയറി […]

Continue Reading

ഈ വീഡിയോയില്‍ കാണുന്ന മേല്‍പ്പാലം കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതല്ലാ.. വസ്തുത അറിയാം..

വിവരണം കാണാന്‍ നല്ല രസമുണ്ട്.. പണ്ട് വിദേശത്ത് മാത്രം കണ്ടിരുന്ന കാഴ്ച.. മാറുന്ന കേരളം.. മാറ്റുന്ന സര്‍ക്കാര്‍.. പിണറായി സര്‍ക്കാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു റീല്‍ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വളരെ മനോഹരമായി ഡ്രോണ്‍ കൊണ്ട് ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്തരത്തിലൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്. ആറ് വരി പാതയിലായി കടന്നു പോകുന്ന ഫ്ലൈ ഓവറിന്‍റെ ദൃശ്യമാണിത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ അഷ്റഫ് തോപ്പയില്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് 219ല്‍ […]

Continue Reading

വിഴിഞ്ഞം തുറമുഖത്ത് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പതിച്ച കപ്പല്‍- പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഒടുവില്‍ വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയകരമായപ്പോള്‍ കോണ്‍ഗ്രസ്സ് അനുകൂലികള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് സൂചിപ്പിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.  കൂടാതെ വിഴിഞ്ഞം തുറമുഖം ഉല്‍ഘാടനവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാര്‍ത്തകളും പലരും ആഹ്ലാദത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ വിഴിഞ്ഞത്തെത്തിയ കപ്പല്‍ എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വിഴിഞ്ഞം […]

Continue Reading

സഹതാപത്തിനായി പലസ്തീനിലെ ജനങ്ങള്‍ മേക്കപ്പിലൂടെ പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന വ്യാജപ്രചരണം വീണ്ടും പ്രത്യക്ഷപ്പെടുന്നു…

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇത് വരെ 2750 പേരാണ് ജീവന്‍ നഷ്ടപെട്ടത്. ഈ ആക്രമണങ്ങളില്‍ 9700 പേര്‍ക്കാണ് പരിക്കേറ്റത്.  ഇതിനെ തുടര്‍ന്ന് ഗാസയില്‍ സംഭവിച്ച നാശത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.  ഇതിനിടെയാണ് പലസ്തീന്‍കാര്‍ ലോകത്തിന്‍റെ സഹതാപം നേടാന്‍ കൃത്രിമമായി പരിക്കുകള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പഴയെ വീഡിയോ തെറ്റായ സന്ദര്‍ഭത്തിലാണ് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് […]

Continue Reading

‘യുദ്ധത്തിന് ഇരകളായ ജൂത കുട്ടികൾ’ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

ഇസ്രയേൽ പാലസ്തീൻ പ്രശ്നം രണ്ട് രാജ്യങ്ങൾ തമ്മിലുള്ളത് എന്നതിനേക്കാളുപരി രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധമാണ്. യുദ്ധത്തിൽ ഏത് രാജ്യം വിജയം കൈവരിച്ചാലും തോറ്റു പോകുന്ന നിരപരാധികളുണ്ട്. നാടും വീടും പിറന്ന മണ്ണും ബന്ധുക്കളും സ്വന്തം ജീവനും നഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍… ഇവരുടെ എണ്ണം ഇരു രാജ്യങ്ങളിലും ഏതാണ്ട്  തുല്യമായിരിക്കും.  ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകളില്‍ കൂടുതലും നിറയുന്നത്. ഇരു വിഭാഗത്തിലും ഏറെ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന് ഇരകളായ […]

Continue Reading

ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ്‌ സിറാജ് പകിസ്ഥനിനെതിരെ നേടിയ വിജയം ഇസ്രയേലിന് സമര്‍പ്പിച്ചുവോ? സത്യാവസ്ഥ അറിയൂ…

കഴിഞ്ഞ ശനിയാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഹമദാബാദില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഏകാപക്ഷിയമായി വിജയിച്ചു.  (India won a one-sided victory in the India-Pakistan ICC Cricket World Cup Match at Narendra Modi Stadium, Ahmedabad). ഇതിനിടെ പാക്കിസ്ഥാന്‍ നായകന്‍ ബാബാര്‍ ആസമും (Babar Azam) ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും വിക്കറ്റുകൾ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് സിറാജ് (Mohammad Siraj) നിര്‍ണായക പങ്ക് വഹിച്ചു. പകിസ്ഥനിനെതിരെ നേടിയ വിജയം […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് വലിച്ചെറിയുന്ന ഈ വീഡിയോയ്ക്ക് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ലാ.. വസ്‌തുത ഇതാണ്..

വിവരണം ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ പോര്‍ച്ചുഗള്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇസ്രയേലീ ചാനൽ മൈക്ക് പറിച്ചെറിഞ്ഞ് റൊണാൾഡോ എന്ന തലക്കെട്ട് നല്‍കി ക്രിസ്റ്റ്യാനോ ഒരു ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ മൈക്ക് സമീപമുള്ള ജലാശയത്തിലേക്ക് വലിച്ചെറിയുന്നതാണ് വീഡിയോ. കെസി ഫൈസല്‍ കുറ്റ്യാടി എന്ന വ്യക്തിയുടെ പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 101ല്‍ അധികം റിയാക്ഷനുകളും 124ല്‍ […]

Continue Reading

ജോര്‍ദാനിലെ പഴയ വീഡിയോ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മരണത്തിന്‍റെ നാടകം ചെയ്യുന്ന പലസ്തീനികള്‍ ഇസ്രയേലിന്‍റെ സൈറന്‍ കേട്ട് ഓടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കൂട്ടര്‍ മൃതദേഹം കൊണ്ട് പോക്കുന്നതായി കാണാം. സൈറന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍ മൃതദേഹം വിട്ടു എല്ലാവരും ഓടുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മരിച്ചു എന്ന കരുതിയ വ്യക്തിയും […]

Continue Reading

ഇസ്രായേൽ സൈനികര്‍ക്ക് നേരെ നിര്‍ഭയത്തോടെ വാഗ്വാദം നടത്തുന്ന പാലസ്തീന്‍ കുട്ടികള്‍… പ്രചരിക്കുന്ന വീഡിയോ 2012 ലേതാണ്…

ഇസ്രായേൽ-ഹമാസ് പോര്‍വിളിയും അക്രമവും തുടരുകയാണ്. യുദ്ധവുമായി ബന്ധപ്പെട്ട് വരുന്നവയില്‍  പിഞ്ചു കുഞ്ഞുങ്ങളെ നിര്‍ദ്ദയം കൊലപ്പെടുത്തുന്നുവെന്ന മനസ്സാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളും ഉള്‍പ്പെടും. ഇതിനിടെ സൈനികര്‍ക്ക് നേരെ ഏതാനും കുട്ടികള്‍ നിര്‍ഭയത്തോടെ സധൈര്യം വാഗ്വാദം നടത്തുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. സൈനികര്‍ കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടന്നുവരുന്ന യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഈ കുഞ്ഞുങ്ങൾക്ക് ഉറപ്പുണ്ട് ഈ സൈന്യം തങ്ങളെ ഒന്നും ചെയ്യില്ല എന്ന് 🥰🥰🥰. ഹമാസിന്റെ മുമ്പിൽ ഇത് […]

Continue Reading

ഇസ്രായേൽ കുട്ടികളെ കൂട്ടിൽ അടച്ചിരിക്കുന്ന ഹമാസ്… പ്രചരിക്കുന്നത് പഴയ വീഡിയോ…

ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇരുകൂട്ടര്‍ക്കും നാശ നഷ്ടങ്ങള്‍ മാത്രം നല്‍കി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ നിന്നുമുള്ള വാര്‍ത്തകളും ചിത്രങ്ങളും മനസ്സാക്ഷി മരവിപ്പിക്കുന്നവയാണ്.  ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് നമ്മളിവിടെ പരിശോധിക്കുന്നത്.  പ്രചരണം  കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നിരവധി പിഞ്ചു കുട്ടികളുടെ വീഡിയോകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്. ഏഴെട്ട് പിഞ്ചു കുഞ്ഞുങ്ങളെ പട്ടിക്കൂട് പോലുള്ള കൂട്ടില്‍ അടച്ചിരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ ക്രൂരമായി ചിരിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയ കുട്ടികളാണിത് എന്നു സൂചിപ്പിച്ച് ഓണമുള്ള […]

Continue Reading

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്‍റെ മകനെ രാജ്യസേവനത്തിനായി പറഞ്ഞയക്കുന്ന ചിത്രം പഴയതാണ്…

ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും മകനുടെയും  ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ ഈ സംഘര്‍ഷത്തിന്‍റെ സമയത്ത് രാജ്യസേവനത്തിനായി തന്‍റെ മകനെ യാത്രയായിക്കുന്ന നേതാന്യഹു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ചിത്രം 9 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ച പാക്‌ പതാക ഇന്ത്യന്‍ പതാകയെക്കാള്‍ വലുതാണെന്ന് വ്യാജപ്രചരണം…

ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ പശ്ച്യതലത്തില്‍ കൊച്ചി ലുലു മാളില്‍ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടക്കുന്ന രാജ്യങ്ങളുടെ ദേശിയ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതില്‍ ഇന്ത്യയടക്കം 9 രാജ്യങ്ങളുടെ പതാകയാണ് മാളില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ പ്രദര്‍ശിപ്പിച്ച പാകിസ്ഥാന്‍ പതാക മറ്റെല്ലാ പാതകളെക്കാള്‍  വലിയതാണ് എന്ന പ്രചരണം സമൂഹം മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഇത് പൂര്‍ണമായും വ്യാജപ്രചരണമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link […]

Continue Reading

‘ഇസ്രയേല്‍ സൈനികരെ തുരത്തി ഓടിക്കുന്ന ഹമാസ് യോദ്ധാക്കള്‍’ – പ്രചരിക്കുന്നത് പത്തുവര്‍ഷം പഴക്കമുള്ള വീഡിയോ…

ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുകയാണ്  ഇരു വിഭാഗത്തിലുമായി ഏതാണ്ട് 1300 ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. പിഞ്ചുകുട്ടികളെ പോലും മൃഗീയമായി കൊല്ലുന്ന വീഡിയോകളും ചിത്രങ്ങളും കണ്ട് സ്തംഭിച്ച് നിൽക്കുകയാണ് ലോകം. ഇസ്രയേൽ സൈനികരെ ഹമാസ് പ്രവർത്തകർ തുരത്തി ഓടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ഒന്നു രണ്ട് സൈനികർ ഒരാളെ ഓടിക്കുന്ന ദൃശ്യങ്ങളാണ് തുടക്കത്തിൽ കാണുന്നത്.  എന്നാൽ വലിയ ഒരു വിഭാഗം ആളുകള്‍ […]

Continue Reading

സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി ഉത്തരവിറക്കിയിട്ടില്ലാ.. പ്രചരണം വ്യാജം..

വിവരണം റിലീസിങ് ദിനത്തില്‍ തീയറ്റര്‍ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യു നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ എന്ന തരത്തിലൊരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ നൗഫല്‍ നല്‍കിയ ഹൈകോടതിയാണ് ഇന്നലെ (ഒക്ടോബര്‍ 10) പരിഗണിച്ചത്. ഇതിന് പിന്നാലെ വ്ളോഗര്‍മാരുടെ സിനിമ റിവ്യു റിലീസിന് 7 ദിവസം കഴിഞ്ഞു മതിയെന്ന് ഹൈകോടതിയുടെ ഉത്തരവിറങ്ങിയെന്നാണ് പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങാണ് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഡീഞ്ഞ്യോയുടെ ശിഷ്യന്‍ എന്ന പ്രൊഫൈലില്‍ […]

Continue Reading

പഴയ വീഡിയോ ഗാസയില്‍ ഇസ്രയേലിന്‍റെ പുതിയ ആക്രമണ ദൃശ്യങ്ങള്‍ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ശനിയാഴ്ച തീവ്രാദ സംഘടന ഹമാസ് ഇസ്രേയിലിനെതിരെ വലിയ ഭീകരാക്രമണം നടത്തി.  ഈ ഭീകരാക്രമണത്തില്‍ 900 പേര്‍ മരിച്ചു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 600ഓളം പേരെ കൊലപെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടൊപ്പം ബന്ധങ്ങള്‍ സാധാരണപോലെ ആകാനുള്ള ശ്രമങ്ങളെ പ്രതിഷേധിച്ചാണ് ഈ ആക്രമണം നടത്തിയത് എന്ന് ഹമാസ് തീവ്രവാദി നേതാവ് ഇസ്മായില്‍ ഹാനിയ അല്‍ ജസീറയോട് പറഞ്ഞു.ഈ സംഭവത്തിന്‍റെ പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു വീഡിയോ ഞങ്ങളുടെ […]

Continue Reading

വൈറല്‍ വീഡിയോയില്‍ ഹമാസ് തീവ്രവാദികള്‍ കൊന്ന് വാഹനത്തിന്‍റെ പിറകില്‍ കൊണ്ട് പോയ വനിതയുടെ ചിത്രമല്ല ഇത്…

കഴിഞ്ഞ ശനിയാഴ്ച ഹമാസ് ഇസ്രയേലില്‍ ഭീകരാക്രമണം നടത്തി. ഈ ആക്രമണത്തില്‍ 700 പേര് മരിച്ചതായി ഇത് വരെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ഒരു വനിതയുടെ അര്‍ദ്ധനഗ്നമായ മൃതദേഹം വാഹനത്തിന്‍റെ പിറകില്‍ കൊണ്ട് പോകുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു.  ഈ വീഡിയോയില്‍ കാണുന്ന വനിതാ ഒരു ഇസ്രയേലി സൈനികയാണ് എന്ന് പലരും അവകാശപെട്ടിരുന്നു. ഇസ്രയേല്‍ പട്ടാള യുണിഫോമില്‍ ഒരു വനിതയുടെ ഫോട്ടോയും വീഡിയോയില്‍ കാണുന്ന വനിതയുടെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ഫോട്ടോ ഹമാസ് […]

Continue Reading

കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ ഹെലികോപ്റ്റര്‍ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തുവെന്ന് വ്യാജ പ്രചരണം

പത്തനംതിട്ട ജില്ലയിലെ കോന്നി എംഎൽഎ കെ.യു ജനീഷ് കുമാർ കുമാറിന്‍റെ പേരിൽ ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം  ഹെലികോപ്റ്റര്‍ ഓടിക്കാന്‍ എം‌എല്‍‌എ ആവശ്യപ്പെട്ടുവെന്നും എതിര്‍ത്ത ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത. എംഎൽഎ കെ യു ജനേഷ് കുമാറിന്‍റെ ചിത്രവും ഒപ്പം മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് കൂടാതെ യാത്ര ചെയ്യാൻ കയറിയ തനിക്ക് ഓടിക്കണമെന്ന് വിചിത്ര ആവശ്യവുമായി എംഎൽഎ എതിർത്ത ഹെലികോപ്റ്റർ ജീവനക്കാരനെ തല്ലി എന്ന വാചകങ്ങളും പോസ്റ്ററിൽ കാണാം.  ഈ പ്രചരണത്തെ […]

Continue Reading

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ കാരണം? നാള്‍വഴി ഇതാണ്..

ലോകത്തിലെ തന്നെ ഏറ്റവും പ്രഗല്‍ഭരായ ഇന്‍റലിജന്‍റ്സ് വിഭാഗമെന്ന് അറിയപ്പെടുന്ന ഇസ്രായേലിന്‍റെ മൊസാദിനെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഈ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ ഹമാസ് ഗാസ മുനമ്പിലേക്ക് വലിയ ആക്രമണം നടത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തെ ഒരു കറുത്ത ദിനമായി കാണുന്നു എന്നും ഹമാസിന്‍റെ ഉന്മൂലനത്തിനായി ശക്തമായ തിരിച്ചടി ഉണ്ടാകമെന്നും ഇസ്രായേല്‍ പ്രസിഡന്‍റ് നേതന്യൂഹു പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കലുഷിതമായ സാഹചര്യത്തിലൂടെ  യുദ്ധ സാഹചര്യം കടന്നു പോകുന്നത്. ഇസ്രായേല്‍-പലസ്തീന്‍ ശത്രുതയുടെ നാള്‍വഴികള്‍.. 1948ല്‍ […]

Continue Reading

ഗാസയില്‍ ഇസ്രയേലിന്‍റെ ആക്രമണത്തിന്‍റെ ഈ ദൃശ്യങ്ങള്‍ നിലവിലെതല്ല…

കഴിഞ്ഞ ശനിയാഴ്ച തീവ്രാദ സംഘടന ഹമാസ് ഇസ്രേയിലിനെതിരെ വലിയ ഭീകരാക്രമണം നടത്തി.  ഈ ഭീകരാക്രമണത്തില്‍ 400 പേര് മരിച്ചു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 300ഓളം പേരെ കൊലപെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അറബ് രാജ്യങ്ങള്‍ ഇസ്രയേലിനോടൊപ്പം ബന്ധങ്ങള്‍ സാധാരണം ആകാനുള്ള ശ്രമങ്കളെ പ്രതിഷേധിച്ചാണ് ഈ ആക്രമണം നടത്തിയത് എന്ന് ഹമാസ് തീവ്രവാദി നേതാവ് ഇസ്മായില്‍ ഹാനിയെ അല്‍ ജസീറയോട് പറഞ്ഞു.ഈ സംഭവത്തിന്‍റെ പല വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു വീഡിയോ ഞങ്ങളുടെ […]

Continue Reading

കണ്ണൂര്‍ സ്ക്വാഡ് സിനിമയുമായി ബന്ധപ്പെട്ട് ഷാഹിദ കമാലിന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

റിലീസ് ചെയ്ത് വെറും ഒമ്പത് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ കണ്ണൂർ സ്ക്വാഡ് എന്ന പോലീസുകാരുടെ കഥ പറയുന്ന സിനിമയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വനിതാ കമ്മീഷൻ അംഗവും സിപിഎം നേതാവുമായ ഷാഹിദ കമാൽ സിനിമയുമായി ബന്ധപ്പെട്ട് ഒരു പരാമർശം നടത്തി എന്ന പേരില്‍ ഒരു പോസ്റ്റർ വൈറൽ ആകുന്നുണ്ട്.   പ്രചരണം “നായിക ഇല്ലാത്ത സിനിമ സ്ത്രീത്വത്തെ അപമാനിക്കൽ, പരാതി ലഭിച്ചാൽ മമ്മൂട്ടി കമ്പനിക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മിഷൻ […]

Continue Reading

മൊബൈല്‍ അഡിക്ഷനല്ല, നാഡീവ്യൂഹത്തിന് ബാധിച്ച അണുബാധയാണ് കുട്ടിയുടെ രോഗകാരണം… സത്യമറിയൂ…

കോവിഡ് കാലത്തിന് ശേഷം കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡിജിറ്റൽ ഡിവൈസുകളുടെ അമിത ഉപയോഗം. ഈ പ്രവണത കുട്ടികളിൽ വിവിധതരം മാനസിക-ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മൊബൈൽ ഫോണിന് അടിമയായ ചില കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ച് പല വാർത്തകളും മാധ്യമങ്ങള്‍ പങ്കുവെക്കാറുണ്ട്. മൊബൈൽ ഫോണിന് അടിമയായി രോഗബാധിതനായ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു പ്രചരണം  ചുറുചുറുക്കുള്ള ഒരു കുട്ടി ക്രമേണ രോഗബാധിതനാകുന്ന വിവിധ ഘട്ടങ്ങളുടെ […]

Continue Reading

ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടനത്തിന് കാണികള്‍ കുറഞ്ഞതിനെ കുറിച്ച് കെ.സുരേന്ദ്രന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കുമ്പോള്‍ മത്സരം നടക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കാണികളില്ലായെന്ന ആക്ഷേപമാണ് തുടക്കം തന്നെ ചര്‍ച്ചയായിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡ്-ഇംഗ്ലിണ്ട് ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് ഒഴിഞ്ഞ ഗ്യലറിയാണ് കാണാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സൗജന്യ ടിക്കറ്റ് നല്‍കി ആളെ നിറയ്ക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ലായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതെ സമയം വിഷയത്തില്‍ വിചിത്രമായ പ്രതികരണവുമായി ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ […]

Continue Reading

പ്രധാനമന്ത്രി മോദിയോടൊപ്പമുള്ള ഒവൈസിയുടെ ചിത്രം വ്യാജമാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇരിക്കുന്ന ഹൈദരാബാദ് എം.പി. എ.ഐ.എം.ഐ.എം തലപ്പന്‍ അസദുദ്ദിന്‍ ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയോടൊപ്പം ഒവൈസി ചര്‍ച്ച നടത്തുന്നതായി കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഒറ്റ നോട്ടത്തില്‍ ചേട്ടനും അനിയനും […]

Continue Reading

ഖത്തറിലെ പാർക്കിംഗിൽ ഭീമന്‍ നീരാളി കാര്‍ തകര്‍ക്കുന്നു- ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്

കണ്ടാല്‍ ഒരേ സമയം കൌതുകവും ഭയവും തോന്നിപ്പിക്കുന്ന കടല്‍ ജീവിയാണ് നീരാളി. എല്ലുകളില്ലാത്ത ഈ ജീവിക്ക് മൂന്നു ഹൃദയങ്ങളും നഷ്ടപ്പെട്ടാല്‍ വീണ്ടും മുളച്ചുവരുന്ന എട്ട് കൈകളുമുണ്ട്. പിടിച്ചാല്‍ നശിപ്പിക്കുന്ന രീതിയില്‍ വിടാതെ പിടിമുറുക്കുമെന്ന നീരാളിയുടെ സ്വഭാവം കൊണ്ട് മലയാളികള്‍ക്ക് പരിചിതമായ വാക്കാണ് നീരാളിപ്പിടുത്തം. ഈ വാക്കിനെ അന്വര്‍ത്ഥമാക്കും വിധം നീരാളി ഒരു കാറിനെ നശിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍, ഒരു നീരാളി പാർക്കിംഗ് സ്ഥലത്ത് ഒരു കാറിൽ കയറുന്നത് കാണാം. വലിഞ്ഞു കയറിയ […]

Continue Reading

സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ വസ്‌തുത? അറിയാം..

വിവരണം തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനും സര്‍ക്കാരിനും എതിരെ സുരേഷ് ഗോപി എംപി കഴിഞ്ഞ ദിവസമാണ് 18 കിലോമീറ്ററുകള്‍ പദയാത്ര നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ സുരേഷ് ഗോപിയുടെ അടുത്ത പദയാത്ര പ്രഖ്യാപിച്ചു എന്ന പേരിലൊരു പോസ്റ്റാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സുരേഷ് ഗോപി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ പദയാത്ര നടത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന  തരത്തിലാണ് പ്രചരണം. സിപിഐഎം സൈബര്‍ കോംറേഡ‍്‌സ് എന്ന ഗ്രൂപ്പില്‍ മിഥിലാജ് […]

Continue Reading

ചിത്രത്തില്‍ കാണുന്ന വ്യക്തി അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട മധുവല്ല, വാസ്തവമിങ്ങനെ…

വിശപ്പ് സഹിക്കാനാകാതെ വന്നപ്പോള്‍ പലചരക്ക് കടയില്‍ നിന്നും അരി മോഷ്ടിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള മര്‍ദ്ദനവുമേറ്റ് മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.  2018 ഫെബ്രുവരി 22 നായിരുന്നു കേരളം ലോകത്തിന് മുന്നില്‍ നാണംകെട്ട് തലകുനിക്കേണ്ടി വന്ന സംഭവം നടന്നത്. മധു ഏറ്റുവാങ്ങിയ ക്രൂരത സമൂഹ മനസാക്ഷിയെ അലട്ടിക്കൊണ്ടേയിരിക്കുന്നുവെന്ന് പലരും ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടെക്കൂടെ പങ്കിടുന്ന പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.  മര്‍ദ്ദനമേറ്റ് മരിക്കുന്നതിന് മുമ്പുള്ള മധു എന്ന പേരില്‍ […]

Continue Reading

കാക്കി യൂണിഫോം ധരിച്ച ഗണപതിയുടെ ചിത്രം യുപിയിലേതല്ല, സത്യമറിയൂ…

ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് വിശ്വാസികൾ രാജ്യം മുഴുവൻ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഗണപതിയുടെ വിവിധ പ്രതിമകൾ ഘോഷയാത്രയോടുകൂടി കൊണ്ടുപോയി നദിയിൽ നിമഞ്ജനം ചെയ്താണ് ഗണേശോത്സവ ചടങ്ങുകൾ അവസാനിപ്പിക്കുന്നത്. പോലീസ് വേഷമണിഞ്ഞ ഗണപതിയുടെ ഒരു പ്രതിമ ഇതിനിടയിൽ വാർത്താ പ്രാധാന്യം നേടി. തെറ്റായ വിവരണത്തോടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം പോലീസ് വേഷം ധരിച്ച രൂപത്തോടൊപ്പം മൂന്ന് പോലീസുകാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഗണേശ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയ്ക്ക് വേണ്ടി […]

Continue Reading

റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…

കേരളത്തിലെ റോഡുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തെളിവുകൾ നിരത്തി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എതിർ പാർട്ടികൾ, കേരളത്തിലെ റോഡുകളുടെ ദയനീയ അവസ്ഥ അറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമാന്തരമായി പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിലേക്ക് ഇരുചക്രവാഹനം കൂപ്പുകുത്തി വീഴുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കാണുന്നത്. ഇരുചക്ര വാഹനത്തിലേ യാത്രികരായ രണ്ടു പേർ വെള്ളം […]

Continue Reading

സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ മുസ്‌ലിം ലീഗിനെതിരെ വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം സഹകരണ ബാങ്ക് ക്രമക്കേ‍ട് വിവാദം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരിക്കുകയാണ്. ഭരണ സമതിക്കെതിരെ ഇഡി ഉള്‍പ്പടെയുള്ള ഏജെന്‍സികള്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സഹകരണ ബാങ്ക് ക്രമക്കേട് വിവാദത്തില്‍ നടത്തിയ പരാമര്‍ശം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹകരണ സംഘം ക്രമക്കേട് വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കരുത്. നിലവില്‍ യുഡിഎഫ് സഹകരണ ഭരണ സമിതികള്‍ കൂടുതല്‍ […]

Continue Reading

വീഡിയോയിലെ നര്‍ത്തകി ബോളിവുഡ് നായിക വഹീദ റഹ്മാനല്ല, സത്യമിതാണ്…

തിളങ്ങുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് സിനിമാ ആസ്വാദകരിലെ പുത്തൻ തലമുറയിൽ  പോലും ആരാധകരെ നേടിയെടുത്ത  ബോളിവുഡ് നായിക വഹീദ റഹ്മാന്, ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് 2021-ലെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് നൽകുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കുകയുണ്ടായി.  തുടര്‍ന്ന് വഹീദ റഹ്മാന് ആശംസകളും അഭിനന്ദങ്ങളും അറിയിയിച്ചുകൊണ്ട് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വഹീദയുടെ ചിത്രങ്ങളും സിനിമാ ഗാനങ്ങളുടെ വീഡിയോകളും നിരവധി […]

Continue Reading

3 ലക്ഷം രൂപ ചിലവിട്ട് കെ.ടി.ജലീല്‍ എംഎല്‍എ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തവനൂര്‍ എംഎല്‍എ കെ.ടി.ജലീല്‍ തന്‍റെ പ്രദേശീക ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. യാതൊരു സൗകര്യവുമില്ലാത്ത 3 പേര്‍ക്ക് തികച്ചും നില്‍ക്കാന്‍ സാധിക്കാത്ത കിത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ ചിലവായെന്ന ബോര്‍ഡാണ് ചിത്രം പ്രചരിക്കാനുള്ള കാരണം. 3 ലക്ഷത്തിന്‍റെ ആട്ടിന്‍ കൂട് എന്ന തലക്കെട്ട് നല്‍കി ചിങ്ക്‌സ് ചിങ്ക്സ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി […]

Continue Reading

‘കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം’- പ്രചരിക്കുന്നത് ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍

ഇന്ത്യന്‍ കറൻസി നോട്ടുകൾ കൊണ്ട് അലങ്കാര പണികൾ ചെയ്ത ഹാളിന്‍റെ വീഡിയോ കല്യാണമണ്ഡപത്തിന്‍റെതാണ് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വിവിധ വര്‍ണ്ണത്തിലുള്ള കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് അലങ്കാര മാലകളും നാണയങ്ങള്‍ കൊണ്ട് ഗോളാകൃതിയില്‍ മറ്റ് ചമയങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു വലിയ പന്തലാണ് ദൃശ്യങ്ങളില്‍ കാണുന്നത്.  ആർഭാടമായി കല്യാണം നടത്താൻ ഉണ്ടാക്കിയ കല്യാണമണ്ഡപം ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “2 കോടി രൂപ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം […]

Continue Reading

കൊല്ലത്ത് സൈനികനെ ആറംഗ സംഘം മര്‍ദ്ദിച്ച് മുതുകില്‍ ‘പിഎഫ്ഐ’ എന്ന് എഴുതിയെന്ന പരാതി വ്യാജം.. സൈനികനെയും സുഹൃത്തിനെയും പിടികൂടി പോലീസ്..

ഏറെ ഞെട്ടലോടെയാണ് രാജ്യം കാക്കുന്ന ഒരു സൈനിനെ ഒരു സംഘം മര്‍ദ്ദിക്കുകയും പിന്നീട് മുതുകില്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതിയെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അതും കേരളത്തിലാണ് ഇത് നടന്നതെന്നത് വലിയ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. രാജസ്ഥാനില്‍ നിന്നും അവധിക്കെത്തിയ കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബിഎസ് ഭവനില്‍ ഷൈനാണ് പരാതിയുമായി രംഗത്ത് വന്നത്. ഇയാള്‍ തന്നെ കടയ്ക്കല്‍ പോലീസില്‍ പിന്നീട് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ വിവരിച്ച് പരാതി നല്‍കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ വരെ […]

Continue Reading

‘ബലാല്‍സംഗത്തിന് ഇരയായ അഞ്ചുവയസ്സുകാരിയുമായി പിതാവിന്‍റെ പ്രതിഷേധം’ എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്

കുട്ടികളുടെ നേര്‍ക്ക് ലൈംഗിക അതിക്രമം നടത്തുന്ന വാർത്തകൾ ഇക്കാലത്ത് അസാധാരണമല്ല. ആലുവയിൽ നിന്നും തുടർച്ചയായി ഇത്തരത്തിൽ രണ്ട് കഥകൾ ഏതാനും നാളുകൾക്ക് മുൻപ് കേട്ട് മരവിച്ചു നിന്നവരാണ് മലയാളികൾ. ബലാൽസംഗത്തിന് ഇരയായ അഞ്ചു വയസ്സുള്ള മകളെയും കയ്യിലെടുത്ത് കുട്ടിയുടെ പിതാവ് ഡെല്‍ഹിയില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം സ്ത്രീകൾക്ക് ഇന്ത്യയിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതായി തീർന്നതിന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ചില പോസ്റ്ററുകൾ കയ്യിൽ പിടിച്ച് പിതാവ് സങ്കടങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് […]

Continue Reading

തീ കെടുത്താൻ ഗോതമ്പ് പൊടി ഉപയോഗിക്കരുത്, അപകടം വിളിച്ച് വരുത്തരുത്…

മ്മള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്ന ബോംബ്’ എന്ന് ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ തന്നെ ഡൊമസ്റ്റിക് ഗാസ് സിലിണ്ടറിനെ വിശേപ്പിക്കാറുണ്ട്. കാരണം സിലിണ്ടറിന് എളുപ്പം തീപിടിച്ച് ജീവഹാനി പോലുള്ള  അപകടമുണ്ടാകാന്‍ ഒരു നിമിഷം ധാരാളം മതി. ഇങ്ങനെ ഒരു സന്ദര്‍ഭം പെട്ടെന്നു അഭിമുഖീകരിക്കേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കും. ഗാസ് സിലിണ്ടറിന് തീ പിടിക്കുമ്പോള്‍ ദുരന്ത നിവാരണത്തിനായി എളുപ്പം ചെയ്യാവുന്ന പൊടിക്കൈ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ഗ്യാസ് […]

Continue Reading

‘കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബി‌ജെ‌പി പ്രവര്‍ത്തകര്‍ എന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഖാലിസ്ഥാനി ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവൻ ഹർദീപ് സിംഗ് നിജ്ജാർ എന്ന കനേഡിയൻ പൗരനെ തീവ്രവാദിയായി പ്രഖ്യാപിച്ച സംഭവത്തിൽ ഇന്ത്യ ഗവണ്‍മെന്‍റ് ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒട്ടാവയിലെ കനേഡിയൻ പാർലമെന്‍റിൽ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി. ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികളുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടിരുന്നു. ജി-20 ഉച്ചകോടിക്കായി ട്രൂഡോ ഇന്ത്യയിൽ എത്തിയതിന് ഒരാഴ്ചയ്ക്ക് […]

Continue Reading

ആർഎസ്എസ് സംഘടന കാനഡയിൽ നിരോധിച്ചോ… വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയെ കാനഡയിൽ നിരോധിച്ചതായി ഒരു വ്യക്തി വിവരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രചരണം  ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യം ഒരാള്‍  മാധ്യമങ്ങളോട് പങ്കുവയ്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “ഡബ്ല്യുഎസ്ഒയുമായി ചേർന്ന്, ഞങ്ങൾ ഇന്ന് ആർഎസ്എസ് സംഘടനയെ ഉടൻ നിരോധിക്കണമെന്നും ക്രിമിനൽ പ്രോസിക്യൂഷന് വിധേയമായി കാനഡയിൽ നിന്ന് അതിന്‍റെ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.” ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ തിരയുന്ന […]

Continue Reading

ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയതിന് യുവമോര്‍ച്ച നേതാവ് ആശാനാഥിനെ പദവിയില്‍ നിന്ന് മാറ്റിയെന്ന് വ്യാജ പ്രചരണം

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടത്തുകയും അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. അതിനു മുന്നോടിയായി ചാണ്ടി ഉമ്മന്‍ ആരാധനാലയങ്ങൾ സന്ദർശിക്കുന്ന ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് വാർഡ് കൗൺസിലർ ബിജെപിയില്‍ നിന്നുള്ള  ആശാ നാഥ്  ക്ഷേത്രദർശന വേളയിൽ ചാണ്ടിയും ഉമ്മയെ അനുഗമിച്ച ചില ചിത്രങ്ങളും ഉണ്ടായിരുന്നു.   യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ പാര്‍ലമെന്‍റില്‍ അവഗണിച്ചു എന്ന് തെറ്റായ പ്രചരണം…

പഴയെ പാര്‍ലമെന്‍റ കെട്ടിടത്തില്‍ എല്ലാ എം.പിമാരെ അവസാനമായി സന്ദര്‍ശിക്കുന്നത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ സോണിയ ഗാന്ധിയെ അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം അറിയുക. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം […]

Continue Reading

നിപയുടെ ഉറവിടം അടയ്ക്കയില്‍ നിന്നുമാണെന്ന് കണ്ടെത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ വിഭാഗവുമെല്ലാം പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ വൈറസ് വ്യാപനത്തിന് സാധ്യതയില്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രിതകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നിപയുടെ ഉറവിടം കണ്ടെത്തിയെന്നും ഇത് അടക്കയില്‍ നിന്നുമാണെന്ന് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശം ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 27ല്‍ അധികം […]

Continue Reading

നരേന്ദ്ര മോദി കരകൌശല വിദഗ്ധരുമായി സംവദിക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വിശ്വകർമ്മ ജയന്തി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകളും മേളകളും മറ്റും സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 17  ഞായറാഴ്ച വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്‍ററിൽ നിരവധി കരകൗശല വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദി “ഇന്ത്യയുടെ കരകൗശല വൈവിധ്യത്തെ” പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ മോദി കരകൗശല രംഗത്തെ തൊഴിലാളികളുമായി സംസാരിക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത് […]

Continue Reading

എഡിറ്റ്‌ ചെയ്ത പ്രാങ്ക് വീഡിയോ ഉപയോഗിച്ച് വര്‍ഗീയ പ്രചരണം…

തുപ്പിയ ജ്യുസ് കൊടുത്ത മുസ്ലിം കടക്കാരനെ ഉപഭോക്താവ് തല്ലുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ഒരു പ്രാങ്കിന്‍റെ ഭാഗമാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ജ്യുസ് കടയിലെ രംഗങ്ങള്‍ കാണാം. ജ്യുസ് കടകാരന്‍ ജ്യുസ് കുടിച്ച ശേഷം  ഉപഭോക്താവിന് കൊടുക്കുന്നു. ഇത് കണ്ട് രോഷാകുലരായ ഉപഭോക്താവ് കടക്കാരനെ മര്‍ദിക്കുന്നതും […]

Continue Reading

ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ച ചിത്രത്തിന് ഇക്കൊല്ലത്തെ വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധമില്ല… വസ്തുത ഇങ്ങനെ…

ഈ വർഷത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങൾ സെപ്റ്റംബര്‍ 18 മുതല്‍  ആരംഭിച്ചു. പലയിടത്തും ഏകദേശം ഒരാഴ്ച ആഘോഷങ്ങൾ നീണ്ടുനിൽക്കും വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഹിന്ദു മുന്നണി പ്രവർത്തകർ തമിഴ്നാട്ടിൽ ചെറിയ തോതില്‍ സംഘർഷം ഉണ്ടാക്കി എന്ന് ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വിനായക ചതുര്‍ത്ഥി ദിനത്തില്‍ തമിഴ്നാട്ടിൽ ഗണപതി പൂജയുടെ  വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാർ പബ്ലിഷ് ചെയ്തിരുന്നുവെന്നും അത് വകവയ്ക്കാതെ ഹിന്ദുമുന്നണി പ്രവർത്തകർ ഇഷ്ടമുള്ളയിടത്ത് വിഗ്രഹം പ്രതിഷ്ഠിച്ചപ്പോള്‍ പോലീസ് തടഞ്ഞുവെന്നും […]

Continue Reading

നടി സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് സിനിമകളില്‍ നായികവേഷത്തില്‍ എത്തിയ താരം സായ് പല്ലവി വിവഹിതയായി എന്ന പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ സായ് പല്ലവി പ്രധാന വേഷത്തില്‍ അഭിമയിച്ചിട്ടുണ്ട്. സായ് പല്ലവി ഫാന്‍ഡം (Sai Pallavi Fandom) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 283K റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  […]

Continue Reading

വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…

മനോഹരിയായ ഒരു ഗായിക മനോഹരമായി ഗാനങ്ങൾ ആരംഭിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം മുഖാമുഖം നടത്തുന്ന പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അനായാസമായി ശ്രുതിലയ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന മനോഹരിയായ ഗായികയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് ഗായിക പ്രിയങ്ക ഗാന്ധി മതേരയുടെ മകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….* *പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ” ജോനിറ്റ ഗാന്ധി “യുടെ മനോഹര ഗാനങ്ങൾ […]

Continue Reading

‘കാടുപിടിച്ച് ജീര്‍ണ്ണാവസ്ഥയില്‍ തലശ്ശേരി ഗവണ്‍മെന്‍റ് ആശുപത്രി’: പ്രചരിക്കുന്ന ചിത്രം മറ്റൊരു കെട്ടിടത്തിന്‍റേത്…

കേരളത്തിൽ ഏതു മുന്നണിയുടെതായാലും മാറിമാറി വരുന്ന സർക്കാരുകൾ ആരോഗ്യരംഗത്തിന് വളരെയേറെ കരുതൽ നല്‍കാറുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും ശുചിത്വവും വൃത്തിയുമുള്ള ആശുപത്രി കെട്ടിടങ്ങളും ഇപ്പോൾ എല്ലാ ആശുപത്രികളിലും സാധാരണമാണ്. ഈയിടെ കണ്ണൂരിലെ ജനറൽ ആശുപത്രി കെട്ടിടം എന്ന പേരിൽ നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്‍റെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം പായലും പൂപ്പലും പിടിച്ച് പെയിന്‍റ് മങ്ങിയ ഭിത്തികളും അതിനു മുകളിൽ പടർന്നു കയറിയ കാട്ടുചെടികളും നിറഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കണ്ണൂർ […]

Continue Reading

‘ഭാരത്‌ മാത’ അശ്ലീലപദമാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

രാഹുല്‍ ഗാന്ധി ‘ഭാരത്‌ മാത’ അശ്ലീലപദമാണ് എന്ന് പറഞ്ഞു എന്ന ആരോപണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഈ ആരോപണത്തിന്‍റെ അടിസ്ഥാനം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുന്ന ഒരു ചെറിയ ക്ലിപ്പാണ്. പക്ഷെ ഈ വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് രാഹുല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു ക്ലിപ്പ് കാണാം. ഈ കലിപ്പില്‍ രാഹുല്‍ […]

Continue Reading

ചാണ്ടി ഉമ്മന്‍റെ ചെറുകുടല്‍ പരാമര്‍ശത്തെ കുറിച്ച് ഡോ.പി.സിരന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടുണ്ടോ. വസ്‌തുത അറിയാം..

വിവരണം ചാണ്ടി ഉമ്മന്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായും വാര്‍ത്തകളായുമൊക്കെ പ്രചരിക്കുന്നത്. ചെറുകുടലിന്‍റെ നീളം ഒന്നര കിലോമീറ്ററാണെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രസംഗം. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഡോ. പി.സരിന്‍ ഇതില്‍ പ്രതികരിച്ച് നടത്തിയ പരാമര്‍ശമെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ചെറുകുടല്‍ എന്നാണ് പറഞ്ഞത് അങ്ങനെയല്ലാ എന്ന് ഉറപ്പിച്ച് പറയാന്‍ മാത്രം ട്രോളുന്നവരുടെ കയ്യില്‍ തെളിവ് വല്ലതുമുണ്ടോ.. എന്ന് ഡോ.സരിന്‍ പ്രസ്താവന നടത്തിയതായി എന്ന പേരില്‍ പ്രചരണം. സിപിഎം […]

Continue Reading

ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു.  പ്രചരണം  ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]

Continue Reading

INDIA സഖ്യം ഹിന്ദി മീഡിയ ആങ്കര്‍മാരെ ബഹിഷകരിക്കാന്‍ തിരുമാനം എടുത്തതിന് ശേഷമാണോ അഞ്ജന ഓം കശ്യപ് കുറ്റസമ്മതം നടത്തിയത്? സത്യാവസ്ഥ അറിയൂ…

മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ INDIA സഖ്യം സെപ്റ്റംബര്‍ 14ന് ഒരു വാര്‍ത്ത‍ കുറിപ്പ് ഇറക്കി പല ഹിന്ദി/ഇംഗ്ലീഷ് ന്യൂസ്‌ അവതാരകരുടെ പരിപാടികളെ ബഹിഷ്കരിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ചു. ഈ ലിസ്റ്റില്‍ പല പ്രശസ്ത ഹിന്ദി/ഇംഗ്ലീഷ് മീഡിയ ആങ്കര്‍മാരുടെ പേരുണ്ട്. സെപ്റ്റംബര്‍ 13ന് തന്നെ INDIA സഖ്യം ചില ന്യൂസ്‌ അവതാരകരുടെ മീഡിയ പരിപാടികളില്‍/ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന തിരുമാനം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ അവതാരകരുടെ പേര് സഖ്യം പുറത്ത് വിട്ടത്. ഈ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ ടുഡേ ഗ്രൂപ്പിന്‍റെ […]

Continue Reading

അഹമ്മദാബാദ് ദേശീയ പാതയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഷാരൂഖ് ഖാനാണോ വീഡിയോയിലുള്ളത്? വസ്‌തുത അറിയാം..

വിവരണം ‘ഷാരൂഖ് ഖാനെ’ അപ്രതീക്ഷിതമായി അഹമ്മദാബാദ് ദേശീയ പാതയിൽ കാണാനിടയായ ആരാധകർ !!! എന്ന തലക്കെട്ട് നല്‍കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ചിത്രമായ ജവാന്‍ മികച്ച പ്രേക്ഷക പ്രിതകരണത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വീഡിയോ വൈറലായിരിക്കുന്നത്. ദേശീയ പാതയോരത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഷാരൂഖ് ഖാനൊപ്പം സെല്‍ഫി എടുക്കാന്‍ ഓടിയെത്തുന്ന ആരാധകര്‍ എന്ന തരത്തിലാണ് പ്രചരണം. അംചി മുംബൈ ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ഫിലിപ്പീന്‍സില്‍ കരകയറിയ ചുഴലിക്കാറ്റ് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

കാലഭേദമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ലോകമെമ്പാടും തുടർക്കഥയാവുകയാണ്. മൊറോക്കോയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 3000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൊറോക്കോ ദുരന്തത്തിന്‍റെ ഞെട്ടൽ മാറുംമുമ്പേ ഫിലിപ്പീൻസില്‍ വീശി അടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം അതിഭയാനകമായി ചുഴലിക്കാറ്റ് വീശിയടിക്കുന്ന ദൃശ്യങ്ങളാണ് 3:14 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. “ഫിലിപ്പൈൻസ് ചുഴലിക്കാറ്റ് കരകയറിയപ്പോൾ” എന്ന അടിക്കുറിപ്പുമായാണ് പ്രചരണം നടത്തുന്നത്.  FB […]

Continue Reading

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ഈ ‘സായിപ്പിന്‍റെ’ സത്യാവസ്ഥ ഇതാണ്…

‘ഇന്ത്യയിലെ അന്നം തിന്നു വെളിക്കിരിക്കുന്നു’ എന്ന് രാഹുല്‍ ഗാന്ധിയെ ഡോ. എന്‍. ജോണ്‍ കാം എന്ന പ്രശസ്ത ഡോക്റ്റര്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വ്യക്തിയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിദേശത്തുള്ള ഒരു ‘പ്രശസ്ത ഡോക്ടര്‍’ അല്ല എന്ന് കണ്ടെത്തി. എന്താണ് ഇയാളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം. പ്രൊഫ. എന്‍. […]

Continue Reading

തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം ഇതുവരെ  2012 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2059 പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്നും ഇതിൽ 1404 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്‌ലസ് പർവതപ്രദേശമായ അൽഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം.  മൊറോക്കോയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും പലരും സാമൂഹ്യ […]

Continue Reading

തമിഴ്‌നാട്‌ മുഖ്യമന്ത്രി സ്റ്റാലിന്‍ തൊട്ടുകൂടായ്മ ആചരിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത് കോവിഡ് കാലത്തെ ചിത്രം

സനാതന ധര്‍മ്മത്തിനെ കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സ്റ്റാലിന്‍ ഗ്ലവ്സ് ധരിച്ച് ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം.  സനാതന ധര്‍മ്മത്തിനെ ജാതി വിവേചനത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്ന സ്റ്റാലിന്‍ തൊട്ടുകൂടായ്മ  ആചരിക്കുന്നു എന്നാണ് ആരോപണം. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കോവിഡ് കാലത്ത് എടുത്തതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ […]

Continue Reading

ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

സൌദിയില്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ അര്‍ദ്ധകായ സ്വര്‍ണ്ണ പ്രതിമ – വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്ക് യുഎഇ സന്ദർശിക്കുമ്പോൾ വളരെ സൗഹാർദ്ദപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിരവധി പുതിയ കരാറുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണപ്രതിമ സ്ഥാപിച്ചു എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം ദൃശ്യങ്ങളിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ  പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം, 156 എന്ന് അതിൽ എഴുതിയിട്ടുള്ളതും വ്യക്തമാണ്. സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ  പ്രതിമ സ്ഥാപിച്ചു എന്ന അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: എല്ലാരും […]

Continue Reading

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമര്‍പ്പിച്ച അനന്തശയന വിഗ്രഹം – പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ലക്ഷങ്ങളും കോടികളും വിലവരുന്ന വസ്തുക്കള്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടയ്ക്ക് വരാറുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഭാര്യ അടുത്തകാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 32 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് കാണിക്കയായി സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച, വജ്രങ്ങള്‍ പതിച്ച അനന്തശയന രൂപം ലഭിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.    പ്രചരണം  ശ്രീ അനന്തപത്മനാഭന്‍റെ മനോഹരമായ അനന്തശയന രൂപത്തിലുള്ള വിഗ്രഹമാണ് ദൃശ്യങ്ങളിൽ കാണുന്നത്. […]

Continue Reading

ഈ റോഡിലെ വളവില്‍ പതിയിരിക്കുന്നത് വേഗപരിധി പിടികൂടാനുള്ള എംവിഡിയുടെ ക്യാമറയാണോ? വസ്‌തുത അറിയാം..

വിവരണം മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറയെ ചൊല്ലിയുള്ള പരാതികളും വിമര്‍ശനങ്ങളും ഇപ്പോഴും അവസാനിപ്പിട്ടില്ലാ. ഗതാഗത നിയമ ലംഘനങ്ങള്‍ തടയുക എന്ന കര്‍ശന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ നിന്നുമുള്ള ഒരു റീല്‍ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ വൈറലായിരിക്കുന്നത്. ഒരു ബൈക്ക് യാത്രികന്‍ ഓമശ്ശേരി എന്ന പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ റോഡിലെ വളവ് തിരിയുമ്പോള്‍ ആദ്യം കണ്ടത് എഐ ക്യാമറയും അതന്‍റെ ചുവടെയുള്ള 40 കീലോമീറ്റര്‍ വേഗ […]

Continue Reading

പച്ചക്കറികളില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്നു… പ്രചരിക്കുന്നത്   സ്ക്രിപ്റ്റഡ് ദൃശ്യങ്ങളാണ്…

നിത്യോപയോഗത്തിന് കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ കീടബാധയേല്‍ക്കാതിരിക്കാന്‍ വിഷം തളിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പച്ചക്കറി വിളയില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്ന ഏതാനും ചെറുപ്പക്കാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വിളകളിലേയ്ക്ക് നേരിട്ട് കുത്തിവയ്പ് നൽകി പച്ചക്കറി കൃഷി ചെയ്യാൻ ശ്രമിക്കുന്ന ചിലരെ ഈ വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിക്കുന്നയാള്‍ ഈ കർഷകരോട് എന്തു മരുന്നാണ്, എന്തിനാണ് തളിക്കുന്നത് എന്നു ചോദിച്ചപ്പോൾ അവർ വളരെ പ്രക്ഷുബ്ധരായി പ്രതികരിക്കുന്നത് കാണാം. വീഡിയോയുടെ ഒപ്പം മുന്നറിയിപ്പ് സന്ദേശമുണ്ട്: “വിഷം തളിക്കലല്ല, നേരിട്ട് […]

Continue Reading

കെ.സുധാകരന്‍ ചാണ്ടി ഉമ്മനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലാ.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ തോറ്റാല്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തം ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു എന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം വരെ ചാണ്ടി ഉമ്മനെ കൈവിട്ടു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുരളീധകരന്‍ രാജേഷ് എന്ന വ്യക്തിയുടെ പ്രൊഫൈിലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചട്ടുണ്ട്- Facebook Post  Archived Screenshot  കമ്മ്യൂണിസ്റ്റുകാര്‍ എന്ന ഗ്രൂപ്പില്‍ അന്‍വര്‍ മതിലകത്ത് എന്ന വ്യക്തിയും ഇതെ […]

Continue Reading

ബൂര്‍ഖ ധരിച്ച് സല്യൂട്ട് സ്വീകരിക്കുന്ന കര്‍ണ്ണാടകയിലെ കളക്ടര്‍ -ദൃശ്യങ്ങളിലുള്ളത് കാശ്മീരിലെ കൌണ്‍സിലറാണ്, സത്യമറിയൂ…

മൈതാനത്ത് സംഘടിപ്പിച്ച പതാക ഉയർത്തല്‍ പരിപാടിയിൽ ബുർഖ ധരിച്ച ഒരു സ്ത്രീ, യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സല്യൂട്ട് സ്വീകരിച്ച് കടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ബൂര്‍ഖ ധരിച്ച സ്ത്രീ കർണാടക സംസ്ഥാനത്തെ കലക്ടറാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു.  പ്രചരണം  കണ്ണുകള്‍ ഒഴികെ ബാക്കി ശരീര ഭാഗങ്ങള്‍ മുഴുവന്‍ ബൂര്‍ഖ ഉപയോഗിച്ച് മറച്ച സ്ത്രീ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം മൈതാനത്തേയ്ക്ക് വരുന്നതും തുറന്ന വാഹനത്തില്‍ കയറി സല്യൂട്ട് സ്വീകരിച്ച് സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്. ബാംഗ്ലൂരില്‍ മുസ്ലിം […]

Continue Reading

‘ഡല്‍ഹിയില്‍ G-20 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടെ ചേരികള്‍ മൂടിവെച്ചു’…  വാര്‍ത്തക്കൊപ്പം പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം 

ഡല്‍ഹിയില്‍ G-20 ഉച്ചകോടിയുടെ ഒരക്കങ്ങള്‍ നടക്കുന്നതിനിടെ ചേരികളെ പച്ച നെറ്റ് ഉപയോഗിച്ച് മൂടിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് പലരും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. ഉച്ചകോടി നടക്കാന്‍ പോകുന്ന വേദിയായ പ്രഗതി മൈതാനിന്‍റെ സമീപമുള്ള മുനീര്‍ക്കയിലെ ചേരികളാണ് നെറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നത്. ഇതുകാരണം നിവാസികള്‍ക്ക് ഏറെ പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ നിന്ന് മനസിലാകുന്നു. പക്ഷെ ഇതിനിടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ മൂടി […]

Continue Reading

ആര്‍എസ്‌എസ് വേഷത്തിലും പാട്ടിലും ജെയിക്കിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയോ? വീഡിയോക്ക് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പാടിയ പാട്ടിനെയും വേഷത്തെയും കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ പ്രധാന ചര്‍ച്ച. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തലയില്‍ ആര്‍എസ്എസ് കൊടിയില്‍ നാവില്‍ ആര്‍എസ്എസ് താളവുമായി ജയിക്കിന് വോട്ട് ചോദിച്ച് ഡിവൈഎഫ്ഐ എന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഒരു വീഡിയോയും അതിന്‍റെ തലക്കെട്ടുമാണ് പ്രചരണത്തിന് ആധാരം. ആര്‍എസ്എസ് ഗണഗീതത്തിന്‍റെ താളത്തില്‍ ജയിക്കിന് വേണ്ടി പാട്ടുപാടി […]

Continue Reading

വി.ഡി.സതീശനും കെ.മുരളീധരനുമെതിരെ അച്ചു ഉമ്മന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയാണ് നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തകൃതിയായി പ്രധാന മുന്നണികള്‍ തമ്മില്‍ ഉന്നയികിക്കുന്നുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ കെ.മുരളീധരന്‍ എംപിക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ ഒരു പ്രസ്താവന നടത്തിയെന്നതാണ് ഇപ്പോഴത്തെ പ്രചരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ന്യൂസ് കാര്‍ഡിനൊപ്പം ചേര്‍ത്ത ഒരു പോസ്റ്ററാണ് ഇത്തരത്തില്‍ പ്രചരിക്കുന്നുത്. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി.. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുന്നു.. എന്ന് അച്ചു ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് […]

Continue Reading

കാര്‍ഷിക നയങ്ങള്‍ പുനപരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ നടന്‍ ജയസൂര്യ ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയുമായി പ്രചരിക്കുന്ന ഏഷ്യാനെറ്റ് സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

കൃഷിമന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിൽ ഇരുത്തിക്കൊണ്ട് മലയാളം സിനിമാതാരം ജയസൂര്യ സർക്കാരിൻറെ കാർഷിക വിരുദ്ധ നയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. വേറെ സാമ്പത്തിക പരാധീനതകൾ അഭിമുഖീകരിച്ച് കൃഷിയിറക്കുന്ന നിലക്കർഷകർക്ക് നിൽ കർഷകർക്ക് സർക്കാരിൽ നിന്നും അവഗണനയാണ് ലഭിക്കുന്നത് എന്നാണ് ജയസൂര്യ പരസ്യമായി പരാമർശിച്ചത്.  നടൻറെ പരാമർശത്തെ അനുകൂലിച്ചും ബധികൂലിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. തൻറെ പരാമർശത്തിൽ ജയസൂര്യ മാപ്പ് പറഞ്ഞു എന്ന വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചതായി […]

Continue Reading

വൈറ്റ് ഹൗസിൽ നടന്ന ശ്രീരുദ്രം സ്തോത്ര പാരായണം –പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ…

അമേരിക്കയിലെ വൈറ്റ് ഹൗസിൽ ‘ശ്രീ രുദ്രം സ്തോത്രം’ പാരായണം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിദേശികളുടെ ഒരു സംഘം ഹിന്ദു ആചാരപ്രകാരമുള്ള  ആരാധനയ്‌ക്കൊപ്പം സ്തുതിഗീതങ്ങൾ ചൊല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രചരണം  വിദേശികള്‍ ഇന്ത്യയുവുടെ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് മനോഹരമായ വര്‍ണ്ണക്കളം ഒരുക്കി ദീപങ്ങള്‍ തെളിയിച്ച് അതിനു ചുറ്റുമിരുന്ന് വേദമന്ത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹൈന്ദവ സംസ്കാരത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കിയ വിദേശികള്‍ അമേരിക്കയിലെ വൈറ്റ്ഹൌസില്‍ ശ്രീരുദ്രം സ്തോത്ര പാരായണം ചെയ്യുന്നു എന്നാണ് വിവരണത്തില്‍ അവകാശപ്പെടുന്നത്. ഇത് […]

Continue Reading

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 സ്ഥിരീകരിച്ചുവോ? വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ ഇതാണ്…

1400 വര്‍ഷം മുമ്പ് ചന്ദ്രന്‍ വേര്‍പെട്ടിരുന്നു എന്ന് ചന്ദ്രയാന്‍ 3 തെളിയിച്ചിരിക്കുന്നു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പോസ്റ്റിനെ പരിശോധിച്ചപ്പോള്‍ തമാശക്കായി സൃഷ്ടിച്ച ഈ പോസ്റ്റ്‌ പിന്നിട് വൈറലായി എന്നാണ് കണ്ടെത്തിയത്. ഇസ്ലാം മതത്തിനെ പരിഹസിച്ച് ഉണ്ടാക്കിയ ഈ പോസ്റ്റ്‌ പലരും സത്യമാണെന്ന്‌ വിശ്വസിച്ച് പ്രചരിപ്പിക്കുകയാണ്. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ എഴുതിയത് […]

Continue Reading

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പകർത്തിയ പഴയ വീഡിയോ ചന്ദ്രയാൻ 3 അയച്ച ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) ചരിത്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയിച്ചതായി പ്രഖ്യാപിച്ചു. ശേഷം ഉപഗ്രഹം പകര്‍ത്തിയ ചില ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വിക്ഷേപണത്തിന് ശേഷം, ചന്ദ്രയാൻ 3 പകർത്തിയതായി അവകാശപ്പെടുന്ന ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  സാറ്റലൈറ്റില്‍ നിന്നും ഭൂമിയുടെ വീഡിയോ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ലൈറ്റുകളുടെ പ്രകാശത്താല്‍ സുന്ദരമായ ഭൂമി കാണാം. അടിക്കുറിപ്പിൽ പറയുന്നതിങ്ങനെ: “#ആദ്യ വീഡിയോ പുറത്ത് വിട്ട് ISRO” FB post […]

Continue Reading

ചന്ദ്രയാൻ-3 വിജയം ആഘോഷിക്കുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം- യാഥാര്‍ഥ്യമിങ്ങനെ…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന്‍റെ ആഘോഷം രാജ്യത്തുടനീളം ഇപ്പൊഴും തുടരുകയാണ്. ചന്ദ്രനില്‍  ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് നിരവധിപ്പേര്‍ ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്.  പ്രചരണം  സാരി ധരിച്ച, തലമുടിയിൽ മുല്ലപ്പൂചൂടിയ ഏതാനും സ്ത്രീകൾ പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ ആഹ്ലാദിച്ച വനിതാ ശാസ്ത്രജ്ഞരുടെ അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചന്ദ്രയാൻ-3 ന്‍റെ വിജയകരമായ […]

Continue Reading

“ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തില്‍ പുഷ്പാലംകൃത റെയിൽവേ സ്റ്റേഷനും ട്രെയിനും” – ചിത്രം AI- ജനറേറ്റഡാണ്

പഴമയുടെ പ്രൌഡി അവകാശപ്പെടാനില്ലെങ്കിലും ഓണം ഇപ്പൊഴും മലയാളികള്‍ക്ക് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. വള്ളംകളി, അത്തപ്പൂക്കള മത്സരങ്ങൾ, ഘോഷയാത്രകള്‍ വിവിധ വിനോദപരിപാടികള്‍, ഓണസദ്യ എന്നിങ്ങനെ ആഘോഷം സംസ്ഥാനമൊട്ടാകെ പൊടിപൊടിക്കുന്നു. അത്തപ്പൂക്കളമില്ലാതെ ഓണമില്ല മലയാളിക്ക്. പൂക്കളാല്‍ അലംകൃതമാക്കി കേരളത്തില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഓണത്തെ വരവേൽക്കാൻ കേരളത്തിൽ പ്രത്യേകം അലങ്കരിച്ച റെയിൽവേ സ്റ്റേഷന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഓണാഘോഷത്തിനായി ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂചെടികളുടെ ഇടയിലൂടെ പുഷ്പങ്ങളുടെ […]

Continue Reading

2019ലെ വീഡിയോ ബിബിസിയുടെ ചന്ദ്രയാന്‍ 3ന്‍റെ കവറേജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഓഗസ്റ്റ്‌ 23ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചരിത്രം സൃഷ്ടിച്ചു. എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും അഭിമാനത്തിന്‍റെ നിമിഷമായിരുന്നു ചന്ദ്രയാന്‍ 3ന്‍റെ ചന്ദ്രനില്‍ സോഫ്റ്റ്‌ ലാന്‍ഡിംഗ് നടന്ന നിമിഷം. ഈ ചരിത്ര നേട്ടത്തിന്‍റെ ആഘോഷത്തിനിടെ ബിബിസിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. “70 കോടി ജനങ്ങള്‍ക്ക് ശൌചാലയമില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ ബഹിരാകാശ ഗവേഷണത്തില്‍ ഇത്ര പണം ചിലവാക്കുന്നത്  ശരിയാണോ?” എന്ന്  വീഡിയോയില്‍ ബിബിസി ന്യൂസ്‌ അവതാരകന്‍ ചോദിക്കുന്നതായി നമുക്ക് കേള്‍ക്കാം.  ഈ വീഡിയോ […]

Continue Reading

കുറ്റ്യാടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിന് വര്‍ഗീയ തലങ്ങളില്ല… യാഥാര്‍ഥ്യമിങ്ങനെ…

കോളേജിലേക്ക് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട വിദ്യാർത്ഥിനിയെ കാണാതാവുകയും പിന്നീട് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത വാർത്ത കേരളം ഇന്നലെ  ഞെട്ടലോടെയാണ് കേട്ടത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് അറിയിക്കുന്നു. വയനാട്ടിലെ കുറ്റ്യാടിയിലാണ് സംഭവം നടന്നത് എന്നത് ഞെട്ടലിന്‍റെ ആക്കം കൂട്ടി. അങ്ങേയറ്റം ഹീനമായ സംഭവത്തെ വർഗീയമായി ചിലർ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കുറ്റ്യാടിയിൽ പീഡനത്തിനിരയായ പെൺകുട്ടി ക്രിസ്ത്യാനിയാണെന്നും പീഡിപ്പിച്ചയാളുടെ ലക്ഷ്യം ലവ് ജിഹാദ് ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. […]

Continue Reading

ചന്ദ്രോപരിതലത്തിൽ പതിഞ്ഞ അശോകസ്തംഭത്തിന്‍റെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്രകളുടെ വൈറല്‍ ചിത്രം ഫോട്ടോഷോപ്പാണ്…

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചതിന്‍റെ സന്തോഷം രാജ്യമെമ്പാടും ആഘോഷിക്കുകയാണ്.  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ചന്ദ്രനില്‍ നിന്നുമുള്ള റോവര്‍ വീലിന്‍റെ മുദ്ര ചന്ദ്ര പ്രതലത്തില്‍ പതിഞ്ഞ ചിത്രം എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇതിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പരുക്കൻ […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് […]

Continue Reading

കെപിസിസി നേതൃത്വം ചാണ്ടി ഉമ്മന് അന്ത്യശാസനം 

നല്‍കിയോ? പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത അറിയാം.. വിവരണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ പോര് കടുക്കുമ്പോള്‍ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ചര്‍ച്ചയ്ക്ക് ചൂട് പകരുന്നത്. ഈ വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്തരിച്ച പുതുപ്പള്ളി എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മനെതിരെ കെപിസിസി നേതൃത്വം കടുത്ത ശാസന നല്‍കിയെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യാതൊരുവിധ ഉത്തരങ്ങളും നൽകരുതെന്ന് ചാണ്ടി ഉമ്മനോട് വീണ്ടും […]

Continue Reading

റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍..? പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ചന്ദ്രനിൽ പര്യവേഷണം നടത്തിയ ആദ്യ രാജ്യം, അന്ന് യു‌എസ്‌എസ്‌ആര്‍ എന്നറിയപ്പെട്ടിരുന്ന റഷ്യയാണ്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി (റോസ്കോസ്മോസ്) ആസൂത്രണം ചെയ്ത മൂണ്‍ ലാൻഡർ ദൗത്യമായിരുന്നു 1976-ലെ ലൂണ 24.  ഈ കഴിഞ്ഞ ദിവസം ലൂണ 25 റഷ്യ വിക്ഷേപിച്ചിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയാണുണ്ടായത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുകയും ലാൻഡര്‍ അവിടെ നിന്നും ആദ്യ ചിത്രങ്ങൾ അയക്കുകയും ചെയ്തുവെന്ന് ഐഎസ്ആർഒയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയിക്കുന്നു. തകർന്ന ലൂണയുടെ ചിത്രങ്ങൾ […]

Continue Reading

സിംബാബ്‌വേയുടെ മുന്‍ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന വാര്‍ത്ത‍ വ്യാജമാണ്…

മുന്‍ സിംബാബ്‌വേ ക്രിക്കറ്റ്‌ താരം ഹീത്ത് സ്ട്രീക്ക് (Former Zimbabwe Cricketer Heath Streak) അന്തരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ വാര്‍ത്തകള്‍ വെറും കിംവദന്തിയാണ്. ഹീത്ത് സ്റ്റീക്കിന് ഒന്നും സംഭവിച്ചിട്ടില്ല. എന്താണ് മുഴുവന്‍ സംഭവം അറിയാന്‍ വായിക്കുക. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ സിംബാബ്‌വേ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു എന്ന് അവകാശപ്പെടുന്നു. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:  “സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് […]

Continue Reading

ജയിക്ക് സി തോമസിനെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി ഇത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഓര്‍ത്തൊടോക്‌സ് സഭ ആസ്ഥാനത്ത് എത്തിയ എല്‍ഡിഎഫ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി ജയിക് സി തോമസിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഓര്‍ത്തൊടോക്‌സ് സഭ വികാരിയുടെ അനുഗ്രഹം വാങ്ങുന്ന ജയിക്കിന്‍റെ ചിത്രം പങ്കുവെച്ച് ശിവന്‍ കുട്ടി ഇങ്ങനെ എഴുതിയെന്നാണ് സ്ക്രീന്‍ഷോട്ട്- കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്.. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.. എന്നാണ് ശിവന്‍കുട്ടി ജയികിനെതിരെ ഇട്ട പോസ്റ്റെന്നാണ് പ്രചരണം. ജിഷ്ണു പിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

ചൈനയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ ദൃശ്യങ്ങള്‍ മലപ്പുറത്ത് വിമാനം ഇടിച്ചിറക്കി എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

പച്ചപ്പ് നിറഞ്ഞ വിശാലമായ മൈതാനം പോലൊരിടത്ത് വിമാനം അപകടത്തില്‍പ്പെട്ടു കിടക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്നിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിൽ മലപ്പുറത്തെ ഒരു പാടത്താണ് ഈ സംഭവം നടന്നത് എന്നുള്ള ചില വിവരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് അരിപ്ര പാടത്താണ് വിമാനം ക്രാഷ് ലാൻഡ് ചെയ്തത് എന്നാണ് പോസ്റ്റിലെ വിവരണം അറിയിക്കുന്നത് വീഡിയോയുടെ പശ്ചാത്തലത്തിൽ മലയാളത്തിലുള്ള സംഭാഷണം കേൾക്കാം […]

Continue Reading

കൈയ്യില്‍ കൊട്ടയുമായി നില്‍ക്കുന്ന പി‌കെ ഫിറോസിന്‍റെ ചിത്രം എഡിറ്റഡാണ്… സത്യമറിയൂ…

കേരളത്തിൽ ട്രാഫിക് നിയമലംഘനം നിയന്ത്രിക്കാനായി ഈയിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന എ ഐ ക്യാമറ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കുന്നു എന്നുള്ള വാർത്തകൾ വരുന്നുണ്ട്.  കേരളത്തിൽ എ‌ഐ ക്യാമറ സംവിധാനം സര്‍ക്കാര്‍ തീരുമാനിച്ചപ്പോൾ മുതൽ തന്നെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എ ഐ ക്യാമറ പദ്ധതിയിൽ അഴിമതി നടന്നു എന്നാരോപിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ട്രാഫിക് കാമറ മുളകൊണ്ട്  നിര്‍മ്മിച്ച കൊട്ട കൊണ്ട് മറച്ച് പ്രതീകാത്മകമായി പ്രതിഷേധം നടത്തിയിരുന്നു. കൊട്ട കൊണ്ട് മറച്ച് മൂടിവയ്ക്കാൻ […]

Continue Reading

INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം…

Image Credit: Outlook കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, ആം ആദ്മി പാര്‍ട്ടി അടക്കം 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ 2024ല്‍ നേരിടാന്‍ രൂപികരിച്ച INDIA സഖ്യം അടുത്ത പോതുതെരെഞ്ഞെടുപ്പില്‍ 65% വോട്ട് നേടി അധികാരത്തിലെത്തുമെന്ന് ABP ന്യൂസ്‌ സര്‍വ്വേയില്‍ കണ്ടെത്തിയെന്ന്‍ അവകാശിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

സംഘപരിവാര്‍ ഇന്ത്യയുടെ പഴയ ഭരണഘടന മാറ്റി പുതിയത് പ്രാബല്യത്തിലാക്കുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ലോകത്തിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന എന്ന് നാം പഠിച്ചിട്ടുണ്ട്. അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്‍റ്  സംവിധാനത്തിന്‍റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, മൗലികാവകാശങ്ങൾ, ഭരണത്തിനുള്ള നിർദേശ-തത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. 1950 ഇന്ത്യ റിപ്പബ്ലിക് ആയ ജനുവരി 26നാണ് ഭരണഘടന പ്രാബല്യത്തിൽ വന്നത്. ഭരണഘടന പ്രകാരമാണ് ഇന്ത്യയിൽ ഓരോ സംസ്ഥാനങ്ങളും അതുപോലെ കേന്ദ്രവും ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയ ഭരണഘടന കേന്ദ്രസർക്കാർ ഉപേക്ഷിക്കുകയാണെന്നും പുതിയ ഭരണഘടനയ്ക്ക് രൂപം നൽകി എന്നും […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം […]

Continue Reading

പുരോഹിതന്‍റെ വേഷം ധരിച്ച് വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് ബ്രസിലിലെ ഒരു നടനാണ്‌

ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് പുരോഹിതനല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു പുരോഹിതന്‍ യുവതിയോടൊപ്പം നൃത്തം ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  “അച്ഛനും കുഞ്ഞാടും നല്ല മൂഡിലാ 🤣🤣🤣 ഇത് […]

Continue Reading

ചലച്ചിത്രതാരം മമ്മൂട്ടി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തുമെന്ന് വ്യാജ പ്രചരണം…

മുന്‍മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പുതുപ്പള്ളിയില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ്  ടിക്കറ്റിലും മുൻപ് ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ജെയിക് പി.തോമസ് സിപിഎം ടിക്കറ്റിലും മല്‍സര  ഇറങ്ങുന്നു. ഉമ്മൻചാണ്ടിയുടെ മകന് പിന്തുണയുമായി ചലച്ചിത്ര താരം  മമ്മൂട്ടി പ്രചാരണ രംഗത്ത് വരുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം മമ്മൂട്ടിയും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ചിത്രവും ഇരുവരുടെയും വെവ്വേറെ ചിത്രവും […]

Continue Reading

പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ […]

Continue Reading

‘മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകള്‍ മണിപ്പൂരിൽ അനധികൃതമായി പ്രവേശിക്കുന്ന ദൃശ്യങ്ങള്‍’-പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ നിന്നും ചിലർ മണിപ്പൂരിലേക്ക് അനധികൃതമായി കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മണിപ്പൂരില്‍ ആശങ്കയുടെ അന്തരീക്ഷമാമുണ്ടായി.  തങ്ങളുടെ ജീവൻ പണയപ്പെടുത്തി മ്യാൻമറിൽ നിന്നുള്ള രോഹിങ്ക്യകൾ അനധികൃതമായി മണിപ്പൂരിലേക്ക് പ്രവേശിക്കുന്നുവെന്ന് അവകാശപ്പെട്ട് ഈ പശ്ചാത്തലത്തിൽ, ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ചില സ്ത്രീകൾ ദുർഘടമായ പർവതങ്ങളിലൂടെ അതിസാഹസികമായി  സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പമുള്ള വിവരണമനുസരിച്ച് മ്യാന്മറില്‍ നിന്നും രോഹഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ രഹസ്യപാതയിലൂടെ മണിപ്പൂരിലേക്ക് കടന്നു വരുന്ന ദൃശ്യങ്ങളാണിത്. “മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് വരാൻ […]

Continue Reading

യുപിയില്‍ ഗദര്‍ 2 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തി എന്ന പ്രചരണം വ്യാജം…

ഗദര്‍ 2 എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്തിനിടെ യുപിയില്‍ ഒരു പ്രേക്ഷകന്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ മറ്റേ പ്രേക്ഷകര്‍ ഇയാളെ കൈകാര്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സിനിമ പ്രേക്ഷകര്‍ ഒരാളെ തള്ളുന്നതായി കാണാം. ഈ […]

Continue Reading

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പെണ്‍മക്കളോടൊപ്പം പകര്‍ത്തിയ ഈ ചിത്രം സുപ്രീം കോടതി സമുച്ചയത്തില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

ശബരിമല സ്ത്രീപ്രവേശന കേസില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന നിലപാട് വിധിയില്‍ എഴുതിചേര്‍ത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി ‌വൈ ചന്ദ്രചൂഡ് മാധ്യമ വാര്‍ത്തകളില്‍ അന്ന് നിറഞ്ഞു നിന്നിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ഒരു കുടുംബചിത്രം ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ മക്കൾ ഭിന്നശേഷിക്കാരാണ് എന്നും പിതാവിന്‍റെ ജോലിസ്ഥലം കാണാൻ അവർ ആഗ്രഹിച്ചപ്പോൾ വീൽചെയറിൽ ഇരുത്തി സുപ്രീംകോടതി സമുച്ചയത്തിൽ എത്തിച്ചേർന്നു  അവിടെ നിന്ന്  പകർത്തിയ കുടുംബചിത്രമാണ് കാണുന്നതെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.  “Great Sir🙏💚 […]

Continue Reading

പുതുപ്പള്ളി ഉതതെരഞ്ഞെടുപ്പ്; കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ്.. വസ്‌തുത അറിയാം..

വിവരണം പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുകയാണ്. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് ചാണ്ടി ഉമ്മനെ കഴിഞ്ഞ ദിവസം പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇനി എല്‍ഡിഎഫും ബിജെപയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതുണ്ട്. അതിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഭീമന്‍ രഘു ആണെന്ന തരത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. പൊളിറ്റിക്സ് കേരള എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അഷ്ഫാക്ക് അഹമ്മദ് മുക്കംതൊടി […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ പുതുപ്പള്ളിയില്‍ എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥിയാകുമെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു…

പുതുപ്പള്ളി എംഎൽഎ ആയിരിക്കെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചത്. പുതുപ്പള്ളിയിൽ അതിനാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് പുതുപ്പള്ളി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയാണ് നിർദ്ദേശിച്ചിട്ടുള്ളത്.  ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ഒരാളെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്തുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ പതിപ്പുകളിലും വന്നു തുടങ്ങിയിട്ടുണ്ട്. പ്രചരണം ഉമ്മൻചാണ്ടിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന നിബു ജോണിനെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് എന്നാണ് പ്രചരണം നടക്കുന്നത്.  ഇത് സൂചിപ്പിച്ച് കൊടുത്തിരിക്കുന്ന ലേഖനത്തിന്‍റെ   തലക്കെട്ട് ഇങ്ങനെ: പുതുപ്പള്ളിയിൽ എൽഡിഎഫിന് അപ്രതീക്ഷിത […]

Continue Reading

ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കിംവദന്തി പ്രചരിക്കുന്നു…

‘An apple a day keeps the doctor away’ എന്നൊരു ചൊല്ല് നമുക്ക് കേട്ടു പഴക്കമുള്ളതാണ്. അതേപോലെ ബീച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഒരു സന്ദേശം ഇപ്പോള്‍ എത്തിയിട്ടുണ്ട്. ബീച്ച് ഉന്മേഷം പകരുന്ന ഇടമാണെന്ന് നമുക്ക് അനുഭവമുണ്ട്. എന്നാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുമോ? ഏതാനും ദിവസങ്ങളായി ആലപ്പുഴ ബീച്ചിനെ കുറിച്ച്  ഈ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് വാട്ട്സ് ആപ്പില്‍ പ്രചരിക്കുന്നത് നിങ്ങള്‍ക്കും  കിട്ടിയിരിക്കും. പ്രചരണം  ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊള്ളാന്‍ എത്തുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് […]

Continue Reading

ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

വിവരണം ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി […]

Continue Reading

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള 2017 ലെ ഈ ദൃശ്യങ്ങള്‍ക്ക് മണിപ്പൂരുമായി യാതൊരു ബന്ധവുമില്ല…

മണിപ്പൂരില്‍ വീണ്ടും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബിജെപി നേതാക്കളെ മണിപ്പൂരികള്‍ ഓടിച്ചു വിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപിയുടെ ഷോള്‍ ധരിച്ച ഒരു വ്യക്തിയെയും കൂട്ടരെയും ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ഓടിക്കുകയും മര്‍ദ്ദിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*ബി.ജെ.പി നേതാക്കൾക്ക് മണിപ്പൂരിൽ ഊഷ്മള സ്വീകരണം*” FB post archived link […]

Continue Reading

ശബരിമല ശ്രീകോവിലില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനം നടത്തുന്ന ക്ഷേത്രമാണ് ശബരിമല. പത്തനംതിട്ടയുടെ വനമേഖലയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ കടുവയും ആനയും ഉള്‍പ്പടെ പ്രദേശത്ത് വിഹരിക്കാറുണ്ട്. പ്രത്യേകിച്ച് മണ്ഡലകാലം കഴിഞ്ഞാല്‍ നട അടയ്ക്കുന്ന ശബരിമലയുടെ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ശബരിമല ശ്രീകോവിലിനുള്ളില്‍ നിന്നും കടുവ ഇറങ്ങി വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഖില അയ്യപ്പാ സേവ സംഘം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ചിത്രത്തിന് 551ല്‍ […]

Continue Reading

തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങൾ ഹരിയാന കലാപവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

മണിപ്പൂരിൽ ആഴ്ചകളോളം നീണ്ടുനിന്ന കലാപത്തിന്റെ  അലകൾ  തീരുന്നതിന് മുമ്പ് തന്നെ ഹരിയാനയിൽ വർഗീയ കലാപം ഉടലെടുത്തതായിമ വാർത്താ റിപ്പോർട്ടുകൾ വന്നുതുടങ്ങി. ഹരിയാനയിലെ നുഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ‘ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര’ ഒരു സംഘം യുവാക്കൾ തടഞ്ഞതാണ് സംഘർഷം ഉണ്ടാവാൻ  കാരണമെന്നാണ് പോലീസ് ഭാഷ്യം.  ഹരിയാനയിലെ കലാപത്തിന് മൂലകാരണം ഒരാൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഒരു വ്യക്തി ഘോഷയാത്രയുടെ പിന്നിൽ നിന്ന് കല്ലുകൾ  […]

Continue Reading

ഗുജറാത്തിലെ പഴയ വീഡിയോ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന കലാപമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഹരിയാനയില്‍ നിന്ന് വര്‍ഗീയ കലാപങ്ങളുടെ വാര്‍ത്തകള്‍ വരുന്നു. മേവാത് എന്ന സ്ഥലത്തില്‍ നിന്ന് തുടങ്ങിയ കലാപങ്ങള്‍ പിന്നിട് ഗുഡ്ഗാവ് പോലെയുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു. ഈ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ ഒരു ബസുകള്‍ക്കുനേരെ കല്ലേറ് നടത്തുന്നതായി നമുക്ക് കാണാം. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്നും കുടാതെ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന പ്രശ്നങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും ഞങ്ങള്‍ […]

Continue Reading

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

‘രംഗബോധമില്ലാത്ത കോമാളി’ എന്ന് മരണത്തെ മഞ്ഞ് എന്ന നോവലിൽ വിശേഷിപ്പിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ. അക്ഷരാർത്ഥത്തിൽ പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് ചുറ്റുപാടും നടക്കുന്ന പല മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിവിചിത്രമായി, ഒരാൾ നിന്നുകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്നപേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിന് സമീപം ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതും എന്തോ അസ്വാഭാവികയുണ്ട് എന്ന് തിരിച്ചറിഞ്ഞ് അയാളെ പിടിച്ചു […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

ഛ്ത്തീസ്ഗഡില്‍ SC/ST യുവാക്കള്‍ നഗ്ന പ്രതിഷേധം നടത്തിയത് പ്രധാനമന്ത്രിക്കെതിരെയല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുവാക്കള്‍ വസ്ത്രമില്ലാതെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ ട്വിറ്ററില്‍ കുറിച്ച് ദിവസങ്ങളായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം ട്വീറ്റ് കാണാന്‍ – Twitter | Archived Link മുകളില്‍ നല്‍കിയ ട്വീറ്റില്‍ നഗ്നരായി റോഡില്‍ പ്രതിഷേധം നടത്തുന്ന ചില യുവാക്കളെ കാണാം. ഈ വീഡിയോയെ കുറിച്ച് ട്വീറ്റില്‍ പറയുന്നത് […]

Continue Reading

‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]

Continue Reading

പുതുപ്പള്ളിയില്‍ ശ്രീജിത്ത് പണിക്കര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി പുതുപ്പള്ളിയില്‍ വലത് മാധ്യമ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരെ പരിഗണിക്കുന്നു എന്ന് ജനം ടിവി വാര്‍ത്ത നല്‍കിയെന്ന ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീജിത്ത് പണിക്കര്‍.. ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പില്‍.. എന്ന തലക്കെട്ട് നല്‍കിയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്ന അവകാശവാദം ഉന്നയിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ ഷാജി ജോസഫ് […]

Continue Reading

ബ്രസിലിലെ വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

സമൂഹ മാധ്യമങ്ങളില്‍ ഒരു സ്ത്രിയെ കൊലപ്പെടുത്തുന്ന ഭീകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ മണിപ്പൂരില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ മണിപ്പൂരിലെതല്ല പകരം ബ്രസിലില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.  പ്രചരണം ഞങ്ങളുടെ ഫെസ്ബൂക്ക് പേജില്‍ ഒരു സന്ദേശം ലഭിച്ചു. ഈ സന്ദേശത്തില്‍ ഇതേ ഭീകരമായ വീഡിയോയുണ്ടായിരുന്നു. ഒരു സ്ത്രിയെ കൊടുംക്രൂരതയോടെ കൊലപ്പെടുത്തുന്ന ഒരു വീഡിയോ മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട് ഇതിന്‍റെ സത്യാവസ്ഥ […]

Continue Reading

പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിലെ അംഗങ്ങളെല്ലാം ഇനി ഹിന്ദുകളായിരിക്കും എന്ന പ്രചരണം സത്യമോ?

പദ്മനാഭസ്വാമി ക്ഷേത്രം ഇന്നി തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ ഉടമസ്ഥയിലുണ്ടാകും സര്‍ക്കാറിന് ഇനി ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പറ്റില്ല എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഈ പോസ്റ്റുകളില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ പരിശോധിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ പോസ്റ്റില്‍ പറയുന്ന ചില കാര്യങ്ങള്‍ തെറ്റാണ് കുടാതെ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന സംഭവം 3 കൊല്ലം മുമ്പ് നടന്നതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:  “നമുക്കെല്ലാവർക്കും വലിയ […]

Continue Reading

‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു യുവാവ് കാരുണ്യപൂര്‍വം കുരങ്ങ്  കുട്ടിക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് വിവരണത്തില്‍ സൂചിപ്പിക്കുന്നത്.  പ്രചരണം  ഡെല്‍ഹി ഈയിടെ കനത്ത മഴ അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ വാര്‍ത്ത നാം അറിഞ്ഞിരുന്നു. യമുനാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന് ജനജീവിതം തടസപ്പെട്ടു.  മഴയത്ത് ആകെ നനഞ്ഞ് തണുത്തു വിറയ്ക്കുന്ന രണ്ടു കുരങ്ങുകളെ ദൃശ്യങ്ങളില്‍ കാണാം.  ദയനീയമായ നോട്ടത്തോടെ ഇരിക്കുന്ന […]

Continue Reading

മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളി തീവെച്ചതിന് പിടിയിലായവരുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ എന്ന അവകാശവാദം ഉന്നയിച്ച് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാരപകമായി പ്രചരിക്കുകയാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളിക്ക് തീവെച്ച ബംഗ്ലാദേശ് കേന്ദ്രമായ മുസ്‌ലിം ഭീകരരുടെ ചിത്രമെന്നതാണ് തലക്കെട്ട്. നാല് പേരെ പോലീസിന്‍റെയും സേനയുടെ സാന്നിദ്ധ്യത്തില്‍ ഹാജരാക്കിയിരിക്കുന്ന ചിത്രമാണിത്. സുഡാപ്പികളുടെയും , കമ്മികളുടെയും സന്തോഷം കണ്ടപ്പോഴെ തോന്നി എന്തോ വലുത് വരുന്നുണ്ടെന്ന്. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് തീ വച്ചത് ബംഗ്ലാദേശ് കേന്ദ്രമായ മുസ്ലീം ഭീകര സംഘടന. ഇതിന്റെ നിയന്ത്രണവും , ഫണ്ടിംഗും ദുബായിൽ നിന്ന്. […]

Continue Reading

പുതുപ്പള്ളിയില്‍ ഭീമന്‍ രഘു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം ഉപതെരഞ്ഞെടുന്‍റെ ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാകുകയാണ്. യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്ന സൂചനകള്‍ നല്‍കിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാരാണ് എന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ വന്നിരുന്നില്ലാ. എന്നാല്‍ ഇപ്പോള്‍ പുതുപ്പള്ളിയില്‍ നടന്‍ ഭീമന്‍ രഘു ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തിലുള്ള മാതൃഭൂമി ന്യൂസിന്‍റെ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി വിട്ട് നടന്‍ […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

സിപിഎം മലപ്പുറം ജില്ലയില്‍ ഏരിയ സമ്മേളനത്തിന് സ്ഥാപിച്ച ഈ ഫ്ലക്‌സ് ബോര്‍ഡിന് നല്‍കിയ നിറം പച്ചയോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎമ്മിന്‍റെ ഒരു സമ്മേളന പ്രചാരണ കാവടമാണ് സമൂഹമാധ്യമങ്ങലില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൊതുവെ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ വരുമ്പോള്‍ സിപിഎമ്മും അവരുടെ രാഷ്ട്രീയ രീതികള്‍ മാറുന്നു എന്നും ചുവപ്പിന് പകരം പച്ചനിറത്തിലുള്ള പ്രാചരണ ബോര്‍‍ഡുകളും ഫ്ലക്‌സുകളും സ്ഥാപിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. സിപിഎം എടക്കര ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഒരു കാവടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവശവും പച്ച നിറമുള്ള തൂണും ഇ.കെ.നായനാര്‍, പി.കൃഷ്ണപിള്ള, എ.കെ.ജി, ഇഎംഎസ്, ഫിദല്‍ […]

Continue Reading

ബിഹാറില്‍ മിശ്രവിവാഹിതയായ യുവതിയെ സഹോദരന്‍ ബലമായി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുതലായി നടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പട്ടാപ്പകല്‍ ജനമധ്യത്തിലൂടെ ഒരു യുവതിയെ ബലമായി തട്ടിക്കൊണ്ടു പോകുന്ന മണിപ്പൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു യുവതിയെ രണ്ടുപേര്‍ ബലമായി പിടികൂടി ഇരുചക്ര വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മണിപ്പൂരില്‍ സ്ത്രീകളെ ഇതുപോലെ ബലംപ്രയോഗിച്ച് അക്രമികള്‍ കടത്തിക്കൊണ്ട് പോവുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ മണിപ്പൂരിൽ നിന്ന് 41621 […]

Continue Reading

മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. വലിയ വൈകാരികമായ യാത്രയയപ്പാണ് ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും എല്ലാ പങ്കാളികളായി. സംസ്കാരത്തിന് ശേഷവും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലെ സ്മശാനത്തില്‍ അദ്ദേഹത്തിന്‍റെ കല്ലറിയില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടി മരിച്ച ശേഷമുള്ള ആദ്യ ചൊവ്വാഴ്ച്ചയാണ് ഇന്ന് എന്ന് […]

Continue Reading

ക്രൈസ്തവ പ്രാര്‍ഥനാ പന്തല്‍ പൊളിച്ച് കളയുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതല്ല, സത്യമിങ്ങനെ…

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതോടെ അക്രമ സംഭവങ്ങളുടെ പുറത്തുവരാത്ത പല വീഡിയോകളും ചിത്രങ്ങളും എന്ന പേരില്‍ പല ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാര്‍ഥന നടക്കുന്നതിനിടെ താല്‍ക്കാലിക ക്രൈസ്തവ ആരാധാനാലയം അക്രമികള്‍ നശിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടി മറച്ച ഒരു ചെറിയ ടെന്‍റ് കാണാം. അതിനുള്ളില്‍ കുറച്ചുപേര്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ഏതാനും പേര്‍ ടെന്‍റിനുചുറ്റും നടന്ന് മറച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചഴിച്ചുകളയുന്ന […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ കേസില്‍ പോലീസ് പിടിയലായവര്‍ എന്നു ദുഷ്പ്രചരണം… ചിത്രം ബി‌ജെ‌പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മകനുമൊത്തുള്ളത്…

മണിപ്പൂരില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷ-അതിക്രമ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി സർക്കാരിനുമെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണെങ്കിലും സംഭവത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിചേര്‍ത്ത് കുറ്റപത്രം വന്നിട്ടില്ല. സംഘര്‍ഷത്തിന്‍റെ വീഡിയോകളും വാര്‍ത്തകളും മണിപ്പൂരില്‍ നിന്നും ഇടയ്ക്കിടെ വരുന്നുണ്ട് എങ്കിലും ആക്രമത്തിന്‍റെ തീവ്രത രാജ്യം അറിഞ്ഞത് കുക്കി ഗോത്രത്തില്‍ പെട്ട രണ്ടു സ്ത്രീകളെ വഴിനീളെ ലൈംഗികമായി ഉപദ്രവിച്ച് നഗ്നരാക്കി പരേഡ് നടത്തിയ വീഡിയോ വെളിയില്‍ വന്നപ്പോഴാണ്. പ്രതികളെ പോലീസ് പിടികൂടി എന്ന വാര്‍ത്തയും പിന്നാലെ […]

Continue Reading

കാലംചെയ്ത ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ അഴുകാത്ത ശരീരം കല്ലറയില്‍- ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ മെഴുക് പ്രതിമയുടേത്…

കാലം ചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം യാതൊരു കേടുംകൂടാതെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1978 മുതൽ 2005 മരിക്കുന്നതുവരെ കത്തോലിക്ക സഭയുടെ തലവനായിരുന്ന ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇപ്പോഴും ഒരു കേടും കൂടാതെ കല്ലറയിൽ സൂക്ഷിക്കപ്പെടുന്നു എന്നാണ് വാദം.  പ്രചരണം  മാർപാപ്പയുടെ മൃതശരീരം ചില്ലു പേടകത്തിൽ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 2005 ല്‍ കാലം ചെയ്ത മാർപാപ്പയുടെ ഭൗതിക ശരീരത്തിന് യാതൊരു കുഴപ്പവുമില്ല എന്നവകാശപ്പെട്ട് ഒപ്പം […]

Continue Reading

മണിപ്പൂരില്‍ കൂട്ടബത്സംഗ കേസില്‍ പിടിയിലായത് മുസ്ലിം യുവാവാണോ? വസ്‌തുത അറിയാം..

വിവരണം മണിപ്പൂർ മുഖ്യപ്രതി.. തൂക്കിയിട്ടുണ്ട് ഒരുവനെ.!! പേര്  ഷെറാബാസ് നുഴഞ്ഞ് കയറിയ റോഹിംഗ്യൻകാരൻ.! പ്രതി സംഘപരിവാർ എന്ന് കഥ മെനയുന്ന കമ്മികൾക്ക് സ്ഥിരം നമോവാകം! ഇവരെ ഇന്ത്യ പുനരധിവസിപ്പിക്കണം എന്ന് നിലവിളിച്ചവർ ഒക്കെ എവിടെ പോയോ ആവോ.!! എന്ന പേരില്‍ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സ്ത്രീകളെ വിവസ്ത്രയാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഈ തലക്കെട്ടോടെ പ്രചരിക്കുന്നത്. പ്രതി മുസ്‌ലിമാണെന്നും റോഹിംഗ്യന്‍ കുടിയേറ്റക്കാരനാണെന്നുമാണ് ഇപ്പോഴുള്ള പ്രചരണം. റനീഷ് ടി ഉദ്യത […]

Continue Reading

മണിപ്പൂര്‍ പോലീസ് അബ്ദുല്‍ ഹിലിമിനെ അറസ്റ്റ ചെയ്തത് കുക്കി വനിതകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിലല്ല; സത്യാവസ്ഥ അറിയൂ…

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രികളെ നഗ്നരാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്‍റെ വീഡിയോ (India’s head hangs in shame as video of two women stripped naked and paraded emerges from Manipur) ലോകത്തിന്‍റെ മുന്നിൽ ഇന്ത്യയുടെ തല ലജ്ജയോടെ കുനിയിച്ചു. രാജ്യത്തിന്‍റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണിത്. മെയ്‌ 4ന് നടന്ന ഈ സംഭവത്തിന്‍റെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് മേയ് 18നാണ്. ഇതിന്‍റെ രണ്ട് മാസത്തിന് ശേഷമാണ് വീഡിയോ വൈറല്‍ ആകുന്നതും പിന്നിട് […]

Continue Reading

‘മണിപ്പൂരിൽ സ്ത്രീകളുടെ നേർക്ക് നടന്ന അതിക്രമത്തിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്ന് ബിജെപി പതാകകൾ കത്തിക്കുന്നു’ എന്ന് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത് പഴയ ദൃശ്യങ്ങൾ..

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ പുരുഷന്മാരുടെ ഒരു വലിയ ആൾക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്യുന്ന കഴിഞ്ഞ ദിവസം പുറത്തു വന്ന സമാനതകളില്ലാത്ത ദൃശ്യങ്ങൾ രാജ്യത്തുടനീളം ജാതി-മത-രാഷ്ട്രീയ ഭേദങ്ങളില്ലാതെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണിപ്പൂരിൽ കുക്കി, മെയ്‌തേയ് എന്നീ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച്, രാജ്യത്തെ നിയമ-ക്രമസമാധാന സംവിധാനങ്ങളുടെ നേർക്ക് കൊഞ്ഞനം കാട്ടിക്കൊണ്ട് ശക്തമായി മുന്നോട്ട് നീങ്ങുന്ന സ്ഥിതിഗതികളുടെ നേർക്കാഴ്ചകൾ രാജ്യത്തെ മുഴുവൻ നിശ്ചലമാക്കാൻ കരുത്തുള്ളതാണ്.  സംഭവം […]

Continue Reading

ഹോം അഫയര്‍ ഓഫീസറായി നടിച്ച് വെട്ടില്‍ കയറി കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ചുള്ള സുരക്ഷ മുന്നറിയിപ്പിന്‍റെ സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ ഒരു ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രകാരം ഹോം അഫയര്‍ ഓഫീസറായി നടിച്ച് വീട്ടില്‍ കയറി കൊള്ളയടിക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. ഈ സംഘത്തിനോട് ജാഗ്രത പാലിക്കണം എന്ന് സന്ദേശത്തില്‍ ആവശ്യപെടുന്നു. പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു ജാഗ്രത സര്‍ക്കാര്‍ വകയായോ പോലീസ് വകയായോ പുറത്ത് ഇറക്കിയിട്ടില്ല എന്ന് കണ്ടെത്തി. എന്താണ് ഈ സന്ദേശത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

‘ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍’- പ്രചരിക്കുന്നത് അമേരിക്കയില്‍ നിന്നുമുള്ള വീഡിയോ

ചന്ദ്രനെ പര്യവേക്ഷണം ചെയ്യുന്നതിനായി ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 അടുത്തിടെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ധാക്കയിലേക്ക് പോകുന്ന വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരൻ ചിത്രീകരിച്ച ചന്ദ്രയാൻ 3 വിക്ഷേപണത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  പ്രചരണം   സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് പ്രകാരം ചെന്നെയില്‍ നിന്നും ധാക്കയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. “ചെന്നൈയിൽ നിന്ന് ധാക്കയിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോ വിമാനം. […]

Continue Reading

കലശയാത്രയുടെ ഈ വീഡിയോ അയോധ്യയിലെതല്ല…

അയോധ്യയില്‍ വിശാലമായ കലശയാത്ര എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അയോധ്യയിലെതല്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.  വീഡിയോയില്‍ കാണുന്ന സംഭവം എവിടെത്തെതാണ് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിശാലമായ ഒരു കലശയാത്ര കാണാം. ഈ വീഡിയോ അയോധ്യയിലെതാണ് എന്ന് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നു.  പക്ഷെ ഈ വീഡിയോ ശരിക്കും അയോധ്യയില്‍ ലക്ഷകണക്കിന് ചേര്‍ന്ന […]

Continue Reading

കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീറിന്‍റെ സമീപം മദ്യക്കുപ്പി – പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ചിത്രം

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളില്‍  സജീവമായ കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ബി ആർ എം ഷഫീർ ഒരു ബെഞ്ചിൽ ഇരുന്ന് ആഹാരം കഴിക്കുന്നതിന് സമീപം ഒരു മദ്യകുപ്പിയും അതില്‍ നിന്നും കുടിക്കാനായി ഗ്ലാസില്‍ പകര്‍ന്ന നിലയില്‍ കുറച്ച് മദ്യം സമീപത്ത് വെച്ചിരിക്കുന്നതുമായ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഷഫീർ പരസ്യമായി മദ്യപിക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഒറ്റയ്ക്ക് […]

Continue Reading

കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സ്വന്തമാക്കി എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വാങ്ങിയതാണ്.. പിണറായി ആയിരുന്നെങ്കിൽ ബ്രേക്കിംങ് ന്യൂസും അന്തിചർച്ചയുമായി പൊളിക്കാരുന്നു ലെ മാപ്രകൾ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സാദിഖലി തങ്ങളാണ് വീഡിയോയില്‍ കാര്‍ ഓടിക്കുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയും കാറില്‍ കയറുന്നുണ്ട്. മീഡയ വണ്‍ ചാനലിന്‍റെ വാട്ടര്‍മാര്‍ക്കുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മള്‍ […]

Continue Reading

മൈസൂർ ബാംഗ്ലൂര്‍ എക്സ്പ്രസ്സ് പാതയുടെ ചിത്രം കാസര്‍ഗോഡ് തലപ്പാടി- ചെങ്കള ദേശീയപാതയുടെ പേരില്‍ പ്രചരിപ്പിക്കുന്നു

ദേശീയപാത വികസന പദ്ധതി കേരളത്തില്‍ അതിവേഗം പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഗതാഗത കുരുക്കുകള്‍ ഒഴിവായി, സുഗമമായ യാത്ര സമയ നഷ്ടമില്ലാതെ സാധ്യമാകും. ചില സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. കാസര്‍ഗോഡ് തലപ്പാടി- ചെങ്കള പാത നിര്‍മ്മാണം പൂര്‍ത്തിയായ ശേഷമുള്ള റോഡിന്‍റെ ചിത്രമെന്ന അവകാശവാദത്തോടെ ആറുവരി പാതയുടെ ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വിസ്താരമേറിയ പത്തുവരി പാതയുടെ ചിത്രമാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ പണി പൂര്‍ത്തിയായ ആദ്യ റീച്ചായ കാസര്‍ഗോഡ് […]

Continue Reading

അടുത്ത അഞ്ച് വര്‍ഷവും ഇടത്പക്ഷം തന്നെ കേരളം ഭരിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായി കെ.മുരളീധരന്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അടുത്ത അഞ്ച് വര്‍ഷവും പിണറായി കേരളം ഭരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റ്. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന്  ഇതുവരെ 134ല്‍ അധികം റിയാക്ഷനുകളും 92ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കെ.മുരളീധരന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. […]

Continue Reading

ഇന്ത്യ വിഭജിക്കുന്ന തിരുമാനം തന്‍റെതായിരുന്നു എന്ന് നെഹ്‌റു സമ്മതിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

ഇന്ത്യയെ വിഭജിക്കാനുള്ള തിരുമാനം തന്‍റെതായിരുന്നു എന്ന് പണ്ഡിറ്റ്‌ നെഹ്‌റു സമ്മതിക്കുന്നു എന്ന് വാദിച്ച് പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ പഴയെ അഭിമുഖത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റ്‌ നെഹ്‌റു അഭിമുഖത്തില്‍ പറഞ്ഞത് പ്രചരണത്തില്‍ വാദിക്കുന്നതല്ല. എന്താണ് പണ്ഡിറ്റ്‌ നെഹ്‌റു ഇന്ത്യയുടെ വിഭജനത്തിനെ കുറിച്ച് പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെ ഒരു അഭിമുഖത്തിന്‍റെ വീഡിയോ ക്ലിപ്പ് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ […]

Continue Reading

അകമ്പടി വാഹനം ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായപ്പോള്‍ മന്ത്രി ശിവന്‍കുട്ടി സഞ്ചരിച്ച വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം കൊല്ലം ജില്ലയില്‍ വച്ച് ഒരു ആംബുലന്‍സില്‍ ഇടിച്ച് ആംബുലന്‍സ് മറിയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മന്ത്രിയെ വിമര്‍ശിച്ചു കൊണ്ടാണ് പ്രചരണങ്ങള്‍ കൂടുതലും നടക്കുന്നത്.  പ്രചരണം  കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹന വ്യാഹന വ്യൂഹം കടന്നു പോകുമ്പോള്‍ പൈലറ്റ് വാഹനം വലതു ഭാഗത്ത് നിന്നും വരുകയായിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയും ആംബുലന്‍സ് കീഴ്മേല്‍ മറിഞ്ഞ് റോഡില്‍ കിടക്കുന്നതും ഇതിനിടെ മന്ത്രിയുടെ […]

Continue Reading

ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

മാനസിക ദൗർബല്യം നേരിടുന്നു എന്ന് പറയപ്പെടുന്ന ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും ഒരു വ്യക്തി നിഷ്ക്കരുണം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.  വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നും  മൂത്രമൊഴിക്കുന്ന വ്യക്തിയുടെ പേര് പര്‍വേസ്  ശുക്ല എന്നാണെന്നും ഇയാളുടെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി എന്നും പിന്നീട് വാർത്തകൾ വരുകയുണ്ടായി.  ഇതിനുശേഷം മധ്യപ്രദേശിൽ ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ […]

Continue Reading

ഹരിയാനയില്‍ ജനവാസ മേഖലയില്‍ മുതല ഇറങ്ങിയപ്പോഴുള്ള വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മുതല നീന്തി പോകുകയും ഒരാള്‍ ഒരു ജനവാസ മേഖലയില്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളത്തില്‍ മുങ്ങിയ ഹരിയാനയിലെ റോഡില്‍ ഭീമന്‍ മുതല എന്ന തലക്കെട്ട് നല്‍കിയാണ് രണ്ട് വീ‍ഡിയോകള്‍ പ്രചരിപ്പിക്കുന്നത്. മീഡിയ വണ്‍ ചാനല്‍ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക്  നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ പ്രളയത്തില്‍ ഹരിയാനയില്‍ നിന്നുള്ള […]

Continue Reading

ബംഗാളില്‍ ജിഹാദികള്‍ സൈനിക വാഹനം തടയുന്ന ദൃശ്യങ്ങള്‍ – ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബംഗാളില്‍ മുസ്ലിം തീവ്രവാദികള്‍ സൈനികരുടെ വാഹനം തടയുന്നു എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലൻസിന് അകമ്പടി പോകുന്ന പ്രതിരോധ സേനയുടെ വാഹനം പ്രതിഷേധക്കാർ തടയുന്നു എന്നാണ് പോസ്റ്റിലെ വിവരണം. ഇസ്ളാമിക രീതിയില്‍  നീളന്‍ കുപ്പായവും തലയില്‍ തുണിയും ധരിച്ച ഒരു സംഘം ആളുകള്‍ ലാത്തിയുമായി വാഹനത്തെ തടയുന്നത് വീഡിയോയിൽ കാണാം. ആംബുലൻസ് പരിശോധിച്ച ശേഷം പ്രതിഷേധക്കാർ രോഷാകുലരാകുന്നുണ്ട്. ബംഗാളില്‍ മുസ്ലിം തീവ്രവാദികളാണ് ഇവര്‍ എന്നു സൂചിപ്പിച്ച് […]

Continue Reading

ഉത്തര്‍പ്രദേശിലെ റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

കേരളത്തില്‍ മഴ കാരണം റോഡിലുണ്ടായ കുഴിയില്‍ പെട്ട ഒരു വണ്ടി എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കേരളത്തിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വണ്ടി റോഡിന്‍റെ നടുവില്‍ ഒരു വലിയ കുഴിയില്‍ വീണു കിടക്കുന്നതായി കാണാം. ഈ കാഴ്ച കേരളത്തിലെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി.  ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  പഴയ ഒരുചിത്രം മഴക്കെടുതിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം  എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി. 💪 Lalsalam 💪” FB post archived link […]

Continue Reading

കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ […]

Continue Reading

റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ ഡ്രൈവർ നൃത്തം ചെയ്യുന്ന വീഡിയോ കേരളത്തിലെതല്ല, ഗുജറാത്തിലെതാണ്… സത്യമറിയൂ…

അതി തീവ്ര മഴയും മഴക്കെടുതികളും കേരളത്തില്‍ ഏതാണ്ട് എല്ലാ ജില്ലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതുകൊണ്ട് വീടുകളില്‍ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ വെള്ളക്കെട്ടുള്ള റോഡിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിലെ വെള്ളക്കെട്ടില്‍ സന്തോഷവാനായി നൃത്തം ചെന്ന ഒരു വ്യക്തിയെ ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചുകൊണ്ടുള്ള ഗാനം കേള്‍ക്കാം. ഈ […]

Continue Reading

ഫ്രാന്‍സില്‍ പ്രതിഷേധത്തിനിടെ പള്ളി കത്തിച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഈ കൂട്ടത്തില്‍ തീപിടിച്ച ഒരു പള്ളിയുടെയും (Gothic Church in France set on fire) ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഫ്രാന്‍സില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപെടുത്തിയിട്ടാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഫ്രാന്‍സില്‍ […]

Continue Reading

‘ഫ്രാന്‍സില്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും പൊതുനിരത്തില്‍ നമസ് അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍’ – റഷ്യയിലെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ട്രാഫിക് നിയമ ലംഘനത്തിന്‍റെ പേരിൽ അൾജീറിയയിൽ നിന്നുള്ള മുസ്ലിം യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനുശേഷം ഫ്രാൻസിൽ തുടർന്നു വന്നിരുന്ന ആഭ്യന്തര കലാപങ്ങൾക്ക് അല്പം ശമനമുണ്ടായി എന്നാണ് പുതിയ വാർത്തകൾ. 160 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ പ്രതിഷേധങ്ങൾ ഉണ്ടായി എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  സംഘര്‍ഷത്തിനിടയിലും ഫ്രാൻസിൽ മുസ്ലീങ്ങൾ പൊതുനിരത്തിൽ പരസ്യമായി കൂട്ടത്തോടെ നമസ് നടത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇതിനിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഫ്രാൻസിൽ പൊതുനിരത്തിൽ പരസ്യമായി […]

Continue Reading

ഫ്രാന്‍സിലെ പ്രതിഷേധത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

അല്‍ജെറിയന്‍ വംശജനായ നാഹേല്‍ മര്‍സൂക് (Nahel Merzouk) എന്ന 17 വയസുകാരനെ പോലീസ് വെടിവെച്ചു കൊന്നതിന് ശേഷം ഫ്രാന്‍സില്‍ ഉയര്‍ന്ന തീവ്ര പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധത്തില്‍ പലയിടത്തും ഹിംസാത്മക സംഘര്‍ഷങ്ങളുണ്ടായി. ഇതിനിടെ ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരമായ പാരിസിലെ റിപബ്ലിക് പ്ലേസിന്‍റെ (Place De Republique) അവസ്ഥ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ നിലവില്‍ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് ഹൈക്കോടതിക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത..

വിവരണം മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം.ആര്‍ഷോയുടെ വിവാദ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പി.എം.ആര്‍ഷോ നല്‍കിയ ഗൂഡാലോചന പരാതിയില്‍ സ്റ്റേ ഇല്ലാ. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ആര്‍ഷോയുടെ പരാതിയുടെ മേലുള്ള അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന് സ്റ്റേ ഇല്ലായെന്നും ചോദ്യ ചെയ്യലിനോട് സഹകരിക്കണമെന്നും കോടതി പറഞ്ഞു എന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഹൈക്കോടതി വിധിക്കെതിരെ രംഗത്ത് വന്നു എന്ന തരത്തില്‍ ഒരു […]

Continue Reading

കുതിരാൻ തുരങ്കം വഴി കോയമ്പത്തൂർ-തൃശൂർ 10 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാമെന്ന് വ്യാജ പ്രചരണം

കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള 114 കിലോമീറ്റര്‍ ദൂരം വെറും 10 മിനിറ്റ് സമയം കൊണ്ട് തുരങ്ക പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍  കടന്നുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി ദേശീയ വക്താവും ഭാരതീയ ക്രിസ്ത്യൻ മഞ്ച് പ്രസിഡന്‍റുമായ ടോം വടക്കന്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ ഇതേ വീഡിയോ പങ്കുവച്ചിരുന്നു.  പ്രചരണം  തുരങ്കപാതയിലേയ്ക്ക് കയറി വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. അടിക്കുറിപ്പ് ഇങ്ങനെ: “കേരള മാധ്യമങ്ങൾ അറിഞ്ഞില്ല. കോയമ്പത്തൂർ തൃശൂർ തുരങ്ക […]

Continue Reading

ഫ്രാന്‍സിലെ കലാപത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത് പഴയ ചിത്രം…

ഒരു അള്‍ജീറിയന്‍ മുസ്ലിം യുവാവിനെ പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം ഫ്രാന്‍സില്‍ നടക്കുന്ന ഹിംസാത്മകമായ പ്രതിഷേധത്തിന്‍റെ (Violence in France) ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന്‍റെ താഴെ […]

Continue Reading

ഈ ചിത്രം പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടേതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പ്രളയാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പുനര്‍ജനി. എന്നാല്‍ പുനര്‍ജനിയുടെ പേരില്‍ വി.ഡി.സതീശന്‍ വിദേശത്ത് നിന്നും ഫണ്ട് പിരിവ് നടത്തിയെന്നും ഇതുവരെ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചില്ലായെന്നുമുള്ള പരാതി ഉയര്‍ന്നു. തുടര്‍ന്ന് ഇഡി പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ ചിത്രം പുറത്ത് വിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് […]

Continue Reading

നഗ്നയായി സ്ത്രീ പോലീസിനെ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നുള്ളതല്ല, ഉത്തര്‍പ്രദേശിലെതാണ്…

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ  അക്രമങ്ങള്‍ തുടരുന്നു എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ ഇപ്പൊഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വർഷം മെയ് മുതൽ, മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഒരു യുവതി  നഗ്നനായി ഓടുകയും വടികൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥനെ ഓടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.   പ്രചരണം  പൂര്‍ണ്ണമായും നഗ്നയായ ഒരു സ്ത്രീ കൂട്ടമായി നില്‍ക്കുന്ന പോലീസുകാരെ ആക്രോശത്തോടെ വെല്ലുവിളിക്കുന്നതും നീലമുള്ള വടി […]

Continue Reading

പരുക്കേറ്റ കടലാമയെ രക്ഷിക്കാന്‍ സഹായിക്കുന്ന സ്രാവ്- വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

മനുഷ്യരാശി മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവിയും വിസ്മയത്തിന്‍റെ ഓരോ കലവറകള്‍ തന്നെയാണ്. മനുഷ്യരെക്കാള്‍ വിവേക പൂര്‍വം മൃഗങ്ങള്‍ പലപ്പോഴും പെരുമാറ്റം കാഴ്ചവയ്ക്കുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയ റീലുകളില്‍ ഓമന മൃഗങ്ങളുടെ രസകരമായ കുസൃതികളും തമാശകളും എത്ര വേഗമാണ് വൈറലാകുന്നത്.  ഗുരുതരമായി പരിക്കേറ്റ കടലാമയെ രക്ഷിക്കാൻ സഹായിക്കുന്ന സ്രാവിന്‍റെ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സ്രാവ് കടലാമയെ അതിവേഗം മുന്നിലേയ്ക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് […]

Continue Reading

തെരുവ് നായ വിദേശ വനിതയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോവളത്ത് നിന്നുള്ളതല്ല, സത്യമിങ്ങനെ…

തെരുവ് നായ ശല്യം മൂലം പലയിടത്തും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിന് പോലും ഇതിനകം കേരളം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബീച്ചില്‍ തെരുനായ വിദേശ വനിതയെ കടിക്കുന്ന വീഡിയോ കോവളത്ത് നിന്നുള്ളതാണ് എന്ന നിലയില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം  ബിക്കിനി ധരിച്ച് ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്ന വിദേശ വനിതയുടെ അടുത്തേക്ക് ഒരു നായ വരുന്നതും അപ്രതീക്ഷിതമായി അവരുടെ പിന്നില്‍ കടിക്കുന്നതും അവര്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇത് കോവളത്ത് സമീപകാലത്ത് നടന്നതാണ് […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

ടൈറ്റന്‍ അന്തര്‍വാഹിനി അപകടത്തില്‍പ്പെട്ടവരുടെ അവസാന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ഇതാണ് ആ അന്ത്യയാത്ര…കോടികൾ മുടക്കിയ.. മരണം വില കൊടുത്തു വാങ്ങിയ അച്ഛനും 19 വയസ്സുള്ള മകനും ഒരുമിച്ച യാത്രയിലെ അവസാന നിമിഷങ്ങൾ.. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം കടലിന്‍റെ അടിത്തട്ടില്‍ തകരുകയും 5 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഓഷ്യന്‍ ഗേറ്റ് കമ്പനി നിര്‍മ്മിച്ച ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരണപ്പെട്ടവരുടെ അവസാന വീഡിയോയാണിതെന്ന പേരില്‍ പ്രചരണം. സിദ്ദിഖ് പിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരണം  പ്രധാനമന്ത്രി മോദിക്കെതിരെ അമേരിക്കയില്‍ ജനക്കൂട്ടം റോഡുകളിൽ പ്രതിഷേധിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി മോദിയുടെ കൂറ്റന്‍ പ്ലക്കാര്‍ഡ് ഉണ്ടാക്കി അതില്‍ ചെരുപ്പ് മാല അണിയിച്ച് ‘ഇന്ത്യയുടെ ഭീകരതയുടെ മുഖം’ എന്ന മുദ്രാവാക്യം എഴുതി […]

Continue Reading

സമുദ്രാന്തര്‍ഭാഗത്ത് തകര്‍ന്ന ടൈറ്റന്‍ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍- പ്രചരിക്കുന്നത് സൃഷ്ടിച്ചെടുത്ത വീഡിയോ

കഴിഞ്ഞ ആഴ്ച 5 യാത്രക്കാരുമായി 1912 തകർന്ന കടലിനടിയിലേക്ക് താണുപോയ ടൈറ്റാനിക് കപ്പൽ കാണാനായി കഴിഞ്ഞയാഴ്ച 5 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റൻ എന്ന സബ്മേഴ്സിബിള്‍ ഉഗ്രസ്ഫോടനത്തിൽ തകർന്നതായും 5 യാത്രക്കാരും മരിച്ചതായും സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം തകർന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ എന്ന പേരിൽ പല വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അന്തർവാഹിനിയുടെ പേര് കാണാവുന്ന രീതിയിലുള്ള അവശിഷ്ടങ്ങളുടെ ഒരു വീഡിയോ സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും പകർത്തിയതായി അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സമുദ്ര അന്തർ ഭാഗത്തുനിന്ന് […]

Continue Reading

യോഗ ദിനത്തില്‍ വിദേശ വനിതകള്‍ RSS ഗീതം ആലപിക്കുന്ന വീഡിയോ പഴയതാണ്… സത്യമറിയൂ…

അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും പല രാജ്യങ്ങളും വിപുലമായി ആചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യോഗാ ദിനാചരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി അമേരിക്കയില്‍ യോഗ ദിനാചരണത്തിന് നേരിട്ട് നേതൃത്വം നൽകുകയും ചെയ്തു. ഇറ്റലിയിൽ യോഗാ ദിനത്തിൽ ഇത്തവണ രാഷ്ട്രീയ സ്വയം സേവാസംഘത്തിന്‍റെ ഒരു ഗീതം വിദേശ വനിതകൾ ആലപിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം വലിയ മൈതാനത്ത് നൂറ് കണക്കിന് പേർ യോഗ ചെയ്യുന്നതിനായി ഒത്തുകൂടിയിരിക്കുന്നതും വിദേശ വനിതകൾ […]

Continue Reading

നടന്‍ ടി.എസ്.രാജു മരണപ്പെട്ടു എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..

വിവരണം ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച മുതിര്‍ന്ന നടനായ ടി.എസ്.രാജു അന്തരിച്ചു എന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. നിരവധി മലയാളം സിനിമ താരങ്ങളും അനുശോചനം രേഖപ്പെടുത്തിയും മറ്റും പോസ്റ്റുകള്‍ അവരുടെ പ്രൊഫൈലുകളില്‍ പങ്കുവെച്ചു. അഡൂര്‍ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിലവില്‍ നിരവധി ഷെയറുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ ടി.എസ്.രാജു അന്തരിച്ചു എന്ന പ്രചരണം വസ്‌തുതാപരമാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം […]

Continue Reading

ബാലസോര്‍ അപകടത്തിന്‍റെ പ്രധാന പ്രതി സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ സിബിഐ പിടികൂടി കൈകാര്യം ചെയ്യുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഓഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം അന്വേഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി‌ബി‌ഐയെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ സി‌ബി‌ഐ ബഹനാഗ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ പിടികൂടിയെന്നും കേസ് അന്വേഷണത്തിന്‍റെ ഭാഗമായി അയാളെ മര്‍ദ്ദിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.    പ്രചരണം  ഒരു വ്യക്തിയെ നഗ്നനാക്കി കൈകള്‍ പിന്നില്‍ കെട്ടിയിട്ട് മരത്തടി കൊണ്ട് ക്രൂരമായി മർദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒരു മദ്രസയിൽ ഒളിച്ചിരുന്ന പ്രതിയെ സി‌ബി‌ഐ പിടികൂടി […]

Continue Reading

അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന ടൈറ്റിലില്‍ ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത ഇതാണ്..

വിവരണം അന്തര്‍വാഹിനിയില്‍ കടലിന്‍റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവിശിഷ്ടങ്ങള്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളുടെ സംഘം അന്തര്‍വാഹനി പൊട്ടിത്തെറിച്ച് മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ടൈറ്റന്‍ എന്ന പേടകത്തില്‍ അടിത്തട്ടിലേക്ക് സഞ്ചരിച്ച 5 പേരാണ് മരണപ്പെട്ടത്. ഇതെ കുറിച്ച് മലയാളം മാധ്യമങ്ങളിലും വിദഗ്‌ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മാതൃഭൂമി ന്യൂസ് ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന പേരില്‍ പങ്കെടുത്തത് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് എന്ന പേരില്‍ മാതൃഭൂമി […]

Continue Reading

സന്യാസ വേഷധാരികളെ ആക്രമിച്ച വീഡിയോ- ദൃശ്യങ്ങള്‍ പഞ്ചാബിലെതല്ല, സത്യമിതാണ്…

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മത പുരോഹിതന്മാർക്ക് നേരെയുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ചില ആക്രമണങ്ങൾ അതിക്രൂരവും ഹത്യകളിൽ കലാശിക്കുന്നതുമാണ്. രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയും ചിത്രങ്ങളും മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു ഹിന്ദു സന്യാസ വേഷം ധരിച്ച ഒരു വ്യക്തിയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം സന്യാസ വേഷം ധരിച്ച ഒരാളെ മറ്റൊരാൾ മുറിയിൽ കട്ടിലിൽ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം […]

Continue Reading

ഈ ചിത്രം 1962ല്‍ ചൈനക്കെതിരെ യുദ്ധം ചെയ്യുന്ന RSS കാരുടെതല്ല…

1962ല്‍ RSS പ്രവര്‍ത്തകര്‍ ചൈനക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം യുദ്ധം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം RSS പ്രവര്‍ത്തകരുടെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “1962ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ സൈന്യത്തെ സഹായിക്കുന്ന സ്വയം സേവകര്‍.” RSS […]

Continue Reading

കര്‍ണാടകയില്‍ വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരാണോ? സത്യാവസ്ഥ അറിയൂ…

കര്‍ണാടകയില്‍ ഈ മാസം വൈദ്യുതി ബില്‍ കണ്ട് സാധാരണകാര്‍ക്ക് ‘ഷോക്ക്‌’ അടിച്ചു. കര്‍ണാടകയില്‍ എല്ലാ മാസം 200 യുണിറ്റ് വൈദ്യതി സൌജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്‌ ഇപ്പൊൾ വൈദ്യതി നിരക്കുകള്‍ അമിതമായി കൂട്ടി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തില്‍ ചില കാര്യങ്ങള്‍ തെറ്റാണ്. വൈദ്യുതി നിരക്കുകള്‍ കൂട്ടിയത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്‍റെ സമയത്ത് എടുത്ത തിരുമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ്. എന്താണ് ഉയര്‍ന്ന […]

Continue Reading

രാജ്യസുരക്ഷയ്ക്ക് വേണ്ടി അതിര്‍ത്തിയില്‍ ചെറുനാരങ്ങയും പച്ചമുളകും തൂക്കുന്ന പ്രതിരോധ മന്ത്രിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാജ്യസുരക്ഷാ മന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങും കെട്ടിതൂക്കി രാജ്യസുരക്ഷ ഉറപ്പ് വരുത്തുന്നു.. കോമാളികളെ തെരഞ്ഞെടുത്താന്‍ ഇതുപോലെയുള്ള കോമഡ‍ിയെ കാണാന്‍ ഒക്കു ദേശ്‌വാസിയോം..  എന്ന തലക്കെട്ട് നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അതിര്‍ത്തയിലെ വേലിയില്‍ നാരങ്ങയും പച്ചമുളകും തൂക്കുന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുനില്‍ മൂലാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 37ല്‍ അധികം റിയാക്ഷനുകളും 40ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

നവീന മേല്‍പ്പാലത്തിന്‍റെ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, തമിഴ്നാട്ടിലേതാണ്…

കേരളത്തിലെ ഹൈവേകൾ അടക്കമുള്ള പല റോഡുകളും ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. നിര്‍മ്മാണം പൂർത്തിയായ റോഡുകളുടെയും പാലങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വകുപ്പുകളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പേജുകളും പ്രചരിപ്പിക്കുന്നുണ്ട്.  ഇതിനിടയിൽ വളരെ മനോഹരമായി പണിത ട്രമ്പറ്റ് ഇന്‍റര്‍സെക്ഷന്‍  ഫ്‌ളൈഓവര്‍ റോഡിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഉയർത്തിക്കെട്ടിയ ആറുവരി-എട്ടുവരി ഫ്ലൈ ഓവർ പാതകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് കേരളത്തില്‍ ഈയിടെ നിര്‍മ്മിച്ച റോഡുകളാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് […]

Continue Reading

മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മ്യാന്‍മാറിലെ വീഡിയോ; സത്യാവസ്ഥ അറിയൂ…

മണിപ്പൂരില്‍ വംശീയ സംഘര്‍ഷത്തിന്‍റെയും ഹത്യകളുടെയും  വാര്‍ത്തകള്‍ വരുന്നത്തിനിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി വെടിവെച്ച് കൊല്ലുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ മണിപ്പൂരിലെതല്ല എന്ന് കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടി തലയില്‍ കൈ വെച്ച് മുട്ടുകുത്തി നില്‍കുന്നതായി കാണാം. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഭീകര വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ആണ്. ഈ സ്ക്രീന്‍ഷോട്ടിനെ […]

Continue Reading

പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം  ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.  ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  കേരള മുഖ്യമന്ത്രി പിണറായി വിജയൻ […]

Continue Reading

ഏകീകൃത സിവില്‍ കോഡ് ‘ഇന്ത്യയുടെ പുതു ചരിത്രം’ എന്ന് തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഏകീകൃത സിവില്‍ കോഡ് നിയമത്തില്‍ മതസംഘടനകളോടും പൊതുജനങ്ങളോടും അഭിപ്രായം തേടാന്‍ നിയമ കമ്മീഷന്‍ ഉത്തരവിറക്കിയ വാര്‍ത്തയിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളും മലയാളത്തിലെ മാധ്യമങ്ങളും ജൂണ്‍ 14ന് വന്ന ഉത്തരവിന് വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അതെ സമയം ഇന്ത്യയുടെ പുതിയ ചരിത്രമാണ് ഏകീകൃത സിവില്‍ കോഡ് എന്ന് തരത്തില്‍ മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കി എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സ്വസ്തം ശാന്തം എന്ന പ്രൊഫൈലില്‍ നിന്നും ഇന്ത്യാ ചരിത്രം […]

Continue Reading

ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റ് വ്യാജമാണ്… അദ്ദേഹത്തിന് സാമൂഹ്യ മാധ്യമ അക്കൌണ്ടുകളില്ല…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്‍റെ പേരിലുള്ള ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കുറിപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു.  പ്രചരണം  “എനിക്കും വലിയ തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ കോൺഗ്രസ് ഒരിക്കലും എന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു ജോലിയും ചെയ്യാൻ എന്നെ അനുവദിച്ചില്ല. നരേന്ദ്ര മോദി സ്വയം തീരുമാനങ്ങൾ എടുക്കുന്നു, അതുകൊണ്ടാണ് രാജ്യം പുരോഗമിക്കുന്നത്” എന്ന മട്ടിലുള്ള കാര്യങ്ങളാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ […]

Continue Reading

മന്ത്രി ആര്‍.ബിന്ദു ഇംഗ്ലിഷല്‍ പറഞ്ഞ ആ വാചകം തെറ്റല്ലാ.. വിശദമായ റിപ്പോര്‍ട്ട് വായിക്കാം..

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഇന്ത്യാ ടുഡേയുടെ സൗത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. “Wherever I go I take my house in my head” എന്ന് മന്ത്രി ആര്‍.ബിന്ദു നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ് ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും തുടക്കം. ഇംഗ്ലിഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്ഡിയുമുള്ള ആര്‍.ബിന്ദു പ്രസംഗത്തില്‍ പറഞ്ഞ വാചകങ്ങള്‍ തെറ്റാണെന്നും ഇതിന് അര്‍ത്ഥം വീട് താന്‍ തലയില്‍ […]

Continue Reading

ലഹരിക്കെതിരെ ബിനീഷ് കോടിയേരിയുടെ പ്രസ്താവന എന്ന തരത്തില്‍ കൈരളി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം മയക്കുമരുന്നിനെതിരെ കേരള ജന സമൂഹം ജാഗ്രത പാലിക്കണം എന്ന് ബിനീഷ് കോടിയേരി പറഞ്ഞു എന്ന് കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ലഹരിക്കച്ചവടത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന ഇഡി കേസെടുത്തത് പ്രകാരം ബെംഗളുരുവില്‍ ജയിലില്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ബിനീഷ് കോടിയേരി. അതുകൊണ്ട് തന്നെ മയക്കുമരുന്നിനെതിരെ ബിനീഷ് ഇത്തരമൊരു പ്രസ്താവന നടത്തിയത് വിരോധാഭാസമാണെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ശ്രീ […]

Continue Reading

ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് […]

Continue Reading

ബിബിസി 40 കോടി രൂപ വെട്ടിച്ചെന്ന് സമ്മതിച്ചോ? മാധ്യമങ്ങളില്‍ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍

Image Credit: Google ബിബിസി നികുതി വെട്ടിച്ചെന്ന് സമ്മതിച്ചു എന്ന വാര്‍ത്ത‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കുറിച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ബിബിസി 40 കോടി രൂപയാണ് വെട്ടിച്ചത് എന്നും ഈ വാര്‍ത്തകളില്‍ ആരോപ്പിക്കുന്നു.   ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. അവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം ബിബിസി 40 കോടി രൂപയുടെ വിവരങ്ങള്‍ മറിച്ച് വെച്ചു എന്നൊരു ഇമെയിലില്‍ സമ്മതിച്ചു. ഈ കാര്യം ഹിന്ദുസ്ഥാന്‍ ടൈംസിന് അറിയിച്ചത് ആദായ നികുതി വകുപ്പിലെ രണ്ട് അധികാരികളാണ് അറിയിച്ചത് എന്നും വാര്‍ത്ത‍യില്‍ […]

Continue Reading

ബിജെപിയിൽ ചേർന്നത് തെറ്റ്- മെട്രോമാന്‍ ഇ. ശ്രീധരന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന

ഇന്ത്യയുടെ മെട്രോമാൻ എന്ന് വിശേഷിപ്പിക്കുന്ന ഇ. ശ്രീധരൻ ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ പാലക്കാട് നിന്നും മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും അദ്ദേഹം പതിവുപോലെ മാധ്യമ വാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇടം നേടുന്നുണ്ട്.  ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയ സിനിമ സംവിധായകനായ രാജസേനന്‍, സിനിമാതാരം ഭീമന്‍ രഘു തുടങ്ങിയവര്‍ ഇക്കഴിഞ്ഞ ദിവസം ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോയിരുന്നു. ഇപ്പോൾ മെട്രോ മാൻ ഇ.ശ്രീധരൻ ബിജെപിയെ തള്ളിപ്പറഞ്ഞു പ്രസ്താവന നടത്തിയെന്ന് ന്ന് സൂചിപ്പിച്ച് ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്  പ്രചരണം […]

Continue Reading

കമിതാക്കളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ഇറക്കി വിടുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്? വസ്‌തുത അറിയാം..

വിവരണം ഒരു പെണ്‍കുട്ടി യുവാവിന്‍റെ കയ്യില്‍ പിടിച്ച് കൊണ്ട് നടന്ന് രണ്ട് കെട്ടിടങ്ങള്‍ക്ക് ഇടയിലെ നടവഴിയില്‍ മറഞ്ഞ് നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ കണ്ണില്‍ ഇവര്‍ പെടുകയും അയാള്‍ അവരെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യമെന്ന് തോന്നിക്കുന്ന ഈ വീഡിയോ. കൊല്ലത്ത് പട്ടാപകൽ സുടാപ്പി മജീദിനേ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി.. കൊല്ലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യമാണിതെന്ന പേരിലാണ് […]

Continue Reading

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

വീഡിയോയില്‍ നൃത്തം ചെയ്യുന്നത് മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയല്ല, മറ്റൊരു കുട്ടിയാണ്… ദയവായി വീഡിയോ പങ്കുവയ്ക്കരുത്…

മാവലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസുകാരിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്ന മനസ്സാക്ഷി മരവിക്കുന്ന വാര്‍ത്തയിലേയ്ക്കാണ് കേരളം ഇക്കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്നത്. നക്ഷത്രക്ക് പ്രണാമം അര്‍പ്പിച്ച് കണ്ണീരൊഴുക്കാത്തവരായി കേരളക്കരയില്‍ ആരുമുണ്ടാകില്ല. സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാവരും കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ക്രൂരത കാട്ടിയ പിതാവിനെതിരെ രോഷപ്രകടനം നടത്തുകയും ചെയ്തുകൊണ്ട് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഇതിനിടെ നക്ഷത്ര മോള്‍ ഡാന്‍സ് കളിക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രചരണം  സമയമിതപൂര്‍വ്വ സായാഹ്നം എന്ന […]

Continue Reading

എരുമേലിയിലെ പള്ളിയില്‍ ഭണ്ഡാരപ്പെട്ടിയുടെ കണക്കെടുപ്പ് ദൃശ്യങ്ങള്‍ – പ്രചരിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ പഗ്ല മസ്ജിദിന്‍റെത്…

ശബരിമലയിലെ എരുമേലിയില്‍ നിന്നുമാണ് എന്നവകാശപ്പെട്ട് മുസ്ലിം ആരാധനാലയത്തിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം എണ്ണി തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  മുസ്ലിം ആരാധനാലയത്തിലെ വലിയ ഭണ്ഡാര പെട്ടി തുറക്കുന്നതും അതിലെ പണം ചാക്കുകളിലേക്ക് പോലീസ് അകമ്പടിയോടെ നിറക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഇത് ശബരിമലയ്ക്ക് സമീപം എരുമേലി പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നും ഹിന്ദു ആരാധനാലയങ്ങളുടെ പണം പൊതുവില്‍ സർക്കാർ എടുക്കും, എന്നാൽ മുസ്ലിം ആരാധനാലയങ്ങളുടേത് അവർ തന്നെയാണ് വിനിയോഗിക്കുന്നതെന്നും സൂചിപ്പിച്ച് ദൃശ്യങ്ങളുടെ ഒപ്പമുള്ള […]

Continue Reading

സെക്സ് കായിക ഇനമായി സ്വീഡന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും വ്യാജ പ്രചരണം

സ്വീഡനിൽ നിന്നും വളരെ വിചിത്രമായ ഒരു വാർത്ത കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു സ്വീഡനിൽ സെക്സ് കായിക വിനോദമായി അംഗീകരിച്ചു എന്നതാണത്.  മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വാർത്ത കൊടുത്തതോടെ പല ഓൺലൈൻ മാധ്യമങ്ങളും വാര്‍ത്ത പ്രചരിപ്പിച്ചു തുടങ്ങി  പ്രചരണം യൂറോപ്പ്യൻ രാജ്യമായ സ്വീഡൻ സെക്സിനെ കായിക ഇനമായി അംഗീകരിച്ചുവെന്നും ചാമ്പ്യൻഷിപ്പ് നടത്താൻ തയ്യാറാവുകയാണെന്നും പോസ്റ്റിൽ അറിയിക്കുന്നു. FB post archived link സ്വീഡിഷ് സെക്സ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പ് എന്നായിരിക്കും മത്സരത്തിന്‍റെ പേര് എന്നും […]

Continue Reading

കറുത്ത് ഷര്‍ട്ടിട്ട് കാറില്‍ യാത്ര ചെയ്താല്‍ എഐ ക്യാമറയ്ക്ക് സീറ്റ് ബെല്‍റ്റ് ഡിറ്റെക്‌ട് ചെയ്യാന്‍ കഴിയില്ലേ? കറുത്ത ഷര്‍ട്ടിട്ടവര്‍ക്ക് പിഴ ഈടാക്കുമോ? എന്താണ് വാസ്തവം..

മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ എഐ ക്യാമറ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. നിയമം ലംഘിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മെസേജായി ചെല്ലാന്‍ ഫോണിലും ലഭിക്കും. എന്നാല്‍ നിയമം പാലിച്ചിട്ടും പലര്‍ക്കും ചെല്ലാന്‍ ലഭിക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നതാണ് മലയാള മനോരമയുടെ വാര്‍ത്ത. കറുത്ത ഷര്‍ട്ടിട്ട് കാര്‍ ഓടിക്കുന്നവരോ ഒപ്പമുള്ളവരോ സീറ്റ് ബെല്‍റ്റ് ഇട്ടാലും സീറ്റ് ബെല്‍റ്റിന്‍റെ നിറം കറുപ്പാണെങ്കില്‍ എഐ ക്യാമറയ്ക്ക് […]

Continue Reading

റെയില്‍വേ അപകടങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ തടയുന്നത്തിന്‍റെ പഴയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

ഓടിഷയില്‍ നടന്ന റെയില്‍വേ ദുരന്തം ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍വേ ദുരന്തങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഈ സംഭവത്തിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്തിനിടെ ചിലര്‍ ഈ അപകടം ഒരു ഗുഢാലോചനയുടെ ഭാഗമായി നടത്തിയ ആസൂത്രിതമായ നീക്കമാണെന്ന് മീഡിയയിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സി സി.ബി.ഐ. സംഭവത്തിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്ത് അന്വേഷണം ആരംഭിച് കഴിഞ്ഞു.   ഈ സന്ദര്‍ഭത്തില്‍ രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഈ സംഭവങ്ങള്‍ ഈയിടെ നടന്ന സംഭവങ്ങളാണെന്നും കൂടാതെ ഇതും ഗുഢാലോചനയുടെ […]

Continue Reading

‘ആലപ്പുഴയില്‍ എ‌ഐ ക്യാമറ പ്രവര്‍ത്തനരഹിതമായപ്പോള്‍ പകരം ആളെ നിര്‍ത്തി ഫോട്ടോ എടുപ്പിക്കുന്നു…’ വീഡിയോയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

എഐ ക്യാമറകൾ സംസ്ഥാനത്ത് പ്രവർത്തിച്ചു തുടങ്ങി. 14 ജില്ലകളിലും നിയമലംഘനങ്ങൾ ക്യാമറ കണ്ടെത്തിയതായും നിയമ ലംഘകര്‍ക്കായുള്ള ചെലാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്നതായും വാർത്തകളുണ്ട്.  ആലപ്പുഴയിൽ ശവക്കോട്ട പാലത്തിന് സമീപം സ്ഥാപിച്ച ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ പകരം ആളെ നിർത്തി ഫോട്ടോ എടുപ്പിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്.  പ്രചരണം  റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ സമീപം ബഹുനില കെട്ടിടത്തിനു മുകളിൽ മൂന്നു പേർ താഴെ റോഡിലുള്ള ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്. എഐ ക്യാമറയും […]

Continue Reading

ഗുസ്തി താരം സാക്ഷി മാലിക് ബ്രിജ് ഭൂഷണെതിരെയുള്ള സമരത്തില്‍ നിന്നും പിന്മാറിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പീഡന കേസില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള സമരം തുടര്‍ന്ന് വരികയാണ്. എന്നാല്‍ സമരം മുന്നില്‍ നിന്ന് നയിച്ചവരില്‍ ഒരാളായ ഗുസ്തിതാരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങള്‍ ബ്രേക്കിങ് ന്യൂസായി ഇത് നല്‍കിയതിന് പിന്നാലെ മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ഇതെ വാര്‍ത്ത നല്‍കി. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സാക്ഷി […]

Continue Reading

കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

ചില ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ധാരാളം പണം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത പണം എണ്ണുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പ്രചരണം  റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ് ശേഖർ അഗർവാളിന്‍റെ വീട്ടിൽ നിന്നുള്ളതാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “’#Kejariwal പറയുന്നത് Aam Admi Party ക്കാർ ഭയങ്കര സത്യസന്ധരാണന്നാണ് ‘❗️ സൂറത്തിലെ #AAP നേതാവ് ശേഖർ അഗർവാളിന്റെ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ED ഉദ്യോഗസ്ഥർ അമ്പരന്നു. വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച […]

Continue Reading

ചാനല്‍ റിപ്പോര്‍ട്ടര്‍ കണ്ടെത്തിയ, ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അദ്ധ്യാപകര്‍… പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

വിദ്യാഭ്യാസ നിലവാ രം സൂചിക പരിശോധിച്ചാൽ കേരളം പലപ്പോഴും മുന്നിലും ഉത്തർപ്രദേശ് വളരെ പിന്നിലും ആണെന്ന് കാണാം. ഈ അവസ്ഥ മുന്‍നിര്‍ത്തി, ഉത്തർപ്രദേശിലെ സ്കൂള്‍ അധ്യാപകർ മിനിമം സാമാന്യബോധം പോലും ഇല്ലാത്തവരാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ ചാനൽ റിപ്പോർട്ടർ അധ്യാപകരോട് സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കണക്ക് പഠിപ്പിക്കുന്ന അധ്യാപകനോട് 15 ഗുണം മൂന്ന് എത്രയാണ് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം,  താന്‍ നിരാശയിലാണെന്നും മറുപടി […]

Continue Reading

യോഗേന്ദ്ര യാദവിന്‍റെ ശരിയായ പേര് സലിം ഖാന്‍ എന്നാണോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയക്കാരനും തെരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവിന്‍റെ ശരിയായ പേര് സലിം ഖാനാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. തന്‍റെ മതം മറച്ച് വെച്ച് ഹിന്ദു പേര് ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢി ആക്കുകയാണ് അദ്ദേഹം എന്ന തരത്തിലാണ് ഈ പോസ്റ്റുകള്‍ ആരോപിക്കുന്നത്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ ആം ആദ്മി […]

Continue Reading

കെ.വി.തോമസ് ബിജെപിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.വി.തോമസ് പിന്നീട് കോണ്‍ഗ്രസ് പുറത്താക്കിയ ശേഷം ബിജെപിയിലേക്കുള്ള പ്രവേശനത്തിന് ശ്രമിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് 2019ല്‍ സീറ്റ് നിഷേധിച്ചു പകരം ഹൈബി ഈടനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് 2022ല്‍ തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.വി.തോമസിനെ കെപിസിസി പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളോട് […]

Continue Reading

കര്‍ണ്ണാടകയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് – പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

കർണാടകയിൽ വിജയിച്ച കോൺഗ്രസ് സർക്കാർ മന്ത്രിസഭ രൂപീകരിച്ച  ശേഷം പുതിയ മുഖ്യമന്ത്രി സിദ്ധരായ അടുത്ത മന്ത്രിസഭ യോഗത്തിന് ശേഷം നടപ്പിലാക്കുന്ന 5 ഉറപ്പുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി.  അതിലൊന്നാണ് സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് പദ്ധതി.  സംസ്ഥാനത്ത് താമസിക്കുന്ന സ്ത്രീകൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനുശേഷം കർണാടകയിലെ ഒരു ബസ്സിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ബസ്സുകൾ കർണാടക സർക്കാർ പുറത്തിറക്കി എന്ന […]

Continue Reading

കേരളത്തില്‍ നിന്നും കണാതായതാണോ ഈ കുട്ടി? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു..ഈ കുട്ടി കേരളത്തിലുള്ളതാണ് മലയാളം സംസാരിക്കുന്നു..ഇപ്പോൾ   തമിഴ്‌നാട്ടിലുണ്ട്..പ്ലീസ് ഷെയർ   പ്ലീസ്..ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും..പ്ലീസ്   ഷെയർ.. എന്ന തലക്കെട്ട് നല്‍കി ഒരു കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം നിമിഷ നേരം കൊണ്ട് ഷെയര്‍ ചെയ്യുന്നതും. ബാബു പിള്ളൈ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് ഇതുവരെ 15ല്‍ അധികം റിയാക്ഷനുകളും 221ല്‍ […]

Continue Reading

കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറലായ പ്രചരണം. ആന്ധ്രപ്രദേശില്‍ രജിസ്ടര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റെന്നും കര്‍ണാടകയിലെ ഭരണത്തിന്‍റെ തണലില്‍ പിടികൊടുക്കാതിരുന്ന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണത്തില്‍ ഏറിയപ്പോള്‍ തന്നെ പിടികൂടിയെന്നും ഇത് ഡി.കെ.ശിവകുമാറിന്‍റെ കഴിവാണെന്നും അവകാശവാദം ഉന്നയിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- *കർണാടക ബി ജെ പി അധ്യക്ഷനെ അർധരാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് […]

Continue Reading

എ‌ഐ ക്യാമയുടെ തൂണ് കാറ്റില്‍ ഒടിഞ്ഞുവീണെന്ന് പ്രചരണം… എന്നാല്‍ സത്യമിങ്ങനെ…

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വാഹന നിയമലംഘനം തടയാനും നിയന്ത്രണ വിധേയമാക്കാനും സംസ്ഥാന സർക്കാർ സ്ഥാപിച്ച എ ഐ ക്യാമറകൾ ജൂൺ മാസം ആറ് മുതൽ പ്രവർത്തിച്ച് പിഴ ഈടാക്കി തുടങ്ങും. പ്രതിപക്ഷ പാർട്ടികൾ ക്യാമറക്കെതിരെ പലയിടത്തും സമരങ്ങളും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചതില്‍  അഴിമതി നടന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്യാമറ ഒരിടത്ത് പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഒടിഞ്ഞു കിടക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  പ്രചരണം  റോഡിന്‍റെ ഡിവൈഡറിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന എ […]

Continue Reading

‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

ചൈനയിലെ ചായതോട്ടത്തിന്‍റെ വീഡിയോ അരുണാചല്‍ പ്രദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മലകളുടെ മുകളില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ബൈക്ക് ഓടിക്കുന്ന അരുണാചല്‍ പ്രദേശിലെ പെൺകുട്ടികൾ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ അരുണാചല്‍ പ്രദേശിലെതല്ല പകരം ചൈനയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില പെണ്‍കുട്ടികള്‍ മലകളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന സഹാസികമായ ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് […]

Continue Reading

ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ലിറ്റര്‍ സോഡ കര്‍ണാടകയില്‍ സൗജന്യമായി നല്‍കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചോ?വസ്‌തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടമാകുകയും കോണ്‍ഗ്രസ് ഭരണത്തിലേറുകയും ചെയ്തത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും നടന്നു. സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ മദ്യനയത്തില്‍ മദ്യപിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലെ പ്രചരണം. അതായത് ഒരു ബോട്ടില്‍ മദ്യം വാങ്ങിയാല്‍ മൂന്ന് ബോട്ടില്‍ സോഡ സൗജന്യമായി നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന ഗ്രൂപ്പില്‍ ഷംസു കുന്നത്ത് […]

Continue Reading

ഉച്ചകോടിക്കിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി- പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…

ജപ്പാനില്‍ മെയ് 19 മുതല്‍ 21 വരെ സംഘടിപ്പിച്ച 49 മത് ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയടക്കം ലോക നേതാക്കൾ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.  ഉച്ചകോടി യോഗത്തിനിടെ മോദിയെ ലോകനേതാക്കൾ ഒറ്റപ്പെടുത്തി എന്ന് പരിഹസിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു പ്രചരണം ലോക നേതാക്കൾ എല്ലാവരും ഫോട്ടോയ്ക്ക് ഫോട്ടോഷൂട്ടിനായി രണ്ടു വരിയായി നിന്ന് തയ്യാറെടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത് . ഇതിനിടയിൽ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും […]

Continue Reading

മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍ 30% ഇളവ്- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യമിതാണ്…

ഹജ്ജ് തീർത്ഥാടകർ കെഎസ്ആർടിസി യാത്രയ്ക്കായി 30% ഇളവ് നൽകുന്നു എന്ന് സൂചിപ്പിച്ച ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി പോകുന്ന കെ‌എസ്‌ആര്‍‌ടി‌സി ബസില്‍  30% ഇളവ് എന്നെഴുതിയ നോട്ടീസ് പതിച്ചിരിക്കുന്ന ചിത്രമുപയോഗിച്ചാണ് പ്രചരണം നടത്തുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “KSRTC @ ശബരിമല ഓർമ്മയുണ്ടല്ലോ ഹിന്ദു സഖാക്കളാണ് പ്രതികരിക്കേണ്ടത് പാർട്ടി വേദിയിൽ തന്നെ പ്രതിഷേധം ആരംഭിക്കട്ടെ” FB post archived link പ്രസ്തുത ആനുകൂല്യം കേരള സർക്കാർ നടത്തുന്ന മുസ്ലിം […]

Continue Reading

വിദേശി ദമ്പതിയുടെ വര്‍ക്ക്‌-ഔട്ട്‌ വീഡിയോ ‘ജിം ജിഹാദ്’ എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഒരു ജിമ്മില്‍ മുസ്ലിമായ ട്രെയിനര്‍ എക്സര്‍സൈസിന്‍റെ പേരില്‍ ഒരു അന്യ മതകാരി യുവതിയുമായി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച്  ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നവര്‍ ഒരേ മതക്കാരാണ് കുടാതെ ഭാര്യയും ഭര്‍ത്താവുമാണ് എന്ന് കണ്ടെത്തി എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതിയും അവരുടെ ട്രെയിന്‍രും ജിമ്മില്‍ […]

Continue Reading

മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് നേര്‍ന്ന ജന്മദിനാശംസ വാചകം എഡിറ്റ് ചെയ്ത് മറ്റൊന്നാക്കി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജന്മദിനം ആയിരുന്നു. നിരവധിപ്പേര്‍ അദ്ദേഹത്തിന് തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ആയുരാരോഗ്യസൗഖ്യത്തിനായി ആശംസകൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിക്ക് ആശംസകൾ നേര്‍ന്നതുമായി ബന്ധപ്പെട്ട ഒരു വ്യാജ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം കരുത്തോടെ നാട് കക്കുന്ന സഖാവിന്‌ ജന്മദിനാശംസകൾ എന്നെഴുതിയാണ് പി‌എ മുഹമ്മദ് റിയാസ് ആശംസ പോസ്റ്റു ചെയ്തിട്ടുള്ളത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ജന്മദിന ആശംസയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളർഷിപ്പ്… പ്രചരിക്കുന്നത് തെറ്റായ അറിയിപ്പ്

പത്താം ക്ലാസ്, പ്ലസ്സ് ടൂ റിസള്‍ട്ട് വന്നുകൊണ്ടിരിക്കുന്നു. ഉന്നത പഠന കോഴ്സുകളോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ഒരു സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  75 ശതമാനത്തിലധികം മാർക്കോടെ 10ലും 12ലും വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അബ്ദുൾ കലാം, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ പേരിൽ സര്‍ക്കാര്‍ സ്‌കോളർഷിപ്പ് നൽകുന്നതായാണ് അറിയിപ്പ്. സന്ദേശം ഇങ്ങനെ: “*ശ്രദ്ധിക്കുക..!!!* ===============  *ഡോ.അബ്ദുൾ കലാമിന്റെയും, വാജ്‌പേയിയുടെയും പേരിൽ, പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു.  *75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്, 10000 […]

Continue Reading

കേരള സ്റ്റോറി അഭിനേത്രി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

കേരള സ്റ്റോറി എന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിലും പുരോഗമിക്കുന്നു. തീവ്രവാദ സംഘങ്ങളുടെ സ്വാധീനം മൂലം മതപരിവർത്തനത്തിന് വിധേയരായി സിറിയയിലേക്കും  അഫ്ഗാനിലേക്കും കടത്തിക്കൊണ്ടുപോകുന്ന മലയാളി പെൺകുട്ടികളുടെ ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  ഇതിനിടെ ചിത്രത്തിലെ നായിക മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം അതായത് ലൌ ജിഹാദിനെതിരെയുള്ള സിനിമയിലെ നായിക തന്നെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ആളെ വിവാഹം ചെയ്തു എന്നാണ് ആരോപിക്കുന്നത്. വിവാഹ […]

Continue Reading

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് പരീക്ഷ ജയിച്ച കുട്ടികള്‍ക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നുണ്ടോ? വസ്‌തുത അറിയാം..

വിവരണം എസ്എസ്എല്‍സി റിസള്‍ട്ട് വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സന്ദേശം വ്യാപകമായി വൈറലായി പ്രചരിക്കുകയാണ്. പത്താം ക്ലാസ് പരീക്ഷയില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ കീഴിലുള്ള പ്രേരണ എന്ന എൻജിഒ ഒരു പരീക്ഷ നടത്തുന്നു എന്നതാണ് സന്ദേശം. അതായത് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിനായി സാമ്പത്തിക സഹായം എന്‍ജിഒ ചെയ്യുമെന്നതാണ് ഉള്ളടക്കം. പ്രധാനമായും വാട്‌സാപ്പിലൂടെയാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം- എല്ലാവർക്കും ഹായ്,  ഒരു […]

Continue Reading

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ പിന്തുണച്ചിരുന്നോ? സത്യാവസ്ഥ അറിയൂ…

മുന്‍ പലസ്തീന്‍ പ്രസിഡന്‍റ യാസര്‍ അറഫാത്ത് കശ്മീറിന് വേണ്ടി പകിസ്ഥാനോടൊപ്പം ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു അതെ സമയം ഇന്ത്യയോട് ആരും യുദ്ധം ചെയ്‌താല്‍ ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും പറഞ്ഞു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.  പക്ഷെ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഇന്ത്യയും പലസ്തീനും ഇന്ത്യയും ഇസ്രേലും തമ്മിലുള്ള ബന്ധങ്ങളെ താരതമ്യം ചെയ്യുകതാണ്. […]

Continue Reading

ടയറില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിടികുടുന്നത്തിന്‍റെ വൈറല്‍ വീഡിയോ 4 കൊല്ലം പഴയതാണ്…

2000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന വാര്‍ത്ത‍ പുറത്ത് വന്നത്തോടെ 2000 നോട്ടുകളായി ഒളിപ്പിച്ച് വെച്ച കള്ളപ്പണം പുറത്ത് വരുന്നു എന്ന് അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, വീഡിയോ പഴയതാണ് കുടാതെ ഇയടെയായി എടുത്ത 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്തിന്‍റെ തിരുമാനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടയറില്‍ […]

Continue Reading

തെര്‍മോകോള്‍ കൊണ്ട് നിര്‍മ്മിക്കുന്നത്  കൃത്രിമ പഞ്ചസാരയല്ല,  സത്യമിതാണ്…

മായം കലര്‍ന്ന ഭക്ഷണത്തെ കുറിച്ചുള്ള അറിയിപ്പുകളുടെ മുകളില്‍  ഞങ്ങള്‍ ഇതിനകം നിരവധി ഫാക്റ്റ് ചെക്കുകള്‍ നടത്തിയിട്ടുണ്ട്. കൃത്രിമ പഞ്ചസാര ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ട് ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെര്‍മോകോള്‍ ഷീറ്റുകള്‍ ഒരു മെഷീനില്‍ കയറ്റി വിട്ട് ചില സംസ്കരണ പ്രക്രിയകള്‍ക്ക് ശേഷം ക്രിസ്റ്റല്‍ രൂപത്തിലുള്ള തരികളായി പുറത്തു വരുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. തെര്‍മോകോള്‍ ഉപയോഗിച്ച് കൃത്രിമമായി പഞ്ചസാര നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ ആണിത് എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ദൃശ്യങ്ങള്‍ക്ക് മുകളില്‍ ഇത് സൂചിപ്പിച്ച് […]

Continue Reading

തെലങ്കാനയിലെ വീഡിയോ കര്‍ണാടകയില്‍ കോണ്‍ഗ്രസും പോപ്പുലര്‍ ഫ്രണ്ടും കൂടി പോലീസിനെ ഭീക്ഷണിപ്പെടുത്തുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാനിദ്ധ്യത്തില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. കര്‍ണാടക പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ കര്‍ണാടകയിലെതല്ല കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോണ്‍ഗ്രസോ പോപ്പുലര്‍ ഫ്രണ്ടിന്‍റെയോ നേതാക്കളല്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ മുന്നില്‍ പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന് വാദിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

കീഴാറ്റൂര്‍ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് ശേഷമുള്ള ചിത്രമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടായ സ്ഥലമായിരുന്നു കണ്ണൂരിലെ കീഴാറ്റൂര്‍ എന്ന ഗ്രാമം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കീഴാറ്റൂരില്‍ സമരം ആരംഭിച്ചത്. വയല്‍കിളി എന്ന പേരിലുള്ള കൂട്ടായ്മയായിരുന്നു സമരത്തിന് നേതൃത്വം വഹിച്ചത്. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും ഇതിന്‍റെ ചിത്രം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്‍റെ ഫെയ്‌സ്ബുക്ക് […]

Continue Reading

കുടുംബശ്രീ മിഷന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയല്ല, പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ പദ്ധതിയാണ്… കൂടുതല്‍ അറിയാം…

കേരളത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ സാധാരണക്കാരായ സ്ത്രീകളെ സംഘടിപ്പിച്ച രൂപം നൽകിയ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ലോകത്തെ തന്നെ ആദ്യ മാതൃകയാണ്. ഈ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാവുകയായിരുന്നു കുടുംബശ്രീ കേന്ദ്രസർക്കാർ പദ്ധതിയാണ് എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ് തികയുകയാണെന്നും അടൽ ബിഹാരി വാജ്പേയ് തുടക്കം കുറിച്ച […]

Continue Reading

ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ തൊഴുന്നത്തിന്‍റെ ചിത്രം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല…

മുസ്ലിങ്ങളുടെ വോട്ടുകള്‍ നേടാന്‍ വേണ്ടി ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കര്‍ണാടക കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയുടെ മുന്നില്‍ തൊഴുന്നതായി നമുക്ക് കാണാം. ചിത്രത്തില്‍ എഴുതിയ വാചകം […]

Continue Reading

പശുവിനെ മൃഗീയമായി കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടകയില്‍ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍   പശുവിന്‍റെ കഴുത്ത് അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് അവകാശപ്പെട്ട്  പ്രചരിക്കുന്നുണ്ട്.  പ്രചരണം   ബിജെപിയുടെ പതാകയ്ക്ക് മുകളില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ ഒരു പശുവിനെ കിടത്തി അതിന്‍റെ കഴുത്ത് ഒരാള്‍ പച്ചജീവനോടെ  അറുക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ജയിച്ച ശേഷമുള്ള ആഘോഷമാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “In the euphoria […]

Continue Reading

എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം…

സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്  പ്രചരണം  അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.  FB post archived link കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു […]

Continue Reading

സോണിയ ഗാന്ധി ഇരിക്കാന്‍ അനുവദിക്കാതെ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ ഖാര്‍ഗെ ഇരിക്കുന്നില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്‍റിനെ അപമാനിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ നമുക്ക് കോണ്‍ഗ്രസ്‌ നേതാക്കള്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ […]

Continue Reading

ബി‌ജെ‌പിയുടെ പോസ്റ്റര്‍ കീറിക്കളയുന്ന ഈ ദൃശ്യങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ ഇപ്പോള്‍ നടന്ന തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് മികച്ച വിജയം കരസ്ഥമാക്കിയതിന്‍റെ ആഘോഷം ഇപ്പൊഴും കര്‍ണ്ണാടകയില്‍ നടക്കുകയാണ്. ഇതിനിടയില്‍ കര്‍ണ്ണാടകയില്‍ ബി‌ജെ‌പി കൊടികള്‍ ബി‌ജെ‌പി പ്രവര്‍ത്തകന്‍റെ തന്നെ വീട്ടില്‍ നിന്നും നീക്കം ചെയ്യുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീടിന്‍റെ ഉള്ളിലെ ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന ബി‌ജെ‌പി പോസ്റ്റര്‍ ഒരു പെണ്‍കുട്ടി വലിച്ചു കീറി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ അമ്മ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടി ബലംപ്രയോഗിച്ച് കീറിക്കളയുകയാണ്.  കുട്ടിയുടെ പിതാവ് […]

Continue Reading

ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന വീ‍ഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം അടിപൊളി ചാണക ജ്യൂസ്.. കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിച്ച് സംശയത്തോടെ നമ്മള്‍ ആലോചിക്കും ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കി അത് ആരെങ്കിലും കുടിക്കുമോ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് പലര്‍ക്കും ഈ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ചാണക ജ്യൂസ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചെറിയ കടയില്‍ ഒരാള്‍ ചാണകം കൊണ്ടുള്ള ഉരുള എന്ന് തോന്നിക്കുന്ന ഒരു വസ്‌തു തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കലക്കി അരിച്ച് ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു. ഇത് ആളുകള്‍ പണം […]

Continue Reading

ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്… 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല…

കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കും എന്നുള്ള  ചർച്ചകൾ നടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ  സിദ്ധരാമയ്യ ആണ്  മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്.  ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടയിൽ ഡികെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം ഇസ്ലാം മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയില്‍ ഡി‌കെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുരോഹിതന്‍ ഇസ്ലാം […]

Continue Reading

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ശേഷം വിഘടന സ്വരങ്ങള്‍ ഉയര്‍ത്തിയുള്ള റാലി എന്ന തരത്തില്‍ പാക്കിസ്ഥാനിലെ വീഡിയോ പ്രചരിപ്പിക്കുന്നു…

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം നടന്ന വിഘടനവാദികളുടെ റാലി എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. വീഡിയോയുടെ വസ്തുത എന്താണ് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ‘ആസാദി’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ആളുകള്‍ റാലിയില്‍ പോക്കുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “കോൺഗ്രസ്‌ വിജയത്തിന് ശേഷം […]

Continue Reading

ഒ.രാജഗോപാല്‍ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നേമം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ബിജെപ്പിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയെന്ന പേരിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വോട്ട് ചോദിച്ച് ചെന്നാല്‍ ജനങ്ങള്‍ ആട്ടി ഓടിക്കുന്ന അവസ്ഥയില്‍ ബിജെപി എത്തി എന്ന് ഒ.രാജഗോപാല്‍ പറഞ്ഞു എന്നതാണ് പ്രചരണം. പോരാളി ഷാജി (ഒഫീഷല്യല്‍) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അലവി ഹംസ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 2,500ല്‍ അധികം റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

“കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ കർണാടകയില്‍ പാകിസ്ഥാൻ പതാക ഉയർത്തിയ ദൃശ്യങ്ങള്‍”- പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത…

2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളില്‍ വിജയിച്ച് കോൺഗ്രസ് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കീഴടക്കി ഭരണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കോൺഗ്രസ് അനുഭാവികളുടെ ആഘോഷങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങി. ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്സ് ആഘോഷങ്ങളില്‍ നിന്നാണ് എന്നവകാശപ്പെട്ട്  ഒരു വ്യക്തി പാകിസ്ഥാന്‍ പതാക വീശുന്നു എന്ന പേരില്‍ ഒരു  വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കർണാടകയിലെ ഭട്കലിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാകിസ്ഥാൻ പതാക ഉയര്‍ത്തിയതായിട്ടാണ്  അവകാശപ്പെടുന്നത്.  നക്ഷത്രവും […]

Continue Reading

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്… ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല…

ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ… മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ ….. ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്? ഗ്രാന്റ് / […]

Continue Reading

മറുനാടന്‍ മലയാളിക്കെതിരെയുള്ള കേസുകള്‍ വാദിക്കുന്നത് അഡ്വ. കെ.എം.ഷാജഹാനാണോ? വസ്‌തുത അറിയാം..

വിവരണം പ്രവാസി വ്യാവസായി എം.എ.യൂസഫലി, നടന്‍ പ്രത്വിരാജ് ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവര്‍ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ വിവിധ സംഭവങ്ങളിലായി നിയമ നടപടി സ്വീകരിച്ചതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി അധിക്ഷേപവും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കുന്നു എന്ന് ആരോപിച്ചാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ്‌ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്തും പല കോടതികളില്‍ എം.എ.യൂസഫലി ഷാജനെതിരെ കേസ് കൊടുത്തിട്ടുള്ളതാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ […]

Continue Reading

മുംബൈ ബാന്ദ്ര വോർളി സീ ലിങ്ക് നിര്‍മ്മിച്ചത് മോദി സര്‍ക്കാരല്ല, വസ്തുത അറിയൂ

യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന പ്രൗഢഗംഭീരമായ തലയെടുപ്പുള്ള മുംബൈ ബാന്ദ്ര വോർളി പാലത്തിന്‍റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ബാന്ദ്രാ വോര്‍ളി സീ ലിങ്ക് പാലത്തിന്‍റെ പ്രത്യേകതകൾ എണ്ണി പറഞ്ഞു കൊണ്ടാണ് വിവരണം നൽകിയിട്ടുള്ളത്.  നരേന്ദ്രമോദിയുടെ ഭരണകാലത്താണ് സീ ലിങ്ക് നിർമ്മിച്ചത് എന്നും വിവരണത്തില്‍ അവകാശപ്പെടുന്നു. ഈ അവകാശവാദത്തെ കുറിച്ചാണ് ഞങ്ങൾ അന്വേഷിക്കുന്നത്. “മലയാളം മീഡിയയിൽ അരികൊമ്പനേം ചക്ക കൊമ്പനേം കേട്ട് മടുത്തവർ കണ്ട് ആനന്ദിക്കുക… ഈ ബ്രിഡ്ജ് യൂറോപ്പിലോ, ഗൾഫ് രാജ്യങ്ങളിലോ, അമേരിക്കയിലോഅല്ല നമ്മുടെ […]

Continue Reading

മുസ്ലിം വനിത ദി കേരള സ്റ്റോറിയെ കുറിച്ച് അഭിപ്രായം വ്യക്തമാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്…

ദി കേരള സ്റ്റോറി പടം കാണാൻ വന്ന ഒരു മുസ്ലിം സ്ത്രീയോട് സിനിമ എന്തിനാണ് കാണാൻ വന്നത് എന്ന് ചോദിച്ചപ്പോൾ, തനിക്ക് ഏതു സിനിമ കാണാൻ അധികാരമുണ്ട് കൂടാതെ പർദ ധരിച്ച മുസ്ലിം സ്ത്രികൾ ഈ സിനിമ കാണരുത് എന്ന നിർബന്ധം വല്ലതുമുണ്ടോ? എന്ന മറുപടി അവർ കൊടുക്കുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. എന്നാൽ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണ് കൂടാതെ ദി കേരള […]

Continue Reading

ഈ ദൃശ്യങ്ങളില്‍  കോന്നി സുരേന്ദ്രന്‍ കയറ്റുന്നത് പി‌ടി 7 നെയാണ്. അരിക്കൊമ്പനെയല്ല… സത്യമറിയൂ…

അരിക്കൊമ്പന്‍ എന്ന ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റിയെങ്കിലും അരിക്കൊമ്പനെ കുറിച്ചുള്ള പ്രചാരണങ്ങള്‍ ഇപ്പൊഴും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കാടുമാറ്റാനായി അരിക്കൊമ്പനെ ലോറിയില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ഞങ്ങള്‍ക്ക് ഇത്തവണ ലഭിച്ചത്.  പ്രചരണം  അരിക്കൊമ്പനെ കുങ്കിയാനയുടെ സഹായത്തോടെ ലോറിയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: കോന്നി സുരേന്ദ്രൻ അരികൊമ്പനെ തള്ളി ലോറിയിൽ കയറ്റുന്നു 🔥🔥🔥🐘 #arikomban #konnisurendran” FB post archived link എന്നാല്‍ കോന്നി സുരേന്ദ്രന്‍ ലോറിയില്‍ കയറ്റുന്നത് അരിക്കൊമ്പനെയല്ലെന്ന് അന്വേഷണത്തില്‍ […]

Continue Reading

മുസ്ലീം യുവാക്കൾ ISIS ടി-ഷർട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം – കേരളത്തിലെതല്ല വസ്തുത ഇതാണ്…

സുദീപ്തോ സെന്നിന്‍റെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി പ്രചരണങ്ങള്‍ സോഷ്യൽ മീഡിയയിൽ കാണാം. ഐസിസ് എന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച ഏതാനും യുവാക്കളുടെ ചിത്രം ഇപ്പോള്‍ വൈറലാകുന്നുണ്ട്  പ്രചരണം  ചിത്രത്തിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ  ഇങ്ങനെ: “ഇത് കേരളത്തിൽ നിന്നുള്ള ചിത്രമാണ്, ഐസിസ് ടീ ഷർട്ട് ധരിച്ച് ഐസിസ് കൈകൊണ്ട് പോസ് ചെയ്യുന്ന പ്രാദേശിക മുസ്ലീം യുവാക്കൾ ഒരു ദൈവമേ ഉള്ളൂ, അവരുടെ ദൈവം! എന്നിട്ടും #ലൗ […]

Continue Reading

തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു

കർണ്ണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിക്കാർക്ക് മർദ്ദനമേൽക്കുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ വൈറലായിട്ടുണ്ട്.  പ്രചരണം  തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണ്ണാടകയിൽ ബിജെപി അംഗങ്ങളെ മർദ്ദിച്ചുവെന്ന അടിക്കുറിപ്പോടെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പാർട്ടിയുടെ ഷാൾ ധരിച്ചവരെ നടുറോഡിൽ ഒരു സംഘം ആളുകൾ ഓടിച്ചിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങൾ. അക്രമികൾ പിങ്ക് സ്കാർഫും പിങ്ക് പതാകയും പിടിച്ചിട്ടുണ്ട്.   FB post archived link എന്നാൽ വൈറൽ വീഡിയോ കർണ്ണാടകയിൽ നിന്നുള്ളതല്ലെന്നും തെലങ്കാനയിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.  വസ്തുത ഇങ്ങനെ  […]

Continue Reading

താനൂരിൽ അപകടത്തിൽപ്പെട്ടത് ദൃശ്യങ്ങളിൽ കാണുന്ന ബോട്ടല്ല, സത്യമറിയൂ..

മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ 22 പേരുടെ ജീവൻ നഷ്ടമായ വാർത്തയിലേക്കാണ് കേരളം ഇന്നലെ പുലർച്ചെ കണ്ണുതുറന്നത്.  നിരവധിപ്പേർ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ പങ്കുവെക്കുന്നുണ്ട്. ഇതിനിടയിൽ അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ബോട്ടിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  താനൂരിൽ ബോട്ട് പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടു നിന്നവർ അപകട സൂചന നൽകിയിരുന്നു എന്ന അടിക്കുറിപ്പിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബോട്ടിലേക്ക് ആളെ കയറ്റുന്നത് കാണാം അപകടം സംഭവിച്ചാൽ […]

Continue Reading

ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ […]

Continue Reading

ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ. സുരേന്ദ്രൻ- എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തെ പരസ്യമായി വിമർശിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അഭിമുഖത്തിനിടെ കെ സുരേന്ദ്രൻ “ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്” എന്ന വാചകങ്ങൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ന്യൂസ് 18 ചാനലിന്റെ ലോഗോ ദൃശ്യങ്ങളിൽ കാണാം.  അതായത് സ്വന്തം പാർട്ടിയെയും സംഘടനയെയും കെ സുരേന്ദ്രൻ പരസ്യമായി വിമർശിച്ച് സംസാരിക്കുന്നു എന്ന അവകാശവാദത്തിനായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  FB post archivd link എന്നാൽ […]

Continue Reading

ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]

Continue Reading

സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

ഇന്ത്യയിൽ നിന്നും ബിജെപി അടക്കമുള്ള പാർട്ടിയുടെ നേതാക്കൾ സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടു എന്ന പേരിൽ ഒരു ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർ സ്വിസ് ബാങ്കിൽ കോടി കണക്കിന് രൂപയാണ്  കള്ളപ്പണമായി നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്.   FB post archived link എന്നാൽ വ്യാജ  പ്രചരണമാണ് നടത്തുന്നതെന്നും ഇത്തരത്തിൽ ഒരു ലിസ്റ്റ് വിക്കി ലീക്സ്  പുറത്തുവിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ […]

Continue Reading

‘മനുഷ്യരുടെ അതേ ആകാരത്തില്‍ നിര്‍മ്മിച്ച റോബോട്ടുകളുടെ നൃത്തം’- ദൃശ്യങ്ങളിലുള്ളത് റോബോട്ടുകളല്ല… സത്യമിതാണ്…

ഹ്യൂമനോയിഡ് റോബോട്ടുകൾ അതായത് ആകാരത്തിൽ മനുഷ്യ ശരീരത്തോട് സാമ്യമുള്ളവ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ ഇടയ്ക്ക് മാധ്യമങ്ങളില്‍ വരാറുണ്ട്.  എന്നാൽ പൂർണ്ണമായും മനുഷ്യ ശരീരവുമായി സാമ്യമുള്ള റോബോട്ടുകൾ വികസിപ്പിച്ചെടുത്തതായി ഇതുവരെ സിനിമകളിൽ അല്ലാതെ എവിടെയും വാർത്തകളിലില്ല. മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളും പ്രചരിക്കുന്നുണ്ട്.   പ്രചരണം  “ബ്രഹ്മ മോകതേ പരബ്രഹ്മ മൊകതേ…” എന്ന കന്നഡ കീര്‍ത്തനത്തിനൊപ്പം രണ്ടു വിദേശ വനിതകള്‍ മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന […]

Continue Reading

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്- പ്രചരിക്കുന്ന ചിത്രം കേരളത്തിലെതല്ല… കുറ്റക്കാര്‍ അറസ്റ്റിലായിട്ടില്ല…

എട്ട് മണിക്കൂർ സമയത്തിനുള്ളിൽ തിരുവനന്തപുരം മുതല്‍  കാസർഗോഡ് വരെ സഞ്ചരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തേതുമായ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ആവേശപൂർവ്വമാണ് സ്വാഗതം ചെയ്തത് വന്ദേ ഭാരതിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും വീഡിയോകളും ധാരാളം പേര്‍  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ചില വിവാദങ്ങളും വന്ദേ ഭാരതമായി ബന്ധപ്പെട്ട് ഉണ്ടാവുകയുണ്ടായി.  മലപ്പുറം തിരൂരിൽ വന്ദേ ഭാരതിന്  നേരെ കല്ലേറുണ്ടായി എന്നൊരു വാർത്ത ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കല്ലേറില്‍ ചില്ലുകള്‍  തകര്‍ന്ന […]

Continue Reading

ഡി‌കെ ശിവകുമാര്‍ പ്രചാരണ വേളയില്‍ മദ്യപിച്ച് നടക്കുന്ന വീഡിയോ… ദൃശ്യങ്ങളുടെ സത്യമിതാണ്…

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിത്തന്നെ മേയ് 10ന് നടക്കും. ബിജെപി- കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ആവേശപൂര്‍വം പ്രചരണം തുടരുകയാണ്. കര്‍ണ്ണാടക കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡി‌കെ ശിവകുമാറിന്‍റെ ഒരു വീഡിയോ ഇതിനെ വൈറലായിട്ടുണ്ട്.  പ്രചരണം   ഡികെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു വരുന്ന ദൃശ്യങ്ങളാണ് തുടക്കത്തില്‍ കാണുന്നത്. നടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുവടുകള്‍ ഇടറുന്നതും ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡികെ ശിവകുമാര്‍ വീഴാതെ ശ്രദ്ധിക്കുന്നുണ്ട്. മദ്യപിച്ച് തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതാണ് എന്നാരോപിച്ച് […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

ദൃശ്യങ്ങൾ അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നതിന്റെതല്ല… വസ്തുത അറിയൂ…

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ   നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ച അരിക്കൊമ്പൻ  എന്ന പേരിൽ പ്രസിദ്ധനായ ആനയെ ഇക്കഴിഞ്ഞ ദിവസം പ്രത്യേക ദൌത്യ സംഘം പെരിയാര്‍ റിസര്‍വിലേക്ക് മാറ്റിയിരുന്നു. ഏതാനും മാസങ്ങളായിമലയാള മാധ്യമങ്ങളിൽ വാർത്തകളിൽ എന്നും ഇടംനേടിയ വന്യജീവിയാണ് അരിക്കൊമ്പൻ.  ആന ഉള്‍ക്കാട്ടിലേക്ക് പോയി എന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. അരിക്കൊമ്പനെ പിടികൂടാൻ രൂപീകരിച്ച ദൌത്യ സംഘം രണ്ടു ദിവസം പരിശ്രമിച്ചാണ്  മയക്കുവെടി വച്ച് ആനയെ നിയന്ത്രണത്തിലാക്കിയത്. പിന്നീട് ലോറിയില് കയറ്റിയാണ് പെരിയാർ റീസർവിലേക്ക് കൊണ്ടുപോയത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്ന […]

Continue Reading

കര്‍ണാടക പി.യു.സി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് ഗേള്‍ എന്ന പേരില്‍ വൈറലായ മുസ്കാന്‍ ഖാനല്ല..

കര്‍ണാടകയില്‍ കഴിഞ്ഞ കൊല്ലം നടന്ന ഹിജാബ് വിവാദത്തിനിടെ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് നേരിട്ട ധീരയായ ഹിജാബ് ഗേള്‍ എന്ന പേരില്‍ അറിയപെട്ട മുസ്കാന്‍ ഖാന്‍റെ ചിത്രം ഈയിടെ പ്രഖ്യാപ്പിച്ച കര്‍ണാടക പ്ലസ്‌ ടു പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഹിജാബ് ധരിച്ച ഒരു പെണ്കുട്ടിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ആക്ഷേപഹാസ്യത്തിന് വേണ്ടിയുണ്ടാക്കിയ വീഡിയോ മുസ്ലിം വര്‍ഗീയത എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ഒരു മുസ്ലിം തന്‍റെ സെക്യുലറിസം പറഞ്ഞു മനസിലാക്കി കൊടുക്കുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് സെക്യുലറിസത്തിന്‍റെ പേരില്‍ മുസ്ലിങ്ങള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്ന് ഈ വീഡിയോയില്‍ കാണുന്നു എന്നാണ് പോസ്റ്റുകള്‍ വാദിക്കുന്നത്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ ആക്ഷേപഹാസ്യത്തിന് വേണ്ടി സൃഷ്ടിചതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോ ഒരു മുസ്ലിം […]

Continue Reading

വിഷപാമ്പ് വീണ പാൽ കുടിച്ച് കുട്ടികൾ മരിച്ചു- കെട്ടുകഥയുടെ സത്യമറിയൂ..

മരണം ഒഴിവാക്കാനാകാത്ത സത്യമാണ്. എങ്കിലും അപൂർവ മരണങ്ങൾ എല്ലായിടത്തും എല്ലാക്കാലവും ചർച്ച ആകാറുണ്ട്. അപൂർവ രീതിയിൽ  പാമ്പിൻ വിഷം  ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾ മരിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പാകിസ്താനിലെ ക്വറ്റയിൽ പാമ്പ് വീണ പാൽ കുടിച്ച് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. കുട്ടികളുടെ മരണകാരണമായ പാമ്പിന്റെ ചിത്രം എന്ന നിലയിൽ ഒരു ചെറിയ പാമ്പിന്റെ ചിത്രം നല്കിയിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്വറ്റയിൽ, ഒരേ […]

Continue Reading

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴയത്ത് ചോര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. രണ്ട് കോച്ചുകളിലെ എസി ഗ്രില്ലുകളുടെ വിടവിലൂടെ ചോര്‍ന്നൊലിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനില്‍ ചോര്‍ച്ച കാരണം ലോക്കോ പൈലറ്റ് ക്യാബിനിനുള്ളില്‍ കുട പിടിച്ചാണ് ട്രെയിന്‍ ഓടിച്ചതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. കേരളത്തിലാദ്യമായി ഓടുന്ന വാട്ടർ തീം പാർക്ക് കേന്ദ്ര സർക്കാർ […]

Continue Reading

കൂറ്റന്‍ ആരാപൈമ മല്‍സ്യത്തെ പിടിക്കുന്ന ദൃശ്യങ്ങള്‍ കായംകുളത്ത് നിന്നുള്ളതല്ല, വസ്തുത അറിയൂ…

കായംകുളത്ത് നിന്നും ഒരു വലിയ മല്‍സ്യത്തെ പിടികൂടുന്ന കൌതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മുളയുടെ കമ്പുകൊണ്ട് ഉണ്ടാക്കിയ ചൂണ്ടളോല്‍ ഉപയോഗിച്ച് കൂറ്റന്‍ മല്‍സ്യത്തെ പ്രായം ചെന്ന ഒരാള്‍ അതിസാഹസികമായി പിടിച്ചെടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ മല്‍സ്യത്തെ പിടികൂടിയത് കായംകുളത്ത് നിന്നാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*21/04/23* *കായംകുളം പത്തിയൂർ* മുണ്ട്പാലത്തിന് സമീപം തോട്ടിൽ നിന്നും പത്തിയൂർക്കാല ചരൂർ വടക്കതിൽ കൃഷ്ണൻകുട്ടിയുടെ ചില്ലി ചൂണ്ടയിൽ പിടിച്ച 42 കിലോ തൂക്കമുള്ള അരോണ മത്സ്യം. […]

Continue Reading

കേരളത്തില്‍ ആദ്യ സര്‍വീസ് കഴിഞ്ഞപ്പോള്‍ തന്നെ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രക്കാര്‍ മലിനമാക്കിയോ? പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് അറിയാം..

വിവരണം കേരളത്തില്‍ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കഴിഞ്ഞ ദിവസമാണ് സര്‍വീസ് ആരംഭിച്ചത്. വലിയ സ്വീകരണങ്ങളും ആഘോഷങ്ങളുമായിരുന്നു ട്രെയിന്‍ വന്നതിനോട് അനുബന്ധിച്ച് നടന്നത്. എന്നാല്‍ ആദ്യ സര്‍വീസിന് ശേഷം തന്നെ യാത്രക്കാര്‍ പ്ലാസ്ടിക് കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ട്രെയിന്‍ വൃത്തികേടാക്കി എന്ന തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ട്രെയിനിലെ ശുചീകരണ തൊഴിലാളി യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ വലിച്ചെറിഞ്ഞ പ്ലാസിടിക് മാലിന്യങ്ങള്‍ തൂത്ത് വൃത്തിയാക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ജാത്യലുള്ളത് തൂത്താൽ പോകില്ല…!! പ്രബുദ്ധ മലയാളി… ഒരു […]

Continue Reading

സ്റ്റാലിന്‍റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ റെയിഡില്‍ അനധികൃത സ്വത്ത് കണ്ടെത്തി… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരളത്തിലും വാർത്തകളിലെ താരമാണ്.  മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകനായ സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ വീട്ടില്‍ നിന്നും  അനധികൃത സ്വത്ത് പിടികൂടി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പ്രചരണം  ചെന്താമരയുടെ വീട്ടിൽ നിന്നും 700 കോടി രൂപയും 250 കിലോ സ്വർണവും മുപ്പതിനായിരം കോടി രൂപയുടെ അനധികൃതത്തിന്റെ ഏകകളും കണ്ടെത്തി എന്നാണ് ആരോപണം ഇത് സൂചിപ്പിച്ച പ്രചരിക്കുന്ന വിവരണം ഇങ്ങനെ: “ഹലോ ഒരു കാര്യം അറിഞ്ഞോ ? അല്ല… അറിഞ്ഞു […]

Continue Reading

ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി വലിയ ജനപങ്കാളിത്തത്തോടെ മോദിക്ക് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി കൊച്ചിയില്‍ കാല്‍നടയായി നടത്തിയ റോഡ്ഷോയും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനിടിയിലാണ് മോദിയ കാണാന്‍ കൊച്ചിയിലെത്തിയ ജനസാഗരം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെട്രോ പില്ലാറിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ ജനത്തിരക്കിലൂടെ ഒരു കാര്‍ കടന്നു വരുന്ന ചിത്രം […]

Continue Reading

തെലങ്കാനയില്‍ നിന്നുള്ള പഴയ വീഡിയോ കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക്  പണം വിതരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ ഒരു സ്ത്രീ പണമുള്ള കവർ തുറക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  ബിജെപിയുടെ താമര അടയാളവും നേതാവിന്‍റെ ചിത്രവുമുള്ള കവറിൽ നിന്നും ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പുറത്തെടുത്ത് ഒരു സ്ത്രീ എണ്ണിയെടുക്കുന്നത് കാണാം. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*കർണാടക തിരഞ്ഞെടുപ്പ്.* ഒരാൾക്ക് തന്നെ ഇത്രയും തുക നൽകണമെങ്കിൽ ഇവർ […]

Continue Reading

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 819 കോടി രൂപ എന്ന് വ്യാജപ്രചരണം…

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പിലാക്കാന്‍ ചിലവായ 1137 കോടി രൂപയില്‍ കേന്ദ്ര വിഹിതം 819 കോടി രൂപയാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ  യാതൊരു സംഭാവനയും ഇതിലില്ലെന്നും  ഞങ്ങള്‍ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ കൊച്ചി മെട്രോയില്‍ കേന്ദ്ര വിഹിതം 819 കോടി രൂപയാണ് എന്ന് അവകാശിച്ച് അടികുറിപ്പില്‍ […]

Continue Reading

കർണാടകയിൽ ബിജെപി യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ ജനം ഓടിച്ച ദൃശ്യങ്ങള്‍… വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം ബിജെപി സംസ്ഥാനത്ത്  വിജയ സങ്കല്‍പ്പ യാത്ര സംഘടിപ്പിച്ചിരുന്നു. പ്രസ്തുത യാത്രയുമായി ബന്ധപ്പെട്ട്  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട് പ്രചരണം  റോഡില്‍ നിർത്തിയിട്ടിരുന്ന ബിജെപിയുടെ പ്രചരണ വാഹനത്തിന് നേരെ ആളുകൾ ആക്രമണം നടത്തുന്നതും ആളുകള്‍ പരസ്പരം പോരടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുടെ വിജയ സങ്കല്‍പ്പ യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെ കർണാടകയിൽ ആളുകൾ ഓടിച്ചുവിട്ടെന്ന അവകാശവാദത്തോടെയാണ് വീഡിയോ  പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കർണ്ണാടകയിൽ ബിജെപി […]

Continue Reading

യുവം പ്രോഗ്രാമില്‍ പങ്കെടുത്തതിനെ പറ്റി നവ്യ നായരുടെ പ്രതികരണം- പ്രചരിക്കുന്നന്ത് വ്യാജ സ്ക്രീന്‍ഷോട്ടാണ്…

വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യാനും ബിജെപിയുടെ യുവജനങ്ങൾക്കായുള്ള സമ്പർക്ക പരിപാടിയായ യുവം യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസമായി കേരളത്തിൽ ഉണ്ടായിരുന്നു. എറണാകുളത്ത്  സംഘടിപ്പിച്ച യുവം പരിപാടിയില്‍ സിനിമാതാരങ്ങളായ നവ്യാനായർ, അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.  നവ്യ നായർ പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണം എന്ന നിലയിൽ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം  യുവം പരിപാടിയിൽ പങ്കെടുത്തതിന്‍റെ പ്രതികരണമായി നവ്യയുടെ പ്രസ്താവന റിപ്പോർട്ടർ ചാനൽ […]

Continue Reading

മസ്ജിദിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീമാണ്… ഹിന്ദുവല്ല. വീഡിയോ യു.എസില്‍ നിന്നുള്ളതാണ്….

ലണ്ടനിൽ ഈദ് നമസ്കാരത്തിനിടെ ഒരു ഹിന്ദു വനിത മുസ്ലിം പള്ളിയിൽ ചടങ്ങുകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നും അവരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും അവകാശപ്പെട്ട ഒരു വീഡിയോ വൈറലായി വരുന്നുണ്ട്.   പ്രചരണം സുരക്ഷ ഉദ്യോഗസ്ഥരോട് ഒരു സ്ത്രീ കൈ ചൂണ്ടി കയര്‍ത്ത സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ച് നമസ്കരിക്കുന്ന വിശ്വാസികൾക്കിടയിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ലണ്ടനിലെ ഒരു മോസ്കിൽ ഹിന്ദു വനിത ഇത്തരത്തിൽ പെരുമാറി എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം […]

Continue Reading

കൊച്ചി വാട്ടര്‍ മെട്രോയെ കുറിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം നാളെ ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കും. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ പ്രധാന്യത്തോടെ തന്നെ വരുന്നുണ്ട്. എന്നാല്‍ കൊച്ചി വാട്ടര്‍ മെട്രോ വരുമ്പോള്‍ പരിസ്ഥിതി ആഘാതം സംഭവിക്കുമെന്നും ഇത് മൂലം ജലാശയത്തിലെ ചില മീനുകള്‍ ഇല്ലാതാകുമെന്ന് വ്യാഖിനിച്ച് മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ഈ മീനുകള്‍ ഇനി എങ്ങോട്ട് പോകും? #kochiwatermetro […]

Continue Reading

ഗ്രാമീണ ഭവനത്തില്‍ നിന്നും സാമ്പിത് പത്ര ഭക്ഷണം കഴിക്കുന്ന ഈ ചിത്രം കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

കര്‍ണ്ണാടക നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തുവരുകയാണ്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ബിജെപി ദേശീയ വക്താവ് സാമ്പിത് പത്ര ഒരു  ഗ്രാമീണ ഭവനത്തില്‍  അവരോടൊപ്പം നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം കര്‍ണാടകയില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇങ്ങനെ: “വിശന്നിരിക്കുന്ന കുട്ടികളെ സൈഡിൽ മാറ്റിയിരുത്തി ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ ബിജെപിക്കാരാ…. കർണാടക ഇലക്ഷൻ പ്രചരണം പുരോഗമിക്കുന്നു…” FB Post archived link എന്നാല്‍ ഈ […]

Continue Reading

മോദിയുടെ യുവം പരിപാടിക്ക് ബദലായി രഹ്ന ഫാത്തിമയും രശ്മി നായരുംപങ്കെടുക്കുന്ന DYFIയുടെ യുവജന പരിപാടി എന്ന് വ്യാജപ്രചരണം…

കൊച്ചിയില്‍ അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തില്‍ നടക്കാന്‍ പോകുന്ന യുവം എന്ന പരിപാടിക്ക് ബദലായി DYFI സംഘടിപ്പിക്കുന്ന യുവജന പരിപാടിയില്‍ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയും മോഡല്‍ രശ്മി നായരും പങ്കെടുക്കും എന്ന വാര്‍ത്ത‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ വാര്‍ത്ത‍ വ്യാജമാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ പറയുന്നത് “മോഡിയുടെ യുവം പരിപാടിക്ക് ബദലായി […]

Continue Reading

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നു എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്ടര്‍ ചെയ്യുക.. https://kerala.ugm.edu.pl/register.html എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് അധികവും ഈ സന്ദേശം പ്രചരിക്കുന്നത്. പലരും ഇതിനോടകം രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേര്‍ ഇത് വസ്‌തുതാപരമാണോ എന്ന് […]

Continue Reading

അമ്മ മാറോടണച്ചപ്പോള്‍ ചാപിള്ളയായി ജനിച്ച ശിശുവിന് ജീവന്‍ തിരികെ കിട്ടി – വീഡിയോ തായ് ബേബി കെയര്‍ ബ്രാന്‍റിന്‍റെ പരസ്യമാണ്…

ദൈവത്തിന് എല്ലായിടത്തും എത്താന്‍ പറ്റാത്തതിന് പകരമാണ് അമ്മമാരെ സൃഷ്ടിച്ചതെന്ന് പഴമൊഴിയുണ്ട്. ഇതിനെ അന്വര്‍ത്ഥമാക്കുന്നുവെന്ന് അനുസ്മരിപ്പിക്കും വിധം വിസ്മയാവഹമായ  ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  വീഡിയോ നിരീക്ഷിച്ചാല്‍ തന്നെ ഇത് ചിത്രീകരിച്ച വീഡിയോ ആണെന്ന് ആര്‍ക്കും അനായാസം മനസ്സിലാകും. ഓരോ ഷോട്ടുകളും പ്രത്യേകമായി ചിത്രീകരിച്ചതാണ്. രണ്ടു നവജാത  ശിശുക്കള്‍ ആശുപത്രി ഇക്യുബേറ്ററില്‍  കിടക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോയുടെ തുടക്കം. അതിലൊന്ന് ചാപിള്ളയാണെന്ന് വിവരത്തില്‍ പറയുന്നു. മാതാപിതാക്കൾ ഒരു ഇൻകുബേറ്ററിന് അടുത്ത് നിൽക്കുകയാണ്. ഒരാൾ അമ്മയ്ക്ക് നേരെ […]

Continue Reading

ഹൂഗ്ലി നദിക്കടിയിലൂടെയുള്ള മെട്രോ റെയില്‍ – 24 ന്യൂസ് കാര്‍ഡിലെ ചിത്രം ബാഴ്സിലോണയിലെ അക്വേറിയത്തിന്‍റേത്

ഇന്ത്യയിൽ ആദ്യമായി മെട്രോ ട്രെയിൻ ആരംഭിച്ചത് പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ്. വീണ്ടും ചരിത്ര നേട്ടവുമായി കൊല്‍ക്കത്ത വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ്. നദിയുടെ അടിയിലൂടെ മെട്രോ സർവീസ് നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും  ഇനി പശ്ചിമബംഗാളിന് സ്വന്തം. ഹൂഗ്ലി നദിയുടെ അടിയിലൂടെ പോകുന്ന മെട്രോ റെയിലിന്‍റെ ചിത്രം എന്ന പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം പ്രചരിക്കുന്ന ചിത്രം 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച ന്യൂസ് കാർഡ് ആണ്.  കാർഡിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: […]

Continue Reading

സൈനികനെ ബലപ്രയോഗത്തിലൂടെ പോലീസ് നിയന്ത്രണത്തിലാക്കുന്ന ഈ വീഡിയോയ്ക്ക് പത്മനാഭ സ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല…

ഏതാനും ദിവസങ്ങളായി കേരള പോലീസിന് നേരെ വിമർശനങ്ങള്‍ ഉയര്‍ത്തി  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്  പ്രചരണം  ദൃശ്യങ്ങളിൽ ഏതാനും പോലീസുകാർ ചേർന്ന് ഒരു വ്യക്തിയെ വീടിനുള്ളിൽ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഉപദ്രവിക്കരുതെന്ന് സ്ത്രീകൾ അടുത്തുനിന്ന് അപേക്ഷിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.  ഒരു സൈനികനെ പോലീസുകാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണിതെന്നും ഇതിനു കാരണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൽ മദ്രാസ് റെജിമെന്‍റ് പട്ടാളക്കാരെ പങ്കെടുപ്പിക്കുവാൻ ഈ സൈനിക മുൻകൈയെടുത്തു എന്നുമാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള […]

Continue Reading

പാകിസ്താനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെ കുറിച്ച് പാക് പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന ഈ എം.പി. ഹിന്ദുവല്ല…

പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ഒരു ഹിന്ദു എം.പി. വികാരഭരിതനായി പ്രസംഗിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയില്‍ പ്രസംഗിക്കുന്ന പാക് എം.പി. ഹിന്ദുവല്ല. ആരാണ് ഇദ്ദേഹം എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പാര്‍ലമെന്‍റ് പ്രസംഗം കാണാം. പ്രസംഗത്തില്‍ ഒരു എം.പി. പാകിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയെ കുറിച്ച് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി […]

Continue Reading

രാജസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ വെറും 500 രൂപയ്ക്ക്…? ആനുകൂല്യത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

അടിക്കടിയുണ്ടാകുന്ന പാചകവാതക വില വര്‍ദ്ധന സാധാരണക്കാരുടെ ബജറ്റിന്‍റെ താളം തെറ്റിക്കുന്നതിനാല്‍ ഇതേക്കുറിച്ച് വരുന്ന ഏതൊരു വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വിഷയമാകാറുണ്ട്. രാജസ്ഥാനില്‍ ഗാസ് സിലിണ്ടറിന്‍റെ വില്‍സ കേരളത്തേക്കാള്‍ വളരെ കുറവാണ് എന്നൊരു പ്രചരണം നടക്കുന്നതു ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രാജസ്ഥാൻ സർക്കാർ പാചകവാതക സിലിണ്ടര്‍ 500 രൂപ നിരക്കിൽ നൽകുന്നു… കൂടാതെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും മാസം നൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി പതിനൊന്ന് ലക്ഷം കർഷകർക്ക് […]

Continue Reading

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ സ്മരിച്ച് ഹൈദ്രബാദ് എം.പി. ഒവൈസി പൊട്ടികരഞ്ഞുവോ? സത്യാവസ്ഥ അറിയൂ…

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ദാരുണമായ അന്ത്യത്തെ കുറിച്ച് ഓര്‍ത്ത് എ.ഐ.എം.ഐ.എം. തലപ്പന്‍ ഹൈദ്രബാദ് എം.പി. അസദ്ദുദീന്‍ ഒവൈസി പൊട്ടികരഞ്ഞു എന്ന് അവകാശപ്പെട്ട് ഒവൈസിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം തെറ്റായ വിവരണത്തോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങള്‍ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒവൈസി കരയുന്നതായി ചിത്രത്തില്‍ കാണാം. ചിത്രത്തിനെ […]

Continue Reading

കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..

വിവരണം കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് […]

Continue Reading

‘ഭാഗ്യശാലികള്‍ക്ക് സൌജന്യ കാര്‍’ — തട്ടിപ്പ് സന്ദേശം ഹ്യുണ്ടായി കമ്പനിയുടെ പേരിലും… ശ്രദ്ധിക്കുക…

ഹ്യുണ്ടായി കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.  പ്രചരണം  ഹ്യുണ്ടായി കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “ഇന്നലെ HYUNDAI കാർ സമ്മാനം നേടിയ നിങ്ങളിൽ നിന്നുള്ളവർക്ക് അഭിനന്ദനങ്ങൾ. ഭാഗ്യമില്ലാത്തവർക്കായി, ദയവായി ആവശ്യകതകൾ ശരിയായി പിന്തുടരുക, ഞങ്ങളുടെ പോസ്റ്റ് പങ്കിടുക, നിങ്ങളുടെ ഭാഗ്യബോക്സ് നമ്പർ തിരഞ്ഞെടുക്കുക, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 5 ബോക്സുകളിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇന്ന് മുതൽ […]

Continue Reading

ഇസ്രയേലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കഴുതയെ തീകൊളുത്തി കൊന്നുവെന്ന് വ്യാജപ്രചരണം…

ഇസ്രയേലിനെതിരെ പ്രതിഷേധിക്കാന്‍ പലസ്തീന്‍ മുസ്ലിങ്ങള്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് പിന്നിട് തീകൊളുത്തി എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യ ചിത്രത്തില്‍ ഒരു കഴുതയെ ഇസ്രയേലിന്‍റെ ദേശിയ പതാക ഉടുപ്പിച്ച് […]

Continue Reading

ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ മരിച്ചുപോയ വൈസ് ചാന്‍സലറുടെ ഒപ്പ് എന്ന് വ്യാജ പ്രചരണം…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഈയിടെ വിവാദങ്ങളും ചർച്ചകളും സജീവമായിരുന്നു. അടുത്തിടെ, പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെ കുറിച്ച്  വിവരാവകാശ (ആർടിഐ)പ്രകാരം അന്വേഷണം നടത്തിയതിന്  ഗുജറാത്ത് ഹൈക്കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ വിധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും അതിന് അനുമതി നല്കിയ വൈസ് ചാന്‍സലറും എന്ന അവകാശവാദവുമായി രണ്ടു ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  22-08-1980 മുതൽ 13-07-1981 വരെയുള്ള കാലഘട്ടത്തിൽ വൈസ് ചാൻസലറായി നിയമിതനായ പ്രൊഫ. ശാസ്ത്രിയുടെ […]

Continue Reading

പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന റൈഡര്‍ – ദൃശ്യങ്ങള്‍ സിനിമയിലെതാണ്…

പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് റൈഡര്‍ ബൈക്കിൽ രക്ഷപെട്ട് പോകുന്ന കൗതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്  പ്രചരണം ചുറ്റും നിൽക്കുന്ന പോലീസിനെ വെട്ടിച്ച് മനസ്സാന്നിധ്യവും സ്ഥൈര്യവും കാണിച്ച് മുഖം മറച്ച ഒരു ബൈക്ക് റേസിംഗ് നടത്തി അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ക്രമസമാധാനവും നിയമവും പാലിക്കുന്ന പോലീസിന് ചില വിരുതന്മാരുടെ മുന്നില്‍ അടിപതറി പോകുന്നു എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതാണോ പോലീസുകാരെ ഇട്ടു വട്ടം കറ ക്കി എന്നു […]

Continue Reading

‘മെഴ്സിഡസ് ബെന്‍സ് കമ്പനി കാർ സമ്മാനമായി നൽകുന്നു’- തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ…

ബെന്‍സ് കാർ കമ്പനി വാർഷികത്തോട് അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് മെഴ്സിഡസ് ബെന്‍സ് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട്. പ്രചരണം  𝗠𝗲𝗿𝗰𝗲𝗱𝗲𝘀-Benz Kerala. എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്: “മെഴ്‌സിഡസ് ബെൻസിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം നേടൂ. ഞങ്ങളുടെ കമ്പനിയായ Mercedes-Benz-ന്റെ വാർഷികം ആഘോഷിക്കാൻ. ഇന്ന് ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും നിങ്ങളുടെ ഭാഗ്യ കീ നമ്പർ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി 9 […]

Continue Reading

ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിന് ശിക്ഷ അനുഭവിക്കുന്ന വൃദ്ധന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

ബിജെപിയുടെ ഭരണത്തില്‍ പീഡനം അനുഭവിച്ച് മരിച്ച ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സുഖമില്ലാത്ത ഒരു വൃദ്ധനെ ആശുപത്രിയില്‍ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “മാർ ജോർജ് ആലഞ്ചേരിയുടെ ഭാഷയിൽ..,(ബി.ജെ.പി യുടെ […]

Continue Reading

തെലിംഗാനയില്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പാരിതോഷികങ്ങള്‍ വിതരണം ചെയ്ത പഴയ വീഡിയോ കര്‍ണ്ണാടകയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

കർണാടകയിൽ മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.  കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെട്ട് ഇപ്പോൾ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കോഴിയും മദ്യവും വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവും അനുയായികളും കോഴിയും മദ്യക്കുപ്പിയും വിതരണം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.  കർണാടകയിൽ നിന്നുള്ള വീഡിയോ ആണിത് എന്ന് സൂചിപ്പിച്ച ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കർണാടകത്തിലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു… 😆😆😆” FB post […]

Continue Reading

വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി […]

Continue Reading

പ്രധാനമന്ത്രി മോദി ശുചീകരണ തൊഴിലാളികളെ കാല്‍ കഴുകി ആദരിക്കുന്ന പഴയ വീഡിയോ ഈസ്റ്ററുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും ഉദാത്ത മാതൃകയായ ഈസ്റ്റർ ലോകമെങ്ങും വിശ്വാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ചു.  ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി തൊഴിലാളികളുടെ കാൽകഴുകല്‍ ശുശ്രൂഷ നടത്തി എന്ന് വാദിച്ച് സമൂഹ മാധ്യമങ്ങളിൽ ചില ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ദൃശ്യങ്ങളില്‍ മോദി തൊഴിലാളികളുടെ കാല്‍ കഴുകി അവരെ ആദരിക്കുന്നത് കാണാം. പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി യേശുദേവന്‍റെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ട് ഹിന്ദി ഭാഷയില്‍  നടത്തുന്ന പ്രഭാഷണം കേള്‍ക്കാം. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: “യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയതിനെ […]

Continue Reading

രാജസ്ഥാനില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ വൈദ്യുതാഘാതമേറ്റ് മരണം… അപകടം വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു

ആഘോഷങ്ങള്‍ക്കിടെ ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ നിന്ന് ഏതാനും പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വര്‍ഗീയ മാനങ്ങളോടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ശ്രീരാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച ആളുകളാണ് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രചരണം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  മുന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ നൃത്തം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു വ്യക്തികളെന്നും അവരുടെ അനാദരവുള്ള പെരുമാറ്റത്തിനുള്ള ദൈവിക ശിക്ഷയാണ് സംഭവം എന്നും പോസ്റ്റ് അവകാശപ്പെടുന്നു.  FB post archived […]

Continue Reading

വൈറല്‍ ചിത്രത്തില്‍ വിദേശ വനിതക്കൊപ്പം നൃത്തം ചെയ്യുന്നത് മഹാത്മാഗാന്ധിയല്ല…

സമുഹ മാധ്യമങ്ങളില്‍ മഹാത്മാഗാന്ധി ഒരു വിദേശ വനിതക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് മഹാത്മാഗാന്ധിയല്ല. സത്യാവസ്ഥ അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെയും ചിത്രങ്ങള്‍ കാണാം. കഴിഞ്ഞ ദിവസം പണ്ഡിറ്റ്‌ നെഹ്‌റുവിന്‍റെയും എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച ചിത്രം തെറ്റായി പ്രചരിപ്പിക്കുകയുണ്ടായി. ഈ വ്യാജപ്രചരണത്തെ കുറിച്ച് താഴെ നല്‍കിയ ഫാക്ട-ചെക്ക്‌ റിപ്പോര്‍ട്ടില്‍ വായിക്കാം. Also […]

Continue Reading

‘തനിക്ക് ഹൈസ്ക്കൂള്‍ വിദ്യാഭാസം മാത്രമേയുള്ളുവെന്ന് മോദി തന്നെ വെളിപ്പെടുത്തുന്നു’- പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നത് അദ്ദേഹത്തിന് വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും ഇല്ലെന്നും മോദി അനുകൂലികളും അദ്ദേഹം ഹൈസ്കൂൾ വരെ പഠിച്ചിട്ടുള്ളൂ വെളിപ്പെടുത്തുന്നു എന്നാണ് വീഡിയോ അവകാശപ്പെടുന്നത്.   പ്രചരണം നരേന്ദ്ര മോദിയുടെ തൊണ്ണൂറുകളിലെ അഭിമുഖത്തിൽ നിന്നുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. ഈ സമയം അദ്ദേഹം ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. ‘റു-ബാ-റു’ എന്ന പരിപാടിയുടെ ഈ അഭിമുഖത്തിൽ റിപ്പോർട്ടർ രാജീവ് ശുക്ല മോദിയുമായുള്ള ചോദ്യോത്തരങ്ങളുടെ പരിഭാഷ ഇങ്ങനെ:  മോദി: ഒന്നാമതായി, ഞാൻ […]

Continue Reading

വ്യാജ കശുവണ്ടി നിര്‍മ്മാണത്തിന്‍റെ വൈറൽ വീഡിയോ – കാഷ്യൂ ബിസ്‌കറ്റിന്‍റെതാണ്… സത്യമറിയൂ…

സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന വിഷയങ്ങളിൽ ഒന്ന് ഭക്ഷണത്തിലെ മായമാണ്. ഇത്തരം പോസ്റ്റുകൾ ഭാഷാഭേദമന്യേ വ്യാപകമായി പ്രചരിക്കാറുണ്ട്. വ്യാജ കശുവണ്ടി നിർമ്മാണത്തിന്‍റെ വീഡിയോ അത്തരത്തിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം രണ്ടുപേര്‍ മാവ് കുഴച്ച് പരത്തി, ഒരു ചെറിയ മോള്‍ഡ് ഉപയോഗിച്ച് കശുവണ്ടിയുടെ ആകൃതിയിലുള്ള വസ്തു നിര്‍മ്മിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വ്യാജ കശുവണ്ടി പരിപ്പ് നിര്‍മ്മിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:   “അണ്ടിപ്പരിപ്പ് തൊലിയുള്ളത് വാങ്ങുക, അത് എങ്ങനെ ഉണ്ടാക്കുന്നു എന്നത് കാണുക…” […]

Continue Reading

പണ്ഡിറ്റ്‌ ജവാഹാര്‍ലാല്‍ നെഹ്‌റുവിന്‍റെ വ്യാജ ചിത്രങ്ങള്‍ വിണ്ടും സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

പണ്ഡിറ്റ്‌ ജവാഹാര്‍ലാല്‍ നെഹ്‌റുവിനെ ആക്ഷേപ്പിച്ചുള്ള പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങളും വ്യാജ പ്രചരണം വിണ്ടും സമുഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു യുവതി പണ്ഡിറ്റ്‌ നെഹ്‌റുവിനെ കവളില്‍ ചുംബനം നല്‍കുന്നത്തിന്‍റെ ചിത്രം നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതൊരു സമരമുറ ആയിരുന്നു പ്രിയ സുഹൃത്തേ….സ്വാതന്ത്ര്യത്തിനു വേണ്ടി യുവാക്കൾക്ക് ഊർജ്ജം പകർന്ന ഈ സമരമാണ് പിന്നീട് നവോത്ഥാന സഖാക്കൾ കൊച്ചി […]

Continue Reading

വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

വർഷാവസാനം പരീക്ഷകൾക്കുശേഷം മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇക്കഴിഞ്ഞ മാർച്ച് 30ന് അടക്കുകയുണ്ടായി. പരീക്ഷകൾ അവസാനിച്ച ശേഷം അവസാന സ്കൂള്‍ ദിനം കുട്ടികൾ ആഹ്ളാദിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകപൂര്‍വം മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ സന്തോഷം പങ്കിടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി കാഴ്ചയിൽ ആശങ്ക ഉളവാക്കുന്ന മറ്റൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പ്രചരണം പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും ക്ലാസ് മുറിയും ഉപകരണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ് റൂമിൽ നിന്ന് […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വി.ഡി.സതീശന്‍ സ്വപ്നയുടെ കയ്യില്‍ പിടിച്ച് ഹാരം അണിയിച്ച് നില്‍ക്കുന്നതാണ് ചിത്രം. കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം. എന്ന തലക്കെട്ട് നല്‍കി സിറാജുദ്ദീന്‍ എം.എ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 48ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

2000 രൂപയില്‍ അധികമുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമോ? വസ്‌തുത അറിയാം..

ഡിജിറ്റല്‍ പണമിടപാട് രീതികളാണ് ഇപ്പോള്‍ രാജ്യത്ത് പലരും അധികമായി ഉപയോഗിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപ്രാര മേഖലകളില്‍ വരെ യുപിഐ പണമിടപാടാണ് ഇപ്പോള്‍ അധികവും നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ നടത്തുന്ന 2000 രൂപയില്‍ അധികമുള്ള പണമിടപാടുകള്‍ക്ക് 1.1% ചാര്‍ജ്ജ് ഈടാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് […]

Continue Reading

‘ഗിന്നസ് ബുക്കിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വീഡിയോ’-പ്രചരിക്കുന്നത് സിനിമയിലെ ദൃശ്യങ്ങള്‍…

കാടുകളുടെ ഉള്ളില്‍ ചിത്രീകരിച്ച മനോഹരങ്ങളായ വീഡിയോ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഒരു കരടി കുഞ്ഞ് അതിസാഹസികമായി സിംഹത്തിന്‍റെ പിടിയില്‍ നിന്നും  രക്ഷപ്പെടുന്നതിന്‍റെ  വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു കരടികുഞ്ഞിനെ പിടിക്കാന്‍ സിംഹം തക്കംപാര്‍ത്ത് ഇരിക്കുന്നതും അപകടം മനസ്സിലാക്കിയ കരടികുഞ്ഞ് രക്ഷപ്പെടാന്‍ സാഹസികമായി ശ്രമിക്കുന്നതിനൊടുവില്‍  മറ്റൊരു കരടി വന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  ഈ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഒപ്പമുള്ള […]

Continue Reading

ചമയവിളക്ക് ഉല്‍സവത്തില്‍ പങ്കെടുക്കുന്ന പുരുഷന്‍: പ്രചരിക്കുന്നത് ട്രാന്‍സ് വനിതയുടെ ചിത്രം

കൊല്ലം കൊറ്റംകുളങ്ങര  ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തിൽ പങ്കെടുക്കുന്ന  സാരി ഉടുത്ത പുരുഷന്‍റെ, സ്ത്രീകളെ വെല്ലുന്ന സൌന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  പ്രചരണം  കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ നടന്ന ചമയവിളക്ക് ഉത്സവത്തിൽ സ്ത്രീവേഷം കെട്ടി ഒന്നാം സമ്മാനം നേടിയ ആളാണ് വൈറലായ ഫോട്ടോയിൽ കാണുന്നത് എന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ അവകാശപ്പെടുന്നത്.  ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകൾ കാണാം. ഒരു ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം. മലയാളത്തിലെ അടിക്കുറിപ്പ് ഇങ്ങനെ, “മനോഹരി എന്ന […]

Continue Reading

‘400 വർഷത്തിലൊരിക്കൽ ഹിമാലയത്തിൽ വിരിയുന്ന മഹാമേരു’-ഫോക്സ് ടെയില്‍ ലില്ലിയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

ഹിമാലയം പല വിസ്മയങ്ങളുടെയും സങ്കേതമാണ്. പലതരം അപൂർവ്വ ഔഷധ ചെടികളും പുഷ്പഫലങ്ങളും ഹിമാലയത്തില്‍ മാത്രം കണ്ടു വരാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു.  400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂവ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ നിങ്ങളില്‍ പലർക്കും ഇതിനോടകം ലഭിച്ചു കാണും  പ്രചരണം  മഹാമേരു അല്ലെങ്കിൽ പഗോഡ, 400 വർഷത്തിലൊരിക്കൽ മാത്രം ഹിമാലയത്തിൽ മാത്രം വിരിയുന്നത് എന്നിങ്ങനെയുള്ള വിശേഷണത്തോടെ പ്രചരിക്കുന്ന നാലാമത്തെ പുഷ്പമാണിത് എന്നതാണ് കൗതുകകരം.  വിവരണം പഴയതു തന്നെയാണെങ്കിലും നൽകിയിരിക്കുന്ന പുഷ്പം പുതിയതാണ് എന്നത് […]

Continue Reading

കശ്മീരിലെ ചെനാബ് നദിയുടെ മുകളിലൂടെയുള്ള റെയില്‍ പാലം – പ്രചരിപ്പിക്കുന്നത് ചൈനയില്‍ നിന്നുള്ള റെയില്‍വേയുടെ ദൃശ്യങ്ങള്‍

ചെങ്കുത്തായ മലനിരകള്‍ ചെത്തിമിനുക്കി ചെറിയ ഭൂകമ്പങ്ങളെ പോലും അതിജീവിക്കുന്ന രീതിയിലാണ് ജമ്മു കശ്മീരിലെ ചെനാബ് നദിയുടെ കുറുകെ റെയില്‍വേ ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ട്രെയിൻ കടന്നുപോകുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലാകുന്നുണ്ട് പ്രചരണം  ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലൈനില്‍ ട്രയൽ റൺ നടത്തുന്നുവെന്ന അവകാശവാദത്തോടെ ഒരു നദിക്ക് കുറുകെയുള്ള ഉയരത്തിലുള്ള പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ദൃശ്യങ്ങളാണ് നല്കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് […]

Continue Reading

അമേരിക്കയില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനെ 2001ല്‍ അറസ്റ്റ് ചെയ്തിരുന്നു എന്ന് പ്രചരിപ്പിക്കുന്ന ന്യൂസ്‌ ക്ലിപ്പിംഗ് വ്യാജം…

അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ ഒരു രാഷ്തൃയകാരനെ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ രാഷ്ട്രിയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനാണെന്നും ഒരു ന്യൂസ്‌പേപ്പര്‍ ക്ലിപ്പിംഗ് സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  എന്നാല്‍ ഞങ്ങള്‍ ഈ ക്ലിപ്പിംഗിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ക്ലിപ്പിംഗ് വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വാര്‍ത്ത‍യുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ന്യൂസ്‌പേപ്പറിന്‍റെ കഷണം കാണാം. ന്യൂസ്‌പേപ്പറില്‍ […]

Continue Reading

ആശുപത്രി തറയില്‍ രോഗിയായ പെണ്‍കുട്ടിക്ക് രക്ത ബാഗ് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന അമ്മയുടെ ചിത്രം ഉത്തര്‍പ്രദേശിലെതല്ല… സത്യമറിയൂ

ഉത്തര്‍പ്രദേശിലെ ആശുപതികള്‍ ഇപ്പോഴും അപരിഷ്കൃത അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പതിവായി കാണാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ വെറും നിലത്ത് കിടത്തിയിരിക്കുന്നതും ബോട്ടില്‍ സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ പെൺകുട്ടിക്ക് വേണ്ടി രക്തം നിറച്ച ബാഗ് പിടിച്ച് ഒരു സ്ത്രീ നിൽക്കുന്നതുമായ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഹോസ്പിറ്റലിൽ രക്തം വാർന്നു കിടക്കുന്ന പെൺകുട്ടിക്ക് കിടക്കയോ ബ്ലഡ് ബാഗോ സ്റ്റാൻഡോ […]

Continue Reading

രാജസ്ഥാനിൽ ബസ്സിൽ ഡ്രൈവര്‍ സീറ്റിനുവേണ്ടി തര്‍ക്കിക്കുന്ന യുവതി… വീഡിയോയുടെ സത്യമിതാണ്…

രാജസ്ഥാനിൽ ഈയിടെ ഒരിടത്ത് ബസ്സിൽ സീറ്റിനുവേണ്ടി ഉണ്ടായ വിചിത്രമായ തര്‍ക്കം എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം അറിവിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു യുവതി ബസ്സിൽ കയറിയപ്പോള്‍ ,  ഡ്രൈവറുടെ സീറ്റിൽ തനിക്ക് ഇരിക്കണമെന്ന് വാശി പിടിച്ചു എന്ന മട്ടിലുള്ള  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.  ഒരു യുവതി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതും പുറത്തുനിൽക്കുന്ന ഡ്രൈവര്‍ അടക്കമുള്ള മറ്റുള്ളവര്‍ യുവതിയുമായി തർക്കിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “രാജസ്ഥാനിൽ ഒരു സ്ത്രീയും അവളുടെ മകളും, […]

Continue Reading

പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്ത ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്സ് വേയില്‍ ഈയിടെ രൂപപ്പെട്ട വെള്ളക്കെട്ട്… പ്രചരിക്കുന്നത് പഴയ ചിത്രം

ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത ബംഗളുരു – മൈസൂർ  എക്‌സ്പ്രസ്സ് വേ വെള്ളപൊക്കത്തിൽ മുങ്ങി എന്നവകാശപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിക്കുന്നുണ്ട്, പ്രചരണം  ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് മൂന്ന് മണിക്കൂർ 75 മിനിട്ട് കൊണ്ട് യാത്ര ചെയ്ത എത്താമെന്നുള്ള സൌകര്യമൊരുക്കി മാർച്ച് 12നാണ് 8480 കോടി രൂപ ചെലവിൽ നിർമ്മിച്ച ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ എക്സ്പ്രസ് […]

Continue Reading

നടന്‍ സുജിത്ത് ശങ്കറിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം എകെജിക്ക് ജനപിന്തുണയായിരുന്നു ആവശ്യം.. ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ആവശ്യം പത്തുതലമുറയുടെ സാമ്പത്തിക ഭദ്രത മാത്രമാണെന്ന് നടന്‍ സുജിത്ത് ശങ്കര്‍ പറഞ്ഞു എന്ന് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്‍റെ ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമീറലി കെഡിആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 89ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്‍ സുജിത്ത് ചന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ […]

Continue Reading

ഹിന്ദു സന്യാസിക്ക് മുസ്ലിം വേഷധാരി മദ്യം പകര്‍ന്നു നല്‍കുന്നു- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്

ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ ഏറ്റവും അനുകരണനീയ ഉദാഹരണം  എന്ന് പരിഹാസ രൂപേണ അവകാശപ്പെട്ട്  ഒരു ഹിന്ദു സന്യാസിയും  മുസ്ലിം വേഷധാരിയായ വ്യക്തിയും  മദ്യം പങ്കിടുന്ന ഒരു ഫോട്ടോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രചരണം   സന്യാസിയുടെ കൈയ്യിലുള്ള പാത്രത്തിലേയ്ക്ക്  മുസ്ലിം വേഷം ധരിച്ച വ്യക്തി മദ്യക്കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു നല്‍കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. രണ്ടുപേരും കൈയിൽ മദ്യവുമായി നിൽക്കുന്ന ചിത്രം കണ്ടാല്‍  ഇത് സത്യമാണെന്ന് കരുതും. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉം….. മതേതരം ലേസം കൂടുന്നു ഈ […]

Continue Reading

പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു – പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം, ഇടയ്ക്കിടെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹിന്ദു പെൺകുട്ടി നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പീഡനം അനുഭവിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. വാട്ട്സ് ആപ്പില്‍  പ്രചരിക്കുന്ന വീഡിയോ ആണ് ഞങ്ങള്‍ക്ക് ആദ്യം ലഭിച്ചത്.  “ഇനി ഇരുട്ടറയിലാണ് ഈ കുഞ്ഞിന്റെ ജീവിതം. തട്ടിക്കൊണ്ടുവന്നശേഷം ടോർച്ചറു ചെയ്തു ഖുർആൻ ചൊല്ലിപ്പിച്ചു മതം മതം മാറ്റുന്ന പാകിസ്ഥാനിലെ ഒരു ഹിന്ദു […]

Continue Reading

ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം ബുഖാരി ബിജെപിയില്‍ ചേര്‍ന്നോ? സത്യാവസ്ഥ അറിയൂ…

ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരി ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട്  ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ബിജെപി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്ന ഡല്‍ഹിയിലെ ജുമാ മസ്ജിദിന്‍റെ ഷാഹി ഇമാം സയ്യദ് അഹ്മദ് ബുഖാരിയെ കാണാം. അദ്ദേഹത്തെ […]

Continue Reading

കൈരളി ചാനലിന്‍റെ എഡിറ്റഡ് സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം…

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. വേനൽ ചൂടിനെ മറികടന്ന് പരീക്ഷ ചൂടിനെ അഭിമുഖീകരിക്കുന്ന എസ്എസ്എൽസി വിദ്യാർത്ഥികളുടെ വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങൾ നല്കുന്നുണ്ട്. കൈരളി ചാനൽ പരീക്ഷയുമായി ബന്ധപ്പെട്ട് നൽകിയ ഒരു സ്ലഗ് ലൈൻ സ്ക്രീൻഷോട്ട്  ഇപ്പോൾ പ്രചരിക്കുന്നുണ്ട്  പ്രചരണം എഴുതിയ ഫിസിക്സ് പരീക്ഷയെ കുറിച്ച് അസഭ്യമായ ഭാഷയിൽ വാചകമാണ് ചാനൽ സ്ലഗ് ലൈൻ ആയി നൽകിയത് എന്ന് സൂചിപ്പിച്ച് ആ വാചകങ്ങൾ വൃത്തത്തിൽ എടുത്തു കാട്ടിയാണ് സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. archived link FB post എന്നാൽ കൈരളി […]

Continue Reading

സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നരേന്ദ്ര മോദിയെ പരിഗണിക്കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സമാധാനത്തിന് നൊബേല്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷനാണ് ഇത് സംന്ധിച്ച് വിവരം പുറത്ത് വിട്ടതെന്ന തരത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ പികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിന്‍റെ നൊബേല്‍ […]

Continue Reading

‘വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകും’- പ്രചരിക്കുന്നത് വ്യാജ സന്ദേശം

വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകുമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം  പ്രചരിക്കുന്നുണ്ട്. പ്രചരണം  “റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക” എന്ന സന്ദേശം […]

Continue Reading

സ്ത്രീ സുരക്ഷ, അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് ഈ മൂന്ന് എംഎല്‍എമാരാണോ? വസ്‌തുത അറിയാം..

വിവരണം സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ ഇറങ്ങി ഏറ്റുമുട്ടിയ സംഭവമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ചു എന്ന ആരോപണത്തില്‍ ഭരണപക്ഷ എംഎല്‍എമാരായ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്ത്രീ സുരക്ഷ സംബന്ധിച്ച ബില്ല് ചര്‍ച്ചയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അതെസമയം സ്ത്രീപീഡന ആരോപണം നേരിട്ട യുഡിഎഫ് എംഎല്‍എമാരായ എം.വിന്‍സെന്‍റ്, എല്‍ദോസ് കുന്നപ്പിള്ളി, കുഞ്ഞാലിക്കുട്ടി എന്നിവരാണ് സഭയില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച […]

Continue Reading

‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇ‌എസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്… പരിഭ്രാന്തി വേണ്ട…

കോവിഡ് മഹാമാരിക്ക് ഒരുവിധം ശമനം ഉണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ പല രാജ്യങ്ങളിലും പൂർണ്ണമായി കഴിഞ്ഞു. തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു പ്രചരണം വാക്സിനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വാക്സിൻ എടുത്തവർ ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള അറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.  സന്ദേശം ഇങ്ങനെ:  “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം […]

Continue Reading

ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചിത്രമാണോ പ്രചരിക്കുന്നത്? വസ്തുത അറിയാം..

വിവരണം ലഹരിക്കെതിരായ വാര്‍ത്ത പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സംരക്ഷേണം ചെയ്തു എന്ന ആരോപണമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. നിരവധി വ്യാജ പ്രചരണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ ഈ പ്രചരണങ്ങളെ കുറിച്ച് ഫാക്‌ട് ചെക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതെ സമയം വ്യാജ വാര്‍ത്ത വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരിക സിന്ധു സൂര്യകുമാറിനെ പോലീസ് ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നെഞ്ച് വേദനയാണെന്ന് […]

Continue Reading

ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…

ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ  മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.  “ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ […]

Continue Reading

Rapid FC: കോൺഗ്രസ് വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കും: പ്രചരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന

ഗോവധ നിരോധനം കാലാകാലങ്ങളായി പല സർക്കാരുകളും ചർച്ച ചെയ്യുന്ന വിഷയമാണ്. ബീഫ് പ്രീമികളുടെ നാടായ കേരളത്തിൽ ഈ വിഷയത്തിന് വോട്ട് ബാങ്കിനെ പോലും സ്വാധീനിക്കാൻ കഴിവുണ്ട്. കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയതായിട്ടാണ് പ്രചരണം നടക്കുന്നത്.  FB post archived link ഇതേ പ്രചരണം 2021ലും നടന്നിരുന്നു. അന്ന് ഞങ്ങൾ പ്രസ്താവനയുടെ മുകളിൽ […]

Continue Reading

വിനു വി. ജോണിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ട്വീറ്റ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലഹരിക്കെതിരായി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ വ്യജ വാര്‍ത്ത പ്രചരണം നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ എംഎല്‍യുടെ പരാതിയെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍, അവതാരിക എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണം നടന്നു വരുകയാണ്. അതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനായ വിനു വി.ജോണിന്‍റെ പേരില്‍ ഒരു ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തിലെ ചിലര്‍ ചെയ്ത മോശം പ്രവര്‍ത്തികള്‍ക്ക് സൈബര്‍ ഗുണ്ടകള്‍ എന്നെ […]

Continue Reading

‘രാഹുൽ രാജീവ് ഫിറോസ്’ എന്ന നെയിംപ്ലേറ്റുമായി രാഹുല്‍ ഗാന്ധി വിദേശത്ത് – പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

ഭാരത് ജോഡോ യാത്ര സമാപിച്ചെങ്കിലും രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങള്‍ക്ക് സോഷ്യല്‍  മീഡിയയില്‍ യാതൊരു പഞ്ഞവുമില്ല. ഈയിടെ അദ്ദേഹം ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ചില പ്രസ്താവനകളുടെ മുകളില്‍ ബിജെപി-കോണ്‍ഗ്രസ്സ് അനുഭാവികള്‍ വാഗ്പോര് നടത്തുകയാണ്. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  വിദേശത്ത് രാഹുല്‍ ഗാന്ധി പങ്കെടുത്ത വേദിയില്‍ നിന്നുമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. Rahul Rajiv Firoz (രാഹുൽ രാജീവ് ഫിറോസ്) എന്നാണ് രാഹുല്‍ ഗാന്ധിയുടെ […]

Continue Reading

തമിഴ്നാട്ടില്‍ ബീഹാറി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം:   പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ വീഡിയോ… സത്യമറിയൂ…

പ്രദേശവാസികളുടെ നിരന്തരമായ ആക്രമണത്തെത്തുടർന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്നതിനെക്കുറിച്ച് പല വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ജാഗരന്‍റെ റിപ്പോർട്ട് അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിലെ പ്രദേശവാസികളിൽ നിന്ന് ആക്രമണം നേരിടുന്നുവെന്നും ചിലർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും പറയുന്നു. പ്രചരണം  തമിഴ്‌നാട്ടിൽ ബിഹാറി കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്‍റെ ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഞങ്ങൾ പരിശോധിക്കുന്നത്. തമിഴ്‌നാട്ടിലെ തെരുവുകളിൽ ബിഹാറി തൊഴിലാളികളെ നാട്ടുകാർ മാരകായുധങ്ങളാൽ ആക്രമിക്കുന്നുവെന്ന് ആവകാശപ്പെട്ടുകൊണ്ടുള്ള  […]

Continue Reading

പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കാണാന്‍ എത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

വിവരണം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബിജെപി-ആര്‍എസ്എസ് സഹയാത്രികനും ചലച്ചിത്ര സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെയെന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ റിലീസ് ചെയ്തു. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ ജനത്തിരക്കാണ് സംസ്ഥാനത്തെ പല തീയറ്ററുകളിലും അനുഭവപ്പെടുന്നതെന്ന അവകാശവാദം ഉന്നയിച്ച് സംവിധായകന്‍ രാമസിംഹന്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. മലബാര്‍ കലാപത്തിന്‍റെ യഥാര്‍ത്ഥ നേര്‍ക്കാഴ്ച്ചയാണ് സിനിമയുടെ ഉള്ളടക്കമെന്നതാണ് രാംമസിംഹന്‍ അവകാശപ്പെടുന്നത്. ഒരു തീയറ്ററില്‍ സിനിമ […]

Continue Reading

യോഗി ആദിത്യനാഥ് സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ ചാര്‍ത്തിയോ…? ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈനികന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് നെറ്റിയിൽ ചിതാഭസ്മം അണിഞ്ഞുവെന്ന് അവകാശപ്പെട്ട്  സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യോഗി ആദിത്യനാഥ് പട്ടട പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തുനിന്നും കുനിഞ്ഞു നെറ്റിയിൽ ഭസ്മം പുരട്ടുന്നത് കാണാം. കുറച്ചുപേര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. കൂടെയുള്ളവരും ഇത്ഇന് ശേഷം കുനിഞ്ഞു ഭസ്മത്തില്‍ സ്പര്‍ശിക്കുന്നത് കാണാം.  അടുത്തിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ അണിയുന്ന  മുഖ്യമന്ത്രി യോഗി […]

Continue Reading

വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക് എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണതിന് പിന്നിലെ വസ്‌തുതയെന്ന് അറിയാം..

വിവരണം ലഹരിമരുന്നിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു എന്ന പേരിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ച വിഷയം. ഇടതുപക്ഷം വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉള്‍പ്പടെയുള്ളവരുടെ പരാതിയിന്മേല്‍ ഇന്നലെ ഏഷ്യാനെറ്റ് കൊച്ചി സ്റ്റുഡിയോയില്‍ പോലീസ് മണിക്കൂറുകള്‍ നീളുന്ന പരിശോധന നടത്തുകയും ചെയ്തിരുന്നു. […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലഹരിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതുപക്ഷം പ്രതിഷേധം ശക്തപ്പെടുത്തിയരിക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ (മാര്‍ച്ച് 4) ഏഷ്യാനെറ്റ് ന്യൂസിന്‍റെ എറണാകുളം ബ്യൂറോയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ഓഫിസില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലഹരിക്കെതിരെ വാര്‍ത്ത പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിതനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഏഷ്യാനെറ്റ് ന്യൂസ് തന്നെ നൗഫലിനെ പുറത്താക്കിയ […]

Continue Reading

മഹാരാഷ്ട്രയില്‍ വിലയിടിവ് മൂലം വിള നശിപ്പിച്ചു കളയുന്ന കര്‍ഷകന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനല്ല, സത്യമറിയൂ…

കർഷകര്‍ ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന പ്രശ്നമാണ് വിളകളുടെ  വിലയിടിവ്. കടം വാങ്ങിയും പലിശയ്ക്ക് എടുത്തും മറ്റും കൃഷിയിറക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം വിലയിടിവ്  അതിജീവിക്കാനാവാത്ത വെല്ലുവിളിയാണ്. വിലയിടിവ് മൂലം കർഷകർ വിളകൾ നശിപ്പിച്ചു കളയുന്നതിന്‍റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നാം കാണാറുണ്ട്. ഇപ്പോൾ കർഷകൻ തന്‍റെ കൃഷിയിടത്തില്‍ 200 ക്വിന്‍റല്‍ വിളവ് നശിപ്പിച്ചു കളയുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം ട്രാക്ടർ ഉപയോഗിച്ച് പാടത്ത് വിള ഉഴുതുമറിച്ച് കളയുന്ന കർഷകന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്.  ഒപ്പമുള്ള […]

Continue Reading

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശനം അവാര്‍ഡ് പിണറായി വിജയന് ഇപ്പോള്‍ ലഭിച്ചതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ ദേശീയ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന പേരിലൊരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സിപിഐ എം സൈബര്‍ കോംറേ‍ഡ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ചുമ്മാതാണോ,, സംഘി കൊങ്ങി മൂരികൾക്ക്, കുരു പൊട്ടുന്നത്,, എങ്ങനെ സഹിക്കും അവർ,, എന്ന തലക്കെട്ട് നല്‍കി സജി എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2023ല്‍ ഇത്തരത്തിലൊരു അവാര്‍‍ഡ് […]

Continue Reading

എസ്‌ഡി‌പി‌ഐ പ്രവര്‍ത്തകരുടെ ഈ ചിത്രം കേരളത്തിലെതല്ല, കര്‍ണ്ണാടകയില്‍ നിന്നുള്ളതാണ്…

കാഞ്ഞിരപ്പള്ളി പാറത്തോട് ഒമ്പതാം വാർഡ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നിരുന്നു. പാറത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ ജോസിന അന്ന ജോസ് 369 വോട്ട് നേടി വിജയിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി ഫിലോമിന ബേബി 341 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.   പ്രചരണം എസ്ഡിപിഐ പ്രവർത്തകർ പതാകയുമായി സംഘം ചേർന്ന് […]

Continue Reading

ദേശാഭിമാനി പത്രം സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയില്‍ അഭിസംബോധന ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന പത്ര കട്ടിങ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സിപിഎം മുഖുത്രം ദേശാഭിമാനിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്തു എന്നും പിന്നീട് പത്രം ഇത് തിരുത്തി ഖേദംപ്രകടിപ്പിച്ച് പ്രസിദ്ധീകരിച്ച കോളം എന്ന പേരില്‍ ഒരു പത്രകട്ടിങ്ങിന്‍റെ ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരുത്ത് – സ്വപ്നയ്ക്ക് വലിയ സാധനം എന്ന് ബുധനാഴ്ച്ച പത്രത്തില്‍ കൊടുത്ത തലക്കെട്ട്, സ്വപന്യ്ക്ക് വലിയ സ്വാധീനം എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു തെറ്റ് വന്നതില്‍ നിര്‍വ്യാജം വേദിക്കുന്നു (ഖേദിക്കുന്നു എന്നതും […]

Continue Reading

തുര്‍ക്കി ഭൂകമ്പത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചുകൂട്ടി സംസ്ക്കരിക്കുന്നു… പ്രചരിക്കുന്നത് ഉക്രയ്നില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍

മതപരമോ അല്ലാത്തതോ ആയ വിശ്വാസങ്ങളുമായി അനാവശ്യമായി ബന്ധപ്പെടുത്തി പല സംഭവങ്ങളും പ്രചരിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നാം കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെയുള്ളത്. ഏതാണ്ട് അര ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടമായ തുർക്കി സിറിയ ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾ കഴിഞ്ഞാണ് ലഭ്യമായത്. ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് കൂട്ടിയിട്ട് സംസ്ക്കരിക്കുന്നുവെന്ന  എന്ന വാദത്തോടെയാണ് വീഡിയോയുടെ  പ്രചരണം.   പ്രചരണം നിരവധി മൃതദേഹങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന്  നീളത്തിലുള്ള […]

Continue Reading

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലായെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പേരില്‍ മാത‍ൃഭൂമി ന്യൂസിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2026ല്‍ നടക്കേണ്ട കേരള നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തയാണ് മാതൃഭൂമി നല്‍കിയതെന്നാണ് അവകാശവാദം. മാര്‍ക്‌സിസ്റ്റ് കേരള എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ള പോസ്റ്റിന് നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്- Instagram Post  Archived Screenshot  എന്നാല്‍ കെ.സുരേന്ദ്രന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മാതൃഭൂമി ന്യൂസിന്‍റെ ന്യൂസ് […]

Continue Reading

തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്ത തുടർച്ചയായ ഭൂകമ്പങ്ങള്‍ക്ക്  ശേഷം, രണ്ട് രാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് അവകാശപ്പെടുന്ന 300 കിലോമീറ്റർ നീളമുള്ള വിള്ളലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോയില്‍ അനേകം കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായതായി കാണാം. പ്രസ്തുത ഭൂപ്രദേശത്ത് കെട്ടിടങ്ങളോ വൃക്ഷങ്ങളോ ഒന്നും തന്നെയില്ല. “തുർക്കി സിറിയ ഭൂകമ്പം ഭൂമിയുടെ പുറംതോടിൽ 300 കിലോമീറ്റർ […]

Continue Reading

കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരി- ദൃശ്യങ്ങള്‍ തുര്‍ക്കി ഭൂകമ്പത്തില്‍ നിന്നുള്ളതല്ല…

തുര്‍ക്കി-സിറിയ ഭൂകമ്പ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു. മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നവയും ഇതിലുണ്ട്. അനേകായിരം പേരുടെ ഉറ്റവരെയും ഉടയവരെയും ഭൂകമ്പം തട്ടിയെടുത്തു.  ചെറിയ കുട്ടികളും ഇക്കൂട്ടത്തില്‍ പെടും. തുര്‍ക്കിയില്‍  നിന്നുള്ളതാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കരഞ്ഞുകൊണ്ട് ഇളയ കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോ  ആണിത്.  പലരും ഇതിനോടകം കണ്ടിട്ടുണ്ടാകും.  പ്രചരണം  ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ശിശുവിന് മൂന്നു വയസുകാരി തന്‍റെ വസ്ത്രം ഉയര്‍ത്തി […]

Continue Reading

ഭൂകമ്പത്തിൽ മൂന്ന് പേരെ രക്ഷിച്ച നായയുടെ കൈ ചുംബിക്കുന്ന തുർക്കി ഇമാം- പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്…

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും പലരും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട് . ഒരു ഇമാം നായയുടെ കാലിൽ ചുംബിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം  ഇസ്ലാമിക വസ്ത്രം ധരിച്ച ഒരാൾ ആൾക്കൂട്ടത്തിന് മുന്നിൽ നായയുടെ മുന്‍കാലിൽ ചുംബിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  അതിനോടൊപ്പമുള്ള ഇംഗ്ലിഷ് വാചകങ്ങള്‍: “Turkish Imam kissing the hand of a dog who saved three people during the Turkey earthquake. […]

Continue Reading

മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം കരിങ്കൊടി പ്രയോഗവും പ്രതിഷേധവും ശക്തമാക്കിയ സാഹചര്യത്തില്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും മാധ്യമങ്ങളില്‍ ഇതിനോടകം നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് ഈ പ്രചരണം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് അമ്പൈയ്ത്തില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പട്ടി പിടുത്തക്കാരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം എന്ന് റിപ്പോര്‍ട്ടര്‍ […]

Continue Reading

മുംബൈ ജെജെ  ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകും…  പ്രചരിക്കുന്നത് തെറ്റായ സന്ദേശം…

ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ ദിനംപ്രതി എന്നോണം വ്യാപിക്കുന്നുണ്ട്. പലയിടത്തും ലഭ്യമാകുന്ന ചികിത്സകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും ഈ അവസരത്തിൽ പലരും സ്വന്തം അനുഭവങ്ങളും അതുപോലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. പലയിടത്തും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നുവെന്ന ചില അറിയിപ്പുകളും ഇക്കൂട്ടത്തിൽ പെടും. ഹൃദയസംബന്ധമായ അസുഖത്തിനു വേണ്ടി അത്തരത്തിൽ ഒരു അറിയിപ്പ് ഈയിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  മുംബൈയിലെ ജെജെ  ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകുമെന്നാണ്  സന്ദേശത്തിൽ […]

Continue Reading

ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് റിവേഴ്‌സ് എടുത്ത് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട് പോയ കെഎസ്ആര്‍ടിസി ബസ് മെയിന്‍ റോഡില്‍ റീവേഴ്‌സ് എടുത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന അപൂര്‍വ്വ കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വിഷന്‍ കൊട്ടാരക്കര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക്  ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 340ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Video  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട്ട് പോയ കെഎസ്ആര്‍ടിസി റിവേഴ്സ് […]

Continue Reading

“വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ” – പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ഥ്യമറിയൂ…

വ്യാജ അമൂൽ ബട്ടർ ഉൽപന്നങ്ങൾ വിപണിയിൽ എത്തിയെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒറിജിനൽ പാക്കും ചൈനീസ് നിർമ്മിതമെന്ന് ആരോപിക്കപ്പെടുന്ന ഡ്യൂപ്ലിക്കേറ്റ് പാക്കും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നാണ് ആരോപണം.   പ്രചരണം  പലരും ഇതേ വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും ഇതേ വിവരണത്തോടെ പങ്കുവയ്ക്കുന്നുണ്ട്.  വൈറലായ വീഡിയോയിൽ ഒരാൾ അമുൽ വെണ്ണയുടെ രണ്ട് വ്യത്യസ്ത പാക്കറ്റുകൾ താരതമ്യം ചെയ്യുന്നത് കാണാം. പാക്കറ്റുകളിൽ ഒന്നിന് വൃത്താകൃതിയിലുള്ള പച്ച അടയാളം (വെജിറ്റേറിയൻ ഉൽപ്പന്നങ്ങളെ സൂചിപ്പിക്കുന്ന ഒരു അടയാളം) ഇല്ലെന്ന് കാണിച്ച്, […]

Continue Reading

“ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ മർദ്ദിച്ചു…” വീഡിയോ ദൃശ്യങ്ങളുടെ സത്യമിതാണ്…

ശമ്പളം കൂട്ടി ചോദിച്ചതിന് സിമന്‍റ് കമ്പനിയിലെ ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്ന് ആരോപിച്ച് ഒരു വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്  പ്രചരണം  ശമ്പളവും ലൈസൻസും ചോദിച്ചതിന് ഡ്രൈവറെ ജീവനക്കാർ മർദ്ദിച്ചു എന്നാണ് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് അവകാശപ്പെടുന്നത്.  മഞ്ഞ ടീഷർട്ട് ധരിച്ച ഒരാള്‍ കാക്കി ഷർട്ടും മുണ്ടും ധരിച്ച മറ്റൊരാളെ ഉപദ്രവിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. വീഡിയോയുടെ വിവരണം ഇങ്ങനെ: “സുഹൃത്തുക്കളെ.. കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് ഇ കാണുന്നത്. […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ പങ്കെടുത്ത് രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ അവതാരകനായ വിനു വി.ജോണിനെയും മാധ്യമ പ്രവര്‍ത്തകനായ റോയ് മാത്യുവിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഏഷ്യാനെറ്റ് ചർച്ചയിൽ ശ്രീകണ്ഠൻ നായർ എത്തിയപ്പോൾ കേരള രാഷ്ട്രീയം മൊത്തം ഇവന്മാരുടെ തലയിലൂടെയാണ് പോകുന്നത് എന്നാണ് ഇവന്മാരുടെ വിചാരം സംഘപരിവാറിന്റെ എച്ചിലും തിന്ന് നാട്ടുകാരെ ഉദ്ബോധിപ്പിക്കാൻ നടക്കുന്ന നാ…കൾ എന്ന തലക്കെട്ട് നല്‍കി […]

Continue Reading

മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍റെ പഴയ വാര്‍ത്ത തെറ്റായി പ്രചരിപ്പിക്കുന്നു…

Image Credits: Dibyangshu Sarkar / AFP മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കന്യാസ്ത്രികള്‍ക്ക് അനാഥ കുട്ടികളെ കടത്തിയ കേസില്‍ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ്‌ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഈ വാര്‍ത്ത‍യെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ 4 കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ കന്യാസ്ത്രിക്ക് പിന്നിട് ഝാ൪ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു.  പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

ഭൂകമ്പം മുന്‍കൂട്ടി മനസ്സിലാക്കുന്ന പൂച്ചകള്‍… ദൃശ്യങ്ങള്‍ തുര്‍ക്കിയിലെതല്ല…

പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് മുമ്പ് മൃഗങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമെന്ന വിശ്വാസം പലരും പിന്തുടരുന്നുണ്ട്. കൊടുങ്കാറ്റും ഭൂകമ്പവും പോലെ പ്രകൃതി ദുരന്തങ്ങൾ  മുന്‍കൂട്ടിയറിയുന്ന മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള കഥകൾ ധാരാളമുണ്ട്. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തെത്തുടർന്ന്, ഇത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രചരണം  പ്രചരിക്കുന്ന വീഡിയോയിൽ ഒരു പെറ്റ് സ്റ്റോറിലെ ഒരു കൂട്ടം പൂച്ചകൾ ഉറക്കമുണർന്ന് മുറിയിൽ പരിഭ്രാന്തരായി ഓടുന്നത് കാണിക്കുന്നു. മുറി കുലുങ്ങാന്‍ തുടങ്ങുന്‍മ്പോള്‍ തന്നെ  പൂച്ചകള്‍ സുരക്ഷിതമായ ഇടത്ത് രക്ഷ നേടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  […]

Continue Reading

ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായ സി.ആര്‍.നീലകണ്ഠന്‍ തന്‍റെ വീട്ടില്‍ ഗെയില്‍ ഗ്യാസ് കണക്ഷന്‍ എടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായിരുന്ന സി.ആര്‍.നീലകണ്ഠന്‍റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയ സി.ആര്‍.നീലകണ്ഠന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഗെയില്‍ പാചക വാതക കണക്ഷന്‍ എടത്തു എന്നതാണ് പ്രചരണം. കാര്‍ത്തി കെ ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ […]

Continue Reading

മീഡിയവണ്‍ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തുന്നു…

മലയാള വാർത്ത മാധ്യമമായ മീഡിയവൺ ഈ വർഷം അവരുടെ പത്താമത്തെ വാർഷികം ആഘോഷിക്കുകയാണ്. ഈ വാർത്ത സന്തോഷപൂർവ്വം അവർ വായനക്കാരുമായി പങ്കുവെച്ചിരുന്നു.  ഇതിനുശേഷം മീഡിയവൺ പ്രസിദ്ധീകരിച്ചത് എന്ന പേരില്‍ ഒരു ന്യൂസ് കാർഡ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം പിറന്നാൾ ദിനത്തിൽ മീഡിയവൺ പങ്കുവെച്ച ന്യൂസ് കാർഡിൽ അക്ഷരത്തെറ്റുണ്ട് എന്നാണ് പ്രചരണം. “നേരു പറഞ്ഞിട്ട് പത്താണ്ട്” എന്ന് മീഡിയവൺ എഴുതിയിരിക്കുന്നതാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.  FB post archived link എന്നാൽ ഞങ്ങൾ പ്രസ്തുത ന്യൂസ് […]

Continue Reading

യോഗി ആദിത്യനാഥ് പത്താന്‍ സിനിമ കാണുന്ന ദൃശ്യങ്ങള്‍ എഡിറ്റഡാണ്… സത്യമറിയൂ…

ഷാരൂഖ് ഖാന്‍റെ പത്താന്‍ എന്ന സിനിമ  റിലീസ് ചെയ്യപ്പെടുന്നതിന് ഏറെനാള്‍ മുമ്പുമുതല്‍ തന്നെ ചര്‍ച്ചയായിരുന്നു. സിനിമയുടെ പോസ്റ്ററിനെതിരെ ഹിന്ദു സംഘടനകള്‍ ആദ്യം പ്രതിഷേധമുയര്‍ത്തി.   സിനിമ റിക്കാര്‍ഡ് കളക്ഷന്‍ നേടിയെന്നാണ് വാര്‍ത്തകള്‍. എതിര്‍പ്പുകള്‍ക്കിടയിലും യുപി മുഖ്യമന്ത്രിയായ ബിജെപിയുടെ യോഗി  ആദിത്യനാഥ് പത്താന്‍ സിനിമ കാണുകയാണ്  എന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം   ഒരു മുറിയില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒറ്റയ്ക്കിരുന്ന് ടെലിവിഷൻ കാണുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടയിലും […]

Continue Reading

കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന്‍റെ പഴയ വീഡിയോകള്‍ തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഫെബ്രുവരി 6-7 തീയതികളില്‍ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ പ്രതികൂല കാലാകാസ്ഥയിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പൊഴും ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു വലിയ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങള്‍ – തുര്‍ക്കി ഭൂകമ്പത്തെ തുടര്‍ന്നാണ് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതും റോഡരുകിലെ ഒരു കെട്ടിടം നിമിഷാര്‍ദ്ധ നേരം കൊണ്ട് തകര്‍ന്നു ഭൂമിയില്‍ പതിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ […]

Continue Reading

ടര്‍ഫുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയനന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ടര്‍ഫുകളുടെ സമയത്തിന് കൂച്ചുവിലങ്ങ്, രാത്രി 10ന് അവസാനിപ്പിക്കണമെന്ന് മനോരമ ന്യൂസ് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടര്‍ഫുകളോട് എന്തിന് അസഹിഷ്ണുത? എന്ന തലക്കെട്ടില്‍ ടര്‍ഫുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയും കൊണ്ടു വന്നു എന്നതാണ് വാര്‍ത്ത. താങ്ക്സ് now കേരള സർക്കാർ ഇതേ പോലെ ത്തെ നിയമം ഇനിയും കൊണ്ട് വരണം.  അഭിനന്ദനങ്ങൾ കേരള serkkar എന്ന തലക്കെട്ട് നല്‍കി എം.ആര്‍.കാസിയോ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ  പോസ്റ്റിന് […]

Continue Reading

തുര്‍ക്കി ബീച്ചില്‍ ഭൂചലനത്തിന് ശേഷം സുനാമി- പ്രചരിക്കുന്നത് സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

സമീപകാലത്ത് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും അവക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ രക്ഷാപ്രവർത്തന സംഘങ്ങള്‍ പരിശ്രമിക്കുന്ന ദൃശ്യങ്ങളും ഓൺലൈനിൽ വ്യാപകമായി കാണാം. തുർക്കിയിലുണ്ടായ സുനാമിയാണ് എന്ന അവകാശവാദവുമായി ഒരു വീഡിയോ ഇതിനിടെ പ്രചരിക്കുന്നുണ്ട്. തുർക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പത്തിന് ശേഷം ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഒരു സുനാമിയുടെ ദൃശ്യങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രചരണം  ഒരു കടല്‍തീരത്ത് ആളുകള്‍ ഉല്ലസിക്കുന്നതിനിടെ കൂറ്റന്‍ സുനാമിത്തിരകള്‍ ഉണ്ടാകുന്നതും പ്രാണഭയത്തോടെ ആളുകള്‍ കരയിലേയ്ക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭൂകമ്പത്തിന് ശേഷം […]

Continue Reading

തുര്‍ക്കി ഭൂചലനത്തില്‍ റസ്റ്റോറന്‍റ് അടുക്കള കുലുങ്ങുന്ന ദൃശ്യങ്ങള്‍- രണ്ടു കൊല്ലം പഴയതാണ്…

ഫെബ്രുവരി ആറ്. ഏഴ് ദിവസങ്ങളില്‍  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയിൽ വലിയ നാശം വിതച്ച വാര്‍ത്ത ഇതിനോടകം വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കഴിഞ്ഞു.  അതിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെടുത്തി നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 6 ന് തുർക്കിയിലും വടക്കൻ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 20000 ലധികം പേരുടെ ജീവനെടുത്തു കഴിഞ്ഞു.  ഇതിനിടെ  കെട്ടിടം കുലുങ്ങിയതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി ഓടാൻ തുടങ്ങുന്ന ഒരു റസ്റ്റോറന്‍റ് അടുക്കളയുടെ  സിസിടിവി ദൃശ്യങ്ങൾ […]

Continue Reading

കാറിനുള്ളില്‍ നിന്ന് പകര്‍ത്തിയ ഭൂചലന ദൃശ്യങ്ങള്‍… തുര്‍ക്കിയില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

ഫെബ്രുവരി 6 ന് തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ 7.8, 7.6, 6.0 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങൾ ഉണ്ടാവുകയും തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആയിരക്കണക്കിന് പേരുടെ ജീവഹാനിയടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഈ ലേഖനം എഴുതുമ്പോൾ മരിച്ചവരുടെ എണ്ണം ഏകദേശം 5000 ആയിരുന്നു. ഭൂകമ്പങ്ങളുടെ നിരവധി പഴയ വീഡിയോകൾ ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പലരും ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോ ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചു.  പ്രചരണം  കാറിനുള്ളില്‍ വച്ച് […]

Continue Reading

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ സന്ദേശം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പേരില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്- കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ എല്ലാ വിധ ക്യാന്‍സര്‍ രോഗമുള്ളവര്‍ക്കും രൂപയില്ലാതെ ചികിത്സയും മരുന്നും റേഡ‍ിയേഷനും നല്‍കുന്നു. പത്മശ്രീ ഡോ.പി.കെ.വാര്യര്‍ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നു. ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ് 0483 2806639 കിഡ്നി മാറ്റിവെച്ച ആളുകള്‍ കഴിക്കുന്ന Azoran 50mg, Tafka .05mg ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ […]

Continue Reading

‘തുര്‍ക്കി ഭൂചലനത്തിന്‍റെ ലൈവ് ദൃശ്യങ്ങള്‍’- പ്രചരിക്കുന്ന വീഡിയോ 2020 ലേതാണ്…

2023 ഫെബ്രുവരി 06 ന് തുർക്കി-സിറിയ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടായ വലിയ ഭൂചലനം 2000 ത്തോളം പേരുടെ ജീവന്‍ ഇതുവരെ അപഹരിക്കുകയും കൊടിക്കണക്കിന് രൂപയുടെ നാശമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന്‍റെ പല തല്‍സമയ ദൃശ്യങ്ങളും ദുരന്ത സ്ഥലത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ തുര്‍ക്കിയില്‍ കെട്ടിടം തകര്‍ന്നു വീഴുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  തുർക്കിയിലെ ഭൂകമ്പത്തിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയില്‍ ഒരു കെട്ടിടം തകർന്നുവീഴുന്നതു കാണാം.  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  “ഭൂകമ്പം💥 നൂറുകണക്കിന് ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. […]

Continue Reading

‘ഓട്ടോറിക്ഷ നാടിന് ആപത്തോ’ എന്ന വിഷയത്തില്‍ മനോരമ ന്യൂസ് ചര്‍ച്ച നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സംമിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നത്. വ്യാവസായിക മേഖലയിലെ വൈദ്യുതി നിരക്ക്, വര്‍ദ്ധന, ഇന്ധനത്തിന് 2 രൂപ അധിക സെസ്സ്, കെട്ടിട നികുതി വര്‍ദ്ധനയെല്ലാം ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ദ്ധിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ മലയാളത്തില്‍ മുഖ്യധാര മാധ്യമങ്ങളില്‍ ചിലര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് അഭിപ്രായം ചോദിക്കന്നത് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. പലരും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില […]

Continue Reading

പുതിയ സാങ്കേതികത പേപ്പര്‍ ഫോണ്‍- ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്…

ഡിസ്പോസിബിൾ പേപ്പർ ഫോൺ വിപണിയിലെത്തുന്നു എന്ന അറിയിപ്പോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പേപ്പറിൽ നിർമ്മിച്ച പുതിയ തരം സെൽഫോൺ കണ്ടുപിടിച്ചുവെന്ന വിചിത്രമായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ് മറ്റ് രണ്ട് ഉപഭോക്താക്കൾക്ക് പേപ്പര്‍ ഫോൺ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍.  തുടർന്ന് പേപ്പർ ഫോണിൽ നിന്ന് ഒരു കോൾ എങ്ങനെയാണ് വിളിക്കുന്നതെന്നും വിശദമാക്കുന്നു.  “ഇനി തേപ്പ് പലകപോലെ ഫോൺ കൊണ്ടു നടക്കേണ്ട പുതിയ ടെക്നോളജി പേപ്പർ ഫോൺ…. ഇനി എന്തെല്ലാം കാണണം 😂” […]

Continue Reading

ദൃശ്യങ്ങള്‍ പേവിഷബാധയേറ്റ കുട്ടിയുടേതല്ല, യാഥാര്‍ഥ്യമിതാണ്…

നായ കടിച്ചതുമൂലം പേവിഷബാധയേറ്റ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആംബുലന്‍സ് കിടക്കയിൽ ഒരു കുട്ടി വിചിത്രമായി ചേഷ്ടകളോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  ഈ കുട്ടിയെ നായ കടിച്ചതുമൂലം പേവിഷബാധ ഏറ്റതാണ് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ജീവിച്ച് കൊതി തീരും മുൻപ് വീട്ടിലെ വളർത്തു പട്ടിയിൽ നിന്ന് പേ വിഷബാധ ഏറ്റു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഡോക്ടർമാരും വീട്ടുകാരും. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരാണ് ഈ […]

Continue Reading

പീഡന കേസില്‍ ജീവപര്യന്തം തടവ് ലഭിച്ച ആശാറാമിനോടൊപ്പം പ്രധാനമന്ത്രി മോദി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

പീഡന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാമിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് ആശാറാമല്ല എന്നാണ് ഞങ്ങള്‍ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. ആരാണ് ഈ ചിത്രത്തില്‍ മോദിയോടോപ്പമുള്ളത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പഴയ ചിത്രം […]

Continue Reading

വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ് അയോധ്യയിൽ നേപ്പാളിലെ സാളഗ്രാമത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ശിലകൾ ഉപയോഗിച്ചാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹം നിർമ്മിക്കുകയെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ അയോധ്യയിൽ ഒരു വാനരൻ ദിവസവും ദർശനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാമായണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ശ്രീരാമനെ സഹായിച്ചത് വാനരന്മാരാണെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുള്ളതിനാല്‍ ഈ വീഡിയോയ്ക്ക് വളരെ പ്രചാരമാണ് ലഭിക്കുന്നത്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ഒരു വാനരൻ ക്ഷേത്രത്തിലേക്ക് വരുന്നതും വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നതും […]

Continue Reading

പാകിസ്ഥാനില്‍ ജനങ്ങള്‍ പാത്രം പിടിച്ച് ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഈ ചിത്രം പഴയതാണ്…

ImageCredit: Asif Hassan/AFP/Getty Images പാക്കിസ്ഥാനില്‍ നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൃദയം വേദനിപ്പിക്കുന്ന ഒരു കാഴ്ച എന്ന തരത്തില്‍ പാകിസ്ഥാന്‍ ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി ക്യുവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രം ഇപ്പോഴത്തെതല്ല. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2010ല്‍ എടുത്തതാണ് എന്ന് കണ്ടെത്തി എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കയ്യില്‍ […]

Continue Reading

സ്വയം തീറ്റ തേടാനാകാത്ത വയസ്സായ പക്ഷിക്ക് ആഹാരം പകര്‍ന്നു നല്‍കുന്ന കുഞ്ഞിക്കിളി- ദൃശ്യങ്ങളുടെ സത്യമിതാണ്…

ആരോഗ്യപരമായി അത്ര നല്ല സ്ഥിതിയിലല്ല എന്ന് തോന്നിപ്പിക്കുന്ന കിളിക്ക് ഒരു ചെറുകിളി ആഹാരം ചുണ്ടിലേക്ക് പകർന്നു കൊടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കാഴ്ചയിൽ പുള്ളിക്കുയിൽ പോലെ തോന്നിപ്പിക്കുന്ന ഒരു പക്ഷിക്കാണ് ചെറുകിളി ആഹാരം പകർന്നു നൽകുന്നത്. കുഞ്ഞിക്കിളിയെക്കാൾ വലുതാണ് ഭക്ഷണം സ്വീകരിക്കുന്ന പക്ഷി. വാ തുറക്കാൻ പ്രയാസമുള്ളതുപോലെയാണ് കിളി പെരുമാറുന്നത്. പ്രായമായ കിളിക്ക് ചെറുകിളി ഭക്ഷണം നൽകുന്നു എന്നാണ് സൂചന. ഈ സഹായമനസ്കത ഇനിയും മനുഷ്യർ കിളികളിൽ നിന്നും പഠിക്കേണ്ടതാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം […]

Continue Reading

നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇരിങ്ങാലക്കുടയിൽ നഗ്ന ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച സിപിഎം മുൻ  ബ്രാഞ്ച് സെക്രട്ടറിയായ പിതാവിനെയും മകനേയും സ്ത്രീകൾ വളഞ്ഞിട്ട് പഞ്ഞിക്കിടുന്ന ദൃശ്യങ്ങൾ പുറത്ത് എന്ന തലക്കെട്ട് നല്‍കി ഒരാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടം ചേര്‍ന്ന് വടി ഉപയോഗിച്ച് തല്ലുകയും വസ്ത്രം വലിച്ച് കീറുകയും വാഹനത്തിന്‍റെ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീഡിയോയില്‍ കാണാം. കണ്ണൂര്‍ സാഹിബ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഓടിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ സത്യമറിയൂ…

ലോറി അപകടകരമാം വിധം അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  അവതാരകന്‍ വീഡിയോ ചിത്രീകരിച്ചു കൊണ്ട് ലോറി ഡ്രൈവറോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവര്‍ തോര്‍ത്ത് കൊണ്ട് സ്റ്റിയറിംഗ് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി കിടക്കുന്നത് കാണാം. ആക്സിലേറ്ററില്‍ വെള്ളക്കുപ്പി വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി പുറകിൽ  ഇരിക്കുന്നത്. വളരെ അലക്ഷ്യമായി ഇയാള്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്നത് ഞങ്ങളുടെ […]

Continue Reading

മാര്‍ക്സിസത്തെ കുറിച്ച് എം.ടി.വാസുദേവന്‍ നായരുടെ പേരില്‍ പ്രചരിക്കുന്ന ഈ പോസ്റ്റര്‍ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ മാര്‍ക്സിസം ഒരു ശക്തിയായി നിന്നില്ലായെങ്കില്‍ ഇവിടെ ജീവിതം വളരെ അപകടകരമായ അവസ്ഥയില്‍ എത്തിച്ചേരുമായിരുന്നു.. എന്ന് സാഹത്യകാരനായ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിപിഐഎം സൈബര്‍ കോംമേഡ്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സജി.എസ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  531ല്‍ അധികം റിയാക്ഷനുകളും 157ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  യഥാര്‍ത്ഥത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരിക്കുന്ന പോസ്റ്റിനെ […]

Continue Reading

മോദി ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍ തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നു- ദൃശ്യങ്ങളുടെ യാഥാര്‍ഥ്യമിതാണ്…

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് പരിശോധിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയെ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ബിജെപി അനുകൂലികൾ ഡോക്യുമെന്‍ററിയെ വിമർശിക്കുമ്പോൾ പലതും വെളിപ്പെടുത്തുന്നതാണ്  ഡോക്യുമെന്‍ററിയെന്നും കണ്ടിരിക്കണമെന്നും പ്രതിപക്ഷം ക്യാമ്പയിന്‍ നടത്തുന്നു. ഇതിനിടെ ഡോക്യുമെന്‍ററിക്കെതിരെ ബ്രിട്ടീഷുകാര്‍  തന്നെ ബിബിസിയുടെ മുന്നിൽ പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകള്‍ ലണ്ടനിൽ ബിബിസിയുടെ ഓഫീസിനു മുന്നിൽ ഷെയിം ഓൺ യു (നിങ്ങളെ കുറിച്ച് ലജ്ജിക്കുന്നു) എന്ന മുദ്രാവാക്യം ഉറക്കെ […]

Continue Reading

ജയിലില്‍ കഴിയുന്ന പിഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ഡിവൈഎഫ്ഐ കാവല്‍ നില്‍ക്കുമെന്ന് എ.എ.റഹീം പറഞ്ഞോ? വസ്‌തുത അറിയാം..

സംസ്ഥാനത്ത് മുന്‍പ് പോപ്പുലര്‍ ഫ്രണ്ട്-എസ്‌ഡിപിഐ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പിടിയിലായ നിരവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്‍റെ പൊതുസ്വത്തിന് നാശനഷ്ടം വരുത്തിയതിന് വലിയ തുക കെട്ടിവയ്ക്കാതെ പിഎഫ്ഐ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കില്ലായെന്ന് കോടതിയും വ്യക്തമാക്കി. ഇതിന് പിന്നാലെ പിഎഫ്ഐ രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും വന്നു. അതെ സമയം നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ കഴിയാത വന്ന സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യും. ഇതോടെ എസ്‌ഡിപിഐ, […]

Continue Reading

രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവല്ല… സത്യമിങ്ങനെ…

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററിയുടെ നിർമ്മാതാവിനൊപ്പം രാഹുൽ ഗാന്ധി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു എന്ന ആരോപണത്തോടെ ഒരു ചിത്രം വൈറലാകുന്നുണ്ട്.  പ്രചരണം   ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം മറ്റ് രണ്ടു പേരെയാണ് കാണാന്‍ സാധിക്കുന്നത്.  അതിലൊരാള്‍ നരേന്ദ്ര മോഡിയെ കുറിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്ത ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവാണ് എന്നാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പപ്പുവിന്റെ ആ കാശും സ്വാഹ ! 6 മാസം മുൻപ് BBC പ്രൊഡ്യൂസർക്കൊപ്പം രാഹുൽ ഗണ്ടി” FB post […]

Continue Reading

ടിബറ്റില്‍ റോഡില്‍ മുട്ടിക്കിടക്കുന്ന ആകാശം… പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മണല്‍ക്കാറ്റിന്‍റെതാണ്…

അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനങ്ങളും അതുകൊണ്ടുള്ള ദുരിതങ്ങളും സന്തുലിത കാലാവസ്ഥയ്ക്ക് പേരുകേട്ട ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിപ്പേര് കിട്ടിയ കേരളത്തിൽ പോലും കൂടെക്കൂടെ അനുഭവവേദ്യമാവുകയാണ്. ലോകമെമ്പാടും ധ്രുവ പ്രദേശങ്ങൾ ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനിടയിൽ മേഘം താഴെ ഭൂമിയിൽ വന്ന് മുട്ടിനിൽക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  ടിബറ്റിൽ മേഘങ്ങൾ താഴെ എത്തി റോഡിൽ വന്ന് മുട്ടിനിൽക്കുന്നു എന്നു തോന്നുന്ന രീതിയില്‍  ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്.  […]

Continue Reading

കിയ കമ്പനി ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ അറിയിപ്പാണ്… പ്രതികരിക്കാതിരിക്കുക…

കിയ കാർ കമ്പനി വാർഷികത്തോടെ അനുബന്ധിച്ച് ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യമാ ധ്യമങ്ങളില്‍ വളരെയധികം വൈറലായിട്ടുണ്ട്.  പ്രചരണം  കിയ ഓട്ടോ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പ്രചരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്:  “KIA-യിൽ നിന്നുള്ള സമ്മാനമായി വിജയിച്ച് പുതിയ കാർ സ്വന്തമാക്കൂ. ഞങ്ങൾ നിങ്ങളെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. ഞങ്ങളുടെ കമ്പനിയായ KIA യുടെ വാർഷികത്തിന്റെ സ്മരണാർത്ഥം,..ഇന്ന് ഞങ്ങളുടെ പോസ്‌റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്‌സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി […]

Continue Reading

ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് ചോദ്യം ചെയ്തതിനാണോ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ യുവ ഗുസ്തി താരത്തെ മര്‍ദ്ദിച്ചത്? വൈറല്‍ വീഡിയോയുടെ വസ്‌തുത അറിയാം..

വിവരണം ബിജെപി എംപി യും Wrestling ഫെഡറേഷന്റെ പ്രസിഡന്റും ആയ ബ്രിജ് ഭൂഷൺ ശരൺ ഒരു റസ്റ്റ്ലറുടെ മുഖത്ത് പരസ്യമായി അടിക്കുന്നു.ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിനു എതിരെ ഒരുപാട് സ്ത്രീ   Wrestlers പരാതിയുമായി വന്നിരുന്നു.അത് ചോദ്യം ചെയ്തതിനാണ് ഈ അടി. ഒളിമ്പ്യൻ വിനേഷ് ഫോഗെറ്റ്, ബജരെങ് പുനിയ ഉൾപ്പെടെ ഉള്ളവർ ഇയാൾക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. പക്ഷേ രാജ്യത്തിന്റെ ആ അഭിമാനതാരങ്ങൾക്ക് ഒക്കെ എന്ത് വില…. ഇതാണ് നമ്മുടെ ഇന്ത്യ   എന്ന തലക്കെട്ട് നല്‍കി ഒരു […]

Continue Reading

പിണറായി കരുത്തുറ്റ നേതാവാണെന്നും കോണ്‍ഗ്രസ് വിടാന്‍ തനിക്ക് മടിയില്ലെന്നും ശശി തരൂര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം അടുത്ത മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ താന്‍ അത് നിരസിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ശശി തരൂരിനിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞു എന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ കരുത്തുറ്റ നേതാവ്.. കോണ്‍ഗ്രസ് വിടാന്‍ തനിക്ക് യാതൊരു […]

Continue Reading

പ്രയാഗ്‌രാജിലെ മസ്ജിദ് പൊളിച്ച് നീക്കിയത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല… സത്യമിങ്ങനെ…

ഉത്തർപ്രദേശില്‍ നിന്നും മുസ്ലിം ആരാധനാലയം പൊളിച്ച് നീക്കുന്ന വീഡിയോ വൈറല്‍ ആകുന്നുണ്ട്.   പ്രചരണം  മസ്ജിദിന് മുകളിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന്‍റെ പേരില്‍ പള്ളി പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന അവകാശവാദവുമായി ഒരു മസ്ജിദ് പൊളിക്കുന്ന വീഡിയോ കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിക്കുന്നതും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളുകള്‍ രംഗം വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു കളഞ്ഞ […]

Continue Reading

പൊങ്കൽ ആഘോഷത്തിന്‍റെ വീഡിയോ യുകെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതല്ല… സത്യമിതാണ്…

കേരളത്തിലെ ക്ഷേത്രങ്ങള്‍ മകര സംക്രാന്തി ആഘോഷിക്കുന്ന അതേ വേളയില്‍  ഇന്ത്യയിലെയും ശ്രീലങ്കയിലെയും തമിഴ് സമൂഹം ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് പൊങ്കൽ. തായ് പൊങ്കൽ എന്നും ഇതിനെ വിളിക്കുന്നു. ഈ തായ് പൊങ്കൽ ഇവിടെയും ലോകമെമ്പാടുമുള്ള എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നേരുന്നു.” ഇന്ത്യന്‍ വംശജനായ യുകെ പ്രധാനമന്ത്രി ഋഷി സുനക് ഒരു വീഡിയോ സന്ദേശത്തിൽ ലോകമെമ്പാടും തായ് പൊങ്കൽ ആഘോഷിക്കുന്ന എല്ലാവര്‍ക്കും സാശംസകള്‍ അറിയിച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ യുകെ പ്രധാനമന്ത്രിയുടെ പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെടുത്തി ഒരു […]

Continue Reading

പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടത്തില്‍ 72 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഞട്ടലോടെയാണ് ലോകം അറി‍ഞ്ഞത്. പൊഖാറ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നിടയിലായിരുന്നു യെതി എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍പ്പെട്ട് എരിഞ്ഞമര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ പേരും മരണപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗര്‍ വിമാനം അപകടത്തില്‍പ്പെട്ട അതെ ദിവസമായ ജനുവരി 15ന് അതെ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ടിക് ടോക്ക് വിഡീയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചു എന്ന തരത്തില്‍ […]

Continue Reading

പട്ടത്തോടൊപ്പം കുട്ടി പറന്നുപൊങ്ങിയ സംഭവം നടന്നത് അഹമ്മദാബാദിലല്ല, വസ്തുത അറിയൂ…

വര്‍ണശബളമായ, വിവിധ ആകാരമുള്ള പട്ടങ്ങള്‍ ആകാശത്തിന്‍റെ ഉയരങ്ങളിലേയ്ക്ക് പറത്തുന്നത് ലോകം മുഴുവനും പിന്തുടരുന്ന വിനോദമാണ്. പൊതുവേ പട്ടം പറത്തലിന് അപകട സാധ്യത ഇല്ലെങ്കിലും ഈയിടെ വൈറലായ ഒരു വീഡിയോ ഈ തോന്നല്‍ തിരുത്തുകയാണ്. ഒരു ചെറിയ പെണ്‍കുട്ടി കൂറ്റന്‍ പട്ടത്തോടൊപ്പം ഉയര്‍ന്നു പൊങ്ങിയ ദൃശങ്ങളാണ് കാണുന്നത്.  പ്രചരണം   മൂന്നു വയസ്സുള്ള പെൺകുട്ടി ഭീമാകാരമായ പട്ടത്തിന്‍റെ വാലറ്റത്ത് തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് കുഞ്ഞ് താഴെ വീഴാതെ, താഴെ നിന്നവരുടെ കൈകളിലേക്ക് എത്തി. […]

Continue Reading

സ്കോഡ കമ്പനി വാര്‍ഷികത്തോടനുബന്ധിച്ച്  ഭാഗ്യശാലികള്‍ക്ക് കാര്‍ സമ്മാനം നല്‍കുന്നു- വ്യാജ സന്ദേശമാണ്… അവഗണിച്ചു കളയൂ… 

സ്കോഡ ആഡംബര കാർ കമ്പനി അവരുടെ 28 മത്തെ വാർഷികം പ്രമാണിച്ച് പൊതുജനങ്ങൾക്കായി പുതിയ കാറുകൾ നൽകുന്നു എന്നൊരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം  സ്കോഡ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിന്നുമാണ് അറിയിപ്പ് വന്നിട്ടുള്ളത്. “ഞങ്ങളുടെ 28-ാം കമ്പനി വാർഷികത്തിന്റെ സ്മരണയ്ക്കായി, ഞങ്ങളുടെ കമ്പനി 28 ഭാഗ്യശാലികളായ കുടുംബങ്ങൾക്ക് 28 പുതിയ കാറുകൾ സമ്മാനിക്കുന്നു. നമ്പർ കൃത്യമായി ഊഹിക്കുന്നയാൾക്ക് സ്കോഡയിൽ നിന്ന് ഒരു പുതിയ കാർ നേടാനുള്ള അവസരമുണ്ട്” എന്നതാണ് അറിയിപ്പ്. ഒപ്പം നൽകിയിരിക്കുന്ന […]

Continue Reading

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്‍റെ പിതാവിനെ സന്ദര്‍ശിക്കുന്നു- ദൃശ്യങ്ങളുടെ സത്യമിതാണ്…

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രായമുള്ള ഒരു വ്യക്തിയെ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കുന്ന വ്യക്തി അവരുടെ പിതാവാണ് എന്നാണ് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ നിര്‍മ്മല പ്രായം ചെന്ന ഒരു വ്യക്തിയെ വീട്ടിലെത്തി സന്ദര്‍ശിക്കുന്നതും സംസാരത്തിനിടെ പലരും അദ്ദേഹത്തിന്‍റെ അടുത്തെത്തി കാല്‍ തൊട്ട് വണങ്ങുന്നതും കാണാം. കേന്ദ്ര മന്ത്രിയാണെങ്കിലും നിര്‍മ്മല സീതാരാമന്‍റെ വീട് ലാളിത്യമുള്ളതാണെന്നും പ്രായം ചെന്ന വ്യക്തി അവരുടെ പിതാവാണെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: […]

Continue Reading

ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…

സൗന്ദര്യ സംരക്ഷണം ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. സൗന്ദര്യത്തിനായി പണം മുടക്കുന്ന പ്രവണത ലോകമെമ്പാടും ഏറിയതോടെ വൻ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി തന്നെ സൌന്ദര്യ രംഗം മാറി. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വൈരൂപ്യത്തിലേക്ക്  കൊണ്ടെത്തിച്ച ഒരു യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  19 വയസ്സുള്ള ഇറാൻകാരിയായ സഹർ തബര്‍ എന്ന പെൺകുട്ടി അഞ്ജലിന ജൂലി എന്ന ഹോളിവുഡ് നടിയോടുള്ള ആരാധന മൂത്ത് മുഖം അവരുടെതു പോലെ ആക്കാൻ […]

Continue Reading

അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ- സത്യമിതാണ്…

അമേരിക്കൻ ചാനല്‍ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍  നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം (ഹിന്ദി ഭാഷയിലുള്ള “ജയ് ഹിന്ദ് ദോസ്തോം” എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ) മനോഹരമായ നൃത്തച്ചുവടുകള്‍ വച്ച് മല്‍സരാര്‍ത്ഥികള്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണ പ്രകാരം അമേരിക്കന്‍ ടാലന്‍റ് ഷോയില്‍ ഇന്ത്യന്‍ ദേശഭക്തി ഗ്സാനം ആലപിച്ച് കൈയ്യടി നേടി എന്ന് അവകാശപ്പെടുന്നു: “*🥀അമേരിക്കയിലെ ഒരു […]

Continue Reading

പ്ലാസ്റ്റിക് ക്യാരി ബ്യാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദ് ചെയ്തോ? വസ്‌തുത അറിയാം..

വിവരണം പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദ് ചയ്തു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുഖ്യാധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായത്. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപയോഗം വര്‍ദ്ധിച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുമിഞ്ഞ് കൂടി പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്ന സ്ഥിതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2021 മുതലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരി 1ന് തന്നെ നിരോധനം നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ […]

Continue Reading

തമിഴ്നാട്ടില്‍ കണ്ടെത്തിയ അപൂര്‍വയിനം ‘മിമിക്രിക്കാരന്‍’ പക്ഷിയുടെ യാഥാര്‍ഥ്യം ഇങ്ങനെ…

ശ്രുതി മധുരമായ സംഗീതം പോലെ ആരവം മുഴക്കുന്ന പക്ഷികൾ എന്നും പ്രകൃതിയിലെ വിസ്മയമാണ്.  അനവധി വ്യത്യസ്ത സ്വരങ്ങളിൽ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം തെലുഗു വാർത്ത ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്.  ഈ പക്ഷിയെ തമിഴ്നാട്ടിൽ കണ്ടെത്തിയതാണെന്നും 25 ലക്ഷം രൂപ മൂല്യമുണ്ടെന്നും ഒപ്പമുള്ള വിവരണത്തിൽ പറയുന്നു.  “തമിഴ് നാട്ടിലാണ്. ഈ പക്ഷിയെ കണ്ടെത്തിയത് ഇതിന്റെ അന്തരാഷ്ട്ര മൂല്യം 25,00,000/_ ലക്ഷം രൂപയാണ്. ഇതിന്റെ വ്യത്യസതമായ 20/25.ശബ്ദങ്ങൾ റെക്കോർഡു […]

Continue Reading

ഭാരത് ജോഡോ യാത്രവേളയില്‍ മദ്യവും ചിക്കന്‍ ഫ്രൈയും കഴിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോഴും സംസ്ഥാനങ്ങള്‍ താണ്ടി പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനുവരി 30ന് കശ്മീരില്‍ കാല്‍നടയാത്രയായ ഭാരത് ജോ‍ഡോ യാത്ര സമാപിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ജാഥ നയിക്കുന്നത്. അതെ സമയം ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്യുന്നു എന്ന തരത്തിലുള്ള […]

Continue Reading

ശബരിമല അരവണ പ്ലാന്‍റില്‍ പുലിയിറങ്ങി… പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

ശബരിമല പാത ഇപ്പോഴും വനയോര മേഖലകളിലൂടെയാണ്. ഇത്തരം  മേഖലകളിൽ സന്ദർശകർ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് വന്യജീവികളുടെ ആക്രമണം. ശബരിമല തീർത്ഥാടനത്തിന്‍റെ കാര്യത്തിൽ ഇതുവരെ വന്യജീവി ആക്രമണം അത്ര കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും വന്യജീവികളെ തീർത്ഥാടകർ അപൂർവമായി കണ്ട അനുഭവങ്ങള്‍ ഇടയില്‍ ഉണ്ടായിട്ടുണ്ട്.  ഇപ്പോൾ ശബരിമലയിലെ പുലിയിറങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  ഹോട്ടല്‍ അടുക്കള പോലെ തോന്നിക്കുന്ന, നിറയെ ഉപകരണങ്ങൾ നിറഞ്ഞ മുറിയിൽ പുലി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. “Sabarimala aravana […]

Continue Reading

ഷാരൂഖ് മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്‌ലിം ലീഗില്‍ അംഗത്വം എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുസ്‌ലിം ലീഗ് അംഗത്വ ക്യാംപെയിനിന്‍റെ വിശ്വാസിയത നഷ്ടപ്പെടുന്ന അംഗത്വ രേഖകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി പ്രിതിരോധത്തില്‍ ആകുന്ന സാഹചര്യത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍ രംഗത്ത് വന്നു എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക മുസ്‌ലിങ്ങളുടെ രക്ഷകരായി ലീഗ് മാത്ര, സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നത് -ഷാരൂഖ് […]

Continue Reading

നാടോടി പെണ്‍കുട്ടി കൌതുകത്തോടെ നൃത്തം വീക്ഷിക്കുന്ന ദൃശ്യങ്ങള്‍ സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ നിന്നുള്ളതല്ല…

മഴവിൽ വർണ്ണങ്ങളും അതിലേറെ വിവാദങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീണു. കലോത്സവവേദിയിൽ ഹെയര്‍ ബാന്‍റ് വിൽക്കാനെത്തിയ പെൺകുട്ടി വേദിയിലെ നൃത്തം വീക്ഷിക്കുന്ന  ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളെ വൈറൽ ആയിട്ടുണ്ട്. പ്രചരണം  ഉത്സവകാലങ്ങളിൽ കേരളത്തിൽ കച്ചവടത്തിനായി എത്തുന്ന അന്യദേശക്കാരിയായ ചെറിയപെൺകുട്ടി വിൽക്കാനുള്ള ഹെയര്‍ ബാന്‍റുകള്‍ നെഞ്ചോടടുക്കി പിടിച്ച് വേദിയിൽ നടക്കുന്ന ഗ്രൂപ്പ് ഡാൻസ് കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  തനിക്ക് അങ്ങനെ കളിക്കാനുള്ള  ആഗ്രഹം ഉള്ളിലൊതുക്കി അവൾ കലോത്സവ വേദിയിൽ […]

Continue Reading

സൂട്ട് കേസില്‍ കാമുകിയുടെ മൃതദേഹം കടത്താന്‍ ശ്രമിച്ച യുവാവിന്‍റെ പഴയ വീഡിയോ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

സമുഹ മാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയെ കൊന്നു മൃതദേഹം സൂട്ട് കേസില്‍ കടത്തി കൊണ്ട് പോകുന്ന ഒരു യുവാവിന്‍റെ വീഡിയോ ലവ് ജിഹാദിന്‍റെ സംഭവം എന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം ലവ് ജിഹാദിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കാണാം. അടുത്ത് ഒരു […]

Continue Reading

അജൈവ മാലിന്യ ശേഖരണത്തിന് വീട്ടിലെത്തുന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലായെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് ഹരിത കര്‍മ്മ സേന. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയെന്നതാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ഇത്തരത്തില്‍ ശേഖരിക്കുന്ന അജൈവ മാലന്യങ്ങള്‍ പിന്നീട് ശാസ്ത്രീയമായി സംസ്കരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാക്ക് ഒന്നിന് 50 എന്ന നിരക്കിലാണ് ഈ സേവനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ ഈടാക്കുന്നത്. എന്നാല്‍ 50 രൂപ വാങ്ങുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനങ്ങള്‍ക്ക് […]

Continue Reading

വൃദ്ധനായ പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിച്ചു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം…

ബ്രഹ്മാവ്‌ തന്‍റെ മകളെ വിവാഹം ചെയ്ത പോലെ ഒരു പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം ചെയ്യുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം ഒരു വൃദ്ധന്‍ ഒരു യുവതിയെ വിവാഹം ചെയ്യുന്ന ഒരു വീഡിയോയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

പെൺ കടന്നൽ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച –യാഥാര്‍ഥ്യം ഇതാണ്…

ഒരു പെൺ കടന്നൽ തന്‍റെ പങ്കാളിയുടെ മൃതദേഹം മണ്ണിനടിയിൽ മറവു ചെയ്യുന്ന കാഴ്ച എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു.  പ്രചരണം  ഒരു കടന്നല്‍ കുഴി ഉണ്ടാക്കുന്നതും ഇടയി വരുന്ന വലിയ കല്ലുകൾ പോലും പാടുപെട്ട്  നീക്കം ചെയ്യുന്നതും പിന്നീട് പറന്നുപോയി മറ്റൊരു ജീവിയെ ചേർത്തു പിടിച്ചു പറന്നു വരുന്നതും അതിനെ കുഴിയിലേക്ക് വച്ച് മൂടുന്നതുമായ  ദൃശ്യങ്ങളാണ് കാണുന്നത്. ഒരു പെണ്‍ കടന്നൽ തന്നെ പങ്കാളിയുടെ മൃതദേഹം മറവു ചെയ്യുകയാണ് എന്ന് അവകാശപ്പെട്ട് […]

Continue Reading

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് പണം നല്‍കുന്നു… പഴയ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം…

കോണ്‍ഗ്രസ്സ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയിൽ  പങ്കെടുക്കുന്നവര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൈറലായ വീഡിയോയിൽ, ആളുകൾ കോൺഗ്രസ് പാർട്ടി പതാകകൾ ഏന്തി വരുന്നതും ഒരു വ്യക്തിയിൽ നിന്ന് പണം സ്വീകരിക്കുന്നതും കാണാം. രാഹുൽ ഗാന്ധിയുടെ പ്രസംഗം പശ്ചാത്തലത്തിൽ കേൾക്കാം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂലി നല്‍കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം  ഇങ്ങനെ: “ഇന്നു രൊക്കം നാളെയും വരണം .60 വർഷം. […]

Continue Reading

കുരിശിന് മുന്നില്‍ കൈ കൂപ്പി തൊഴുത് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇപ്പോ എങ്ങനെ ഇരിക്കുന്നു… ഗുരുദേവനും, ഗുരുവായൂരപ്പനും, അയ്യപ്പനുമൊക്കെ മാത്രമേ മൂപ്പർക്ക് പ്രശ്നമുള്ളൂ… മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി വീണ ജോര്‍ജിനൊപ്പം കുരിശിന് മുന്നില്‍ തൊഴുത് നില്‍ക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കണ്ണൂര്‍ എസ്എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി ഗുരുസ്തുത ചൊല്ലിയപ്പോള്‍ വേദിയില്‍ നിന്നും എഴുനേറ്റില്ലെന്ന വിവാദമാണ് ഇപ്പോള്‍ ചിത്രം പ്രചരിക്കാന്‍ ഇടയാക്കിയ കാരണം. ഹിന്ദു ആരാധന രീതിയോട് മാത്രമെ മുഖ്യമന്ത്രിക്ക് വിരോധമുള്ളു എന്നും കുരിശിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ […]

Continue Reading

മാളികപ്പുറം സിനിമ കാണാനെത്തിയ യുവതികളെ തടയുന്ന ദൃശ്യങ്ങള്‍… പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ തിയേറ്ററുകളിലെത്തിയ യ മാളികപ്പുറം എന്ന സിനിമയെപ്പറ്റിയുള്ള ചർച്ച സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. മാളികപ്പുറം സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിനു മുന്നിൽനിന്നുള്ള  ഒരു സംഘര്‍ഷം എന്ന നിലയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഏതാനും സ്ത്രീകൾ  വാഹനം തടഞ്ഞു നിർത്തി 50 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍  ഒഴിവാക്കണമെന്നും മറ്റുള്ളവർ പോയാൽ മതിയെന്നും കാറിനുള്ളിൽ ഇരിക്കുന്നവരോട്  ആജ്ഞാപിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  സമീപത്ത്  പോലീസിനെയും കാണാം. മാളികപ്പുറം സിനിമ കാണാനെത്തിയ പുതിയ പ്രേക്ഷകരിൽ […]

Continue Reading

മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്‍- വ്യാജ സ്ക്രീന്‍ഷോട്ടില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഒരു പരാമർശം എന്ന നിലയിൽ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്  പ്രചരണം റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത എന്ന നിലയില്‍ റിപ്പോർട്ടർ ചാനലിന്‍റെ ലോഗോയും പേരുമുള്ള സ്ക്രീൻഷോട്ടിലാണ് കെ സുരേന്ദ്രന്‍റെ പ്രസ്താവന പ്രചരിക്കുന്നത്.  ആർത്തവമുള്ള സ്ത്രീകൾക്കും പുലവാലായ്മ ഉള്ളവർക്കും മാളികപ്പുറം സിനിമ കാണാം. സ്ക്രീനിലെ അയ്യപ്പന് അയിത്തമില്ല- കെ സുരേന്ദ്രൻ ഇതാണ് പ്രചരിക്കുന്ന പ്രസ്താവന.  FB […]

Continue Reading

വനിതാ ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ – വീഡിയോയുടെ സത്യമറിയൂ…

ഫിഫ ലോകകപ്പ് മാമാങ്കത്തിന് തിരശീല വീണെങ്കിലും ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ ടീമുകളുടെയും ഫുട്ബോൾ താരങ്ങളുടെയും കളിയുടെ ചില സുപ്രധാന നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്ത്രീകളുടെ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട  ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം സ്റ്റേഡിയത്തിനുള്ളിലെ ഗ്രൗണ്ടിൽ വനിതാ  ഫുട്ബോൾ കളിക്കിടെ ഒരു ടീമിലെ താരം  എതിർടീമിലെ ലെ ഫുട്ബോൾ താരത്തെ  മനപ്പൂർവ്വമായും അല്ലാതെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.  മാച്ച് റഫറി പ്രശ്നമുണ്ടാക്കുന്ന താരത്തെ താക്കീത് […]

Continue Reading

പുതുവത്സര രാവില്‍ കേരളത്തില്‍ ബാറിന്‍റെ സമയം പുലര്‍ച്ച 5 മണി വരെയാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാമായി 2023ന് വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയാലാണ് കേരളത്തിലെ മദ്യപര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ച 5 മണി വരെ പ്രവര്‍ത്തിക്കുമെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങിന്‍റെ അടിസ്ഥാനത്താലാണ് ഈ പ്രചരണം. ഒരു സർക്കാർ തന്നെ ജനതക്ക് മുന്നിൽ പുലരുവോളം ലഹരി തുറന്ന് വെച്ചിട്ട് ലഹരി വിമുക്ത കേരളത്തിന് ആഹ്വാനം ചെയ്യുമ്പോൾ ആ സർക്കാർ എന്ത് വലിയ ദുരന്തമായിരിക്കും […]

Continue Reading

ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡിനെ കുറിച്ച് നിലപാട് മാറ്റി പറയുന്നു..? ദൃശ്യങ്ങളുടെ സത്യമറിയൂ…

ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും പുതിയ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  കോവിഡ് -19 വീണ്ടും ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍  ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡ് വ്യാപനത്തെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. “ഒരു നല്ല വാർത്തയുണ്ടെന്ന് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെ രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു സീസണൽ വൈറസാണ് കൊറോണ വൈറസ്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇൻഹേൽഡ് […]

Continue Reading

ബസില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പകരം ഇറിറ്റേഷന്‍ എന്ന് എഴുതിയ ചിത്രം എഡിറ്റഡാണ്…

ബസിന്‍റെ മുകളില്‍ ഇറിഗേഷന് (ജലസേചനത്തിന്) പകരം അക്ഷരം തെറ്റി ഇംഗ്ലീഷില്‍ ഇറിറ്റേഷന്‍ (പ്രകോപനം) എന്ന് എഴുതിയ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ബസിന്‍റെ മുകളില്‍ ഇംഗ്ലീഷില്‍ ഇറിറ്റേഷന്‍ (irritation) എഴുതിയതായി കാണാം. ഇറിഗേഷന്‍ (ജലസേചനം) എഴുതാന്‍ ഉദ്ദേശിചത് തെറ്റി […]

Continue Reading

ആദായനികുതി ദായകര്‍ മരിച്ചാല്‍ സര്‍ക്കാരില്‍ നിന്നും പത്തിരട്ടി ധനസഹായം- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

ഇൻകം ടാക്സ് അടുത്ത സാമ്പത്തിക വർഷത്തിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നികുതി ദായകര്‍. ഇൻകം ടാക്സുമായി  ബന്ധപ്പെട്ട  ഒരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  നികുതിദായകർ മരിച്ചാൽ അവരുടെ വരുമാനത്തിന് പത്തിരട്ടി തുക അ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന അറിയിപ്പാണ് പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ആദായനികുതിദായകർ   അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത്.. കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ […]

Continue Reading

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്താന്‍ പണിയെടുക്കുന്നത് കണ്ട് സഹിക്കാനാകാതെ ക്ലാസ്സ് മുറിയില്‍ കരയുന്ന കുട്ടികളുടെ വീഡിയോ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജപ്പാനില്‍ ക്ലാസ്സ് മുറിയില്‍ സ്ക്രീനിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിസ്ഥലത്ത്  കഠിനാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മാതാപിതാക്കള്‍ ഭാരമുള്ള ചാക്കുകള്‍ ചുമക്കുന്നതും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതും കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കുട്ടികള്‍ കരയുന്നുവെന്ന് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഇതേ രീതി ഇന്ത്യയും മാതൃകയാക്കണം […]

Continue Reading

മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

വിവരണം ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടെന്ന വാര്‍ത്തയാണ് ഇപ്പോഴും പ്രധാന ചര്‍ച്ച വിഷയമായി മുന്നിലുള്ളത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമായത് ആരാധകരെയും ഏറെ ആവശത്തിലാക്കിയിരിക്കുകയാണ്. അര്‍ജന്‍റീന ടീം അംഗങ്ങള്‍ക്ക് ജന്മനാട് അവിശ്വസനീയമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇപ്പോള്‍ ഇതാ മെസ്സിക്ക് മറ്റൊരു അംഗീകാരം കൂടി അര്‍ജന്‍റീന നല്‍കാന്‍ ഒരുങ്ങുന്ന എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മെസ്സിയുടെ ചിത്രമുള്ള 1000 അര്‍ജെന്‍റീന്‍ പെസോ കറന്‍സി അര്‍ജെന്‍റീന പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രചരണം. 1000 പെസോ നോട്ടിന്‍റെ […]

Continue Reading

കടലിന്നടിയിലെ മെസ്സി കട്ടൗട്ട് ലക്ഷദ്വീപിൽ നിന്നുള്ളതാണ്, കേരളത്തിലെതല്ല…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയ ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ആരാധകര്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ ആരാധകര്‍ സംസ്ഥാനത്തെ തെരുവുകളിലും പുഴ വെള്ളത്തില്‍ പോലും സ്ഥാപിച്ച പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾ നേരത്തെ തന്നെ വൈറല്‍ ആയിരുന്നു. നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ കട്ട്-ഔട്ടുകളുടെ പേരില്‍ ഫിഫ, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കേരളത്തെ അംഗീകരിക്കുന്ന തരത്തിൽ ജനപ്രിയമായി. ഇതിനിടയിലാണ് വെള്ളത്തിനടിയിലെ […]

Continue Reading

ലോകകപ്പില്‍ നിന്നു പുറത്തായി നാട്ടിലെത്തിയ ബ്രസീല്‍ ടീമിന് നേരെ ചീമുട്ട എറിയുന്നു: വൈറല്‍ ദൃശ്യങ്ങളുടെ സത്യമിതാണ്…

ഫിഫ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ലോകം മുഴുവനുമുള്ള ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീൽ ടീം പുറത്തായതിന് ശേഷം ദേഷ്യം പിടിച്ച ഒരു കൂട്ടം ആരാധകർ സ്വന്തം നാട്ടില്‍ ബ്രസീല്‍ ടീമിന് ബസിനു നേരെ മുട്ട എറിയുന്നുവെന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആളുകള്‍ തടഞ്ഞു നിര്‍ത്തി മുട്ട എറിയുന്നതിനാല്‍ പച്ച നിറത്തിലെ ഒരു എയര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പ്രതിഷേധകരെ വകവയ്ക്കാതെ ബസ് മുന്നോട്ട് നീങ്ങുന്നത് […]

Continue Reading

ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം മരണം വിതയ്ക്കുന്ന അതിതീവ്ര വകഭേദമാണോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത ഇതാണ്..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം ജനങ്ങളെ അസ്വസ്ഥമാക്കുന്ന ആ വാര്‍ത്ത വീണ്ടും വന്നിരിക്കുകയാണ്. ചൈനയില്‍ കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നത്. ബിഎഫ്.7 എന്ന ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ വ്യാപകമായി പടര്‍ന്നരിക്കുന്നത്. ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ എക്‌സ്ബിബിയും പടരുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തരകും വിധത്തില്‍ എക്‌സിബിബി വകഭേദത്തെ കുറിച്ച് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. ഇതാണ് പ്രചരിക്കുന്ന സന്ദേശം- XBB വേരിയന്‍റ് ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കാം: COVID-Omicron […]

Continue Reading

സ്വന്തം അമ്മയെ കെട്ടിപ്പിടിച്ച് വിജയാഹ്ളാദം പങ്കിടുന്ന മെസ്സി : ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

അര്‍ജന്‍റീന ഫിഫ ലോകകപ്പ് കിരീടം നേടിയതോടെ ഞായറാഴ്ച സോഷ്യൽ മീഡിയയിൽ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രങ്ങളും വീഡിയോകളും ലോകം മുഴുവനുമുള്ള ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. 36 വർഷത്തിന് ശേഷം അര്‍ജന്‍റീന ടീമിനെ ലോകകപ്പില്‍ മുത്തമിടാന്‍ വിജയത്തിലേക്ക് നയിച്ച മെസ്സി തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ളാദം പങ്കിടുന്ന ചില ദൃശ്യങ്ങളും പ്രരിക്കുന്നുണ്ട്. ഇതിനിടെ, ലോകകപ്പ് വിജയത്തിന് ശേഷം സ്റ്റേഡിയത്തില്‍  മെസ്സി തന്‍റെ അമ്മയെ കെട്ടിപ്പിടിച്ചുവെന്ന അവകാശവാദത്തോടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്‍റീന വിജയിച്ച […]

Continue Reading

ഭക്ഷ്യസുരക്ഷ വിഭാഗം 50,000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണോ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തത്.. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം 50,000 രൂപ പിഴയിട്ടതിന്‍റെ പേരില്‍ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലകുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്രയും ഭീമമായ തുക തട്ടുകടയ്ക്ക് പിഴയിട്ടതെന്നതാണ് അവകാശവാദം. വീട്ടിലെ 4 വയറുകൾ വിശന്നിരിക്കാതിരിക്കാൻ രാപ്പകൽ തട്ടുകടയിൽ  കഷ്ടപ്പെടുന്ന ഈ അച്ഛൻ്റെ മുഖം ആണ് രാവിലെ മുതൽ മനസിൽ…50000 രൂപ ഒക്കെ തട്ട് കടയിൽ നിന്ന് ഉണ്ടാക്കുവാൻ 7 രൂപക്ക് വിൽക്കുന്ന എത്ര പൊറോട്ട വേണം സാറുമാരെ?എത്രയാളുകൾക്ക് എത്രമാസം 10 രൂപയുടെ ചായ കൊടുക്കണം..പിഴയാണ് ഉദ്ദേശമെങ്കിൽ […]

Continue Reading

ഇയർഫോണുകൾ ധരിച്ച് പ്ലാറ്റ്‌ഫോമിൽ റെയിൽ ലൈനിന് സമീപം നിന്നയാള്‍ക്ക് ഷോക്കേറ്റു… ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

റെയിൽവേ പ്ലാറ്റ്ഫോമിൽ നില്‍ക്കുകയായിരുന്ന ഒരാൾ ഷോക്കേറ്റ് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്ന നടുക്കം ഉളവാക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്ലാറ്റ്ഫോമിൽ മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ മുകളിൽ മിന്നൽപിണർ പോലെ പോലെ എന്തോ ഒന്ന് പതിക്കുന്നതായി കാണാം. അദ്ദേഹം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുന്നതും തുടർന്ന് ആളുകൾ ഓടി അദ്ദേഹത്തെ രക്ഷപ്പെടുത്താനായി എത്തുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  മറിഞ്ഞുവീണ ആളുടെ ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്നും ഇന്‍റര്‍നെറ്റ് ഓണായിരുന്നുവെന്നും റെയിൽവേ ട്രാക്കിലെ കൂടിയ വോട്ട് […]

Continue Reading

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് സിനിമയിലെ ചിത്രം…

ഈയിടെ ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ അടുത്ത് സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 9ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യം കരുത്തോടെ അവരെ നേരിട്ടു. അവസാനം ചൈനീസ് സൈന്യത്തിന് പിന്മാറേണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇയിടെ  ചൈനയുടെയും ഇന്ത്യയുടെയും സൈന്യം തമ്മില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന സംഘര്‍ഷത്തിനോട് ബന്ധപെടുത്തിയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.  പക്ഷെ ഈ ചിത്രം […]

Continue Reading

ഫിഫ കപ്പ് ഫൈനല്‍ കാണാനെത്തിയവര്‍ക്കെല്ലാം സമ്മാനം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ:

ഫിഫ ലോകകപ്പ് 2022 അർജന്‍റീന നേടിയതോടെ മഹാ മാമാങ്കത്തിന് കൊടിയിറങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്‍റീന  വിജയിച്ച സന്തോഷവും അവരവരുടെ ടീമുകൾ പോരാടി പിൻവാങ്ങിയതിലുള്ള സങ്കടങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു. ഫൈനൽ മത്സരത്തിനുശേഷം ഇപ്പോൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയവർക്ക് വേണ്ടി ഖത്തര്‍  സമ്മാനപ്പൊതികൾ നൽകിയെന്നാണ് വീഡിയോ പങ്കുവച്ച് അറിയിക്കുന്നത്.  പ്രചരണം   ഗാലറിയിൽ കിടക്കുന്ന ഓരോ കസേരയിലും ഗിഫ്റ്റ് ബാഗുകൾ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുറക്കുമ്പോൾ ഫിഫ ലോകകപ്പ് കപ്പ് […]

Continue Reading

പത്താൻ സിനിമക്കെതിരെ കേരളത്തിലെ ജനങ്ങൾ രംഗത്ത് വരണം എന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടില്ല…

പത്താൻ സിനിമയിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിവാദമാക്കി. സിനിമ നിർമാതാക്കൾ ഹിന്ദു മതത്തിനെ ആക്ഷേപിച്ചുവെന്ന് മധ്യ പ്രദേശ് ആഭ്യന്ത്ര മന്ത്രി നറോത്തം മിശ്ര എന്ന ആരോപണം ഉയർത്തി. പ്രശ്നമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിയിലെങ്കിൽ സംസ്ഥാനത്ത് സിനിമ നിരോധിക്കും എന്ന ഭീഷണിയും നൽകി. ഇതിനിടെ കേരളത്തിലും പത്താൻ സിനിമക്കെതിരെ ജനങ്ങൾ രംഗത്തു വരണം എന്ന ആഹ്വാനം  ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ നടത്തി  എന്ന തരത്തിലുള്ള News18 […]

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഷാരുഖ് ഖാൻറെ പത്താൻ സിനിമയെ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞിട്ടില്ല…

പത്താൻ സിനിമയിൽ നടി ദീപിക പദുക്കോൺ കാവി നിറമുള്ള ബിക്കിനി ധരിച്ചതിനെ ബിജെപി നേതാക്കൾ വിവാദമാക്കി. സിനിമ നിർമാതാക്കൾ ഹിന്ദു മതത്തിനെ ആക്ഷേപിച്ചുവെന്ന് മധ്യ പ്രദേശ് ആഭ്യന്ത്ര മന്ത്രി നറോത്തം മിശ്ര എന്ന ആരോപണം ഉയർത്തി. പ്രശ്നമുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് മാറ്റിയിലെങ്കിൽ സംസ്ഥാനത്ത് സിനിമ നിരോധിക്കും എന്ന ഭീഷണിയും നൽകി. ഇതിനിടെ കേരളത്തിലും പത്താൻ സിനിമയെ പ്രദർശിപ്പിക്കാൻ ബിജെപി അനുവദിക്കില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടർ ടിവിയുടെ വാർത്തയുടെ […]

Continue Reading

ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന […]

Continue Reading

ഗ്രാഫിക് 3D വീഡിയോ ഇന്തോനേഷ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നു

ചില സമയത്ത് വന്യതയ്ക്കും മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹാരിതയുണ്ടെന്ന് ആരും സമ്മതിക്കുന്നത്ര സുന്ദരമായ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ് പ്രചരണം. മെല്ലെ കടലില്‍ നിന്നും ചെറിയ തോതില്‍ കറുത്ത കട്ടിയുള്ള പുക കടലില്‍ തിരയുയര്‍ത്തി ഉയരുന്നതും ക്രമേണ അത് വലുതാകുന്നതും ആ പ്രദേശം മുഴുവന്‍ പിന്നീട് കറുത്ത കട്ടിയുള പുക കൊണ്ട് നിറയുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്തോനേഷ്യയിൽ കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നു […]

Continue Reading

നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി: തട്ടിപ്പാണ്, ജാഗ്രത പാലിക്കുക…

യുവ ജനത നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തൊഴിലില്ലായ്മ.  ലോക്ക്ഡൌണ്‍ കാലം എത്തിയപ്പോള്‍ വീട്ടിലിരുന്നുകൊണ്ട് ചെയ്യുന്ന തൊഴിലവസരങ്ങളുടെ അറിയിപ്പുകള്‍  സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാണാറുണ്ട്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്യുന്ന നിരവധി പരസ്യങ്ങൾ വരുന്നുണ്ട്. നടരാജ് പെൻസിൽ പാക്കിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന തരത്തിൽ ഒരു ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ ഈയിടെ വൈറൽ ആയിട്ടുണ്ട്  പ്രചരണം നടരാജ് പെൻസിൽ പാക്കിംഗ് ജോലി വഴി 30000 ത്തിലധികം രൂപ മാസ […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും വമ്പന്മാരായ പോര്‍ച്ചുഗലും ബ്രസീലും പുറത്തായത് ഞെട്ടലോടെയായിരുന്നു ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറക്കിയതും മത്സരം പരാജയപ്പെട്ട ശേഷം വികാര നിര്‍ഭരനായി അദ്ദേഹം വേദിവിട്ട് പോകുന്ന ചിത്രങ്ങളും ഫുട്ബോള്‍ ആരാധകരെ ഏറെ ദു‌‌ഖിത്തരാക്കിയിരന്നു. ഇതിനിടയിലാണ് സ്റ്റേഡിയത്തില്‍ നിന്നും റെസ്റ്റ് റൂമിലേക്ക് പോകുന്ന ക്രിസ്റ്റ്യാനോ റൊണാള്‍‍‍ഡ‍ോയുടെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ കരയുന്ന ചിത്രമെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ഇന്ത്യ 1950ല്‍ ഫീഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണ്?

കുറച്ച് ദിവസങ്ങളായി 1950ല്‍ അര്‍ഹത നേടിയ ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് ചില പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇന്ത്യ പങ്കെടുക്കാത്തതിന് ഈ പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത് പണ്ഡിറ്റ്‌ നെഹ്‌റുവിനെയാണ്. ബൂട്ട് ഇല്ലാത്തതിനാലാണ് ഇന്ത്യയെ ഫീഫ മത്സരിക്കാന്‍ സമ്മതിക്കാത്തത് എന്നും ഈ പോസ്റ്റ്‌ ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. എന്താണ് ഇന്ത്യ യഥാര്‍ത്ഥത്തില്‍ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്….

ആഹാരത്തില്‍ മായം അല്ലെങ്കില്‍ മാലിന്യം കണ്ടെത്തിയ വാര്‍ത്തകള്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഗുലാബ് ജാമുന്‍ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തില്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. പ്രചരണം  ഒരു ചുവന്ന ടീ ഷർട്ടിൽ മനുഷ്യന്‍ തിരിഞ്ഞു നിന്നുകൊണ്ട് ഗുലാബ് ജാമുനില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രുചി കൂട്ടാന്‍ ചെയ്യുന്നത് കണ്ടോ… എന്നു ദൃശ്യങ്ങളുടെ മുകളില്‍ എഴുതിയിട്ടുണ്ട്. കൂടാതെ,  “പുറത്തുപോയി..  ആഹാരം കഴിക്കുന്നവർ  സൂക്ഷിച്ചോ….  രുചി കൂടാൻ വേണ്ടി ചേർക്കുന്നത് കണ്ടോ… […]

Continue Reading

ഫൂട്ബോള്‍ പ്രേമി ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്ന രസകരമായ വീഡിയോയ്ക്ക് ഫിഫ ലോകകപ്പുമായി ബന്ധമില്ല…

ഫിഫ ലോകകപ്പ് 2022 മായി ബന്ധപ്പെട്ട് ഖത്തറിൽ നിന്നും നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രസകരവും കൌതുകകരമായ ദൃശ്യങ്ങളും അവയിലുണ്ട്. ഇപ്പോള്‍ ഖത്തറിലെ ഫിഫ മല്‍സരങ്ങള്‍ക്കിടയില്‍ നടന്ന രസകരമായ സംഭവം എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.  പ്രചരണം  42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു പയ്യന്‍ ഗാലറിയിൽ നിന്ന് മൈതാനത്തേക്ക് പേപ്പർ വിമാനം പറത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പേപ്പര്‍ വിമാനം വായുവിലൂടെ പറന്നപ്പോൾ ആരാധകർ ആർത്തുവിളിക്കുന്നതും ഒടുവിൽ വിമാനം മെല്ലെ പറന്ന്  ഗോൾ പോസ്റ്റിനുള്ളിൽ […]

Continue Reading

കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത?

വിവരണം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ സമരത്തില്‍ നിന്നും സമരസമിതി പിന്‍മാറിയത് കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. കൈരളി ബ്രേക്കിങ് വിഴിഞ്ഞം ചര്‍ച്ച കേന്ദ്രസേനയുടെ വെടിയുണ്ട പേടിച്ച് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി.. എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. വിനോദ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍: സന്ദേശം ലോകാരോഗ്യ സംഘടനയുടെതല്ല…

തലച്ചോറിനെ നശിപ്പിക്കുന്ന 7 ശീലങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന അറിയിപ്പ് എന്ന പേര് പ്രചരിക്കുന്ന ഒരു സന്ദേശം ഇതിനോടകം നിങ്ങൾക്ക് ലഭിച്ചു കാണും. പ്രചരണം  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ തലച്ചോറിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ 7 ശീലങ്ങൾ ഇവയാണ് എന്നു കാണിച്ച് ഒരു പോസ്റ്റര്‍ രൂപത്തില്‍ ഇംഗ്ലിഷ് വാചകങ്ങളിലാണ് സന്ദേശം കൊടുത്തിട്ടുള്ളത്. കൂടുതല്‍ പേരിലേയ്ക്ക് സ്ന്ദേശം എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പേരും ചിഹ്നവും പോസ്റ്ററില്‍ കാണാം.  archived link എന്നാൽ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് […]

Continue Reading

പാക് മുദ്രാവാക്യം വിളിച്ചത് ചോദ്യംചെയ്ത പോലീസുകാരനെ ഭാരത് ജോഡോയില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്നു.. ദൃശ്യങ്ങളുടെ സത്യമിതാണ്…

എട്ട് സംസ്ഥാനങ്ങളിലെ38 ജില്ലകളിൽ പര്യടനം പൂർത്തിയാക്കി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  ഇപ്പോൾ രാജസ്ഥാനിലെ ആണുള്ളത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും  സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.   പ്രചരണം ജോഡോ യാത്രയിലെ കോൺഗ്രസ് പ്രവർത്തകർ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ചോദ്യം ചെയ്യുന്ന പോലീസുകാരനെ മർദ്ദിച്ചു എന്ന് അവകാശപ്പെട്ട ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോദൃശ്യങ്ങളിൽ ഒരാൾ ലൗഡ്സ്പീക്കർ ഉപയോഗിച്ച് സംസാരിക്കുന്നത് കാണാം. ഇയാളുടെ അടുത്തേക്ക് ഒരു പോലീസുദ്യോഗസ്ഥൻ വന്ന് അനുവാദം […]

Continue Reading

കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല.. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ എന്ന തലക്കെട്ട് നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിക്ക് സീറ്റില്ലാത്ത കേരളത്തില്‍ പിന്നെയെങ്ങനയാണ് സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ലാല്‍സലാം സന്ധ്യ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 116ല്‍ അധികം റിയാക്ഷുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook […]

Continue Reading

ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും പട്ടിയിറച്ചി പിടികൂടി: പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്…

പതിവ് വീട്ടു രുചികളിൽ നിന്നും ഹോട്ടൽ ഭക്ഷണം പലർക്കും ഒരു മാറ്റം മാത്രമല്ല, ദിവസ തൊഴിലാളികൾ പോലെയുള്ളവർക്ക് ആവശ്യകത കൂടിയാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യക്കാർ ഏറി വരുന്നു എന്നതിന് തെളിവാണ് ഗ്രാമപ്രദേശങ്ങളിൽ പോലും ഉയർന്നുവരുന്ന ഭക്ഷണശാലകൾ.  മായം കലർന്നതോ പഴകിയതോ ആയ ഭക്ഷണം ഹോട്ടല്‍ ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്.  ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം ആരോഗ്യവകുപ്പ് പിടിച്ചെടുത്ത വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ വരാറുണ്ട്.  ഇപ്പോൾ ആലപ്പുഴയിൽ ഒരു ഭക്ഷണശാലയിൽ പട്ടി ഇറച്ചി പിടികൂടി എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്  […]

Continue Reading

‘ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു’: പ്രചരണം തെറ്റാണ്… യാഥാര്‍ഥ്യമറിയൂ…

കേന്ദ്ര സര്‍ക്കാര്‍ അധിഷ്ഠിത നയി ചേതന ജെന്‍ഡര്‍ ക്യാംപെയിനിന്‍റെ ഭാഗമായി തയ്യാറാക്കിയ ലിംഗ സമത്വ പ്രതിജ്ഞ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പിൻവലിച്ചു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ്, റിപ്പോർട്ടർ തുടങ്ങിയ മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിരുന്നു.  പ്രചരണം  ലിംഗ സമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു. പ്രതിജ്ഞ ചൊല്ലേണ്ടന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം എന്നു വാര്‍ത്ത എഴുതിയ ന്യൂസ് കാര്‍ഡുകളും സ്ക്രീന്‍ഷോട്ടുകളുമാണ് പ്രചരിക്കുന്നത്. എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ ലിംഗ സമത്വ പ്രതിജ്ഞ […]

Continue Reading

ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു: വീഡിയോയുടെ സത്യമിതാണ്…

ഖത്തറിൽ നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് 2022 ആരംഭിച്ചത് മുതൽ, ടൂർണമെന്‍റിന്‍റെ ചിത്രങ്ങളും വീഡിയോകളും  മാത്രമല്ല, ചില രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നുണ്ട്.  ഇതിനിടയിൽ പാലസ്തീനെ പിന്തുണച്ച് ഗാനമാലപിക്കുന്നതും  പലസ്തീൻ പതാകകൾ വീശുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണം   ഖത്തർ സ്റ്റേഡിയം മുഴുവൻ പാലസ്തീനെ പിന്തുണച്ച് ഒറ്റക്കെട്ടായി ഗാനമാലപിച്ചുവെന്നാണ്  വീഡിയോ ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ:  ഇപ്രാവശ്യത്തെ ലോക കപ്പിൽ… വളരെ മനോഹരമായി കാണികൾ പാടിത്തുടങ്ങി.. ഖത്തറിൽ ഏറ്റവും കൂടുതൽ […]

Continue Reading

കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കിയെന്നും നിയമനം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീഡിയ വണ്‍ ചാനലന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ചിലര്‍ ഇത് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം വീഡിയോകളും പ്രചരിപ്പിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സലിം സംസം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 13ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

ടാപ്പിംഗ് വ്യായാമത്തിന്‍റെ ഈ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലുമായി യാതൊരു ബന്ധവുമില്ല…

ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ ചെയ്യുകയും അതിന്‍റെ ഗുണങ്ങൾ ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്നതാണ്  എന്ന വിവരണത്തോടെ  വൈറലാകുന്നുണ്ട്.  പ്രചരണം  2.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും, ഓർമ്മക്കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ടാപ്പിംഗ് വ്യായാമങ്ങൾ എങ്ങനെ ചെയ്യാമെന്ന് ഒരു സ്ത്രീ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഇംഗ്ലിഷില്‍ Tata Memorial Hospital. Request everyone to watch the video without deleting. This is […]

Continue Reading

ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുമായി ചില സന്ദേശങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന്  അവകാശപ്പെടുന്ന ഒരു സന്ദേശം ഇപ്പോള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.   പ്രചരണം  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.   *ദയവായി ചൂടു തേങ്ങാ വെള്ളം*   ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.രാജേന്ദ്ര എ.  * ഈ വാർത്താക്കുറിപ്പ് ലഭിച്ച […]

Continue Reading

ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിപിഎമ്മിനോടും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോടുമുള്ള അതൃപ്തിയിാണ് ജയരാജന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നത്. ഇ.പി.ജയരാജന്‍ ബിജിപിയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഹുസൈന്‍ ഇളേടത്ത് ഹുസൈന്‍ ഇളേടത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് […]

Continue Reading

ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ചു: വൈറല്‍ വീഡിയോയുടെ വസ്തുത അറിയൂ…

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തി നിരവധി തെറ്റായ അവകാശവാദങ്ങൾ നെറ്റിസണ്‍സ്  പങ്കുവയ്ക്കുന്നുണ്ട്. ഫിഫ ലോകകപ്പ് വേളയില്‍ ഖത്തറില്‍ ഒരു കൂട്ട മതംമാറ്റം നടന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്.  പ്രചരണം   ഇസ്ലാം മത പുരോഹിതന് മുന്നില്‍ ആളുകള്‍ കൂട്ടത്തോടെ നിന്ന്, ഒത്തിക്കൊടുക്കുന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൂട്ടത്തോടെ ഏറ്റുചൊല്ലുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിയുന്നത്. ഖത്തറില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് എത്തിയ ഫിലിപ്പീനികള്‍ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച്  വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: Filipinos converted […]

Continue Reading

അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ […]

Continue Reading

ഡ്രോണ്‍ വഴി മൈതാനത്ത് ഫുട്ബോള്‍ എത്തിക്കുന്ന ഈ പഴയ വീഡിയോയ്ക്ക് ഖത്തര്‍ വേള്‍ഡ് കപ്പ് മല്‍സരവുമായി യാതൊരു ബന്ധവുമില്ല…

ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിലും ഫുട്ബോൾ മത്സരങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് കൂടുതലും.  ഖത്തറിൽ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ നിന്നുള്ള വാർത്തകളോടൊപ്പം ചില തെറ്റായ പ്രചരണങ്ങളും ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.  മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പന്തുമായി ഒരാൾ പറന്നു വരുന്നു എന്ന വാർത്തയുമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം സൗദി അറേബ്യയുടെ പതാകയുമേന്തി ഡ്രോനിലൂടെ സ്റ്റേഡിയത്തിലേക്ക് ഒരാൾ വന്നിറങ്ങുന്നതും റഫറിയുടെ കയ്യിലേക്ക് ഫുട്ബോൾ നൽകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  ലോകകപ്പ് മത്സരത്തിന്‍റെ സ്റ്റേഡിയത്തിൽ നിന്നുള്ളതാണ് ഈ […]

Continue Reading

സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു എന്നു തെറ്റായ പ്രചരണം…

മണ്ഡലകാലം സമാഗതമായതോടെ പലയിടത്തും പല സന്നദ്ധ സംഘടനകളും പതിവുപോലെ അയ്യപ്പന്മാർക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നുണ്ട്.  ആർഎസ്എസിന്‍റെ അനുബന്ധ സംഘടനയായ സേവാഭാരതിയുടെ അയ്യപ്പ ഭക്തന്മാർക്കായുള്ള അയ്യപ്പസേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു എന്ന വാർത്തയുമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.   പ്രചരണം “കോട്ടയത്ത് ആർഎസ്എസ് പോഷകസംഘടനയായ സേവാഭാരതിയുടെ അയ്യപ്പ സേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച സംഘ പുത്രന്‍റെ പേര് അറിയാമോ സഖാക്കളെ” എന്ന വാചകങ്ങളുമായാണ് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവൻ നിലവിളക്ക് കൊളുത്തി […]

Continue Reading

പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം തടഞ്ഞ കോടതി വിധിക്കെതിരെ പ്രിയ വര്‍ഗീസും കുടുംബവും പ്രതിഷേധിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം നേതാവും മുന്‍ രാജ്യസഭ അംഗവുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വര്‍ഗീസും സംസ്ഥാന സര്‍ക്കാരും വലിയ വിവാദങ്ങളിലും തുടര്‍ന്ന് വാര്‍ത്തയിലും ഇടം നേടിയിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കെ.കെ.രാഗേഷും ഭാര്യ പ്രിയ വര്‍ഗീസും മക്കളും അവരുടെ വീടിന് മുന്നില്‍ സത്യാഗ്ര സമരം നടത്തിയെന്ന പേരില്‍ ഒരു വീഡിയോ […]

Continue Reading

ഖുറാന്‍ പരായണത്തിന്‍റെ ഈ പഴയ വീഡിയോയ്ക്ക് ഖത്തറിലെ ഫൂട്ബോള്‍ ലോകകപ്പ് ഉല്‍ഘാടനവുമായി യാതൊരു ബന്ധവുമില്ല…

വേള്‍ഡ് കപ്പ് 2022 ഫൂട്ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായ ഖത്തറില്‍ ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഖുർആൻ പാരായണം ചെയ്തതായി അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലായിരുന്നു.  പ്രചരണം   49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇസ്ലാം മത വേഷം ധരിച്ച് സ്റ്റേഡിയത്തിൽ ഇരിക്കുന്ന ഒരു ആൺകുട്ടി, ശ്രുതിമധുരമായ സ്വരത്തിൽ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യുന്നതും ഭക്തിപുരസരം പാരായണം ശ്രവിച്ച് കുറച്ച് ആൺകുട്ടികൾ അവന്‍റെ മുന്നിൽ വരിയായി ഇരിക്കുന്നതും കാണാം. ഫുട്ബോള്‍ ലോകകപ്പ് ഉല്‍ഘാടന വേദിയില്‍ നിന്നുള്ളതാണ് […]

Continue Reading

കാര്‍ റാലിയുടെ ഈ പഴയ വീഡിയോയ്ക്ക് ഗുജറാത്ത് 2022 നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അഞ്ചാം തീയതി വരെ തുടരും രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.  കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.  തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി എന്നു സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ്- ചെങ്ങന്നൂര്‍-പമ്പ യാത്രയ്ക്കും മടക്ക യാത്രയ്ക്കും രണ്ടു ടിക്കറ്റ് നിരക്ക്- കാരണമിതാണ്…

കോടിക്കണക്കിനു ഭക്തര്‍ ഓരോ വര്‍ഷവും സന്ദര്‍ശനത്തിന്  എത്തുന്ന ശബരിമല ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതമെടുത്ത് ശബരിമല സന്ദര്‍ശനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, അന്യ രാജ്യങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്താറുണ്ട്. അതുകൊണ്ടുതന്നെ വനയോര മേഖലയായ ശബരിമല യാത്രയ്ക്ക്  മണ്ഡലക്കാലത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ആവശ്യമായി വരും. കെ‌എസ്‌ആര്‍‌ടി‌സി ശബരിമലയിലേക്ക് ഇക്കാലത്ത് പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്.  കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ് […]

Continue Reading

സെല്‍ഫിയില്‍ കെ. സുധാകരന്‍റെ ഒപ്പമുള്ളത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്… ആര്‍‌എസ്‌എസുകാരല്ല…

കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഈയിടെ നടത്തിയ ഒരു പരാമര്‍ശം വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിരുന്നു. ആര്‍‌എസ്‌എസ് ശാഖ നടത്താന്‍ മുമ്പ് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്  പ്രചരിപ്പിക്കുകയാണുണ്ടായത്. കെ സുധാകരന്‍ ആര്‍‌എസ്‌എസ് അനുകൂലിയാണെന്ന അഭിപ്രായങ്ങള്‍ പലരും ഇതിന് ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.  അദ്ദേഹം ആര്‍‌എസ്‌എസ് പ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  കാവി നിറത്തിലെ തുണി കൊണ്ട് തലമറച്ച കുറച്ചു ചെറുപ്പക്കാർക്ക് നടുവിൽ കെ സുധാകരൻ […]

Continue Reading

കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നട തുറന്ന ദിവസം തന്നെ പതിനായിരങ്ങളാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ മല ചവിട്ടിയത്. എന്നാല്‍ ഭക്തരുമായി എത്തുന്ന വാഹനങ്ങള്‍ പമ്പയില്‍ അവരെ ഇറക്കിയ ശേഷം 18 കിലോമീറ്ററുകള്‍ക്ക് അപ്പുറം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യുന്ന തരത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് ശേഷം നിലയ്ക്കലിലേക്ക് മടങ്ങുകയോ അല്ലെങ്കില്‍ അവിടെ നിന്നും പമ്പ വരെ എത്തുകയോ ചെയ്യണമെങ്കില്‍ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് മാത്രമാണ് ആശ്രയം. എന്നാല്‍ സര്‍ക്കാര്‍ പമ്പ-നിലയ്ക്കല്‍ […]

Continue Reading

മിനിക്കോയ് ദ്വീപിലെ പുതിയ എയര്‍പോര്‍ട്ട്: പ്രചരിപ്പിക്കുന്ന ചിത്രം മാലിദ്വീപ് വിമാനത്താവളത്തിന്‍റെതാണ്…

മിനിക്കോയ് ദ്വീപിൽ കേന്ദ്ര സര്‍ക്കാര്‍ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു എന്ന വാർത്തയുമായി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്  പ്രചരണം  മിനിക്കോയ് എയർപോർട്ടിന്‍റെ ഏരിയൽ വ്യൂ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇന്ത്യ പുതിയതായി മിനിക്കോയി ദ്വീപിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്‍റെ രൂപ രേഖയാണിത് എന്ന് അവകാശപ്പെട്ട്  നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇന്ത്യൻ മഹാസമുദ്രം മുഴുവനായി നിയന്ത്രണത്തിലാക്കാൻ , ഇന്ത്യൻ വ്യോമസേനക്കായി മിനിക്കോയ് ദ്വീപിൽ ഇന്ത്യ പുതിയ എയർപോർട്ട് നിർമ്മിക്കുന്നു . ഈ എയർപോർട്ട് പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്തിലെ 80% വാണിജ്യ […]

Continue Reading

‘ഹൃദ്യം’ ചികില്‍സാ പദ്ധതി – കേന്ദ്ര സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ല സത്യമിങ്ങനെ…

കേന്ദ്ര സർക്കാർ ഒരു വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് എന്ന അറിയിപ്പുമായി ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്  പ്രചരണം പോസ്റ്റിൽ ടെക്സ്റ്റ് രൂപത്തിൽ നൽകിയിരിക്കുന്ന എന്ന സന്ദേശം ഇങ്ങനെ:  “നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്.  അതിൽ ഹൃദ്യം എന്ന ഒരു പദ്ധതിയുണ്ട്.  ഒരു വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഹൃദയവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും സർജറി ഉൾപ്പെടെയുള്ള ചികിത്സ എത്ര തുക ആയാലും […]

Continue Reading

കേദാര്‍നാഥില്‍ -3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവയോഗിയുടെ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

കേദാര്‍നാഥില്‍ -3 ഡിഗ്രി സെന്‍റിഗ്രേഡില്‍ തപസ്സനുഷ്ഠിക്കുന്ന ശിവ യോഗി എന്ന തരത്തില്‍ ഒരു സന്യാസിയുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മഞ്ഞില്‍ മൂടി കിടക്കുന്ന ഒരു യോഗിയുടെ ചിത്രം കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കേദാര്‍നാഥില്‍ മൈനസ് […]

Continue Reading

‘അമ്മ മരിച്ച പിഞ്ചുകുഞ്ഞ് അമ്മയുടെ ഹൃദയം സ്വീകരിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കേട്ട് കരച്ചില്‍ നിര്‍ത്തുന്നു’ – ദൃശ്യങ്ങളുടെ സത്യമിതാണ്…

സിംഗപ്പൂരിൽ ഒരു ശിശു, മരണപ്പെട്ട അമ്മയുടെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.  പ്രചരണം  നിരവധി ആളുകൾ അമ്മ മരിച്ച  കുഞ്ഞിന്‍റെ കരച്ചിലടക്കി  ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. ഒടുവില്‍ ഒരാള്‍, അതായത് കുഞ്ഞിന്‍റെ അമ്മയുടെ ഹൃദയം സ്വീകരിച്ചയാള്‍ എടുത്തപ്പോള്‍ ഹൃദയമിടിപ്പ് കേട്ട് കുഞ്ഞ് പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. കുഞ്ഞിന്‍റെ അമ്മയ്ക്ക് പ്രസവസമയത്ത് ജീവൻ നഷ്ടപ്പെട്ടു, തുടർന്ന് അമ്മയുടെ ഹൃദയം കറുത്ത ടീ-ഷർട്ട് ധരിച്ചയാൾക്ക് ദാനം ചെയ്തു. ഹൃദയം […]

Continue Reading

കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഞ്ചാവുമായി പിടിച്ച ‘SFI’ക്കാരെ അറസ്റ്റ് ചെയ്തതിന് മലപ്പുറം അരിക്കോട് പോലീസ് സ്റ്റേഷനിൽ ഭീക്ഷണി പെടുത്തുന്ന ‘സി.പി.എം.പ്രവർത്തകർ,,,!!!* ലഹരിക്കെതിരെ പോരാടുകയല്ല ഇവർ യഥാർഥത്തിൽ ചെയ്യുന്നത്, വളർന്നുവരുന്ന തലമുറകളെ വഴിതെറ്റിക്കൽ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… ഇങ്ങനെ തന്നെ No.1 കേരളം വളരട്ടെ. “അനുഭവം ഗുരു”. നാളെ നമ്മുടെ മക്കളും ഇതുപോലെ ആകാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം… എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പോലീസ് കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ […]

Continue Reading